നന്മ നിറഞ്ഞവൻ

കുവൈറ്റ്‌ എയർപോർട്ട് അന്നൗൺസ്‌മെന്റ് കേട്ടുകൊണ്ടാണ് ഞാൻ എയർപോർട്ടിന് അകത്തേക്ക്
കയറുന്നത്
ഞാൻ ഞാൻ തന്നെയാണ് ഇതിലെ ഹീറോ അഹമ്മദ്‌ ഒരു പാവം പ്രവാസി ഇപ്പൊ 30വയസ്സ് ഒരു സാധാരണ
മലയാളി കാണാൻ ഇപ്പൊ വലിയ കുഴപ്പമില്ല എന്നുതന്നെ ആണ് എന്റെ പക്ഷം ഇപ്പോഴും ഒറ്റയാൻ
ആണ് അതായത് സ്റ്റിൽ സിംഗിൾ എന്ന്
അപ്പൊ നിങ്ങൾ ചോദിക്കും ഇത്ര വിഷമം ഉണ്ടെങ്കിൽ കെട്ടികൂടായിരുന്നോ എന്ന് അല്ലെ
പക്ഷെ ഒരു പ്രവാസി ആയികൊണ്ട് കല്യാണം കഴിക്കുന്നതിൽ എനിക്ക് വലിയ
താല്പര്യമില്ലയിരുന്നു
അപ്പൊ നിങ്ങൾ കരുതും ഞാൻ ഒരു സംശയ രോഗി ആണെന്ന് അല്ലെ എന്നാൽ നിങ്ങള്ക്ക്
തെറ്റിപ്പോയി ഇപ്പൊതന്നെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ ഉമ്മയും പെങ്ങളും
തന്നെ ആവശ്യത്തിന് കരയുന്നുണ്ട് ഇനി ആാാ കൂട്ടത്തിലേക്കു എന്തിനാ ഒരു പുതിയ മെമ്പർ
കൂടി എന്ന് കരുതി അത്രെ
ഇപ്പൊ ഇത് വായിക്കുന്ന നിങ്ങൾ പെൺകുട്ടികൾ പറയും എടാ പൊട്ടാ ഞങ്ങൾ സ്ത്രീകൾക്ക് ആ
ദുഃഖത്തിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്നു അല്ലിയോ
ചിലപ്പോ സെരിയായിരിക്കാം പക്ഷെ എനിക്ക് അതു അറിയില്ലല്ലോ അല്ലെകിൽ തന്നെ +2വരെ
പഠിച്ചത് ബോയ്സ് സ്കൂളിൽ കോളേജിൽ ആണെകിൽ നമുക്ക് പെൺകുട്ടികളോട് അങ്ങനെ
സംസാരിക്കാനും പറ്റുന്നില്ല
എല്ലാം നമ്മുടെ കോംപ്ലക്സ് തന്നെ അല്ലാണ്ട് എന്താ പറയാ
മറ്റുള്ളോരെക്കെ പെൺകുട്ടികളെ കുപ്പിയിലാകുമ്പോൾ ഞാൻ മാത്രം ശശി
അല്ലെങ്കിൽ തന്നെ നമുക്ക് ഇതൊന്നു പറഞ്ഞിട്ടില്ല എന്ന് കരുതാൻ ആയിരുന്നു എനിക്ക്
ഇഷ്ടം
അങ്ങനെ 3വർഷം കൊണ്ട് എനിക്ക് പെൺകുട്ടികളെ പറ്റി ഒന്നും മനസിലായില്ല എന്ന്
നിങ്ങള്ക്ക് ഇപ്പൊ മനസിലായില്ലേ
ഇനി എന്നെപ്പറ്റി പറയാം അല്ലിയോ കോലം ഒക്കെ നിങ്ങള്ക്ക് മനസിലായല്ലോ അല്ലെ
സ്വഭാവവും വ്യക്തം ഇനി കുടുംബത്തെ പറ്റി പറയാം വീട്ടിൽ ഉമ്മ ഉപ്പ പെങ്ങളൂട്ടി
അനിയചാർ
പെങ്ങളൂട്ടി കോളേജ് ലെക്ചർ ആണ് അളിയനും അതുതന്നെ രണ്ടു മക്കൾ സന്തുഷ്ട കുടുംബം
പിന്നെ അനിയൻ ചെക്കൻ MBA കാരൻ ആണ് നല്ല ഒരു MNCയിൽ തന്നെ ഇപ്പൊ ജോലിയും ചെയ്തു
നാട്ടിൽതന്നെ ഉണ്ട്
എന്റെ വീട് കോഴിക്കോടാണ് അതുപിന്നെ എന്റെ വർത്താനം കേട്ടപ്പോ തന്നെ നിങ്ങൾക്ക്
കത്തിക്കാണും അല്ലിയോ
10വർഷം കുവൈറ്റിൽ നിൽക്കണം എന്നിട്ട് ക്യാൻസൽ ചെയ്തു നാട്ടിൽ പോണം എന്നായിരുന്നു
എന്റെ പ്ലാൻ എന്നാൽ പടച്ചോൻ സഹായിച്ചു ആ പ്ലാൻ ഒക്കെ പൊട്ടി എനിക്ക് ഒരു ലോട്ടറിയും
അടിച്ചു
ലോട്ടറി എന്ന് വച്ചാൽ ഭാഗ്യക്കുറി അല്ലകെട്ടോ ഞാൻ ഇപ്പൊ 8വർഷം കൊണ്ട് കുവൈറ്റ്‌
ജീവിതത്തിനു വിടപറഞ്ഞു പോകാന്
ഇതിനു കാരണം ഇക്കയാണ് എന്റെ ഹാമിദിക്ക എന്റെ കമ്പനിയിൽ ജിഎം ആയിരുന്നു പുള്ളി ഈ
കുവൈറ്റ്‌ നഗരത്തിൽ എനിക്ക് പ്രിയപെട്ടവരിൽ ഒരാൾ നാട്ടിൽ തന്തതന്നെ ഇഷ്ടംപോലെ
ഉണ്ടാക്കിവച്ചിട്ടും ഇയാൾ ഇവിടെ എന്തിനു വന്നെന്നു ഞാൻ പലപ്പോഴും
ചിന്തിച്ചിട്ടുണ്ട് ആ അതുകൊണ്ട് എനിക്ക് ഇപ്പൊ ഗുണം ആയി
പുള്ളി രണ്ടുകൊല്ലം ആയി നാട്ടിൽ settled ആണ് അവിടെ ഇപ്പൊ കൺസ്ട്രക്ഷൻ കമ്പനി
നടത്തുന്നു എന്നെ ഇപ്പൊ അങ്ങോട്ട്‌ വിളിച്ചിരിക്കാന് അതുകൊണ്ട് ഞാൻ ഫുൾ ഹാപ്പിയാണ്
നാട്ടിലും നിൽക്കാം പിന്നെ ജോലിയും സെറ്റ് ആയി ഇതില്പരം ഒരു ഗുള്ഫ്കാരന് എന്തുവേണം
അല്ലപിന്നെ
അങ്ങനെ ഞാൻ ഫ്ലൈറ്റിൽ കയറി ഇരുന്നു ഇനി ഒരു ചെറിയ തിരിഞ്ഞു നോട്ടം എന്റെ ലൈഫിലേക്കു
ചെറുപ്പം മുതൽ തന്നെ ദൈവത്തിനു ഞാൻ പ്രിയപ്പെട്ടവൻ ആണെന്ന് തോന്നിയിട്ടുണ്ട്
എനിക്ക് കാരണം ഞാൻ ഒന്നിനും അതികം കാശപ്പെടേണ്ടി വന്നിട്ടില്ല എല്ലാം അതിന്റെ
സമയത്തു എന്നിൽ എങ്ങനെയോ പടച്ചോൻ കൊണ്ടുത്തരും
വലിയ സാമ്പത്തിക ഉന്നമനം ഒന്നും ഉള്ള കുടുംബം ആയിരുന്നില്ല എന്റെ എങ്കിലും ഉമ്മയുടെ
കുടുംബം ഞങ്ങളെ അളവറ്റ് സഹായിച്ചു
ഒന്നിനും ഞങ്ങൾ ചോദിക്കേണ്ടി വന്നില്ല എല്ലാരും അറിഞ്ഞുകൊണ്ട് ഇങ്ങോട്ട് എല്ലാം
തന്നു
ഡിഗ്രി കഴിഞ്ഞു വിസ പോലും ഞാൻ ചോദിക്കാതെ എളാപ്പ തന്നു ഇങ്ങോട്ട് കൊണ്ടുവന്നു
ഇവിടെ എന്റെ മൂത്തമ്മയുടെ 3മക്കൾ ഉണ്ടായിരുന്നു അവർക്കെല്ലാം ഞാൻ കുഞ്ഞനിയന്
ആയിമാറി അവരെല്ലാം ഫാമിലിയായി ഒരേ ഫ്ലാറ്റിൽ തന്നെ ആയിരുന്നു കഴിഞ്ഞിരുന്നത്
എന്നെയും അവർ ഒപ്പം കൂട്ടി എനിക്ക് ഇവിടെയും ഒരു കുടുംബമായി അവരുടെ കുട്ടികളും
ഏട്ടത്തിമാരുമായി ഞങ്ങൾ അവിടെ അടിച്ചുപൊളിച്ചു ഇന്നുവരെ ഇനി എന്റെ ജീവിതം നാട്ടിൽ
ആണ് എന്റെ നാട്ടിൽ ആണ്അതില്പരം സന്തോഷം വേറെന്തുണ്ട്
അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു കാലത്തു 2മണിക്കാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് 2.10ഓടെ
ഞാൻ വെളിയിൽ എത്തി അവിടെ എന്റെ ചങ്കു vp ഉണ്ടായിരുന്നു എന്റെ കട്ട കോളേജിൽ വച്ചാണ്
എനിക്ക് അവനെ കിട്ടുന്നത് പിന്നെ അവന്റെ സുഹൃത്തുക്കൾ എന്റെയുമായി ഞാൻ എങ്ങനെ
അവനുമായി അടുത്ത് എന്നത് എനിക്കും അവനും ഇപ്പോഴും അറിയില്ല അവനോടൊപ്പം ഞാൻ അവന്റെ
വണ്ടിയിൽ കയറി യാത്ര തുടങ്ങി എന്റെ വീട്ടിലേക്കു vp എന്നോട് ഓരോന്ന്
ചോദിച്ചുകൊണ്ടിരുന്നു ഞാൻ ഉത്തരങ്ങളും നൽകികൊണ്ടിരുന്നു കൃത്യ 4മണിയോടുകൂടി ഞാൻ
വീട്ടിൽ എത്തിചേർന്നു എന്നെ കാത്തു ഉമ്മ കൊലയിൽ തന്നെ ഉണ്ട് അനിയനും പെങ്ങളും ഉണ്ട്
കൂടെ ഞാൻ വന്നു എന്ന് പെങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ ഉപ്പയും അളിയനുഅകത്തുനിന്നും
പുറത്തേക്കു വന്നു
ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയതും ഉമ്മ എന്നെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി
ഇതിപ്പോ ഞാൻ അവസാനമായി വന്നിട്ട് ഇപ്പൊ 3വർഷം കഴിഞ്ഞു ഞാൻ അങ്ങനെ ഒന്നും നാട്ടിൽ
വരാറില്ല ഗൾഫിൽ ഉള്ളകാലം മാക്സിമം അവിടെ നിന്ന് പണം ഉണ്ടാക്കുക അതായിരുന്നു എന്റെ
ലൈൻ അതുകൊണ്ടിപ്പോ എന്തൈ ദൈവം സഹായിച്ചു കുഴപ്പമില്ലാത്ത ഒരു സമ്പാദ്യം എന്റെ
കയ്യിൽ ഉണ്ട്
ഉപ്പയും അളിയനും പുറത്തേക്ക് വന്നു അളിയൻ കെട്ടിപിടിച്ചു എന്നെ സ്വീകരിച്ചു
ഉപ്പ ഗൗരവം വിടാതെ തന്നെ നിൽക്കുകയാണ്
നിന്റെ യാത്ര സുഖമാണോ എന്ന് മാത്രം ചോദിച്ചു അത്രതന്നെ
അല്ലെങ്കിലും ഉപ്പമാർ അങ്ങനെ ആണ് ഉള്ളിൽ ഭയങ്കര സ്നേഹം ആണെകിലും പുറത്തു
കാണിക്കില്ലല്ലോ
എന്റെ ഉപ്പ ഒന്നിനും എന്നെ നിര്ബന്ധിക്കാറില്ല എന്തു പടിക്കണമെന്നോ എന്തു
ചെയ്യണമെന്നോ പറഞ്ഞിട്ടുമില്ല എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടുതന്നു ഡിഗ്രിക്ക്
4ബാക്ക്പാപ്പേർ ഉണ്ടായിട്ടും ഉപ്പ എന്നെ ശാസിച്ചില്ല മൗനമായി അപ്പോഴും എന്നോടൊപ്പം
നിന്ന്
പാവം കുറെ കഷ്ടപ്പെട്ട് ഇപ്പൊ ഞാൻ തുടങ്ങിയ പെയിന്റ് കട നടത്തുകയാണ് പുള്ളി
മൂപ്പർക്ക് പണ്ട് പെയിന്റ് കടയിൽ ആയിരുന്നു ജോലി
അതാ ഞാൻ പെയിന്റ് കട തന്നെ തുടങ്ങിയത് ഇപ്പൊ അതു നന്നായി പോകുന്നു ഉപ്പ ഒന്നിൽ
ഇറങ്ങിയാൽ പിന്നെ അതിൽ തന്നെ കോണ്സെന്ട്രേറ്റ് ചെയ്യും പാവം
ആ കട ഇപ്പൊ ഇത്ര വലിയ വിജയം കൈവരിച്ചത് തന്നെ പുള്ളിയുടെ കഴിവാണ് ആളുകളോട് ഒന്ന്
മുഖം കറുപ്പിച്ചു സംസാരിക്കുക പോലും ഇല്ല പഞ്ചപാവം ആണ് എന്റെ ഉപ്പ
ഞാൻ അങ്ങനെ നോക്കുമ്പോൾ എന്റെ ഉമ്മ നിന്ന് കരയുന്നു
എന്റെ ഉമ്മ ഞാൻ ഇനി ഇവിടെതന്നെ ഉണ്ടല്ലോ പിന്നെ എന്തിനാണ് നിങ്ങളിപ്പോ ഇങ്ങനെ
കരയുന്നെ
തുടരും
ഇതൊരു തുടക്കം മാത്രം ആണ് കഥ ഇപ്പൊത്തന്നെ പകുതി എഴുതിക്കഴിഞ്ഞു ഓരോന്ന് പുറകെ
പുറകെ വരും
ഇതിൽ പക്ഷെ കമ്പി മാത്രം ഉണ്ടാവില്ല കേട്ടോ അതെനിക്ക് ഒട്ടും വശമില്ല താല്പര്യവും
ഇല്ല അതു എയ്തുന്നവരോടെ പക്ഷെ ഒരുവിധത്തിൽ ഉള്ള വിരോധവുമില്ല
അപ്പൊ അഹമ്മദിന്റെ ജീവിതത്തിലെ അടുത്ത പാർട്ടിൽ കാണാം



43250cookie-checkനന്മ നിറഞ്ഞവൻ