കൂട്ടുകാരെ ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഒരു ലവ് ആക്ഷൻ തീമിൽ ഉള്ള കഥയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി എഴുതുന്നത് കൊണ്ട് ഒത്തിരി തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം. ഒത്തിരി അക്ഷര തെറ്റുകൾ ഉണ്ടാകാനും സാദ്യതയുണ്ട്.
ഇതിലെ നായകൻ ശിവ കഥയിലെ സാഹചര്യം മൂലം അർജ്ജുൻ എന്ന പെരുമാറ്റിയാണ് ജീവിക്കുന്നത്. അത് പോലെ തന്നെ ശിവയുടെ ഉറ്റ ചങ്ങാതി നിതിൻ രാഹുൽ എന്ന പേരിലും. അതു കൊണ്ട് പേരുകൾ രണ്ടാണെകിലും ആള് ഒന്നാണ് എന്ന് മനസ്സിലാക്കണം. പിന്നെ ഇതിലെ പല കഥാപാത്രങ്ങൾ പല രാജ്യങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ളവരാണ് അവർ പല ഭാഷയിൽ സംസാരിക്കുന്നതായി സങ്കല്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആദ്യ കുറെ അദ്ധ്യായങ്ങളിൽ എന്തായാലും കമ്പി ഇല്ല. അഭിപ്രായങ്ങൾ കമന്റ്ലൂടെ അറിയിക്കണം. ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും മറക്കേണ്ട.
ഹിമാലയൻ സാനുക്കളിൽ ഏതോ പാതയിലൂടെ അവൻ പായുകയാണ്. ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല .ആരെയും അഭിമുഖരിക്കാൻ പറ്റാതെ ഉള്ള ഒരു ഒളിച്ചോട്ടം. ആ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ എട്ട് മാസത്തോളം ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലുടെ പല ഗ്രാമങ്ങളിലൂടെ… പല സംസ്ഥാനങ്ങളും കടന്ന്….
ദൂരെ ഒരു നീല തടാകം, സോ മോറിറി തടാകം (Tso-moriri lake). അവൻ ബൈക്ക് ഒതുക്കി ആ നീല തടാകത്തിനൻ്റെ അടുത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ കയറി ഇരുന്നു. വീണ്ടും ചിന്തയിൽ മുഴുങ്ങി. “എനിക്ക് എന്താണ് സംഭവിക്കുന്നത് സങ്കടം ആണോ? സങ്കടം ഒക്കെ ഒത്തിരി കരഞ്ഞു തീർത്തതാണെല്ലോ. ഒറ്റപ്പെടൽ അതാണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് സ്നേഹിക്കുന്ന എല്ലാവരും ജീവതത്തിൽ നിന്ന് ഒരുമിച്ച് ഇല്ലാതാകുമ്പോൾ ഉള്ള ഒറ്റപ്പെടൽ. ഇത് ഇനിയും ഇങ്ങനെ തുടർന്നാൽ എൻ്റെ മരണം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒരു കോലമായി. ഇനി ഇങ്ങനെ തുടരാൻ സാധിക്കില്ല… ഈ ഒറ്റപ്പെടൽ നിന്ന് എനിക്ക് ഒരു മോചനം വേണം.”
പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു. “ഒരേ ഒരു വഴിയേ ഉള്ളു … ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”
അവൻ ബൈക്കിൽ കയറി അടുത്തുള്ള ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു “ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ ” മുംബൈ: പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ് ബാനർജി എന്ന കൊൽക്കത്തകാരൻ ആണ്. പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .
2008 മുബൈ തീവ്രാദ അക്രമം ഉണ്ടായപ്പോൾ അന്നത്തെ മിലിറ്ററി ഇൻ്റെലിജൻസ് ഡയറക്ടർ ജനറൽ കരൺവീർ സിംഗ് ബ്ലാക്ക് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പ്രത്വി ഗ്രൂപ്പ്. ആ ജോലി ഏല്പിച്ചത് മിലിറ്ററി ഇൻ്റെലിജൻസിൽ തന്നെ തനിക്ക് ഏറ്റവും വിശ്വാസം ഉള്ള മേജർ വിശ്വനാഥൻ. വിശ്വനാഥനൻ്റെ കഴിവ് മൂലം പൃത്വി ഗ്രൂപ്പ് ബിസിനസ്സ് മേഖലയിൽ പടർന്നു പന്തലിച്ചു. രാജ്യത്തിന് വേണ്ടി കൗണ്ടർ ഇൻ്റെലിജൻസ് ഓപ്പറേഷനുകൾ. ശത്രു രാജ്യങ്ങളിൽ അട്ടിമറികൾ, കൊലപാതകങ്ങൾ എല്ലാം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള ടീം ആണ് നടത്തുന്നത്. ഗവണ്മെനൻ്റെ ഇൻ്റെലിജൻസ് വിഭാഗങ്ങൾക്കുള്ള യാതൊരു ചുവപ്പു നാട ഇല്ല. ഗവണ്മെനൻ്റെ നിയന്ത്രണങ്ങൾ ഒന്നുമില്ല. എല്ലാത്തിനും ഉപരി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശല്യം ഇല്ല. ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നുള്ള വരുമാനം ഉള്ളത് കൊണ്ട് ഫണ്ടിങ്ങിനും യാതൊരു കുറവുമില്ല. പ്രത്വി ഗ്രൂപ്പ് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാർക്കും ആ കമ്പനിയുടെ യഥാർത്ഥ ലക്‌ഷ്യം എന്താണ് എന്ന് അറിഞ്ഞു കൂടാ. അവരെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും പല രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന രാജ്യത്തെ തന്നെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം. എന്നാൽ ആ ബിസിനസ്സ് സാമ്രാജ്യത്തിനൻ്റെ ഉള്ളിൽ തന്നെ ആണ് പൃത്വി ഗ്രൂപ്പിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്കായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ത്രിശൂൽ എന്ന ഇൻ്റെലിജൻസ് വിഭാഗം. അതിനായി പ്രവർത്തിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ആ രഹസ്യം അറിയൂ. ജീവ എന്ന റിസേർച്ച ഡയറക്ടർ (ത്രിശൂൽ ഇൻ്റെലിജൻസ് സാമ്രാജ്യത്തിലെ സൗത്ത് ഇന്ത്യ ഓപ്പറേഷനുകളുടെ തലവൻ വിശ്വനാഥനൻ്റെ ഓഫീസ് റൂമിലേക്ക് കയറി വന്നു. “ഇരിക്കു ജീവാ, എന്താണ് കാര്യം?”
ജീവ: “ശിവ, അവൻ നമ്മൾ കൊടുത്തിരുന്ന നമ്പറിലിക്കെ വിളിച്ചിരുന്നു. ലേ(leh) ടൗണിലെ ഒരു ഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത്. ഞാൻ സംസാരിച്ചിരുന്നു. ആദ്യം ചോദിച്ചത് അഞ്ജലിയെ പറ്റിയാണ്. അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അവനു തുടർന്ന് പഠിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ബാംഗ്ലൂർ വേണ്ട കൊച്ചി മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റി സ്വീകരിക്കാൻ ആള് മടി കാണിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പക്ഷേ കുറച്ചു കണ്ടീഷൻ വെച്ചിട്ടുണ്ട്. അവൻ്റെ സുരക്ഷയുടെ കാര്യങ്ങളിൽ മാത്രം ഉപദേശിക്കും പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതത്ര്യം അവനു മാത്രം. പിന്നെ പേർസണൽ ലൈഫിൽ ഒരു തരത്തിലും ഇടപെടരുത്. പിന്നെ കൊല്ലത്തിൽ രണ്ട് പ്രാവിശ്യം അവന് അഞ്ജലിയെ കാണണം. പുതിയ ഐഡി കാർഡ്, കാൾ എൻക്രിപ്ഷനുള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. അവൻ കൊച്ചിയിൽ എത്തിയിട്ടില്ല. എത്തിയാൽ ഉടനെ സേഫ് ഡിപോസിറ്റ് ബോക്സ് നിന്ന് സാധനങ്ങൾ കളക്ട ചെയ്യുമായിരിക്കും.” “അവൻ്റെ പുതിയ ഐഡൻ്റെറ്റി?” “പേര് : അർജുൻ ദേവ , അച്ഛൻ ശങ്കർ ദേവ, ബിസിനസ്സ്, അമ്മ സാവിത്രി മേനോൻ അമേരിക്കയിൽ ജോലി. രണ്ട് പേരും അമേരിക്കയിൽ ഉള്ള നമ്മുടെ റിയൽ അസെറ്റ്സ് ആണ്. ഒരുവിധം ഉള്ള സ്‌ക്രൂട്ടിനി വന്നാൽ തിരിച്ചറിയില്ല എന്നുറപ്പുണ്ട്. ലോക്കൽ ഗാർഡിയൻ നമ്മുടെ ആളായിരിക്കും ജേക്കബ് വർഗീസ് എന്ന റിട്ടയേർഡ് ആർമിക്കാരൻ. ഇപ്പോൾ ഇടുക്കിയിൽ ഏല കൃഷി. നമ്മുടെ മിലിറ്ററി ഇന്റലിജൻസിലെ നിന്ന് ഈ അടുത്ത കാലത്ത് റിട്ടയർ ചെയ്‌ത ആളാണ്. ഇപ്പോൾ തൃശൂലിനായി കൻസൽറ്റൻറ്റ് ആയി പ്രവർത്തിച്ചു വരുന്നു. ജേക്കബ് സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സർ അസൈൻമെൻ്റെ എറ്റെടുത്തോളാം എന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നെ സ്കൂൾ മുതൽ എൻഞ്ചിനീറിങ് വരെ ഉള്ള സെർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റി മാർക്‌ലിസ്റ്റുകൾ എല്ലാം വെരിഫിക്കേഷൻ ഡാറ്റ അടക്കം റെഡി ആക്കിയിട്ടുണ്ട്”
“ഏതു കോളേജിൽ ഏതു കോഴ്‌സിനാണ് ആണ് അവൻ ജോയിൻ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞോ?”
ജീവ: “അതറിയില്ല സർ. ബാങ്ക് അക്കൗണ്ടു ട്രാക്ക് ചെയുന്നുണ്ട്. പിന്നെ സിം ആക്ടിവേറ്റ് ചെയ്താൽ അതും. അതിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും എന്നുറപ്പുണ്ട്.”
“ഫോൺ ലൊക്കേഷൻ ട്രാക്കിംഗന് മാത്രം ഉപയോഗിച്ചാൽ മതി, കാൾ മെസ്സേജ്, ഡാറ്റ ഒന്നും നിരീക്ഷിക്കേണ്ട. പിന്നെ കോളേജ് ഏതാണ് അറിഞ്ഞാൽ ഉടൻ 360 ഡിഗ്രി ത്രെറ്റ് അസെസ്മൻറ്റ് നടത്തണം. നമ്മുടെ രണ്ട് ഏജൻറ് മാരെ അവൻ അറിയാതെ നിരീക്ഷണത്തിനായി നിയമിക്കണം. ഡയറക്റ്റ് കോൺടാക്ട് ഒന്നും വേണ്ട. പിന്നെ ഒരു ടെക്‌നിക്കൽ ടീം ഉണ്ടാവണം. മെയിൻ ഓഫീസിൽ റെക്കോർസും ആളുകളും വേണ്ടാ. ലോക്കൽ ഓഫീസ് മതി. സ്റ്റാൻഡേർഡ് ഇവാക്യവേഷൻ പ്രോട്ടോകോൾ വേണം ബുള്ളറ്റ് പ്രൂഫ് കാർ ആയുധങ്ങൾ എല്ലാം. കേരളം ആണെന്ന് നോക്കേണ്ട. അവർ ആ അബു മുസ്തഫയും IEM ഉം എന്തായാലും തേടി വരും” “OK സർ, നാലു പേരുടെ കോബ്ര ടീമിനെ കൂടി ഉൾപെടുത്തിയേക്കാം അവർ എന്ധെങ്കിലും ത്രെറ്റ് ഉണ്ടെങ്കിൽ ഇരു ചെവി അറിയാതെ തീർത്തുകൊള്ളും” ത്രിശൂൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് കോബ്ര അംഗങ്ങൾ. മുതൽ അഞ്ചു പേരുടെ ചെറിയ ഗ്രൂപ്പ് ആയിട്ടാണ് അവർ പ്രവർത്തിക്കുക വിശ്വനാഥൻ ഒന്ന് ആലോചിച്ചതിനു ശേഷം “ഓക്കേ ലോക്കൽസുമായി യാതൊരു സംശയവും തോന്നാത്ത വിധം ഇഴുകി ചേരുന്നവരായിരിക്കണം. പിന്നെ ശിവയെ താനൊന്ന് നേരിട്ട് കാണണം. അഞ്ജലിയെ പറ്റി ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതി. അവനോട് കാര്യങ്ങൾ പറയണം. അവൻ്റെ ആഗ്രഹം ഉപേക്ഷിക്കാൻ പറയേണ്ട. അവൻ്റെ യഥാർത്ഥ ഐഡന്റ്റിറ്റി ആരും തന്നെ അറിയാതിരിക്കണം. അറിഞ്ഞാൽ പിന്നെ അവൻ പഠിത്തം നിർത്തേണ്ടി വരും. അത് അവനോട് വ്യക്തമാക്കിയേക്കണം.” “വേറെ എന്ധെങ്കിലും ഉണ്ടോ ജീവ?” ജീവ: “പിന്നെ ഇപ്പോൾ അവനെ ട്രാക്ക് ചെയുന്ന പോലെ ടോൾ പ്ലാസ ക്യാമെറകൾ വഴി അവൻ്റെ മൂവേമെൻ്റെ വാച്ച് ചെയുന്നുണ്ട്. പലപ്പോഴും അവൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ട്രാക്കിങ് അത്ര എളുപ്പമല്ല. എന്നാലും ഇടയ്ക്കിടെ അപ്ഡേറ്റ് കിട്ടുന്നുണ്ട്. പിന്നെ എടിഎം ക്യാഷ് വിത്ഡ്രോവലും ട്രാക്ക് ചെയുന്നുണ്ട് പൂനെയിൽ നിന്ന് പോയതിൽ പിന്നെ മൊബൈൽ യൂസ് ചെയ്തിട്ടില്ല എന്നാലും മൊത്തത്തിൽ ഒരു ഐഡിയ ഉണ്ട് അത് കൊണ്ട് തിരിച്ചുള്ള യാത്രയും ഇത് പോലെ തന്നെ ട്രാക്ക് ചെയ്തോളാം”
“തിരിച്ചു എത്തിയാൽ പിന്നെ പഴയ കൂട്ടുകാരെ കോൺടാക്ട ചെയ്താൽ അത് പ്രശ്‍നം ആകാൻ സാദ്യത ഉണ്ട്. ബെംഗളൂരു ഉള്ള അവൻ്റെ ക്ലോസ് ഫ്രണ്ട് നിതിനെ കോൺടാക്ട ചെയ്യാൻ സാദ്യത കാണുന്നു.”
വിശ്വൻ: “അങ്ങനെ എങ്കിൽ അതിന് ഒരു പ്രോട്ടോകോൾ ഇപ്പോൾ തന്നെ പ്ലാൻ ചെയ്തേരെ.”
ജീവ: “പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോട്ടോസ് ഡീറ്റെയിൽസ് ഒക്കെ കിടക്കുന്നുണ്ട്, അതിൽ ലോഗിൻ ചെയ്യരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. പക്ഷെ ഡിലീറ്റ് ചെയ്യാൻ അവൻ സമ്മതിക്കുന്നില്ല. അതെല്ലാം അവൻ്റെ ഓർമ്മകൾ ആണ് ആണെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ആയിട്ട് ഡിലീറ്റ് ചെയ്താൽ അത് അവൻ മനസിലാക്കും. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം” “ISI എന്തായാലും സോഷ്യൽ മീഡിയ അക്കൗണ്ട് വാച്ച് ചെയുന്നുണ്ടാകും. പിന്നെ മുസ്തഫയുടെ LET സ്ലീപ്പർ ഏജൻറ്റ്സ് അവൻ്റെ പഴയ കൂട്ടുകാരെ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയില്ല” “പിന്നെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോ IB ഡയറക്ടറെ വിളിക്കണം. ഏതു സ്ഥലത്തു ആണെങ്കിലും നമ്മുടെ സ്വന്തം ആളെ അവിടെ IB ഓഫീസർ ആയി നിയമിക്കണം സ്റ്റേറ്റ് പോലീസുമായി ലൈസണിങ്ങിനായി. സ്റ്റേറ്റ് ഇന്റലിജൻസ് ADGP യെ വിളിച്ചു ഒരു ആൻഗോിങ് മിഷൻ ഉണ്ടെന്ന് അറിയിച്ചേരെ എന്താണ് സംഭവം എന്നൊന്നും പറയേണ്ട. എപ്പോൾ സഹായം ചോദിച്ചലും കിട്ടണം എന്ന് മാത്രം റിക്വസ്റ്റ് ചെയ്താൽ മതി പ്രധാന ലോക്കൽ ഗുണ്ടാ സംഘങ്ങളും പറ്റിയും പഠിക്കണം. അവരെ നിയന്ത്രിക്കുന്ന ആളുകളെയും.” ഞാൻ ദുബായിലേക്ക് പോകുകയാണ് അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ശിവയുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. ഇനി ഒരു തെറ്റ് പറ്റാൻ പാടില്ല. ദുബായ് : സമയം രാത്രി ഒമ്പതു മണി. മരുഭൂമിയുടെ നടിക്കുള്ള ഒയാസിസ് പാം എന്ന റിസോർട്ടിൽ ഷെയ്ഖ് അൽ ഹമീദ് എന്ന ബിസിനസ്സമാൻ പാകിസ്ഥാനിൽ നിന്നുള്ള ജാവേദ് ഖാനും തമ്മിലുള്ള കൂടി കാഴ്ച്ച നടക്കുകയാണ്. ഷെയ്‌ഖിൻ്റെ കൂടെ എപ്പോഴും ആറോളം ബോഡിഗൗർഡസ് കാണും. ജാവേദഖാൻ എല്ലായിപ്പോഴും ഒറ്റക്കാണ് സഞ്ചാരം. ഷെയ്‌ഖിന് ലോകത്തിനു മുൻപിൽ ഹൈ സീ ട്രേഡിൽ കോടിക്കണക്കിനു ബാരൽ എണ്ണ കച്ചവടം ആണെങ്കിലും മെയിൻ പരിപാടി ഏഷ്യൻ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തങ്ങൾക്ക് ഹവാല വഴി പണം എത്തിക്കൽ ആണ്. ഇതിന് വിപുലമായ നെറ്റ്‌വർക്ക് ഷെയ്ഖ് കെട്ടി പെടുത്തിയിട്ടുണ്ട്. ഷെയ്‌ഖിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പകരം അഫ്ഘാൻ പാക്കിസ്ഥാൻ വഴിയുള്ള മയക്കുമരുന്ന് കച്ചവടത്തിൻ്റെ പങ്ക് ISI ഷെയ്‌ഖിൻ്റെ ചില കമ്പനികളിൽ എത്തിക്കും. ജാവേദ് ഖാൻ അബു മുസ്തഫയുടെ ഒരു മെസ്സെൻജെർ ആണ്. അബു മുസ്തഫക്ക് മൊബൈൽ ഫോണുകളെ വിശ്വാസം പോരാ പുള്ളിയുടെ കയ്യൊപ്പുള്ള സുപ്രധാന ഓപ്പറേഷനുകൾക്ക് വിശ്വസ്തരായ മെസ്സെൻജെറുമാർ വഴി നേരിട്ടാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്, ഇന്ത്യയിലെ ഓപ്പറേഷനുകൾക്ക് മാത്രമാണ് സാറ്റലൈറ്റ് ഫോണും ഇമെയിലും ഒക്കെ ഉപയോഗിക്കുക അതും അനുയായികൾ വഴി IEM ഓപ്പറേഷനുകൾക്ക് ആർക്ക് എവിടെ എത്ര പണം എന്നതിൻ്റെ ലിസ്റ്റുമായി എല്ലാ മാസവും ജാവേദ് ഖാൻ പാകിസ്ഥാനിൽ നിന്ന് ദുബായിലെത്തി ഷെയ്‌ഖിനെ നേരിട്ട് കണ്ട് നൽകും. എന്നാൽ ഇന്ന് അവരിരുവർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവർ രണ്ട് പേരും ചെന്ന് കയറുന്നത് ത്രിശൂൽ ഒരുക്കിയ കെണിയിലേക്കാണ്.
ഇരുവരും തമ്മിൽ ഉള്ള മീറ്റിംഗ് തുടങ്ങുന്നതിന് അല്പം മുൻപ് റിസോർട്ടിന് അഭിമുഖമായിട്ടുള്ള ഒരു മണൽ തിട്ടയിലേക്ക് ഒരു ലാൻഡ് ക്രൂയിസർ എത്തി. അതിൽ രണ്ടു പേർ മാത്രം. ത്രീശൂൽ ദുബായ് ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന നാസർ എന്ന ഏജൻ്റെറും പിന്നെ വിശ്വനാഥനും. വിശ്വനാഥൻ ഒരു ബൈനോക്കുലർ എടുത്തു റിസോർട്ട് നീരിക്ഷിച്ചു. മരുഭൂമിക്ക് നടുക്ക് ഒരു ചെറിയ തടാകവും അതിനോട് ചേർന്ന് കുറച്ചു പാം മരങ്ങളും. അകെ 7 കൂടാരം. സാറ്റലൈറ്റ് ഫോട്ടോയിൽ കണ്ടത് പോലെ ഏതാനും സേവകരും ഷെയ്ക്കും അംഗരക്ഷകരും ജാവേദ് ഖാനുമല്ലാതെ വേറെ ആരും തന്നെ ആ റിസോർട്ടിൽ ഇല്ല. ഒരു ക്യാമ്പ് ഫയർ സെറ്റ് ചെയ്തിരിക്കുന്നതിന് അരികിലായി രണ്ടു പെണ്ണുങ്ങൾ ബെല്ലി ഡാൻസ് കളിക്കുന്നു. അതിൽ ശ്രദ്ധിക്കാതെ ഷെയ്ഖ് ഒരാളുമായി സംസാരിക്കുന്നുണ്ട്. ഷെയ്‌ഖിൻ്റെ പിന്നിലായി അങ്ങേരുടെ പേർസണൽ പ്രൊട്ടക്ഷൻ ഡീറ്റൈലിലെ നാലു പേർ നിലയുറപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേർ അല്പ്പം മാറി റോന്തു ചുറ്റുന്നു. എല്ലാവരുടെ കയ്യിലും ജർമ്മൻ തോക്കായ ഹെക്കലെർ MP7 മെഷീൻ ഗൺ ഉണ്ട്. “സർ എല്ലാവരും റെഡി ആണ്. ജാവേദിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽപ്പ സമയം മാത്രമേ മീറ്റിംഗ് കാണുകയുള്ളു.“ നാസർ വിശ്വനാഥനോടു പറഞ്ഞു “കോബ്ര സ്‌നൈപ്പർ ടീമിനു സിഗ്നൽ കൊടുക്കൂ ഷെയ്‌ഖിനെ ജീവനോടെ വേണം.” റിസോർട്ടിൻ്റെ 400 മീറ്റർ അകലെ രണ്ടംഗ കോബ്ര സ്‌നൈപ്പർ ടീം അവരുടെ FN സ്കാർ 20 S സ്‌നൈപ്പർ റൈഫിലിൻ്റെ സ്കോപ്പിലൂടെ അവിടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാദാരണ ഒരാൾ സ്‌പോട്ടറും മറ്റയാൾ ഷൂട്ടറുമായാണ് പ്രവർത്തിക്കുക. എന്നാൽ ഇന്ന് രണ്ടു ടാർജറ്റിനെ ഒരേ സമയം തീർക്കേണ്ടത് കൊണ്ട് രണ്ടു പേരും ഷൂട്ടറായിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്കുള്ള ഓപ്പറേഷനൽ ബ്രീഫ് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിൽ അവർ കുറച്ചു അത്ഭുതപെട്ടിരുന്നു 6 അംഗ ഷെയ്‌ഖിൻ്റെ സെക്യൂരിറ്റി ഡീറ്റൈലിലെ പെരിമീറ്റർ ഗാർഡ് ചെയുന്ന രണ്ടു പേരെ മാത്രം സനൈപ്പ് ചെയുക, ബാക്കി ഉള്ളവരെ ഒന്നും ചെയ്യേണ്ടേ. മിഷൻ ഗോ സന്ദേശം ലഭിച്ചതും. നേരത്തെ തീരുമാനിച്ച പോലെ റോന്തു ചുറ്റി നടന്നുകൊണ്ടിരുന്ന ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും ലക്‌ഷ്യം വെച്ച് ഇരുവരുടെയും സ്‌നൈപ്പർ റൈഫിലുകൾ ഒരേ സമയം ശബ്ദിച്ചു. രണ്ടും ഹെഡ് ഷോട്സ് രണ്ടു ബുള്ളറ്റുകൾ നിമിഷ നേരം കൊണ്ട് ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും തലയോട്ടി തുളച്ചു പോയി. വെടിയൊച്ച ശബ്ദം കേട്ടതും ഷെയ്‌ഖിൻ്റെ ബാക്കി ബോഡി ഗൗർഡസ് ഷെയ്‌ഖിന് ചുറ്റും പ്രൊട്ടക്ഷൻ വലയും തീർത്തു. ഓരോരുത്തരും ഓരോ വശം നിരീക്ഷിക്കുകയാണ്. എന്നാൽ അതിൽ അതിൽ ഒരാൾ പൊടുന്നെനെ പൊസിഷൻ മാറി കൈയിലുള്ള M7 ഉപയോഗിച്ചു ബാക്കി മുന്ന് പേരെയും നിമിഷ നേരം കൊണ്ട് വക വരുത്തി. അവനായിരുന്നു ത്രിശൂൽ ഡീപ് കവർ ഏജൻറ്റ് പോയ്സൺ. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും മുൻപ് തന്നെ മൂന്നു പേരും മരിച്ചു വീണു ഇത് കണ്ട് ഷെയ്ഖ് മരവിച്ചിരിക്കുകയാണ്. ജാവേദ് ഖാൻ കൈയിൽ ഇരുന്ന് കടലാസ്സ് വീഴുങ്ങുവാൻ ശ്രമിച്ചതും പോയ്സണൻ്റെ തോക്ക് ഒന്ന് കൂടി ഗർജ്ജിച്ചു. അതോടെ ജാവേദ്ഖാനും മരണപെട്ടു. അടുത്ത വെടി ഷെയ്‌ഖിൻ്റെ കാൽ പാദത്തിൽ ലക്ഷ്യമാക്കി. അതിനു ശേഷം പോയ്സൺ അവിടന്ന് നടന്നകന്നു. മരുഭൂമിയിലൂടെ നാനൂറു മീറ്റർ കവർ ചെയ്‌ത് കോബ്ര ടീം ഷെയ്‌ഖിൻ്റെ അടുത്ത് എത്തിയപ്പോളേക്കും പോയ്സൺ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു. സർ ഒരാൾ ഇരുട്ടിലേക്ക് മറഞ്ഞിരിക്കുന്നു . അയാളെ പിന്തുടരട്ടെ ” കോബ്ര ഓപ്പറേറ്റർ നാസറിൻെറ അടുത്തു ചോദിച്ചു. നെഗറ്റീവ് കോബ്ര 1 നമ്മുടെ അസറ്റ് ആണ്, സ്റ്റാൻഡ് ഡൌൺ ഷെയ്‌ഖിനെ ബന്ധിക്കുക അതാണ് പോയ്സൺ എന്നറിയപ്പെടുന്നവൻ, മരണം തന്നയാണ് അവൻ. അവനെ തിരിച്ചറിയുന്നവർ വളരെ കുറച്ചേ ഉള്ളു. വിശ്വനാഥൻ എന്ന അവൻ്റെ ബോസ്സും ത്രിശൂൽ ഇസ്റ്റർനൽ ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന വിക്രം സായിയും. ബാക്കി അവനെ തിരിച്ചറിയുന്നവർ ഇന്ന് ജീവിച്ചിരിപ്പില്ല. ആറു മാസത്തോളമായി പോയ്സൺ ഷെയ്‌ഖിൻ്റെ ബോഡി ഗാർഡ് ആയി കയറിയിട്ട്. അബു മുസ്തഫയെ ഷെയ്‌ഖിനെ കാണാൻ നേരിട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്രയും നാൾ ഷെയ്‌ഖിൻ്റെ ക്രിമിനൽ പ്രവർത്തികൾ സഹിച്ച അംഗ രക്ഷകനായി നിന്നത്. അൽപ്പ സമയത്തിനകം നാസറും വിശ്വനാഥനും അവിടെ എത്തി. അവിടെ റിസോർട്ട് ജീവനക്കാർ ബെല്ലി ഡാൻസുകാർ കുക്കുകൾ അടക്കം ഏഴെട്ടു പേരോളം കോബ്ര ടീം ബന്ദിയാക്കിയിട്ടുണ്ട് ഉണ്ട്. ഒന്ന് രണ്ടു പേർ മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവരുടെ സാന്നിദ്യം ഉള്ളത് കൊണ്ട് വിശ്വനാഥൻ അടക്കമുള്ളവർ ഫേസ് മാസ്ക് വെച്ചിട്ടുണ്ട്. സർ, ഷെയ്‌ഖിൻ്റെ ലാപ്ടോപ്പ് കിട്ടിയിട്ടുണ്ട്. ബിയോമെട്രിക് ലോക്കഡ് ആണ്. “അൺലോക്ക് ചെയ്‌ത് പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യൂ. എന്നിട്ട് ഷെയ്‌ഖിനെ വണ്ടിയിൽ കയറ്റി വേഗം തന്നെ ഫ്യൂജിയറയിലുള്ള സേഫ് ഹൗസിലേക്ക് മാറ്റിയെരെ ഷെയ്‌ഖിൻ്റെ അടുത്ത് നിന്ന് മാക്സിമം കാര്യങ്ങൾ അറിയണം. ടെക്ക് ടീം അവിടെ ഉണ്ടാകും ലാപ്ടോപ്പ് ഉടനെ അനലൈസ ചെയ്യണം. കിട്ടുന്ന ഇൻഫർമേഷനിൽ വേഗം തന്നെ ആക്ഷൻ ഉണ്ടാകണം. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ് അതിനുള്ളിൽ നെറ്റ്‌വർക്കിലെ മാക്സിമം ആൾക്കാരെയും കണ്ടത്തെണം” കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു നാസർ വിശ്വനാഥൻ്റെ കൂടെ അവിടെ നിന്ന് പോയി കുറച്ചു ദിവസങ്ങൾക്കു ശേഷം….. ബെംഗളൂരു സൺ സിസ്റ്റംസ് ടീം ഓഫീസ്: ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിതിൻ്റെ ഫോണിലേക്ക് ഒരു കാൾ. ഏതോ ഒരു ലോക്കൽ നമ്പർ. അവൻ എടുത്തതും പരിചിതമായ ഒരു ശബ്ദം “എടാ ഇത് ഞാൻ ആണ് ശിവ സെൻ്റെ മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസ് ഇൽ ഇന്ന് 8 മീറ്റ് ചെയ്യണം” അത് പറഞ്ഞതും ഫോൺ കട്ടായി. “യെസ് യെസ്” നിതിൻ സന്തോഷത്തോടെ ഉറക്കെ പറഞ്ഞതും ആ ഓഫീസിൽ ഉള്ളവർ എല്ലാം അവനെ ഞെട്ടി തിരിഞ്ഞു നോക്കി. പെട്ടന്ന് സ്ഥലകാല ബോധം വന്ന അവൻ ചമ്മിയ ചിരിയും ചിരിച്ചു ഹാഫ് ഡേ ലീവ് പറയാനായി ബോസിൻ്റെ ക്യാബിനിലേക്ക് ഓടി. അതികം വൈകാതെ തന്നെ IEM എന്ന തീവ്രവാദ സംഘടനയുടെ ബാംഗളൂർ സെല്ലിലെ അൻവറിൻ്റെ സാറ്റലൈറ്റ് ഫോണിലേക്ക് പാകിസ്ഥാനിൽ നിന്ന് ഓപ്പറേഷൽ കമാൻഡർ പാഷയുടെ കാൾ “ഞാൻ രണ്ട് പേരുടെ ഫോട്ടോ ഇമെയിലിൽ അയക്കുന്നുണ്ട് കൂടെ ലൊക്കേഷനും സമയവും. ഫോട്ടോയിൽ കാണുന്ന രണ്ടു പേരയും തീർത്തേക്കണം. കംപ്ലീറ്റ് ഓപ്പറേഷൻ്റെ ലൈവ് സ്ട്രീം വേണം. അബു സാഹിബിൻ്റെ പ്രയോറിറ്റി ടാർഗറ്റ് ആണ്”
“ശരി കമാൻഡർ ഞങ്ങൾ തീർച്ചയായും ചെയ്തിരിക്കും”
ഫോൺ വെച്ചതും രണ്ടു ഫോട്ടോസ് ഇ മെയിലിലേക്ക് വന്നു. ഒന്ന് ശിവയുടേയും മറ്റൊന്ന് നിതിന്ൻ്റെയും. രണ്ടും സോഷ്യൽ മീഡിയ ഫോട്ടോസ്. പിന്നെ ലൊക്കേഷനും സമയവും. ഫോട്ടോ കണ്ടതും അൻവറിൻ്റെ മുഖത്തു ഒരു ക്രൂരമായ പുഞ്ചിരി വിടർന്നു. 8 മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്താൻ ആയി തങ്ങളുടെ നെറ്റ്‌വർക്കിൽ ലഭിച്ച ശിവ എന്ന പയ്യൻ്റെ അതെ ഫോട്ടോ. തങ്ങളുടെ തലവൻ അബു മുസ്‌തഫയുടെ പ്രധാന ലക്‌ഷ്യം, അദ്ദേഹത്തിൻ്റെ പേർസണൽ റിവെഞ്ച. അവൻ്റെ മുഖത്തു ക്രൂരമായ ഒരു ചിരി വിടർന്നു. ഇന്ത്യയിലെ അവൻ്റെ അദ്യത്തെ ഓപ്പറേഷൻ. ഒരു പക്ഷെ അവസാനത്തെയും. ചെറുതാണെങ്കിലും വലിയ മിഷൻ തന്നെ. ഫോട്ടോയിൽ കാണുന്നവരെ കൊന്നാൽ തൻ്റെ പേര് IEM ൻ്റെ ചരിത്രത്തിൽ ഇടം നേടും. കൂടെ കുറെ പേരെ എന്തായാലും കൊല്ലാൻ സാധിക്കും. കുടുംബത്തിന് നല്ല ഒരു തുക തന്നെ പാരിതോഷികമായി ലഭിക്കുകയും ചെയ്യും. എല്ലാത്തിനും ഉപരി സ്വർഗ്ഗവും സുന്ദരിമാരും. പിന്നെ കോർണർ ഹൗസ് ഐസ്ക്രീം പാർലർ, ഐസ്ക്രീം കഴിക്കാൻ ഒത്തിരി പേർ എത്തി ചേരുന്ന സ്ഥലവും.
അൻവർ അവൻ്റെ പങ്കാളി ഷെജീറിനെ വിളിച്ചു താമസ സ്ഥലത്തേക്ക് ഉടനെ എത്താൻ ആവിശ്യപ്പെട്ടു. അവിടെ അടുത്ത് തന്നെ ഉള്ള മൊബൈൽ ഷോപ്പ് പൂട്ടി ഷജീർ വന്നതും കമാൻഡർ പറഞ്ഞ കാര്യങ്ങൾ അൻവർ അവനെ ധരിപ്പിച്ചു. ആദ്യം ഫോട്ടോയിൽ കാണുന്ന രണ്ടു പേരെയും കൊല്ലണം അതിനു ശേഷം മാക്സിമം ആൾക്കാരെയും കൊല്ലണം. രണ്ടു പേരും കുളിച്ചു നിസ്കരിച്ചു ശേഷം പ്രശസ്തമായ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി യൂണിഫോം എടുത്തു ധരിച്ചു. ഒരു ഫുള്ളി ലോഡ്ഡ് ഓട്ടോമാറ്റിക് റിവോൾവറും വലിപ്പം കുറവുള്ള uzi മെഷീൻ ഗൺ അവയുടെ എക്സ്ട്രാ ക്ലിപ്പ്, ഏതാനും ഗ്രെനേഡുകളും പിന്നെ ബോഡിക്യാമ പോലെ ഫോൺ ശരീരത്തിൽ ഉറപ്പിക്കാനുള്ള ബെൽറ്റ്, ലഹരി ഗുളികകൾ എല്ലാം ഫുഡ് ഡെലിവറി ബാഗിലേക്ക് വെച്ചതിനു ശേഷം മഡിവാളയിൽ അവർ താമസിക്കുന്ന ചെറിയ വീട് പൂട്ടി രണ്ടു ഫുഡ് ഡെലിവറി ബൈക്കുകളിലായി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു. ഏതാണ്ട് അതേ സമയം തന്നെ ജീവ ഒരു ഫോണിലേക്ക് വിളിച്ചു. “ഹലോ അരുൺ. പുതിയ ഓപ്പറേഷൻ ‘സേഫ്’ പറഞ്ഞിരുന്നെല്ലോ അതിലെ നായകൻ ശിവ നമ്മൾ കണക്കു കൂട്ടിയത് പോലെ പഴയ കൂട്ടുകാരനെ മീറ്റ് ചെയുന്നുണ്ട് സെൻ്റെ മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസിൽ. സമയവും ഫോട്ടോയും ഉടനെ അയക്കാം. വളരെ ക്രെഡിബിൾ ആയ ത്രെറ്റ് ആണ്. ഒരു ഹിറ്റിനുള്ള എല്ലാ സാദ്യതയും ഉണ്ട്. സാറ്റലൈറ്റ് ഫോൺ വഴി പാകിസ്ഥാനിൽ നിന്ന് മെസ്സേജ് പാസായിട്ടുണ്ട്. അത് കൊണ്ട് ഉടനെ തന്നെ സഞ്ജുവിനെയും ദീപക്കിനെയും കൂട്ടി പോകണം. ആര് തന്നെ ആയാലും ന്യൂട്രലൈസ്സ് ചെയ്യണം. പറ്റുമെങ്കിൽ ക്ലീൻ ഓപ്പറേഷൻ ആയിരിക്കണം. ഞാൻ ഉടനെ അങ്ങോട്ട് വരികയാണ്.ബാക്കി കാര്യങ്ങൾ വന്നിട്ട് തീരുമാനിക്കാം” ഫോൺ വെച്ചതും അരുൺ തൻ്റെ കോബ്ര ടീം മേറ്റസിനെ വിളിച്ചു കാര്യങ്ങൾ ബ്രീഫ് ചെയ്തു. എല്ലാവരും അരുണിൻ്റെ ഫോണിൽ സംരക്ഷണം നൽകേണ്ടവരുടെ ഫോട്ടോസ് ഒന്ന് നോക്കി. പിന്നെ കോർണർ ഹൗസ് ഇരിക്കുന്ന സ്ഥലത്തിൻൻ്റെ മാപ്പ് എടുത്ത് എൻട്രികൾ, എക്സിറ്റുകൾ, മെയിൻ റോഡുകൾ, വൺവെകൾ ഏറ്റവും അടുത്തുള്ള ട്രാമാ കെയർ സെൻ്റെർ എല്ലാം ഒന്ന് നോക്കി മനസ്സിലാക്കി. അരുണും ദീപക്കും ഓഫീസ് ലൂക്കിൽ എക്സിക്യൂട്ടീവ് സ്‌റ്റെയ്‌ലിൽ ഡ്രസ്സ് ചെയ്തു. എന്നിട്ട് ഒരു ലാപ്ടോപ്പ് ബാഗിൽ സൈലെൻസർ ഘടിപ്പിച്ച ഫുള്ളി ലോഡ്ഡ് ആയ ഒരു ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റൾ എടുത്തു വെച്ച്. പിന്നെ ഒറ്റ നോട്ടത്തിൽ പേനയാണ് എന്നേ തോന്നുന്ന തരത്തിലുള്ള സരിൻ വിഷം നിറച്ച സിറിഞ്ചുകളും ഡ്രെസ്സിനുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ചു. അരുണും ദീപക്കും ഒരു ബൈക്കിൽ കോർണർ ഹൗസ് ലക്ഷ്യമാക്കി വേഗം പോയി. കാരണം കാർ എടുത്താൽ ബെംഗളൂരു പീക്ക് ടൈം ട്രാഫിക്കിൽ പെട്ട് പോകാൻ ചാൻസ് ഉണ്ട്. സഞ്ജയ് അവർ താമസിക്കുന്നിടത്തു നിന്ന് 2 km മാറിയുള്ള ഒരു വീട്ടിലേക്കു (കോബ്ര ടീം സേഫ് ഹൗസ്) അവൻ്റെ ബൈക്കുമായി പോയി. എന്നിട്ട് സൈഡ് റോഡിലേക്ക് ഉള്ള ഗ്യാരേജ് ഷട്ടർ തുറന്നു അകത്തു കിടക്കുന്ന ഒരു ഒമിനി മോഡൽ ആംബുലൻസിൻ്റെ ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഡിസകണക്ട് ചെയ്തു വച്ചിരുന്ന ബാറ്ററി വേഗം തന്നെ കണക്ട് ചെയ്തു. വാഹനത്തിൽ തന്നെ ഉള്ള രഹസ്യ അറ തുറന്നു തോക്ക് ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഗ്യാരേജിൽ തന്നെ ഉള്ള ഒരു ഫ്രിഡ്ജ് തുറന്ന് പ്രൊട്ടക്ഷൻ കൊടുക്കേണ്ട വ്യക്തികളുടെയും താൻ അടക്കം ഉള്ള കോബ്ര ടീം അംഗങ്ങളുടെയും രണ്ടു വീതം ബ്ലഡ് ബാഗ് എടുത്തു വെച്ച്. എന്നിട്ട് വാഹനത്തിൽ തന്നെ കരുതിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ യൂണിഫോം ഇട്ട ശേഷം വണ്ടി പുറത്തേക്ക് പാർക്ക് ചെയ്തു. ഗാരേജ് ഷട്ടറും ഗേറ്റും അടച്ചതിനു ശേഷം ആംബുലൻസ് എടുത്തു ലക്ഷ്യ സ്ഥാനത്തേക്ക്. സേഫ് ഹൗസിൻ്റെ അടുത്തു നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചതും ബംഗളുരു ട്രാഫിക്കിൽ പെടാതിരിക്കാൻ ആംബുലൻസ് സൈറൺ ഓൺ ആക്കി ലക്ഷയത്തിലേക്ക് അതിവേഗം പാഞ്ഞു. അരുണും ദീപക്കും 5 മണിയോടെ തന്നെ അവിടെ എത്തി. സഞ്ജയ് സ്‌ഥലം അകാൻ 1 km മുൻപ് ഒരു ഒരു ഇടവഴിയിൽ കയറി ആംബുലൻസിൻ്റെ സൈറണും ലൈറ്റും ഓഫ് ചെയ്തു. എന്നിട്ട് കോർണർ ഹൗസ സ്ഥിതി ചെയുന്ന കോംപൗണ്ടിൻ്റെ ഉള്ളിൽ ഒരു മൂലയിൽ ഉള്ള പാർക്കിംഗ് സ്ലോട്ടിൽ ആംബുലൻസ് പാർക്ക് ചെയ്തതിനു ശേഷം ചായ കടയുടെ അടുത്തേക്ക് നീങ്ങി. ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷൻ ഇയർ പ്ളഗ് ധരിച്ച ശേഷം മൂന്ന് സ്ഥലങ്ങളിലായി നിലയുറപ്പിച്ച ശേഷം കോബ്ര ടീം അവിടെയുള്ള ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. ദീപക് മെയിൻ ഗേറ്റിൻൻ്റെ ഉള്ള പെട്ടിക്കടയുടെ അടുത്ത് ഒരു സിഗററ്റുമായി നില ഉറപ്പിച്ചു. അരുൺ ആദ്യം കോർണർ ഹൗസിന്റെ അകത്തു ഒന്ന് കയറി ഒരു ഐസ് ക്രീം ഓർഡർ ചെയ്തു. എന്നിട്ട് ഉൾഭാഗവും അവിടെ ഉള്ള സീറ്റിങ് സ്റ്റാഫുകളെയും വിലയിരുത്തി. ബാക്ക് എൻട്രി ഏത് ഭാഗത്താണ് എന്ന് നോക്കി. ഐസ്ക്രീം കിട്ടിയതും അതുമായി പുറത്തിറങ്ങി. എന്നിട്ട് ആരും കാണാതെ വൈസ്ഡ് ബിന്നിൽ നിക്ഷേപിച്ചു. എന്നിട്ട് ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ചാട്ട് സെൻ്റെറിൻ്റെ അടുത്ത് ഒരു ചാട്ട് വാങ്ങി ഒരു സ്റ്റാൻഡിങ് ടാബ്ലിളിൽ നില ഉറപ്പിച്ച. ഫോണിൽ സംസാരിക്കുന്നത് പോലെ ടീം അംഗങ്ങൾക്ക് ഒരു ലേഔട്ട് അപ്ഡേറ്റ് കൊടുത്തു കോർണർ ഹൗസിൻ്റെ അകത്തു കുറച്ചു പേർ മാത്രമേ ഉള്ളു. കൂടുതലും കമിതാക്കൾ ആണ്. പുറത്തു പല സ്ഥലങ്ങളിലായി കുറെ പേർ നിൽക്കുന്നുണ്ട്. ഓഫീസിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് കുറച്ചു പേർ ഉണ്ട് വേറെ ചിലർ മാറി മരത്തിനു ചുവട്ടിൽ സിഗററ്റ് വലിക്കുന്നു. പാർക്കിംഗ് ഫീ കളക്ട ചെയ്യാൻ ഒരു പയ്യനും ഗേറ്റിനടുത്തു പ്രായമായ ഒരു സെക്യൂരിറ്റിയും. 3 പേരും അവിടെ ഉള്ളവരെ ഒക്കെ നിരീക്ഷിച്ചിട്ട് ആരും തന്നെ ഇപ്പോൾ എത്തിയിട്ടില്ല എന്നുറപ്പിച്ചു. പുതിയതായി വരുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. കോബ്ര ടീം എത്തുന്നതിൻ്റെ അര മണിക്കൂർ മുൻപ് തന്നെ അൻവർ എത്തിയിരുന്നു. അപ്പോൾ ആണ് അവൻ ആ കാര്യം മനസിലാക്കിയത് കോർണർ ഹൗസിൽ നിന്ന് ഓൺലൈൻ ഡെലിവറി ഇല്ല അതു കൊണ്ട് തന്നെ ഡെലിവറി ബോയ്സ് ആരും തന്നെ ആ കോമ്പൗണ്ടിൽ ഇല്ല. പിന്നെ ചായ കട ഉള്ളതിനാൽ ചായ കുടിക്കാൻ എന്ന ഭാവത്തിൽ പോയി നിൽക്കാം. സെക്യൂരിറ്റി ഒരു കിളവൻ ആണ്. പക്ഷേ കുറെ നേരം അങ്ങനെ നിൽക്കുന്നതിൽ ഒരു ചെറിയ റിസ്ക് ഉണ്ട്. ടാർഗറ്റിനെ കാണുന്ന വരെ ഒരു സംശയവും തോന്നരുത്. അതു കൊണ്ട് ഇവിടെന്നു തൽകാലം മാറി നിൽക്കാം. അവൻ കൈയിലെ മൊബൈൽ ഫോൺ എടുത്ത് ഡെലിവറി ആപ്പ് തുറന്ന് ഏറ്റവും അടുത്തുള്ള തിരക്കുള്ള ഹോട്ടൽ ഏതാണ് എന്ന് നോക്കി. 1 km മാറി പാരമൗണ്ട് എന്ന ഹോട്ടൽ ഉണ്ടെന്ന് മനസ്സിലായി ഉടനെ തന്നെ ഷജീറിനെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. തിരിച്ചു ഒരു 7 മണി ആകുമ്പോളേക്കും എത്താം. അവൻ അവിടെ എത്തിയപ്പോളേക്കും ഷജീർ അവിടെ കുറെ ഡെലിവറി ബോയ്സിൻ്റെ ഇടയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അവനും അവിടെ ബൈക്ക് പാർക്ക് ചെയ്ത് ഡെലിവറി എടുക്കാൻ വന്നതാണ് എന്ന ഭാവത്തിൽ അവിടെ ഉള്ളവരുമായി സംസാരിക്കാൻ തുടങ്ങി. 7 മണി ആയപ്പോൾ ഷജീറിനോട് കോർണർ ഹൗസിലേക്ക് പോക്കാൻ പറഞ്ഞു. 10 മിനിറ്റു കഴിഞ്ഞു അവനും അങ്ങോട്ടേക്ക് തിരിച്ചു. ഗേറ്റ് കടന്ന് ഫുഡ് ഡെലിവറി ബോയ് വരുന്നത് ദീപക് ശ്രദ്ധിച്ചു. കാരണം ഇത്ര നേരം നിന്നിട്ട് ആദ്യമാണ് ഒരു ഫുഡ് ഡെലിവറി ബോയ് വരുന്നത്. അവൻ അത് ബാക്കി ടീം അംഗങ്ങളോട് സൂചിപ്പിച്ചു ഷജീർ വണ്ടി പാർക്കിങ്ങിൽ നിർത്തി മൊബൈൽ നോക്കാൻ ആണെന്ന വ്യാജേനെ ചുറ്റും ഒന്ന് നിരീക്ഷിച്ചു. എന്നാൽ കോബ്ര ടീം അംഗങ്ങളെ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടില്ല. ചാട്ട് സെൻ്റെറിൽ നിന്ന് അരുൺ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഫോണിൽ കുറച്ചു നേരം നോക്കിയതിനു ശേഷം അവൻ ചായക്കടയിലേക്ക് നീങ്ങി. ചായ ഓർഡർ ചെയ്തു. കുഴപ്പമില്ല എന്ന് കണക്കാക്കൻ പോയപ്പോൾ ആണ് ഹെഡ്‍ഫോണിൽ ദീപക് വീണ്ടും ശബ്ദിച്ചത് “അടുത്ത ഡെലിവറി ബോയും എത്തിയിട്ടുണ്ട്” കോമ്പൗണ്ടിൽ കിടന്നതും അൻവറും ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം ചുറ്റുമൊന്നു നിരീക്ഷിച്ചു. ഒറ്റ നോട്ടത്തിൽ ആരെയും സംശയം തോന്നിയില്ല. കാരണം ആയുധ പരിശീലനവും ബോംബ് ഉണ്ടാക്കലും അല്ലാതെ കൗണ്ടർ ഇൻ്റെലിജൻസ് ഓപറേഷനിൽ അവർക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചായ കുടിച്ചു കൊണ്ട് നിൽക്കുന്ന ഷജീറിനെ ഒന്ന് നോക്കിയിട്ട് ഇപ്പോൾ വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് കോർണർ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഉള്ളിൽ ഇരിക്കുന്ന ആളുകളെ പുറത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ട് കെട്ടിടത്തിൻ്റെ പിന്നിൽ ഉള്ള പൊതു ടോയ്‌ലറ്റ് ലക്ഷ്യമാക്കി നീങ്ങി. ടോയ്‌ലെറ്റിൽ കയറിയതും ഡെലിവറി ബാഗിൽ നിന്ന് റിവോൾവർ എടുത്ത അരയിൽ തിരുകി. രണ്ടാമത് വന്നവൻ ഉള്ളിലേക്ക് എത്തി നോക്കിയത് കൂടി അരുണിന് ഏതാണ്ട് ഇവർ തന്നെ എന്ന് തോന്നി. ദീപക്കിനോടും സഞ്ജയോടും അലെർട്ട് ആകാൻ പറഞ്ഞു. ഇനി അറിയേണ്ടത് രണ്ട് പേരിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നതാണ്. പെട്ടന്ന് ഒരു തീരുമാനത്തിൽ എത്തണം. സമയം വൈകും തോറും റിസ്ക് ആണ്. ആ പയ്യന്മാരിൽ ആര് വേണമെങ്കിലും വരാം. ആദ്യം സ്റ്റാൻലി ആണ് വരുന്നത് എങ്കിൽ ഒരു യുദ്ധക്കളം ആയി മാറും. അതിന് മുൻപ് എങ്ങനെ verify ചെയ്യും അവർ IEM തീവ്രവാദികൾ ആണെന്ന്. തെറ്റിപ്പോയാൽ രണ്ട് നിരപരാദികളുടെ മരണത്തിന് ഉത്തരവാദി താൻ ആകും. അരുൺ ഗ്രൂപ്പ് അംഗങ്ങളോടായി പറഞ്ഞു “ദീപക്ക് എൻ്റെ ഒപ്പം ജോയിൻ ചെയ്യൂ. സഞ്ജയ് ആംബുലൻസിൽ പോയി ഡൈറക്ഷണൽ മൈക്ക് ഉപയോഗിച്ചു അവർ സംസാരിക്കുകയാണെങ്കിൽ തമ്മിലുള്ള സംസാരം എന്താണ് എന്ന് എനിക്കറിയണം. പല ഗ്രൂപുകളിൽ ആയി കുറെ പേർ സംസാരിക്കുന്നുണ്ട് അത് കൊണ്ട് ചാൻസ് കുറവാണ്. എങ്കിലും ശ്രമിക്കണം” അപ്പോളാണ് ടോയ്‌ലെറ്റിൽ പോയ അൻവർ തിരികെ വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അരയിൽ തിരുകി വെച്ചിരിക്കുന്ന തോക്കിൻ്റെ തള്ളൽ T-ഷർട്ടിനടിയിൽ അരുണിന് വ്യക്തമായി. ഉടനെ തന്നെ അരുൺ ആ തീരുമാനം എടുത്തു. “Guys I think its time to take down them. I am sure Target 1 is carrying a gun concealed under his shirt. I will take him down with poison. Deepak you should take out Target 2 inside ambulance.” “അവന്മാരെ തീർക്കാനുള്ള സമയമായി. ഇപ്പോൾ വന്നവൻ്റെ അരയിൽ തോക്കുണ്ടെന്ന് ഉറപ്പാണ്. ഒന്നാമനെതിരെ ഞാൻ വിഷ സൂചി ഉപയോഗിക്കാം. എന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോകാനെന്ന വ്യാജേനെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ രണ്ടാമനെ ദീപക്ക് തീർത്തേക്കണം” വലതു കൈയക്കുള്ളിൽ വിഷ പേന കാണാത്ത തരത്തിൽ പിടിച്ചു ഫോണിൽ സംസാരിക്കുന്നത് പോലെ നടന്ന് ചെന്ന് അൻവറിനെ മെല്ലെ തട്ടിയതും സരിൻ നിറച്ച വിഷം സൂചി കൊണ്ട് പതിയെ കുത്തി. എന്നിട്ട് വേഗം തന്നെ ഒരു സോറായിയും പറഞ്ഞിട്ടു ഫോണിൽ സംസാരിച്ചു കൊണ്ട് മുൻപോട്ട് തന്നെ നടന്നു. നടന്നകലുന്ന അരുണിനെ കലിപ്പോടെ നോക്കിയ അൻവർ തുടയിൽ വേദന തോന്നിയ ഭാഗത്തു മെല്ലെ തിരുമി. ഷജീറിൻ്റെ അടുത്തേക്ക് നീങ്ങിയതും നിലത്തേക്ക് മറഞ്ഞു വീണു. ഇത് കണ്ട ഷജീർ അൻവർൻ്റെ അടുത്തേക്ക് ഓടി. അനക്കമറ്റ് കിടക്കുന്ന അൻവറിനെ കണ്ട് ഷജീർ ഞെട്ടി. ഏതാനും ചില ആളുകളും ചുറ്റും കൂടി. കൂടെ ദീപക്കും. പകച്ചു നിൽക്കുന്ന ഷജീറിനെ ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ആംബുലൻസ് ദീപക്ക് ചൂണ്ടി കാണിച്ചിട്ട് ഡ്രൈവർ ഉണ്ടെങ്കിൽ ആ ആംബുലൻസ് വിളിക്കാം എന്ന് പറഞ്ഞു അങ്ങോട്ടേക്ക് ഓടി. ദീപക്ക് ചെന്ന് വണ്ടിയിൽ കയറിയതും സഞ്ജയ് ആംബുലൻസ്മായി ചെന്നു. കൂടി നിൽക്കുന്ന ആളുകളുടെ സഹായത്തോടെ അൻവറിനെ വേഗം തന്നെ ആംബുലൻസിൽ കയറ്റി. കൂടെ ദീപക്കും എന്നിട്ട് ഷജീറിനോടും കയറാൻ ആവശ്യപെട്ടു. ഒരു നിമിഷം ദൗത്യത്തെ കുറിച് ആലോചിച്ചെങ്കിലും അവിടെ കൂടിയ ജനത്തെ ഭയന്ന് ഷജീറും ആംബുലൻസിൽ കയറി.സൈറൻ മുഴക്കി കൊണ്ട് വാൻ കോമ്പൗണ്ട് കിടന്നതും ദീപക്ക് ലാപ്ടോപ്പ് ബാഗിൽ നിന്ന് സൈലെന്സർ ഉള്ള തോക്ക് എടുത്തു ഷജീറിൻ്റെ നെഞ്ചിലേക്ക് രണ്ടു വട്ടം വെടി വെച്ച്. മരണം ഉറപ്പാക്കിയ ശേഷം അരുണിനെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു. അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ ദീപക്ക് വാനിൽ നിന്നിറങ്ങിയിട്ട് തിരിച്ചു ഒരു ഓട്ടോ പിടിച്ചു വന്നു. അതേ സമയം IEM തീവ്രവാദികളുടെ മൃതശരീരവുമായി സഞ്ജയ് ആംബുലൻസിൽ സേഫ് ഹൗസ് ലക്ഷ്യമാക്കി പാഞ്ഞു. അവിടെ ചെന്നതും സഞ്ജയ് ആംബുലൻസ് ഗാരേജനകത്തു കയറ്റി വാതിലടച്ചു. എന്നിട്ട് ബോഡികൾ ഓരോന്നായി വലിച്ചു പുറത്തേക്കിട്ടു. IEM സെൽ മെബർസിൻ്റെ ഫേസ് ഫോട്ടോസ്, ഫിംഗർ പ്രിൻൻ്റെ എല്ലാം സ്കാൻ ചെയ്ത് ശേഷം പോക്കറ്റ് പരിശോദിച്ചു ഫോൺ പേഴ്‌സ് id കാർഡ് , മൊബൈൽ ഫോണുകൾ എല്ലാം നിരത്തി വെച്ച് ശേഷം ഫോട്ടോസ് എടുത്തു ശേഷം എവിഡൻസ് ബാഗിലേക്ക് മാറ്റി. ഫോട്ടോസും ഫിംഗർ പ്രിന്റും തൃശൂൽ ഡാറ്റ ബേസിലേക്ക് അപ്‌ലോഡ് ചെയ്തു. എന്നിട്ട് ബാംഗ്ലൂർ തന്നെ ഉള്ള തൃശൂലിൻ്റെ ഇൻറ്റെലിജൻസ് ടീമിനെ വിവരമറിയിച്ചു. ബോഡി ഡിസ്പോസലും ബാക്കി ഇൻവെസ്റ്റിഗേഷനും ഒക്കെ അവർ നോക്കിക്കോളും. ഇപ്പോൾ മരിച്ചവർ കൂടാതെ ബെംഗളൂരു IEM ൽ വേറെ മെംബേർസ് ഉണ്ടോ, ഇവർക്ക് ഇവിടെ സഹായം ചെയ്തതത് ആരൊക്കെയാണ്, id കാർഡ് സിം ഒക്കെ ഇവർ എങ്ങനെ സംഭരിച്ചു എന്നതടക്കം പല ഡീറ്റൈൽസും പെട്ടന്ന് തന്നെ അറിയേണ്ടതുണ്ട്. പക്ഷെ അതൊന്നും കോബ്ര ടീമിൻ്റെ ജോലി അല്ല അതിനാൽ അവൻ ഗാരേജ് പൂട്ടി ബൈക്ക് എടുത്തു ജോണിൻ്റെ കൂട്ടുകാരൻ നിതിൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയം ലക്ഷ്യമാക്കി നീങ്ങി. കാരണം കോർണർ ഹൗസിലെ കൂടികാഴ്ച്ച നടന്നില്ലെങ്കിലോ അത് കഴിഞ്ഞാലോ അവർ നിതിൻ്റെ ഫ്ലാറ്റിലിലെക്ക് വരൻ വളരെ അധികം സാദ്യത ഉണ്ട്. ഇതേ സമയം നിതിൻ കോർണർ ഹൗസിൽ എത്തി എത്തി. ശിവയെ നോക്കിയെങ്കിലും അവിടെ കണ്ടില്ല. 8 മണി ആകാൻ ഇനിയും സമയമുണ്ട്. അവൻ മാറി നിന്ന് ഒരു സിഗരറ്റ് വലിക്കാൻ തുടങ്ങി. പഴയ കാര്യങ്ങൾ അവൻ്റെ മനസിലേക്ക് വന്നു. പൂനെയിൽ സൈനിക സ്കൂൾ മുതൽ മുതൽ എഞ്ചിനീയറിംഗ് വരെ തൻ്റെ കൂടെ പഠിച്ച ചങ്കു ബഡ്ഡി ആണ് ശിവ. പഠനത്തിൽ എന്നും ഒന്നാമൻ ഒടുക്കത്തെ IQ ആണ് അവന്. നല്ല മാർക്കും ആണെങ്കിലും അത്യാവശ്യത്തിൽ കൂടുതൽ അടിച്ചു പൊളിക്ക് എന്നും കൂടെ ഉള്ള ചങ്ക്. ബംഗളൂരു എഞ്ചിനീറിങ്ങിന് പഠിക്കാൻ ചേർന്നപ്പോൾ റാഗിംഗിന് വന്ന സീനിയർസിനെ ഒക്കെ അടിച്ചു പതമാക്കി. കാരണം ഞങ്ങൾ രണ്ടു പേർക്കും ചെറുപ്പം മുതൽ മാർഷൽ ആർറ്റ്സ് ട്രെയിനിങ് ഒക്കെ നേടിയിട്ടുണ്ട് പിന്നെ ശിവ ബോക്സിങ്ങ് ചാമ്പ്യൻ കൂടി ആണ്. കുറെ അടി അങ്ങോട്ട് കൊടുത്തിട്ടുണ്ട് കുറച്ചൊക്കെ ഇങ്ങോട്ടും കിട്ടിയിട്ടുണ്ട്. കോളേജിൽ ആദ്യ വർഷം തന്നെ സീനിയർസുമായി അടി ഉണ്ടാക്കിയതോടെ ഞങ്ങൾ കോളേജ് മൊത്തം അത്യാവശ്യം ഫേമസ് ആയി. എല്ലാത്തിനും മുൻപിൽ ഞങ്ങൾ തന്നെ. പല പ്രാവിശ്യം സസ്പെന്ഷൻ. സീനിയർസിനിടയിൽ അവൻ്റെ പേര് തന്നെ സൈക്കോ ശിവ എന്നാണ്. ഇടി കൊടുക്കുമ്പോൾ മുഖത്തു ഇപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും അങ്ങനെ വീണ പേരാണ് അതൊക്കെ ആണെങ്കിലും മാർക്ക് വരുമ്പോൾ ശിവ എപ്പോളും ടോപ് ആയിരിക്കും. കാരണം അത്ര ബുദ്ധിയാണ് അവന് എഞ്ചിനീയറിംഗ് ലൈഫ് കൂട്ടുകാരുമൊത്തു ശരിക്കും അടിച്ചു പൊളിച്ചു. അടി ഉണ്ടാക്കുമ്പോൾ ചിരിച്ചു കൊണ്ട് ഇടിക്കുന്ന ശിവ പക്ഷേ പെണ്ണുങ്ങൾക്ക് ഒരു പുഞ്ചിരി പോലും സമ്മാനിക്കാറില്ല. അതിനു പ്രത്യകിച്ചു കാരണമൊന്നുമില്ല. അതേ സമയം തന്നെ പഠന സംബന്ധമായ സംശയമോ സഹായമോ ആരു ചോദിച്ചാലും കൊടുക്കും. കുറെ പെൺ പിള്ളേരൊക്കെ പിന്നാലെ നടന്നെങ്കിലും ആർക്കും അവൻ പിടി കൊടുത്തിട്ടില്ല. എനിക്ക് ജീന എന്ന ലൈൻ ഉണ്ടായിരുന്നെകിലും പഠിത്തം കഴിഞ്ഞതും എന്നെ തേച്ചിട്ടു പോയി. അവന് കോളേജ് എന്നും ഒരു ഹരമാണ്. ഇനിയും തുടർന്ന് പഠിക്കാൻ അവൻ കുറെ നിർബന്ധിച്ചു പക്ഷേ എഞ്ചിനീയറിംഗ് പഠനത്തോടെ എനിക്ക് മതിയായി എന്ന് അവനോട് തീർത്തു പറഞ്ഞു. പിന്നെ അവൻ CAT എക്സമിൽ ഉയർന്ന റാങ്ക് വാങ്ങി ഐഐഎം ൽ MBA പഠിക്കാൻ കൊൽക്കത്തയിൽ പോയി. ഞാൻ ഇവിടെ ബംഗളുരു തന്നെ ഉള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്കും കയറി. പിന്നീട് ഞങ്ങളുടെ സൗഹൃദം ഫോൺ വിളികൾ മാത്രമായി ചുരുങ്ങി. അവൻ്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു എന്നറിഞ്ഞു ഞാനും തകർന്നു പോയി. കാരണം അവൻ്റെ വീട്ടിൽ നിരവധി തവണ പോയിട്ടുണ്ട്. അവൻ്റെ അമ്മയും അച്ഛനും പെങ്ങളും എല്ലാം എനിക്കും വേണ്ടപ്പെട്ടവർ ആയിരുന്നു. അവനെ അന്വേഷിച്ചു പൂനെയിലെ അവൻ്റെ വീട്ടിൽ ചെന്നെങ്കിലും ആരെയും കാണാൻ സാധിച്ചില്ല അവനെ പല പ്രാവിശ്യം ഫോണിൽ വിളിച്ചിട്ട് ഇത് വരെ കിട്ടിയില്ല. കുറെ നാൾക്കു ശേഷം ഇന്നാണ് അവനെ കാണാൻ പോകുന്നത്.
” ഡാ നിതിനെ ” ശിവയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ഞാൻ ഞെട്ടി പോയി റൈഡർ ഗിയറിൽ താടിയും മുടിയും ഒക്കെ വളർത്തി തിരിച്ചറിയാൻ കൂടി പറ്റാത്ത പോലെ ആയിരിക്കുന്നു ശിവ. “എടാ ശിവാ എന്തു കോലമാടാ ഇത്. നിനക്ക് എന്താണ് പറ്റിയത്. നീ ഇത്രയും കാലം എവിടെ ആയിരുന്നു?” അവൻ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു. പിന്നെ എന്നെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു എടാ എല്ലാം ഞാൻ പറയാം… നീ എന്നെ നീ താമസിക്കുന്ന റൂമിലേക്ക് കൂട്ടി കൊണ്ട് പോ. ഞാൻ പോയിട്ട് ബൈക്ക് എടുത്തിട്ട് വരാം നീ നിൻ്റെ ബൈക്കിൽ പിന്നാലെ വന്നാൽ മതി
നിതിൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത റോഡിൽ പോയി നിന്നപ്പോളേക്കും ശിവയും അവൻ്റെ ബുള്ളറ്റുമായി എത്തി. എന്നിട്ടിരുവരും നിതിൻ്റെ റൂമിലേക്ക് തിരിച്ചു.
ഇരുവരെയും മാറി നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ദീപക്കും അരുണും ഒരകലത്തിൽ ഇരുവരെയും പിന്തുടർന്നു, നിതിൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ആണെന്ന് അവർക്ക് ഏതാണ്ടുറപ്പായിരുന്നു. മുക്കാൽ മണിക്കൂർ സഞ്ചരിച്ച അവർ ഇന്ദ്രാനഗർ ഉള്ള നിതിൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി . ഡാ നീ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ അപ്പോഴേക്കും ഞാൻ ഫുഡ് എന്ധെങ്കിലും ഓർഡർ ചെയ്യ്. ശിവാ കുളിക്കാൻ കയറിയതും നിതിൻ അവൻ്റെ റൂം മേറ്റ് അബ്ദുളിനെ വിളിച്ചു. “ഡാ അബ്ദു, ഇന്ന് നീ ഇങ്ങോട്ട് വരേണ്ട ഒരു പേർസണൽ കാര്യം ഉണ്ട്”
“എന്താടാ നിതിനെ വല്ല സെറ്റപ്പ് ആണോ?”
പോടാ മൈ%&*&ടി*
അതോടെ അവന് ഹാപ്പി ഞാനും ഹാപ്പി. പിന്നെ ഞാൻ വേഗം ഫുഡ് ഓർഡർ ചെയ്തു. അവനു (ശിവക്ക്) ഏറ്റവും ഇഷ്ടമുള്ള ബട്ടർ ചിക്കനും ബട്ടർ നാനും പിന്നെ കടിച്ചു പറിക്കാൻ ഒരു ഫുൾ തണ്ടൂരി ചിക്കനും. അവൻ ഫ്രഷായി വന്നതും ഞാനും അവനും കൂടി ഡൈനിങ്ങ് ടേബിളിലേക്ക് ഇരുന്നു. അവൻ പറയാനുള്ളത് പറയട്ടെ എന്ന് കരുതി ഞാൻ ഒന്നും തന്നെ ചോദിച്ചില്ല. കുറച്ചു അധികം സമയം നിശബ്ദത തളം കെട്ടി നിന്ന്. (ശിവ നിതിനോട് പറയുന്നതിനോടപ്പം ചില ഭാഗങ്ങൾ ഒരു ഫ്ലാഷ് ബാക്ക് ആയി അവതരിപിപ്പിച്ചിട്ടുണ്ട് ) എന്ധോക്കൊയോ ആലോചിച്ച അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടു പിന്നാലെ മുഖത്തേക്ക് കോപവും പിന്നെ അവൻ(ശിവ) പറഞ്ഞു തുടങ്ങി. “അച്ഛനും അമ്മയും മരണപെട്ടു എന്നറിഞ്ഞ ആ ദിവസം അവൻ്റെ മനസിലേക്ക് വീണ്ടും വന്നും. അച്ഛനും അമ്മയും ഒരു അപകടത്തിലകപെട്ടു എന്നറിഞ്ഞു തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു… പൂനെ എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടികൊണ്ടു പോയത് ഏതോ ഒരു വലിയ പ്രൈവറ്റ് ബംഗ്ലാവിലേക്ക് ആണ്. തോക്കേന്തിയ കുറെ സെക്യൂരിറ്റി വീടിൻ്റെ പല ഭാഗത്തായി കാവൽ നിൽക്കുന്നുണ്ടായിരുന്നു. കാരണം അവിടെ അവൻ ഉണ്ടായിരുന്നു വിശ്വനാഥൻ എന്ന എൻ്റെ ചേട്ടൻ. എൻ്റെ അച്ഛൻ എയർ മാർഷൽ രാജശേഖരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൂത്ത സന്താനം. മിലിട്ടറി ഇൻ്റെലിജൻസിലെ വളരെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ അത്ര മാത്രമേ അവനെ കുറിച്ച അറിയൂ.” “ഡാ നിനക്ക് ചേട്ടൻ ഉണ്ടോ നീ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലലോ, നിൻ്റെ വീട്ടുകാരും സൂചിപ്പിച്ചിട്ടില്ലല്ലോ” നിതിൻ അല്പം പരിഭവത്തോടെ പറഞ്ഞു “ഡാ, ഞാനും എൻ്റെ പെങ്ങൾ അഞ്ജലിയും ഇരട്ടകളാണ്. ഞങ്ങളും ചേട്ടനുമായിട്ട് 15 വയസ്സിൻ്റെ വ്യത്യാസം ഉണ്ട്. ഞങ്ങൾ ഉണ്ടായതോടെ ആണ് അവൻ്റെ സ്വഭാവം ഇങ്ങനെ മാറിയത് എന്ന് അമ്മ എപ്പോഴും പറയും. അത് വരെ അവന് മാത്രമായി ലഭിച്ച അച്ഛൻ്റെയും അമ്മയുടെയും സ്നേഹം പകുത്തു പോയതുകൊണ്ടാണോ അതോ കൂട്ടുകാരുടെ ഒക്കെ കളിയാക്കൽ കൊണ്ടാണോ എന്നറിയില്ല എന്നെയും അഞ്ജലിയെയും കണ്ണെടുത്താൽ കണ്ടു കൂടാ എന്നും അമ്മ ഇടയ്ക്കു പറയുമായിരുന്നു. ഞങ്ങൾക്ക് 3 വയസുള്ളപ്പോൾ ആണ് അവൻ ഇന്ത്യൻ ആർമിയിൽ പോയി ചേരുന്നത് പിന്നീട് അവൻ ഒരിക്കൽ പോലും വീട്ടിലേക്ക് വന്നിട്ടില്ല ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിക്കുമായിരുന്നു പയ്യെ പയ്യെ അതും നിന്നു. അവനെ കുറിച്ച് ഓർത്തു പലപ്പോഴും അമ്മ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്കും അഞ്ജലിക്കും അങ്ങനെ ഒരു ചേട്ടൻ ഉള്ളതായി ഒരിക്കലും തോന്നിയിട്ടേ ഇല്ല.: ഞാൻ വന്നതറിഞ്ഞിട്ട് അഞ്ജലി ഓടി വന്ന് കെട്ടി പിടിച്ചു കരഞ്ഞു. “ശിവേട്ടാ അച്ഛനും അമ്മയും പോയി ശിവേട്ടാ… അവരു പോയി. ” കുറെ കരഞ്ഞ കരഞ്ഞു അവൾ അകെ ക്ഷീണിച്ചിക്കുന്നു. അവളെ കണ്ടതും എൻ്റെ കണ്ണുകളും നിറഞ്ഞു.
വിശ്വൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും റൂമിൽ ഉണ്ടായിരുന്ന പുള്ളിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡ്‌സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവർ ഇറങ്ങിയതും വിശ്വനാഥൻ അടുക്കക്കലേക്ക് വന്നു. ” അച്ഛന്റെയും അമ്മയുടെയും മരണം ഒരു അപകടമരണമല്ല. കരുതി കൂട്ടി ഉള്ള കൊലപാതകമാണ്. ഒരു IED ബ്ലാസ്റ്. ഒരു തീവ്രവാദി സംഘടന എന്നോടുള്ള പകയായി ചെയ്തതാണ്. “
“അവസാനമായി അവരുടെ മുഖം പോലും എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല. കത്തിയമർന്ന ആയ കാറിൽ നിന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത കുറച്ചു ശരീര ഭാഗങ്ങൾ കിട്ടി എന്ന് മാത്രമാണ് അവൻ പറഞ്ഞത്.” വിശ്വൻ : “നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്. നിങ്ങളെയും വകവരുത്താതെ അവർ അടങ്ങിയിരിക്കില്ല അത് കൊണ്ട് രണ്ടു പേരും എന്നോടൊപ്പം ഉടനെ വരണം ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”
ഞാൻ അഞ്ജലിയെ ഒന്ന് നോക്കി അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു. അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.
“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”
ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ ഭാവം ചെകുത്താനും കടലിനിടയിലും പെട്ട അവസ്ഥ
“ചേട്ടൻ എൻ്റെ ഒപ്പം വരണം നമ്മുടെ ജീവൻ അപകടത്തിൽ ആണ്. വല്യേട്ടൻ നമ്മളെ സംരക്ഷിക്കാം എന്ന് ഏറ്റിട്ടുണ്ട്.”
എനിക്ക് ദേഷ്യവും അതിൽ കൂടുതൽ സങ്കടവും വന്നു. ഇന്നലെ കയറി വന്ന ഒരു വല്യേട്ടൻ. അച്ഛൻ്റെയും അമ്മയുടേയും മരണത്തിനു ഒരു തരത്തിൽ കാരണം ആയവൻ അവൻ്റെ വാക്കണോ ഇപ്പോൾ വലുത്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ തോറ്റുപോയിരിക്കുന്നു ഞാൻ അവിടന്ന് ഇറങ്ങാൻ തുടങ്ങിയതും വിശ്വൻ എന്നെ തടഞ്ഞു.
“നീ പോകേണ്ട എന്ന് ഞാൻ പറയില്ല അങ്ങനെ പറയാൻ എനിക്ക് അവകാശമില്ല എന്നെനിക്കറിയാം. എൻ്റെ പിന്നെ ഐഐഎം ഇൽ ഉടനെ പോകേണ്ട. അവിടെ നിനക്ക് ഇനി പഠിക്കാൻ ഞാൻ സമ്മതിക്കില്ല കാരണം you are exposed. കൂട്ടുകാരുടെ അടുത്ത് പോയാൽ അവരുടെ ജീവനും അപകടത്തിലാകും. അതു കൊണ്ട് നീ എൻ്റെ ഒപ്പം വാ. ഇനി പോകുകയാണെങ്കിൽ നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും ആദ്യം എന്നെ വിളിക്കാം, ഇതാണ് എൻ്റെ ഫോൺ നമ്പർ.”
ഒരു ഫോൺ നമ്പർ മാത്രമുള്ള ഒരു കാർഡ് എനിക്ക് തന്നു ആദ്യം ഞാൻ മടിച്ചെങ്കിലും അഞ്ജലിയെ കുറിച്ച അറിയാൻ വേറെ വഴി ഇല്ലാത്തതു കൊണ്ട് ഞാൻ അത് വാങ്ങി പേഴ്സിൽ വെച്ച്. എന്നിട്ട് എൻ്റെ ബുള്ളെറ്റിൻ്റെ താക്കോലും കുറച്ചു ഡ്രെസ്സും ഒരു ബാഗിലാക്കി അവിടെന്നിറങ്ങി. അഞ്ജലി പിന്നാലെ കരഞ്ഞോണ്ട് ചെന്നെങ്കിലും ഞാൻ അവൾക്ക് ചെവികൊടുക്കാതെ അവിടന്ന് ബുള്ളറ്റുമായി ഇറങ്ങി. അവൻ പോയതും വിശ്വൻ ഫോൺ എടുത്തു വിളിച്ചു “ഹലോ ജീവ, ശിവ അവൻ നമ്മുടെ കൂടെ നിൽക്കും എന്ന് തോന്നുന്നില്ല അവൻ ഇവിടുന്നു ഇറങ്ങി. നീ അവൻ്റെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകളും ട്രാക്ക് ചെയ്യണം പിന്നെ അവൻ്റെ ഇപ്പോളുള്ള ബാങ്ക് അക്കൗണ്ടുകൾ ലോക്ക് ആക്കിയിട്ട ATM ക്രെഡിറ്റ് കാർഡുകൾ നമ്മുടെ ഒരു സെക്യൂർഡ് ബാങ്ക് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തേരെ. പിന്നെ നമ്മുടെ ടോൾ പ്ലാസ ക്യാമറ ഫീഡുകളിലേൽക്കു അവൻ്റെ പ്രൊഫൈൽ ട്രാക്ക് ചെയ്യാൻ സെറ്റ് ആക്കണം. അവൻ ഉറപ്പായിട്ടു തിരിച്ചു വരും” “അന്ന് പോയിട്ട് ഞാൻ ഇന്നാണ് തിരിച്ചു വരുന്നത്. ഞാൻ ഇനിയും പഠിക്കാൻ പോകുകയാണ്. നാട്ടിൽ ഏതെങ്കിലും കോളേജിൽ എംബിഎ ക്ക് ചേരണം. പഠിപ്പ് കഴിയുമ്പോൾ ഒരു ജോലി കണ്ടെത്തണം എന്നിട്ട് അഞ്ജലിയെയും കൂടെ കൂട്ടണം. എൻ്റെ ഒപ്പം പഠിക്കാൻ നീയും കൂടി വാ” ഇതേ സമയം അരുണും ദീപക്കും സഞ്ജയും നിതിൻ താമസിക്കുന്ന ഫ്ലാറ്റ സമുച്ചയത്തിന് പുറത്തു സംരക്ഷണം തീർത്തു നിന്നു. അരുൺ എത്തിയപ്പോൾ തന്നെ ജീവയെ വിളിച്ചു അത് വരെയുള്ള അപ്ഡേറ്റസ് നൽകി. ഫ്ലൈറ്റ് ഇറങ്ങിയാൽ ഉടനെ ജീവ ശിവയെ മീറ്റ് ചെയ്യാൻ എത്തും എന്നറിയിച്ചു.
ശിവ പറഞ്ഞത് കേട്ട് അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ തരിച്ചിരിക്കുമ്പോൾ ആണ് ശിവ അവനോട് കൂടെ പഠിക്കാൻ വരാൻ ആവിശ്യപ്പെട്ടത്. ആവിശ്യം കേട്ടതും അവൻ സമ്മതം മൂളി കാരണം ചങ്കിൻ്റെ ആവിശ്യം അവനു നിരസിക്കാൻ സാധിക്കില്ല. പിന്നെ അവനു ജോലിയും മടുത്തു തുടങ്ങിയിരിക്കുന്നു ഒരു മാറ്റം അവനും ആഗ്രഹിച്ചിരുന്നു.
ഡാ ഞാനും നിൻ്റെ ഒപ്പം വരാം പക്ഷേ എങ്ങനെ അഡ്മിഷൻ കിട്ടും CAT സ്കോർ അല്ലെങ്കിൽ MAT സ്കോർ വേണ്ടേ. പിന്നെ ഫീസ് ഇതൊക്കെ എങ്ങനെ ഒപ്പിക്കും
അതൊക്കെ നമ്മക്ക് നോക്കാമെടാ CAT ഒന്നും എഴുതേണ്ട MAT മതി അത് അത്ര വിഷമം ഉള്ള കാര്യമല്ല
അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ഫുഡ് എത്തി പിന്നെ പെട്ടന്ന് തന്നെ പ്ലേറ്റ് എടുത്തു വെച്ച് യുദ്ധം തുടങ്ങി. ബട്ടർ ചിക്കനും നാനും തന്തൂരി ചിക്കനും കഴിച്ചു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ബെല്ല് മുഴങ്ങി നിതിൻ വാതിൽ തുറന്നപ്പോൾ ആറടി പൊക്കമുള്ള ഒരു അപരിചിതൻ നിതിൻ്റെ പിന്നിൽ നിൽക്കുന്ന ശിവയെ കണ്ടതും ഒരു പുഞ്ചിരിയോടെ വന്നയാൾ സ്വയം പരിചയപ്പെടുത്തി “ഹലോ ശിവ ഞാൻ ജീവ കുറച്ചു ദിവസം മുൻപ് നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു.” അകത്തേക്ക് വരാമെല്ലോ അല്ലേ എന്ന് പറഞ്ഞു കൊണ്ട് ജീവ അകത്തേക്ക് കയറി വാതിൽ അടച്ചു. എന്നിട്ട് അവിടെ ഉള്ള സോഫയിൽ സ്വയം ഉപവിഷ്ടനായി. നിതിൻ ഇത് ആരാണ് എന്ന മട്ടിൽ ശിവയെ നോക്കി ” ഞാൻ വിശ്വനു വേണ്ടി വർക്ക് ചെയുന്ന ആളാണ്” നിനക്ക് തുടർന്ന് പഠിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി വിശ്വൻ അയച്ചതാണ്. വിശ്വൻ എന്ന വാക്ക് കേട്ടതും ശിവക്ക് ദേഷ്യം വന്നു എനിക്ക് ആരുടെയും സഹായം വേണ്ടാ. ശിവ പറഞ്ഞു.
പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കണം കാര്യങ്ങൾ ഞാൻ നേരത്തെ തന്നെ ഫോണിലൂടെ വ്യക്തമാക്കിയതാണെല്ലോ. പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കാൻ തയ്യാർ അല്ലെങ്കിൽ നിനക്ക് മുഴവൻ സമയവും സായുധ ദാരികളായ കമാൻഡോസിൻ്റെ സുരക്ഷ ഏർപ്പെടുത്തേണ്ടി വേണ്ടി വരും അങ്ങനെ ആയാൽ നീ ഉദ്ദേശിക്കുന്ന സ്വാതന്ത്യ്രം നിനക്ക് ലഭിക്കില്ല. ഒരു പക്ഷേ കോളേജിൽ അഡ്മിഷൻ പോലും കിട്ടില്ല. അങ്ങനെ ഒക്കെ വേണോ ശിവാ?
പിന്നെ ഏതാനും മണിക്കൂർ മുൻപ് കോർണർ ഹൗസിൽ വെച്ച നിങ്ങളുടെ നേരേ IEM terror സെൽ ഒരു അറ്റാക്ക് ശ്രമം നടത്തിയിരുന്നു. ആ threat ഞങ്ങൾ ഇല്ലാതാക്കി
ഇത് കേട്ട് ശിവയും നിതിനും ഒന്ന് ഞെട്ടി. വിശ്വാസം വരാതെ അവർ പരസ്പരം നോക്കി.
ജീവ തൻ്റെ മൊബൈലിൽ അവരെ കാത്തിരുന്ന IEM തീവ്രവാദികളുടെ സർവെല്ലാൻസ് വീഡിയോ പ്ലേയ് ചെയ്തു കാണിച്ചു. പിന്നെ സഞ്ജയ് അപ്‌ലോഡ് ചെയ്‌ത തീവ്രവാദികളുടെ മൃതശരീരങ്ങളുടെ ഫോട്ടോസും. ആദ്യ വീഡിയോയിൽ കണ്ട അതേ മുഖങ്ങൾ ഒന്ന് നീലച്ചിരിക്കുന്നു മറ്റവൻ ചോരയിൽ കുളിച്ചും മരിച്ചു കിടക്കുന്നു. അതോടെ ശിവയും നിതിനും പിന്നെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങൾ അവിടെ വരുമെന്ന അവർ എങ്ങനെ അറിഞ്ഞു? നിൻ്റെ കൂട്ടുകാർ അടക്കം നിന്നോട് ബന്ധമുള്ളവരുടെ ഫോൺ അടക്കം അവർ ട്രാക്ക് ചെയുന്നുണ്ടാകും. അവരുടെ ജീവനും അപകടത്തിൽ ആകാൻ ചാൻസ് ഉണ്ട്. എല്ലാ തവണയും ഇത് പോലെ ഉള്ള അറ്റാക്ക് തടയാൻ കഴിയണം എന്നില്ല അതാണ് പുതിയ ഐഡൻറ്റിറ്റിയിൽ പുതിയ ജീവിതം എന്ന് പറഞ്ഞത്. പിന്നെ ഞാൻ പറയുന്നത് വരെ നീയും കുറച്ചധികം നാൾ ഇവിടെന്നു മാറി നിൽക്കണം കാരണം നിൻ്റെ ഐഡൻറ്റിറ്റിയും ഇപ്പോൾ അവന്മാർക്ക് അറിയാം നിന്നിലൂടെയാണ് ശിവയിലേക്ക് എത്താൻ ഉള്ള എളുപ്പ വഴിയും. അത് കൊണ്ട് നിൻൻ്റെ ജീവനും അപകടത്തിൽ ആണ്. അത് കേട്ടതും നിതിൻ ഒന്ന് കൂടി ഞെട്ടി. “ഞാനും വരുന്നടാ നിൻൻ്റെ കൂടെ MBA പഠിക്കാൻ എൻ്റെ കാര്യം കൂടി ശരിയാക്കി താടാ” നിതിൻ ദയനീയമായി പറഞ്ഞു പുതിയ id കാർഡ്, Call encryption ഉള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. പണം വിശ്വൻ സാറിൻ്റെ അല്ല നിൻ്റെ പൂനയിലെ വീട് വിറ്റു കിട്ടിയ പണം ആണ്. പിന്നെ MBA ക്ക് ചേരാൻ പുതിയ ഐഡൻറ്റിറ്റിയിൽ നല്ല ഒരു MAT സ്കോർ ഉണ്ടാകും പരീക്ഷ എഴുതണം എന്നില്ല.” അല്പനേരം ആലോചിച്ച ശേഷം ശിവ പറഞ്ഞു “ശരി സമ്മതിച്ചു പക്ഷേ എൻ്റെ ഒപ്പം ഇവനും കാണും ഇവനും വേണ്ടത് ചെയ്യണം” OK നിൻറ്റെ കൂട്ടുകാരന് വേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം . നിങ്ങൾ രണ്ട് പേരും സിം കാർഡും ഫോണും ബൈക്കും ഇപ്പോൾ തന്നെ എന്നെ ഏൽപ്പിക്കണം. ഫോട്ടോ ഉള്ള ഐഡികാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് എല്ലാം തന്നേക്കണം. എല്ലാം പുതിയ പേരിൽ രണ്ടു പേർക്കും തരാം ബൈക്കും ഫോണും ഒക്കെ ഞങ്ങൾ ഡിസ്പോസ് ചെയ്തോളാം നിതിൻ റൂം മറ്റിനെ വിളിച്ചു വിദേശത്തു ഒരു ജോലി കിട്ടിയിട്ടുണ്ടെന്നും അത് കൊണ്ട് ജോലി രാജിവെച് നാട്ടിൽ പോകുകയാണെന്നും പറഞ്ഞേരെ. പിന്നെ കമ്പനി HR ന് ഒരു റെസിഗ്നേഷൻ മെയിൽ അയക്കണം. അവിടെ ഒർജിനൽ സർട്ടിഫിക്കറ്റ് വല്ലതും ഉണ്ടെങ്കിൽ എൻ്റെ ആൾക്കാർ collect ചെയ്തോളും. പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇനി ഉപയോഗിക്കരുത്. പുതിയ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ക്രെയ്റ്റ ചെയ്താലും യാതൊരു കാരണവശാലും ഫോട്ടോസ് ഇടരുത് പ്രത്യകിച്ചു പ്രൊഫൈൽ ഫോട്ടോയും ടാഗിംഗും. അക്കൗണ്ട് സെക്യൂർഡ് ആയി സൂക്ഷിച്ചാൽ മതി. നിതിൻ, നിനക്ക് വേണ്ട അത്യാവശ്യം സാദനങ്ങൾ എടുത്തിറങ്ങണം എൻ്റെ ഒരാൾ ഇപ്പോൾ എത്തും, അവൻ്റെ ഒപ്പം ഇന്ന് തന്നെ കൊച്ചിക്ക് പോകണം അവിടെ നിങ്ങൾക്കായി ഒരു താമസ സ്‌ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”
അതിനു ശേഷം ജീവ അരുണിനെ വിളിച്ചു “ദീപക്കിനോട് രണ്ടു പേരെയും കൊച്ചിയിൽ എത്തിക്കാൻ പറയണം. കാർ എടുത്തു കൊണ്ട് വരാൻ പറ. കുറച്ചു ലഗ്ഗേജ് ഉണ്ട്. പിന്നെ അഡ്രസ്സ് ഞാൻ അവിടെ എത്തുമ്പോളേക്കും അയക്കാം” പിന്നെ എല്ലാം വേഗത്തിലായി നിതിൻ അവനു അത്യവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു. കമ്പനിയിലേക്ക് റെസിഗ്നേഷൻ മെയിൽ അയച്ചു ലാപ്ടോപ്പും id കാർഡുകൾ എല്ലാം ജീവയെ ഏല്പിച്ചു. ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോളേക്കും ദീപക് ഒരു ഫോർഡ് എൻഡീവറുമായി എത്തി. ഇറങ്ങാൻ നേരം നിതിൻ അവൻ്റെ റൂംമേറ്റ് അബ്ദുളിനെ വിളിച്ചു ദുബായിൽ ജോലി ശരിയായിട്ടുണ്ട് ഉണ്ടെന്നും തിരിച്ചു വീട്ടിലേക്ക് പോകുകയാണെന്നും അവിടെ നിന്ന് അതികം വൈകാതെ ദുബായിലേക്ക് പോകുമെന്ന് ഒരു നുണയും കാച്ചി. അവൻ കുറെ ചീത്ത വിളിച്ചെങ്കിലും കുറച്ചു സോറി ഒക്കെ പറഞ്ഞു സെറ്റാക്കി. എന്നിട്ട് ഫോൺ ഓഫ് ചെയ്ത് ജീവയെ ഏല്പിച്ചു എന്നിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ അബു മുസ്തഫയുടെ വസിതിയിൽ IEM നേതൃത്വം ISI യിയും ആയിട്ടുള്ള ഒരു രഹസ്യ മീറ്റിങ് നടക്കുകയാണ് . അകെ 5 പേർ മാത്രം അബു മുസ്തഫ എന്ന നേതാവ്. പാകിസ്ഥാൻ ISI യിലെ മേജർ റസാഖ് അയാളുടെ സഹായി വാഷിം ഇന്ത്യ ഓപ്പറേഷൻ കമാൻഡർ പാഷ പിന്നെ കാശ്മീർ കമാൻഡർ റഫീഖ്.
വാഷിം : അബു സാഹിബ് ഷെയ്ഖ് ഹമീദ് മിസ്സിംഗ് ആണ്. ഒപ്പം ജാവേദ് ഖാനും. നമ്മുടെ ദുബായ് ഏജൻറ് അവരുടെ മീറ്റിംഗ് സ്ഥലത്തു പോയിരുന്നു. അവിടെ അയാളുടെ പേർസണൽ സെക്യൂരിറ്റിക്കാരെ എല്ലാം വധിക്കപ്പെട്ടിരിക്കുന്നു ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു പക്ഷേ തെളിവൊന്നും തന്നെ ഇല്ല.
പാഷ : സാഹിബ് ഇനി അങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകില്ല ഷെയ്‌ഖിൻ്റെ ഹവാല ഏജന്റുമാരെ ഇന്ത്യൻ രഹസന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയുന്നുണ്ട്. ഒപ്പം നമ്മുടെ ഹൈദരബാദ് സെല്ലും പിടിയിലായി. ആ ഹവാലക്കാരനുമായി അവർക്ക് ഫോൺ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനി പണം ഇതു പോലെ എത്തിക്കാൻ ലേശം പാടാണ്. ലോക്കൽ ഹവാലക്കാരെ വിശ്വസിക്കാൻ കൊള്ളില്ല.
മേജർ റസാഖ്: അബു സാഹിബ് അതിനെ പറ്റി വിഷമിക്കേണ്ട. മിക്ക നഗരങ്ങളിലും ഡി കമ്പനി ക്രിമിനൽ പ്രവർത്തനങ്ങളിൽ ആക്റ്റീവ് ആണ്. അവരോട് സംസാരിച്ചു ലോക്കൽ ലെവൽ അറേജ്മെൻസ് ചെയ്യാം. പിന്നെ ഇന്ത്യയിൽ ദീപാവലി ആകുമ്പോൾ നമ്മുടെ നേരത്തെ ഓപ്പറേഷൻ.
അബു മുസ്തഫ : അതിനെ പറ്റി മേജർ സാബ് വേവലാതി പെടേണ്ട അതൊക്കെ സമയത്തിന് നടക്കും.
കൂടുതൽ സംസാരം ഉണ്ടായില്ല ISI ഏജൻ്റെസ് പോയി എങ്കിലും അവർ സംസാരം തുടർന്നു
സാഹിബ് നമ്മുടെ ബാംഗ്ലൂർ സെല്ലുമായിട്ടുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു. ടൈഗറിൻ്റെ അനിയനെ ടാർഗറ്റ് ചെയ്യാൻ പോയതാണ് അവർ. ഇപ്പോൾ വിവരമൊന്നുമില്ല. ഒന്നെങ്കിൽ അവർ പിടിക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മരിച്ചിട്ടുണ്ടാകാം.”
ടൈഗർ എന്ന് കേട്ടതും അബു മുസ്തഫയുടെ കണ്ണുകൾ കോപത്താൽ ചുവന്നു.
വർഷങ്ങൾക്ക് അബു മുസ്തഫയുടെ കുടുംബത്തെ ഒന്നടക്കം കൊന്നതാണ് ടൈഗർ എന്നറിയപ്പെടുന്ന വിശ്വനാഥൻ. അന്ന് അബു മുസ്തഫയെ ടാർഗറ്റ് ചെയ്‌ത് വിശ്വനാഥൻ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ അയാളുടെ മകനും മകളും ഭാര്യയും കൊല്ലപ്പെടുകയായിരുന്നു
അന്ന് ഉറപ്പിച്ചതാണ് അയാളുടെ കുടുംബത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന്. വർഷങ്ങളുടെ ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലെ പഴയ ഫൈലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്ന് വിശ്വനാഥൻ്റെ പുനെയിലെ അഡ്രസ്സ് ലഭിച്ചതും. കുടുംബത്തെ വക വരുത്തുമ്പോൾ അന്വേഷിച്ചു വരുന്ന വിശ്വനാഥനെ കൊല്ലാനായിരുന്നു പ്ലാൻ. എന്നാൽ അയാളുടെ അച്ഛനെയും അമ്മയെയും മാത്രമേ വധിക്കാൻ സാധിച്ചുള്ളൂ. മക്കൾ രണ്ടും കോളേജുകളിൽ പഠിക്കുന്നതിനാൽ അത് സാധിച്ചില്ല. മാത്രമല്ല വിശ്വനാഥനെ വധിക്കാൻ പോയ പത്ത് പേരെ കാണാതായി. കാണാതായി എന്നാൽ കൊല്ലപ്പെട്ടു എന്നുറപ്പാണ്.
അബു മുസ്തഫ അല്പ്പം ആലോചിച്ചിട്ട് satellite ഫോൺ എടുത്തു ദുബായിലെ ഒരു satellite ഫോണിലേക്ക് വിളിച്ചു
സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.
00cookie-checkജീവിതമാകുന്ന ബോട്ട് – Part 1