ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 11

അഭിക്ക്, എന്നാൽ…സ്വന്തം രചനാകർമ്മങ്ങൾക്കിടയിലും നാട്ടിലേക്ക് വല്ലപ്പോഴും
എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചയക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാ
ഉദ്യോഗത്തിറക്കുകൾക്കും തിരക്കുപിടിച്ച ദിനചര്യകൾക്കും ഒപ്പം അതിനായി അൽപസമയം
മാറ്റിവെക്കുക, അതിൽവന് പ്രത്യേകം ഒരു ഉൾപുളകം തന്നെ അനുഭവിച്ചിരുന്നു. തൻറെ
വിവാഹാലോചനാ വിഷയങ്ങളിൽ കാരണവന്മാർ എല്ലാരോടും അസ്വാരസ്യങ്ങൾ കലശലായപ്പോൾ
അവർക്കുള്ള എഴുത്തു യഥാക്രമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അവശേഷിച്ചത്
ശ്രീമോളും അമ്മയും മാത്രം !. ശ്രീമോൾ പക്ഷേ പുതിയ ദാമ്പത്യജീവിത തിരക്കുകൾ
വർദ്ധിച്ചപ്പോൾ താനേ ആ ശീലവും കൈവിട്ടു. പിന്നെയുള്ള ഏക ആൾ അമ്മ ആയിരുന്നു.
ഒന്നിനും ഏതിനും ഒരിക്കലും ഒരു പരാതിയും പറയാതെ, എവിടെയും എതിരു നിൽക്കാതെ,
എപ്പോഴും പുഞ്ചിരി കൊണ്ടുമാത്രം അവനെ നേരിട്ട്…വിധി പ്രസ്താവിച്ചുകൊണ്ടിരുന്ന ഏക
”കുടുംബകോടതി”. അവിടെ, മുടങ്ങാതെ ഇതിനിടയിലും എന്തെങ്കിലും രണ്ട് വരി എഴുതിവിടാൻ
അഭി വിസ്‌മരിച്ചിരുന്നില്ല. അവനെയും നാടിനെയും തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്ന
ഒരേയൊരു ബന്ധം !…അമ്മയും മകനും തമ്മിലുള്ള ആ ഒരു പഴയ ”പൊക്കിൾക്കൊടി ബന്ധം”
മാത്രമായിരുന്നു അവന്.

രണ്ടായിരം ആണ്ടിൽ കടന്നുവന്ന വലിയ മാറ്റം…തുടർവർഷങ്ങളിലും കടുത്ത, മാറ്റങ്ങളായി
തന്നെ പരിഷ്‌കരിച്ചു മനുഷ്യഗണങ്ങളിൽ വൻ അഭിവൃദ്ധി വരുത്തി….സ്വർഗ്ഗീയസമ്പന്നമായി
തുടർന്നുപോയി. മാറ്റങ്ങൾക്ക് മാത്രമാണല്ലോ ?ഒരിക്കലും മാറ്റമുണ്ടാകാത്തത് . അതും
മാറിമറിഞ്ഞു വന്നു പൊയ്കൊണ്ടേയിരുന്നു . സ്വാഭാവികമായും അഭിക്കും അതിൽ നിന്നൊന്നും
മുഖം തിരിക്കാനായില്ല. സ്വകാര്യം ആയിട്ടല്ലെങ്കിലും ഔദ്യോഗിക പഥങ്ങളിൽ അവനും അതിൽ
ഭാഗഭാക്കാകേണ്ടി വന്നു. രണ്ടായിരം കഴിഞ്ഞു രണ്ടായിരത്തി പത്തിൽ എത്തിയശേഷവും ലോകം
ശാസ്ത്ര സാങ്കേതികങ്ങളിലെ അമിത വേഗത്തിനൊപ്പം ഓടി. പുതിയ സുഖ സമ്പ്രദായങ്ങളിൽ
മുങ്ങിക്കുളിച്ചു അഭിരമിച്ച സമൂഹം….അതിനൊപ്പം നിറഞ്ഞാടി. രണ്ടായിരത്തിപത്തു
കാലഘട്ടത്തെ തുടർന്നുവന്ന വളർച്ചകൾ നാടും നാഗരീയതയും പോലെ മർത്യകുലത്തിൻറെ
പ്രവർത്തന തലത്തിലെല്ലാം തന്നെ വമ്പൻ പരിഷ്‌കാര നവോത്ഥാനം പ്രതിഫലിപ്പിച്ചു.
പുതുതലമുറ അത്തരം പുതുയുഗത്തിൻറെ പതാകാവാഹകരായി….അതിൻറെ എല്ലാ നേട്ടവും ശീലിച്ചു
പഴയിച്ചു അവരുടെ മികവുകൾക്കായവർ എല്ലാം കൊയ്തു മെതിച്ചെടുത്തു. പഴമളെയെല്ലാം
അപ്പാടെ തകർത്തെറിയാൻ തയാറായ ജനത നവ ശാസ്ത്ര സിദ്ധാന്തങ്ങളുടെ മുന്നേറ്റത്തിൽ
പങ്കാളികളായി അതിനെ ഊട്ടിവളർത്താൻ ഊന്നൽനൽകി …പുത്തൻ ഉണർവുകളിലേക്ക് പരക്കംപാഞ്ഞു.
അഭി പക്ഷെ പുതിയ കാലത്തിൻറെ അത്യുന്നതിയേയും പുതിയമുഖ വക്താക്കളെയും ഒന്നും അവൻറെ
കുഞ്ഞു മനസ്സിലേറ്റാൻ തെല്ലും ഇടം കൊടുത്തില്ല. ആരോടും കലഹിക്കാതെ. ഒരു ഉന്നതിയോടും
സമരസപ്പെടാൻ കാത്തുനിൽക്കാതെ ഉള്ളതിനെ മാത്രം ഉള്ളിൽ ഉൾകൊണ്ട് നിരന്ന
വായനയും…കുഞ്ഞു കുത്തിക്കുറിക്കലും കറകളഞ്ഞ സൗഹൃദവും…ഇത്തിരി സംഗീതവുമായി അവൻ
സ്വജീവിതം മാറ്റിമറിച്ചു.

കാലം മാത്രം !….ആർക്കും വിധേയമാവാതെ…ആരെയും കാത്തുകെട്ടി

നിൽക്കാതെ… ഭ്രമണചക്രങ്ങളിൽ അതിൻറെ ശുഭയാത്ര നിർവിഘ്‌നം തുടർന്നു. ഋതുക്കൾ
കാലഗതികളിൽ യാതൊരു മുടക്കവും വരുത്താതെ… ഓരോന്ന് ഓരോന്നായി ക്രമം പാലിച്ചു മുളവച്ചു
, വിടർന്നു തളർന്നു കൊഴിഞ്ഞു ജീർണ്ണിച്ചു വന്നുപോയ്കൊണ്ടിരുന്നു. മാസങ്ങൾ, വർഷങ്ങൾ
അതിനനുസൃണം നിരനിരയായി പൊഴിഞ്ഞു വീണും ഇരുന്നു. വര്ഷത്തിനും കാലത്തിനും ഒപ്പം
ചുറ്റുമുള്ള സംഭവബഹുലമാർന്ന വർണ്ണ ലോകവും മാറി മറിഞ്ഞുകൊണ്ടിരുന്നു. ”രണ്ടായിരത്തി
പത്തിൽ” നിന്ന് ”പതിനഞ്ച്” കാലയളവിലേക്ക് കടന്നപ്പോൾ…വാർത്താവിതരണവും മറ്റുംപോലെ
ആധുനികത കൈവരിച്ച വ്യക്തിപരം ആശയവിതരണ സംവിധാനങ്ങൾ ഇന്റർനെറ്റ് എന്ന സാർവലൗകിക
ദൃശ്യ-ശ്രവ്യ സങ്കേതത്തിൻറെ കീഴിൽ വൻ ”വലകണ്ണികൾ” കോർത്ത് കഴിഞ്ഞിരുന്നു. അത്
ലോകത്തിൻറെ വിഭിന്ന കോണുകളിൽ വിവിധവിഭാഗം ജനങ്ങളേയും ഒരേ സമയം ഒരേ നൂലിൽ ചേർത്ത്,
പരസ്‌പരം കോർത്തിണക്കി…നീണ്ട ചങ്ങലകണ്ണികളാക്കി മാറ്റി. മൂലവാക്യ-ദൃശ്യ-ശ്രവ്യ
തത്സമയ-വാർത്ത- ചിത്ര സന്ദേശങ്ങളിലൂടെ അതിൻറെ മേച്ചിൽപ്പുറം ഏവരുടെയും ആശയ
വിനോദോപാധ സൗഹൃദ ബന്ധങ്ങൾ ഒക്കെയും ദൃഢതരങ്ങളാക്കി . ഒരു കാലത്തെ വലിയ
സുഹൃത്ബന്ധങ്ങളും അനശ്വര സംസർഗ്ഗങ്ങളും കെടാത്ത കൈത്തിരികളായി ഉള്ളിൽ കാത്തു
സൂക്ഷിച്ചചിലർ . അനിവാര്യ വേർപിരിയലുകളിൽപ്പെട്ടു ചിതറിയകന്ന ക്യാമ്പസിലും
തൊഴിലിടങ്ങളിലുംപെട്ട അനേകായിരങ്ങളെ അതിലൂടെ അങ്ങനെ ഓരോരോ ചങ്ങലകളിൽ കണ്ണികളായി
ബന്ധിപ്പിച്ചു.

”ഓർക്കുട്ട്” കഴിഞ്ഞെത്തിയ ”മുഖപുസ്തക” കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ
സമ്പർക്കങ്ങൾ…പിറകെ കടന്നുവന്ന അനേക ”സല്ലാപജാലകങ്ങൾ” പിന്തുടർന്ന്…”ഉൾവല”യിലെ
ധാരാളം ” സൊറപറയൽ ””ആപ്പ്”കളിൽ ചെന്നെത്തി. അവിടുന്ന് പതുക്കെ ”വാട്ട്സ്ആപ്പ്” എന്ന
ഭീമൻ ബഹുമുഖ സോഫ്റ്റ്‌വെയർ ആപ്പിലേക്ക് ചേക്കേറിയപ്പോൾ പലർക്കും അതിനൊപ്പം
ഓടിനീങ്ങാൻ സ്വജീവിതം തന്നെ പുനഃക്രമീകരിക്കേണ്ടി വന്നു. അത് പുതിയ നൂറ്റാണ്ടിലെ
വലിയ മാറ്റത്തിലേക്കുള്ള ശംഖൊലി ആയിരുന്നു. ഔദ്യോഗികവും വ്യക്തിപരവും ….കാലികവും
പുരാതനവും ആയ നിരവധി വൃത്താന്തങ്ങളുടെയും വിവര സാങ്കേതകത്വങ്ങളുടെയും നിറ
കമ്പോളമായി മാറുകയായിരുന്നു അവിടം. അതിൽക്കൂടി വിപണന മൂല്യമുള്ള ഒട്ടനേകം വിനിമയ
സങ്കേതങ്ങൾ പല രൂപഭാവങ്ങളിൽ നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളുടെ ബൃഹത് പ്രപഞ്ചം
തന്നെ ഒരുക്കി. ലോകം അതിലേക്ക് ചുരുങ്ങി നീങ്ങി വന്നപ്പോൾ…വേർപ്പെട്ടു നിന്നവർ,
അഭിയുടെയും കലാലയ കൂട്ടുകാർ വരെ …കൂട്ടായ്മകളിൽ നിന്ന് കൂട്ടായ്‌മ
പിന്നിട്ട്…അതിലേക്ക് ഒഴുകി വന്നടിഞ്ഞു. സ്വാഭാവികമായി ‘ വിത്തും വേരും
അന്തരാളങ്ങളും ചികഞ്ഞു, കുഴിച്ചു കണ്ടെത്തി…അവർ അഭിയിലേക്കും എത്തി
നൂഴ്ന്നിറങ്ങി.കണ്ണിയായ് അണിചേരാൻ ആവശ്യപ്പെട്ടു. പുതിയ കാലത്തിൽ പതിയിരിക്കുന്ന
പുതിയ കെണികളെയും ചതിക്കുഴികളെയും കുറിച്ച് തെല്ലും അവബോധം ഉള്ളിൽ ഇല്ലാതിരുന്ന
അവൻ…ശരിക്കും മടിച്ചു പുതിയലോക കൂട്ടുകെട്ടുകളിൽ ചെന്ന് അകപ്പെടാൻ. ഓരോ ഘട്ടത്തിലും
ഓരോ ആൾക്കാരോടും ഓരോരോ ഒഴിവ്കഴിവുകൾ നിരത്തി അഭി ഒഴിഞ്ഞുമാറി നടന്നുകൊണ്ടേയിരുന്നു.

ദൂര ലോകജാലകങ്ങൾക്കൊത്തുചേർന്ന്….ദുബായിലും പുരോഗതി കൈവരിച്ച ജനസമൂഹം നവീകരിച്ച
സമകാലികതയിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കി. നാളുകൾ പിന്നീടവേ…പഴയ സൗഹൃദങ്ങളുടെ
ഇടമുറിയാതുള്ള സാമിപ്യസ്വാധീനം അഭിയിലും ചെറുചലനങ്ങൾ ഉണ്ടാക്കി. അത് ചിരപുരാതന
ചങ്ങാതിമാരുടെ അതിതീവ്ര സൗഹൃദങ്ങൾ പുതുക്കാനും…പുതു വിശേഷങ്ങൾ അന്യോന്യം
കൈമാറാനുമുള്ള കുഞ്ഞു ത്വര അവൻറെ ഉള്ളിലും ഉണർത്തി. തന്നിൽ അർപ്പിതമായിരുന്ന
കർത്തവ്യനിർവ്വഹണം അതീവ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴും…മുഴുവൻസമയ സജീവം
അല്ലെങ്കിലും കൂട്ടായ്മയിൽ കുറേശ്ശെ അനുഭാവം പുലർത്തി ഒത്തുപോകാൻ അഭി ശ്രമിച്ചു.
അതിൽക്കൂടി പഴയ സതീഥ്യർ എല്ലാവരുടെയും നല്ല ജോലി,മികച്ച സംബന്ധം,മിടുക്കരായ മക്കൾ
തുടങ്ങിയ കെട്ടുറപ്പുള്ള സംതൃപ്ത കുടുംബജീവിതങ്ങളെ മുഴുവൻ ഒന്നൊന്നായി അവന്
അടുത്തറിയാൻ കഴിഞ്ഞു.

അപ്പോഴും ബന്ധമറ്റുനിന്ന സ്വന്തം വീട്ടുകാരെയും കുടുംബക്കാരെയും വിളിച്ചു ഒരു
വിളക്കി ചേർക്കൽ. അതല്ലെങ്കിൽ മറ്റൊരു പെൺകുട്ടിക്ക് പുടമുറി കൊടുത്തു സ്വീകരിച്ചു
ചങ്ങാതിമാരെപ്പോലെ പുതിയൊരു സന്തുഷ്‌ടജീവിതം. അനുരഞ്ജനത്തിൻറെ യാതൊരു
മാറ്റകച്ചവടവും അങ്ങനൊരു ദശാസന്ധിയിലും അഭിയെ ലവലേശം സ്പർശിച്ചതേയില്ല. അത്തരം
സ്വകാര്യ ദുഃഖസങ്കീർത്തനങ്ങൾ ഒരാളുമായും പങ്കുവെക്കാനും മനസ്സു കാണിച്ചുമില്ല. വളരെ
നേരം നീണ്ടു നിൽക്കുന്ന പാരസ്പര്യ സമ്പർക്കങ്ങൾക്കിടയിൽ ഒരിക്കൽപോലും അവൻറെ
പരിത:സ്‌ഥിതി മനസ്സിലാക്കി, അത്തരം ചിന്തകളിലേക്ക് അഭീടെ ഉള്ളം
വഴുതിയിറക്കാൻ….കെട്ടടങ്ങിയ ചാരക്കൂനയിലേക്ക് എന്തെങ്കിലും കനല് തിരയാൻ…..ഏവരാലും
പരിശ്രമിച്ചതുമില്ല. സൗഹൃദങ്ങൾക്കിടയിലെ ആ വിധം മൂല്യവത്താർന്ന ഇടപെടീലുകൾ അഭിക്ക്
അവരോടുള്ള കൂറും വിശ്വാസവും വർധിപ്പിച്ചു സന്മനസ്സോടെ സഹകരിച്ചു ഒത്തുപോകാൻ ഒരുപാട്
വളമായി.

അടുത്ത ആണ്ട് , കൊല്ലവർഷം രണ്ടായിരത്തി പതിനാറിലും (2016 )….ദുബായിലെയും ലോകത്തിൽ
എവിടെയും പോലുള്ള രൂപാന്തരങ്ങൾ കൊച്ചു കേരളത്തിലും സംഭവിച്ചു ധാരാളം . ഇന്ത്യൻ
പ്രതിരോധസേനയിലെ ഉദ്യോഗസ്‌ഥനായ ഭർത്താവിനൊപ്പം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു, ഒരു
ആൺകുഞ്ഞിന് ജന്മം നൽകി…കുടുംബവീട്ടിൽ വിശ്രമജീവിതം തുടരുന്ന ശ്രീക്കുട്ടി
ഒടുവിൽ…സുഖവാസത്തിന് ശേഷം കുഞ്ഞും കാന്തനുമായി അതിർത്തി സംസ്‌ഥാനത്തിലേക്ക്
യാത്രയായി.അഭിരാമിയുടെ നവനീതിന് ശേഷം ജനിച്ച മകൾ നവമി, ഹൈസ്‌കൂൾ പിന്നിട്ട് പ്ലസ്
വണ്ണിൽ ആയി. ഇതൊക്കെയായിരുന്നു സംഭവവികാസങ്ങളിൽ ചിലവ. ഇതൊന്നും പക്ഷെ തീരെ അഭിയെ
ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. എങ്കിലും നാട്ടിലെ ഇത്തരം കുറെ കേട്ടറിവുകൾ
അവൻറെ കാതുകളെ തലോടി കടന്നുപോയ്കൊണ്ടിരുന്നു. ഇതിലൊക്കെ ഏറെ അഭിയെ
അതിശയിപ്പിച്ചത്…ഇത്രയും നീണ്ട തുടർച്ചയായ ഗൾഫ് വാസത്തിൽ ഒരിക്കൽപോലും അലീന എന്ന
തൻറെ മുന്കാമുകിയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ഒരു വാർത്ത, അഭിയുടെ കൺ,കാതുകളെ
തേടി എത്തിയിരുന്നില്ല എന്നതായിരുന്നു. നോവ് പൊള്ളലേൽപ്പിച്ച അവൻറെ ഹൃദയത്തിനെ
അറയിൽ നെരിപ്പോട് പോലെ ഞെരിഞ്ഞു നീറിപുകഞ്ഞു കൊണ്ടിരുന്ന ഭസ്‌മം മൂടിയ ചെന്തീകനലുകൾ
അബോധമണ്ഡലത്തിൽ എന്നും അണയാത്ത ചിരാനാളമായിരുന്നു. എപ്പോഴും ഓർത്തിരിക്കാൻ
കഴിയില്ലേലും ഒരു വിസ്‌മൃതിക്കും അവളെ കൈവിട്ടുകൊടുത്തു ഓടിയൊളിക്കാൻ
സാധിക്കില്ലായിരുന്നവന് .

അഭിക്ക് ലീന എങ്ങനെയാണോ ?…അതിനേക്കാൾ പതിൻമടങ്ങ് തീവ്രം ആയിരുന്നു, തന്നെ തീരെ
ഓർമിക്കുകയേ ഉണ്ടാവില്ല എന്ന് അഭി ഉറച്ചു വിശ്വസിച്ച അലീനക്ക് അഭി. അവനെ
മറക്കുന്നത് പോയിട്ട്, അവൻറെ നഷ്‌ടസ്‌മരണകൾ നിറഞ്ഞു തുളുമ്പാത്തൊരു രാവും പകലും
ഉണ്ടായിരുന്നില്ല അവൾക്ക്… അവനെ കൈവിട്ട നാളുകൾക്ക് ശേഷം ഒരിക്കലും. അഭിയുമായി
പങ്കിട്ട നല്ല നിമിഷങ്ങളുടെ തേന്മധുരത്തേക്കാൾ അധികം…ഒരുപക്ഷെ അവൾ ഓർത്തു
പരിതപിച്ചു സമയം ചെലവിട്ടത് മുഴുവൻ , അവനോട് അവൾ കാണിച്ച കടുംകൈകൾ ആലോചിച്ചാവാം.
അറിയാതെ ആണെങ്കിലും…ആ വേട്ടയാടലുകൾ എപ്പോഴും അവളുടെ ഉള്ളം മഥിച്ചു, കണ്ണീർ
പൊഴിയിച്ചുകൊണ്ടിരുന്നു .ആവശ്യത്തിലധികം പണവും…സുഖസൗകര്യങ്ങളും ഓമനയായൊരു മകളും
കൂടെ ഉണ്ടായിരുന്നെങ്കിലും….ലീനയുടെ ജീവിതം ഒട്ടും സുഖകരം അല്ലായിരുന്നു,
എന്നതായിരുന്നു മറ്റൊരു മുഖ്യവസ്തുത. എങ്കിലും, എല്ലാമെല്ലാം കുഴിവെട്ടി മൂടാൻ
ശ്രമിച്ചു, തൻറെ പ്രിയപ്പെട്ട ‘മിലിമോൾ’ ളിൽ അവൾ സകല സ്വർഗ്ഗവും
കണ്ടെത്തി….എല്ലാവര്ക്കും മുൻപിൽ സ്വസ്‌ഥത അഭിനയിച്ചു, ആർക്കോ?…എന്തിനോ ?…വേണ്ടി
അവൾ ജീവിതം തുടർന്നു. മിലിമോൾ ആകട്ടെ….തന്നിൽ അമ്മ അർപ്പിച്ച എല്ലാ
വിശ്വാസങ്ങൾക്കും തുണ ഏകി, വിശ്വസ്തതയോടെ നല്ല പഠന മികവ് പുലർത്തി…എല്ലാറ്റിലും
ഒന്നാമയായി അവൾ പഠിച്ചു മിടുക്കിയായി മുന്നോട്ടുപോയി.

രണ്ടായിരത്തി പതിനേഴ് (2017 ) പുതുവർഷാരംഭം….
രണ്ടായിരത്തി പതിനഞ്ഞ്ചു (2015 ) ന് ശേഷം സാമൂഹ്യ മാധ്യമങ്ങളും അതിലൂടെ ഉടലെടുത്ത
വാട്ട്സ്ആപ്പ് കണക്കുള്ള ”ആപ്പ്ളിക്കേഷൻ കൂട്ടായ്‌മ”കളും തങ്ങളുടെ ശ്രദ്ധേയമായ
പങ്ക് നിർവഹിച്ചു വിജയം വരിച്ചു മുന്നോട്ടുപോകുന്ന കാലയളവ്. ലോകത്തിൻറെ
നാനാഭാഗങ്ങളിലെ നാനാ തുറകളിൽപ്പെട്ട സ്ത്രീ-പുരുഷ ബന്ധങ്ങളെ ഒന്നായി നിലനിർത്തി,
അതിലൂടെ ശക്തമായി കൂട്ടിയിണക്കുന്ന അതിതീവ്ര കർമ്മോൽസുകതയിൽ മുഴുകിയ സമയം. സൗഹൃദയ
ഐക്യങ്ങൾ ഏകസ്വരതയിൽ ഒന്നിച്ചുനിന്നപ്പോൾ ആവേശം മൂത്തു പിന്നവ യന്ത്രസങ്കേതങ്ങളിൽ
നിന്ന് പുറത്തേക്ക് ചാടി. സദസ്സുകൾ സംഘടിപ്പിച്ചു, അന്യോന്യ നേർ കൂടിക്കാഴ്ച്ചകൾ
ഒരുക്കി ഒരുമിച്ച് ഒത്തുചേരലായി തുടർന്ന് എല്ലാവരിലും കണ്ട നേരംപോക്കുകൾ .

അതിന് കേരളം ആകമാനം ഓളങ്ങൾ തീർത്തു നിറഞ്ഞു നീരാടാൻ കളമൊരുക്കിയത്…അക്കാലത്തു
”ക്യാംപസ് പുനഃസമാഗമം” പ്രമേയമാക്കി ..ഇറങ്ങി.വൻ വിജയം സൃഷ്‌ടിച്ചു വമ്പൻ ഹിറ്റായി
മാറിയ ”ക്ലാസ്സ്മേറ്റ്സ്” എന്ന മലയാള സിനിമയുടെ പ്രചുരപ്രചാരം ഒന്നുകൊണ്ടു കൂടി
ആയിരുന്നു. അതിൽ നിന്നെല്ലാം ഉൾകൊണ്ട് യൗവ്വനം ഒത്തുചേർന്ന വാട്ട്സ്ആപ്പ്”
കൂട്ടായ്മകൾ കേരളത്തിൽ വലിയ പ്രകമ്പനം തന്നെ സൃഷ്‌ടിച്ചു. തുടർ വർഷങ്ങളിലും അതിൻറെ
അനുരണനങ്ങൾ ‘ട്രെൻഡ്”കളായി കലാലയങ്ങളിൽ അലയടിച്ചു . സ്വാഭാവികമായും അഭിയുടെ
കലാലയകൂട്ടായ്മയിലും ഇതൊരുപോലെ ഇടിമുഴക്കം കൊണ്ടു !. ആദ്യം മിതമായ നിലയിൽ
”’സല്ലാപങ്ങള്’മായി ആരംഭിച്ചു…പിന്നെ കൂട്ടായ്‌മ തീർത്തത് ഭാരതത്തിന് അകത്തും
പുറത്തും ചെറു കൂടിച്ചേരലുകൾ പ്രത്യേകം പ്രത്യേകമായി നടത്തി. ജന്മനാട്ടിൽ പഴയ
സുഹൃത്ത് സമൂഹം മുഴുവനുമായി ഒത്തൊരുമിച്ചൊരു വിശാല സൗഹദസംഗമം, പുതിയ വാട്ട്സ്ആപ്പ്
ചങ്ങാതിമാർ എല്ലാവരുടെയും സമാനതയിലുറച്ച വലിയ ശബ്‍ദം ആയിരുന്നെങ്കിലും….
പലരിലുമുള്ള പല പ്രത്യേക സാഹചര്യങ്ങളാൽ അത് നീണ്ട് നീണ്ട് പോയി. കൂട്ടത്തിൽ ചിലർ
അത് കൈവെടിയാതെ കൊണ്ട് ..പോകയും. പ്രകൃത്യാ ഒരു അഭിയിലും എത്തിച്ചേരുകയുണ്ടായി.
അത്തരം ഒരു ഒരുമക്ക് അപ്പോഴേക്കും അവൻ മനസ്സുകൊണ്ട് വിളഞ്ഞു പാകമായി നിന്നിരുന്നു
എങ്കിലും എന്തോ ഒരു അജ്ഞാത വൈമനസ്യം ഒഴിഞ്ഞുമാറാൻ അഭിയെ
പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

രണ്ടായിരത്തി പതിനേഴ് (2017 )വർഷ മധ്യാന്തം……
സമയം ഏതാണ്ട് അങ്ങനെ പുരോഗമിച്ചു കടന്ന് പോകവേ…. മാസങ്ങൾക്ക് ശേഷം, അഭിയുടെ
സംഘടനയിലെ മടിച്ചുമാറി പിന്നോട്ട് നിന്നവരിൽ .പലരും…ഇതിൻറെ പ്രാധാന്യം കണ്ടറിഞ്ഞു
തയ്യാറായി…ഓരോരുത്തർ ഓരോരുത്തരായി ഇതിലേക്ക് മെല്ലെ കടന്നുവരാൻ തുടങ്ങി. സകലരും
സടകുടഞ്ഞെണീറ്റ് വന്നപ്പോൾ… ഒഴിഞ്ഞുമാറി നിന്ന അഭി മാത്രം ഒറ്റപ്പെട്ടു.
നാട്ടിലേക്ക് ഒരു ”മടക്കയാത്ര”, തനിക്ക് ചിന്തിക്കാൻപോലും കഴിയുന്ന കാര്യമല്ലെന്ന്
താണുകേണു പറഞ്ഞിട്ടും…അവർ പിന്നെയും പിന്നെയും അവനിൽ നിർബന്ധം ചെലുത്തിക്കൊണ്ടേ
ഇരുന്നു. അഭിയെ ഇനി കുരുക്കി മെരുക്കാൻ ആർക്കുമാവില്ല,എന്ന് വിധിയെഴുതി എല്ലാവരും
പരിപൂർണ്ണ ബോധ്യത്തിൽ എത്തി നിൽക്കുമ്പോൾ ആണ് അവനെ ഞെട്ടിക്കുന്നൊരു ”ഭീകരാനുഭവം”
അവനുമേൽ വന്നു ഭവിക്കുന്നത് അവനറിയാൻ ഇടയാവുന്നത്. കഥയിൽ ഒരിക്കലും അവൻ
പ്രതീക്ഷിക്കാത്ത, അതിഭയങ്കരമായൊരു ”റ്റ്‌വിസ്റ്റ്” !.തന്ത്രങ്ങളിൽ പുതിയൊരു
ഭാവമാറ്റം വരുത്തി, അഭിജിത്തിനെ ഇണക്കിതളച്ചു ഒതുക്കിയെടുക്കാനായി ‘വാട്ട്സാപ്പി’ൽ
…അലീനയുടെ രൂപത്തിൽ ഒരു മൂന്നാം പാപ്പാൻറെ രംഗപ്രവേശം !. അലീന !…ഇവളും ആ
കശ്മലന്മാരുടെ കൂട്ടത്തിൽ പതിയിരുന്നിരുന്നോ ?….എന്തായിരിക്കും അവൾക്കു പിന്നിലെ,
രഹസ്യം ?.അഭിയുടെ വിസ്മയത്തിനൊപ്പം നിറഞ്ഞുനിന്ന ആകുലതയിൽ നെല്ലും പതിരും
തിരിയാനറിയാതെ… ആകെ പകച്ചുപോയ യൗവ്വനം !……………

” അഭിക്ക്”….എന്ന് പരാമർശിച്ചു, അതേ മാധ്യമത്തിൽ അവന് ആദ്യം എത്തുന്നത്…അലീന എന്ന്
സ്വയം വെളിപ്പെടുത്തി കൊണ്ടുതന്നെയുള്ള ഒരു ലോല ലിഖിതരൂപ സന്ദേശമായിരുന്നു. അതിൽ,-
നാട്ടിൽവച്ചു നമ്മൾ പഴയ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരു സുഹൃത് സംഗമം
സംഘടിപ്പിക്കുന്നു. ഇനിയും നീ അതിൽനിന്ന് ഒഴിഞ്ഞുമാറി ഒളിച്ചു നിൽക്കാതെ വന്ന്
പങ്കെടുത്തു നിൻറെ മഹനീയ സാന്നിധ്യംകൊണ്ട് സദസ്സ് മംഗളമാക്കി തരണം- എന്ന കൂട്ടുകാർ
പലപ്പോഴായി തന്നോട് ആവശ്യപ്പെട്ട് മടുത്ത സംഗതികൾ ആവർത്തിച്ചു
ഓർമ്മിപ്പിച്ചുകൊണ്ടുള്ളൊരു വെറും ദൂത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന്
അഭിക്കുട്ടാൻറെ യാതൊരു പ്രതികരണവും കാണാഞ്ഞിട്ടാവും…അടുത്തതായി വന്നത്, കാതിൽ
തേന്മഴ പൊഴിക്കുന്ന….ലീനയുടെ സ്വന്തം സ്വരമാധുരിയിലൂടുള്ള അഭിയെ തൊട്ടുണർത്തിയ
കിളിമൊഴികളായ വാക്കുകളുടെ കുളിർപ്രവാഹം !.

”അഭീ…ഇത് ആരാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ ?.അതോ എന്നെ നീ പൂർണ്ണമായി
മറന്നുകഴിഞ്ഞോ ?.രണ്ടായാലും…നിന്നോട് ചിലത് അടിയന്തിരമായി സൂചിപ്പിക്കുവാനാണ്
അനവസരത്തിലുള്ള എൻറെയീ കടന്നുകയറ്റം !. അതിന് കഴിഞ്ഞ തവണത്തെപോലെ മൗനമായ്
ഒഴിഞ്ഞുമാറാതെ, തൃപ്തികരമോ?… അല്ലാതെയോ ?…ഉള്ള എന്തെങ്കിലും ഒരു ഉത്തരം നീ നൽകും
എന്ന ആത്മവിശ്വാസത്തോടെ ഞാൻ തുടങ്ങട്ടെ. എന്റെ ഈ ” ആകസ്മിയ വരവ്”, ഒരിയ്ക്കലും നീ
പ്രതീക്ഷിച്ചത് എന്നല്ല, ആഗ്രഹിച്ചതും ആവില്ല എന്നെനിക്കറിയാം. അതാണല്ലോ എൻറെയും
നിൻറെയും ജീവിതങ്ങളിലൂടെ ആകെ കടന്നു പോയതും. കുറ്റപ്പെടുത്തുക അല്ല !…എങ്കിലും
പറയട്ടെ,വെറും നിസ്സാര സൗഹൃദത്തിൽ തുടങ്ങി…എന്തൊക്കെയോ ആയി വളർന്നു…പിന്നെ അതിലും
എന്തൊക്കെയോ ആയി ”പടർന്നു പന്തലിച്ചു”, വേർപിരിയാൻ കഴിയാത്തോണം ഒരു വലിയ ബന്ധമായി
നാം നിന്നു. പിന്നെ, തീർത്തും അവിചാരിതമായൊരു വിള്ളൽ…ഒരു പതനം…നമ്മുടെ ജീവിതങ്ങളിൽ
ഉണ്ടായി. അവിടെയാണ് മറ്റൊരു അതിജീവനമില്ലാതെ….തിരിച്ചൊരു കര കയറൽ സാധ്യമാവാതെ,
നമ്മൾ ആകെ തളർന്നു തകർന്നുപോയത്. എങ്കിലും…ലോകത്തിലെ ഏതോ രണ്ട് കോണുകളിൽ രണ്ട്
വെറും ”മനുഷ്യർ” ആയി നാം രണ്ടും ജീവിക്കുന്നു. നമ്മുടെ മറ്റെല്ലാ സുഹൃത്തുക്കളും
പഴയ ബന്ധങ്ങൾ മാറ്റുരച്ചു പുതുക്കി… ഇന്നും സൗഹൃദങ്ങൾ ഉള്ളിൽ കാത്തുസൂക്ഷിച്ചു
ജീവിതം തുടർന്ന് പോകുന്നു.നമ്മൾ മാത്രം എന്തേ…?. ഇത്രയൊക്കെയായെങ്കിലും…കാലം
ഇത്രയധികം പിന്നിട്ടെങ്കിലും….നമ്മുടെ പഴയ ആ ബന്ധത്തെ നമ്മുടെ ശിഷ്‌ടമനസ്സുകളിൽ
നിന്നങ്ങനെ വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയുമോ ?. ഇത്രയും വര്ഷം
പിന്നിട്ട്…കൗമാരവും യൗവ്വനവും ചുമ്മാ കൈവിട്ട് നമ്മൾ വാർദ്ധക്യത്തിലേക്ക്
നടന്നടുക്കുന്നു. അതുകഴിഞ്ഞു വെറും ഓർമ്മയായ് മാത്രം നാം മണ്ണിൽ അലിഞ്ഞു ചേരും
മുമ്പെങ്കിലും….പഴയ ആ വെറും സൗഹൃദ ബന്ധത്തിൻറെ അളവുകോൽ വച്ചെങ്കിലും ഒന്ന്
അന്യോന്യം കണ്ടുമുട്ടണ്ടെ ?ശേഷം,…പരസ്പരം പറയാനുള്ളതും .കേൾക്കാനുള്ളതും…..പറഞ്ഞും
കേട്ടും… ”ഒന്ന് കണ്ട്”, മാപ്പുകൾ ഏറ്റുപറഞ്ഞു,എന്നെന്നേക്കുമായി വിടചൊല്ലി
പിരിയാമല്ലോ ?.അതിന്, ഒരവസരം…ഒരേയൊരു അവസരം തമ്മിൽ ലഭിക്കുന്നെങ്കിൽ…അതൊരു നല്ല
കാര്യമല്ലേ ?. ഒന്ന് നേരിൽ കാണുന്നത് പോയിട്ട്, ഇന്നത്തെ ആ മുഖം ”ഫോട്ടോ”യിലൂടെ
എങ്കിലും ആരും കാണണ്ടാ എന്നൊരു പിടിവാശി നിനക്കുള്ളിൽ ഉള്ളത് കൊണ്ടാവാം…സകലിടത്തും,
സമൂഹ മാധ്യമങ്ങളിൽ പോലും നീയത് മറച്ചു പിടിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ
.ചെയ്തതും..അത്രക്ക് മാപ്പർഹിക്കാത്ത കുറ്റം ആണെന്നുള്ള തിരിച്ചറിവും എനിക്ക്
നന്നായുണ്ട്. . പക്ഷെ, ഒന്ന് കാണണമെന്നും…അത്യാവശ്യം ചിലത് സംസാരിക്കണമെന്നുമുള്ള
ഒരു ഗൗരവമായ അപേക്ഷ എനിക്കുണ്ട്. അത് ഞാൻ നിനക്ക് മുന്നിൽ വക്കുന്നു.ഒരു
മാപ്പപേക്ഷയായി കരുതി എങ്കിലും നീയത് പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. ഞാൻ ഇവരുടെ
കൂട്ടായ്മയിൽ പെട്ട ആളോ അതിൻറെ ഒത്തുകൂടലിനായി ചുക്കാൻ പിടിക്കുന്ന അമരക്കാരിയോ
അല്ല. നിന്നെ ഇത്രിടം വരെ ഒന്ന് എത്തിക്കണമെന്ന് വിചാരിച്ചു, ഇടയിൽ കടന്നുകൂടിയ
വെറുമൊരു വഴിയാത്രക്കാരി മാത്രം ..അത്രതന്നെ !. എനിക്കുവേണ്ടീട്ട് അല്ലെങ്കിലും
അടുത്ത് വരുന്ന…”സുഹൃത്‌സംഗമ”കൂടിക്കാഴ്ച കാംഷിച്ചു നീ നാട്ടിൽ വരാൻ തയ്യാറാവുക.
കാരണം, അങ്ങനെങ്കിൽ -ഞാൻ വിളിച്ചു നീ വന്നു- എന്നുള്ള ദുഷ്‌പേരിൽ നിന്ന് നിനക്ക്
രക്ഷപെടുകയും .ആവാം..എല്ലാവരെയും കണ്ട് സൗഹൃദം പുതുക്കി പോകുന്നു എന്ന് നിനക്ക്
പറയുകയും ചെയ്യാം. ചുരുക്കത്തിൽ നമ്മൾ മൂന്ന് കൂട്ടരുടെയും എല്ലാ സംഗതികളും
ഒതുക്കത്തിൽ നടത്തി മടങ്ങുക ആവാം.

ഒരു സുപ്രധാന കാര്യം കൂടി . കൂട്ടുകാർ മിക്കവരും നാട്ടിലേക്ക് വരാൻ
തയ്യാറാവുന്നത്…ഈ വരുന്ന ഓണാവധിയോടെ ആയിരിക്കും. അതാവും ഇവിടെയും പുറത്തുനിന്നും
വരുന്നവർക്കും…എല്ലാവിഭാഗർക്കും വളരെ സൗകര്യം. വരുന്നെങ്കിൽ നീയും അതിന്
ശ്രമിക്കുക. ഇനിയും ഉണ്ടല്ലോ?…ധാരാളം സമയം. അതിന് വിഘാതമായി കമ്പനിഅവധി, ടിക്കറ്റ്,
സാന്പത്തികം തുടങ്ങി എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്നറിയിക്കുക. എന്തിനും
നമുക്ക് പോംവഴി കണ്ടെത്താം. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ഉള്ളത്, പറയാനുള്ള
കാര്യങ്ങൾ സ്വകാര്യം ആണെങ്കിലും നൂറു ശതമാനം സത്യസന്ധ്യ൦. ഇപ്പോൾ പറയാൻ എനിക്കും
കേൾക്കാൻ, നിനക്കും ആയില്ലെങ്കിൽ…പിന്നൊരിക്കലും അതിന് ഒരു പ്രസക്തിയും ഉണ്ടാവില്ല.
മറക്കാതിരിക്കുക !. നമ്മുടെ ജീവിതങ്ങൾക്ക് പിന്നത് ഒരു തീരാ നഷ്‌ടവും ആയേക്കാം.
നിൻറെ മറുപടി പ്രതീക്ഷിച്ചു,മറ്റെല്ലാം നേരിൽ കണ്ട് പറയാം എന്ന
വിശ്വാസത്തോടെ…സ്വന്തം,അലീന അമൽദേവ്.

ലീനയുടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ശബ്ദസന്ദേശത്തിന്, കേരളത്തിൽ പോകുന്നതിനെ
കുറിച്ചാലോചിച്ചു ഒരെത്തും പിടിയിലും എത്താതെ… എന്ത് ഉത്തരം കൊടുക്കണം എന്നറിയാൻ
കഴിയാതെ,അഭി കുഴങ്ങി.അവളുടെ വാക്കുകൾ പലവുരു ആവർത്തിച്ചാവർത്തിച്ചു അവൻ . അതിൻറെ
ആഴവും അർത്ഥവും അന്തരാർഥങ്ങളും അളന്ന്…കൂട്ടിക്കിഴിച്ചു മണിക്കൂറുകളോളം ഗഹനമായ
ചിന്തക്ക് വച്ചു. എന്നിട്ടും…നാട്ടിൽ പോക്കിനെക്കുറിച്ചു മാത്രം ചിന്തിച്ചു
എങ്ങുമെത്താതെ നിന്നു. പിന്നെ, ഒന്നുകൂടി സമയമെടുത്തു ഇരുന്നാലോചിച്ചു നാനാ
വശങ്ങളെയും വിശദമായി പഠിച്ചു വിലയിരുത്തി…ഒരു തീരുമാനത്തിലെത്തി. മൂന്നാം ദിവസത്തിൽ
ശബ്ദരൂപേണ തന്നെ അതിന് സവിസ്തര ഉത്തരം തയ്യാറാക്കി അയച്ചു കൊടുത്തു.

“പ്രിയ;ലീന…..രംഗബോധമില്ലാത്ത കോമാളിയെ മാത്രം പ്രതീക്ഷിച്ചു, അവനെ മാത്രം
വരവേൽക്കാൻ നോമ്പുനോറ്റ് കഴിയുന്ന ഈ ”ക്ഷണിക”ജീവിതത്തിൽ…സത്യം പറഞ്ഞാൽ….ഇടക്ക്
അസമയത്തുള്ള നിൻറെ ഉദയം…നീ ചോദിച്ചപ്പോൾ തികച്ചും അവിചാരിതം തന്നെയായിരുന്നു.
എങ്കിലും എനിക്കെന്നും നീ എന്തൊക്ക എന്തൊക്കെയോ ആയിരുന്നു. ഏത് ശക്തിക്കും മേലെ
എനിക്ക് വ്യക്തമാക്കാൻ കഴിയാത്തൊരു അതീന്ദ്രയ ഇന്ദ്രജാലം. അതിനാൽത്തന്നെ ഒരു
ഉപാധിയുംവച്ചു ഒരു വ്യവസ്‌ഥയിലും ഞാൻ നിനക്ക് മുന്നിൽ നിൽക്കില്ല. ഏത് സമയത്തും
നിനക്ക് എന്ത് കാര്യവും തുറന്നു പറയാം…ചർച്ച ചെയ്യാം…എന്നോട് ആവശ്യപ്പെടുകയും
ചെയ്യാം. നീ പറയുന്നത് അനുസരിക്കാനും പറയുന്നിടത്തു, എവിടെയും എപ്പോഴും
എത്തിച്ചേരാൻ തയ്യാറുമാണ് ഞാൻ. അത്രക്ക് എനിക്കെന്നും പ്രിയപ്പെട്ടവൾ തന്നെ നീ.
അതിൽ നിന്നു മാറാൻ തക്കവണ്ണം എൻറെ മനസ്സിൽ നിന്ന് നീ ഒരിക്കലും മറന്നകന്ന്
കൂടുവിട്ട് പോയിട്ടില്ല. നിൻറെയും മോളുടെയും സമാധാന ജീവിതത്തിനായി ഞാൻ കാണാമറയത്തു
ഒളിച്ചതല്ല, ഒന്ന് ഒഴിഞ്ഞുമാറി നിന്നുവെന്നേയുള്ളൂ.അത് എന്നും നിനക്ക് അനുഗ്രഹമേ
ആവുള്ളു താനും. ആഗ്രഹങ്ങൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല ഇങ്ങനെ ഞാൻ…നിനക്കറിയാമല്ലോ
?…മറ്റുള്ളവരുടെ നന്മക്ക് വേണ്ടി ചിലർക്ക് ചിലപ്പോൾ ഇത്തരം ചില കടുത്ത
തീരുമാനങ്ങളിലേക്ക് പോവേണ്ടി വന്നേക്കും. അത്രേയുള്ളൂ, സംശയിക്കേണ്ട !. ഈ ഓണക്കാലം
എങ്കിൽ ഓണക്കാലം…അപ്പോൾത്തന്നെ ഒന്നും മറക്കാതെയും നഷ്‌ടപ്പെടുത്താതെയും നിൻറെ ഏത്
വചനവും കൈക്കൊള്ളാൻ നിനക്കൊപ്പം ഞാൻ ഉണ്ടാവും. അവധിയും സാമ്പത്തികവും നിൻറെ
വിഷയങ്ങളല്ല, മറ്റൊരു

കൂട്ടായ്‌മ ചാടാഗുകളും നിന്നോളം പ്രസക്തവുമല്ല. നിനക്ക് വേണ്ടി മാത്രം…എത്രയും
വേഗനെ…നീ പറഞ്ഞ കൂട്ട്, കൂടുതൽ പറഞ്ഞതിൻറെ രസം ഇപ്പഴേ കൊല്ലുന്നില്ല. നിര്ത്തുന്നു
തൽക്കാലം…ബാക്കി നേരിൽ കണ്ടശേഷം…സ്നേഹപൂർവ്വം..സ്വന്തം അഭി….”

അതിന്…ലീന വക സമാധാനം വെറും നാല് വാചകങ്ങളിൽ തൊട്ട് പിന്നാലെ വന്നെത്തി…..
” അഭീ വളരെ വളരെ സന്തോഷമായെടാ…ഇക്കുറി, മൗനത്തിനു പകരം നിൻറെ അത്യാവശ്യം നീണ്ട,
സമാധാനം തന്ന വരികൾ. ..ധന്യയായി . നന്ദി അഭീ…എനിക്ക് നിൻറെ ഇപ്പോഴും ഒടുങ്ങാത്ത, ആ
പഴയ സ്നേഹം നിലക്കാത്ത ആവേശം നിറഞ്ഞ ഹൃദയഹാരിയായ ആ വാക്കുകൾ തന്ന മധുരം നുണഞ്ഞു
ഇപ്പോഴും കൊതി തീർന്നിട്ടില്ല. അത്രക്ക് വല്ലാതെ വികാരാധീനയായിപ്പോയി എന്ന് പറഞ്ഞാൽ
അതൊരു പരമാർത്ഥ൦ തന്നെ !. ഒരു കടലാസ്സിൽ ആയിരുന്നു ഞാൻ ഇത് പകർത്തിയിരുന്നു എങ്കിൽ
ഈർപ്പം കൊണ്ടത് വായിക്കാനാവുമോ നിനക്ക്?…എന്ന് സംശയമാണ്.നിന്നെ കണ്ടോളാൻ…എനിക്ക്
അത്രക്ക് തിരക്ക് മുട്ടി എന്നാണ് പറഞ്ഞു വന്നതിൻറെയൊക്കെ ആകെ അർത്ഥ൦.
പറഞ്ഞിരുന്നപോലെ ഓണാവധി കഴിഞ്ഞുവരുന്ന ആദ്യദിവസം ഒന്നിലാണ് ചടങ്ങ്.ഞാനോ നമ്മുടെ
കൂട്ടുകാരോ ആരെങ്കിലും നിന്നെ കൂട്ടാൻ നിശ്ചയമായും എയർപോർട്ടിൽ ഉണ്ടാവും. വരുന്ന
ദിവസവും വിമാനസമയവുമെല്ലാം മുൻകൂട്ടി നിശ്ചയിച്ചു യഥാവിധി അറിയിക്കുമല്ലോ ?.
മറ്റെല്ലാം….നേരിൽ തമ്മിൽ കണ്ടശേഷം…സ്നേഹാദരപൂർവ്വം സ്വന്തം അലീന……”

സെപ്റ്റംബർ (7 )ഏഴിനായിരുന്നു…..അലീന-അഭി വാട്ട്സ്ആപ്പ് കൂട്ടായ്മക്കാരുടെ ആദ്യ
പുനഃസമാഗമ ചടങ്ങിന് ദിവസം ശിശ്‌ചയിച്ചിരുന്നത്‌. സന്ദേശാനുസൃതം….ലീന
നിർദ്ദേശിച്ചപ്രകാര൦….സെപ്റ്റംബർ ആറിന് ഓണാവധി സമയം തിരുവനന്തപുരം എയർപോർട്ടിൽ
എത്തിച്ചേരും വിധം അഭി ടിക്കറ്റ് തയ്യാറാക്കി. ആറിന് നാട്ടിലെത്തുന്ന ഏഴാം തീയതിയിൽ
സജ്ജീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളൊന്നും ഇല്ലെന്ന് ലീന അവനെ
വിളിച്ചപ്പോൾ അറിയിച്ചിരുന്നു. അങ്ങനെ നീണ്ട പതിനഞ്ചു കൊല്ലശേഷം കൂട്ടുകാരുമായി
ഹൃദയം പങ്കുവെക്കാൻ…കേരളത്തിലേക്ക് തിരിച്ചു. അവൻറെ വരവിനായി കണ്ണുംനട്ട് സൗഹൃദ
ലോകവും. (2017 )രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ആറു ബുധനാഴ്ച്ച വൈകുന്നേരം നാല്
മണി………….

ഏകദേശം വൈകിട്ട് നാല് മണി ആയപ്പോഴേക്കും…ദുബായ്-തിരുവനന്തപുരം ”എമിറേറ്റ്സ്
വിമാനം”തിരുവനന്തപുരം, അന്താരാഷ്ട്ര വിമാനത്താവള റൺവേയിൽ പറന്നിറങ്ങി. നീണ്ട
പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം, സ്വന്തം മണ്ണിൽ കാലുകുത്തുമ്പോൾ…വല്ലാത്ത
അപരിചിതത്വം അഭിക്ക് അനുഭവപ്പെട്ടു. എല്ലായിടത്തും അതിഭയങ്കര വ്യത്യാസങ്ങൾ !.
എയർപോർട്ടിന് അകത്തും പുറത്തും…കണ്ട അവിശ്വസനീയ മാറ്റങ്ങളിൽ അവൻ ആകെ
അത്ഭുതപരതന്ത്രനായി. നാട്ടിലേക്ക് അന്ന് എത്തുന്ന വിവരം ലീനയെയും തൻറെ
വീട്ടുകാരെയും മാത്രമേ അവൻ അറിയിച്ചിരുന്നുള്ളു.വീട്ടിൽ ആട്ടെ, എത്തുന്ന ദിവസം
പറഞ്ഞിരുന്നെങ്കിലും…വിമാനത്തിൻറെ കൃത്യസമയവും വിശദാ൦ശങ്ങളും
പറഞ്ഞിട്ടില്ലാത്തതിനാൽ എയറോഡ്‌റോമിന് വെളിയിൽ..അവനെ പ്രതീക്ഷിച്ചു ബന്ധുക്കളുടെ
നീണ്ടനിര ഒന്നും ഉണ്ടായിരുന്നില്ല. ലഗേജുകൾ അധികം ഇല്ലാതിരുന്നതിനാൽ…വലിയ കാലതാമസം
കൂടാതെ ”ഗ്രീൻ ചാനലി”ലൂടെ തന്നെ വളരെവേഗം അഭിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു.

അവൻ വരുന്ന ഫ്‌ളൈറ്റ്ന്റെ നമ്പറും കൃത്യ സമയവും അടക്കം വിശദവിവരങ്ങൾ മുഴുവൻ
വ്യക്തമായി ലീനക്ക് കൈമാറിയിരുന്നതിനാൽ…അഭിയെ കൂട്ടാൻ എത്തിച്ചേർന്നവർക്ക് എല്ലാം
വളരെ അനായാസമായി. പോരെങ്കിൽ…ഇത്രയും വർഷത്തെ അന്തരം, കാലം… അവനിൽ വലിയ
മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ലീന ഒരുപക്ഷെ

എത്തിച്ചേർന്നേക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും…അവൾക്ക് എത്തിച്ചേരാൻ
കഴിഞ്ഞില്ല, അവൾ സൂചിപ്പിച്ചപോലെ പകരം വന്നത് അവൾ നിയോഗിച്ച…അവർ ഇരുവരുടെയും പഴയ
കലാലയ സുഹൃത്തുക്കൾ. അവർ അവനെ കൂട്ടാൻ എയർപോർട്ടിന് പുറത്തു കാറ് പാർക്ക് ചെയ്തു
വന്നു കാത്തു നിൽപ്പുണ്ടായിരുന്നു. അവർ എന്നാൽ പരസ്പരം കണ്ടിട്ട് ഇരുപത് വർഷത്തോളം
നീണ്ട വലിയ കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ…”തൊണ്ണൂറ്റി അഞ്ച് സെപ്റ്റംബർ
ഒമ്പതിന്” . അന്നായിരുന്നു അലീനയുടെ ”മിന്നുകെട്ട്” നടന്നദിവസം. അന്ന് ബാറിൽ വച്ച്
കണ്ട് കുടിച്ചു, ബോധമറ്റ്, പരസ്പര സന്തോഷത്തോടെ…കൈകൊടുത്തു യാത്ര പറഞ്ഞു
പിരിഞ്ഞതായിരുന്നവർ. ഇപ്പോൾ മറ്റൊരു സെപ്റ്റംബർ ഒമ്പത് അരികിൽ നിൽക്കെ, അതേ
ജില്ലയിലെ വേറൊരു തിരക്കാർന്ന കോണിൽ…വളരെ അപൂർവ്വത നിറഞ്ഞൊരു അവിചാരിത സുഹൃത് സംഗമം
!. അതെ, അത് അവരൊക്കെ തന്നെ ആയിരുന്നു, എടു എന്ന എഡ്‌വേഡ്‌,ഹരി എന്ന ഹരി
ഗോവിന്ദൻ,പിന്നെ ഷമീർ. കാലങ്ങൾ ഇരുകൂട്ടരിലും പ്രകടമായ വ്യത്യാസങ്ങൾ കോരി
ചൊരിഞ്ഞിരുന്നു എങ്കിലും അധികം ബുദ്ധിമുട്ടുകൾ കൂടാതെ പെട്ടെന്ന് തമ്മിൽ
തിരിച്ചറിഞ്ഞു മനസ്സിലാക്കിയെടുക്കാൻ സാധിച്ചു.

മൂവരെയും ഒരുമിച്ചു കണ്ട മാത്രയിൽ തീർത്തും വികാരഭരിതനായി അഭി, ഓടി അടുത്തുവന്ന്
ഹസ്‌തദാനം നൽകി അഭിവാദ്യം അർപ്പിച്ചു. പുഞ്ചിരിയോടെ അവനെ എതിരേറ്റ
മൂന്നുപേരും..തിരികെ ഹസ്തദാനം കൊടുത്തു മാറി മാറി ആലിംഗനം ചെയ്‌തു ഹൃദയങ്ങളിൽ
ഏറ്റുവാങ്ങി. ഏറെനേരം നീണ്ടുനിന്ന വികാരഭരിത
മുഹൂര്തങ്ങൾക്കും….കുശലാന്വേഷണങ്ങൾക്കും ശേഷം എല്ലാത്തിനും വിരാമമിട്ട്,
പൊട്ടിച്ചിരികളോടെ നാലുപേരും ”ടൊയോട്ട ഇന്നൊവ്വ”യിലേക്ക് ഇരച്ചു കയറി. കണ്ടുമുട്ടിയ
നിമിഷം മുതലേ സംസാരത്തിനൊരു പഞ്ഞവും കാട്ടാതിരുന്ന അവർ…കാറിൽ പ്രവേശിച്ചപ്പോഴേ പഴയ
ഓർമ്മകളും സംഭവങ്ങളും ഓർത്തെടുത്തു തമാശകളിൽ മുഴുകി. ഒരർഥത്തിൽ ലീനയുടെ സാന്നിധ്യം
അവിടെ ഒരൽപം പ്രതീക്ഷിച്ച അഭി അവളെ കാണാതെ വന്നപ്പോൾ…വെറും ഒരു അന്വേഷണം പോലെ ആദ്യം
അന്വേഷിച്ചതും അവളെത്തന്നെ. അതിനുള്ള മറുപടി ‘എടു’ നൽകിയതും തമാശയിലൂടെ തന്നെ.

” ആശാനേ, പഴയ ക്ലാസ്സ്മേറ്റ്സ്…ഒക്കെ ശരിതന്നെ. എങ്കിലും ഇപ്പോൾ തമ്മിൽ അത്ര കമ്പനി
ഒന്നുമല്ലാത്ത സ്‌ഥിതിക്ക് മൂന്ന് ആണുങ്ങളോടൊപ്പം ഒരു പെണ്ണ് തനിച്ചു…അത് കാരണം,
ഞങ്ങള് അവളെ അത്ര നിർബന്ധിക്കാൻ ഒന്നും പോയില്ല. പോയി കൂട്ടികൊണ്ട് വരാമോ?…എന്ന്
ചോദിച്ചപ്പോൾ…വരാം എന്ന് പറഞ്ഞു മറ്റൊന്നും ചോദിക്കാതെ ഞങ്ങളിങ് ഇറങ്ങി ”….”പക്ഷെ,
നമ്മൾ ഇപ്പോൾ നേരെ പോകുന്നത് അവൾക്കടുത്തേക്ക് തന്നെയാ. പിന്നെയേ മറ്റെങ്ങോട്ടും
ഉള്ളൂ. ”

സംസാരത്തിനിടയിലും…പിന്നിട്ടു പോകുന്ന വഴികളിൽ ആയിരുന്നു അഭീടെ കാര്യമായ ശ്രദ്ധ
മുഴുവനും. നാടിനും നിരത്തിനും ഒക്കെ സംഭവിച്ച വലിയ മാറ്റങ്ങളിൽ അവൻ ഉത്കണ്ഠവാനായി.
അത്യാകാംഷയോടെ നഗരത്തെയും…വഴിയോരങ്ങളെയും എല്ലാം അവൻ വല്ലാതെ പകച്ചു
നോക്കി,പുറത്തേക്ക് കണ്ണുനട്ട് ഇരുന്നു. അപരിചിതങ്ങളായ ഏതൊക്കെയോ
പാതകളിലൂടെ…ചുറ്റി, ഇഴഞ്ഞു വണ്ടി മുന്നേറിയപ്പോൾ….ക്ഷമ നശിച്ചു ഔൽസുക്യത്തോടെ അഭി
അന്വേഷിച്ചു…..
” ഇത് എവിടെയാ ?….നമ്മൾ എങ്ങുടൊക്കെയാ ഈ പായുന്നത് ?…..”
” എല്ലാ നല്ല കാര്യവും എന്നപോലെ നമ്മുടെ ഈ പുനഃസമാഗമവും ഒരു ചായകുടിയിൽ തുടങ്ങാം.
അതിനുശേഷം ആവാം നമ്മുടെ പിന്നിട്ട ഇരുപത് വർഷങ്ങളുടെകണക്കെടുപ്പ് പോരേ?”.മുൻസീറ്റിൽ
ഡ്രൈവർക്കെതിരെ ഇരുന്ന ഹരി അറിയിച്ചു.

പിന്നിൽ അഭിക്കൊപ്പം ഇരുന്ന എടു അതിനെ പിൻതാങ്ങി….” അത് തന്നെ”…..

കാർ പിന്നെ തിരക്ക് പിടിക്കാതെ, ഏതോ നഗരവഴിയിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ…സംശയം
ഇരട്ടിച്ചു അഭി ” നമ്മൾ പോകുന്ന വഴി അരികുകളിൽ ആകെ കടകളുടെ തിരക്കാണല്ലോ…?, അവിടെ
എവിടെ നിന്നെങ്കിലും കുടിച്ചാൽ പോരേ ?.”

വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഷമീറിൻറെ വക ആയിരുന്നു അതിനുള്ള മറുപടി. ” മതിയോ
?…ഒരുപാട് ഒരുപാട്, കാലശേഷമുള്ള നമ്മുടെയൊക്കെ ഒരവിചാരിത കണ്ടുമുട്ടലല്ലേ?…അപ്പോൾ
ചായകുടിയിലും ഇരിക്കട്ടെ അതിൻറെ ഒരു ‘വെറൈറ്റി” . കുറച്ചു ദൂരത്തു നിന്നാണെങ്കിലും
ഒരു സ്‌പെഷ്യൽ ഇടത്തേ സ്‌പെഷ്യൽ ആളോടൊപ്പമുള്ള ഒരല്പം മധുരം കൂടിയ മുന്തിയ ഇനം
വെറൈറ്റി ചായ, ഇന്നത്തെ നമ്മുടെ പ്രത്യേകദിനം കൊഴുപ്പിക്കും!. ”

” ഉം..”…എടു മൂളി, പിന്നെ കൂട്ടിച്ചേർത്തു….” സ്‌പെഷ്യൽ ദിവസം സ്‌പെഷ്യൽ
ആളോടൊപ്പമുള്ള ”സ്‌പെഷ്യൽ ടീ”…എന്താ അഭീ എതിർപ്പുണ്ടോ അതിൽ…?. ഉണ്ടേൽ, വഴിവക്കിലെ
സാധാ ചായയിൽ തന്നെ ഒതുക്കാം നമുക്ക് ഇന്നത്തെ ദിവസം. മതിയോ ?…”

നോട്ടം പിൻവലിക്കാതെ, നിഷ്‌കളങ്കമായ ചിരി ചുണ്ടിൽ തൂകി അഭി…” ആ…എല്ലാം കളഞ്ഞു
എന്തായാലും ഇവിടംവരെ വന്നെത്തിയില്ലേ ?…ഇനി എല്ലാം നിങ്ങടെ ഇഷ്‌ടത്തിന് വിടുന്നു.
അങ്ങനെതന്നെ ആയിക്കോട്ടെ…ചായ എങ്കിൽ ചായ, വെറൈറ്റി എങ്കിൽ വെറൈറ്റി !….നടക്കട്ടെ. ”

പകരമൊരു ചെറു ചിരി ചുണ്ടിൽ തിരുകി, ഹരി…” പേടിക്കേണ്ട അഭീ, ചായ എന്ന് പറഞ്ഞാൽ
വെറൈറ്റി അത്രേയുള്ളൂ ഉദ്ദേശം. അല്ലാതെ ഒരു ബാറിലേക്കും നിന്നെ ഞങ്ങൾ കൂട്ടില്ല.
പോരേ…? ”.

വീണ്ടും അതേ പുഞ്ചിരിയോടെ അഭി,…” അത് മനസ്സിലായി. പക്ഷെ ഈ സ്‌പെഷ്യൽ കക്ഷി ?…”

വീണ്ടും പിറകിലേക്ക് കണ്ണയച്ചു ഹരി…” നീ കാണാനിരിക്കുന്ന, ഒരുപക്ഷേ അതിനേക്കാൾ ഏറെ
നിന്നെക്കാണാൻ കണ്ണുനട്ട് കാത്തിരിക്കുന്ന…നമ്മുടെ കൂടിക്കാഴ്ചൾക്കെല്ലാം
പ്രേരകശക്തിയായി നിലകൊള്ളുന്ന ഏക ആൾ. ആളിനടുത്തു നമ്മൾ ഏകദേശം എത്തി. ഇനി വെറും
നിസ്സാര സമയം മാത്ര൦” .

അഭി, ആശ്വാസത്തോടെ…” ഓ…ലീനയുടെ വീട്ടിലേക്കോ ?…അവളാണോ ചായയുമായി കാത്തിരിക്കുന്ന
ആതിഥേയ ?. അവൾക്ക് അവിടെയും വീടുണ്ടോ ?. ”

അവനോട് ഒന്നുകൂടി ചേർന്നിരുന്ന്…എഡ്വേഡ്…” .അവളുടെ വക ഏതോ ”ക്ലാസ്സ് റസ്റ്റോറന്റ്”
ആണ്. അവിടുത്തെ ഡീറ്റയിൽസ് തന്നാണ് ഞങ്ങളെ അങ്ങോട്ടയച്ചത്. നിന്നെ അവിടേക്ക്
കൂട്ടാൻ. ഏതോ പുതിയ സംഭവമാണ്. ഞങ്ങളും ആദ്യമായിട്ടാ അവിടെ. ”

അതെ പുഞ്ചിരി അപ്പോഴും പിന്തുടർന്ന്…അഭി ” അവളുടെ കല്യാണത്തോടെ എനിക്കൊപ്പം ചേർന്ന
നിങ്ങൾ എതിർചേരിയിൽ ആയിരുന്നല്ലോ ?…ശത്രുത ഒക്കെ കൈവെടിഞ്ഞു എന്ന് പിന്നെ വീണ്ടും
ഒന്നിച്ചു ?…”

അതേ മറുചിരിയിൽ ഹരി…..”അത് എല്ലാ കാലവും അതുപോലെ തന്നെ ഇരിക്കണമെന്ന് നമ്മൾ
ഒരിക്കലും ശാട്യം പിടിക്കരുത് !. നിൻറെ കാര്യത്തിൽ, നിനക്ക് വേണ്ടി മാത്രമാണ് അന്ന്
ഞങ്ങൾ നിൻറെ പക്ഷം പിടിച്ചത്.

കുറെയധികം വർഷങ്ങൾ…കാര്യങ്ങൾ എല്ലാം അങ്ങനെതന്നെ പോയി. ആരുമാരും ആരുമായും വലിയ
അടുപ്പമൊന്നുമില്ലാത്ത, ആർക്കും തിരക്കാണ് നേരം തികയാത്ത…എല്ലാവര്ക്കും
തിരക്കുപിടിച്ച കുറെ കാലയളവുകൾ !. ഒടുവിൽ…സോഷ്യൽ മീഡിയ വന്ന്, തഴച്ചു വളർന്ന്…വേര്
പിടിക്കാൻ തുടങ്ങിയപ്പോൾ…”ഓർക്കൂട്ട്”, ”ഫേസ്‌ബുക്ക്”, തുടങ്ങി ഓരോ വഴിയും ജനാലകളും
തുറന്നിട്ട്…എല്ലാവരും എല്ലാവരെയും കുറേശ്ശെ അറിയുവാൻ തുടങ്ങി. അങ്ങനെ കൂട്ടത്തിൽ
നമ്മളിൽത്തന്നെ;പലരും പലരെയും അറിഞ്ഞും തിരിച്ചറിഞ്ഞതും പഴയ ബന്ധങ്ങൾ
തിരഞ്ഞുപിടിച്ചു പുനഃസ്‌ഥാപിച്ചു പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമം ആരംഭിച്ചു.
അക്കൂട്ടത്തിൽ നമ്മളിൽ കുറേപേർ അറിയാവുന്ന കുറേപേർ ഒക്കെ വിളിച്ചു ചേർത്ത്. ഒരുപാട്
പേര് ഒപ്പം വരാൻ കൂട്ടാക്കിയെങ്കിലും…ക്ഷണിച്ച കൂട്ടത്തിൽ, അലീനയെ പോലെ ചിലർ മാത്രം
ഒരലിവും കാണിക്കാതെ മാറിനിന്നു. അത് ഗൗരവത്തിലെടുക്കാതെ, കൂട്ടായ്മ വളർന്നു…വലിയ
കൂട്ടുക്കെട്ടും വാട്ട്സ്ആപ്പ് ഗ്രൂപ്പും ഒക്കെ ആയശേഷം, നമ്മളിൽ പലരാലും…നേരിട്ട്
സ്ത്രീ സുഹൃത്തുക്കളെ കൊണ്ടും അവളെ വീണ്ടും വിളിപ്പിച്ചു. അവിടെയും പിടി തരാതെ,
നിസ്സാരമാക്കി അവൾ വഴുതി മാറി കളിച്ചപ്പോൾ…പിന്നെ, അങ്ങനെയുള്ളവരോട് ഉള്ള ശ്രമങ്ങളേ
ഞങ്ങൾ ഉപേക്ഷിച്ചു. നീയും ഞങ്ങൾക്ക് പിടിതരാതെ, അവളെപോലെ കുറേനാൾ ഞങ്ങളിൽ നിന്ന്
ഒളിച്ചു കളിച്ചല്ലോ ?. ഒടുവിൽ…നീയും വന്നു ചേർന്നെങ്കിലും തീർത്തും നിശ്ശബ്ദനായി
തുടരുകയായിരുന്നല്ലോ?…കുറേനാൾ. അതുമെല്ലാം കഴിഞ്ഞു, വളരെ നാളുകൾക്ക് ശേഷമാണ് പിന്നെ
ലീനയുടെ ഒരുവല്ലാത്ത ”പ്രസൻസ് ”.ഞങ്ങളെയെല്ലാം തികച്ചും
ഞെട്ടിത്തരിപ്പിച്ചുകൊണ്ട്…വളരെ അപ്രതീക്ഷിതമായി ആണ് അവളുടെ ആകസ്മിക കടന്നുവരവ്
ഞങ്ങൾ കാണുന്നത്. ”

എഡ്വേർഡ് ഇടക്കുകയറി….” ആ വരവ് എങ്ങനെയാണെന്ന് ആരും ശരിക്ക് ഓർക്കുന്നുണ്ടാവില്ല.
അവളെ ക്ഷണിച്ചതും….അവളെത്തന്നെയും മറന്ന്, കൂട്ടായ്മ, നല്ല വിഷയാസ്പദ ചർച്ചകളും
തമാശകളും കൊണ്ട് സജീവമായി പോകുന്നതിനിടയിൽ…എങ്ങനെയോ?…ആരുമായോ?…ബന്ധപ്പെട്ടു
കടന്നുകേറി, സർവ്വരെയും ഞെട്ടിച്ചുകൊണ്ട് പൊടുന്നനെയുള്ള ഒരു പ്രത്യക്ഷപ്പെടൽ
ആയിരുന്നു അവളുടേത്. ”
എഡ്വേഡ് നിർത്തിയപ്പോൾ ഷമീർ തുടങ്ങി….”അതും വലിയ കാലവ്യത്യാസമൊന്നുമില്ല. വന്നത് ഈ
അടുത്ത സമയത്തുതന്നെ. കൂടിയാൽ ഒരു നാല് മാസം…പക്ഷെ, വന്നപ്പോളേ അവൾ ശരിക്കും
സജീവമായി, ഒറ്റ ദിവസംകൊണ്ട് എല്ലാവരെയും നല്ലരീതിയിൽ കയ്യിലെടുക്കുകയും ചെയ്‌തു”.

ഹരി ഗോവിന്ദ് വീണ്ടും…”അതെ, വളരെഅടുത്തു. അതിലൂടൊക്കെ, ഞങ്ങൾക്ക് അന്നേ ഒരു കാര്യം
വളരെ വ്യക്തമായിരുന്നു”.

ആകാംക്ഷ മുറ്റി, അഭി ഇടക്ക് കയറി….” അതെന്തുവാ ?….”

പിറകിലേക്ക് നോക്കി ഹരി തുടർന്നു….” നിന്നെ കണ്ടുമുട്ടാനുള്ളൊരു കുറുക്കുവഴി തേടി
ഉള്ള ഒരു വരവ് മാത്രമാണ് പൊടുന്നനെയുള്ള അവളുടെ പൊട്ടി മുളക്കലിന് പിന്നിൽ… എന്ന്”.

അഭി വീണ്ടും ഇടയിൽ കയറി…” അതെന്താടാ അങ്ങനെ തോന്നാൻ?…പ്രത്യേകിച്ച് കാരണം…..”

ചോദ്യം സ്വയം ഏറ്റെടുത്തു എഡ്വേഡ്…”ലീന ജോയിൻ ചെയ്‌തു ഗ്രൂപ്പിൽ ആക്റ്റിവായി
വന്നശേഷം…അവൾക്ക് അറിയേണ്ടുന്നതും….അന്വേഷിക്കുന്നതും ഒക്കെയും നിന്നെ,
നിന്നെക്കുറിച്ചു മാത്രമായിരുന്നു. നിന്നെ അറിയാനും…കണ്ടെത്തുവാനുമായി അവൾ വല്ലാതെ
തത്രപ്പെടുന്നത്, നിരാശയാകാതെ, എല്ലാവരിലുമായി തുടരെ അന്വേഷണങ്ങൾ
വ്യാപിപ്പിക്കുന്നതും പലപ്പോഴും കാണാമായിരുന്നു. ഇതൊക്കെ കണ്ടാൽ തലയിൽ ആള് താമസം
ഉള്ളവർക്ക് അറിയാൻ കഴിയില്ലേ, അവളുടെ



31270cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 11