ഞാൻ… ഞാൻ പേടിച്ചുപോയി….

ഏറെ പ്രിയപ്പെട്ട ഫഹദുവിന്…
സ്നേഹപൂർവ്വം
സിമോണ.

അന്ന്, കാലവർഷം നേരം തെറ്റി പെയ്യാറില്ലായിരുന്നു..

ക്ളോക്കിന്റെ സൂചികളെക്കാൾ, മലയാള മനോരമ വലിയ പഞ്ചാംഗത്തിലെ സങ്കീർണ്ണമായ
അക്കങ്ങളെക്കാൾ കൃത്യത, സൂര്യനും ഭൂമിക്കുമുണ്ടെന്ന് ജനം വിശ്വസിച്ചിരുന്ന കാലം..

കൃത്യമായി പറഞ്ഞാൽ കൊല്ലവർഷം….
അല്ല…
അത് എനിക്കും വലിയ പിടിയില്ല.. കാരണം ഞാൻ അന്ന് ജനിച്ചിരുന്നില്ലല്ലോ..

അത് സാരമില്ല..

കഥ പറയാൻ ഒരു ശരീരത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ..
പലപ്പോഴും തട്ടിൻ പുറത്തെ ചുവരുകളിലെ വെന്റിലേഷൻ ഹോളുകളിലൂടെ മൂളിയൊഴുകി വരുന്ന
തണുത്ത കാറ്റിൽ,
പറങ്കിമാവിന്റെ താഴെക്കൊമ്പിലെ ഒഴിഞ്ഞ ചില്ലയിൽ,
അടുക്കളച്ചുവരിലുറപ്പിച്ച കരിപിടിച്ച പഴയ അലമാരക്കീറിനുള്ളിൽ,
വിറകുപുരയുടെ പുകത്തട്ടിനരികിലെ പുളിവിറകുകളുടെ കൂമ്പാരത്തിൽ…. എന്നുവേണ്ട…
പഴയ, നാം എന്നോ കണ്ടുമറന്ന തറവാടിന്റെ മുക്കിലും മൂലകളിലും കഥകൾ ഒളിഞ്ഞിരിക്കുന്നത്
കണ്ടിട്ടില്ലേ..

ആ കഥകൾ കേൾക്കാൻ വേണ്ടത് കാഴ്ച്ചയിൽ പതിപ്പിക്കപ്പെട്ട ഒരു മനസ്സുമാത്രമാണ്..

അങ്ങനെ, സമയം തെറ്റാതെ, തിമിർത്തുപെയ്തുകൊണ്ടിരുന്നൊരു തുലാവര്ഷപ്പുലർച്ചെ,
ഇടയില്ലാതെ മുഴങ്ങിക്കൊണ്ടിരുന്ന ഇടിയുടെ ഒച്ചയിൽ ഒരല്പം ഞെട്ടലോടെയാണ് ബെഡിൽ
എഴുന്നേറ്റിരുന്നത്…
“ഛെ… സ്വപ്നമായിരുന്നോ???”
സ്ഥാനം തെറ്റിക്കിടന്നിരുന്ന ഒറ്റമുണ്ടിനടിയിലേക്ക് കൈ കടത്തി തൊട്ടുനോക്കി..
അടിവസ്ത്രത്തിൽ നനവു പടർന്നിരിക്കുന്നു…
അവൻ!!!…. പക്ഷേ?

“ർർർർണിം!!!!… ”
ഞെരക്കത്തോടെ പെൻഡുലം ക്ളോക്ക് ഒരുതവണ മുഴങ്ങി..
സമയമെത്രയാണ്…..? നാലരയായിക്കാണുമോ……?
ഉറക്കം വിട്ടിട്ടില്ല.. എഴുന്നേൽക്കണ്ട നേരമാകുന്നേ ഉള്ളു….

നടുത്തളത്തിലെ ഫേവർ ലിയൂബയുടെ പഴയ ക്ളോക്ക് “ക്ലക്ക് ക്ലക്ക്” ശബ്ദമുണ്ടാക്കി
പ്രായം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത് ഇടിമുഴക്കത്തിന്റെ ഇടവേളകളിൽ പതിഞ്ഞ
ശബ്ദത്തോടെ കേൾക്കാം..

“നിനക്കും എനിക്കും സമപ്രായമാണ്…
പിന്നെന്തിനാ ഇങ്ങനെ ഏതുനേരവും പരാതി പറഞ്ഞോടിരിക്കുന്നത്…?
എന്നെ കണ്ടു പഠിക്ക്… ഞാൻ വല്ലതും പറയുന്നുണ്ടോ…..?”
ഒരിക്കൽ, വേനൽ കടുത്തുനിന്നിരുന്ന ഒരു രാത്രി, ചിവീടുകൾക്കു പോലും മിണ്ടാട്ടം
മുട്ടിയ സമയത്ത് ശല്യം സഹിക്കവയ്യാതെയാണ് അതിനോട് കയർത്തത്..
രാവൊട്ടുക്ക് പരാതി പറഞ്ഞ് ശല്യം ചെയ്തുകൊണ്ടേയിരിക്കും…

ചില രാത്രികൾ അങ്ങനെയാണ്.. പ്രത്യേകിച്ചും ചിവീടുകൾ പാടാൻ മറക്കുമ്പോൾ…
“ഫൈലം ആർത്രോപോഡ…
കുമയൂൺ കുന്നുകളിലെ, നൈനി താളിന്റെ സ്തുതിപാഠകർ..”
രാവിലെ തന്നെ വിമലടീച്ചറാണല്ലോ കണി..

തലേന്ന് കിടക്കാൻ നേരം വായിച്ചുനിർത്തിയ “മഞ്ഞ്” ബെഡിൽ കിടപ്പുണ്ട്…
പാവം വിമലടീച്ചർ..
ഒൻപതുവര്ഷത്തെ കാത്തിരിപ്പ്..
എങ്കിലും എവിടെ പോയിരിക്കും അയാൾ!!!… “സുധീര്‍കുമാര്‍ മിശ്ര”…
ചതിയനായിരിക്കുമോ? ഇല്ല..
ഒരിക്കലും ടീച്ചറെ വഞ്ചിക്കാൻ അയാൾക്ക് സാധിക്കില്ല… എനിക്കുറപ്പാണ്..

മരിച്ചുപോ!!!!!?….
ഇല്ല… പറ്റില്ല..
അങ്ങനെ സംഭവിക്കില്ല..
കഥയിലെ മരണത്തിന്റെ സൂചനകളൊന്നും തന്നെ, ടീച്ചറുടെ വിശ്വാസത്തിന്റെ ദാർഢ്യത്തെ
തകർക്കാൻ ആവതുള്ളതല്ല..

അയാൾ വരും…
വരാതിരിക്കാൻ അയാൾക്കാവില്ല…
അത്രയ്ക്ക് ദൃഢമാണ് ടീച്ചറുടെ സ്നേഹം..വിശ്വാസം…

“എങ്ങനെയാണാവോ മുപ്പതാം വയസ്സില് ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നത് ഓരോരുത്തർക്ക്…”

പുലർക്കാലക്കുളിരിൽ കൺപോളകൾക്ക് കനംവെക്കുന്നു..
“ഇനി കിടക്കുന്നില്ല.. ”
അടഞ്ഞുപോകാൻ വെമ്പൽ കാണിച്ചുകൊണ്ടിരുന്ന കണ്ണുകളോട് അയഞ്ഞ ശബ്ദത്തിൽ
മുറുമുറുത്തുകൊണ്ട് മുടി വാരിച്ചുറ്റി, പുതപ്പിനടിയിൽ സ്ഥാനം തെറ്റിക്കിടന്നിരുന്ന
ഒറ്റമുണ്ട് വലിച്ചുടുത്ത്, കട്ടിലിൽ നിന്ന് താഴെയിറങ്ങി.

ഇടുങ്ങിയ മരയഴികളുള്ള ജനാലയ്ക്കുവെളിയിൽ ഇരുൾ മൂടിയിരിക്കുന്നു..
വെളുക്കാൻ ഇനിയും നേരമുണ്ടെന്നിരിക്കെ, കനത്ത കാലവർഷത്തുള്ളികൾ ഭൂമിയെ ഒന്നാകെ
കരിമ്പടമിട്ടു മൂടിയിട്ടുണ്ട്..

മഴത്തണുപ്പിൽ നനഞ്ഞുണരാൻ തയ്യാറെടുക്കുന്ന ഒരു വര്ഷപ്പുലർകാലം..

ചുവരിലെ മരംകൊണ്ടുള്ള സ്വിച്ച് ബോഡിലേക്ക് നോട്ടം തിരിച്ചപ്പോൾ ചുകപ്പ് നിറത്തിൽ
മിന്നിക്കൊണ്ടിരിക്കാറുള്ള ഇൻഡിക്കേറ്ററും മുടക്കത്തിലാണ്..

“കേടായതാണോ??”
സ്വിച്ചിട്ടു നോക്കിയപ്പോൾ ഇരുൾ അടക്കിച്ചിരിക്കുന്നതു കേട്ടു..
“നിന്നെ ഞാനിന്ന് പേടിപ്പിക്കും… ” ഇരുളിന്റെ സ്വരം എമ്പാടും മുഴങ്ങി..
കൂടെ മഴയിരമ്പത്തിന്റെ ചിലമ്പിച്ച മർമ്മരവും..

“ഇന്നും വലിച്ചു പൊട്ടിച്ചോ??”
തട്ടിൻ ചുമരിന്റെ ചെറിയ വെന്റിലേഷൻ ഹോളുകളിലൂടെ, പതിഞ്ഞ ഹുങ്കാരത്തോടെ അകത്തു
കടന്ന്, ചുവരുകളിൽ തട്ടിതിരിഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഈറൻ കാറ്റിനോട് കെറുവിക്കലെ,
സ്വിച്ച് ബോഡിനു താഴെ ഉറപ്പിച്ചിരിക്കുന്ന മരത്തിന്റെ സ്റ്റാൻഡിൽ തപ്പി തീപ്പെട്ടി
കണ്ടുപിടിച്ചു.

ചിമ്മിനിവെളിച്ചം കണ്ടതും ഇരുട്ട് ഭയന്ന് തളത്തിലേക്ക് പായുന്നത് കണ്ടു..
ചുണ്ടുകൾ വിടർന്നു..
“ഇത്രേ ഉള്ളു നിന്റെ കാര്യം…
വല്യൊരു പേടിപ്പിക്കലുകാരൻ വന്നേക്കുന്നു…”

അടുക്കളയിൽ കയറി വെള്ളം കലം അടുപ്പത്തു കയറ്റി പാദ്യമ്പുറത്തിന് താഴേക്ക് തല
നീട്ടിയപ്പോൾ നാക്കിൽ അമർത്തി കടിക്കേണ്ടി വന്നു…
“നാശം.. പിന്നേം മറന്നല്ലോ…. ”
എന്നും രാത്രി വിറകുപുരയിൽ നിന്ന് ആവശ്യം വിറക് അടുക്കളയിൽ എത്തിക്കാറുള്ളതാണ്..
ഇന്നലെ മറന്നേ പോയി അത്…
ഈയിടെ മറവി ഒരു ശീലമായിത്തുടങ്ങിയിരിക്കുന്നു..

ആദ്യമൊക്കെ വല്ലാത്ത വിമ്മിഷ്ടമായിരുന്നു..
ജീവിതത്തിൽ വളരെ പ്രധാനങ്ങളെന്നു കരുതിയിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളിൽ പലതും,
അറിയാതെ ഗ്രീൻറൂമിലേക്ക് തിരിച്ചിറങ്ങുമ്പോൾ വല്ലാത്തൊരു ഭയം….
പിന്നെ പിന്നെ, ഓർമ്മയുടെ കടുത്ത ചായങ്ങളേക്കാൾ, മറവിയുടെ ചാരനിറത്തിന്റെ
നേർമ്മയുള്ള സൗന്ദര്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിയപ്പോൾ..

ഈയിടെ പലതും മനഃപൂർവം മറക്കാൻ തുടങ്ങിയിരിക്കുന്നു..
“മറവി… അതൊരനുഗ്രഹമാണ്… ”
വായിച്ചു മറന്ന വരികളുടെ യാഥാർഥ്യം അനുഭവത്തിലറിയുമ്പോൾ അതീവ മധുരമായി
മാറുന്നുണ്ട്.

പിൻവാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങുമ്പോൾ വികൃതിയോടെ പെയ്ത്തുകാരി
ആർത്തലച്ചുവന്നു.. പൊട്ടിചിരിച്ചുകൊണ്ട് തിരികെ കയറി വാതിലടച്ചപ്പോൾ പുറത്ത്,
അമർത്തിയ ചിരിയുടെ മഴക്കിലുക്കം…..
മുണ്ടിന്റെ തല അല്പം നനച്ചു..

അവൾ അങ്ങിനെയാണ്… തനി വികൃതി..
പ്രായമിത്രയായിട്ടും കൊച്ചു കുട്ടിയാണെന്നാണ് വിചാരം…

അല്ലല്ല.. കൊച്ചു കുട്ടിയല്ല അവൾ..
അതിന് അവൾക്ക് പ്രായമില്ലല്ലോ…
നിത്യ യൗവന യുക്തയായ പെണ്ണ്.. മരണത്തെയും ജനനത്തെയും കണ്ണീർതുള്ളികൾകൊണ്ട്
കഴുകിക്കളഞ്ഞ് വീണ്ടും വീണ്ടും കണ്ണീരിൽ നിന്ന് പുഞ്ചിരിയിലേക്കും
പൊട്ടിചിരിയിലേക്കും ചുവടുമാറ്റി ചവിട്ടിക്കൊണ്ട് രാവുമുഴുവൻ
പെയ്തുകൊണ്ടേയിരിക്കുന്നു…
ഇളക്കക്കാരി!!!…

മെല്ലെ വാതിൽ അല്പം തുറന്നുനോക്കിയപ്പോൾ അടങ്ങി ഒതുങ്ങി നിൽപ്പുണ്ട്… പാവത്തെ
പോലെ..
അവളെ വിശ്വസിക്കാൻ പറ്റില്ല.. അറിയാഞ്ഞിട്ടല്ല…
മഴ തോരുന്നത് നോക്കി നിന്നാൽ നേരം ചിറ്റും..

വാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങി..
“പിണക്കത്തിലാണോ???”
മന്ത്രിച്ചുകൊണ്ട് വിറകുപുരയിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു..

വിറകുപുര ചായ്പ്പിന്റെ ഒരു വശത്താണ്.. പക്ഷെ ചായ്പ്പിന്റെ തിണ്ണയിൽ നിന്ന് ഏതാണ്ട്
ആൾപൊക്കം താഴെയാണ് വിറകുപുരയുടെ തറനിരപ്പ്..
ഒരിക്കൽ എളുപ്പപ്പണിക്ക് കാണിച്ച കന്നംതിരിവിന്, ഒരാഴ്ചയോളം ഞൊണ്ടി ഞൊണ്ടി
നടക്കേണ്ടി വന്നതിനാൽ, മഴയുണ്ടെങ്കിലും, ഒതുക്കിറങ്ങിയേ ഇപ്പോൾ വിറകെടുക്കാൻ
പോകാറുള്ളൂ..

ഉണക്കച്ചുള്ളികൾ തിണ്ണയിലേക്ക് അടുക്കി തിരികെ ഓടിയപ്പോഴും അവൾ മുഖം കനപ്പിച്ചു
നിന്നിരുന്നു…
ഇനി ഇളക്കക്കാരിയെന്നു വിളിച്ചത് കേട്ടുകാണുമോ??

“നീയാ.. ഞാനല്ല ഇളക്കക്കാരി..
അതേയ്.. ഈ നാട്ടുകാര് മൊത്തം പറയുന്നുണ്ട്… ”
ഇത്തവണത്തെ വരവിന്, ആദ്യമേ തന്നെ ഒന്ന് കോർത്തതാണ്..
മനസ്സ് പിടഞ്ഞ്, ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടന്നപ്പോൾ, പിറകിൽനിന്ന് മെല്ലെ
ചുമലുകളിൽ തലോടി…
തണുപ്പിന്റെ ഈർപ്പമുള്ള സ്നേഹം ബ്ലൗസും മുണ്ടും മുഴുവനെ നനച്ചുകുതിർക്കുന്നതുവരെ…

“പ്രാന്താണോ കുട്ട്യേ നെനക്ക്…
ഹൈ… മഴകൊണ്ട് വല്ല കേടും വരുത്തിവെക്കാണ്ട് മര്യാദക്ക് ഇങ്ങട് കേറാൻ നോക്ക്…
ഏതു നേരോം സ്വപ്നലോകത്താ…
ഇതെന്തുട്ട് ജാതി ഇളക്കാണാവോ ഈശ്വരാ..”
വല്യമ്മായി കയർത്തുകൊണ്ട് അകത്തുനിന്ന് വിളിച്ചുകൂവി..

“ആകെ നനഞ്ഞു കുതിർന്നല്ലോ… ”
മേലോട്ടുനോക്കി വാ തുറന്നു പിടിച്ചു..
മഴവെള്ളം വായിൽ പിടിച്ച് മഴ കൊണ്ടാൽ പനി വരില്ല.. ‘അമ്മായി പറഞ്ഞുതന്നിട്ടുണ്ട്…

“അതേയ്…
വിഷമായോ??? ഞാൻ വെറുതെ വിളിച്ചതാ ട്ടോ…
ഞാൻ തന്ന്യാ ഇളക്കക്കാരി.. നീയല്ല… സങ്കടപ്പെടല്ലേ ട്ടോ…”
ചായ്പ്പിന്റെ തിണ്ണയിൽ കയറ്റിവെച്ചിരുന്ന ചുള്ളികൾ പെറുക്കി മാറത്തടക്കുമ്പോൾ
ഇടംകണ്ണിട്ട് ഇരുളിലേക്ക് നോക്കി..

മമ്… ഇരമ്പം കനക്കുന്നു…
ചുണ്ടുകൾ വിടർന്നു….
“താങ്ക്സ്…. ”
പൊട്ടിച്ചിരിയോടെ അവളിലേക്ക് ചങ്ങാത്തം പകർന്ന് അടുക്കളയിലേക്ക് കയറി തീപൂട്ടി..

ഇരുണ്ട ചിമ്മിനിയുടെ അകം ചുവരുകളെ സ്വർണ്ണാഭമാക്കിക്കൊണ്ട് ചുള്ളിക്കമ്പുകൾ,
അടക്കിയ പൊട്ടിക്കരച്ചിലോടെ വേർപിരിയാൻ തുടങ്ങി..
“സാരല്യ… ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവുള്ളു ന്നാ… ”
അടുപ്പിൽ നിന്ന് പുറംതള്ളപ്പെടുന്ന തീ നാമ്പുകളെ വീണ്ടും അകത്തേക്ക്
തിരുകിക്കൊടുത്തു..

അടുക്കളയിൽ നിന്ന് ഉറക്കച്ചടവോടെ തണുപ്പ് ഹാളിലേക്കിറങ്ങി..
വക്കിൽ പൊട്ടലുകൾ വീണുതുടങ്ങിയ അലുമിനിയം കലത്തിൽനിന്ന് വെള്ളം കായുന്ന ഈണത്തോടെ
ജലതരംഗമുയർന്നു…
മൂടി അല്പം മാറ്റി എത്തിനോക്കിയപ്പോൾ സ്വർണ്ണഖനിയിലേക്ക് തള്ളിയുയർന്നു വരുന്ന
നീർപ്പോളക്കുഞ്ഞുങ്ങൾ..

അമർച്ചയോടെ വാതിലടയുന്ന സ്വരം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും അനുവാദം
ചോദിക്കാതെ അകത്തളത്തിലേക്ക് കാലുവെച്ചിരുന്നു അവൾ..
“നിലം മുഴുവൻ വൃത്തികേടാക്കിയപ്പോ സമാധാനമായല്ലോ നിനക്ക്…
ചെളിക്കാലും കൊണ്ട് കയറരുതെന്ന് നൂറുതവണ പറഞ്ഞിട്ടുണ്ട് ഞാൻ…”
അരിശത്തോടെ പോയി വാതിൽ അല്പം തുറന്ന് പുറത്തേക്കുനോക്കിയൊന്ന് കയർത്ത് വാതിലടച്ചു
കുറ്റിയിട്ടു..

ചിതൽ കാർന്ന്, ഉറുക്കുപൊടികൾ ഉതിർന്നുവീണ കട്ടിളപ്പടിക്കരികെ മണലും വെള്ളവും
കൂടിക്കുഴഞ്ഞു കിടക്കുന്നു…

“എന്തൊരു കുശുമ്പാ എന്റീശ്വരാ ഇത്..
ഇന്നലെ രാത്രിം കൂടി തുടച്ചിട്ടതാ… ”
കയ്യിലുണ്ടായിരുന്ന കൈക്കിലത്തുണി തറയിലേക്കിട്ട് അടുക്കളയിലേക്ക് തിരിച്ചുകയറി..

അടുപ്പിൽനിന്ന് പുറംതള്ളപ്പെട്ട ചുള്ളികളെ തള്ളിക്കയറ്റി, താഴെനിന്ന് ഉണങ്ങിയ
ഓലക്കുടി വലിച്ചൂർത്തി തുമ്പു മടക്കി അടുപ്പിലേക്ക് തിരുകി, ഊർജ്ജം
നഷ്ടപ്പെട്ടുകൊണ്ടിരുന്ന ചുള്ളിക്കമ്പുകൾ, ഓലക്കുടികളുടെ പിന്താങ്ങലോടെ ആവേശത്തോടെ
ആളിക്കത്താൻ തുടങ്ങി.

തലേന്ന് വല്യമ്മായി കയറിവന്നപ്പോൾ, പെട്ടെന്ന് വായന നിർത്തി മടക്കിവെച്ച എഴുത്ത്,
കാപ്പിപ്പൊടി ടിന്നിന്റെ താഴെ അല്പം പുറത്തോട്ട് തലനീട്ടി ഇരിപ്പുണ്ട്..
അക്കാര്യം മറന്നുപോയിരുന്നു…
പലതവണ വായിച്ച് മനഃപാഠമായതാണ്…
എങ്കിലും!!…

“………….ഇവിടെ ഇപ്പോൾ വർണ്ണങ്ങളുടെ ഉത്സവമാണ്.. റൂമിന്റെ ബാൽക്കണിയിൽ നിന്ന് താഴോട്ട്
നോക്കുമ്പോൾ പച്ചയും നീലവും മഞ്ഞയുമെല്ലാം കൂടിക്കലർന്ന് നിരത്തുകളും ചുമരുകളും
സുന്ദരമായ മുന്താണികളെ വാരിച്ചുറ്റി നഗ്നത മറച്ചിരിക്കുന്നു…

നീ തീർച്ചയായും ഒരിക്കൽ കാണേണ്ടതാണ്.. നിനക്കിഷ്ടപ്പെടും..
എന്റെ താമസസ്ഥലത്തിനടുത്തുള്ള ഗല്ലിക്കപ്പുറം ഒരു വലിയ പ്ളേ ഗ്രൗണ്ടാണ്. രാത്രി
അവിടെ ഡാൻസും പാട്ടുമൊക്കെ ഉണ്ടാകുമെന്ന് റൂം മേറ്റ് പറഞ്ഞു…
വെളുത്തു തുടുത്ത സുന്ദരികളായ പെൺകുട്ടികളാണ് ഇവിടെ മുഴുവൻ………….”

“നാണമില്ലാത്തവൻ!!!..”

എഴുത്ത് മടക്കി കാപ്പിപ്പൊടി ടിന്നിന്റെ അടിയിലേക്ക് തന്നെ തിരുകിവെച്ചു.
“കണ്ണിൽ കണ്ട പെണ്ണുങ്ങളെ വായിൽ നോക്കി നടന്നോളും..
നീ തിരികെ വരണ്ട..
ഇവിടെ വന്നാലും വേറെ പെണ്ണുങ്ങളെപ്പറ്റി എന്നോട് പുകഴ്ത്തി പറയാനല്ലേ..”

അരിശത്തോടെ, പാതിയോളം കത്തി അടുപ്പിൽ നിന്ന് പുറത്തേക്ക് തലയിട്ട ഓലക്കുടി, വീണ്ടും
അടുപ്പിലേക്കമര്ത്തി…
“ഒഹ്!!….”
മൂടി തുറന്നപ്പോൾ കൈത്തണ്ടയെ ചുവപ്പിച്ചുകൊണ്ട് ആവി മേലോട്ട് തള്ളി…
കൈത്തണ്ടയിൽ ഒന്ന് നക്കി നനച്ച് ചായപ്പാത്രത്തിലേക്ക് തിളച്ച വെള്ളം പകർന്നു…

വല്യമ്മായിക്കുള്ള വെള്ളം പകർത്തിമാറ്റി, അരികഴുകി അടുപ്പത്തിട്ട് മധുരം കുറഞ്ഞ
കട്ടൻ ചായയുമായി കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ ലിയൂബ, കുറുകിക്കൊണ്ട് വീണ്ടും
ഒരുതവണ മണിമുഴക്കി..
അഞ്ചരയായിക്കാണും..

ചായ, സ്റ്റാൻഡിൽ വെച്ച്, വേഗം തന്നെ പുതപ്പും വിരിയും കുടഞ്ഞുവിരിച്ചിട്ടു..
അല്ലെങ്കിൽ എണീറ്റപാടെ അമ്മായീടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..

“കുടുമ്മത്ത് പിറന്ന പെങ്കുട്ട്യോള് ഉറക്കമെണീറ്റാ ആദ്യം കിടക്കപ്പായ അടുക്കി
വെക്കണം…”
തറവാട്ടിൽ പിറന്ന പെങ്കുട്ട്യോൾക്കുള്ള ആദ്യ പാഠം അതാണത്രേ.. ബാക്കിയൊക്കെ പിന്നെ..

“അമ്മായീ…
ചായ വെച്ചേക്കുന്നു.. എണീറ്റേരെ ട്ടാ…. ”
കട്ടിലിനു സമാന്തരമായി, തറയിൽ, ചുവരിന് ഓരംചേർന്നു കിടന്നിരുന്ന അമ്മായിയെ മെല്ലെ
കുലുക്കി വിളിച്ച്, താഴെ മുട്ടിലിരുന്നുകൊണ്ട് ചായ അരികിൽ വെച്ചുകൊടുത്തു..

“ഗുഡ് മോർണിംഗ് പറയടി… ”
തലവഴി മൂടിരിക്കുന്ന പുതപ്പിനടിയിൽനിന്ന് ഇഴഞ്ഞ ശബ്ദം..

“ഹോ…
ഗുഡ് മോണിങ് ഗുഡ് മോണിങ് ഓൾഡ് വുമൺ…
വേക്ക് അപ്പ്..
യുവർ മോണിങ് ടീ ഈസ് റെഡി…”
ചിരിച്ചുകൊണ്ട് തറയിൽ നിന്നെണീറ്റപ്പോൾ പുതപ്പ് മൂക്കുവരെ താണു..
ഉറക്കം വിടാത്ത കണ്ണുകളും നരവീണ നെറ്റിയും ചുളിച്ച് അമ്മായി നോക്കി…

“ന്നു വെച്ചാല്….?
എന്തുവാടി അതിന്റർത്ഥം ?”
പിന്നെ സൈഡിൽ ഇരുന്നിരുന്ന കട്ടൻ ചായയിലേക്ക് പാളിനോക്കിക്കൊണ്ട് ബെഡിൽ
എണീറ്റിരുന്നു…

“ന്ന്വച്ചാല്… മമ്…
ചായ റെഡിയാണ്…എണീറ്റ് വാ സുന്ദരിക്കോതെ ന്നാ…”
എന്റെ സ്വരത്തിലെ കള്ളത്തരം മനസ്സിലായതുകൊണ്ടാവും.. വല്യമ്മായിടെ മുഖത്തൊരു
ചുളിവുണ്ട്…

“കറന്റില്ലെടി..?”
ചായ ചുണ്ടോടടുപ്പിച്ച് ഉയർന്നുപൊങ്ങുന്ന ആവിയെ ഊതിയകറ്റി വലിച്ചുകൊണ്ട് അമ്മായി
ചുവരിൽ ചാരി കാലു നിർത്തിയിരുന്നു..
“നാരായണ നാരായണ.. എന്റമ്മേ.. അച്ഛാ…
മഴ പെയ്തപ്പഴക്കും പോയാ സാധനം…
വെരി ബാഡ്.. ”
പുലര്കാലത്തിന്റെ തണുപ്പിനെ ആസ്വദിച്ചുകൊണ്ട് ചൂടുചായ ഇറക്കി വല്യമ്മായി നാരായണ
ജപിക്കാൻ തുടങ്ങി.

“പെണ്ണിന്റെ ഇളക്കം ഇത്തിരി കൂടുന്നുണ്ട്.. കെട്ടിച്ചുവിടാനായി..
മുടീം മൊലേം ദിവസം ചെല്ലുംതോറും കൂടീട്ടാ വരണത്..
ഇപ്പൊത്തന്നെ കൈപ്പാകത്തിനുള്ളതുണ്ട്….”
ചിരിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മായീടെ കമന്റ് പിറകിൽനിന്ന് കേട്ടു..

“ശ്യേ… ഈ അമ്മായി… ഏതു നേരോം ഈ വർത്താനേ ഉള്ളു..”
പിറുപുറത്തുകൊണ്ട് അടുക്കളയിലെത്തിയപ്പോൾ സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ജ്വാലകളുടെ
നിറം പകർന്ന മാറിലേക്ക് തല താഴ്ത്തി നോക്കി…
“അത്രയ്ക്ക് വളർന്നോടി നിങ്ങള് രണ്ടാളും??”

മാറിലെ തുടുത്തുനിൽക്കുന്ന പെണ്മയുടെ മുളപ്പുകളെ ഇരുകൈകൾകൊണ്ടും മെല്ലെയൊന്നുയർത്തി
വലിപ്പം നോക്കി…
“മമ്… കഷ്ടിച്ച് കയ്യിൽ ഒതുങ്ങുന്നില്ലെന്നേ ഉള്ളു…
അല്ലാതെ വല്യമ്മായീടെ പോലെ എടുത്താൽ പൊങ്ങാത്തതൊന്നും അല്ല..
കുശുമ്പിത്തള്ള!!!…”

കാപ്പിപ്പൊടി ടിന്നിനടിയിലെ കടലാസ് ചുരുളിന്റെ മടക്കുകൾ വീണ്ടും നിവർന്നു.

വായിച്ചു നിർത്തിയ പുറം, മനഃപൂർവം കമിഴ്ത്തി പിടിച്ച് അടുത്ത പേജിലേക്ക് കടന്നു.
“…………………ജോലി ഇത്തിരി പ്രയാസമുള്ളതാണ്.. എന്നാലും സാരമില്ല. അഞ്ചു നിലയുള്ളൊരു
കെട്ടിടത്തിന്റെ ഡെക്കറേഷൻ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ..
ആദ്യ ദിവസങ്ങളിൽ പേടിയായിരുന്നു..

നിനക്കറിയാലോ അവിടെ ഉണ്ടായിരുന്നപ്പോ കോണിയുടെ മേലെനിന്ന് നോക്കുമ്പോ പോലും
തലകറങ്ങുന്ന പോലായിരുന്നു…
പക്ഷെ ഇതിപ്പോ അതെല്ലാം മാറി.. മുമ്പത്തെപ്പോലെ ഇപ്പോൾ ഉയരത്തിൽ കയറുമ്പോഴുള്ള
തലകറക്കം ഒന്നും ഇല്ല..
ജോലീടെ ഇടയിൽ നേരം പോകുന്നതേ അറിയില്ല…
റൂമിൽ വന്നാലും കൂട്ടുകാരുള്ളതുകാരണം രസമാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് നിന്നെ ഓർമ്മ വരും…
നിന്നെ കാണാൻ തോന്നുണു ടീ..
ഇവിടുന്നു ലീവൊക്കെ എങ്ങനാണെന്നൊന്നും എനിക്കറിയില്ല.. എത്രനാളവുമെന്നോ ഒന്നും..
ഇട്ടെറിഞ്ഞു ഓടിപ്പോരാൻ തോന്നും… നിന്നെ ഓർക്കുമ്പോ…
നീ എന്നെ ഓർക്കുന്നുണ്ടോ, ഇടയ്ക്കെങ്കിലും?…………….”

അടക്കി വെച്ചിരുന്ന ഇടനെഞ്ചിലെ സങ്കടം ഏങ്ങലോടെ പുറത്തു ചാടി മഴയിരമ്പത്തിൽ
അലിഞ്ഞില്ലാതായി..
“നിന്നെ അല്ലാതെ ഞാൻ എന്തിനെ ഓർക്കാൻ എന്റെ പൊന്നേ… “
പാദ്യമ്പുറത്തുനിന്ന് താഴേക്ക് കത്തിവീണ ചുള്ളിക്കമ്പിന്റെ കനലിൽ കാൽവെള്ളയമർത്തി
ഏങ്ങലടക്കി…

ഇരുപത്തിയാറ് മാസങ്ങൾ…
അത്രയുമാവുന്നു.. അവനെ അവസാനമായി കണ്ടിട്ട്.. ആ സ്വരം കേട്ടിട്ട്..
അവന്റെ ഗന്ധം നുകർന്ന് ആ നെഞ്ചിൽ തല ചായ്ച്ചിട്ട്..

“…………………വല്യമ്മായിക്ക് സുഖമല്ലേ.. എന്നോട് ഇപ്പോഴും ദേഷ്യമാണോ??
പാവം..
നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് അവർ.. വിഷമിപ്പിക്കണ്ട അവരെ..
എല്ലാ പിണക്കങ്ങളും ഞാൻ വരുമ്പോൾ പറഞ്ഞു തീർക്കാം..

കാത്തിരിക്കണം…
നിനക്ക് വേണ്ടിയല്ല..
എനിക്ക് വേണ്ടി…
എനിക്കായി കാത്തിരിക്കാൻ ആകെ നീയേ ഉള്ളു… എനിക്ക്..
എനിക്കാകെ നീ മാത്രമേ ഉള്ളു..

ഒരുപാടിഷ്ടത്തോടെ
നിന്റെ മാത്രം……………”

കണ്ണുനീർ തുള്ളികൾ കനലിലേക്ക് വീണ് സീൽക്കാരത്തോടെ ഇല്ലാതായി..
പുറത്ത് മഴയുടെ കലമ്പൽ ഇരുളിനോട് ചേർന്ന് നേർത്തുകൊണ്ടിരുന്നു..
“വെള്ളം എടുത്തുവെച്ചോടി മോളേ??”
വല്യമ്മായി തളത്തിൽ നിന്ന് അടുക്കളയിലേക്ക് കടന്നപ്പോൾ പെട്ടെന്ന് തല തിരിച്ച്
കണ്ണീർ തുടച്ചു..

“രാവിലെ തൊടങ്യാ…
നിനക്ക് പ്രാന്താ…
ഇപ്പൊ നാല് മാസായില്ലേ കത്തും കമ്പീമൊക്കെ വരവ് നിന്നിട്ട്?
ഇനിം അവനേം ഓർത്ത് പൂങ്കണ്ണീരും ഒളിപ്പിച്ചു നിന്നിട്ടെന്തിനാ കൊച്ചേ??

ദേ.. അമ്മായി പറയുന്ന കേൾക്ക്..
ഓരോ ദിവസം ചെല്ലുംതോറും അമ്മായീടെ സ്കെയിൽ താഴോട്ടാ..
എനിക്കെന്തെലും വരുന്നേലും മുന്നേ നിന്നെ ഏതേലും നല്ലൊരാണിനെ
പിടിച്ചേൽപ്പിച്ചില്ലേൽ ചത്ത് കുഴീൽ പോയാലും അമ്മയ്ക്കൊരു സ്വസ്ഥത കിട്ടില്ല…

അമ്മായീടെ കാലം കഴിഞ്ഞാലും ഈ വീടും ചുറ്റോറം ഉള്ള പറമ്പും ഒക്കെ എന്റെ
മോൾക്കുള്ളതാ.. അതമ്മ എഴുതിവെച്ചിട്ടും ഉണ്ട്…
ആരും എന്റെ മോളോട് ഒരു വക്കാണത്തിനും വരില്ല…
എന്നാലും അതുപോര…

പെണ്ണിന് ചീത്തപ്പേര് കേൾക്കാതെ ജീവിക്കണേൽ പേരിനെങ്കിലും ഒരാൺതുണ വേണം കുട്ടീ..
അല്ലെങ്കിൽ നാട്ടുകാർക്ക് അടക്കിച്ചിരിക്കാനുള്ള ഒരു കാഴ്ചവസ്തു മാത്രാവും എന്റെ
മോള്….
അമ്മായിടെ മോള് സമ്മതിക്ക്.. ആ നാരായണേട്ടൻ വരുമ്പോ അമ്മായി പറയാം..
നല്ല സ്നേഹൊള്ള ഒരുത്തനെ തപ്പി തരാൻ എന്റെ മോൾക്ക്… ”
ചുമലിൽ അമർന്ന കൈ മെല്ലെ വിടുവിച്ച്, പകർത്തിവെച്ച ചൂടുവെള്ളവുമെടുത്ത്
കുളിമുറിയിലേക്ക് നടക്കുമ്പോൾ, പിറകിൽ വല്യമ്മായിയുടെ ദീര്ഘസനിശ്വാസം കേട്ടു..

അവരെനിക്ക്, ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ അമ്മതന്നെ ആയിരുന്നു…

കുളിമുറിയിലെ കുട്ടകത്തിലേക്ക് വെള്ളം പകർന്ന് പുറത്തേക്കു കടക്കുമ്പോൾ വാതുക്കൽ
നിന്നിരുന്ന അമ്മായിക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..

അടുക്കള വാതിൽക്കൽ നനഞ്ഞുകുഴഞ്ഞിരുന്ന ഉറുക്കുപൊടിയും വെള്ളവും തുടച്ചെടുത്ത്
ഇറയത്തേക്കിറങ്ങുമ്പോൾ, വെളിച്ചം അല്പാല്പമായി കറുപ്പിൽ നിറം കലർത്താൻ
തുടങ്ങിയിരുന്നു..

ഓട്ടിൻപുറത്തുനിന്ന് ഇറ്റുവീണുകൊണ്ടിരുന്ന കണ്ണീർതുള്ളികൾ, ഇറയത്തേക്ക്
തെറിപ്പിച്ചിരുന്ന മണൽത്തരികളിൽ, പാദങ്ങളമർന്നപ്പോൾ വീശിയെത്തിയ ഈറൻകാറ്റ്
ബ്ലൗസിന്റെ ഒട്ടൊന്നു നനച്ചുകൊണ്ട് രോമാഞ്ചം തിണർത്തുപൊങ്ങിയ ശരീരത്തെ
ചുറ്റിപ്പുണർന്നു..

മൂന്നരമാസമാകുന്നു അവസാനമായി അവന്റെ എഴുത്തുവന്നിട്ട്…
“………………..പുതിയൊരു കെട്ടിടത്തിന്റെ പണിക്ക് വേണ്ടി എന്നോടും കൂടെ ജോലിചെയ്യുന്ന
മറ്റൊരാളോടും കൂടി വേറൊരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസം
പിടിക്കുമെന്നാ കൂടെ ജോലിചെയ്യുന്നവരൊക്കെ പറഞ്ഞത്.

അവിടെ നിന്ന് എഴുത്തയക്കാനൊക്കെ പ്രയാസമാകുമെന്നാണ് കേട്ടത്.
എന്നാണ് പോകേണ്ടതെന്നു പറഞ്ഞിട്ടില്ല. പോകുന്നതിലും മുൻപ് ഞാൻ എഴുതാം..

എഴുത്തു കുറച്ചു ദിവസം കണ്ടില്ലെങ്കിലും പേടിക്കണ്ടാ..
തിരികെ വന്നിട്ട് വേഗം തന്നെ അയക്കാം..
എന്നാലും നീ അയച്ചോളു. ഞാൻ ഇവിടെ എന്റെ കൂട്ടുകാരോട് പറഞ്ഞേൽപ്പിക്കാം..
എനിക്ക് തിരികെ വരുമ്പോ കൊതി തീരെ വായിക്കാൻ നിന്റെ വരികൾ വേണം…
നിറയെ നിറയെ………….”

അടുക്കളയിൽ നിന്ന് അലുമിനിയപാത്രം താഴെ വീണു ചിലമ്പുന്ന ഒച്ചകേട്ട് വേഗം അകത്തേക്ക്
കടന്നു..
മഴ ഏതാണ്ട് തോർന്നിരിക്കുന്നു..

താഴെ കിടന്നിരുന്ന മൂടി കഴുകി, തിളച്ചുകൊണ്ടിരുന്ന ചോറും കലം പാതിമൂടിവെച്ച്,
കാപ്പിപ്പൊടി ടിന്നിനു താഴെ വച്ചിരുന്ന എഴുത്തിനെ ബ്ലൗസിനിടയിലേക്ക് തിരുകി
പുറത്തുകടക്കുമ്പോഴേക്കും വല്യമ്മായി കുളി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു..
നടുത്തളത്തിൽ വടക്കു കിഴക്കേ മൂലയ്ക്ക് വെച്ചിരുന്ന ചെറിയ സ്റ്റാൻഡിലെ
ഗുരുവായൂരപ്പന്റെ ഫോട്ടോക്കുമുന്പിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ച്
ജപിച്ചുകൊണ്ട് അമ്മായി അരികിലേക്ക് വന്നു.

“നമഃശിവായ.. നമഃശിവായ…
ഇനി വേണെങ്കി എന്റെ മോള് പോയി ഇത്തിരി കിടന്നോ.. അമ്മായി അടുക്കളയിൽ കയറാൻ
നോക്കട്ടെ..
നമഃശിവായ..നമഃശിവായ”
ഈറൻ മുടിയിൽ തുവർത്ത് ചുറ്റി, ചായപ്പാത്രം കയ്യിലെടുത്ത്, വല്യമ്മായി ഇറയത്ത്
നിറച്ചുവെച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് വെള്ളമെടുക്കാൻ പുറത്തേക്ക് നടന്നു.
പല്ലുതേപ്പും മുഖം കഴുകലും ഏതാണ്ടൊപ്പിച്ച് തണുത്തുറഞ്ഞ വെള്ളത്തിൽ കൈകാലുകൾ നനച്ച്
തോർത്തി ഞാൻ ഉമ്മറത്തേക്കും..

ഇന്നെന്തായാലും ഒരു എഴുത്തൂടെ അയച്ചുനോക്കാം..
ചിലപ്പോ പരിചയക്കാർ ആരേലും കണ്ട് അറിയിച്ചാലും മതിയല്ലോ…
ഒരു കുഴപ്പങ്ങളും ഇല്ലാണ്ടിരുന്നാ മതി….
സുഖായി ഇരിക്കുന്നു എന്നറിഞ്ഞാ മാത്രം മതിയായിരുന്നു…

ഇതിനും മറുപടി വന്നില്ലേൽ അവന്റെ അമ്മാവന്റെ വീട്ടിൽ പോയി ചോദിച്ചു നോക്കാം..
വഴി ഒരിക്കൽ അവൻ പറഞ്ഞുതന്നത് ഓർമ്മയിലുണ്ട്…

പക്ഷെ ഞാൻ ആരാണെന്നു ചോദിച്ചാൽ??? എന്ത് പറയും അവരോടൊക്കെ???

ഉമ്മറത്തെ പ്ലാസ്റ്റിക് വള്ളികൾകൊണ്ട് നെയ്ത വട്ടകസേരയിൽ, പേപ്പറുമെടുത്ത്
ഇരിക്കുമ്പോഴേക്കും മഴപ്പെണ്ണ് അടുത്ത നൃത്തത്തിനുള്ള ചിലങ്കമുറുക്കുന്നത് കേൾക്കാൻ
തുടങ്ങിയിരുന്നു…

“…………..എന്റെ കണ്ണന്..

ഇവിടെ മഴപെയ്യുന്നു… നനഞ്ഞ അന്തരീക്ഷത്തിന് തണുപ്പുണ്ട്…
ഒരുപക്ഷെ നീ അടുത്തുണ്ടായിരുന്നെങ്കിൽ, എന്നെ ചുറ്റി നിന്റെ കൈകൾ, ഈ തണുപ്പിനെ
എന്റെ ശരീരത്തിൽ തൊടാനനുവദിക്കാതെ പൊതിഞ്ഞു പിടിച്ചേനെ…
നീ കൂടെയില്ലാതായപ്പോൾ….
ഇപ്പൊ ഈ തണുപ്പിനുപോലും അസഹ്യമായ വേദനയാണ് കണ്ണാ…
മടുക്കുന്നു എനിക്കിതെല്ലാം..

എന്റെ കണ്ണാ….നീ എവിടെയാണ്?
എന്തേ ഇനിയും ഒരെഴുത്തുപോലും അയക്കാത്തെ?
ഇനിയും കഴിഞ്ഞില്ലേ ആ ജോലി? അതാണോ എഴുത്തയക്കാത്തെ??
അതോ!!!…………

വല്യമ്മായി ഇന്നും കല്യാണക്കാര്യത്തെക്കുറിച്ചു പറഞ്ഞു. അവർക്ക് നിന്നോടൊരു
വിഷമവുമില്ല..
നീ വരാൻ വൈകുന്നതിലേ അവർക്കു സങ്കടമുള്ളൂ…………… “

ഉമ്മറത്തെ പടിക്കെട്ടിൽ കാലൊച്ചകേട്ടപ്പോൾ എഴുത്ത് മടക്കി ആഴ്ചപ്പതിപ്പിനടിയിൽ
വെച്ച് എഴുന്നേറ്റു..

“അവന്റെ കത്ത് വല്ലോം വന്നോ മോളെ??”
നാരായണേട്ടനാണ്…

“ച്ലിപ്പ്…”
ഞാൻ ചുമലുകളുയർത്തി താഴ്ത്തി..
“ഇല്ല… വേറെ ഒരു സ്ഥലത്തു എന്തോ ആവശ്യമുള്ള ജോലിക്ക് പോയേക്കുവാ..
അവിടെ നിന്ന്…”

“..ആ..
അറിയാം.. അവിടെ നിന്ന് എഴുത്തയക്കാൻ ബുദ്ധിമുട്ടാവും..
ദൂരം കൂടുതൽ കാണും… അല്ലേ…”
മഴവെള്ളമിറ്റുവീഴുന്ന കുട കുമ്മായച്ചുവരിൽ ചാരിവെച്ച്, നാരായണേട്ടൻ ഉമ്മറത്തേക്ക്
കയറി..
ഞാൻ തന്നെ പലപ്പോഴായി എല്ലാരോടും പറഞ്ഞിരുന്ന മറുപടി ആണല്ലോ…
നാരായണേട്ടനോടും ഇതാദ്യമല്ല ഈ വിശദീകരണം…

“കുട്ടീ… നഗരമാണ്…
നമ്മള് കാണണപോലത്തെ ലോകം ഒന്ന്വല്ല അത്…
വഴിമാറി നടക്കാനും പുതിയ ലോകങ്ങൾ കാണാനും അവസരങ്ങൾ ഒരുപാടാണ് അവിടെയൊക്കെ..
നോക്ക്..

നാരായണേട്ടൻ ഒരു ദല്ലാൾ മാത്രമാണ് എല്ലാര്ക്കും..
ഒരു വിവാഹക്കാര്യം ഒത്തുകിട്ടാൻ ചിലപ്പോ നിരുപദ്രവങ്ങളായ ചില ചില്ലറ കള്ളങ്ങളൊക്കെ
പലയിടത്തും പറഞ്ഞിട്ടുമുണ്ട്..

പക്ഷെ നീ എന്റെ സ്വന്തം കുട്ടിയാ….
അവൻ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നോരാ ഞാനും കാര്ത്യാനേടത്തിയും ഒക്കെ…
അവനെ കാണാനുള്ള ആഗ്രഹത്തെക്കാൾ ഞങ്ങടെ കുട്ടി സന്തോഷായി ഇരിക്കുന്നത് കാണാൻ വേണ്ടി
മാത്രം…
പക്ഷെ ആ കാത്തിരിപ്പിനൊരു അർത്ഥമുണ്ടാവണം…

അറ്റം കാണാനില്ലാത്ത കാത്തിരിപ്പ്…
അത് ചിലപ്പോ കുട്ടീടെ ജീവിതം മുഴുവൻ വെറുതെയാക്കും….
മോൾക്ക് ഞാൻ പറയുന്നത്…..”
എഴുത്തും മാഗസിനും ടീപ്പോയിലേക്ക് വെച്ച് ഞാൻ തിരിഞ്ഞു…

“ചേട്ടൻ ഇരിക്കൂ…
ഞാൻ ചായ എടുക്കാം…”
കവിൾ തുടച്ച് അകത്തേക്ക് കടക്കുമ്പോൾ നാരായണേട്ടന്റെ കണ്ണുകളിൽ വിഷാദമാണോ??
അതോ പുതിയൊരു കല്യാണക്കേസ് കിട്ടുന്നതിന്റെ പുഞ്ചിരിയോ??? ..

അവർ പറയുന്നതിനെ ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടല്ല..
പക്ഷെ അവന്റെ സ്ഥാനത്ത് മറ്റൊരാളെ…
അത് ചിന്തിക്കാൻ പോലും പറ്റണില്ല…

നടുത്തളത്തിലേക്ക് നടക്കുമ്പോൾ ഉയർന്നുകൊണ്ടിരുന്ന ഏങ്ങൽ ഇടയ്ക്കിടെ നിയന്ത്രണങ്ങളെ
ദുര്ബലമാക്കിക്കൊണ്ടിരുന്നു..

“ഇന്നാ മോളെ ചായ…”
നടുത്തളത്തിലെ കട്ടിളപ്പടിക്കരികെ എത്തിയപ്പോൾ അമ്മായി എനിക്കുള്ള ചായയുംകൊണ്ട്
വരുന്നുണ്ടായിരുന്നു.
ചായഗ്ലാസ്സ് നീട്ടുമ്പോൾ, കലങ്ങിയിരിക്കുന്ന കണ്ണുകൾ കണ്ട് അമ്മായി ചുമലുകളിൽ
കൈകളമർത്തി..

“ദേ.. ഇനിം കരച്ചിൽ നിർത്തീലെ??
സോറി… ഇനി അമ്മായി കല്യാണക്കാര്യം പറയില്ല.. പോരേ..
ഒന്ന് ചിരിക്കടി… അമ്മായീടെ പൊന്നും കട്ടയല്ലേ…”
താടിയിൽ പിടിച്ച് കൊഞ്ചിച്ചപ്പോൾ അറിയാതെ ഏങ്ങലിനിടയിലും ചിരിപൊട്ടി…

“ഹോ… സമാധാനമായി…
ഈ കാർമേഘം ഒഴിഞ്ഞ മുഖം കാണുമ്പോ അമ്മായിക്ക് തോന്നും കാലനെ അങ്ങ് തട്ടിക്കളഞ്ഞാലോ
ന്ന്…
ഒന്നുല്ലെങ്കി എന്റെ കുട്ടീടെ ഈ മുഖം എന്നും കാണാലോ….”
കാല്മടമ്പിൽ മേലോട്ടുയർന്ന് കവിളിൽ ചുണ്ടമർത്തുമ്പോൾ ചുണ്ടിലെ അടക്കിച്ചിരി
അല്പംകൂടി ഉയർന്നിരുന്നു..

“നാരായണേട്ടൻ വന്നിട്ടുണ്ട്…
ചായ വേറെ ഉണ്ടോ അമ്മായി.. ഇല്ലെങ്കിൽ ഇത് കൊടുത്തേക്കാം….”
ഗ്ലാസ് വലത്തേകൈയിലേക്ക് മാറ്റിപ്പിടിച്ച് ഞാൻ തിരിയാനൊരുങ്ങി.

“അയ്യയ്യോ…
ഇയാളിതെന്താ ഈ ഏഴരപുലർച്ചക്ക്???
ചായ വേറെ ഉണ്ട് മോളേ.. ഇത് അമ്മേടെ പൊന്നുക്കുട്ടി കുടിച്ചോ…”
കൈപിടിച്ച് ചായഗ്ലാസ്സ് ചുണ്ടിലേക്കടുപ്പിച്ചപ്പോൾ വഴിഞ്ഞൊഴുകിയിരുന്ന
വാത്സല്യത്തിൽ പുലർകാലം വീണ്ടും സുന്ദരമായി..

“അമ്മായി അങ്ങോട്ട് ചെല്ലൂ.. ഞാൻ ചായ എടുത്തോണ്ടുവരാം.. ”
അടുക്കളയിലേക്ക് നടക്കുമ്പോൾ ഉമ്മറത്ത് അമ്മായീടെ ചിരികേട്ടു…
തുടർന്ന് നാരായണേട്ടന്റെയും..

“ഇതെന്താ ഈ നേരത്തൊരു ചിരീം കളീം??
ഇനി അതുങ്ങള് രണ്ടാളും ഞാനറിയാണ്ടെ വല്ല സെറ്റപ്പിലോ മറ്റോ ആണോ??
മ്..മ്…..
പ്രേമത്തിനെങ്ങനെ നേരോം കാലോം പ്രായോം ഒന്നുമില്ലല്ലോ..
ആവട്ടെ..”
നാരായണേട്ടനുള്ള ചായ, ചില്ലുഗ്ലാസ്സിലേക്ക് പകർന്ന് പുറത്തേക്ക് നടക്കുമ്പോൾ,
രണ്ടാളും തമ്മിൽ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ കുശുകുശുക്കുന്നതു കേൾക്കാനുണ്ട്..

“ഇന്നലെ രാത്രിയാ എത്തിയത്..
രാവിലെ തന്നെ പോയി കൊച്ചിനെ കാണാമെന്നു പറഞ്ഞാ എന്നെ വിളിച്ചേ..
അതിപ്പോ… മോൾടെ കാര്യായകാരണം…
എന്തായാലും കാർത്യായന്യേച്ചിയോട് രാവിലെതന്നെ വന്നു ചോദിച്ചിട്ടാവാം ന്നു കരുതി
ഞാൻ..”

ഏതോ പുതിയ കല്യാണാലോചനയാണെന്നു തോന്നുന്നു..
ഏറ്റവും മെനക്കേട് ഇപ്പോൾ നാരായണേട്ടനെക്കൊണ്ടാണ്.. അയാളാണ് ഏതുനേരവും വല്യമ്മായീടെ
ചെവിട്ടിൽ ഓരോന്നോതിക്കൊടുത്ത് വഷളാക്കുന്നത്..
പെരട്ട ബ്രോക്കർ..
സോപ്പുപൊടി കലക്കി കൊടുക്കണം… പിശാശിന്…

“ദേ ചായ… ”
ദേഷ്യം ഒരല്പം പുറത്തുകാണിച്ചുതന്നെ ഉമ്മറത്തേക്ക് കടന്ന് ചായ ടേബിളിൽ വെച്ചു..
എന്റെ മുഖത്തെ കറുപ്പ് കണ്ടാവണം.. ചേട്ടൻ അമ്മായിയെ ഇടംകണ്ണിട്ട് നോക്കുന്നതുകണ്ടു…

“ഇങ്ങനാണോടി പെണ്ണെ രാവിലെ തന്നെ പ്രായമായോർക്ക് ചായ കൊണ്ടന്നു കൊടുക്കണേ??”
അമ്മായി ചായ എടുത്ത് നാരായണേട്ടന് നീട്ടി..

“പിന്നേ.. പെണ്ണ് കാണലല്ലേ…
ചായ കയ്യീ വെച്ചുകൊടുക്കാൻ..
കിളവനും കിളവീം കൂടി… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..”
പല്ലിറുമ്മിക്കൊണ്ട്, പുറത്തുവന്ന അരിശം, മനസ്സിനുള്ളിൽ തന്നെ അടക്കി
ജ്വലിപ്പിച്ചു…

“നാരായണേട്ടൻ നിനക്കൊരു നല്ല കാര്യോം കൊണ്ട് വന്നതാടി മോളേ..
രാവിലെ ചായക്ക് വെള്ളമെടുക്കാൻ ഇറങ്ങിയപ്പോ വാഴക്കയ്യിൽ ഇരുന്നു വിളിച്ചോണ്ടിരുന്ന
കാക്കയെ കണ്ടപ്പഴേ അമ്മായി ഉറപ്പിച്ചതാ…
ഇന്ന് കൊള്ളാവുന്ന ആരേലും രാവിലെ തന്നെ എത്തും ന്ന്…”
തൊട്ടുമുമ്പേ, ഇനി കല്യാണക്കാര്യം മിണ്ടില്ലെന്ന് ഉറപ്പുതന്ന അമ്മായി, നിന്നനില്പിൽ
നിറം മാറുന്നത് കണ്ടപ്പോൾ അരിശം സഹിക്കാൻ പറ്റിയില്ല..

“ഹോ…
ഓന്തിനുപോലും ഇത്രേം കഴിവില്ല അമ്മായി…”
ചാടിത്തുള്ളി അകത്തേക്ക് നടക്കുമ്പോൾ ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു…

“ഈ വീടിന്റെ ഉത്തരത്തിൽ തൂങ്ങിച്ചാവണം… എന്നാലേ ശരിയാവു..
തൂങ്ങിയാടുന്ന ശവത്തിനു കീഴെയിരുന്നു ഈ തള്ള നെലോളിക്കണം..
പിന്നെ ആരെ പിടിച്ചു കല്യാണം കഴിപ്പിക്കുമെന്ന് കാണാലോ..”
കലി മൂത്ത് നടുത്തളത്തിൽ കട്ടിളപ്പടിയിൽ കൈ ചുരുട്ടി ഇടിച്ചു..

“ഓഹ്!!!……
നാശം പിടിക്കാൻ…”
നടുവിരലിന്റെ എല്ലിൽ അമർത്തി തിരുമ്മിക്കൊണ്ട്, അടുക്കളയിലെത്തി പാദ്യംപുറത്ത്
രണ്ടുകയ്യും കുത്തി നിന്ന് കിതച്ചു…
“കട്ടിളപ്പടിയൊക്കെ മണ്ണെണ്ണയൊഴിച്ച് കത്തിക്കണം…
ങ്‌ഹും!!!…”
എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്ന് മാറിലേക്ക് ചൂടുപകർന്നുകൊണ്ടിരുന്നു..
മുലക്കണ്ണുകൾ ഇറുകിയ ബ്ലൗസിനുള്ളിൽ മെല്ലെ കല്ലിക്കുന്നു..

“എന്ത് കണ്ടിട്ടാ???
അസത്തുക്കൾ!!!!…”
ഇരുകൈകൾകൊണ്ടും ദേഷ്യത്തോടെ മുലകളെ പിടിച്ചു ഞെരിച്ചു..
“ഹോ…. എന്തൊരു വേദന…”
മുഖം പൊത്തി ഏങ്ങിക്കരഞ്ഞപ്പോൾ നെഞ്ചിൽ ഉറഞ്ഞുകൂടിയിരുന്ന അരിശവും സങ്കടവും,
ഉറവകളായി ഉരുകിയൊഴുകി….

അമ്മായിയുടെ കാലടിയൊച്ച നടുത്തളത്തിൽ കേട്ടപ്പോൾ, വേഗം കഞ്ഞിപ്ലാവിലയിൽ,
വെന്തുയർന്നുകൊണ്ടിരുന്ന ചോറെടുത്തു വേവ് പാകം നോക്കി, ബ്ലൗസിന്റെ കയ്യിൽ
കണ്ണുതുടച്ചു..

“ഹേയ്… അപ്പളേക്കും പിണങ്ങിയോടി കാന്താരി???
അമ്മ വെറുതെ ഒന്ന് ചൂടാക്കിയതല്ലേ എന്റെ മുത്തിനെ..”
അമ്മായി പിറകിൽ വന്ന് ചുമലുകളിൽ മെല്ലെ തലോടി..
“എന്റെ പൊന്നൂന്റെ ഇഷ്ടമില്ലാതെ അമ്മ ഒരു കാര്യത്തിനും നിരബന്ധിക്കില്ല.. അമ്മായീനെ
അറിഞ്ഞൂടെ നിനക്ക്??”
ഞാൻ ഇടംകണ്ണുകൊണ്ട് അമ്മായിയെ ഒന്ന് നോക്കി…

“മ്……അപ്പോഴേക്കും അമ്മായീനെ തട്ടിക്കളയാനുള്ള പദ്ധതികളൊക്കെ തയ്യാറാക്കിക്കാണും
ല്ലേ…
അതോ… നടുത്തളത്തിൽ ആത്മഹത്യ ചെയ്യാനോ??
ഇന്നെന്തായിരുന്നു പ്ലാനിങ്??…”
അമ്മായിയുടെ സ്വരത്തിൽ കളിയാക്കലിന്റെ ഒരു ധ്വനിയുണ്ടോ?

“കുന്തം!!!…
അല്ലാ…”
ഞാൻ കെറുവോടെ ഒന്ന് ചീറി…

പൊട്ടിച്ചിരിയോടെ അമ്മായി എന്റെ കൈത്തണ്ടയിൽ നുള്ളി…
“ചെല്ല്… പോയി കുളിച്ചേ..
രാവിലെ തന്നെ മുഖം കനപ്പിച്ച് ചേട്ടയാവാതെ, കുളിച്ച് നല്ല സുന്ദരിക്കുട്ടിയായി
വന്നേ എന്റെ മോൻ..”
കഞ്ഞിപ്ലാവില പിടിച്ചുവാങ്ങി അമ്മായി എന്നെ തള്ളി കുളിമുറിയിലേക്ക് വിട്ടു…

വീശിയടിക്കുന്ന കാറ്റിൽ ശീതനടിച്ച് ഇറയമൊക്കെ നനഞ്ഞു കുതിർന്നു കിടക്കുന്നു…
മഴയുടെ കനമൊന്ന് കുറഞ്ഞിട്ടുണ്ട്..

ഇറയത്തിന്റെ ഒരുവശത്തോട് ചേർത്ത്, ഒറ്റച്ചുവരു കെട്ടി തിരിച്ചെടുത്ത കുളിമുറിയിൽ
കയറി ആസ്ബസ്റ്റോസിന്റെ വാതിൽ ചാരി..
“ഊഹ്ഹ്… ”
കുട്ടകത്തിൽ പിടിച്ചുവെച്ചിരുന്ന വെള്ളത്തിന് ഐസിന്റെ തണുപ്പ്.. എന്നാലും
ചൂടുവെള്ളത്തിൽ കുളിക്കാറില്ല..

അമ്മായിക്ക് ചൂടുവെള്ളം നിര്ബന്ധമാണ്..
അല്ലെങ്കിൽ പിന്നെ ദിവസം മുഴുവൻ മേലുവേദനയും കൊണ്ട് പ്രാഞ്ചി പ്രാഞ്ചി നടക്കുന്നത്
കാണാം.
വാതത്തിന്റെ അസ്കിതയാണ് അവർക്ക്.. പ്രായവും കുറെ ആയി..
കൃത്യമായി എത്രയെന്നറിയില്ല.. എന്തായാലും അറുപതിനപ്പുറമാണ്..
അമ്മായി അതൊരിക്കലും സമ്മതിച്ചുതരാറില്ലെങ്കിലും..

ഒറ്റമുണ്ടും ബ്ലൗസും അഴിച്ചു വാതിലിനുമുകളിലേക്കിട്ടപ്പോൾ, അടിവസ്ത്രങ്ങളിൽ
അർദ്ധനഗ്നമായ ശരീരത്തെ ആകെ തിണർപ്പിച്ചുകൊണ്ട്, കുളിമുറിയുടെ മേൽക്കൂരയ്ക്കിടയിലെ
ദ്വാരങ്ങളിലൂടെ ഈറൻ കാറ്റ് അകത്തുകടന്ന് വീണ്ടും വീണ്ടും മേനിയെ
പുൽകിക്കൊണ്ടിരുന്നു….

രോമകൂപങ്ങളിൽ പ്രണയാവേശം എഴുന്നു നിൽക്കുന്നു… മാറിലെ സ്ത്രൈണചിഹ്നങ്ങൾ ആരെയോ
പ്രതീക്ഷിച്ചെന്നോണം കനത്തുയർന്നു…
ശരീരത്തിന്റെ, തീർത്തും ഗോപ്യമായ സ്വകാര്യതകളിൽ ഉറവുകൾ തുറക്കുന്ന അനുഭൂതി…

ഇന്നെന്താ ഈശ്വരാ ഇങ്ങനെ??

നല്ലെണ്ണ ശരീരം കുളുർക്കെ തേക്കുമ്പോഴും അറിയാതെ വിരലുകൾ വീണ്ടും വീണ്ടും മുലകളെ
തലോടിക്കൊണ്ടിരുന്നു… ഞെട്ടുകൾ വല്ലാതെ കല്ലിച്ചുയർന്നു നിൽക്കുന്നു…
താഴെ, നനവൂറിയിരുന്ന തേനല്ലികളിൽ വിരലെത്തുമ്പോഴെല്ലാം ചുണ്ടുകടിച്ചമർത്തി കൈ
പിൻവലിച്ചു…
അധികം ഇങ്ങനെ തുണിയില്ലാതെ കുളിമുറിയിൽ നിന്നാൽ ശരിയാവില്ലെന്നു തോന്നി..

പഞ്ചാക്ഷരി ജപിച്ച് ധൈര്യം വരുത്തി ആദ്യകപ്പ് വെള്ളമൊഴിക്കേണ്ടിയേ വന്നുള്ളൂ…
കനംകെട്ടിക്കിടന്ന വികാരങ്ങളെ നിമിഷനേരംകൊണ്ട് തണുപ്പ് കവർന്നെടുത്തു..
വിറയാർന്ന ചുണ്ടുകളിൽ കുളിരിന്റെ മർമ്മരം മൂളിക്കൊണ്ട്, തുവർത്തി,
ഒറ്റമുണ്ടുമാത്രമുടുത്ത് മാറിൽ ഈറൻ തോർത്തുചുറ്റി അകത്തേക്കോടിക്കയറി…

“എടി പെണ്ണേ.. നിന്നോടൊരു നൂറുവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ..
കുളിക്കാൻ പോവുമ്പോ മാറാനുള്ളത് എടുത്തോണ്ട് പോവണം ന്ന്..
നീ കുളിക്കാൻ കേറും നേരത്ത് ഇവിടെ ആരേലും വന്നാലോ…
തോർത്തിൽ പൊതിയാനുള്ള വളർച്ചയല്ല നിന്റെ നെഞ്ചത്തുള്ള രണ്ടെണ്ണത്തിനും…
എന്നാ ഈ കുരുത്തം കെട്ടതിനൊരു അടക്കം ഉണ്ടാവാൻ പോണാവോ???
ബോധല്യാത്ത സാധനം…”
അമ്മായി പിറുപിറുക്കുന്നു… മാറാനുള്ള ഡ്രസ്സ് എടുക്കാൻ മറന്നു പോയിരുന്നു..
വാതിൽക്കൽ നിൽപ്പുണ്ടാവും ന്നു കരുതിയില്ല…

“ഒന്ന് പോയേ… പേട്ടമ്മായി…”
കണ്ണുതുറിപ്പിച്ച് അമ്മായിയെ പേടിപ്പിച്ചുനോക്കിക്കൊണ്ട് ഞാൻ ചുണ്ടു കോട്ടി…

“പിന്നേ… ഞാനങ്ങു പേടിച്ചു മുള്ളി…
പോടീ ഉമ്പായിക്കോതേ….”
അമ്മായി ചെറുചിരിയോടെ അടുക്കളയിലേക്ക് കയറി..

“അയ്യേ!!!!… ഉമ്പാ…. ഛീ!!!….
ഇങ്ങനത്തെ നാണല്ല്യാത്ത ഒന്നിന്റെ കൂടെ ആണല്ലോ ഈശ്വരാ നീ എനിക്ക് പൊറുതി തന്നത്…”
ഇരുകൈകളും കൊണ്ട് മാറ് മറച്ചുപിടിച്ച് ബെഡ്‌റൂമിലേക്കോടി…
അല്ലെങ്കിൽ ഇനിം അമ്മായീടെ വക കമന്റുകൾ വരും..

മെറൂൺ ബ്ലൗസും ലോങ്ങ് സ്കര്ട്ടും ധരിച്ച്, ഇളം മഞ്ഞ ദാവണി ചുറ്റി പുറത്തിറങ്ങി
ഗുരുവായൂരപ്പന്റെ മുന്നിൽച്ചെന്നൊന്ന് കണ്ണിറുക്കിക്കാണിച്ച് സ്റ്റാൻഡിൽ
വെച്ചിരുന്ന ഭസ്മത്തട്ടിൽ നിന്ന് ഒരു നുള്ളെടുത്ത് തൊട്ടു..

“മര്യാദക്ക് ആ ചെക്കനെ ഇങ്ങു കൊണ്ടുവന്നേക്കണം…
ഇല്ലെങ്കിലുണ്ടല്ലോ…. ”
അടുക്കളവാതിലിലേക്ക് നോക്കി അമ്മായി ഇല്ലെന്നുറപ്പുവരുത്തി ഞാൻ രണ്ടു കണ്ണും
തുറിപ്പിച്ചുപിടിച്ചു…
“നീ കുളിക്കാൻ കേറുമ്പോ നിന്റെ തുണി അഴിച്ചോണ്ടോടും ഞാൻ… പറഞ്ഞില്ലെന്നു വേണ്ട..
കന്നംതിരിവു കാണിക്കാൻ ഇനിക്കും അറിയാ ട്ടാ…”

ഗുരുവായൂരപ്പൻ ചിരിച്ചു… കള്ളച്ചിരി…
“പ്ലീസെ… വേറെ വഴിയില്ലാണ്ടാ…”

പിന്നേം ചിരി…
“ഇങ്ങനെ ചിരിച്ചോണ്ടിരുന്നോ….
മര്യാദക്ക് കൊണ്ടുവന്നില്ലെങ്കി ഒക്കെറ്റിനേം കൊണ്ട് കരയിപ്പിക്കും ഞാൻ…
പറഞ്ഞില്ലാന്നു വേണ്ട…”

“പിന്നേ… നീ കുറെ കരയിപ്പിക്കും…
ഒന്ന് പോയേടി…. ”
പൊടുന്നനെ, പതിഞ്ഞ സ്വരത്തിൽ കാതിലലച്ച ആൺശബ്ദം കേട്ട് ഞാനൊന്നു ഞെട്ടി…
“ഹേയ്… ഇതെവിടുന്നാ???!!!….
ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല..

പുരികക്കൊടിയൊന്നുയർത്തി ഗുരുവായൂരപ്പനെ സൂക്ഷിച്ചൊന്നു നോക്കി…
അമ്മായി പറയാറുള്ളതുപോലെ വീണ്ടും സ്വപ്നലോകത്തേക്ക് കയറിയതാണോ…?
അതോ ഇനി ഈ പുള്ളിക്കാരൻ….?
വേഗം തന്നെ സ്റ്റാൻഡിലെ ഭസ്മത്തട്ടും കിടുപിടികളുമൊക്കെ പൊക്കി പരതി..
ഇനി മൂപ്പരെങ്ങാനും സ്റ്റാൻഡിൽ വല്ല കുന്ത്രാണ്ടവും വെച്ച് കാണുവോ..
എന്നോട് സംസാരിക്കാൻ വേണ്ടീട്ട്…?

“തോന്നിയതായിരിക്കും..”
അടുക്കളവാതിൽക്കലേക്ക് നോക്കിയപ്പോൾ അമ്മായി വാതിൽക്കൽ നിന്ന് ചിരിക്കുന്നുണ്ട്…

“മ്മ്??… എന്താ???”
ഞാൻ വിസ്മയം വിടാത്ത കണ്ണുകളോടെ കൈകൾകൊണ്ട് ആഗ്യം കാണിച്ചു ചോദിച്ചു…

ഉത്തരമായി വന്നത് പിറകിൽ നിന്ന് അരക്കെട്ടിലൂടെ ചുറ്റിയ ഒരു കൈ ആയിരുന്നു…
“ഏഹ്……”
ഞെട്ടലോടെ അകന്നു മാറിയതും ഒരു ചെറിയ ഞെരക്കത്തോടെ എന്റെ മുൻപിലേക്കയാൾ വീണു..

“എടി പോത്തേ…
ഇത് ഞാനാടി… ”
തലയുയർത്തി നോക്കിയ അവനെ കണ്ട് എന്റെ കണ്ണുകൾ മങ്ങി…
ഇത്??? സ്വപ്നം കാണുവാണോ????
ഒന്നുകൂടി തല കുടഞ്ഞു നോക്കി….
ഒരു കൈ കുത്തി മെല്ലെ തറയിൽ നിന്നെഴുനേൽക്കുന്ന അവൻ… അമ്മായി ഓടിവന്ന്
പിടിച്ചെഴുന്നേല്പിക്കുന്നു..

പെട്ടെന്ന് സ്വബോധം വന്നപ്പോൾ താഴെക്കിരുന്ന് അവനെ താങ്ങിയടുത്തു..
“അയ്യോ…എന്താ.. എന്താ പറ്റിയത്…
എന്താ കണ്ണാ… ”
എന്റെ സ്വരത്തിലേക്ക് സങ്കടം കലർന്നു… ഏങ്ങലുയർന്നു…
സ്ഥാനം മാറിക്കിടന്നിരുന്ന മുണ്ടിനിടയിലൂടെ വെള്ളത്തുണി ചുറ്റിയിരിക്കുന്ന ഇടത്തെ
കാൽവണ്ണ കാണാം…
മുഖത്ത് അവിടവിടെയായി മുറിവുണങ്ങിയ പാടുകൾ…

“എന്താ…. പറ കണ്ണാ… എന്താ നിനക്ക് പറ്റീത്..
അയ്യോ… ഇതൊക്കെ എന്താ….”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു….

“ഹേയ്.. ഒന്നൂല്യ.. ഒന്നുല്യടി…”
ചിരിക്കാൻ ശ്രമിക്കുന്ന അവനെ വാരിയെടുത്ത് ആ മുഖമെന്റെ മാറിലേക്കമർത്തി ഞാൻ
ചുംബനങ്ങൾ കൊണ്ടു മൂടി…
അമ്മായി മെല്ലെ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു…
നാളുകളായി അടക്കിവെച്ചിരുന്ന പ്രണയം ഇരുവരുടെയും കണ്ണുകളിലൂടെ ഒഴുകിയിറങ്ങി…
മെല്ലെ എഴുനേറ്റിരുന്ന അവന്റെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ഞാൻ ആ നെറുകയിൽ
മുകർന്നു…..

“ഞാൻ വരില്ലെന്ന് കരുതി അല്ലേ….. പേടിച്ചോ നീ??
ഞാൻ പറ്റിച്ചു പോവും ന്നു വിചാരിച്ച്???”
അവനെന്റെ മാറിൽ കവിൾ ചേർത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

“മ്മ്….
വെറുതെ… തമാശയ്ക്ക് വിചാരിച്ചതാ…
വരും ന്ന് എനിക്കറിയായിരുന്നു…”
ഒരല്പം ചമ്മൽ കലർന്ന് വിളറിയ ചിരിയോടെ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ചിരി പരന്നു..

“ജോലിസ്ഥലത്തുണ്ടായ ഒരു വലിയ ആക്സിഡന്റ്…
മരിച്ചു എന്ന് കരുതിയതാ..
കാലന് പോലും നമ്മളെ വേണ്ട എന്ന് തോന്നിക്കാണും… അത് കൊണ്ടാകും മൂപ്പർ ഇട്ടിട്ടു
പോയത്.. ആ സംഭവത്തിന്‌ ശേഷം എഴുത്തെഴുതാൻ പോയിട്ട് ഒന്ന് നിവർന്നു നിക്കാൻ പറ്റാത്ത
അവസ്ഥ ആയിരുന്നു..
ഇനി ഒരിക്കലും എഴുനേറ്റു നില്ക്കാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു…

അവന്റെ വിളറിയ മുഖത്ത് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ, പാതിയോളം
വാക്കുകളും മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല…

“എനിക്കറിയായിരുന്നു വരും ന്ന്…”
എന്റെ ചുണ്ടുകൾ പിറുപിറുത്തുകൊണ്ടേയിരുന്നു….
“പക്ഷെ… എഴുത്തിനൊന്നും മറുപടി കാണാണ്ടായപ്പോ….
ഞാൻ… ഞാൻ പേടിച്ചുപോയി….”

“നീ എന്നെ ഒരു ചതിയനായി കരുതിയാണെങ്കിലും മറക്കുന്നെങ്കിൽ മറന്നോട്ടെ എന്ന് കരുതി…
അതുകൊണ്ടാ നിന്റെ എഴുത്തുകൾക്ക് മറുപടി അയക്കാഞ്ഞത്..
എങ്ങാനും എന്നെ അന്വേഷിച്ചു നീ വരുവാണേൽ എന്നെക്കുറിച്ച് ഒരു വിവരവുമില്ലെന്നു
പറയാൻ അമ്മാവനെ ഞാൻ പറഞ്ഞേൽപ്പിച്ചിരുന്നു..
വേറെ….. വേറെ വഴി കണ്ടില്ല… സോറി….”
അവന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ, ചുറ്റിപിടിച്ചിരുന്ന കൈകൾ ഒന്നുകൂടി
ഇറുക്കിക്കൊണ്ട് അവനെ മാറോടടുക്കിപ്പിടിച്ച് ചുണ്ടുകൾ മുടിയിഴകളിലേക്കു ചേർത്തു..
“സാരല്ല്യ… സാരല്ല്യ..”

മുഖമുയർത്തിനോക്കിയ അവന്റെ സജലങ്ങളായ കണ്ണുകളിൽ കണ്ണുകൾ ചേർത്ത്, ആ ഹൃദയത്തിലേക്ക്
ഹൃദയം കൊരുക്കുമ്പോൾ ഉള്ളിൽ നാളുകളായി എരിഞ്ഞുകൊണ്ടിരുന്ന കനലിലേക്ക് അവൾ
പെയ്തുനിറയുകയായിരുന്നു…

“എനിക്കറിയായിരുന്നു വരും ന്ന്….
എനിക്കറിയായിരുന്നു…”

മാറിലേക്ക് ചാരിക്കിടന്ന അവനെ പുണർന്നുകൊണ്ട് പെയ്തൊഴിയാനായി ആടിത്തിമിർക്കുന്ന
അവളെ ജനലിലൂടെ നോക്കുമ്പോൾ, ഘനീഭവിച്ചു നിന്നിരുന്ന പരിഭവങ്ങൾ ധാരയായി കവിളുകളിൽ
ചാലുകൾ തീർത്തുകൊണ്ടിരുന്നു…

ജനലിലൂടെ അകത്തേക്കൊഴുകിയെത്തിയ ഈറൻ കാറ്റ്, ഈറനിറ്റുന്ന മുടിയിഴകളെ പറത്തിക്കൊണ്ട്
ഞങ്ങളെ പൊതിഞ്ഞു…..
അകത്ത്, ബെഡിൽ, പാതി തുറന്നുവെച്ചിരുന്ന “മഞ്ഞിന്റെ” താളുകൾ, ചിതറുന്ന ഒച്ചയോടെ
അതിവേഗം മറഞ്ഞുകൊണ്ടിരുന്നു..
ഒപ്പം…
വിമലടീച്ചറും… സുധീർകുമാർ മിശ്രയും…



41190cookie-checkഞാൻ… ഞാൻ പേടിച്ചുപോയി….