സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.
അബു മുസ്തഫക്ക് വേണ്ടി വേട്ടയാടാൻ സലീം എന്ന സാത്താൻ ഇന്ത്യയിലേക്ക് തിരിച്ചു
മുംബൈ ഇന്ത്യ സലിം എന്ന സുഹയിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഇന്ത്യയിൽ എത്തി. ആദ്യം നേരെ ടാക്സി എടുത്തു നഗരത്തിലെ തന്നയുള്ള സാദാരണ ഒരു ലോഡ്ജിൽ മുറി സുഹയിൽ എന്ന പേരിൽ മുറി എടുത്തു. രണ്ടാം ദിവസം മനഃപാഠം പഠിച്ചു വെച്ചിട്ടുള്ള ഒരു ലോക്കൽ നമ്പർലിലേക്ക് വിളിച്ചു,
“ജലീൽ ഞാൻ സുഹയിൽ മാൽ എടുക്കാൻ വന്നതാണ്, നാളെ എട്ടു മണിക്ക് എത്തും,”
അപ്പുറത്തു ഫോണിൽ നിന്ന് രണ്ട് കൊട്ട് മാത്രം. പിന്നെ ഫോൺ കട്ടായി
രാവിലെ തന്നെ സലീം ബാഗ് പാക്ക് ചെയ്‌തു. ഒരു കവറിലായി സുഹയിൽ എന്ന പാസ്സ്പോർട്ടും ദുബായ് ഡ്രൈവിംഗ് ലൈസൻസും കൈയിൽ ഉള്ള ബാക്കി ഉള്ള കുറച്ചു US ഡോളറും സീൽ ചെയ്‌ത് നേരെ ഏഴു മണിയോടെ റൂം ചെക്ക് ഔട്ട് ചെയ്‌ത് ശേഷം ധാരാവിയുടെ അടുത്തുള്ള ഒരു ബാദ്ഷ സലൂണിലേക്ക് ടാക്സി വിളിച്ചു പോയി.
കുറച്ചു നേരത്തെ എത്തി അവിടെ തന്നെയുള്ള ഒരു വഴിയൊരു ചായ കച്ചവടക്കാരൻ്റെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് നിന്ന്. സലൂൺ തുറന്നിട്ടില്ല. ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പാക്കി ശേഷം കടയുടെ വശത്തുള്ള ചെറിയ ഇട നാഴിയിൽ നടന്നു . അവിടെ ഒരു ചെറിയ വാതിലിൽ ഉണ്ട് അതിൽ മുട്ടി. ഒരാൾ വാതിൽ തുറന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ആൾ. മുടിയൊക്കെ മൈലാഞ്ചി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്. സലീമിന് ആളെ അറിയാം. അല്ലെങ്കിൽ പഠിച്ചിട്ടുണ്ട്.
മുംബൈ കലാപത്തിൽ രണ്ട് മക്കളെയും നഷ്ട്ടപെട്ട ഒരു ബാപ്പ. കലാപത്തിൽ കഴുത്തിൽ വെട്ടേറ്റതോടെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ IEM തീവ്രവാദികൾക്ക് വ്യാജ ID കാർഡുകൾ നിർമ്മിച്ച് കൊടുക്കുന്നു. അതെ ഷോപ്പിൻ്റെ മുകളിൽ ഒരു മുറിയിലാണ് ജലീൽ താമസിക്കുന്നത് അവിടെ തന്നയാണ് ജലീലിൻ്റെ പ്രവർത്തന സ്ഥലവും. സലീം രണ്ട് പാസ്പോർട്ട് ഫോട്ടോ പേഴ്സ്സിൽ നിന്ന് എടുത്ത് കൊടുത്തു
സലീം കൈയിലുള്ള കവർ അയാളെ ഏൽപ്പിച്ചു. അയാൾ തിരിച്ചു ഒരു കവർ കൊടുത്തു. അതിൽ പണം ആണ് ഉള്ളത്.
എത്ര ദിവസം എടുക്കും ഭായി?
അയാൾ കൈ കൊണ്ട് 2 ദിവസം എന്ന് കാണിച്ചു.
“അത് വരെ എവിടെ താമസിക്കും.”
കൂടെ വരൂ എന്ന് കൈ കൊണ്ട് കാണിച്ചു. 300 മീറ്റർ നടന്നതും ധാരാവിയുടെ അകത്തേക്ക് പ്രവേശിച്ചു. ലക്ഷക്കണിക്കിന് പേർ തിങ്ങി പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി.
ജലീൽ നേരെ ഒരു വീടിൻ്റെ മുകളിലേക്ക് ഒരു കൊച്ചു കോണിപ്പടി കയറി പോയി അവിടെയുള്ള റൂം തുറന്നു കൊടുത്തു. ഇനി എന്തെങ്കിലും വേണോ എന്ന് ആംഗ്യ ഭാഷായിൽ ചോദിച്ചു “വെള്ളം ഫുഡ്.“
ജലീൽ താഴെ ഒരു ചെറിയ കട ചൂണ്ടി കാണിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പോയി. സലീം റൂമിൽ കയറി വാതിലടച്ചു. കൊച്ചു റൂം ബാത്ത് റൂം ഉണ്ട്. വലിയ കാര്യം. കവർ തുറന്നു നോക്കി ഒരു ലക്ഷം രൂപയുണ്ട്. അയാൾ അവിടെ ഉള്ള കട്ടിലിൽ കിടന്നു. പണം ഒരു പ്രശ്നമാണ്. ഷെയ്‌ഖിൻ്റെ ഹവാല ശൃഖല പൊളിഞ്ഞിരിക്കുന്നു. ഇത് പോലെ ഉള്ള ലോക്കൽ പ്രവർത്തകരുടെ അടുത്ത് നിന്ന് പണം വാങ്ങേണ്ടി വരും. റിസ്ക് കൂടുതലാണ് എന്നാലും വേറെ വഴി ഇല്ല. ജലീലിനെ കുറിച്ചാലോചിച്ചപ്പോൾ അയാൾക്ക് സന്തോഷം തോന്നി. ഇനിയും ഇത് പോലെ വർഗീയ കലാപങ്ങൾ ഉണ്ടാകട്ടെ. IEM ലേക്ക് കൂടുതൽ പേരും.
സലീം രണ്ടു ദിവസം അവിടെ തങ്ങി. എങ്കിലും റൂമിൻ്റെ കൺ വെട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. വേറെ ഒന്നും കൊണ്ടല്ല മോഷണം പോയാൽ പണിയാകും. ചെറിയ ഒരു ഹോട്ടൽ ഉണ്ട് അതു കൊണ്ട് ഭക്ഷണവും വെള്ളവും പ്രശ്നമല്ല. രണ്ടാം ദിവസം രാവിലെയാണ് പിന്നെ ജലീലിനെ കണ്ടത് രണ്ട് ഇന്ത്യൻ ഐഡി കാർഡ് ഡ്രൈവിംഗ് ലൈസൻസും വോട്ടേഴ്‌സ് ID കാർഡും. ഹോളോഗ്രാം ഒക്കെ ഉണ്ട് .പേര് വികാസ് തിവാരി, ഉത്തർ പ്രദേശിലെ ലുക്‌നൗ അഡ്രസ്സ്. കുഴപ്പമില്ല ഹിന്ദി അറിയാം. പിന്നെ ലോക്കൽ കാര്യങ്ങൾ കുറച്ചു പഠിക്കേണ്ടി വരും. ഒരു സാദാ ഫോണും ചാർജറും 2 സിം കാർഡും.
“പാസ്പോർട്ട് ?“ നടക്കില്ല എന്ന രീതിയിൽ തലയാട്ടി എന്നിട്ട് കൈയിലെ വാച്ച് ചൂണ്ടി കാണിച്ചു കൂടുതൽ സമയം വേണം. സാരമില്ല തത്കാലം ഇത് കൊണ്ട് കാര്യം നടക്കും. അത് കിട്ടിയതും സലീം അവിടന്ന് ഇറങ്ങി നടന്നു. അങ്ങനെ സുഹയിൽ മരിച്ചു വികാസ് തിവാരി ജനിച്ചു. അടുത്ത ലക്‌ഷ്യം ബാഗ്ലൂർ. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കണം. 2 മാസങ്ങൾക്ക് ശേഷം കൊച്ചിയിൽ
മറൈൻ ഡ്രൈവിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു പെൻ്റെഹൗസ് ഫ്ലാറ്റിൻ്റെ വിശാലമായ ബാല്കണിയിൽ സൂര്യാസ്തമയവയും കണ്ട് കൊണ്ട് ഇരിക്കുകയാണ് രണ്ടു പേർ. ഫ്ലാറ്റ് പൃത്വി ഗ്രൂപ്പിൻ്റെ ഒരു ഉപകമ്പനിയുടെ ഗസ്റ്റ് ഹൗസ് ആണ്. എല്ലാ സൗകര്യങ്ങൾ കൂടി ഉള്ള 4 ബെഡ്‌റൂം ഫ്ലാറ്റ്. 350 ഓളം ഫ്ലാറ്റ് ഉള്ള പോഷ് ഫ്ലാറ്റ് കോംപ്ലക്സ്. കൊച്ചി നഗരത്തിലെ പ്രഥാന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി. പിന്നെ ഭക്ഷണം ഉണ്ടാക്കാനും മറ്റു സഹായത്തിനും മണി ചേട്ടൻ എന്ന നല്ല ഒരു കൂക്കും ഉണ്ട്.
പിന്നെ നിതിൻ വളരെ ഹാപ്പി ആണ് കാരണം ഫ്ലാറ്റ് സമുച്ചയത്തിൽ അത്യവശ്യം കളർ ഒക്കെ ഉണ്ട്.
“മനോഹരം ഈ ലോകം ഇനി കോളേജിൽ കൂടി കുറെ മഴവിൽ അഴകുണ്ടെങ്കിൽ ഞാൻ പൊളിക്കും.” അസോസിയേഷൻ ഭാരവാഹികൾക്ക് ഞങ്ങൾ ബാച്ചിലേഴ്സിനെ അത്രക്കങ്ങു പിടിച്ചിട്ടില്ല. കുറെ സദാചാര പോലീസുകാർ. മുഴവൻ സമയവും പൂളിലേക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുന്ന നരമ്പുകൾക്കാണ് ബാച്ചിലേഴ്സിനെ പുടിക്കാത്തത്.” നിതിൻ മനസ്സിൽ കരുതി.
ശിവയും ഇന്ന് വളരെ സന്തോഷത്തിലാണ് കാരണം കുറച്ചു മുൻപ് ജീവ വന്നപ്പോൾ അവന് അഞ്ജലിയുമായി ഫോണിൽ സംസാരിക്കാൻ അവസരം കിട്ടി. ഇരുവർക്കും കുറെ നാളുകൾക്കു ശേഷം സംസാരിക്കാനായി. കുഞ്ഞി പെങ്ങൾ സുരക്ഷിതമായി ഇരിക്കുന്നതിൽ അവന് സന്തോഷിച്ചു.
നിതിൻ ശിവയെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ വിളിച്ചു.
“ഡാ അർജുൻ അർജു മോനെ”
എന്താടാ രാഹുമോനെ?
“അർജുൻ ദേവ” അതാണ് ശിവയുടെ പുതിയ പേരും ഐഡൻറ്റിറ്റിയും നിതിൻ്റെ പുതിയ പേരാണ് രാഹുൽ കൃഷ്ണൻ. രണ്ടു പേർക്കും പുതിയ പേരിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് വോട്ടേഴ്‌സ് id എല്ലാം ജീവ എത്തിച്ചിരുന്നു. പിന്നെ ഇരുവർക്കും പുതിയ ബാങ്ക് അക്കൗണ്ടുകളും അതിൽ അത്യാവിശ്യത്തിൽ അതികം പണവും. രണ്ടു പേരും കൂടി ക്യാഷ് എടുത്ത് ഒരു polo GT യും ഓരോ ബുള്ളറ്റും വാങ്ങി.
കുറച്ചു ദിവസങ്ങളായി ഇരുവരും പുതിയ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു ശീലിക്കുകയാണ്. കാരണം യാതൊരു കാരണവശാലും പഴയ ഐഡൻറ്റിറ്റി വെളിവാകരുതെന്ന് ജീവ ആവിശ്യപെട്ടിട്ടുണ്ട് .
രണ്ടു പേർക്കും, പരീക്ഷ എഴുതാതെ തന്നെ MAT റിസൾട്ടിൽ നല്ല ഉയർന്ന സ്കോർ ഉണ്ട്. ജീവയുടെ മറ്റൊരു ലീല. നാട്ടിൽ ഉള്ള ഏതു കോളേജിലും അഡ്മിഷൻ ഉറപ്പാക്കാനുള്ള സ്കോർ. കൂടാതെ ചെന്നൈയിലെ പ്രമുഖ കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഉയർന്ന മാർക്കോഡ് പാസ്സായി എന്ന് കാണിക്കാനുള്ള സർട്ടിഫിക്കറ്റ്. യൂണിവേഴ്സിറ്റി ഡാറ്റ ബേസിൽ വെരിഫിയ ചെയ്താൽ പോലും അവിടെ പഠിച്ചു എന്ന് കാണിക്കു
നാളെയാണ് TSM എന്ന പ്രമുഘ സ്വകാര്യ എഡ്യൂക്കേഷണൽ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള MBA കോളേജിൽ ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യൂവും ഉയർന്ന MAT സ്കോർ ഉള്ളത് കൊണ്ട് അഡ്മിഷൻ ഒരുവിധം ഉറപ്പാണ്. പിന്നെ ജീവയുടെ ഏതോ ലോക്കൽ കണക്ഷൻ വഴി ആവിശ്യം വന്നാൽ റെക്കമണ്ടേഷൻ നടത്താം എന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇരുവർക്കും അഡ്മിഷൻ്റെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ല.
പിറ്റേ ദിവസം ഏകദേശം 9 മണിയോടെ ഇരുവരും ക്ലീൻ ഷേവ് ഒക്കെ അടിച്ചു കാക്കനാടുള്ള TSM കോളേജ് ക്യാമ്പസ്സിൽ എത്തി. വളരെ വലിയ ക്യാമ്പസ് ആണ് കൂടുതലും എഞ്ചിനീയറിംഗ് ബ്ലോക്ക് ആണ് അതെ ക്യാമ്പസ്സിൽ തന്നെ കുറച്ചു മാറി വേറെ ഒരു ബിൽഡിംഗ് ആണ് എംബിഎ ക്യാമ്പസ്. ഏകദേവും 10 വലിയ ക്ലാസ്സ് റൂം സെമിനാർ ഹാൾ ലൈബ്രറി കംപ്യൂട്ടർലാബ് ഒക്കെ കൂടിയ വലിയ ഒരു കെട്ടിട സമുച്ചയം എംബിഎ ക്യാമ്പസ്സിന് വേർ തിരിച്ചു ഒരു മതിലും ഗേറ്റും ഉണ്ട് അതിനു പുറമെ മെയിൻ റോഡിൽ നിന്ന് വേറെ എൻട്രൻസും ഉണ്ട്.. എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ നിന്നും വരാം. പുറത്തു നിന്നും നേരെയും കടന്നു വരാം.
ഏകദേശം 120 സീറ്റ് ആണ് ഉള്ളത് 60 സീറ്റിലേക്ക് ഉള്ള പ്രവേശനം ഇതിനു മുൻപുള്ള MAT ലിസ്റ്റിൽ നിന്ന് കഴിഞ്ഞു. ബാക്കി 60 സീറ്റിലേക്ക് ആണ് പ്രവേശനം. ചെന്നപ്പോൾ തന്നെ 90 സ്റ്റുഡന്റസും അവരുടെ പേരൻ്റെസും ഉണ്ട്. എല്ലാവർക്കും ഇരിക്കാനായി വരാന്തയിൽ കസേര ഒക്കെ ഇട്ടിട്ടുണ്ട്. ആദ്യം 10 പേരുടെ ചെറിയ ഗ്രൂപ്പുകൾ ആക്കി ഡിസ്കഷൻ പിന്നെ ഇന്റർവ്യൂ.
രാഹുൽ വന്നിട്ടുള്ള പെൺകുട്ടികളുടെ കളക്ഷൻ എടുക്കുന്ന തിരക്കിൽ ആണ്. മിക്കവരും ഡിഗ്രി കഴിഞ്ഞു വന്ന ചെറിയ പിള്ളേർ. 3 വയസെങ്കിലും ഇളയവർ.
“ഒരുത്തിയെ വളച്ചാൽ ജീവിത സഖി ആയി കൂട്ടാം”
രാഹുൽ മനക്കോട്ട കെട്ടി കൊണ്ട് പതുക്കെ പറഞ്ഞു
അർജുൻ ചെറിയ വിഷമത്തിൽ ആണ്. എല്ലാവരുടെയും അച്ഛനും അമ്മയും ഒക്കെ എത്തിയിട്ടുണ്ട്. അവൻ അവൻ്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിച്ചു പോയി. അവൻ പഴയകാല ഓർമ്മകളിലേക്ക് പോയി.
പെട്ടന്നാണ് വരാന്തയിലേക്ക് മെഴ്‌സിഡസ് S ക്ലാസ് ബെൻസ് വന്നത്. ഡ്രൈവർ ഇറങ്ങി പിൻ വാതിൽ തുറന്നതും ഒരു സുന്ദരി ഇറങ്ങി. വരാന്തയിൽ ഇരുന്ന് സകലരും അങ്ങോട്ട് നോക്കി നിന്ന് പ്രത്യകിച്ചു ആണ് പിള്ളേർ. പെൺ പിള്ളേരിൽ പലരും അവളുടെ സൗന്ദര്യവും സ്മാർട്നെസ്സും കണ്ട് അവളെ അസൂയയോടെ നോക്കി, കാരണം അത് പോലത്തെ ലുക്ക് ആയിരുന്നു 5.8 പൊക്കം, വെളുത്ത നിറം, വടിവൊത്ത ശരീരം, അത്യാവശ്യം നീളം ഉള്ള മുടി. മുടി ചില ഭാഗത്തു കളർ ചെയ്തിട്ടുണ്ട്. ബാക്കി അഡ്മിഷൻ വന്ന പെണ്കുട്ടികളുടേത് പോലെ സൽവാർ അല്ല വേഷം. പ്രൊഫഷണലുകളുടെ പോലെ ഡ്രസ്സ് ചെയ്തിരിക്കുന്നു ഒരു ബ്ലാക്ക് മിഡി സ്കർട്ടും വെള്ള സ്കർട്ടും. അവളുടെ വസ്ത്രധാരണവും പൊക്കവും അവളെ ആ കൂട്ടത്തിൽ തന്നെ വ്യത്യസ്തയാക്കി അവളുടെ സൗന്ദര്യം പോലെ തന്നെ ആയിരുന്നു സ്മാർട്നെസ്സ്. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു എന്ന അഹങ്കാരത്തോടെ വരാന്തയിലേക്ക് ഒരു ചെറു പുഞ്ചിരിയും ആയി കയറി വന്നു.
അർജുൻ ഒഴികെ എല്ലാവരുടെയും അവളെ നോക്കി ഇരിക്കുകയാണ്. കാരണം അവൻ ആ സമയം അച്ഛനെയും അമ്മയെയും കുറിച് ഓർത്തിരിക്കുകയായിരുന്നു. രാഹുൽ അർജുൻ്റെ കൈയിൽ ഒന്ന് തട്ടി എന്നിട്ട് നോക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അർജുൻ ഒന്ന് നോക്കിട്ടു വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകാതിരിക്കുന്ന അർജുനനെ അവളും ശ്രദ്ധിച്ചു.
അപ്പോഴേക്കും അവളുടെ രണ്ടു കൂട്ടുകാരികൾ ഓടി വന്നു അവളെ കെട്ടിപിടിച്ചു എന്നിട്ട് പരിസരം മറന്ന പോലെ അൽപ്പം ഉച്ചത്തിൽ സംസാരം തുടങ്ങി.
“ഡീ അന്നേ നീ അടിപൊളി ആയിട്ടുണ്ടല്ലോ……”
അവർ തമ്മിൽ അല്പം ഉച്ചത്തിൽ ചിരിച്ചു കളിച്ചു സംസാരിക്കാൻ തുടങ്ങി അത് വരെ അവിടെ മൊത്തം നിശബ്ദതയും ചെറിയ കുശുകുശുക്കലും മാത്രമായിരുന്നു . പെട്ടന്ന് ഡയറക്ടർ എന്ന എഴുതിയ റൂമിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. എല്ലാവരും അവരുടെ ഉച്ചത്തിൽ ഉള്ള സംസാരത്തിന് ചീത്ത വിളി കിട്ടും എന്ന് കരുതി .എന്നാൽ ഡയറക്ടർ മേഡം അവളുടെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് വന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അല്പം നേരം കുശലം പറഞ്ഞിട്ട് തിരിച്ചു റൂമിലേക്ക് പോയി.
അല്പം സമയം കഴിഞ്ഞപ്പോൾ ആദ്യ ഗ്രൂപ്പ് ഡിസ്കഷൻ ഉള്ളവരെ ഒരു സ്റ്റാഫ് വന്ന് വിളിച്ചു. അർജുനും അന്നയും അടക്കം ആദ്യ 10 പേർ. അകത്തുള്ള ഒരു കോൺഫറൻസ് റൂമിലാണ് ഗ്രൂപ്പ് ഡിസ്കഷൻ. Current affairs ആണ് ടോപ്പിക്ക് UN രക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വം അതാണ് വിഷയം . മാർക്കിടാൻ നേരത്തെ കണ്ട ഡയറക്ടർ അടക്കം ഉള്ളവർ വലിയ കോൺഫറൻസ് ടേബിളിൻ്റെ ഒരു സൈഡിൽ ഉപവിഷ്ടരായി.
സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു ആദ്യം. അർജുൻ തൻ്റെ പുതിയ പേരടക്കം എല്ലാം ഭംഗിയായി അവതരിപ്പിച്ചു. എന്നിട്ടു ബാക്കി ഉള്ളവരെ വീക്ഷിച്ചു എല്ലാം ചെറിയ പിള്ളേർ ആണ്. പലരുടെയും മുഖത്തു ടെൻഷൻ. ആദ്യമായിട്ടാണ് ഇതിൽ പങ്കെടുക്കുന്നത് എന്ന് വ്യക്തം. ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയതും അന്ന എന്നവൾ ആദ്യമേ സംസാരിച്ചു അതിൽ നിന്ന് തന്നെ ടോപിക്കിനെ കുറിച് അവൾക്ക് അല്പം വിവരം ഉണ്ടെന്ന് മനസ്സിലായി. മാത്രമല്ല അവൾ ഗ്രൂപ്പ് ഡിസ്കഷൻ്റെ മോഡറേറ്റർ സ്ഥാനവും ഏറ്റെടുത്തു. പരിമിതമായ സമയത്തിനുള്ളിൽ വിഷയത്തിനെ ആസ്പദമായി സംസാരിക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ചിലർക്ക് സബ്ജെക്റ്റിനെ കുറിച്ച ഒന്നുമറിയില്ലെങ്കിലും എന്തോക്കയോ തള്ളി മറക്കാൻ പരിശ്രമിക്കുന്നുണ്ട്. അന്ന എന്നവൾ നല്ല ഷോ ആണ്.
താൻ ഒഴികെ ഉള്ള എല്ലാവരും ടോപ്പിക്കിനെ കുറിച് സംസാരിച്ചിക്കുന്നു, സമയം കഴിയാറുമായി. അർജുൻ തനിക്ക് സംസാരിക്കണം എന്ന് വിചാരിച്ചപ്പോളേക്കും അന്നാ അർജുൻ്റെ നേരെ തിരിഞ്ഞു ഒരു ചെറു പുച്ഛത്തോടെ കൊണ്ട് പറഞ്ഞു
“since this gentleman here has not spoken yet lets give him an opportunity to conclude this discussion”
“ഈ മാന്യൻ ഇത് വരെ സംസാരിക്കാത്തതിനാൽ സംവാദം ഉപഗ്രഹിക്കാൻ നമക്ക് ഒരു അവസരം നൽകാം.”
പറഞ്ഞത് ഇഷ്ടപ്പെടാതെ അർജുൻ അന്നയെ ഒന്ന് തറപ്പിച്ചു നോക്കി. പിന്നെ മാർക്കിടാൻ ഇരിക്കുന്നവർ അടക്കം ബാക്കി ഉള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കി വളരെ വ്യക്തമായ പോയിൻ്റെകളോടെ GD സംഗ്രഹിച്ചു. അത് വരെ സംസാരിച്ച എല്ലാവരെക്കാൾ നല്ല ആശയങ്ങൾ അവൻ പങ്കു വെച്ചു.
അന്ന താങ്ക്സ് പറഞ്ഞു ആളാകാൻ അവസരം നോക്കി ഇരിക്കുകയാണ് എന്ന് മനസിലാക്കി. കാരണം അങ്ങനെ ചെയ്താൽ മുഴുവൻ സമയവും GD മോഡറേറ്റ് ചെയ്തു എന്ന ക്രെഡിറ്റ് അവളക്കു കിട്ടും. ഇത് മനസിലാക്കിയ അർജുൻ എല്ലാവര്ക്കും നന്ദിയും പറഞ്ഞു GD അവസാനിപ്പിച്ചു. എന്നിട്ട് അന്നയെ ഒന്ന് തറപ്പിച്ചു നോക്കി. ഇത് വരെ മിണ്ടാതിരുന്നവൻ തനിക്കിട്ട് വെച്ചതാണ് എന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി.
“ക്ലാസ്സിൽ നീ ഉണ്ടാകുമെല്ലോ നിന്നെ അവിടെ കണ്ടോളാം ” അർജുനനും അന്നയുടെയും മനസ്സിൽ അവിടന്ന് ഇറങ്ങുമ്പോൾ ഒരേ ചിന്തയായിരുന്നു.
ഗ്രൂപ്പ് ഡിസ്കഷൻ കഴിഞ്ഞു ഡീനും അദ്ധ്യാപകരും അടങ്ങിയ വേറെ ഒരു പാനൽ വക ഇന്റർവ്യൂ. അർജുൻ ഇന്റർവ്യൂ ഒക്കെ എളുപ്പം ഹാൻഡിൽ ചെയ്ത രാഹുലിൻ്റെ ഊഴം കഴിയുന്നത് വരെ വെയിറ്റ് ചെയ്തിരുന്നു. 2 മണി ആയപ്പൊളേക്കും ഇരുവരും അവിടന്ന് ഇറങ്ങി. അവരുടെ കാർ എടുത്ത് ഫ്ലാറ്റിലേക്ക് പോയി.
കാറിൽ കയറിയതം രാഹുൽ സംസാരിക്കാൻ തുടങ്ങി
“ഡാ അർജു നീ ആ അന്നയെ കണ്ടോ എന്തു രസം ആണ് നോക്കി ഇരുന്നു പോകും. പക്ഷേ സൂപ്പർ കാശുകാരി ആണെന്ന് തോന്നുന്നു ബെൻസിൽ ഒക്കെ അല്ലെ വന്നിറങ്ങിയത്. ഡ്രസ്സിങ് ഒക്കെ കണ്ടോ എന്തു മോഡേൺ ആണ്. സ്മാർട്ട് ഗേൾ സ്മാർട്ട് ഗേൾ”
“ഉവ്വ് അതിൻ്റെ എല്ലാ ജാടയും അവൾക്കുണ്ട് പിന്നെ ഡ്രസിങ് എനിക്ക് സ്റ്റാർ ഹോട്ടലിലെ റിസെപ്ഷനിസ്റ്റ പോലെയാ തോന്നിയത്“
അർജുൻ അല്പം ഈർഷ്യയോടെ അവനോട് പറഞ്ഞു.
“ഏയ് അങ്ങനെ ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും പണ്ടും നിനക്ക് സ്ത്രീ വിരോധം അല്ലായിരുന്നോ “
രാഹുൽ കളിയാക്കികൊണ്ട് പറഞ്ഞു
അർജുനൻ GD യിൽ നടന്നത് അവനോടു വിവരിച്ചു.
രാഹുൽ അത് കേട്ട് പൊട്ടി ചിരിച്ചു
“അപ്പോൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് തന്നെ ശത്രു പക്ഷത്തു ആളായെല്ലോ.”
നീ നോക്കിക്കോ അർജു എന്തായാലും ഞാൻ ഒരുത്തിയെ വളച്ചു കെട്ടും. അന്നയെ വേണേൽ നീ നോക്കിക്കോ നിനക്ക് നല്ല മാച്ച് ആണ്. പിന്നെ ഒരു കാര്യം നീ ശ്രദ്ധിച്ചോ അവളുടെ പൊക്കം വെച്ച് വളരെ കുറച്ചു പെരുമായിട്ടേ മാച്ച് ആകൂ. അതിൽ ഒരാളാണ് നീ”
“ഉവ്വാ പൊക്കം അല്ല അവളുടെ ജാഡക്ക് പറ്റിയ വല്ലവരും ഉണ്ടോ എന്ന് നോക്ക്”
പിന്നെ ഓരോന്ന് ഒക്കെ പറഞ്ഞു ഫ്ലാറ്റിൽ എത്തി. മണി ചേട്ടൻ്റെ വക മീനും കൂട്ടി ഉഗ്രൻ ഊണും കഴിച്ചു ഹോം തിയേറ്റർ റൂമിൽ കയറി ഒരു സിനിമയും കണ്ടിരുന്നു.
“ഹലോ ജീവ TSM കോളേജിൽ ഞങ്ങൾ രണ്ടു പേരും MBA അഡ്മിഷൻ ഒക്കെ എടുത്തു കഴിഞ്ഞു. അടുത്ത ബുധനാഴ്ച തന്നെ ക്ലാസ് തുടങ്ങും. ഹോസ്റ്റൽ നിർബന്ധമാണ്”
അർജുൻ ജീവയോടു പറഞ്ഞു.
ജീവ ഉടനെ തന്നെ ഫോൺ അരുണിനെ വിളിച്ചു
ഹലോ അരുൺ, അർജ്ജുവിനും രാഹുലിനും TSM കോളേജിൽ MBA അഡ്മിഷൻ ആയി. കോളേജ് നയം അനുസരിച്ചു എംബിഎ കാർക്ക് കോളേജ് ഹോസ്റ്റൽ നിർബന്ധം ആണ്. കോളേജും എംബിഎ മെൻസ് ഹോസ്റ്റലും ഒന്ന് threat അസ്സെസ്സ്മെൻ്റെ നടത്തണം. കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പ്ലാൻ എടുത്ത് പഠിക്കണം. സ്റ്റാഫുകൾക്ക് ക്രിമിനൽ ഹിസ്റ്ററി ഉണ്ടോ എന്ന് പരിശോധിക്കണം, മാനേജമെന്റ് വീക്ക് സ്പോട്സ് ഒക്കെ ഞാൻ നോക്കിക്കോളാം .
“പിന്നെ സ്ട്രാറ്റജിക്കലി locate ആയ ഒരു സ്ഥലത്ത ഒരു വീട് വാങ്ങണം ഫീൽഡ് ഓഫീസ് കം ടെക്നിക്കൽ സ്റ്റാഫിന് താമസിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സ്ഥലം. കോബ്ര ടീം അംഗങ്ങൾക്ക് താമസിക്കാൻ പറ്റുന്ന ഒരു ഇടവും കണ്ടു പിടിക്കണം. താമസം സെറ്റ് ആയാൽ ഫോഴ്സ് മൾട്ടിപ്ലിക്കേഷനായി റിഷിയെയും ഹരിയേയും അയക്കാം.
പിന്നെ ഫീൽഡ് ഓഫീസ് സെറ്റ് ആയാൽ കോളേജിലെയും ഹോസ്റ്റലിലെയും സർവെല്ലയൻസ് ക്യാമറകൾ ഹാക്ക് ചെയ്ത് ലൈവ് ഫീഡ് സെറ്റ് ആക്കണം. നീ കോളേജിൽ സ്റ്റാഫ് ആയി കയറി പറ്റണം. മന്ത്രി വക റെക്കമെൻഡേഷൻ ഞാൻ ശരിയാക്കാം. സെൽവനോട് ഹോസ്റ്റൽ മെസ്സിൽ കയറാൻ പറയണം. അതിന് സാദിക്കില്ലെങ്കിൽ ഹോസ്റ്റൽ നിരീക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഒരു താമസ സ്ഥലം കണ്ടു പിടിക്കണം “
വേറെ കുറച്ചു കാര്യങ്ങൾ സംസാരിച്ച ശേഷം അവർ ഫോൺ വിളി അവസാനിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ രണ്ടു പേർക്കും E മെയിലിൽ സെലക്ഷൻ ആയി എന്ന അറിയിപ്പ് ലഭിച്ചു. Parents അല്ലെങ്കിൽ ലോക്കൽ ഗാർഡിയനെ കൂട്ടി വന്ന് സെമസ്റ്റർ ഫീസ് അടച്ചു ജോയിൻ ചെയ്യണം.
ജീവ തന്നാ ലോക്കൽ ഗാർഡിയൻ നമ്പറിൽ അർജുൻ വിളിച്ചപ്പോൾ തന്നെ ജേക്കബ് സർ എന്ന ex മിലിറ്ററിക്കാരൻ വരാമെന്നു ഏറ്റു. മാധവൻ തമ്പി എന്ന ഒരു ബിസിനസ്സ്മാൻ ആണ് രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ പുള്ളി കോളേജിലേക്ക് നേരിട്ട് എത്തിയേക്കാം എന്നും ഏറ്റു.
ജേക്കബ് സർ എക്സ് മിലിട്ടറിക്കാരൻ വലിയ സ്ട്രിക്ട ഒക്കെ ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ പുള്ളി ജോളി ടൈപ്പ് ആണ്. തലേ ദിവസം തന്നെ ഫ്ലാറ്റിലേക്ക് ഒരു കുപ്പിയുമായി എത്തി. സെക്യൂരിറ്റി വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഗേറ്റിൽ നിന്ന് വിളിച്ചു. വാതിൽ തുറന്നതും ജേക്കബ് അച്ചായനെ കണ്ട് ഞങ്ങൾ ഞെട്ടി. ഒരു 48-50 വയസ്സ് പ്രായം. 6.5 അടി ഉയരം. ഒത്ത ശരീരവും. ജീൻസും ടീ ഷർട്ടും പിന്നെ ഒരു rayban കൂളിംഗ് ഗ്ലാസും.
“ഡാ പിള്ളേരേ ഞാൻ ആണ് ജേക്കബ്. നിങ്ങൾ ജേക്കബ് അച്ചായൻ എന്ന് വിളിച്ചാൽ മതി. ”
ഒരു കുപ്പി ബാഗിൽ നിന്ന് എടുത്തിട്ട് പറഞ്ഞു
” ഇനി നമക്ക് വിശദമായി പരിചയപ്പെടാം ”
കുപ്പി കണ്ടതും രാഹുൽ ഹാപ്പി. അടി തുടങ്ങിയതും പുള്ളി നല്ല വർത്തമാനം ആണ്. പക്ഷേ ഒരു വ്യത്യാസം മിലിറ്ററിക്കാരൻ ആയിരുന്നിട്ടും സാദാരണ പോലെ മിലിറ്ററി കഥകൾ ഒന്നും തന്നെ പറഞ്ഞില്ല. പകരം എല്ലാ കൃഷി, ഇടുക്കി വിശേഷം രാഷ്ട്രീയം ഒക്കെ ആണ് ചർച്ച. ജീവയെ അല്ലെങ്കിൽ വിശ്വനെ എങ്ങനെ ആണ് പരിചയം എന്ന് പോലും പറഞ്ഞില്ല പുള്ളിക്ക് ഞങ്ങളെ രണ്ടു പേരെയും ഒത്തിരി അങ്ങ് പിടിച്ചു.
പിറ്റേ ദിവസം രാവിലെ അടക്കാനുള്ള ഫീസിൻ്റെ DD യും എടുത്ത് ജേക്കബ് അച്ചായനെയും കൂട്ടി കോളേജിൽ എത്തി. രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ മാധവൻ അങ്കിൾ നേരെ അങ്ങോട്ട് എത്തിയിട്ടുണ്ട്. ഒന്ന് പരിചയപ്പെട്ടിട്ടു മാറി നിന്നത് അല്ലാതെ പുള്ളി കൂടുതൽ ഒന്നും സംസാരിച്ചില്ല. ജേക്കബ് അച്ചായൻ്റെ നേരേ എതിർ സ്വാഭാവം.
അന്ന് കണ്ടതിൽ നിന്ന് സെക്ഷൻ ലഭിച്ച കുറെ കുട്ടികളും അവരുടെ parentസും ഉണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ ഇന്നോവ കാറ് കോളേജ് പോർച്ചിൽ വന്നു. അന്നയും സിറ്റി പോലീസ് കമ്മിഷണർ ലെന പോളും കാറിൽ നിന്ന് ഇറങ്ങി. ലെന പോൾ ഒഫിഷ്യൽ വേഷത്തിൽ അല്ല സാരി ഒക്കെ ഉടുത്ത ആണ്.
അത് കണ്ട് അവിടെ ഉണ്ടായിരുന്ന പലരും ഒന്ന് കൂടി ഞെട്ടി. അന്ന് ബെൻസ് ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ കൂടെ. അവളെ വളക്കണം എന്ന് ആദ്യം കരുതിയ പലരുടെയും പകുതി ഗ്യാസ് പോയിക്കാണും.
“ഇവളുടെ റേഞ്ച് വേറെ ആണെല്ലോ.”
രാഹുൽ എൻ്റെ ചെവിയിൽ പറഞ്ഞു.
വെയിറ്റ് ചെയുന്ന ഞങ്ങൾക്കിടയിലൂടെ അവർ ഇരുവരും നേരെ MBA ഡയറക്ടറുടെ റൂമിൽ കയറി. കൂടെ ഉള്ള പോലീസ്കാരൻ ഫീസ് അടക്കാൻ ആണെന്ന് തോന്നുന്നു ഓഫീസ് റൂമിലേക്കും പോയി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്നും അങ്ങനെ ആണെല്ലോ. അവർക്ക് സ്പെഷ്യൽ പ്രിവിലേജസ് കിട്ടും. അല്പ സമയത്തിനകം അവർ അവിടെ നിന്ന് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ ഊഴം ആയി. ഡയറക്ടർ മാഡം എന്നെയും ജേക്കബ് അച്ചായനെയും പരിചയപ്പെട്ടു. പിന്നെ കുറെ റൂൾസ് ഇൻടെർണൽ മാർക്കസിൻ്റെ കാര്യത്തിൽ ഒക്കെ സ്ട്രിക്ട് ആണ്, അസ്‌സൈൻമെൻ്റെ സെമിനാർസും ഒക്കെ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് പല്ലവി. മാത്രമല്ല ഫസ്റ്റ് year ഹോസ്റ്റലിൽ നിൽക്കണം. പുറത്തെക്കിറിങ്ങി ആ സന്തോഷ വാർത്ത പറഞ്ഞപ്പോളേക്കും രാഹുലിൻ്റെ ആവേശം ഒക്കെ പോയി.
“ഞാൻ കൊച്ചിയിലെ സൂര്യസ്തമയം പിന്നെ മണിച്ചേട്ടൻ്റെ ഫുഡ് എല്ലാം ഒന്ന് രസിച്ചു വരികയായിരുന്നു” അവൻ നെടിവീർപ്പെട്ടു.
“ഫസ്റ്റ് ഇയർ ഹോസ്റ്റലിൽ നിലക്ക് പിള്ളേരെ അതാകുമ്പോൾ എല്ലാവരുമായി കമ്പനി ആകാമെല്ലോ”
ജേക്കബ് ചേട്ടൻ വക ഒരു ഉപദേശം
ഏകദേശം 12 മണി ആയപ്പോഴേക്കും രാഹുലിൻ്റെ അഡ്മിഷൻ ഫോർമാലിറ്റീസും കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. ഊണും കഴിഞ്ഞു പോകുന്നതിന് മുൻപ് ജേക്കബ് അച്ചായൻ വക ഒരു ഉപദേശം.
“മക്കളെ നല്ല പോലെ പഠിക്കണം കേട്ടോ ജേക്കബ് അച്ചായൻ ഇടക്ക് വരാം..
ശരി അച്ചായോ. പിന്നെ കാണാം
ഫ്ലാറ്റിൽ ചെന്നതും മണി ചേട്ടനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു.
അവിടന്ന് താമസം മാറാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മണി ചേട്ടന് വിഷമം ആയി.
മക്കളെ നിങ്ങൾക്ക ഇവിടെ തന്നെ താമസിച്ചു കോളേജിൽ പോയാൽ പോരെ”
“അത് നടക്കത്തില്ല മണി ചേട്ടാ, പകരം ഞങ്ങൾ എല്ലാ വീക്കെൻഡ്‌സും വരാമെല്ലോ” അർജുൻ പറഞ്ഞു.
പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.
ബുധനാഴ്ച്ച ക്ലാസ്സ് തുടങ്ങും. ആദ്യ മൂന്നു ദിവസം ഒറിയൻ്റെഷൻ പിന്നെ റെഗുലർ ക്ലാസ്. പിന്നീടുള്ള 3 4 ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.
കുറച്ചു ഫോർമൽ ഷർട്സും, ടൈ, ട്രൗസേഴ്സും ഈരണ്ടു ജോഡി ഷൂസും suitcase ഒക്കെ വാങ്ങി, കാരണം ഫോർമൽസ് നിർബന്ധം ആണ് പിന്നെ ബ്ളാസർസ് ഉണ്ട് കോളേജ് വക ആഴ്ചയിൽ 2 ദിവസവും സെമിനാർസ് ഉള്ള ദിവസം ബെളസർസും ടൈയും നിര്ബന്ധമാണ്.
“ഐഐഎം പോലും ഇല്ലാത്ത വേഷം കെട്ടലുകൾ ആണെല്ലോ ഇവിടെ”
അർജുൻ ഓർത്തു.
ഇതേ സമയം തന്നെ അരുൺ മന്ത്രിയുടെ റെക്കമ്മൻഡേഷനോട് കൂടി TSM കോളേജിൽ എംബിഎ ഫാക്കൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. സെൽവൻ ഹോസ്റ്റലിലെ മെസ്സിൽ പാചകക്കാരൻ ആയും കയറിക്കൂടി. പിന്നെ ജീവ പറഞ്ഞപോലെ കോളേജ് ഹോസ്റ്റലിൻ്റെയും കോളേജിൻ്റെയും ഏകദേശം മധ്യത്തിൽ ആയി ഒരു വീട് എടുത്ത് ഓപ്പറേഷനൽ ഓഫീസ് ആക്കി പ്രവർത്തനം ആരംഭിച്ചു. അരുണും ടെക്നിക്കൽ ടീമും അവിടെ തന്നെ ആണ് താമസവും.
ചൊവ്വാഴ്ച ഉച്ചയോടെ മണി ചേട്ടനോട് യാത്രയും പറഞ്ഞു ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിലേക്ക് എത്തി .
“ഡാ സെയിം റൂം ആയിരിക്കൂമോടാ”
രാഹുൽ എന്നോട് ചോദിച്ചു
“ആകാൻ ചാൻസ് വളരെ കുറവാണ് “
ഹോസ്റ്റലിൽ ചെന്ന് വാർഡനെ കണ്ടു. ആണുങ്ങളുടെ ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്താണ്. 1 st ഇയർ പിള്ളേർക്ക് താഴയും 2 nd ഇയർ പിള്ളേർക്ക് മുകളിലും ആണ് റൂം പിന്നെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഉച്ചക്ക് കോളേജ് ക്യാൻറ്റിനിൽ മീൽസും കിട്ടും. 2 വീലർ/ബൈക്ക് കൊണ്ടുവരാം. റാഗിങ്ങ് പോലെ ഉള്ള കല പരിപാടികൾ ഉണ്ടെങ്കിൽ വാർഡൻ്റെ അടുത്ത് പരാതി പെട്ടാൽ മതി. പിന്നെ മെസ്സ് ടൈമിംഗ് ബാക്കി റൂൾസ് ഒക്കെ പറഞ്ഞു . 9 :30 മണിക്ക് ഗേറ്റ് പൂട്ടും, വെള്ളമടിയും സിഗരറ്റും പാടില്ല വീട്ടിൽ പോകാൻ വാർഡിൻ്റെ പെർമിഷൻ ലീവ് എടുക്കുകയാണെങ്കിലും പെർമിഷൻ വേണം.
പ്രതീക്ഷിച്ച പോലെ രണ്ട് പേർക്കും രണ്ട് റൂം, റൂം 7 എനിക്കും രാഹുലിന് റൂം 11.
ഒരു റൂമിൽ നാല് പേർ ആണ് . അതിൽ ഒരാൾ നേരത്തെ വന്നിട്ടുണ്ട്.
ഹലോ ഞാൻ അർജുൻ. അർജുൻ ദേവ്. ബാംഗ്ലൂർ ആണ് സ്വദേശം
ഞാൻ സ്വയം പരിചയപ്പെട്ടു.
“ഞാൻ മാത്യ കോശി. സ്വദേശം കോട്ടയം, ബിടെക് കഴിഞ്ഞാണ് MBA ക്ക് വന്നിട്ടുള്ളത് ഏതാണ്ട് 1 വർഷം ഏതോ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്.”
പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. അപ്പോഴേക്കും രാഹുൽ എൻ്റെ റൂമിലേക്ക് വന്നു. അവൻ്റെ റൂമിൽ ആരും എത്തിയിട്ടില്ല. രാഹുലും മാത്യൂയേനെ പരിചയപ്പെട്ടു. ഉച്ചക്ക് മെസ്സിൽ പോയി ഫുഡ് ഒക്കെ കഴിച്ചു. വൈകിട്ടായപ്പോളേക്കും എൻ്റെ റൂമിലെ ബാക്കി രണ്ടു പേരും എത്തി. ടോണി ചാക്കോ എന്ന കൊച്ചിക്കാരനും പിന്നെ സുമേഷ് നായർഎന്ന കോഴിക്കോട് കാരനും. രാഹുലിൻ്റെ റൂമിൽ എത്തിയ രണ്ടു പേരെയും പരിചയെപ്പെട്ടു തൃശൂർ ഗഡികൾ ദീപുവും രമേഷും. കോയമ്പത്തൂർ ബിടെക് കഴിഞ്ഞ് വന്നവരാണ്. രണ്ടു പേരും നല്ല അലമ്പന്മാരാണ് ആണെന്ന് പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിലായി. പോരാത്തതിന് കട്ട ചങ്കസും. ഞങ്ങളെ പോലെ തന്നെ ചെറുപ്പം മുതലെ ഫ്രണ്ട്‌സ് ആണ്. അവന്മാരുടെ ഭാഗ്യത്തിന് ഹോസ്റ്റലിൽ അവർക്ക് ഒരേ റൂം തന്നെ കിട്ടി.
വൈകിട്ടായപ്പോളേക്കും 56 പേരോളം എത്തിയിരുന്നു കുറെ പേരെ ഒക്കെ പരിചയപ്പെട്ടു. മിക്കവരും BBA ബികോം കഴിഞ്ഞു വന്നിട്ടുള്ള ചെറുപ്പം പിള്ളേർ ആണ്. കുറെ പേർ ആദ്യമായാണ് ഹോസ്റ്റലിൽ അത് കൊണ്ട് അവന്മാർക്കൊക്ക ചെറിയ വിഷമം ഉണ്ട്. ഒരു ഡസനോളം ബിടെക്ക്കാരും ഉണ്ട്.
പിറ്റേ ദിവസം രാവിലെ 8 മണി അപ്പോളേക്കും breakfast കഴിച്ചു എല്ലാവരും കൂടി ബസ് കയറി കോളേജിലേക്ക് പോയി സീനിയർസ് ഒക്കെ ബൈക്കുകളിൽ ആണ് പോക്ക് അത് കൊണ്ട് അടുത്ത ആഴ്ച തന്നെ ബുള്ളറ്റ് എടുത്തോണ്ട് വരണം എന്ന് ഞങ്ങൾ തീരുമാനിച്ചു.
9 മണിക്ക് തന്നെ കോളേജിലെ AC സെമിനാർ ഹാളിൽ ഒറിയൻ്റെഷൻ ആരംഭിച്ചു ഉച്ചക്ക് ഒരു മണി വരെയാണ് സംഭവം. ആദ്യ ദിവസം കോഴ്സ്, മാർക്ക് സ്ട്രക്ടർ പരീക്ഷ അങ്ങനെ ജനറൽ ആയി കുറെ കാര്യങ്ങൾ. ഒരു കാര്യം മനസ്സിലായി മാത്രം മനസ്സിലായി ഇൻ്റെർനൽ മാർക്ക് കോളേജിൻ്റെ കൈയിൽ ആണ്. പിന്നെ കോളേജിനെ കുറിച് കുറെ സ്വയം പുകഴ്ത്തലും. പിന്നെ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ എന്നത് ഒരു ഫാമിലി ട്രൂസ്റ്റീൻ്റെ കീഴിൽ ആണ് അപ്പൻ R .K മേനോനും രണ്ടു മക്കളും അവർക്ക് മെഡിക്കൽ കോളേജും ഉണ്ട് തൃശ്ശൂരിൽ. മൂത്ത മകൻ സുരേഷ് മേനോൻ മെഡിക്കൽ കോളേജ് നടത്തുന്നു. ഇളയ മകൻ ദിനേശ് മേനോൻ ആണ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ. അങ്ങേരുടെ ഭാര്യാ മീരാ നായർ ആണ് ഞങ്ങളുടെ MBA കോളേജിൻ്റെ ഡയറക്ടർ. മൊത്തത്തിൽ ഒരു ഫാമിലി ബിസിനസ്സ്. കേരളത്തിലെ ആദ്യത്തെ സ്വയാശ്രയ കോളേജ് ആണ്. തുടക്കം ഈ എംബിഎ യിൽ നിന്നാണ് പോലും. സഗാക്കന്മാർ കോളേജുകൾക്ക് എതിരെ സമരം ചെയ്തപ്പോളും ഇവന്മാർ പടർന്നു പന്തലിച്ചു കാരണം പല മന്ത്രിമാരുടെ പുത്രമാരും എംബിഎ പൂർത്തീകരിച്ചത് ഇവിടന്നാണ്. ഇവന്മാർക്കുള്ള ഹോൾഡിൻ്റെ അഹങ്കാരം ഡയറക്ടർ മേഡത്തിൻ്റെ വാക്കുകളിൽ വ്യക്തമാണ്.
MBA കോഴ്‌സിന് ചേർന്നേക്കുന്നതിൽ പകുതിയോളം പെൺകുട്ടികൾ ആണ് അവരുടെ ഹോസ്റ്റൽ ക്യാമ്പസ്സിൽ തന്നെ. അന്നാ എന്ന് പറഞ്ഞവൾ കുറച്ചു കൂട്ടികാരികളുടെ ഒപ്പം ഓരോ ബ്രേക്കിനും അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്.
“ഇവളൊക്കൊക്കെ എന്തു എനർജി ആണ് ഇവിടെ രാഹുലും ഞാനും ഉറങ്ങാതിരിക്കാൻ കഷ്ടപെടുകയാണ് അത്ര ബോറിങ് ആണ് ”
ബാക്കി ഉള്ളവർ ഒക്കെ അല്പം അടങ്ങി ഒതുങ്ങി ആണ് ഇരുപ്പ്. എൻ്റെ റൂം മേറ്റ് സുമേഷ് ഒരു അസ്സൽ പഞ്ചാര ആണെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. ചില പെണ്ണുങ്ങളെ ഒക്കെ ആശാൻ പോയി പരിചയപ്പെടുന്നുണ്ട്. ഉച്ചക്ക് കോളേജ് ക്യാന്റീനിൽ നിന്ന് മീൽസും കഴിച്ചിട്ട് ഹോസ്റ്റലിലേക്ക് പൊന്നു.
പിന്നെ ഉള്ള രണ്ടു ദിവസം പേഴ്സണാലിറ്റി ഡെവലപ്പമെൻ്റെ എന്ന് പറഞ്ഞു പുറത്തുന്നുള്ള ആൾക്കാർ വക ആക്ടിവിറ്റീസ് ആയിരുന്നു. മോശം പറയുന്നില്ല. അത് കഴിഞ്ഞപ്പോളേക്കും ഞാൻ മിക്കവരും കുറച്ചു പെൺപിള്ളേരെ ഒക്കെ പരിചയെപ്പെട്ടു. ഞാൻ പഴയതു പോലെ തന്നെ വലിയ താല്പര്യം ഒന്നും കാണിച്ചില്ല. അന്നയും അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളും തുള്ളി തുള്ളി നടക്കുന്നുണ്ട് ദോഷം പറയരുതല്ലോ എൻ്റെ റൂം മേറ്റ് സുമേഷ് അവളുമാരുടെ വാല് ആയിട്ടുണ്ട്. അവനെ അവളുമാരൊക്കെ ഇടക്ക് കളിയാക്കുന്നുണ്ട് എന്നാലും ആശാൻ വിടുന്ന ലക്ഷണം ഇല്ല.
റൂമിൽ വന്നാൽ പിന്നെ അവന് അന്നയെ കുറിച്ച് പറയാനേ നേരമുള്ളൂ.കേൾക്കാനായി ടോണയും രാഹുലും പിന്നെ രാഹുലിൻറെ റൂം മേറ്റ്സ് ആയ തൃശൂർ ഗെഡികളും.
“അന്ന മേരി ജോസ് ചെന്നൈ ലയോലാ കോളേജിൽ ഡിഗ്രി കഴിഞ്ഞതാണ് . അപ്പൻ കുരിയൻ കുന്നേൽ കൊല്ലങ്ങളായി പാലാ MLA, അമ്മ ലേറ്റ് മേരി കുന്നേൽ, അപ്പന്റെ അനിയൻ ജോസ് കുന്നേൽ പ്രമുഖ അബ്കാരി കോട്ടയം പാലാ ഭാഗത്തു തന്നെ 7 ബാർ. കൂടാതെ ക്വാറി അങ്ങനെ കുറെ ബിസിനസ്സ്. എല്ലാത്തിലും അവളുടെ അപ്പന് ഷെയർ ഉണ്ടെന്നാണ് നാട്ടിൽ സംസാരം. അപ്പച്ചി ആണ് പോലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. പിന്നെ ഒരു അനിയൻ സ്റ്റീഫൻ കുരിയൻ നമ്മുടെ കോളേജിൽ തന്നെ 3 ഡ് ഇയർ സിവിൽ എഞ്ചിനീറിങ്ന് പഠിക്കുന്നു. കൂട്ടുകാരികൾ അമൃത അനുപമ. അതിൽ അമൃതയെ ഞാൻ ആദ്യമേ ബുക്ക് ചെയ്തു.”
സുമേഷ് അല്പം ചമ്മലോടെ പറഞ്ഞു.
“ബുക്ക് ചെയ്യാൻ ടിക്കറ്റൊ” രമേഷിൻ്റെ ചോദ്യം
“പ്ലീസ് വേറെ ആരും നോക്കെല്ലേടാ ഞാൻ ഒന്ന് വളച്ചോട്ടെ”
അവന്മാർ പിന്നെയും ക്ലാസ്സിലെ വേറെ ചില പെൺപിള്ളേരെ കുറിച്ചൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
പെൺപിള്ളേരിൽ പലരും വലിയ പണച്ചാക്കുകളുടെ മക്കൾ ആണെന്ന് സുമേഷിൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. റൂം മേറ്റ് മാത്യു പെണ്ണുങ്ങളെ കുറിച്ചു കമൻ്റെ ഒന്നും തന്നെ പറഞ്ഞില്ല. നല്ല പക്വത ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് തന്നെ ഞങ്ങൾ ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. മണിചേട്ടന് ഞങ്ങളെ കണ്ടപ്പോൾ വലിയ സന്ദോഷം ആയി. പുള്ളി സ്പെഷ്യൽ മീൻകറിയും ഒക്കെ ഉണ്ടാക്കി. ഞയറാഴ്ച്ച തന്നെ എൻ്റെ ബുള്ളറ്റും എടുത്തു ഹോസ്റ്റലിലേക്ക്.
രാത്രി തിരിച്ചു എത്തിയതും ജൂനിയർസിനെ സീനിയർസ് മുകളിലേക്ക് വിളിപ്പിക്കുന്നുണ്ട് എന്ന് കേട്ടു. വാർഡൻ ഇല്ലാത്ത തക്കം നോക്കിയാണ് പരിപാടി. റൂം റൂം ആയിട്ടാണ് വിളിപ്പിക്കുന്നത്. രണ്ടു മൂന്നു നോർത്ത് ഇന്ത്യൻ പിള്ളേരടക്കം 10 പേർ അടങ്ങിയ ഒരു സംഘം. കാര്യമായി റാഗിങ്ങ് ഒന്നുമില്ല സല്യൂട്ട് അടിപ്പിക്കലും ഡാൻസ് അങ്ങനെ കുറച്ചു കാര്യങ്ങൾ. റൂം നം 7 കാർ ആൾറെഡി പോയി. അതിൻ്റെ ക്ഷീണം സുമേഷിൻ്റെ മുഖത്തു കാണാൻ ഉണ്ട്. മാത്യവിന് വലിയ ഭാവ മാറ്റമൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ അവൻ്റെ റൂമിൽ നിന്ന് എൻ്റെ റൂമിലേക്ക് വന്നു
ഡാ അവന്മാർ വിളിപ്പിക്കുന്നുണ്ട്… ഞാൻ പോകുന്നില്ല പോയാൽ എൻ്റെ കണ്ട്രോൾ പോകും.
അവൻ പറഞ്ഞത് ശരിയാണ്. ബാംഗ്ളൂർ എഞ്ചിനീറിങ്ങിന് ചേർന്നപ്പോൾ റാഗ് ചെയ്യാൻ വന്നവന്മാരെ ഞങ്ങൾ രണ്ട് പേരും ഇടിച്ചു പപ്പടമാക്കിയതാണ്. അതിന് സസ്പെന്ഷനും വാങ്ങി 10 ദിവസം പുറത്തായിരുന്നു.
ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
രണ്ട് മിനുറ്റ് കഴിഞ്ഞപ്പോളേക്കും അവൻ്റെ റൂം മേറ്റ് ദീപു വന്നു രാഹുലിനെ പരിചയപ്പെടാൻ സീനിയർസ് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു.
“പരിചയപ്പെടണം എന്നുള്ളവരോട് ഇങ്ങോട്ട് വരാൻ പറ.” ഞാൻ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോളേക്കും അവന്മാർ 5 6 പേർ ഞങ്ങളുടെ റൂമിലേക്ക് വന്നു . അവന്മാരെ കണ്ടതും സുമേഷ് ഭവ്യതയോടെ എണിറ്റു.
“ഡാ നിനക്കൊക്കെ അങ്ങോട്ട് വിളിച്ചാൽ വരാൻ എന്താ ഇത്ര മടി?”
അരുൺ എന്ന് പറഞ്ഞവൻ ബംഗാളികൾ മലയാളം പറയുന്നതു പോലെ ദേഷ്യത്തോടെ ചോദിച്ചു.
പക്ഷെ രാഹുലിൻ്റെ കൈ ആണ് അതിന് മറുപടി പറഞ്ഞത്. മുഖത്തു നോക്കി ഒരറ്റടി. പിന്നെ പിന്നിൽ നിൽക്കുന്നവൻ്റെ നാഭിക്കിട്ടു നല്ല ഒരു കിക്കും.
കൂടെ വന്നവന്മാരൊക്കെ ഒന്ന് ഞെട്ടി പിന്നോട്ട് നീങ്ങി. സുമേഷും ഞെട്ടി. മാത്യുവിൻറെ മുഖത്തു മാത്രം വലിയ ഭാവ വ്യത്യാസം ഒന്നുമില്ല
“ഇങ്ങനെ പരിചയപെട്ടാൽ മതിയോ രാഹുൽ ദേഷ്യത്തോടെ ചോദിച്ചു.
ഇനിയും പരിചയപ്പെടണം നിന്നുള്ളവർ വാടാ.”
അവന്മാർ ഒന്നും മിണ്ടാതെ വേഗം തന്നെ സ്ഥലം കാലിയാക്കി. അതോടെ അവന്മാരുടെ പരിചയപ്പെടാൻ ഉള്ള വിളിപ്പിക്കലും കഴിഞ്ഞു. രാത്രീ സീനിയർസ് വക ഒരു പ്രത്യാക്രമണം പ്രതീക്ഷയിച്ചെങ്കിലും അങ്ങനെ ഒന്നും തന്നെ ഉണ്ടയില്ല.
പിറ്റേ ദിവസം രാവിലെ കോളേജിലേക്ക്. ഫോർമലായി ക്ലാസ്സ് തുടങ്ങുന്ന ഫസ്റ്റ് ദിവസം. എല്ലാവരും എക്സിക്യൂട്ടീവ് സ്റ്റൈലിൽ ട്രൗസേഴ്സും ഫുൾ സ്ലീവ് ഷർട്ടും ആണ് വേഷം. സെമിനാർ ദിനങ്ങളിലും വെള്ളിയാചയും കോട്ടും ടൈയും കൂടി ഉണ്ട്. പിന്നെ ഫോട്ടോ പതിച്ച ഐഡി കാർഡ് ടാഗ് കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. ക്ലീൻ ഷേവ് ആയിരിക്കണം. മീശ വേണ്ടവർക്ക് വെക്കാം. താടി കുറ്റി താടി ഒന്നും പാടില്ല അതൊക്കെയാണ് എംബിഎ ജനറൽ റൂൾസ് ആണുങ്ങൾക്ക് മാത്രമാണ് ഇതൊക്കെ ബാധകം. പെണ്ണുങ്ങൾക്ക് കാര്യമായ ഡ്രസ്സ് കോഡ് ഒന്നുമില്ല. വൃത്തിയായി വരണം. പിന്നെ തിങ്കളാഴ്ച കോട്ടു/യൂണിഫോം ബ്ലസർ. MBA ക്ക് രണ്ടു ബാച്ചിയായി തിരിച്ചിട്ടുണ്ട് ആദ്യ MAT ലിസ്റ്റിൽ നിന്ന് അഡ്മിഷൻ എടുത്തവർ ബാച്ച് 1, ഞാനും രാഹുലും ഒക്കെ ബാച്ച് 2.
കോളേജിൽ ചെന്ന് ബുള്ളറ്റ് പാർക്ക് ചെയ്തതു. എംബിഎ ജൂനിയർസിൽ ഞങ്ങൾ മാത്രമാണ് 2 വീലർ കൊണ്ടുവന്നിട്ടുള്ളത്. ഇന്നലത്തെ സംഭവം കൊണ്ടാണോ എന്നറിയില്ല അവിടെ നിൽക്കുന്ന ചിലവന്മാരൊക്കെ ഞങ്ങളെ ചിറഞ്ഞു നോക്കുന്നുണ്ട്. രാഹുൽ തിരിച്ചും.
“ഡാ ഗേറ്റിൻ്റെ അടുത്തുള്ള കടയിൽ പോയിട്ട് ഒരു ഇങ്ക് പേന വാങ്ങിയിട്ട് വരാം”
പണ്ട് മുതലേ ഇങ്ക് നിറച്ച പേനയാണ് ഞാൻ എഴുതാൻ ഉപയോഗിക്കാറ്.
“രാവിലെ തന്നെ ഈ വേഷം കെട്ടിയിട്ടു എനിക്ക് വെയിൽ കൊള്ളാൻ വയ്യ ” രാഹുൽ എന്നോട് പറഞ്ഞു
.
“ശരി ഞാൻ വേഗം പോയിട്ട് വരാം. നീ ആദ്യ ദിവസം തന്നെ അലമ്പാക്കരുത്.”
ഞാൻ അവിടെ നിൽക്കുന്ന ഞങ്ങളുടെ സീനിയർസിനെ നോക്കി കൊണ്ട് പറഞ്ഞു. അവൻ ക്ലാസ്സിലേക്കും ഞാൻ ഗേറ്റിനപ്പുറം ഉള്ള കടയിലേക്കും നടന്നു. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും ഗേൾസ് ഹോസ്റ്റലിൽ നിന്ന് എനിക്ക് എതിർദിശയിൽ നിന്ന് എന്തോ സംസാരിച്ചു കൊണ്ട് വരുന്നുണ്ട്. ഒരു നിമിഷം ഞാൻ അവരെ ഒന്ന് നോക്കി. അന്ന എന്നെ കുറിച്ച് കമമെൻറെ പറഞ്ഞെന്നു തോന്നുന്നു. എല്ലാവരും അടക്കി പിടിച്ചൊന്നു ചിരിച്ചു. ഞാൻ മൈൻഡ് ചെയ്യാതെ വേഗം മുന്നോട്ട് നടന്നു. അവരെ കടന്നു പോയതും ആരോ കൈയ കൊണ്ട് ഞൊട്ട ഇട്ടു വിളിച്ചു. തിരിഞ്ഞു നോക്കിയതും അന്ന എന്നെ നോക്കി പറഞ്ഞു.
“ഹലോ ഗുഡ് മോർണിംഗ്”
കൂടെ ഉള്ള അമൃതയും അനുപമയും ചിരി കടിച്ചു പിടിക്കാൻ പാട് പെടുന്നുണ്ട്.
അവളുമാരുടെ ഓഞ്ഞ ചിരി കണ്ടപ്പോളാണ് കളിയാക്കാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായത് . അറിയാതെ തിരിച്ചു പറയാൻ വന്ന ഗുഡ് മോർണിംഗ് ഞാൻ വിഴുങ്ങി. ഒന്നും പറയാതെ ഞാൻ വേഗം ഗേറ്റ് ലക്ഷ്യമാക്കി നടന്നു. കുറച്ചങ്ങോട്ട് നടന്നു നീങ്ങിയപ്പോളാണ് അവൾ എന്നെ ഞൊട്ട ഇട്ട് വിളിച്ച കാര്യം എനിക്ക് കത്തിയത്.
“ഞൊട്ട ഇട്ടു വിളിക്കാൻ ഞാൻ എന്താ അവളുടെ പട്ടിയാണോ. അല്ലെങ്കിലും എതിരെ വന്നപ്പോൾ വിഷ് ചെയ്യാതെ കടന്നു പോയിട്ടാണോ ഇവള് വിഷ് ചെയുന്നത്. ഇവൾക്ക് ഒരു പണി കൊടുക്കണം ” .
എൻ്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു. അന്നേരം തന്നെ തിരിച്ചു പറയാൻ സാധിക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു.
പേനയും വാങ്ങി തിരിച്ചു ക്ലാസ്സിൽ വന്നു ക്ലാസ്സിലേക്ക് ചെന്ന്. എല്ലാവരും എത്തിയിട്ടുണ്ട് . സാദാരണ ക്ലാസ് റൂം പോലെ അല്ല ഒരു തിയേറ്റർ പോലെ ആണ് ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നത് മുകളിലേക്ക് മുകളിലേക്കായി അർദ്ധ വൃത്താകൃതിയിൽ. ഒരു ആംഫി തീയേറ്റർ പോലെ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ടീച്ചേഴ്സിനായി മൈക്കും പോഡിയം പ്രൊജക്ടർ ഒക്കെ ഉണ്ട്. നടക്കു കൂടി മുകളിലേക്ക് നടന്നു കയറാൻ സ്റ്റെപ്. മൂന്നുപേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡെസ്കും. വെവ്വേറെ കറങ്ങുന്ന ടൈപ്പ് ഓഫീസ് കസേരകളും. ഒരാൾ അകാലത്തിൽ ആണ് ഇരിപ്പിടങ്ങൾ. ഓരോ ഇരിപ്പിടത്തിലും മൈക്ക് ലാപ്ടോപ്പ് ചാർജ് ചെയ്യാനുള്ള പ്ളഗ് പോയിൻ്റെ വരെ ഉണ്ട്.
അർദ്ധ വൃത്താകൃതി ആയതിനാൽ മുൻപിൽ ഡെസ്കുകളുടെ എണ്ണം കുറവാണ്. ബാക്കിലേക്ക് കൂടുതൽ ഡെസ്കുകൾ ഉണ്ട്. ബാക്കിലെ നിരയിൽ മാത്രം 18 പേർക്കിരിക്കാം പെണ്ണുങ്ങൾ ഒരു സൈഡിൽ ആണുങ്ങൾ വേറെ സൈഡിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് . ബാക്കിൽ നിന്ന് രണ്ടാമത്തെ നിരയിൽ നിന്ന് രാഹുൽ കൈ കാട്ടി വിളിച്ചു. ഞാൻ അവൻ്റെ അടുത്തു ചെന്നിരുന്നു. ചെന്നപാടെ പെണ്ണുങ്ങളുടെ സൈഡിൽ അന്നയെ നോക്കി. രണ്ട് റോ താഴെ പെണ്ണുങ്ങളുടെ വശത്തായി അവളിരിക്കുന്നുണ്ട്. ഞാൻ കലിപ്പിച്ചു നോക്കുന്നത് .
ബെല്ല് അടിച്ചതും ലെക്ചർ കയറി വന്നു
“ഹലോ എൻ്റെ പേര് ബീന തോമസ് ഞാൻ ആണ് നിങ്ങൾക്ക് ഓർഗനൈസഷണൽ ബിഹേവിയർ എന്ന വിഷയം എടുക്കുക. നിങ്ങളുടെ ക്ലാസ് ഇൻ ചാർജ് കൂടിയാണ്. “പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ സെപ്പറേറ്റ ഇരിക്കണം എന്നില്ല. ഇത് മാസ്റ്റേഴ്സ് ക്ലാസ് ആണ് പഠിക്കുന്നത് എംബിഎയും അത് കൊണ്ട് മിക്സ് ചെയ്തിരിക്കാം”
അത് കേട്ടതും ആണുങ്ങളുടെ മനസ്സിൽ ലഡു പൊട്ടി. പലരും പരസ്പരം നോക്കി
“പിന്നെ ഇത് സ്മാർട്ട് ക്ലാസ്സാണ് അത് കൊണ്ട് ബോർഡിൽ എഴുതുന്ന പരിപാടി ഒന്നുമില്ല ഇവിടെ ഞാൻ പ്രെസെൻ ൻ്റെ ചെയുന്ന നോട്ടസും പവർ പോയിന്റ് സ്ലൈഡിസും നിങ്ങളുടെ ലോഗിനിൽ ഷെയർ ചെയ്യും. ഓരോരുത്തരും ഓരോ ക്ലാസ്സിലും ലോഗിൻ ചെയ്യണം അതായിരിക്കും നിങ്ങളുടെ അറ്റെൻഡൻസും. ലോഗിൻ id നിങ്ങളുടെ റോൾ നം. ആണ് പാസ്സ്‌വേർഡ് നിങ്ങൾക്കിഷ്ടമുള്ളത് സെറ്റ് ചെയ്യാം. ഇന്ന് തന്നെ ലാപ്ടോപ്പ് ഓഫീസിൽ നിന്ന് കളക്ട ചെയ്യണം ഇന്ന് മാത്രം ഞാൻ അറ്റെൻഡെന്സ് എടുക്കും കൂടെ പരിചയപ്പെടാം”
അവര് ലാപ്ടോപ്പ് തുറന്നു വെച്ച് ഓരോരുത്തരുടെ പേര് വിളിച്ചു തുടങ്ങി. അർജുൻ രാവിലത്തെ അപമാനിതനായതിൻ്റെ ദേഷ്യത്തിൽ ആണ്. പിന്നെ ശിവ എന്നാണല്ലോ ശരിക്കുള്ള പേര്. പെട്ടന്ന് അവൻ്റെ പേര് വിളിച്ചത് അവൻ കേട്ടില്ല
“അർജുൻ ദേവ് അർജുൻ ദേവ്” അവർ രണ്ടു പ്രാവിശ്യം പേര് വിളിച്ചു.
അവനെ അറിയാവുന്ന ആൺ പിള്ളേർ അവനെ തിരിഞ്ഞു നോക്കി. രാഹുലിന് അവനെ വിളിക്കണം എന്നുണ്ട് പക്ഷെ തട്ടി വിളിക്കാവുന്ന ദൂരത്തിൽ അല്ല.
രാഹുൽ രണ്ടും കല്പിച്ചു കാലിൽ ഒരു തൊഴി വെച്ച് കൊടുത്തു. അപ്പോഴേക്കും മിസ്സ് മൂന്നാമതും പേര് വിളിച്ചു
പ്രസെൻഡ് മാം ”
“എന്താടോ ആദ്യ ദിവസത്തെ ആദ്യ ക്ലാസ്സിൽ തന്നെ സ്വപനം കാണുകയാണോ?”
ചോദ്യം കേട്ട് ക്ലാസ്സിൽ ചിരി പടർന്നു അവൻ നോക്കിയപ്പോൾ അന്നയും കസേരയിൽ തിരിഞ്ഞിരുന്ന് ചിരിക്കുന്നു ണ്ട്.
“സോറി മാം” എന്ന് പറഞ്ഞ ശേഷം അർജുൻ ഇരുന്നു.
അറ്റെൻഡൻസ് എടുത്തു കഴിഞ്ഞു ഇൻടെർണൽ മാർക്കസിൻ്റെ ബ്രേക്കപ്പും അങ്ങനെ കുറെ പൊതുവായ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോളേക്കും പീരീഡ് അവസാനിച്ചു. ഓരോ പിരിയഡ് ശേഷം 15 മിനിറ്റ് ബ്രേക്ക് ഉണ്ട്.
അടുത്ത പരിപാടി ക്ലാസ് റെപ്പിനെ തിരഞ്ഞെടുക്കൽ ആയിരുന്നു. പെണ്ണുങ്ങൾ എല്ലാവവരും അന്നയുടെ പേരാണ് നിർദേശിച്ചത് . എതിർത്ത് മത്സരിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ബീന മിസ്സ് അത് അംഗീകരിച്ചു.
കുറെ പേർ ക്ലാസിനു പുറത്തേക്കു പോയി. രാഹുൽ എന്നോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു, ഞാൻ രാവിലത്തെ സംഭവം അവനോട് വിവരിച്ചു.
“ഡാ നമക്ക് അവൾക്ക് നല്ല പണി കൊടുക്കാം പക്ഷേ സൂക്ഷിച്ചു മതി അവളുടെ അപ്പച്ചി പോലീസ് കമ്മിഷണർ ഒക്കെ അല്ലെ . പിന്നെ Mr കൂൾ ആയിട്ടുള്ള നിനക്ക് ഇത് എന്തു പറ്റി. മുഴുവൻ ദേഷ്യം ആണെല്ലോ. സാദാരണ ചിരിച്ചു കൊണ്ടല്ലേ നീ പണി കൊടുക്കാറ്”
അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. കാരണം ഏത് വലിയ ഇടി ഉണ്ടായാലും ഞാൻ ചെറിയ പുഞ്ചിരിയോടെ ആണ് നേരിടുന്നത്. അത് ഇടി കിട്ടുമ്പോളും കൊടുക്കുമ്പോളും. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ കൂട്ടുകാർക്കിടയിൽ MR കൂൾ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇടി വാങ്ങിയ സീനിയർസ് ഒക്കെ സൈക്കോ ശിവ എന്നും. വേറെ ഒന്നും കൊണ്ടല്ല ഇടി കൊടുക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് കൊടുക്കാറ്. പക്ഷെ അന്നയെ കാണുമ്പോൾ എനിക്ക് എന്തുകൊണ്ടോ ദേഷ്യം തോന്നുന്നു. കണ്ട്രോൾ ശിവ കണ്ട്രോൾ”
ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. ഇടക്ക് അങ്ങോട്ട് നോക്കി കലിപ്പിക്കണം എന്ന് തോന്നുണ്ടെങ്കിലും അത് ചെയ്തില്ല ക്ലാസ്സുകൾ എല്ലാം അത്യവശ്യം ബോറിങ് ആയി തോന്നി. പലതും ഞാൻ ഐഐഎംൽ പഠിച്ച വിഷയങ്ങൾ തന്നെ. രാഹുൽ ക്ലാസ് ഒക്കെ ശ്രദ്ധിച്ചിരിക്കുന്നുണ്ട് .
ഉച്ചക്കും ഞാനും രാഹുലും പോയി ലാപ്ടോപ്പ് ഒക്കെ കളക്ട ചെയ്തു. ഉച്ചക്ക് ആദ്യത്തെ പീരീഡ് ബിസിനസ്സ് കമ്മ്യൂണിക്കേഷൻ സുനിത എന്നൊരു മാം ആണ് ക്ലാസ് എടുക്കുന്നത്. പുള്ളിക്കാരി ക്ലാസ്സിൽ വന്നതും പുതിയ ടാസ്ക് തന്നു. അറ്റെൻഡൻസ് വിളിക്കുന്ന മുറക്ക് ഓരോരുത്തരായി മുന്നിലേക്ക് വന്നു പോഡിയം മൈക്ക് ഉപയോഗിച്ചു സ്വയം പരിചയപ്പെടുത്തണം അതിനു ശേഷം ഏതെങ്കിലും ഒരു ടോപ്പിക്കനെ കുറിച്ച് 3 മിനിറ്റു സംസാരിക്കണം. എല്ലാവരും വലിയ തെറ്റില്ലാതെ ചെയുന്നുണ്ട്. ചിലരുടെ ഒക്കെ സംസാരം കേട്ട് എല്ലാവരും ചിരിക്കുന്നൊക്കെ ഉണ്ട്. ബീഹാറിൽ നിന്ന് രഞ്ജിത്ത് ദുബേ എന്നോരുത്തൻ സംസാരിച്ചു തുടങ്ങി.അവൻ്റെ ഇംഗ്ലീഷ് കേട്ട് ചിരി അല്പ്പം ഉച്ചത്തിലായി
മാം സൈലെൻസ് എന്നൊക്കെ വിളിച് കൂവുന്നുണ്ടെങ്കിലും എല്ലാവരും ചിരിക്കുകയാണ്. ആ പീരീഡ് കഴിഞ്ഞതും പതിവ് പോലെ ആണ് പിള്ളേർ മിക്കവരും രാഹുൽ അടക്കം പുറത്തേക്കിറങ്ങി. ഞാൻ എൻ്റെ സീറ്റിൽ തന്നെ ആണ്. പെട്ടന്ന് അന്ന മുന്നിലേക്ക് വന്ന് പോഡിയം മൈക്ക് ഓൺ ചെയ്ത ക്ലാസ്സിൽ ഇരിക്കുന്നവരെ (ആണുങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്) അഭിസംബോധന ചെയ്തു തുടങ്ങി ചീത്ത വിളിച്ചു തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി
“I don’t know why you guys were laughing over his language and ascent. Atleast he is a classmate of you people”
ഒരാൾ സംസാരിക്കുമ്പോൾ അവരുടെ ഭാഷ അല്ലെങ്കിൽ ഉച്ചാരണം വെച്ച് അവരെ കളിയാക്കാൻ നിങ്ങളക്ക് നാണമില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ ക്ലാസ്സ് മേറ്റ് അല്ലേ….. “
പിന്നെ വേറെയും എന്തോക്കെയോ ഉപദേശം പോലെ പുലമ്പുന്നുണ്ട്.
പെട്ടന്നുള്ള അവളുടെ പൊട്ടി തെറിക്കൽ കേട്ട് എല്ലാവരും സ്തംഭിച്ചിരിക്കുകയാണ്. ആണുങ്ങളുടെ സൈഡിൽ ആണേൽ കുറച്ചു പേരെ ഉള്ളു ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി ഞാൻ കൈ കൊണ്ട് വാ പൊത്തി പുച്ഛിച്ചു ചിരിക്കാൻ തുടങ്ങി. അത് കണ്ടതോടെ അവൾക്ക് ദേഷ്യം കൂടി.
I am talking about you. നിന്നെ കുറിച്ചാണ് ഞാൻ പറയുന്നത് ” അവൾ എന്നെ നോക്കി ആക്രോശിച്ചു. അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ എണിറ്റു എന്നിട്ട് അവളോട് തിരിച്ചു ചോദിച്ചു
” ഇത് പറയാൻ അല്ലെങ്കിൽ പഠിപ്പിക്കാൻ നീ ആരാടി? നീ കണ്ടോ ഞാൻ കളിയാക്കി ചിരിക്കുന്നത് ” മലയാളത്തിൽ എടീ എന്ന് വിളി കേട്ടതും അവളുടെ കൺട്രോൾ മുഴുവൻ പോയി. പെട്ടെന്നു തിരിച്ചുള്ള പ്രതീകരണത്തിൽ അവൾക്ക് ഉത്തരം മുട്ടി ദേഷ്യത്തോടെ നിന്ന് വിറക്കാൻ തുടങ്ങി.
” You don’t really know me. I will show you who I am. Iam going to complain about you to director Mam
നിനക്ക് എന്നെ അറിയില്ല ഞാൻ ആരാണെന്ന് കാണിച്ചു തരാം . ഞാൻ ഡയറക്ടറുടെ അടുത്ത് കംപ്ലൈൻ്റെ ചെയ്യും”
“നീ എന്താണ് എന്ന് വെച്ചാൽ ചെയ്യൂ ”
ഞാൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
അത് കേട്ടതും അവൾ നിന്ന് ചവിട്ടി തുളളി ഡയറക്റ്ററുടെ റൂം ഓഫീസിലേക്ക് പോയി.
ക്ലാസ്സിൽ എല്ലാവരും സംഭവം ഒക്കെ അറിഞ്ഞു. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്. അവളുടെ കൂട്ടുകാരികൾ എന്നെ ഇപ്പൊ മൂക്കിൽ കയറ്റി കളയും എന്ന പോലെ ആണ് ഇരിക്കുന്നത്. അടുത്ത പീരീഡ് ഇക്കണോമിക്‌സ് പഠിപ്പിക്കാൻ അരുൺ എന്ന ഒരു ലെക്ചർ വന്നു. ക്ലാസ്സ് തുടങ്ങിയതും അറ്റൻഡർ വന്ന് എന്നെ എംബിഎ ഡയറക്ടറുടെ ഓഫീസിൽക്ക് വിളിപ്പിച്ചു.
മീര മാമിൻ്റെ റൂമിൽ കയറിയതും അന്നയെ കണ്ട് ഞാൻ ഞെട്ടി. കള്ള കണ്ണീർ ഒക്കെ ഒലിപ്പിച്ചാണ് ആണ് അവളുടെ നിൽപ്പ്. അപ്പോൾ ഇവൾക്ക് നല്ല അഭിനയിക്കാൻ അറിയാം ഗ്ലിസറിൻ കൂടാതെ കരയാനും.
ഗുഡ് ഈവെനിംഗ് മാം
അർജുൻ തന്നെ കുറിച്ച് ഫസ്റ്റ് ദിവസം തന്നെ കംപ്ലൈൻ്റെ ആണെല്ലോ, താൻ ക്ലാസ്സിൽ ഇൻട്രോ കൊടുത്തപ്പോൾ മറ്റുള്ളവരെ കളിയാക്കി ചിരിച്ചോ ? മീര മാം അലപം ഗൗരവത്തിൽ ചോദിച്ചു.
ഇല്ല മാം ഞാൻ ആരെയും കളിയാക്കി യില്ല അങ്ങനെ ഉണ്ടെങ്കിൽ അവർ അല്ലെ കംപ്ലൈൻ്റെ ചെയേണ്ടത് അല്ലെങ്കിൽ ക്ലാസ് എടുത്ത മിസ്സ്. പിന്നെ ക്ലാസ് റൂമിൽ CCTV റെക്കോർഡിങ്‌സ് ഉണ്ടല്ലോ മാമിനു അത് പരിശോധിക്കാം.”
ഏതാണ് പീരീഡ് ?
“ബിസിനസ്സ് കമ്മ്യൂണിക്കേഷൻ, തൊട്ട് മുൻപത്തെ പീരീഡ്”
ഞാൻ പറഞ്ഞു
പുള്ളിക്കാരി ഉടനെ മുൻപിലെ ലാപ്ടോപ്പ് തുറന്നു CCTV റെക്കോർഡിങ് പരിശോദിച്ചു. വീഡീയോയിൽ സംസാരം ഒന്നുമില്ലെങ്കിലും തെറ്റ് ആരുടെ ഭാഗത്താണ് അവർക്ക് മനസ്സിലായി. എങ്കിലും അന്നയെ സമാദാനിപ്പിക്കാനായി എന്നോട് പറഞ്ഞു. ഇതിൽ കാര്യങ്ങൾ വ്യക്തമല്ല എങ്കിലും ഇത് തനിക്കുള്ള ഉള്ള ഒരു വാണിംഗ് ആണ്. ഇനി ഇങ്ങനെ ഉണ്ടായാൽ സസ്‌പെൻഡ് ചെയ്യും. ഇപ്പോൾ ക്ലാസ്സിലേക്ക് പൊക്കോ”
അത് കേട്ടതും അന്നയുടെ മുഖത്തു ഒരു ചിരി വന്നു മാഞ്ഞു.
പക്ഷെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. .
“മാം ആ ഇൻ്റെർവെൽ സമയത്തെ CCTV ഫുറ്റേജ് കൂടി ഒന്ന് കാണു,”
അങ്ങനെ ഒരു ആവിശ്യം ഞാൻ ഉന്നയിക്കുമെന്ന് അവര് പ്രതീക്ഷിച്ചില്ല. മനസില്ലാ മനസോടെ ഇൻ്റെർവെൽ സമയത്തെ ഫുറ്റേജ് നോക്കി അന്നയുടെ പെഫോമൻസും ചിരിച്ചു കൊണ്ട് കൂളായി സംസാരിക്കുന്ന എന്നെയും കണ്ടു കാണണം. അവരുടെ മുഖം ഒന്ന് മാറി. എങ്കിലും അന്നയോടെ ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. MLA യുടെ മോൾക്ക് അല്ലെങ്കിൽ പണച്ചാക്കിൻ്റെ മോൾക്കുള്ള പ്രിവിലേജ്. എന്നോട് ക്ലാസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്നതു കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സർ സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു.
അല്പം കഴിഞ്ഞു അന്നയും ക്ലാസ്സിലേക്ക് വന്നു. അവളുടെ പട്ടി ഷോ ചീറ്റിയെങ്കിലും അത് മുഖത്തു പ്രകടിപ്പിക്കാതെ വിജയ ചിരിയുമായിട്ടാണ് കടന്നു വന്നത്. രാഹുൽ എന്നോട് എന്തായി എന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് ഞാൻ പറഞ്ഞു. ക്ലാസ്സ് കഴിഞ്ഞതും അന്ന ദേഷ്യത്തോടെ എന്നെ തിരിഞ്ഞു നോക്കി ഞാൻ തിരിച്ചും കലിപ്പിച്ചു നോക്കി എന്നിട്ട് അവൾ അവരുടെ കൂട്ടുകാരികൾക്ക് ഒപ്പം പോയി.
സുമേഷ് അന്നയുടെയും അവളുടെ കൂട്ടുകാരികളുടെയും പിന്നാലെ ഔഡി. മാത്യു അടക്കം ഉള്ളവർ എന്നോട് ഡിറക്ടറുടെ റൂമിൽ എന്താണ് ഉണ്ടായത് എന്ന് ചോദിച്ചു. ഞാൻ വിശദമായി ഒന്നും പറഞ്ഞില്ല.
പുറത്തേക്കിറങ്ങി ശേഷം തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ കയറി രാഹുലിൻ്റെ അടുത്ത് നടന്ന അടുത്തു കാര്യങ്ങൾ പറഞ്ഞു.
“ഡാ അർജ്ജു സംഭവം കൈ വിട്ടു പോകുമോ ഒരു ദിവസം തന്നെ നീ അവളുമായി രണ്ടു വട്ടം ഉടക്കി. ആദ്യ ദിവസം തന്നെ അലമ്പാക്കരുത് എന്ന് രാവിലെ എനിക്ക് ഉപദേശം തന്നിട്ട് പോയവനാണ് ”
രാഹുൽ എന്നെ കളിയാക്കി ചിരിച്ചു
“അത്യവശ്യം പിടിപാടുള്ള കൂട്ടത്തിൽ ആണ്. പിന്നെ നിന്നെ വിളിപ്പിച്ചതും ആ ഇക്‌ണോമിക്‌സ് ലെക്ചർ അരുൺ സർ എന്താണ് സംഭവം എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ബാക്കി ടീച്ചേഴ്സ് ഒക്കെ ഇപ്പോൾ അറിഞ്ഞു കാണും ”
ഇതേ സമയം ലേഡീസ് ഹോസ്റ്റലിൽ
“അവനെ ഡയറക്ടർ മാം ഊടു പാട് ഫയർ ചെയ്തു. പിന്നെ ലാസറ്റ് വാർണിംഗും കൊടുത്തിട്ടുണ്ട്”
അന്ന ചിരിച്ചു കൊണ്ട് അവളുടെ കൂട്ടികാരികളോടെ വിജയശ്രീ ലാളിതയായി തള്ളി
“എന്നാലും ഞാൻ വിചാരിച്ചത് അവനെ സസ്‌പെൻഡ് ചെയ്യുമെന്നാണ് “
അമൃത വിഷമത്തോടെ പറഞ്ഞു.
“അത് ഫസ്റ്റ് ഡേ ആയതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന് മാം പറഞ്ഞത് ഇത് കൊണ്ടൊന്നും തീരാൻ പോകുന്നില്ല ഈ അന്ന ആരാണ് എന്ന് അവൻ മനസിലാക്കാൻ പോകുന്നേയുള്ളു”
സസ്‌പെൻഡ് ചെയ്താലും ഡിസ്മിസ്സ് ചെയ്യിക്കരുതട്ടോ അന്നെ…. കാണാൻ വക്കത്തുള്ള ഒരുത്തൻ ആണ്. എന്താ ലുക്ക് എന്താ പൊക്കം?
അനുപമ അത് പറഞ്ഞതും അന്നാ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
അരുൺ ക്ലാസ്സ് കഴിഞ്ഞു പൃത്വി ഓഫീസിൽ എത്തിയതും രണ്ട് ടെക്നിക്കൽ സ്റ്റാഫിനെയും മീറ്റിംഗിന് വിളിച്ചു
“ഉടനെ ഒരു കമ്പ്ലീറ്റ് ബാക്ഗ്രൗണ്ട് ഫയൽ ഉണ്ടാക്കണം പേര് അന്നാ മേരി കുര്യൻ അച്ഛൻ കുര്യൻ കുന്നേൽ MLA ഡീറ്റൈൽ ആയി തന്നെ SWOT ചെയ്യണം സ്റെങ്ത് വീക്നസ് ഓപ്പർട്യൂണിറ്റി ത്രെറ്റ് എല്ലാം വേണം. നാളെ തന്നെ സംഭവം റെഡി ആക്കണം. കുടുംബക്കാരുടെ അടക്കം എല്ലാവരുടെയും കമ്പ്ലീറ്റ് ഡീറ്റെയിൽസ് വേണം”
എന്നിട്ട് അരുൺ ക്ലാസ്സിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിട്ടുള്ള കോളേജ് cctv വീഡിയോസ് കാണാൻ തുടങ്ങി.
മെൻസ് ഹോസ്റ്റലിലും ഇത് തന്നെ ആയിരുന്നു സംസാര വിഷയം. അർജുനും അന്നയും തമ്മിൽ ഉള്ള ഉടക്ക്. ഡയറക്റ്ററുടെ അടുത്തേക്ക് വിളിച്ചപ്പോൾ തന്നെ അർജുൻ്റെ ചീട്ട് കീറി മിനിമം ഒരു സസ്പെന്ഷൻ എങ്കിലും കിട്ടും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.
ഞങ്ങൾ റൂമിൽ എത്തിയപ്പോൾ തൃശൂർ ഗെഡികൾ അടക്കം എല്ലാവരും റൂം നം 7 ൽ കാത്തു നിൽപ്പുണ്ട്. എല്ലാവർക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്.
ഞാൻ കാര്യങ്ങൾ വീണ്ടും ചുരുക്കി പറഞ്ഞു. ഒട്ടു മിക്കവരും അവൾക്ക് കാണാൻ കൊള്ളാവുന്നതിൻ്റെ അഹങ്കാരം ആണ് എന്നഭിപ്രായപെട്ടു.
“ഡാ ക്ലാസ്സ് കഴിഞ്ഞതും നീ അവളുമാരുടെ പിന്നാലെ പോകുന്നത് കണ്ടല്ലോ”
രാഹുൽ സുമേഷിനോട് സ്വല്പം കലിപ്പിൽ ചോദിച്ചു.
അത് പിന്നെ എന്താ സംഭവിച്ചത് എന്നറിയാൻ
“എന്താ സംഭവിച്ചത് എന്നറിയണമെങ്കിൽ നിനക്ക് എന്നോട് ചോദിച്ചാൽ പോരെ.”
പിന്നെ അതിനെ പറ്റി കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല. ക്‌ളാസ്സിലെ തന്നെ വേറെ പെൺകുട്ടികളെ കുറിച്ചായി സംസാരം. ദീപുവും രമേഷും ചിലരെ പരിചയപ്പെട്ടു എന്നൊക്കെ അടിച്ചു വിടുന്നുണ്ടായിരുന്നു.
പിറ്റേ ദിവസവും രാവിലെ പതിവ് പോലെ തന്നെ കാര്യങ്ങൾ. ഒരു വ്യതായാസം എന്താണന്ന് വെച്ചാൽ രാഹുലും ദീപുവും പെൺ പിള്ളേരുടെ സൈഡിലെ ബാക്ക് നിരയിലേക്ക് മാറി. അവിടെ കുറച്ചു പേരുടെ അടുത്ത് കമ്പനി അടിച്ചു ഇരിക്കുന്നു.
“ദേ ഡാ ബുദ്ധിയുള്ള കോഴികൾ ഞാനും അവന്മാരുടെ കൂടെ പോയി ഇരിക്കുകയാണ് എന്നാലേ ആരെയെങ്കിലും വളക്കാൻ പറ്റു”
എന്ന് പറഞ്ഞ രാഹുൽ അവരുടെ അടുത്തേക്ക് പോയി . റൂം മേറ്റ് മാത്യു ആണ് ഇന്ന് എൻ്റെ അരികിൽ ഇരിക്കുന്നത്.
അന്നയും അവളുടെ വാലുകളും അല്പം സമയം കഴിഞ്ഞാണ് എത്തിയത്. വന്നതും അവൾ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ തിരിച്ചും. ഇടയ്ക്കിടെ അവൾ ഇരിക്കുന്ന കസേര കറക്കി തിരിഞ്ഞിരുന്നു എന്നെ ദേഷ്യത്തോടെ നോക്കും. എല്ലാ ബ്രേക്കിനും ഇത് തന്നെ തുടർന്ന്. പരസ്പരം നോക്കി കലിപ്പാക്കൽ.
ഉച്ചക്ക് ക്യാൻ്റെനിൽ ചെന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അടുത്ത സംഭവം. ഫസ്റ്റ് ഇയർകാർക്ക് ഉച്ചക്ക് 12:00 മുതൽ 1:00 മണി വരെ ആണ് ലഞ്ച് ബ്രേക്ക് സീനിയർസ് ആരും തന്നെ ഉണ്ടാകാറില്ല. പക്ഷേ അന്ന് ഞങ്ങൾ ഉച്ച ഭക്ഷണം ചെന്നപ്പോൾ ഒരു 8-10 പേരുടെ ഒരു ഗാങ് ഉണ്ട്. മെസ്സ് ഹാളിലെ ഒരു ടേബിൾ അവർ കയ്യടക്കിയിട്ടുണ്ട്. യൂണിഫോമിൽ നിന്ന് തന്നെ അപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായി. തമ്മിൽ തമ്മിൽ ഉച്ചത്തിലാണ് സംസാരം. എം.ബി.എ പെൺപിള്ളേരെ ഒക്കെ ചിലവന്മാർ വായി നോക്കുന്നുണ്ട്. പക്ഷേ കമൻ്റെ അടി ഒന്നുമില്ല. ഞാനും രാഹുലടക്കം ഉള്ളവർ അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡടി തുടങ്ങി. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും അങ്ങോട്ട് കയറി വന്നത്. അന്നയെ കണ്ടതും അതിൽ ഒരുത്തൻ അവളുടെ അടുത്ത് ചെന്ന് ചിരിച്ചോണ്ട് സംസാരിക്കാൻ തുടങ്ങി. മുൻ പരിചയമുണ്ടെന്നു തോന്നുന്നു. അന്നാ അവളുടെ കൂട്ടുകാരികളെ പരിചയെപ്പെടുത്തി. ഇടക്ക് അവനും അന്നയും എൻ്റെ ഭാഗത്തേക്ക് നോക്കി വീണ്ടും എന്തോ സംസാരിക്കുന്നുണ്ട്. അവൻ എന്നെ നോക്കി പേടിപ്പിക്കാനായി ശ്രമം. അവൻ്റെ നോട്ടവും പട്ടി ഷോയും കണ്ട് രാഹുൽ അലമ്പാകും എന്ന് എനിക്ക് തോന്നി.
“കണ്ട്രോൾ രാഹുൽ കണ്ട്രോൾ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യൂ.”
പെട്ടന്ന് പ്ലേറ്റ് രണ്ടും ഉച്ചത്തിൽ കൊട്ടുന്ന സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അന്നയുടെ അടുത്തു നേരത്തെ സംസാരിച്ചവൻ അവന്മാർ ഇരിക്കുന്ന ടേബിളിൻ്റെ മുകളിൽ കയറി നിൽക്കുകയാണ് എല്ലാവരുടെയും ശ്രദ്ധ കിട്ടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി
“ഞാൻ ജിമ്മി, അപ്പുറത്തെ ക്യാമ്പസ്സിലെ എഞ്ചിനീയറിംഗ് മെക്ക് സീനിയർ ഈ നിൽക്കുന്ന അന്ന കെട്ടാൻ പോകുന്നത് എൻ്റെ ജോണി ചേട്ടനെയാണ് . അതായത് അന്ന ചേച്ചി എൻ്റെ ഭാവി ചേടത്തിയമ്മയാണ് അത് കൊണ്ട് അന്നക്കു ആരെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയാൽ ഞങ്ങൾ വേണ്ട പോലെ സൽക്കരിക്കുന്നതായിരിക്കും .”
അവസാനം അവൻ പറഞ്ഞത് എന്നെ നോക്കിയാണ്. രാഹുൽ ചാടി എഴുന്നേറ്റതും ഞാൻ അവൻ്റെ കൈയിൽ കയറി പിടിച്ചു.
” ഇപ്പോൾ വേണ്ടാ നമക്ക് അവസരം കിട്ടും ”
അവൻ കാര്യം മനസ്സിലായി. അത് കൊണ്ട് ജിമ്മിയെ നോക്കികൊണ്ട് കൈ നക്കിയിട്ട് ഉച്ചത്തിൽ ഒരു ഏമ്പക്കം വിട്ടു. അത് കേട്ടതും ബാക്കി എല്ലാവരും കൂട്ടച്ചിരിയായി. അവന്മാർ ഞങ്ങളെ ദേഷ്യത്തോടെ നോക്കിയിട്ട് വേഗം തന്നെ സ്ഥലം കാലിയാക്കി.
“ഇവളുടെ കുടുംബം മൊത്തം പട്ടി ഷോ ആണെല്ലോ”
ടോണി എൻ്റെ സൈഡിൽ ഇരുന്ന് പറഞ്ഞു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ബുള്ളറ്റ് എടുത്ത് ഹോസ്റ്റലിലേക്ക്. ഞങ്ങളുടെ ഹോസ്റ്റലിൻ്റെ അങ്ങോട്ടേക്കുള്ള വഴിയിൽ ഞാൻ പറഞ്ഞ പോലെ തന്നെ കിട്ടേണ്ടത് വാങ്ങാനായി ജിമ്മിയും കൂട്ടരും നിൽക്കുന്നുണ്ട്. ഞങ്ങൾ കടന്നു വന്നതും അവൻ്റെ കൂട്ടത്തിൽ ഒരുത്തൻ ബൈക്ക് വട്ടം വെച്ച് ഞങ്ങളെ വഴി തടഞ്ഞു. അതേ സമയം തന്നെ ചില എംബിഎ സീനിയർസ് ഒക്കെ എന്താണ് സംഭവം എന്ന് നോക്കി നിൽക്കുന്നുണ്ട്. കൂട്ടത്തിൽ രാഹുലിൻ്റെ കൈയിൽ നിന്ന് അന്ന് തല്ല് മേടിച്ച അരുണും കൂട്ടരും ഉണ്ട്. സീനിയർസ് എന്തായാലും ഇടപെടാൻ പോകുന്നില്ല ചിലപ്പോൾ മറ്റവന്മാരുടെ കൂടെ തല്ലിയില്ലെങ്കിലേ അത്ഭുതമുള്ളു. ഞങ്ങളുടെ ക്ലാസ്സ് മേറ്റ്സ് ആരും തന്നെ ബസ് കയറി എത്തിയിട്ടുമില്ല .
“ഡാ ശരിക്കും കൊടുത്തോണം ഗ്രൗണ്ട് നമ്മക്ക് അനകൂലമല്ല” ഞാൻ രാഹുലിൻ്റെ ചെവിയിൽ മന്ത്രിച്ചു
“ചേട്ടന്മാർ ഇങ്ങോട്ട് ഒന്ന് വന്നേ നമ്മക്കൊന്നു പരിചയപ്പെടേണ്ടേ”
ജിമ്മി ആള് കളിച്ചു പറഞ്ഞു. നേതാവിൻ്റെ ഡയലോഗ് കേട്ട് അവന്മാരുടെ മുഖത്തും ഒരു പുച്ഛചിരി.
രാഹുൽ ബുള്ളറ്റ് സൈഡിലേക്ക് അല്പം ഒതുക്കി. എന്നിട്ട് നേരെ ജിമ്മിയുടെ അടുത്തേക്ക് ചെന്ന്. പിന്നാലെ ഞാനും.
“നീ കൈ മാത്രമേ നക്കു അതോ…. ”
ജിമ്മി പറഞ്ഞു തുടങ്ങിയതും രാഹുൽ അവൻ്റെ കോളറിൽ പിടിച്ചു മുന്നോട്ട് വലിച്ചു മൂക്കിനിട്ട് തന്നെ നല്ലൊരു ഇടി അങ്ങു കൊടുത്തു. പിന്നാലെ നാഭിക്കിട്ടു ഒരു ചവിട്ടും. അപ്പോൾ തന്നെ ഞാനും സൈഡിൽ നിൽക്കുന്നവന്മാരെയും നല്ല രീതിയിൽ പെരുമാറി. അവന്മാർ ഞെട്ടി ഓടാൻ നോക്കുന്നുണ്ട്. പട്ടി ഷോ ആണ് ഉദേശിച്ചത് തിരിച്ചു അടി പ്രതീക്ഷിച്ചിട്ടില്ല. കാരണം കാല് പോലും നിലത്തുറപ്പിക്കാതെ പലരും അവരുടെ ബൈക്കിൻ്റെ മുകളിൽ ഷോ കാണിച്ചാണ് ഇരുന്നിരുന്നത്. ഞാൻ രണ്ടെണ്ണം കൊടുത്തപ്പോളെക്കും ബൈക്ക് അടക്കം അവന്മാരിൽ ചിലർ മറിഞ്ഞു വീണു. അടി കിട്ടാത്ത രണ്ടുപേർ മരവിച്ചു നിൽക്കുകയാണ്. താഴെ വീണുകിടക്കുന്ന ജിമ്മിയുടെ മുക്കിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. കൂട്ടത്തിൽ ഇടി കിട്ടാത്ത രണ്ട് പേരോട് രാഹുൽ ആക്രോശിച്ചു “വിട്ടു പോടാ പട്ടി കഴു$^(*..”
പട്ടി ഷോ ഇറക്കിയവന്മാരും പട്ടി ഷോ കാണാൻ നിന്നവന്മാർ അടക്കം എല്ലാവന്മാരും പതുക്കെ സ്ഥലം കാലിയാക്കി. ഞങ്ങളുടെ ബാച്ചിൽ ഉള്ളവരാരും തന്നെ എത്താത്തതിനാൽ സംഭവം അറിഞ്ഞിട്ടില്ല. പക്ഷേ എല്ലാവരും ഉടനെ അറിയും. കാരണം അവിടെ കട നടത്തുന്ന ചേട്ടനും കുറെ സീനിയർസും എല്ലാം കണ്ടിട്ടുണ്ട്. പുള്ളി എല്ലാവരുമായി കമ്പനിയുമാണ്. ഞങ്ങൾ കടയില് കയറി രണ്ടു സർബത്തു ഓർഡർ ചെയ്തു. കൂടെ രണ്ട് മുട്ട പപ്പ്സും.
“ചേട്ടൻ ആരോടും ഒന്നും പറയരുത്”
അതിനു പുള്ളി ചിരിച്ചിട്ട് തലയാട്ടുക മാത്രമാണ് ചെയ്തത്.
വൈകിട്ടായപ്പോളേക്കും ചിലരൊക്കെ കാര്യങ്ങൾ അറിഞ്ഞു എന്ന് മനസ്സിലായി. എൻ്റെ റൂം മേറ്റ് മാത്യു എന്നോട് അത് നേരിട്ട് ചോദിക്കുകയും ചെയ്തു. അവന് ചില സീനിയർസിനെ പരിചയം ഉണ്ട് അവർ വഴി ആണ് അറിഞ്ഞത്.
പക്ഷേ ഇവിടെ അറിഞ്ഞതിലും കൂടുതലായി സീനിയർസ് വഴി ലേഡീസ് ഹോസ്റ്റലിൽ സംഭവം പാട്ടായി. സംഭവം അറിഞ്ഞതും അന്ന ജിമ്മിയെ ഫോണിൽ വിളിച്ചു നാണക്കേട് കാരണം അവൻ ഫോൺ എടുത്തില്ല. പിന്നെ അവൾ അവളുടെ പ്രതിശ്രുത വരൻ ജോണിയെ വിളിച്ചു കാര്യങ്ങൾ അറിഞ്ഞു. ജോണിക്ക് അന്നയെ ചെറിയ പേടി ആണ് എങ്കിലും അനിയൻ ഇടി കിട്ടാൻ കാരണം അന്നയാണ് എന്ന് ചെറുതായി കുറ്റപ്പെടുത്തി. അതും പറഞ്ഞവർ തമ്മിൽ വഴക്കായി
അന്നയുടെ കൊച്ചച്ചൻ ജോസും ജോണിയുടെ അപ്പൻ മാർക്കോസും തമ്മിൽ ചില ഏർപ്പാടുകൾ ഒക്കെ ഉണ്ട്. അന്നയുടെ അപ്പനെയും അറിയാം. അന്നയും ജിമ്മിയും തമ്മിലുള്ള കല്യാണം ഫോർമൽ ആയി ഉറപ്പിച്ചിട്ടൊന്നുമില്ല. എങ്കിലും വാക്കാൽ പറഞ്ഞു വെച്ചിട്ടുണ്ട്.
ഒരു പുതു തലമുറ സംഭരംഭകൻ എന്ന പേരിൽ അപ്പൻ്റെ ചില ബിസിനസ്സ് നോക്കി നടത്തൽ ആണ് ജോണിയുടെ പരിപാടി. കണ്ടാൽ ഒരു മാന്യൻ. ധൈര്യം എന്നത് ഏഴയലത്തുകൂടി പോയിട്ടില്ല എന്ന് മാത്രം. എങ്കിലും സ്റ്റൈലും ലൂക്കും ഒക്കെ ഉണ്ട്. ജോണിയുടെ അനിയനാണ് ജിമ്മി ഒന്നാന്തരം ആലംബൻ.
അന്നയുടെ അനിയൻ സ്റ്റീഫന് ഈ ബന്ധത്തിനോട് ഒട്ടും താല്പര്യം ഇല്ല. ജോണി ചേച്ചിക്ക് പറ്റിയ ആൾ അല്ലെന്നാണ് സ്റ്റീഫൻ്റെ വിലയിരുത്തൽ. പിന്നെ എല്ലാ കോളേജിലെ പോലെ മെക്ക് സിവിൽ യുദ്ധത്തിൻ്റെ പേരിൽ ജൂനിയർ ആയി ചേർന്ന സ്റ്റീഫനെ മുൻപരിചയം ഉണ്ടായിട്ട് കൂടി ഈ ജിമ്മി മൈൻഡ് ചെയ്യാറെ ഇല്ല. പോരാത്തതിന് എല്ലാവരുടെ അടുത്തും സ്ഥായി ആയിട്ടുള്ള പുച്ഛം കലർന്ന സംസാരവും കൂടെ കാശിൻ്റെ ഹുങ്ക്.
ജിമ്മിക്ക് അടി കിട്ടിയത് അറിഞ്ഞു ഉടനെ സ്റ്റീഫൻ അന്നയെ വിളിച്ചു
“ഡി ചേച്ചി നീയായിട്ടു ജിമ്മിക്ക് സമ്മാനം ഒപ്പിച്ചു കൊടുത്തെന്നു കേട്ടല്ലോ. നിൻ്റെ ക്ലാസ്സിലെ ആ ചേട്ടന്മാരെ എന്നെ ഒന്ന് പരിചയപ്പെടുത്താമോ. ഒന്ന് അഭിനന്ദിക്കാൻ ആണ്”
“പോടാ ചെക്കാ അവന്മാരെ ഞാൻ പാഠം പഠിപ്പിച്ചു കാണിച്ചു തരാം എനിക്ക് ആരുടെയും സഹായം ഒന്നും വേണ്ട. ഞാൻ കരാട്ടെ ഒക്കെ പഠിച്ചേക്കുന്നത് ചുമ്മാതെ ആണോ, എന്നോട് കളിക്കാൻ വന്നാൽ അവന്മാർ വാങ്ങി കൂട്ടും ”
അന്ന ദേഷ്യത്തിൽ പറഞ്ഞു.
“എൻ്റെ ചേച്ചി വെറുതെ നല്ല ആണ് പിള്ളേരുടെ കൈയിൽ നിന്ന് വാങ്ങാൻ നിൽക്കണ്ട, അവന്മാർക്ക് നല്ല ഇടി ഇടിക്കാൻ അറിയാം, ആ ജിമ്മിയും കൂട്ടരും 9 പേരുണ്ടായിട്ടാണ് തിരിച്ചു ഒരടി പോലും കൊടുക്കാൻ പറ്റാതെയാണ് വാങ്ങി കൂട്ടിയത്. അവൻ്റെ മൂക്കിൻ്റെ പാലം ഒടിഞ്ഞിട്ടുണ്ട്. നാണക്കേട് കാരണം അവൻ ഹോസ്പിറ്റലിൽ പോയി കിടക്കുകയാണ്”
“നീ നോക്കിക്കോ സ്റ്റീഫ തല്ലി തോൽപിക്കാൻ പറ്റിയില്ലെങ്കിലും ഈ അന്ന അവന്മാരെ ബുദ്ധി ഉപയോഗിച്ചു വീഴ്ത്തും”
അതും പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു,
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ഞെട്ടി കാരണം കുരുട്ട് ബുദ്ധിയും വാശിയും ചേച്ചിക്ക് നല്ല പോലെ ഉണ്ട്.
അമ്മയില്ലാത്തതിനാൽ അന്ന ചേച്ചിയെ സ്റ്റീഫന് വലിയ കാര്യമാണ്. അമ്മയുടെ അതേ സ്ഥാനം ഉപദേശിച്ചു നേരെ ആക്കാൻ പറ്റുകയുമില്ല. എന്താകുമോ എന്തൊ
തുടരും…
00cookie-checkജീവിതമാകുന്ന ബോട്ട് – Part 2