അയാളെ ഇഷ്ടപ്പെടാൻ എന്താണ് കാരണം…
അവൾ ആലോചിച്ചു. കാണാൻ കുഴപ്പം ഇല്ല, ഇരുനിറം, ആകർഷകമായ മുഖം, കട്ടിയുള്ള മീശയും താടിയും, ചൂഴ്ന്നു എടുക്കുന്ന കണ്ണുകൾ, ആറടി പൊക്കം, അത്യാവശ്യം ബോഡിയും ഉണ്ട്. പക്ഷേ ഇതിലും ലുക്ക് ഉള്ള എത്ര പേർ തന്റെ പുറകെ നടന്നിരിക്കുന്നു. താൻ മൈൻഡ് പോലും ചെയ്തില്ല. പക്ഷേ തന്നെ മൈൻഡ് ചെയ്യാതെ ഇവനോട് തനിക്ക് എന്താ ഇങ്ങനെ ഇഷ്ടം തോന്നാൻ? ഇഷ്ടമോ! നോ നെവർ. ഒരിക്കലും ഇല്ല. അതും ആ മൊരടനോട്… ഏയ് അത്ര മൊരടൻ ഒന്നും അല്ല. ആ അശ്വതിയുടെ അടുത്ത് എന്ത് സോഫ്റ്റ് ആയാണ് പെരുമാറ്റം. അച്ചു എന്ന് തികച്ചു വിളിക്കില്ല. ബൈക്കിൽ പിന്നിൽ ഇരുത്തി കൊണ്ടുപോകുന്നു, വരുന്നു. അന്ന് ഐസ്ക്രീം വേണം എന്ന് പറഞ്ഞു വാശി പിടിച്ച അവൾക്ക് പല ഫ്ലേവർ ഉള്ളത് നിരത്തി വച്ച് കൊടുക്കുന്നു. അവളെ ശല്യം ചെയ്തവനെ കോളേജിൽ ഇട്ട് തന്നെ ഇടിച്ചു വീഴ്തുന്നു. ആരായാലും ഇഷ്ടപ്പെട്ടു പോകും തന്നെ ഇങ്ങനെ കെയർ ചെയ്താൽ.
ശ്ശേ, എന്തൊക്കെ ആണ് ഈ ചിന്തിച്ചു കൂട്ടുന്നത്. എന്നാലും ഒരു കാമുകിയും കാമുകനും വന്നിരിക്കുന്നു. തന്നെ ഒന്നും മൈൻഡ് പോലും ചെയ്യാറില്ല അയാൾ. ഒന്നും ഇല്ലെങ്കിലും അവളേക്കാൾ സുന്ദരി അല്ലേ താൻ. എന്നാലും അവർ നല്ല ചേർച്ച അല്ലേ പേരിലും കാഴ്ചക്കും ഒക്കെ. അശ്വിനും അശ്വതിയും. കാണാൻ അവളും ഒരു കൊച്ചു സുന്ദരി തന്നെ.
പക്ഷേ ഒന്നു രണ്ടു വട്ടം അവരെ വായും പൊളിച്ചു നോക്കി നിന്ന തന്നെ അവൻ പാളി നോക്കുന്നത് കണ്ടിട്ടുണ്ട്. അതിനർത്ഥം എന്താ? തന്നോട് താൽപര്യം ഉണ്ട് എന്ന് അല്ലേ!? ഉണ്ടയാണ്. അങ്ങനെ വായും പൊളിച്ചു നോക്കി നിന്ന ആരായാലും ഇതെന്താ എന്ന രീതിയിൽ നോക്കും. അത് അത്രയും ഉള്ളൂ. അയാളുടെ പ്രവർത്തി കണ്ടാൽ അറിയാം അയാൾക്ക് അശ്വതി എന്ന് പറഞ്ഞാൽ ജീവൻ ആണ്. തന്നെയും അയാൾ അങ്ങനെ സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.
“ശ്രീ” എന്നുള്ള ഗായത്രിയുടെ വിളി കേട്ടാണ് ശ്രീധന്യ തന്റെ ചിന്തകളിൽ നിന്നും ഉണർന്നത്. തലയിലും മുല്ലക്ക് മുകളിൽ ടവ്വലുകൻ കെട്ടി ഉടലിൽ ജലകണങ്ങളും ആയി നിൽക്കുകയാണ് അവൾ. ഇവൾ ആരെങ്കിലും വിശികരിക്കാൻ പോകുവാണോ ഇങ്ങനെ വന്ന് നിൽക്കാൻ. ഈ കാഴ്ച കണ്ടാൽ ഏത് ആണും വീണ് പോകും. തന്റെ അത്ര വരില്ല എങ്കിലും എന്താ ഒരു ശരീരഘടന തള്ളി നിൽക്കുന്ന മുലയും ഒതുങ്ങിയ വയറും ഷേപ്പോത്ത അരക്കെട്ടും ഒക്കെ ആയി ഒരു ചരക്ക് ആണ്“വായും പൊളിച്ചു നോക്കി നിൽക്കാതെ വേഗം റെഡി ആകു. ഇല്ലെങ്കിൽ സമയം വൈകും” ഗായത്രിയുടെ ശബ്ദം ആണ് അവളെ ചിന്തയിൽ നിന്നും ഉണർന്നതിയത്.
“രാവിലെ 5ന് എഴുന്നേറ്റ് യോഗയും കുളിയും കഴിഞ്ഞ് ഡ്രസ്സും മാറി ഭക്ഷണവും കഴിച്ച് വന്ന് ഇരുന്നു പഠിക്കുന്ന എന്നോട് ആണോ നീ ഈ പറയുന്നത്? എനിക്ക് ഇനി ബാഗ് എടുത്തു ഇറങ്ങിയാൽ മാത്രം മതി”
“ഇതും ഇട്ടാണോ നീ വരുന്നത്?”
ശ്രീ തന്റെ വെള്ള ചുരിദാറിലേക്ക് ഒന്ന് നോക്കി ചോദിച്ചു “ഇതിന് എന്താ കുഴപ്പം?”
” ഏയ് കുഴപ്പം ഒന്നും ഇല്ല” ഗായത്രി ചിരിയോടെ പറഞ്ഞു
ഇതിൽ എന്താ ചിരിക്കാൻ. ഇവൾക്ക് എന്താ വട്ടായോ? ആ ആർക്കറിയാം.
ശ്രീധന്യ PGക്ക് കോളേജിൽ ചേർന്ന് രണ്ടാമത്തെ ആഴ്ച ആണ്. ഗായത്രി 3rd ഇയർ ഡിഗ്രി ചെയ്യുന്നു.
അങ്ങനെ അവർ റെഡിയായി കോളേജിലേക്ക് ഇറങ്ങി. ഹോസ്റ്റലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കോളേജ്. അവർ എന്തൊക്കെയോ പറഞ്ഞു നടന്നു കോളേജ് എത്തി. ബ്രേക്കിന് കാന്റീനിൽ കാണാം എന്ന് പറഞ്ഞാണ് രാവിലെ ഗായത്രി അവളുടെ ക്ലാസ്സിലേക്ക് പോയത്. അതുകൊണ്ട് ശ്രീ ബ്രേക്ക് ആയപ്പോൾ തന്നെ കാന്റീനിലേക്ക് വച്ച് പിടിച്ചു. പലരും തന്നെ നോക്കുന്നതായി അവൾക്ക് തോന്നി. എന്താണാവോ കാര്യം. അവൾ സ്വയം ഒന്ന് നോക്കി. ഏയ് കുഴപ്പം ഒന്നും തോന്നുന്നില്ല.
കാന്റീനിൽ കയറിയപ്പോൾ തന്നെ അവളുടെ കണ്ണുകൾ ആരെയോ തേടി. അത് ഗായത്രിയെ ആയിരുന്നില്ല മറിച്ച് ആ താടിക്കാരനെ ആയിരുന്നു. ആളുകൾ കുറവായത് കാരണം പെട്ടെന്ന് അവളുടെ കണ്ണുകൾ അയാളിൽ പതിച്ചു. ബോബനും മോളിയും അതാ ഇരിക്കുന്നു. അവരുടെ അടുത്ത ടേബിൾ കാലിയാണ് എന്ന് കണ്ട് അവൾ അവിടെ പോയി ഇരുന്നു. ഇനി ഗായത്രി വരുന്നത് വരെ കാത്തിരിക്കണം.അവൾ പതുക്കെ ഇടംകണ്ണിട്ട് അവരെ നോക്കി അച്ചു നിർബന്ധിച്ച് എന്തോ അവനെ കൊണ്ട് കഴിപ്പിക്കാൻ ശ്രമിക്കുകയാണ്. അവൻ കഴിക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ അവൾ അശ്വിന് വായിൽ വച്ച് കൊടുക്കുന്നു. അവൾ തെല്ലൊരു അസൂയയോടെ അവരെ നോക്കി ഇരുന്നു. അവളുടെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു.
“ചേച്ചിക്ക് വേണോ?” അച്ചുവിന്റെ ആ ചോദ്യം കേട്ട് ശ്രീ ആദ്യം ഒന്ന് ഞെട്ടി. അവൾ തന്നോട് തന്നെ ആണോ ഈ ചോദിക്കുന്നത് എന്ന സംശയത്തിൽ അവൾ ചുറ്റും നോക്കി.
“ചേച്ചിയോട് തന്നെ ആണ് ചോദിച്ചത്. ഞാൻ ഏട്ടന് വായിൽ വച്ച് കൊടുക്കുന്നത് കണ്ട് വാ തുറന്നു ഇരിക്കുന്നത് കണ്ട് ചോദിച്ചത്” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു
അത് കെട്ട ശ്രീക്ക് ഭൂമി പിളർന്ന് താൻ അങ്ങ് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് തോന്നി. അയാളുടെ മുന്നിൽ ചമ്മി നാറി. അറിയാതെ അയാളെ പാളി നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ കളിയാക്കല്ലോ പുച്ഛമോ ഇല്ല. വേറെ എന്തോ ഒരു പ്രത്യേക ഭാവം.
“ചമ്മിയപ്പോൾ ചേച്ചിയെ കാണാൻ ഭയങ്കര ഭംഗി ആണ്, അല്ലേ ഏട്ടാ” അച്ചു പറഞ്ഞത് കേട്ട് ശ്രീ കൂടുതൽ നാണിച്ചു.
“അച്ചു” എന്ന് ഗാംഭീര്യത്തോടും ഒരു ശാസന പോലെയും ഉള്ള അശ്വിന്റെ വിളിയോടെ അച്ചു ചിരി നിർത്തി. ശ്രീ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതെ തല താഴ്ത്തി ഇരുന്നു.
“ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ചേച്ചി” അച്ചു തുടർന്നു “ചേച്ചിയുടെ പേരെന്താ? ഏതാ ക്ലാസ്സ്?” തന്റെ ചമ്മൽ മാറ്റാൻ സഹായിക്കാൻ എന്ന പോലെ അവൾ ചോദിച്ചു
“ശ്രീ ധന്യ. 1st MA English” അവൾ മറുപടി നൽകി
“ആഹാ ഏട്ടന്റെ ജൂനിയർ ആണല്ലോ. ഏട്ടൻ 2nd MA English ആണ്” അച്ചു പറഞ്ഞു
അശ്വിനും ശ്രീയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരെ പറ്റി അവൾക്ക് അറിയാമായിരുന്നു എങ്കിലും ഒരു പരിചയപ്പെടൽ നല്ലതാണല്ലോ.
“ഞാൻ 2nd BA Psychology ആണ്. പേര്…” അവൾ മുഴുവിപ്പിക്കും മുമ്പേ ശ്രീ പറഞ്ഞു “അറിയാം. അശ്വതിയും അശ്വിനും അല്ലേ” ശ്രീ പറഞ്ഞു
“ആഹാ നമ്മൾ അത്രയും ഫേമസ് ആണോ” അവൾ അശ്വിനെ നോക്കി ചോദിച്ചു.അതിനും ഒരു ചെറു പുഞ്ചിരി മാത്രമേ അവനിൽ നിന്നും വന്നുള്ളൂ. ഇയാൾക്ക് എന്താ ശരിക്ക് ചിരിക്കാൻ അറിയില്ലേ ശ്രീ ചിന്തിച്ചു.
പെട്ടെന്ന് അവൻ അവളുടെ പിന്നിലേക്ക് നോക്കി, ആ മുഖഭാവം മാറുന്നത് കണ്ടു. ഞൊടിയിടയിൽ അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ നേരേ കുതിച്ചു. എന്താ സംഭവിക്കുന്നത് എന്നറിയാതെ അവൾ പേടിച്ചു, മുഖം വിവർണ്ണമായി. അവന്റെ വലത് കൈ അവളുടെ വലത് കവിളിന്റെ സൈഡിലൂടെ പിന്നിലേക്ക് പോയി.
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാതെ പിന്നിലേക്ക് നോക്കിയ അവൾ കാണുന്നത് ശരീരം നിറയെ നിറങ്ങൾ പൂശപ്പെട്ട നിലയിൽ ഉള്ള ഒരാളുടെ കൈ അശ്വിൻ പിടിച്ച നിലയിൽ ആണ്.
“ഇവളെ ഇന്ന് വിട്ടേക്ക്” അശ്വിൻ ആജ്ഞ സ്വരത്തിൽ പറഞ്ഞു.
എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു.
ആഗതനായ ആ പയ്യൻ ഒന്നും പറയാതെ തിരിച്ചു നടന്നു പോയി. അശ്വിൻ ഒന്നും സംഭവിക്കാത്ത രീതിയിൽ തിരികെ വന്നിരുന്നു.ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന ശ്രീയെ കണ്ട് അച്ചു കാര്യം വിവരിച്ചു.
“ഇവിടെ ഓരോ അധ്യായന വർഷവും തുടങ്ങിയ ശേഷം വരുന്ന രണ്ടാമത്തെ വെള്ളിയാഴ്ച ഹോളി പോലെ ആഘോഷം നടത്തും. ഇതിനെ പറ്റി അറിയാതെ വരുന്ന ഫസ്റ്റ് ഇയർ പിള്ളേർ ആണ് പ്രധാന ഇരകൾ. ചേച്ചിയെ പോലെ വെള്ള ഒക്കെ ഇട്ട് വന്ന് പലരും പെട്ട് പോയിട്ടുണ്ട്”
അപ്പോഴാണ് രാവിലെ ഗായത്രി പറഞ്ഞതിന്റെ പൊരുൾ ശ്രീക്ക് മനസ്സിലായത്.
“അയ്യോ ഇനി ഞാൻ ഇപ്പോ എന്ത് ചെയ്യും? എനിക്ക് ആകെ ഉള്ള വെള്ള ചുരിദാർ ആണിത്. അച്ഛൻ വാങ്ങി തന്നതാ”
“ചേച്ചി പേടിക്കേണ്ട എട്ടൻ കൂടെ ഉള്ളപ്പോൾ ആരും ഒന്നും ചെയ്യില്ല. പിന്നെ ഇനി ക്ലാസ്സിൽ കയറാൻ പോകണ്ട. കുറച്ചു കഴിഞ്ഞു നമുക്ക് ഒന്നിച്ച് പുറത്തേക്ക് പോകാം” അച്ചു പറഞ്ഞു
“അറ്റൻഡൻസ്…!?” അവൾ ഒരു ചോദ്യം പോലെ സ്വയം പറഞ്ഞു
” ഇന്ന് ആരും അങ്ങനെ അറ്റൻഡൻസ് എടുക്കില്ല” അച്ചു അവൾക്ക് കുറച്ച് ആശ്വാസം പകരുന്നു കൊണ്ട് പറഞ്ഞു
“ചേച്ചി എവിടെ ആണ് താമസിച്ചിരുന്നത്?” അച്ചു ചോദിച്ചുകോളേജ് ഹോസ്റ്റലിൽ ആണ്” അവൾ പറഞ്ഞു “അതെ അവർ ഒന്നും ചെയ്യില്ലല്ലോ അല്ലേ?” തെല്ലുരു പേടിയോടെ ശ്രീ അശ്വിനെ നോക്കി ഒന്നൂടെ ഉറപ്പിക്കാൻ ചോദിച്ചു
അവളുടെ പേടി മനസ്സിലാക്കിയിട്ടെന്നോണം അച്ചു അശ്വിനെ നോക്കി പറഞ്ഞു “ഏട്ടാ എന്ന ഈ ചേച്ചിയെ ഒന്ന് കൊണ്ടുപോയി ആക്കിയിട്ട് വാ”
അവൾ പറയാൻ കാത്തിരിക്കുന്നത് പോലെ അവൻ എഴുന്നേറ്റു “വാ പോകാം” എന്ന് പറഞ്ഞു
“പറയാൻ കാത്തിരിക്കുന്നത് പോലെ ആണല്ലോ എഴുന്നേൽക്കുന്നത്! എന്താ ഒരു താൽപര്യം” അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. അവനും ഒന്ന് പുഞ്ചിരിച്ചു
ശ്രീ ആദ്യം അവനെ ഒന്ന് നോക്കി. അവൻ ഒന്നും ഇല്ല എന്ന പോലെ കണ്ണടച്ച് കാണിച്ചു. പിന്നെ അവൾ ബാഗ് എടുത്തു അച്ചുവിനെ നോക്കി.
“ചേച്ചി ധൈര്യം ആയി പോയി വാ” അച്ചു ശ്രീയോട് പറഞ്ഞു. “ഏട്ടാ നോക്കികൊള്ളണേ” എന്ന് അശ്വിനോട് കൂട്ടി ചേർത്തു.
അശ്വിന് ശ്രീയുടെ കൈയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. ആ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തിരുന്ന ശ്രീ ആദ്യ തന്റെ കൈയ്യിൽ പിടിച്ച ആ കൈയ്യിലേക്കും പിന്നെ അവനേയും നോക്കി യാന്ത്രികമായി അവനോട് ഒപ്പം നടന്നു.
“പിന്നെ പെട്ടെന്ന് തിരിച്ചും വരണം. ഇവിടെ ഒരുത്തി കാത്തിരിക്കുന്നുണ്ട് എന്ന് ഓർമ്മ വേണം. ഗേൾസ് ഹോസ്റ്റലിൽ ഈ ചേച്ചിയുടെ കൂടെ കേറി പൊറുതി തുടങ്ങരുത്” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അച്ചു ഉറക്കെ ചിരിച്ചു.
അശ്വിൻ അതിന് പ്രതികരിച്ചില്ല എങ്കിലും ശ്രീ ഈ കുട്ടി എന്താ ഇങ്ങനെ ഒക്കെ തന്റെ കാമുകനോട് പറയുന്നത് എന്ന് അത്ഭുതത്തോടെ രണ്ടാളേയും മാറി മാറി നോക്കി യാന്ത്രികമായ ആ നടത്തം തുടർന്നു.
പക്ഷേ എന്തോ അവന്റെ പിന്നാലെ ഉള്ള ആ പോക്ക് അവൾക്ക് ഒത്തിരി ഇഷ്ടമായി. ആ കാന്താരി അച്ചുവിനോട് അസൂയ തോന്നി എങ്കിലും എന്തോ ഒരു പ്രത്യേക ഇഷ്ടം അവളോടും തോന്നി. ചുമ്മാതല്ല ഇങ്ങേർ അവളെ ഇഷ്ടപ്പെട്ടത്. കുറച്ചു നേരത്തെ പരിചയം കൊണ്ട് തന്നെ തനിക്ക് വരെ ഒരു ഇഷ്ടം തോന്നി.
അവർ ബൈക്ക് പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് അവർ നടന്നെത്തി. അശ്വിൻ കൂടെ ഉള്ളത് കൊണ്ട് ഒരാളും അവളോട് അടുത്തില്ല. അടുത്ത് വന്ന രണ്ട് പേർ അവന്റെ ഒറ്റ നോട്ടത്തിൽ തന്നെ പിന്നോട്ട് മാറി.എന്താ ഒരു പവർ. അവളിൽ അനുനിമിഷം അയാളോടുള്ള ആരാധനാ കൂടി കൂടി വന്നു. അവൻ മറ്റൊരുവളുടെ ആണെന്ന് തന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു. പക്ഷേ മനസ്സ് കേൾക്കണ്ടേ. മനസ്സ് കിളി പോയ പോലെ അവനോട് കൂടുതൽ അടുത്തു അടുത്ത് വന്നു.
അവൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്ത് അവളെ ഒന്ന് നോക്കി. അവൾ ബാഗ് മടിയിൽ വച്ച് അവന്റെ പിന്നിൽ സൈഡിലേക്ക് തിരിഞ്ഞ് ഇരുന്നു. ബൈക്ക് മുന്നോട്ട് പോയപ്പോൾ ഗായത്രി ഉൾപ്പെടെ പലരും ആ കാഴ്ച നോക്കി നിൽക്കുന്നത് അവൾ ചെറിയ ചമ്മലോടെ കണ്ടു. എന്നാൽ അശ്വിൻ അതൊന്നും ശ്രദ്ധിക്കാതെ കോളേജ് കവാടം കടന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി. അവനോട് ചേർന്ന് അങ്ങനെ ആ ബൈക്കിൽ ഇരുന്നപ്പോൾ എന്തോ ഒരു സുരക്ഷിതത്വവും സന്തോഷവും അവൾക്ക് തോന്നി. അവൾ കുറച്ച് മുന്നോട്ട് തന്റെ ശരീരം അവനോട് മുട്ടിച്ച് ഇരുന്നു. അവളുടെ മാറിടം അവന്റെ പിന്നിൽ പതിഞ്ഞു. അപ്പോഴേക്കും ഹോസ്റ്റൽ എത്തി. മനസ്സില്ലാ മനസ്സോടെ അവൾ ആ ബൈക്കിൽ നിന്നും ഇറങ്ങി. യാത്ര പറയാൻ അവനോട് ചേർന്ന് നിന്നു
“താങ്ക്സ്” അവൾ പറഞ്ഞു
“അതിന്റെ ഒന്നും ആവശ്യമില്ല. താൻ ചെല്ല്” അവൻ ആദ്യമായി ഗൗരവം വിട്ട് അവളോട് സംസാരിച്ചപ്പോൾ അവളുടെ മനസ്സ് അനന്ദതുന്തിലനൃത്തമാടി. അവന് മറ്റൊരുവളുടെ ആണെന്ന ന്യായം ഒന്നും ആ മനസ്സിനെ മാറ്റിയില്ല.
അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവന് വീണ്ടും പറഞ്ഞു “താൻ ചെല്ല്ടോ. എന്നിട്ട് വേണം എനിക്ക് തിരിച്ചു ചെല്ലാൻ. എന്റെ അച്ചു അവിടെ വെയിറ്റിംഗ് ആണ്”
അത് കേട്ട ശ്രീക്ക് നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച പോലെ ആണ് തോന്നിയത്. അവളുടെ തെളിഞ്ഞ മുഖം പെട്ടെന്ന് വാടി. അത് അവനും ശ്രദ്ധിച്ചു.
മുഖത്ത് ഒരു ചിരി വരുത്തിയ ശേഷം ഒരക്ഷരം പോലും മിണ്ടാതെ അവൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും പറഞ്ഞാൽ തെറ്റായി പോകുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു അവൾക്ക്.
അവൾ നടന്നു നീങ്ങുന്നത് നോക്കി നിന്ന അശ്വിൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ വണ്ടി തിരിച്ചു കോളേജിലേക്ക് നീങ്ങി. അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട അവൾ തിരിഞ്ഞ് അവൻ പോകുന്നത് നോക്കി നിന്നു. അവൻ അത് കണ്ണാടിയിൽ കണ്ടു എന്ന് അവൾ അറിഞ്ഞില്ല.
പതുക്കെ റൂമിൽ എത്തിയ അവൾ ഒന്നിനും ഒരു താൽപര്യം ഇല്ലാതെ തന്റെകട്ടിലിൽ ഇരുന്നു.
അവനെ സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ട് എങ്കിൽ അച്ചുവിന്റെ നിഷ്കളങ്കമായ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അങ്ങനെ ചിന്തിച്ച ആളോട് തന്നെ അവൾക്ക് പുച്ഛം തോന്നി. മനസ്സ് വല്ലാതെ കൈവിട്ടു പോകുന്നു എന്ന് തോന്നിയ അവൾ പതിയെ കട്ടിലിലേക്ക് ചാഞ്ഞു. എന്തൊക്കെയോ ആലോചിച്ചു കിടന്ന അവൾ നിന്ദ്രയിലാണ്ടു. റൂമിൽ കലപില ഒച്ച കേട്ട് ആണ് അവൾ എഴുന്നേറ്റത്. ഗായത്രിയും അവളുടെ ക്ലാസ്സിലെ ചഞ്ചൽ, രേഷ്മ, മിഷേൽ എന്നീ കുട്ടികളും സംസാരിക്കുക ആയിരുന്നു.
“ചേച്ചി എഴുന്നേറ്റോ” മിഷേൽ ആണ് ചോദിച്ചത്. അവൾക്ക് ഒരു പാൽപുഞ്ചിരിയും സമ്മാനിച്ച് ശ്രീ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു.
“ചുരിദാർ കളർ ആകാതെ രക്ഷപ്പെട്ടു. അല്ലേ കള്ളി. അതും
കോളേജിന്റെ heart throb ഹീറോയുടെ കൂടെ കേറി പോകുന്ന കണ്ടപ്പോൾ ഞാൻ കരുതി വല്ല ബീച്ചിലോ, മാളിലോ കറക്കം കഴിഞ്ഞു വൈകിട്ടേ വരൂ എന്ന. എന്നിട്ട് ഇവിടെ ഉച്ചക്ക് വന്നപ്പോൾ ദേ കട്ടിലിൽ കിടക്കുന്നു. എന്താ മോളെ ശ്രീ ഇത്?” ഗായത്രി കളിയാക്കി ചോദിച്ചു
പെട്ടെന്ന് ആ ചോദ്യം മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു. എല്ലാവരുടേയും കണ്ണുകൾ തന്നിൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം കാര്യം മനസ്സിലായപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.
“നല്ല കിടിലൻ ചേട്ടനാ. ചേച്ചിക്ക് ചേരും” ചഞ്ചൽ പറഞ്ഞപ്പോൾ ഇവർ എന്താ ഇങ്ങനെ പറയുന്നത് എന്ന് അത്ഭുതത്തോടെ നോക്കി അവൾ. അയാൾക്ക് ഇവിടെ കോളേജിൽ തന്നെ ഒരു കാമുകി ഉള്ളത് അറിയാത്ത പോലെ
മിഴിച്ചിരീക്കുന്ന ശ്രീയെ നോക്കി രേഷ്മ പറഞ്ഞു “പുള്ളി ആ അച്ചുവിനെ അല്ലാതെ ആരെയും, ആണുങ്ങളെ പോലും അങ്ങനെ ബൈക്കിൽ കയറ്റത്തതാ. ചേച്ചിയോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ട്. അതാ കയറ്റിയത്”
“ബൈക്കിൽ കയറ്റിയത് മാത്രമോ കൈയ്യും പിടിച്ച് ഒരു കളർ എറിയാൻ ചെന്നവരെ നോക്കി പേടിപ്പിച്ച് ഒരു മാസ്സ് റോമാന്റിക് വരവ് ആയിരുന്നില്ലേ അത്” ഗായത്രി കുറച്ച് കൂടി നന്നായി ഒന്ന് താങ്ങി.
“ഒന്ന് പോ ഗായൂ” എന്ന് പറഞ്ഞു ചെറിയ ചമ്മലോടെ ശ്രീ തലയിണ അവളുടെ നേരെ എറിഞ്ഞു.
“ഈ കോളേജിലെ പല സൗന്ദര്യധാമങ്ങളും തലകുത്തി കിടന്നു ശ്രമിച്ചിട്ട്വളയാത്ത ആളാണ്. വന്ന് രണ്ട് ആഴ്ച കൊണ്ട് ഇത്രയും ആയത്. ഒന്ന് ശ്രമിച്ചാൽ നിന്റെ കൈയ്യിൽ ഇരിക്കും ചെക്കൻ” ഗായത്രി പറഞ്ഞു
“നീ ഇത് എന്തൊക്കെയാ ഈ പറയുന്നത് ഗായു? അപ്പോ അച്ചുവോ?” ശ്രീ തന്റെ ഉള്ളിൽ തികട്ടി വന്ന സംശയം നേരെ ചോദിച്ചു
“അച്ചുവോ! അവൾക്ക് എന്താ?” ഗായത്രി തിരിച്ചു ചോദിച്ചു “ഇത്രയും നല്ല കിടിലൻ പെണ്ണിനെ സ്വന്തം ചേട്ടൻ പ്രേമിക്കുന്നതിൽ അവൾക്ക് സന്തോഷം അല്ലേ ഉണ്ടാകൂ!”
“സ്വന്തം ചേട്ടനോ!” ഒരു ഞെട്ടലോടെ ശ്രീ ചോദിച്ചു
കഥകുറച്ച് സിപീഡ് കൂടി പോയി എന്ന് അറിയാം ഇനി ഇത് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കണം. തുടരണം എങ്കിൽ ലൈക്ക് ചെയ്യുക. ഒരു ആയിരം പേരെങ്കിലും ഈ കഥ വായിക്കാൻ കാത്തിരിക്കുന്നു എങ്കിൽ മാത്രമേ തുടരുന്നതിൽ അർത്ഥമുള്ളൂ എന്ന് ആണ് എന്റെ തോന്നൽ
114cookie-checkചേച്ചി ധൈര്യം ആയി പോയി വാ