വീട്ടിലെത്തി മുഷിഞ്ഞ കുപ്പായങ്ങൾ മാറ്റി ഒന്നുകുളിച്ചുഷാറായി കൈലിയുമുടുത്ത്
പിന്നിലെ വരാന്തയിൽ അമ്മയോട് വർത്താനം പറഞ്ഞിരുന്ന കേശവന്റെ ചെവിയിൽ ആരോ നുള്ളി!
സാറ. അവൾ മനസ്സിന്റെ കോണിലുണ്ടായിരുന്ന കേശവന് പ്രിയങ്കരിയെ പെട്ടെന്നു പിടികിട്ടി.
ഇങ്ങുവാടീ കാന്താരീ. അവനവളുടെ കൈക്കു പിടിച്ച് മുന്നിൽ നിർത്തി. അവന്റെ
നനഞ്ഞെങ്കിലും എണ്ണമയം പുരളാത്ത പപ്രശ്ശ മുടിയും പരവശമായ മുഖവും കണ്ടവൾ
സങ്കടപ്പെട്ടു. ഇതു നോക്കിയേ അമ്മേ! കേശവേട്ടനാകെയങ്ങ്…അവൾക്കു മുഴുമിക്കാനായില്ല.
തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.
പാവം മോളു. ദേവകിയവളെ ചേർത്തു നിർത്തി മുടിയിൽ തലോടി. കണ്ടോടാ എന്റെ മോൾടെ സ്നേഹം.
മേരി പോയേപ്പിന്നെ ഇവളൊറ്റയ്ക്കായി. ഇന്നലേം വന്നിരുന്നു. നിന്നേക്കാളും
അവൾക്കെന്റെ കാര്യത്തില് ശ്രദ്ധയൊണ്ട്.
എന്റെയമ്മേ! ഇവളൊരു പൂതനയല്ലേ! കാന്താരീടെ ഈ വേഷത്തിലൊന്നും വീണേക്കല്ലേ! കേശവൻ
ചിരിച്ചു.
പോടാ. പൂതന ഇയാൾടെ… സാറ അവന്റെ ചുമലിലൊരു തള്ളുകൊടുത്തു. അവൻ ചിരിച്ചുകൊണ്ട്
വരാന്തയിലേക്ക് മലർന്നു. ഞാൻ പോട്ടമ്മേ! സാറ ഒറ്റയോട്ടം വെച്ചുകൊടുത്തു!
എടാ! കിടന്നു ചിരിക്കുന്ന കേശവനെ നോക്കി ദേവകിയും ചിരിച്ചുപോയി. നീയെന്തിനാടാ ആ
കൊച്ചിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത്! അവരകത്തേക്കു പോയി.
കേശവൻ മതിലിൽ ചാരിയിരുന്ന് മടിയിൽ പരതി ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. അവൻ
പുക ആസ്വദിച്ചുകൊണ്ട് കണ്ണുകളടച്ചു. ജടപിടിച്ച മുടിയിൽ നീളമുള്ള വിരലുകൾ അമർന്ന്
മെല്ലെ കെട്ടുകൾ വിടീക്കുന്നു. വരണ്ട മുഖത്തും ഉണങ്ങിയ താടിരോമങ്ങളിലും എണ്ണതേച്ചു
തിരുമ്മുന്നു. ചൂടുള്ള ശ്വാസം പൊതിയുന്നപോലെ. ചുറ്റിലും സുഖമുള്ള ഗന്ധം. പെണ്ണിന്റെ
മണം. കൈകൾ തന്നെ ചെരിച്ചു കിടത്തുന്നു. മാർദ്ദവമുള്ള മുലകളിൽ മുഖമമർത്തുന്നു.
ക്ഷീണമവനെപ്പുണർന്നു.
ദേവകിയമ്മ വന്നു നോക്കിയപ്പോൾ വെറും തിണ്ണയിൽ മലർന്നുകിടന്നുറങ്ങുന്ന കേശവൻ!
അവരൊരു തലയിണയെടുത്ത് അവന്റെ തലയ്ക്കുതാഴെ വെച്ചു. അവന്റെ സുന്ദരമായ
മുഖത്തുനോക്കിയപ്പോൾ നാരായണനെ ഓർമ്മവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു. ദേവീ, എന്റെ
മോനെ കാത്തോളണേ! കണ്ണുകൾ തുടച്ചുകൊണ്ട് അവരടുക്കളയിലേക്കു പോയി.
സാറ. കുറച്ചു സംസാരിക്കാനുണ്ട്. കേശവൻ വിളിച്ചു. ഏതെങ്കിലും ഫ്രീ അവറുണ്ടോ?
അവസാനത്തെ അവറു ഫ്രീയാ. സാറ പറഞ്ഞു. കഴിഞ്ഞ ദിവസം കേശവനെ തള്ളിയിട്ടതിൽപ്പിന്നെ
ഇപ്പോഴാണു കാണുന്നത്. അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സഖാവ് തലയിൽ ഒരു
കൊട്ടുതരാനാണ് വിളിച്ചത് എന്നാണവൾ കരുതിയത്. മിണ്ടാതെ കിട്ടുന്നതും വാങ്ങിച്ചോണ്ടു
പോവാനും അവൾ റെഡിയായിരുന്നു!
ക്യാന്റീനിൽ കാണാം. കേശവൻ നടന്നകന്നു. സാറയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
അവൾക്ക് എന്തോ പ്രശ്നമുള്ളതുപോലെ തോന്നി. ദൈവമേ ഈ സഖാവ് എന്തിനുള്ള പുറപ്പാടാണോ
ആവോ? ഇനിയെനിക്കെങ്ങാനും ഒരുമ്മയെങ്കിലും തരുമോ? പെട്ടെന്നവളുടെ മൂഡു മാറി.
ഒന്നുമില്ലേലും ഈ മൊശടൻ സഖാവിന്റെ കൂടെ ഇത്തിരി സമയമെങ്കിലും ചെലവാക്കാമല്ലോ.
പ്രിയതമൻ! ഹും! അങ്ങേരടെ ഓരോ പെരുമാറ്റങ്ങൾ! സ്നേഹത്തോടെ ഒരു വാക്കുപോലും
പറഞ്ഞിട്ടില്ല. വല്ല്യ വെളുപ്പൊന്നുമില്ല. അത്ര കൊലുന്നനെയൊള്ള ശാലീനസുന്ദരിയുമല്ല.
ഇച്ചിരെ ചതയൊക്കെയൊണ്ട്. എന്നാലും കാണാനത്ര മോശമൊന്നുമല്ല. ക്ലാസ്സീത്തന്നെ ചെല
വായിനോക്കികളുടെ കമന്റുകൾ കേട്ടില്ലെന്നു നടിക്കാറാണ് പതിവ്. ഇയ്യാളിനി വല്ല
കടുക്കക്കഷായോം സേവിക്കണൊണ്ടോ കർത്താവേ! ഓരോന്നാലോചിച്ച് ക്ലാസ്സിൽ
എത്തിയതവളറിഞ്ഞില്ല.
ഷെർലിയുടെ കൂടെയാണ് അവൾ ക്യാന്റീനിലേക്കു പോയത്. സഖാവ് വന്നിട്ടില്ല. അവരോരോ ചായേം
കുടിച്ചിരുന്നപ്പോൾ കേശവനെത്തി. ഷെർലി നേരത്തേ തീരുമാനിച്ചപോലെ ലൈബ്രറിയിലേക്ക്
പോയി.
കേശവനും ചായയ്ക്കു പറഞ്ഞു. ചൂടുള്ള ചായ മൊത്തിക്കൊണ്ട് അവൻ സാറയെ നോക്കി. അവൾ തല
കുനിച്ച് മേശയുടെ പരുത്ത തടിയിൽ വിരലുകൊണ്ടെന്തോ വരച്ചിരിപ്പായിരുന്നു.
സാറ. എന്നെ നോക്ക്. അവൻ മൃദുവായി പറഞ്ഞു. അവൾ മുഖമുയർത്തിയില്ല. ഹും! സഖാവിന്റെയൊരു
പുന്നാരം! അവൾ ചുണ്ടുകോട്ടി.
എന്നെ നോക്കടീ! അവന്റെ ശബ്ദം മൂർച്ചയേറിയതായി. അവൾ ഞെട്ടി മുഖം പൊക്കി. അയ്യട!
ഇരുന്നു ചിരിക്കുന്നു!
പേടിച്ചോടീ മോളൂ? മധുരമുള്ള ആ ശബ്ദത്തിൽ അവളുടെ മനസ്സലിഞ്ഞുപോയി. കണ്ണുകളറിയാതെ
നിറഞ്ഞു. ചുണ്ടുകൾ ഇത്തിരി വിതുമ്പി.
എന്താ സാറ? കേശവനും ഒന്നു പതറി. അതവൾക്കു മനസ്സിലായി. മെല്ലെ ആ മുഖത്തൊരു മന്ദഹാസം
വിടർന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളുമായി പിണഞ്ഞു.
അതേയ്, സഖാവേ! ആദ്യായിട്ടാ ഇത്രേം നല്ല വാക്കുകളാ തിരുമോന്തേന്ന് കേട്ടത്. അതിന്റെ
സന്തോഷത്തിലാ. അല്ലെടോ മാഷേ! ഞാൻ ഇയാൾടെ പ്രിയപ്പെട്ടവളല്ലേ! ആ എന്നോടേലും
മനുഷ്യപ്പറ്റോടെ ഇത്തിരി സോഫ്റ്റായിട്ടു പെരുമാറിയാലെന്താ? അവൾ ചൊടിയോടെ അവന്റെ
കണ്ണുകളിൽ നോക്കിപ്പറഞ്ഞു. ഹൃദയം നൃത്തം വെയ്ക്കുകയായിരുന്നു.
കേശവന്റെയുള്ളിലും എന്തോ വീണുടഞ്ഞു. പാവം പെണ്ണ്. അവൾക്കെന്നെ ഇഷ്ട്ടമാണ്. നിനക്കോ?
അവൻ സ്വയം ചോദിച്ചു. പിന്നെ ഒരിക്കലും മനസ്സിനെ ചതിക്കാത്ത അവന്റെ സ്വഭാവം സത്യത്തെ
നേരിടാൻ അവനു ശക്തി നൽകി.
നീ ഇവിടെയുണ്ട് എന്റെ സാറ. അവൻ നെഞ്ചിൽ തൊട്ടുകാണിച്ചു. നിനക്കറിയാമല്ലോ. എന്റെ
ജീവിതത്തിൽ ഇതിനൊന്നും സ്ഥാനമില്ല സാറ. എന്നാലും നിനക്കതൊന്നും ഒരു വിഷയമേ
അല്ലല്ലോടീ പെണ്ണേ. നീയെന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി കസേര വലിച്ചിട്ടിരിപ്പാണ്.
ഞാനെന്തു ചെയ്യുമെന്റെ പെണ്ണേ! അവന്റെ കൺഫ്യൂഷൻ കണ്ണുകളിൽ കാണാമായിരുന്നു.
അവൾ അമർത്തിച്ചിരിച്ചു. എന്റെ മാതാവേ! മോളിലേക്ക് നോക്കിയവൾ കുരിശു വരച്ചു.
എന്റെ പൊന്നേ! നീ എന്തേലും റൊമാന്റിക് ആയിട്ടു പറഞ്ഞല്ലോ. അവളുടെ വിരലുകൾ അവന്റെ
ഉറച്ച നെഞ്ചിലൊന്നു പരതി. ഞാനിവിടെയുണ്ടല്ലോ. എന്റെ കേശവേട്ടാ! ഈ പെണ്ണിനതു മതി.
ഇനിയൊന്നും കേൾക്കണ്ടെനിക്ക്! അവളുടെ വലിയ കണ്ണുകൾ പിന്നെയും നിറഞ്ഞു.
എന്നാലവളുടെ മനസ്സിന്റെ സംഗീതം വേറൊന്നായിരുന്നു. നീയില്ലായ്മ എന്നത് എന്നിലെ
പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്. എന്നിലെ ഉന്മത്തമായ ലഹരിയായ് നീ
മാറിയിരിക്കുന്നു, നിന്നോടുള്ള പ്രണയം ഭ്രാന്തമായ ഒരു വിഷക്കൂട്ടാണെങ്കിൽ, ഈ ജന്മം
മുഴുവൻ ആ സോമരസം നുണയാൻ വെമ്പുന്ന എന്റെ ചുണ്ടുകളിലെ ദാഹമായി നീ മാറുമോ…
കേശവന്റെ ഹൃദയം ശക്തമായി മിടിച്ചു. മുന്നിലിരിക്കുന്ന പെണ്ണാണ് ഈ ലോകത്തിലെ എറ്റവും
സുന്ദരിയായവൾ. അവളോടൊപ്പം ജീവിതം മുഴുവനും നടന്നു തീർക്കാൻ അവന്റെ ഹൃദയം കൊതിച്ചു.
എങ്കിലും ഒരു പോരാളിയുടെ ജന്മം അവനെ ഭൂമിയിലേക്ക് വലിച്ചു.
സാറ. എന്റെ മോളൂ. അവന്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് അവളുടെ വിരലുകൾ ഞെരിച്ചു.
എന്റെ വഴി നേരത്തേ വെട്ടിത്തെളിച്ചതാണ്. ഈ വരുന്ന തിങ്കളാഴ്ച ഞാനിവിടം വിടും.
പിന്നെ നമ്മളു തമ്മിൽ കണ്ടെന്നു വരില്ലെന്റെ.. എന്റെ.. എന്റെ ജീവനാണ് നീ, കാന്താരീ.
അവന്റെ സ്വരമിടറി.
അവളുടെ മനസ്സിടിഞ്ഞു. കാൽക്കീഴിലെ ഭൂമിയൊലിച്ചുപോവുന്നപോലെ തോന്നി. ഒരു
ജന്മാന്തരത്തിനപ്പുറം അവൾക്ക് ശബ്ദം വീണ്ടുകിട്ടി.
കേശവേട്ടാ. മറ്റന്നാൾ ശനിയാഴ്ചയല്ലേ. അമ്മയ്ക്ക് ഓഫീസില്ലേ.
ഉം. ഒൻപതുമണിക്കമ്മ പോവും. കേശവൻ പറഞ്ഞു.
എനിക്ക് കേശവേട്ടന്റെയൊപ്പം ഇത്തിരി സമയം വേണം. ഈ പാവത്തിന്റെ അപേക്ഷ കേൾക്കില്ലേ?
പറ്റില്ലെന്നു പറയല്ലേ! അവനൊരു തേങ്ങൽ കേട്ടു. ചൂടുള്ള കണ്ണീർത്തുള്ളികൾ അവന്റെ
കൈകൾ പൊള്ളിച്ചു. ഉം.. അവൻ മൂളി.
തിരികെ പോകും വഴി സാറയുടെ മൗനത്തിന്റെ ചിതൽപ്പുറ്റ് ഷെർലി മുറിച്ചില്ല.
കൂട്ടുകാരിയെ അവളുടെ ലോകത്തിൽ വിഹരിക്കാൻ വിട്ടു.
എന്നത്തേയും പോലെ അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ സാറ മറയ്ക്കാൻ ശ്രമിച്ചെങ്കിലും
അവളുടെ വികാരത്തിന്റെ അംശങ്ങൾ മേരിയുടെ മനസ്സ് പിടിച്ചെടുത്തു. മോളേ. നീ വിവേകമുള്ള
പെണ്ണാണ്. നിനക്കെന്താണ് ശരിയെന്നു തോന്നുന്നോ ആ വഴി നിനക്കു തെരഞ്ഞെടുക്കാം. ഈയമ്മ
ഒന്നും പറയില്ല. ഇങ്ങുവന്നേടീ. നെറുകയിൽ അമ്മയുടെ തണുപ്പുള്ള ചുണ്ടുകളമർന്നപോലെ
സാറയ്ക്കു തോന്നി. അവളുടെ മനസ്സു ശാന്തമായി. അവൾ സുഖമായുറങ്ങി.
ദേവകിയമ്മ പഞ്ചായത്തോഫീസിലേയ്ക്കു പോവുന്നത് ഒൻപതുമണിക്കാണെന്ന് സാറയ്ക്കറിയാം. ഒരു
മോണിംഗ് ഷോയ്ക്കു പോവാൻ അപ്പച്ചന്റെ അനുവാദവും വാങ്ങി അവൾ മെല്ലെയിറങ്ങി നടന്നു.
അധികം ഒരുങ്ങാനൊന്നും പോയില്ല.
കേശവേട്ടന്റെ വീട്! പലതവണ വന്നിട്ടുണ്ടെങ്കിലും സാറയൊന്നു വിറച്ചു.
ശബ്ദമുണ്ടാക്കാതെ ചുറ്റിലുമൊന്നോടിച്ചു നോക്കിയിട്ട് വലതുകാൽ വെച്ചവൾ
വരാന്തയിലേക്ക് കേറി. വാതിലടഞ്ഞിരുന്നു. അതവൾ തള്ളിത്തുറന്നു. ഈ വീട്ടിലെ വാതിലുകൾ
പകൽസമയത്ത് അകത്തുനിന്നും സാക്ഷയിടാറില്ലെന്ന് അവൾക്കറിയാമായിരുന്നു. തിരിഞ്ഞ്
ഒച്ചയുണ്ടാക്കാതെ അവൾ വാതിലടച്ചു കുറ്റിയിട്ടു.
അവൾ മൂക്കുവിടർത്തി. ഒരു പട്ടിയെപ്പോലെ കേശവന്റെ ഗന്ധമവൾ തേടി. മെല്ലെ അടുക്കളയിൽ
ചെന്നു. അവളുടെ പ്രിയൻ തിരിഞ്ഞുനിന്ന് ചായകാച്ചി അരിപ്പയിലൂടെ ഗ്ലാസിലൊഴിക്കുന്നു!
ഒരു വെളുത്ത മുണ്ടുമാത്രം. അവന്റെ വിരിഞ്ഞ പുറവും ഒതുങ്ങിയ അരയും ചുമലുകളിൽ
സമൃദ്ധമായി വളർന്നു ചുരുണ്ടുകിടന്ന രോമവും അവളാർത്തിയോടെ നോക്കി. മെല്ലെ വിരലുകളിൽ
നടന്ന് അവന്റെ പിന്നിൽച്ചെന്നു.
എന്തോ അനങ്ങുന്നതുപോലെ കേശവനു തോന്നി. അവൻ ഗ്ലാസു താഴെവെച്ച് തിരിയാൻ പോയതും
രണ്ടുകൈകൾ അവന്റെ കക്ഷങ്ങളിലൂടെ കടന്ന് അവനെ ചുറ്റിവരിഞ്ഞു. മൃദുലമായ മുഴുത്ത
മാറിടം അവന്റെ ഉറച്ച പുറത്തമർന്നു. നനഞ്ഞ ചുണ്ടുകളവന്റെ ചുമലുകളിൽ അമർന്നു.
സാറ.. അവൻ മൃദുവായി വിളിച്ചു. തന്നെ ചുറ്റിയ കൈത്തണ്ടകളിൽ അവൻ വിരലുകളോടിച്ചു.
അവളുടെ തൊലി പൊട്ടിത്തരിക്കുന്നതവനറിഞ്ഞു.
എന്റെ പൊന്നേ, അവളുടെ മന്ത്രിക്കുന്ന സ്വരം. ആ വിരലുകൾ അവന്റെ നെഞ്ചിലെ
രോമങ്ങളിലൂടെ സഞ്ചരിച്ചു. ആ വിരലുകൾ ഭ്രാന്തുപിടിപ്പിച്ചുകൊണ്ട് വയറിലെ പേശികളെ
പൊതിയുന്ന രോമാവലിയിലൂടെ ഇഴഞ്ഞപ്പോൾ അവനവളുടെ കൈകൾ തടവിലാക്കി. അവന്റെ ചുമലുകളാകെ,
പുറമാകെ അവളുമ്മകൾ കൊണ്ടുമൂടി. അവന്റെ ഗന്ധം അവളുടെ ബോധമണ്ഡലത്തിൽ പടർന്നു. അവൾ
കിതച്ചുപോയി. കൈകളയഞ്ഞുപോയി.
കേശവൻ ആ കൈകൾക്കുള്ളിൽ തിരിഞ്ഞു. അവളുടെ മുഖം കൈകളിൽ ഉയർത്തി. അവൾ
കണ്ണുകളിറുക്കിയടച്ചിരുന്നു. മേൽച്ചുണ്ടിൽ പൊടിഞ്ഞിരുന്ന വിയർപ്പുകണങ്ങൾ അവൻ
നാവിൻതുമ്പുകൊണ്ടു തുടച്ചുമാറ്റി. അവന്റെ പെണ്ണിന്റെ സ്വേദരുചി അവൻ നുണഞ്ഞു.
കണ്ണു തുറക്കടീ, എന്റെ പെണ്ണേ. വലിയ കണ്ണുകൾ തുറന്നപ്പോൾ അവന്റെ ചിരിക്കുന്ന
സുന്ദരമായ പുരുഷത്വം കളിയാടുന്ന മുഖം.
കേശവേട്ടാ. എന്നെ വിട്ടുപോവല്ലേ. ഞാനെങ്ങിനെ ജീവിക്കും? അവൾ മുഖമവന്റെ
നെഞ്ചിലൊളിപ്പിച്ചു.
പോയല്ലേ പറ്റൂ എന്റെ മോളേ.. അവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു. അവൻ അവളുടെ
നെറുകയിൽ ഉമ്മവെച്ചു. അവളവനിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു നിന്നു. അവളുടെ അടിവയർ
അവന്റെ തുടയിടുക്കിലമർന്നു. അവന്റെ ആണത്തം മനസ്സറിയാതെ ഉയർന്നുപോയി.
അവൾ ഭ്രാന്തമായി വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. അവന്റെ മുണ്ടിൻകുത്തവളഴിച്ചു.
ആദിപുരുഷനും സ്ത്രീയുമായി കേശവനും സാറയും നിലത്തേക്കമർന്നു. പാമ്പുകളെപ്പോലെയവർ
കെട്ടിപ്പിണഞ്ഞു പുളഞ്ഞു. ഇണചേർന്നു. മുറുകിയ താളത്തിന്റെയവസാനം അവളവന്റെ
നെഞ്ചിലേക്കു തളർന്നുവീണു. അവനെ നോക്കി ആലസ്യത്തിൽ കലങ്ങിയ കണ്ണുകൾ കൊണ്ടു
ചിരിച്ചു. എന്റെ അച്ചായൻ ആൺകുട്ടിയാണ്.
അവൻ സുരത സുഖത്തിൽ വിയർത്തു നനഞ്ഞ തന്റെ പെണ്ണിന്റെ പുറം തഴുകി. പിന്നിലാകെ
വിടർന്നുകിടന്ന മുടിയിൽ അവന്റെ വിരലുകളോടി. അവളുടെ സമൃദ്ധമായ പിൻഭാഗത്ത് അവൻ
നോവിക്കാതെയടിച്ചു.
എണീക്കടീ. എനിക്ക് പോവണ്ടേടീ?
വേണ്ടെടാ. ഇപ്പോ പോവണ്ടടാ. ഇത്തിരി സമയമെനിക്കു താ എന്റെ കരളേ… അവൾ അവന്റെ തൊണ്ടയിൽ
മുഖം അമർത്തി. കള്ളിപ്പെണ്ണ് പതിയെ അവന്റെ തളർന്ന ആണത്തത്തിൽ തഴുകിയവനെ ഉണർത്തി.
അവളുടെ വിരലുകൾ ത്രസിക്കുന്ന വികാരത്തിലമർന്നപ്പോൾ അവനിലെ പ്രാകൃതമനുഷ്യനുണർന്നു.
അവനവളെ വാരിയെടുത്ത് നെഞ്ചിലടക്കി അവന്റെ മുറിയിലേക്ക് പോയി. വന്യമായി…അവളുടെ
മനസ്സിന്റെ ഉള്ളറയിലെ ആശപോലെ അവളെ അനുഭവിച്ചു. അവസാനം അവളൊരു വാടിയ താമരവള്ളിയായി
പ്രിയതമനിൽ പടർന്നു കിടന്നു.
തിരിച്ചു നടക്കുമ്പോൾ കേശവന്റെ വാക്കുകൾ അവളയവിറക്കി. ഇനിയെന്നെങ്കിലും
കാണാനൊക്കുമെന്നുതന്നെയറിയില്ല. ആന്ധ്രയിലും, ഒറീസ്സയിലും ആയിരിക്കാം അവന്റെ
ദിവസങ്ങൾ… അവളറിയാതെ കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. ഭാഗ്യത്തിന്
വീട്ടിൽച്ചെന്നപ്പോൾ അപ്പച്ചൻ ഉച്ചയുറക്കത്തിലും. അവൾ മുഖം കഴുകി അന്നത്തെ മധുരം
മാത്രമോർക്കാൻ ശ്രമിച്ചു കിടന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും കേശവന്റെ ഒരു വിവരവും ആർക്കുമില്ലായിരുന്നു. അവസാനം ദേവകി
, മേരി അവധിക്കു വന്നതറിഞ്ഞ് മാത്യൂസാറിന്റെ വീട്ടിൽച്ചെന്നു.
സാറ ജീവച്ഛവമായി മാറിയിരുന്നു.
മേരീ. അവനെയേതാണ്ട് പ്രത്യേക നിയമം അനുസരിച്ചാണ് അറസ്റ്റു ചെയ്തത്. ജാമ്യം പോയിട്ട്
എന്റെ മോനെവിടെയാണെന്നുപോലും ആർക്കുമറിയില്ല. അവർ വിങ്ങിപ്പൊട്ടി. കണ്ണീർ
വാർക്കുന്ന സാറയെ ദേവകി ചേർത്തുപിടിച്ചു. അവളുടെ മെലിഞ്ഞ കൈത്തണ്ടകളിൽ തഴുകി.
എന്റെ മോളേ. നീ എന്റെ വീട്ടിലേക്ക് വരണ്ടവളാണ്. ഞാനെത്രമാത്രം ആഗ്രഹിച്ചതാ. നീ ഈ
അമ്മ പറയണത് കേൾക്കുമോ?
ഞാനെന്താ വേണ്ടേ? സാറ പൊട്ടിക്കരഞ്ഞു. അവളുടെ രണ്ടമ്മമാരും അവളെ കെട്ടിപ്പിടിച്ചു.
മോള് മേരിയെ വിഷമിപ്പിക്കരുത്. അവൾക്ക് നീ മാത്രമേയുള്ളൂ. മാത്യൂസാറിനും പ്രായമായി.
കേശവനെ നീ മറക്കണം എന്നുപറയാൻ എനിക്ക് പറ്റില്ല മോളേ. എന്നാലും നീ മേരിയെ
അനുസരിക്കണം. ദേവകി കണ്ണുകൾ തുടച്ചു.
ബിഎസ്സ്സി കഴിഞ്ഞ് അവൾ മേരി കണ്ടെത്തിയ ചെറുക്കന്റെ മുന്നിൽ മിന്നുകെട്ടാൻ
തലകുനിച്ചു. കേശവന്റെ ഒരു വിവരവുമില്ലായിരുന്നു. വിപ്ലവകാരികളുടെയൊപ്പം ജീവിച്ച
ദേവകി മാത്രം വിശ്വാസം കൈവിടാതെ പിടിച്ചു നിന്നു. പ്രതിസന്ധികളെ ഒറ്റയ്ക്കു
തരണം ചെയ്തു.
ലിസി പരിചയമില്ലാത്ത കോളനിയിലെ റോഡിലൂടെ, മെല്ലെ നടന്നു. അമ്മയോടൊപ്പം രണ്ടുദിവസം
മുൻപ് മാറിയേയുള്ളൂ. ചുറ്റിലും നേരം വെളുത്തു വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും
ഇടവിട്ട് മരങ്ങൾ വളർന്നിരുന്നു. കറുത്ത ട്രാക്ക് സൂട്ടും കറുത്ത നൈക്കിയുമണിഞ്ഞ
സുന്ദരിക്കുട്ടിയെ ജോഗിങ്ങിനിറങ്ങിയ ഒന്നുരണ്ടുപേർ ശ്രദ്ധിച്ചിരുന്നു. അവൾക്ക്
നേരിയ പരിഭ്രമം ഉണ്ടായിരുന്നു.
തൊട്ടു മുന്നിൽ ഗേറ്റു തുറന്നിറങ്ങുന്ന ചാര നിറത്തിലുള്ള ട്രാക്സും
വെളുത്ത, കഴുത്തില്ലാത്ത ടീഷർട്ടും ധരിച്ച ദീർഘകായനെക്കണ്ട് അവളുടെ ചലനം
മന്ദഗതിയിലായി. ചുരുണ്ട മുടിയും അവിടവിടെ നര വീണ സമൃദ്ധമായ താടിയും. മിന്നൽ പോലെ
കണ്ട ശാന്തമായ മുഖം. എന്തോ അവൾക്ക് സേഫാണെന്നു തോന്നി. പുള്ളിയുടെ പിറകേ അവളും
നടന്നു. ഗുഡ്മോണിംഗ് വക്കീൽ സാറേ! എതിരേ വന്ന കിഴവൻ പറഞ്ഞു. പുള്ളി നടത്തം
മുറിക്കാതെ കയ്യുയർത്തി. ആ നീണ്ട കാലുകൾ വക്കീലിന്റെ നടത്തം മെല്ലെയാണെന്നു
തോന്നിപ്പിച്ചെങ്കിലും അകലം കൂടാതിരിക്കാൻ ലിസിയ്ക്ക് കുറച്ചു ധൃതിപ്പെടേണ്ടി
വന്നു.
പെട്ടെന്ന് അങ്ങേരു ജോഗു ചെയ്യാൻ തുടങ്ങി. ലിസിയും കൂടെ വിട്ടു. പത്തിരുപതു
മിനിറ്റു കഴിഞ്ഞപ്പോൾ ഒരു കൊച്ചു റൗണ്ടെബൗട്ടു കറങ്ങി പുള്ളി തിരിച്ചു പിടിച്ചു.
ലിസി പിന്നാലെയും. വീടെത്തിയപ്പോൾ വക്കീലു തിരിഞ്ഞുനോക്കി. ഒരു ഫ്ലൈയിംഗ് കിസ്സും
കൊടുത്തിട്ട് ലിസി ഓട്ടം തുടർന്നു. ആ സുന്ദരമായ മുഖത്തെ മന്ദഹാസം
അവളോടൊപ്പമുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ മമ്മിയെണീറ്റ് അപ്പമുണ്ടാക്കുന്നു. തിളയ്ക്കുന്ന ഉരുളക്കിഴങ്ങ്
കറിയുടെ മണം അവൾക്ക് വാതിൽ തുറന്നപ്പോഴേ കിട്ടിയിരുന്നു.
മമ്മിക്കുട്ടീ.. അവളോടിച്ചെന്ന് മമ്മിയുടെ കഴുത്തിൽ തൂങ്ങി.
ഹ! മാറിനില്ലെടീ. ആകപ്പാടെ പെണ്ണിനെ വെയർത്തു നാറുന്നു.
ഓ പിന്നെ! ലിസി മമ്മിയുടെ കഴുത്തിൽ മൂക്കിട്ടുരച്ചു.
കർത്താവേ ഇവളെക്കൊണ്ടു ഞാൻ തോറ്റു. ദേ ബാക്കിയപ്പം നീയൊണ്ടാക്ക്. ഞാൻ കുളിക്കാൻ
പോണു. സാറ ലിസിയുടെ മൂക്കിൽപ്പിടിച്ചൊന്നു കുടഞ്ഞിട്ട് കറിയുടെ ഗ്യാസോഫാക്കി.
ശ്ശോ! പണിയായല്ലോ! ഈ മമ്മി! ലിസി ചുണ്ടുകോട്ടി.
എടീ എലിസബത്ത് കുര്യൻ! നീ മൂന്നാഴ്ച കഴിഞ്ഞാ അങ്ങു ഹോസ്റ്റലിലോട്ടു
പോവത്തില്ല്യോടീ. ഈ പാവം മമ്മീനെ വിട്ടിട്ട്. സാറ പറഞ്ഞു.
ഉം.. ലിസിയുടെ മുഖവും വാടി. പിന്നെയവൾ ചിരിച്ചു. സാരമില്ല സാറക്കുട്ടീ. അത്രേം
നാളും ഞാനിവിടില്ല്യോ.
എങ്ങനൊണ്ടായിരുന്നെടീ ഇന്നത്തെ ജോഗിംഗ്? ബ്രേക്ഫാസ്റ്റ് ടേബിളിൽ സാറ ചോദിച്ചു.
സ്ഥലം പിടിയില്ലല്ലോ. അപ്പഴാ അടുത്ത സ്റ്റ്രീറ്റിൽ ഒരു ചുള്ളനങ്കിൾ
വെളിയിലിറങ്ങിയത്. പിന്നങ്ങേരുടെ പൊറകേയായി നടത്തോം ഓട്ടോമൊക്കെ. ലിസി ചിരിച്ചു.
എടീ. കെളവന്മാരെയെങ്കിലും വെറുതെ വിടടീ. ലിസിയുടെ ചുറ്റും ഭ്രമണം ചെയ്തിരുന്ന
കാമുകവൃന്ദത്തെ ഓർത്തു സാറ ചിരിച്ചു.
എന്റെ മമ്മീ! ഇതങ്ങനൊന്നുമല്ലെന്നേ! നല്ല കിടുവാണ് പുള്ളി. എന്തൊരു ഹൈറ്റാണ്!
വണ്ണവുമധികമില്ല. ജോഗുചെയ്യുന്നതൊക്കെ വളരെയീസിയായിട്ടാണെന്നേ!
ആ നീയായി, നിന്റെ പാടായി. സാറ ഓഫീസിലേക്കു പോവാൻ തയ്യാറായി.
അമ്മേ! പിന്നെയിന്നലെ ഡാഡിയിന്നലെ വിളിച്ചിരുന്നു. സാറയുടെ മുഖം മങ്ങി. ലിസിയ്ക്കു
പറയണ്ടിയിരുന്നില്ല എന്നു തോന്നി.
ആ, കുര്യാച്ചനെന്നാ പറഞ്ഞു? ചെറുപ്പക്കാരി ഭാര്യേടെ കൂടെയൊള്ള പൊറുതി എങ്ങനൊണ്ട്?
അത്… ഡാഡിയെന്നോട് അടുത്ത വെക്കേഷന് ഡെൽഹിയിൽ വരാൻ പറഞ്ഞു. മമ്മിയോടു ചോദിക്കണംന്ന്
ഞാനും.
സാറയുടെ വലിഞ്ഞുമുറുകിയ മുഖം അയഞ്ഞു മൃദുവായി. അവൾ വാത്സല്ല്യത്തോടെ മോളുടെ മുടിയിൽ
തഴുകി. നിന്റെ ഡാഡിയെ കാണണംന്ന് തോന്നുവാണേല് എപ്പവേണേലും എന്റെ മോളു പൊക്കോടീ. ഈ
മമ്മിക്കൊരു വിഷമോമില്ല.
എന്റെ മമ്മീ. ലിസി സാറയുടെ മാറത്ത് മുഖമമർത്തി.
പാവം പെണ്ണ്. അവടപ്പൻ അഞ്ചുകൊല്ലം മുമ്പ് ഡിവോർസും ചെയ്ത് വേറൊരു കൊച്ചുപെണ്ണിനേം
കെട്ടിയത് ഇവളെയാണ് ശരിക്കും വെഷമിപ്പിച്ചത്. മൂത്ത പെണ്ണിനതൊന്നും ഒരു
കാര്യമേയല്ല. അവളപ്പന്റെ ഭാഗത്തായിരുന്നല്ലോ എപ്പോഴും! വർഷങ്ങളായി അങ്ങേരടെ
കൊള്ളരുതായ്മ്മകൾ അറിയാവുന്ന തനിക്കതൊരു ആശ്വാസമായിരുന്നു. ഒരിക്കലുമങ്ങേരെ
ഇഷ്ട്ടപ്പെടാനും തനിക്കു കഴിഞ്ഞിട്ടില്ല. ഓഫീസിലേക്ക് ഓട്ടോയിൽ പോവുമ്പോൾ സാറ
ചിന്തയിലാണ്ടിരുന്നു.
ലിസി നടന്നു വന്നപ്പോൾ ഗേറ്റിനു വെളിയിൽ ആ വക്കീലങ്കിൾ. ഇന്നലത്തെ അതേ വേഷം. പോവാം.
പുള്ളി ചോദിച്ചു. അവൾക്ക് നാവിറങ്ങിപ്പോയി. ഉം.. ഇത്തിരി വിഷമിച്ചവൾ തലകുലുക്കി.
നടത്തത്തിനിടയിൽ പുള്ളിയൊന്നും പറഞ്ഞില്ല. പതിവു പോലെയാദ്യം നടത്തം, പിന്നെ
ജോഗിംഗ്. ഇന്നു കൂടുതൽ ജോഗു ചെയ്തു. അവസാനം അഞ്ചുമിനിറ്റ് നടത്തം. കൃത്യം
അഞ്ചേമുക്കാൽ. നാളെ. ഗേറ്റിൽ വെച്ച് അമിതാബ് ബച്ചന്റെ സ്വരത്തിൽ അങ്കിൾ പറഞ്ഞു.
ലിസി തലയാട്ടി.
അങ്ങിനെയതൊരു പതിവായി. പഴയ കൂട്ടുകാരെപ്പോലെ തമ്മിലൊന്നും മിണ്ടിയില്ലെങ്കിലും
സുഖമുള്ള നിശ്ശബ്ദതയിൽ അവർ നടന്നു, ഓടി. ഇടയ്ക്കെല്ലാം എതിരേ വരുന്നവരുടെ വക്കീൽ
സാറിനോടുള്ള കൈവീശലിനൊപ്പം.
ഒരാഴ്ച കഴിഞ്ഞു. എന്നും ലിസി അങ്കിളിന്റെ വിശേഷങ്ങൾ പറയും. മമ്മീ ഇന്നങ്കിള് കറുത്ത
ട്രാക്സും ചാര ടീഷർട്ടുമായിരുന്നു! ഇന്ന് മുടി വെട്ടി.
താടി ട്രിം ചെയ്തു.
സാറയ്ക്കതൊരു കൗതുകമായിരുന്നു. തമ്മിൽ സംസാരിക്കാത്ത ഒരു മോളും അവടങ്കിളും!
ഡീ നിനക്കങ്ങേരടെ പേരെങ്കിലും അറിയാമോ?
വക്കീൽ! എന്താ പോരേ? ലിസി ചിരിച്ചു.
നിന്റെ കാര്യം! എന്നാലും പക്വതയുള്ള ആളാണെന്നു തോന്നി. സാറ ഹാപ്പിയായിരുന്നു.
ഒരാഴ്ച കഴിഞ്ഞുകാണും. കോളനിക്കു വെളിയിൽ ലിസി പോവുന്ന ലൈബ്രറിയിൽ വെച്ച് രണ്ടു
പയ്യന്മാർ അവളോട് സംസാരിക്കാൻ ശ്രമിച്ചു. കണ്ടാൽ ഓമനത്തമുള്ള പെണ്ണായതാവാം കാരണം.
ലിസി ഒരു നേരേ വാ നേരേ പോ ടൈപ്പായിരുന്നു. അവൾ സൗമ്യമായി താല്പര്യമില്ലെന്ന്
തുറന്നു പറഞ്ഞു. അവന്മാർ പ്രതികരിച്ചില്ല. അവളതങ്ങു വിട്ടു. എന്നാലടുത്ത ദിവസം
അവളുടെ ഓട്ടോയുടെ പിന്നാലെ അവന്മാർ ബൈക്കിലുണ്ടായിരുന്നു. പുസ്തകം നോക്കിയിരുന്ന
അവളതറിഞ്ഞില്ല. കോളനിക്കകത്തു കേറിയപ്പോൾ പോലീസു ജീപ്പു കണ്ട് പയ്യന്മാർ സ്ഥലം
കാലിയാക്കി.
അടുത്ത ദിവസം അവളെക്കാണാത്തതുകൊണ്ട് പിള്ളേരു കോളനിയിലൊന്നു ചുറ്റി. മൂന്നാം ദിവസം
ലോട്ടറിയടിച്ചു. രാവിലേ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോണവഴിക്ക് കോളനിവഴിയൊന്നു
കറങ്ങിയതാണ്. ദേ നമ്മുടെ പൈങ്കിളി ഓടാൻ പോവുന്നു. പിറകേ വിട്ടു.
അങ്കിളിന്റെ വീടെത്തും മുന്നേ അവൾക്കെന്തോ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല.
അടുത്ത ദിവസം അവളവരെക്കണ്ടു. എന്നും തിരിച്ചോടുന്നതിന്റെയവിടെ. ഇത്തിരി ദൂരെ ചെറിയ
പാർക്കിലെ ബെഞ്ചിലവർ ഇരിപ്പുണ്ടായിരുന്നു.
ഓടുന്നതിനിടെ ലിസി ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അവളിത്തിരി ടെൻഷനിലായിരുന്നു.
പതിവുപോലെ അവസാനത്തെ ചുവടുകൾ നടന്ന് വക്കീലങ്കിളിന്റെ വീടെത്തി. അവൾ മുന്നോട്ട്
നീങ്ങിയപ്പോൾ വീണ്ടും ആ ആഴമുള്ള ശബ്ദം.
നിൽക്കൂ. അവൾ ബ്രേക്കിട്ടു. സത്യം പറഞ്ഞാൽ അന്തംവിട്ടുപോയി. ഇതു രണ്ടാംവട്ടമാണ്
അവളങ്കിളിന്റെ ശബ്ദം കേൾക്കുന്നത്.
അവൾ തിരിഞ്ഞുനിന്നു. അങ്കിൾ ഉറ്റുനോക്കുന്നു. ഉള്ളിലേക്ക് ചുഴിഞ്ഞു കയറുന്ന ആ
കണ്ണുകൾ.
എന്താണ് പ്രശ്നം. യു ലുക്ക് ഡിസ്റ്റർബ്ഡ്.
അതങ്കിൾ…പിന്നെയൊന്നുമില്ല.
അങ്കിളൊന്നു ചിരിച്ചു. എന്താണ് മോൾടെ പേര്?
ലിസി.
അപ്പോൾ ലിസി, ഞാൻ കേശവൻ. എന്നും കോടതിയിലും വെളിയിലും ധാരാളം കള്ളങ്ങൾ കേൾക്കുന്ന
ഒരു വക്കീലാണ്. ഇനി പറയൂ. എന്താണ് കാര്യം? പുള്ളി പാതി തുറന്ന ഗേറ്റിൽ
കൈവെച്ചുകൊണ്ട് ചിരിക്കുന്നു!
അങ്കിൾ.. അവളുള്ള കാര്യം പറഞ്ഞു. എന്തോ അങ്കിളിനോട് എല്ലാം തുറന്നുപറഞ്ഞപ്പോൾ ഒരു
ഭാരമിറക്കിവെച്ചതുപോലെ തോന്നി. മനസ്സു ലാഘവമുള്ളതായി.
ശരി. കേശവൻ വന്ന വഴിയിൽ നോക്കി. ആരുമില്ല. ഇന്നു ഞാൻ ലിസിയുടെ കൂടെ വീടു വരെ
വരുന്നു. ബാക്കി നമുക്കു നാളെ നോക്കാം എന്താ?
ലിസി ഉള്ളുതുറന്നു ചിരിച്ചു. താങ്ക്സ് അങ്കിൾ. അവരൊന്നും മിണ്ടാതെ ലിസിയുടെ
വീട്ടുവാതിൽക്കൽ വരെയൊപ്പം നടന്നു. അവൾക്ക് എന്തെന്നില്ലാത്തൊരു സുരക്ഷിതത്വം
തോന്നി. ഇപ്പോഴൊരു ടെൻഷനുമില്ല. ഒരു സൈന്യം തന്നെ വന്നാലും കൂടെയുള്ള അങ്കിൾ അവളെ
രക്ഷിക്കും. ഉറപ്പ്.
അവളെ വീടെത്തിച്ചിട്ട് കേശവൻ പോവാനായി തിരിഞ്ഞു. അങ്കിൾ! അവളുടെ വിളികേട്ട് കേശവൻ
തിരിഞ്ഞു. ഇങ്ങുവന്നേ.. രഹസ്യം പറയുന്ന താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചപ്പോൾ കേശവൻ
കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് ചെവിയടുപ്പിച്ചു.
അവൾ ആ കവിളിലൊരുമ്മ കൊടുത്തു. തരിച്ചു നിന്ന കേശവന് പ്രതികരിക്കാനൊക്കുന്നതിനു
മുന്നേ അവൾ ചിരിച്ചുകൊണ്ടോടി അകത്തു കയറി. താങ്ക്സ് അങ്കിൾ!
അവളുടെ ചിരിയുമാസ്വദിച്ച് കേശവൻ വീട്ടിലേക്ക് നടന്നു. അറിയാതെ
മന്ദഹസിക്കുന്നുണ്ടായിരുന്നു!
വീട്ടിലിരുന്നിട്ട് ലിസിക്കെന്തോ ഒരു പിരുപിരുപ്പു തോന്നി. മമ്മിയോടൊന്നും
പറഞ്ഞിട്ടില്ല. സാധാരണ എല്ലാം പങ്കുവെയ്ക്കുന്നതാണ്. എന്തോ… മമ്മിയെക്കൂടി
ടെൻഷനടിപ്പിക്കണ്ടാന്നു തോന്നി. അവൾ ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങി നടന്നു.
ലൈബ്രറിയിൽ പോവാൻ തോന്നിയില്ല. അറിയാതെ കാലടികൾ അങ്കിളിന്റെ
ഗേറ്റിനുമുന്നിലെത്തിച്ചു.
ആദ്യമവളൊന്നമ്പരന്നു. ഗേറ്റ് തുറന്നുകിടക്കുന്നു. ഉള്ളിൽ ചെറിയൊരു ജനക്കൂട്ടം.
ജീസസ്! അങ്കിളിനെന്തെങ്കിലും? അവളകത്തേക്ക് കടന്നു. ജനം ചെറിയ കൂട്ടങ്ങളാണ്.
അവളൊന്നൂടെ നോക്കി. കൊറച്ചു പാവപ്പെട്ടവരാണെന്നു തോന്നുന്നു. കോളനീലെ
പൊങ്ങച്ചപ്പാർട്ടികളല്ല.
ആരാ? എന്താ കുട്ടീ വേണ്ടത്? ഒരു വരയുള്ള ഷർട്ടും മുണ്ടുമുടുത്ത കിഴവൻ വന്നു.
നെറ്റിയിൽ ചന്ദനവും ഭസ്മവും. മുടികൾ വളരുന്ന ചെവിയിൽ തുളസിയില. മുഴുക്കഷണ്ടി.
എന്താ ഇവിടൊരു കൂട്ടം?
ഓ… അതെന്നുമുള്ളതല്ലേ. എന്താ മോൾടെ കേസ്? വീട്ടീന്നാരേലും പറഞ്ഞയച്ചതാണോ?
നമ്മളാരാ അമ്മാവാ! മനസ്സിലായില്ല? ലിസി ചിരിച്ചു.
ഗോവിന്ദക്കുറുപ്പിനെ അറിയാത്ത ആരും ഇവിടുത്തെ ജില്ലാക്കോടതി മുതൽ താഴെ സെക്കന്റ്
ക്ലാസ് മജിസ്ട്രേറ്റ് കോടതി വരെ കാണത്തില്ല കുഞ്ഞേ! പുള്ളിയൊന്നു നെഞ്ചു വിരിച്ചു.
പിന്നെ സ്വരം താഴ്ത്തി. ദേ ഇവരെല്ലാം വക്കീലിനെ കാണാൻ നിക്കുവാ. നേരത്തേ
പറഞ്ഞുവെച്ചവരൊഴിച്ചാൽ ബാക്കി അത്രേം വക്കീലാപ്പീസിലേ കാണൂന്നാ അദ്ദേഹത്തിന്റെ
ചിട്ട. ഞാനദ്ദേഹത്തിന്റെ ഗുമസ്തനാ.
ഞാനങ്കിളിനെ പിന്നെക്കണ്ടോളാം. ലിസി ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പോണവഴി
ഒരു പഴഞ്ചൻ മാരുതി അവളെ ഓവർടേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന അങ്കിൾ അവളെ
നോക്കി കൈവീശി! അവൾ തിരിച്ചും.