ജീവിതമാകുന്ന ബോട്ട് – Part 7

ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു.
എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക് ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേഅവൾക്ക് കിട്ടിയതാകട്ടെ പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെയും .

“ഏതു ഗതികെട്ട നേരത്താണ് ഇവളെ തന്നെ കിട്ടിയത്? പിള്ളേർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കൂടിയായി “

അവൻ ആരോടും പറയാൻ പോയില്ല.

ക്രിസ്മസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതും അനുപമ അന്നയെ മാറ്റി നിർത്തി ചോദിച്ചു.

“നിൻ്റെ ക്രിസ്മസ് ഫ്രണ്ട് ആരാണെടി?”

അന്ന പോളിൻ്റെ പേര് എഴുതിയ പേപ്പർ കഷ്‌ണം അനുപമയെ കാണിച്ചു

അനുപമ ആകട്ടെ ഒരു ചെറു ചിരിയോടെ അവളുടെ കൈയിൽ ഉള്ള ക്രിസ്മസ് ഫ്രണ്ടിൻ്റെ പേര് അന്നയെ കാണിച്ചു കൊടുത്തു.

‘അർജ്ജുൻ ദേവ്’

“എൻ്റെ ക്രിസ്മസ് ഫ്രണ്ടിനെ നിനക്ക് വേണമെങ്കിൽ തരാം. പിന്നെ പാര പണിയാനല്ല നിനക്ക് ഞാൻ തരുന്നത്. നല്ല ഒരു ഗിഫ്റ്റ ഒക്കെ കൊടുത്തു ഈ പ്രശനം അവസാനിപ്പിക്ക്. ആദ്യ സെമസ്റ്റർ കഴിയാൻ പോകുകയല്ലേ,”

അന്ന അനുപമയെ ഒന്ന് മുറുക്കെ കെട്ടി പിടിച്ചു.

“ഡി താങ്ക്സ്.”

“താങ്ക്സ് ഒന്നും വേണ്ട ട്രീറ്റ് ചെയ്‌താൽ മതി.”

ടോണിക്ക് ഫ്രണ്ടായി കിട്ടിയത് ജെന്നിയെയാണ് രാഹുലാകട്ടെ ടോണയുമായി ഡീൽ ആക്കി അവനു കിട്ടിയ പേരും ജെന്നിയുടെ പേരുമായി വെച്ച് മാറി.

വൈകിട്ടായപ്പോളേക്കും കുറെ പേരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണ് എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞറിഞ്ഞു. അർജ്ജുവാണ് അവളുടെ ക്രിസ്മസ് ഫ്രണ്ട് എന്ന് അമൃതയും അറിഞ്ഞു. വൈകാതെ ക്‌ളാസ്സിലെ കുറെ പേരൊക്കെ ഇത് അറിഞ്ഞു. എങ്കിലും അനുപമയുമായി വെച്ച് മാറിയതാണ് എന്ന് കാര്യം അവർക്കറിയില്ലായിരുന്നു. വൈകിട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ എന്തു ഗിഫ്റ്റ് വാങ്ങണമെന്ന് ചിന്തയിലായി അന്ന.

ഫ്ലാറ്റിൽ എത്തി ജെന്നിയുമായുള്ള പതിവ് സല്ലാപം കഴിഞ്ഞപ്പോളാണ് രാഹുൽ ആ സന്തോഷ വാർത്ത അറിയിച്ചത്.

ഡാ ജെന്നി പറഞ്ഞു അന്നയുടെ ക്രിസ്മസ് ഫ്രണ്ട് നീയാണെന്ന്. “

ഇനി ഇതിൻ്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും സെയിം ആൾ. തികച്ചും അസാധ്യമായ ഒരു കോമ്പിനേഷൻ. ആളുകൾക്ക് പറഞ്ഞു നടക്കാൻ ഒരു കാര്യം കൂടി. ഞാൻ മനസ്സിലോർത്തു

രാഹുലമായിട്ട് പോലും വെച്ച് മാറാൻ സാധിക്കില്ല.

“അതിലും നല്ല ഒരു വാർത്തയുണ്ട് എന്നിക്ക് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയിരിക്കുന്നതും അവളെ തന്നയാണ് “

ആദ്യം അവൻ കുറെ നേരം ചിരിച്ചു.

“ഡാ അവൾക്ക് വല്ല കൂടോത്രവും അറിയാമോ അല്ലാതെ ഇതെങ്ങനെ?”

“ഡാ നീ ഇത് എങ്ങനെ ഒഴിവാക്കി എടുക്കാമെന്ന് പറ?”

“ആ സുമേഷിനെ എങ്ങാനും വിളിച്ചു എക്സ്ചേഞ്ച് ചെയ്താലോ.”

“ആ ബേസ്ഡ് നടന്നത് തന്നെ അവന് ആ റ്റീനയെ ആണ് കിട്ടിയിരിക്കുന്നത്. അവൻ ഇത് വെച്ച് അവളെ വളക്കാനാണ് നോക്കുന്നത്”

അവസാനം അവൻ സിംപിളായി ഒരു സൊല്യൂഷൻ പറഞ്ഞു.

“നീ ഒരു തേങ്ങയും ഗിഫ്റ്റായി കൊടുക്കേണ്ട, കാര്യം കഴിഞ്ഞില്ലേ”

അന്ന യാകട്ടെ പിറ്റേ ദിവസം തന്നെ അർജ്ജുവിനായി ക്രിസ്മസ് സമ്മാനം തപ്പി തുടങ്ങി. ക്ലാസ്സ് കഴിഞ്ഞുള്ള സമയമാണ് അന്വേഷണം. കുറെ ഷോപ്പുകൾ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഒരു ഗിഫ്റ്റിലും തൃപ്‌തിയായില്ല.

മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു ഷോപ്പിൽ ഒരു രാജകുമാരനും രാജകുമാരിയും ഡാൻസ് ചെയുന്ന ഒരു സ്ഫടികത്തിൻ്റെ ഗോളം കണ്ടെത്തി ഒറ്റ നോട്ടത്തിൽ തന്നെ അത് അവൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.

ഇമ്പോർട്ടഡ് ഐറ്റമായതു കൊണ്ട് നല്ല വിലയുണ്ട്. വില അന്നക്ക് ഒരു പ്രശ്നമല്ല. പലപ്പോഴായി അവളുടെ പപ്പ കൊടുത്ത കാശ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ട്

അർജ്ജു തൻ്റെ ഗിഫ്റ്റ് സ്വീകരിക്കുമോ എന്നായി അന്നയുടെ ചിന്ത . അതോ ഗിഫ്‌റ്റ് കൊടുക്കുമ്പോൾ തന്നെ കിട്ടുമ്പോൾ തന്നെ അർജ്ജുൻ എറിഞ്ഞുടക്കുമോ.

അത് കൊണ്ട് അന്ന ബുദ്ധിപൂർവം സെയിം പീസ് തന്നെ രണ്ടെണ്ണം വാങ്ങി. ഒരെണ്ണം അർജ്ജുൻ എറിഞ്ഞോടച്ചാലും രണ്ടാമെത്തെത് എടുത്തു കൊടുക്കാം. ആദ്യത്തേത് അർജ്ജുൻ കൊണ്ടുപോകുകയാണെങ്കിൽ രണ്ടാമത്തേത് തനിക്ക് സൂക്ഷിക്കാം. പിന്നെ രണ്ടു ബോക്സ് ഫെർറോറോഷർ ചോക്കോലേറ്റും വാങ്ങി. രണ്ടും വെവ്വേറെ നല്ല ക്രിസ്മസ് തീം റാപിൽ പൊതിഞ്ഞെടുത്തു. ക്രിസ്മസ് ദിനാഘോഷം അടുക്കും തോറും അന്നക്ക് ടെൻഷൻ കൂടി കൂടി വന്നു.

അർജ്ജുവും ആകെ കൺഫ്യൂഷനിൽ ആണ്. ഗിഫ്റ്റ കൊടുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ എവിടെയോ ഒരു കുറ്റബോധം.

താൻ ഗിഫ്റ്റ കൊടുക്കാതിരുന്നാൽ അന്ന മാത്രമായിരിക്കും ഒരു ഗിഫ്റ്റും ലഭിക്കാത്ത വ്യക്തി. അടുത്ത പ്രശനം അന്ന ഗിഫ്റ്റ തന്നാൽ എന്തു ചെയ്യണമെന്നുള്ളതാണ്. ഗിഫ്റ്റ് സ്വീകരിക്കാതിരുന്നാൽ അത് പരസ്യമായി അവളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അവസാനം എൻ്റെ ഈഗോ വിജയിച്ചു. അവസാനം ഒന്നും വാങ്ങി കൊടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ കോളേജിൽ ക്രിസ്മസ് ദിനം എത്തി. ഞാനും രാഹുലും കുറച്ചു നേരത്തെ തന്നെ എത്തി ചേർന്നു. രാഹുൽ ജെന്നിക്ക് ഒരു ടെഡി ബെർ പിന്നെ ഒരു ക്രിസ്മസ് കാർഡ് എല്ലാം കൂടി പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ട്. ഞാനാകട്ടെ കയ്യും വീശിയാണ് വന്നിരിക്കുന്നത്.

എല്ലാവരും അടിപൊളിയായി ഡ്രസ്സ് ഒക്കെ ചെയ്താണ് എത്തിയിരിക്കുന്നത്. കാരണം അന്ന് ഡ്രസ്സ് കോഡ് നിര്ബന്ധമില്ലായിരുന്നു. ഹോസ്റ്റലിൽ നിന്ന് എല്ലാവരും നേരത്തെ എത്തിയിട്ടുണ്ട്.

എല്ലാവരും ചേർന്ന് പുൽകൂട് ഒക്കെ ഉണ്ടാക്കി. പിന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ക്രിസ്മസ് ട്രീ എവിടെന്നോ കൊണ്ടുവന്നിട്ടുണ്ട്. കുറെ പേർ അത് ഡെക്കറേറ്റ ചെയുന്നുണ്ട്. അന്ന മുൻപന്തയിൽ തന്നെ ഉണ്ട്. കടും ചുവപ്പു നിറത്തിലുള്ള ഒരു വെസ്റ്റേൺ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്. ഞാൻ ക്ലാസ്സിലേക്ക് കടന്നു വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു.

രാഹുൽ നേരെ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റ് വിട്ട് പിൻ നിരയിലെ തന്നെ ഒരു മൂലയിൽ പോയിരുന്നു. ഫോട്ടോയിൽ പെടെരുതെല്ലൊ. ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്തു കഴിഞ്ഞതും എല്ലാവരും ക്രിസ്മസ് ഫ്രണ്ടിന് കൈമാറാൻ കൊണ്ടുവന്നിട്ടുള്ള ഗിഫ്റ്റുകൾ ക്രിസ്മസ്ട്രീയുടെ താഴയും പരിസരത്തുമായി നിരത്തി വെച്ചു. എൻ്റെ ഒഴികെസമ്മാനങ്ങൾ അവിടെ കാണും. പിന്നെ ഫോട്ടോ എടുക്കൽ തുടങ്ങി. സെൽഫിയും ഗ്രൂപ്പും ഒക്കെയായി. നിശ്ചൽ പോൾ അടിപൊളി ഡിജിറ്റൽ ക്യാമറ ഒക്കെ വെച്ച് പൊരിക്കുന്നുണ്ട്.

പത്തു മണിയോടെ ഒഫീഷ്യൽ പരിപാടി ആരംഭിച്ചു. മീര മാം വന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരു ചെറിയ ക്രിസ്മസ് സന്ദേശവും അതുക്കും മേലെ പരീക്ഷയാണ് വരുന്നത് അത് കൊണ്ട് പഠിക്കണം എന്ന വലിയ സന്ദേശവും നൽകി. അത് കഴിഞ്ഞതും അവർ അടുത്ത ക്ലാസ്സിലേക്ക് പോയി.

പെണ്ണുമ്പിള്ളേക്ക് വേറെ പണിയൊന്നുമില്ലേ ക്രിസ്‌മസ്‌ ആഘോഷത്തിൻ്റെ ഇടയിലാണ് പരീക്ഷയെ കുറിച്ച് പറയുന്നത്. ബീന മിസ്സും, സൂസൻ മിസ്സും അരുൺ സാറും ഉണ്ട്. എങ്കിലും കാണികളുടെ റോൾ മാത്രം.

മാത്യു ആണ് സാന്ത അപ്പൂപ്പൻ. ആദ്യം കരോൾ ഗാനം. കുറച്ചു കലാപരിപാടികൾ ഗെയിംസ് എല്ലാം അടിപൊളിയായി മുന്നേറി.

“ഇനി നിങ്ങൾ എല്ലാവരും വെയിറ്റ് ചെയ്യുന്ന ക്രിസ്മസ് ഗിഫ്റ്റ കൈമാറ്റം. റോൾ നമ്പർ അനുസരിച്ചാണ് കൈമാറ്റം. നമ്പർ അനുസരിച്ചു താഴെ വന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് ഗിഫ്റ്റ എടുത്ത് അവരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണോ അവർക്ക് കൈമാറണം.”

ബീന മിസ്സ് കാര്യങ്ങൾ വിശുദ്ധീകരിച്ചതോടെ സംഭവം കൈ വിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.

ഞാൻ കരുതിയത് ഗിഫ്റ്റ വെറുതെ എപ്പോഴെങ്കിലും കൈമാറിയാൽ മതി എന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറ്റം. പോരാത്തതിന് ടീച്ചിങ് സ്റ്റാഫും വന്നിരിക്കുന്നു. സംഭവം പാളി എന്ന് രാഹുലിനും മനസ്സിലായി അവൻ എന്നെ തിരിഞ്ഞു നോക്കി എന്താ ചെയ്യുക എന്നൊക്കെ ആംഗ്യം കാണിച്ചു ചോദിക്കിക്കുന്നുണ്ട്. അവൻ്റെ കോപ്പിലെ ഐഡിയ ആണെല്ലോ കൈയ്യും വീശി ചെല്ലുക എന്നത്.

ആദ്യ റോൾ നം. വിളിച്ചതും അബി എഴുന്നേറ്റ് ചെന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് അവൻ കൊണ്ടുവന്ന ഗിഫ്റ്റ എടുത്തു സീനാ എന്ന് കുട്ടിയെ വിളിച്ചു ഒരു ഹാപ്പി ക്രിസ്‌മസ്‌ പറഞ്ഞു ഗിഫ്റ്റ് കൊടുത്തു. കുറെ പേർ ആർപ്പുവിളിച്ചു.

മൂന്നാമതായി അന്നയുടെ ഊഴമാണ് ഞാൻ അങ്ങോട്ട് ചെല്ലേണ്ടി വരും അഞ്ചാമതായി ഞാനും. കൈയും വീശി വന്ന ഞാൻ എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ്‌ ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും എടുത്ത് കൊടുത്താൽ മാത്രം രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും.

‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’

എന്ന് ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ

അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്.

ക്ലാസ്സിൽ അതോടെ

‘അർജ്ജു’ ‘അന്ന’ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു ‘അന്ന’ അർജ്ജു’ ‘അന്ന’ എന്നായി ആരവം.

പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു.

“മെറി ക്രിസ്മസ് അർജ്ജു”

അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.

എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി.

‘അർജ്ജു ‘അർജ്ജു’ ‘അർജ്ജു അർജ്ജു

പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി. എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്.

ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത് രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു.

ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല.

ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.

സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും തന്നെ മനസ്സിലായി എൻ്റെ ക്രിസ്മസ് ഫ്രണ്ട് അന്ന ആണെന്ന്. കാരണം അവൾക്കു മാത്രമേ ഗിഫ്റ്റൊന്നും കിട്ടാതിരുന്നുള്ളു. അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമൃതയുടെ നോട്ടത്തിൽ നിന്ന് തന്നെ എന്നെ കുറിച്ചാണ് സംസാരം എന്ന് വ്യക്തം. ബീന മിസ്സും അടുത്ത് വന്നിട്ടുണ്ട്.

അന്ന തന്ന ഗിഫ്റ്റുമെടുത്ത രാഹുലിൻ്റെ അടുത്തേക്ക് പോയി. ജെന്നിയുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം.

“എന്നെ ഇങ്ങനെ നോക്കേണ്ട. ഈ നിൽക്കുന്നവൻ്റെ ഉപദേശമാണ്.

ഡാ ഞാൻ പുറത്തു പോകുകയാണ് നിൻ്റെ സല്ലാപം കഴിയുമ്പോൾ ഫോൺ വിളിച്ചാൽ മതി.”

എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ക്ലാസ്സ്‌സിൽ നിന്ന് വെളിയിലേക്കിറങ്ങി. വരാന്തയിൽ എത്തിയപ്പോൾ ഞാൻ അന്നയുടെ അടുത്ത് ഒരു സോറി എങ്കിലും പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അവൾ പുറത്തേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി അവിടെ തന്നെ നിന്ന്. മിക്കവരും എല്ലാവരും ക്ലാസ്സിൽ തന്നയാണ്.

അപ്പോഴാണ് ഔഡി കാർ അങ്ങോട്ട് വന്നത്. നോക്കിയപ്പോൾ മനസ്സിലായി അന്നയെ കെട്ടാൻ പോകുന്നവൻ , ആ ജിമ്മിയുടെ ചേട്ടൻ. എന്നെ കണ്ടതും അവൻ നോക്കി ചിറയാൻ തുടങ്ങി. ഞാൻ തിരിച്ചും. പെട്ടന്ന് അന്ന ഇറങ്ങി വന്ന് അവൻ്റെ കാറിൽ കയറി. അതോടെ അവൻ നോട്ടം മാറ്റി ഒന്നും സംഭവിക്കാത്ത പോലെ അവളോട് എന്ധോ സംസാരിച്ചുകൊണ്ട് അവൻ വണ്ടി എടുത്തു. കാറിൽ ഇരുന്നു കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ട് അവളുടെ മുഖത്തു അപ്പോളും സങ്കടം തളം കെട്ടി നിന്നിരുന്നു.

“ആ സുമേഷിനോട് ചോദിച്ച ഫോൺ നം. വാങ്ങി ഒരു സോറി മെസ്സേജ് ഇട്ടേക്കാം”

ഞാൻ മനസ്സിൽ കരുതി

അവര് പോയതിനു പിന്നാലെ ഞാൻ കാറുമെടുത്ത കോളേജിൻ്റെ വെളിയിലേക്കിറങ്ങി. അന്ന കയറി പോയ ഓഡികാർ കുറച്ചു മാറി ഇങ്ങോട്ട് തിരിച്ചു നിർത്തിയിട്ടുണ്ട്. എന്താ ഇവർ പോകാത്ത എന്നാലോചിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

പെട്ടന്നാണ് ഒരു ജീപ്പ് എന്നെ മറികടന്ന് എൻ്റെ കാറിനു വട്ടം വെച്ച് നിർത്തിയത്. ജീപ്പിൽ നിന്ന് നാല് പേരോളം ചാടി ഇറങ്ങി. കൈയിൽ തടിക്കഷണം സൈക്കിൾ ചെയിൻ ഒക്കെ ഉണ്ട്. വടി വാൾ പോലെയുള്ള ഒന്നുമില്ല. അന്നയുടെ മറ്റവൻ്റെ ക്വോറ്റേഷനാണ് എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്ന് പെട്ടന്ന് തന്നെ ഇറങ്ങി. അവന്മാർ എന്നെ വളയുന്നതിന് മുൻപ് തന്നെ ആദ്യം കണ്ടവനെ ലക്ഷ്യമാക്കി ഓടി. എൻ്റെ വരവ് കണ്ടവർ അമ്പരന്നു എന്നുറപ്പാണ്. കാരണം എൻ്റെ നേരെ വന്ന അവൻ അവിടെ നിന്ന്. ആദ്യം നിന്നവനിട്ട് ഫ്ല ഒരു യിങ് കിക്ക്‌ അങ്ങ് കൊടുത്തു. കാലുകുത്തിയതും രണ്ടാമത് നിൽക്കുന്നവൻ്റെ മൂക്ക് നോക്കി ഒരൊറ്റ ഇടിയും. അതോടെ രണ്ടും താഴെ വീണു. അപ്പോഴേക്കും മൂന്നാമത് നിന്നവൻ മരക്കഷ്ണം എൻ്റെ തലയെ ലക്ഷ്യമാക്കി വീശി. ഞാൻ എളുപ്പത്തിൽ ഒഴിഞ്ഞു മാറി എന്നിട്ട് അവൻ്റെ അടി വയറു നോക്കി ഒരു ചവിട്ട് കൊടുത്തു അവനും മറിഞ്ഞു വീണു. അവൻ്റെ മുട്ട കലങ്ങി കാണുമെന്ന് ഉറപ്പാണ്. ഇതൊക്കെ കണ്ട നാലാമൻ മരവിച്ചു നിൽക്കുകയാണ്.

എൻ്റെ മുഖത്തെ ചിരി കണ്ട് അവൻ ഞെട്ടി. ഞൊടിയടിയിൽ രണ്ടാമൻൻ്റെ കൈയിൽ നിന്ന് വീണ സൈക്കിൾ ചെയിൻ ഞാൻ കയ്യിലെടുത്തതും അവൻ തിരിഞ്ഞോടി.

മൂക്കിൽ ഇടി കിട്ടിയവൻ എൻ്റെ നേരേ ചീറിയടുത്തു. അവൻ്റെ ഷർട്ട് മുഴുവൻ ചോരയാണ്. ഞാൻ ഒഴിഞ്ഞുമാറി മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.

അന്നയുടെ മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല.

വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി.

അന്ന വേർഷൻ ;-

ക്രിസ്‌മസ്‌ ട്രീ അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അർജ്ജുവും രാഹുലും കടന്ന് വന്നത്. ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവൻ പതിവ് പോലെ എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയി. ഫോട്ടോസ് അവോയിഡ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഏറ്റവും പിന്നിൽ മൂലയിലെ ഒരു സീറ്റിൽ പോയിരുന്നു. അൽപം കഴിഞ്ഞു ക്രിസ്‌മസ്‌ ആഘോഷങ്ങൾ തുടങ്ങി. എല്ലാം പരിപാടികളും ഒന്നിലൊന്നു മെച്ചം.

അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്‌മസ്‌ ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്‌തു നിന്നു. ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോലുമില്ല. ബീന മിസ്സിനോട് അനുവാദം ചോദിച്ചിട്ട് ഞാൻ ഗിഫ്റ്റുമായി അവൻ്റെ അടുക്കലേക്ക് തന്നെ ചെന്ന്. മെറി ക്രിസ്മസ് പറഞ്ഞുകൊണ്ട് സമ്മാനം കൈമാറി. ഒന്നും മിണ്ടാതെ അവൻ അത് എൻ്റെ കൈയിൽ നിന്ന് വാങ്ങി.

അർജ്ജുന് ക്രിസ്‌മസ്‌ ഗിഫ്റ്റ കൈമാറാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഞാൻ കരുതിയത് പോലെ അവൻ അത് സ്വീകരിക്കാതെ ഇരിക്കുകയോ എറിഞ്ഞുടക്കുകയോ ചെയ്തില്ല. പക്ഷേ എൻ്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ.

അർജ്ജുവിൻ്റെ ഊഴമായപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റതു തന്നെ ഇല്ല. മാത്രമല്ല ബീന മിസ്സിനെ വരെ കലിപ്പിച്ചു നോക്കുന്നുണ്ട്. അതോടെ ക്ലാസ്സ്‌ മൊത്തം ശോകം മൂടിലായി.

അവൻ അങ്ങനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു കാരണമേ കാണൂ. ഞാനായിരിക്കണം അവൻ്റെ ക്രിസ്‌മസ്‌ ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല.

അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല അവൻ്റെ കൈയിൽ നിന്ന് ഒരു ഗിഫ്റ്റും ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌.

അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ പുറത്തു നിൽക്കുന്നുണ്ട് ഒരു സർപ്രൈസ് ഉണ്ട് പോലും.

എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ അർജ്ജുൻ നിൽക്കുന്നുണ്ട്.

ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.

“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”

“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”

ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.

“ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്. എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് ” ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി.

എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു നിമിഷ നേരം കൊണ്ട് അവന്മാരെ അങ്ങോട്ട് അക്രമിക്കുന്നതാണ് കണ്ടത്. അവൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു ഒരു കൊലച്ചിരി. ഒരുത്തൻ ഓടി പോയി. മൂന്നെണ്ണം നിലത്തു വീണു കിടക്കുന്നുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞിരുന്നു.

സംഭവം പാളി എന്ന് മനസ്സിലായതും ജോണിച്ചായൻ കാർ എടുത്തു സ്ഥലം കാലിയാക്കി. കാർ എടുത്തു പോകുന്ന ഞങ്ങളെ നോക്കി നില്ക്കുന്ന അർജ്ജുവിനെയാണ് ഞാൻ കണ്ടത്. അന്ന് എന്നെ ചുംബിക്കാൻ എന്ന പോലെ പിടിച്ചപ്പോൾ ഉള്ള അതേ ചിരി അവൻ്റെ മുഖത്തുണ്ടായിരുന്നു.

ജോണിച്ചായൻ്റെ മുഖത്തു ഭയം നിറഞ്ഞിരുന്നു. ശീതികരിച്ച കാറിൻ്റെ അകത്തായിട്ടു കൂടി ആളാകെ വിയർത്തിരുന്നു. ജോണിച്ചായൻ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്.

“ജോണിച്ചായൻ എന്തു പണിയാൻ കാണിച്ചത്?”

മിണ്ടാട്ടമില്ല

“ഇങ്ങനെ എടുത്തു ചാടി ഓരോന്ന് ചെയ്യുന്നതിന് മുൻപ് അവനെ കുറിച്ചന്വേഷിച്ചയായിരുന്നോ ?”

അതിനും ഒന്നും മിണ്ടിയില്ല.

“ജോണിച്ചയൻ ജിമ്മിയുടെ അടുത്ത് ചോദിക്ക്. അവൻ ആരാണ് എന്ന് പറഞ്ഞു തരും.”

അത് കേട്ടപ്പോൾ പുള്ളി പുള്ളി എന്നെ അദ്‌ഭുതത്തോടെ നോക്കി

“കാറു നിർത്തു എനിക്ക് തിരിച്ചു പോണം. വീട്ടിൽ നിന്ന് വണ്ടി വരും എന്നെയും സ്റ്റീഫനെയും കൂട്ടികൊണ്ട് പോകാൻ.”

ജോണിക്ക് അന്നയെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കണം എന്നുണ്ട്. എന്നാൽ തിരിച്ചു കോളേജിലേക്ക് പോകാൻ അവൻ ഭയപ്പെട്ടു. അതുകൊണ്ട് അവൻ അടുത്തുള്ള ഒരു ബസ് സ്റ്റോപ്പ് നോക്കി കാർ നിർത്തി. അന്ന ഇറങ്ങിയതും ഒന്നും മിണ്ടാതെ സ്ഥലം വിട്ടു.

അന്ന ഒരു യൂബർ വിളിച്ചു ഹോസ്റ്റലിലേക്ക് പോയി. മിക്കവരും വീട്ടിൽ പോയിരിക്കുന്നു. അവൾക്ക് നല്ല വിഷമം തോന്നിയത് കൊണ്ട് എന്ധോക്കയോ ആലോചിച്ചു കൊണ്ട് കുറച്ചു നേരം അവളുടെ കട്ടിലിൽ കിടന്നു. പോകാനായി ബാഗ് പാക്ക് ചെയ്തുകൊണ്ടിരുന്നപ്പോളാണ് അർജ്ജുവിനായി വാങ്ങിയ എക്സ്ട്രാ ഗിഫ്റ്റ ക്ലാസ്സിൽ തന്നെ ഇരിക്കുന്ന കാര്യം അവൾ ഓർത്തത്. അവൾ തിരികെ ക്ലാസ്സിൽ ചെന്ന് നോക്കിയെങ്കിലും അത് കണ്ടില്ല. അവൾ ആരോടും അതിനെ കുറിച്ചന്വേഷിക്കാൻ നിന്നില്ല. കാർ വന്നതും അവൾ സ്റ്റീഫൻ താമസിക്കുന്ന വീട്ടിലേക്ക് പോയി അവിടെന്ന് നാട്ടിലേക്കും.

ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോയികൊണ്ടിരുന്നപ്പോളാണ് അന്ന ഫോണിലെ whatsapp സന്ദേശങ്ങൾ നോക്കിയത്. ക്ലാസ്സ് ഗ്രൂപ്പിൽ ക്രിസ്മസ് ആഘോഷങ്ങളുടെ കുറെ ഫോട്ടോസ് കിടക്കുന്നുണ്ട്. അവൾ ഓരോന്നായി നോക്കി. അതിൽ അവൾ അർജ്ജുവിന് ക്രിസ്‌മസ്‌ ഗിഫ്റ്റ് കൈമാറാൻ നിൽക്കുന്ന ഫോട്ടോ ഉണ്ട്. അവൾ കുറെ നേരം അതിൽ തന്നെ നോക്കിയിരുന്നു. അവളുടെ സങ്കടമെല്ലാം എവിടെയോ പോയി മറഞ്ഞു.

“അർജ്ജു നിൻ്റെ മുഴുവൻ ഡീറ്റൈൽസും ഞാൻ ബാംഗ്ലൂരിൽ നിന്ന് തപ്പിയെടുക്കും. ഈ അന്ന ആരാണ് എന്ന് നീ അറിയാൻ പോകുന്നേയുള്ളു ”

ചേച്ചി ഫോട്ടോ നോക്കിയിരിക്കുന്നത് സ്റ്റീഫൻ കണ്ടിരുന്നു. അവന് ചില സംശയങ്ങളൊക്കെ തോന്നിയെങ്കിലും അവൻ ഒന്നും തന്നെ ചോദിച്ചില്ല. ബാംഗ്ലൂർ എത്തുമ്പോൾ അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ അവനും ആകാംഷയായി.

തൃശൂൽ ഓഫീസിൽ അരുണിൻ്റെ നേതൃത്വത്തിൽ മീറ്റിംഗ് നടക്കുകയാണ്. കോളേജിന് മുൻപിലുണ്ടായ സംഘർഷത്തെകുറിച്ച് അരുൺ കേട്ടറിഞ്ഞിരുന്നു. കോളേജ് ഗേറ്റിൽ ഉണ്ടായിരുന്ന സി.സി.ടി.വി ക്യാമറയിൽ ഒന്നും തന്നെ കാണാനായില്ല. കേട്ടറിഞ്ഞെടുത്തോളം അർജ്ജു അവരെ അടിച്ചോടിച്ചു. അവൻ വേഗം ജീവയെ വിളിച്ചു സംഭവം റിപ്പോർട്ട് ചെയ്‌തു. ജീവ ശിവയെ വിളിച്ചു കാര്യങ്ങൾ തിരക്കി.

അവൻ്റെ കാറ് ഉരസിയത് മൂലമുണ്ടായ തർക്കം അടിയിൽ കലാശിച്ചു എന്ന് അർജ്ജുൻ നിസാരവൽക്കരിച്ചു പറഞ്ഞു. ജീവ അത് വിശ്വസിക്കാൻ തയാറായില്ല. കൂടുതലൊന്നും ചോദിക്കാനും നിന്നില്ല. സംഭവത്തെ കുറിച്ചു ഡീറ്റൈലയിലായി അന്വേഷിക്കാൻ അരുണിനോട് അവിശ്യപ്പെട്ടു.

അപ്പോഴാണ് രാഹുൽ സംഭവമറിയുന്നത് തന്നെ. അർജ്ജുൻ സെമിനാറിൻ്റെ അന്ന് രാത്രി നടന്നതും ഇന്ന് ഉച്ചക്ക് നടന്നതടക്കം എല്ലാ കാര്യവും രാഹുലിൻ്റെ അടുത്ത പറഞ്ഞു.

“ഡാ ഇതവളാണ് ആ അന്ന അവൾക്കു കിട്ടിയതൊന്നും പോരാത്തതു കൊണ്ടാണ് അവളുടെ മുറച്ചെറുക്കൻ വഴി ഗുണ്ടകളെ ഇറക്കിയത്. “

അർജ്ജുൻ ഒന്നും മിണ്ടിയില്ല.

“നീ എന്താ അന്നേരം എന്നെ വിളിക്കാതിരുന്നത്.”

“അത്രമാത്രമൊന്നുമില്ലെടാ, ഞാൻ അവന്മാർക്കിട്ട് ശരിക്കും കൊടുത്തു. എനിക്ക് ഒരു പോറൽ പോലുമേറ്റില്ല.”

“എൻ്റെ സംശയം അതല്ല ഇവിടത്തെ കാര്യങ്ങളൊക്കെ ജീവ എങ്ങനെ അപ്പോൾ തന്നെ അറിയുന്നു എന്നതാണ്. “

അർജ്ജുൻ വിഷയമാറ്റാനായി പറഞ്ഞു. പിന്നെ അതിനെക്കുറിച്ചായി ചർച്ച.

ക്രിസ്‌മസ്‌ ആഘോഷം കഴിഞ്ഞു എല്ലാവരും വീട്ടിൽ പോയപ്പോൾ കീർത്തന മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ചെറിയമ്മ പെട്ടന്ന് എന്ധോ മീറ്റിംഗുള്ളത് കൊണ്ടിറങ്ങാൻ അല്പ്പം വൈകുമെന്ന് അവളെ വിളിച്ചു പറഞ്ഞായിരുന്നു. whatsapp ൽ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഫോട്ടോസ് നോക്കികൊണ്ടിരിക്കുകയാണ്.

ദീപുവും താനും കൂടി ഇരിക്കുന്നതിൻ്റെ ഒന്ന് രണ്ട് ഫോട്ടോസുണ്ട് ദീപുവുമായി ഇപ്പോൾ നല്ല കമ്പനിയാണ്. അവൻ്റെ ക്രിസ്മസ്സ് ഫ്രണ്ട്‌ അല്ലാതിരുന്നിട്ടു കൂടി അവൻ തനിക്ക് ഗിഫ്റ്റ് ഒക്കെ തന്നിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് വേണം തുറന്നു നോക്കാൻ. അന്ന അർജ്ജുവിന് ക്രിസ്‌മസ്‌ ഗിഫ്‌റ്റ് കൊടുക്കുന്ന ഒന്ന് രണ്ട് ഫോട്ടോസ് ഉണ്ട്. അത് കണ്ടപ്പോൾ അവൾക്കല്പം വിഷമം തോന്നി. ചെറിയമ്മയുടെ കാൾ വന്ന് ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് ക്രിസ്മസ് ട്രീയുടെ താഴെ ഒരു ഗിഫ്റ്റ് ഇരിക്കുന്നത് കണ്ടത്. അന്ന അർജ്ജുവിന് കൊടുത്ത അതേ ക്രിസ്‌മസ്‌ സമ്മാനം. അപ്പോൾ അർജ്ജു അത് ഇവിടെ തന്നെ ഇട്ടേച്ചാണ് പോയത്. അവൾ അത് കൂടി എടുത്തിട്ട് വേഗം അവിടന്ന് ഇറങ്ങി.

കീർത്തന കാറിൽ കയറിയതും ചെറിയമ്മ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. റോഡിൽ വെച്ച് അർജ്ജുൻ ആരൊക്കയോ ആയി തല്ലുണ്ടാക്കി പോലും. ചെറിയമ്മ വീണ്ടും അർജ്ജുവുമായി കൂട്ട് വേണ്ടാ എന്നൊക്കെ ഉപദേശിച്ചു കീർത്തന കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

വൈകിട്ട് തന്നെ ജോണി അവൻ്റെ അനിയൻ ജിമ്മിയെ കണ്ട് അർജ്ജുവിനെ കുറിച്ച് കാര്യങ്ങൾ തിരക്കി. അർജ്ജു എന്ന പേര് കേട്ടതും ജിമ്മി ഒന്ന് ഞെട്ടി. ജോണിച്ചായൻ ക്വറിയിലെ പണിക്കാരെ വിട്ട് അർജ്ജുവിനെ തല്ലാൻ നോക്കി എന്ന് കേട്ടപ്പോൾ അവൻ തലയിൽ കൈ വെച്ചുപോയി. ആരോടും പറയരുന്നത് എന്ന കണ്ടീഷനിൽ ജിമ്മി താൻ ഏർപ്പാടാക്കിയ കോറ്റേഷൻകാർക്ക് എന്താണ് സംഭവിച്ചത് എന്ന് വിവരിച്ചു കൊടുത്തു. അതോടെ ജോണിച്ചായന് കൂടുതൽ ഭയമായി.

ഇച്ചായൻ നമക്ക് കുറച്ചു ദിവസം ഇവിടെനിന്ന് മാറി നിൽക്കാം. ഇച്ചായൻ ചെയ്‌തത് ആണെങ്കിലും ഞാൻ ചെയ്‌തുവെന്നേ അവർ കരുതു,

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.

കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്. ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന് ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.

അന്ന അർജ്ജുവിനായി വാങ്ങിയ ഗിഫ്റ്റ് കീർത്തന കയ്യിലെടുത്തു നോക്കി, നല്ല ഭംഗിയായ പൊതിഞ്ഞിട്ടുണ്ട്. എന്തായിരിക്കും എന്ന് ആകാംഷ അവളിൽ ഉണർന്നു. തൻ്റെ കയ്യിൽ ഇതുണ്ടെന്ന് ആർക്കും തന്നെ അറിയില്ല. അത് കൊണ്ട് തുറന്നു നോക്കിയാലും അരുമറിയില്ല. എങ്കിലും അവൾ തുറന്നു നോക്കിയില്ല. അന്നയുടെ ഗിഫ്റ്റ് അവളുടെ ഷെൽഫിൽ കയറ്റി വെച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ കീർത്തന അവളുടെ അച്ഛൻൻ്റെ വീട്ടിലേക്ക് പോയി. ക്രിസ്‌മസ്‌ കഴിഞ്ഞു പിറ്റേ ദിവസം തന്നെ തിരിച്ചെത്തി പരീക്ഷക്ക് പഠിത്തം തുടങ്ങണം എന്നാണ് ചെറിയമ്മയുടെ ഉത്തരവ്.

ജോണിയും ജിമ്മിയും രാവിലെ തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. അവരുടെ പെട്ടന്നുള്ള പോക്ക് അപ്പൻ മാർക്കോസിന് അത്ര ഇഷ്ടപെട്ടില്ല. ക്രിസ്‌മസ്‌ അവധി ആഘോഷിക്കാൻ രണ്ടും കൂടി ദുബായിക്ക് പോകുന്നു പോലും. എയർപോർട്ടിൽ ഡ്രൈവർ ഡ്രോപ്പ് ചെയ്‌തു സെക്യൂരിറ്റി ചെക്ക് നടന്നു കൊണ്ടിരുന്നപ്പോളാണ് ഒരു CRPFകാരൻ വന്ന് രണ്ട് പേരുടെയും അടുത്തു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞു ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അവരെ ഒരു റൂമിലാക്കി വാതിലടച്ചു. ചെറിയ ഒരു റൂം ഒരു ടേബിളും നാലു കസേരയും മാത്രം. കുടിക്കാൻ വെള്ളമോ ഒന്നുമില്ല.

രണ്ട് പേരും പരസ്‌പരം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ചെക്കിൻ ബാഗും പെട്ടിയുമൊക്കെ ഒരാൾ കൊണ്ടുവന്നു ഒരു സൈഡിൽ ആയി വെച്ചു. അതോടെ അവരുടെ ദുബായ് യാത്ര അവസാനിച്ചു എന്ന് ഇരുവർക്കും മനസ്സിലായി. രണ്ടു പേരും പേടിച്ചൊന്നും തന്നെ മിണ്ടിയില്ല. എന്തെങ്കിലും സംസാരിച്ചാൽ അത് സിനിമയിൽ ഒക്കെ കാണുന്ന പോലെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെട്ടു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് പേർ റൂമിലേക്ക് വന്നു. രണ്ടും ചെറുപ്പക്കാരാണ്. കസ്റ്റംസ് എന്ന് എഴുതിയ ഐഡി കാർഡ് ധരിച്ചിട്ടുണ്ടെങ്കിലും യൂണിഫോമിൽ അല്ല. മുൻപിൽ വന്നയാളുടെ ബെൽറ്റിൽ കൊളുത്തിയിട്ടുള്ള ഒരു ഉറയിൽ റിവോൾവറുണ്ട്. അയാൾ അവരുടെ എതിർവശത്തെ കസേരയിലിരുന്നു. മറ്റെയാൾ ജിമ്മിയുടെ suitcase എടുത്ത് മേശപുറത്തു വെച്ചിട്ട് തുറക്കാൻ അവിശ്യയപ്പെട്ടു. പെട്ടി തുറന്നതും ഇരുവരും ഞെട്ടി. ഒരു ചെറിയ പാക്കറ്റിൽ ബ്രൗൺഷുഗർ. ജോണിക്ക് തല കറങ്ങുന്നതായി തോന്നി.

“അത് എടുത്ത് ഇവിടെ വെക്ക്.”

അതിലൊരുദ്യോഗസ്ഥൻ മേശയുടെ ഒഴിഞ്ഞ ഭാഗം ചൂണ്ടികാണിച്ചു പറഞ്ഞു. രണ്ടാമൻ പെട്ടി തിരികെ വെച്ച്.

ജിമ്മിക്കും ജോണിക്കും കരച്ചിൽ ഒക്കെ വന്ന് തുടങ്ങി. കാര്യങ്ങൾ തീരുമാനായി എന്ന് അവർക്ക് മനസ്സിലായി.

രണ്ട് പേരോടും ഒഴിഞ്ഞ കസേര ചൂണ്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ടു പേരും ഇരിക്കാൻ മടിച്ചു നിന്ന്.

“രണ്ട് പേരും അങ്ങോട്ടൊന്നിരുന്നേ”

ആ ഉദ്യോഗസ്‌ഥൻ ആജ്ഞപിക്കുന്ന സ്വരത്തിൽ ഒന്ന് കൂടി പറഞ്ഞതും അവരിരുവരും വേഗം തന്നെ ഇരുന്നു.

“സർ ഞങ്ങളല്ല. ഞങ്ങൾക്കൊന്നുമറിയില്ല സർ ആരോ ഞങ്ങളെ ചതിച്ചതാണ്.”

അയാൾ കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല. വീണ്ടും ജിമ്മി പറയാൻ തുടങ്ങിയപ്പോൾ അയാൾ മതി എന്നർത്ഥത്തിൽ കൈ ഉയർത്തി കാട്ടി.

“ചോദിക്കുന്നതിന് കൃത്യമായ ഉത്തരം മാത്രം മതി അല്ലാതെ ഇങ്ങോട്ട് ഒന്നും പറയരുത്.”

ഇന്നലെ കോളേജിൻ്റെ മുന്നിൽ എന്താണ് ഉണ്ടായത്? അത് കേട്ടതും ജിമ്മി ജോണിച്ചായനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ റിവോൾവർ എടുത്ത് മേശയിലേക്ക് വെച്ച്.

“നിങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്കുണ്ട് അതു കൊണ്ട് കൃത്യമായ ഉത്തരം മാത്രം”

“അയ്യോ ഞാനല്ല ഈ ജോണിച്ചായൻ ആണ്.”

അയാൾ ജോണിയെ നോക്കി ജോണി എന്ധോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. പിന്നിൽ നിൽക്കുന്ന ആളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാൾ പുറത്തു പോയി ഒരു കുപ്പിയും രണ്ട് ഗ്ളാസ്സും അവർക്കു മുൻപിലായി വെച്ചു. ഗ്ലാസ്സിലേക്ക് വെള്ളമൊഴിക്കാൻ ജോണി ശ്രമിച്ചപ്പോൾ കൈ വിറക്കുന്നതു കാരണം പകുതി വെള്ളം പുറത്തു പോയി. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ മണി മണിയായി അങ്ങ് പറഞ്ഞു

അവരെ ചോദ്യം ചെയ്‌തത്‌ ഹരിയും റിഷിയുമായിരുന്നു. ഹരി പുറത്തിറങ്ങി അരുണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പറയത്തക്ക പ്രശനമൊന്നുമില്ല. അർജ്ജുവിനെ അക്രമിച്ചവർക്ക് IEM ബന്ധമൊന്നുമില്ല.

രണ്ട് പേരെയും നല്ലത് പോലെ ഒന്ന് താക്കിത് ചെയ്‌ത്‌ വിട്ടയക്കാൻ നിർദേശിച്ചു

ഹരി തിരിച്ചെത്തി. എന്താണ് സംഭവിക്കുക എന്ന ആകാംഷായിലാണ് ഇരുവരും.

“ഇത്തവണ കൂടി നിങ്ങളെ വിട്ടയക്കുന്നു. ഇനി അർജ്ജുവിനെതിരെ തിരിയുകയോ ഇവിടെ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ രണ്ട് പേരും പുറം ലോകം കാണില്ല.

രണ്ട് മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “

ഇത്രയും പറഞ്ഞിട്ട് മയക്കമരുന്നിൻ്റെ പൊതിയുമെടുത്തിട്ട് അവർ രണ്ട് പേരും റൂമിൽ നിന്നിറങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ വേറെ ഒരു CRPF ജവാൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. സെക്യൂരിറ്റി ചെക്കിങ്ൻ്റെ അവിടെ എത്തിയപ്പോൾ ചെക്കിൻ ബാഗ്ഗജ് ഒരു ഫ്ലൈറ്റ് അറ്റെൻഡറുടെ കൈയിൽ കൊടുത്തയച്ചു, എന്നിട്ട് രണ്ട് പേർക്കും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് നൽകി.

ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്. എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.

വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും ക്രിസ്‌മസ്‌ ആഘോഷിക്കാനാണെന്ന് പറഞ്ഞു ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.

എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ ഒരു അനിയനാണ് ജോയ്. പുള്ളി ബാംഗ്ലൂരിൽ ബാങ്ക് മാനേജറാണ്. ആന്റി സ്മിത. രണ്ടു പേർക്കും അന്നയെയും സ്റ്റീഫൻയും വലിയ കാര്യമാണ് വീട്ടിൽ ചെന്ന് കുറച്ചു നേരം വിശേഷങ്ങളൊക്ക സംസാരിച്ചിരുന്നു.

അന്നക്ക് എത്രയും വേഗം അർജ്ജുൻ അല്ലെങ്കിൽ ശിവ പഠിച്ചിരുന്ന കോളേജിൽ ചെന്നാൽ മതി എന്നായി. അവളുടെ കസിൻ ജിനുവിൻ്റെ സുഹൃത്തിൻ്റെ അമ്മയാണ് അവിടത്തെ ഇലക്ട്രോണിക്‌സ് ഡിപ്പാർട്മെൻ്റെ HOD. അത് കൊണ്ട് കാര്യങ്ങൾ കണ്ടു പിടിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോളാണ് ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചിരിക്കുന്നതായി അറിഞ്ഞത്. നാട്ടിലെ പോലെ പത്ത് ദിവസത്തെ അവധിയൊന്നുമില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തെക്ക് അവധിയാണ് എന്ന് സെക്യൂരിറ്റി പറഞ്ഞു. പക്ഷേ അന്ന പിന്മാറാൻ റെഡിയല്ലായിരുന്നു. രണ്ട് സെക്യൂരിറ്റി ഗാര്ഡുമാരിൽ ഒരാൾ അൽപ്പം പ്രായം ചെന്ന് ആളാണ്. ഒരു തമിഴ് നാട്ടുകാരാണ് ഒരുപക്ഷേ ആ അണ്ണന് എന്തെങ്കിലുമറിയാമായിരിക്കും. അന്ന സെക്യൂരിറ്റി ചേട്ടനെ ഒന്ന് വെളുക്കെ ചിരിച്ചു ചിരിച്ചുകാണിച്ചിട്ട് അറിയാവുന്ന തമിഴിൽ ചോദിച്ചു.

“എവോളം നാളച്ചു ഇങ്ക ജോലി പാക്കത് “

“ഞാൻ വന്ന് പതിനജ്ജു് കൊല്ലമായ്ച്ചു . എന്ന കേളവി പാക്കത്ക്ക് നീങ്കെ വന്നിറിക്ക് ?”

“അത് വന്തു ഒരാളെ പറ്റി കൊഞ്ചും തെരിയണം അതക്ക് താൻ ഇങ്ക വന്നിറിക്ക് :

“ഇങ്ക സ്റ്റുഡൻറ് താനാ ?”

“ആമ പാസ്റ്റ് സ്റ്റുഡൻഡ് :

“ഇന്ത കോളേജിൽ വന്ന് 2000 സ്റ്റുഡന്റസ് മേലേ പഠിക്കത് “

“ഇപ്പൊ പഠിക്ക സ്റ്റുഡൻ്റെ കൂടെ കണ്ടു പിടിക്കത് രംഭ കഷ്ടം”

യഥാവത് ഫോട്ടോ ഇറിക്ക ?

അന്ന ക്രിസ്‌മസ്‌ സെലിബ്രേഷനിടയിൽ എടുത്ത അർജ്ജുവിൻ്റെ ഫോട്ടോ കാണിച്ചു കൊടുത്തു.

“ഉങ്ക ലവറാ? “

അണ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അർജ്ജുവിൻ്റെ മുഖം സൂം ചെയ്‌ത കാണിച്ചതും അയാളുടെ മുഖത്തു നിന്ന് ചിരി ഒക്കെ മാഞ്ഞു. അന്നയെ ഒന്ന് നോക്കി.

“ഇത് വന്തു ശിവ താനെ സൈക്കോ ശിവ എന്നും പേരിരിക്കു . രൊമ്പ നല്ലവൻ ആനാൽ കെട്ടവനും. പെരിയ പൊറുക്കി എപ്പോളും ശണ്ഠ പൊട്ടിട്ടു സസ്പെന്ഷൻ വാങ്ങിയിരിക്കും ആനാലും നാങ്കെ എല്ലാരുമായിട്ട് ഫ്രണ്ട്‌ലി. സീനിയർസ് മട്ടും അവനക്ക് പിടിക്കാത്.”

അന്ന കുറച്ചു കൂടി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. രാഹുലും അവൻ്റെ ഒപ്പം പഠിച്ചതാണ് എന്നും അവൻ്റെ ശരിക്കുള്ള പേര് നിതിൻ ആണെന്നുള്ള കാര്യവും മനസ്സിലാക്കി. രണ്ട് പേരും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ആണ് പഠിച്ചത്.

പോകാൻ നേരം സെക്യൂരിറ്റി അണ്ണന് നന്ദി പറഞ്ഞ ശേഷം 500 രൂപ ചായ കുടിച്ചോളാൻ പറഞ്ഞു കൊടുത്ത ശേഷം തിരിച്ചു പോയി . ഇനി ജിനു പറഞ്ഞ ഇലക്ട്രോണിക്‌സ് HOD യെ കണ്ട് കൂടുതൽ കാര്യങ്ങളറിയണം.

നേരെ ജിനുവിൻ്റെ കൂട്ടുകാരൻ്റെ വീട്ടിലേക്ക്. അവിടെ ചെന്ന് അവരെ ഒക്കെ പരിചയപ്പെടട്ടു, ജിനുവിൻ്റെ കൂട്ടുകാരൻ സെബിൻ്റെ ‘അമ്മ സെലീനയാണ് ഈ HOD. സെബിൻ വീട്ടിലുണ്ടായിരുന്നില്ല CA പരീക്ഷയുടെ കോച്ചിങ്ങിന് പോയിരിക്കുകയാണ്. എങ്കിലും ജിനുവിനെ അവർക്ക് നല്ലതു പോലെ അറിയാം.

കുറെ നേരം സംസാരിച്ചപ്പോളും വന്ന കാര്യം പറയാൻ മൂന്ന് പേർക്കും മടി. അവസാനം രണ്ടും കൽപ്പിച്ചു അന്ന ശിവയെ കുറിച്ച് ചോദിച്ചു. ഏതാണ്ട് സെക്യൂരിറ്റികാരനിൽ കണ്ട അതേ റിയാക്ഷൻ.

ഞാൻ ചോദിച്ചതും സെലീന ആന്റിയുടെ മുഖഭാവം ഒക്കെ മാറി. എന്തിനാണ് അവനെ കുറിച്ചറിയേണ്ടത് എന്നായി അവർ. സ്റ്റീഫനും ജിനുവും പരസ്‌പരം നോക്കിതല്ലാതെ ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് എനിക്ക് ഒരു കുബുദ്ധി തോന്നിയത്. ഞാൻ രണ്ടും കൽപ്പിച്ചു സങ്കടമൊക്കെ അഭിനയിച്ചു ഒരു നുണയങ്ങു കാച്ചി

ശിവ എൻ്റെ ലവറാണെന്നും കുറച്ചു നാളായി അവനെ കാണാനില്ലെന്നും അത് കൊണ്ട് അന്വേഷിച്ചിറങ്ങിയതാണെന്നും അങ്ങ് തട്ടി വിട്ടു. എൻ്റെ സംസാരം കേട്ട് സ്റ്റീഫൻ ചെറുതായി ഞെട്ടിയിട്ടുണ്ട്.

ജിനുവാണെങ്കിൽ അമ്പരുന്നിരിക്കുകയാണ്. ശത്രുവാണെന്ന് മുൻപ് പറഞ്ഞിട്ട് ഇപ്പോൾ ലവർ ആണ് പോലും. കുര്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ തീർന്നത് തന്നെ. പോരാത്തതിന് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ് അതോർത്തപ്പോൾ അവന് പേടി തോന്നി.

സെലീന ആന്റിയും അവരുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചിരുന്നു. അവർക്ക് എന്ധോ നുണ പറഞ്ഞതായി സംശയം തോന്നി എന്ന് എനിക്ക് മനസ്സിലായി. ഒന്നുമില്ലെങ്കിലും ഒരു ഡിപ്പാർട്മെന്റ് HOD അല്ലേ . എത്ര പിള്ളേരെ കണ്ടിരിക്കുന്നു എത്ര നുണകൾ കേട്ടിരിക്കുന്നു.

ഞാൻ വേഗം തന്നെ മൊബൈൽ തുറന്നു അർജ്ജുവും ഞാനും നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു. അവർ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേ റൂമിലേക്ക് പോയി. സ്റ്റീഫനും ജിനുവും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല. ആന്റി പോയ മുറിയുടെ വാതിലിൽ തന്നെ നോക്കിയിരുന്നു. അൽപ്പ സമയം കഴിഞ്ഞു അവർ 2016 ലെയും 2017 ലെയും ഇയർ ബൂക്കുമായി വന്നു. അത് എനിക്ക് തന്നു, ആദ്യം 2016 ലെ ഇയർ ബുക്ക് പരിശോദിച്ചു. കുറെ കവിതകളും കഥകളുമൊക്കെ ഉണ്ട്. ഇത് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു ആന്റി ബുക്ക് എൻ്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങിയിട്ട് ഫോട്ടോ ഉള്ള ഒരു പേജ് തപ്പിയെടുത്തു തന്നു എന്ധോ ഇൻടെർ കോളേജ് റോബോട്ടിക്‌സ് വാറിൽ വിജയിച്ചതിനു അർജ്ജു സമ്മാനം വാങ്ങുന്നതിൻ്റെ ഒരു ഫോട്ടോ. അത് പോലെ തന്നെ ബോസ്ക്സിങ് ചാമ്പ്യൻ ആയിട്ടുള്ള വേറെ ഒരു ഫോട്ടോയും ഉണ്ട്. പിന്നെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിൻ്റെ ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ കംപ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഫോട്ടോയിൽ അർജുവും രാഹുലും അടുത്തടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ.

2017 ലെ ഇയർ ബുക്കിൽ തുടക്കത്തിൽ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടി എന്നറിയിച്ചുകൊണ്ട് ഒരു പാസ്സ്‌പോർട്ട് ഫോട്ടോയും ഉണ്ട്.

പിന്നെ സെലീന ആന്റി വന്ന് ശിവയെ കുറിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. കൂടുതലും കോളേജിലെ സെക്യൂരിറ്റികാരൻ പറഞ്ഞ കാര്യങ്ങൾ തന്നെ. കൂടുതലായി ശിവയുടെ കുറച്ചു അക്കാഡമിക് കാര്യങ്ങളും കൂടി പറഞ്ഞു.

“കോളേജിലെ ഏറ്റവും ടോപ്പർ ആയിരുന്നു അവൻ. ഒന്ന് രണ്ട് സബ്ജെക്ട്സ് അവൻ്റെ ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് ‘എ ബോൺ ജീനിയസ്’. ചിരിച്ചു കൊണ്ടിടിക്കുന്ന അവനെ സീനിയർസിന് ഒക്കെ ഭയമായിരുന്നു. തല്ലു പിടി കാരണം കുറെ സസ്പെന്ഷൻ വാങ്ങിയിട്ടുണ്ട്. പിന്നെ എല്ലാ തല്ലിനും തക്കതായ കാരണമുണ്ടായിരുന്നു. തല്ല് പിടി ഒക്കെ ഉണ്ടെങ്കിലും എല്ലാ പരീക്ഷയിലും ഒന്നാമൻ.

പിന്നെ പഠിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ അറിവിൽ പ്രേമം ഒന്നുമുണ്ടായിരുന്നില്ല അത് കൊണ്ടാണ് മോള് ലവർ ആണെന്ന് പറഞ്ഞപ്പോൾ വിശ്വാസം വരാതിരുന്നത്.”

“എവിടെയാണ് വീട് എന്നറിയാമോ?”

“പൂനെയിൽ നിന്നാണ് എന്നാണ് ഓർമ്മ. ഒരു വട്ടം സസ്പെൻഷനിലായിരുന്നപ്പോൾ അവൻ്റെ അച്ഛൻ വന്നായിരുന്നു. എയർ ഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞു കേട്ടത് അഡ്രസ്സ് കോളേജിൽ കാണും. ജിനുവിൻ്റെ കസിൻ ആയത് കൊണ്ട് ഞാൻ എടുത്തു തരാം.”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. നിതിനെ പറ്റിയും കാര്യങ്ങൾ തിരക്കി. നിതിൻ കോളേജിൽ നിന്ന് തന്നെ ഏതോ കമ്പനിയിൽ പ്ലേസ്മെൻ്റെ കിട്ടിയത് എന്നുവർ അറിയിച്ചു. ഇറങ്ങാൻ നേരം ആ ഇയർ ബുക്കുകൾ വേണെമെങ്കിൽ എടുത്തുകൊള്ളാൻ പറഞ്ഞു. എൻ്റെ മുഖത്തെ സന്തോഷം സ്റ്റീഫനും ജിനുവും കണ്ടെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല.

കാറിൽ കയറിയതും ജിനു ചൂടാക്കാൻ തുടങ്ങി.

“അന്ന ചേച്ചി ഇത് എന്തു ഭാവിച്ചാണ്. പേര് പോലും ഒളിപ്പിച്ചു പഠിക്കാൻ വന്ന ഒരുത്തനെ പ്രേമിക്കാൻ നടക്കുന്നത്. അതും കല്യാണം പറഞ്ഞു വെച്ചിട്ട്. അങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്താകുമെന്നാണ് വിചാരിച്ചത്? “

സ്റ്റീഫൻ ഒന്നും മിണ്ടിയില്ല. ആ മണ്ണുണ്ണി ജോണിയേക്കാൾ എന്തു കൊണ്ടും നല്ലവനാണ് അർജ്ജു എന്ന് അവന് തോന്നി . പിന്നെ ചേച്ചി തീരുമാനിച്ചാൽ തീരുമാനത്തിൽ നിന്ന് മാറാൻ പോകുന്നില്ല.

അന്ന ഒരു തരത്തിൽ ജിനുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വൺ സൈഡ് ലവ് മാത്രമാണെന്നും അവൻ്റെ സ്വഭാവത്തിന് അവൻ അവളെ പ്രേമിക്കാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.

ബാംഗ്ലൂരിൽ ഞങ്ങൾ ക്രിസ്‌മസ്‌ ഒക്കെ അടിച്ചു പൊളിച്ചു. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ ഞാൻ വളരെ ഏറെ സന്തോഷിച്ചു. എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നി. അന്ന് അർജ്ജുവിൻ്റെ ഭാഗത്തു നിന്ന് അങ്ങനെയൊക്കെ ഉണ്ടായെങ്കിലും അവനെക്കുറിച്ചു കൂടുതൽ അറിഞ്ഞപ്പോൾ എനിക്ക് അവനോടുള്ള ഇഷ്‌ടം കൂടുകയാണ് ചെയ്‌തത്.

സെലീന ആന്റിയുടെ കൈയിൽ നിന്ന് ഡീറ്റെയിൽസ് അറിഞ്ഞാൽ നേരെ പൂനെയിൽ പോയി അന്വേഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ ജിനു അറിഞ്ഞാൽ പ്രശനമാകും. ഒരു തരത്തിലാണ് അവനെ ബ്രെയിൻ വാഷ് ചെയ്‌ത്‌ എടുത്തത്. പിന്നെ സെമസ്റ്റർ എക്സാം വരുകയാണ്. ഇൻടെർണൽ മാർക്ക് വളരെ കുറവാണ് അത് കൊണ്ട് എക്സ്റ്റർണൽ പരീക്ഷക്ക് പഠിച്ചില്ലെങ്കിൽ പ്രശ്നമാകും. അത് കൊണ്ട് അന്നയും സ്റ്റീഫനും

27 ആം തിയതി വൈകിട്ട് തിരിച്ചു പോകാൻ തീരുമാനിച്ചു. സെലീന ആന്റി 27 തിയതി തന്നെ ശിവയുടെ പൂനെ അഡ്രസ്സ് ജിനുവിന് whatsappil അയച്ചു കൊടുത്തു. ജിനു അഡ്രസ്സ് അയക്കാൻ തുടങ്ങിയപ്പോൾ അന്ന വിലക്കി എന്നിട്ട് അത് ഒരു ബുക്കിൽ കുറിച്ചെടുത്തു. അന്നക്ക് ഭ്രാന്തായോ എന്ന് ജിനുവിന് തോന്നി, എങ്കിലും അവൻ കൂടുതലൊന്നും പറഞ്ഞില്ല. വൈകിട്ട് ഇരുവരും നാട്ടിലേക്ക് തിരിച്ചു പോന്നു.

അതേ സമയം അർജ്ജുൻ ദേഷ്യത്തിലാണ്. അവധി തുടങ്ങി പിറ്റേ ദിവസം തന്നെ അഞ്ജലിയെ കാണണം എന്ന് അർജ്ജുൻ ആവശ്യപ്പെട്ടു. എന്നാൽ വിശ്വനാഥനോട് ചോദിച്ചിട്ടു പറയാമെന്നായി ജീവ.

അതേ സമയം രാഹുൽ അവൻ്റെ അച്ഛനെയും അമ്മയെയും കാണാൻ പൂനെക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ജീവ അതിന് സമ്മതിച്ചില്ല .

പകരം അവർക്ക് ദുബായി ടിക്കറ്റ് അയച്ചിട്ട് അവിടെ വെച്ച് മീറ്റ് ചെയ്യാം പോലും. അതാകുമ്പോൾ അവൻ ദുബായിൽ ജോലിക്ക് കയറിയ കാര്യം അവൻ്റെ അച്ഛനും അമ്മയും വിശ്വസിക്കുകയും ചെയ്യും ഫ്ലൈറ്റ് ടിക്കറ്റും അടക്കം എല്ലാ ചിലവും എല്ലാ ചിലവും ജീവ വക.

ക്ലാസ്സ് കഴിഞ്ഞു രണ്ടാം ദിവസം രാഹുൽ ദുബായിലേക്ക് പോയി. അവൻ്റെ അച്ഛനും അമ്മയും അവൻ ചെല്ലുന്നതിൻ്റെ പിറ്റേ ദിവസം അവിടെ എത്തും. മൊത്തം നാല് ദിവസത്തെ പരിപാടി. അഞ്ജലിയെ കാണണം എന്ന് എൻ്റെ ആവിശ്യത്തിന് മറുപടിയൊന്നുമില്ല.

അവസാനം ക്രിസ്‌മസിൻ്റെ അന്ന് രാവിലെ അവൾ വിളിച്ചപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. അവൾ ലണ്ടനിൽ ഒരു കോളേജിൽ എം.ടെക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നു എന്ന്. വിശ്വൻ കോളേജിൻ്റെ അടുത്തു ഒരു ഫ്ലാറ്റ് എടുത്തു കൊടുത്തിട്ടുണ്ട് പോലും. ഒപ്പം കാര്യങ്ങൾ നോക്കാൻ രണ്ട് ചേച്ചിമാരും ഉണ്ട് പോലും. കുറെ നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എൻ്റെ ദേഷ്യമൊക്കെ പോയി. പിറ്റേ ദിവസം രാവിലെ തന്നെ മണി ചേട്ടനെയും കൂട്ടി ഞാൻ ജേക്കബാച്ചായൻ്റെ എസ്റ്റേറ്റിലേക്കു പോയി.

ക്രിസ്‌മസ്‌ ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്. അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.

വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.

വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്

കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള ഒരു ക്രിസ്മസ് കാർഡും.

പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു. ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു

അവൾ ആ ഗിഫ്റ്റിൽ തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു.

ചെന്നൈ :

സലീം ചെന്നൈയിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവിടെ എത്തിയപ്പോൾ തന്നെ ചെന്നൈ സെല്ലുമായി സലീം ബന്ധപ്പെട്ടു. IEM ചെന്നൈ സെല്ലിൽ രണ്ടു പേരാണ് ഉള്ളത്. ജാഫറും അദീലും രണ്ട് പേരും സേലം ഭാഗത്തു നിന്നുള്ളവർ. ചെന്നൈയിൽ ഒരു സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്യുന്നു. ഗൾഫിൽ ജോലിക്ക് വന്നപ്പോൾ സലീം തന്നയാണ് അവന്മാരെ റിക്രൂട്ട ചെയ്‌തത്.

രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത് ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ വഴി ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.

IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ് ചിദംബരന് വർക്ക് ഏല്പിക്കുക. റിയാസ് പിടിയിലായതോടെ ചിദംബരനുമായി ഉള്ള ബന്ധം നഷ്ടമായി.

ചിദംബരന് പ്രതിഫലമായി നൽകിയിരുന്നത് ഡ്രഗ്സസിനു വേണ്ട പേയ്മെൻ്റെ മാത്രമാണ് സലീം ദുബായിൽ ആയിരുന്നപ്പോൾ ഹാൻഡിൽ ചെയ്‌തിരുന്നത്.

ചെന്നൈയിൽ ഡ്രഗ്സ് എത്തിക്കുന്നു ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ നിന്നാണ് ചിദംബരന് വേണ്ട ഡ്രഗ്സിന് സലീം പേയ്മെൻ്റെ നടത്തിയിരുന്നത്. പേയ്മെൻ്റെ ടോക്കൺ സിസ്റ്റം ഉപയോഗിച്ചാണ് ഡെലിവറി. ബീറ്റകോയിൻ പേയ്‌മെൻ്റെ നടത്തുമ്പോൾ ഡെലിവറി ടോക്കൺ ലഭിക്കും ഈ ടോക്കണും ലൊക്കേഷനും ആര് അയച്ചു കൊടുക്കുന്നോ അവർക്ക് ആ ലൊക്കേഷനിൽ ഡ്രഗ്സ് എത്തിക്കും. ഇത്തരം പേയ്‌മെൻ്റെ ടോക്കണുകൾ ആണ് ചിദംബരൻ ഹാക്കിങ് സെർവീസുകൾക്ക് പകരം സ്വീകരിച്ചിരുന്നത്. ഓരോ മൊബൈൽ നെറ്റ്‌വർക്ക് ഹാക്കിങ്ങ് കഴിയുമ്പോൾ സലീം ബിറ്റ് കോയിൻ കൊടുത്ത ബ്ലൂ റോസ് ടോക്കൺ വാങ്ങി ചിദംബരന് ഇ മെയിൽ വഴി നൽകും.

സലീം പല പ്രാവിശ്യം ഈ ഇമെയിലിലൂടെ കോൺടാക്ട് ഉണ്ടാക്കാൻ നോക്കി. പക്ഷേ ചിദംബരൻ റെസ്പോണ്ട് ചെയ്‌തില്ല അതിനാൽ ബ്ലൂ റോസിൽ നിന്ന് മാത്രമാണ് ഇനി ചിദംബരൻ്റെ അഡ്രസ്സ് ലഭിക്കൂ. ചിദംബരനെ പൊക്കിയാൽ ശിവയുടെ കൂട്ടുകാരൻ നിതിൻ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാനാകും. അത് സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സലീം.

ഭരത് കുമാർ എന്ന ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ് അതി വിദഗ്‌നമായി ബ്ലൂ റോസ് എന്ന പേരിൽ മയക്കുമരുന്നു ശൃംഖല സെറ്റ് ചെയ്‌തിരിക്കുന്നത്. ഡാർക്ക് വെബ് ഉപയോഗിച്ചു എക്സസൊട്ടിക്ക ഡ്രഗ്സസായ മേത്, ക്രക്ക് ഹെറോയിൻ മുതലായ ഡ്രഗ്സ് ശ്രീലങ്ക രാമേശ്വരം വഴി എത്തിച്ച ശേഷം പോണ്ടിച്ചേരിയിലും ചെന്നയിലുമുള്ള ആവിശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്നു രീതിയിൽ ആണ് ഡ്രഗ്സ് ഡിസ്ട്രിബൂഷൻ സെറ്റ് ചെയ്തിരിക്കുന്നത്.

ബ്ലൂ റോസിലിലെ രണ്ടാമൻ ആണ് രാജ. ആദ്യം ഏജന്റുമാരെ രാജ എടുത്തു കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു ഇന്റാക്ഷനുമില്ല. എല്ലാം പിക്ക് ആൻഡ് ഡ്രോപ്പ് എന്ന രീതിയിലാണ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. കച്ചവടം ഡാർക്ക് വെബ്ബും ടെലിഗ്രാം ചാറ്റ് ഉപയോഗിയുമാണ് നടത്തുന്നത്.

മുഴുവൻ കാര്യങ്ങളും കണ്ട്രോൾ ചെയുന്നത് ഭരത് ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഡ്രഗ്സ് വാങ്ങി ഡെലിവറി സെൻ്റെറുകൾ വരെ എത്തിക്കുന്ന കാര്യങ്ങളും ഡാർക്ക് വെബ് പേയ്മെന്റ്കളും ഭാരത് ആണ് നടത്തിയിരുന്നത്. ഡെലിവറി ബോയ്സിനെ റിക്രൂട്ട ചെയ്യുന്നതും നിയന്ത്രിക്കുന്നതും രാജയും രാജ എൻഫോഴ്‌സെർ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനു രാജയെ സഹായിക്കാൻ ഗുണ്ടകളും ഉണ്ട്.

ബ്ലൂ റോസിൻ്റെ നേതൃത്വത്തിൽ ഉള്ള ആളെ പൊക്കി അവനിലൂടെ ചിദംബരനെ കണ്ടത്തുകയാണ് സലീമിൻ്റെ ലക്‌ഷ്യം. ആദ്യ പടിയായി സലീം ഡാർക്ക് വെബിൽ പേയ്‌മെൻ്റെ നൽകി ടോക്കൺ എടുത്ത ശേഷം ആ ടോക്കൺ ഉപയോഗിച്ചു ചെന്നൈയിലെ പല ലൊക്കേഷനുകളിലായി സ്വയം ഡ്രഗ്സ് ഡെലിവറി എടുത്തു. മെഡിക്കൽ റെപ്പ് അല്ലെങ്കിൽ ഫുഡ് ഡെലിവറി ബോയസിൻ്റെ വേഷത്തിലാണ് ബ്ലൂ റോസിൻ്റെ ആളുകൾ ഡെലിവെറികൾ നടത്തുന്നത്.

രണ്ട് മാസത്തോളം ഡ്രഗ് മാഫിയക്ക് എത്ര ഡെലിവറി ഏജന്റ്സ് ഉണ്ടെന്നും അവർ സ്വയം രക്ഷക്കായി എന്തു കാര്യങ്ങളാണ് ചെയുന്നത് എന്നൊക്ക നിരീക്ഷിച്ചു. കൂടാതെ സ്ഥിരം വന്നിരുന്ന രണ്ട് പേരുമായി ആദീൽ വഴി സഹൃദം സ്ഥാപിച്ചു. ആദ്യം തണ്ണിയടിക്കാൻ വിളിച്ചും പിന്നീട് വാങ്ങുന്ന ഡ്രഗ്സസിൻ്റെ ഒരു പങ്കു അവന്മാർക്ക് തന്നെ നൽകിയാണ് കമ്പനി ആയത്.

ഡെലിവറി കൊടുക്കുന്നവർ ആദ്യമായാണ് അദിലിനെ പോലെയുള്ള ഒരുത്തനെ കാണുന്നത്. കൊണ്ട് വരുന്ന സ്റ്റഫിൻ്റെ ഒരു ഭാഗം അവന്മാർക്ക് തന്നെ നൽകുക. അതോടെ അതിൽ രണ്ടു പേരുമായി സ്ഥിരം കമ്പനിയായി. ഒരു സെന്തിലും പിന്നെ മദൻരാജ് എന്ന പേരിൽ ഒരുത്തനും. രണ്ട് പേരും ഡിഗ്രി കഴിഞ്ഞു ജോലി കിട്ടാതെ നടക്കുന്നവർ. അങ്ങനെ നടന്നപ്പോളാണ് രാജാ ഇവരെ ഇതിലേക്ക് റിക്രൂട്ട് ചെയ്‌തത്. ചില മരുന്നുകൾ ഡെലിവർ ചെയ്‌താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് രാജ ഇവരെ റിക്രൂട്ട ചെയ്‌തിട്ടുള്ളത്. പിന്നീട് ഇവർ രാജയെ കണ്ടിട്ടില്ല പോലും ഇരുവരുടെയും അടുത്ത് നിന്ന് ബ്ലൂ റോസ് പ്രവർത്തനം കുറെ മനസ്സിലാക്കി.

ഫോണിൽ മെസ്സേജ് വരുമ്പോൾ പല്ലവരം ഭാഗത്തുള്ള ഒരു ചിക്കൻ കടയിൽ പോയി അല്ലെങ്കിൽ മൈലാപ്പൂർ ഭാഗത്തുള്ള ഒരു മെഡിക്കൽഷോപ്പിൽ നിന്ന് സാധനം എടുക്കണം. മെസ്സേജിൽ ഉള്ള അഡ്രസ്സിൽ ഡെലിവർ ചെയ്യും. ബ്ലൂ റോസ് പിന്നിൽ പ്രവർത്തിക്കുന്നവർ പിക്കപ്പ് മുതൽ ഡെലിവറി വരെ ഫോൺ ഉപയോഗിച്ചു ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നുണ്ട് അതും ഗൂഗിൾ ലൈവ് ലൊക്കേഷൻ ഷെയറിങ്ങിലൂടെ. മാസം അറുപത് മുതൽ നൂറു ഡെലിവറി വരെ ഒരാൾ തന്നെ ചെയ്യും. ഓരോ ഡെലിവറിക്കും ആയിരം രൂപ. അത് അടുത്ത ഡെലിവറി എടുക്കുമ്പോൾ അതിൻ്റെ ഒപ്പമുണ്ടാകും..

ബ്ലൂ റോസിന് മിനിമം ഏഴോളം ഡെലിവറി ഏജന്റ്സ് ഉണ്ട് എന്ന് സലീമിന് മനസ്സിലായി. ചെന്നൈ നഗരം മൊത്തം ഒരു മാസത്തിൽ മുന്നൂറിൽ പരം ഡെലിവറി കാണും. അതിൽ ഒരാൾ മാത്രമാണ് ചിദംബരൻ. പക്ഷേ സലീമിന് ഒരു കാര്യം അറിയാം ചിദംബരൻ ഉപയോഗിക്കുന്നത് വിലപിടിപ്പുള്ള ഐറ്റം ആണ്. ഒരു പക്ഷേ ഈ മുന്നൂറിൽ അഞ്ചു പേർ മാത്രമേ അത് വാങ്ങുന്നുണ്ടാകൂ. അവരുടെ അഡ്ഡ്രസ്സ്‌ കിട്ടിയാൽ ചിദംബരനെ ഈസിയായി പൊക്കാം. കുറിച്ച് മാസങ്ങളോളം അന്വേഷിച്ചിട്ടും സലീമിനും കൂട്ടർക്കും ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ ആരാണ് എവിടെയാണ് എന്ന് അവർക്കും കണ്ടുപിടിക്കാനായില്ല.

അതോടെ സലീമിന് ഒരു കാര്യം വ്യക്തമായി രാജയെ പൊക്കിയാൽ മാത്രമേ ബ്ലൂ റോസ് ലീഡർഷിപ്പിലേക്ക് കടക്കാൻ സാധിക്കൂ.

രാജയെ വെളിയിൽ കൊണ്ടുവരാൻ ഒരു വഴിയേ ഉള്ളു സ്മൂത്തായി പോകുന്ന അവരുടെ ഓപ്പറേഷൻ അലങ്കോലപ്പെടുത്തുക. അതിനായി ആദ്യം വില കൂടിയ ഡ്രഗ്സിന് സലീം ഓർഡർ കൊടുത്തു. ഡെലിവെറിക്കായി ചെന്നൈ നഗരത്തിൽ തന്നെയുള്ള വിജിനമായ ഒരിടവും തിരഞ്ഞെടുത്തു. ആദീലും സലീമും ചിക്കൻ സ്റ്റാളിനു അടുത്തും ജാഫർ മെഡിക്കൽ ഷോപ്പിനടുത്തും നിലയുറപ്പിച്ചു. കാരണം കോൺസൈൻമെൻറ് രണ്ട് സ്ഥലങ്ങളിൽ എവിടെ നിന്നാണ് ഇറങ്ങുന്നത് എന്നവർക്കറിയില്ല

സലീം കണക്കു കൂട്ടിയത് പോലെ തന്നെ അവർ മുൻപ് കമ്പനി കൂടിയ സെന്തിൽ എന്ന പയ്യൻ ചിക്കൻ ഷോപ്പിൽ എത്തി സാധനം കളക്ട ചെയ്‌തു. സമയം വെച്ച് നോക്കിയാൽ മിക്കവാറും അത് അവരുടെ ഓർഡർ തന്നെ.

സെന്തിൽ തിരിച്ചു പോകുമ്പോൾ കാണാവുന്ന രീതിയിൽ ആദീൽ നിലയുറപ്പിച്ചു. പരിചയമുള്ള അദീലിനെ കണ്ടതും സെന്തിൽ വണ്ടി നിർത്തി. കുറച്ചു നേരം സംസാരിച്ച ശേഷം സെന്തിലിൻ്റെ ഒപ്പം വെറുതെ കറങ്ങാൻ എന്ന രീതിയിൽ അദീലും വാഹനത്തിൽ കയറി. സലീം മറ്റൊരു വാഹനത്തിൽ അവരെ പിന്തുടർന്നു പോകുന്ന വഴി വിജനമായ സ്ഥലത്തു എത്തിയപ്പോൾ മൂത്രമൊഴിക്കണം എന്ന് ആദീൽ പറഞ്ഞു.

ബൈക്ക് നിർത്തിയതും ആദീൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു സെന്തിലിൻ്റെ കഴുത്തറുത്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സെന്തിൽ പിടഞ്ഞു മരിച്ചു. അതിന് ശേഷം സലീമും അദീലും കൂടി ബോഡി റോഡിൽ നിന്ന് കാണാത്ത രീതിയിൽ മാറ്റി. ആദീൽ നേരത്തെ നിശ്ചയിച്ച പോലെ സെന്തിലിൻ്റെ ബൈക്കും ബാഗുമെടുത്തു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയിലേക്ക് പോയി. സലീം അവരെ പിന്തുടർന്നു. ജാഫറിനെ വിളിച്ചു നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക് വരാൻ പറഞ്ഞു.

ഡെലിവറി നൽകാനുള്ള ലൊക്കേഷനിൽ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ മുതൽ സെന്തിലിൻ്റെ മൊബൈൽ ഫോണിൽ കാളുകൾ വന്ന് തുടങ്ങി. കാരണം ബ്ലൂ റോസ് ഓരോ ഡെലിവറി നടക്കും വരെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉണ്ടായിരുന്നു

ഡ്രഗ്സ് ഡെലിവറി ലഭിക്കാനുള്ള സമയം കഴിഞ്ഞതും സലീം ഡാർക്ക് വെബിൽ ബ്ലൂ റോസ് ചാറ്റിൽ കയറി ഓർഡർ ചെയ്‌ത സ്റ്റഫ് കിട്ടിയില്ല എന്ന് പരാതിപ്പെടുകയും. സാധനം ലഭിക്കാത്തതിൻ്റെ നീരസം നല്ല രീതിയിൽ പ്രകടിപ്പിച്ചു.

ഫോൺ അടങ്ങിയ ബാഗും ബൈക്കും കാണാവുന്ന രീതിയിൽ ഫാക്ടറി കോമ്പൗണ്ടിൽ വെച്ചു. സലീമും അദീലും ജാഫറും ചെറിയ ഒരു പദ്ധിതി തയ്യാറാക്കി. വരുന്ന ആൾക്കാരുടെ എണ്ണവും അയുധങ്ങളും അനുസരിച്ചിരിക്കും സലീമിൻ്റെ പദ്ധിതിയുടെ വിജയം.

ഫാക്ടറിയിൽ അകത്തായി സലീമും അദീലും നിലയുറപ്പിച്ചു ജാഫർ വെളിയിലേക്ക് പോയി.

കെണി ഒരുക്കിയിരിക്കുന്നു. ഇനി ഇര വരണം. ബ്ലൂ റോസിലെ അടുത്ത ലെവൽ ലീഡർഷിപ്പ്.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വെളുത്ത സ്കോർപിയോ എത്തി അതിൽ നിന്ന് മൂന്നു പേർ പുറത്തേക്കിറങ്ങി മൂന്നു പേരും പരിസരം ഒക്കെ നിരീക്ഷിച്ചു കൊണ്ട് സെന്തിലിൻ്റെ ബൈക്കിനടുത്തേക്ക് നീങ്ങി. ഒരാൾ സെന്തിൽ എന്നുറക്കെ വിളിക്കുന്നുണ്ട്. രണ്ടാമൻ മൊബൈൽ ഫോണിൽ സെന്തിലിനെ വിളിക്കുന്നുണ്ട്.

ബൈക്കിൽ കിടക്കുന്ന ബാഗിൽ നിന്ന് മൊബൈൽ ഫോൺ അടിക്കുന്നുണ്ട്. രണ്ടു പേരും ബൈക്കിനടുത്തേക്ക് നീങ്ങി ബാഗ് പരിശോദിച്ചു സെന്തിലിൻ്റെ മൊബൈലും മയക്കുമരുന്നും ബാഗിൽ തന്നെയുണ്ട്. ബാഗ് പരിശോദിച്ചവൻ സാധനം എല്ലാം ബാഗിലുണ്ട് എന്ന് സ്കോർപിയോടെ അടുത്തു നിന്ന മൂന്നാമനോട് വിളിച്ചു പറഞ്ഞു. മൂന്നാമൻ ആണ് നേതാവ് എന്ന് സലീമിന് മനസ്സിലായി.

സ്റ്റഫ്‌ പോയില്ല എന്നറിഞ്ഞതോടെ മൂന്നു പേരുടെയും ജാഗ്രതയിൽ സ്വല്പം കുറവ് വന്നു. അവർ സെന്തിലിനെ വീണ്ടും പേര് വിളിച്ചു കൊണ്ടിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സലീം ജാഫറിന് മിസ്സ് കാൾ കൊടുത്തു. ജാഫർ ഗേറ്റിലൂടെ എല്ലാവരും കാൺകെ കടന്നു വന്നു. അതോടെ മൂവരുടെയും ശ്രദ്ധ അങ്ങോട്ടായി. ജാഫർ കടന്നു വന്നതും അവർ പതുക്കെ അവനെ വളഞ്ഞു. പക്ഷേ ജാഫർ കൂൾ ആയി തന്നെ അരികിലേക്ക് ചെന്നു

സെന്തിൽ യാര്? പണം കയ്യിലിരിക്കു സ്റ്റഫ് എങ്കെ.

യാര് നീങ്കള്?

രാജക്ക് സംഭവം മനസ്സിലായി സെന്തിൽ മയക്കുമരുന്ന് മറിച്ചു വിൽക്കാൻ പരിപാടിയിട്ടതായിരിക്കും. അവരെ കണ്ടതും സ്ഥലം വീട്ടുകാണും. മുടങ്ങി പോയ കച്ചവടം നടത്താനുള്ള നല്ല അവസരമാണ്. ബൈക്കിൽ നിന്ന് ബാഗ് പോയി എടുത്ത് കൊണ്ടുവരാൻ നിർദേശിച്ചു. രണ്ടാമൻ നടന്നു നീങ്ങിയതും ജാഫർ പണം എന്ന രീതിയിൽ ബാഗ് രാജയുടെ നേരെ നീട്ടി.

രാജ കൈ നീട്ടിയതും ജാഫർ ആ കൈ പിടിച്ചു വലിച്ച ചേർത്ത് നിർത്തി അതെ സ്പീഡിൽ കയ്യിലിരുന്ന കത്തി കഴുത്തിൽ അമർന്നു. നേതാവിൻ്റെ കഴുത്തിൽ കത്തി അമർന്നതും അടുത്ത് നിന്നവൻ ആക്രമിക്കാൻ മുതിർന്നു. എന്നാൽ ജീവനിൽ കൊതിയുള്ള രാജ അവരെ അതിൽ നിന്നും വിലക്കി.

അദീലും സലീമും ഒളിച്ചിരുന്ന ഇടങ്ങളിൽ നിന്ന് ഓടിയെത്തി .

ഓടി വരുന്ന സലീമിനെ കണ്ടതും രാജയുടെ ഒരു കൂട്ടാളി സലീമിനെ ആക്രമിക്കാൻ മുതിർന്നു. സലീം ഇടതു കൈകൊണ്ട് തടഞ്ഞു ആക്രമിക്കാൻ വന്നവൻ്റെ തോളിലേക്ക് കൈയിൽ ഇരുന്ന കത്തി കുത്തി ഇറക്കി. അതോടെ അവൻ താഴെ വീണു. അയാളുടെ കരച്ചിൽ അവിടെ മുഴങ്ങി.

പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. രണ്ടാമനെ ആദീൽ ബെൽറ്റ് ഉപയോഗിച്ചു ബന്ധിച്ചു.

“ഇതിൽ ആരാണ് രാജാ ?” (ഹിന്ദി )”

സലീം ചോദിച്ചു.

ആരും ഒന്നും മിണ്ടിയില്ല പക്ഷേ അവരുടെ നോട്ടത്തിൽ നിന്ന് തന്നെ ജാഫറിൻ്റെ കത്തി മുനയിൽ നില്കുന്നവനാണ് രാജാ എന്ന് സലീം ഉറപ്പിച്ചു. രാജായിൽ ഭീതി ജനിപ്പിക്കേണ്ടത് സലീമിൻ്റെ ആവിശ്യമായിരുന്നു.

കുത്തേറ്റ് താഴെ കരഞ്ഞുകൊണ്ടിരുന്നവനെ പിടിച്ചിരുത്തിയ ശേഷം രാജയെ നോക്കി കൊണ്ട് സലീം അവൻ്റെ കഴുത്തറത്തു. കഴുത്തിൽ ഞരമ്പ് മുറിഞ്ഞു അവിടെ അകെ ചോര ചീറ്റി. സാത്താനെ നേരിൽ കണ്ട പോലെ രാജയുടെയും കൂട്ടാളിയുടെയും മുഖം ഭയത്താൽ നിറഞ്ഞു.

“സാർ എത്ര പണം വേണമെങ്കിലും തരാം ഞങ്ങളെ ഒന്നും ചെയ്യരുത്. ഇനി നിങ്ങൾ ധീരയുടെ ആൾക്കാർ ആണെങ്കിൽ നിങ്ങൾ പറയുന്ന ഏരിയയിൽ ഞങ്ങൾ കടന്നു വരില്ല. “

രാജാ പേടിച്ചു ഓരോന്നൊക്കെ പുലമ്പാൻ തുടങ്ങി

തമിഴ് അറിയാത്തത് കൊണ്ട് അദീലിനോട് കാര്യങ്ങൾ ചോദിക്കാൻ ആംഗ്യം കാണിച്ചു.

“ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെങ്കിൽ ഇതായിരിക്കും ഫലം. “

ആദീൽ മരിച്ചു കിടക്കുന്നവനെ ഒന്ന് നോക്കി.

“നിങ്ങൾ ചെന്നൈ സിറ്റിയിൽ എത്ര പേർക്ക് crack എന്ന ഡ്രഗ് എത്തിച്ചു കൊടുക്കുന്നുണ്ട്?”

“സാർ എനിക്കറിയില്ല ബോസ്സിന് മാത്രമേ അറിയൂ. കസ്റ്റമർ ഡീറ്റെയിൽസ് അദ്ദേഹത്തിനെ അറിയൂ.”

രാജാ നുണ പറയുകയല്ല എന്ന് സലീമിന് മനസ്സിലായി. അവൻ കെട്ടിയിട്ടിരിക്കുന്ന രണ്ടാമൻ്റെ അടുത്തൊട്ട് നടന്നു ചെന്ന്. സലീം എന്ന സാത്താൻ വരുന്നത് കണ്ട് അവൻ ഓടാൻ ഒരു ശ്രമം നടത്തി. പക്ഷേ ആദീൽ അവനെ ചവിട്ടി വീഴ്ത്തി. സലീം അവൻ്റെ പുറത്തു കയറിയിരുന്നു പിൻ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി.

അതിനു ശേഷം നേരെ സ്കോർപിയോടെ അടുത്തൊട്ട് ചെന്ന് ഡോർ തുറന്നു അതിൽ കിടന്ന് ഒരു കുപ്പി വെള്ളമെടുത്തു കൈയിലെയും കത്തിയിലെയും രക്‌തം കഴുകി കളഞ്ഞു.

പിന്നെ വാഹനം മൊത്തമൊന്നു പരിശോദിച്ചു. രണ്ട് ഹോക്കി സ്റ്റിക്ക് കിടക്കുന്നുണ്ട്. പിന്നെ front സീറ്റ് മാറ്റിനടയിൽ ഒരു കൈ തോക്കും.

‘മണ്ടന്മാർ ആയുധമെടുക്കാതെ ഇറങ്ങിയിരിക്കുന്നു. ‘

സലീം ഇറങ്ങി വന്ന് തോക്ക് അദീലിന് കൈമാറി. രാജയുടെ മൊബൈൽ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്‌ത. മരിച്ചു കിടക്കുന്ന ഒരുത്തൻ്റെ പാൻ്റെ നീളത്തിൽ കീറി എടുത്തു പിന്നെ കൈ മുൻപിൽ കെട്ടി. ശേഷം അയാളെ വണ്ടിയുടെ മുൻ സീറ്റിലേക്ക് ഇരുത്തി.

അരയിലെ ബെൽറ്റ് കുറച്ചു ഊരിയിട്ട് സീറ്റ് ബെൽറ്റ് ഇടീപ്പിച്ചു. അതിനു ശേഷം സീറ്റ് ബെൽറ്റ്ൻ്റെ മുകളിൽ കൂടി ബെൽറ്റ് കെട്ടി. മുൻപിൽ കെട്ടിയ കൈ മറയക്കാനായി ജാഫറിൻ്റെ ബാഗ് കാലിയാക്കി മടിയിൽ വെച്ചു കൊടുത്തു. സെന്തിലിൻ്റെ മയക്കുമരുന്നടങ്ങിയ മൊബൈലും ബാഗും വണ്ടിയിലേക്കിട്ടു.

രാജാ ഇപ്പോൾ ഭയന്നാണ് ഇരിക്കുന്നത്. എങ്കിലും എപ്പോൾ വേണമെങ്കിലും രക്ഷപെടാൻ ഒരു ശ്രമം നടത്തം.

അവർ വന്ന രണ്ട് ബൈക്ക് കൊണ്ട് പോകാൻ പറ്റില്ല. അദീലൻ്റെ അല്ലെങ്കിൽ ജാഫറിൻ്റെ ഒരു ബൈക്ക് അവിടന്ന് മാറ്റേണ്ടതുണ്ട്. കാരണം രണ്ട് പേർ രാജയുടെ ഒപ്പം കാറിൽ പോകേണ്ടതുണ്ട്. കൂടുതൽ സമയം ഇവിടെ നിൽക്കുന്നത് റിസ്കാണ്. പ്രത്യകിച്ചു രണ്ടെണ്ണത്തിനെ കൊന്നു തള്ളിയ സ്ഥലത്തു.

“നീയും ജാഫറും ബൈക്ക് എടുത്തു പോയിട്ട് രണ്ട് km അപ്പുറം ആർക്കും സംശയം തോന്നാത്ത ഒരു സ്ഥലത്തു കൊണ്ട് പോയി അദീലൻ്റെ ബൈക്ക് പാർക്ക് ചെയ്തിട്ട് ഒരു വണ്ടിയിൽ കയറി തിരിച്ചു ഇങ്ങോട്ട് വരണം. ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം. ആർക്കും സംശയം തോന്നരുത്.”

അവർ പോയി ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോളേക്കും തിരികെ വന്നു.

“ജാഫർ നീ അദീലിൻ്റെ കൈയിൽ നിന്ന് ബൈക്ക് കീ വാങ്ങു. ആദ്യം നിൻ്റെ ബൈക്ക് വെച്ചതിനു ശേഷം അദീലൻ്റെ ബൈക്കും സേഫ് ആക്കണം. സിറ്റിയിലേക്ക് വളഞ്ഞ വഴി പോയാൽ മതി. തിരിച്ചു ബൈക്ക് എടുക്കാൻ ബസിൽ വന്നാൽ മതി.

സലീം രാജയുടെ നേരേ പിന്നിലെ സീറ്റിൽ ഇരുന്നു. ആദീൽ ഡ്രൈവിംഗ് സീറ്റിലും.

അദീലെ അവൻ്റെ സെറ്റപ്പിനെ കുറിച്ച് ചോദിക്ക്. സ്ഥലവും ഇനി എത്ര ആൾക്കാർ ഉണ്ടെന്നും. എന്നിട്ട് അങ്ങോട്ട് വിട്.

അമ്പട്ടൂർ എന്ന സ്ഥലത്താണ് രാജയുടെ സ്‌ഥലം. അവിടെ ഒരു വീട് മാത്രമാണ് ഉള്ളത്. വേറെ കാലാളുകൾ ഇല്ല. ആദീൽ ചോദിച്ചതും രാജാ തത്ത പറയുന്ന പോലെ പറഞ്ഞു

സ്കോർപിയോ രാജയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

തുടരും …..

0cookie-checkജീവിതമാകുന്ന ബോട്ട് – Part 7

  • రాచరికం

  • ഉമ്മച്ചിയും മമ്മദിക്കയും ഭാഗം ഒന്ന്

  • ജീവിതമാകുന്ന ബോട്ട് – Part 8