ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്………
ഉറക്കം ശരിയാകാത്തത് കൊണ്ടാണോ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
” അമ്മേ എനിക്ക് കുറച്ചു കൂടി ഉറങ്ങണം നല്ല ക്ഷീണം ഉണ്ട്…. ”
അതുംപറഞ്ഞവൾ ഡോർ അടച്ചു…..
ഞാൻ ഡോറിൽ തന്നെ മിഴിച്ചു നോക്കി നിക്കവേ എന്റെ തൊട്ടു പുറകിൽ നിന്ന അപ്പച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി……..
ഞാൻ തിരിഞ്ഞു അപ്പച്ചിയെ നോക്കിയും പെട്ടന്ന് ഡോർ തുറക്കപ്പെട്ടു……… ഞാൻ വാതിൽക്കൽ നോക്കിയതും ആദി എന്നെ തുറിച്ചു നോക്കി……
” നീ…… ”
ഓൾടെ നോട്ടം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല……
” രാവിലെ പോന്നതാടോ….. ”
ഓൾ എന്നെ വലിച്ചു ഓൾടെ മുറിയിലേക്കിട്ടു എന്നിട്ട് അപ്പച്ചിയോടായിട്ട് പറഞ്ഞു……
” അമ്മേ കഴിക്കാൻ എടുത്ത് വെയ്ക്കേ ഇതിനേം കൊണ്ട് ഞാനിപ്പോ വന്നേക്കാം……. ”
ആദി അതും പറഞ്ഞു ഡോറടച്ചു…….
എന്നെ കൊണ്ട് പോയി ബെഡിൽ തള്ളിയിട്ടിട്ടു പറഞ്ഞു……
” നീ ഇവിടെ ഇരിക്കെ ബാക്കി ഞാൻ വന്നിട്ട് തരാം….. ”
ഞാൻ ചിരിച്ചുപോയി…….
ആദി ഓടി ബാത്‌റൂമിൽ കയറി….. അവിടെ നിന്നെഴുന്നേറ്റ് ഞാൻ ആദിയുടെ ടേബിളിന്റെ അടുത്തേക്ക് പോയി……ആ മുറിയിലൊക്കെ ഞാനൊന്ന് കണ്ണോടിച്ചു…….നല്ല വൃത്തിയുള്ള മുറി എന്ന് ഞാൻ പറയില്ല…… 😂 എന്റെ മുറി പോലെ തന്നെ അലങ്കോലമായി കിടപ്പുണ്ട്…… അവിടവിടെ തുണികൾ കുറേ ബുക്കുകൾ ഒക്കെ വാരി വലിച്ചു ഇട്ടേക്കുന്നുണ്ട്…….
റഫറൻസ് ആയിരിക്കും ഞാനോർത്തു…….അതിൽ നിന്നും വെറുതെ ഞാനൊരു ബുക്കെടുത്തു നോക്കി….. അപ്പോ എന്റെ പുറകിൽ ആരോ നിൽക്കുന്ന പോലെനിക്ക് തോന്നി..
” അതേ….”
തോന്നൽ ശെരി വെച്ചുകൊണ്ട് ആദി വിളിച്ചു……..
” എന്താ ഇതൊക്കെ…… ”
” ഇതോ ഇത് തന്റെ ബുക്കല്ലേ……..”
എന്റെ കൈയിലിരുന്ന ബുക്ക് നീട്ടി ഞാൻ പറഞ്ഞു……
” ഓഹ് അതല്ല…… ”
ആദി അതുവാങ്ങി തിരികെ ടേബിളിൽ ഇട്ടു……..
” നീയെന്തിനാ പറയാതെ വന്നത്……. ”
” ശേ ശേ പറയാതെ വന്ന ത്രില്ല് പോകില്ലേ കുട്ടി…… ഒരു വാർത്ത ഇന്നലെ ചൂടായിട്ട് അറിഞ്ഞതല്ലേ ഉള്ളൂ…. അതിന്റെ ചൂടൊട്ടും ആറണ്ട എന്നു കരുതി ഇങ്ങു പോന്നതാ…. തനിക്ക് ഇഷ്ടമായില്ലേ ഞാൻ ദേ പോയേക്കാം……… ”
ഞാനതും പറഞ്ഞു തിരിഞ്ഞു നടന്നു…….
” അവിടെ നിക്ക് കഴുതേ……. ”
ആദി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട്പോയി അവളുടെ ബെഡിൽ ഇരുത്തി……….
” നീ പോവോ…… ”
” ആഹ് പോകും… തനിക്ക് ഞാൻ വന്ന ഇഷ്ട്ടായില്ലല്ലോ……. ”
” കണ്ണിൽ കുത്തി തരുമേ പറഞ്ഞേക്കാം….. ”
ഞാൻ പൊട്ടിച്ചിരിച്ചു……..
” ഒരുപക്ഷെ ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞ ബന്ധം നമ്മുടെ ആയിരിക്കും ല്ലേ……..” ഞാൻ പറഞ്ഞു………
” ആയിരിക്കും എന്ന് പറയാൻ പറ്റില്ല…. പക്ഷെ നിന്നോടുള്ള ആ ബോണ്ട് ഇല്ലേ അതിനിത്തിരി ബലം കൂടി ഐ മീൻ ഒരു അവകാശം വന്നത് പോലെ…… ”
” ആഹ് തോന്നൽ എനിക്കും ഉണ്ട്….. കൊറേ കാലത്തിന് ശേഷം ആണ് ഞാൻ ഇന്നലെ ഒരാളോട് ഓപ്പൺ ആയിട്ട് സംസാരിച്ചതും ചിരിച്ചതും ഒക്കെ……..ആം ഹാപ്പി നൗ…….. ”
” ഫ്ലാഷ് ബാക്ക്……അത് ഇപ്പൊ പറയണ്ട ഇനിയും സമയം ഉണ്ട് ……. വാ വല്ലതും കഴിക്കാം …… “
” അല്ല താൻ ഒരു കോളേജ് ലക്ച്ചറർ തന്നെയാണോ…… മുറിയും കോലവും കണ്ട തോന്നില്ലലോ……. ”
സത്യത്തിൽ അപ്പോഴാണ് ഞാൻ ആദിയുടെ വേഷം ശ്രദ്ധിക്കുന്നത്…… ഷോർട്ട്സും ബനിയനും……എന്നെ പോലെ തന്നെ…… ചോരക്ക് ചോരയെ തിരിച്ചറിയാല്ലോ….. ✌️
” അതെന്താ ഷോർട്സിൽ ആണോ ചെയ്യുന്ന പ്രഫഷന്റെ പേരെഴുതി വെച്ചേക്കുന്നേ….. ”
ഇവളെനിക്ക് പറ്റിയ ആളുത്തന്നെ ന്ന് ഞാൻ ആലോചിച്ചു….. പക്ഷെ അതും പ്രണയവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു…….
” പൊട്ടത്തരം പറയാണ്ട് എഴുനേറ്റു വാ…….. ”
ആദി എന്നെയും വലിച്ചു കൊണ്ട് താഴേക്ക് പോയി……
അപ്പച്ചി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു……… സംസാരം കേട്ടപ്പോ മനസിലായി അതെന്റെ അമ്മയാണെന്ന്……….
” അമ്മേ ഞങ്ങൾ വന്നു…… ”
അതുകേട്ടുടനെ അപ്പച്ചി ഫോണിൽ പറഞ്ഞു……
” ദേ അവൾ കഴിക്കാൻ വന്നു…. ഞാൻ വിളിക്കാൻ പറയാമേ ”
അപ്പച്ചി ഭക്ഷണവും പ്ലേറ്റും ഒക്കെ ആയി വന്നു….
” മക്കളെ അമ്മയെ വിളിക്കാൻ പറഞ്ഞു കേട്ടോ…… ”
ഓക്കേ അപ്പച്ചി……
പിന്നെ ഞങ്ങൾ രണ്ടും സംസാരിച്ചില്ലെങ്കിലും അപ്പച്ചിയും ഞാനും വാതോരാതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു…..
കഴിക്കുന്നതിന്റെ ഇടയ്ക്ക് ഞാൻ ആദിയെ നോക്കും അവളാണെങ്കിൽ എന്നെ നോക്കി ചിരിക്കുന്നു കഴിക്കുന്നു പിന്നേം ചിരിക്കുന്നു കഴിക്കുന്നു അങ്ങനെ………
കഴിച്ചു കഴിഞ്ഞു ഞാൻ ന്റെ ബൈക്കിനെ പുറത്തു നിന്നുമെടുത്തു അകത്തു വെച്ചു……. എന്റെ സാധനങ്ങൾ എടുത്ത് മുകളിലത്തെ നിലയിലേക്ക് പോയി……..
ആദിയുടെ റൂമിന്റെ അടുത്തായിരുന്നു എന്റെ റൂം….. എന്റെ സാധങ്ങൾ കൊണ്ട് ഞാൻ ആ റൂമിൽ വെച്ചു….ശേഷം അമ്മയെ വിളിച്ചു….. ഡ്രെസ്സൊക്കെ മാറി ആദിയുടെ റൂമിലേക്ക് പോയി…….
” അതേ ടീച്ചറെ ഇങ്ങനെ ഇരുന്നാൽ മതിയോ വല്ലടിത്തും പോകണ്ടേ… പോയി റെഡി ആയിക്കെ…… ”
” ഇപ്പൊ ടൈം എത്രയായി…… ”
11 30….
” ആഹ് നിനക്ക് ഇന്ന് പോകാൻ പറ്റിയ സ്ഥലം ചെറായി ബീച് ആണ്….. വൈകിട്ട് നമുക്ക് പോകാം….ഇപ്പൊ പോയി റസ്റ്റ് എടുക്ക് കേട്ടോ……. ഇത്രേം ദൂരം വണ്ടിയോടിച്ചതല്ലേ…….. “
ആഹ് ന്നാ പിന്നെ ആയിക്കോട്ടെ……. 😇
ഞാൻ പോയെന്നു കിടന്നു….. എപ്പഴോ ഉറങ്ങിപോയി….. പുറത്ത് പറഞ്ഞില്ലെങ്കിലും എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു……… ഇടയ്ക്ക് കണ്ണ് തുറന്നപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്ന ആദിയെ കണ്ടു….
ഞാൻ കണ്ണ് തുറന്ന് അവളെ മിഴിച്ചു നോക്കി…..
” കണ്ണുരുട്ടി പേടിപ്പിക്കുന്നോ……. ”
” അതെ… എന്തിനാണ് ഇങ്ങനെ നോക്കി ഇരിക്കുന്നെ അതും ഉറങ്ങുന്ന ഒരാളെ……… ”
” കഴിക്കാൻ വിളിക്കാൻ വന്നെയാ…. അപ്പൊ നീ നല്ല ഉറക്കം…. വിളിക്കാൻ തോന്നിയില്ല…. നല്ല രസമുണ്ട് നീ ഉറങ്ങുന്ന കാണാൻ…….. ”
” ഓ പിന്നെ ഭയങ്കര രസല്ലേ ….. വന്നേ എനിക്ക് നല്ല വിശപ്പുണ്ട്……. ”
ഞങ്ങൾ രണ്ടും താഴേക്ക് പോയി…….നല്ലോണം കഴിച്ചു….. അപ്പച്ചിയുമായിട്ട് വിശേഷങ്ങൾ ഓക്കെ പറഞ്ഞു ഒരു 3 30 ആയപ്പോഴേക്കും ഞങ്ങൾ ബീച്ചിൽ പോകാൻ റെഡി ആകാൻ മുകളിലേക്ക് പോയി…….
15 മിനിറ്റിൽ ഞാൻ കുളിച്ചു റെഡി ആയിട്ട് ആദിയുടെ ഡോറിനരികിൽ വന്ന് വെയിറ്റ് ചെയ്തു…… പിന്നെയും അഞ്ചു മിനിറ്റ് എടുത്തു അത് തുറക്കപെടുവാൻ……….
അവളെ കണ്ട് ഞാൻ വാ പൊളിച്ചു നിന്നു പോയി…….
ഒരു സ്ലീവ്ലെസ്സ് ബനിയനും ഹാഫ് ത്രീ ഫോർത് ജീൻസും……….
” ആദി…….. ”
” ഓ….. ”
” ഇത്….. ”
“എന്തെ ഞാൻ ഇതൊക്കെയാണ് പുറത്തൊക്കെ ഇടുന്നെ……. ”
” അല്ല…… നീ……സാരീ…. ”
” എന്റപൊന്നേ ഓർമ്മിപ്പിക്കല്ലേ വല്ലവിധനെയും ചുറ്റി വരുന്നതാ…. പിന്നെ ഇവിടെ ഇതൊക്കെ കോമൺ ആണല്ലോ….നീ വാ ഇനിയും നിന്നാലേ ബീച്ചിലെ തിരക്ക് കൂടും…….. ”
ശെരിക്കും ഞാൻ അത്ഭുതപെട്ടത് ആ വേഷം കണ്ടിട്ടല്ല….. മറിച്ച് അതിട്ടേക്കുന്ന വ്യക്തിയെ കണ്ടിട്ടാണ്……. സാരീ ഉടുത്ത് മാത്രമേ ഞാൻ ആദിയെ കോളേജിൽ കണ്ടിട്ടുള്ളു…….. അതുമല്ല ഈ വേഷത്തിൽ കണ്ടാൽ അവൾക്ക് ഒരു ഇരുപത് വയസിനപ്പുറം പറയുകേം
ഇല്ല…. ദൈവമേ ഇവൾ എങ്ങനെ ടീച്ചർ ആയെന്നാണ് എന്റെ സംശയം…….
ഞാൻ വരാത്തുകൊണ്ട് അവൾ തിരിച്ചു വന്നു…….
” ഇങ്ങോട്ട് വരാൻ……. ”
ഓൾ ന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി…….. അങ്ങനെ പോർച്ചിൽനിന്നും ബൈക്കിറക്കി അപ്പച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി……
കുറച്ച് സമയത്തിനുള്ളിൽ ബീച്ചെത്തി…… ഞങ്ങൾ ബൈക്ക് വെച്ചിട്ട് ഒരുപാട് ദൂരം കടലും നോക്കി വെറുതെ നടന്നു…. ഒന്നും മിണ്ടാതെ….. അതെന്താണ് ഒന്നും മിണ്ടാത്തത് എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല……. ഒരുപാട് ദൂരം നടന്നു നടന്നു ഒടുവിൽ ഒരു ഐസ്ക്രീം വണ്ടി കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു…..
” തനിക് ഐസ്ക്രീം വേണോ……. ”
” ആം…… ”
ഞാൻ പോയി ഞാൻ സൺഡേ മേടിച്ചിട്ട് വന്നു…… മണലിൽ ഇരുന്നു സ്വസ്ഥമായി കഴിക്കാൻ തുടങ്ങി…..എനിക്ക് പക്ഷെ എന്തോ ഒരു മൂകത തോന്നി തുടങ്ങിയിരുന്നു…….. എനിക്ക് അവളോട് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നുണ്ടായിരുന്നു………
“ആദി…..”
“ആഹ്….. ”
“അവിടെ ഇതൊന്നും ഇട്ട് പുറത്ത് പോകില്ലേ……. ”
” ഇല്ല…. അവിടെ ഇട്ടാലും അവിടുള്ളവരുടെ നോട്ടം സഹിക്കാൻ പറ്റില്ല എറണാകുളം പോലേ അല്ല ട്രിവാൻഡ്രം……എൻടയർലി ഡിഫറെൻറ്…. ഇവിടെ ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയം കാണില്ല . അവിടെ നേരെ തിരിച്ചും…. പെട്ടുപോയെന്ന് പറഞ്ഞ മതി…… ”
ഞാൻ വെറുതെ ചിരിച്ചു…. എനിക്ക് ശെരിക്കും ചിരി വന്നില്ല എങ്കിൽകൂടിയും…….കടലിന്റെ വിദൂരതയിൽ കണ്ണും നട്ട് ഞാനിരുന്നു….അപ്പൊ എന്റെ മുന്നിൽ ആദിയില്ല അവിടെ ഉള്ളവർ ആരുമില്ല… ഞാനും കടലും ഋതുവിന്റെ ഓർമകളും മാത്രം…….. എനിക്ക് അപ്പൊ എന്തുകൊണ്ടോ ഋതു അതായത് എന്റെ എക്സിനെ ഓർമ്മ വന്നു….. ഞാനാ ഓർമകളിൽ മുഴുകി ഇരിക്കെ ആദിയുടെ വിളി എന്നെ ഉണർത്തി…..
” നിനക്ക് ഇപ്പോഴെങ്കിലും ഒന്നും ചിന്തിക്കാതെ ഇരിക്കാൻ പറ്റുമോ……. ”
ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി ഇല്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു… പിന്നെയും അതെ വിദൂരതയിലേക്ക് നോക്കി ഇരിക്കവേ ആദിയുടെ വക ചോദ്യം…..
ഞാനൊരു കാര്യം ചോദിക്കട്ടെ……..
” മ്മ് ”
യാത്രികമെന്നോണം ഞാൻ മൂളി…..
” നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ……….”
ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു………!
തുടരും……….