ഞാനും നീയും Part 3

എന്റെ ജീവിതം തന്നെ ആ ഒറ്റ ദിവസം കൊണ്ട് മാറിമാറിഞ്ഞതറിയാതെ പുറത്ത് തകർത്ത് പെയ്യാൻ ഒരു മഴ വെമ്പൽ കൊണ്ട് നിൽപ്പുണ്ടായിരുന്നു………..

അവളോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു…..

“തനൂ നീ…. ന്തൊക്കെയാണ് വിളിച്ചു പറയണേ എന്ന് വല്ല ബോധവും ഇണ്ടോ.”

“നല്ല ബോധം ഉണ്ടായിട്ട് തന്നെയാടാ…. നീയിങ്ങനെ ഇരുന്ന് തുരുമ്പെടുക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ അല്ലാണ്ട് ഇതൊരു പൈങ്കിളി പ്രേമം ആണെന്ന് മാത്രം നീ വിചാരിക്കരുത് ……”

താഴെ വീണ ഫോൺ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ ചിരിച്ചു പോയി…..

“അല്ലേലും നിനക്ക് ആ പരുപാടി പറഞ്ഞിട്ടില്ലലോ…… എന്തായാലും ഇപ്പോൾ എനിക്ക് കല്യാണം വേണ്ട….. നിനക്ക് വെയിറ്റ് ചെയ്യാൻ തോന്നുവാണേൽ ചെയ്തോ…. എന്നാലും ഞാൻ ഉറപ്പ് പറയണില്ല കാരണം എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനാമെന്താണെന്ന് എന്നേക്കാൾ നന്നായി അറിയാവുന്നതാണ് നിനക്ക് അത് ഞാൻ പ്രതേകം പറയണ്ടല്ലോ………
ഒരു കൂട്ട് വേണം എന്നതിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല……….നോക്കാം അത്രയുമേ പറയാൻ പറ്റൂ…”

“ഓ നെവർ മൈൻഡ്….. അറിയാത്ത ഒരാളെ കേട്ടുന്നേലും നല്ലതല്ലേ അറിയുന്ന ആളെ കെട്ടുന്നത് അതുകൊണ്ട് മാത്രമാണ് ഞാൻ ചോദിച്ചത്…. ശെരി നിന്റെ ഇഷ്ടം പോലെ ചെയ്യൂ… ഞാൻ പറഞ്ഞെന്നെ ഉള്ളൂ….. രാത്രി ഫൂഡ് ഉണ്ടാക്കി വെയ്യ്ക്കണോ…..”

“കിട്ടിയ കൊള്ളാം……”

“അയ്യടാ ഓസിന് ഉണ്ടാക്കി അങ്ങനെ നീ തിന്നണ്ട എഴുന്നേറ്റ് വന്ന് വല്ല ഹെല്പും ചെയ്…….”

അവളെന്നെ കുത്തി പൊക്കി അടുക്കളയിലേക്ക് നടത്തിച്ചു…..

“ചപ്പാത്തിക്കുള്ള മാവ് ശരിയാക്ക് ഞാൻ വെജിറ്റബിൾ കറി ഉണ്ടാക്കാം….”

“അയിന് വെജിറ്റബിൾ ഇല്ലല്ലോ…..”

“ഊള ഒരു ഫ്ലാറ്റ് എടുത്തിട്ടിട്ട് അവനു തിന്നാൻ ഒരു വെള്ളരി പോലും ഇവിടില്ല…..കഴുത…. എനിക്കറിയാം ഇവിടെ ഒരു വേപ്പില പോലും ഇല്ലന്ന്… ഞാൻ അതോണ്ട് വാങ്ങിക്കൊണ്ടു വന്നു……”

വളരെ നിഷ്കളങ്കമായി ഞാൻ അവളെ നോക്കി ചിരിച്ചു…..

കിറ്റിലിരുന്ന ഒരു ക്യാരറ്റ് എടുത്തു എന്റെ നേർക്ക് അവളെറിഞ്ഞെങ്കിലും ഞാൻ അത് വിദഗ്തമായി പിടിച്ചെടുത്തു കഴിച്ചു……..

പിന്നീട് ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങനെ കുക്കിംഗ്‌ലേക്ക് കടന്നു…..

അങ്ങനെ എല്ലാ പണിയും തീർത്ത എന്നെ പിന്നെയും നല്ല നാല് തെറി പറഞ്ഞുകൊണ്ടവൾ പോയി…..ചിരിച്ചോണ്ട് അവളെ യാത്രയാക്കി ഞാൻ പോയി ഫ്ലാറ്റിന്റെ ഡോർ അടച്ചു……

അപ്പൊ ഏകദേശം 5 മണി ആയിരിക്കുന്നു……. പുറത്താണേൽ നല്ല മഴ…. എനിക്കപ്പൊ ഒരു ചായ കുടിക്കണം ന്ന് തോന്നി….

ഞാൻ വേഗം തന്നെ പോയി ഒരു ചായ ഉണ്ടാക്കി ബാൽക്കണിയിലേക്ക് പോയി അതാസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു…….

ചായ കപ്പ് കണ്ടപ്പോൾ വീണ്ടും പഴയ ഓർമ്മകൾ എന്നിലേക്ക് അലയടിച്ചെത്തി……..

******************

നിളയുമായിട്ടുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം…. ഞങ്ങൾ രണ്ടുപേരുടെയും ക്ലാസുകൾ കഴിയാൻ കഷ്ട്ടിച്ചു ഒരു മാസം അത്രേ ഉള്ളൂ……

ഭാവി കാര്യങ്ങൾ എല്ലാം വെൽ പ്ലാനിങ് ആയിരുന്നു…..ഫിനാൻഷ്യലി എന്റേത് വളരെ വളരെ മുന്നിലുള്ള ഒരു കുടുംബമായിരുന്നു…….

അച്ഛൻ പേര് കേട്ട ബിസ്സിനെസ്സ് മാൻ….. ചേട്ടൻ അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർ…. അമ്മ നല്ല ഒന്നാന്തരം ഹൌസ് വൈഫ്‌….. പക്ഷെ ആർഭാടത്തിലൊന്നും എനിക്ക് താല്പര്യമേ ഇല്ലായിരുന്നു….. എനിക്ക് ആവിശ്യമുള്ളത് മാത്രം മതിയായിരുന്നു എനിക്ക്… അതിനാൽ തന്നെ വീട്ടുകാരെ അപേക്ഷിച്ചു എനിക്ക് നോർമൽ ലൈഫ് ആയിരുന്നു………

നിളയെ വെച്ച് എന്നെ കംപൈർ ചെയ്താൽ വയസ് മാത്രമായിരുന്നു ഏക വിഷയം….. എന്റെ വീട്ടിൽ ഇക്കാര്യം നേരത്തെ അറിയാമെന്നുള്ളതുകൊണ്ട് തന്നെ അവർ വളരെ ഹാപ്പി ആയിരുന്നു….. എന്തെന്നാൽ ഞാൻ ആളൊരു ഇത്തിരി അലമ്പ് ആണെങ്കിലും പണത്തിന്റെ ഹുങ്കോ അല്ലെങ്കിൽ ഒരു അനാവശ്യ പ്രശ്നമോ ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നതുതന്നെ….

ഇപ്പോ നിങ്ങൾ വിചാരിക്കും ഇത്രയും സെറ്റപ്പ് ഉണ്ടെങ്കിൽ എന്തിനാണ് എല്ലാവരെയും വിട്ടു വെറുമൊരു ബിപിഓ ആയി ഇവിടെ എന്തിനു നിൽക്കുന്നു എന്നത്…….. അത് നമ്മുക്ക് വഴിയേ അറിയാല്ലോ…….

അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ ഡിഗ്രി കഴിഞ്ഞു അച്ഛനോടൊപ്പം ബിസ്സിനെസ്സിൽ ചേരുക നിളയെ കെട്ടുക ഡിസ്റ്റൻസ് ആയി എന്റെ ഹയർ സ്റ്റഡീസ് നടത്തുക .. ഇങ്ങനെ ഭാവി സുരക്ഷിതമായി എന്നെ മാടി വിളിക്കുന്ന ആ സ്വപ്നത്തിൽ മുഴുകി ഇരുന്നു ക്യാന്റീനിൽ അവന്മാർക്കൊപ്പമിരുന്നു ചായ കുടിക്കവേ എന്റെ ക്ലാസ്സിൽ തന്നെയുള്ള യദു ഓടി ചാടി എന്റെ അടുക്കൽ വന്നു പറഞ്ഞു…..

” നിന്നേ ദേ വാസുദേവൻ സർ വിളിക്കുന്നുണ്ട് ഉടനെ ചെല്ലാൻ പറഞ്ഞു ……….. ”

മൂഞ്ചി ന്ന് മനസ്സിൽ പറഞ്ഞ മതീല്ലോ…..

” നീ ചെന്നോ ഞാൻ എത്തിയേക്കാം ”

അത്രയും പറഞ്ഞു നെഞ്ചിടിപോടെ ഞാനിരുന്നു……..

” അളിയന് ചീട്ട് വീണെന്ന തോന്നണേ…. ”

കൂട്ടത്തിലിരുന്ന ജോർജ് എനിക്കിട്ട് കുത്തി……..” ചെല്ലടാ ചെല്ല് മോളെ കെട്ടിച് തരാൻ ആയിരിക്കും….. ഓടി പോ….. ”

അരവിന്ദ് കൂടി താങ്ങിയതോടെ എന്റെ കാറ്റ് പോയെന്ന് പറഞ്ഞ മതീല്ലോ……

” മിണ്ടാതിരിയെടാ മൈരുകളെ….. ആദ്യം മനുഷ്യനൊന്ന് പോയി വരട്ട് എന്നിട്ടെന്റെ ശവത്തിൽ കുത്തിയ പോരെ…. ”

കാര്യം ഇതൊക്കെ ആണെങ്കിലും എനിക്ക് വേണ്ടി ജീവൻ കളയാൻ വരെ അവന്മാർ തയ്യാറാണ് എന്നുള്ളതാ……..

വരുന്നിടത്തു വെച്ച് കാണാം എന്ന് കരുതി ഭാവി അമ്മായിയപ്പനെ കാണാൻ തന്നെ തീരുമാനിച്ചു….. അവന്മാരോട് പറഞ്ഞിട്ട് ഞാൻ നേരെ ഹിസ്റ്ററിയുടെ ഡിപ്പാർട്മെന്റിലേക്ക് വെച്ച് പിടിച്ചു…….

എന്നാലും ഇന്നലെ വരെ ഒരു കുഴപ്പോം ഇല്ലായിരുന്നു… ഇന്ന് രാവിലെയും അവളൊരു സിഗ്നൽ പോലും തന്നില്ലാലോ ഇത്ര വേഗം പൊക്കിയോ….. എന്നൊക്കെ നൂറു കൂട്ടം ഞാൻ ആലോചിച്ചു തല പൊകഞ്ഞു പണ്ടാരമടങ്ങിയാണ് ഞാൻ പുള്ളിയുടെ മുന്നിലേക്ക് ചെല്ലുന്നത്………..

നോക്കിയപ്പോ പുള്ളി മാത്രമേ അവിടെയുള്ളു….. എന്തോ കടുത്ത ആലോചനയിലാണ് …….
ഉള്ളിൽ നല്ല പോലെ പേടിയുണ്ടെങ്കിലും പുറത്തേക്ക് ഒട്ടും കാണിക്കാതെ ഞാൻ അടുത്തേക്ക് പോയി….

“സർ….”

പുള്ളി എന്റെ മുഖത്തേക്കൊന്നു പാളി നോക്കി……

“നീയിരിക്ക്……”

എതിരെ ഉള്ള കസേര ചൂണ്ടികൊണ്ട് പുള്ളി പറഞ്ഞു…..

ഞാൻ വളരെ ഭവ്യതയോടെ ഇരുന്നു…..

“കാര്യം നിനക്ക് അറിയാമായിരിക്കുമല്ലോ……”??

“സർ….. ഞാൻ….”

“മ്മ് ഒന്നും പറയണ്ട….. നിന്റെ വയസ് എത്രയാണ്……”

മടിച്ചെങ്കിലും ഞാൻ പറഞ്ഞു …..

“ഇരുപത്തിരണ്ട്……”

“ഹ്മ്മ്…. അവൾക്ക് ഇരുപത്തിഅഞ്ചാണ് പ്രായം….നിനക്കത് അറിയാമോ……”

“മ്മ് ….. ”

ഞാൻ തല കുനിച്ചു മൂളി…….

” ഇത് നടക്കില്ല ജഗത്ത്…. പ്രതേകിച്ചു നീ അവളെക്കാൾ ഇളയതും….. ഇതല്ലാതെ ഒരു പയ്യനെ അവൾക്ക് വേണ്ടന്ന് അവൾ പറയുന്നു പക്ഷെ നടക്കില്ല…. ഇനി മേലിൽ നിന്നേ അവളുടെ കൂടെ കാണരുത്….. ”

പുള്ളി നല്ല കടുപ്പത്തിൽ തന്നെയാണത് പറഞ്ഞത്…

എനിക്ക് അയാളുടെ തലപിടിച്ചു ടേബിളിൽ അടിക്കണം എന്ന് തോന്നിപോയി… പക്ഷെ
കോപമല്ല ഇവിടെ വേണ്ടത് സൗമ്യതയാണ്…..“സർ…. നിളയെ എനിക്ക് ഇഷ്ടമാണ്…അവൾക്കും…… സാറിന് അതറിയാമല്ലോ …….. ഞങ്ങൾക്ക് വേണെമെങ്കിൽ സാറിനെ ധിക്കരിച്ചു പോയി രജിസ്റ്റർ മാര്യേജ് ചെയ്യാം…. പക്ഷെ എനിക്കോ അവൾക്കോ അതിൽ തീരെ താല്പര്യമില്ല….. സർ തന്നെ അവളെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കണം എന്നെന്നിക്ക് നല്ല നിർബന്ധം ഉണ്ട് ….. അത് വരെ എങ്കിൽ അതുവരെ ഞങ്ങൾ കാത്തിരിക്കും സർ…. അല്ലാതെ ഓടിപോയി കല്യാണം കഴിക്കണ ഒരു ടൈപ്പ് കാമുകനല്ല ഞാൻ…. അവളെ പൊന്നു പോലെ നോക്കാനുള്ള കഴിവെനിക്കുണ്ട് അത് മാത്രം പോരെ സാറിന്….ആലോചിച്ചു പറഞ്ഞാൽ മതി സർ…….”

ഇത്രയും പറഞ്ഞ ആശ്വാസത്തിൽ ഞാൻ അവിടെ നിന്നും പിൻവാങ്ങി…..

നേരെ കാന്റീനിലേക്ക് വെച്ച് പിടിച്ചു…. അവിടെ അവന്മാർ അപ്പോഴും ഉണ്ടായിരുന്നു……

‘ എന്താടാ എന്തായി… അങ്ങേര് എന്ത് പറഞ്ഞു…… ”

എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു….

ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു……

” ശെടാ അവളെ എങ്ങാനും അങ്ങേര് മാറ്റി കളയുമോ…. ”

അരവിന്ദ് എന്റെ മനസിലേക്ക് നല്ലൊരു കനൽ കോരിയിട്ടു

” ആഹ് അങ്ങേര് അതും ചെയ്യും അമ്മാതിരി ഐറ്റം അല്ലെ അത്……… ”

രാഹുൽ അതിലേക്ക് കുറച്ചു എണ്ണ പകർന്നിട്ടു…..

” ഒന്ന് മിണ്ടാതിരിക്കെടാ ഊളകളെ അല്ലെങ്കി തന്നെ ടെൻഷൻ അടിച്ചു ചാകാറായി അപ്പോഴാണോ ഓരോ മൈര് പറയണേ…….. ”

“അളിയാ കൂൾ ഒരു സാധ്യത പറഞ്ഞതാണ്…. നീയെന്തായാലും പുള്ളികാരിയെ കണ്ടൊന്ന് പറഞ്ഞേക്ക് ഒരു സേഫ്റ്റിക്ക്…… ”

അരവിന്ദ് പറഞ്ഞു….

അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി……

ഞാൻ ഇളയ വിളിക്കാൻ വേണ്ടി ഫോണെടുത്തു… എടുത്ത പോലെ തന്നെ ഞാൻ അത് പോക്കറ്റിലേക്കിട്ടു…. അവളിപ്പോ
ക്ലാസ്സിൽ ആകും ഇന്റർവെൽ ആകട്ടെ എന്ന് കരുതി ഞാൻ കാത്തിരുന്നു…… ഇന്റർവെൽ ആയപ്പോഴേക്കും പതിവുപോലെതന്നെ അവൾ എന്റെ അടുക്കലേക്ക് വന്നു…..

ഞാൻ ഉണ്ടായതെല്ലാം അതുപോലെതന്നെ അവളോട് പറഞ്ഞു…….

” ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നു കുഞ്ഞാ….. ഇന്നലെ ദേവേട്ടനുമായിട്ടുള്ള കല്യാണക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു….. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്…… നിന്നോട് പറഞ്ഞാ നീ ആവശ്യമില്ലാതെ ടെൻഷനടിച്ച് ഇരിക്കും…..
അതുകൊണ്ടാ പറയാത്തത് പക്ഷേ അച്ഛൻ ഇത്രപെട്ടെന്ന് നിന്നോട് സംസാരിക്കും എന്ന് ഞാൻ വിചാരിച്ചില്ല…. ”

ഓ ദേവേട്ടൻ ആരാണെന്ന് പറഞ്ഞില്ലല്ലോ ദേവപ്രതാപ് അവളുടെ മുറച്ചെറുക്കൻ ആണ്……. അവരുടെ കല്യാണം കുടുംബക്കാർ തമ്മിൽ നേരത്തെ തീരുമാനിച്ചത് ആണെങ്കിലും അവർക്ക് രണ്ടുപേർക്കും അതിൽ തീരെ താല്പര്യംഇല്ലായിരുന്നു………

” എന്തായാലും പോട്ടെ വരുന്നിടത്ത് വച്ച് കാണാം നീ പൊക്കോ….. എന്തുണ്ടായാലും രാത്രി വിളിക്കണം കേട്ടോ……. ”

അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് സ്വപ്നത്തിൽ പോലും ഞാനോ അവളോ വിചാരിച്ചിരുന്നില്ല……..

അവൾ പോകുന്നത് നോക്കി നില്ക്കവേ ഞാൻ അറിഞ്ഞില്ല അതെന്നെ അപ്പാടെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നുള്ളത്……..

എന്നത്തെയും പോലെ അന്നത്തെ കോളേജ് ദിനവും വേറെ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി…… നിള മിക്കവാറും വൈകുന്നേരങ്ങളിൽ അവളുടെ അച്ഛനോടൊപ്പം തന്നെയായിരിക്കും പോകുക……. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അവളെ വൈകുന്നേരം കാണുക പ്രയാസമേറിയ കാര്യമാണ്
…..

അന്നും അതുപോലെ തന്നെ സംഭവിച്ചു……

പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു……

” കുഞ്ഞാ….അച്ഛൻ വല്ലതും പറഞ്ഞുവോ….”

എടുത്തുടനെ ഞാൻ ചോദിച്ചു….

” ഇല്ലടാ…..വന്നു ഒരുമിച്ച് കഴിച്ചു പോയി…. അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല….. ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും…. നമുക്കിത്തിരി സമയം കൊടുക്കാല്ലേ… ”

അവൾ അത് പറഞ്ഞു ചിരിച്ചു…… അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം…. പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു……

സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു…..

പിറ്റേന്ന്…..

എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു…..
പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു…….
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതു കൊണ്ട്….. അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല…. ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു…..

കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തു നിന്നു… പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല……. അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല…… പക്ഷേ വല്ലാത്തൊരു ഭയമെന്ന് പിടികൂടിയിരുന്നു………

സമയം കഴിയുന്തോറും എന്റെ പേടി കൂടി കൂടി വന്നു……. അവന്മാരും കൂടെ ഉണ്ടായിരുന്നു…… അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല…. എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷൻ അടിച്ചു തുടങ്ങിയിരുന്നു……..

അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്………

രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനി ഉള്ള സുനിത ടീച്ചറോട് ഓടി പോയി കാര്യം ചോദിച്ചു……

അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു…….

ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണം ആണെടാ…. പെട്ടന്ന് ആയിരുന്നു……അതിനു പോവുകയാണ് എല്ലാരും…..
നിങ്ങൾ വരുന്നോ……വലിയകുളം അമ്പലത്തിൽ വെച്ചാണ്….കാതിൽ മിന്നലടിച്ചത് പോലെ എനിക്ക് തോന്നി….. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ നിളയുടെ ഫോണിലേക്ക് വിളിച്ചു…..

സ്വിച്ച് ഓഫ്………!!!!!!!!

പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു…….. എന്തു ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല…….എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…….അവന്മാർ എന്നെ പിടിച്ചു കാറിൽ ഇട്ടുകൊണ്ട് നേരെ വലിയകുളത്തേക്ക് പാഞ്ഞു………പത്ത് മിനിറ്റിൽ അവിടെയെത്തി…..

അമ്പലത്തിലെ കോമ്പൗൻഡിലുള്ള ഓഡിറ്റോറിയത്തിൽ നിറയെ ആൾകാർ നിൽപ്പുണ്ട്……അവിടയാണെന്ന് തോന്നുന്നു…. ഓടുകയല്ല ഞാൻ അവിടേക്കു പാഞ്ഞു…..

ഹാളിൽ നിൽപ്പുണ്ട് ചെറുക്കനും പെണ്ണും…..ഫോട്ടോയ്ക്ക് നിന്നു കൊടുക്കുന്നു…….അവന്റെ മുഖത്ത് സന്തോഷമാണ്…. അവളുടെ എന്റെ കുഞ്ഞന്റെ മുഖത്ത് രക്തമില്ല…… അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ട്…..

എന്റെ പുറകെ വന്ന അവന്മാർ ബ്രേക്കിട്ട പോലെ തന്നെ മുന്നിലെ കാഴ്ച്ച കണ്ട് എന്റെ പുറകിൽ വന്നു നിന്നു………

എല്ലാം കഴിഞ്ഞിരിക്കുന്നു…..

പുറത്തെ വലിയ കാറിൽ ഒട്ടിച്ചിരിക്കുന്ന അക്ഷരങ്ങൾ

നിള വെഡ്സ് ദേവപ്രതാപ്

അതെന്നെ നോക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി….. ചുറ്റിലുമുള്ള എല്ലാം എന്നെ നോക്കി ചിരിക്കുന്നു… ഒറ്റ ദിവസംകൊണ്ട് ഒരുത്തനെ കൊന്നിരിക്കുന്നു…….

താഴെ അവൻ നിൽപ്പുണ്ട് അവൻ തന്നെ വാസുദേവൻ എന്ന ചെന്നായ… എന്റെയും അവളുടെയും ജീവിതം ഇരുട്ടിലാക്കിയ നായ…….
അവൻ ചിരിക്കുകയാണ്….എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല….. അവളെ ഒരു നോക്കെ കണ്ടുള്ളു…. എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു… ചുറ്റുമുള്ള നാലുപേരുടെയും കൈകൾ എന്റെ ചുമലിൽ അമരുന്നത് ഞാനറിഞ്ഞു……

പോകാം…..

അവരോടായി പറഞ്ഞിട്ട് ഞാൻ യാന്ത്രികമായി നടന്നു കാറിൽ കയറി……

എന്റെ കണ്ണിൽ ഇരുട്ട് നിറയുകയാണ്…. തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം മാത്രം…… ഒന്നുമൊന്നും അറിയാൻ വയ്യ… എന്റെ വലിയ വീടിന്റെ ഗേറ്റ് കടന്ന് കാർ എന്റെ വീട്ടുമുറ്റത്ത് നിന്നു…..

ഞാൻ തന്നെ സ്വയമേ ഇറങ്ങി വീട്ടിൽ കയറി റൂമിലേക്കുള്ള സ്റ്റെപ്പുകൾ കയറി…. എന്റെ ബെഡിൽ ഇരുന്നു…..
ആഹ് ഇരുപ്പ് നാല് ദിവസത്തോളം നീണ്ടു……അത് തന്നെ ഞാൻ പിന്നീടാണ് അറിയുന്നത്…..

ആരൊക്കെയോ വന്നു എന്റെ മുന്നിൽ നിന്ന് ആരോ കരയുന്നുണ്ട് കേൾക്കാം പക്ഷെ കാണാൻ വയ്യ… ഇരുട്ടാണ് എന്റെ കണ്ണിൽ…….ഇരുട്ട് മാത്രം…. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി പോലും വീണില്ല അല്ലേലും ശവത്തിനെന്ത് കണ്ണുനീർ……

അത്രയും ദിവസത്തിന് ശേഷമാണ് അച്ഛൻ എന്റെ മുന്നിൽ വരുന്നത്….

എന്റെ ചുമലിൽ കൈയമർത്തി…..

എണീക്കെടാ….. പോയത് പോയില്ലേ….സഹിക്കാൻ പറ്റണില്ല മോനെ നിന്റെ ഇരുപ്പ്…..

അച്ഛന്റെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയൊള്ളു……

അലർച്ചയായിരുന്നു…… അച്ഛന്റെ കാൽക്കൽ വീണുള്ള അലർച്ച…..

” എന്റെ ജീവനാണ് അച്ഛാ……. എനിക്ക് വയ്യ… ”

ഇത്രയും മാത്രമാണ് അന്ന് പറഞ്ഞതിൽ എനിക്ക് ആകെ ഓർമയുള്ള വാക്കുകൾ….

പിന്നെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഹോസ്പിറ്റൽ ആണ്……..

************************

പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാളിങ് ബെൽ മുഴങ്ങി…….

ഞാൻ ചായക്കപ്പ് ടേബിളിൽ വെച്ച് ഡോർ വ്യൂവറിലൂടെ നോക്കി…….

ഒരു പെണ്ണാണ്…..

ആരാണാവോ എന്നാലോചിച്ചു കൊണ്ട് ഡോർ തുറന്നു……

“ഹായ്…. ഞാൻ റീതു….. എതിർ ഫ്ലാറ്റിൽ പുതുതായിട്ട് വന്നതാണ് ഇഫ് യു ഡോണ്ട് മൈൻഡ് കുറച്ച് സാധനങ്ങൾ ഒന്ന് അറേഞ്ച് ചെയ്യാനുണ്ടാർന്നു ഒന്ന് ഹെല്പ് ചെയ്യാമോ….. “.

” അയ്യേ അതിനെന്താ വരാല്ലോ….. ”

ഞാൻ എന്റെ ഫ്ലാറ്റിന്റെ ഡോർ അടച്ചു ആ കുട്ടിയെ സഹായിക്കാനായി ആ ഫ്ലാറ്റിലേക്ക് പോയി….

ഒരു വിധം സാധനങ്ങൾ അറേഞ്ച് ചെയ്തപ്പോഴേക്കും ഞങ്ങൾ അത്യാവശ്യം കൂട്ടായി കഴിഞ്ഞിരുന്നു…..

” ജഗ്ഗു… കോഫി എടുക്കട്ടെ…… ”

” ആഹാ അതിനിടയ്ക്ക് നീ നിക്ക് നയിമും ഇട്ടോ കൊള്ളാല്ലോ… ”

അതിനു മറുപടി എന്നോണം അവൾ ഭംഗിയായി ചിരിച്ചു….. കോഫി എടുക്കാൻ കിച്ചണിലേക്ക് പോയി…..

റീതു ഇവിടെ അടുത്തുള്ള ഒരു ഐടി കമ്പനിയിൽ പുതിയ ജോയിനി ആണ്….

ഞാൻ അവിടെ കണ്ട ഒരു സോഫയിൽ ഇരിക്കവേ റീതു എനിക്കുള്ള കോഫീ ആയിട്ട് വന്നു……

” താങ്ക്സ്….. ”

ഫ്ലാറ്റ് മൊത്തം ഞാനൊന്നു കണ്ണോടിക്കവേ ടേബിൾ മേൽ വെച്ചിരുന്ന ഒരു ഫോട്ടോയിൽ എന്റെ കണ്ണ് തറഞ്ഞു…..അറിയാതെ ഞാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു…..

” ഇത് ”

ഓഹ് എന്റെ ഫ്രണ്ട് ആണ്…. ബെസ്റ്റ് ഫ്രണ്ട് നാളെ വരുള്ളൂ…..

അവിശ്വസിനീയതയോടെ റീതുവിന്റെ മുഖത്തേക്ക് നോക്കി….

ആ ഫോട്ടോ…..അത് അവളായിരുന്നു നിള…….!!!!!!

ഒത്തിരി വൈകി എന്നറിയാം എന്നാലും ക്ഷമിക്കുക…. സ്നേഹത്തോടെ അർച്ചന

1cookie-checkഞാനും നീയും Part 3

  • അനുഭവിക്കേണ്ടി Part 11

  • അനുഭവിക്കേണ്ടി Part 10

  • അനുഭവിക്കേണ്ടി Part 9