നാളീകേരം നിറഞ്ഞ തെങ്ങുകൾ 4

പ്രിയപ്പെട്ട ചങ്കുകളെ,
എനിക്ക് ലൈക് kittunnത് കുറവായതിനാലും. ദുരൂഹതയെ കുറിച്ചുള്ള കമന്റ്‌കൾ എനിക്ക്
ഉൾക്കൊള്ളിക്കാൻ ആകാത്തതിനാലും ഏഴു ഭാഗം എഴുതി കഴിഞ്ഞിട്ടും എനിക്ക് കഥ പോസ്റ്റ്‌
ചെയ്യാൻ കഴിഞ്ഞില്ല.

എനിക്ക് നിങ്ങളുടെ ലൈക്കും കമന്റഉം ആവശ്യം ആണ്‌ അത്‌ കൊണ്ട് നിങ്ങൾ എനിക്കു ലൈകും
കൊംമെന്റും തരു…..

പിന്നെ ഇതൊരു ദുരൂഹ കഥയാണ്
അത്‌ കൊണ്ട് ദുരൂഹത ഇപ്പ്പോൾ ഒഴിവാക്കാനാവില്ല.

മുൻപ് കമെന്റ് ച്യ്തത് പോലെ. കഥയിലെ ചില പ്രധാന കഥാപാത്രങ്ങൾക്ക് പോലും
താനങ്ങളാരാണെന്ന് ഇപ്പോഴും അറിയില്ല.

കഥാപത്രങ്ങളുടെ കാര്യം പോകട്ടെ കഥാകൃത്തുപോലും പലകാര്യങ്ങളും മനസിലാക്കുന്നത്
പാർവ്വതി അമ്മയും, നാഗമ്മയും പിന്നെ മറ്റു പലരും പറയുന്ന കഥയിലൂടെയാണ്.

അപ്പോൾ കഥ കേൾക്കാൻ നിങ്ങൾ തയ്യാറാകൂ.

എന്നിരുന്നാലും നിങ്ങളുടെ ഉത്കണ്ട മനസിലാക്കി 7ആം ഭാഗത്തിൽ പാർവ്വതി അമ്മ കഥയുടെ
കെട്ടഴിക്കുന്നത് ഇങ്ങനെ യാണ് എന്ന് നിങ്ങളെ അറിയിക്കുന്നു .

മക്കളെ ഞാൻ പറയുന്നത് ഒരു കഥയല്ല മറിച്ചു ഒരു ചരിത്രമാണ് ….

കോകില രാജ കുടുംബത്തിന്റെ ചരിത്രം…..

കൊടും ചതിയിൽ നശിക്കപ്പെട്ട ഒരു രാജ കുടുംബത്തിന്റെ കഥ……..

അകാല ബന്ധനത്തിൽ കഴിയുന്ന മഹാരാജാവിന്റെ കഥ…..

പിന്നെ രാജ പരമ്പരയെ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞോടിയ റാണി… അല്ല രാജ
കുമാരിയുടെ കഥ…

അതിലെല്ലാം ഉപരി തങ്ങളുടെ രക്ഷകൻ വന്നു ചേരും എന്ന്‌ വിശ്വസിച്ചു ജീവൻ പണയം വെച്ച്
പടയൊരുക്കുന്ന പ്രജകളുടെ കഥ…..

പിന്നെ കൊന്നൊടുക്കുമ്പോൾ മാത്രം സന്തോഷം കണ്ടെത്തുന്ന മറ്റു ചിലരുടെ…….

സരസ്വതിയുടെ കൈലുരുന്ന വട വാൾ പാർവതി അമ്മയുടെ കഴുത്തിന് നേരേ പാഞ്ഞു. പാർവതി
അമ്മയുടെ വായിൽ നിന്നും
അമ്മേ…….. ദേവി…. എന്ന വിളി മാത്രം . അവർ ശില പോലെ നിന്നു ഒരടി നീങ്ങാതെ.
രാജേന്ദ്രൻ തന്റെ സർവ്വ ശക്തിയും എടുത്ത് സര്സവസതിയെ അരക്കെട്ടിലൂടെ കൈയിട്ടു
പിന്നിലേക്ക് വലിക്കുന്നു അവന്റ ശരീരത്തിലെ സർവ്വ പേശികളും വലിഞ്ഞു മുറുകിയിരുന്നു.
സരസ്വതി യുടെ അസദാരണ ശക്തി അവനെ മുന്നോട്ടു വലിച്ചു.

ശക്തായ ഇടിമിന്നൽ…… കൊടുകാറ്റ് ……
കാഞ്ഞിരമരം ആടി ഉലഞ്ഞു…

പടർന്നു പന്തലിച്ച മആ രത്തിന്റ കമ്പുകൾ ഉരഞ് കര… കര… ശബ്ദം.. .
നായകളുടെ ഒരി…..
നരിച്ചുരുകളുടെ ശബ്ദം……
വവ്വാലുകളുടെ ചിറകടി……

വടവാൾ പാർവ്വ്തി അമ്മയുടെ കഴുതിയിൽനിന്നും.ഇഞ്ചുകൾ മാത്രമുള്ളപ്പോൾ ഒരു
കാഞ്ഞിരമരക്കൊമ്ബ് ചാട്ടപോലെ പാഞ്ഞു വന്നു സരസ്വതിയുടെ കൈ തടഞ്ഞു.

സരസ്വതി കാഞ്ഞിരമരക്കൊമ്ബ് വാളോട് കൂട്ടിപ്പിടിച്ചു വലിച്ചു. കാഞ്ഞിരമരം അതിശകത്മായ
ആടി ഉലഞ്ഞു.

കാഞ്ഞിരമര ക്കൊമ്പിലൂടെ ആദിഭീകരനായ ഒരു സർപ്പം സ്‌ സൂ സ് സു……… എന്ന് ചിറ്റി കൊണ്ട്
സരസ്വതി യുടെ മേലിലുടെ ഊർന്നു താഴെ വീണു..

താഴെക്കുവരുമ്പോൾ അതിന്റ ഫണം ഒരുനിമിഷം സരസ്വതിയോട് മുഖാ മുഖം…..

താഴെ നിന്നും അത് മുകളിലേക്കുയർന്ന് ഫണം വിരിച്ചാടി.

കോപത്താൽ വിറച്ചു വാൾ വീശിയ സരസ്വതി യുടെ കോപം,ഈ സംഭവങ്ങൾ ഒന്നും അശേഷം കുറച്ചില്ല.

അവൾ വിറക്കുകയാണ്…… അല്ല…..
തുള്ളുകയാണ്…. ..
ഒരുനിമിഷം താഴെക്കുനോക്കിയ അവൾ കണ്ടത് രണ്ടായി മുറിഞ്ഞുകിടക്കുന്ന വലിയകുമ്പളങ്ങയും
അതിൽ നിന്നൊഴുകുന്ന കുരുതിയുമാണ് .

അവളുടെ പട്ടിൽ പിടിച്ചു വലിക്കുന്ന അപ്പുവും അമ്മുവും…..
അവളിലെ കോപം അല്പം അടങ്ങിയോ……
ഇല്ല……
അവൾ വാളുയർത്തിപിടിച്ചു തുള്ളുന്നു.

രാജേന്ദ്രൻ കൈ അയച്ചപ്പോൾ അവളുടെ തള്ളലിന്റെ ശക്തി കൂടി. അവൾ ഉറഞ്ഞു തുള്ളുകയാണ്.
അവളിലെ കോപം അടക്കാനാവാതെ അവൾ ഉന്മാദിനിയായി. ഉറഞ്ഞു തുള്ളുന്ന തെയ്യം പോലെ അവൾ
പ്രതീക്ഷ്ണം വെക്കാൻ തുടങ്ങി .

രാജേന്ദ്രന് ഇപ്പോൾ അല്പം ആശ്വാസമായി.

പക്ഷെ പാർവതി അമ്മക്ക് സ്ഥലകാലബോധം വന്നിട്ടില്ല…നാഗരാജാവണ്‌ തന്റെ കുടുംബത്തിന്
മുന്നിൽ പ്രത്യക്സ്റൽപെട്ടത് എന്നാണ് അവർക്ക് തോന്നിയത്.

അത് സത്യമോ……?

അമ്മേ ..
എന്ന രാജേന്ദ്രന്റെ വിളി അവരെ ഉണർത്തി. നാഗരാജാവേ കാത്തുകൊള്ളണമേ……. എന്നു പറഞ്ഞു,
തറയിൽ നിന്നും ഭസ്മം വാരി അവർ ഉറഞ്ഞു തുള്ളുന്ന സരസ്വതി യുടെ അടുക്കലേക്ക്
കുതിച്ചു.
ഭസ്മം അവളുടെ മുഖത്തേക്കും തലയിലേക്കും, ശരീരത്തിലേക്കും,വിതറി കൊണ്ടിരുന്നു.

അവൾ ഉറഞ്ഞു ഉറഞ്ഞു ….. തുള്ളുകയാണ്.

ദളപതി ….

ഭസ്മം………..
പാർവതി വിളിച്ചു പറഞ്ഞു. ബ്രഹ്മരക്സ്ഇന്റെ തറയിലിരുന്ന് ഭസ്മത്തട്ടിൽ നിന്നും ഭസ്മം
രണ്ടു കൈയിലും വാരി ,അവൻ ഓടി പാർവതി അമ്മയുടെ കൈലേക്ക് ഇട്ടു.
സരസ്വതി യുടെ തുള്ളലിന്റെ ശക്തി കൂടുന്നു അവൾ ഇതിനകം ഉറഞ്ഞു തുള്ളി രണ്ടു
പ്രദിക്ഷണം പൂർത്തിയാക്കിയിരുന്നു.

അമ്മുവും അപ്പുവും ഫണം നിവർത്തി അടി നാഗത്താൻ തറയിലേക്ക് കയറിയ നാഗത്തെ നോക്കി
കൗതുകത്തോടെ നിൽക്കുന്നു,ലവലേശം ഭയമില്ലാതെ… ആ നാഗം അവർക്കായി വീണ്ടും ഫണം
വിരിച്ചാടി.

സരസ്വതി വിയർത്തു ഒഴുക്കുന്നു,അവളുടെ നീളമുള്ള മുടി പങ്കിലമായി,നെറ്റിലെ കുകുമം
വിയർത്തൊഴുകി. അവൾ ഉറഞ്ഞു ഉറഞ്ഞു ഉറഞ്ഞു തുള്ളുന്നു,എന്തൊക്കെയോ പറയുന്നു…
തുള്ളലിന്റെ ഉയരം കൂടിയിരിക്കുന്നു.

ഭസ്മം…. ഭസ്മം രാജേന്ദ്ര ……..
പാർവ്വതി അമ്മ അലറി (പാർവതി അമ്മ ദളപതിയെ മറന്നുവോ?)

അമ്മാ ഭസ്മം കഴിഞ്ഞു…………. അവസാന ഒരുപിടി അവരുടെ കയ്യിലേക്ക് ഇട്ടുകൊണ്ടാവാൻ പറഞ്ഞു.

പൂജാമുറി….. പൂജാമുറി….. പാർവ്വതി അമ്മ രാജേന്ദ്രനെ നോക്കി അലറി…….

എന്റെ മകൾ……
എന്റെ മകൾ…..
കരഞ്ഞു കൊണ്ടു അവർ അവൾക്കു നേരേ ഭസ്മം വിതറി…

ഭസ്മം കഴിഞ്ഞിരിക്കുന്നു… അവർ നാഗത്താൻ തറയിലേക്ക് ഓടി,
ഓട്ടത്തിൽ അവർ കാൽ തട്ടി വീണു. ചാടി പിടിച്ചെഴു നെറ്റ് അവർ വീണ്ടും ഓടി .

അതിവേഗം . തറയിൽ വിതറിയിരിക്കുന്ന മഞ്ഞൾ പോടി വാരി അ.
വിടെ നിന്നും തിരിച്ചു ഉറഞ്ഞു തുള്ളുന്ന സരസ്വതിയുടെ അടുത്തേക്ക്.

ദേവി…
നാഗദേവതകളെ………
കാക്കണേ………

അവരുടെ വളർത്തുനായ ടിപ്പുവിനെ ഇപ്പോൾ കാണാൻ ഇല്ല. സർപ്പം താഴെ പതിച്ചപ്പോൾ അതിനെ
നോക്കി കുറേനേരം ശക്തമായി കുരച്ചിരുന്നു.

**********************************************
കുറച്ച് സമയം മുൻപ്-
ചന്ത്രോത്‌ കൃഷ്ണന്റെ മന

പൂജ മുറിയിൽ,പൂജയിൽ മുഴുകി ഇരിക്കുന്ന കൃഷ്ണൻ, ഇടതു വശത്തു കൈ കൂപ്പി നിൽക്കുന്ന
ലക്ഷ്മിയും മക്കളും.

കുരുതിക്കു ഉപയോഗിക്കുന്ന ഉരുളിയിൽ (ചെറിയ ഓട്ടുരുളി ) വെള്ളത്തിൽ കൃഷ്ണൻ ഒരു തുളസി
ഇല ഇട്ട് കൈകൊണ്ട് കറക്കിവിട്ടു.

ദേവി സഹ്രസ നാമം ചൊല്ലുമ്പോഴും ഉരുളിയിലേക്ക് ഇടക്കിടക്ക് നോക്കുന്നുണ്ട്.
ശാന്തമായി തുളസി ഇല വെള്ളത്തിൽ ചുറ്റുന്നു.

കൃഷ്ണൻ,
പാർവതി അമ്മയുടെ ആൺ മക്കളിൽ രണ്ടാമത്തവൻ,
രാജേന്ദ്രന്റെ നേർ ജേഷ്ഠൻ .
വട്ട മുഖം. നല്ല ആരോഗ്യം ഉള്ള ശരീരം,എപ്പോഴും പ്രസന്നമായ പ്രകൃതം, നെറ്റിയിൽ
വലിയ…വളരെ വലിയ ഭസ്മ കുറി. ഭസ്മക്കുറിക്കു നടുക്ക് സിന്ധുര പൊട്ട്. മുടി
മുകളിലേക്ക് ഭംഗി ആയി ഈരി വെച്ചിരിക്കുന്നു . കാണാൻ സുമുഖൻ. കഴുത്തിൽ ചെറുനാരങ്ങാ
വലിപ്പം ഉള്ള രുദ്രാക്ഷം (ഈ രുദ്രാക്ഷം വളരെ അപൂർവം ആണ്). മുൻവശത്തെ ഒരു പല്ല്
പൊട്ടിയിട്ടുണ്ട്. മന്ത്ര വിദ്യകളിൽ നൈപുണ്യം ഉള്ള ആൾ.വേദ പഠനത്തിലും മന്ത്ര യവിദ്യ
യിലുമാണ് താല്പര്യം,ആയോധന കല പരിശീലിച്ചിട്ടുണ്ട്.

ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ഏക പത്നി വൃതൻ.

ചന്ദ്രോത് മനയുടെ ഗുരു രൂപമാണ് കൃഷ്ണൻ .

കൃഷ്ണന്റെ മന തറവാട്ടിൽ നിന്നും അഞ്ഞുറു അറുനൂറു വാര അകലെ ആണ്, ഒരു ചെറിയ
കുന്നിറങ്ങി ചെറിയ കുന്നു കയറുമ്പോൾ പകുതിയിലാണ് ഈ മന. ഇത്‌ വടക്കോട്ടു ദര്ശനമുള്ള
വീടാണ്.
ഈ രണ്ടു കുന്നുകൾക്കും ഇടയിലായാണ് അരുവി ഒഴുകുന്നത് (ഈ കൊച്ചരുവി അരുവിയെ പറ്റി ഞാൻ
മുൻപേ പറഞ്ഞിരുന്നു ).

ണിം ണിം ണിം ണി ണി ണി
ണി ണിം. താളത്തിൽ കൃഷ്ണന്റെ ഇടത് കൈയിൽ മണി ചലിച്ചു. വലതു കൈയിൽ പുഷ്പം എടുത്തു
ജപിച്ചു ദേവിയുടെ വിഗ്രഹ ത്തിലും ഫോട്ടോയിലും അർപ്പിക്കുന്നു.

വളരെ പെട്ടന്ന്,വെള്ളത്തിൽ ഒഴുകി കൊണ്ടിരുന്ന തുളസി ഇല ഞെട്ടിൽ എഴുനേറ്റു നിന്നാടി.

പരദേവതാ സ്പര്ശനം ലഭിച്ചിരിക്കുന്നു (കടാക്ഷം അല്ല… സ്പര്സനം അത് പ്രത്യേകം
ശ്രദ്ധിക്കുക ).
ചന്ദ്രോത് മനക്കു ദേവി സ്പര്ശനം കിട്ടിയിരിക്കുന്നു.
രാജാവ് നീണാൾ വാഴട്ടെ….
രാജാവ് നീണാൾ വാഴട്ടെ…..

സന്തോഷത്തോടെ കൃഷ്ണൻ ചാടി എഴുന്നേറ്റു പൂജ മുറിയിൽ ആണെന്നുപോലും നോക്കാതെ ഭാര്യയെ
പിന്നെ മക്കളെയും കെട്ടിപിടിച്ചു ചിരിച്ചു.

അത്ര സന്തോഷവനായി കൃഷ്ണനെ ഭാര്യ ലക്ഷ്മി കണ്ടിട്ടേയില്ല.അദ്ദേഹം വീണ്ടും
പൂജാമുറിയിൽ ചമ്പ്രം പടിഞ്ഞിരുന്നു പൂവുകൾ ദേവി വിഗ്രഹത്തിൽ അർപ്പിച്ചു.

കൃഷ്‌ണേട്ട…….

ഉരുളിയിലേക്ക് നോക്കിയ ലക്ഷ്മി കൃഷ്ണനെ വിളിച്ചു. ഉരുളിയിലേക്ക് നോക്കിയ കൃഷ്ണൻ
വിറങ്ങലിച്ചു പോയി. തുളസി ഇല വെള്ളത്തിൽ ഞെട്ടിൽ നിന്നു തുള്ളുന്നു അതിശകതമായി..

കൃഷ്ണൻ കണ്ണടച് ദേവിയെ സ്മരിച്ചു.

ഇല്ല….
ഇല്ല…. ഇത്
ദേവി സ്പര്ശനം അല്ല…..
ദേവി ശരീരത്തിൽ പ്രവേശിച്ചിരുന്നു…….

ഇപ്പോൾ ഞെട്ടിവിറച്ചത് സ്നേഹനിധി ആയ ലക്ഷ്മി ആണ്……

അമ്മേ മഹാമായേ……..
അവൾ കരഞ്ഞു വിളിച്ചുകൊണ്ടു ദേവി വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണമിച്ചു.

എന്തിനാണിവർ ദേവി ശരീരത്തിൽ പ്രവേശിച്ചതിന് വിഷമിച്ചു കരയുന്നത്. അതിനെ പറ്റി ഞാൻ
ഇവിടെ പ്രദിപാദിക്കാം.

തെയ്യം തള്ളുന്നവർക്കു കിട്ടുന്നത് ദേവി കട്കക്ഷം മാത്രമാണ്(ദേവിയുടെ നോട്ടം മാത്രം
), ആശക്തിയിൽ പോലും അവർ മണിക്കൂറുകളോളം ഉറഞ്ഞു തുള്ളാറുണ്ട്. അവരുടെ ശരീരത്തിന് ആ
കടാക്ഷം പോലും താങ്ങാൻ വളരെ പ്രയാസമാണ് അതിനു തന്നെ ദിവസങ്ങളോളം തപസ്യ ആവശ്യമാണ്.
ഒരു തുള്ളൽ കഴിഞ്ഞ് വരുന്നവർ ദിവസങ്ങളോളം കിടപ്പിലാക്കറുവരെ ഉണ്ട്.

ദേവിയെയോ ദേവനെയോ കാണണമെങ്കിൽ വര്ഷങ്ങളോളം തപസു ചെയ്ത് മനസിനെ പാകപ്പെടുത്തണം.
അതിനും എത്രയോ മേലെയാണ് ദേവി സ്പര്ശനം.

അത് വളരെ വലിയ അനുഗ്രഹം ആണ് അത് ലഭിച്ചവർ വളരെ വിരളം. പക്ഷെ അങ്ങനെ യുള്ള ദേവി
സ്പര്ശനം താങ്ങണമെങ്കിൽ ഒരുപാട് ജപവും പൂജയും താന്ത്രീക കർമ്മവും അതിലുപരി
ഈശ്വരകൃപയും വേണം.

ഇവിടെ നമ്മൾ പറയുന്നത് ദേവി ശരീരത്തിൽ പ്രവേശിച്ചതിനെ പറ്റിയാണ്.
അത് താങ്ങാൻ സാദാരണ മനുഷ്യർക്കാവില്ല അത്രക്കും ശക്തിയാണ് ദേവിയിൽ നിന്നും
ശരീരത്തിലേക്ക് പ്രവഹിക്കുക.

അതിനാൽ ദേവി ശരീരത്തിൽ പ്രവേശിക്കുന്ന അനുഗ്രഹം ആകട്ടെ ശരീരത്തെ ബസ്മികരിക്കാൻ
പോലും കാരണമാകാം.

ചിലപ്പോൾ കാഴ്ച്ച നഴ്ട്ടപെടാം,
ചിലപ്പോൾ സംസാരശേഷി.
ചിലപ്പോൾ സ്ഥിരമായി കിടപപിലാകാം.

സാദാരണ ഗതിയിൽ മരണം സുനിശ്ചിതം.

ദേവി പ്രീതി കൂടുമ്പോഴാണ് ഇതുണ്ടാകുക ഈ സമയത്തു ദേവിക്ക് ശരീരത്തെപ്പറ്റി
ചിന്തിക്കാനാവില്ല എന്തെന്നാൽ,
ദേഹി തന്നിലേക്ക് ദേവിയെ ആവാഹിക്കുകയാണ്‌ടാകുക. അതിനാൽ ഉഗ്ര ശക്തി പ്രവാഹം തടയാൻ
ദേവിക്കാകില്ല.

വര്ഷങ്ങളോളം കാത്തിരിക്കുന്നു പ്രാർത്ഥിച്ചു….. പൂജിച്ചു .ചന്ദ്രോത് മനയിൽ ……ഒടുവിൽ
പിണങ്ങിയ പരദേവത പ്രസാദിച്ചിരിക്കുന്നു.. പക്ഷെ അത് ഇങ്ങനെയും.

കൃഷ്ണന് ഒരുനിമിഷം എന്തുചെയ്യണം എന്നറിയില്ല.. പൂജ മുറിയിൽ വട്ടം തിരിഞ്ഞു അദ്ദേഹം
ഭസ്മം നിറച്ച മഞ്ഞ സഞ്ചി കണ്ടു.. അതേ സമയം പൂമുഖ വാതിലിൽ എന്തോ ശക്തമായി
പതിച്ചു.പിന്നെ വാതിലിൽ മാന്തുന്ന ശബ്ദം.

വാതിൽ തുറന്ന മകൾ പത്മ കണ്ടത്,ചന്ദ്രോത്തെ വളർത്തുനായ.

അച്ഛാ ടിപ്പു അവൾ വിളിച്ചു പറഞ്ഞു……

ലക്ഷ്മി…. കുങ്കുമം….. ചന്ദനം…… അരൂത പനിക്കൂർക്ക….. കച്ചോലം.. തുളസി ഇല.

കൃഷ്ണൻ അലറി….

വീട്ടിലെ 3മക്കൾ 3ഇടത്തേക്കോടി.lലക്ഷ്മി കുങ്കുമചരുവം അടുക്കള മുറിയിൽ നിന്നും
വലിച്ചെടുത്തു, കളഭം അമ്മിയിൽ ലിടിച്ചു പൊടിച്ചു സഞ്ചിയിലാക്കി. ഒരു നിമിഷം കൊണ്ട്
അവർ റെഡിയായി.

കൃഷ്ണൻ ഭസ്‌മംസഞ്ചി തോളിൽ വച്ചു ഇരുട്ടിലേക്ക് കുതിച്ചു…. ഓടിവരിക അയാൾ വിളിച്ചു
പറഞ്ഞു…..
ലക്ഷ്മിയും മക്കളും പിന്നാലെ വാതിൽ പോലും അടക്കാതെ ഓടി അവർക്ക് തൊട്ട് മുന്നിൽ
ടിപ്പു വഴികാട്ടിയും കാവൽക്കരനുമായി.
********************************************
ഉറഞ്ഞു ഉറഞ്ഞു തുള്ളുന്ന സരസ്വതി.. ഭസ്മം വാരിവിതറുന്ന പാർവതി അമ്മ. കൈയിൽ
ഭസ്മതട്ടുമായി രാജഭദ്രൻ.

അമ്മേ മഹാമായേ എന്റെ കുഞ്ഞു എന്നു വലിയവായിൽ നിലവിളിക്കുന്ന പാർവതി അമ്മ(പാർവതി
അമ്മയിലെ ഗൗരവം,പ്രൗഡി, എല്ലാം ഇല്ല തികച്ചും ഒരമമയായി അവർ ഏങ്ങി… ).

കൃഷ്ണൻ ഓടിക്കിതച്ചു അവിടെ എത്തി..തറയിൽ ഭസ്മം കുടഞ്ഞിട്ടു.

അമ്മേ…
രാജേന്ദ്രാ…
കൃഷ്ണൻ വിളിച്ചു, അവർ കൃഷ്ണന്റെ അടുത്തേക്ക് ഓടിവന്നു.
രാജേന്ദ്ര……ശാന്തി മന്ത്രം…… അതാണ് വേണ്ടത്……

ഭസ്മം തട്ടിലെടുത്തു വിതറുക… ശാന്തി മന്ത്രം ജപിക്കുക.

അമ്മേ….
അരൂത……പനിക്കൂർക്ക…. കച്ചോലം…. തുളസി…. ഇപ്പോൾ വരും… കല്ലിൽ ഇടിച്ചു…
വാൽക്കിണ്ടിയിൽ…. മുഴുവനായി പറയാൻ സമയം ഇല്ല… എല്ലാം അമ്മക്ക് മനസിലായിരിക്കും.

അവൻ ഓടി പൂജാമുറിയിൽ നിന്ന് വെള്ളി തട്ട്
എടുത്തു ഞൊടിയിടയിൽ കാഞ്ഞിരച്ചുവട്ടിൽ കുടഞ്ഞ്ഞിട്ട ഭസ്‌മത്തിൽ നിന്നും വാരി കളഭം
ചേർത്ത്. പദ്മാസനത്തിൽ ഇരുന്ന് ശിവലിംഗ രൂപം ഉഗ്ര മന്ത്രത്തോടെ ഉരുവാക്കി.

വല്യച്ഛന്റെ മന്ത്ര സ്വരം കേട്ട് അപ്പുവും അമ്മുവും വല്യച്ഛന്റെ ഇടവും വലവും
വന്നിരുന്നു.

അപ്പോഴേക്കും ദേവി…….. എന്നു വിളിച്ചുകൊണ്ടു ലജ്‌ഷ്മിയും.. പിന്നാലെ മക്കളും അവിടെ
എത്തി…. പാർവതി അമ്മ ഇലകൾ വാങ്ങി, ഇതിനിടയിൽ അവർ ഒരുക്കിവെച്ച കല്ലിൽ
ഇടിച്ചുപിഴിഞ്ഞു.

ഉറഞ്ഞു ഉറഞ്ഞു തുള്ളുന്ന സരസ്വതി.. അവൾക്കുനേരെ ഭസ്മം അർപ്പിയ്ക്കുന്ന രാജേന്ദ്രൻ…

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. കണ്ണാ കാത്തുകൊള്ളണമേ… അവൾ അകമുരുകി
പ്രാർത്ഥിച്ചു.

ലക്ഷ്മി വാൽക്കിണ്ടി എടുക്കുക… തീർത്ഥം കണ്ണിൽ വീഴണം . കുറേശേ.. ..ദേവി മന്ത്രം …..

ബാക്കി ഏഴുപേരും ഭസ്മം വിതറണം .. അമ്മ സഹസ്രനാമം…
മക്കൾ ഗായത്രി മന്ത്രം….. ആരും ഇപ്പോൾ തൊടരുത്……
കൃഷ്ണകുമാരന്റ് ശബ്ദം

വെള്ളി തട്ടിലെ ശിവലിംഗവുമായ കൃഷ്ണൻ സരസ്വതിയുടെ വഴിതടഞ്ഞു അവളുടെ കണ്ണിനു നേരേ
പിടിച്ചു .പഞ്ചാക്ഷരി മന്ത്രം ചൊല്ലി.

രാജേന്ദ്രൻ ശാന്തി മന്ത്രത്തോടെ ഭസ്മം വിതറി… ലക്ഷ്മി മുന്നിൽ വന്ന് കണ്ണിലേക്കും
നെറ്റിയിലേക്കും തീർത്ഥം തെളിച്ചുകൊണ്ട് ദേവിയെ വിളിച്ചു. പാർവതി അമ്മ ദേവി സഹസ്ര
നാമം ജപിച്ചു.
മക്കൾ ഗായത്രിമന്ത്രം ജപിച്ചു.
..
സരസ്വതി പ്രദിക്ഷണം നിർത്തി പക്ഷേ ഉറഞ്ഞ തുള്ളൽ അല്പം പോലും കുറഞ്ഞില്ല.
രാത്രിയിൽ മന്ത്രാക്ഷരങ്ങൾ ആ കാവിൽ മുഴങ്ങി…

വീണ്ടും ടിപ്പുവിനെ കാണാനില്ല….

മണിക്കുlറുകൾ കൊഴിഞ്ഞുവീണു…..
ഉറഞ്ഞ തുള്ളൽ കുറഞഞ്ഞില്ല.

അമ്മു തറയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു തറയിൽ നിന്നും കുകുമം വാരി കൈയ്യിൽ
പൂശി, സരസ്വതി യുടെ കാലിൽ കെട്ടിയ ഒറ്റച്ചിലങ്കിൽ പിടിച്ചു വലിച്ചു, വലിയ
കിലുക്ക്കത്തോടെ ചിലങ്ക അമ്മുവിന്റെ കൈയിൽ…….വെട്ടിയിട്ട മരംപോലെ സരസ്വതി താഴെ
വീണു….

ഒരനക്കവുമില്ലാതെ……….

0cookie-checkനാളീകേരം നിറഞ്ഞ തെങ്ങുകൾ 4

  • ദൂരെ ആരോ Part 9

  • ദൂരെ ആരോ Part 8

  • ദൂരെ ആരോ Part 7