ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 2

കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാടു നന്ദി. ഞാൻ ഒട്ടും തന്നെ പ്രേതീക്ഷിച്ചിരുന്നില്ല ഈ കഥ നിങ്ങൾക്ക് ഇഷ്ടമാകും എന്ന്. നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് തുടർന്നും കഥകൾ എഴുതുവാനുള്ള പ്രചോദനം.❤️❤️❤️
തുടരുന്നു

കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു ബഞ്ചിൽ ഇരിക്കുന്ന 4 പയ്യന്മാർ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ അത് നോക്കാതെ പിന്നെയും നടന്നു.. അപ്പോൾ അവർ പിന്നെയും വിളിച്ചു.

രണ്ടും കല്പ്പിച്ചു ഞാൻ അങ്ങോട്ട്‌ പോയി.. ദൈവമെ വന്ന അന്ന് തന്നെ tc കിട്ടുമോ എന്ന് മനസ്സിൽ പറഞ്ഞു അങ്ങോട്ട്‌ പോയി

മനസ്സിൽ ഇന്ന് തന്നെ പ്രശ്നങ്ങൾ ഉണ്ടാകരുതേ എന്നാ ഒരു പ്രാർത്ഥനയും..

ഞാൻ അങ്ങോട്ട്‌ ചെന്നതും ഒരുത്തൻ എന്നോട്

“എന്താടാ വിളിച്ചാൽ വരാൻ ഒരു മടി ”

ഞാൻ അവന്റെ മുഖത്തു നോക്കിയതല്ലാതെ ഒന്നും പറയാൻ പോയില്ല. അപ്പോൾ മറ്റൊരുവൻ

“നിന്നോട് ചോദിച്ച കേട്ടില്ലേ ”

“ഓ ഞാൻ പെട്ടന്ന് വിളിച്ചത് ശ്രദ്ധിച്ചില്ല….. എന്താ വിളിച്ചത്.”

ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ മറുപടി പറഞ്ഞു.

“ഓ നീ കേട്ടില്ല അല്ലേ.. അതെന്താടാ നിന്റെ ചെവിയിൽ…… ഞങ്ങൾ വിളിച്ചത് കേൾക്കാതിരിക്കാൻ…”

“ഞാൻ കേട്ടില്ല. ഞാൻ വേറെ എന്തോ ചിന്തയിൽ ആയിരുന്നു.. എന്തിനാ വിളിച്ചേ”

അവന്മാർ ചൊറിയാൻ ആണ് നിൽക്കുന്നത് എന്ന് അറിയാം എങ്കിലും ഞാൻ വലിയ മുഖഭാവം ഒന്നും ഇല്ലാതെ പറഞ്ഞു.

അവന്മാരെ എല്ലാരേയും കണ്ടാൽ തന്നെ അറിയാം നല്ല ക്യാഷ് ടീം ആണെന്ന്. എല്ലാവരും നല്ല ബ്രാൻഡ് ഡ്രസ്സ്‌ ഒക്കെ ആണ് ഇട്ടിരിക്കുന്നേ…. അതിൽ 3പേർ കാണാൻ വലിയ കുഴപ്പം ഇല്ല മീഡിയം ശരീരവും എല്ലാം. എന്നാൽ എന്നോട് ചോദിച്ചവൻ ആണെന്ന് തോന്നുന്നുനേതാവ്. അവന്റെ ഇത്തിരി സൈസ് ഒക്കെ ഉണ്ട്.. ഏകദേശം എന്നെ കാലും വരും.
:::::::::::::::::::::::::::

“എന്താ നിന്റ പേര് ”

നേതാവ് എന്നോട് ചോദിച്ചു.

” ഞാൻ ഗോകുൽ…. എന്താ നിങ്ങളുടെ ഒക്കെ പേര്.. ”

അവന്മാർ എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിലാ… ഞാൻ പിന്നെ വളരെ കൂൾ ആയി തന്നെ അവിടെ നിന്നു..

അവന്മാർ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ…..

” എന്നാൽ ശെരി.. ഞാൻ പോകുന്നു.. ഫസ്റ്റ് ഡേ ആണ്. അപ്പോൾ ക്ലാസ്സ്‌ ഒക്കെ ഒന്ന് കണ്ടു പിടിക്കണം.. പിന്നെ കാണാം ”

ഞാൻ അങ്ങനെ പറഞ്ഞു അവിടന്ന് പോകാൻ തിരിഞ്ഞത് അവന്മാർ പിന്നെയും വിളിച്ചു……

“നിന്നോട് ഞങ്ങൾ പോകാൻ പറഞ്ഞില്ല… ഞങ്ങൾ പറയുമ്പോൾ നിനക്ക് പോകാം.”

“ഞാൻ പോണം എന്ന് വിചാരിച്ചാൽ പോകും.. അതിന് നിങ്ങൾ പറയണം എന്നില്ല.. നിങ്ങക്ക്‌ പറയാൻ ഉണ്ടേൽ വേഗം പറ ”

“ഓഹോ നിനക്ക് അത്ര അഹങ്കാരമോ…. എന്നാൽ പൊക്കോ.. ഇവന്റെ ഷു കേറ്റികൊടുത്തിട്ടു പൊക്കോ…”

എന്നും പറഞ്ഞു അവന്മാർ ചിരിക്കാൻ തുടങ്ങി.. എനിക്ക് അത് നല്ല ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല. ഞാൻ ചുറ്റും നോക്കിയപ്പോൾ കുറച്ചു കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു..

ആ 4 പേരെയും നോക്കിയപ്പോൾ അവന്മാരും കിടന്നു ചിരിക്കുന്നു.. കൂട്ടത്തിൽ ഒരുത്തൻ അവന്റെ ഷു ലൈസ് അഴിച്ചു കാല് മുന്നോട്ട് നീട്ടി… അത് കണ്ടു ദേഷ്യം വന്നു എങ്കിലും ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

“നിങ്ങളുടെ ഒരു ആഗ്രഹം അല്ലേ.. അപ്പോൾ ഞാൻ അത് ചെയ്തില്ലേൽ നിങ്ങള്ക്ക് വിഷമം ആയാലോ.. ഞാൻ കെട്ടിത്തരാം ”

എന്നുപറഞ്ഞു ഞാൻ മുന്നോട്ടു പോയി. അപ്പോഴും അവന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നു.ഞാൻ അവന്റെ കാലിൽ കൈവച്ച അടുത്ത നിമിഷം ഒരു അലർച്ചയോടെ അവൻ പിടയൻ തുടങ്ങി…. ഉടൻ തന്നെ ഞാൻ കൈ എടുത്ത്.. അവന്റെ കൂട്ടുകാർക്കും അവിടെ നോക്കി നിന്ന എല്ലാവർക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു……

കളരി പഠിച്ച സമയത്തു തന്നെ ഞാൻ മർമ വിദ്യായും പഠിച്ചിരുന്നു..മനുഷ്യ ശരീരത്തിൽ ഉള്ള കുറച്ചു മര്മകളെ കുറിച്ച് ഞാൻ പഠിച്ചിരുന്നു.. അത് ഞാൻ അങ്ങനെ ആരിലും ഉപയോഗിക്കില്ല.. ചില സാഹചര്യം എന്നെ അങ്ങനെ ചെയ്യിച്ചു……………….. അവന്റെ കാലിൽ പിടിച്ച ഞാൻ പദം മുകളിൽ ഉള്ള മർമത്തിൽ ഒന്ന് അമർത്യാതെ ഒള്ളു അവൻ വേദന കൊണ്ട് അലരാൻ തുടങ്ങി.. കാരണം എനിക്കറിയാം അത് എത്ര മാത്രം വേദന ഉണ്ടാക്കും എന്ന്..
ഞാൻ നോക്കുമ്പോൾ അവന്റെ മുഖത്തു വേദന കാണാൻ കഴിഞ്ഞു.. അവൻറെ ഒരു കൂട്ടുകാരൻ എന്നെ അടിക്കാൻ മുന്നോട്ടു വന്നതും ഞാൻ അവനെ കൈ കൊണ്ട് തള്ളി പിന്നോട്ട് ആക്കി…. അവൻ അവമാരുടെ കൂടെ തന്നെ നിന്ന്.

” ഇത് കൊണ്ടാണ് ഞാൻ നിങ്ങൾ ആദ്യം വിളിച്ചപ്പോൾ ഞാൻ വരാതെ പോയത്.. കാരണം എന്റെ സ്വഭാവം എനിക്ക് അല്ലേ അറിയൂ .. വന്ന ആദ്യ ദിവസം തന്നെ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി… അല്ലാതെ വേറെ ഒന്നും അല്ല…. പിന്നെ നിങ്ങൾ റാഗ് ചെയ്യാൻ നോക്കിയ ആള് നിങ്ങള്ക്ക് മാറി പോയി.. ഞാൻ ഇവിടെ പഠിക്കണം എന്ന് കരുതി ആണ് വന്നത്.. നമ്മൾ ഇനിയും കാണേണ്ടാവർ അല്ലേ.. അപ്പോൾ എന്തിനാ വെറുതെ പ്രശ്നം…… Bee cool bee friendly…”

ഞാൻ അതും പറഞ്ഞു അവന്മാരുടെ മുഖത്തേക്ക് അവന്മാരെ കണ്ടാൽ അറിയാം എല്ലാവർക്കും എന്നോട് നല്ല കലിപ് ഉണ്ട്.. എങ്ങനെ തോന്നാത്തിരിക്കും വന്ന അന്ന് തന്നെ എല്ലാരുടെ മുന്നിൽ വച്ചും നാണം കേട്ടില്ലേ…. സൗണ്ട് കേട്ടു മിക്ക കുട്ടികളു ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയും ചെയ്യുന്നു……. ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ക്ലാസ്സ്‌ കണ്ടുപിടിക്കാൻ ആയി അങ്ങോട്ട്‌ പോയി. തിരിഞ്ഞ് നോക്കിയപ്പോൾ അവന്മാർ അവിടെ തന്നെ നിന്ന് എന്നെ നോക്കുന്നു….. ബാക്കി വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി ഞാൻ മുന്നോട്ടു പോയി…..

—————————————-

ഞാൻ നേരെ ക്ലാസ്സ്‌ കണ്ടുപിടിച്ചു അകത്തു കയറി നേരെ അകത്തു കയറിയതും ആദ്യം ഞാൻ കണ്ടതു നേരത്തെ കരഞ്ഞു കൊണ്ട് പോയ ആ കൊച്ചിനെ……. എന്തോ ഞാൻ അവളെ നോക്കി നിന്ന് കാരണം അത്ര സുന്ദരി ആയിരുന്നു അവൾ. നല്ല ഭംഗി ഉള്ള കണ്ണുകൾ എന്നെ ആദ്യം അകർശിച്ചത് ആ കണ്ണുകൾ തന്നെ ആണ്.. എന്നാലും ഞാൻ അധികം നോക്കാതെ നേരെ നടന്നു പോയി.. കാരണം ഇപ്പോൾ ഞാൻ അങ്ങനെ ആരോടും കുട്ടു കൂടാറില്ല.. കാരണം നല്ല ഒരു കലക്കൻ പണി കിട്ടി അത് വഴിയേ പറയാം.
ഞാൻ നേരെ ഒരു ബഞ്ചിൽ പോയി ഇരുന്നു ക്ലാസ്സ്‌ ആകെ നോക്കി. വളരെ കുറച്ചു കുട്ടികളെ അപ്പോൾ ഒള്ളു ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ അപ്പോൾ വരുമായിരിക്കും….. ഞാൻ മൊത്തത്തിൽ നോക്കി ഒന്ന് രണ്ട് പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്.. എന്നാലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…….

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ ബഞ്ചിൽ തന്നെ വന്നിരിന്നു. എന്നെ നോക്കി ചിരിച്ചിട്ട്

” ഹായ്. ഞാൻ കിരൺ ”

“ഹായ് കിരൺ.. ഞാൻ ഗോകുൽ ”

ഞാൻ അവനെ നോക്കി കണ്ടാൽ തന്നെ അറിയാം ഒരു പാവം പയ്യൻ…

“ഞാൻ കണ്ടു ബ്രോ. രാവിലെ വന്ന ഉടൻ തന്നെ ആ വരുൺ ന്റെ ഗാങ് ആയിട്ട് കോർത്തു അല്ലേ ”

അവൻ ചിരിയോടെ പറഞ്ഞു..

“ഓ.. അവന്റ പേര് വരുൺ എന്നാണോ.. അവന്മാർ പേര് പറഞ്ഞില്ല..”

ഞാനും ചിരിച്ചു

“അവന്മാർ പ്രശ്നം ആണ് ബ്രോ. ഇവിടത്തെ വലിയ പാണക്കാരുടെ മക്കൾ ആണ് അതിന്റ അഹങ്കാരം ആണ്…. ബ്രോ സൂക്ഷിച്ചോ അവമാർ എന്തേലും cheyyum”

“ഞാനും ഒന്നിനും പോയില്ലേടാ.. അവൻ അല്ലേ ഇങ്ങോട്ട് വന്നത്.. ഇനിയും വരട്ടെ ബാക്കി അപ്പോൾ കൊടുക്കാം.”

“അത് അവമ്മാര് സ്ഥിരം ഇങ്ങനെ ആണ്. ബി. Com ചെയ്യുമ്പോൾ മുതൽ.. ഇപ്പോൾ ഇവിടെയും..”

“നിനക്ക് അറിയാമോ അവന്മാരെ?”

“അറിയാം… ഞാനും അവർ പഠിച്ച കോളേജ് ആണ് പഠിച്ചത്.. അവർ സീനിയർ ആയിരുന്നു.. അവിടെയും ഇവന്മാർ പ്രേശ്നക്കാർ ആയിരുന്നു…. ബ്രോ വരുന്നതിനു മുൻപ് ദേ ഇരിക്കുന്ന കൊച്ചിനെ അവന്മാർ കരയിച്ച വിട്ടത്…… അവൾ ആണേൽ കരഞ്ഞോണ്ട് ഓടുന്ന കണ്ടു… അവളുടെ കൈയിൽ ഒക്കെ അവന്മാർ കയറി പിടിച്ചു ”

അവൻ അതും പറഞ്ഞു അവളെ ചുണ്ടി കാണിച്ചു.. ഞാനും നോക്കി നേരത്തെ കണ്ടാകുട്ടി……. അവൾ കരഞ്ഞു പോകുന്നത് കണ്ടപ്പോൾ തന്നെ വിഷമം ആയതാ.. എന്തായാലും അവന്മാർക്ക് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു.. ഇനിയും ടൈം ഉണ്ടല്ലോ.. എന്തായാലും അവന്മാർ ഇനിയും വരും…….

അപ്പോൾ തന്നെ ബെല്ലടിച്ചു
ടീച്ചർ കയറി വന്നു……ക്ലാസ്സിൽ ആകെ 40 നു അകത്തു കുട്ടികളെ ഒള്ളു അതിൽ 10 ആൺകുട്ടികൾ ബാക്കി പെനുകുട്ടികളും ആയിരുന്നു……

“ഹായ് സ്റ്റുഡന്റസ്… എന്റെ പേര് രേവതി. നിങ്ങളുടെ അക്കൗണ്ടസി ടീച്ചർ ആണ്.. ഇന്ന് ഫസ്റ്റ് ഡേ അല്ലേ…. അപ്പോൾ എല്ലാരും ഒന്ന് സ്വയം പരിചയപെടുത്തു…..

ഓരോകുട്ടികളും സ്വയം പേരും ഡീറ്റൈൽസും പറയാൻ തുടങ്ങി… ഞാനും കിരണും എല്ലാം പറഞ്ഞു…. അവളുടെ അടുത്ത് എത്തിയപ്പോൾ എന്തെന്നറിയില്ല അവളുടെ പേരറിയാൻ ഒരു ആകാംഷ…..അവളോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും അല്ല… എരെയും പ്രേമിക്കാൻ ഉള്ള താല്പര്യവും ഇല്ല…. എന്നാലും ആ സുന്ദരിയുടെ പേരറിയാൻ ഒരു ഇത്……. 😜

“എന്റെ പേര് രമിത……. വീട് കൊല്ലം ആണ് ഇവിടെ ഹോസ്റ്റലിൽ ആണ് താമസം.. വീട്ടിൽ അമ്മ അച്ഛൻ.. എല്ലാരും ഉണ്ട് ”

അവൾ അവളുടെ മധുരമായ ശബ്ദത്തിൽ എല്ലാരോടും പറഞ്ഞു…. ഞാനും അവളെ നോക്കി ഇരിന്നു. എന്നാലും ഞാനും അങ്ങോട്ട്‌ അധികം ശ്രെദ്ധിക്കാൻ നിൽക്കാതെ കിരണിനോട് സംസാരിച്ചു ഇരുന്നു..

അങ്ങനെ ആദ്യ രണ്ടു പിരീഡ് കഴിഞ്ഞു ഇന്റർവെൽ ടൈമിൽ ഞാനും കിരണും പുറത്തോട്ടു ഇറങ്ങി… അപ്പോൾ പിന്നിൽ നിന്നും

“ഹായ്. ഗോകുൽ. ”

ഞാൻ തിരിഞ്ഞു നോക്കി എന്റെ ക്ലാസ്സിൽ ഉള്ള കുട്ടി തന്നെ ആണ്… അവൾ എന്റെയും കിരണിന്റെ യും അടുത്ത് വന്നു കൈ തന്നു പരിചയപെട്ടു..

“ഹായ് ഞാൻ വിനിത ”

അവൾ ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.. എന്നാലും ഞാൻ വലിയ മൈൻഡ് ഒന്ന് കൊടുക്കാതെ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സംസാരിച്ചു.. അത് അവൾക്കും മനസ്സിലായി കാണണം….അവൾ ക്ലാസ്സിൽ വച്ചു പലതവണ എന്നെ നോക്കിയത് ഞാൻ ശ്രെദ്ധിച്ചതാണ്..

കുറച്ചു നേരം സംസാരിച്ചു അവൾ പോയി.. ബ്രേക്ക്‌ കഴിഞ്ഞതും ഞങ്ങളും പോയി. അന്നത്തെ ക്ലാസ് പിന്നെ വലിയ സംഭവം ഒന്നും ഇല്ലാതെ തന്നെ മുന്നോട്ടു പോയി.

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ ബാഗും എടുത്തു പോകാൻ ആയി ഇറങ്ങി….. അപ്പോഴും വിനിത ഇടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ പോയി കൂടെ കിരണും.. ഞാൻ ബൈക്ക് എടുത്തു പോകാൻ നിന്നതും അവൻ എന്നെ തന്നെ നോക്കി ആ മരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു.. ഞാൻ അത് കാര്യം ആക്കാതെ വീട്ടിൽ പോകാൻ ഇറങ്ങി…
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

“ഡാ എന്നാലും അവൻ ഇന്ന് നമ്മളെ നാണം കെടുത്തിലെ.. എന്റെ കാലാണ് പോയത് .. പുല്ലു ഇപ്പോഴും നല്ല വേദന ഉണ്ട്…

ഡാ വരുൺ എന്താ ഒന്നും മിണ്ടാതെ.”

” ഡാ നമ്മൾ കുറെ കൊല്ലം ആയില്ലേ ഒരുമിച്ചു.. നമ്മൾക്കിട്ട് ഉണ്ടാക്കിട്ട് ആരേലും നേരെ പോയിട്ടുണ്ടോ.. നീ വിട് സമയം ഉണ്ടല്ലോ.. ”

“ഡാ എന്ത് സമയം.. നാളെ തന്നെ അവനു പണി കൊടുക്കണം.. ഇല്ലേൽ ശെരി ആവില്ല…”

“നീ അടങ്ങു നാളെ അല്ലേ… അപ്പോൾ ശരി ആക്കാം.. ഇപ്പോൾ വാ പോയി രണ്ടെണ്ണം അടിക്കാം… അപ്പോൾ ഒക്കെ ആകും.”

അതും പറഞ്ഞു വരുണും ബാക്കി 3 പേരും പോകാൻ ഇറങ്ങി… നാളെ ഗോകുലിനു പണി കൊടുക്കും എന്ന് വിചാരിച്ചു.. കാരണം അവർക്കറിയാം ഈ കോളേജിൽ അവന്മാർ എന്ത് കാണിച്ചാലും പ്രശ്നം ആകില്ല എന്ന്.. തന്തമാരുടെ പിടിപാട് അതെല്ലാം തേച്ചു മച്ചു കളയും..

⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ വണ്ടി വച്ചു അകത്തോട്ടു പോയി.. ഹാളിൽ അമ്മ ഹാളിൽ ഇരുന്നു tv കാണുന്നു.. ഞാൻ നേരെ പോയി അമ്മയുടെ മടിയിൽ കിടന്നു.. ചേട്ടനും ചേട്ടത്തിയിം വന്നിട്ടില്ല.. ഞാൻ അമ്മയുടെ മടിയിൽ കിടന്നപ്പോൾ അമ്മ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു ക്ലാസ്സിലെ വിശേഷം ചോദിച്ചു പ്രശ്നം ഒഴിച് ബാക്കി എല്ലാം ഞാൻ അമ്മയോട് പറഞ്ഞു….

“മോനെ പോയി കുളിച്ചിട്ട് വാ ഞാൻ ചായ ഇട്ടു തരാം…..”

അമ്മ അതും പറഞ്ഞു അകത്തോട്ടു പോയി… ഞാൻ നേരെ മുറിയിൽ പോയി കുളിച്ചിട്ട് വന്നു.. അപ്പോഴേക്കും ഏട്ടത്തി വന്നിരുന്നു.. ഞാൻ ചായ കുടിക്കുമ്പോൾ എന്നോട് കാര്യങ്ങൾ ചോദിച്ചു ഞാൻ അമ്മയോട് പറഞ്ഞപോലെ ചേട്ടത്തിയോടും പറഞ്ഞിട്ട്.. നേരെ പുറത്ത് പോയി ഞങ്ങളുടെ ഗ്രൗണ്ടിൽ പോയി ഇരുന്നു.. ഇത് ഇപ്പോൾ സ്ഥിരം ആണ്. വൈകുന്നേരം ഗ്രൗണ്ടിൽ പോയിരിക്കുന്നത്. കളിക്കാൻ ഒന്നും ഇറങ്ങില്ല..

അവിടെ ചുമ്മാ കളിയും നോക്കി ഇരിക്കും.2 വർഷം മുൻപ് വരെ എന്നോടൊപ്പം എന്റെ ഫ്രണ്ട് കിച്ചു ഉണ്ടായിരുന്നു.. ഇപ്പോൾ അവൻ ഇല്ല ( മരിച്ചതല്ല കേട്ടോ……… ഞാൻ ഇടിച്ചു ഒട്ടിച്ചതാ… കൂടെ നിന്ന് ചതിച്ചപ്പോൾ ഞാൻ അടിച്ചു.. നന്നായി അടിച്ചു അതിൽ പിന്നെ അവൻ അവന്റെ അച്ഛന്റെ കൂടെ ദുബൈയിൽ ആണ്.. അവന്റെ വീട്ടിലുകാരുമായി പ്രശ്നം ഒന്നും ഇല്ല.. അവർക്കു ഞാൻ ഇപ്പോളും മോനെ പോലെ ആണ്…….. അത് വഴിയേ പറയാം )
അങ്ങനെ 8മണി ഒക്കെ ആയപ്പോൾ ഞാൻ വീട്ടിൽ പോയി….. ചേട്ടനോട് കാര്യം ഒക്കെ പറഞ്ഞു.. പ്രശ്നം ഉൾപ്പെടെ.. കാരണം എന്തേലും പണി വന്നാൽ തീർക്കണ്ടേ.. ACP രാജൻ ചേട്ടന്റ ഫ്രണ്ട് ആണ്… ചേട്ടൻ എന്നോട് ഇനി പ്രേശ്നത്തിന് ഒന്ന് പോകണ്ട എന്ന് പറഞ്ഞു.. ഞാൻ പിന്നെ ഫുഡും കഴിച്ചു പോയി കിടന്നു… കുറച്ചു നേരം ഫോൺ നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി.

————————– രാവിലെ പതിവുപോലെ ചേട്ടത്തി വിച്ചു.. ഞാൻ എന്നത്തേയും പോലെ ഫ്രഷ് ആയി താഴെ പോയി ഫുഡ് കഴിച്ചു കോളേജിൽ പോകാൻ പോയി .. . .

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു അവിടന്ന് പോയതും ഒരു മഹേന്ദ്ര തർ എന്റെ നേരെ പാഞ്ഞു വന്നു.. ഏകദേശം എന്നെ ഇടിക്കാൻ ആയി ഞാൻ വണ്ടി അടുത്ത് എത്തിയതും പിന്നിലേക്ക് ചാടി… വണ്ടിയുടെ സൗണ്ട് കേട്ടു അവിടെ ഒകെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം ഇങ്ങോട്ട് നോക്കി..

ഞാൻ ചാടിയപ്പോൾ ചെന്ന് വീണത് അവിടത്തെ മതിലിന്റെ സൈഡിൽ ആയിരുന്നു.. എന്റെ ശരീരം എനിക്കു നന്നായി വേദനിച്ചു.. അതോടെ എനിക്ക് ദേഷ്യവും വന്നു…….ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ വരുണും കൂട്ടുകാരും വണ്ടിയിൽ നിന്ന് ഇറങ്ങി എന്നെ നോക്കി ചിരിക്കുന്നു.. അത് കണ്ടതോടെ എന്റെ എല്ലാ നിയന്ത്രണവും പോയി… ദേഷ്യം വന്ന ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ വരുണിന്റ നേരെ ഓടി എന്റെ പെട്ടന്നുള്ള നീക്കം അവിടെ ഉള്ള എല്ലാവരും ഒന്ന് പകച്ചു………..

ഞാൻ ഓടി ചെന്ന് അവനെ രണ്ട് കൈകൊണ്ടും പിടിച്ചു ബോണറ്റിൽ അടിച്ചു അവന്റെ നെഞ്ചിൽ അഞ്ചു ചവിട്ടി.. എന്റെ പെട്ടന്നുള്ള ആക്രമണത്തിൽ അവനു ഒന്നും ചെയ്യാൻ പറ്റിയില്ല.. ചവിട്ട് കൊണ്ട അവൻ തെറിച്ചു പോയി തറയിൽ വീണു…. ആ ചവിട്ടിൽ തന്നെ അവൻ ആകെ തളർന്നു.. കാരണം എന്റെ ദേഷ്യത്തിന്റെ എക്സ്ട്രീം ആയിരുന്നു..

ഒരു പതർച്ച മാറിയ അവന്റെ കൂട്ടുകാർ എനിക്ക് നേരെ കുതിച്ചു ആദ്യം വന്നവനെ എന്റെ ഇടതു കൈകൊണ്ടു കഴുത്തിൽ പിടിച്ചു നിർത്തി… അടുത്തവന്റ വയറിൽ ഒരുചവിട്ടു കൊടുത്തു അവൻ കുനിഞ്ഞപ്പോൾ അവന്റെ തലപിടിച്ചു വണ്ടിയിൽ ഇടിച്ചു.. അതോടെ അവനും വീണു…. വലം കൈ കൊടുത്തു നേരത്തെ കഴുത്തിൽ പിടിച്ചവന്റ മുക്ക് നോക്കി ഒന്ന് കൊടുത്തു….. അവന്റെ മുക്കിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങി.. ഇതെല്ലാം കണ്ടു 4മൻ ഓടിവന്നതും കാരണം നോക്കി ഒരണ്ണം കൊടുത്തു അടുത്ത് അടിക്കാൻ കൈ പൊക്കിയതും കിരണും ആരൊക്കയോ ചേർന്ന് എന്നെ പിടിച്ചോണ്ട് പോയി……… എന്റെ ദേഷ്യം അപ്പോഴും ഷമിച്ചിട്ടില്ല…. ഞാൻ വരുണിനെ നോക്കിയപ്പോൾ ആരൊക്കയോ ചേർന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിക്കുന്നു…. അവന്റെ മുഖം കണ്ടാൽ അറിയാം അവനു നന്നായി വേദന ഉണ്ടെന്നു…
ഞാൻ എന്റെ ബാഗും എടുത്ത് പൊടിയിൻ തട്ടി വാഷ് ചെയ്യാൻ പോയി കൂടെ കിരൺ ഉണ്ടായിരുന്നു…

“ഡാ എന്താടാ ഇത് അവന്മാർ ഇപ്പോളും തീർന്നേനെ ”

“ഞാൻ അങ്ങോട്ട്‌ പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം ”

” ഡാ ശെരിയാണ്…… ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ ”

“പ്രശ്നം…. വരുന്നിടത്തു വച്ചു കാണാം ”

ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു…. ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു…. എല്ലാം അവർ അറിഞ്ഞു കാണും…

ഞാൻ ബഞ്ചിൽ പോയിരുന്നു… ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..

ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു… ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി…….

ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..

ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ്‌ മുഴുവൻ എന്നെ തന്നെ നോക്കി…. ഞാൻ നടന്നു പുറത്തു ഇറങ്ങി… ……..

തുടരും………..

നായകൻ ഇത്തിരി ഓവർ ആണെന്ന് തോന്നാം….. ഇതിലെ നായകൻ ഞാൻ തന്നെ ആണ്…. എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ്.. എന്നെ ആണ് നായകൻ ആയി സങ്കൽപ്പിച്ചു ഞാൻ കഥ എഴുതുന്നത്…..ബാക്കി എല്ലാം സങ്കൽപ്പം

0cookie-checkഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 2

  • തമ്പിക്ക് നൽകിയ അതിരസം

  • ഓഫീസിൽ സഹായം

  • യുവജനോത്സവം