ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 2

””ഓക്കേ .ഒക്കെ ….ഇനി ഇതിൻറെ പേരിൽ നിങ്ങൾ തല്ലു കൂടണ്ടാ , നിങ്ങൾ കളിക്കൂട്ടുകാരും
നാട്ടുകാരും ഒക്കെയെല്ലേ ?….ശരിയ്ക്കും ഒരേ ചോരപോലെ ബ്രദർ -സിസ്റ്റർ ആയി മുന്നോട്ട്
പോകേണ്ടവർ !. എന്നിട്ടാണോ ഇങ്ങനെ ?….പോട്ടെ , ഇനിയും നല്ല ഫ്രണ്ട്സായി വഴക്കൊന്നും
കൂടാതെ തുടരൂ ….”” ഇത്രയും പറഞ്ഞു …അലീനയോട് പേഴ്‌സണലായി എന്തോ മാറ്റി നിർത്തി
സംസാരിച്ചു അവർ പിരിഞ്ഞു .

അതുകഴിഞ്ഞു , അലീന അഭിയെ നോക്കി കണ്ണുരുട്ടി !, തമാശയായി കൊഞ്ഞനം കാണിച്ചു
കളിയാക്കി ചിരിച്ചു . അവനും തമാശ കലർത്തി….ഗൗരവം പോലെ ചോദിച്ചു ….

””എന്താടീ പേടിപ്പിയ്ക്കുന്നേ ?….””

””എടീ ന്നൊക്കെ ….ആന്റീടെ മുന്നിൽവെച്ചും വിളിയ്ക്കുന്ന കണ്ടല്ലോ ?…എടീ , പോടീ
ന്നൊക്കെ വിളിക്കുവാൻ ഉള്ള അധികാരം ഒക്കെ ആയോ സാറിനു ? ””

”” അത് ആന്റി നിന്നെ എന്തും വിളിക്കാനുള്ള സ്വാതന്ത്ര്യവും ….സംരക്ഷിക്കുവാനുള്ള
അധികാരവും ഒക്കെ എനിയ്ക്ക് വിട്ടു തന്നത് നിനക്കറിയില്ലേ ?””

”” നീ വിളിച്ചോ !….തിരിച്ചു ഞാൻ നിന്നെയും…എടാ …പോടാ …പോക്രീ , മാക്രീ …എനിയ്ക്ക്
തോന്നുന്നതെല്ലാം ഞാനും വിളിക്കും !. ””

””നോ… നോ…ഐ ആം നോട്ട് യുവർ യങർ ബ്രദർ !….ഐ ആം എൽഡർ !….ഒരു എൽഡർ ബ്രദർ ആയി കാണാനാണ്
ആന്റി നിന്നോട് പറഞ്ഞതും എന്നെ ചുമതല ഏൽപ്പിച്ചതും !….സോ നിനക്ക് വേണമെങ്കിൽ എൻറെ
പേര് വരെ വിളിയ്ക്കാം, അതിനപ്പുറം നോ ചാൻസ് !.മാത്രമല്ല , നീ എന്നെ വല്ല അനാവശ്യവും
വിളിച്ചാൽ ….നിന്നെ തല്ലാനുള്ള അവകാശവും ആന്റി എനിയ്ക്കു തന്നിട്ടുണ്ട് ! ””

എന്നാൽ …അലീന ഇങ്ങനെ ”എടാ ”എന്ന് വിളിച്ചു , സ്വാതന്ത്ര്യത്തോടെ ഇടപെടുന്നതെല്ലാം
അഭിയിൽ അനല്പമായ ആഹ്ളാദങ്ങൾക്ക് ഇട നൽകി .ലീന തിരിച്ചു ….ഗൗരവ രൂപേണ തമാശയിലൂടെ ,
പ്രകോപനം സൃഷ്‌ടിക്കാൻ എന്ന ഭാവത്തിൽ ….

””എന്നാൽ തല്ലേടാ ….തല്ലി നോക്കെടാ എന്നെ മരമാക്രീ !….എന്ന് പറഞ്ഞപ്പോൾ ….അലീനയിലെ
ആ പുതിയ മാറ്റവും …നർമ്മവും ഗൗരവവും ഇടകലർത്തി ഉള്ള ഭാവപ്രകടനവും…കാലങ്ങളായി
അഭിയ്ക്കുള്ളിൽ ഉറങ്ങി കിടന്ന , അവളോടുള്ള അടങ്ങാത്ത മോഹത്തെയും ഇഷ്‌ടത്തെയും ഒക്കെ
ശതഗുണീഭവിപ്പിക്കുക ആയിരുന്നു ചെയ്തത് !. അത് ആ ഒരു നിമിഷം , സ്വയം മറന്ന് …
സ്നേഹിക്കാനും അവൾക്കു മുന്നിൽ തന്നെ തന്നെ, സമർപ്പിക്കാൻ വേണ്ടിയിട്ടുള്ള അവൻറെ
ഒരു അതിരു വിട്ട , നീക്കമായി !. പെട്ടെന്ന് ഒരു നിമിഷം!….

.നിയന്ത്രണം കൈവിട്ട അഭി , മുന്നോട്ടാഞ്ഞു ….””തല്ലില്ല !…പകരം , നിന്നെ ഇങ്ങനെ
””…….അവളുടെ കൈ രണ്ടിലും കടന്നുപിടിച്ചു , വലിച്ചു ചേർത്ത്…ചുംബിക്കാൻ
.പോകുന്നതുപോലെ അഭിനയം കാണിച്ചു…പറഞ്ഞു,.”” കെട്ടിപ്പിടിച്ചു ഈ തക്കാളി കവിളുകൾ
രണ്ടിലും ഒരുമ്മ വച്ചുതരും ! ””

ഒരു നിമിഷത്തിൽ…..എടുത്തുചാടി , അഭി അങ്ങനെ ചെയ്‌തെങ്കിലും…അടുത്ത നിമിഷം അലീനയുടെ
മുഖത്തിന്റെ ഭാവവ്യത്യാസം കണ്ട് ഭയന്ന് …അത് വേണ്ടായിരുന്നു എന്നവന് തോന്നി . അവനിൽ
കുറ്റബോധം ജനിയ്ക്കുമ്പോഴേയ്ക്കും ….അഭിയുടെ കൈകൾ ബലമായി പിടിച്ചു മാറ്റി , അവനെ
തള്ളിനീക്കി ….പിറകിലേക്ക് ആഞ്ഞുകൊണ്ട് അവൾ വളരെ ക്രുദ്ധയായി അലറി !. അവളുടെ കൂവള
കൺകളിൽ നിന്നും തീ പാറുന്നതവൻ കണ്ടു !.പുലിയെ പോലെ ചീറി കൊണ്ടവൾ പറഞ്ഞു .

””അഭി നീ എന്താടാ എന്നെ ചെയ്തത് ?…യൂ ചീപ്പ് !….സ്വന്തം സഹോദരിയെ പോലാ കാണുന്നത്
എന്നൊക്കെ വീമ്പിളക്കിയിട്ട് …..ഇതായിരുന്നു നിൻറെ മനസ്സിലിരുപ്പ് !…അല്ലേ
?….എന്നിട്ട് എത്ര ഭംഗിയായിട്ടാ നീ എൻറെ മുൻപിൽ അഭിനയിച്ചത്കൊള്ളാം
!..ഇഷ്‌ടപ്പെട്ടു !. ഇപ്പോൾ എങ്കിലും നിൻറെ തനിനിറം പുറത്തു വന്നല്ലോ , ?…ആട്ടിൻ
തോലിട്ട ചെന്നായേ…”” അലീന ഭദ്രകാളിയെ പോലെ തുള്ളികൊണ്ട് തുടർന്നു ….”” നിൻറെ ഉള്ളിൽ
ഇത്ര വിഷം ഉണ്ടായിരുന്നെങ്കിൽ ….നിനക്കതു ആന്റിയോട്‌ നേരിട്ട് പറഞ്ഞുകൂടായിരുന്നോ
?….എനിയ്‌ക്കൊപ്പം അടുത്തു കൂടി നടന്നിട്ട് …””

ആദ്യമായ് ആയിരുന്നു അലീനയിൽ അത്തരം ഒരു മുഖം അഭി , ദർശിക്കുന്നത് !. അവളുടെ
ഭാവമാറ്റം കണ്ട് , ഭയപ്പെട്ട് പരിഭ്രാന്തനായി …അഭി അറിയിച്ചു . ”” അത് നമ്മുടെ
ഫ്രെണ്ട്ഷിപ്പിൻറെ ആഴം വച്ച് ….പുതിയ സഹോദരീ -സഹോദര ബന്ധത്തിൻറെ അടുപ്പം വച്ച്
,,,വെറുതെ തമാശക്ക് …..””

””തമാശ !…സഹോദരീ -സഹോദര ബന്ധം വച്ച് …നിൻറെ വീട്ടിലൊക്കെ ചേട്ടനും അനിയത്തിയും
ഇങ്ങനെ , കെട്ടിപ്പിടിച്ചു ഉമ്മവെച്ചാണോ ?….സ്നേഹം പങ്കിടുന്നത് !…ഞാൻ നിൻറെ
ചേച്ചിയോട് ചോദിക്കട്ടെ …””

”” അത് മോളെ നിന്നെ ഞാൻ …അത്രക്ക് ഇഷ്‌ടപ്പെട്ടു പോയതുകൊണ്ടാ ….ഐ റിയലി
….സിൻസിയറിലി ഐ ലവ് യു ഡാ …..അതുകൊണ്ടാണ് !….””

അഭിക്കുനേരെ വിരൽ ചൂണ്ടി അലീന , ”” അഭീ നീ മിണ്ടരുത് !. ഞാൻ ഇന്നോളം പരിചയപ്പെട്ട
മിക്ക പുരുഷന്മാരും ഇങ്ങനൊക്കെ തന്നെ ആയിരുന്നു !. നീ എങ്കിലും അതിൽ ഒരു എക്സെപ്‌ഷൻ
ആവും എന്നാ ഞാൻ കരുതിയിരുന്നെ ….. ഐ റിഗ്രെറ്റ് ഇറ്റ് !…എനിയ്ക്ക് തെറ്റിയെടാ , യു
ആർ ആൾസോ എ റിയൽ ചീറ്റ് സെയും ഓൺ ടേം !…ഡോണ്ട് യു ഫീൽ അഷെയിംഡ് യുവർസെൽഫ് അഭീ
“”….നിനക്കും എൻറെ മാംസവും മാസഭംഗിയും ആയിരുന്നു വേണ്ടത് !…അല്ലേ ?…യു ഫില്ത്തി
സ്റ്റിങ്കിങ്‌ ചീറ്റ് !. ””

അലീന കുപിതയായി , സമനിലതെറ്റി പൊട്ടിത്തെറിച്ചു !. ഒപ്പം …അപ്രതീക്ഷിതമായി
പൊട്ടിക്കരയാനും തുടങ്ങി . ആ പൊട്ടിക്കരച്ചിൽ ….അഭിയെ ആകെ തകർത്തു കളഞ്ഞു !. തൻറെ
പ്രണയരഹസ്യം ഒന്നുകൂടി സുവ്യക്തമായി അവളെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ….ഒരുപക്ഷെ അവൾ
അനുനയപ്പെട്ടേക്കും എന്നവന് തോന്നി . എങ്കിലും ആ ” വിങ്ങിപ്പൊട്ടൽ ” അവൻറെ സകല
ബോധത്തെയും തെറ്റിക്കുന്നതായിരുന്നു . അത് കടന്ന് …മറ്റൊരു വാക്ക് ഉച്ചരിയ്ക്കാൻ
അവനു കഴിഞ്ഞില്ല . തൊണ്ടയിൽ തടഞ്ഞ വാക്കുകൾ പുറത്തുവരാതെ , അവൻ വിക്കി !. ഒടുവിൽ
അഭി പറഞ്ഞൊപ്പിച്ചു ….

””സോറീഡാ കുട്ടാ …ഐ ആം സോറി !…ഐ ആം എക്സ്ഡ്രീംലി സോറി വാട്ട് ഐ ഹാവ് ടൺ !…പ്ലീസ്
ഫോർഗീവ് മീ ലീനു….ഈ അഭി ഒരിക്കലും ഇനി ഇത് ആവർത്തിക്കില്ല , ഐ സ്വയർ ഇറ്റ് !. നീ
കണ്ണീരു തുടക്കു , കരയാതെ …..’’’’

അഭിയെ വെറുപ്പോടെ ഒന്ന് നോക്കി !…ഒരു നിമിഷ ഇടവേളയ്ക്കു ശേഷം , താഴേക്ക് കുനിഞ്ഞു
കർച്ചീഫ് എടുത്തു മുഖം തുടച്ചു …നിറമിഴിയാൽ ഒന്നുകൂടി നോക്കി അലീന ….

””എന്തായാലും നിൻറെ ആ പഴയ ഫ്രണ്ടിനോട്….നല്കികിട്ടിയ സ്വാതന്ത്ര്യം മുതലെടുത്തു
ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയല്ലോ ?…ഇനി ഈ ഫ്രണ്ട്ഷിപ്പ് കണ്ടിന്യു ചെയ്‌താൽ , നീ ഇനി
എന്നെ ഇതിനപ്പുറവും ചെയ്യാൻ മടിക്കില്ല !. സോ നോ മോർ എക്സ്ക്യുസസ്സ് !….””

ബാഗ് എടുത്ത് തോളിലിട്ട് …മുന്നോട്ട് നടന്ന അലി…”ഐ ആം ലീവിങ്ങ്…ഒരിടത്തു നിന്നും
ഡ്രാൻസ്ഫെർ വാങ്ങി ഇങ്ങോട്ട് വരാമെങ്കിൽ …ഇവിടുന്ന് പോകാനും എനിക്ക് ആരുടേയും
അനുവാദം ആവശ്യമില്ല . താങ്ക്സ് ഫോർ എവെരിതിങ് !….ബൈ ആൻഡ് ബൈ ഫോർ എവർ ….””

അലീന വിധ്വെഷത്തോടെ , അഭിയെ വിട്ട് ബൈ പറഞ്ഞു അകലാൻ തുടങ്ങുമ്പോൾ ….ഒരു നിമിഷത്തെ
ആവേശത്തിൽ വീണ്ടുവിചാരം ഇല്ലാതെ ചെയ്തു പോയ തെറ്റിനെ ….ഓർത്തു അഭി ,പശ്ചാത്താപ
വിവശനായി ,വേദനിച്ചു ….കുറ്റബോധത്തോടെ , മിഴിനീർ വാർത്തു സ്വയം ശപിച്ചു തേങ്ങി !.
തകർന്നടിഞ്ഞ മനസ്സുമായി വീട്ടിലെത്തിയ അഭി പിന്നെ , പുറത്തിറങ്ങിയില്ല . അടച്ചു
കൂറ്റിയിട്ട അവൻറെ മുറിക്കുള്ളിൽ…. വീട്ടുകാരുമായി പോലും സമ്പർക്കം പുലർത്താതെ ,
അവൻ നിശബ്ദനായി …..ശാന്തനായി ഒറ്റപ്പെട്ടു കഴിഞ്ഞു . പിറ്റേ ദിവസവും ..കോളേജിൽ
പോകാതെ , ജലപാനമില്ലാതെ , സ്വയം വരുത്തിവച്ച തെറ്റിന് സ്വന്തം ശിക്ഷ ഏറ്റുവാങ്ങി
അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് പുറത്തുവരാതെ വിഷാദാത്മനായി കഴിഞ്ഞുകൂടി !. അടുത്ത
ദിവസം, വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് …മുറിവിട്ട് പുറത്തു വന്നെങ്കിലും
ക്യാമ്പസ്സിൽ പോകാൻ അവൻ കൂട്ടാക്കിയില്ല. അലീനയെ അഭിമുഖീകരിക്കാൻ ഉള്ള
മനസ്സാന്നിധ്യം ഇല്ലായ്മ ആയിരുന്നു മുഖ്യം !. അവളുടെ പുഞ്ചിരിയ്ക്കുന്ന മുഖം
കാണാത്തുള്ള ഒരു ദിവസം !…അതും അങ്ങോട്ട് പോകുന്നതിനു അഭിയെ വിലക്കി .
പിന്നെയും…രണ്ട് മൂന്ന് ദിവസം കൂടി അങ്ങനെ …..

ഒരാഴ്ച്ച തികഞ്ഞപ്പോൾ ….അഭിയുടെ വീട്ടിലെ ലാൻഡ്‌ഫോണിൽ ഒരു കോൾ വന്നു.മറ്റാരുമല്ല ,
സ്മിതാമാമിൻറെ തന്നെ !. അഭി തന്നെയായിരുന്നു ഫോൺ എടുത്തതും.അവൻറെ സ്വരം
മനസ്സിലാക്കി ….ഉടൻ ചോദ്യം വന്നു.

”എന്താ അഭീ നീ പഠിത്തം ഒക്കെ നിർത്തി ,എന്ന് കേട്ടല്ലോ …ശരിയാണോ ?….”” അഭിക്കൊന്നും
മിണ്ടാൻ കഴിഞ്ഞില്ല. അവർക്കു കൊടുക്കാൻ അവനു ഉത്തരം ഇല്ലായിരുന്നു . ചോദ്യം അവർ
ആവർത്തിച്ചു കുറച്ചുകൂടി കടുത്ത ശബ്ദത്തിൽ …..

””എന്താ അഭീ ….നിനക്ക് ഉത്തരം ഇല്ലേ ?….”” ”” മാഡം , അത് …..”” ഉത്തരം പറയാൻ
കഴിയാതെ അവൻ ഇക്കുറി പതറി !.

”” അഭീ , സീ ..ഞാൻ നിങ്ങളെ വേണ്ട വേണ്ടെന്ന് വിലക്കിയിട്ട് പോയിട്ടും …..നീയും
ലീനമോളും തമ്മിൽ വഴക്കിട്ടു !…പിണങ്ങി !….ഞാനെല്ലാം അറിഞ്ഞു . പക്ഷെ ഞാനിപ്പോൾ
സംസാരിക്കുന്നത് ….നീ കരുതുന്നപോലെ അവൾക്കുവേണ്ടിയോ….ആ പ്രശ്നത്തിൻറെ ന്യായാ
അന്യായങ്ങളെ കുറിച്ചോ പറയാൻ അല്ല !. നീ എന്താണ് കോളേജിലേക്ക് വരാത്തത് ?….അത്
ചോദിക്കാൻ മാത്രമാ ഞാൻ വിളിച്ചത് . കൂട്ടുകാർ ആവുമ്പോൾ….ക്യാംപസ് ആവുമ്പോൾ വഴക്കും
, ലഹളയും, പിണക്കവും ഒക്കെ സർവ്വസാധാരണമാണ് , പക്ഷെ അതിൻറെ പേരിൽ ആരും പഠിത്തം
ഉപേക്ഷിക്കാറില്ല !. അങ്ങനെ തുടങ്ങിയാൽ പിന്നെ , അതിനു മാത്രേ സമയം കാണുള്ളൂ . സോ
….ഇനി വൈകരുത് , ഇന്ന് എങ്കിൽ ഇന്ന് തന്നെ കോളേജിൽ എത്തിച്ചേരുക , പഠിക്കുക !.
എൻ്റെ സബ്ജെക്ട് മുടങ്ങിയത് , എപ്പോൾ വന്നാലും ഞാൻ പറഞ്ഞു തന്നു , നോട്ട്സ് തരാം
…മറ്റുള്ളതും മുടങ്ങാതെ ,അതുപോലെ പോയി പഠിച്ചു നോട്ട്സ് വാങ്ങിക്കുക .ഒക്കെ !….ഇനി
ഇതിലൊന്നും ഒരു മാറ്റവും കാണരുത് . ലീനയും ആയുള്ള പ്രശ്നങ്ങൾ അതുകഴിഞ്ഞു നമുക്ക്
പറഞ്ഞു ശരിയാക്കാം…എന്നാൽ ശരി, വയ്ക്കുന്നു . “”

സ്മിതട്ടീച്ചറിന് കൊടുത്ത വാക്കിൻറെ പുറത്തു ….പിറ്റേ ദിവസം , ഒരാഴ്ചയുടെ
ഇടവേളയ്ക്കു ശേഷം അഭി ക്ലാസ്സിലെത്തി !. അവിടെ ചെന്നിട്ടും …ആരോടും ഒന്നും മിണ്ടാതെ
, അന്തർമുഖനായി….ചിന്താഭാരത്തോടെ അവൻ ഒരു കോണിലിരുന്നു . വൃണിതഹൃദയനായി….സ്വയം
ഒരുക്കിയ ശരപഞ്ജരത്തിനുള്ളിൽ തലകുമ്പിട്ടു ഒതുങ്ങിക്കൂടി ഇരുന്ന അഭിയെ അധികം ആരും
ശ്രദ്ധിച്ചില്ലെങ്കിലും….അലീനയുടെ കണ്ണുകൾ മുഴുവൻ അവൻ വന്നശേഷം അവനിൽ
തന്നെയായിരുന്നു . അവൻറെ ശ്രദ്ധേയമായ മാറ്റവും…ഉൾവലിവും ഒക്കെ അവൾ മനസ്സിലാക്കി .
അതിനുപുറമെ ദീക്ഷയും മുടിയും ഒക്കെ വളർത്തി …ഒരു കോലംകെട്ട വേഷത്തിൽ ആയിരുന്നു
അവൻറെ വരവ് !. അതും …തന്നെ ഇത്ര സമയം ആയിട്ടും തല ഒന്നുയർത്തി ഒന്ന് നോക്കുവാൻ
പോലുമുള്ള അലിവ് അവനു ഇല്ലാതെ പോയ കണ്ടപ്പോൾ അവളുടെ മനസ്സും വല്ലാതെ അല്ലൽ പൂണ്ടു .
തൻറെ പ്രിയപ്പെട്ട കൂട്ടുകാരനിൽ നിന്നും ഒരു അഭിശപ്‌ത നിമിഷത്തിൽ…അറിയാതെ ,
മനപ്പൂർവ്വം അല്ലാതെ …ഒരാവേശത്തിൽ സംഭവിച്ചു പോയ തെറ്റിൽ …താൻ അത്രക്ക് ക്രുദ്ധയായി
പെരുമാറാൻ പാടില്ലായിരുന്നു . അഭിയെ അത്തരം ഒരു ചുറ്റുപാടിൽ കാണുകകൂടി ചെയ്തപ്പോൾ
….അവൾക്ക് മുന്നേ തോന്നിയിരുന്ന എല്ലാ മനസ്സ്താപവും കുറ്റബോധവും ദുഖവും ഒക്കെ
ഇരട്ടിച്ചു !. അവൻറെ അപരാധത്തിനു മാപ്പു നൽകി , അഭിയെ നേരിൽ പോയികണ്ട്‌ ….തൻറെ
അനുതാപം അറിയിച്ചു പഴയ ബന്ധത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ….ലീനയുടെ വലിയ മനസ്സ്
വെമ്പൽകൊണ്ടു !.അതിനായ് ശ്രമിച്ച അവളുടെ മുന്നിൽ നിന്നും അഭി , അതിവിദഗ്ദ്ധമായി
ഒഴിഞ്ഞുമാറി .

അന്നത്തെ അവസാന ”ഹവർ”സ്മിത മാഡത്തിന്റെ ആയിരുന്നു . ക്ലാസ്സ് കഴിഞ്ഞു , അഭിയെ
കൂട്ടി അവർ സ്വന്തം ഓഫിസ് കാബിനിലേയ്ക്ക് പോയി .അവിടെവച്ചു ഒരാഴ്ചത്തെ പഠിത്തം
മുടക്കിച്ചതിനു വീണ്ടും കുറെ ശാസനകൾ !. അതുകഴിഞ്ഞു മെല്ലെ അവർ കാര്യത്തിലേക്ക്
കടന്നു .

”അഭീ.. നീ യും ലീനയും തമ്മിൽ എന്തോ പ്രശ്നങ്ങൾ നടന്നു …എന്തൊക്കെയോ തെറ്റിധാരണകൾ
കടന്നുകൂടി . അങ്ങനെ …നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്ന നിങ്ങൾ ഇപ്പോൾ ശത്രുക്കളെ
പോലായി . എനിക്കെല്ലാം അറിയാം !. ഐ ആം നോട്ട് ഗോയിങ്ങ് റ്റു ബോതെറിങ് യൂ വോട്ട്
ഹാവ് ടൺ ഏർലിയർ . ബട്ട് യു ഹാവ് റ്റു നോ സം റിയാലിറ്റിസ് ബിലോങ്സ് ഹെർ . അതിനു
ആദ്യം അവൾ പഴയ കോളേജിലെ പഠിത്തം അവസാനിപ്പിച്ചു ഇങ്ങോട്ടേക്ക് ഡ്രാൻസ്ഫർ വാങ്ങി
വരാനുള്ള കാരണം മുതൽ നീ അറിയണം !. അവൾ അവിടെ പഠിച്ച ആദ്യ അഞ്ചു മാസം
സഹവിദ്യാർഥികളിൽ നിന്നും മറ്റും വല്ലാത്ത പ്രേമാഭ്യർഥനകളും ശല്യങ്ങളും കൊണ്ടവൾ
പൊരുതി മുട്ടിയിരുന്നു . എങ്കില് അതെല്ലാം സഹിച്ചു …പ്രതിരോധിച്ചു നിൽക്കുമ്പോൾ ആണ്
, സ്‌പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു ഒരു ദിവസം ….അവൾ സ്വന്തം പിതാവിനെ പോലെ കണ്ട്
ബഹുമാനിച്ചിരുന്ന അവിടുത്തെ ഒരു പ്രധാന അധ്യാപകനിൽ നിന്നും വളരെ വേദനാജനകമായ ഒരു
അനുഭവം …ഒരു മാനഭംഗ ശ്രമം ….അലീനക്ക് നേരിടേണ്ടി വന്നത് !.

ഒരു വെറും ശ്രമം മാത്രമായി അത് അവസാനിച്ചു എങ്കിലും …അതോടെ എൻറെ ലീനമോൾ ആകെ തകർന്നു
പോയി !. കോളേജിലേക്ക് പോകാൻതന്നെ പിന്നെ അവൾക്ക് ഭയമായി . പാതി വഴിയിൽ പഠനം
ഉപേക്ഷിച്ചവൾ വീട്ടിൽ ഇരുപ്പായി . പഠനം പോയത് മാത്രമല്ല, ക്യാംപസ് വെറുത്തു
കൊണ്ടുള്ള…..പിൻവാങ്ങൽ , വീടിനുള്ളിലെ ഏകാന്തത !…കാലുഷികമായ് മാറിയ ചിന്താനിരകൾ
ഒക്കെ അവളുടെ മാനസികനിലയെ നന്നായി ബാധിക്കും എന്നെനിക്കു തോന്നി . ഒടുവിൽ …ഞാൻ
ഇടപെട്ട് , അവളെ നിർബന്ധിച്ചു മനം മാറ്റി. അങ്ങനാണ് എൻറെ ചിറകിൻ കീഴിൽ അവൾ പഠിച്ചു
വളർന്നു കൊള്ളട്ടെ എന്ന് കരുതി ഇവിടേയ്ക്ക് കൊണ്ടുവന്നു…ഇംഗ്ളീഷ് മെയിനിൽ തന്നെ
ചേർത്ത് !. എന്നാൽ…പെട്ടെന്ന് ഒരു ദിവസം എനിക്ക് ഇംഗ്ളീഷ് വേണ്ടാ , എക്കണോമിക്‌സ്
മതി എന്ന് പറഞ്ഞു വാശിപിടിച്ചു …എന്നെകൊണ്ട് സബ്ജെക്റ്റ് ചെയ്ഞ്ച് ചെയ്യിച്ചു നിൻറെ
ക്ലാസ്സിൽ അവൾ ഷിഫ്റ്റായി വന്നു. പിന്നീട് ഞാൻ പെട്ടെന്നുള്ള വിഷയമാറ്റത്തെ
കുറിച്ച് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് അവൾ …ഇവിടെ നീ ഉണ്ടെന്നും നിനക്കൊപ്പം
പഠിച്ചാൽ മതി എന്നും പറയുന്നത് .

അതുകൂടാതെ …നിന്നെക്കുറിച്ചു പറയുമ്പോൾ ഒക്കെ ,,അവളിൽ” നൂറു നാവാ”ണ് ഞാൻ കണ്ടത് .
അതോടെ എനിയ്ക്കൊരു കാര്യം പൂർണ്ണ ബോധ്യമായി !….നിന്നെ അവൾക്ക് വല്ലാതെ ഇഷ്‌ടമാണ്
.അത് വെറും സൗഹൃദത്തിൽ മാത്രം ഊന്നിയുള്ളതാണോ , അതോ നിന്നോടവൾക്ക് അതിൽകവിഞ്ഞ വല്ല
പ്രേമചിന്തയും ഉണ്ടോ എന്നൊന്നും എനിയ്ക്കറിയില്ല . നിന്നോട് അളവിൽക്കവിഞ്ഞ
ഇഷ്‌ടമുണ്ട് ….അത് മാത്രം ഉറപ്പുണ്ട് !. എന്ത് ഇഷ്‌ടമായാലും….അവളോടൊപ്പം
….നിങ്ങളോടൊപ്പം എന്നും ഞാൻ ഉണ്ടാവും !. പക്ഷെ അവളുടെ ഏതുതരം ഇഷ്‌ടമായാലും ….അത്
അംഗീകരിച്ചു , ഇനിയെങ്കിലും അവളുടെ കണ്ണ് നനയാൻ ഇടവരുത്താതെ , നിങ്ങളുടെ പഠനകാലം
തീരുന്നവരെ എങ്കിലും മോൻ സൗഹാർദ്ദമായി മുന്നോട്ടു പോകണം . മാത്രമല്ല, ഇനി നിങ്ങൾ
തമ്മിൽ ഒരു ..വഴക്കും ..പിണക്കവും ഉണ്ടാവുകയും അരുത് !. അത് മോൻ ടീച്ചർക്ക് വാക്ക്
തരണം . കാരണം , ഇതൊന്നും അവൾക്ക് ഒരുപക്ഷേ താങ്ങാൻ കഴിഞ്ഞെന്നു വരികേല
.ഇപ്പോൾത്തന്നെ മോൻറെ ഭാഗത്തുനിന്ന് അങ്ങനൊരു നീക്കം ഉണ്ടായതിലും ….തിരിച്ചവൾക്ക്
സമനിലതെറ്റി , മോശമായി റെസ്പോണ്ട് ചെയ്യേണ്ടി വന്നതിലും അവൾക്ക് നല്ല വിഷമവും
കുറ്റബോധവുമുണ്ട് . അതെല്ലാം ക്ഷമിച്ചു മോനെ പഴയതു പോലെ തിരിച്ചു സ്വീകരിക്കാൻ അവൾ,
പാവം തന്നെയാ…. എനിയ്ക്ക് ” ഈ റോൾ ” മുഴുവൻ തന്നതും. ഇനി മോനോടൊന്നും പറയേണ്ടല്ലോ
?….ആ പാവം ഇവിടെ എവിടെങ്കിലും കാണും …എൻറെ വിളിയും പ്രതീക്ഷിച്ചു . ഞാനവളെ
വിളിക്കാം ..മോനവളോട് തർക്കത്തിനൊന്നും പോകാതെ , അനുരജ്ഞനം ആവണം കേട്ടല്ലോ ?…ശരി !.
“”

ഇത് പറഞ്ഞു ടീച്ചർ പുറത്തു പോയി .അഭി , അവിടെ അവളെ അഭിമുഖീകരിക്കുന്നത് എങ്ങനെ
?…എന്ന ആലോചനയിൽ…ടെൻഷനടിച്ചു വിയർത്തു ഇരുന്നു . ഏറെ വൈകാതെ , ഒരു കാൽപ്പെരുമാറ്റം
കേട്ട് തലയുയർത്തി നോക്കിയ അഭി കാണുന്നത് …ഓഫീസ് റൂമിലേക്ക് മന്ദം മന്ദം
നടന്നടുത്തുവരുന്ന…അലീനയെ ആണ് . ഇരുവരെയും കണ്ണുകൾ !…ഒരു മാത്രയിൽ , ഒരേ
ബിന്ദുവിൽ…കൂട്ടിമുട്ടി !. അവനെ കണ്ട അതെ നിമിഷം….അവളുടെ മാൻമിഴികൾ ഒന്നായ്
ആർദ്രമായി !. ആരെയും വിഷമിപ്പിക്കുന്ന അവൻറെ ആ ദയനീയ രൂപം കണ്ടിട്ട് അവൾക്ക്
സഹിക്കാനേ കഴിഞ്ഞില്ല . അപ്പോൾ അവൾ വെറും ഒരു പെണ്ണായി !….സ്നേഹിക്കാൻ മാത്രം
അറിയുന്ന ഒരു .തനി, നാട്ടിന്പുറത്തുകാരി !.. പെൺകൊടി !. അവളുടെ ആ കലങ്ങിനിന്ന നീല
നയങ്ങളിൽ നിന്നും അശ്രുനീർ , ധാര ധാരയായി തുളുമ്പി ഒഴുകി . പെട്ടെന്നടുത്തു വന്ന്
അവനോട് ചേർന്ന് നിന്ന് പരിതപിച്ചു .

”” എന്തുവാടാ ചെക്കാ നീ ഇങ്ങനെ ?…ഞാൻ പെട്ടെന്നുണ്ടായ ഒരു ദ്വേഷ്യത്തിന് അന്ന്
നിന്നോട് അങ്ങനെയൊക്കെ പറഞ്ഞു പോയതിനു . ….പഠിത്തം പോലും കളഞ്ഞു വീട്ടിൽ
അടച്ചുപൂട്ടി ഇരുന്ന് നീ സന്ന്യാസം നടത്തുകയാണോ ?. എന്നോടുള്ള ദ്വേഷ്യത്തിന് ആരോടും
മിണ്ടാതെയും പറയാതെയും പിണങ്ങി ഇങ്ങോട്ട് വരാതിരിക്കുകയാണോ വേണ്ടേ ?. ഇതെന്തു
കോലമാടാ അഭീ ….തിന്നാതെയും കുടിക്കാതെയും പട്ടിണി കിടന്നു ചാകാൻ ഉറപ്പിച്ചുതന്നെ
ആണോ നീ ഇങ്ങനെ ?….”” അലീനയുടെ സ്വരം നന്നായി ഇടറിയിരുന്നു….കൂടുതൽ സംസാരിക്കാൻ
അവളുടെ അപ്പോഴത്തെ മനോവികാരങ്ങൾ അവളെ അനുവദിച്ചില്ല , എങ്കിലും ഇത്രയും കൂടി അവൾ
എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

”” ആ പഴയ കളിക്കൂട്ടുകാർ എന്നോർത്തെങ്കിലും ….നിനക്ക് എല്ലാം മറന്നു കൂടേടാ കുട്ടാ
….””

ഇതൊക്കെ പറയുമ്പോൾ തന്നെ അലീന , അഭിയെ ആ കോലത്തിൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു
ചുംബനം കൊണ്ട് മൂടി…അവൻ ആശിച്ചതു തിരികെ നൽകി അവനെ ആ പഴയ അഭിയാക്കി
സമാശ്വസിപ്പിച്ചു മടക്കി കൊണ്ടുവരാൻ അവളുടെ സ്ത്രീ സഹജ ചോദനകൾ അവളെ വല്ലാതെ
പ്രേരിപ്പിച്ചെങ്കിലും …പിന്നെന്തോ അടുത്ത നിമിഷം കുലീനമായ അവളുടെ പക്വ മനസ്സ് …
.അവളെ അതിൽനിന്നും പിന്തിരിപ്പിച്ചു . പിന്നെ അടർച്ച മാറ്റി …ധൈര്യം പുനഃസംഭരിച്ചു
അവൾ അവൻറെ കരം ഗ്രഹിച്ചു , തൻറെ ഹ്രദയതരംഗം അവനിലേക്ക് പകർത്തി കരലാളനങ്ങളോടെ
തുടർന്നു ….

”” അഭി എന്നെ നോക്കെടാ …എന്നെ നീ ആ പഴയ ബാല്യകാല സുഹൃത്തായി കാണുന്നുണ്ടെങ്കിൽ ഞാൻ
പറയുന്നത് അനുസരിക്കുക !. നീ വൃത്തിയും വീ റും ഇല്ലാതെ , താടിയും മുടിയും വളർത്തി
ദുഃഖസന്ന്യാസി ആയി നടക്കാതെ , ക്ലാസ്സിൽ വന്നു ശ്രദ്ധിച്ചു പഠിക്ക് , എക്‌സാം
ഒക്കെയല്ലേ വരുന്നത് !. എനിക്ക് നിന്നോടിപ്പോൾ ഒരു പരാതിയും പിണക്കവുമില്ല . എല്ലാം
ദേ ഇതോടെ തീർന്നു !.ഇനി അഥവാ നിനക്ക് എന്നെ ചുംബിച്ചാൽ മാത്രമേ എന്നോടുള്ള പരിഭവം
മാറുള്ളു എങ്കിൽ ….അതിനും ഞാൻ തയ്യാർ !. ഇന്നാ എന്നെ മതിവരുന്ന വരെ ചുംബിച്ചോളു
നെറ്റിയിലോ കവിളിലോ എവിടെ വേണേലും . …ഉം ഇതാ …””
ലീന കവിൾത്തടം അവൻറെ നേരെ അടുപ്പിച്ചു കാണിച്ചു അറിയിച്ചു.

ആ വാക്ക് !….അലീനയുടെ ആ വാക്കുകൾ , അഭിയുടെ ഹൃദയത്തിൻറെ നെറുകയിൽ തന്നെ വന്നു
തറച്ചു !. ആ സ്നേഹ കൂരമ്പിനാൽ …ആഴത്തിൽ മുറിവേറ്റു വേദനിച്ച അഭി , ഒരു പുരുഷൻ
ആയിട്ടും ….കഠിനഹൃദയൻ ആവാഞ്ഞതിൽ ആവാം ….പാറ പിളർന്നൊഴുകി വരുന്ന കാനനജലം പോലെ ,
ലീനക്കൊപ്പം അവൻറെ നേത്രങ്ങളും നിറഞ്ഞു തുളുമ്പാൻ തുടങ്ങി . അവളുടെ കരങ്ങൾക്ക് മേലെ
കൈപ്പത്തികൾ വച്ചമർത്തി പിടിച്ചു പറഞ്ഞു .

”” ഒന്നും വേണമെന്ന് വിചാരിച്ചു അല്ലായിരുന്നു . തെറ്റും ശരിയും എന്തുതന്നെ
ആയിരുന്നാലും ….മാപ്പ് ചോദിക്കുവാൻ പോലുമുള്ള അർഹത ഈയുള്ളവനില്ല എന്നറിയാം .
എന്നിട്ടും …എനിക്ക് ഇങ്ങോട്ടു വന്നു ക്ഷമ തന്ന് , മാപ്പു ചോദിച്ച ആ മനസ്സ് തന്നെ
വലുതാ . അതിനു പകരം തരാൻ എൻ്റയീ സ്നേഹവും …ഈ കൊച്ചു മനസ്സും മാത്രമേ കൈമുതലായി
ഉള്ളൂ . അത് തനിക്ക് മുന്നിൽ അടിയറവ് വച്ച് ഞാൻ പറയാം . ഇനി , നിൻറെ ചുംബനമോ
!…നിൻറെ ദേഹത്തൊന്ന് തൊടുന്നത് പോയിട്ട് …ഒരു വാക്ക് കൊണ്ടുപോലും , നിന്നെ
വേദനിപ്പിക്കാൻ ഞാൻ വരില്ല . എനിക്ക് എന്നും നിൻറെ ഈ ഇഷ്‌ടം !…ഈ അടുപ്പം !… ഈ
സ്നേഹം !..ഈ പുഞ്ചിരി , മാത്രം മതി !. അതിൽ ഞാൻ ആയിരം വട്ടം സന്തുഷ്‌ടനാണ് . “”

അലീനയുടെ സഹനം നിറഞ്ഞ കണ്ണുകളിലേക്ക്….അഭി സഹാനുഭ്രൂതികളോടെ , ഇമ അനക്കാതെ നോക്കി
!. സ്നേഹവും കരുണയും അനുനയത്തിൽ ചാലിച്ച ഇഷ്‌ടത്തോടെ ….വര്ണാഭയോടെ , ഇരുവരും
മനസുതുറന്നു പുഞ്ചിരിച്ചു . തൂവാലകളിൽ കണ്ണുനീരുകൾ പരസ്പരം ഒപ്പിയെടുത്തു !.
കാരുണ്യത്തിൻറെ പുതിയ നാട്ടുപാതയിലൂടെ …അവർ സൗഹൃദങ്ങൾ വീണ്ടെടുത്തു തൽക്കാലത്തേക്ക്
യാത്ര ചൊല്ലി പിരിഞ്ഞു .

അതിനുശേഷം …അഭിയും അലീനയും ഇടക്ക് മുറിപ്പെട്ടു പോയ സൗഹൃദങ്ങൾ മുറിവുണ്ക്കി
കൂട്ടിയോജിപ്പിച്ചു പൂർവ്വാധികം ശക്തിയോടും തീഷ്ണതയോടും …ഊഷ്മളമാക്കി കൊണ്ടുപോയി .
വറ്റി വരണ്ടു ഉണങ്ങിപ്പോയ അവരിലെ സ്നേഹ മഹാനദി….വർഷമേഘങ്ങൾ കനിഞ്ഞനുഗ്രഹിച്ചു ,
പുതു ജലധാര നിറഞ്ഞു ….തടസ്സമെത്തും ഇല്ലാതെ ,
സർവ്വൈശ്വര്യങ്ങളോടും..ഗാംഭീര്യത്തോടും, അതിൻറെ ഉറച്ച ലക്ഷ്യത്തിലേക്ക് കുതിച്ചു
പാഞ്ഞുള്ള അനസ്യുത പ്രയാണം തുടങ്ങി !. ഇരുവരും….തങ്ങൾ മുന്നോട്ടുവച്ച പ്രതിജ്ഞകൾ
പരമാവധി പാലിക്കും വിധം പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി …തികഞ്ഞ
സൂക്ഷ്‌മതയോടും കൃത്യതയോടും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു പെരുമാറാൻ എപ്പോഴും നന്നായി
ശ്രദ്ധിച്ചിരുന്നു . ഇവിടെ ക്ഷീണം സംഭവിച്ചത് പക്ഷെ അഭിക്കായിരുന്നു . ആ വിഷയത്തോടെ
….അലീനയെ തൻറെ ഇങ്കിതങ്ങൾ തുറന്നറിയിക്കാനുള്ള അവസരങ്ങളായിരുന്നു അവന്
എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടത്‌ !. ഒപ്പം … അവൾക്കും, .സ്മിതടീച്ചർക്കും
!….ഇരുവർക്കും കൊടുത്ത ” ഉറപ്പുകൾ ” ഇല്ലാതാക്കിയത് അവൻറെ ജീവിതം !. ഇനി തൻറെ
മുന്നിൽ തുറന്നു കിട്ടാനുള്ള ഒരേയൊരു വഴി….അലീന മാത്രം !. അവൾക്ക് തന്നെ ജീവിത
പങ്കാളിയായി കിട്ടാൻ ആഗ്രഹിക്കുന്ന …ഇഷ്‌ടം തോന്നുന്നവരെ , അവൾക്ക് എന്തെങ്കിലും
ഒരു സ്നേഹമോ പ്രണയമോ തന്നിൽ മൊട്ടിട്ടു വരുന്നവരെ താൻ കാത്തിരിക്കുക !.
തനിക്കായിട്ട് അതിനുള്ളൊരു യോഗമോ സൗഭാഗ്യമോ ഇനി ഉണ്ടാവില്ല. പക്ഷെ അവളായിട്ട്
വരട്ടേ !….അതുവരെ കാത്തിരിക്കാം !. എത്രവേണമെങ്കിലും കാത്തിരിക്കാം .ജീവിതാവസാനം
വരെയും കാത്തിരിക്കാൻ തയ്യാർ !. പക്ഷെ അവളുടെ സ്നേഹവും സൗഹൃദവും ”സത്യം ആണെങ്കിൽ ”
തനിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല …ഉറപ്പ് !. അഭിയുടെ മനസ്സ്‌താപങ്ങൾക്ക്
ഒടുവിൽ ….അവൻറെ അന്തരംഗം അവനോടു മന്ത്രിച്ചു .

അഭി ആ മന്ത്രത്തിൽ , സ്വയം സമാധാനം കണ്ടെത്തി ഒതുങ്ങിക്കൂടി !. എങ്കിലും …എപ്പോഴും
, അസ്വസ്‌ഥനും….ചഞ്ചലചിത്തനും , ഉൽകണ്ഠാകുലനും ആയിരുന്ന അവൻറെ ചിന്തകൾ ….കൂടുതലും
എങ്ങെനെ ലീനയെ തൻറെ പ്രണയം അറിയിക്കും , എങ്ങനെ അവളെ സ്വന്തമാക്കും !….എന്നതിനെ
കുറിച്ച് മാത്രമായിരുന്നു . അതിനായി ….അവളുമായി പങ്കുവയ്ക്കാൻ കിട്ടുന്ന ഓരോരോ
നിമിഷവും അവൾക്കൊപ്പം കൂടി , ചിരിയും സന്തോഷവും നിറച്ചു കൊടുത്തവൻ ധന്യമാക്കാൻ
മടിച്ചില്ല !. അങ്ങനെ ….ദിവസങ്ങൾ, ആഴ്ചകളായി ….പിന്നതു മാസങ്ങളായി മണിക്കൂറുകൾ പോലെ
പെട്ടെന്ന് കടന്നുപോയി. അപ്പോഴും….തീരെ നിരാശവാനും , വ്യസനിതനും ആയിരുന്നെങ്കിലും
ലീനയുടെ മുമ്പിൽ അവൻ സദാ ….സന്തോഷവാനായി അഭിനയിച്ചു കാണിച്ചു .മുഖതാവിൽ ….ചിരിച്ചു
കളിച്ചു പെരുമാറി ഉള്ളിൽ തേങ്ങലോടവൻ ജീവിച്ചു .അവൻറെ സ്വഭാവ മാറ്റങ്ങളിൽ വന്ന
വൈശിഷ്ട്യങ്ങളിൽ സന്തുഷ്‌ടയായ അലീനയും തിരികെ തൻറെ മൈത്രി കലവറയില്ലാതെ ,
കെട്ടഴിച്ചു വിട്ടു….അവനൊപ്പം എപ്പോഴും കൂടെ നടന്നു .

കാലം !….അവരുടെ ബന്ധം പോലെ അതിൻറെ പരിവേഷണം , അനന്യമായ അവയുടെ
പരിവർത്തനങ്ങളിലൂടെ….സദയം മുന്നോട്ട് നീക്കി !. അഭിയും അലീനയും ആരിലും അസൂയ
പടർത്തും വിധം !….ബന്ധത്തിൻറെ ആഴവും പരപ്പും വർധിപ്പിച്ചു ….ആൺ -പെൺ ഭേദമില്ലാതെ ,
വളരെ അടുത്ത രണ്ട് സുഹൃത്തുക്കളായി അപ്പോഴേക്കും മാറിയിരുന്നു . ലൈബ്രറിയിൽ…
ഒരുമിച്ചു പുസ്തക വായനയിൽ സമയം പങ്കിടുക , ക്യാന്റീനിൽ നിന്നും ….അവൾ കൊണ്ടുവരുന്ന
ഭക്ഷണപ്പൊതിയിൽ നിന്നും ആഹാരം ഒരുമിച്ചിരുന്നു പങ്കിട്ടു കഴിക്കുക , ഒത്തൊരുമിച്ചു
ഒരേ ബസ്സുകളിൽ യാത്ര ചെയ്തു വീടുകളിൽ പോകുക , ഇതിലൊക്കെ അലീന അഭിയുമായ് തികഞ്ഞ
ഏകീകരണം ആയിരുന്നു. , മാത്രമല്ല , കായികമേളകൾ…. ടൂർണ്ണമെൻറുകൾ തുടങ്ങിയ സ്പോർട്ട്സ്
മീറ്റുകൾ , സിമ്പോസിയങ്ങൾ , എക്സിബിഷൻ , ചിത്രമേള , കവിയരങ്ങു , അങ്ങനുള്ള കലാ
പരിപാടികൾ ….മറ്റു കലോത്സവങ്ങൾ , ക്യാമ്പസ്സിൽ നടത്തുന്ന അതുപോലുള്ള എല്ലാത്തരം
പ്രോഗ്രാമുകൾക്കും കാഴ്ചക്കാർ ആവുന്നതും പങ്കെടുക്കുന്നതും ഏതുസമയവും അവർ
ഒരുമിച്ചായിരുന്നു . എങ്കിലും ….ഇത്രയൊക്കെ ആയിട്ടും , അവൾക്കും ആന്റിക്കും കൊടുത്ത
വാക്ക് തെറ്റിക്കാനുള്ള മനോബലം ഇല്ലാതിരുന്നതിനാൽ അഭി….അത് പാലിക്കാൻ വേണ്ടി
കാണിച്ച വ്യഗ്രതയാൽ , അവളോടുള്ള ദിവ്യാനുരാഗം കൈമാറാൻ കഴിയാതെ അവൻ നീറിപ്പുകഞ്ഞു .
എന്നിരുന്നാലും ….എല്ലാം മറച്ചുപിടിച്ചു …പുറമെ ചിരിയുടെ ചായം തേച്ചു , ആമോദത്തിൻറെ
മുഖമ്മൂടി അണിഞ്ഞു …ലീനയുടെ സുഖത്തിനും ദുഖത്തിനും ഒപ്പം , സ്നേഹവും വാത്സല്യവും
വാരിക്കോരിക്കൊടുത്തു , എല്ലായ്‌പ്പോഴും നല്ലൊരു സഹചാരിയായി അവൻ കൂടെ നിന്നു .

അങ്ങനെ …ഒടുവിൽ !….. അതു സംഭവിച്ചു .അവസാന വർഷത്തിലെ അവസാന മാസം !. അനിവാര്യമാർന്ന
വേർപിരിയലിൻറെ നാന്ദി കുറിച്ചുകൊണ്ടുള്ള എക്‌സാം റ്റയിൻറെബിൾ പ്രസിദ്ധീകരിച്ചു .
അതിനായുള്ള സ്റ്റഡീലീവ് തുടങ്ങുന്നതിനു മുൻപ് അവരുടെ ബാച്ചിൻറെ ടൂർ പ്രോഗ്രാം
വന്നെത്തി !. സ്റ്റഡീലീവ് തൊട്ടടുത്ത് വന്നതിനാൽ …കുറച്ചു സ്റ്റുഡൻസ് മാത്രമേ
ടൂറിനു തയ്യാറായി വന്നുള്ളു . ഏകദേശം പത്തു പെൺകുട്ടികളും…ഇരുപത്തഞ്ചോളം
ആൺകുട്ടികളും , ട്ടീച്ചേഴ്‌സും അടങ്ങിയ നാൽപതംഗ സംഘം , യാത്ര
ഉറപ്പിച്ചിരുന്നത്….മൈസൂർ , ബാങ്ക്ലൂർ , ഊട്ടി തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് !.
ട്രക്കിങ് , ബോട്ടിംഗ് , മൗണ്ടനിങ് തുടങ്ങിയ അഡ്വെഞ്ചറോഡുള്ള ഫോർ ഡേ പ്രോഗ്രാം .
അവസാന വര്ഷം ആയതു കൊണ്ടുതന്നെ അഭയ്‌ക്കൊപ്പം അലീനയും പോകാൻ തയ്യാറായി നിന്നു .
ട്ടീച്ചേഴ്‌സിന്റെ കൂട്ടത്തിൽ അവൾഡാന്റി…സ്മിതാമാഡം കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ
അഭിക്കാകെ നിരാശയായി . ഈ ടൂർ തൻറെ ആഗ്രഹ നിവർത്തിക്കുള്ള അവസാന അവസരമായി അവൻ കണക്കു
കൂട്ടിയിരുന്നു . അടുത്ത മാസത്തോടെ തങ്ങൾ എല്ലാം അവസാനിപ്പിച്ചു എന്നെന്നേക്കുമായി
പിരിയുകയാണ് . അവിടെയാണ് അവരുടെ വരവോടെ തനിക്ക് വീണ്ടും എല്ലാം നഷ്‌ടപ്പെടാൻ
പോകുന്നത് . ഈ ഒരു യാത്ര പ്രയോജനപ്പെടുത്തിയില്ലെങ്കിൽ….തൻറെ ജീവിതാഭിലാഷം മുഴുവൻ
തകർന്നടിഞ്ഞു….ആജീവനാന്തം തനിക്ക് നിരാശനായി കഴിയേണ്ടി വരും !…അലീനയുടെ മുൻപിൽ
മനസ്സ് തുറക്കുന്ന പോയിട്ട് , അവർ ഉണ്ടായാൽ അവളെ ഒറ്റക്ക് ഒന്ന് കാണാൻ കൂടി
കിട്ടില്ല. അഭി ആകെ വിഷാദാത്മനായി !. അവൻറെ പരിതാപത്തിനൊപ്പം …പോകേണ്ടുന്ന ദിവസവും
വന്നെത്തി !. എല്ലാവരും ബാഗേജെസ് ഒക്കെയായി ക്യാമ്പസ്സിൽ എത്തിച്ചേർന്നു . അലീനയെ
ഒറ്റക്ക് കണ്ടപ്പോൾ മനസ്സിലായി സ്മിതാമാം ഇല്ലെന്ന് !. അവളോട് അത് അന്വേഷിച്ചപ്പോൾ
മാമിനു ഇന്നലെ മുതൽ നല്ല സുഖം ഇല്ലെന്നും ….അവളുടെ യാത്ര അതുകൊണ്ട് മുടക്കണ്ടാ …..
അതിനാൽ, അഭി ക്കൊപ്പം പോകാൻ അവളെ അവർ അനുവദിച്ചു വിട്ടതാണെന്ന് അവൾ അറിയിച്ചു .

അഭി ആഗ്രഹിച്ച പോലെ ….യാത്ര തുടക്കം മുതലേ , വളരെ സുഖദായകവും രസകരവും ആയിരുന്നു .
യാത്രാരംഭത്തിൽ തന്നെ അലീന അഭിക്കൊപ്പം ഇരിക്കാൻ തയ്യാറായി .പിന്നീടുള്ള
സമയങ്ങളിലും ആരും അവരെ തമ്മിൽ അകറ്റുവാനോ അവരുടെ സ്വകാര്യതയിൽ കൈകടത്താനോ
മിനക്കെട്ടില്ല .ശരീരത്തോട് ശരീരം ചേർന്നിരുന്ന് ….കാഴ്ചകൾ കണ്ട് , കഥകൾ പറഞ്ഞു
….കളിച്ചു ചിരിച്ചു , കളിയാക്കി , തമാശകൾ പൊട്ടിച്ചു , പാട്ടുപാടി ….യാത്രയുടെ ഓരോ
അനർഘനിമിഷങ്ങളും ആസ്വാദ്യകരമാക്കി അവർ യാത്ര തുടന്നു . ഇടയ്ക്ക് !…ഇറങ്ങുന്ന
സ്‌ഥലങ്ങളിലും , പോകുന്ന ദിക്കുകളിലും ഒക്കെ ആരെങ്കിലും കൂട്ടുകാർ കൂടെ
ഉണ്ടാവുമെങ്കിലും …കൂടുതലും അവർ ഒറ്റക്ക് , കളിപറഞ്ഞു…ഇഴചേർന്ന് ഒട്ടിനടന്നു .
ഇതിനിടയിൽ …ഗൗരവമായി എന്തെങ്കിലും പറയാൻ അവൾ ഇടം കൊടുക്കുകയോ ,അതിനു പറ്റിയൊരു
സാഹചര്യം ഉരുത്തിരിഞ്ഞു വരികയോ ചെയ്യാഞ്ഞതിനാൽ , അഭിക്ക് അവൾക്ക് പ്രേമം നൽകുവാനോ
ഒന്ന് തുറന്ന് സംസാരിക്കുവാൻ പോലുമോ കഴിഞ്ഞില്ല . അഭിയുമായുള്ള ഓരോ നിമിഷവും അലീന
വളരെ ഉന്മേഷവതിയായി….അത്യുത്സാഹത്തോടെ , ആസ്വദിച്ചു ഉല്ലസിച്ചു യാത്രചെയ്തു
കൊണ്ടാടി !.

അലീനയെപ്പോലെ അഭിയിലും ഏതാണ്ട് അതെ വികാരം ഒരുപോലെ പകർന്നു കിട്ടിയിരുന്നെങ്കിലും
….ഒരു പ്രണയ നിറവിൻറെ കുറവ്….ആ ആഹ്ളാദ മിഥുനങ്ങളിൽ നന്നായി പ്രകടമാകുന്നത്
തൊട്ടറിഞ്ഞ അവൻ ഇടക്കെങ്കിലും വല്ലാതെ വിഷാദവാനായി . അലീനക്കുട്ടിയെ കാത്തു ….അവൾ
മനസ്സ് തുറക്കുന്നതും പ്രതീക്ഷിച്ചു …താൻ തൻറെ മനസ്സിൻറെ സർവ്വകലാശാലയിൽ ക്ഷമയുടെ
പുസ്തകവും തുറന്നുവച്ചു ഇത്രനാളും ഒരു വിവേകിയായ വിദ്യാർഥിയായി കാത്തു നോറ്റിരുന്നു
. എന്നിട്ട് ഇതുവരെ വേര്പിരിയലിൻറെ അങ്ങേയറ്റത്ത് ….വേദനതുഞ്ചത്തു എത്തി
നിൽക്കുമ്പോഴും , അവൾക്ക് അങ്ങനെ എന്തെങ്കിലും ഒരു ഇഷ്‌ടം തന്നോട് ഉള്ളതായിട്ട്
…ഒരു നേരിയ സൂചന പോലും !.എന്തായിരിക്കും അവളുടെ മനസ്സിൽ ?…താൻ ആഗ്രഹിച്ചിരുന്നതും
…ചിന്തിച്ചിരുന്നതും തൻറെ വെറും തോന്നൽ മാത്രം ആയിരുന്നുവോ ?. എല്ലാം താൻ പകൽ
കിനാവ് കണ്ടത് മാത്രം ആയിരുന്നോ ?….തിരിച്ചു , അവൾക്കൊരിഷ്‌ടം !….താൻ അവളുടെ
മുൻപിലെ വെറും കളിപ്പാവ മാത്രമാകുമോ ?.അലീനയോടൊത്തു ചിരിച്ചു കളിച്ചു യാത്ര
സുഖപ്രദം ആക്കുമ്പോഴും…ആരുമറിയാതെ അവൻറെ ഉള്ളം തേങ്ങിക്കൊണ്ടേയിരുന്നു .



31090cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 2