തേപ്പ് ആണ് നമ്മുടെ മെയിൻ 🤣 അത് പറയേണ്ടത് ഇല്ലല്ലോ അവസാനം ശെരിയാക്കാൻ ഇരുന്നതായിരുന്നു പക്ഷെ അത് കൈ വിട്ട് പോയി.. മാക്സിമം നല്ലത് പോലെ തന്നെ ഞാൻ എഴുതിയിട്ടുണ്ട്..
ആലോചിച്ചു ആലോചിച്ചു സമയം പോയിക്കൊണ്ട് ഇരുന്നു… അപ്പോൾ ഫോണിൽ ഒരു കാൾ വന്നു…ആരോടും സംസാരിക്കാൻ പറ്റിയ സിറ്റുവേഷൻ അല്ലായിരുന്നത് കൊണ്ട് ഞാൻ കാൾ എടുത്തില്ല… രണ്ടാമത് ഒന്നകൂടെ റിങ് ചെയ്തു… അതെ നമ്പറിൽ നിന്ന് തന്നെ ആയിരുന്നു.. എന്തേലും അത്യാവശ്യം ആയതുകൊണ്ട് വിളിക്കുന്നതാണെന്ന് കരുതി ഞാൻ കാൾ അറ്റന്റ് ചെയ്തു…
“ഹ….” ഹലോ പറയാൻ പോലും പറ്റിയില്ല…
“ഇക്കാ ഇത് ഞാനാ ജാസ്മിൻ.. ഇക്കാ അയാൾ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ്… ഇന്നലെ രാത്രി… എന്നെ…” വാക്കി പറയാതെ അവിടെ നിന്ന് കരച്ചിൽ ആയിരുന്നു…
“നീ ഇപ്പൊ എവിടെയാണ് ” ഞാൻ അവളെ കിട്ടി എന്ന് ഉള്ള സന്ദോഷത്തിൽ ചോദിച്ചു…
“എനിക്ക് അറിയില്ല ഇക്കാ… ഇന്നലെ അവരുടെ കയ്യിൽ നിന്ന് രക്ഷപെട്ട് ഇങ്ങോട്ട് ഓടി കേറിയതാണ്.. ഇന്നലെ എന്റെ ഫോൺ മാറി അയാളുടെ കൂട്ടുകാരന്റെ ഫോൺ ആണ് ഞാൻ എടുത്തുകൊണ്ടു വന്നത്… ഞാൻ ഇപ്പോൾ നിൽക്കുന്നത് ഏതോ ഗോഡൗണിൽ ആണെന്ന് തോന്നു..”
“ എന്തിന്റെ ഗോഡൗൺ ആണ് എന്ന് നോക്ക്… പെട്ടന്ന് പറ ” ഞാൻ പറഞ്ഞു..
“ഇക്കാ ഇവിടെ മുഴുവൻ മാർബിൾ ആണ്…”
“സ്ഥാലം ഓഫീസിന്റെ അടുത്ത് തന്നെ അല്ലെ ”
“അറിയില്ല ഇക്കാ പക്ഷെ ഞാൻ അധികം ദൂരെ ഒന്നും വന്നില്ല ”
“അവിടെ വർക്കേഴ്സ് ഒന്നും ഇല്ലേ ”
“അവർ ഒക്കെ അങ്ങ് ഫ്രണ്ടിൽ ആണ്… ഞാൻ ഇങ്ങ് ബാക്കിൽ ആണ് ”
“നീ പേടിക്കണ്ട… ഞാൻ ഇപ്പൊ എത്താം ” എന്ന് പറഞ്ഞു ചാടി എഴുനേറ്റു… ഡോർ തല്ലിതുറന്ന് പുറത്തേക്ക് ഓടി.. സ്റ്റാഫുകൾ എല്ലാം എന്നെ നോക്കുനുണ്ടായിരുന്നു… ഞാൻ അതൊന്നും കാര്യമാക്കാതെ ഓടി… വണ്ടിയിൽ കയറി… ഈ ഏരിയയിൽ മാർബിളിന്റെ ഒരു ഗോഡൗൺ മാത്രമേ ഉണ്ടായിരുന്നുള്ളു… ഞാൻ വണ്ടി നേരെ അകത്തേക്ക് കൊണ്ട് പോയി… വർക്കേഴ്സ് ഒക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ ഒന്നും ശ്രെദ്ധിക്കാതെ അകത്തേക്ക് പോയി… അകത്തേക്ക് പോകുംതോറും ആരോ നിലവിളിക്കുന്ന ശബ്ദം കൂടിക്കൊണ്ട് ഇരുന്നു… ശബ്ദം വരുന്ന ഭാഗത്തേക്ക് ഞാൻ വണ്ടി വിട്ടു…കുറച്ചു കൂടെ പോയപ്പോൾ ഞാൻ കാണുന്നത്… സൈനുവും വേറെ രണ്ട് പേരും കൂടെ ചേർന്ന് ജാസ്മിനെ വലിച്ചുകൊണ്ട് പോകുന്നതാണ്… സൈനു ജാസ്മിനെ പിടിച്ചിട്ടില്ല… മറ്റേ രണ്ടുപേരുമാണ് ജാസ്മിനെ പിടിച്ചിരിക്കുന്നത്… ഞാൻ വേഗം വണ്ടി ഒതുക്കി… എന്നിട്ട് ഇറങ്ങി ഓടി പോയി ഒരുത്തനെ പിറകിലൂടെ ചവിട്ടി… അവൻ തെറിച്ചു പോയി… എന്നിട്ട് ഞാൻ മറ്റവന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനെ അടുത്തുള്ള മാർബിളിൽ കൊണ്ട് തല ഇടിപ്പിച്ചു… അവൻ താഴെ വീണു… ഞാൻ അവരെ അടിക്കുന്നത് കണ്ട് സൈനു എന്റെ അടുത്തേക്ക് കൈ വീശി ഓടി വന്നു.
. അവന്റെ കൈ ഞാൻ തട്ടി മാറ്റി കാലിന്റെ പിറകിൽ വലിച്ചു തട്ടി… അവൻ താഴെ വീണു ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ തിരിഞ്ഞതും ആദ്യം ഞാൻ ചവിട്ടി ഇട്ടവൻ എന്നെ ചവിട്ടി തെറിപ്പിച്ചു.. ഞാൻ മാർബിളിൽ പോയി തട്ടി വീണു.. അപ്പോൾ മറ്റവൻ ഓടി പോയി അവരുടെ വണ്ടിയിൽ നിന്ന് 2 കമ്പി എടുത്തുകൊണ്ടു വന്നു… ഒരണ്ണം അവൻ എടുത്തു മറ്റേത് മാറ്റവനും കൊടുത്തു… ഒരുത്തൻ അതും കൊണ്ട് എന്നെ അടിക്കാൻ തുടങ്ങിയതും ഞാൻ കുഞ്ഞിഞ്ഞു മാറി അവന്റെ വയറ്റിൽ ഇടിച്ചു… അവന്റെ കയ്യിൽ നിന്ന് കമ്പി താഴെ വീണു… ഞാൻ അത് എടുത്തിട്ട് പൊങ്ങി വന്നതും ആരോ എന്നെ തള്ളി മാറ്റി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മാറ്റവന്റെ അടി കൊണ്ട് തല പൊത്തി ബാക്കിലേക്ക് പോകുന്ന ജാസ്മിനെ ആണ്..അടി കൊണ്ടതും അവർ രണ്ടും ഓടി… ജാസ്മിനെ പോയി വീഴാൻ തുടങ്ങിയഹും സൈനു അവളെ താങ്ങി പിടിച്ചു… എവിടുന്നെന്നോ ആര് പറഞ്ഞിട്ട് വന്നു എന്നോ അറിയില്ല.. ആ സമയം പോലീസ് വണ്ടി അവിടെ വന്നു നിന്നു… പോലീസുകാർ ചാടി ഇറങ്ങി…
“സർ ഞാൻ പറഞ്ഞില്ലേ ഇവൻ ആയിരുന്നു… ഞാൻ അറിഞ്ഞു എന്ന് മനസിലായപ്പോൾ ഇവൻ എന്റെ ജാസ്മിനെ കൊല്ലാൻ നോക്കി സർ… എത്രയും പെട്ടന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കണം സർ ” എന്ന് പറഞ്ഞു അവൻ ഒടുക്കത്തെ അഭിനയം… ഞാൻ അതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്… പെട്ടന്ന് തന്നെ ഗോഡൗണിലേക്ക് ഒരു വണ്ടി വന്നു… അവരെ ആ വണ്ടിയിലേക്ക് കയറ്റി… കയറുമ്പോൾ അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്കുകയാണ്…. അവനെ നോക്കി നിന്ന എന്റെ കരണം നോക്കി ഒരു പോലീസുകാരൻ അടിച്ചു… അടി കൊണ്ട് ഞാൻ കുഞ്ഞിന്നതും മുത്തുകത്ത് അവർ നിർത്താതെ ഇടിച്ചുകൊണ്ട് ഇരുന്നു…
“എനിക്ക് അപ്പോഴേ നിന്നെ സംശയം ഉണ്ടായിരുന്നു അതുകൊണ്ട് ആണ് നിന്നെ follow ചെയ്യാൻ ആളെ വിട്ടത്… പക്ഷെ ഒരു സ്ഥാലത് ഞങ്ങൾ കുറച്ചു താമസിച്ചു പോയി… ഇല്ലായിരുന്നേൽ ആ കൊച്ചിന് ഒന്നും പറ്റില്ലായിരുന്നു ” ഇടി നിർത്തി Si സർ പറഞ്ഞു…
“ഇവനെ പിടിച്ചു വണ്ടിയിൽ കയറ്റ് ” Si പറഞ്ഞിട്ട് വണ്ടിയിൽ കയറി… ഇടി കൊണ്ട് തളർന്നു നിന്ന എന്നെ പോലീസുകാർ ചേർന്ന് പോലീസ് വണ്ടിയിലേക്ക് കയറി… അവർ നേരെ എന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… എന്നെ ഒരു സെല്ലിലേക്ക് കയറ്റി… Si സാറും കൂടെ വന്നു…
“ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം കുറയും… എന്തിനാണ് നീ ആ കുട്ടിയെ തട്ടിക്കൊണ്ടു പോയത്?” Si ചോദിച്ചു…
“സർ ഞാൻ അല്ല അവൻ ആണ് ” പറഞ്ഞു തീർന്നതും കിട്ടി ഒരു ഇടി കവിളിൽ ഇടി കൊണ്ട് ഞാൻ ഭിത്തിയിൽ പോയി ഇടിച്ചു…
“ഓ പിന്നെ ഞങ്ങൾ പൊട്ടന്മാർ ആണല്ലോ… നിന്റെ കയ്യിൽ ആയിരുന്നു കമ്പി ഇരുന്നത് ” Si പറഞ്ഞു…
“സത്യമാണ് സർ പറഞ്ഞത്… അവൻ ആണ് അവളെ തട്ടിക്കൊണ്ടു പോയത് നിങ്ങൾ ഇറങ്ങിയതിന് ശേഷം അവൾ എന്നെ വിളിച്ചിരുന്നു.. അവൾ അവന്റെ കയ്യിൽ നിന്ന് ഇന്നലെ രക്ഷപെട്ടു ഓടിയതാണ് എന്ന് പറഞ്ഞു.. അങ്ങനെ അവളെ കാണാൻ പോയപ്പോൾ ആണ് സൈനുവും വേറെ രണ്ടുപേരും കൂടെ അവളെ വലിച്ചുകൊണ്ട് പോകുന്നത് ഞാൻ കണ്ടത്… അവരെ ഒക്കെ അടിച്ചു അവളെ രക്ഷിച്ചു കൊണ്ട് വരാൻ തുടങ്ങിയപ്പോളാണ് അവരുടെ കൂട്ടത്തിൽ ഉള്ള രണ്ടുപേരും കമ്പിയുമായി വന്നത്… അതിൽ ഒരാളുടെ കമ്പി ഞാൻ പിടിച്ചു വാങ്ങിയപ്പോൾ മാറ്റവൻ പുറകിലൂടെ അടിക്കാൻ വന്നു… അവൾ എന്നെ തള്ളി മാറ്റിയപ്പോൾ അവൾക്ക് ആണ് ആ അടി കൊണ്ടത്.. ഞാൻ ഈ പറഞ്ഞത് സത്യമാണ് സർ ഇല്ലേൽ സർ അവളോട് തന്നെ ചോദിച്ചോളൂ ” ഞാൻ പറഞ്ഞു… അത് വിശ്വസിച്ചു എന്നോണം Si ഒന്നും പറയാതെ പുറത്തേക്ക് പോയി… ശക്തമായ അടി ആയിരുന്നു Si തന്നത്.. ഞാൻ കവിൾ തടക്കി കൊണ്ട് എഴുനേറ്റ് അവിടെ ഇരുന്ന ഒരു കോൺസ്റ്റബിളിനോട് എന്റെ ഫോൺ ചോദിച്ചു…
“സോറി ഫോൺ തരാൻ പറ്റില്ല ” അയാൾ എടുത്തടിച്ചത് പോലെ പറഞ്ഞു… ഞാൻ കുറച്ചു നേരം കൂടെ അയാളെത്തന്നെ നോക്കി നിന്നു… നോ രെക്ഷ അയാൾ തരില്ല എന്ന് ഉറപ്പായി അപ്പോൾ ഞാൻ ഇരുന്ന ഇടത്തു തന്നെ പോയി ഇരുന്നു… കുറച്ചു നേരം കഴിഞ്ഞു ആരോടോ സംസാരിച്ചുകൊണ്ട് Si സർ അകത്തേക്ക് വന്നു…എന്റെ അടുത്ത് വന്ന് കാൾ കട്ട് ചെയ്തു…
“നീ കുടുങ്ങാൻ പോവുകയാണ്… ഇത്രയും നേരം കൊലപാതക ശ്രെമം എന്നാ രീതിയിൽ ആണ് കേസ് എഴുതാൻ പറഞ്ഞത്… പക്ഷെ നിന്റെ അടി കൊണ്ട് ആ കൊച്ച് മരിക്കാറായി… ഇനി ഒരു മിറാക്കിൽ സംഭവിക്കണം എന്തെങ്കിലും നടക്കണമെങ്കിൽ… സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നീ തന്നെ ആണ് കുറ്റക്കാരൻ… അതുകൊണ്ട് നാളെ തന്നെ കോർട്ടിൽ നിന്നെ ഹാജരാക്കും…” എന്ന് പറഞ്ഞിട്ട് Si പുറത്തേക്ക് ഇറങ്ങി സെൽ പൂട്ടി…
എന്തൊക്കെയാണ് നടക്കുന്നത്… വേറെ ഒരാൾ ചെയ്ത കുറ്റം എന്റെ തലയിൽ വരാൻ പോകുന്നു…. എന്റെ ജീവിതം ഇതോടെ അവസാനിക്കും എന്ന് എനിക്ക് ഉറപ്പായി… ഞാൻ മാനസികമായും ശാരീരികമായും തളർന്നു… ഞാൻ വിഷമം കൊണ്ട് തലയിൽ കൈ കൊടുത്തിരുന്നു കരഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് കുറച്ചു ശബ്ദം കേക്കുന്നത് കേട്ടു…
“നടക്കില്ല… നാളെ കോർട്ടിൽ കൊണ്ട് വരും… നിങ്ങൾക്ക് അവിടെ നിന്ന് ജാമ്യം കിട്ടുവാണേൽ വാങ്ങിക്കോ ” Si സർ ആരോടോ പറയുന്നു… ആരോടാണെന്ന് ഞാൻ നോക്കി ഒരു വാക്കിൽ ആണ് അയാളുടെ പുറകിൽ പ്രവീണ നിക്കുന്നു… അത് കേട്ട് വാക്കിൽ അവിടെ നിന്ന് എഴുനേറ്റു…
“സർ ഞാൻ ഒന്ന് സംസാരിച്ചോട്ടെ ” പ്രവീണ ചോദിച്ചു… Si കൈ കൊണ്ട് സംസാരിച്ചോ എന്ന് കാണിച്ചു… എന്നിട്ട് എന്തോ പേപ്പറിൽ ചെയ്തുകൊണ്ട് ഇരുന്നു… അവൾ എന്റെ അടുത്തേക്ക് വന്നു…
“സർ എന്താണ് ഇപ്പൊ ചെയ്യുക ” അവൾ ചോദിച്ചു…
“ഒന്നും ചെയ്യാനില്ല പ്രവീണ… എന്റെ ജീവിതം പോയി… ഈ കേസ് എന്റെ ജീവിതം നശിപ്പിക്കും… ഞാൻ ചെയ്യാത്ത തെറ്റ്‌കൊണ്ട് ഞാൻ ജയിലിൽ പോവാൻ പോവുകയാണ്…” അതും പറഞ്ഞു ഞാൻ അവളുടെ മുൻപിൽ നിന്ന് മാറി… ഇനിയും അവളോട് സംസാരിച്ചാൽ കരയേണ്ടി വരും എന്ന് ഉറപ്പുള്ളത്കൊണ്ട് തന്നെ ആയിരുന്നു അത്… അവൾ ഒരുപാട് തവണ വിളിച്ചു എങ്കിലും അവളുടെ മുപിൽ പോകാൻ ഞാൻ കൂട്ടാക്കിയില്ല…കുറെ നേരം അവൾ അവിടെ തന്നെ നിന്നു… അപ്പൊ ആരോ വന്ന് സമയമായി പോകാൻ പറഞ്ഞു… അപ്പോൾ ആണ് അവൾ പോയത്… സമയം കടന്നുപോയികൊണ്ട് ഇരുന്നു… ഫുഡ് ഒക്കെ അവർ വാങ്ങി തന്നു എങ്കിലും ഞാൻ കഴിച്ചില്ല… അത് മനസിലാക്കി Si എന്റെ അടുത്തേക്ക് വന്നു..
“ആരോടുള്ള ദേഷ്യം കൊണ്ട് ആണ് നീ ഇങ്ങനെ ഒക്കെ കാണിക്കുന്നേ… നീ കഴിച്ചാലും ഇല്ലേലെങ്കിലും ഞങ്ങൾക്ക് ഒന്നും ഇല്ല നിനക്കെ ഉള്ളു… നീ നിരപരാധി ആയിരിക്കാം പക്ഷെ തെളിവുകൾ നിനക്ക് എതിർ ആണ് ” അത്രയും പറഞ്ഞിട്ട് Si പുറത്തേക്ക് പോയി… ഒറ്റക്ക് ഇരുന്നു മനസ്സിൽ ആവശ്യമില്ലാത്ത ഓരോന്ന് കടന്നുവന്നുകൊണ്ട് ഇരുന്നു… ഇനി എന്തിനാണ് ജീവിക്കുന്നത് എന്ന് വരെ തോന്നി… ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ തോന്നുന്നില്ല… ഇടി കൊണ്ടത്തിന്റെ അസ്സഹാനിയമായ വേദനയും ഉണ്ടായിരുന്നു.. മനസ്സിൽ ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… ഓരോന്ന് ആലോചിക്കുമ്പോഴും വിഷമം കൂടി വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… അത് പതിയെ കരച്ചിലിലേക്ക് മാറി… കരഞ്ഞു കരഞ്ഞു തളർന്ന ഞാൻ ഉറക്കത്തിലേക്ക് വീണു…
രാവിലെ അവർ തന്നെ എന്നെ കോർട്ടിലേക്ക് കൊണ്ട് പോയി… [കോടതിയിൽ
കയറി പരിചയം ഇല്ലാത്തത്കൊണ്ട്… സിനിമയിൽ കണ്ട അറിവ് വെച്ചാണ് ഈ സീൻ എഴുതിയിരിക്കുന്നത്.. അതുകൊണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷെമിക്കുക ]അവിടെ ഉമ്മിയും വാപ്പിയും ഉണ്ടായിരുന്നു… ഉമ്മി അറിഞ്ഞപ്പോൾ മുതൽ ഉള്ള കരച്ചിൽ ആയിരുന്നു… നോട്ടം ഒന്ന് മാറിയപ്പോൾ ഞാൻ കണ്ടു ആഫിയും ഫൈസലും നിക്കുന്നു… ആഫി എന്നെ ദഹിപ്പിക്കുന്ന നോട്ടം ആണ് നോക്കുന്നത്… ഫൈസൽ എന്നെ നോക്കുന്നതുപോലും ഇല്ല… എനിക്ക് അവരോട് സംസാരിക്കാൻ പോലും പറ്റിയില്ല… കുറെ സമയം ഞങ്ങൾ അവിടെ നിന്നു… കേസ് വിളിച്ചപ്പോൾ 11 മണി ആയിരുന്നു… ഞാൻ പ്രേതിക്കൂട്ടിലേക്ക് നിന്നു… എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു…പോലീസ് ഭാഗം വക്കിലും എനിക്കുവേണ്ടി വാദിക്കുന്ന വക്കിലും എത്തിയിരുന്നു…
“അഡ്വ സുഭാഷ് യു ക്യാൻ പ്രോസീഡ് നൗ ” ജഡ്ജി പറഞ്ഞു…
“താങ്ക് യു യുവർ ഓണർ ”
“അജാസ് പരിക്കെറ്റ് ഹോസ്പിറ്റലിൽ കിടക്കുന്ന ആൾ നിങ്ങളുടെ ആരാണ് ”
“കോളേജ് മേറ്റ് ആണ് ”
“കോളേജ് മേറ്റ് ആണേൽ ആ കുട്ടി നിങ്ങളുടെ കൂടെ നാട്ടിലും ഇവിടെയും താമസിച്ചത് എന്തിനാണ് ”
“ആൾക്ക് നാട്ടിൽ കുറച്ച് ശത്രുക്കൾ ഉണ്ടായിരുന്നു അതുകൊണ്ട് ആണ് ഞങ്ങളുടെ വീട്ടിൽ താമടിച്ചത്… വധഭീഷണി വന്നപ്പോളാണ് അവർ ഇങ്ങോട്ട് വന്നു…”
“നിങ്ങൾക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കുമോ?”
“ഇല്ല ”
“നിങ്ങൾ ആ കുട്ടിയെ പറഞ്ഞു ചതിക്കുകയല്ലായിരുന്നോ ചെയ്തിരുന്നത് ”
“അല്ല… എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു… പക്ഷെ ഒരു തവണ പോലും അവൾ തിരിച്ചു ആ ഇഷ്ടം പറഞ്ഞിരുന്നില്ല ”
“ആ കുട്ടിയെ കാണാതായ ദിവസം നിങ്ങളും ആ കുട്ടിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ”
“കാണാതായതിന്റെ തലേന്ന് ആയിരുന്നു ഞാൻ വേറെ കല്യാണത്തിന് സമ്മതിച്ചു എന്ന് അവൾ അറിഞ്ഞത്.. അവളെ ഞാൻ ചതിച്ചു എന്ന് പറഞ്ഞു നടത്തിയ ഒരു നാടകം ആയിരുന്നു അത്…”
“അത് ആരെങ്കിലും ഒക്കെ കണ്ടിരുന്നോ ”
“ഓഫീസിൽ ഉള്ളവർ എല്ലാവരും കണ്ടിരുന്നു ”
“നോട്ട് ദ പോയിന്റ് യുവർ ഓണർ… ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ട്.. അവളോട് പോലും പറയാതെ വേറെ കല്യാണം കഴിക്കാൻ പോയി… സമൂഹത്തിൽ നല്ലപ്പേര് ഉള്ള ഇയാളെ ആ കുട്ടി ഓഫീസിന്റെ മുൻപിൽ വെച്ച് നാണം കെടുത്തി.. അതിന്റെ പേരിൽ അവളെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിക്കുകയും അവളെ രക്ഷിക്കാൻ വന്നവർ അവളെ രക്ഷിക്കും എന്ന് ഉറപ്പായപ്പോൾ അവളെ കൊല്ലാൻ ശ്രെമിക്കുകയും ചെയ്തു…തെളിവുകളുടെ അടിസ്ഥാനത്തിൽ എതിർ കക്ഷിക്ക് ജാമ്യം കൊടുക്കരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു..” എന്ന് പറഞ്ഞു വാക്കിൽ സീറ്റിലേക്ക് ഇരുന്നു…
“ഡിഫെൻസ് മേ പ്രോസഡ് ”ജഡ്ജി പറഞ്ഞു…
“thanks യുവർ ഓണർ ”
“ആ കുട്ടിയെ രക്ഷിക്കാൻ വന്നവരെ ചോദ്യം ചെയ്യുവാൻ അനുവദിക്കണമെന്ന അപേക്ഷിക്കുന്നു ” എന്റെ വാക്കി ചോദിച്ചു..
“യു പ്രോസീഡ് ” ജഡ്ജി പറഞ്ഞു…
സൈനു വന്നു നിന്നു…
“എന്താണ് നിങ്ങളുടെ പേര് ”
“സൈനു ”
“നിങ്ങളും ആ കുട്ടിയും തമ്മിൽ ഉള്ള ബന്ധം?”
“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു ”
“എന്ന് മുതൽ ”
“അവളെ കണ്ടപ്പോൾ മുതൽ എനിക്ക് ഇഷ്ടമായിരുന്നു… അന്ന് പ്രശനം നടന്നതിന്റെ അന്ന് ആണ് അവൾ തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ”
“അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത്… ഒറ്റ ദിവസം കൊണ്ട് എന്റെ പ്രേതിയോടുള്ള ഇഷ്ടം നിങ്ങളോട് ആയി..അല്ലെ? ”
“യുവർ ഓണർ പ്രതിഭാഗം വാക്കിൽ ആവശ്യമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത് ”
“കം ടു ദ പോയിന്റ് അഡ്വ രമേശ് ”
“സർ ഇത് അവശമുള്ള ചോദ്യം തന്നെയാണ്… നിങ്ങൾ പറയു..ഒറ്റ ദിവസം കൊണ്ട് എന്റെ പ്രേതിയോടുള്ള ഇഷ്ടം നിങ്ങളോട് ആയി..അല്ലെ?”
“അതെ ”
“കാണാതാകുമ്പോൾ ആ കുട്ടി നിങ്ങളുടെ കൂടെ ആയിരുന്നോ?”
“അതെ ഞങ്ങൾ എന്റെ റൂമിൽ ആയിരുന്നു ”
“തട്ടിക്കൊണ്ടു പോയപ്പോൾ നിങ്ങൾ അവരെ തടഞ്ഞില്ലേ ”
“ഞാൻ ബാത്‌റൂമിൽ പോയപ്പോഴാണ് അത് നടന്നത് ”
“അപ്പോൾ സമയം ”
“9.30, 10 ഇടക്ക് ”
“പ്ലീസ് നോട്ട് ദ പോയിന്റ് മൈ ലോഡ്.. ഈ കുട്ടി ആ ഗോഡൗണിൽ ഉള്ള കാര്യം നിങ്ങൾ എങ്ങനെ ആണ് അറിഞ്ഞത് ”
“അവൾ തന്നെ വിളിച്ചു പറഞ്ഞതാണ് ”
“അവൾ വിളിക്കുമ്പോൾ സമയം എത്രയായിരുന്നു ”
“11 മണി ആയിരുന്നു ”
“അവൾ അവളുടെ നമ്പറിൽ നിന്നാണോ വിളിച്ചത്, അതോ വേറെ നമ്പറിൽ നിന്നോ ”
“വേറെ നമ്പറിൽ നിന്നാണ് വിളിച്ചത് ”
“മൈ ലോഡ് ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണ്.. ഇയാളുടെ നമ്പറിലേക്ക് 8 മണിക്ക് ശേഷം ഒരു കാൾ വന്നത് ഉച്ചക്ക് 2 മണിക്കാണ് ” എന്ന് പറഞ്ഞു ജൂനിയെറിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ജഡ്ജിക്ക് കൊടുത്തു…
“എന്റെ കക്ഷയാൻ തട്ടിക്കൊണ്ടു പോയതെന്ന് വാതിഭാഗം വാക്കിൽ പറഞ്ഞു… ഇയാൾ പറഞ്ഞത് 9.30 ക്കും 10 നും ഇടക്കാണ് സംഭവം നടന്നതെന്ന്… ആ സമയം എന്റെ കക്ഷി ഭാവി വധുവുമായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു… ” ഒരു പേപ്പർ എടുത്തു കൊടുത്തു…
“അതിൽ തന്നെ ഏത് ടവർ ആണെന്നും ഉണ്ട് ” “യുവർ ഓണർ, എന്റെ കക്ഷിയെ കാസ്റ്റഡിയിൽ എടുത്ത Si യെ ചോദ്യം ചെയ്യണം ”
“യസ് പ്രോസീഡ് ” Si കയറി നിന്നു…
“നിങ്ങൾ എന്താണ് അവിടെ കണ്ടത് ”
“അടി കൊണ്ട ആ കുട്ടി സൈനുവിന്റെ കയ്യിൽ വീഴുന്നത്… അപ്പോൾ അവർ 3 പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു… അവന്റെ കയ്യിലായിരുന്നു കമ്പി ” Si എന്നെ ചുണ്ടിക്കൊണ്ട് പറഞ്ഞു…
“യുവർ ഓണർ… Si പറയുന്നത് അടിക്കുന്നത് കണ്ടിട്ടില്ല… വീഴുന്നത് മാത്രമേ കണ്ടുള്ളു…”
“യുവർ ഓണർ Si സർ പറഞ്ഞത് കമ്പി ഇരുന്നത് പ്രതിയുടെ കയ്യിൽ ആയിരുന്നു… കമ്പി കൊണ്ടാണ് തലക്ക് അടി കിട്ടിയതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ
വെക്തമായി പറഞ്ഞിട്ടുണ്ട് ”
“ശെരിയാണ് യുവർ ഓണർ… കമ്പി കൊണ്ട് ആണ് അടി കൊണ്ടത്… പക്ഷെ വാതിഭാഗം വാക്കിൽ അറിയത്തെ പോയതോ അതോ മനപ്പൂർവം ഓർക്കാത്തതോ ആയ ഒരു കാര്യം ഉണ്ട്… അടി കൊണ്ടത് ആ കമ്പി കൊണ്ട് ആയിരുന്നോ?” എന്ന് വാതിഭാഗം വക്കിലിനെ നോക്കി ചോദിച്ചു…
“അല്ലായിരുന്നു യുവർ ഓണർ… അടിച്ച കമ്പിയിൽ തല പൊട്ടിയപ്പോൾ ചോര വീണിരിക്കണം… പക്ഷെ പോലീസ് എന്റെ കക്ഷിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത കമ്പിയിൽ ചോരയുടെ ഒരു അംശം പോലും ഇല്ലായിരുന്നു എന്ന് ഉള്ള ഫോറെൻസിക്കിൽ നിന്ന് കിട്ടിയ report ആണ് ഇത് ” എന്റെ വക്കിൽ തന്നെ പറഞ്ഞു…
ജൂനിയെറിന്റെ കയ്യിൽ നിന്ന് ഒരു പെൻഡ്രൈവ് വാങ്ങി ജഡ്ജിയുടെ കയ്യിൽ കൊടുത്തുകൊണ്ട് എന്റെ വക്കിൽ പറഞ്ഞു
“യുവർ ഓണർ ഇത് ആ നിൽക്കുന്ന സൈനു അവന്റെ ഫ്രണ്ട്സുമായി നിൽക്കുന്ന ഫോട്ടോസ് ആണ്… അതിൽ അവന്റെ കൂടെ നിൽക്കുവർ 2 കൊലപാതകം ചെയ്ത് ഒളിവിൽ കഴിയുന്നവർ ആണ്… ഇന്നലെ രാവിലെ അവന്റെ കൂടെ അവരെ റോഡിലെ ക്യാമറയിൽ കിട്ടിയിരുന്നു.. പക്ഷെ Si സർ അവരെ ശ്രെദ്ധിച്ചില്ല…അത് മാത്രവുമല്ല യുവർ ഓണർ ഏതൊരു സാധാരണ മനുഷ്യനും മനസിലാകും തലക്ക് അടി കൊണ്ട് ചോര വന്നാൽ അത് കമ്പിയിലും ആകുമെന്ന്… Si അത് ശ്രെദ്ധിക്കാതെ എന്റെ കക്ഷി ആണ് പ്രതി എന്ന് ഉറപ്പിച്ചിരുന്നു.. സമൂഹത്തിൽ നല്ല പേരുള്ള എന്റെ കക്ഷിയെ നാണം കെടുത്താനുമായിട്ടാണ് Si സർ എന്റെ കക്ഷിയുടെ പേരിൽ ഈ കേസ് കൊണ്ട് വച്ചത്… എന്റെ കക്ഷി നിരപരാതിയാണ്… അദ്ദേഹത്തെ വെറുതെ വിട്ട് യഥാർത്ഥ പ്രതികളെ ശിക്ഷിക്കണമേ എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു ” എന്റെ വക്കീൽ കോട്ട് ഒന്ന് കുടഞ്ഞു തന്റെ സീറ്റിലേക്ക് ഇരുന്നു…
“ലഞ്ചിനു ശേഷം വിധി പറയുന്നതാണ് ”
ഒരു പ്രേധിക്ഷയും ഇല്ലാതിരുന്ന ഒരു കേസ്.. എന്റെ തലയിൽ നിന്ന് ഊരി പോകുന്നു… പക്ഷെ ഇനിയും രക്ഷപെട്ടിട്ടില്ല… എതിർഭാഗം വക്കീൽ ചില്ലറകാരൻ അല്ല..
ലഞ്ച് ബ്രേക്കിന് ശേഷം ഞങ്ങൾ തിരിച്ചു എത്തി…ജഡ്ജി വിധി പറയാൻ തുടങ്ങുന്നതിനു മുൻപ് എതിർഭാഗം വക്കിലിനോട് എന്തേലും ചോദിക്കാൻ ഉണ്ടോ എന്ന് ചോദിച്ചു ഇല്ല എന്ന് വക്കീൽ ഉത്തരം പറഞ്ഞു…
“തെളിവുകളുടെ അദ്ധിസ്ഥാനത്തിൽ പ്രതി കുറ്റകാരൻ അല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്… സമൂഹത്തിൽ നല്ല പേരുള്ള അദ്ദേഹത്തെ ഇങ്ങനെ ഒരു കേസിൽ പെടുത്തി പേര് നശിപ്പിക്കാൻ ശ്രെമിച്ചതിന് Si ക്ക് എതിരെ നടപടി എടുക്കാൻ ഈ കോടതി ഉത്തരവിടുന്നു… എഥാർത്ത പ്രീതികളെ കണ്ടുപിടിച്ചു ഉടനെ ഹാജരാക്കാൻ കോടതി ഉത്തരവിടുന്നു ” അത്രയും പറഞ്ഞു തീർന്നതും ഞാൻ ദീർഘ നിശ്വാസം ഇട്ട് ഉമ്മിയെ നോക്കി… പക്ഷെ ഉമ്മി ഇപ്പോഴും
കരയുകയാണ്… വാപ്പിയുടെ മുഖത്ത് ചെറിയ സന്ദോഷം ഉണ്ട്… ആഫിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു ഫൈസൽ അപ്പോഴും എന്നെ നോക്കുന്നത്തെ ഇല്ലായിരുന്നു.. അങ്ങനെ പോലീസുകാർ തന്നെ എന്നെ പുറത്തേക്ക് കൊണ്ട് വന്നു… Si സാറിന്റെ മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് എനിക്ക് മനസിലായി… ഞാൻ അങ്ങോട്ട് നോക്കാതെ ഉമ്മി ഒക്കെ നിന്ന ഇടത്തേക്ക് പോയി… എന്നെ കണ്ടതും ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടി പിടിച്ചു കരഞ്ഞു… കരച്ചിൽ എന്ന് പറഞ്ഞാൽ ഒരു നിർത്താലില്ലാത്ത കരച്ചിൽ… ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും മാറുന്നില്ല പിടിച്ചു വച്ചിരിക്കുകയാണ്…
“നിങ്ങൾ വാ… അവൾ വിടുമെന്ന് തോന്നണില്ല ” എന്ന് പറഞ്ഞു വാപ്പി ഞങ്ങളെ കൊണ്ട് കാറിൽ കയറ്റി… ആഫി ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഫൈസൽ അവളുടെ കയ്യിൽ പിടിച്ചു നിർത്തുന്നത് ഞാൻ കണ്ടു.. അവൾക്ക് വരണമെന്ന് ഉണ്ടെങ്കിലും അവൻ വിടാത്തത്കൊണ്ട് അവൾ വന്നില്ല… അത് കണ്ട് എന്റെ ചങ്ക് ഒന്ന് ആളി… പക്ഷെ ഞാൻ വിഷമം സഹിച്ചു നിന്നു… വാപ്പി വണ്ടി തിരിച്ചു.. അവരുടെ അടുത്ത് ചെന്നു…
“ഞങ്ങൾ അവന്റെ വില്ലയിലോട്ടാണ് പോകുന്നത് നിങ്ങൾ പിറകെ വന്നോ ” വാപ്പി ഫൈസലിനോട് പറഞ്ഞു…
“അത് മാമാ… എനിക്ക് നാളെ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവണം.. അതുകൊണ്ട് ഞങ്ങൾ അങ്ങ് പോകുവാ ” അവൻ തല തടക്കി കൊണ്ട് പറഞ്ഞു…
“അവളെയും കൊണ്ട് പോകണോ?” അവളെ ഞങ്ങളുടെ കൂടെ അങ്ങ് കൊണ്ട് വരാം ” വാപ്പി പറഞ്ഞു… ഞാൻ അവനെ തന്നെ നോക്കി നിക്കുകയായിരുന്നു…
“അവളില്ലാതെ ഞാൻ എങ്ങനെയാ… അവളെയും ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ ” അവൻ മടിച്ചു മടിച്ചു പറഞ്ഞു… വാപ്പി ആഫിയെ നോക്കി…
“ ഞാനും പോകുവാ വാപ്പി ” അവൾക്ക് നിക്കണം എന്ന് ഉണ്ടായിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് എല്ലാം മനസിലായി… അത് കേട്ടതും ഉമ്മി കുറച്ചുകൂടെ ഉറക്കെ കരയാൻ തുടങ്ങി…
“എങ്കിൽ ശെരി നിങ്ങൾ പൊക്കോ ” അവരുടെ മറുപടി പോലും കേക്കാതെ വാപ്പി വണ്ടി എടുത്തു… ഓടിച്ചു എന്ന് പറഞ്ഞാൽ പോരാ, പറപ്പിച്ചു എന്ന് വേണം പറയാൻ ആ സ്പീഡിലാണ് വാപ്പി വണ്ടി ഓടിച്ചത്… ഞങ്ങൾ അകത്തേക്ക് കയറി… ഉമ്മി എന്നെ അതെ പിടി പിടിച്ചിരിക്കുകയാണ് ഹാളിലെ സോഫയിൽ ഞാനും ഉമ്മിയും ഇരുന്നു… ഉമ്മി പിടി വിടുന്നില്ല…
“അജീന നീ അവനെ ഒന്ന് വിട്… അവൻ ഒന്ന് പോയി ഫ്രഷ് ആകട്ടെ.. എന്നിട്ട് അവനു കഴിക്കാൻ എന്തേലും ഉണ്ടാക്കി ” വാപ്പി അത് പറഞ്ഞിട്ടും ഉമ്മിക്ക് ഒരു അനക്കവും ഇല്ല.. അതുകണ്ടപ്പോൾ വാപ്പി തന്നെ വന്ന് ഉമ്മിടെ പിടി വീടിപ്പിച്ചു…
“നീ പോയി കുളിച്ചിട്ട് വാ…”വാപ്പി എന്നെ പറഞ്ഞു വിട്ടു..നല്ല തലവേദന ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ കുറച്ചു അധികം നേരം വെള്ളത്തിനടിയിൽ നിന്നു… കുറച്ച് ഒന്ന് അടങ്ങിയപ്പോൾ ഞാൻ തല ഒക്കെ തുടച്ചു പുറത്തിറങ്ങി…. ഡ്രസ്സ് ഇട്ടുകൊണ്ട് ഇരിക്കുമ്പോൾ ഹാളിൽ നിന്ന് ചെറിയ രീതിയിൽ ഉള്ള സംസാരം കേട്ടു…
“ഞാൻ ഇതെങ്ങനെ അവനോട് പറയും… എന്റെ കുഞ്ഞ് ഇപ്പോഴേ വല്ലാത്ത ഒരു അവസ്ഥായിലാണ് ” ഉമ്മി പറഞ്ഞു…
“ഇപ്പൊ തന്നെ അറിഞ്ഞാൽ നമുക്ക് പറഞ്ഞു മനസിലാക്കാം…” വാപ്പി പറഞ്ഞു…
ഞാൻ അപ്പോൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി… ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ആ സംസാരം അവർ അവിടെ നിർത്തി…ഞാൻ ഉമ്മിയുടെ അടുത്തായിട്ട് ഇരുന്നു… എന്നിട്ട് തല പൊക്കി വാപ്പിയെ നോക്കി…
“എന്നോട് പറയാതെ നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാര്യം എന്താണ് ” ഞാൻ ഉമ്മിയെയും വാപ്പിയെയും മാറി മാറി നോക്കി ചോദിച്ചു…
“അത്… അത് ഒന്നുമില്ല മോനെ ” ഉമ്മി പറഞ്ഞു…
“ഉമ്മി എന്നോട് എന്തിനാ പറയാതെ ഇരിക്കുന്നത്.. പറ ഞാൻ അത് കേക്കട്ടെ ” ഞാൻ ഉമ്മിയുടെ കൈ എന്റെ രണ്ട് കയ്യുടെയും ഉള്ളിൽ വെച്ചു ചോദിച്ചു…
“നീ ആദ്യം ഞങ്ങൾ പറയുന്നത് സമാധാനമായി കേക്കണം ” വാപ്പി പറഞ്ഞു എന്തോ സീരിയസ് ആയ വിഷയം ആണെന്ന് എനിക്ക് മനസിലായി.. ഞാൻ തലയാട്ടി…
“വേണ്ട പറയണ്ട ” ഉമ്മി വാപ്പിയെ തടയാൻ നോക്കി…
“നീ ഒന്ന് മിണ്ടാത്തെ ഇരിക്ക് അജീന.. മോനെ ഈ കല്യാണം നടക്കില്ല ” വാപ്പി എന്നെ നോക്കാതെ താഴെ നോക്കി പറഞ്ഞു… അത് കേട്ടതും ഞാൻ ഉമ്മിടെ കൈ വിട്ടു സൈഡിലേക്ക് നീങ്ങി ഇരുന്നു…ഹൃദയം വളരെ വേഗത്തിൽ ഇടിക്കുന്നു… കണ്ണുകൾ നിറഞ്ഞു തുടങ്ങി…
“ഈ വാർത്ത നാട്ടിൽ അറിഞ്ഞപ്പോൾ തന്നെ അവർ വിളിച്ചു പറഞ്ഞു… നമ്മുടെ കുടുംബവുമായി അവർക്ക് ഒരു ബന്ധവും വേണ്ടന്ന് ” ഞാൻ ഒന്നും മിണ്ടിയില്ല.. അതെ ഇരുത്തം തുടർന്നു…
“അവൾ എന്ത് പറഞ്ഞു ” കുറെ നേരം മൗനമായി ഇരുന്ന ഞാൻ ചോദിച്ചു…
“അവൾ ഒന്നും പറഞ്ഞില്ല… മറ്റൊരു പെണ്ണിനെ മനസ്സിൽ വച്ചിട്ട് അവരുടെ മോളെ കല്യാണം ഉറപ്പിച്ചത് തെറ്റായി പോയി ” അത് കേട്ടതും ഞാൻ അവിടെ നിന്ന് എഴുനേറ്റു…
റൂമിലേക്ക് നടക്കാൻ തുടങ്ങിയിട്ട് അവിടെ നിന്നു…
“നിങ്ങൾ നാളെ തന്നെ തിരിച്ചു നാട്ടിലേക്ക് പൊക്കോ ” ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു…
“അപ്പൊ നിയോ ” ഉമ്മി ചോദിച്ചു…
“ഞാൻ ഇനി ആ നാട്ടിലേക്ക് ഇല്ല ” ഞാൻ പറഞ്ഞു…
“ഇല്ല നീയില്ലാതെ ഞങ്ങൾ തിരിച്ചു പോകില്ല ” ഉമ്മി പറഞ്ഞു…
“എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം… പക്ഷെ എന്റെ തീരുമാനത്തിന് മാറ്റം ഇല്ല ഞാൻ നാട്ടിലേക്ക് ഇല്ല…” ഞാൻ കടുപ്പിച്ചു പറഞ്ഞു… എന്നിട്ട് ഞാൻ റൂമിലേക്ക് കയറി…
കരയില്ല എന്ന് ഒരു തീരുമാനം എടുത്തു… പക്ഷെ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം വന്നുകൊണ്ടിരിക്കുന്നു.. പതിയെ അത് കരച്ചിലിക്ക് തന്നെ വന്നു… വിഷമം ഒന്ന് അടങ്ങുന്നത്തെ ഇല്ല… ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം കൂടുന്നത്തെ ഉള്ളു… മണിക്കൂറുകളോളം കരഞ്ഞു.. ഫാസിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അല്ല എനിക്ക് ഏറ്റവും വിഷമം ആഫി എന്നെ അങ്ങനെ നോക്കിയതും ഫൈസൽ അങ്ങനെ പെരുമാറിയതുമാണ്… കരച്ചിൽ അവസാനിക്കാതെ ആയപ്പോൾ ഞാൻ ശ്വാസം വലിച്ചു വിട്ടു… എന്നിട്ട് കണ്ണടച്ചു കിടന്നു… പതിയെ ഉറക്കത്തിലേക്ക് പോയി… രാത്രി ഭക്ഷണം ഇല്ലായിരുന്നു.. നല്ലതുപോലെ കഴിച്ചിട്ട് 3 ദിവസം ആകുന്നു… രാവിലെ ഡോറിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്… ഞാൻ ബാത്‌റൂമിലേക്ക് ഒന്ന് പോയി മുഖം ഒന്ന് കഴുകി. പല്ലൊക്കെ തേച്ചു പുറത്തേക്ക് വന്നു… ഉമ്മി ഡോറിന്റെ അവിടെ തന്നെ ചാരി നിക്കുവാ… രാത്രി ഉറങ്ങിയിട്ടില്ല… വാപ്പി ഇന്നലെ ഇരുന്ന ഇടത്തു തന്നെ ഇരിപ്പുണ്ട്..
“നീ ഇങ്ങ് വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ” വാപ്പി കനത്ത ശബ്ദത്തിൽ പറഞ്ഞു… ഞാൻ സോഫയിലേക്ക് പോയി ഇരുന്നു… ഉമ്മി അവിടെ തന്നെ ഭിത്തിയിൽ ചാരി നിക്കുന്നു…
“എന്താ നിന്റെ തീരുമാനം ”വാപ്പി മുഖത്തോട്ട് നോക്കാതെ തന്നെ പറഞ്ഞു…
“ഞാൻ ഇന്നലെ പറഞ്ഞല്ലോ… ഞാൻ നാട്ടിലേക്ക് ഇല്ല… നിങ്ങൾക്ക് തിരിച്ചു പോകാം ” ഞാൻ പറഞ്ഞു…
“നിങ്ങൾ എല്ലാരും കൂടെ എന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നെ… ഞങ്ങൾ എന്ത് തെറ്റ് ആണ് ചെയ്തത് നിങ്ങളോടൊക്കെ ” ഉമ്മി അവിടെ നിന്ന് തന്നെ ചോദിച്ചു.. ഞാൻ ഉമ്മിയെ നോക്കി
“ഞാൻ നിങ്ങളെ വിഷമിപ്പിച്ചുന്നോ… സ്നേഹിച്ച പെണ്ണിനെ വേണ്ടന്ന് വെച്ച് നിങ്ങൾ രണ്ടുപേരും പറഞ്ഞ പെണ്ണുമായി കല്യാണം ഉറപ്പിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നു വിഷമം… അന്ന് ഞാൻ എതിർ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് വിഷമമാകും എന്ന് കരുതിയാണ് ഞാൻ അത് സമ്മതിച്ചത്… പിന്നെ ഇപ്പൊൾ, ചിലപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ ആത്മഹത്യ ചെയ്യുമെന്ന്… അതൊന്നും ഓർത്തു നിങ്ങൾ പേടിക്കണ്ട… അതൊന്നും ഒരിക്കലും നടക്കില്ല… പിന്നെ ആഫി നിങ്ങളെ വേദനിപ്പിച്ചതും ഞാൻ കാരണം ആയിരിക്കാം.. ഞാൻ കാരണം ആണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോട് ക്ഷെമിക്കണം… ഇന്നലെ ഞാൻ കണ്ടായിരുന്നു അവരെ രണ്ടുപേരെയും… രണ്ടുപേർക്കും എന്നോട് ഇപ്പൊ ദേഷ്യം ആണ്.. ഇന്നലെ അവൾ എന്നോട് ഒരു അക്ഷരം പോലും സംസാരിച്ചില്ല… നിങ്ങൾക്ക് അറിയില്ലേ ഞങ്ങൾ എങ്ങനെ അറിയിരുന്നു എന്ന്.. അവൾ എന്നോട് അങ്ങനെ ഒക്കെ കാണിക്കുബോൾ ഞാൻ എന്ത് ചെയ്യണം ഞാനും ഒരു മനുഷ്യൻ ആണ് എനിക്കും ഉണ്ട് വിഷമങ്ങൾ ഒക്കെ… എന്റെ സന്ദോഷത്തിന് വേണ്ടി
ഞാൻ ജീവിച്ചിട്ട് കുറെ നാളുകളായി… ഞാൻ ഐഷ പോയതിന് ശേഷം നിങ്ങൾക്ക് ഒക്കെ വേണ്ടി അല്ലെ ജീവിച്ചത്… എന്നിട്ടും എല്ലാരും എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണ്…” ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു.. ഉമ്മി ഇത് കേട്ട് ഓടി വന്നെന്നെ കെട്ടി പിടിച്ചു…
“നിനക്ക് എന്താ ഞങ്ങളുടെ കൂടെ വന്നാൽ… ബിസ്സിനെസ്സ് ആണ് പ്രേശ്നമെങ്കിൽ ആ പൊസിഷനിൽ വേറെ ആളെ നിയമിക്കാം ” വാപ്പി പറഞ്ഞു…
“എന്റെ ഭാഗത്ത് നിന്ന് നിങ്ങൾ ഒരു തവണ ചിന്തിച്ചു നോക്കാമോ… അവിടെ വന്നിട്ട് എന്തിനാണ്… ഒന്നും സംസാരിക്കാത്ത ആഫിയും എന്നെ ഒഴിവാക്കാൻ നോക്കുന്ന അളിയനും… അവർക്ക് എന്നെ കാണണ്ടല്ലോ.. എന്നെ കണ്ടാൽ അല്ലെ പ്രശ്നം ഉള്ളു… പിന്നെ ഫൗസിയുടെ വീട്ടുകാർ അവർ വന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചാൽ ഞാൻ എന്ത് പറയും.. ” ഞാൻ വാപ്പിയോട് ചോദിച്ചു… വാപ്പിക്ക് അതിനു ഉത്തരം ഇല്ലായിരുന്നു…
“അജീന എഴുനേക്ക് നമുക്ക് നാട്ടിലേക്ക് പോകാം… അവൻ പറഞ്ഞത് ശെരിയാണ്… തെറ്റ് നമ്മുടെ ഭാഗത്തായിരുന്നു… അവന്റെ സ്നേഹം കാണാൻ നമ്മൾ ശ്രെമിച്ചില്ല..” എന്നും പറഞ്ഞു വാപ്പി എഴുനേറ്റ് റൂമിലേക്ക് പോയി… ഉമ്മി എന്നെ വിടാതെ പിടിച്ചിരിക്കുകയാണ്…
“പ്പടോ ” എന്നൊട് ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ കതക് ചവിട്ടി തുറന്നതാണ്… ഉമ്മി പെട്ടന്ന് എന്നെ പിടി വിട്ട് മാറി.. പെട്ടന്ന് മാസ്ക് ഇട്ട ഒരാൾ അകത്തേക്ക് വന്ന് എന്റെ കഴുത്തിൽ കൈക്കൊണ്ട് മുറുക്കി… ജീവൻ പോകുന്നത് പോലെ തോന്നി എനിക്ക് ഞാൻ കൈകാലുകൾ ഇട്ട് അടിച്ചു… ആരാണെന്ന് പോലും അറിയില്ല…വലിയ ശബ്ദം കേട്ട് പുറത്തു വന്ന വാപ്പി കാണുന്നത് എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു ഒരുത്തൻ നിക്കുന്നതാണ്… വാപ്പി ഓടി വന്ന് അവനെ ചവിട്ടി. അവൻ ചെന്ന് ഭിത്തിയിൽ ഇടിച്ചു വാപ്പി അവന്റെ അടുത്തേക്ക് ചെന്ന് വാപ്പിയുടെ പരുക്കൻ കൈ കൊണ്ട് അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു… എന്നിട്ട് അവന്റെ മാസ്ക് ഊരി മാറ്റി… ഞങ്ങൾ മൂന് പേരും അവനെ കണ്ട് ഒന്ന് അന്തം വിട്ട് നിന്ന് പോയി…
“ജാസിം ” ഞാൻ വിളിച്ചു… അവന്റെ കണ്ണുകൾ ദേഷ്യത്തോടെ ചുവന്ന ഇരിക്കുന്നു..
“നിങ്ങൾ എനിക്ക് ആകെ ഉള്ള എന്റെ ഇത്തയെ കൊല്ലാൻ നോക്കി… അവൾ ഇപ്പൊ ജീവനോടെ മല്ലിടുകയാണ് ” അവൻ അവിടെ ഇരുന്നു തന്നെ ചോദിച്ചു…
“അവൾ നിങ്ങളോടൊക്കെ എന്ത് തെറ്റാണ് ചെയ്തത്… അന്ന് സഹായം ചോദിച്ചതാണോ?,അതോ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ ഇരുന്നതാണോ?.. അവൾക്ക് നിങ്ങളെ എല്ലാരേയും ജീവൻ ആയിരുന്നു അറിയാമോ… അവൾ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് പടച്ചോൻ നമ്മളെ കൈ വിട്ടിട്ടില്ല ഉമ്മയുടെയും വാപ്പയുടെയും സ്നേഹം ഇവർ തരുന്നുണ്ടന്ന്.. അന്ന് ഇയാൾ എന്റെ ഇത്തയോട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അന്ന് അവൾ എന്നോട് വന്ന് പറഞ്ഞു…
{ജാസ്മിനും ജാസിമും }
എന്റെ റൂമിൽ നിന്ന് അവൾ നേരെ പോയത് ജാസിമിന്റെ റൂമിലേക്ക് ആണ്…
“എന്താ ഇത്ത വല്ലാതെ ഇരിക്കൂന്നേ ” ജാസിം ചോദിച്ചു…
“എടാ അജാസ് ഇക്കാക്ക് എന്നെ ഇഷ്ടമാണെന്ന് ഞാൻ ഇപ്പൊ എന്ത് പറയും ”അവൾ അവനോട് ചോദിച്ചു…
“നിനക്ക് അജാസിക്കയെ ഇഷ്ടമാണോ ”
“എനിക്ക് ഇഷ്ടമാണെടാ ”
“എന്നാൽ പിന്നെ നിനക്ക് അത് തുറന്ന് പറഞ്ഞൂടെ ”
“എടാ ഉമ്മയും വാപ്പയും മരിച്ചുപോയ നമുക്ക് പടച്ചോൻ തന്ന അനുഗ്രഹം ആണെടാ ഇവിടുത്തെ ഉമ്മയും വാപ്പയും… അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?, അജാസിക്കാടെ നിർബന്ധത്തോടെ ചിലപ്പോൾ അവർ സമ്മതിച്ചാലും അവർക്ക് ഇപ്പോൾ ഉള്ള സ്നേഹം പിന്നീട് നമ്മളോട് കാണില്ല ”
“അത് ശെരിയാണ് ഇത്ത.. ഇപ്പൊ എന്ത് ചെയ്യും ”
“എനിക്ക് അറിയില്ല കിട്ടുവാണേൽ എനിക്ക് എല്ലാവരെയും വേണം… അല്ലേൽ ഇത് പോലെ തന്നെ പോക്കട്ടെ ” ജാസ്മിൻ പറഞ്ഞു
ഇങ്ങനെ പറഞ്ഞ അവളെ ആണ് നിങ്ങളെ ചതിച്ചു എന്ന് പറഞ്ഞു കൊല്ലാൻ നോക്കിയത്.. അന്ന് ഇയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണ് എന്ന് അറിഞ്ഞതിന്റെ അന്ന് അവൾ എന്നെ വിളിച്ചു..
“എടാ…….” എന്ന് വിളിച്ചു ജാസ്മിൻ ഒറ്റ കരച്ചിൽ…
“എന്താ ഇത്ത എന്താ പ്രശ്നം… എന്തിനാ കരയുന്നെ ”
“എടാ എല്ലാരും നമ്മളെ പറ്റിക്കുവായിരുന്നെടാ… നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു… അയാൾക്ക് ഞാൻ അവിടെ ഉള്ളപ്പോൾ ഞാൻ വേണമായിരുന്നു… ഞാൻ അല്ലാതെ വേറെ ഒരു പെണ്ണ് ഇല്ല എന്നൊക്കെ ആണ് അയാൾ പറഞ്ഞത്… ഇപ്പൊ അയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണെടാ… ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ… എനിക്ക് മനസും ശരീരവും തളരുന്നത് പോലെ ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…
“എനിക്ക് സംശയം ഉണ്ടായിരുന്നെടി.. നമ്മൾക്ക് ക്യാഷ് ഇല്ല ചോദിക്കാനും ആരും ഇല്ല അപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.. എനിക്ക് മനസിലാകും നിന്റെ അവസ്ഥാ.. പക്ഷെ നീ അയാളുടെ മുന്നിൽ തൊറ്റ് കൊടുക്കാൻ നിക്കരുത്… നീ വേറെ ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ കൂടെ നടക്ക് ”
“നീ എന്തൊക്കെയാടാ ഈ പറയുന്നേ… എനിക്ക് അയാളെ മറക്കാൻ പറ്റില്ലടെ അവിടുന്ന് ഇവിടെ വന്നപ്പോൾ മുതൽ എന്റെ അവസ്ഥാ നിനക്ക് അറിയാവുന്നതല്ലേ… അയാൾ ഇല്ലാതെ എനിക്ക് പറ്റില്ല ”
“എന്നാൽ നീ ഞാൻ പറയുന്നത് പോലെ കേക്ക് ആരോടെങ്കിലും… ഇക്കാനെ കാണിക്കാൻ ഇഷ്ടമാണെന്ന് പറ.. ഇക്കാക്ക് നിന്നെ ഇഷ്ടമാണെൽ അത്
സഹിക്കാൻ പറ്റില്ല ”
“എടാ ഞാൻ എങ്ങനെ ആണെടാ ”
“നിന്റെ നല്ലതിന് വേണ്ടി ആണ് ”
അന്ന് ഞാൻ പറഞ്ഞതിന്റെ പേരിലാണ് അന്ന് അവൾ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത്… പക്ഷെ അന്ന് അവൾക്ക് മനസിലായി നിങ്ങൾക്ക് അവളെ ഇഷ്ടമല്ലെന്ന്.. അന്ന് തന്നെ അവൾ നാട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് പക്ഷെ അതിനുള്ള ക്യാഷ് അവളുടെ കയ്യിൽ ഇല്ലായിരുന്നു… എന്ന് മാത്രം അല്ല അവൾ ഇഷ്ടമാണെന്ന് പറഞ്ഞവൻ അത് സീരിയസ് ആയിട്ട് എടുക്കുകയും ചെയ്തു… പിന്നെ ഞാൻ അവളെ കാണുന്നത് ന്യൂസിൽ ആണ്… കാണാനില്ല എന്ന് പറഞ്ഞൊരു ന്യൂസ് വന്നപ്പോൾ… ഞാൻ അന്ന് തന്നെ ഇറങ്ങി പക്ഷെ എനിക്ക് വണ്ടി കിട്ടിയില്ല… അറിയാവുന്നവരോടൊക്കെ ഞാൻ വിളിച്ചു ചോദിച്ചു… ആർക്കും ഒരു വിവരവും കിട്ടിയില്ല… പിറ്റേന്ന് അവളെ കൊല്ലാൻ നോക്കി എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്ന പോയി… കൂട്ടുകാർ ആണ് ഇവിടെ കൊണ്ട് വന്നത് എന്നെ… കോടതിൽ നിങ്ങൾ ജയിച്ചിരിക്കും… പക്ഷെ എന്റെ ഇത്തയെ കൊല്ലാൻ നോക്കിയതിനു നിങ്ങൾ രക്ഷപ്പെടുമെന്ന് കരുതണ്ട…” അവൻ ദേഷ്യത്തോടെ പറഞ്ഞു…
“നിന്റെ ഇത്ത ഒന്ന് എഴുന്നേറ്റാൽ അവൾ പറയും ഞാൻ അവളെ കൊല്ലാൻ ശ്രെമിച്ചിട്ടുണ്ടോ എന്ന്… അവളെ എനിക്ക് ഇഷ്ടമായിരുന്നു…” ഞാൻ പറയാൻ തുടങ്ങിയപ്പോൾ അവൻ കൈ പൊക്കി പറയണ്ട എന്ന് കാണിച്ചു… എന്നിട്ട് അവന് എഴുനേറ്റ് പുറത്തേക്ക് പോകാൻ ഇറങ്ങി ഡോറിന്റെ അവിടെ ചെന്നിട്ട് തിരിഞ്ഞു നിന്നു…
“എന്റെ ഇത്താ ഈ ലോകം വിട്ട് പോയാൽ… ആര് കൊല്ലാൻ ശ്രെമിച്ചെന്ന് എനിക്ക് അറിയണ്ട… നീയും നിന്റെ കുടുംബവും പിന്നെ ജീവനോടെ ഉണ്ടാകില്ല…” എന്ന് ഭീഷണി മുഴക്കി അവൻ പുറത്തേക്ക് പോയി…
വാപ്പി ഇതൊക്കെ കേട്ട് ഞെട്ടി നിക്കുകയാണ്… ഞങ്ങളുടെ വീട്ടിൽ നിന്നപ്പോൾ വാ തുറന്ന് സംസാരിക്കാത്ത പയ്യൻ ആയിരുന്നു…ഇപ്പൊ എന്തൊക്കെയാ വിളിച്ചു പറഞ്ഞിട്ട് പോയി…
“ഇനി നീ ഇവിടെ നിക്കണ്ട… ഞങ്ങളുടെ കൂടെ വാ ”ഉമ്മി എന്റെ കയ്യിൽ പിടിച്ചു താഴെ ഇരുന്നു കരഞ്ഞു…
“ഇതൊക്കെ അറിഞ്ഞിട്ടും അവളെ ഒന്ന് കാണാൻ പോലും കൂട്ടക്കാതെ നിങ്ങൾ പോകുവാണേൽ പൊക്കോ… പക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് ഇനിയും അവളെ ഉപേക്ഷിക്കാൻ ഞാൻ ഇല്ല…”
“നീ അവളെ കല്യാണം കഴിക്കാൻ പോവുകയാണോ?” വാപ്പി ചോദിച്ചു…
“അവൾക്ക് എന്നെ ഇഷ്ടമാണെൽ അവളെ ഞാൻ കല്യാണം കഴിക്കും… ”
അത് കേട്ട് കഴിഞ്ഞതും നീണ്ട ഒരു നിശബ്ദത ആയിരുന്നു അവിടെ… വാപ്പി എഴുനേറ്റ് റൂമിലേക്ക് പോയി… കുറച്ചു കഴിഞ്ഞു ഒരുങ്ങി വന്നു…
“മോനെ, നിന്റെ സന്ദോഷത്തിനാണ് ഞങ്ങൾ ജീവിക്കുന്നത്.. ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി… ജാസ്മി മോളുടെ സ്നേഹം മനസിലാക്കാൻ നിന്നെ പോലെ തന്നെ ഞങ്ങൾക്കും പറ്റിയില്ല… നീ ആ വിഷമത്തിൽ ഇരിക്കുന്നത് കാണാൻ വയ്യാത്തത്കൊണ്ട് ആണ് ഞങ്ങൾ നിനക്ക് വേറെ പെണ്ണ് നോക്കിയത്.. അന്ന് നിന്റെ മുഖത്ത് ഒരു സന്ദോഷം ഒരു സന്ദോഷം ഉണ്ടായിരുന്നു… അതുകണ്ടിട്ടാണ് ഞങ്ങൾ പെട്ടന്ന് തന്നെ ആ കല്യാണം നടത്താൻ നോക്കിയത്… പക്ഷെ വിധി ഇങ്ങനെ ആക്കി കളഞ്ഞു.. നീ വേഗം പോയി ഒരുങ്ങ്… ഇനി അവളെ നമ്മൾ നാട്ടിൽ കൊണ്ട് പോകാം ” വാപ്പി പറഞ്ഞു എനിക്ക് അപ്പോൾ തുള്ളിച്ചടാൻ ആണ് തോന്നിയത്… ഞാൻ ഓടി ചെന്ന് വാപ്പിയെ കെട്ടിപിടിച്ചു… വാപ്പി എന്നെയും… ഉമ്മിയുടെ കണ്ണുകൾ സന്ദോഷം കൊണ്ട് നിറഞ്ഞു… ഞാൻ ഡ്രസ്സ് ഒക്കെ മാറി തിരിച്ചു വന്നു… ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി… അന്ന് Si പറഞ്ഞത് പോലെ രണ്ട് പോലീസികാർ അവിടെ ഉണ്ടായിരുന്നു… ജാസ്മിമും അവിടെ ഇരിപ്പുണ്ടായിരുന്നു… അവൻ കുനിഞ്ഞു ഇരിക്കുകയായിരുന്നു… ഞാൻ അവന്റെ അടുത്ത് ചെന്ന് ഇരുന്നു അവന്റെ തോളിൽ കൈ ഇട്ടു… അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ കുത്തിന് പിടിച്ചു… കൈ മടക്കി എന്റെ നെഞ്ചത്ത് ഇടിച്ചു… ആ ഇടിയുടെ ആഘാദത്തിൽ ഞാൻ ബാക്കിലേക്ക് പോയി അവൻ തലങ്ങും വിലങ്ങും എന്നെ ഇടിച്ചുകൊണ്ട് ഇരുന്നു… അവിടെ നിന്ന പോലീസുകാർ വന്ന് അവനെ പിടിച്ചു മാറ്റി… വാപ്പിയും ഉമ്മിയും എന്റെ അടുത്ത് വന്ന് എനിക്ക് എന്ത് പറ്റി എന്ന് നോക്കി പക്ഷെ എന്റെ നോട്ടം അവനിൽ തന്നെ ആയിരുന്നു…
“നിങ്ങൾ എല്ലാരും കൂടെ എന്തിനാ വന്നേ ജീവച്ഛവം ആയി കിടക്കുന്ന അവളുടെ ബാക്കിയുള്ള കുറച്ച് ജീവൻ കൂടെ എടുക്കാൻ ആണോ… ഞാൻ നിങ്ങളുടെ കാൽ പിടിക്കാം… അവളെ ഒന്നും ചെയ്യരുത്… എനിക്ക് സ്വന്തം എന്ന് പറയാൻ വേറെ ആരും ഇല്ല…” അവൻ പറഞ്ഞു കൈ കൂപ്പി കരഞ്ഞുകൊണ്ട് താഴെക്ക് ഇരുന്നു…
ഞാൻ ഞെട്ടി ബാക്കിലേക്ക് വീണു… തല കറങ്ങുന്ന പോലെ,കൈകാലുകൾ നിശ്ചലമാകുന്നു,ഹൃദയം വല്ലാത്ത സ്പീഡിൽ ഇടിക്കുന്നു, കാഴ്ച മങ്ങുന്നു,ജീവൻ പോകുന്ന പോലെ… എന്റെ കണ്ണുകൾ അടഞ്ഞു…
കണ്ണുകൾ തുറക്കുമ്പോൾ ട്രിപ്പ് ഇട്ട് ഏതോ ബെഡിൽ കിടക്കുകയാണ് ഞാൻ… ഉമ്മിയും വാപ്പിയും എന്റെ അടുത്ത് തന്നെ ഉണ്ട്…
“ഞാനാ.. ഞാനാണ് എല്ലാത്തിനും കാരണം… എന്റെ മനസ്സിൽ പ്രേമം തോന്നിയത്കൊണ്ട് ആണ് അവൾ ഇപ്പൊ അങ്ങനെ കിടക്കുന്നത്… ഞാൻ… ഞാൻ ഇനി എന്ത് ചെയ്യും? ”
“മോനെ നീ വിഷമിക്കണ്ട.. പടച്ചോൻ ഇതൊന്നും കാണാതെ ഇരിക്കില്ലടാ ” വാപ്പി പറഞ്ഞു…
“വാപ്പി എനിക്ക് അവനോട് ഒന്ന് സംസാരിക്കണം ”
“മോനെ അത് വേണോ?”
“വേണം ” വാപ്പി പുറത്തേക്ക് പോയി അവനുമായി അകത്തേക്ക് വന്നു… അവൻ ദേശിച്ച മുഖത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു അവൻ എന്റെ അടുത്തു വന്നു ഞാൻ അവന്റെ കയ്യിൽ പിടിച്ചു…
“പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ നിങ്ങളോട് ചെയ്തത്… പക്ഷെ അവളെ കൊല്ലാൻ നോക്കിയത് ഞാൻ അല്ല.. എനിക്ക് അതിന് പറ്റില്ലടാ… അവളെ എനിക്ക് വേണമെടാ… ഞാൻ നോക്കിക്കോളാം പൊന്ന് പോലെ.. അതിന് നീ, നിന്റെ സമ്മതം തരണം.. അത് മാത്രം മതി എനിക്ക് ” ഞാൻ അവന്റെ കൈയിൽ പിടിച്ചു കരഞ്ഞു പറഞ്ഞു…
“ഇത്രയും ഒക്കെ ആയി… നിങ്ങൾ ഉള്ളത്കൊണ്ട് മാത്രമാണ് അവളെ അവിടെ ആക്കിയിട്ട് ഞാൻ പോയത്…എന്നിട്ടും ഞാൻ എന്ത് വിശ്വസിച്ചു അവളെ നിങ്ങൾക്ക് തരും ” അവൻ ചോദിച്ചു…
“അങ്ങനെ പറയല്ലേ മോനെ… ഞങ്ങൾ കാരണം ആണ് അവൻ ജാസ്മിനെ മറന്നു വേറെ ആളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്… അവനോടും ഞങ്ങളോടും ക്ഷെമിക്കണം മോനെ… അവളെ എന്റെ മോള് ആയി ഞാൻ നോക്കിക്കോളാം… ഞങ്ങളുടെ കൂടെ വാ നിങ്ങൾ ” ഉമ്മി പറഞ്ഞു….
അവൻ കുറെ നേരം ആലോചനയിൽ ആയിരുന്നു..
“എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നും ഇല്ല.. അത് ചെയ്തത് ഇക്കാ അല്ലെന്ന് എനിക്ക് അറിയാം.. ഞാൻ നിങ്ങളോട് അങ്ങനെ ഒക്കെ ചെയ്തത് എന്തിനാണെന്ന് ചോദിച്ചാൽ.. നിങ്ങൾ അവളെ മറക്കാൻ ആയിരുന്നു… അവൾ ഇപ്പൊ കോമ സ്റ്റേജിൽ ആണ്.. ഇനി അവൾ കാരണം നിങ്ങൾ വിഷമിക്കണ്ട എന്ന് പറഞ്ഞാണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്… നിങ്ങൾ ആലോചിച്ച് ആണോ അത് പറഞ്ഞത്… കുറെ കഴിഞ്ഞ് ഞങ്ങൾ നിങ്ങൾക്ക് ഒരു ശല്യം ആകരുത് എന്ന് എനിക്ക് ഉണ്ട് ”
“മോനെ ഞങ്ങൾ ഇവന്റെ ആഗ്രഹങ്ങൾക്ക് ഒന്നും എതിർ നിന്നിട്ടില്ല.. ആകെ നിന്നത് നിന്റെ ഇത്താടെ കാര്യത്തിൽ ആയിരുന്നു.. അതും അവൾക്ക് ഇഷ്ടമല്ല എന്ന് കരുതിയിട്ടാണ്… അവൾക്ക് സമ്മതം ആയിരിക്കുമോ ഈ കാര്യം ” ഉമ്മി അവനോട് ചോദിച്ചു…
“അവൾക്ക് ഇഷ്ടമാണ്.. പക്ഷെ അവൾ ഇനി പഴയ സ്ഥിതിയിലേക്ക് വന്നില്ലേൽ ഇക്കാടെ ജീവിതം പോകില്ലേ ”അവൻ ചോദിച്ചു…
“അവളെ മറന്നു ഞാൻ ഒരു ജീവിതം തുടങ്ങാൻ പോയപ്പോൾ ഇങ്ങനെ… വേറെ ഒരു ജീവിതം തുടങ്ങിയിരുന്നേൽ ഒന്ന് ആലോചിച്ച് നോക്ക് ” ഞാൻ അവനോട് ചോദിച്ചു… അതിന് അവനു ഉത്തരം ഇല്ലായിരുന്നു…
“എല്ലാർക്കും സമ്മതം ആണ്… ഞാൻ ഡോക്ടറെ കണ്ടിരുന്നു… ഇപ്പൊ അവൾക്ക് യാത്രക്ക് പറ്റിയ സമയം അല്ല…1 മാസം കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ട് പോകാം… ഇനി ചികിത്സ മുഴുവൻ അവിടെ നോക്കാം ” വാപ്പി പറഞ്ഞു… അന്ന് ട്രിപ്പ് ഇട്ടത്
ഊരി കഴിഞ്ഞപ്പോൾ തന്നെ അവളെ കാണാൻ ആയി ഞാൻ പോയി… കണ്ട് സഹിച്ചു നിക്കാൻ എനിക്ക് പറ്റിയില്ല ഞാൻ കരഞ്ഞു പോയി… അവളുടെ കാലുകളിൽ വീണു കരഞ്ഞു… വാപ്പിയും ഉമ്മിയും ആണ് എന്നെ പിടിച്ചു മാറ്റിയത്…
പിന്നീട് ഉള്ള ഒരു മാസം ഞാൻ അവളുടെ കൂടെ തന്നെ ആയിരുന്നു രാവിലെ വന്നാൽ രാത്രി തിരിച്ചു പോകും… ഫുഡ് കൊടുക്കുന്നതൊക്കെ ഞാൻ തന്നെ ആയിരുന്നു…
അങ്ങനെ ഇന്നേക്ക് ഒരു മാസം കഴിഞ്ഞു.. ഇതിനിടയിൽ സംഭവിച്ച ഒരേ ഒരു മാറ്റം എന്താണെന്നു വെച്ചാൽ പോയ ശേഷം ആഫി എന്നെ വിളിച്ചിട്ടില്ല ഞാൻ അവളെ വിളിച്ചപ്പോഴൊക്കെ അവൾ എടുത്തിട്ടും ഇല്ല അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു പക്ഷെ ഞാൻ അതൊക്കെ ജാസ്മിന്റെ അടുത്ത് ചെല്ലുമ്പോൾ മറക്കും ഒന്നും പ്രീതികരിക്കില്ലേലും അവളെ കാണുമ്പോൾ തന്നെ മനസ്സിൽ സന്ദോഷവും സങ്കടവും ഒരുമിച്ച് വരും… അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു ഞാനും ജാസ്മിനും ആംബുലൻസിൽ… വാപ്പിയും ഉമ്മിയും ജാസിമും കാറിൽ…
നാട്ടിലേക്ക് തിരിച്ചെത്തിയ അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.. അവിടെ ഒരാഴ്ച കിടന്നു… ഒരു മാറ്റവും ഉണ്ടായിരുന്നില്ല… അങ്ങനെ തിരിച്ചു ഞങ്ങളുടെ വീട്ടിലേക്ക് തന്നെ മാറ്റി അവളെ… അപ്പോഴും ആഫി വീട്ടിലേക്ക് വന്നിരുന്നില്ല… എന്നോട് സംസാരിച്ചിരുന്നില്ല… ഞങ്ങൾ വീട്ടിൽ വന്നതിന് ശേഷം ഞാൻ ഒരുപാട് മാറി പോയിരുന്നു.. എപ്പോഴും ജാസ്മിന്റെ കൂടെ ആയി.. ഒരു റൂമിൽ ഫുഡ് പോലും ആ റൂമിൽ തന്നെ ആയിരുന്നു…
അങ്ങനെ ഇരിക്കുമ്പോൾ ആണ് നാട്ടിൽ വന്നിട്ട് കൃത്യം 17 ആം ദിവസം താഴെ വാക്ക് തർക്കവും സംസാരവും ഒക്കെ കേക്കുന്നത്… ഞാൻ ഓടി ഹാളിലേക്ക് ചെന്നു… ആഫിയും ഫൈസലും വന്നിട്ടുണ്ട്… എന്നെ അവർ കണ്ടു പക്ഷെ മൈൻഡ് ചെയ്യുന്നില്ല… പക്ഷെ ഞാൻ വന്നപ്പോൾ സംസാരം അവിടെ നിന്നു…
“എന്താ വാപ്പി എന്താ പ്രശ്നം ” ഞാൻ ചോദിച്ചു…
“അത് മോനെ ഇവർ ഈ ആഴ്ച ജർമ്മനിയിലേക്ക് പോകുകയാണെന്ന്.. രണ്ടുപേർക്കും അവിടെ ജോലി ശെരിയായി എന്ന് ”വാപ്പി വിഷമത്തോടെ ആണ് പറഞ്ഞത്…അത് കേട്ടതും ഞാൻ തളർന്നു
“അതിനെന്താ വാപ്പി നമ്മൾ അവൾക്ക് ഇപ്പൊ ആരും അല്ല… പോകുന്നതിന് മുൻപ് വന്ന് പറഞ്ഞല്ലോ അത് തന്നെ ഭാഗ്യം ” ശബ്ദത്തിൽ ഉള്ള ഇടർച്ച മാക്സിമം വരാതെ ഞാൻ പറഞ്ഞു..
“അതല്ല അവർ പോയി കഴിഞ്ഞാൽ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് കാണില്ലെന്ന് ” അത് കൂടെ കേട്ട് നിന്നപ്പോൾ കാൽ തളർന്ന ഞാൻ സോഫയിലേക്ക് ഇരുന്നു… ഞാൻ എന്നിട്ട് ആരുടെയും മുഖത്ത് നോക്കാതെ തലയാട്ടി…
“നിന്റെ അഭിപ്രായം എന്താണ്?” വാപ്പി എന്നോട് ചോദിച്ചു…
“ഇത് എന്റെ ജീവിതം അല്ലല്ലോ വാപ്പി അവരുടെ അല്ലെ… അവർ എങ്ങനെ ജീവിച്ചാലും സന്ദോഷത്തോടെ ഇരുന്നാൽ പോരെ… നമ്മൾ ഇപ്പൊ പോകണ്ട എന്ന് പറഞ്ഞാലും അവർ പോകും.. ജോലി കിട്ടിയത് ഇപ്പോഴാ പറഞ്ഞത്… പോകുന്നതും ഇപ്പോഴാണ് പറഞ്ഞത്… തിരിച്ചു വരില്ലെന്നും പറഞ്ഞത് ഇപ്പോഴാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൾക്ക് അവളുടെ ഭർത്താവുമായി തീരുമാനിക്കാമെങ്കിൽ നമ്മുടെ സമ്മതം ഒന്നും അവൾക്ക് വേണ്ട വാപ്പി പോകാൻ.. ” ഞാൻ തല താഴ്ത്തി പറഞ്ഞു…
“വേണ്ടേ നിങ്ങളുടെ ആരുടെയും സമ്മതം വേണ്ടേ… നിങ്ങൾ ഒന്നും എന്റെ ആരും അല്ല അല്ലെ.. നിങ്ങൾ പോകരുത് എന്ന് പറഞ്ഞാലും ഞാൻ പോകും
അല്ലെ… അല്ലേടാ പട്ടി ” എന്ന് പറഞ്ഞു ആഫി എന്റെ തല പിടിച്ചു പൊക്കി… കുറെ നാളുകൾക്ക് ശേഷം ആണ് അവളെ ഞാൻ ചിരിച്ചു കാണുന്നത്… അങ്ങനെ കണ്ടപ്പോൾ എവിടെ നിന്നോ വന്ന സന്ദോഷത്തിൽ അവളെ ഞാൻ കെട്ടിപിടിച്ചു പൊക്കി എടുത്ത് കറക്കി…
“താഴെ ഇറക്ക് കറക്കത്തെ… അകത്തു ഒരാൾ കൂടെ ഉണ്ട് ” അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു… ഞാൻ അവളെ താഴെ നിർത്തി…
“സത്യം ആണോ?.. ഏഹ് ” ഞാൻ ചോദിച്ചു…
“ആണ് ഇക്കാ ഒരു മാമ ആക്കാൻ പോകുവാ ” അത് കേട്ട് ഞാൻ വാപ്പിയെ നോക്കി വാപ്പി എന്നെ നോക്കി ചിരിക്കുകയാണ്… അപ്പോൾ എനിക്ക് മനസിലായി എന്നെ പറ്റിക്കാൻ വേണ്ടി ആണ് ഇവർ അങ്ങ് ജർമനിയിലേക്ക് പോകുന്നു എന്നൊക്കെ പറഞ്ഞത്… ഞാൻ സന്ദോഷം കൊണ്ട് വാപ്പിയെ കെട്ടിപിടിച്ചു… അപ്പോഴും ഫൈസൽ ദേഷ്യം വിടാത്ത മുഖവുമായി നിക്കുകയായിരുന്നു… ഞാൻ അവനിക്ക് എന്താ പറ്റിയതെന്ന് ആഫിയോട് ചോദിച്ചു… അവൾ നേരിട്ട് ചോദിക്കാൻ പറഞ്ഞു… ഞാൻ പതിയെ അവന്റെ അടുത്തേക്ക് നടന്നു…
“എന്താ അളിയാ പ്രോബ്ലം ” ഞാൻ അവന്റെ തോളിൽ തട്ടി ചോദിച്ചു…
“എന്റെ പൊന്ന് അളിയാ, അളിയൻ അല്ലാതെ വേറെ ആരെങ്കിലും ഇവളുടെ വാക്ക് കേക്കുമോ… അന്ന് കോടതിയിൽ വരുമ്പോൾ എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു… വേറെ ഒരു പെണ്ണിനെ മനസ്സിൽ വെച്ചിട്ട് വേറെ ആളെ കല്യാണം ആലോചിച്ചതിൽ… അതാണ് അവിടെ നിക്കാതെ തിരിച്ചു പോന്നത്… തിരിച്ചു വരുന്ന വഴി ആണ് ഇവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞത്… അതിന്റെ പേരിൽ ഞങ്ങൾ അടി ആയിരുന്നു.. അന്ന് ഞാൻ അവളുടെ ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ചു..”
“അതൊന്നും സാരമില്ല അളിയാ… പക്ഷെ ഇത്രയും നാൾ ആയിട്ട് നിങ്ങൾ വരാതെ ആയപ്പോൾ ഞാൻ കരുതി എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണ് വരാതെ ഇരുന്നതെന്ന് ”
“ആ അതുകൊണ്ട് തന്നെയാ എന്തെ മര്യധക്ക് ഈ വീട്ടീന്ന് പൊക്കോണം ”അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു…
“നീ പൊടി ”
“അത് അളിയാ ഇവളാണ് പറഞ്ഞത്… അളിയനെ ഒന്ന് പരീക്ഷിക്കാമെന്ന് ”
“എന്ത് പരീക്ഷണം ”
“അളിയൻ ഇവളെ കാണാൻ അങ്ങ് വരുമെന്ന് ഇവൾ പറഞ്ഞു… പക്ഷെ അളിയൻ ആണ് ജയിച്ചത് ”
“അത് ഇവിടെ വന്നതിന് ശേഷം ഞാൻ ഹാളിലേക്ക് വന്നതേ ഇപ്പോൾ ആണ്… എപ്പോഴും ആ റൂമിൽ ആണ് ”
“അത് ഇവൾ പറഞ്ഞു..”
“അല്ല ഉമ്മി എന്തെ ”
“നല്ല ഉറക്കത്തിൽ ആണെടാ…. ശല്യം ചെയ്യണ്ട എന്ന് ഞാനും കരുതി ”…
“ഇക്കാ ഇങ്ങ് വന്നേ” എന്ന് പറഞ്ഞു ആഫി എന്റെ കയ്യിൽ പിടിച്ചു ജാസ്മിൻ കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി…
“ഇക്കാ ഞാൻ കാരണം ആണ് ഇവൾക്ക് ഇങ്ങനെ ഒക്കെ വന്നത്.. എങ്ങനെ ഇരിക്കേണ്ട ആൾ ആണ്.. ഈ പാപങ്ങൾ ഒക്കെ ഞാൻ എവിടെ കൊണ്ട് വെക്കും ”
“അവൾക്ക് വിഷമം ഒന്നും കാണില്ല… പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട്… ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നേൽ സ്വർഗം കാണിച്ചേനെ ഞാൻ ” അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു… ആഫി അത് തുടച്ചു…
“ഇക്കാടെ ഈ സ്നേഹം മതി അവൾ തിരിച്ചു ജീവിതത്തിലേക്ക് വരും ”…
2 വർഷങ്ങൾക്ക് ശേഷം… ഈ രണ്ട് വർഷത്തിനിടക്ക് സംഭവിച്ചത്… ജാസിം ജോലിക്ക് കയറി… ആഫിക്ക് കുഞ്ഞ് ഇണ്ടായി അഫ്ന.. ബസ്സിനസുകൾ പലതും നിർത്തി… ജാസ്മിൻ ചെറിയ അനക്കങ്ങൾ കാണിച്ചു തുടങ്ങി….ഞാൻ പുറത്തേക്ക് ഇറങ്ങാതെ അവളുടെ കൂടെത്തന്നെ ആയി…കുടുംബക്കാർ പോലും ഓരോന്ന് ഒക്കെ പറഞ്ഞു തുടങ്ങി.. എന്റെയും ജാസ്മിന്റെയും ജീവിതം ആ റൂമിനുള്ളിൽ ഒതുങ്ങി… വീട്ടുകാർക്ക് അതിൽ ചെറിയ എതിർപ്പ് ഉണ്ടായിരുന്നു പക്ഷെ എനിക്ക് വിഷമം ആകും എന്ന് കരുതി അവർ പറഞ്ഞില്ല..അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കുളിക്കാൻ കയറി…
കുളിച്ചോണ്ട് ഇരുന്നപ്പോൾ “ആാാഹ് ഉമ്മാാാ” എന്നൊരു വിളി കേട്ടു…. ഞാൻ പെട്ടന്ന് ഇറങ്ങി നോക്കുമ്പോൾ കാണുന്നത്… എഴുനേറ്റ് തലയിൽ പിടിച്ചു ഇരിക്കുന്ന ജാസ്മിനെ ആണ്…. എനിക്ക് സന്ദോഷം കൊണ്ട് എന്തൊക്കെ ചെയ്യണം enn അറിയാതെ ആയി… ഞാൻ ഹാളിലേക്ക് ഓടി…
“ഉമ്മി, വാപ്പി… ഓടി വാ ” ഞാൻ സന്ദോഷം കൊണ്ട് അലറി… അവർ രണ്ടുപേരും അടുത്തേക്ക് വന്ന് എന്ത് പറ്റിയെന്നു തിരക്കി…
“അവൾ, അവൾ ” ശ്വാസം വലിക്കുന്നത് കൊണ്ട് എനിക്ക് പറയാൻ പറ്റാതെ ആയി…
“എന്താടാ എന്ത് പറ്റി ” ഉമ്മി ചോദിച്ചു…
“ഉമ്മി അവൾ എഴുനേറ്റ് ഇരുന്നു ഉമ്മി ” എന്ന് പറഞ്ഞു ഞാൻ ഉമ്മിയെ പൊക്കി എടുത്തു കറക്കി….
“സത്യം ആണോടാ നീ ഈ പറയുന്നെ ” വാപ്പി വിശ്വസിക്കാത്ത പോലെ ചോദിച്ചു…
“ ആണ് വാപ്പി അവൾ എഴുനേറ്റ് ഇരുന്നു…” ഞാൻ ഉമ്മിയെ താഴെ ഇറക്കി… രണ്ട് പേരും കൂടെ ഓടി റൂമിലേക്ക് പോയി…
ഞാൻ ഫോൺ എടുത്ത് ആഫിയെ വിളിച്ചു…
“ആഫി നീ എത്രയും പെട്ടന്ന് വീട്ടിൽ എത്തണം അത്യാവശ്യം ആണ് ” അവൾ തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ കട്ട് ആക്കി…
ഞാൻ ജാസിമിനെ വിളിച്ചു…
“എടാ നമ്മുടെ ദുആ പടച്ചവൻ കേട്ടെടാ..” ഞാൻ പറഞ്ഞു…
“എന്താ ഇക്കാ എന്താ പറയുന്നേ ”
“എടാ നിന്റെ ഇത്ത എഴുന്നേറ്റട… നീ വേഗം വാ ”
“ദാ എത്തി ഇക്കാ ” എന്ന് പറഞ്ഞു അവൻ ചിരിക്കുന്നത് കേട്ടു… എല്ലാർക്കും സന്ദോഷം… കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ഒരു കാർ വന്ന് നിന്നത് അറിഞ്ഞു… ആഫി ആയിരുന്നു അവൾ പേടിച്ചു ആണ് അകത്തേക്ക് വന്നത്…
“എന്താ എന്ത് പറ്റി ”അവൾ ചോദിച്ചു… ഫൈസലും അഫ്നയും ഉണ്ടായിരുന്നു…
“വാ കാണിച്ച തരാം ” എന്ന് പറഞ്ഞു അവളേം പിടിച്ചു വലിച്ചുകൊണ്ട് റൂമിലേക്ക് പോയി…
ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് ഉമ്മിടെ ദേഹത്തേക്ക് ചാരി കിടന്ന് കരയുന്ന ജാസ്മിനെ ആണ്… ആഫി അത് കണ്ടിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു…
“ഇത് വിളിച്ചപ്പോൾ പറഞ്ഞിരുന്നേൽ ഇത്രയും ടെൻഷൻ ആകേണ്ട കാര്യം ഇല്ലായിരുന്നു ” അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് വിട്ട് മാറി ജാസ്മിന്റെ അടുത്തേക്ക് പോയി…
“ഉമ്മി ഒന്ന് വരുമോ ” ഞാൻ ഉമ്മിയെ വിളിച്ചു…
“ഉമ്മി ഞാൻ പുറത്തേക്ക് പോകുവാ ഇന്ന് ഒരു പാർട്ടി ആയിക്കോട്ടെ… പിന്നെ എനിക്ക് അവളെ ഇഷ്ടമാണെന്ന് അവളോട് പറയണ്ട.. കല്യാണം കഴിഞ്ഞില്ല എന്ന് മാത്രം പറഞ്ഞാൽ മതി ”ഞാൻ ഉമ്മിയോട് പറഞ്ഞു… ഉമ്മി തല ആട്ടി… ഞാൻ വേഗം ഡ്രസ്സ് ഒക്കെ ചേഞ്ച് ആക്കി.. പുറത്തേക്ക് ഇറങ്ങി ഫൈസൽ അവിടെ ഇരിപ്പുണ്ടായിരുന്നു…
“അളിയാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം ” എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി… ബൈക്ക് എടുത്തു… ബാലൻസ് ശെരിയാകാണില്ല… കുറച്ച് ഓടിച്ചപ്പോൾ ശെരിയായി…
ഞാൻ നേരെ ടൗണിൽ ചെന്നു ഫസ്റ്റ് ജുവലറിയിൽ കയറി… അവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങി… എന്നിട്ട് കേക്കും വാക്കി സാധനങ്ങളും വാങ്ങി വീട്ടിൽ എത്തി… അപ്പോൾ ഹാളിൽ എല്ലാരും കൂട്ടം കൂടി ഇരുന്നു സംസാരിക്കുകയാണ്… ജാസ്മിൻ എന്നെ ഒന്ന് നോക്കി… അവളുടെ കണ്ണുകളിൽ ഏതോ വശ്യത പോലെ… പക്ഷെ അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് ഏതോ പേടി പോലെ… ഞാൻ സാധനങ്ങൾ ഒക്കെ കൊണ്ട് വെച്ചിട്ട് അവരുടെ കൂടെ വന്ന് ഇരുന്നു…
“എന്നാ നമുക്ക് കേക്ക് മുറിച്ചാലോ ” അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ പറഞ്ഞു…
“കേക്കോ.. അതിന് ഇന്ന് എന്താ ” ആഫി സംശയത്തോടെ ചോദിച്ചു..
“ഇന്ന് ഒരു സന്ദോഷം ദിവസം ആണ് അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…
“എന്നാ വാ മുറിച്ചേക്കാം, അല്ല ആരാ മുറിക്കുന്നെ ” ആഫി എന്നെ കുടുക്കുവാണെന്ന് എനിക്ക് മനസ്സിലായി
”അത് ചോദിക്കാൻ ഉണ്ടോ.. ജാസ്മി തന്നെ മുറിക്കട്ടെ ” അതിന് ഉത്തരം പറഞ്ഞത് ഉമ്മി ആയിരുന്നു… ഞാൻ നന്ദി സൂചകമായി ഉമ്മിയെ നോക്കി.. ഉമ്മി എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…
അതിനു ശേഷം എല്ലാരും ഡെയിനിങ് ടേബിളിന് ചുറ്റും നിന്നു… ഉമ്മി കേക്ക് എടുക്കാൻ ആ കിച്ചണിലേക്ക് പോയി… പുറകെ ഞാനും പോയി…
“ഉമ്മി ഞാൻ അവളോട് ചോദിക്കാൻ പോകുവാണ് ”ഞാൻ പേടിയോടെ പറഞ്ഞു…
“നീ പേടിക്കാതെ ഇരിക്ക് അവൾക്ക് നിന്നെ ഇഷ്ടം ആയിരിക്കും ” എന്റെ പേടി കണ്ട് ഉമ്മി പറഞ്ഞു…
അങ്ങനെ ഞങ്ങൾ കേക്ക് എടുത്ത് ടേബിളിന് അടുത്ത് എത്തി… കേക്ക് എടുത്തു വെച്ചു… ഉമ്മി അവളോട് മുറിക്കാൻ പറഞ്ഞു… അവൾ ചുറ്റും ഒന്ന് നോക്കി എന്റെ അടുത്ത് എത്തിയതും നോട്ടം സ്റ്റിക്ക് ആയി… അവൾ പെട്ടന്ന് നോട്ടം മാറ്റി… എന്നിട്ട് കേക്ക് മുറിച്ചു ഒരു പിസ് എടുത്ത് ജാസിമിന് കൊടുത്തു.. അവൻ തിരിച്ചും കൊടുത്തു… അങ്ങനെ എല്ലാവർക്കും കൊടുത്തു എല്ലാരും കേക്ക് കഴിച്ചു തിരിച്ചു പോയി… ജാസ്മിൻ അവസാനമാണ് പോവാൻ തുടങ്ങിയത്… ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു… അവൾ എന്നെ ഒന്ന് നോക്കി… ഞാൻ പോക്കറ്റിൽ നിന്ന് ആ ഗിഫ്റ്റ് എടുത്തു… ബോക്സ് ഓപ്പൺ ആക്കി…അതിൽ ഉണ്ടായിരുന്ന മോതിരം കയ്യിൽ എടുത്തു..
“will you marry me” ഞാൻ അവളോട് ചോദിച്ചു.. Yes പറയണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു… ഞാൻ അത് വല്ലാതെ ആഗ്രഹിച്ചു പോയിരുന്നു…
“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു…
20cookie-checkതേപ്പ് കഥ 9