ദിവ്യാനുരാഗം – 5
പ്രിയപ്പെട്ട ചങ്ങാതിമാരെ ഇച്ചിരി താമസിച്ചുപോയി….നല്ല തിരക്കും പിന്നെ പേഴ്സണൽ കാര്യങ്ങളും…അതാണ്….ഇനി അങ്ങോട്ട് കൊറച്ച് സമയം പിടിക്കും സപ്ലികളുടെ ഒരു വൻ ശേഖരം ഉള്ളവനാണ് അടിയൻ…. അതുകൊണ്ട് സഹിക്കണേ….
പിന്നെ ഈ പാർട്ട് ഫ്ലാഷ് ബാക്ക് ഉണ്ടാകും കോളേജിലെ ലൈഫ് ആയതുകൊണ്ട് സൗഹൃദത്തിന് റോള് കൂടുതലാണ്… ചങ്ങായിമാരില്ലാതെ നമുക്കെന്ത് ഓളം…. പിന്നെ നമ്മുടെ ശില്പ കുട്ടിയേയും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്… എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു…. അഭിപ്രായങ്ങൾ പങ്കു വെക്കണേ…
എന്ന് നിങ്ങടെ സ്വന്തം
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
അപ്പൊ കഥയിലേക്ക്….
__________________________________
” ഡാ നീയെന്തോന്നാ ആലോചിച്ച് കൂട്ടുന്നേ…? ”
എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്ന എന്നെ തട്ടിക്കൊണ്ട് നന്ദു ചോദിച്ചു…
” ഹേയ് ഒന്നൂല്ല്യ… “
അവൻ്റെ തട്ടലിൽ ഒന്ന് ഞെട്ടിയ ഞാൻ ചമ്മലോടെ പറഞ്ഞു
” മ്മ്…. “
അവനെന്നെ നോക്കിയൊന്നമർത്തി മൂളി…
” പിന്നെ അവളുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തേ..നീ ചിപ്പിയോട് പറഞ്ഞിരുന്നോ…? “
അവൻ എന്നെ നോക്കി ചോദിച്ചു
” ഇല്ല എക്സാമാന്ന് പറഞ്ഞിരുന്നു… പിന്നെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് കരുതി… “
ഞാൻ അവനെ നോക്കി മറുപടി പറഞ്ഞു അതിനവനൊന്ന് മൂളുകയല്ലാതെ പിന്നൊന്നും പറഞ്ഞില്ല…
( ഇപ്പൊ നിങ്ങള് കരുതും ആരാ ചിപ്പീന്ന്…??കഥ ഇവിടെ തീരുന്നില്ലല്ലോ ഉണ്ണിതാനെ ടൈം കെടക്കുവല്ലേ… )
അന്ന് പിന്നെ കോളേജ് പതിവ് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല…പതിവിലും വിപരീതമായി ഇച്ചിരി നേരത്തെ ഒരു നാലുമണി ആവുമ്പോഴേക്കും ഞങ്ങള് വീട്ടിലേക്ക് തിരിച്ചു എന്നതൊഴിച്ചാൽ… സാധാരണ 6 മണിയായിരുന്നു പതിവ്…അതുവിന് ആക്സിഡന്റ് പറ്റുന്നതിനുമുന്നെ…
അവിടുന്ന് വീട്ടിലേക്ക് തിരിച്ചെത്തി റൂമിലേക്ക് പോയി ഒരൊറ്റ കിടത്തം അപ്പൊഴും മനസ്സിൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്… എന്താ ഇപ്പൊ നന്ദു അങ്ങനെ പറയാൻ കാരണം…അതിൽ തന്നെ ആലോചന മുഴുകി നിന്നതുകൊണ്ടോ എന്താണെന്നറിയില്ല ഉറക്കത്തിനോടൊപ്പം ഞാനെൻ്റെ ഡിഗ്രി ഫൈനൽ ഇയർ കാലഘട്ടത്തിലെ ആ ഓണനാളിലെ പഴയ ഓർമ്മകളിലേക്കും തെന്നി വീണു…
***************************************
ഇനി സ്വൽപം പാസ്റ്റ്….ഗ്രിഗ്രി കാലഘട്ടത്തിലെ ഓണ രാവ്…
” ഡാ അജ്ജൂ നിനക്കിനി വേണോ… “
കോളേജ് ക്യാമ്പസിലെ ഞങ്ങളുടെ സ്വന്തം കാട്ടിൽ സാധനവും വീശികൊണ്ട് നന്ദു എന്നോട് ചോദിച്ചു
വേണ്ട മോനെ ഓവർ ഓവർ… ഇനിയും അടിച്ചാ സൂപ്പറോവറായിപ്പോവും…
അടിച്ചതിൻ്റെ കിക്കിൽ ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ആണോ… എന്നാ ഈ അവസാന പെഗ്ഗ് ഞാനിങ്ങെടുക്കുവാ… “
നമ്മുടെ സുരേഷേട്ടൻ്റെ ഡയലോഗും അടിച്ച് അവനവസാന പെഗ്ഗും അങ്ങ് കമത്തി…
” എന്നാ പിന്നെ നമ്മുക്ക് വിട്ടാലോ… “
ശ്രീ പതുക്കെ എഴുന്നേറ്റ് പറഞ്ഞു
” അളിയാ ഏതവനാടാ ഈ പാട്ടൊക്കെ വെക്കുന്നെ… “
കോളേജീന്നുള്ള ഏതോ വെറും ഡിജെ കേട്ട് ഞാൻ പറഞ്ഞു
” അതാ തെണ്ടി സിമിലും അവൻ്റെ ആ നത്തോലികളുവാ…ഞാൻ വെള്ളവും വാങ്ങി വരുമ്പൊ കണ്ടായിരുന്നു… “
അഭി എഴുന്നേറ്റ് എന്നെ നോക്കി പറഞ്ഞു
” ആണോ മലരൻ…എടാ അതു ഇപ്പൊരു ഡിജെ ഓണ പാട്ടില്ലെ അത് ഏതായിരുന്നു… “
ഞാൻ താഴെ ഇരിക്കുന്ന അതുവേ നോക്കി ചോദിച്ചു..
” മറ്റെ തിരുവാവണി വാവ്… അതാണോ.. “
അടിച്ച കിക്കിൽ അവനെന്നെ നോക്കി പറഞ്ഞു
” വാവല്ല.. അമവാസി… എഴുന്നേറ്റ് പോടാ ബോധമില്ലാത്ത മൈരേ… “
ഞാൻ അവനെ ചെറുതായിട്ട് കാലുകൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു
” എടാ നീ പറയുന്നത് മറ്റതല്ലേ… ഓണപ്പാട്ടിന് താളം തുള്ളും തുമ്പപൂവേ… “
അഭി എന്നെ നോക്കി ചോദിച്ചു
” താളം തുള്ളും…അതന്നെ മുത്തുമണിയേ….വാ നമ്മുക്ക് അതിട്ട് താഴെ പോയി രണ്ട് സ്റ്റെപ്പിടാം… “
ഞാൻ അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ഇപ്പോ അത് വേണോ മോനേ… “
ഞാൻ പറഞ്ഞത് കേട്ടതും ശ്രീ എന്നെ നോക്കി ചോദിച്ചു… കാരണം നല്ല വീശ് വീശിയതാ അഞ്ചും…അതിൻ്റെ പൊറത്തുള്ള ആവേശാണിത്…
” വേണം… അത് പവറാകും…വരിനെടാ…ആ സിമിലിൻ്റെ അണ്ണാക്കില് ചെട്ടിപൂ ഇട്ട് മൂടി നമ്മുക്ക് താളം തുള്ളാം… “
നന്ദു എഴുന്നേറ്റ് ഉടുത്ത മുണ്ട് മടക്കി കുത്തി ഞങ്ങളെ നോക്കി അതും പറഞ്ഞ് നടക്കാൻ തുടങ്ങി..
” ഇത് പണിയാവ്വോ… “
അവൻ്റെ പോക്ക് കണ്ട് ശ്രീ എന്നെ നോക്കി പറഞ്ഞു
” എന്ത് നീ വാടാ… “
ഞാൻ അവനെ പിടിച്ച് മുന്നോട്ട് തള്ളികൊണ്ട് പറഞ്ഞു… പിന്നെ ഞങ്ങളഞ്ചും കൂടി കോളേജിൻ്റെ മെയിൻ ബ്ലോക്കിലേക്ക്…
അവിടെ ചെല്ലുമ്പോൾ കാണുന്നത് ആ തെണ്ടി സിമിലും അവൻ്റെ പിള്ളേരും ഏതോ ഊമ്പിയ ഡിജെയും വച്ച് തുള്ളുന്നതാണ്… ബാക്കി ഫസ്റ്റിയറിലെ പിള്ളേരൊക്കെ മാറി നിക്കുന്നുണ്ട്…അവന്മാരെ പേടിച്ചായിരിക്കും…
” നന്ദു… ഊരടാ അവൻ്റെ പറി… “
സപീക്കറിനടുത്തായി ഓ ട്ടി ജി കാബിളിൽ കുത്തി പാട്ടു വെച്ച അവന്മാരുടെ ഫോണ് നോക്കി ഞാൻ പറഞ്ഞു…കേൾക്കേണ്ട താമാസം നന്ദു അവൻ്റെ ഫോണ് വലിച്ചൂരി…അതോടെ പൊടുന്നനെ പാട്ട് നിന്ന കലിപ്പിൽ സപീക്കറിൻ്റെ ഭാഗത്തേക്ക് അവന്മാര് കലിപ്പോടെ നോക്കി… കൂട്ടത്തിൽ കാഴ്ച്ചകാര് പിള്ളേരും…
” ആരാടാ പാട്ട് ഓഫ് ചെയ്യ്തെ… “
ആൾക്കൂട്ടതിൽ നിന്ന് ആ സിമില് തെണ്ടി പുറത്തേക്കിറങ്ങി ചോദിച്ചു…
” നിൻ്റപ്പൻ… “
അവൻ്റെ ചോദ്യത്തിന് അതു ഒറ്റയടിക്ക് റിപ്ലൈ അങ്ങ് കൊടുത്തു…
” ഓ നിങ്ങളാണോ…എന്താടാ… വെറുതെ കച്ചറ ആക്കാൻ ഉള്ള കളിയാണോ… “
ഞങ്ങളാണെന്ന് കണ്ടപ്പൊ അവൻ ഇച്ചിരി ശബ്ദമുയർത്തി ഞങ്ങളെ നോക്കി ചോദിച്ചു
” ഡാ മോനെ സിമിലേ… ഇത് ഓണം ഫംഗ്ഷൻ ആണ് അല്ലാതെ നിൻപ്പൻ്റെ രണ്ടാം കെട്ടിൻ്റെ റിസപ്ഷൻ അല്ല… “
ഞാൻ അവനെ നോക്കി ചീറി കൊണ്ട് മുന്നോട്ടടുത്തു
അതോടെ കൂടി നിന്ന പിള്ളേരൊക്കെ ഇപ്പൊ ഒരടി പൊട്ടും എന്ന രീതിയിൽ കണ്ണും കൂർപ്പിച്ചു നിൽക്കുന്നുണ്ട്…
” അയിന് ഞങ്ങളാണ് ആദ്യം പാട്ട് വച്ചേ… “
അവൻ്റെ കൂട്ടതിലൊരുത്തൻ ഞങ്ങളെ നോക്കി പറഞ്ഞു
” അയിന് നീ ഏതാടാ നായേ… “
അവൻ്റെ മുഖത്ത് നോക്കി നമ്മുടെ പുലിവാൽ കല്യാണത്തിലെ ഡയലോഗ് പറഞ്ഞ് ശ്രീ കൂടി രംഗത്തിറങ്ങി…അതോടെ പിള്ളേരൊന്നു പതറി
” അല്ലപിന്നെ അഭീ… നീ പാട്ട് വെക്കടാ… “
ശ്രീ അഭിയെ നോക്കി പറഞ്ഞു
” ഇപ്പൊ ശരിയാക്കിതരാം…ഇന്നാ പിടിച്ചോ ഉറുകുതേ… “
അതും പറഞ്ഞ് അഭി അവൻ്റെ ഫോണ് കുത്തി യൂറ്റൂബിലൂടെ നമ്മള് നേരത്തെ പറഞ്ഞ പാട്ട് വച്ചു…ഏത് നമ്മുടെ താളം തുള്ളും…
” നോക്കി നിക്കാണ്ട് എറങ്ങി തുള്ളടാ പിള്ളേരേ… സീനിയർ ജൂനിയർ എന്ന് പറഞ്ഞ് ഒരോരുത്തന്മാരുടെ പട്ടി ഷോ കാണാൻ ഉള്ളതല്ല കോളേജ് ലൈഫ്… ആഘോഷിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും…എറങ്ങി പൊളിക്കടാ ഒരുത്തനേം പേടിക്കണ്ട ചാത്തൻസാ പറയുന്നെ… “
ഞാൻ കൂടി നിന്ന ഫസ്റ്റിയറിലെ ആണ്പിള്ളാരെ നോക്കി കൊണ്ട് പറഞ്ഞു… അതോടെ പിള്ളാരും ആവേശത്തോടെ എറങ്ങി വന്നു…ഇത് കണ്ട സിമിലും അവൻ്റെ നത്തോലികളും കലിപ്പോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി… പിന്നെ ചാത്തൻസ് ഞങ്ങടെ ടീമിന്റെ പേരാണ്…
” ഡാ സിമിലെ തെണ്ടി… ഇത് ഞങ്ങക്ക് എന്തിനാടാ ബോറടിക്കുമ്പോൾ തുണ്ട് കാണാനോ… എടുത്തോണ്ട് പോടാ… “
നന്ദു പാട്ടിനൊപ്പം തുള്ളികൊണ്ട് അവന്മാരുടെ ഫോണ് ചൂണ്ടിക്കാണിച്ചു പറഞ്ഞു…അതോടെ അവൻ തിരിഞ്ഞ് വന്ന് ഫോണും എടുത്ത് ഞങ്ങളോടൊപ്പം തുള്ളി കൊണ്ടിരിക്കുന്നു ഫസ്റ്റ് ഇയർ പിള്ളേരെ തള്ളി കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി…
” ഡാ…ഡാ…പിള്ളാരെ എങ്ങനും തൊട്ടാ… ഓണക്കോടിക്ക് പുറമേ നിന്നെ വേറൊരു കോടിമുണ്ട് ഞാൻ പൊതപ്പിക്കുവേ…അത് വേണ്ടേ വിട്ടോ… “
പിള്ളാരെ പിടിച്ച് തള്ളിയത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാൻ അവനെ നോക്കി ശബ്ദമുയർത്തി പറഞ്ഞു…അതോടെ അവനും ഗ്യാങ്ങും സ്ഥലം കാലിയാക്കി…
പിന്നെ അങ്ങോട്ട് വെള്ളത്തിന്റെ പവറിലും പാട്ടിൻ്റെ ആവേശത്തിലും ഞങ്ങളഞ്ചും ഒപ്പം കോളേജിലെ ബാക്കി പിള്ളേരും പുതിയ വന്ന ഫസ്റ്റിയർ പിള്ളേരും ഒക്കെ കൂടി ഒരു ഒന്നൊന്നര തുള്ളൽ…അതിനടയ്ക്കാണ് സെറ്റ് സാരിയും ഉടുത്ത് ചിരിച്ചുകൊണ്ട് കൂട്ടുകാരികൾക്കൊപ്പം തുള്ളുന്ന ഒരു കുട്ടിയിലേക്ക് എൻ്റെ നോട്ടം ചെന്നെത്തുന്നത്…
” പടച്ചോനെ ഇതേതാ ഈ പെണ്ണ്… “
ഞാൻ ആരൊടെന്നില്ലാതെ പറഞ്ഞു…
” ഏത് പെണ്ണ്… “
അടുത്ത് നിന്ന് എൻ്റെ സംസാരം കേട്ട ശ്രീ ചോദിച്ചു
” ഒന്ന് മിണ്ടാതിരി മൈരെ ഞാനൊന്ന് ശരിക്ക് കണ്ടോട്ടെ… “
ശ്രീയുടെ ചോദ്യത്തിന് അവനെ നോക്കാതെ അവളെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ പറഞ്ഞു
” ശരിക്കും കാണാൻ ഇതെന്താ മൈരെ കുളിസീനോ…എന്താ സംഭവം… “
എൻ്റെ മറുപടി ഇഷ്ട്ടപെടാതെ അവൻ ഞാൻ നോക്കി നിൽക്കുന്ന സ്ഥലത്തേക്ക് കണ്ണും നട്ടു കൊണ്ട് ചോദിച്ചു
നോക്കടാ…എടാ…നോക്കടാ…ആ തുള്ളുന്നത് കണ്ടോ… ചിറക്കൽ ശ്രീഹരി…ഛേ അല്ല… അർജ്ജുൻ പ്രഭാകറിൻ്റെ പെണ്ണാണവൾ…
ഞാൻ അവളെ കണ്ട് കിളിപോയ കുട്ടത്തിൽ ശ്രീയോട് അവനെ നോക്കാതെ പിച്ചും പേയും പറയാൻ തുടങ്ങി…
” നിന്റെ റിലേ പോയോ മൈരേ… പിന്നെ ആ കൊച്ചേതാ…കാണാൻ കൊള്ളാലോ… “
അവൻ എന്നെ ഒന്ന് പാളി നോക്കിയതിനു ശേഷം വീണ്ടും അവളെ നോക്കി
പറഞ്ഞു
” ആരായാലും ഇന്ന് മുതൽ അവള് നിന്റെ പെങ്ങൾ… “
ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു കൊണ്ട് അവനോടായി പറഞ്ഞു
” അങ്ങനൊക്കെ ആയോ കാര്യങ്ങൾ… “
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
” ഏറെക്കുറേ…. “
ഞാൻ അവളെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആവർത്തിച്ചു
” എന്താടാ രണ്ടുംകൂടി നോക്കി വെള്ളമിറക്കി കൊണ്ട് കുശുകുശുക്കുന്നെ… “
പുറകീന്ന് അതു ഞങ്ങളെ നോക്കി ചോദിച്ചു…
” ഒന്നൂല്ലടാ നീയും കണ്ടോ…അതാ ചിറക്കൽ ശ്രീഹരിയുടെ…അല്ല അർജ്ജുൻ പ്രഭാകറിൻ്റെ പെണ്ണിനെ… “
ശ്രീയെനെന്നെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചതിന് ശേഷം അതുവിനെ നോക്കി പറഞ്ഞു.. എന്നിട്ടവളെ കാണിച്ചു കൊടുത്തു
” എവിടെ…??…ആ കണ്ടു പെണ്ണ് കൊള്ളാലോ… ഫസ്റ്റ് ഇയർ ആണെന്ന് തോന്നുന്നല്ലോ ആരാ അത്… “
അതു അവളെ കണ്ടതിന് ശേഷം ഞങ്ങളോടായി തിരക്കി
” നിൻ്റേയും പെങ്ങൾ… “
ഞാൻ അതിന് അവനെ ശ്രദ്ധിക്കാതെ തന്നെ മറുപടി കൊടുത്തു… നമുക്ക് ശ്രദ്ധിക്കാൻ വേറെ ആളുണ്ടല്ലോ ഇപ്പൊ..
” ഏത് വകുപ്പില്… “
എൻ്റെ മറുപടി കേട്ടതും അവനേന്നെ നോക്കി ചോദിച്ചു
” വകുപ്പും നിയമവും ഒന്നും ചോദിക്കണ്ടാ…പറയുന്നത് കേട്ടാ മതി… “
ഞാൻ അവനോടായി പറഞ്ഞു…
” ഇത് കൊഴപ്പാവ്വോ…ശ്രീ… “
എൻ്റെ മറുപടി കേട്ടതും ചിരിച്ചുകൊണ്ട് അതു ശ്രീയോട് ചോദിച്ചു
” അവ്വോന്നല്ല…ആയി… “
അതിനെന്നെ ഒന്നാക്കി ചിരിച്ചുകൊണ്ട് ശ്രീ മറുപടി പറഞ്ഞു
പിന്നെ എത്ര നേരം അവളെ നോക്കി നിന്നെന്നറിയില്ല… ഓണക്കളികളിൽ മത്സരങ്ങള് നടക്കുമ്പോളും കാൻ്റിയിൽ ഓണ സദ്യ തട്ടുമ്പൊഴും ഒക്കെ ഞാൻ അവളെ തന്നെ നോക്കി നിന്നു… വൈകിട്ട് ബസ്സ്റ്റോപ്പീന്ന് അവള് ബസ്സ് കേറി പോകുമ്പൊ വരെ അത് തുടർന്നു….ഒടുക്കം അവള് ബസ്സ് കയറി പോയിട്ടും
കിനാവ് കണ്ടിരിക്കുന്ന എന്നെ അവന്മാര് തുക്കികൊണ്ട് പോകണ്ടി വന്നു…അതിനിടയ്ക്ക് ബാക്കി രണ്ടിനും ശ്രീ പറഞ്ഞു കൊടുത്തായിരുന്നു…അങ്ങനെ അവർക്കും കിട്ടി മറ്റവന്മാർക്ക് കിട്ടിയ പോലെ ഒരു പെങ്ങളെ…ഏത്…അതാണല്ലോ അതിന്റെ ഒരു സവാരി ഗിരി ഗിരി…
” എന്താടാ ഇവന് പറ്റിയെ…ശരിക്കും ഒബ്ലാംകട്ടക്ക് അടി കിട്ടിയ പോലെയാ ഇതിൻ്റെ അവസ്ഥ… “
എന്നെ നോക്കി കൊണ്ട് അവന്മാരോടായി ശ്രീ പറഞ്ഞു
” ഇതൊക്കെ എന്ത് മോനേ…ഇനി വരാൻ കിടക്കുന്നേ ഉള്ളൂ…ഇതൊക്കെ സാമ്പിൾ… അതാണ് ഈ പ്രേമത്തിന്റെ ഒരു ഇത്… “
അഭി എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
” എന്നാലും ഇതിനെ ഇത്രയും കാലത്തിനിടയ്ക്ക് ആദ്യായിട്ടാ ഇങ്ങനെ ഒന്ന് കാണുന്നേ… “
ഇത്തവണ അതു ആയിരുന്നു… അതിന് ഞാനവനെ നോക്കി ചിരിച്ചു..
” സത്യം… സന്തോഷം കൊണ്ടുള്ള അവൻ്റെ പല്ലും കാട്ടിയുള്ള ചിരി നോക്ക്… സിംഗിൾ ബിരിയാണിയിൽ രണ്ടു പീസ് ചിക്കൻ കിട്ടിയതുപോലെ… “
നന്ദു എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവന്മാരും ചിരിക്കാൻ തുടങ്ങി…
പിന്നെ കുറച്ച് നേരം അവന്മാരുടെ സുഖമുള്ള കളിയാക്കലും കേട്ട് വീട്ടിലേക്ക്… അച്ഛനും അമ്മയും ഉമ്മറതിരിക്കുമ്പോളായിരുന്നു വീട്ടിലേക്ക് കേറി ചെല്ലുന്നത്…അത് വരെ അവളെ ചിന്തിച്ചിരുന്ന മനസ്സ് പെട്ടെന്ന് അങ്ങ് മാറി…
” ദേവ്യേ… കാത്തോണേ…മണം ഒന്നും അടിക്കല്ലേ… “
കോളേജിലെ കലാപരിപാടികളും കഴിഞ്ഞ് ഫോമില് വരുന്ന ഞാൻ ദൈവത്തോട് അതും പറഞ്ഞ് വണ്ടി പോർച്ചിൽ കേറ്റി നടന്നു
” ആ എങ്ങനുണ്ടായിരുന്നു സാറിന്റെ ഓണം സെലിബ്രേഷൻ ഒക്കെ… “
ഉമ്മറത്ത് കേറിയ എന്നെ നോക്കി എൻ്റെ മാതാശ്രി ചോദിച്ചു
” നന്നായിരുന്നു… “
ഒറ്റവാക്കിൽ അതിന് ഞാൻ മറുപടി പറഞ്ഞൊതുക്കി… കൂടുതൽ പറഞ്ഞ് വല്ല സമെല്ലും കിട്ടിയാ പിന്നെ കൂടുതൽ പറയേണ്ടി വരില്ലല്ലോ…നോട്ട് ത പോയിന്റ്….
” എന്നാ ചെന്ന് ഫ്രഷായിട്ട് ചായ കുടിക്ക്…ചെല്ല്… “
ഇത്തവണ അച്ഛൻ ആയിരുന്നു… അതിന് തലയാട്ടി വേഗം റൂമിലേക്ക് കയറി… എന്നിട്ടൊരു കുളി അങ്ങ് പാസാക്കി… പിന്നെ താഴെ ഇറങ്ങി ചായയും കുടിച്ച് അവരോട് രണ്ടാളോടും കുറച്ച് നേരം സംസാരിച്ചിരുന്നു… പിന്നെ നേരെ റൂമിൽ കേറി…
തിരിച്ച് റൂമിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആ സുന്ദരി എൻ്റെ മനസ്സിലേക്ക് കയറി വന്നത്… അതോടെ ഒന്നും നോക്കിയില്ല നേരെ ഫോണെടുത്തു നന്ദുവിനെ വിളിച്ചു
” എന്തുവാ..മൈരേ….പറ…. “
ഫോണെടുത്തതും അവനെന്നോട് ചോദിച്ചു
” ഡാ നാളെ ഒരു പരിപാടി ഉണ്ട്… “
അവൻ്റെ ചോദ്യം കേട്ടതും ഞാൻ അവനോട് പറഞ്ഞു
” എന്താ നിൻ്റെ തന്ത ഇരട്ട പെറ്റത്തിൻ്റെ ആഘോഷമാണോ… “
അവൻ ഒരാക്കിയ ചിരിയോടെ ചോദിച്ചു
” മൈരേ കാര്യം പറയുമ്പോൾ ഒരു മാതിരി വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ… “
അവൻ്റെ മറുപടി കേട്ടതും ഞാൻ ഫോണിലൂടെ ചീറി
” അതിന് നീയൊന്നും പറഞ്ഞില്ലാലോ… എന്നാപ്പിന്നെ കൂടുതൽ ഡയലോഗ് അടിക്കാതെ കാര്യം പറ മോനെ… “
അവൻ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു
” അത് പിന്നെ മറ്റെ പെണ്ണിന്റെ പേരും ഡിപ്പാർട്ട്മെൻ്റും കണ്ടുപിടിക്കണം… “
ഫോണിൽ കൂടെ ഒരു ചിരിയോടെ ഞാൻ പറഞ്ഞു
” അയിന് ഞാൻ എന്തൊ വേണം… “
എൻ്റെ മറുപടി കേട്ടതും അവൻ ഒരു ചിരിയോടെ ചോദിച്ചു
” നീ പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലീറ്റ് കൊടുത്ത് കണ്ടെത്തിതരണം മൈര… “
അവൻ്റെ കൊണച്ച ചോദ്യം കേട്ടതും ഞാൻ ഫോണിലൂടെ വീണ്ടും ചീറി…അതിനവൻ ചിരിക്കുന്നുണ്ട്…
” നിന്ന് തെളക്കാതെ മൈരേ…നാളെ ഏതു കുഴിന്നാണേലും അതിനെ നിനക്ക് തപ്പി തരാം…പോരെ… “
ചിരി ഒന്ന് അടക്കിയ ശേഷം അവൻ എന്നോട് പറഞ്ഞു
” ആ അങ്ങനെ പറ…. പിന്നെ നാളയെ പറ്റൂ… മറ്റന്നാൾ കോളേജ് ഡേ ആണ്… ബാക്കി രണ്ട് ഇയറിലെ പിള്ളേരും പ്രാക്ടീസ് ഉള്ളതുകൊണ്ട് അവിടിവിടെ ആയിരിക്കും… പിന്നെ അവള് ഫസ്റ്റ് ഇയറല്ലേ പോഗ്രാം ഒന്നും ഉണ്ടാവില്ല…അതോണ്ട് അവർക്ക് ക്ലാസ്സ് ഉണ്ടാവും… സോ പെട്ടന്ന് കണ്ടുപിടിക്കാം… “
ഞാൻ അവനോട് കാര്യങ്ങൾ ഒന്ന് വിശദീകരിച്ചു
” ഓ.. പ്ലാനിങ്ങിൽ ആണല്ലോ മോനെ..നടക്കട്ടെ…നടക്കട്ടെ….പക്ഷെ ഞാൻ ഒപ്പം നടക്കണം എങ്കിൽ നാളെ ഒരു കുപ്പി ബിയർ ആദ്യം കിട്ടണം… “
അവനെന്നോട് കട്ടായം പറഞ്ഞു ചിരിച്ചു
” ഓ നിന്റെ തൊള്ളയിലേക്ക് ലിറ്റർ കണക്കെ ഞാൻ ഒഴിച്ചുതരാം… പക്ഷെ നാളെ പറഞ്ഞപോലെ കണ്ടുപിടിക്കണം… “
ഞാൻ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്നാ മോൻ പേടിക്കണ്ട… ആരെ കൊന്നിട്ട് ആണെങ്കിലും അവളെ കണ്ടെത്തിയിരിക്കും…ഇത് നന്ദുവിൻ്റെ വാക്കാ… “
അവൻ സ്വരമുയർത്തി എന്നോട് പറഞ്ഞു
” അത് കേട്ടാ മതി എന്നാ ശരി നാളെ പാക്കലാം… “
ഞാൻ അവനോട് ബൈ പറഞ്ഞു
” ഓ ശരി…ബൈ മോനെ.. “
അവനതും പറഞ്ഞു ഫോൺ കട്ടാക്കി…
പിന്നെ കുറച്ച് നേരം റൂമിൽ ഓരോന്ന് ആലോചിച്ചിരുന്ന് രാത്രി അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ച് നേരത്തേ കിടന്നുറങ്ങി… നാളെ പണി ഉള്ളതാണല്ലോ…
രാവിലെ അലാറം ഒക്കെ വച്ച് നേരത്തെ എഴുന്നേൽക്കാം എന്ന് കരുതിയ എന്നെ നിദ്രാ ദേവി തന്നെ ആദ്യം പറ്റിച്ചു… എഴുന്നേറ്റത് 9:30-ക്ക് അതും അമ്മ വിളിച്ചത് കൊണ്ട്… പുള്ളിക്കാരി ഹോസ്പിറ്റൽ പോകാൻ റെഡി ആവുകയായിരുന്നു…
” അമ്മേ ഈ അലറാം ആരാ ഓഫ് ചെയ്യ്തേ…? “
ഫോണിലെ അലാറം ഓഫ് ആയത് കണ്ട് എന്നെ വിളിച്ച് റൂമിൽ നിന്നും പോകാൻ നോക്കിയ അമ്മയോട് ഞാൻ ചോദിച്ചു…
” അത് ഞാനാ ഓഫ് ചെയ്തേ… അലാറം വച്ചാൽ അത് കേട്ട് എഴുന്നേൽക്കണം അല്ലാതെ ബാക്കിയുള്ളവരെ ശല്യം ചെയ്യാൻ ആകരുത്… “
എൻ്റെ ചോദ്യത്തിന് കടുപ്പത്തിൽ അമ്മ മറുപടി നൽകി
” ച്ഛേ…വൈകിയല്ലോ… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് കിടക്കയിൽ നിന്നെഴുന്നേറ്റു
” എന്താണ് മോനെ വല്ല അടിപിടിക്കും കോളൊപ്പിച്ചിനോ ഇന്ന്…അതോ പുതിയ വല്ല പടവും റിലീസുണ്ടോ… “
പതിവിലും നേരത്തെ ഉള്ള എൻ്റെ തിടുക്കം കണ്ട് അമ്മ ചോദിച്ചു…
” ഇങ്ങളെന്താണ് ഡോക്ടറേ… പഠിക്കാൻ മുട്ടി നിക്കുന്ന മകനെ ഓരോന്ന് പറഞ്ഞ് ഇല്ലാണ്ടാക്കുന്നേ… “
കൈയ്യിലെ ബ്രഷിൽ പേസ്റ്റ് ആകുന്ന നേരം നോക്കി ഞാൻ അമ്മയോട് ചോദിച്ചു
” പഠിക്കാനാണെന്ന് മനസ്സിലായി പക്ഷെ പഠിക്കാൻ പോകുന്ന വിഷയം എന്താണെന്ന് കത്തിയില്ല… “
അമ്മ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞു റൂമിൻ്റെ പുറത്തേക്ക് നടന്നു…അതോടെ ഞാൻ പെട്ടെന്ന് പലുതേപ്പും ബാക്കി ചടങ്ങുകളൊക്കെ കഴിഞ്ഞ് കുളിച്ചൊരുങ്ങി പെട്ടെന്ന് തന്നെ താഴേക്കിറങ്ങി…
” അമ്മേ കഴിക്കാൻ എന്താന്ന് വെച്ചാ പെട്ടെന്ന് താ… “
ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി തിടുക്കത്തിൽ വിളിച്ചു പറഞ്ഞു
” ദേ ചെക്കാ… രാവിലെ തൊട്ട് കാണുന്നുണ്ട് ഇൻ്റെ ഈ തിടുക്കം…എന്തോ ഒപ്പിക്കാൻ ആണെന്ന് അറിയാം…എന്ന് കരുതി നിന്ന് പെടച്ചാൽ ഉണ്ടല്ലോ… “
എൻ്റെ തിടുക്കം കണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു… അതിന് ശേഷം കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഒരു കപ്പ് ചൂടുചായയുമായി ഡൈനിങ് ടേബിളിൻ്റെ അടുത്തുവന്നു…
” എന്ത് ലേഗാണ് ഡോക്ടറേ… “
കൊണ്ടുവച്ച ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അമ്മയെ നോക്കി പറഞ്ഞു
” ആണോ…നന്നായിപ്പോയി എന്നെക്കൊണ്ട് ഇങ്ങനൊക്കേ പറ്റൂ…അത് പോരെങ്കിൽ നീ വല്ലവളേയും വിളിച്ചോണ്ട് വാടാ… “
അമ്മ ഇച്ചിരി കടുപ്പത്തിൽ എന്നെ നോക്കി പറഞ്ഞു
” അയിന് തന്നെയാ ഈ വെപ്രാളം… “
പെട്ടെന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ വായീന്ന് വന്നതാണ്…
” എന്തോന്ന്…. “
പതുക്കെ പറഞ്ഞതുകൊണ്ട് പുള്ളിക്കാരിക്ക് വ്യക്തമായില്ലാന്ന് തോന്നുന്നു അതുകൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത്… ദൈവം കാത്തു അല്ലേ പിന്നെ ഇവിടെ ഇരുത്തി മൊത്തം വിസ്തരിച്ചിട്ടെ കോളേജിലേക്ക് വിടൂ…
” ഒന്നൂല്ല്യേ…. മകനോട് വല്ല പെമ്പിള്ളേരേയും ഇറക്കി കൊണ്ടുവരാൻ പറയുന്ന ഡോക്ടറുടെ മനസ്സിനെ കൊണ്ട് പറഞ്ഞതാ… “
ഞാൻ വിഷയം മാറ്റാൻ എന്നോണം അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” അയ്യടാ… നിന്നെ കൊണ്ട് അതൊന്നും പറ്റത്തില്ലാന്ന് അറിയുന്നത് കൊണ്ടാടാ ഞാനത് പറഞ്ഞത്… “
അമ്മ എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു
” അതെന്താ ഡോക്ടറെ അങ്ങനെ ഒരു വർത്താനം… “
കഴിച്ചതു മതിയാക്കി എഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ തല ചെരിച്ചു കൊണ്ടമ്മയെ നോക്കി ചോദിച്ചു
” ഒന്നൂല്ല്യേ… പിന്നെ എങ്ങോട്ടാ ആ ബാക്കി വച്ച ചപ്പാത്തി കൂടെ എടുത്ത് കഴിച്ചോണം… എന്നിട്ട് എഴുന്നേറ്റാൽ മതി… ഇല്ലേൽ ഈ ചപ്പാത്തി കോലെടുത്ത് നിൻ്റെ കിറിക്കിട്ട് ഞാൻ കുത്തും… “
കയ്യിലിരിക്കുന്ന ചപ്പാത്തി കോലോണ്ട് എന്നെ അടിക്കും പോലെയാക്കി അമ്മ പറഞ്ഞു
” പോ ചുമ്മാ…എനിക്ക് മതിയായി… “
ഞാൻ പെട്ടന്നുള്ള അമ്മയുടെ സംസാരം കേട്ട് പറഞ്ഞു
” ഒരു മതിയാവല്ലുമില്ല… അവിടെ പോയി വെറുതെ ഇരിക്കാൻ അല്ലേ…അതുകൊണ്ട് മര്യാദയ്ക്ക് എന്തെങ്കിലും എടുത്തു കഴിക്ക്… പിന്നെ ചുമ്മാ പറഞ്ഞതല്ല സംശയം ഉണ്ടേൽ നിൻ്റെ അച്ഛനോട് ചോദിച്ചാൽ മതി… “
ചപ്പാത്തി കോല് നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് അമ്മ കിച്ചണിലേക്ക് നടന്നു… പിന്നെ അവിടെത്തന്നെ ഇരുന്നു ബാക്കി വച്ച ചപ്പാത്തിയും കഴിച്ച് കൈ കഴുകി ഉമ്മറത്തേക്ക് ഇറങ്ങി… ഉമ്മറത്ത് പാത്രവുമായി അച്ഛൻ ഇരിപ്പുണ്ടായിരുന്നു… ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ് കക്ഷി…അകത്തുള്ള ഡോക്ടറ് ഒരുങ്ങിയിറങ്ങിയാല്ലേ പുള്ളിക്കാരന് പോകാൻ ഒക്കത്തുള്ളൂ…
” എന്താടാ പതിവില്ലാത്ത ഒരു തിടുക്കം… “
എൻ്റെ തിടുക്കം കണ്ടെന്നോണം പത്രത്തിൽ നിന്ന് ശ്രദ്ധമാറ്റി എന്നെ നോക്കി അച്ഛൻ ചോദിച്ചു
” ഒന്നൂല്ല…ലാബുണ്ട്…അതാ…. “
ഞാൻ ഉള്ളിൽ വന്ന ഒരു കള്ളവും ചിരിച്ചുകൊണ്ട് പറഞ്ഞ് മുറ്റത്തിറങ്ങി…
” മ്മ്….നടക്കട്ടെ… “
എൻ്റെ മറുപടി കേട്ടതും പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു… കളവാണെന്ന് മനസ്സിലായിക്കാണും കോളേജിൽ പഠിക്കുമ്പോൾ എന്നെക്കാളും വലിയ ഉടായിപ്പായിരുന്നല്ലോ കക്ഷി…
പിന്നെ സമയം കളയാതെ അവരോട് രണ്ടാളോടും യാത്ര പറഞ്ഞു…. സാധാരണ അവരായിരുന്നു ബൈ പറഞ്ഞ് ആദ്യം പോകാറ് ഇന്ന് ഞാൻ… അങ്ങനെ വീട്ടിന്നിറങ്ങി നേരെ കോളേജിലേക്ക്…
കോളേജ് ഗേറ്റും കടന്ന് വണ്ടി ഞങ്ങളുടെ സ്ഥലത്തേക്ക് എടുക്കുമ്പോൾ നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ടു… ബാക്കി മൂന്നും ക്ലാസ്സിൽ കേറി കാണും… അഭി കെമിസ്ട്രി ആണ്… അതുവും ശ്രീയും ബികോമും… പിന്നെ ആ പോസ്റ്റ് ആയി നിൽക്കുന്നവൻ എൻ്റൊപ്പം ഫിസിക്സിലും…
ഇന്നലെ നേരത്തെ എത്തണം എന്ന് പറഞ്ഞ് അവനെ പോസ്റ്റ് ആക്കിയ എന്നെ നോക്കി അവനിന്ന് ഭരണി പാട്ട് പാടും…അതും ആലോചിച്ച് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ അവൻ്റടുത്തേക്ക് നടന്നു…
” നിന്റമായീടെ പേറെടുപ്പിന് പായസം വെക്കാൻ പോയതാണോ മൈരേ നീ… “
അടുത്തെത്തിയ എന്നെ നോക്കി അവൻ ചീറി
” ഒന്ന് ക്ഷമിക്ക് മോനെ ഇച്ചിരി വൈകിപ്പോയി… “
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” കിണിക്കല്ലേ… കിണിക്കല്ലേ… ഇൻ്റെ വാക്കുംകേട്ട് ഇറങ്ങിപ്പുറപ്പെട്ട എന്നെ പറഞ്ഞ മതിയല്ലോ… “
എൻ്റെ ചിരി കണ്ടതും അവൻ കടുപ്പത്തിൽ പറഞ്ഞു
” ഒന്ന് വിടടാ…അല്ല അവന്മാരൊക്കെ ക്ലാസ്സിൽ കേറിയോ.. “
ഞാൻ അവനെ നോക്കി ചോദിച്ചു
” പിന്നല്ലാണ്ട് അഭിക്ക് ലാബാണെന്ന് പറഞ്ഞ് അവൻ ആദ്യേ പോയി… കുറച്ചു നേരം കൂടി ഇവിടെ ഇരുന്ന് ബാക്കി രണ്ടും പോയി അതോടെ ഒരു മൈരൻ്റെ വാക്ക് കേട്ട് വെളുപ്പാകാലത്ത് ഇറങ്ങിപ്പുറപ്പെട്ട ഞാൻ വട്ടത്തിൽ ഊമ്പി പോസ്റ്റ്… “
അവൻ എന്നെ നോക്കി പല്ലിറുമികൊണ്ടത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിയടക്കാൻ പാടുപെട്ടു…
” അത് പോട്ടെ എന്താ പ്ലാൻ അവളെ തപ്പണ്ടെ… “
പെട്ടെന്ന് ഒരു ചിരിയോടെ ഞാൻ പ്രധാന കാര്യത്തിലേക്ക് കടന്ന് അവനോട് ചോദിച്ചു..
” ഊമ്പിക്കോ… ആദ്യം പറഞ്ഞ ബിയറ് വാങ്ങി വാ… എന്നിട്ട് ബാക്കി നോക്കാം…അല്ലേലെ പാതി നീ മുഞ്ചിച്ചല്ലോ… “
അവൻ എന്നെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
” അത് നമുക്ക് അവന്മാര് വന്നിട്ട് ആക്കാം… ഇപ്പൊ തൽക്കാലം വാ നമ്മുക്ക് അവളെ തപ്പാലോ… “
ഞാൻ വീണ്ടും അവനെ നോക്കി ചോദിച്ചു…
” ഒരണ്ടയും നടക്കില്ല…നിന്റെ ഊമ്പിക്കൽ ഇന്നെനി വേണ്ട… “
അവൻ കട്ടായം പറഞ്ഞ് മതിലിൽ നിന്നിറങ്ങി…
” എൻ്റെ പൊന്നു മൈരേ…ഇന്നാ പിടി…വാക്ക് പറഞ്ഞ വാക്കാണ്… ഇനിയെങ്കിലും ഒന്ന് കൂടെ വാ… “
ബിയർ വാങ്ങാൻ ഞാൻ കയ്യിൽ കരുതിയ പൈസ അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
” ആ അങ്ങനെ വഴിക്ക് വാ…എന്നാ പോവാം…അവളെ കണ്ടെത്തിയിട്ടെ ബാക്കി കാര്യമുള്ളൂ… “
കയ്യിൽ നിന്നും പൈസ വാങ്ങി അവനെന്നെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് നടക്കാൻ തുടങ്ങി പിന്നാലെ ഞാനും…
അങ്ങനെ കൂറേ ഡിപ്പാർട്ട്മെൻറ് കയറി എവിടെയും അതിനെ കണ്ടില്ല… നാളത്തെ കോളേജ് ഡേയുടെ കാര്യം പറയാൻ എന്ന വ്യാജേണ കുറേ ക്ലാസിലും കയറി നോക്കി..നോ രക്ഷ…
” എൻ്റെ പൊന്നു മോനെ…വല്ല സ്വപ്നമായിരുന്നോ ആ പെണ്ണ്… കാണാനില്ലല്ലോ എവിടേം… “
കുറേ ഡിപ്പാർട്ട്മെൻ്റുകൾ കയറി ഇറങ്ങിയ എന്നെ നോക്കി കിതച്ചുകൊണ്ട് നന്ദു ചോദിച്ചു…
” പോടാ… നമ്മൾ എല്ലാവരും ഒരുമിച്ച് എങ്ങനാ സ്വപ്നം കാണുന്നേ… എന്നാലും അതെവിടെ പോയി ഇരിക്കുന്നു… “
ഞാനും അവനെ നോക്കി കിതച്ചുകൊണ്ട് മറുപടി പറഞ്ഞു
” അതാ ഞാനും ആലോചിക്കുന്നേ… ഇനി വല്ല ട്രെയിനിങ്ങിനും വന്ന ടീച്ചറായിരിക്കുമോ… “
അവനെന്നെ നോക്കി അവൻ്റെ സംശയം ചോദിച്ചു
” പോടാ അതൊന്നല്ല…ഇനിയും ഒന്നു രണ്ട് ഡിപ്പാർട്ട്മെന്റില്ലെ വാ നോക്കാം… “
ഞാൻ ഇംഗ്ലീഷിൻ്റെ ബ്ലോക്കിലേക്ക് കയറാൻ തുടങ്ങിയ അവനോട് ചോദിച്ചു
” ആ… വാ…നോക്കാം… “
അതും പറഞ്ഞവൻ മുന്നേ നടക്കാൻ തുടങ്ങി പെട്ടെന്ന് ഞെട്ടികൊണ്ട് അവൻ എന്നെ തിരിഞ്ഞു നോക്കി
” ഡാ അതാ…അവിടെ… “
അവൻ എന്നെ നോക്കി പറഞ്ഞു
” എന്ത്… “
ഞാൻ പെട്ടെന്ന് സ്റ്റെപ്പ് കയറി ചോദിച്ചു
” നിൻ്റമായീടെ കളഞ്ഞ് പോയ ഷഡ്ഡി…അതിനെയാണല്ലോ നമ്മൾ തിരയുന്നേ… “
എൻ്റെ ചോദ്യം കേട്ടതും അവൻ നിന്ന് ചീറി.. അതോടെ ഞാൻ അവൻ്റെ നോട്ടം പോയ വഴിയിലേക്ക് കണ്ണു നട്ടു… അവൻ പറഞ്ഞപോലെ കറക്റ്റ് അവളുടെ മുഖത്തേക്ക് എൻ്റെ കണ്ണ് ചെന്നെത്തി… അതോടെ ഞാൻ ഇന്നലത്തെ സെയിം അവസ്ഥയിയേക്ക്…
” ഡാ പൊട്ടാ…നിന്ന് സ്വപ്നം കാണാതെ വാ… പടച്ചോൻ ആയിട്ട് കൊണ്ട് തന്ന ചാൻസ്സാ… “
അവനെന്നെ തട്ടിക്കൊണ്ട് പറഞ്ഞു..അതോടെ ഞാൻ പെട്ടെന്ന് അവനെ നോക്കി എന്താണെന്ന ഭാവത്തിൽ പുരികം ഉയർത്തി…
” എൻ്റെ പൊന്നു മൈരേ നോക്ക്… സെക്കൻഡ് ഇയറിലെ പിള്ളേരാ അവളെ വളഞ്ഞത്… മിക്കവാറും റാഗിങ്ങായിരിക്കും ചെന്ന് രക്ഷിക്കാടാ… “
അവൻ എന്നെയും അവളുമാരേയും മാറി മാറി നോക്കി പറഞ്ഞു
” ആര് ഞാനോ… “
പെട്ടെന്നുള്ള അവൻ്റെ സംസാരത്തിൽ എനിക്ക് അങ്ങനെ പറയാനാണ് വായിൽ വന്നത്…
” അല്ല നിൻ്റച്ഛനെ വിളിക്ക്… അങ്ങേർക്ക് വേണ്ടിയാണല്ലോ നമ്മളിവളെ കണ്ടെത്തിയെ… പടച്ചോനെ ഇങ്ങനൊരു പൊട്ടൻ…ഇങ്ങ് വാടാ നാറി… “
അവനെന്നെ നോക്കി പല്ലിറുമ്മികൊണ്ടതും പറഞ്ഞ് എൻ്റെ കൈപിടിച്ചു വലിച്ച് അവളുമാരുടെ അടുത്തേക്ക് നടന്നു…
അവളുമാരുടെ അടുത്തേക്ക് എത്തിയതും എൻ്റെ നോട്ടം മൊത്തം അവളുടെ മുഖത്തേക്കായി ഇന്നലെ കണ്ട ചിരിയൊന്നുമില്ല… ഒരുമാതിരി പേടിച്ച് കരയാൻ തുടങ്ങുന്ന മുഖമാണ് ഇപ്പോൾ അവൾക്ക്…അതിനിടയ്ക്ക് ഞങ്ങളുടെ വരവ് കണ്ട് അവളെ പിടിച്ചു നിർത്തിയ 3 സെക്കൻ്റിയറിലെ പെമ്പിള്ളേര് ഒന്ന് പതറുന്നത് കണ്ടു…
” എന്താടി ഇവിടെ… “
അവരുടെ അടുത്തെത്തിയതും നന്ദു സെക്കൻ്റിയറിലെ അവളുമാരെ നോക്കി ചോദിച്ചു.. ഞാൻ അപ്പോഴും അവളുടെ മുഖം നോക്കി തന്നാർന്നു നിൽപ്പ്…
” അത് ഞങ്ങള് ചുമ്മാ ഒന്ന് പരിചയപ്പെട്ടതാ… “
അതിലൊരുത്തി നന്ദുവേ നോക്കി ഇടറിയ ശബ്ദത്തിൽ പറഞ്ഞു
” എന്നിട്ടാണോടി ഇവള് കെടന്ന് കരയാൻ എത്തിയത്… “
നന്ദു ഇത്തവണ ഇത്തിരി ശബ്ദമുയർത്തി കൊണ്ട് ചോദിച്ചു…അതിനവളുമാർക്ക് മറുപടി ഇല്ല…
” എന്താ കുട്ടി പ്രശ്നം… “
ഇത്തവണ അവൻ്റെ ചോദ്യം അവളോടായിരുന്നു… ഇതൊക്കെ മാറിനിന്ന് നോക്കുക അല്ലാതെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല… കാരണം എനിക്കവളുടെ മുഖം മാത്രമാണ് മുന്നിൽ ഹൈലൈറ്റ്…
” അത് പിന്നെ ചേട്ടാ..ഇവരെന്നോട് പാട്ടുപാടാൻ ഒക്കെ പറയുന്നു… എനിക്കറിയാൻ പാടില്ലാത്തോണ്ടാ… “
കലങ്ങിയ കണ്ണുകളുമായി ഇടറിയ സ്വരത്തിൽ അവള് നന്ദുവെ നോക്കി പറഞ്ഞപ്പോൾ ഞാൻ ആദ്യമായി അവളുടെ സ്വരം കേട്ടു…
” നിന്നെയൊന്നും ഇവിടെ കെട്ടിയെടുത്തപോൾ ഇങ്ങനത്തെ ആചാരങ്ങൾ ഒന്നും ഇവിടെ ഇല്ലായിരുന്നല്ലോടി….ഇപ്പൊ നിനക്കൊക്കെ എന്തിൻ്റെ കുത്തി കഴപ്പാ… “
അതുവരെ ഒന്നും മിണ്ടാതിരുന്ന ഞാൻ അവളുടെ സങ്കടപ്പെട്ടുള്ള ശബ്ദത്തിൽ വിറഞ്ഞ് കേറി അവളുമാരെ നോക്കി ചോദിച്ചു…അതൊടെ അവളെന്നെ ഒന്ന് പാളി നോക്കി…മറ്റവളുമാര് പേടിച്ച് ഫ്ലുസ്സ് പോയ പോലെ എന്നെ ഞെട്ടികൊണ്ട് നോക്കുന്നുണ്ട്…
” മേലാൽ ഇമ്മാതിരി പണികൊണ്ട് ഇങ്ങോട്ട് കേറിയാ ചൊമരോട് പിടിച്ച് ഒട്ടിക്കും കേട്ടല്ലോ… “
ഞാൻ അവളുമാരെ നോക്കി ഭീഷണിയെന്ന പോലെ ശബ്ദമുയർത്തി പറഞ്ഞു… അതിന് അവളുമാര് പേടിച്ചു തലയാട്ടുന്നതും കണ്ടു…
” എന്നാ പൊക്കോ… “
എനിയും ഞാൻ വല്ലതും പറയും എന്ന് തോന്നിയപ്പോൾ നന്ദു ഇടയ്ക്ക് കേറി അവളുമാരെ നോക്കി പറഞ്ഞു…അതോടെ അത് മൂന്നും ഒറ്റ പോക്ക്…
അവള്മാര് പോയതോട് ഞാൻ വീണ്ടും അവളെ നോക്കി നിന്നു…
” ഇയാളുടെ പേരെന്താ… “
നന്ദു എൻ്റെ നോട്ടം കണ്ടെന്നോണം അവളെ നോക്കി ചോദിച്ചു
” ശിൽപ…. “
അവള് പേടിയൊടെ മറുപടി പറഞ്ഞു
” ഇംഗ്ലീഷിലാണോ…? “
അവൻ വീണ്ടും തിരക്കി…അതിനവള് അതെ എന്നർത്ഥത്തിൽ തലയാട്ടി… ഞാൻ അപ്പോഴും ഒന്നും ചോദിച്ചില്ല അവളെ നോക്കിക്കൊണ്ട് നിന്നു…
” താൻ പേടിക്കണ്ട… ഇതൊക്കെ ഒരു കോളേജ് ലൈഫ് എക്സ്പീരിയൻസ് ആയിട്ട് എടുത്താൽ മതി…ഇനി ആരെങ്കിലും ശല്യം ചെയ്ത ചാത്തൻസിലെ ചേട്ടൻമാരെ അറിയുന്നതാണെന്ന് പറഞ്ഞോ…. പേടിക്കേണ്ട “
അവളെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു
” താങ്ക്സ് ഏട്ടാ… “
അവള് അവൻ്റെ സംസാരം കേട്ടുതും ചിരിച്ചുകൊണ്ട് നന്ദി വാക്ക് പറഞ്ഞു
..ഇപ്പൊ പെണ്ണിന്റെ മുഖത്തൊരു തെളിച്ചം ഒക്കെ വന്നു
” എന്നാ പൊക്കോ… “
അവൻ അവളെ നോക്കി പറഞ്ഞു
” ശരി…പോട്ടെ.. “
ഇത്തവണെ അവളെ നോക്കി നിൽക്കുന്നു എന്നെ നോക്കിയായിരുന്നു പറഞ്ഞത്… പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല ഏതോ മായാലോകത്തെന്നപോലെ അവളെ നോക്കി നിന്നു…അതോടെ നന്ദു എന്നെ തട്ടിക്കൊണ്ട് വിളിച്ചു
” നീ എന്തോന്നാലോജിച്ച് നിക്കുവാ… “
അവനെന്നെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു
അതിന് ഞെട്ടി കൊണ്ട് ഞാൻ അവനെ നോക്കി…
” അവള് ചോദിച്ച കേട്ടില്ലേ… പോട്ടേന്ന്… “
അവനെന്നെ നോക്കി വീണ്ടും ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” ആ പോയിക്കോ… “
ചമ്മിയ മുഖത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു…അതിനവള് ഒരു ചിരി നൽകിയ ശേഷം തിരിഞ്ഞു നടന്നു…
” ഡാ മതി…അത് പോയി…ബാ പോര്… “
അവള് കണ്ണിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി നിന്ന എന്നെ നോക്കി ഒരാക്കിയ ചിരിയോടെ നന്ദു പറഞ്ഞു… അതിന് ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു
” ഡാ ഇവൾക്കെന്നെ ഇഷ്ടപെടൂന്ന് നിനക്ക് തോന്നുന്നുണ്ടോ… “
അവളുടെ സൗന്ദര്യം വിലയിരുത്തി എന്നോണം തിരിച്ചു നടക്കുമ്പോൾ ഞാൻ അവനെ നോക്കി ചോദിച്ചു
” നീ തട്ടത്തിൻ മറയത്ത് എത്ര വണ്ടം കണ്ടിട്ടുണ്ട്… “
എൻ്റെ ചോദ്യം കേട്ടതും അവനെന്നെ നോക്കി ചോദിച്ചു
” കണക്കില്ല… പക്ഷെ അതും ഇതും തമ്മിൽ എന്ത് ബന്ധം… “
ഞാൻ കാര്യം പിടികിട്ടാതെ അവനെ നോക്കി ചോദിച്ചു
” ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥയൊന്നുമല്ല നിൻ്റേത്… എന്നാലും അതിലെ ഒരു ഡയലോഗ് നീ ഇപ്പൊ ചോദിച്ച ചോദ്യത്തിന് ചേരും… “
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്ത്… തെളിച്ചു പറ മൈരേ… “
ഞാൻ അവനെ നോക്കി പല്ലിറുമ്മി
” അജ്ജുവേട്ടൻ നിവിന് പോളിയോട് പറയുന്നത് തന്നെ…ഈ കാണാൻ കൊള്ളാവുന്ന എല്ലാ പെൺപിള്ളേരുടെ കാമുകന്മാരെ കണ്ടിട്ടുണ്ടോ… തനി ഊളകൾ ആയിരിക്കും…. “
അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനെനിക്കും ചിരിവന്നു… കാരണം വളരെ പ്രസക്തമായ ഒരു ഡയലോഗ് ആണത്… എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്….
” ഡാ ഇൻ കേസ്സ് അവൾക്ക് വേറെ വല്ലവൻമാരും ഉണ്ടെങ്കില്ലോ… “
കുറച്ച് മുന്നോട്ട് നടക്കുമ്പൊ നന്ദു ചോദ്യ രൂപേണ എന്നെ നോക്കി പറഞ്ഞു
” അതിന് ചാൻസ്സ് കൂടുതൽ ആണ്…എന്നാലും ഒരു പ്രതീക്ഷയുണ്ട്… ആദ്യായിട്ടാണ് എനിക്കിങ്ങനൊക്കെ തോന്നിയത് അത് അവളെ അറിയിക്കണം… ബാക്കി പിന്നെ നോക്കാം… “
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” ചാത്തന്മാരെന്താ ഇവിടെ… “
തിരിച്ച് ഓരോന്ന് സംസാരിച്ച് നടക്കുന്ന എന്നേയും നന്ദുവേയും നോക്കി ആ സിമില് മൈരൻ ചോദിച്ചു…ആ നാറി ഇംഗ്ലീഷിലാണ്…പതിവില്ലാതെ അങ്ങോട്ടൊക്കെ ഞങ്ങളെ കണ്ടപ്പോൾ അവനത്ര പിടിച്ചു കാണില്ല…
” നിൻ്റപ്പനെ മേക്കാൻ നല്ല പുല്ലുള്ള പറമ്പുണ്ടോ ഇവിടേന്ന് നോക്കാൻ വന്നതാ…എന്ത്യേ…. “
ഞാൻ അവൻ്റെ കൂടെയുള്ളവൻമാരേയും അവനേയും നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
” ഡാ വേണ്ടാ… കുറേ ആയി നിങ്ങള് കളിക്കുന്നു… “
എൻ്റെ വാക്കുകൾ ഇഷ്ടപ്പെടാത്ത അവൻ ഇത്തിരി ശബ്ദമുയർത്തി പറഞ്ഞു
” എന്താടാ അജ്ജൂ നീ ഇങ്ങനൊക്കെ പറേന്നെ ഇവൻ്റച്ചിക്ക് ഈ ബ്ലോക്ക് തീറെഴുതി കൊടുത്തത് നീ അറിഞ്ഞില്ലേ…അതല്ലേ അവൻ ചോദിച്ചത് അതിൻ്റെ ലഡ്ഡുവും
ജിലേബിയൊക്കെ ഞങ്ങക്ക് തന്നിനല്ലോ… നിനക്ക് കിട്ടീല്ലേ… “
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റുവോ…?ചിരിച്ച് ചത്തു…
” കളിയാക്കുന്നോടാ…. “
അവൻ നന്ദുവേ പിടിച്ച് തള്ളികോണ്ട് പറഞ്ഞു…സപോട്ടിന് അവൻ്റെ ഷർട്ടിൻ്റെ കോളറയിലേക്ക് നന്ദുവിൻ്റെ പിടി വീണു
” ഡാ പരാനാറി…നീയൊക്കെ കുരക്കുവേ ഉള്ളു കടിക്കത്തില്ല… അതുകൊണ്ട് വെറുതെ ദേഹത്ത് മണ്ണ് പറ്റണ്ടെങ്കിൽ മിണ്ടാതിരുന്നോണം… “
നന്ദു അവനെ നോക്കി ചീറി…അതു കണ്ടതും അവന്മാര് ഒന്ന് പതറി…
” ഡാ നന്ദു വിട്ടേക്കടാ…ഇവന്മാരിപ്പൊ പെടുക്കും…നീ ഇങ്ങ് പോര്… “
അവൻ്റെ കൂടയുള്ളവവന്മാര നോക്കി കളിയാക്കിയതും പറഞ്ഞ് ഞാൻ നന്ദുവിൻ്റെ കൈ പിടിച്ച് വലിച്ചു… അതോടെ അവൻ ആ മൈരൻ്റെ ഷർട്ടും വിട്ടൊര് നോട്ടം കൂടി പാസ്സാക്കി എൻ്റൊപ്പം പോന്നു…
” അവനിത്തിരി കൂടുന്നുണ്ട് ഒന്ന് പെരുമാറണ്ടി വരും… “
തിരിച്ച് ഞങ്ങളുടെ സ്പോട്ടായ വാകയുടെ അടുത്തേക്ക് നടക്കുമ്പോൾ അവനെന്നെ നോക്കി ചോദിച്ചു
” അത് നമ്മുക്ക് കൊടുക്കാടാ…നീ അത് വിട്ട് ഇപ്പൊ അവളോട് കാര്യം പറയാനുള്ള പ്ലാന് പറഞ്ഞു താ… “
ഞാൻ അവനെ നോക്കി ചോദിച്ചു
” എന്ത് നേരിട്ടങ്ങ് പറയുക നിന്റെ മനസ്സിലുള്ളത്…അല്ലാതെ അതിനെന്തോന്ന് പ്ലാൻ… “
എൻ്റെ ചോദ്യം കേട്ടതും അവനെന്നെ നോക്കി പറഞ്ഞു
” എന്നാലും അവളോട് എനിക്ക് പറയാൻ പറ്റൂന്ന് തോന്നുന്നില്ല… “
ഞാൻ ആ മനസ്സിൽ ഒന്നാലോചിച്ചതിന് ശേഷം അവനെ നോക്കി പറഞ്ഞു
” എന്നാ നിൻ്റപനോട് ചെന്ന് കാര്യം അവതരിപ്പിക്കാൻ പറ… “
എൻ്റെ സംസാരം കേട്ട അവൻ മതിലിന് മേലെ കയറിയിരുന്നു കൊണ്ട് പറഞ്ഞു.. അതിന് ഞാൻ അവനെ കടുപ്പത്തിൽ ഒന്ന് നോക്കി
” നോക്കണ്ട മൈരേ…പിന്നെ ഞാനെന്താ പറയണ്ടേ…അദ്യം പ്രേമിക്കുന്നു പെണ്ണിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ ഉള്ള ധൈര്യം വേണം…അതൊരു പാവം പെണ്ണാണെന്നാ തോന്നുന്നെ… “
അവൻ എന്നെ നോക്കി പറഞ്ഞു
” എന്നാലും… “
ഞാൻ അവനെ നോക്കി വേണോന്നുള്ള ചോദ്യഭാവത്തിൽ പറഞ്ഞു
” ഒരെന്നാലുമില്ല നാളെ കോളേജ് ഡേ അല്ലേ… വേണെ പോയി പറ…അല്ലേ ഇരുന്ന്
മൂഞ്ചിക്കോ… “
അവൻ എന്നെ നോക്കി അതും പറഞ്ഞ് ഫോണെടുത്ത് അവന്മാരെ വിളിച്ചു തുടങ്ങി… കുറച്ച് കഴിഞ്ഞവന്മാര് വന്നപ്പൊ ബിയറും വാങ്ങി കാട്ടിൽ കേറി…അതിനിടയ്ക്ക് അവളെ കണ്ടെത്തിയതൊക്കെ അവന്മാരോടും പറഞ്ഞു…
” ഡാ നമ്മുടെ നാളത്തെ ഡാൻസിൻ്റെ കാര്യം എന്തായി… പ്രാക്ടീസ് ചെയ്യണ്ടേ… “
കുടിച്ചുകൊണ്ടിരിക്കുമ്പൊ അഭി ഞങ്ങളെ നാലിനേയും നോക്കി ചോദിച്ചു
” അത് ഇന്ന് രാത്രി സെറ്റാക്കാം… ഇവിടെ രാത്രി വന്ന് ഒരിക്കൽ പ്രാക്ടീസ് ചെയ്യ്താ പോരെ…സ്റ്റെപ്പൊക്കെ ആദ്യേ സെറ്റായതല്ലേ… “
അവൻ്റെ ചോദ്യത്തിന് ഒരു സിപ്പെടുത്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞു
” ആ… അത് മതി… എന്താലും കേറി പൊളിക്കണം… “
ശ്രീ എൻ്റെ വാക്കുകൾ ശരിവച്ചു…
പിന്നെ അതും ഇതും പറഞ്ഞ് സമയം തള്ളിനീക്കി പതിവ് പോലെ ഇച്ചിരി നേരത്തെ വീട്ടിൽ പോയി കുറച്ചു റസ്റ്റ് എടുത്തു… അതിനു ശേഷം വീണ്ടും കോളേജിൽ എത്തി പ്രാക്ടീസ് ഒക്കെ ചെയ്ത് ആ ദിവസം അങ്ങനെ തള്ളിനീക്കി…. പ്രാക്ടീസ് ചെയ്യുമ്പോൾ ഒക്കെ നാളെ കാര്യം അവതരിപ്പിക്കണം എന്ന് നന്ദു എന്നെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു…പക്ഷെ എനിക്കൊരു മടിയൊക്കെ ഉണ്ട്… പിന്നെ വരുന്നിടത്ത് വച്ച് കാണാം എന്നുള്ള രീതിയിൽ പറയാൻ തന്നെ തീരുമാനിച്ചു… അങ്ങനെ പ്രാക്ടീസും കഴിഞ്ഞ് നേരം വൈകി വീട്ടിലെത്തി ഭക്ഷണവും തട്ടി നേരെ കിടക്കയിലേക്ക്….
” മരക്കഷണം പോലെ കേടക്കാതെ എഴുന്നേക്കടാ…അല്ലേ നിന്നെ ഞാൻ അടുപ്പിൽ കേറ്റി വെക്കും… “
രാവിലെ അമ്മയുടെ സ്ഥിരം അലമുറ കേട്ടാണ് എഴുന്നേറ്റത്
” എന്താണ് ഡോക്ടറെ രാവിലെ തന്നെ നിന്ന് കാറുന്നെ… “
കിടക്കയിൽ നിന്നെഴുന്നേറ്റു റൂമിൽ നിന്നും എൻ്റെ അഴുക്ക് ഡ്രസ്സുകൾ എടുക്കുന്ന അമ്മയെ നോക്കി അതും പറഞ്ഞ് ബ്രഷുമെടുത്ത് ഞാൻ ബാത്ത്റൂമിൽ കയറി…അമ്മ എന്തൊക്കെയോ പുറത്ത് നിന്ന് പറയുന്നുണ്ട്… സ്ഥിരം പല്ലവി ആയതു കൊണ്ട് ഞാൻ ചെവികൊടുത്തില്ല….
പിന്നെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പൊ റൂമിൽ അമ്മയുണ്ടായിരുന്നില്ല… പിന്നെ അതിക സമയം നിന്ന് ചെലവഴിക്കാതെ ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക്… കോളേജിൽ എത്തിയപ്പോൾ ആകട്ടെ കൂട്ടത്തിലെ ഒറ്റ മൈരന്മാരേയും കാണുന്നില്ല…കലിപ്പിൽ ഫോണും എടുത്ത് നന്ദുവിൻ്റെ നമ്പറിലേക്ക് വിളിച്ചു..
” ആ പറ അളിയാ… “
ഫോണെടുത്തതും അവനെന്നോട് പറഞ്ഞു
” അളിയൻ നിൻ്റച്ഛൻ…. എവിടെ പോയി കെടക്കുന്നെടാ മൈരന്മാരെ നീയൊക്കെ… “
ഞാൻ ഫോണിൽ കൂടി ഒറ്റയ്ക്കാക്കിയതിൻ്റെ കലിപ്പോടെ അവനോട് ചീറി
” ഞങ്ങള് ബാറിലാടാ… “
എൻ്റെ ചീറല് കേട്ടതും അവൻ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു
” അവിടെന്താ… “
” നിൻ്റമായിക്ക് കുളിക്കാൻ ചന്ദ്രിക സോപ്പ് വാങ്ങാൻ വന്നതാ…അതിനാണല്ലോ ഇങ്ങോട്ട് കെട്ടി എടുക്കാറ്… “
എൻ്റെ ചോദ്യം കേട്ടതും അവൻ കലിപ്പിൽ തന്നെ പറഞ്ഞു
” പരിപാടിക്ക് മുന്നേ സാധനം ഉള്ളിൽ ചെല്ലാണ്ട് നിനക്കൊക്കെ സ്റ്റേജിൽ കയറാൻ പറ്റുമോ…അത് വാങ്ങാൻ വന്നതാ… “
ഞാൻ എന്തെങ്കിലും പറയാൻ വരുന്നതിനു മുന്നേ അവൻ കാര്യം പറഞ്ഞു
” ഓ അതിനെന്തിനാ നാലാള്…. “
ഞാൻ വീണ്ടും കലിപ്പിൽ തന്നെ ചോദിച്ചു
” നാലളോ ഞാനും അഭിയെ ഉള്ളൂ…മറ്റേത് രണ്ടും പരിപാടിക്കുള്ള ഡ്രെസ്സെടുക്കാൻ പോയതാ…ശ്ശെടാ.. അവന്മാര് എത്തിയില്ലേ… “
അവനെന്നോട് ഗൗരവത്തിൽ ചോദിച്ചു
” ഇല്ല ഇവിടൊരു മൈരന്മാരുമില്ല… പെട്ടെന്ന് ഇങ്ങോട്ട് കെട്ടി എടുക്ക്… ഞാൻ ഇവിടെ പോസ്റ്റാ… “
ഞാൻ അവനോട് കടുപ്പത്തിൽ പറഞ്ഞു
” ഇതാ മോനെ ഞങ്ങളെത്തി നീ ഫോണ് വെച്ചോ… “
“അതും പറഞ്ഞവൻ ഫോണ് കട്ട് ചെയ്തു…ന്വാം പിന്നേം പോസ്റ്റ്… പിന്നെ വേറെന്ത് ചെയ്യാനാ കുറച്ച് നേരം അതിലെ പോയ തരുണീ മണികളെ വായി നോക്കി നിന്നു..കൂട്ടത്തിൽ അവളോട് എങ്ങനെ കാര്യം അവതരിപ്പിക്കണം എന്നതും മനസ്സിൽ ആലോചിച്ച് കൊണ്ടേ ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ നന്ദുവും അഭിയും വന്നു.. മറ്റവന്മാർ ഇതുവരെ എത്തിയില്ല…
” അവന്മാര് എത്തിയില്ലേടേ… “
വണ്ടി ഒതുക്കി കൊണ്ട് നന്ദു എന്നെ നോക്കി ചോദിച്ചു
” ഇല്ല… “
അത്രയും നേരം പോസ്റ്റ് ആക്കിയ കലിപ്പുളത്ത് കൊണ്ട് ഞാൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു
” എൻ്റെ പൊന്നു മൈരേ… അവന്മാര് നേരം കുറേ ആയി പോയിട്ട്… നീ എത്തുമ്പോഴേക്കും അവന്മാരിവിടെ എത്തൂന്നാ കരുതിയെ…അല്ലാണ്ട് പോസ്റ്റ് ആക്കിയതല്ല… “
എൻ്റെ ഭാവം കണ്ടതും നന്ദു കടുപ്പത്തിൽ തന്നെ പറഞ്ഞു
” അഭി നീയൊന്ന് വിളിച്ചു നോക്കിയേ… “
അവൻ്റെ മറുപടി കേട്ടതും ഞാൻ അഭിയെ നോക്കി പറഞ്ഞു…
” ഡാ അവളോട് കാര്യം പറയണ്ടേ… “
അഭി ഫോണ് വിളിക്കുന്ന സമയം ഞാൻ നന്ദുവെ നോക്കി ചോദിച്ചു
” ഏതവളോട്… “
എൻ്റെ ചോദ്യം കേട്ടതും അവന് കാര്യം മനസ്സിലായിട്ട് കൂടി എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവൻ ചോദിച്ചു
” ഡാ മൈരേ…കളിക്കാതെ എന്തേലും പറഞ്ഞു താ… “
അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” ഞാൻ ഇന്നലെ ആ കാര്യം പറഞ്ഞതല്ലേ… നിൻ്റെ മനസ്സിൽ എന്താണുള്ളത് അത് അവളോട് പോയി പറയുക…അത്രേ ഉള്ളൂ… “
അവൻ എന്നെ നോക്കി നിസാര ഭാവത്തിൽ കാര്യം പറഞ്ഞു… പക്ഷെ ആ മൈരനുണ്ടോ എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകുന്നു…
” ഡാ അവന്മാരിപ്പൊ എത്തും… നമ്മളോട് തുടങ്ങിക്കോളാൻ പറഞ്ഞു “
ഫോണ് വിളി കാട്ടാക്കി അഭി ഞങ്ങളെ നോക്കി പറഞ്ഞു.. അതോടെ നേരെ കാട്ടിലേക്ക്…എനി കുറച്ച് ശുദ്ധ ജലം കുടിച്ചാവാം ബാക്കി കാര്യങ്ങൾ…
” അഭീ നീയെങ്കിലും പറഞ്ഞതാടാ ഞാനെങ്ങനാ അവളോട് പറയുകാ… “
കുടിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അഭിയെ നോക്കി ചോദിച്ചു..
” ഡാ അതിന് കൂടുതൽ തിരക്കഥയൊന്നും നീ ഉണ്ടാക്കണ്ട… മനസ്സിൽ തോന്നുന്നത് അങ്ങ് പറഞ്ഞാൽ മതി… “
നന്ദു പറഞ്ഞ അതേ കാര്യം അഭിയും എന്നെ നോക്കി പറഞ്ഞു
” ഡാ എന്നാലും… എന്തെങ്കിലും ഒരു ഇമ്പ്രഷൻ ഉണ്ടാക്കണല്ലോ… “
ഞാൻ അവനെ നോക്കി ചോദിച്ചു
” എന്നാ നീ അവളെ സിമ്പ് തുറന്ന് കാണിക്ക്…അവള് ഇമ്പ്രെസ്സ് ആവട്ടെ…. “
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… അതിന് ഞാനവനെ തൊട്ടടുത്തുള്ള ഒരു ചെറിയ കല്ല് കൊണ്ട് എറിഞ്ഞു പക്ഷെ കൊണ്ടില്ല…കല്ലിന് പോലും ആ തെണ്ടിയെ വേണ്ടാത്തോണ്ടാ.. അല്ലാതെനിക്ക് ഉന്നംമില്ലാതോണ്ടല്ല…
” അല്ലപിന്നെ അവൻ്റമൂമേടെയൊരു ഇമ്പ്രഷൻ…അവന്മാര് വന്നാ നമ്മുക്ക് പോയി ചോദിച്ചിട്ട് വരാം ഒരു ഇമ്പ്രഷൻ്റേമ് ആവിശ്യമില്ല… “
അവൻ എന്നെ നോക്കി പറഞ്ഞു…അതിന് ഞാനൊന്നു തിരിച്ച് പറഞ്ഞില്ല… കുറച്ച് കഴിഞ്ഞപ്പോൾ ശ്രീയും അതുവും വന്നു ഞാൻ അവന്മാരോട് ചോദിച്ചപ്പോളും ഇതേ മറുപടി… പിന്നെ രണ്ടും കൽപ്പിച്ച് എഴുന്നേറ്റു.. “
” ഡാ നന്ദു എഴുന്നേക്കടാ എനിക്കിപ്പൊ അവളോട് പറയണം… “
എഴുന്നേറ്റ് നന്ദുവെ നോക്കി ശബ്ദമുയർത്തി ഞാൻ പറഞ്ഞു
” നീ കാര്യത്തിൽ ആണോ… “
എൻ്റെ സംസാരവും മുഖഭാവവും കണ്ട് നന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു
” പിന്നല്ലാണ്ട്…ഇന്നിതിനൊരു തീരുമാനം ആക്കണം… “
അകത്ത് ചെന്ന വോഡ്ക്ക കളി തുടങ്ങി മക്കളെ..ആ ധൈര്യത്തിൽ ഞാൻ അവനെ നോക്കി പറഞ്ഞു
” എന്നാ ചെല്ലടാ നന്ദു… പരിപാടി തുടങ്ങിട്ടുണ്ട് അവിടെവിടേലും കാണും… “
ശ്രീ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു അതോടെ അവനെഴുന്നേറ്റ് എന്നോടൊപ്പം നടന്നു
” ഡാ പിന്നെ അതിനെ പേടിപ്പിച്ച് കരയിപ്പിക്കുവൊന്നു ചെയ്യിപ്പിക്കല്ലേ… “
തിരിച്ച് നടക്കുമ്പൊ ശ്രീ പുറകീന്ന് വിളിച്ചു പറഞ്ഞു..അതിന് ഒരു തംസ്സപ്പ് കാണിച്ച് വേഗം കോളേജിലേക്ക് നടന്നു
” ഡാ മോനെ നീ ഫസ്റ്റിയർ അല്ലേ…നിങ്ങടെ ബാച്ചിലെ ഇംഗ്ലീഷിലെ ശിൽപയോട് ഒന്നിവിടെ വരാൻ പറ… “
ഞങ്ങളുടെ വാകയുടെ അടുത്തെത്തിയതും അതിലൂടെ നടന്നു പോകുന്ന ഒരു ചെക്കനോട് ഞാൻ പറഞ്ഞു
” ശരി ഏട്ടാ…ആര് വിളിച്ചെന്നാ പറയണ്ടേ…? “
അവൻ ചോദ്യ ഭാവത്തിൽ തിരക്കി
“ചാത്തൻസ്സിലെ ചേട്ടൻമാരാന്ന് പോയി പറ മോനെ ദിനേശാ… “
ഇത്തവണ നന്ദു ആയിരുന്നു അവന് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്…അത് കേട്ടതോട് കൂടി പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തേക്ക് അവൻ നടന്നു
” ഡാ അവക്ക് വേറെ അഫയർ ഉണ്ടെന്ന് പറഞ്ഞാലോ… “
അവൻ പോയതും നന്ദു എന്നെ നോക്കി ചോദിച്ചു
” കുഴപ്പൊന്നൂല്ലടാ…എന്താലും പറഞ്ഞു നോക്കാം… ആദ്യായിട്ട് തോന്നിയ പ്രണയം പറയാതെ പോണ്ട… “
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…. എൻ്റെ മറുപടി കേട്ടതും ഇവനെവിടുന്ന് ഇതിനുള്ള ധൈര്യം എന്നർത്ഥത്തിൽ അവൻ എന്നെ ഒന്നു പാളി നോക്കി… നമുക്കല്ലേ അറിയൂ എല്ലാം വിധിയുടെ.. അല്ലാ ബക്കാർഡിയുടെ വിളയാട്ടം ആണെന്ന്…അങ്ങനെ കുറച്ച് നേരം കാത്ത് നിന്നതും ദൂരെ നിന്ന് ഞങ്ങളുടെ അടുത്തേക്ക് അവൾ വരുന്നത് ഞാൻ കണ്ടു…
” ഡാ അവള് വരുന്നുണ്ട്… “
ഞാൻ ഒരു അന്ധാളിപ്പോടെ ഞാൻ അതും പറഞ്ഞത് നന്ദുവെ നോക്കി
” അതിന് നീയെന്തിനാ നിന്ന് പരുങ്ങുന്നെ…നിന്റെ ധൈര്യം ഒക്കെ ഒലിച്ച് പോയോ… “
എൻ്റെ ചോദ്യവും വെപ്രാളപ്പെട്ട് അവളെ നോക്കി നിൽക്കുന്നത് കണ്ടതും നന്ദു ചിരിയോടെ പറഞ്ഞു
” ആ പടച്ചോനറിയാം എല്ലാം കയ്യീന്ന് പോയീ….ഡാ എന്നെ കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല…നമ്മുക്ക് ആളുമാറിന്ന് പറഞ്ഞ് അവളെ പറഞ്ഞ് വിട്ടാലോ… “
ഞാൻ അവനെ നോക്കാതെ ശ്രദ്ധ അവളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അവനോടായി പറഞ്ഞു
” പഫാ മൈരേ… മര്യാദയ്ക്ക് പറഞ്ഞോണം… ഞാൻ അങ്ങോട്ട് മാറി നിക്കാം… “
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അപ്പോഴേക്കും അവള് ഞങ്ങടെ അടുത്തേക്ക് എത്തിയിരുന്നു
” ഏട്ടന്മാര് വിളിച്ചൂന്ന് പറഞ്ഞു..എന്താ… “
അവള് ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു…അവളുടെ ആ ചിരി കൂടി കണ്ടപ്പൊ പിന്നെ പറയണോ ന്വാമിൻ്റെ ഫ്യൂസ് പോയി…അവളെ തന്നെ നോക്കി നിന്നുപോയീന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി…
” അത് പിന്നെ ഇവന് തന്നോടെന്തൊ പറയാൻ ഉണ്ടെന്നു പറഞ്ഞു… “
അടുത്ത് നിന്ന എന്നെ ഒന്ന് തട്ടിക്കൊണ്ട് നന്ദു അത് പറഞ്ഞപ്പോൾ അത്ര നേരം അവളെ നോക്കി നിന്ന ഞാൻ പെട്ടെന്ന് അവനെ നോക്കി
” എനിക്കോ… “
ഞാൻ ഞെട്ടിയ മുഖഭാവത്തോടെ അവനെ നോക്കി ചോദിച്ചു
” അല്ല നിൻ്റപ്പന്…നിന്ന് പൊട്ടൻ കളികാതെ പറയെടാ… “
എന്നെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് നന്ദു കുറച്ച് മാറി നടക്കാൻ തുടങ്ങി…
” ഡാ പോവല്ലേ… “
ഞാൻ അവനെ നോക്കി വിളിച്ചു…പക്ഷെ മൈരൻ അതൊന്നും ശ്രദ്ധിച്ചില്ല… അതോടെ ഞാൻ നിന്ന് പരുങ്ങി
” എന്താ പറയാനുള്ളേ… “
പുറകീന്നുള്ള അവളുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…
അത് പിന്നെ എനിക്ക്…ഇയാളെ.. ഇഷ്ട്ടം…
ഞാൻ വാക്കുകൾ കിട്ടാതെ വിക്കി വിക്കി ഓരോന്ന് പറഞ്ഞു…
” എനിക്കറിയായിരുന്നു ചേട്ടൻ ഇതു പറയാനാ വിളിച്ചേന്ന്… “
എൻ്റെ പരുങ്ങിയുള്ള കളിയും സംസാരവും കേട്ട് അവള് ചിരിച്ചുകൊണ്ട് പറഞ്ഞു
” അത് പിന്നെ… “
ഞാൻ പുറകിൽ മാറി നിൽക്കുന്ന നന്ദുവെ പാളി നോക്കി പറഞ്ഞു… കാരണം വേറൊന്നു പറയാനോ… അവളുടെ മുഖത്ത് നോക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
” ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ… “
പിന്നെയും അവളുടെ വിളി കേട്ടാണ് ഞാനവളെ നോക്കുന്നത്…
” പറഞ്ഞോ… “
ഞാൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളെ നോക്കി പറഞ്ഞു
” ചേട്ടനെന്നോടൊന്നും തോന്നരുത്…എനിക്ക് തോന്നിയിരുന്നു ചേട്ടൻ എന്നെ ഇഷ്ട്ടാന്ന്…പക്ഷെ എനിക്ക് പറ്റില്ല.. ഞാൻ ഓൾറെഡി ഒരു റിലേഷൻഷിപ്പിലാണ്… “
അത്രയും നേരം മുഖത്തുണ്ടായിരുന്ന ചിരി മാച്ചുകൊണ്ട് അവളെന്നെ നോക്കി പറഞ്ഞു…പക്ഷെ എനിക്ക് വലിയ ഞെട്ടലൊന്നു ഉണ്ടായില്ല കാരണം ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു…പക്ഷെ ഉള്ളിൽ ചെറുതായിട്ട് ഒരു നീറ്റലുണ്ട്…പക്ഷെ പുറത്ത് കാണിച്ചില്ല…
” ഹേയ് അതൊന്നും സാരോല്ല്യ…എനിക്ക് ആദ്യായിട്ടാണ് ഇങ്ങനൊക്കെ ഒരാളോട് തോന്നുന്നത് അത് തന്നോട് പറയണം എന്ന് തോന്നി…അത്രേളൂ.. “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്നാലും…എനിക്കറിയാം ഏട്ടനെന്നെ ഒരുപാട് ഇഷ്ടപ്പെട്ടെന്ന്… പക്ഷെ ഞാൻ പറഞ്ഞല്ലോ ഏട്ടാ എനിക്കൊരിക്കലും പറ്റില്ല… ഞാൻ പറഞ്ഞല്ലോ റിലേഷൻഷിപ്പിൽ ആണെന്ന് ചെറുപ്പം തൊട്ടെ ഉള്ളതാ ഞങ്ങടെ ബന്ധം…അടുത്ത ചില കൂട്ടുകാർക്കല്ലാതെ ആരോടും ഞാൻ പറഞ്ഞിട്ടില്ല… പിന്നെ എല്ലാ പെണ്പിള്ളേരേയും പോലെ ഏട്ടനെ പോലുള്ള നല്ലൊരാളെ പുറകെ നടത്തിക്കാൻ എനിക്ക് പറ്റത്തില്ല…അതോണ്ടാ ഞാൻ കാര്യം തുറന്നു പറഞ്ഞത്… “
അവള് കാര്യം മൊത്തം സങ്കടം കലർന്ന ട്യൂണിൽ പറയുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു ഇങ്ങനെയുണ്ടോ പാവം പെമ്പിള്ളേര്…അല്ലേ പിന്നെ ഇവക്ക് ഇതൊക്കെ എന്നോട് വിവരിക്കേണ്ട വല്ല കാര്യവും ഉണ്ടോ…
” എടോ തന്നെന്തിനാ ഇങ്ങനൊക്കെ പറന്നേ… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
” അത് പിന്നെ ഏട്ടനറിയോ അന്ന് നിങ്ങള് രണ്ടാളും എന്നെ സീനിയേഴ്സ് റാഗ് ചെയ്യുമ്പൊ അവിടെ വന്ന് രക്ഷിച്ചില്ലെ അന്ന് തൊട്ട് എന്നെ ഒരാളും ശല്ല്യം ചെയ്യാറില്ല… ആരെങ്കിലും അറിയാതെ വന്നെന്തെങ്കില്ലും പറയുമ്പൊ വേറെ ചിലര് പറയും അത് ചാത്തൻസ്സിലെ ഏട്ടൻമാരെ അറിയുന്ന കുട്ടിയാന്ന്… അപ്പൊ സോറി പെങ്ങളേന്ന് പറഞ്ഞ് അവരൊക്കെ പോവും…. അത്രയ്ക്ക് സേഫാ ഞാനിവിടെ… ബാക്കി പിള്ളേർക്കൊക്കെ അസൂയയാ എന്നോട്… എനിക്ക് കൂടപ്പിറകുൾ ഒന്നൂല്ല്യ…അതോണ്ട് തന്നെ റാഗിങ്ങൊക്കെ പേടിച്ചോണ്ടാ ഞാൻ കോളേജിൽ ഒക്കെ വന്നത്…ഇപ്പൊ എനിക്ക് ഒന്നും പേടിയില്ല…സ്വന്തമായിട്ട് ചേട്ടന്മാരുള്ള പോലയാ….അതല്ലേ നിങ്ങൾ വിളിച്ചപ്പൊ തന്നെ ഞാൻ ഇങ്ങോട്ട് ഒറ്റയ്ക്ക് വന്നത്…അങ്ങനുള്ള ചേട്ടനെ “
ഇടറിയ ശബ്ദത്തിൽ കലങ്ങിയ കണ്ണുകളുമായി അവളങ്ങനെ ഓരോന്നും
പറഞ്ഞപ്പൊ സത്യം പറഞ്ഞാ എന്തോപോലെ ആയിപ്പോയി എനിക്ക്…
” ശിൽപേ…. “
ഞാൻ അവളെ നോക്കി വിളിച്ചു
” താൻ പറയുന്നത് കേട്ടപ്പൊ എനിക്ക് എന്തൊ പോലെ ആയി…ഞാൻ പറഞ്ഞല്ലോ ആദ്യമായിട്ട് തോന്നിയ ഒരു പ്രണയം പറയാനാ ഞാൻ നിൻ്റടുത്തേക്ക് വന്നത് എൻ്റെ ചാങ്ങായിമാര് പറഞ്ഞിരുന്നു നീയൊരു പാവം ആണെന്ന് തോന്നുന്നൂന്ന്…ഇപ്പൊ അവന്മാര് പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യായി…ഇങ്ങനുണ്ടൊ ഒരു പാവം മിണ്ടാപൂച്ച… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിനവളുടെ മുഖത്ത് ഒരു ചിരി വിടർന്നു
” ഇതുവരെ ഉള്ളതൊക്കെ ഇവിടെ കഴിഞ്ഞു….ഇപ്പൊ ഒരു കാര്യം മാത്രം ഞാൻ നിന്നോട് പറയാം… ഇതുവരെ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ നിനക്ക് സ്വന്തം ചേട്ടന്മാരെ കിട്ടിയപോലെ അല്ലേ നീ കരുതിയത് ഇനിയെങ്ങനെ കരുതണ്ട നിൻ്റെ സ്വന്തം ചേട്ടന്മാരായിട്ട് തന്നെ കണ്ടോണം…ആര് ചോദിച്ചാലും പറഞ്ഞോ ചാത്തൻസിലെ പിള്ളേരുടെ കുഞ്ഞനുജത്തിയാന്ന്… “
ഞാൻ ചിരിച്ചുകൊണ്ട് മനസ്സിൽ നിന്ന് വന്ന വാക്കുകൾ ഒന്നും മറച്ചുവെക്കാതെ ഞാൻ പറഞ്ഞപ്പോൾ വീണ്ടും ആ കണ്ണുകൾ നിറഞ്ഞു…
” എന്താണ് പെണ്ണെ നിന്ന് കരേണെ… “
ഞാൻ അവളെ നോക്കി ചോദിച്ചു
” സന്തോഷം കൊണ്ട് ഏട്ടാ…ഞാൻ കരുതി ഇന്നത്തോടെ ഏട്ടനും ചങ്ങായിമാരും ഒക്കെ എന്നെ വെറുക്കൂന്ന് പക്ഷെ ഇപ്പൊ… “
അവള് കണ്ണ് തുടച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു
” എന്നാ ഇപ്പൊ അതൊക്കെ മാറീല്ലെ…നീ കാര്യം മൊത്തം തുറന്ന് പറഞ്ഞല്ലോ…നിനക്കതിൻ്റെ ആവിശ്യം ഒന്നുമില്ലാഞ്ഞിട്ട് പോലും…അങ്ങനുള്ള നിന്നെ ഞാൻ എന്തിന് വെറുക്കണം… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന്റെ കണ്ണൊന്ന് സന്തോഷം കൊണ്ട് വിടർന്നു…
” അതോണ്ട് പെങ്ങള് സന്തോഷത്തോടെ ചെന്നാട്ടെ ബാക്കി എല്ലാരെയും നമ്മുക്ക് വൈകിട്ട് പരിചയപ്പെടാം…ഇപ്പൊ ഞങ്ങക്ക് പോയിട്ട് ഡാൻസിൻ്റെ പരിപാടി സെറ്റാക്കാന്നുണ്ട്…തന്നോട് ഇത് പറയാൻ വേണ്ടി മാത്രം ഇങ്ങോട്ട് വന്നതാ…. “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തുടർന്നു…
” ഏട്ടന്മാരുടെ ഡാൻസുണ്ടോ… “
ആശ്ചര്യത്തോടെ അതിലുപരി സന്തോഷത്തോടെ എന്നെ നോക്കി അവള് ചോദിച്ചു…
” ചാത്തൻസ്സിൻ്റെ പരിപാടി ഇല്ലാതെ എന്ത് കോളേജ് ഡേ….മോള് ചെല്ല് ചെന്ന് ഫ്രണ്ട്സിനോടൊക്കെ പറഞ്ഞോ നിൻ്റെ ചേട്ടന്മാരുടെ തകർത്താട്ടമാണ് ഇന്നത്തെ
കോളേജ് ഡേയുടെ ക്ലൈമാക്സെന്ന്… “
ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണ് ഫുൾ ഹാപ്പി…
” അപ്പൊ ശരി എന്നാ ഞാൻ പോവ്വാ…അവിടുന്ന് കാണാം… ഓൾ ദി ബെസ്റ്റ്…. “
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞ് തിരിഞ്ഞ് നടന്നു… പോകുന്ന പോക്കിൽ നന്ദുവെ വിളിച്ച് റ്റാറ്റ പറയാനും അവള് മറന്നില്ല…
ഇങ്ങനൊരു പൊട്ടി പെണ്ണ് ഞാൻ മനസ്സിലോർത്തു… പിന്നെ അവളുടെ പോക്ക് കൊറച്ച് നേരം നോക്കി നിന്നു….കൊറച്ച് മുന്നേ വരെ പ്രണയം കൊണ്ട് നോക്കിയ നോട്ടമല്ല..മറിച്ച് ഏക സന്താനമായി ജനിച്ച എനിക്ക് ഇതുവരെ തോന്നാത്ത പുതിയ ഒരു തരം അനുഭവം…ഒരേട്ടന് പെങ്ങളോടുള്ള വാത്സല്യതോടുള്ള നോട്ടം എന്നപോലെ….
” മതിയെടാ മതി…. “
അവളുടെ പോക്കും നോക്കി ഇരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു അതിന് ഞാനൊരു ചിരി അവനെ നോക്കി പാസാക്കി…
” ഓ കിണിക്കല്ലേ…നടന്ന കാര്യം പറ…കുറേ നേരം എന്തൊക്കെയോ ഉണ്ടാക്കുന്നത് കണ്ടല്ലോ… “
അവൻ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
” ഡാ നീ കരുതും പോലല്ല…വാ അവന്മാരുടെ അടുത്ത് പോവാം… ഒരുമിച്ച് പറയാം… “
ഞാൻ മുന്നേ നടന്നുകൊണ്ട് പറഞ്ഞു..
” എന്താടാ മൈരെ അവള് തന്തയ്ക്ക് വിളിച്ചോ… “
ഒരു ചിരിയോടെ അതും പറഞ്ഞ് അവനെൻ്റൊപ്പം തിരിച്ച് നടക്കാൻ തുടങ്ങി… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ഒരു ചിരി മാത്രം നൽകി അവന്മാരുടെ അടുത്തേക്ക് വിട്ടു…
” ആ വന്നല്ലോ…എന്തായി മോനെ… “
ഞങ്ങളുടെ വരവ് കണ്ട് അതു എന്നെ നോക്കി ചോദിച്ചു
” ഏതാണ്ടക്കയോ നടന്നിട്ടുണ്ട് എന്നോടൊന്നു പറഞ്ഞിട്ടില്ല… “
ഞാൻ എന്തേലും പറയുമുന്നേ നന്ദു ഇടയ്ക്കു കയറി പറഞ്ഞു
” ഡാ നീ ഒന്ന് ഒഴിച്ചെ… എന്നിട്ട് പറയാം… “
ശ്രീയെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് കേട്ടതും അവൻ പെട്ടന്ന് തന്നെ ഒരു പെഗ്ഗൊഴിച്ചു…അത് ഒറ്റ വലിക്ക് മോന്തിയപ്പൊ എന്തൊരു ആശ്വാസം…
” ആ കമത്തിയല്ലോ… എനി തൊള്ള തൊറക്ക്…അവളെന്ത് പറഞ്ഞു… “
നന്ദു എന്നെ നോക്കി ചോദിച്ചു… അതിന് ഒരു പുഞ്ചിരി പാസാക്കിയതിനുശേഷം അവിടെ നടന്ന കാര്യങ്ങൾ ഞാൻ അവർക്ക് വിവരിച്ചു കൊടുത്തു….
” പാവം കൊച്ചാണല്ലേ…ഞാൻ ആദ്യമേ പറഞ്ഞില്ലേ… “
ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ നന്ദു ആരോടെന്നില്ലാതെ പറഞ്ഞു
” ആടാ ഒരു പൊട്ടി പെണ്ണ്…അവളങ്ങനൊക്കെ പറഞ്ഞപ്പൊ എനിക്ക് വല്ലാതായി… “
ഞാൻ അവന് മറുപടി കൊടുത്തു
” നിനക്ക് വിഷമം ഒന്നുമില്ലേടാ… “
എൻ്റെ സംസാരം കേട്ട് ശ്രീ ചോദിച്ചു
” ഡാ ഞാൻ ആദ്യേ പ്രതീക്ഷിച്ചിരുന്നു… പക്ഷേ അവളാദ്യം പറഞ്ഞപ്പോൾ സങ്കടമില്ലതില്ല… പക്ഷെ പിന്നീട് അവള് പറഞ്ഞ കാര്യങ്ങൾ അത് ശരിക്കും എൻ്റെ ഉള്ളിൽ കൊണ്ടു… ഒരുപക്ഷേ സ്വന്തമായി കൂടപ്പിറപ്പുകൾ ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും…പിന്നെ പെട്ടെന്ന് കണ്ട് തോന്നിയ എൻ്റെ ഒരു അഭിനിവേശത്തെകാൾ മൂർച്ചയുള്ളതായിരുന്നു അവളുടെ വാക്കുകൾ…. “
ഞാൻ എൻ്റെ ഉള്ളിൽ ഉള്ളത് പൂർണമായും അവന്മാരെ പറഞ്ഞ് ബോധ്യപ്പെടുത്തി…
” നന്നായെടാ… നീ പറഞ്ഞതാ ശരി…ആ കൊച്ചിനും സന്തോഷമായി കാണും… “
അഭി ഞാൻ പറഞ്ഞത് ഉൾകൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു
” ആടാ… ബാക്കി ഉള്ള പിള്ളേർക്കൊക്കെ അവളോട് അസൂയ ആണ് പോലും…അതൊക്കെ പറയുമ്പൊ പെണ്ണിന്റെ മുഖം നിങ്ങള് കാണണം… “
ഞാൻ അവള് പറഞ്ഞത് ഓർത്ത് അവന്മാരോട് പറഞ്ഞു…
” ആണോ….നമ്മൾക്കിത്രയും വെയിറ്റാണോ ഇവിടെ… “
അതു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” പിന്നല്ല ചാത്തൻസ് എന്നുപറഞ്ഞാൽ ആരാടാ മോനെ…ഇത് നമ്മുടെ തട്ടകം അല്ലേ… “
ഞാൻ പറയാൻ വന്നത് ശ്രീ കേറി പറഞ്ഞു…
” എന്നാ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്… “
നന്ദു ഞങ്ങളെ നോക്കി പറഞ്ഞു കൊണ്ട് എൻ്റടുത്ത് വന്നു…അതിന് ഞാൻ എന്താണെന്നുള്ളർത്ഥത്തിൽ അവനെ നോക്കി
” വെറൊന്നുമല്ല…ഇന്നലേതെ നിന്റെ ഡയലോഗ് ഞാനിങ്ങെടുക്കുവാ….
ഇന്നു മുതൽ അവള് നിന്റേയും പെങ്ങൾ… “
നന്ദു ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ ഒരു കൂട്ട ചിരി മുഴങ്ങി… ഞാനും ചിരിക്കാതിരുന്നില്ല… കാരണം അവിടെ അവളുടെ മുന്നിൽ വച്ച് തന്നെ കഴിഞ്ഞതൊക്കെ വിട്ട് ആ തീരുമാനം ഞാനും എടുത്തിരുന്നു…
” എന്നാ പിന്നെ കാര്യങ്ങളൊക്കെ ഒരു തീരുമാനമായ സ്ഥിതിക്ക് ഫുഡും കഴിച്ച് ഡ്രസ്സും മാറി ഇനി സ്റ്റേജിൽ കേറി അങ്ങ് പൊളിച്ചൂടെ… “
അതു ചിരിച്ചുകൊണ്ട് നാലാളോടുമായി പറഞ്ഞു
” പിന്നല്ല… ഡിഗ്രി കാലഘട്ടത്തിലെ ചാത്തൻസിൻ്റെ അവസാന പരിപാടി നമ്മുക്ക് തകർക്കാടാ… “
നന്ദു അതും പറഞ്ഞ് എഴുന്നേറ്റു… കൂടെ ഞങ്ങളും… പിന്നെ അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ച് നേരെ ഞങ്ങടെ പീ ട്ടി റൂമിലേക്ക്…അവിടെ പോയി ഡ്രസ്സുമാറി.. കറുത്ത ഉണ്ടും ഒരു നീല ഷർട്ടും ആയിരുന്നു ഡാൻസിനു വേണ്ടി ഞങ്ങൾ എടുത്തുവെച്ച ഡ്രസ്സ്… ഡ്രസ്സ് മാറുമ്പോഴേക്കും സമയം ഏതാണ്ട് വൈകിട്ടാവാറായിരുന്നു
” ഡാ അടുത്തത് നിങ്ങളുടേയാ…ലാസ്റ്റ് പരിപാടി… “
ഡ്രസ്സ് മാറുന്ന ഞങ്ങളുടെ അടുത്തേക്ക് ഞങ്ങളുടെ തന്നെ ബാച്ചിലെ ആദർശ് വന്നു പറഞ്ഞു
” ആടാ കഴിഞ്ഞു ഇതാ വരുവാ… “
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി
” അളിയാ ആദർശെ എങ്ങനുണ്ടടാ…കോലമൊക്കെ… “
ശ്രീ ആയിരുന്നു
” കളറാക്കിട്ടുണ്ടടാ… കൊഴപ്പൊന്നൂല്ല്യ…ഒന്നും നോക്കണ്ട കേറി പൊളിക്ക്… “
അവനും തിരിച്ചൊരു പുഞ്ചിരിയോടെ ശ്രീയെ നോക്കി മറുപടി പറഞ്ഞു
” അല്ലപിന്നെ എന്നാ പിന്നെ ഇന്നാ പെൻഡ്രൈവ്…എല്ലാം പറഞ്ഞത് പോലെ…നീ വിട്ടോ ഞങ്ങള് പുറകേയുണ്ട്… “
അഭി അവനെ നോക്കി അതും പറഞ്ഞ് കീശയിൽ നിന്ന് പാട്ടിൻ്റെ പെൻഡ്രൈവ് അവനു നേരെ നീട്ടി…അതും വാങ്ങി ഓക്കെ പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു…
” അളിയാ അനൗണ്സ്മെൻ്റ് ഒന്ന് പവറാക്കണേ…ചാത്തൻസിന്റെ പേര് പറഞ്ഞ്… “
തിരിഞ്ഞു നടക്കുന്ന അവനെ പുറകീന്ന് വിളിച്ച് നന്ദു ഓർമ്മിപ്പിച്ചു… അതിന് അവൻ ഏറ്റു എന്ന അർത്ഥത്തിൽ കൈകൊണ്ട് തംസ്സപ്പ് കാണിച്ചു…പിന്നേയും ഒരു പത്തു മിനിറ്റ് അവിടെ നിന്ന് ഒരുങ്ങിയ ശേഷം ഞങ്ങൾ അഞ്ചു നേരെ ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തേക്ക് പോയി…ഞങ്ങളവിടെ എത്തുമ്പോൾ അനൗണ്സ്മെൻ്റ് കേൾക്കായിരുന്നു…
” ഇനി ഈ വർഷത്തെ നമ്മുടെ കോളേജ് ഡേയുടെ ക്ലൈമാക്സിലേക്ക് കടക്കാല്ലേ… “
അനൗൺസ്മെൻ്റ് ചെയ്യുന്ന പെണ്ണ് കാണികളായ പിള്ളാരെ നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു… അതിന് അവരുടെ സൈഡിൽ നിന്നും നല്ല ശബ്ദത്തോടെയുള്ള ആരവങ്ങളും മുഴങ്ങി…
” നമ്മുക്ക് വേണ്ടി ഈ അവസാന പ്രോഗ്രാം അവതരിപ്പിക്കുന്നത് മറ്റാരുമല്ല നമ്മുടെ കോളേജിലെ ഹീറോസായ് ചാത്തൻസാണ്… അപ്പൊ പിന്നെ ഈ വേദി നമ്മുക്ക് വിട്ട് കൊടുക്കാല്ലേ… “
അവള് വീണ്ടും ശബ്ദത്തോടെ കാണികളെ നോക്കി പറഞ്ഞപ്പോൾ പിള്ളേരുടെ ഭാഗത്തുനിന്ന് എന്തൊരാവേശം… ഇത്രക്ക് ഉണ്ടോ ഞങ്ങളെന്ന് ഞങ്ങക്ക് തന്നെ തോന്നിപ്പോയ നിമിഷം…അപ്പോഴേക്കും ആദർശ് പെൻഡ്രൈവ് സൗണ്ട് സിസ്റ്റം മാനേജ് ചെയ്യുന്ന ചേട്ടന് കൊടുത്തായിരുന്നു… പിന്നെ അധികം സമയം വേണ്ടിവന്നില്ല എൻട്രി മ്യൂസിക് വന്നതും പിള്ളേരുടെ നടുവിലൂടെ ഞങ്ങളഞ്ചും സ്റ്റേജിലേക്ക്…അതിനിടയിൽ മുൻപന്തിയിൽ നമ്മുടെ പെങ്ങളിരിപ്പുണ്ടായിരുന്നു…വേറാര് നമ്മുടെ ശിൽപകുട്ടി…അവളെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല…. സ്റ്റേജിൽ കേറിയതും പിന്നെ ഒരു പത്ത് മിനിറ്റ് ഒരലക്കായിരുന്നു…അടിച്ചതിൻ്റേയും പാട്ടിന്റേയും പിന്നെ പിള്ളേരുടെ ആവേശവും ഒക്കെ കൊണ്ട് ഞങ്ങള് തകർത്ത് വാരി… അവസാനത്തെ വേൽമുരുഗയ്ക്ക് ഞങ്ങളെ കാട്ടും ആവേശം കാണികളായ പിള്ളേർക്കായിരുന്നു
… അപ്പോൾ ഞാൻ ചിന്തിച്ചത് ഇവന്മാരേതൊക്കെ ബ്രാൻഡ് അടച്ചിട്ടാണ് ഈ തുള്ളുന്നതെന്നാണ്…അത്രയ്ക്കും ആവേശം…ഒക്കെ കൂടി അവസാനം കഴിഞ്ഞപ്പോ പിള്ളേരുടെ ഒടുക്കത്തെ കയ്യടിയും ആർപ്പുവിളികളും ഞങ്ങൾക്ക് ശരിക്കും അങ്ങു ബോധിച്ചു…പിന്നെ പരിപാടി കഴിഞ്ഞ് നേരെ ഞങ്ങടെ വാകയുതെ അടുത്ത് പോയി ഇരുന്നു…അപ്പൊ കാണാം ശിൽപ അങ്ങോട്ടേക്ക് വരുന്നത്…ഞാൻ പറഞ്ഞിരുന്നല്ലോ വൈകിട്ട് പരിചയപ്പെടാം എന്ന്…
” ആ ഇതാര് ഞങ്ങളുടെ പെങ്ങളൂട്ടിയോ… “
അവളടുത്തെത്തിയതും നന്ദു ഒരു ചിരിയോടെ പറഞ്ഞു..അതിനവൾ ഒരു ചമ്മിയ മുഖത്തോടെ എന്നെ നോക്കി
” എല്ലാം ഇവൻ പറഞ്ഞു…ആതോണ്ട് മോള് നാണിക്കുവൊന്നും വേണ്ട… “
അവളുടെ മുഖഭാവം കണ്ട് ശ്രീ ചിരിയോടെ പറഞ്ഞു… പിന്നെ പെട്ടെന്ന് തന്നെ എല്ലാവരേയും പരിചയപ്പെട്ടു… കൂട്ടത്തിൽ ഡാൻസിന്റെ കാര്യവും ഒക്കെ ചർച്ചയായി…പിന്നെ പോകാം നേരം ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോയും എടുത്താണവൾ യാത്ര പറഞ്ഞ് പോയത്…
അതൊരു തുടക്കമായിരുന്നു…പിന്നങ്ങോട്ട് വളരെ പെട്ടെന്ന് എല്ലാവരുമായി അവളടുത്തു… തുടക്കത്തിലെ പൂച്ചകുട്ടിയൊന്നുമല്ല… ഇപ്പൊ ആള് നല്ല വായാടിയാണ്…അത്രയ്ക്ക് നല്ല കൂട്ടായിമാറി…വീട്ടിന്ന് വിളിക്കുന്ന പേരാണ് പിന്നെ ഞങ്ങളും വിളിക്കാറ് …ചിപ്പി… ഞങ്ങളുടെ സ്വന്തം പെങ്ങളൂട്ടി…
അങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ എന്തായാലും മുകളിൽ ഇരിക്കുന്ന പുള്ളിക്കാരൻ എന്തേലും പണി തരുന്നത് സ്വാഭാവികമാണല്ലോ… അങ്ങനെ ഞങ്ങടെ എടയിലും വന്നു ഒരു വയ്യാവേലി… ആ സിമില് മൈരൻ്റെ രൂപത്തിൽ… ഇനി അവൻ്റെ സ്വഭാവം വെച്ച് രണ്ട് പൊട്ടിക്കാൻ എന്തേലും കാരണമുണ്ടാക്കി ദൈവം കൊട്ടേഷൻ തന്നുതുമായിരിക്കാം…
” ഡീ നിൻ്റെ മുഖത്തിനെന്താ ഒരു വാട്ടം പോലെ “
അന്നൊരു ചൊവ്വാഴ്ച രാവിലെ കോളേജിലേക്ക് സങ്കടം കലർന്ന മുഖത്തോടെ വരുന്ന ചിപ്പിയെ നോക്കി ഞാൻ ചോദിച്ചു
” ഏയ് ഒന്നൂല്ല്യ… “
എൻ്റെ ചോദ്യം കേട്ടതും മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവള് പറഞ്ഞു
” എന്നാലും എന്തോ ഉണ്ടല്ലോ… “
നന്ദുവും വിട്ടില്ല…
” ഒന്നുമില്ലാന്ന് പറഞ്ഞില്ലേ മക്കളേ…നടന്നത് കൊണ്ട് ഇച്ചിരി ക്ഷീണം ഉണ്ട് അല്ലാതെ വേറൊന്നൂല്ല്യ… “
അവള് സെയിം ടൂണിൽ തന്നെ മറുപടി പറഞ്ഞു
” എന്നാ വിട്ടോ മോനെ ദിനേശാ വണ്ടി…. ഉച്ചയ്ക്ക് കാണാം… ക്ലാസ് മിസ്സാക്കണ്ടാ… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ടതും അവള് തിരിച്ചും ഒരു ചിരിയോടെ യാത്ര പറഞ്ഞ് പോയി…
” ഡാ അവൾക്ക് എന്തോ സങ്കടം ഉള്ള പോലെ നിനക്ക് തോന്നുന്നുണ്ടോ… “
അവള് പോയതും ഞാൻ നന്ദുവെ നോക്കി ചോദിച്ചു…
” എനിക്കും തോന്നി എന്തോ ഉണ്ട്…ആ പതിവ് ചിരി ഒന്നും ആ മുഖത്ത് കാണുന്നില്ലല്ലോ… “
അവനും എനിക്ക് അതേ സംശയത്തോടെ മറുപടി തന്നു
” ഉച്ചയ്ക്ക് ഒന്നൂടെ ചോദിച്ചു നോക്കാം… “
ഞാൻ അവനോട് അതും പറഞ്ഞ് മതിലിൽ നിന്നിറങ്ങി… പിന്നാലെ അവനും… പിന്നെ ക്ലാസ്സിൽ കേറി ഉച്ചവരെ സമയം തള്ളിനീക്കി ലാബായതുകൊണ്ട് സമയം പെട്ടെന്ന് പോയിരുന്നു…അങ്ങനെ ലാബും കഴിഞ്ഞ് പുറത്തിറക്കുമ്പോളായിരുന്നു അവളുടെ കൂട്ടുകാരികളിൽ ഒന്നിനെ കണ്ടത് അവൾക്ക് ഞങ്ങളെ നന്നായിട്ട് അറിയാം… അതുകൊണ്ട് ഇനി ഇവളോട് വല്ലതും പറഞ്ഞിട്ടുണ്ടാവുമോ എന്നറിയാൻ വേണ്ടി ഞാനും അവനും അവളുടെ അടുത്തേക്ക് നീങ്ങി
” ഡീ ചിപ്പിക്കെന്തേലും പ്രശ്നമുണ്ടോ..അവളെന്തേലും നിന്നോട് പറഞ്ഞോ… “
അവളുടെ അടുത്തെത്തിയതും മുഖംവര ഇല്ലാതെ ഞാനവളോട് ചോദിച്ചു
” അത് പിന്നെ… “
അവള് മടിച്ചുമടിച്ച് ഞങ്ങളെ നോക്കി പറഞ്ഞു
” എന്തേലും അറിയാമെങ്കിൽ വായ തുറന്നു പറ…അവളെ കണ്ടിട്ട് എന്തോ ഉള്ളതുപോലെ തോന്നി അതാ ചോദിച്ചത്… “
നന്ദുവായിരുന്നു ഇത്തവണ ചോദിച്ചത്
” അത് പിന്നെ എന്നോട് അവള് പറയരുതെന്ന് പറഞ്ഞതാ… “
അവള് ഞങ്ങളെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു
” അതോന്നും പ്രശ്നമില്ല നീ പറ… “
ഇത്തവണ കടുപ്പത്തിൽ തന്നെ ഞാൻ പറഞ്ഞു
” അത് പിന്നെ അവളുടെ ഒരു മുറചെറുക്കനുണ്ട് ഞങ്ങടെ സീനിയർ സിമിലിൻ്റെ കൂട്ടുകാരനാ…സിമില് അവനോട് ചിപ്പിയേയും നിങ്ങളേയും കൊണ്ട് മോശമായി ഓരോന്ന് പറഞ്ഞു കൊടുത്തു…അങ്ങനെ അവൻ അവളുടെ വീട്ടിൽ പോയി ഓരോന്ന് പറഞ്ഞു സീനാക്കി…ഇന്നലെ എന്നെ വിളിച്ച് ഒരുപാട് കരഞ്ഞിരുന്നു…പക്ഷെ നിങ്ങളോട് പറയരുതെന്ന് പറഞ്ഞതാ… “
എൻ്റെ സ്വരം പെട്ടെന്ന് മാറ്റിയത് കൊണ്ടായിരിക്കാം പെണ്ണ് മണി മണി പോലെ കാര്യങ്ങൾ പറഞ്ഞു…അത് കേട്ടുതും പിന്നെ പറയണോ കാലിന്റെ അടിയിൽ നിന്ന് ഒരു പെരുപ്പ് തലയിലേക്ക് കേറിയത് ഓർമ്മയുണ്ട്…നന്ദുവിൻ്റെ അവസ്ഥയും ഇതുതന്നെ… പിന്നെ ഒന്നും നോക്കിയില്ല നന്ദുവേയും കൂട്ടി നേരെ വാകയുടെ അടുത്തേക്ക് വിട്ടു…അവന്മാരോടും കാര്യം പറഞ്ഞ് ഇന്നതോടെ ആ സിമില് മൈരൻ്റെ കഴപ്പിനൊരു തീർപ്പാക്കണം…
വാകയുടെ അടുത്തേക്ക് എത്തിയതും ഞാൻ ബാക്കി മൂന്നിനോട് കൂടി കാര്യം പറഞ്ഞു…
” ഇപ്പൊ തന്നെ ആ പൊലയാടി മോൻ്റെ വാരിയെല്ലൊടിക്കണം… “
ഞാൻ പറഞ്ഞു കഴിഞ്ഞതും ശ്രീ ദേഷ്യത്തോടെ പറഞ്ഞു
” അവന് പണ്ടേ ഒന്ന് കൊടുക്കണാർന്നു…പാവം ചിപ്പി…ഇന്നാ മൈരൻ മണ്ണ് തിന്നണം… “
നന്ദു പകയൊടെ പറഞ്ഞു
” ഡാ നീ അനൂപേട്ടനെ വിളിച്ചു പറ… “
അഭി എന്നെ നോക്കി പറഞ്ഞു…അതോടെ ഞാൻ ഫോണെടുത്തു പുള്ളിക്കാരനെ വിളിച്ചു… അനൂപേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങടെ പി ട്ടി സാറാണ്… പുള്ളിക്കാരനോട് പറയാതെ ഒന്നും ഞങ്ങള് ചെയ്യാറില്ല…നല്ല കമ്പനിയാണ് വലിയ പ്രായമൊന്നുമില്ല അതുകൊണ്ടുതന്നെ ഏട്ടൻ എന്നാണ് ഞങ്ങള് വിളിക്കാറ്…ഞങ്ങളെ വലിയ കാര്യമാണ്… കോളേജിൽ എന്തു പ്രശ്നം ഉണ്ടെങ്കിലും ഞങ്ങടെ സൈഡ് നിക്കുന്ന ഏകവക്തി
” ഹലോ അനൂപേട്ടാ ഒരു പ്രശ്നമുണ്ട്… “
പുള്ളിക്കാരൻ ഫോണെടുത്തതും ഞാൻ പറഞ്ഞു
” എന്താടാ പറ… “
എൻ്റെ സൗണ്ടിൽ പന്തികേട് മനസ്സിലാക്കിയ പുള്ളിക്കാരൻ ചോദിച്ചു.. അതിന് ഞാൻ കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു…
” ഒന്നും നോക്കണ്ട കേറി പൊട്ടിക്കെടാ അവനെ…. ബാക്കി ഞാൻ നോക്കിക്കോളും…. “
ഞാൻ കാര്യങ്ങൾ പറഞ്ഞതും പുള്ളി ഉറച്ച ശബ്ദത്തോടെ മറുപടി തന്നു…അത് കേട്ടതും ഫോണ് കട്ടാകി ഞാൻ അവന്മാരെ നോക്കി
” വാടാ…ഇനി ഒന്നും നോക്കാനില്ല… “
അവന്മാരെ നോക്കി അതും പറഞ്ഞ് ഞാൻ ഇംഗ്ലീഷിലേക്ക് നടന്നു… പിന്നാലെ അവന്മാരും…നേരെ ആ മൈരൻ്റെ ക്ലാസ്സിലേക്ക്… ഉള്ളിൽ കേറിയവാടെ അവൻ്റെ ചെവികുറ്റി അടക്കം ഒരെണ്ണം ഞാൻ പൊട്ടിച്ചു…
” ഞങ്ങടെ പെങ്ങളെ കൊണ്ട് നീ അനാവശ്യം പറയും അല്ലേടാ പെഴച്ചുപെറ്റ പൊലയാടി മോനെ… “
അടികൊണ്ട് ആടി നിക്കുന്ന അവൻ്റെ നെഞ്ചത്തൊരു ചവിട്ടു കൂടി കൊടുത്ത് ഞാൻ അലറി…
അതോടെ അവൻ അടി തെറ്റി നിലത്തുവീണു…ഇതു കണ്ട അവൻ്റെ പിള്ളാരും ഓടി വന്നു…പെണ്പിള്ളാരുടെ മുഖത്തൊക്കെ ഒരു പകപ്പായിരുന്നു… പിന്നെ അവിടെ നടന്നത് പറയണോ… ക്ലാസ്സിന്ന് പുറത്തിറക്കി വരാന്തയിലിട്ട് അവനേയും അവൻ്റെ നത്തോലികളേയും ചവിട്ടി കൂട്ടി തൊടങ്ങി…മാഷുമാരൊക്കെ നാലു ഭാഗത്തു നിന്നും ഓടി വരുന്നുണ്ട്…പക്ഷെ ഞങ്ങള് നിർത്തില്ല….അവൻ്റെ പല ഡിപ്പാർട്ട്മെൻ്റിലുള്ള കൂട്ടുകാരും വരുന്നുണ്ടായിരുന്നു പക്ഷേ അമ്പിനും വില്ലിനും ഞങ്ങളോട് അടുത്തില്ല…അത്രക്കുണ്ടായിരുന്നു ഞങ്ങടെ കലി
” അജ്ജുവേട്ടാ………. “
പുറകീന്ന് ഒരു പകപ്പോടെ ചിപ്പി ഓടി വന്ന് എൻ്റെ കൈക്കു കേറി പിടിച്ചു…
” മാറി നിക്കടി…നിന്നെ കൊണ്ട് അനാവശ്യം പറഞ്ഞ ഈ നായിൻ്റെ മോൻ ഇനി വായ തുറക്കണ്ട… “
അവളെ പിടിച്ച് തള്ളികൊണ്ട് ഞാൻ അവൻ്റെ കഴുത്തിന് കയറിപിടിച്ചു…
” വേണ്ട അജ്ജുവേട്ടാ…ഞാനല്ലേ പറയണേ…. പ്ലീസ്…… പ്ലീസ്….വേണ്ട…. “
തോരത്ത കണ്ണീരുമായി വീണ്ടും അവളെന്റെ കൈകളിൽ കയറി പിടിച്ചു
വലിച്ചു…
” മാറി നിക്ക് ചിപ്പി…നിനക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തവളല്ല…അതിന്നീ നായിൻ്റെ മക്കളറിയണം… “
അവളെ പിടിച്ചു മാറ്റി ഇത്തവണ നന്ദു ആയിരുന്നു അവക്ക് മറുപടി കൊടുത്തത്… പിന്നെ ഞങ്ങള് അടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…
” എന്നാ എല്ലാരും തല്ലി കൊല്ല്…എൻ്റെ പേരും പറഞ്ഞാണല്ലോ ഇതൊക്കെ…ഞാൻ പറഞ്ഞാൽ കേൾക്കാനും നിങ്ങളെ കൊണ്ട് പറ്റത്തിലല്ലേ….. കണ്ട നാറികൾ പലതും പറയും… നിങ്ങള് എൻ്റെ ആരാന്ന് എനിക്കും ഞാൻ നിങ്ങടെ ആരാന്ന് നിങ്ങക്കും അറിയാം…പിന്നെ ഈ നാറികള് പറയുന്നത് കേട്ട് തല്ലുണ്ടാക്കി കോളേജിന്ന് പുറത്ത് പോകാൻ ആണ് ഉദ്ദേശ്യമെങ്കിൽ പിന്നെ എന്നെ നിങ്ങള് കാണൂല്ലാ……ഞാനണല്ലോ ഇതിനൊക്കെ കാരണക്കാരി…ഇനി നിങ്ങടെ ഇടയിലേക്ക് ഞാൻ വരുന്നുമില്ല…. “
അണപൊട്ടിയ കണ്ണീരോടെ പൊട്ടികരഞ്ഞ് ശബ്ദമുയർത്തി അതും പറഞ്ഞവള് തിരിഞ്ഞോടി…ആ രംഗം ഞങ്ങടെ ഉള്ളിൽ ഒരു നീറ്റലായി ഇന്നുമുണ്ട്….അവളുടെ പോക്ക് നോക്കി നിന്നുപോയി ഞങ്ങളഞ്ചും…
” നിന്നെ വെറുതെ വിടുവാണ് പൊലയാടി ഇപ്പൊ…ഞങ്ങടെ പെങ്ങള് പറഞ്ഞോണ്ട് മാത്രം…അവളില്ലേൽ നാളെ ചെലപ്പം സൂര്യോദയം കാണാൻ നീയുണ്ടാവില്ലായിരുന്നു…. “
അവള് പോയതും സിമിലിൻ്റെ കഴുത്തിൽ നിന്ന് കൈയ്യെടുത്ത് ഞാൻ പറഞ്ഞു…അപ്പൊ അവൻ നീട്ടി പ്രാണവായു വലിച്ചുകേറ്റുന്നുണ്ടായിരുന്നു…
” ഇനി നിന്റെ വായീന്ന് ഇതുപോലെ പുഴുത്ത വർത്തമാനം വന്നാ പിന്നെ ഒന്നും നോക്കില്ല കുടുംബത്തോടെ കത്തിച്ചുകളയും…പറയുന്നത് ചാത്തൻസ്സാ….ഓർത്തോണം…. “
അവൻ്റെ ചങ്കിനൊരു ചവിട്ടുകൂടി കൊടുത്ത് അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു…കൂടെ അവന്മാരും… പിന്നെ നേരെ ചിപ്പിയെ കാണാൻ പോയി അവള് പക്ഷെ ആ പോയ പോക്കിൽ കരഞ്ഞുകൊണ്ട് ബാഗുമെടുത്ത് വീട്ടിൽ പോയി എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞു… അത് ഞങ്ങളഞ്ചിൻ്റേമ് ഉള്ളിലൊരു നീറ്റലുണ്ടാക്കി…
” എന്നാലും അവള് എന്തിനാ അങ്ങനൊക്കെ പറഞ്ഞേ…കരഞ്ഞോണ്ടാ പോയതത്രേ… “
തിരിച്ച് വാകയുടെ അടുത്തെത്തിയതും അതു പറഞ്ഞു
” സ്നേഹം കൊണ്ടാടാ പാവം…നമ്മള് തല്ലുണ്ടാക്കി എന്തേലും പറ്റൂന്ന് പേടിച്ചിട്ടാ… “
ഞാൻ അവനെ നോക്കി പറഞ്ഞു
” അതുകൊണ്ട് തന്നാ അവള് നമ്മളോട് പറയാതിരുന്നേ… “
നന്ദു എന്നെ നോക്കി പറഞ്ഞു
” സാരോല്ല്യ നാളെ പറഞ്ഞ് ശരിയാക്കാം…എനിക്കൊറ്റ സങ്കടേ ഉള്ളു ആ മൈരനെ തല്ലി മതിയായില്ലായിരുന്നു… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…പിന്നെ ഓരോന്ന്
പറഞ്ഞിരിക്കുമ്പോളായിരുന്നു പ്രിൻസിപ്പാളിൻ്റെ റൂമിന്ന് വിളി വന്നത്… അവിടെ ചെല്ലുമ്പോൾ ഇംഗ്ലീഷിൻ്റെ ഹെഡ്ഡും കൊറേ മറ്റ് സാറുമാറും കൂടി പാർലിമെന്റ് ചർച്ച…വെറൊന്നുമല്ല ചാത്തന്മാരുടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ലത്രേ…ഇതൊന്നും കാര്യമാക്കാതെ ഞങ്ങളുള്ളിലേക്ക് കയറി…
” ആ വന്നോ… എന്താടോ തൻ്റെയൊക്കെ വിചാരം…ഇതെന്താ ഗുണ്ടാ സങ്കേതമോ തോന്നിയാസം കാണിച്ചു നടക്കാൻ… “
ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി ആ ഇംഗ്ലീഷിലെ ഹെഡ്ഡ് ചീറി… അതിനവൻ്റെ ഹെഡ്ഡടിച്ച് പൊട്ടിക്കാൻ മനസ്സ് മൈരൻ പറഞ്ഞെങ്കിലും ഒന്നും ചെയ്യ്തില്ല…
” എന്താ നാവിറങ്ങിപോയോ…പറേടോ…നിങ്ങളെ കൊണ്ട് ഇനിയൊരു കംപ്ലയിൻ്റ് കേൾക്കാനില്ല…ഇതെന്താ ചന്തയോ… “
ഇത്തവണ പ്രിൻസിപ്പാള് തെണ്ടിയായിരുന്നു…
” ചന്ത അല്ല ചന്തി എഴുന്നേറ്റ് പോടാ കഷണ്ടി… “
അയാളുടെ വർത്തമാനം കേട്ടതും നന്ദു പതുക്കെ പിറുപിറുത്തു…അത് ഞങ്ങള് മാത്രം കേട്ടത്കൊണ്ട് കൊണ്ട് സീനില്ല… പക്ഷെ ചിരി അടക്കാൻ പാടുപെട്ടത് വേറെ കാര്യം…
” ദേ കണ്ടോ സാറെ കാര്യം പറയുമ്പൊ നിന്ന് കളിയാക്കി ചിരിക്കുന്നത്… “
മാഷുമാരുടെ കൂട്ടത്തിൽ നിന്നൊരുത്തൻ ഞങ്ങളുടെ അടക്കി ചിരി കണ്ട് പ്രിൻസിപ്പാളിനോട് പറഞ്ഞു… പക്ഷെ പ്രധാന പ്രശ്നം അതല്ല ഏതാ ഇവൻ….??
” മതി ഇനി ഒന്നും നോക്കാനില്ല… സസ്പെൻഷൻ അങ്ങ് അടിച്ച് കൊടുക്ക് സാറെ…ഇനി ഇവനൊന്നും ഇവിടെ കെടന്ന് ഉണ്ടാക്കണ്ട…. “
വീണ്ടും ആ ഇംഗ്ലീഷ് തെണ്ടി പറഞ്ഞു… മിക്കവാറും ഈ മൈരൻ്റെ വായിൽ ഞാൻ വല്ല ഓക്സ്ഫോർഡ് ഡിഷ്ണറിയും കുത്തി കേറ്റും…
” അങ്ങനങ്ങ് ഉണ്ടാക്കാൻ വരട്ടെ സാറെ…. “
പുറത്ത് നിന്ന് അതാ കടന്നു വരുന്നു ഞങ്ങടെ ഭാഗം നിക്കാൻ ഞങ്ങടെ നായാകൻ അനൂപേട്ടൻ…അങ്ങേര് ഒറ്റക്കായിരുന്നു…ഉഫ് മോണ്സ്റ്റർ….
” സാറ് എല്ലാവട്ടവും പോലെ ഇവന്മാർക്ക് വക്കാലത്തിന് വന്നതാണോ… “
പുള്ളിക്കാരനെ നോക്കി കഷണ്ടി കടുപ്പത്തിൽ പറഞ്ഞു
” പിള്ളാരുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ… അങ്ങനെ നോക്കിയാ വാദിച്ചല്ലേ പറ്റു സാറേ… “
അനൂപേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്ത് മറ്റ് പിള്ളാരെ പിടിച്ച് തല്ലി ഗുണ്ടായിസം കാണിക്കുന്നതാണോ ഈ പറഞ്ഞ ശരി… “
പുള്ളിക്കാരൻ്റെ ഡയലോഗ് പിടിക്കാത്ത കഷണ്ടി വീണ്ടും ചൊറിഞ്ഞു
” തല്ലി എന്ന് നിങ്ങള് പറയുന്നുണ്ടല്ലോ…എന്നാ പിന്നെ എന്തിന് തല്ലീന്നു കൂടി പറ…അല്ലേ പിന്നെ അവന്മാരോട് ചോദിക്ക്…ഡാ എന്തിനാ നിങ്ങള് തല്ലിയേന്ന് വിവരിച്ചു കൊടുക്കടാ…. “
അനൂപേട്ടൻ കഷണ്ടിയെ ഒന്ന് ഫയറാക്കിയ ശേഷം എന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ കാര്യങ്ങൾ അവിടെ വച്ച് വിവരിച്ചു
” അപ്പൊ കേട്ടല്ലോ… ഇതാണ് സംഭവം… പാവപ്പെട്ട ഒരു പെൺകുട്ടിയെ ഇവരുടെ പേര് ചേർത്ത് വേണ്ടതത് പറഞ്ഞുണ്ടാക്കി…അപ്പൊ നട്ടലുള്ള ആമ്പിള്ളേരാവുമ്പൊ ചോദിക്കും..രണ്ട് കൊടുക്കും… അതാ ഇവിടെ നടന്നേ… “
ഞാൻ പറഞ്ഞു കഴിഞ്ഞതും അനൂപേട്ടൻ സാറുമാരെ നോക്കി പറഞ്ഞു…
” എന്ന് കരുതി ഇവർ കയറി പ്രതികരിക്കാമോ…അതിനല്ലേ ഇവിടെ അധ്യാപകർ…പിന്നെ എൻ്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാരെ തല്ലിയാ…എനിക്ക് നോക്കി ഇരിക്കാൻ പറ്റുമോ… “
അനൂപേട്ടൻ്റെ സംസാരം കേട്ടതും ഇംഗ്ലീഷ് തെണ്ടിയുടെ അടുത്ത ചൊറി
” ഒറ്റ തന്തയ്ക്ക് ഉണ്ടായ പിള്ളേര് അങ്ങനാ സാറെ…അതൊരു കുറ്റമല്ല… പിന്നെ സാറിന്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാര് തോന്നിവാസം പറഞ്ഞാൽ കിട്ടണ്ടതാണേൽ കിട്ടും… അതുകൊണ്ട് അത് കള…ഇനിയും സാറിന് പിള്ളേരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അടുത്തതിന് ഇവന്മാരോട് ഞാനും കാണും… “
അയാളുടെ ചൊറിയൻ വർത്താനത്തിന് ഇത്തവണ അനൂപേട്ടൻ നല്ല പഞ്ചിൽ തന്നെ മറുപടി കൊടുത്തു… അതോടെ എല്ലാം ഫ്ലാറ്റ്…
” അപ്പോ പിന്നെ അനാവശ്യം പറഞ്ഞ പിള്ളേർക്കില്ലാത്ത ശിക്ഷ ഒന്നും ഇവർക്കും വേണ്ട… എന്താ അതല്ലേ അതിന്റെ ഒരു ശരി…അല്ലേ സാ…..റേ…… “
അനൂപേട്ടൻ പ്രിൻസിപ്പാളിനെ നോക്കി നീട്ടിയ ഒരു വിളിയൊടെ ചോദിച്ചു…അതിന് പുള്ളിക്കാരൻ വേണ്ടാന്നുള്ളർത്ഥത്തിൽ തലയാട്ടി…
” എന്നാ പിന്നെ ഓക്കെ ഇവിടെ തീർന്നല്ലോ…നല്ലത്…എന്നാ പിന്നെ നിങ്ങള് വിട്ടോടാ… “
അനൂപേട്ടൻ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു അതോടെ ഞങ്ങളും ബാക്കി ഉള്ളതിനെയൊക്കെ ഒന്ന് കടുപ്പിച്ച് നോക്കിയതിന് ശേഷം അനൂപേട്ടന് ഒരു പുഞ്ചിരി നൽകി പുറത്തേക്കിറങ്ങി… പിന്നെ നേരെ വാകയുടെ അടുത്തേക്ക്… പിന്നാലെ അനൂപേട്ടനും അങ്ങോട്ടെത്തി..
പിന്നെ പുള്ളിക്കാരനെ കെട്ടിപിടിച്ച് നന്ദിയും പറഞ്ഞ് കളിയും ചിരിയുമായി ആ ദിവസം കടന്നു പോയി…പക്ഷെ ചിപ്പിയെ ഓർക്കുമ്പൊ സങ്കടമില്ലാതില്ല… പിന്നെ അത് നാളെ തന്നെ പരിഹരിക്കണം എന്ന് തീരുമാനിച്ചു വീട്ടിലേക്ക് പോയി…
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവള് വന്നില്ല…ലീവായിരുന്നു….അത് സങ്കടായി…. പിന്നെ അവളുടെ കൂട്ടുകാരിയെ കൊണ്ട് ഫോണ് ചെയ്യിപ്പിച്ചപ്പൊ സുഖം ഇല്ലാന്ന് പറഞ്ഞ് അവള് ഫോണ് കട്ടാക്കി… പിന്നെ അവളുടെ കൂട്ടുകാരിയോട് സംസാരിച്ചപ്പൊ നാളെ അവളുടെ പിറന്നാൾ ആണെന്ന് പറഞ്ഞു… അതുകൊണ്ട് എന്താലും അവളെ കോളേജിൽ എത്തിക്കാൻ തീരുമാനിച്ചു ഒരു സർപ്രൈസ് പാർട്ടി ആയിരുന്നു പ്ലാൻ… അതിന് അവളെ അതേ കൂട്ടുകാരിയെ കൊണ്ട് വിളിപ്പിച്ച് ഹോൾടിക്കറ്റ് വാങ്ങാൻ എന്തായാലും വരണം നാളെയാണ് ഡേറ്റൊന്നൊക്കെ തട്ടിവിടീപ്പിച്ചു… അതേതായാലും ഏറ്റു…ഈ പഠിക്കുന്ന പിള്ളേർക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അല്ലേലും പേടിയാണല്ലോ…അതോടെ നാളത്തെ പരിപാടി സെറ്റാക്കി അന്നും ഞങ്ങള് കോളേജ് തള്ളി നീക്കി…
വീട്ടിലും പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിരുന്നില്ല… അതുകൊണ്ട് നാളത്തെ കാര്യം വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നുകൂടി ചർച്ചയാക്കി പെട്ടെന്ന് തന്നെ കിടന്നുറങ്ങി…
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നന്ദുവെ പിക്ക് ചെയ്യ്ത് കൊറച്ച് അലങ്കാര പണിക്കുള്ള സാധനവും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു…പി ട്ടി റൂമിലായിരുന്നു പരിപാടി സെറ്റ് ചെയ്യ്തത്….വാങ്ങിയ ബലൂണും മറ്റുമെടുത്ത്
നേരെ അങ്ങോട്ടേക്ക് വിട്ടു… അവിടെ ബാക്കി മൂന്നും പിന്നെ അനൂപേട്ടനുണ്ടായിരുന്നു..
” ഹാ എത്തിയോ… സാധനങ്ങൾ ഒക്കെ കിട്ടിയോ… “
പി ട്ടി റൂമിൽ കേറിയതും ശ്രീ എന്നെ നോക്കി ചോദിച്ചു
” ഇന്നാ പിടിച്ചോ… “
ഞാൻ കൈയ്യിൽ ഉണ്ടായിരുന്നു കവറവനു നേരെ എറിഞ്ഞു കൊടുത്തു…
” അല്ല അതു പോട്ടെ അവള് വന്നായിരുന്നോ… “
നന്ദു അവന്മാരോടായി തിരക്കി…
” വന്നിട്ടുണ്ട്… പക്ഷെ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഒറ്റ പോക്കായിരുന്നു… “
അഭി അലങ്കാര പണിക്കിടെ ഞങ്ങളെ നോക്കി മറുപടി പറഞ്ഞു
” അപ്പൊ പിന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ എന്ത് ചെയ്യും… “
നന്ദു അഭിയുടെ മറുപടി കേട്ടതും അവൻ്റെ സംശയം മുന്നോട്ടേക്ക് വച്ചു
” അതിനൊക്കെ വഴിയുണ്ടാക്കാം…അതിനല്ലേ അനൂപേട്ടൻ… “
ഞാൻ പുള്ളിക്കാരനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു
” ഒന്നു പോടാ നിങ്ങടെ കുട്ടികളിക്ക് കൂട്ടു നിക്കലല്ലേ എൻ്റെ പണി… “
എൻ്റെ സംസാരം കേട്ട് ഫോണിൽ തോണ്ടിയിരിക്കുന്ന അനൂപേട്ടൻ എന്നെ നോക്കി പറഞ്ഞു
” അയ്യോ…ചതിക്കല്ലേ പൊന്നേ ഇങ്ങോട്ട് നിങ്ങളല്ലാണ്ട് ആര് പറഞ്ഞാ വരാനാ… “
ഞാൻ പറയും മുന്നേ ശ്രീ കേറി പറഞ്ഞു
” ഠോ………. “
ആരും പേടിക്കേണ്ട അതുവിൻ്റെ കൈയ്യിന്ന് ഒരു ബലൂണ് പൊട്ടിയതാ…. അതവിടെ നിക്കട്ടെ നമ്മുക്ക് നമ്മുടെ കാര്യത്തിലേക്ക് കടക്കാം…
” ഹാ നോക്കാം… “
പുള്ളിക്കാരൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു… അല്ലാതെ അങ്ങേർക്ക് മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ… പിന്നെ ചെറിയ തോതിൽ അലങ്കാര പണിയും കളിചിരിയുമായി സമയം കടന്ന് പോയി…ഉച്ചയാവാറയപ്പൊ ഞാനും നന്ദുവും പോയി കേക്കും ഒരു ചൂരിദാറും പിന്നെ കൊറച്ച് ഫാൻസി ഓർണമെൻ്റസുവാങ്ങി തിരിച്ച് കോളേജിലേക്കെത്തി…
” ആ എത്തിയോ പെട്ടെന്ന് സെറ്റാക്കിക്കൊ അവളിപ്പൊ എത്തും… “
ഞങ്ങളുടെ വരവ് കണ്ടതും ശ്രീ പറഞ്ഞു
” എന്താ ഇത്ര പെട്ടെന്ന്… “
നന്ദുവായിരുന്നു ആ ചോദ്യം ചോദിച്ചത്
” അത് പിന്നെ അവളുടെ കൂട്ടുകാരി വിളിച്ചിരുന്നു… ഉച്ചയ്ക്ക് വീട്ടിൽ പോകാൻ പ്ലാൻ ഇട്ടതായിരുന്നു കക്ഷി…ആകെ മൂഡോഫണത്രേ…അപ്പൊ തന്നെ അനൂപേട്ടനെ കൊണ്ട് ഒരു ചെക്കൻ മുഖേനെ ഇങ്ങോട്ട് വരാൻ പറഞ്ഞു…ഇപ്പൊ ഇങ്ങെത്തും… “
” ഡാ അവള് വരുന്നുണ്ട്…സെറ്റായിക്കോ… “
ശ്രീ കാര്യം പറഞ്ഞു തീർന്നതും അനൂപേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു..അതോടെ ഞങ്ങളുള്ളിലേക്ക് കയറി… റൂമിന്റെ ഡോറും ചാരി കേക്ക് നടുവിൽ ഒരു മേശയിൽ വച്ച് ഓരോ പാർട്ടി പോപ്പും കയിൽ പിടിച്ച് ഡോറിന്റെ രണ്ട് വശത്തായി നിന്നു…അപ്പോഴേക്കും ചിപ്പി അനൂപേട്ടൻ്റെ അടുത്ത് എത്തിയിരുന്നു… ഡോറിന്റെ ചെറിയ വിടവിലൂടെ ഞാൻ ഇതൊക്കെ നോക്കുന്നുണ്ട്…
” സാറ് വിളിച്ചായിരുന്നോ… “
അനൂപേട്ടനോട് സ്വരം താഴ്ത്തി അവള് ചോദിച്ചത് ഞങ്ങള് കേട്ടു..
” അത് പിന്നെ കുട്ടി ഇന്നലെ നടന്നതൊന്നും ഞാനെനി കൂടുതൽ വിവരിക്കണ്ടല്ലോ…അവർക്കൊക്കെ സസ്പെൻഷൻ ലെറ്ററ് വന്നിട്ടുണ്ട്… “
അനൂപേട്ടൻ വായിൽ വന്ന നൊണ അങ്ങ് പറഞ്ഞു അല്ലാതെ പുള്ളി എന്തോന്ന് പറയാനാ അവളോട് വന്ന് കയറിയപാടെ റൂമിൽ കേറെന്ന് പറഞ്ഞ അവള് കരണം നോക്കി പൊട്ടിച്ചാലോ…
” അതിന് സാർ ഞാനെന്ത് വേണം… “
അവളുള്ളിലുള്ള സങ്കടം പുറത്ത് കാണിക്കാതെയാണ് അത് പറഞ്ഞതെങ്കിലും ആ സ്വരം ഇടറുന്നത് കേട്ടാൽ ഞങ്ങക്ക് മനസ്സിലാവില്ലേ…
” ഒന്നും വേണ്ട ലെറ്റർ ആ റൂമിലുണ്ട്.. കുട്ടി അവന്മാർക്ക് അതൊന്നു കൊടുക്കണം… ഞാൻ രാവിലെ മുതലേ തിരക്കുവായിരുന്നു അവന്മാരെ… “
പുള്ളിക്കാരൻ തട്ടി വിടുന്നത് കണ്ട് ചിരി അടക്കി പിടിച്ചാണ് ഞങ്ങളിരുന്നത്…നേരം രാവിലെ തൊട്ട് ഞങ്ങളെ മാത്രം കാണുന്ന അങ്ങേര് ഞങ്ങളെ കണ്ടില്ലാന്നൊക്കെ പറഞ്ഞ പിന്നെ ചിരി വരില്ലേ…
” അതിന് സാർ…ഞാൻ… “
” മോളെ നീയാവുമ്പൊ അവന്മാരോട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കുമല്ലോ…എനിക്ക് ഇനിയും തപ്പി നടക്കാൻ നേരമില്ല… ഇപ്പൊ അർജ്ജൻ്റൊരു മീറ്റിങ്ങുണ്ട്… “
അവള് പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ പുള്ളിക്കാരൻ കേറി പറഞ്ഞു… അതോടെ അവള് നിന്ന് കുരുങ്ങി…കറക്ക്റ്റ് സമയത്ത് പുള്ളിക്കാരൻ്റെ ഫോണടിഞ്ഞു
” ഇതാ കണ്ടില്ലേ മോളെ… രാവിലെ തൊട്ടെ വിളിയാ… മോളൊന്ന് ആ റൂമിലെ മേശയുടെ പൊറത്തുള്ള ലെറ്ററ് അവന്മാർക്ക് കൊടുത്തേക്ക്… “
അനൂപേട്ടൻ അതും പറഞ്ഞ് ഫോണ് ചെവിടോടടുപ്പിച്ച് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി…
പിന്നേ രാവിലെ തൊട്ട് കോള് വരുന്ന് പോലും വല്ല കസ്റ്റമർ കെയറും ആയിരിക്കും അല്ലേൽ പിന്നെ കാലം തെറ്റി അടിച്ച വല്ല അലാറവും…ഞാൻ മനസ്സിലോർത്ത് ചിരിയടക്കി പിടിച്ചു…എന്താലും ഇത് പുള്ളിക്കാരൻ്റെ അഭിനയം ആണെങ്കിൽ അങ്ങേർക്കൊരു അവാർഡ് കൊടുക്കണം… കുറച്ച് നോരം എന്തൊക്കെയോ ആലോചിച്ചും പുള്ളിക്കാരനെ നോക്കിയും അവള് നിൽക്കുന്നത് കണ്ടു…പക്ഷെ അനുപേട്ടൻ ഒരു പൊടിക്ക് അടുക്കുന്നില്ലാന്ന്
കണ്ടതും അവള് റൂമിലേക്ക് വരുന്നത് ഞാൻ കണ്ടു… അതോടെ ഞാൻ അവന്മാരെ നോക്കി കൈകൊണ്ട് വരുന്നുണ്ടെന്ന് സിഗ്നല് കൊടുത്തു…
” ഠോ…ഠോ….ഠോ…. “
റൂമിൻ്റെ വാതിൽ തള്ളി തുറന്ന് ഉള്ളിൽ കയറിയതും രണ്ട് വശത്തായി നിന്ന് പോപ്പറുകൾ പൊട്ടി തുടങ്ങി… അതോടെ പെണ്ണ് ഞെട്ടി ഒരു നിൽപ്പ്…
” ഹാപ്പി ബർത്ത്ഡേ ടൂ യൂ…. ഹാപ്പി ബർത്ത്ഡേ ടൂ യൂ….ഹാപ്പി ബർത്ത്ഡേ ഡിയർ ചിപ്പി കുട്ടീ…..ഹാപ്പി ബർത്ത്ഡേ ടൂ യൂ…. “
റൂമിന്റെ പല കോണിൽ നിന്നും മുന്നിലേക്ക് വന്ന് അവൾക്ക് അഭിമുഖമായി നിന്നുകൊണ്ട് ഞങ്ങളഞ്ചും കൂടി അവളെ നോക്കി വിഷ് ചെയ്തു… അതോടെ പെണ്ണിന്റെ കണ്ണൊക്കെ സന്തോഷം കൊണ്ട് നിറഞ്ഞ് വന്നു…
” അയ്യേ…ഞങ്ങടെ പെങ്ങളൂട്ടി കരയുവാ…. “
ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അതിനവള് കണ്ണ് തുടച്ചു…
” നിനക്ക് ഞങ്ങളെ വേണ്ടാന്ന് പറഞ്ഞാലും ഞങ്ങക്ക് ഞങ്ങടെ പെങ്ങളെ അങ്ങ് ഒഴിവാക്കാൻ പറ്റുവോ… “
നന്ദുവായിരുന്നു…അതിനവൾ സങ്കടത്തോടെ അവനെ നോക്കി…ഇന്നലെ പറഞ്ഞത് ഓർത്തോണ്ടായിരിക്കണം… പിന്നെ എന്നെയും പിടിച്ചൊരൊറ്റ കരയൽ…
” അയ്യേ എന്താടി ഇത് കൊച്ച് പിള്ളാരെ പോലെ…. “
ഞാനവളുടെ തലപിടിച്ചുയർത്തികൊണ്ട് പറഞ്ഞു…
” അതന്നെ പെറന്നാളായിട്ട് പെണ്ണ് കരയുവാ… മതി ആ കണ്ണൊക്കെ തൊടച്ചേ… “
അതു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ടതും അവള് കണ്ണൊന്നു തുടച്ചു
” സോറി ഏട്ടന്മാരെ.. ഞാനിന്നലെ സങ്കടം വന്നപ്പൊ ഓരോന്ന് പറഞ്ഞു പോയതാ… എനിക്ക് വേണ്ടി നിങ്ങള് തല്ലുണ്ടാക്കി പ്രശ്നത്തിൽ പെടുന്നത് കാണാൻ പറ്റാത്തോണ്ടാ… “
അവള് കണ്ണീര് തൊടച്ചു കൊണ്ട് ഞങ്ങള് അഞ്ചാളോടുമായി പറഞ്ഞു…
” അതൊക്കെ ഇനിയും വിട്ടില്ലേ നീ… കഴിഞ്ഞതു കഴിഞ്ഞില്ലേ…മതി പോട്ടെ ഇനി ഞങ്ങടെ അനിയത്തിയെ കൊണ്ടാരും മോശമായി പറയില്ല… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” സഹോദരി സ്നേഹം കഴിഞ്ഞെങ്കിൽ ആ കേക്കങ്ങ് ഒരു കഷണം മുറിച്ച് തന്നാൽ ഞാൻ അങ്ങ് പോകുമായിരുന്നു… “
ഡോറിനടുത്ത് നിന്ന് അനൂപേട്ടൻ ചിരിയോടെ പറഞ്ഞു..
” ഹോ അത് മറന്നു പോയി… പിന്നെ എൻ്റെ മനുഷ്യ ഇങ്ങളെന്തൊരു ആക്ടിംഗാണ്…വല്ല സീരിയലിലും അഭിനയിക്കാൻ പൊക്കൂടെ… “
ഞാൻ പുള്ളിക്കാരനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… അതിന് പുള്ളി ഇതൊക്കെ എന്തെന്ന് പറഞ്ഞ് റൂമിലേക്ക് കയറി…
” സത്യം…എനിക്കൊന്നും മനസിലായില്ല.. അവസാനം അതെടുത്ത് വേറെ വല്ല പിള്ളാരുടേം കൈയ്യിൽ കൊടുക്കാന്ന് കരുതിയ ഞാൻ റൂമിൽ കയറിയെ… “
ചിപ്പി അനൂപേട്ടനെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു
” അത് നീയൊരു പൊട്ടി പെണ്ണായോണ്ടാ…വേറെ വല്ലവരും ആയിരുന്നേല് തൻ്റെ പണി ഞാനെന്തിനാ ചെയ്യുന്നേന്ന് പറഞ്ഞ് പോയേനെ… “
അവളുടെ സംസാരം കേട്ടതും അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് കക്ഷിക്ക് പിടിച്ചില്ല അതോണ്ട് അനൂപേട്ടനെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു..അല്ലേലും പെണ്ണിന് കമ്പിനി ആയാ മാഷാണ് മുതിർന്നവരാണ് എന്നൊന്നുമില്ല…സ്വന്തം തന്തയെ വരെ എയറിൽ കേറ്റുന്ന ടീം ആ…
” മതി മക്കളെ വന്ന് എനി കേക്ക് കട്ട് ചെയ്യ്… “
അഭി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതോടെ അവളെ പിടിച്ചു കേക്കിനു മുന്നിൽ നിർത്തി… Happy Birthday Our Dear Sis Chippykutty കേക്കിലെ വാചകങ്ങൾ കണ്ട് വീണ്ടും പെണ്ണിന്റെ കണ്ണ് നിറഞ്ഞു…അത് ഞാനൻ്റെ കൈകൊണ്ട് തുടച്ചു എന്നിട്ട് കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു…
” നിക്ക്…. “
കേക്ക് കട്ട് ചെയ്യാൻ പൊയ അവളെ നോക്കി നന്ദു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു… അതോടെ എന്താ സംഭവം എന്നർത്ഥത്തിൽ ഞങ്ങളെല്ലാവരും അവനെ നോക്കി…
” ഒന്നൂല്ല്യ… മെഴുകുതിരി കത്തിച്ചിട്ടില്ല… “
അവൻ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് കീശയിൽ നിന്നും കേക്കിൽ കുത്തി വച്ച മെഴുകുതിരി കത്തിച്ചു… അതോടെ വീണ്ടും ബർത്ത് ഡേ വിഷ് മുഴങ്ങി…. കേക്ക് കട്ടിങ്ങും നടന്നു… ഞങ്ങളഞ്ചും അനൂപേട്ടനും അവൾക്ക് കേക്ക് കൊടുത്തു…അവള് തിരിച്ചും…
” ഇത് ഞങ്ങടെ പെങ്ങളൂട്ടിക്ക് ഞങ്ങടെ വക… “
വാങ്ങി വച്ച ഗിഫ്റ്റൊക്കെ ഞാൻ അവൾക്കു നേരെ നീട്ടി…അത് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവള് വാങ്ങി…
” ഇതിങ്ങനൊരു പെണ്ണ്…എന്ത് പറഞ്ഞാലും കണ്ണ് നിറക്കും… “
ഞാൻ വീണ്ടും ആ കണ്ണീര് തൊടച്ചു കൊണ്ട് പറഞ്ഞു
“സന്തോഷം കൊണ്ടാ അജ്ജുവേട്ടാ…എൻ്റെ ചേട്ടന്മാർക്ക് എന്നോടുള്ള സ്നേഹം കണ്ടത് കൊണ്ടാ… “
അവള് കണ്ണ് തിരുമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു… അതിന് ഞങ്ങൾ എല്ലാവരും സ്നേഹത്തോടെ അവൾക്കൊരു പുഞ്ചിരി നൽകി
പിന്നീടങ്ങോട്ട് സന്തോഷത്തിൻ്റെ നാളായിരുന്നു… കോളേജ് ലൈഫ് അടിച്ചു പൊളിച്ചു…അവളുടെ അച്ഛനും അമ്മയോടും ഒക്കെ ഞങ്ങള് നല്ലോണം അടുത്തു…അപ്പോളായിരുന്നു അവളുടെ അമ്മ വഴി അവളുടെ സ്വപ്നം അറിഞ്ഞത് മെഡിസിൻ പഠിക്കാൻ ആയിരുന്നു ആഗ്രഹം പക്ഷെ കഴിഞ്ഞ തവണ എൻഡ്രൻസ്സ് എഴുതാൻ പറ്റിയില്ല…അതോണ്ടാണ് കോളേജിൽ കയറിയത്…പിന്നൊന്നും നോക്കീല്ല നിർബന്ധിച്ച് ഞങ്ങള് വീണ്ടും അവളെ അതിലേക്ക് വഴിതിരിച്ചു…. അതിന് ഹെൽപ്പ് ചെയ്യാൻ നമ്മുക്ക് ശ്രീലതാ മേഡം ഉണ്ടല്ലോ…എൻ്റെ പുന്നാര മാതശ്രീ… അമ്മയ്ക്കും അവളെ പറ്റി നല്ലോണം അറിയാം… ഒരുപാട് ഇഷ്ടമാണ്…അതോണ്ട് പിന്നെ പറയണോ പഠിപ്പിച്ച് അതിനെ എൻഡ്രൻസ്സിൽ ടോപ്പ് മാർക്കും വാങ്ങിപ്പിച്ച് മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് നാടു കടത്തി….ഇപ്പൊ രണ്ടാം വർഷ മെഡിക്കൽ സ്റ്റുഡൻ്റാണ്…
**************************************
ബാക്ക് ടു പ്രസൻ്റ്…
” നീയെന്തൊന്ന് ആലോചിച്ച് ഉറക്കത്ത് ചിരിക്കുവാടാ പോത്തേ… “
അമ്മയുടെ ശബ്ദത്തോടെയുള്ള ചോദ്യവും കൂട്ടത്തിൽ തലക്കിട്ടൊരു കൊട്ടലും കിട്ടിയ ഞാൻ കിനാവ് കണ്ടുറങ്ങുന്നതിൽ നിന്ന് ഞെട്ടി എഴുന്നേറ്റു…
” ഞാനിതെവിടാ… “
ഉറക്കചടപ്പിൽ കണ്ണ് മഞ്ഞളിച്ച ഞാൻ ചോദിച്ചു…
” നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ അടുത്ത്…എന്ത്യേ… “
അമ്മ എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു
” എന്നിട്ട് വെള്ളമൊന്നും കാണുന്നില്ലല്ലോ… “
എന്നെ ഊതിയതാണെന്ന് മനസ്സിലായപ്പൊ ഞാൻ അമ്മയെ ചൊറിയാൻ വേണ്ടി പറഞ്ഞു…
” ഇന്നാ പിടിച്ചോ… “
പറഞ്ഞ് തീർന്നതും അമ്മ അടുത്തുള്ള ജഗ്ഗെടുത്ത് വെള്ളം നേരെ എൻ്റെ മുഖത്തേക്ക് ഒരൊറ്റ ഒഴിക്കൽ
” കഷ്ട്ടോണ്ട് ഡോക്ടറേ… പിള്ളാരെകാളും കഷ്ട്ടാണല്ലോ…ഇങ്ങളെ കാര്യം… “
അമ്മയുടെ കോപ്രായം ഇഷ്ട്ടപെടാത്ത ഞാൻ മുഖം തുടച്ചുകൊണ്ട് പറഞ്ഞു
” അത് ഇങ്ങോട്ട് ചൊറിയൻ വർത്താനോം കൊണ്ട് വരുമ്പൊ ആലോചിക്കണം… എഴുന്നേറ്റ് ഫ്രഷായി താഴേക്ക് വാടാ… “
അമ്മ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി..
” സമയം എന്തായി… “
ഞാൻ കിടക്കയിൽ ഇരുന്ന് കൊണ്ട് തന്നെ പോകാൻ തുടങ്ങിയ അമ്മയെ നോക്കി ചോദിച്ചു
” എന്താലും നിന്നെ പെറ്റതിന് ശേഷം വളരെ മോശാ…. “
എൻ്റെ ചോദ്യത്തിന് ഒരു കൗണ്ടറ് തന്ന് അമ്മ ചിരിച്ചുകൊണ്ട് റൂമ് വിട്ട് പുറത്ത് പോയി….
” നല്ലാളോടാ ചോദിച്ചേ….എനിക്കെന്തിൻ്റെ കേടായിരുന്നു… ഫോണെടുത്തു നോക്കിയാ പോരേ… “
ഞാൻ അമ്മ പോയ വഴിയെ നോക്കി പിറുപിറത്തു
പിന്നെ ഫോണെടുത്തു സമയം നോക്കി… 6 ആവറായിട്ടുണ്ട്… അപ്പോളായിരുന്നു സ്വപ്നത്തിൻ്റെ ഓർമ്മ വന്നത്..ഉടനെ ഫോണെടുത്ത് വാട്സാപ്പിൽ ചിപ്പിക്കൊരു മെസേജിട്ടു
ഫ്രീ ആയാൽ വിളിക്കണം കേട്ടോ പോത്തേ…
അത് സെൻ്റ് ചെയ്യ്തു… കുറച്ച് ഇമോജിയും അയച്ചു..പക്ഷെ വിചാരിച്ച പോലെ എക്സാം ആയോണ്ട് ഓണ്ലൈനിൽ ഇല്ല…പഠിതത്തിൻ്റെ കാര്യത്തിൽ പിന്നെ ആള് പണ്ടെ പുലിയാണല്ലോ… പിന്നെ ഇപ്പൊ റൂമിന്ന് പോയ ഡോക്ടറുടെ ശിക്ഷണം കൂടി കിട്ടിയപ്പൊ ഇച്ചിരി കൂടീന്ന് വേണെ പറയാം….
അങ്ങനെ ഓരൊന്ന് ആലോചിച്ച് ബാക്കടിക്കുമ്പൊ ആരോ ഒരു നമ്പറിൽ നിന്നൊരു ഫോട്ടൊ അയച്ചിരിക്കുന്നു … അതെടുത്ത് നോക്കി
” ഹേ…ഇതാര് ബാറിന്റെ പിക്കൊക്കെ എടുത്ത് അയച്ചേക്കുന്നത്… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
” ഈ ബൈക്ക് നല്ല പരിചയം ഉണ്ടല്ലോ… “
പിക്ക് ഒന്നു കൂടി സൂം ചെയ്യുന്നതിനോടൊപ്പം ഞാൻ പറഞ്ഞു… പിന്നെ ഒരു ഞെട്ടലായിരുന്നു…
” പടച്ചോനെ ഇത് ഞാനല്ലേ…. “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… പിന്നെ ഒന്നും ആലോചിച്ചില്ല വെപ്രാളം കൊണ്ട് ആരാന്ന് മെസ്സേജയച്ചു…
ഒരഞ്ചു മിനിറ്റ് കഴിഞ്ഞു കാണും റിപ്ലൈ വന്നു…
” തന്നോട് തല്ലു കൂടാൻ ദൈവം താഴോട്ട് കെട്ടി എടുപ്പിച്ച ഒരു അവതാരാന്ന് കൂട്ടിക്കോ… “
അതിനോടൊപ്പം ഒരു സൂചിയുടേയും കുറേ ചിരിക്കുന്ന സമൈലിയും…
റിപ്ലൈ കണ്ടതും ഞാൻ ഞെട്ടി…
” ഇത് അവള് തന്നെ ദിവ്യ… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… രാവിലെ ഒന്ന് ഷൈൻ ചെയ്യ്ത്തിന് ഇങ്ങനൊക്കെ പണി തരാമോ ദൈവമേന്ന് വിളിച്ചപ്പൊ…ഇതൊക്കെ ഒരു ഹരേല്ലടോന്ന് പുള്ളിക്കാരൻ റിപ്ലൈ തന്ന പോലെ തോന്നി…പിന്നെ ഒന്നും നോക്കിയില്ല ഇതെന്നേം കൊണ്ടേ പോകൂ… ഹല്ലേലൂയ സോത്രം എന്ന് പറഞ്ഞ് ബെഡ്ഡിലേക്ക് ഒറ്റ വീഴ്ച്ചയായിരുന്നു….
തുടരും..
11cookie-checkദിവ്യ സ്നേഹം – Part 5