ഒരുപാട് ഗാപ്പ് വന്നതിനു ആദ്യമേ സോറി. അമിത പ്രതീക്ഷ വെച്ച് വായിക്കാതിരിക്കുക.ഇത്തിരി പേജ് കൂടുതല്‍ ഉണ്ട്. തേട്ടുകളുണ്ടാവാനും, ലാഗ് അടിക്കാനും സാധ്യതയുണ്ട്.ഇങ്ങനെ അല്ലതെ എനിക്ക് ഇത് എഴുതാനും അറിയില്ല!! സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം.
വിങ്ങി കരയാൻ തോന്നുന്നത് കൊണ്ട് ശ്വാസമൊന്നും കിട്ടുന്നില്ല.ഇനിയെന്ത് ചെയ്യുമെന്നായിരുന്നു മനസ്സിൽ.റോഡിലങ്ങനെ ഇരുന്നു പോയി.ഒച്ചയില്ലാതെ പായുന്ന മിന്നൽ.നിർത്താതെ പെയ്യുന്ന മഴ.
അമ്മ ഇന്ന് പറഞ്ഞത ഓര്‍മ വന്നത്.ആശുപത്രിയിലേക്ക് അമ്മയുടെ അമ്മയെയെത്തിക്കാൻ അച്ഛൻ മഴയത്തോടിയത്,സമയം വൈകിയത്,അനു മിണ്ടാതെ നിന്നത്. അതുപോലെ എങ്ങാനും നടക്കുമോ?അങ്ങനെ ഒന്നും നടക്കില്ല!! ഞാൻ എന്നോട് തന്നെ പറഞ്ഞു.
ഈ ഇരുട്ടത് കാറിനുള്ളിൽ ഒറ്റയ്ക്ക് അനു കിടക്കുന്നുണ്ട്.കണ്ണു തുറന്നു പോയാലോ.പേടിച്ചു പോയാലോ?ഇനിയെന്താ ചെയ്യാ!!.ബാക്കിലൂടെ മീനുവിന്‍റെ അടുത്തേക്ക് ഓടാം? അല്ലാതെയിപ്പോ ചെയ്യാനൊന്നുമില്ല. അതു തന്നെയാണ് നല്ലത്!!.
നേരത്തെ വീണ് തോലുപോയ കൈപ്പത്തി നനഞ്ഞു നീറി.മുടിയിലൂടെ ഒലിക്കുന്ന വെള്ളത്തിന്‍റെയൊഴുക്ക് കണ്ണീർ കൂടെ കലർന്നു കാഴ്ച മറക്കുന്നുണ്ട്.കൈകുത്തി എഴുന്നേറ്റു.തിരിച്ചു വീട്ടിലേക്കോടി.
മുന്നിൽ ഒരു നിഴൽ തെളിഞ്ഞോ?. പ്രതീക്ഷ വീണ്ടും വന്നു.ബാക്കിൽ,അകലെ നിന്നൊരു ചെറു വെളിച്ചെമുണ്ട്.വളവു തിരിഞ്ഞപ്പോ ഒരു കാറാണ്. വേറെയൊന്നും ചെയ്യാനില്ലായിരുന്നു.രക്ഷയില്ല.റോഡിന്‍റെ നടുക്കു ഞാൻ കൈ കൂപ്പിനിന്നു.വരുന്ന വണ്ടിയുടെ സ്പീഡ് കുറഞ്ഞു.ഒരു ഹോണടിച്ചു.പിന്നെയാ വെളിച്ചം എന്‍റെ മുഖത്തേക്ക് ശക്തായി തെറിച്ചു.വണ്ടി നിന്നു.
തുടക്കുന്ന ഗ്ലാസിന്‍റെയുള്ളിൽ, ചെറു വെളിച്ചത്തിൽ, ഒരാളുണ്ട്.ആ തല പുറത്തേക്ക് നീണ്ടു. മഴയുടെ മുഴക്കത്തിലൂടെ അയാളെന്തോ പറഞ്ഞു.കേട്ടില്ല!!.ഞാൻ സൈഡ് വിൻഡോയിലേക്കോടി.
“അഭീ….” കരഞ്ഞു പോയി. അറിയുന്ന ഒരു ചേട്ടനാണ്.”എന്താടാ ഇവിടെ മഴയത്തു.??.”
“ചേട്ടാ ചെറിയമ്മ അവൾക്കെന്തോ പറ്റി. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല.കാറിന്‍റെ കീയാണേൽ കാണുന്നില്ല. ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കോ..പ്ലീസ് അങ്കിളേ ” പറയുന്ന കൂട്ടത്തിൽ ഞാൻ വല്ലാതെ കരഞ്ഞു.ദയനീയത ആയിരുന്നു വാക്കിൽ.ഇതല്ലാതെ ഞാനെന്താ ചെയ്യാ!!.
“നീ കരയാതെ കേറഭീ…” ഒറ്റ പറച്ചിലായിരുന്നു. സന്തോഷം തോന്നി..ഓടി കറങ്ങി ഞാൻ സൈഡ് സീറ്റിൽ കേറി. വണ്ടി എടുത്തത് പെട്ടന്നായിരുന്നു.അമ്മയെ വിളിച്ചില്ലേന്നും എന്താ പറ്റിയേന്നും പുള്ളി ചോദിച്ചു. പറ്റിയതെന്താന്ന് പറഞ്ഞില്ലേലും എന്‍റെയവസ്ഥ ഞാൻ പറഞ്ഞു.വണ്ടി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു.ചളി വെള്ളം കുത്തിയിഴുകുന്നുണ്ട്. വെളിച്ചത്തിൽ വീടും മുന്നിലെ വണ്ടിയും തെളിഞ്ഞു.
“കാറിലുണ്ട് ചെറിയമ്മ….!!” മുറ്റത്തു വണ്ടി നിർത്തി തിരിക്കുമ്പോ.ഞാൻ അയാളോട് പറഞ്ഞു.കാറിൽ നിന്നിറങ്ങി.മുന്നിലെ ചെറിയമ്മയുള്ള കാറിലേക്ക് ഞാൻ ധ്രുതിയില്‍ നടന്നു. ബാക്ക് ഡോർ വലിച്ചുതുറന്നു.
ഉള്ളിലേക്ക് നോക്കി.കണ്ണു പിടിക്കുന്നില്ല.മുഖത്തുള്ള വെള്ളം നല്ലപോലെ തുടച്ചു.ബാക്കിൽ നിന്ന് ഇറങ്ങി വന്ന ചേട്ടൻ ഫോണിന്‍റെ ടോർച്ചോണാക്കി ഉള്ളിലേക്കടിച്ചു തന്നു. ശ്വാസം നിന്നു.വായ മെല്ലെ പൊളിഞ്ഞു.അനു ഉള്ളിലില്ല!!.
എനിക്കെന്തോ പറ്റിയോ? കൈ കൊണ്ട് ഒന്നുകൂടെ ആ സീറ്റിൽ തിരഞ്ഞു നോക്കി.ഇല്ല ചെറിയമ്മയില്ല!! ഞാനിവിടെ കിടത്തിയതല്ലേ?.
“അഭീ….”ഉള്ളിലേക്ക് നോക്കിക്കൊണ്ട് തോളിൽ കൈ വെച്ചു ചേട്ടന്‍ വിളിച്ചു.കാറിൽ ചാരി ഞാന്‍ എന്താണെന്ന് മനസ്സിലാവാതെ നിന്നു.
ചെറിയമ്മ എവിടെപ്പോയി? ഞാൻ ഇതൊക്കെ സ്വപ്നം കണ്ടതാണോ? അല്ലേൽ ഇവിടെ നിന്ന് ചെറിയമ്മയെ ആരേലും കൊണ്ടുപോയോ?. നെഞ്ച് കുലുങ്ങാണ്.ചേട്ടൻ എന്‍റെ കളി കണ്ട് അന്തം വിട്ടു നോക്കുന്നുണ്ട്.എനിക്കാണേൽ ഒന്നും പറയാനും കഴിയുന്നില്ല. ചുറ്റിനും ഒന്നുകൂടെ നോക്കി.തെളിയുന്ന മിന്നലിന്‍റെ വെളിച്ചം ആ വരാന്തയിലേക്ക് നീണ്ടപ്പോ..കുറച്ചധികം നനവ് ആ വരാന്തയിലുണ്ടോ? അവളുള്ളിലുണ്ടേലോ?
ഓടിയുള്ളിലേക്ക് കേറി നോക്കാൻ തോന്നി.ചേട്ടനെ ഒന്നുകൂടെ നോക്കി വരാന്തയിലേക്ക് നടന്നു.പെട്ടന്ന് ഡോർ നിറഞ്ഞു ഒരു വെളിച്ചം!!. ദൃതിയിൽ നടന്ന എനിക്ക് പിന്നെ അങ്ങാൻ തോന്നിയില്ല.അവിടെ നിന്നു.
ബാക്കിൽ നിന്ന് ചേട്ടന്‍റെ വെളിച്ചം നേരെ ഉള്ളിലേക്ക് നീട്ടിയപ്പോ നിൽക്കുന്ന ആ മുഖം കണ്ടു എന്‍റെ കണ്ണ് വിടർന്നു വന്നു.ചെറിയ കരച്ചിൽ അറിയാതെയും.ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്ന ചെറിയമ്മ!!.
പുല്ല്!! കുറച്ചു കൂടെ തളർന്നു.ദയനീയമായി ഞാൻ മഴയത്തു നിന്ന് ലൈറ്റ് അടിച്ചു നിൽക്കുന്ന ചേട്ടനെ നോക്കി.എന്താ ഞാനയാളോട് പറയാ???ഇളിക്കാനും കഴിയുന്നില്ല,കരയാനും വയ്യ!!. ഒരു കൈ ഊരക്ക് കൊടുത്ത് ഞങ്ങളെ രണ്ടു പേരെയും നോക്കുന്ന ആ ഭാവം കണ്ട് നിൽക്ക വയ്യാതെ ഞാൻ സ്റ്റെപ്പിൽ അവിടെയിരുന്നു.
“അനൂ….മോളെ..വയ്യാന്നഭി പറഞ്ഞു .കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ? ഹോസ്പിറ്റലിൽ പോവണോ?..” മുന്നിലുള്ള അങ്കളിന്‍റെ ചോദ്യം. ബാക്കിൽ ചെറിയമ്മ വെളിച്ചവും കൊണ്ട് അടുത്തേക്ക് എത്തിയതറിഞ്ഞു.ഞാൻ കാലു മുറ്റത്തേക്ക് നീട്ടി സ്റ്റെപ്പിൽ ഇരിക്കാണ്.എന്‍റെ വയറിനു താഴേക്ക് ഓടിന്‍റെ മുകളിൽ നിന്ന് വരുന്ന വെള്ളം മൊത്തം നനക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ഇരിക്കുന്നെന്ന് ചോദിച്ചാൽ അറിയില്ല!!.സങ്കടമോ ദേഷ്യമോ ഒന്നുമില്ല.ഒരു മരവിപ്പ്.ഇവൾ പറ്റിച്ചത് കൊണ്ടല്ല.ശെരിക്കും ചെറിയമ്മക്ക് എന്തേലും പറ്റി പോയിരുന്നേലോ എന്ന പേടി.
“ഇല്ലങ്കിളേ..കുഴപ്പമൊന്നുമില്ല…!!” ചെറിയമ്മയുടെ ശബ്ദം പതിയെയാണ്.ഞാൻ അയാളെ നോക്കി.അവൾ പറഞ്ഞതിന് ചെറിയ ഒരു മൂളൽ.എന്നേ നോക്കികൊണ്ട് എന്തോരു ഭാവം പുള്ളിക്കുണ്ട്. കള്ള നായീന്‍റെ മോനെ ഇതിനാണോടാ ഈ മഴയത്തെന്നെ മെനക്കെടുത്തിയെ എന്നാണോ? പുള്ളി ഫുൾ നനഞ്ഞുകുളിച്ചിട്ടുണ്ട്.ഇപ്പോഴും ആ മഴയത്തു നിൽക്കുന്നുണ്ട്!.കൈ കുടഞ്ഞ്,ലൈറ്റ് ഓഫ് ചെയ്ത് പോക്കറ്റിൽ അയാൾ ഫോണിട്ടപ്പോ ഞാൻ കുറച്ചുകൂടെ ആശ്വാസത്തിന് സ്റ്റെപ്പിലേക്ക് നീണ്ടു കിടന്നു.അരക്ക് താഴോട്ട് നനയുന്നത് ഒരു സുഖമായി തോന്നി.
“അങ്കിളിന് ചായ എന്തേലും എടുക്കണോ…? ” ബെസ്റ്റ്!!.അവളുടെയൊരു ചോദ്യം!!ഒരു സദ്യകൂടെ വിളമ്പാമായിരുന്നു.കൈ കഴുകി ഇരിക്കല്ലേ ഇവിടെ.പുള്ളിയുടെ മുഖത്തേക്ക് ഇനിയും പാളി നോക്കുന്നത് ശെരിയല്ലെന്ന് തോന്നി.എന്താവും ആ ഭാവം?നേരത്തേ ഓടിയന്തിന്‍റേയും കിടന്ന് കരഞ്ഞതിന്‍റേയും കിതപ്പിതുവരെ വിട്ടിട്ടില്ല. എന്തൊരു അഭിനയമാണീ ജന്തുവിന്.ഞാൻ കാണിച്ചതോ?മോശമാണോ? എന്തേലും പറ്റി പോയിരുന്നെലോ?
“വേണ്ട മോളെ. ഞാൻ പോട്ടെ…?” പുള്ളിക്ക് കാര്യമേകദേശം പിടി കിട്ടിയെന്ന് തോന്നുന്നു. “അഭീ… ഞാനെന്ന.” ഓഹ് ആ വിളിയിൽ ഒരു ഭീഷണിയുണ്ടോ?ഞാനൊന്ന് തലയാട്ടി കൊടുത്തു. അതാണേൽ ഇരുട്ടായത് കൊണ്ട് കണ്ടിട്ടുമുണ്ടാവില്ല.ഒരു സോറിയോ,അല്ലേലെന്തേലും ഒന്ന് പറയണന്ന് മനസ്സിലുണ്ട്.ഇപ്പൊ അതിന് പറ്റുമെന്ന് തോന്നുന്നില്ല. നേരത്തെ അണ്ണാക്കിലേക്ക് ഇറങ്ങിയ നാവ് തിരിച്ചിങ്ങട്ട് കിട്ടണ്ടേ?.കാർ ഓൺ ആയി മെല്ലെ അത് മുന്നിലൂടെ നീങ്ങി.
ശ്വാസം നല്ലപോലെയെടുത്തു.മഴയുടെ ഒച്ച മാത്രം,ചെറിയ കാറ്റ് പതിയെ അടിച്ചു.ഓടിൽ നിന്നുള്ള വെള്ളം നെഞ്ചത്തേക്ക് വരെ തെറിച്ചു.തണുപ്പ്!!. കിടുത്തു പോയി.
ചെറിയമ്മ ബാക്കിൽ ഇരുന്നു.അരമതിലിനോട് ചാരി,എനിക്കെതിരെ തിരിഞ്ഞു കൊണ്ട്,തൊട്ട് അടുത്ത്,ആ തണുപ്പുള്ള തിണ്ണയിൽ ഇരുന്നതാണ്. ശ്വാസമെടുക്കുന്ന കൂട്ടത്തിൽ വന്ന ചെറിയ മിന്നൽ വെളിച്ചത്തിൽ ആ കൈ നിലത്തു വെച്ചത് കണ്ടു. അവളോട് എന്തൊക്കെയോ പറയണം എന്നുണ്ട്. ഒരു സോറി എങ്കിലും. പക്ഷേ പറ്റുന്നില്ല. ആ മുഖത്തേക്ക് തന്നെ ഞാൻ എങ്ങനെയാ നോക്ക?.അത്ര വിഷമിച്ചിട്ടുണ്ടാവില്ലേ?
ഈ ഇരുട്ടത്, മഴ പെയ്യുന്നതിന്‍റെ ഒച്ചയും കേട്ടു. മിണ്ടാതെ ഇരിക്കുന്നത് എത്ര നേരം നീളും. രണ്ടു ചീത്തയോ അല്ലേൽ രണ്ടു തല്ലോ തന്നാൽ പ്രശ്നം ഇല്ലായിരുന്നു ഇതൊന്നു മിണ്ടുന്നില്ല!!. നീറുന്നുണ്ട് മനസ്സ്.. അതിത്തിരി നേരം കൂടെ പോയി…
“മോനൂ…..” വളരെ പതിയെ വന്ന ശബ്‌ദം… എന്ത് ഈണമാണ് ആ വാക്കുകൾക്ക് . എന്നാലും വിഷമമോ? ദുഃഖമോ എന്തോ ആ വിളിയിലുണ്ട് .ഇത്രേം ഞാൻ ചെയ്തിട്ടും അമ്മ വിളിക്കുന്നപോലെ ഇത്ര സ്നേഹത്തോടെ വിളിച്ചില്ലേ.കണ്ണ് നിറഞ്ഞുപോയി..
“മ്….” വിഷമം പുറത്തു വരാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചു മൂളി..
“എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോവോ?..” അപേക്ഷപോലെ തോന്നി.അത്രേം വയ്യാഞ്ഞിട്ടാണ്.കേട്ടപ്പോ നെഞ്ചു പിടഞ്ഞു. തലയിൽ ഹോസ്പിറ്റലിൽ എത്തിക്കണം എന്ന ചിന്ത മാത്രം.ചാടി എഴുന്നേറ്റു. കുറച്ചു നേരമായി തോന്നുന്ന കാര്യം എനിക്ക് വീണ്ടും ഓർമ വന്നു. എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്!!. എഴുന്നേറ്റ് നിന്ന് ഞാൻ തിരയുന്നത് കാണാതെ പോയ കീ ആണ്. ഇത് തിരഞ്ഞല്ലേ ഞാൻ വീട് മൊത്തം നടന്നത്?.എന്നിട്ട് വണ്ടിയും കൊണ്ടിപ്പോ പറന്നു പോവാന്നാണോന്‍റെ വിചാരം.എവിടെയും ഇല്ലെന്ന് അറിയാമെങ്കിലും അറിയാതെ പോക്കറ്റിൽ ഒക്കെയൊന്ന് തപ്പിപ്പോയി.കിളി പോയി കഴിഞ്ഞിരിക്കുന്നു!!!
ഇനിയിപ്പോ എന്താ ചെയ്യാ.?? വണ്ടിയില്ലാതെ എങ്ങനെയാ പോവ്വാ? നേരത്തെ ആ ചേട്ടൻ വന്നപ്പോഴങ്ങ് പറഞ്ഞിരുന്നേൽ പോകാമായിരുന്നു.ഇനിയിപ്പോ അത് പറഞ്ഞട്ടിട്ട് കാര്യമില്ല.
നിലത്തുകൂടെ എന്തോ ഉരയുന്നത് കേട്ടു.താഴെയിരിക്കുന്ന ചെറിയമ്മയുടെ അടുത്ത് നിന്നാണ്. ഇരുണ്ട വെളിച്ചത്തിൽ അവളുടെ കൈ നിലത്തുകൂടെ അനങ്ങുന്നുണ്ട്. അത് പൊക്കി എന്‍റെ നേരെ നീട്ടിയപ്പോ കാണാതെ പോയ കീ അവളുടെ കയ്യിൽ! അറിയാതെ കൈ താടിക്ക് കൊടുത്തു പോയി.ഇവൾ ഇനിയും കളിപ്പിക്കാണോ?
“സ്റ്റെപ്പിന്‍റെ താഴെയുണ്ടായിരുന്നു… “അവസ്ഥ കണ്ടിട്ടായിരിക്കണം? അവളു പതിയെ പറഞ്ഞു. ആ ശബ്‌ദം നേരത്തു നേർത്തു വരുന്നപോലെയുണ്ട്.ഇടക്ക് ചുമക്കുന്നുണ്ട്. കീ ആ കയ്യിൽ നിന്ന് വാങ്ങി ഞാൻ ഇത്തിരി നേരം തിരിഞ്ഞു കളിച്ചു. അവളോട് മിണ്ടാൻ വയ്യ. എഴുന്നേൽക്കുന്നതാണേൽ കാണുന്നുമില്ല.ഹോസ്പിറ്റലിൽ പോവണ്ടേ?
“അമ്മേ…” നേർത്ത വിളി. ബോധം തീരെയില്ലാത്ത എനിക്ക് അത് കേട്ടപ്പോഴെങ്കിലും വെളിവ് വന്നു.ചെറിയമ്മ എഴുന്നേൽക്കാൻ പാട് പെടുന്നുണ്ട്.എന്നിട്ടാണോ ഞാനവൾ എഴുന്നേൽക്കാൻ നോക്കി നിന്നത്?.
വേഗം അടുത്തേക്ക് ചെന്നു. കൈ പിടിച്ചു എന്‍റെ തോളിലൂടെ വെപ്പിച്ചു. ഇടുപ്പിലൂടെ കൈ ചുറ്റി.എന്ത് ചൂടാണിപ്പോ. നല്ല പനിയുണ്ട് എഴുന്നേൽപ്പിക്കുമ്പോഴാ മൂക്കിൽ നിന്ന് വരുന്ന ചൂട് ശ്വാസമെന്‍റെ കവിളിലടിച്ചു പൊള്ളി.
ആ നനഞ്ഞ പാവാടയും, ടി ഷർട്ടും എന്‍റെ കയ്യിലേക്കും, അവളുടെ ശരീരത്തിലും ഒട്ടി നിൽക്കാണ്. നടക്കാനവൾ വല്ലാതെ ബുദ്ധിമുട്ടി.തിണ്ണയിൽ നിന്ന് സ്റ്റെപ്പുകളിറങ്ങുമ്പോ ആ ശരീരം എന്‍റെ മേത്തേക്ക് ചാഞ്ഞുകൊണ്ടായിരുന്നു നിന്നത്.
മഴയിലേക്ക് വീണ്ടും ഇറങ്ങണം!!. ഞാൻ മടിച്ചു നിന്നു. അവൾക്ക് വീണ്ടും മഴ കൊള്ളില്ലേ.?എന്ന ചോദിക്കാനും വയ്യ..!!
“സാരല്ലടാ….” അവളുടെ എടുത്തുനിന്ന് എന്തേലും നീക്കം പ്രേതീക്ഷിച്ചതും അനു പാതി മുറിഞ്ഞു പോയ ശബ്ദത്തിൽ പറഞ്ഞു. സ്റ്റെപ്പിൽ നിന്ന് മഴയിലേക്ക് ഇറങ്ങുമ്പോ ഒരു കൈ കൊണ്ട് അവളുടെ തല നനയാതെ ഇരിക്കാൻ നോക്കി. ഓരോ അടി വെക്കുബോഴും അവളുടെ കൈ തോളിൽ മുറുകുന്നുണ്ട്. ഡോർ തുറന്നു അവളെ സൈഡ് സീറ്റിൽ ഇരുത്തി. കാറിലേക്ക് പാഞ്ഞു കേറുന്നതിനു പകരം ഞാൻ ഇത്തിരി നേരം കൂടെ മഴ കൊണ്ടു. കണ്ണിൽ നിന്ന് അറിയാതെ വരുന്ന കണ്ണുനീർ അതിനൊപ്പം ഒലിച്ചു പോയിരിക്കണം.
ഹോസ്പിറ്റലിലേക്ക് പോവുമ്പോ കാറിന്‍റെ സൈഡ് സീറ്റിലിരുന്ന് ചെറിയമ്മ ഇടക്കിടക്കെന്നെ നോക്കുന്നത് കണ്ടു. ഗിയറിനു മുകളിലുള്ള കൈയ്യിലേക്ക് അവളുടെ കൈ കൊണ്ടൊന്ന് പിടിക്കാനിടക്ക് നോക്കി.എന്തോ പറയാനും വന്നു. എല്ലാം അറിഞ്ഞെങ്കിലും ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അതോണ്ട് തന്നെയാവും അവള്‍ പിന്നെയൊന്നും മിണ്ടീല്ല.
-14cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 17