പെട്ടെന്നുള്ള കടന്നുവരവിന് പിന്നിലെ ലക്ഷ്യം ?. ഒടുക്കം…ഒക്കെ കണ്ടുംകേട്ടും
ക്ഷമയറ്റു ഞങ്ങൾക്കുതന്നെ അങ്ങോട്ടുകയറി അവളോട് ചോദിക്കേണ്ടി വന്നു…അവളുടെ
പൊടുന്നനെ ഉള്ള മനം മാറ്റത്തിൻറെ കാരണങ്ങളെ കുറിച്ചെല്ലാം. ”
ഷമീർ വളയം തിരിച്ചുകൊണ്ട് തന്നെ, എടു നിർത്തിയടുത്തു നിന്ന് പൂരിപ്പിച്ചു തുടങ്ങി…”
അവളിലെ ആ പുതിയ പരിവർത്തന സ്വഭാവം അത്രക്ക് ഞങ്ങടെ ഒക്കെ മനസ്സുകളെ
അമ്പരപ്പിച്ചിരുന്നു. പണ്ടേക്ക് പണ്ടേ, നിന്നനിൽപ്പിൽ നിന്നെ ഉപേക്ഷിച്ചു എങ്ങോട്ടോ
കടന്നുകളഞ്ഞവൾ…ഒരു സംവത്സരം ആർക്കും പിടിതരാതെ, ഒഴിഞ്ഞുമാറി ഏതോ വനവാസത്തിൽ
കഴിഞ്ഞിട്ട്…യാതൊരു അറിവും തരാതെ പിടീന്നൊരു നാൾ നിൻറെ ഊരും പേരും അന്വേഷിച്ചു
ഞങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക !. ഞങ്ങളെ ഒന്നാകെ വല്ലാതെ കുഴച്ചൊരു
”പ്രതിഭാസം”. ക്ഷമയോടെ എല്ലാം ഓരോന്നായി ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഞങ്ങൾക്ക്
ബോധ്യമാകുന്നത്, നമ്മൾ അറിഞ്ഞു മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടി വച്ചിരുന്നത്
മുഴുവൻ…അവളെക്കുറിച്ചുള്ള തെറ്റിദ്ധാരണാ വിവരങ്ങൾ മാത്രമായിരുന്നു എന്ന്. ”
ഒരു കഥപോലെ അവൻ തുടർന്നു….” ഉദ്ദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്, അവളുടെ ഹസ്സിൻറെ
അകാല നിര്യാണത്തിൻറെ മൂന്ന് വര്ഷം തികയുന്നൊരു ”ഓർമ്മദിവസം”, അതിൻ അനുശോചനം
അറിയിച്ചുകൊണ്ടുള്ള നിൻറെ പെട്ടെന്നുള്ള പ്രത്യക്ഷമാകൽ…കൂടെ, മരണത്തിന് യഥാസമയം
എത്തിച്ചേരാൻ കഴിയാഞ്ഞതിൽ അനുതാപം പ്രകടിപ്പിച്ചുള്ള നിൻറെ ആശ്വാസ വാക്കുകൾ.
ഒടുവിൽ…എല്ലാംകഴിഞ്ഞു, അവളെ ആകെ ഞെട്ടിപ്പിച്ചു, അവളെയും കുഞ്ഞിനേയും സ്വന്തം
ജീവിതത്തിലേക്ക് കൂടുകൂട്ടാൻ ക്ഷണിച്ചുകൊണ്ട് നിൻറെ സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞ
ആവർത്തിച്ചുള്ള ദയാവായ്പുകൾ !. എല്ലാം എത്ര വികാരാധീനയായി….എത്രയും
സത്യസന്ധമായി…ഉള്ളിൽ വേദന നിറഞ്ഞു തുളുമ്പി, വിതുമ്പികൊണ്ടാണ് ഞങ്ങളോട് അവൾ
പറഞ്ഞത്, എന്ന് നിനക്കറിയാമോ ?. അന്നത്തെ അവളുടെ പ്രത്യേക സാഹചര്യങ്ങൾ മൂലം…നിൻറെ
വിലപ്പെട്ട ക്ഷണം സ്വീകരിക്കാൻ കഴിയാതെ,നിന്നെ നിരാശനാക്കി പുറംതള്ളി വിട്ടത്
ഉൾപ്പടെ…ഏറ്റുപറഞ്ഞു, എത്ര വേദന ഉള്ളിൽ കടിച്ചമർത്തിയതാണെന്നോ അവൾ…. കേട്ട
എല്ലാവർക്കും അവിടെ തെളിഞ്ഞു കാണാൻ കഴിഞ്ഞത് അവളിലെ വല്ലാത്ത ആത്മാർത്ഥതയും
ഇപ്പോഴും അടങ്ങാത്ത ആ സ്നേഹവും ആണ്. ”
ശേഷം ഹരി തുടർന്നു…” ഇത്രയും ഒക്കെ കേട്ട്, എനിക്കങ്ങനെ അടങ്ങിയിരിക്കാൻ
തോന്നിയില്ല. ഈ കുറ്റസമ്മതങ്ങളിൽ അവൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്ത്
?…എനിക്കത് ഉറപ്പിക്കണം ആയിരുന്നു. ഞാൻ ഒളിച്ചു പിടിക്കാതെ തന്നെ നേരിട്ട്
ചോദിച്ചു…” ഇത്രയും കാലങ്ങൾക്ക് ശേഷം ഈ വെളിപ്പെടുത്തലും കുറ്റബോധവും ഒക്കെകൊണ്ട്
നീ ശരിക്കും അർത്ഥമാക്കുന്നത് എന്ത് ?. ഏതെങ്കിലും ഒരു ലക്‌ഷ്യം കൈവരിക്കാൻ ആകുമോ
നിനക്കിനി ?. ഉത്തമമായ ഒരു ഉത്തരത്തിന് പകരം…അവൾ അവളുടെ ഭാഗം തുടരുകയാണ്
ചെയ്‌തതപ്പോൾ .അതിൽ എല്ലാം ഉണ്ടായിരുന്നു. നീ പണ്ട് ഞങ്ങളോട് വ്യാഖ്യാനിച്ചിരുന്ന,
നിങ്ങളുടെ നിസ്വാർത്ഥ പ്രണയം മുതൽ….കൂട്ട ആത്മഹത്യ എന്ന ഭീഷണിയുടെ മുൾമുനയിൽ
നിർത്തി വീട്ടുകാർ അവളെ അവൾക്കിഷ്‌ടപ്പെടാത്ത മറ്റൊരു വിവാഹം നിർബന്ധിച്ചു
നടത്തിയത് തുടങ്ങി…അവളുടെ ജീവൻറെ ജീവനായ മകൾക്ക് വേണ്ടി പിന്നെയും ഒരിക്കൽ കൂടിയും
നിന്നെ പരിത്യജിക്കേണ്ടി വന്നത് വരെയുള്ള സംഭവങ്ങൾ മുഴുവൻ. എല്ലാമെല്ലാം
നിനക്കറിയാവുന്നത് ആയതുകൊണ്ട്, ഒന്നും ഞങ്ങളിവിടെ ആവർത്തിക്കുന്നില്ല. എങ്കിലും
ഞങ്ങൾക്ക് പറയാനുള്ളത്….ഇവിടെ, നിൻറെ വിധിയും…ദൗർഭാഗ്യങ്ങളും മാത്രമാണ് യഥാർത്ഥ
പ്രതി. ലീനയെ നമുക്ക് ഒരു വിധത്തിലും കുറ്റം പറയാൻ ഒക്കുകില്ല. അവൾ ഒരു പെണ്ണല്ലേ
?…അവളുടെ സാഹചര്യങ്ങൾ കൂടി നമ്മൾ മാനിക്കണ്ടെ ?…എത്രയെന്ന് വിചാരിച്ച
അവൾ?….നമ്മളെ പോലൊന്നും ഒരു പെണ്ണിന് ചിലപ്പോൾ ആയെന്ന് വരില്ല. ഇനിയും നീ
പഴയതൊന്നും ഓർത്തു ഓടിയൊളിക്കാൻ നിൽക്കാതെ, അവളുടെ വികാരങ്ങൾക്കൊത്തു
നിൽക്കാനും…എല്ലാം മനസ്സിൽ ഉൾകൊണ്ട് അവളോട് പൊറുക്കാനും…ഇനിയെങ്കിലും തയ്യാറാവണം.
‘’
ഷമീർ തുടർന്നു……” മാത്രവുമല്ല. അന്ന് അവസാനം ലീനയെ നേരിട്ടശേഷം നീ, യാത്രപറഞ്ഞു
നേരെ പോയത് ഗൾഫിലേക്ക് .അവിടെ നാട്ടിലേക്ക് ഒരു പ്രാവശ്യം പോലും അവധിക്ക് വരാതെ,
നീണ്ട പതിനഞ്ച് വർഷത്തോളം സ്‌ഥിരമായി നീ…ആര് എന്തൊക്കെ ന്യായീകരണം നിറത്തിയാലും…ആ
അജ്ഞാതവാസത്തിൻറെ പഴിയും കൂടി ആ പാർവതിൻറെ ചുമലിൽ ആവും വഡവഴുക്ക. എല്ലാറ്റിനും
പരിഹാരം കാണുമ്പോൾ അതുകൂടി നീ പരിഗണിക്കണം, അത്രേയുള്ളൂ.”
പിന്നെ, ചുണ്ടിൽ ഒളിച്ചുവച്ച ചെറു പുഞ്ചിരിയോടെ…അഭി പതിയെ പറഞ്ഞു,,,” ഓ…അതൊക്കെ
എല്ലാം കഴിഞ്ഞിട്ട് കാലം എത്രയോ ആയി. എല്ലാമെല്ലാം ഞാൻ എന്നേ മറന്നു. ഓർക്കുവാൻ
ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യങ്ങളുടെ കൂടെക്കൂട്ടി പിന്നെയും എത്രയോ പ്രവാസ ജീവിത
കാലം !.” നെടുവീർപ്പിനുശേഷം, അവൻ വീണ്ടു തുടർന്നു…” പിന്നെ വിവാഹം….അത്
സ്വർഗ്ഗത്തിൽ ആയാലും…ഭൂമിയിൽ ആയാലും…ജീവിത കാലത്തിങ്കൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ.
ലീനയുമായി അത് നിശ്ചയിച്ചു ഉറപ്പിച്ചു കാത്തിരുന്നിട്ടും…വഴിമാറി അകന്ന് പോയപ്പോഴേ
തീരുമാനിച്ചതാ , ഇനി ഈ ജന്മത്തിലേക്ക് മറ്റൊരാളെ വരവേൽക്കുകയെ വേണ്ടാ എന്ന്.
കഴിഞ്ഞതെല്ലാം മാച്ചുകളഞ്ഞു, മറ്റൊരു പുതിയ പങ്കാളിയെ തിരഞ്ഞെടുത്തു ഉൾക്കൊള്ളാൻ…ഈ
മനസ്സുകൊണ്ട് ഒരിക്കലും ആവില്ല, അതാ. ”
എഡ്വേർഡ്….” ശരി, നിൻറെ ചിന്തയും തീരുമാനങ്ങളും ഒക്കെ ഞങ്ങളും അംഗീകരിച്ചു തരുന്നു
അഭി. ഒരു പരിധിവരെ അതാണതിൻറെ സാരിയും ന്യായവും സമ്മതിക്കുന്നു. പക്ഷേ, ഈ നീണ്ട
കാലഘട്ടത്തിനിടയിൽ ഇടക്ക്… വല്ലപ്പോഴും എങ്കിലും നിൻറെ
മനസ്സമാധാനത്തിനോ?…അല്ലെങ്കിൽ നാട്ടുകാരെ ബോധിപ്പിക്കാൻ എങ്കിലും….നാട്ടിൽ ഒന്ന്
വന്നു പ്രായമായവരെ ഒക്കെ ഒന്ന് കണ്ട് മടങ്ങാമായിരുന്നു…നിനക്ക്. ആ ഉപേക്ഷ നിൻറെ
അക്ഷന്തവ്യമായ തെറ്റായിട്ട് മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിയൂ. പോട്ടെ,,,”
എഡ്വേർഡ് നിർത്തിയടുത്തു ഹരി കൂട്ടിച്ചേർത്തു….” അതെ, അതിനും…ഒന്നുമറിയാത്ത,
പ്രായമായ രക്ഷിതാക്കളോട് എന്തിനായിരുന്നു ഇത്രയധികം പിടിവാശി ?. ആ ദുഷ്‌പേര് കൂടി
പാവം ആ ലീനയുടെ തലയിൽ വീണത് മാത്രം മിച്ചം !. എന്നിട്ടും…നിൻറെ തിരിച്ചുവരവിന്
കളമൊരുങ്ങാൻ…അവളുടെ ഇടപെടീലുകൾ തന്നെ വേണ്ടിവന്നു എന്നതാണ് അതിലുമൊക്കെ ഏറെ
വിരോധാഭാസം !. ആ എന്തായാലും…നീ പുതിയ ഒരാളെ വരവേൽക്കാൻ മാത്രമേ ഇഷ്‌ടക്കേട്
ഉണ്ടെന്ന് പറഞ്ഞൂള്ളല്ലോ ?… .അവളെ എതിരേൽക്കാൻ വിഷമം ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ?…അത്
സമാധാനമായി” .
അതിനിടക്ക് കേറി അഭി….” എനിക്കൊരിക്കലും ഒരു പിടിവാശിയും…ആരോടും ഒരു പ്രതികാരവും
ഒന്നും…ഈ കാര്യത്തിൽ തോന്നിയിട്ടേ ഇല്ല. അതാണ് എനിക്ക് ഇപ്പോഴും, ഇങ്ങനെയൊക്കെ
ആവാനും കഴിയുന്നത്. ജീവിതത്തിൽ, എനിക്കിനി ഒരിക്കലും മറ്റൊരു വിവാഹമേ വേണ്ടാ
എന്നൊരു സുനിശ്ചിത തീരുമാനം എടുത്തതും….ആവർത്തിച്ചു ആവർത്തിച്ചുള്ള വീട്ടുകാരുടെ
നിർബ്ബന്ധങ്ങൾക്ക് , ആവില്ല എന്ന് തീർത്തു പറഞ്ഞു ഒഴിഞ്ഞതും…ഒരു തെറ്റാണോ
?.എന്നെക്കുറിച്ചു ”എല്ലാം”അറിയുന്ന അവർക്ക്, കുറച്ചെങ്കിലും എന്നെ മനസ്സിലാക്കാൻ
ശ്രമിച്ചു
കൂടായിരുന്നോ ?. ബോംബെയിൽ ആയിരുന്ന കാലഘട്ടം മുതൽക്കേ, മറ്റൊരു കല്യാണം
ആവശ്യപ്പെട്ട് അവർ സ്‌ഥിരമായി നിർബ്ബന്ധമോട് നിർബ്ബന്ധമാ. നാട്ടിൽ മടങ്ങി
വന്നശേഷവും അതിൻറെ പേരും പറഞ്ഞു…വഴക്കും വക്കാണവും…ഒടുക്കം ”തല്ല്”വരെ കൂടി,
എല്ലാവരിൽ നിന്നും തെറ്റിപ്പിരിഞ്ഞു തന്നാ ഞാൻ പിന്നെ, ഗൾഫിലേക്ക് വണ്ടികേറാൻ
ഇടയായത്. അതിനിടക്ക്, എല്ലാരും കൂടി ചേർന്ന്…ഞാൻ അനിയത്തിക്കുട്ടിയെ പോലെ
കണ്ടിരുന്ന…. മുറപ്പെണ്ണ് ശ്രീമോളെ കൂടി ഇതിനിടക്ക് വലിച്ചിഴച്ചിട്ട്, എന്നെകൊണ്ട്
അവളെ കെട്ടിക്കാൻ…ഒരു കുടിലശ്രമം കൂടി നടത്തി നോക്കി. അതുകൊണ്ടാ, ഇനി ബോംബെ
വേണ്ടാ…ആർക്കും പെട്ടെന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്ത… കുറേക്കൂടി ദൂരം തന്നെ
ഇരിക്കട്ടെ എന്ന് കരുതി ദുബായിലേക്ക് തന്നെ ഞാൻ കുടിയേറാൻ ഇടയായതും. ശ്രീക്കുട്ടി,
പാവത്തിനെ ഞാൻ പിന്നെ, ഞാനായിട്ട് ഇടപെട്ട്, മറ്റൊരു ബന്ധം കണ്ടെത്തി…കല്യാണം
നടത്തിച്ചു കൊടുത്തു ആ കുരുക്കിൽ നിന്ന് രക്ഷപെടുത്തി. എന്നിട്ടും, ആ നിർബന്ധങ്ങളും
വാശിയും നിർത്താൻ തയ്യാറായോ അവർ ?. അതൊന്നും അവസാനിപ്പിക്കാതെ വെറുതെ ഞാൻ
നാട്ടിലോട്ട് വന്നു പ്രശ്നങ്ങൾ കൂടുതൽ ”സങ്കീർണം” ആക്കാതിരിക്കാൻ വേന്ടി
മാത്രമാ…എല്ലാവര്ക്കും അഞ്ജാതവാസം എന്ന് തോന്നിയാലും… അവിടെ തന്നെ താങ്ങാൻ ഞാൻ
നിർബന്ധിതനായി പോയത്. ”
ഇടക്ക് ഇടപെട്ട് ഷമീർ…” എയർപോർട്ടിൽ ഒന്നും ആരെയും കണ്ടില്ലല്ലോ ?…വീട്ടുകാരോട്
ആരോടും നീ ഇന്ന് എത്തിച്ചേരും എന്ന കാര്യം അറിയിച്ചില്ലായിരുന്നോ ?.
അഭി,” ഉവ്വ്…വരുന്ന ഫ്‌ളൈറ്റ് സമയമൊന്നും വ്യക്തമായി അറിയിച്ചിട്ടില്ല വരവ് ഇന്ന്
ഉണ്ടാവുമെന്ന് മാത്രം വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, അങ്ങോട്ട് ചെന്ന് കേറുന്ന
കാര്യം ആലോചിക്കുമ്പോൾ…അവരെ എങ്ങനെ അഭിമുഖീകരിക്കു൦ ?…എന്ന് ചിന്തിക്കുമ്പോഴാ ആകെ
ഭ്രാന്ത് പിടിക്കുന്നെ.അതാണ് ഇപ്പോഴത്തെ ഏറ്റവും കുഴക്കുന്ന വലിയൊരു പ്രശ്‌നവും .
വയ്യ !…ഇനിയും…ഒരു തർക്കവും വഴക്കിനും ഒന്നും…..”
എഡ്വേർഡ്…” ഓ.. അതിൽ വലിയ ടെൻഷനടിക്കേണ്ട ആവശ്യം ഒന്നുമില്ലെടാ. കാര്യങ്ങളൊക്കെ
ഇത്രയും നല്ല നിലയിൽ വന്നു ചേർന്നില്ലേ?. കുറിച്ച് വൈകി എങ്കിലും…നീ ഇവിടെ സുഖമായി
മടങ്ങി വന്നില്ലോ?. ഇത് കൂടുതൽ നന്മകളിക്ക് തന്നെ ചെന്ന് അവസാനിക്കുമെന്ന് നമുക്ക്
പ്രത്യാശിക്കാം. ”
ഹരിഗോവിന്ദു കൂടി അവനെ പിന്താങ്ങി….” അഭീ, നീ നാട്ടിലേക്ക് വരാതിരുന്നത് കൊണ്ടല്ല,
അതിനപ്പുറം…നിൻറെ വിവാഹം നടന്ന്…കുടുംബജീവിതം നേർവഴിയിലേക്ക് പോകാത്തത് കൊണ്ടുള്ള
വിഷമം കൊണ്ടാ…വീട്ടുകാർ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇനി, അൽപ്പം
വൈകിയാൽ എന്താ….നിൻറെ മോഹങ്ങൾ ഒക്കെയും പൂവണിഞ്ഞു…ലീനയുമൊത്തു നീ ആഗ്രഹിച്ചപോലുള്ള
ഒരു പുതിയ ദാമ്പത്യജീവിതം ആരംഭിക്കുവാൻ പോകുവല്ലേ ?…പിന്നെന്താ പ്രശ്നം ?. ആരെ
ഓർത്താ നീ ഇനി ഭയപ്പെട്ട് നിൽക്കുന്നത്. സധൈര്യം മുന്നോട്ട് പോ അളിയാ…”
ഷമീറും കൂടെ കൂടി…..” അതെ, ആ ലീനക്ക് കൂടി ഒരു
ജീവിതംകൊടുത്തു…അവിടെയോ?..ഇവിടെയോ ?…എവിടെങ്കിലും ,നിങ്ങൾ അടിച്ചു പൊളിച്ചു ഒന്ന്
സുഖിച്ചു ജീവിക്കളിയാ . കൂട്ടത്തിൽ എന്ത് സഹായത്തിനു൦ , ഞങ്ങളുണ്ട് നിൻറെ കൂടെ.
പോരേ ?…”.
ഉത്കണ്ഠയും ആകാംക്ഷയും ഇടകലർത്തി, സംശയമുനയോടെ അഭി….” അതിന് അവൾ, സമ്മതമറിയിച്ചു
പ്രത്യേകിച്ച് എന്തെങ്കിലും നിങ്ങളോട് പറഞ്ഞുവോ?…”
എഡ്വേർഡ് അവൻറെ ഉധ്യെഗത്തെ തടയാതെ…” ഇല്ല അളിയാ. അവൾക്കും നിന്നെപ്പോലെ
ഇക്കാര്യത്തിൽ എന്തെങ്കിലും തുറന്ന് പറയുന്നതിൽ ചമ്മൽ കാണും. ഒന്നും
പറഞ്ഞില്ലേലും…ഞങ്ങൾക്കവളുടെ മനസ്സ് നന്നായി വായിക്കാം മച്ചാനെ. പണ്ടേ
അറിയുന്നതല്ലേ നമ്മൾക്ക് അവളെ. ”
ഹരി ഇടക്ക്….” നിന്നെക്കുറിച്ചു മറ്റെല്ലാവരും സംസാരിക്കുമ്പോൾ…കേൾക്കാൻ അവളിൽ
നിറയുന്നൊരു ഉത്കണ്ഠ !….നിന്നെക്കുറിച്ചു ഓരോ വക്കും പറയുമ്പോൾ..അവൾ കാണിക്കുന്ന
സന്തോഷം…ആവേശം…സ്നേഹം മുറ്റിയ മറ്റു വികാരങ്ങൾ. എല്ലാം കാണുകേയും കേൾക്കുകയും
ചെയ്യുമ്പോൾ…അവൾ പറയാതെ തന്നെ അറിയാം…അവൾക്ക് നിന്നോടൊന്ന് ചേരാൻ, അടക്കി
നിർത്തിയിരിക്കുന്ന പഴയ പ്രണയങ്ങളുടെ ബാക്കിപത്രങ്ങൾ മുഴുവൻ !”.
ഷമീർ റിയർവ്യൂ മിററിലേക്ക് നോക്കി കൂട്ടിച്ചേർത്തു…” അത് അവളുമായി പങ്കിട്ട ഓരോ
നിമിഷവും ഞങ്ങൾക്ക് പരമ ബോദ്ധ്യമായിരുന്നു. അങ്ങേയറ്റം നിന്നെ കൂട്ടികൊണ്ട് വരാൻ
പറഞ്ഞേൽപ്പിച്ചു ഞങ്ങളെ ഇങ്ങോട്ട് വിടുമ്പോൾ അടക്കം. ആ മുഖത്തു അലയടിച്ച ഉത്സാഹം
കണ്ടാൽത്തന്നെ അറിയാം…നിന്നെ വെറുതെ ഒന്ന് കണ്ട് കടക്കാനോ ?….ഒരു ചെറു
”ഗെറ്റ്-റ്റുഗെതെർ”,” ഗാതറിംഗ്” നു വേണ്ടിയോ ?…ഒന്നുമല്ല, ഇതെല്ലാം എല്ലാം എന്ന്.
അവളുടെ മകളുടെ മിന്നുകെട്ടും ഇതിനൊപ്പം ഉണ്ടാവുമെന്ന് തോന്നുന്നു. അതുകഴിഞ്ഞു
നിന്നോടൊപ്പം ജീവിക്കാൻ തയ്യാറായി തന്നെയാവും…അവളുടെ ഓരോ ചുവടുവയ്പ്പും. എല്ലാം
നന്നായി വരട്ടെ…ഞങ്ങളുടെ എല്ലാ ആശംസകളും പ്രാർഥനകളും ഇപ്പോഴേ നേരുന്നു…”.
ഷമീറും കൂടെ മറ്റു ഇരുവരും അഭിയേയും ലീനയെയും പ്രകീർത്തിച്ചും, ആശംസകൾ ചൊരിഞ്ഞും
ഉള്ള സംഭാഷണങ്ങൾ അങ്ങനെ തുടർന്ന് പോയ്കൊണ്ടേയിരുന്നു. അതിനൊന്നിനും പക്ഷെ
തൃപ്‌തികരമായ മറുപടികൾ കൊടുത്തു കൂടെകൂടാൻ അഭിക്കായില്ല. അല്ലെങ്കിൽ…ലീനയുമായ്
ഒത്തുള്ള പഴയ ക്യാംപസ് കാലങ്ങളിലേക്ക്…അതിൻറെ ഓരോരോ വർണ്ണപൊലിമകളിലേക്ക്…ഊളിയിട്ട്
ഊർന്നിറങ്ങുകയായിരുന്നിരിക്കണം അവൻറെ പഴമനസ്സ്. അത് അങ്ങനെ പ്രേരണകളുടെ മരുപ്പച്ച
താണ്ടി…ചിന്തകളുടെ കാട് കയ്യേറി…താഴ്വാരം ഇറങ്ങികൊണ്ടേ ഇരുന്നു. പല കാലങ്ങളിൽ
കൈമോശം വന്ന മോഹങ്ങൾ വീണ്ടും സ്വപ്നങ്ങളുടെ കളിക്കൂട് ഏറാൻ വിരുന്നേറ്റി. അഭിയുടെ
ആവേശം ചോർത്തിയ ആലോചനകൾ…പല മാനം കൈവരിച്ച ഓർമ്മകൾ…മറ്റുള്ളവരെയും മെല്ലെ
നിഷ്ക്രിയതയിലേക്ക് ആഴ്ത്തി. മൗനം അവർക്കുള്ളിലേക്ക് പാത്തുപതുങ്ങി വലിഞ്ഞു
നീങ്ങിയെത്തി. യുദ്ധം കഴിഞ്ഞുള്ള സമാധാനം പോലെ, അത് എല്ലാവരിലും ഒരുപോലെ
സ്വകാര്യതകൾ ഒരുക്കി, ധ്യാന സമാനരാക്കി.
അഭി അപ്പോഴും…മുഴുവനായി തുറന്നിട്ട ഇടത് വശ ഗ്ളാസിന് മുകളിലൂടെ അങ്ങകലേക്ക് മിഴികൾ
പായിച്ചു വെറുതെ നോക്കി ഇരിക്കുകയായിരുന്നു. അനിശ്ചിതത്വത്തിൻറെ കരിനീലമേഘങ്ങൾ
ഒന്നൊഴിയാതെ മേലെ പാളികളായി അടർന്ന് നീങ്ങി മാറുന്നു. അതിനൊപ്പം മുന്നോട്ട്
കുതിക്കുന്ന വാഹനത്തിന് സമാന്തരമായി…അവൻറെ മനസ്സും…ഓളങ്ങൾ തീർത്തു അറിയാതെ,
എങ്ങോട്ടൊക്കെയോ ഒഴുകി.
പടിഞ്ഞാറ്, കുങ്കുമഛായ പടർത്തി…നേരം പതിയെ സന്ധ്യയിലേക്ക് അടുക്കുന്നു. വണ്ടി
ശഖുമുഖം കടൽതീരത്തിൻറെ വർണ്ണമനോഹാരിതക്ക് മുന്നിലൂടെ ഇഴഞ്ഞു നീങ്ങി. കടപ്പുറം
എപ്പൊഴൊ പെയ്തുതീർന്ന മഴയുടെ നനവിൽ…ആർദ്രതപൂണ്ട് മയങ്ങികിടക്കുന്നു. അസ്തമയസൂര്യൻ,
അന്നത്തെ അദ്ധ്വാനം അവസാനിപ്പിച്ചു ചക്രവാള സീമയിലേക്ക് മെല്ലെ മെല്ലെ പടി
താഴ്ത്തുന്നു. വെയിൽ മങ്ങി നരച്ച, നീലാകാശ നിരത്തുകളിൽ കിളിക്കൂട്ടങ്ങൾ…ചിലച്ചു
ചിറകടിച്ചു കൂടുതേടി, അതിദൂരത്തേക്ക് പറന്നകലുന്ന അതിസുന്ദര കാഴ്ച്ച !. ഓരോന്നായി
അഭി നോക്കി, കണ്ട് മതിമറന്നിരുന്നു. വീണ്ടും !….ഒരിക്കൽക്കൂടി, താൻ ഇവിടെ. ഏകാന്തത
ധ്യാനമൊരുക്കുന്ന തൻറെ പഴയ ശംഖുമുഖ ലാവണത്തിൻറെ ഈറൻ മടിത്തട്ടിൽ !. ഓർമകൾക്ക് ചാമരം
വീശാൻ എന്നവണ്ണം…അനുസരണയില്ലാത്ത തണുത്ത കിഴക്കൻകാറ്റ് അഭിയുടെ മുടിയിഴകളെ ആകെ
തഴുകി ഉലച്ചു പുളകം വിതറി കടന്നുപോയി. തീരത്തെത്തിയപ്പോൾ…വണ്ടി ഒന്നുകൂടി
ഒന്നുലഞ്ഞു, ഒന്നുകൂടി വേഗം വളരെ കുറച്ചു ഇഴഞ്ഞുനീങ്ങി.. ചെറുതിരകൾ ആർത്തണച്ചു
താളമടിച്ചു, ഓരോന്ന് ഓരോന്നായി…തീരങ്ങളെതീരരങ്ങളെ പുൽകി മടങ്ങുന്നു.
വേലിയിറക്കത്തിൽ ഇറങ്ങി കിടക്കുന്ന നീലസമുദ്രത്തിൽ സന്ഡ്യാകിരണങ്ങൾ ചെഞ്ചായ0
നിറച്ചു വർണ്ണാഭ ഒഴുക്കുന്നു. ഭൂമിയും ആകാശവും തിരയും തീരവും കടലും പറവകളും
അംബരാന്തവും ഒന്നിക്കുന്ന അപൂർവ്വ സായാഹ്‌ന വർണ്ണസൗന്ദര്യം. കൂടെ കാറ്റും കിളിയു൦
കടലും ഒരുക്കുന്ന ഹൃദയാർദ്രസംഗീത വിരുന്നും. വിജനത നിറഞ്ഞ അവയുടെ കളിത്തട്ടിൽ…അഭി
മിഴിയും മനവും തുറന്നിട്ടു. അഴകും ഈണവും അവനുള്ളവും….തിരയും തീരവും പോലെ, അവനുള്ളിൽ
ഓർമ്മകളുടെ ഓണവിസ്മയം വിതച്ചു….കയറിയിറങ്ങി പോയി.
കാർ അവിടവും വിട്ട് ഒരു നൂറുവാര അപ്പുറം…വടക്കോട്ട് തിരിഞ്ഞു വളഞ്ഞു, അകത്തേക്ക്
പ്രവേശിച്ചു. അതിനെതിരെ ഉള്ളിലേക്ക് കാറ്റാടിമരങ്ങൾ മതിലുകൾ പാകിയ വഴിയിലൂടെ
നീങ്ങിയ വണ്ടി, പയ്യനെ കുറച്ചകത്തായി കൂറ്റൻ ബോർഡ് സ്‌ഥാപിച്ച വലിയ കെട്ടിടത്തിന്
അരികിലായി ചെന്നുനിന്നു. ഒരുവശം വലിയ കെട്ടിടവും…മറുവശം നീണ്ട മുളകുടിലുകളും ചേർന്ന
ഒരു വലിയ റസ്റ്റാറൻറ് സമുച്ചയത്തിന് മുന്നിലുള്ള അതിവിശാലമായ കാർ പാർക്കിങ് ഏരിയയിൽ
വണ്ടിയിട്ട്, കൂട്ടുകാർക്കൊപ്പം അഭി അതിൽ നിന്നും ഇറങ്ങി. തൊട്ട് മുൻപിൽ കണ്ട ”
സോണാസ് ഫുഡ്‌ഡി ഫോണിക്സ്”, എന്ന ബോർഡിന് താഴെകൂടി റസ്റ്റാറന്റിലേക്ക് പ്രവേശിക്കാൻ
തുടങ്ങിയ അവരെ വരവേറ്റത്, അവരെ സ്വീകരിക്കാൻ പുറത്തേക്ക് എത്തിച്ചേർന്ന ആരൊക്കെയോ
ആയ ഒരു കൂട്ടത്തെ ആണ്. പ്രവേശന വാടത്തിൽ മെർക്കുറി ലാമ്പിൻറെ കനത്ത പ്രകാശ വലയത്തിൽ
കൂട്ടത്തിലെ പ്രധാനിയെ മനസ്സിലാക്കി എടുക്കുവാൻ ഒരു പ്രയാസവും ഉണ്ടായില്ല. ”….ഓ മൈ
ഗോഡ് !…അലീന !…” അഭിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
സുദീർഘമായ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലീന എന്ന അലീനയുടെ മെർക്കുറിയെ വെല്ലുന്ന
കാന്തിക പ്രഭാകാന്തിയിൽ…ജ്വലിച്ചു തിളങ്ങി നിൽക്കുന്ന ഐശ്വര്യമാർന്ന പുഞ്ചിരിച്ച
മുഖം !. പട്ടുസാരി ധരിച്ചു…മന്ദസ്മിതത്തിൽ കുളിച്ചു…കൈകൾകൂപ്പി…തേജസ്വിനിയായി
നിൽക്കുന്ന ആ ദിവ്യരൂപം കൺമറയാതെ അഭി വീണ്ടും വീണ്ടും നോക്കി. ഒറ്റനോട്ടത്തിൽ…അവനു
വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരിക്കൽ തൻറെ എല്ലാം എല്ലാമായിരുന്ന ആ അലീന തന്നെയാണോ
?…ഇത്. തൻറെ കണ്ണുകൾക്കാണോ ?…അതോ ബുദ്ധിക്കോ…കുഴപ്പം ?. അവളുടെ പഹയാ
സൗന്ദര്യമിഴിവിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. അഴകുകൾ കുറേക്കൂടി
വർദ്ധിച്ചെങ്കിലേ ഉള്ളൂ. പതിനഞ്ചു കൊല്ലത്തെ കാലവ്യത്യാസത്തിനിടയിൽ, ഒടുവിൽ….അവളെ
കാണുമ്പോൾ…വട്ടകണ്ണടയും ധരിച്ചു വളരെ ക്ഷീണിതയായി ഒരു ടീച്ചറമ്മയെ പോലെ….ആ രൂപം
ഇപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. ഇപ്പോൾ…കണ്ണട ഒഴിവാക്കി,
ഷാമ്പൂ തേച്ചു പരത്തിയിട്ട അളകങ്ങളും… മിതമായെങ്കിലും ആകർഷകമായ
മുഖചമയങ്ങളും…ഒക്കെയായി പഴയ ആരാധന വീണ്ടും ഉള്ളിലുണർത്തി പോവുന്ന, മറ്റൊരു പുതിയ
ലാവണ്യരൂപം !. മുഖത്താണെങ്കിലും പ്രസാദാത്മകത നിറഞ്ഞുതൂവി നിൽക്കുന്നു. കേട്ടത്
ശരിയാണെങ്കിൽ…കാലങ്ങൾ നീങ്ങി, ദുഖങ്ങളൊക്കെ കുറഞ്ഞു…മകൾ
കല്യാണപ്രായമായി, അവളുടെ കല്യാണവും ഏകദേശം ശരിയായി. സ്വാഭാവികമായും അപ്പോൾ,
സ്വസ്‌ഥതയും സമാധാനവും അതിന് അനുസൃതം കൂടും…. വയസ്സും കാലവും കൈവിട്ട്, സന്തോഷം
അകതാരിൽ നിർവൃതീ നൃത്തം നിറയ്ക്കും. പ്രായ൦ അവളെ നന്നായി ചെത്തി മിനുക്കി,
മനോന്മയിയാക്കി…നല്ലൊരു അംഗലാവണ്യവതിയിൽ എത്തിച്ചിട്ടുണ്ട്. സൗന്ദര്യത്തിൽ ഇപ്പോഴും
യാതൊരു ഉണ്ടാവും ഇല്ലെന്ന് മാത്രമല്ല, കുറേക്കൂടി പ്രൗഢയാക്കി മാറ്റിയെങ്കിലേ
ഉള്ളൂ. അഭി ലീനയെ അംഗപ്രത്യംഗം, നിരീക്ഷിച്ചു അളന്ന് തിട്ടപ്പെടുത്തുന്നതിന്
ഇടയിൽ….
” അഭീ എന്തൊക്കെയുണ്ട് ?….യാത്രയൊക്കെ സുഖമായിരുന്നു ?….” ലീനയുടെ വക വളരെ
സ്വാഭികതയോടെ കൗതുകം നിറഞ്ഞൊരു ചോദ്യം വന്നു.
ലീനയുടെ കർണ്ണപീയൂഷമാർന്ന ചോദ്യത്തിന്, ഞെട്ടിയുണർന്ന അഭി, പെട്ടെന്ന് ഒറ്റവാക്കിൽ
ഉത്തരം കൊടുത്തു.” അതേ സുഖം ലീനെ …”.
തികച്ചും യാന്ത്രികതയോടെ ലീനയെ നോക്കി, കൈകൾകൂപ്പി…പുഞ്ചിരിച്ചു പ്രത്യഭിവാദനം
ചെയ്‌തു അവൾക്കരികിലേക്ക് ഒന്നൂടി അടിവച്ചു നീങ്ങുമ്പോൾ….അവൻറെ മനസ്സും അലകടൽ പോലെ
പ്രക്ഷുബ്‌ധമായിരുന്നു. ഡിക്കി തുറന്ന്, അഭിയുടെ കൂട്ടുകാർ അവൻറെ പെട്ടിയും
സാധനങ്ങളും മറ്റൊരു കാറിലേക്ക് മാറ്റിവയ്ക്കുമ്പോൾ ലീന അഭിയെ കൂടെനിന്നവർക്ക്
പരിചയപെടുത്തുവാൻ തുടങ്ങിയിരുന്നു. മൂവരും തിരികെ മടങ്ങി എത്തിയപ്പോൾ പിന്നെ
അവരെയും പരിചയപെടുത്തുന്നതിൻറെ ഊഴമായി.
” അഭീ, ഫ്രെണ്ട്സ്….ഇതാണ് എൻറെ ”എമിലിമോൾ”. ഞാൻ ”മിലിമോൾ” എന്ന് വിളിക്കും”.
കൂട്ടത്തിൽ…ഇരുപത് വയസ്സോളം വരുന്നൊരു പെൺകുട്ടിയെ മുന്നിലേക്ക് നീക്കിനിർത്തി, ലീന
മൊഴിഞ്ഞു.
”ഹായ്…അങ്കിൾമാരെ , എന്തുണ്ട് വിശേഷം ?…ഹവ് ടു യു ടു….എല്ലാരും സുഖമായിരിക്കുന്നു
?…ഐ ആം എമിലി ഡാനിയൽ …” അവർക്ക് നേരെ കരം നീട്ടി മകൾ ചോദിച്ചു.
” വീ ഫൈൻ, ഗ്രെറ്റ്….മോൾക്കെങ്ങനെ?…സുഖം തന്നെയല്ലേ ?….വീ തിങ്ക് മോൾ ആൾസോ ഗുഡ്…”
ആദ്യം അഭി, പിന്നെ ഓരോരുത്തരായി എല്ലാവരും….ക്ഷേമം അന്വേഷിച്ചു
ഉപചാരത്തോടെ…കരംഗ്രഹിച്ചു ഹസ്തദാനം നൽകി. ”വരൂ……” ലീന അപ്പോൾ മുന്നിലേക്ക് കൈചൂണ്ടി
അവരെല്ലാവരെയും മുന്നോട്ടേക്ക് ക്ഷണിച്ചു…
മുന്നോട്ട് നടന്ന അവരെ, കുറച്ചു മുന്നിൽ കണ്ട മുളം കുടിൽ ചൂണ്ടിക്കാട്ടി, ലീന
അറിയിച്ചു, ” എന്നാൽ ശരി, നമുക്ക് അങ്ങോട്ട് അകത്തേക്കിരുന്നാവാം…കൂടുതൽ
പരിചയപ്പെടലുകൾ ”…എല്ലാരും വരൂ…” എന്ന് പറഞ്ഞു അവൾ എല്ലാവരെയും ഒരുമിച്ചു ഹട്ട്
ഒന്നിലേക്ക് വഴികാട്ടി. ഉള്ളിലെ കൊച്ചു കൊച്ചു പൂന്തോട്ടങ്ങളും..വെളിച്ചം വിതാനിച്ച
കാമ്പൗണ്ടിനുള്ളിലെ നിശാ വിസ്മയങ്ങളും ശ്രദ്ധിച്ചു ടൈൽസിട്ട വഴിയിലൂടെ അവർ അവളെ
മന്ദം അനുഗമിച്ചു.
” എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ…വലിയ താമസമൊന്നും നേരിട്ടില്ലല്ലോ ?…തമ്മിൽ
കണ്ടുമുട്ടാൻ ഇരുകൂട്ടർക്കും അങ്ങനെ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലേ
?…” നടത്തക്കിടയിൽ അവൾ അങ്ങനെ ഓരോരോ കുശലാ അന്വേഷണങ്ങളും…ഉപചാര വാക്കുകളും
ഉന്നയിച്ചു പരിചയം പുതുക്കുവാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു. അഭിയും…അതിനിടയിൽ…” ഉം
”എന്നും ” അതെ” എന്നും ഒക്കെ മൂളിയും പറഞ്ഞു൦ ലഖു മറുപടികൾ കൊടുത്തു മുഷിപ്പിക്കാതെ
അവളെ സന്തോഷിപ്പിച്ചു പിന്തുടർന്നു.
അൽപം മുന്നിൽ നീളത്തിൽ, നിരനിരയായി ഈറയും കവുങ്ങും കൊണ്ടുതീർത്ത വിസ്താരമാർന്ന വലിയ
കുടിലുകൾ. അതിൽ വെടിപ്പും ഭംഗിയും
തോന്നിയ ഒഴിഞ്ഞഭാഗത്തെ നല്ലൊരു പുൽകുടിലിലേക്ക് ലീന കയറി. അവളെ അനുഗമിച്ചു
മറ്റുള്ളവരും ഉള്ളിൽ പ്രവേശിച്ചു. ” ഡോർകർട്ടൻ” ഉം ” ബാംബൂ ബ്ലൈൻസ് ”ഉം
വലിച്ചിട്ട്, വാതിലും ജനാലകളും മറ്റുള്ളവരിൽ നിന്നും മറച്ചുവച്ചു, ” സ്പ്ലിറ്റ്
എ.സി ” ഓൺ ചെയ്‌തു ലീന മകൾക്കൊപ്പം കൂട്ടുകാർക്കെതിരെ ഉപവിഷ്‌ടയായി. മറ്റ്
പരിവാരഗണങ്ങൾ അപ്പോഴേക്കും യാത്രചൊല്ലി അവിടെനിന്നും വിടവാങ്ങിയിരുന്നു.
ശേഷിച്ചവർ..മന്ദസ്മിതം ചാലിച്ച മുഖപത്മങ്ങളോടെ പരസ്പരം നോക്കി അങ്ങനെ… ആര്
സംസാരത്തിന് തുടക്കമിടും എന്ന ഭാവത്തോടെ കണ്ണിൽ കണ്ണ് നോക്കിയിരുന്നതല്ലാതെ, ആരും
ഒന്നും സംസാരിക്കാൻ തയ്യാറായില്ല. ഒടുക്കം…ആരും തുടക്കമിടാഞ്ഞപ്പോൾ…ആതിഥേയയയുടെ
കുപ്പായം സ്വയം എടുത്തണിഞ്ഞു അലീന തന്നെ അതിന് തുടക്കമിട്ടു.
” അഭീ എന്താണ് ഒന്നും മിണ്ടാത്തത് ?….സുഖമല്ലേ …?”. ആ ചോദ്യത്തിൽ തന്നെ ഒരുപാട്
അർത്ഥങ്ങൾ ഒളിഞ്ഞിരുന്നിരുന്നു. അത് മനസ്സിലാക്കിയോ അല്ലാതെയോ, അഭി അതെ അർത്ഥത്തിൽ
പുഞ്ചിരി നിലനിർത്തി വെറുതെ തലകുലുക്കി.
അതിൽ നിരാശ അനുഭവപ്പെട്ടിട്ടോ എന്തോ?….അതിന് അങ്ങനെ ഒരു മറുചോദ്യം ചോദിക്കുവാനാണ്
ലീനയെ പ്രേരിപ്പിച്ചത്…..” ഇവിടെയെത്തി, ഞങ്ങളെയൊക്കെ കണ്ടുകഴിഞ്ഞപ്പോഴേക്ക്
നിനക്ക് തോന്നുന്നുണ്ടോ ?…ഇങ്ങോട്ട് വരണ്ടെ ഇല്ലായിരുന്നു എന്ന് !. ഏ…?” .
അവൻറെ മറുപടി, പുഞ്ചിരിയോളം വലുതല്ലായിരുന്നു. കുഞ്ഞുവാക്കിൽ ഒതുക്കി നിർത്തിയവൻ
മൊഴിഞ്ഞു….” ഏയ്, അങ്ങനൊന്നും ഇല്ല ലീന…ശ്ശേ….വരാൻ ഉറപ്പിച്ചു, വന്നു…അത്രതന്നെ !.
”
അവൾ ഉണ്ടക്കണ്ണു കൊണ്ട് എല്ലാവരെയും ഒന്ന് പാളിനോക്കി…എന്നിട്ടു പറഞ്ഞു, ”
എല്ലാവരെയും എന്നുപറഞ്ഞാൽ… എന്നെ ആണ് ഉദ്ദേശിച്ചത്…നമ്മൾ എല്ലാരേയും അല്ല. ” പിന്നെ
തുടർന്നു…” അഭിയുടെ ആച്ചിരി മായാതെ, ഇപ്പോഴും അതുപോലെ ബാക്കിയുണ്ട്. ഞാൻ
വിചാരിച്ചു, നീ അറബിനാട്ടിൽ ഒക്കെ ചെന്ന്…അറബികളുമായി ചേർന്ന് വലിയ പരിഷ്ക്കാരിയായി
മാറി കാണുമെന്ന്…ആരെയും തിരിച്ചറിയാനാവാതെ . നമുക്കൊക്കെ ഇതുപോലെ പിടിതരുമെന്ന്
ഒരിക്കലും കരുതീല്ല. താടി വളർത്തി ഇങ്ങനൊരു രൂപവും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.
ഇങ്ങനെ താടി വളർത്തുന്നത് കൊണ്ട് അവിടെ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ലേ ? ”.
ഒരുകയ്യാൽ തൻറെ താടി മൊത്തത്തിൽ ഉഴിഞ്ഞു, തലോടിക്കൊണ്ടേ…അവളുടെ വലിയ ചോദ്യങ്ങൾക്ക്
ചെറുവാക്കിൽ മറുപടി അറിയിച്ചു വീണ്ടും തൃപ്തിയടഞ്ഞു അഭി….” ഏയ്,
കുഴപ്പമൊന്നുമില്ല…അതൊക്കെ അങ്ങനെ പോകും…ഞാൻ ഞാനല്ലേ ?…”.
എന്തോ ?…അവൻറെ ആ ലാളിത്യം ലീനയിൽ കഠിനമായ വേദനകൾ പാകി. ഉള്ളം തേങ്ങി. തുളുമ്പി
തുടങ്ങിയ കണ്ണീർകണങ്ങൾ…ആരുമറിയാതെ കയ്യ് വെള്ളയിൽ അമർന്നിരുന്ന തൂവാലയാൽ അവൾ പതിയെ
തുടച്ചുമാറ്റി, വീണ്ടും ചോദിച്ചു….” അഭീ നീ എന്താ ഇങ്ങനെ ?…നിനക്കൊന്നും
ചോദിക്കാനില്ലേ എന്നോട്. വന്നു പെട്ടുപോയതിൻറെ കുറ്റബോധത്തിൽ ഇരിക്കുകയാവും അല്ലേ
?. വരുന്ന വഴി, നിങ്ങളോടും ഇങ്ങനെ ആയിരുന്നോ ?…അതോ എന്നോട് മാത്രമാണോ ഇങ്ങനൊക്കെ ?.
നമ്മുടെ കൂട്ടത്തിൽ നന്നായി സംസാരിക്കുന്ന ഒരാൾ ആയിരുന്നല്ലോ അഭി, എന്നിട്ട് ഇപ്പോൾ
എന്താ ഇങ്ങനെ ആയത് ?”.
പിറകെ മറുപടിയുമായി എത്തിയത് എഡ്വേർഡ് എന്ന എടു….” അത് ഇപ്പോളല്ല
, നിങ്ങളുടെ കല്യാണം അലസ്യ നാളുമുതലെ അവൻ അങ്ങനാ. അന്ന് നിൻറെ കെട്ടിന്റന്ന്
ഞങ്ങളവനെ കണ്ടുമുട്ടിയപ്പോഴും… ഇങ്ങനെ ഒന്നും മിണ്ടാതെ, എല്ലാം കേട്ടുകൊണ്ട് മാത്രം
ഇരിക്കുന്ന പതിവ് ആയിരുന്നു. ഇപ്പോഴും അറിയില്ല, ആ വിഷമങ്ങളൊക്കെ തീർത്തു മാറിയോ
?…ഇല്ലയോ എന്ന്. വരുന്ന വഴിയിലും ഇങ്ങനൊക്കെ വെറും കാഴ്ച്ചയും കണ്ടുകൊണ്ട്
ഇരിക്കയായിരുന്നു കക്ഷി, സംസാരിച്ചത് മുഴുവൻ ഞങ്ങളാ. ”.
” അതെയോ ?…” കണ്ണീർ അടരാതിരിക്കാൻ പരമാവധി ശ്രമിച്ചു, ഇടറിയ കണ്ഠത്തോടെ അവൾ
അറിയിച്ചു….” എന്നാൽ നിങ്ങളെങ്കിലും എന്തെങ്കിലും സംസാരിക്കു….ഞാൻ മാത്രം ഇങ്ങനെ
ചിലച്ചുകൊണ്ടേ ഇരുന്നാൽ പോരല്ലോ ?. എന്തൊക്കെയുണ്ട് നിങ്ങടെ വാർത്തകളും
വിശേഷങ്ങളും…?. വാട്ട് എബൗട്ട് യു ഗയ്‌സ്…കൊച്ചി, ചെന്നൈ,ബാന്ഗ്ലൂർ….അതൊക്കെ
പറയൂ….?. ”
അത് കേട്ടിട്ട് എന്നവണ്ണം ഹരിഗോവിന്ദ്…”ലീനെ , നിനക്കറിയാമല്ലോ ഞങ്ങളെ ?.
”കത്തിവീരന്മാർ ” എന്ന് പണ്ടേക്ക് പണ്ടേ കോളജിൽ പേരെടുത്തവരായിരുന്നു ഈ ഞങ്ങൾ
മൂവരും. പ്രത്യേകിച്ച് നമ്മുടെ പഴയ ”ക്ലാസ്സ്മേറ്റ്” നോടൊപ്പം ആണെങ്കിൽ പറയുകയും
വേണ്ടല്ലോ ?. ഞങ്ങൾ പരസ്പരം വല്ലപ്പോഴും നേരിട്ട് കാണലും…സ്‌ഥിരം ചാറ്റിങ്ങും
ഉള്ളതുകൊണ്ട് അതൊന്നും പുറത്തെടുക്കണ്ടാ എന്ന് വിചാരിച്ചു മനഃപൂർവ്വം
മിണ്ടാതിരിക്കുന്നതാ. പിന്നെ ഞങ്ങളെക്കൊണ്ട് തുടക്കമിടീച്ചിട്ട് ഇടക്കുവച്ചു
നിർത്താനൊന്നും പറഞ്ഞുപോവല്ല്. അങ്ങനാണേൽ…ഞങ്ങള് കത്തിയൂരാം ”.
അവനൊപ്പം ചേർന്ന് ഷമീർ….”അത് സത്യമാ,എന്നാലും.. അതൊന്നും ഇപ്പോൾ വേണ്ടെടാ. നിങ്ങൾ
രണ്ട് പേരും മാത്രമാണല്ലോ ?….ആരുമായും പരസ്‌പര ബന്ധമൊന്നും ഇല്ലാത്തത് ?.
മാത്രമല്ല, നിങ്ങൾ പഴയ പ്രണയജോഡികളുടെ പുതിയ വിവരങ്ങൾ നിങ്ങളെകൊണ്ട് പരസ്‌പരം
പറയിപ്പിക്കാനും…എല്ലാ അറിയാനും വേണ്ടിയാണ് നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ എന്ന
നിലയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം കൂടിയത് പോലും. ഇനി, അത് തമ്മിൽ തുറന്ന്
സംസാരിക്കാൻ…ഇടക്ക് ഞങ്ങളിരിക്കുന്നത് നിങ്ങൾക്ക് വല്ല തടസ്സവും
ആണെങ്കിൽ…നിങ്ങൾക്കായി ഇവിടുന്ന് ഒഴിഞ്ഞുമാറി തരാനും ഞങ്ങൾ തയ്യാറാണ്. നമ്മൾ
ഒത്തൊരുമിച്ചൊരു കൂടൽ, വേണേൽ മറ്റൊരു അവസരത്തിലേക്ക് മാറ്റാം…വളരെ പ്രാധാന്യമുള്ള
കാര്യങ്ങൾ നടക്കട്ടെ ആദ്യം….”.
ഷമീറിൻറെ വികാരാവേശം നിറഞ്ഞ വാക്കുകൾ കേട്ട്, വല്ലാതെ കുറച്ചിൽ തോന്നി…അതിന്
തടയിട്ട് അവരെ മൊത്തത്തിൽ തണുപ്പിക്കാൻ എന്നോണം തമാശ കലർത്തി, ലീന തുടർന്നു….” ഏയ്
ഷമീർ, നോ…അതിൻറെ ഒന്നും ഒരു ആവശ്യവുമില്ല. അങ്ങനൊന്നും പറയാതെ….ആരും എങ്ങും
പോവണ്ടാ. നമുക്ക് ഒരുമിച്ചിരുന്നു തന്നെ സംസാരിക്കാം. നിങ്ങൾകൂടി ഉണ്ടായിട്ട്
ഇങ്ങനെ !…അപ്പോൾ നിങ്ങൾ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് ഇവിടുന്ന് പോയാൽ…ഈ അഭി എന്നെ
ഇവിടെ ഇട്ടിട്ട് ഇവിടുന്ന് ചിലപ്പോൾ ഇറങ്ങി ഓടിയെന്നിരിക്കും…ജസ്റ്റ് ജോക്ക്സ്,
റ്റെക്ക് ഇറ്റ് ഈസി മെൻ ”
എല്ലാം മൊത്തത്തിൽ ഒന്നുകൂടി ലഘൂകരിച്ചു, ” സിറ്റിവേഷൻ റ്റെമ്പോ ” കുറയ്ക്കാനായി
എഡ്വേഡിൻറെ പിന്നത്തെ ശ്രമം…..” ഏയ്, അങ്ങനാരും ധൈര്യം കുറച്ചു കാണണ്ടാ ഞങ്ങടെ
അഭിക്കുട്ടനെ. ഇത് അവൻ നീണ്ട വർഷക്കാലം കഴിച്ചുകൂട്ടിയ നാട് വിട്ടുവന്നതിൻറെ .
ഇത്രദൂരം യാത്രചെയ്ത് ക്ഷീണിച്ചതിൻറെ ഒക്കെ ”പേഴ്‌സണൽ സ്റ്റ്രെസ് ” കൊണ്ട്
വന്നതാണ്. നമ്മൾ അതൊന്നും അത്ര കാര്യം ആക്കേണ്ടതില്ല, എല്ലാം ശരിയാവും. അഭി
ഇപ്പോഴും നമ്മുടെ ആ പഴയ അഭിതന്നെ, സംശയിക്കേണ്ട !”.
തുടർന്ന് സംസാരിച്ച ഹരിയും അവനൊപ്പം കൂടി……” അതുതന്നെ, അലിനെ നിർത്തണ്ടാ…തൽക്കാലം
തുടർന്നോളൂ. നിൻറെ ഭാവി പദ്ധതികളെയും
പ്ലാനിങ്ങുകളെയും ഒക്കെ കുറിച്ച്, ഞങ്ങൾക്ക് കൂടി കേൾക്കാമെങ്കിൽ…തുറന്ന് പറയൂ. അത്
കേട്ടുകഴിഞ്ഞു അഭിയും അവനു പറയാനുള്ളതൊക്കെ പറയും…ജസ്റ്റ് ഗോ ഓൺ…”.
താൻ സ്വയം ഒരുക്കിയ അസ്വസ്‌ഥതയുടെ ഇരുണ്ട തടവറയിൽനിന്നും മോചിതയാവാൻ
എന്നോണം…മുഖത്തു ഇടക്ക് പൊലിഞ്ഞുപോയ ചിരി വീണ്ടും ചാലിച്ച് നിറച്ചു ലീന…” തികച്ചും
ശരിയാണ്. ഒപ്പം നിന്ന് വിജയിപ്പിക്കാൻ….സകലതും ത്വജിച്ചു, കൈമെയ് മറന്ന്
ഒരുങ്ങിയിറങ്ങി കൂടെവരാൻ തയ്യാറായ നിങ്ങൾ സുഹൃത്തുക്കളോട് എങ്ങനെ നന്ദി
പറഞ്ഞവസാനിപ്പിക്കണം എന്നെനിക്ക് അറിയാൻ പാടില്ല. എങ്കിലും നിങ്ങൾ കൂട്ടുകാരെപോലെ,
ഈ ഒത്തുകൂടൽ, നാളത്തെ അതിവിശാല സൗഹൃദസംഗമം എല്ലാത്തിനും മുന്നിട്ടിറങ്ങിയ ആദ്യ
വ്യക്തി എന്ന നിലയിൽ…അതിൻറെ എല്ലാ ആഹ്ളാദവും ഉന്മാദവും നിങ്ങളെക്കാൾ ഒട്ടും കുറയാതെ
എനിക്കുമുണ്ട്. ആ വേളയിൽ ഏതെങ്കിലും വേദനയിലും വിഷമങ്ങളിലേക്കും കുത്തിനോവിച്ചു
പോവാതെ….നാളത്തെ സംരംഭത്തെ കുറിച്ച് നമുക്ക് ആദ്യം ഒന്ന് അത്യാവശ്യ ചർച്ച ചെയ്യാം.
അതുകഴിഞ്ഞാവാം മറ്റു വിഷയങ്ങളിലേക്ക് കടക്കൽ ഒക്കെ..?’’
അപ്പോഴേക്കും…കൂട്ടുകാർ നാല് പേർക്കും ആവിപറക്കുന്ന ചായയും സ്നാക്ക്‌സുമായി
പരിചാരിക വന്നെത്തി. നാലുപേർക്കും തങ്ങൾക്കും ചായയും മറ്റും പകർന്നു വച്ചശേഷം
ലീന….” നിങ്ങൾക്ക് ഡിന്നറിനു എന്താണെന്ന് വച്ചാൽ…മുന്നിലിരിക്കുന്ന ‘മെനുകാർഡ്
‘നോക്കി ഓർഡർ കൊടുക്കുക. കുറച്ചു സമയം എടുക്കും എങ്കിലും, നമ്മൾ സംസാരിച്ചു
തീരുമ്പോഴേക്ക് അതെത്തും. ഫുഡ് കഴിച്ചു നമുക്ക് പിരിഞ്ഞു നാളെ വീണ്ടും
കണ്ടുമുട്ടാം. ”
എത്ര നിർബന്ധിച്ചിട്ടും…അവരാരുംതന്നെ ഓർഡറൊന്നും അറിയിക്കാൻ തയ്യാറായില്ല. ഒടുവിൽ,
അവൾ തന്നെ സ്വയം ഓർഡർ എഴുതി, ” എന്നാൽ ഞാൻ കൊടുക്കുകയാ…കൊണ്ടുവരുന്നത് മുഴുവൻ
കഴിച്ചു തീർക്കാതെ ഞാൻ ആരെയും പുറത്തുവിട്ടില്ല…” എന്ന് പറഞ്ഞു മകൾ മിലി വശം ഓർഡർ
കിച്ചണിലേക്ക് കൊടുത്തുവിട്ടു. എല്ലാവരോടും തൽക്കാലത്തേക്ക് മിലി യാത്ര പറഞ്ഞു
പിരിഞ്ഞു പോയശേഷം ലീന… പിറ്റേദിവസം തങ്ങളുടെ കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്ന
പ്രധാന സൗഹൃദസംഗമ പരിപാടിയെക്കുറിച്ചു വളരെ വിശദമായൊരു വിവരണം തന്നെ നടത്തി.
കാര്യങ്ങൾ എല്ലാവരെയും നന്നായി ധരിപ്പിച്ചു കഴിഞ്ഞു, പിന്നെയും ഒരു ഓർമ്മപ്പെടുത്തൽ
പോലെ അവൾ അറിയിച്ചു…” ഇതെല്ലാം… അഭി ഒഴിച്ച് മറ്റെല്ലാവരെയും പലവുരു ക്ഷണിച്ചു,
പറഞ്ഞു…എല്ലാവർക്കും നല്ല അറിവുള്ളതാണ്. എങ്കിലും ആവർത്തിച്ചത്…എല്ലാം ഒന്നുകൂടി
ഓർമ്മപ്പെടുത്താനും…ക്ഷണിക്കാനും വേണ്ടിയാണ്. എല്ലാവരും എത്രയും രാവിലെ ഭാര്യയും
കുട്ടികളുമായി എത്തുക. എല്ലാ പരിപാടികളിലും മത്സരയിനങ്ങളിലും പങ്കെടുത്തു
വിജയിപ്പിച്ചു, ഉച്ചക്ക് ഭക്ഷണവും കഴിച്ചു…വൈകുന്നേരം സന്തോഷത്തോടെ മടങ്ങുക. പിന്നെ
പറയാനുള്ളത്…ഇതെല്ലാം കഴിഞ്ഞു, ക്ഷീണിച്ചു സുഖമായി അങ്ങനങ്ങു ആരും കിടന്ന്
ഉറങ്ങിപ്പോകരുത്. നാളെ കഴിഞ്ഞു ഒരു ദിവസം എല്ലാർക്കും റെസ്റ്റ്. അതിനടുത്ത
ദിവസം…അതിൻറെ രണ്ടാ൦ നാൾ, നാം വീണ്ടും ഒന്നുചേരുന്നു. അന്നാണ് എൻറെ മോൾ മിലിയുടെ ”
ബെത്രോതൽ ” ചടങ്ങ്. എൻറെ മിന്നുകെട്ട് നടന്ന അതെ തിരുമല പള്ളിയിൽ വച്ച് തന്നെയാണ്
പരിപാടി. അതിനും എല്ലാവരും കുടുംബസമേതം…. നേരത്തെകൂട്ടി എത്തി…ചടങ്ങ് മംഗളമാക്കി
തരണം. എല്ലാവര്ക്കും എല്ലാ ”ഇൻവിറ്റേഷൻസ് ”ഉം അയച്ചിട്ടുണ്ട്. അഭി ഉൾപ്പടെ
എല്ലാവരെയും ഇപ്പോൾ നേരിട്ട് ക്ഷണിക്കുന്നു. മോളെ കണ്ടല്ലോ എല്ലാവരും…അവളിപ്പോൾ
”പി.ജി ജസ്റ്റ് പാസ്സ് ഔട്ട്” ആയി റിസൾട്ട് കാത്തു നിൽക്കുന്നു. ഇതൊക്കെയാണ്
എനിക്ക് നിങ്ങളോട് പറയാനുള്ള വിശേഷങ്ങൾ. ഇനി, നിങ്ങൾക്ക് വല്ലതും ചോദിക്കാനും
പറയാനും ഉണ്ടെങ്കിൽ…അറിയുന്നതാണേൽ അതിനും മറുപടി
പറയാം…ചോദിക്ക്….ഇല്ലെങ്കിൽ, നിങ്ങൾ നിങ്ങടെ വിശേഷങ്ങൾ ഷെയർ ചെയ്യ് ! ” .
എഡ്വേഡ് അല്പം ഗൗരവത്തോടെ…” ലീന ചോദിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചത്
കൊണ്ട്മാത്രം ചോദിക്കട്ടെ…ലീനക്ക് പറയാനുള്ളതെല്ലാം…നീ പറഞ്ഞു കഴിഞ്ഞോ ?…”
” എസ്…എൻറെ ഓർമ്മയിൽ കഴിഞ്ഞു. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ
ചോദിക്ക്…എനിക്ക് അറിയാവുന്നത് ആണേൽ ഞാൻ പറയാം…”
ഒന്ന് നിർത്തിയശേഷം എഡ്വേഡ് തുടർന്നു…” നിനക്ക് വിരോധം തോന്നിയില്ലെങ്കിലും…ഞാൻ
ചോദിക്കാം. അഭിക്ക് ചിലപ്പോൾ തുറന്ന് ചോദിക്കാൻ മടി ഉണ്ടാവും. ഞങ്ങടെ വളരെ വളരെ
നാളത്തെ ശ്രമമായിരുന്നു അഭിയെ ഒന്ന് നാട്ടിലേക്ക് എത്തിക്കുക, എന്നത്. അതിന് അവൻ
ഒരു സമ്മതവും അറിയിച്ചില്ല എന്ന് മാത്രമല്ല, ഒരിക്കലും അതിനെക്കുറിച്ച് വ്യക്തമായി
ഒരഭിപ്രായം പോലും തുറന്നു പറയാൻ അവൻ തയ്യാറായില്ല. എന്നാൽ…ഞങ്ങളിൽ നിന്ന്
”ഡീറ്റയിൽസ്” വാങ്ങി ലീന അതിന് ”ട്രൈ” ചെയ്യുകയും കുറച്ചു
പരിശ്രമങ്ങൾക്കൊടുവിൽ…ഭാഗ്യവശാൽ അവൻ വഴങ്ങിത്തരികയും, അധികം താമസിക്കാതെ ഇങ്ങോട്ട്
എത്തുകയും ചെയ്‌തു. ” നെവർ മൈൻഡ്”, അതൊക്കെ പോട്ടെ…ഞങ്ങൾക്കറിയേണ്ടത് , ഒരിക്കലും
ഇവിടോട്ട് വരാൻ…അശേഷം താത്പര്യമില്ലാതിരുന്ന ഇവനെ, ഇത്ര ആഹ്രഹിച്ചു ബുദ്ധിമുട്ടി
ഇങ്ങോട്ടേക്ക് വരുത്തിയത് ഒന്ന് കാണാൻ…ഇത്രയും പറയാൻ…ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ
വേണ്ടി മാത്രമാണോ ലീനെ ?. അതോ വിവരദോഷികൾ ഞങ്ങൾ കൂടെ കൂടിപോയതുകൊണ്ട്, എല്ലാമെല്ലാം
മനഃപൂർവ്വം മറച്ചുവെക്കപ്പെടുകയാണോ ?.”
ലീന അതിന് എന്ത് മറുപടി പറയണം എന്ന് ഒരുനിമിഷം ഒന്നാലോചിച്ചു. ഉത്തരം വൈകിയാൽ
അവരുടെ സംശയങ്ങൾ ഇരട്ടിച്ചാലോ ?…എന്നൊരു ആശങ്കയിൽ….മുഖത്തെ ചമ്മൽ ഒട്ടൊന്ന്
മായ്ക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി കൊടുത്തു….” തുറന്നു പറഞ്ഞാൽ…അത് എൻറെ മനസ്സമ്മതം
പോയിട്ട്, മിന്നുകെട്ടിനു പോലും എൻറെ ഫ്രെണ്ട്സ് ആരെയും വേണ്ടുംവണ്ണം ക്ഷണിക്കാൻ
എനിക്ക് കഴിഞ്ഞില്ല. അതിനാൽ എന്റെ മോളുടെ എങ്കിലും ”ബെത്രോതൽ സെറിമണി”ക്ക്,
നിങ്ങളെല്ലാം…പ്രത്യേകിച്ച് അഭി ഉറപ്പായും പങ്കെടുക്കണം എന്ന് എനിക്ക് ഭയങ്കര
നിർബന്ധമായിരുന്നു. ചടങ്ങിന് വരാനായി ക്ഷണിച്ചാൽ…അവനതിന് വന്നില്ലെങ്കിലോ ?…എന്ന്
വിചാരിച്ചാണ് അവൻ നാട്ടിലേക്ക് വരുവാൻ വേണ്ടി ഞാൻ മുൻകൈ എടുത്ത് ഈ ഒത്തുകൂടൽ ചടങ്ങു
പോലും സംഘടിപ്പിച്ചത്. അതൊക്കെ എൻറെ ബുദ്ധിയും, ആശയും, ആശയവും ആയിരുന്നു. അത് വിജയം
കണ്ടതിൽ എനിക്കതിയായ സന്തോഷവും ഉണ്ട്. എന്നിരുന്നാലും അതിന് എനിക്കൊപ്പം കൂടെനിന്ന
നിങ്ങളോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു, തീർത്താൽ തീരാത്തത്ര നന്ദിയുണ്ട്
നിങ്ങളോടെനിക്ക്. എൻറെ സ്വാർത്ഥതകൾക്ക് വേണ്ടീയാണെങ്കിലും അതിലെ ഉദ്ദേശശുദ്ധി
മാനിച്ചു നിങ്ങളതിനൊക്കെ എനിക്ക് മാപ്പ് തരണമെന്നും ഞാൻ ആവശ്യപ്പെടുന്നു. ”
ഗൗരവം തെല്ലും ചോരാതെ ഹരി….” ഇതിൻറെ ടോട്ടൽ ഇനിഷ്യേറ്റിവ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ
ബാക്ക്-അപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം..നീ ഒറ്റക്ക് ഏറ്റെടുത്തു ചെയ്യാൻ
തുടങ്ങുന്ന കണ്ടപ്പോഴേ ഞങ്ങൾ ഇതൊക്കെ അനുമാനിച്ചതാ. അതിന് മാപ്പൊന്നും പറയേണ്ടാ.
എല്ലാം ഞങ്ങൾക്ക് മനസ്സിലാവും…പക്ഷേ, ഞങ്ങൾക്കറിയേണ്ടത് മുമ്പേ ചോദിച്ചത് തന്നെയാ.
” വീ ഫ്രാൻക്‌ലി ആസ്ക്കിങ്…മോർ ഓവർ ഓൾ, യൂ ഹാവ് എനി അദർ ഹിഡൻ അജണ്ടാ…ഓർ
ഇന്റൻഷൻസ്…?? ”.
അമ്പരപ്പ് കലർന്ന മിഴി,മുഖത്തോടെ…അലീന….” വാട്ട് യൂ മീൻ ഹര്, വാട്ട്
ഹാപ്പെൻഡ് യൂ…ഇന്റെൻഷൻ , അജണ്ടാ…ബുൾഷീറ്റ്…നത്തിങ് ഐ ഹാവിന്റ് യെറ്റ് …” പിന്നൽപ്പം
ക്രോധം കലർന്ന മുഖഭാവത്തോടെ….എല്ലാം നിങ്ങൾക്ക് ചുമ്മാ തോന്നുന്നതാ…സിംപ്ലീ ഐ
ഡോണ്ട്…”
ഹരി അവളെ ഒട്ടു, ഗൗനിക്കാതെ….” ലീന ചൂടാവണ്ടാ, ഞാൻ വെറുതെ ചോദിച്ചതാ….ഞങ്ങളെ
അറിയിക്കുകയും വേണ്ടാ. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അഭിയെ മാത്രം ഒന്ന്
അറിയിച്ചേക്കണം. ആ പാവം ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴും നിറയെ സ്വപ്നങ്ങളിലും
പ്രതീക്ഷകളിലുമാ ജീവിക്കുന്നത്, വെറുതെ നിരാശപ്പെടുത്തരുത് അവനെ. ”
ക്രോധം കുറഞ്ഞു ലേശം അന്ധാളിപ്പോടെ അലീന…” നിങ്ങൾ കാറിൽവച്ചു അങ്ങനെ പല കാര്യങ്ങളും
കൈമാറിയിട്ടുണ്ടാവാം…അതൊന്നും എനിക്കറിയില്ല. ചോദ്യം എൻറെ ഫ്യുച്ചറിനെ സംബന്ധിച്ച്
ആണെങ്കിൽ ” ഐ ആം വെരി ലീസ്റ്റിലി ബോഡേർഡ് എബൌട്ട് ദാറ്റ്”….ഇപ്പോഴത്തെ ഈ സാധാരണ
ജീവിത0 വിട്ട്, പുതിയൊരു ചിന്തയോ തീരുമാനമോ ഞാൻ ഇതുവരെ എടുത്തിട്ടില്ല. അഥവാ
എന്തെങ്കിലും ഒരു വ്യതിയാനം എൻറെ ജീവിതത്തിൽ വന്നു ഭവിക്കുകയാണെങ്കിൽ….അതെൻറെ
മിലിമോളുടെ മിന്നുകെട്ടിന് ശേഷം മാത്രമായിരിക്കും, ഉറപ്പ്. അതിനുശേഷം നിങ്ങൾക്ക്
എന്നോട് എന്ത് വേണേൽ ആവാം. അതുവരെ ജസ്റ്റ് ലീവ് മീ എലോൺ . എൻറെ ജീവിതം എനിക്ക്
മാത്ര0 വിട്ട്, എന്നെ പാടേ എനിക്ക് വിട്ടുതരൂ പ്ലീസ്…” ലീന കൈകൂപ്പി കേണു ‘’.
ലീനയുടെ യാചനാ ഭാവത്തിൽ അല്പം പരിഭ്രാന്തി കലർന്ന് ഹരി…” നോ,നോ…ലീനയെ ഒട്ടുംതന്നെ
വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. കാറിൽവച്ചു ചർച്ചചെയ്ത് എടുത്ത
വിഷയവുമല്ല.ബിഹൈൻഡ് ഓൾ അദർ തിങ്ക്സ്…നിങ്ങൾ രണ്ടുപേരുടെയും നന്മ മാത്രമേ ഞങ്ങൾ
ആഗ്രഹിച്ചുള്ളു. വേദനിപ്പിച്ചെങ്കിൽ, പ്ലീസ് പാർടൺ അസ് ആൻഡ് ജസ്റ്റ് ലീവ് ഇറ്റ്
.അഭിയുടെ അവസ്‌ഥകണ്ട് ലീന ബ്രോഡായി, എല്ലാം ചോദിച്ചുകൊള്ളൂ…എന്ന്
ആവശ്യപ്പെട്ടപ്പോൾ…അങ്ങനെ ചോദിച്ചെന്ന് മാത്രം. ഫോർഗെറ്റ് ഇറ്റ് ”.
312900cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 12