പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 12

കണ്ണ് മെല്ലെ അടച്ചു… വീട്ടിലെ എന്റെ റൂമിൽ കിടക്കുന്ന പോലെ തോന്നി, പുറത്തു നല്ല മഴ, ഇരുണ്ട അന്തരീക്ഷത്തിൽ.. തണുപ്പ് കുത്തി കുത്തി ഉള്ളിലേക്ക് അടിച്ചു കയറുന്നു.. ജനൽ പാതി തുറന്നതാണ്.. ജനൽ പടിയില് ആരോ ഇരിക്കുന്നുണ്ട്. ഞാൻ മുന്നോട്ടഞ്ഞു ആ തോളിൽ തൊട്ടു.. പുറത്തേക്ക് നോക്കി നിന്ന ആ തല തിരിഞ്ഞു… അനു.. ചെറിയ കുറുമ്പിൽ അവൾ എന്നെ നോക്കി..

“തണുക്കുന്നെടാ കൊരങ്ങാ??” ആ കൈ നീട്ടി അവൾ കൊഞ്ചി…

“അയ്യേ ഇത്ര വല്യ പെണ്ണായില്ലേ?? ഒന്നുല്ലേലും ന്റെ ചെറിയമ്മ അല്ലെ നീ പെണ്ണെ…”

“പോടാ… പൊട്ടാ….” അവൾ മുന്നോട്ട് കൊണ്ടുവന്ന എന്റെ മുഖം പിടിച്ചുന്തി പറഞ്ഞു ചിരിച്ചു..

“അഭീ…” ചെറിയമ്മ വീണ്ടും വിളിച്ചു..

“ഹ്മ്മ്..”

“അഭീ………” ശബ്‌ദം മാറി.. എന്റെ ചുണ്ടിലെ ചിരി പോയി. കണ്ണുതുറന്നു… മുന്നിൽ ഡ്രസ്സ്‌ മാറി ഐറ..സ്വപ്നംആയിരുന്നോ??നാശം പിടിക്കാൻ നശിച്ചവളെ എന്തിന് കാണണം..ഐറ മുന്നിൽ നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.

“കണ്ട സാധനം ഒന്നും വലിക്കാൻ നിക്കണ്ട ചെക്കാ…. ഇവന് പലതും തരും..” അവള്‍ കല്പ്പിച്ചു… ബാത്‌റൂമിൽ നിന്ന് ഇറങ്ങി അജിൻ.. അവളെ തല്ലുന്ന പോലെ പിറകിൽ നിന്ന് കാട്ടി…
“ഞാൻ പോവ്വാ…..”പറഞ്ഞു അവൾ പോയി.

വൈകിട്ട് ചുവന്ന മാനം നോക്കി ഞാനും അജിനും നടന്നു. സ്ട്രീറ്റ്റിൽ കൂടെ. എല്ലാം ഒന്ന് മറക്കാൻ നല്ലതാണെന്ന് തോന്നി. പിന്നെ അവന്റെ ക്ലബ്ബിലേക്ക്… മുഴുവൻ കളർ വാരി തേച്ച ഒരു ബിൽഡിങ്ങിന്റെ മുകളിൽ.. ഡ്രംസും, ഗിറ്റാറും. മുഴങ്ങുന്ന അന്തരീക്ഷത്തിലേക്ക് നടന്നു കേറി. അജിന്റെ വരകൾ മൂലകളിൽ… ഗിറ്റാർ താളം ഇട്ടുകൊണ്ട്.. ജസ്റ്റിൻ.. എന്നെ പോലെ ബി ടെക്കുകാരൻ.. ഡ്രംസിൽ- അർജുൻ, പാടാൻ റെഡി ആയി- ശരത്തേട്ടൻ. മുടി നീട്ടി വളർത്തിയ കാർത്തിക്-എഴുത്തുകാരൻ. അജിൻ എല്ലാരേയും പരിചയപ്പെടുത്തി.. താളം മൊത്തം നിന്നു.. ഒരു തരം നിശബ്ദതയില്‍ അജിന്‍ എന്നെ പരിചയപ്പെടുത്തി.

“ഇത് അക്ഷയ്… അഭി എന്നാണ് വിളിക്കൽ.. ബി ടെക്.. എന്റെ ക്ലാസ്സ്‌ മേറ്റ്‌.. പിന്നെ ” അവന് എന്റെ മുഖത്തേക്ക് നോക്കി, എന്താന്നുള്ള എന്റെ ചോദ്യം മുഖത്തു ഉണ്ടായിരുന്നു..

” ഒരു തേപ്പ്. ഇത്തിരി പ്രശ്നങ്ങൾ ” അജിനവരോട് പറഞ്ഞു.. ഞാൻ എല്ലാർക്കും ഒരു ചിരി കൊടുത്തു.. മൂടി വെച്ചിട്ട് എന്താ കാര്യം.അറിയട്ടെ.

വന്നപ്പോ ഇത്തിരി സംശയം തോന്നിയ അവരെ കൂടുതൽ അടുത്തപ്പോ വല്ലാണ്ട് ഇഷ്ടപ്പെട്ടു..

എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടം.. മദ്യം വിളമ്പി.. ആദ്യമായി കഴിച്ചു. ശരത്തേട്ടന്റെ പാട്ട്. കൂടെ പാടി… തല പെരുത്തു. ഓർമ്മകൾ മെല്ലെ തല പൊക്കി… കണ്ണ് നിറഞ്ഞോ. എല്ലാരുംകൂടെ എന്നെ നോക്കുന്നു.. അജിൻ എന്തോ കത്തിച്ചു… ആ മണം.. സ്പെഷ്യൽ സാധനം ആണ് മോനേ നിന്റെ വിഷമം എല്ലാം തീരട്ടെ… കാർത്തിക് ഇടയിൽ പറഞ്ഞു. വലിച്ചു. നീണ്ട ഇടവേളക്ക് ശേഷം.. എല്ലാം മറന്നു ഒന്ന് ഉറങ്ങി എപ്പോഴോ എഴുന്നേറ്റ്… കാറിൽ കേറി അജിന്റെ റൂമിലെത്തി ബെഡിൽ കിടന്നത് ഓർമയുണ്ട്..ചാത്തപോലെ വീണ്ടും ഉറങ്ങി..

രാവിലെ പണി പെട്ടെഴുന്നേറ്റു.. അജിനുണ്ടാക്കിയ ചായയും കുടിച്ച അവന്‍റെ കൂടെയിറങ്ങി.അഞ്ചു നില ബിൽഡിംഗ്‌, കമ്പി കെട്ടിയതും, സ്പേസിങ്ങും എല്ലാം പോയി നോക്കി. ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തു.പിന്നെ അവിടെയും ഇവിടെയും തെണ്ടി.. മടുത്തു. ഉച്ചക്ക് ശരത്തേട്ടന്‍റെ വീട്ടിൽ പോയി വെട്ടി വിഴുങ്ങി. നേരെ അജിന്റെ റൂമിലേക്ക്.ഉറക്കം . ഐറ പിന്നെ വന്നില്ല. വൈകിട്ട് ക്ലബ്ബിൽ. എന്തൊക്കെയോ കുടിച്ചു. വലിച്ചു… ബോധം പോയി.. അവിടെ തന്നെ കിടന്നു..
അതൊരു പതിവായി. ദിവസങ്ങള്‍ പോയി .ഇടക്ക് ബോധമുള്ളപ്പോ എന്തെങ്കിലുമൊക്കെ മനസ്സിൽ വരും, അമ്മയെ കാണാൻ തോന്നും, എന്റെ മുറിയിലെ തണുപ്പും മണവും ആസ്വദിക്കാൻ തോന്നും.അചന്‍റെ ചിരി കാണും. ചെറിയമ്മയുടെ മുഖം മിന്നി മായും… എല്ലായ്പോഴും വൈകുന്നേരങ്ങളിൽ.. ചുവന്ന ആകാശവും ,കത്തി വരുന്ന തെരുവുവിളക്കുകളും, വീട്ടിലേക്ക് ആളുകൾ മടങ്ങുന്നതും, ട്രെയിനിന്റെ ചൂളം വിളിയു മനസ്സിനെ തൊടുമ്പോ ഒന്ന് ആടിയുലയും… അജിൻ തന്ന ചുരുട്ട് ഒന്നാഞ്ഞു വലിക്കും… ശരീരം നേർത്ത ഒരു തൂവൽ പോലെ പറന്നുയരും… എല്ലാം മറക്കാൻ നല്ല മാർഗം.,

ഹീർ ഭക്ഷണവും കൊണ്ട് വരും, ചെറിയ പെണ്ണ് ഡിഗ്രി രണ്ടാം വർഷം.. അവൾക്ക് കയ്യിൽ എന്തേലും ണ്ടേൽ കൊടുക്കും നൂറോ, ഇരുന്നൂറോ. അവളുടെ അനിയൻ പാഞ്ചിക്ക് ഞാൻ ഇടക്ക് കൊടുത്ത പൈസ എടുത്ത് വെച്ചൊരു ഷർട്ട്‌ വാങ്ങിക്കൊടുത്തെന്ന് പറഞ്ഞപ്പോ.. കണ്ണ് നിറഞ്ഞു.

ഒരു ദിവസം ഉച്ചക്ക് പുതിയ ഷർട്ടിട്ടവന്‍ കാണാൻ വന്നു. അവന്റെ ചേച്ചിയുടെ ഒപ്പരം.അഞ്ചിൽ പഠിക്കുന്ന ചെക്കന് .അവരുടെ സ്നേഹം. അവളെ പോലെ തന്നെ നിഷ്കളങ്കമായ ചിരി. അജിൻ അവനെയും കൊണ്ട് ബൈക്കിൽ പറന്നു ചോക്ലേറ്റസ് വാങ്ങി കൊടുത്തു.ഹീർ എന്റെ ഫോണിൽ ഫോട്ടോ നോക്കി നിൽക്കും.. എല്ലാരേയും നോക്കി ആരാണെന്നൊക്കെ ചോദിക്കും.അവൾക്ക് ഫോണില്ല.ഒന്നുണ്ടായിരുന്നുന്നത് കേടായി പിന്നെ ഒന്ന് വാങ്ങി കൊടുത്തില്ല പോലും.കൂട്ടുകാരിയുടെ കയ്യിലുണ്ട് ഇതുപോലെ ഒന്ന് എന്നവൾ ഇടക്കിടക്ക് പറയും.

പൈസക്ക് എനിക്ക് ബുദ്ധിമുട്ട് ണ്ടായില്ല അജിൻ മടിയൻ സൈറ്റിൽ പോവില്ല… പകരം ഞാൻ ചെന്നു. കണ്ണിൽ പൊടി ഇടൽ.പകരം എന്‍റെ ചിലവ് അവന്‍ നോക്കി .ക്ലബ്ബിൽ ലഹരി പൊടിഞ്ഞു.കാർത്തിക്കിന്റെ പുതിയ കഥ എല്ലാരും കൂടെ തല്ലിപ്പൊളി ആണെന്ന് പറഞ്ഞു അവനെ സൈടാക്കി.ശരത്തേട്ടൻ മെല്ലെ പാടി.’ Golden Memories and Silver Tears’, പച്ചമലയാളം കൊണ്ടാടുമ്പോ ശരത്തേട്ടൻ ദാസേട്ടനായി… “സുറുമയെഴുതിയ മിഴികളേ…”ന്ന് ഉള്ള് തൊട്ട് പാടി .എനിക്ക് പലപ്പോഴും ബോധം ഇല്ലാതായി.

ബോധം തെളിഞ്ഞ ഒരുച്ചസമയത്ത്.ബാൽക്കാണിയിൽ തലപെരിപ്പോടെ നിന്നു.. അജിൻ മീറ്റിങ്ങിണ് പോയതാണു. വലിക്കാനൊന്നുമില്ല. ആകെയൊരശ്വസ്ഥത. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞു ഉള്ളിലേക്ക് വലിയാൻ നോക്കിയപ്പോ ബൈക്കിന്റെ മുരളുന്ന ശബ്‌ദം.. ഒന്നല്ല മൂന്ന് ബൈക്ക്.. താഴെ നിന്ന്.. കുറച്ചു ചെക്കന്മാർ.സൈഡിൽ നിന്ന് സ്റ്റെപ്പ് ചവിട്ടി പൊളിച്ചു ആരോ വരുന്നു .. ഈ സമയത്ത് ആരാണ്?.. കരയുന്ന പോലെ തോന്നി, കിതക്കുന്നുണ്ട്.. ശബ്‌ദം അടുത്തേക്ക് വന്നു.. ഹീർ!!!
ഓടി വന്നു. അതേ കരയാണ്.. എന്താണെന്ന് ചോദിക്കുന്നതിനു മുന്നേ എന്നെ കെട്ടി പിടിച്ചു. അർത്തലച്ചു കരഞ്ഞു..

“ഹീർ ഡോ… എന്താ എന്താ പറ്റിയെ?”… ഒട്ടിച്ചേർന്നു കരയുന്ന അവള്‍ മുഖം തരാതെ നിന്നപ്പോ തന്നെ താഴെ വീണ്ടും വണ്ടി റേസ് ആയി…

“ഹേയ് ഹീർ…..”വണ്ടിയിലെ ചെക്കന്മാർ മുകളിലേക്ക് നോക്കി വിളിച്ചു. ഹീറിന്‍റെ കൈ മുറുകുന്നത് അറിഞ്ഞപ്പോ തന്നെ പേടിച്ചെന്ന് തോന്നി. നായ്ക്കൾക്ക് എന്താന്ന്.. അവർ വണ്ടി തിരിച്ചു. അർത്തുകൊണ്ട് വണ്ടി വിട്ടു.. പാവം ഹീർ.. ഞാൻ ആ പുറത്ത് മെല്ലെ തഴുകി..

“സാരല്ലടോ.. അവർ പോയി.. ഇങ്ങനെ ഒക്കെ പേടിക്കണോ ധൈര്യമായി നിക്കണ്ടേ?? “… ഒരുപാട് ഓടി എന്ന് തോന്നുന്നു അവൾ നല്ലപോലെ കിതച്ചു.. പൊട്ടി പൊട്ടി കരച്ചിൽ വീണ്ടും.താഴെ പലരും നോക്കാൻ തുടങ്ങി.. വേറെ സ്ഥലം ആണ് തല്ല് കിട്ടുന്ന പരിവാടി..

“ഹീർ…” ഇത്തവണ ഞാൻ ഇത്തിരി ബലം പിടിച്ചു.എന്നിൽ നിന്ന് അകന്നപ്പോ അവൾ മുഖം തുടച്ചു കൊണ്ട് തലപൊക്കാതെ നിന്നു.

“ചെറിയ കുട്ടികളെ പോലെ ആവല്ലേ ഹീർ…” ഞാൻ താടിയിൽ പിടിച്ചു ആ മുഖം ഒന്ന് പൊക്കി…

നിറഞ്ഞ ആ കണ്ണിൽ നിന്ന് വെള്ളം ഒഴുകി കവിൾ നനഞ്ഞു.. പക്ഷെ നെഞ്ചിൽ ഒരു പിടച്ചിൽ വന്നു… മുഖത്തു നാലു വിരലിന്റെ പാടുകൾ…. ചുവന്നു തുടുത്തു നിൽക്കുന്നു.. ചുണ്ട് പൊട്ടി കല്ലിച്ച ചോര… പതിയെ ഞാൻ ആ മുഖത്തു കൂടെ വിരൽ ഓടിച്ചപ്പോ.. ഹീർ വീണ്ടും കരഞ്ഞു…

നെഞ്ചിടിപ്പ് കൂടി.രക്തം തിളച്ചു.. പാവം തോന്നി..

“അടിച്ചോ അവർ…” അത്രേ ചോദിക്കാൻ കഴിഞ്ഞുള്ളു… ആ വാടിയ മുഖം വീണ്ടും വല്ലാതായി .അജിൻ ഒരു ബൈക്കിൽ വന്നു താഴെ നിർത്തി. അവന് സ്റ്റെപ്പിലേക്ക് അടുത്തപ്പോ തന്നെ ഞാൻ ഹീറിന്റെ കൈ പിടിച്ചു വലിച്ചു.മനസ്സില്‍ ഒരു കാട്ടാളന്‍ ഉണര്‍ന്ന തോന്നല്‍

“വാ….” അനുസരണയോടെ അവൾ വന്നു.. കേറി വരുന്ന അജിൻ കണ്ടു..

” ന്താടാ.. “എന്റെ മുഖം മാറിയത് അവന് കണ്ടു കാണും… “ഹീർ…” കരയുന്ന ഹീറിനെ നോക്കി അവന്‍ ആവലാതിപെട്ടു..
“അജിനെ വെറുതെ വിടരുത് ടാ…” ഞാൻ തറപ്പിച്ചു പറഞ്ഞു. അവന് എന്തെന്നറിയാതെ നിൽക്കാണ്..

“ആര്??… ഹീർ ന്താ സംഭവം…”

“ടാ… നാലഞ്ചവന്മാർ വന്നു.. ഇവളെ തല്ലി. നീയാ മുഖം നോക്ക്…എന്തും അങ്ങ് ചെയ്യാം എന്നാണോ??? ” ചാടി ഞാൻ ബൈക്കിൽ കേറി…

“ടാ അഭി… നീ ഇങ്ങനെ ചാടി ഒന്നും ചെയ്യല്ലേ.. ഇത് നാട്ടിലെ പോലെ അല്ല!!”

” നിനക്ക് പേടി ആണേൽ നിന്നോ. ആ നായിക്കൾക്ക് ഒന്നെങ്കിലും കൊടുക്കാതെ, ഒന്നുല്ലേള്ളും തിന്നാൻ കൊടുത്തരുന്നില്ലേടാ ഇവൾ ” ഞാൻ അജിനോട് ഒച്ചയിട്ടു.. അവന് തലക്ക് കൈ കൊടുത്തു.

“ഹീർ നിനക്ക് അവരെവിടെയാണെന്നറിയോ..?? ” ദേഷ്യം പിടിച്ചാണ് ഞാൻ ചോദിച്ചത്… അവൾക്ക് പെട്ടന്ന് മനസിലായില്ല അല്ലേൽ ഒന്നും വേണ്ട എന്ന് കരുതി അവൾ പറയാത്തതോ?? മെല്ലെ ഒന്ന് തലയാട്ടിയപ്പോ ഞാന്‍ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. അജിനെ ഞാൻ ഒന്ന് കലിപ്പിച്ചു നോക്കി.. പേടി തൊണ്ടൻ.ഹീറിന്‍റെ കൈയ്യിൽ പിടിച്ചു വലിച്ചു

“കേറ്…” വണ്ടി ഇരപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

അവൾ മടിച്ചു അജിനെ നോക്കി..

“കേറടീ…..” ഒച്ചയിട്ടപ്പോഴേക്ക് അവൾ ചാടി കേറി..

“അഭി ഞാൻ ഒന്ന് പറയുന്ന കേൾക്ക്…?” അജിൻ കയ്യിൽ പിടിച്ചു… ഞാൻ നോക്കിയില്ല വണ്ടി എടുത്തു..

“ടാ ടാ….” അവന് വിളിച്ചു കൂവി…

ഹീർ പറഞ്ഞ വഴി കൂടെ വണ്ടി വിട്ടു.. കോളേജിന്റെ മുന്നിൽ. ഉള്ളിലേക്ക് കേറി.. സീനിയർ നായിക്കളുടെ പണി ആണെന്ന് പറഞ്ഞു.. കോളേജ് മൊത്തം നോക്കി ഒരു പിടിയുമില്ല. ഉച്ചക്ക് വിട്ടതാണ് കോളേജ്.

കണ്ടു കിട്ടാഞ്ഞപ്പോ അവൾ വേറെ ഒരു സ്ഥലം കൂടെ പറഞ്ഞു. ചെറിയ ഒരു ഏരിയ.. വൃത്തിയുള്ള സ്ഥലം… പുറത്ത് നിർത്തിയിട്ട.. ഒരു ആർ വൺ ഫൈവ്.. അത്‌ അവന്റെ ആണെന്ന് ഹീർ പറഞ്ഞു.. നേരത്തെ കണ്ട.. മൂന്ന് വണ്ടിയൊന്നും അടുത്തെങ്ങുമില്ല. നല്ലത്. ഞനൊറ്റക്കാണെന്ന ബോധമുണ്ട്. തല്ലിയവനെ കിട്ടിയാൽ മതി. അവനിട്ടു കൊടുത്താൽ മതി വേറെ ഒന്നും വേണ്ട…

ഹീർ വീണ്ടും കരയാണ്.എന്റെ കൂടെ വരാൻ മടിച്ചു.. ആ കൈ പിടിച്ചു ധൈര്യം കൊടുത്തു. ന്നാലും പേടിയാ മുഖത്തുണ്ട്.കൂടെ വന്നു.താഴെ ചാരിയ ഡോർ തുറന്നു അകത്തു കേറി… സൈഡിൽ ഡെസ്കിൽ കാൽ കേറ്റിവെച്ചു ബുക്കിൽ തലപ്പൂഴ്ത്തി നിൽക്കുന്ന ഒരുത്തൻ മാത്രം.
“ഇവനാണോ…” ഞാൻ ഹീറിനോട് ചോദിച്ചു.അവള്‍ ആണെന്ന് തലയാട്ടി. ഒച്ചക്കേട്ട് ഉള്ളിലുല്ലവന്‍ തലപൊക്കി. ഞങ്ങളെ രണ്ടു പേരെയും നോക്കിയൊന്ന് വിരണ്ടു. കാൽ താഴെ ഇറക്കി. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി. പെട്ടന്ന് സൈഡിലെ റൂമിൽ നിന്ന് ഒരുത്തൻ ആടിനെ പോലെ തല നീട്ടി സംശയത്തോടെ ഞങ്ങളെ നോക്കി.. പിന്നെ മുന്നിൽ ഇരിക്കുന്നവനെയും..

“ഗയ്‌സ്…” അവന് വിളിച്ചു കൊണ്ട് ഉള്ളിലേക്ക് വലിഞ്ഞു.. ഹീറിനെ തല്ലിയവൻ എഴുന്നേറ്റു.

എനിക്ക് ചുറ്റുപാടിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു.. ഞങ്ങൾ നിൽക്കുന്നതും കുറച്ചു മുന്നിലായി.. മരത്തിന്റെ ഒരു ചെയറുണ്ട്.. അതിന്റെ മുന്നിൽ ഒരു ഡസ്ക് അത്‌ കഴിഞ്ഞാണ. തല്ലിയവൻ നിൽക്കുന്നത്. അവന്റെ ഇടതു വശത്താണ് റൂമിൽ നിന്ന് തല നീട്ടിയവൻ..

പെട്ടന്ന് റൂമിൽ നിന്ന് മൂന്നു പേര് ഇറങ്ങി വന്നു..

മൂഞ്ചി… പെട്ടു. പുറത്തെ വണ്ടി കണ്ടപ്പോ എറിയാൽ രണ്ടു പേരെ ഉണ്ടാവൂവെന്ന് കരുതിയതാണ്.. നാലാളുണ്ടെന്ന് അറിഞ്ഞില്ല. എല്ലാരേയും അടിച്ചിടാൻ എനിക്ക് പ്രേത്യേക കഴിവൊന്നുമില്ല. പെട്ടന്ന് ഹീറിന്റെ കൈ പിടിച്ചു.ഇറങ്ങി ഓടുന്നത് ചാവുന്നതിന് തുല്യമാണ്. ഒരടി എങ്കിലും ഇവളെ തല്ലിയ നായിന്റെ മോന് കൊടുക്കണം.. മനസ്സിൽ അതായിരുന്നു.. ഹീറിനെ വേഗം പുറത്താക്കി ഞാൻ വാതിൽ പൂട്ടി. ഞാൻ കാരണം അവൾക്ക് ഒന്നും വരരുത്..

“ഓഹ്..” മുന്നിലുള്ളവന്മാർ ഒരുമിച്ചു പറഞ്ഞു ചിരിച്ചു.. ഹീറോയിസം കാട്ടുകയാണെന് കരുതി കാണും..

“പ്ലീസ് ലിസെൻ ബ്രോ..” കണ്ണട വെച്ച ഒരു തടിയൻ… അവന്റെ അനുനയന ശ്രേമം…അടുത്തേക്ക് വന്നു മുന്നിലെത്തിയതും..ഉള്ളശക്തിയെല്ലാം എടുത്തു മുഷ്ടി ചുരുട്ടി അടുത്തതൊന്നും പറയാൻ വാ തുറക്കുന്നതിനു മുന്നേ കൊടുത്തു അവന്റെ കവിളിൽ.കണ്ണു വിടര്‍ന്നവന്‍റെ ബാലൻസ് പോയി. സൈഡിലെ ചുവരിലേക്ക് ചാരി അവന് നിലത്തേക്ക് ഇരുന്നു.

ബാക്കി മൂന്ന് പേര് മുന്നോട്ട് ചാടി. ഓടി മുന്നിലെ കസേര അടുത്തു ഞാൻ സൈഡിലെ ഒരുത്തന്റെ മേത്തേക്ക് എറിഞ്ഞു.അവന്‍ മാറാന്‍ നോക്കിയെങ്കിലും അതവന്‍റെ കാലില്‍ വീണു .മുന്നിലെ ഡെസ്കിലേക്ക് ചാടി കേറി ഞാന്‍ താഴെ നിൽക്കുന്ന ഹീറിനെ തല്ലിയവന്റെ മേത്തേക്ക് ചാടി. അവന് നിലത്തേക്ക് വീണു തല നിലത്ത് അടിച്ചു.പിടക്കുന്ന അവന്റെ വയറിന്റെ മുകളിൽ കേറി ഇരുന്ന് മുഷ്ടി ചുരുട്ടി കൊടുത്തു.. കവിളിൽ ആദ്യത്തെ ഒന്ന്.”ഹാ… ” അവന്റെ ചുണ്ട് പൊട്ടി കാറി.
രണ്ടാമത് ഒന്നുകൂടെ ഞാൻ കൈ പിറകിലേക്ക് എടുത്ത് കവിൾ നോക്കി ആഞ്ഞു.ഷിർട്ടിന്റെ കോളറിൽ പിടി വീണു.. പിറകിൽ നിന്ന് ഒരുത്തന്‍ വലിച്ചു. കൈ അവന്റെ മുഖത്തു കൊള്ളാതെ പോയി.

നിലത്തേക്ക് ഞാൻ മറഞ്ഞു.ചവിട്ടാന്‍ നോക്കിയ നാറിയുടെ നേരെ തിരിഞ്ഞു അവന്റെ കാലിൽ പിടിച്ചു വലിച്ചു.സൈഡിലെ അലമാരയുടെ മുകളിലേക്ക് അവന് ചെരിഞ്ഞു.മുകളിൽ നിന്ന് എവിടെ നിന്നോ ഒരു ഗ്ലാസ് നിലത്തേക്ക് വീണു പൊട്ടി ചിതറി.കണ്ണട വെച്ച തറ്റിയന്‍ എഴുന്നേല്‍ക്കാന്‍ ആഞ്ഞപ്പോ, ഞാൻ കൈ കുത്തി എഴുന്നേറ്റു… ഉള്ളൻകൈ തൊലി കീറി ഗ്ലാസ് ചില്ലിന്റെ ഒരു കഷ്ണം ആഴ്ന്നു.. “ഹാ……..” അറിയാതെ വായിൽ നിന്ന് വന്നു പോയി.ഉള്ളൻകൈയ്യിൽ ചോര. തറച്ച ചില്ല് എങ്ങനെയോ വലിച്ചൂരി…എറിഞ്ഞു.

മുട്ടിങ്കാലിൽ നിന്നു. ശ്വാസം വലിച്ചെടുത്തു ചുറ്റും നോക്കി .ആദ്യം അടി കിട്ടി ബാലൻസ് പോയവൻ തടിയന്‍ തുറിച്ചു നോക്കി. കസേര എടുത്ത് എറിഞ്ഞു കാലിൽ കൊണ്ടവൻ..മുട്ടുഴിഞ്ഞു കലിപ്പോടെ നോക്കി. ഹീറിനെ തല്ലിയവൻ ചുണ്ടിലെ ചോര ഒപ്പി.. എന്നെ പിടിച്ചു വലിച്ചവൻ തൊട്ടു സൈഡിൽ.എനിക്ക് കലിപ്പടങ്ങിയില്ല. അവന് കൊണ്ടത് പോരാ.. ഒന്നുകൂടെ കൊടുത്തില്ലെങ്കിൽ…??

മുന്നോട്ട് ആഞ്ഞു. സൈഡിലുള്ളവൻ കൈ നീട്ടി പിടിക്കുന്നതിന് മുന്നേ..അവളെ തള്ളിയവന്റെ കവിളിൽ ഒന്ന് കൂടെ തല്ലി.അവന്‍ മുഖം പൊത്തി. സൈഡിൽ നിന്നും മൂന്നെണ്ണം കൂടെ കൈ പിടിച്ചു ഒറ്റ വലി .ഞാൻ സൈഡിലെ ചുമരിലേക്ക് തെറിച്ചു.

കണ്ണട വെച്ച തടിയൻ വയറ്റിൽ കുത്തി.. “ഹാ….” വായയിൽ കൂടെ മൂളൽ വന്നു … കണ്ണ് തള്ളി പോയി..ശ്വാസം ഒന്ന് നിന്ന പോലെ… പിടഞ്ഞു… കാലുപൊക്കി അവന്റെ നെഞ്ചിൽ ചവിട്ടി.. അവന്‍ കുലുങ്ങിയില്ല. പിടിച്ചു വെച്ച രണ്ടെണ്ണത്തിന്റെ കയ്യിൽ നിന്നും കുതറി… മോന്തക്ക് ഒരടി കിട്ടി.. തൊലി പൊള്ളി പോയി.പല്ല് കടിച്ചു സഹിച്ചു.തടിയൻ ഒന്ന് കൂടെ ചവിട്ടി നാബിക്ക്… ചുമരിലേക്ക് അടിച്ചു ഞാൻ വീണു.. അനങ്ങാൻ വയ്യ തരിച്ചു പോയി.

നാലെണ്ണം കൂടെ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് അനങ്ങി കിട്ടിയാൽ ഒന്ന് കൂടെ തല്ലാൻ ആവും.. കൊടുക്കണം ആ തടിയനു. കിതപ്പ് ഒന്ന് അടങ്ങട്ടെ.. നെഞ്ചും വയറും കൊളത്തിപിടിക്കുന്നു… ശ്വാസം വലിച്ചു വിട്ടുകൊണ്ട് ഞാൻ വയറിൽ അമർത്തിഅലറി.. പെട്ടന്ന് വാതിലിൽ ചവിട്ട്.. രണ്ടു ചവിട്ട് കൊണ്ട് വാതിൽ തുറന്നു പോന്നു. അജിൻ, അർജുൻ, ജസ്റ്റിൻ, കാർത്തിക്… ഓടി കേറി… പിന്നെ രണ്ടു ആർക്കൽ കേട്ടു.. മോന്ത പൊളിയുന്ന ശബ്‌ദം. ഞാൻ നിലത്തു നീണ്ടു കിടന്നു… മരത്തിന്റെ കസേര.. എറിഞ്ഞത് ആർക്കും കൊള്ളാതെ.. ചുമരിൽ തട്ടി നിലത്തു വീണു പൊട്ടി…
അഞ്ചു മിനിറ്റ്.. മലന്നു കിടക്കുന്ന എന്റെ മുകളിൽ സ്വന്തം കവിള്‍ തടവി കൊണ്ട് അജിൻ.

0cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 12

  • ഒരുമിച്ച് ജീവിക്കുന്നു

  • യൗവനം മുറ്റിയ തേൻ 1

  • കാമ കളി 2