ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 14

കുടുംബാഭിമാനത്തിൻറെ പേരുപറഞ്ഞു എല്ലാവരുംകൂടി ചന്ദ്രഹാസമിളക്കി, എൻറെ യാതൊരു
അനുവാദവും കൂടാതെ, മറ്റൊരു വിവാഹം ഉറപ്പിച്ചു. അതിന് സമ്മതം ചോദിച്ചു അതിൻറെ പേരിൽ
പിന്നെ, അപേക്ഷയാണ്…ഭീഷണിയായി…അവസാനം തല്ലുവരെ എത്തി. സാമം, ദാനം, ദണ്ഡ൦…ഒക്കെ
പ്രയോഗിച്ചു കഴിഞ്ഞിട്ടും…ഞാൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ…എല്ലാരുംകൂടി ഒടുക്കം,
”കൂട്ടആത്മാഹൂതി” എന്ന അവസാന അടവ് കൂടി പുറത്തെടുത്തു. എൻറെ തുടർച്ചയായ
കേണപേക്ഷകൾക്കും കണ്ണീരിനും ഒരു വിലയും കൽപ്പിക്കാതെ, എല്ലാം തള്ളിക്കളഞ്ഞു…കൂടുതൽ
തടങ്കൽ പീഡനവും…കൊടും ക്രൂരതകളും മാത്രമായി അവർ നിർദ്ദയം മുന്നോട്ട്
പോയപ്പോൾ…എല്ലാം കണ്ടുംകേട്ടും മടുത്തു, ഒന്നുകിൽ അവർ ഉറപ്പിച്ച കല്യാണം
നടത്തിക്കുക…അല്ലെങ്കിൽ എന്നെന്നേക്കുമായി ജീവിതം തന്നെ അവസാനിപ്പിക്കുക…എന്ന
കടുപ്പിച്ചൊരു തീരുമാനത്തിലേക്ക് എനിക്കും തിരിയേണ്ടി വന്നു. അതിൻ, നാനാ വശങ്ങൾ
ആലോചിച്ചു പോയപ്പോൾ…മരണം തന്നെയാണ് ഏറ്റവും അഭികാമ്യം എന്നും

തീർച്ചപ്പെടുത്തി.അങ്ങനൊടുവിൽ…നിനക്കായ് ഒരു കുറിപ്പും തയ്യാറാക്കി വച്ച്, സുഖമരണം
ഒരുക്കി…ഞാൻ അതിലേക്ക് വന്നെത്തുന്നു.

പക്ഷേ,അവിടെ എന്നെ ഞെട്ടിച്ചു…എന്നെ ആകെ തിരുത്തികൊണ്ട്, നിൻറെ നിറസാന്നിധ്യം !.
എന്നെ തെല്ലെങ്കിലും അതിലേക്ക് വിടുന്നുണ്ടോ നീ ?. അപ്പോഴേക്കും…ജീവൻറെ തുടിപ്പായി
എനിക്കുള്ളിൽ പിറവിയെടുത്തു കഴിഞ്ഞിരുന്നു, ചലിക്കുന്ന നിൻറെ ”പ്രതിരൂപം”. എൻറെ
വയറ്റിൽ കിടന്നു, നിൻറെ പിൻഗാമി….എൻറെ നീച തീരുമാനത്തിനെതിരെ നിരന്തര പ്രതിഷേധം
അറിയിച്ചു, അതിൻറെ അസ്തിത്വത്തിനായി പൊരുതുകയായിരുന്നിരിക്കണം. വളരെ പെട്ടെന്ന്,
ഗർഭാവസ്‌ഥയുടെ കനത്ത ലക്ഷണങ്ങൾ ഒരുമിച്ചെന്നിൽ പൊട്ടിമുളച്ചു. അപ്പോൾ മാത്രമാണ് ഞാൻ
ശരിക്കും അതിൻറെ സാധ്യതകൾ ഓർത്തു പോകുന്നത് . പിന്നെ, മരണത്തിന് അവധികൊടുത്തു
കുഞ്ഞിനെ രക്ഷപെടുത്തുന്നതായി എൻറെ ചിന്ത മുഴുവനും. എന്നെ രക്ഷിക്കാതെ…അതിനെ
സംരക്ഷിക്കാനാവില്ല എന്നെനിക്ക് ഉറപ്പായി. – വീട്ടുകാരോട് ഇത് തുറന്നറിയിച്ചു,
അഭിയുമായുള്ള വിവാഹം നടത്തിത്തന്നെ മതിവാവൂ- എന്ന് പറഞ്ഞു ശാട്യം പിടിച്ചാലോ ??.
ഇങ്ങനെ തുടങ്ങി….”മണ്ടൻബുദ്ധികൾ” ഉൾപ്പടെ, കുറെയേറെ കൂലങ്കഷമായി ആലോചിച്ചുകൂട്ടി.
ഇതുവരെയുള്ള വീട്ടുകാരെ, നന്നായി മനസ്സിലാക്കിയെടുത്ത ഒരാൾ എന്ന നിലയിൽ…തൽക്കാലം
ഏതെങ്കിലും ഒരു വിഡ്ഢിക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുക്കുക തന്നെ എന്ന് ഞാൻ
ഉറപ്പിച്ചു. ഇതല്ലാതെ, എൻറെ കുഞ്ഞിനെ രക്ഷപെടുത്താൻ മറ്റൊരു മാർഗ്ഗവുമില്ല. ആരെന്നോ
?…ഏതെന്നോ ?…നോക്കാൻ ഒന്നുമില്ല, മറ്റ് ആരെങ്കിലും ഈ രഹസ്യം അറിയുന്നതിന് മുൻപേ,
അവർ ചൂണ്ടി കാണിക്കുന്ന ആരുടെയെങ്കിലും മുന്നിൽ കഴുത്തു കുനിച്ചു നിന്ന്
…ഭർത്താവായി സ്വീകരിച്ചു, സ്വന്തം കുട്ടി എന്ന് വിശ്വസിപ്പിച്ചു അതിനെ
വളർത്തിയെടുക്കുക. ഇത് മാത്രമേ കരുണീയമായ ഒരു ഉപായമായി ഇപ്പോൾ മുന്നിലുള്ളൂ. ഇനി
കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും വളരെ വിലപ്പെട്ടതും, പ്രശ്‌നാധിഷ്‌ഠിതങ്ങളുമാണ്.
അങ്ങനെ ചിന്തിച്ചു….ജീവിതത്തിൽ ആദ്യമായി സ്വന്തം നിലനിൽപ്പിനായി…സ്വാർത്ഥമതിയും
കുശാഗ്ര ബുദ്ധിശാലിയുമായി മാറിയ അലീന, സ്വന്തം വീട്ടുകാരോട് വിട്ടുവീഴ്ചാ മനോഭാവം
തുറന്നറിയിക്കുന്നു. ” ഈ പീഢനവും വീട്ടുതടങ്കലും എനിക്ക് മടുത്തു. ഒന്നുകിൽ, എന്നെ
തുറന്ന് വിട്ടു സ്വസ്‌ഥമായി ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ…മരണത്തിന്
തുല്യമായി, ആരായാലും വേണ്ടില്ല, ഏതെങ്കിലും ഒരുവന്റെ കൂടെ വിവാഹം ചെയ്‌തു വിടാൻ
തീരുമാനിക്കുക…”. ഇതായിരുന്നു എൻറെ ”ഡിമാൻറ്”.

”സമ്മതം” അറിയിച്ചപ്പോൾ പിന്നെ, വേഗത കൂട്ടാനോ ?..ഒന്നും എടുത്തു പറയേണ്ടുന്നയോ ?…
ആവശ്യം വേണ്ടി വന്നില്ല. ഒരു സംശയവും കൂടാതെ, എല്ലാം ഹർഷാവേശത്തോടെ…ശരവേഗത്തിൽ
തയ്യാറായി. സഭയും പള്ളിയും പള്ളിമുറ്റവും..,പള്ളീലച്ചനും വരെ സജീവമായി. ഉടനെ പേരിന്
വിളിച്ചുചേർത്ത മനസ്സമ്മത ചടങ്ങിലും…അതുകഴിഞ്ഞു വലിയ ആഘോഷത്തോടെ കൊണ്ടാടിയ
”വിവാഹോത്സവ” പരിപാടിയിലും ഞാൻ ആകട്ടെ ആകെ ഭയന്നും പ്രാർത്ഥിച്ചുമിരുന്നു.
.മുഴുവനും…നിൻറെ ” വേന്ദ്രൻ” വയറ്റിനുള്ളിൽ കിടന്നോ…അല്ലാതെയോ എന്നെ
വേവലാതിപ്പെടുത്തരുതേ…എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, നിൻറെയോ ?…നമ്മുടെ മോടെ
പുണ്യമോ ?…എന്നെ ഉടനീളം കാത്തുരക്ഷിച്ചത് ?…എന്ന് എനിക്കിപ്പോഴും അറിയില്ല. ആ
സമയങ്ങളിൽ മാത്രമല്ല, പിന്നീട്ങ്ങോട്ട്….ആദ്യരാത്രയിലും…അതുകഴിഞ്ഞു വന്ന എല്ലാ
രാത്രികളിലും പകലുകളിലും എൻറെ മോൾ ആരെയും ഒന്നും അറിയിക്കാതെ തികച്ചും
സമാധാനവാദിയായി ഈ വയറ്റിനുള്ളിൽ സുരക്ഷിതയായി കഴിഞ്ഞുകൂടി. പിന്നെ, എനിക്കൊപ്പം
ഭർത്താവായി ജീവിച്ച മനുഷ്യനെ മണ്ടനാക്കിത്തന്നെ, വഞ്ചന എന്ന് തോന്നിക്കും

വിധം…അവളെക്കൊണ്ട് ‘’ അച്ഛാ ‘’ എന്ന് വിളിപ്പിച്ചു, അവളെ പോറ്റി വളർത്തി…ജീവിതം
തുടരുമ്പോഴും…ആദ്യം തോന്നിയ ആത്മനിന്ദ, വലിയൊരു പ്രതികാരത്തിൻറെ രൂപത്തിൽ ഒരു
ആത്മസായൂജ്യവും കൂടിയായി മാറുകയാണ് ചെയ്‌തത്‌. കാരണം…വീട്ടുകാരോടുള്ള
വൈരനിര്യാതനവും…എനിക്കവർ താലത്തിൽ നീട്ടിവച്ചു തന്ന ദാമ്പത്വവും അത്രമേൽ
ദുഷ്കരമായിരുന്നു …”

ലീനയുടെ ‘’ആത്മപ്രകാശ’’ങ്ങൾ തുടരവേ…അസഹനീയതയാൽ ,അതിൽ ഇടക്ക് ഇടപെട്ട്, അഭി……”
വേണ്ട, ലീനാ…ഇത്രയും നേരം വിഷാദാത്മകം എങ്കിലും…നിൻറെ വാക്കുകൾക്കും ജീവിതത്തിനും
പിറകിൽ…വിസ്മരിക്കാനാവാത്ത വലിയ സത്യങ്ങളും, ഒരു ധീരയുവതിയുടെ പോരാട്ട വീര്യവും
എല്ലാം അതിലുണ്ടായിരുന്നു നമ്മുടെ മോളുടെ ”പ്രസന്നതകൾ” പകുക്കുന്ന ഈ വേളയിൽ…നിൻറെ
പഴയ വിഷമങ്ങളും…നഷ്‌ടബോധം തുളുമ്പുന്ന കറുത്ത ഏടുകളും തൽക്കാലം നമുക്ക്
നിർത്തിവെക്കാം. എമിലിയുടെ ചെറുപ്പം, പഠനം, ഇഷ്‌ടാനിഷ്‌ടങ്ങൾ, ഹോബി
തുടങ്ങി…നമുക്കിരുവരിലും ഒരുപോലെ ആത്മഹർഷം നിറക്കുന്ന, എനിക്ക് കാണാനും കേൾക്കാനും
കഴിയാഞ്ഞ എനിക്കാലിൽ അന്യമായിരുന്ന…ശൈശവ, ബാല്യകൗമാരങ്ങൾ….അതിലെ പ്രത്യേകതകൾ
ഇതിലൂടെ ഒക്കെയാവാം….ഇനി നമ്മുടെ സഞ്ചാരം ”.

മന്ദഹാസത്തോടെ അലീന…” അവളെക്കുറിച്ചു എല്ലാം നിനക്ക് പറഞ്ഞു കേൾപ്പിച്ചു തരുന്നതിൽ
എനിക്ക് സന്തോഷം മാത്രമേ ഉള്ളു. എല്ലാം നീ അറിയേണ്ടുന്നത് തന്നെയാണ് താനും. പക്ഷെ,
ആദ്യം എടുത്തു പറയേണ്ടിവരുന്നത്…അവളുടെ ഇഷ്‌ടാനിഷ്‌ടങ്ങളെയും, ഹോബികളെയും സ്വഭാവ
രീതികളെയും കുറിച്ച് ആയിരിക്കും. കാരണം, അതെല്ലാം…നീ തന്നെയോ ?…നിന്നെപ്പോലെയോ
?…തന്നാണ് സർവ്വതും. പലതും കേട്ടാൽ നീ വളരെ അത്ഭുതം കുറും. പ്രതേകിച്ചു, നിന്നെ
വരച്ചുവച്ചത് പോലുള്ള അഭിരുചികൾ !. ചിലത്, നിന്നെയും ഒരു പടികൂടി കടന്ന്…കുറേക്കൂടി
ഉണ്ടെങ്കിലേയുള്ളൂ ”.

ഔൽസുക്യത്തോടെ അഭി…” എന്താണത് ?”….

മനസ്സ് നിറഞ്ഞു സന്തോഷത്തിൽ തുടർന്ന് ലീന…”അത്യാവശ്യം നന്നായി ചിത്രം വരക്കും.
പിന്നെ പാട്ട് പാടും…കവിത ചൊല്ലും. നിന്നുള്ളിലും പുറത്തു വരാത്ത നല്ലൊരു ഗായകൻ
ഉണ്ടെന്ന് എനിക്കറിയാം. മറ്റ് എഴുതുന്ന, വായിക്കുന്ന, പ്രസംഗിക്കുന്ന നിൻറെ
സ്വഭാവസവിശേഷതകളും ഹോബികളും എല്ലാം അതുപോലെ അവളിലും ഉണ്ട്. പിന്നെ, പ്രത്യേകിച്ച്
എടുത്തു പറയേണ്ടല്ലോ ?…ഇതൊക്കെ അതുപോലെ ഉള്ളപ്പോൾ, നിൻറെ ദുർവാശികളും, പെട്ടെന്ന്
ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന തൊട്ടാവാടി സ്വഭാവവും…ആരെയും കൂസാത്ത ഭാവവും
അതുപോലെ അവൾക്കും പകർന്നു കിട്ടിയിട്ടുണ്ട്. ഈ സ്വഭാവങ്ങളെല്ലാം…നിന്നെ പറിച്ചു
നട്ടതുപോലെ തോന്നി, എപ്പോഴും എന്നുള്ളിൽ വലിയ സന്തോഷമായിരുന്നുനൽകിയിരുന്നത്.
എങ്കിലും, അവളുടെ ആരെയും കൂസാത്ത തന്റേടവും ദുശ്ശാട്യങ്ങളും ആണ്, നീ രണ്ടാമത് എൻറെ
ജീവിതത്തിലേക്ക് ഒരു ക്ഷണവുമായി കടന്ന് വന്നപ്പോൾ…എനിക്കത് നിരസിക്കേണ്ടിപ്പോലും
വന്നത് !. അവിടെ, മകൾക്ക് പകരം ഒരു മകനോ ?…ഒരു രണ്ടാനച്ഛനെ തങ്ങളുടെ
ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഇഷ്‌ടപ്പെടുന്ന പ്രകൃതക്കാരിയായ ഒരു മകളോ
?…ആയിരുന്നെങ്കിൽ..നമുക്കുവേണ്ടി, നിനക്കൊപ്പം ധൈര്യമായി ഞാൻ ഇറങ്ങി വന്നേനെ.
അന്ന്, ആരുമായും പെട്ടെന്ന് ഇണങ്ങാത്തൊരു ശാഠ്യക്കാരി…പിന്നീടുവരുന്ന
കുടുംബജീവിതത്തിൽ എവിടെങ്കിലും ഒരു ” കരിനിഴൽ” വീഴ്ത്തിയാൽ…നിന്നെയും
അവളെയും…രണ്ടുകൂട്ടരേയും ആവും ഒരുമിച്ചെനിക്ക് നഷ്‌ടമായേക്കുക!. അതോർത്താണ് അന്ന്
അങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് എനിക്ക് പോവേണ്ടിവന്നത് . എങ്കിലും, പുനരാലോചന
കൊടാതെ…അന്നെടുത്ത ആ തീരുമാനത്തെ കുറിച്ചോർത്തു ഏറെ പരിതപിച്ചിട്ടും….നിൻറെ
ആശ്രയത്തെയാകെ തള്ളിയകറ്റിയതിൽ ഓർത്തു നിരാശപ്പെട്ട്, ഒരുപാട് വേദന അനുഭവിച്ചിട്ടും
ഉണ്ട് ”.

കഴിഞ്ഞ കാലത്തെ എടുത്തുപറഞ്ഞു അലീന വ്യസനത്തിൻറെ ശവപ്പറമ്പിലേക്ക് വീണ്ടും
കാലെടുത്തുവെക്കുന്നത് കണ്ട് അഭി…..” വേണ്ട…അങ്ങനൊരു മടക്കം ഇനിയും വേണ്ട
!…പിന്നെയും നീ വിഷാദത്തിൻറെ കരകാണാ കടലിലേക്ക് തന്നെയാണല്ലോ ?…മുങ്ങി പോകുന്നത്.
അങ്ങനെ, നിനക്ക് മാത്രമായി ഒരു തെറ്റോ ?..വീഴ്ചയോ?…വിധിവിഹിതമോ?…ശാപവർഷമോ ?…ഒന്നും
ഒരിക്കലും വന്നുചേർന്നിട്ടില്ല. എല്ലാം നമ്മൾ ഒരുമിച്ചു തുടക്കം കുറിച്ച മാനസിക
ഐക്യത്തിലൂന്നിയ സ്നേഹബന്ധത്തിലൂടെ…. പരിണമിച്ചുവന്ന ജീവിത ഏടുകളിലെ, കയ്പ്പും
മധുരവും ഏറിയ കൊടുംയാഥാർഥ്യങ്ങളുടെ വെറും പ്രതിഫലനങ്ങൾ മാത്രമാണ്. അതിൽ,
മറക്കേണ്ടവയെ പൂർണ്ണമായി മറന്നു, ചീഞ്ഞവയെ എന്നെന്നേക്കുമായി
പുറംതള്ളി…നല്ലതുമാത്രം തിരഞ്ഞെടുത്തു നന്മയിലേക്ക് നമുക്ക് ഒരുമിച്ചു മുന്നേറാം ”.

നിറഞ്ഞ പുഞ്ചിരിയോടെ ലീന….” അത് ശരി, ഞാനും സമ്മതിക്കുന്നു. പക്ഷേ, അതിനപ്പുറം…ഈ
പറഞ്ഞതിൻറെ ഒക്കെ അർത്ഥം…എനിക്കും മകൾക്കും ഒപ്പം ഇനി എന്നും സാറും കൂടെ ഉണ്ടാവും
എന്നുതന്നെ അല്ലേ?”.

തിരികെ അതേ നാണയത്തിൽ പുഞ്ചിരി മടക്കികൊടുത്തുകൊണ്ട് അഭി….” നിന്നെ ഞാൻ കണ്ട
നാളുകളിലെ ….മനസ്സുകൊണ്ട് നിന്നെ ഞാനെൻ ജീവിതത്തിൽ കൂടെ കൂട്ടിയതാ. എന്നെ
ഇഷ്‌ടമാണ്‌ എന്നറിയിച്ചു, എനിക്ക് നീ നിൻറെ മനസ്സും ശരീരവും കൂടി പകുത്തു തരിക കൂടി
ചെയ്തപ്പോൾ…പിന്നെ ഞാൻ എല്ലാം ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. പിന്നെ, എന്നെന്നും നീ
എൻറെ മനസ്സിന്റെയും ജീവിതത്തിൻറെയും ഭാഗമായി അറിയാതെ മാറുകയായിരുന്നു. രണ്ട്
പ്രാവശ്യവും എൻറെ കൈവെള്ളയിൽ നിന്നും അടർന്നു മാറി പോയെങ്കിലും…എനിക്കതിൽ ഒരു
മാറ്റവും ഇല്ലായിരുന്നു. എൻറെ ഹൃദയത്തിൽ എപ്പോഴും, ഉടയാത്തൊരു വിഗ്രഹം പോലെ എന്നും
നീ മുഴുകാപ്പണിഞ്ഞു നിന്നിരുന്നു. നിന്നെ വീണ്ടും
കണ്ടുമുട്ടിയിരുന്നില്ലെങ്കിലും…ക്ഷണം വന്നു ചേർന്നിരുന്നില്ലെങ്കിലും….അതിനൊന്നും
ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. പിന്നെ, ഇത്രയേറെ വൈകിയെങ്കിലും…വീണ്ടും
ഒന്നിക്കാനാണ് നമ്മുടെ വിധി എങ്കിൽ, നമ്മളായിട്ട് എന്തിന് അതിന് മുഖം തിരിഞ്ഞു
നിൽക്കണം ?. കാര്യങ്ങൾ…അതിൻറെ മുറക്ക് നടന്നോട്ടേ. ഇതുവരെ ജീവിച്ചപ്പോലെ,
മറ്റുള്ളവരെ ഭയന്നും…അവർക്ക് മുന്നിൽ ഉൾവലിഞ്ഞു നിന്നും ശരിക്കുള്ള ജീവിത്തിൽ
നിന്ന് ഒളിച്ചോടി ജീവിച്ചു. മകൾ കൂടി, വിവാഹം കഴിച്ചു പോയികഴിയുമ്പോൾ…ജീവിതത്തിൽ
നിന്നും പിന്നെയും ഒറ്റപ്പെടും. അത്തരം വിധിയുടെ വിളയാട്ടങ്ങൾക്ക് ഇനിയും നിന്ന്
കൊടുക്കണമോ ?…എന്ന് നീതന്നെ ചിന്തിക്കുക. എൻറെ ഒരു തുണ, ഇനിയുള്ള ജീവിതത്തിന്
നിനക്ക് മുതൽകൂട്ടാവുമെങ്കിൽ…ഒരു ആലംബം നിനക്ക് തരുന്നതിൽ, സന്തോഷം മാത്രമേയുള്ളു.
സമ്പത്തും ആർഭാടങ്ങളും ആ ജീവിതത്തെ ഉയർത്തികൊണ്ട് പോകുവാൻ ഉണ്ടാവില്ല.
പക്ഷേ…മനസ്സമാധാനവും ആനന്ദവും എന്നും നമുക്ക് പങ്കുവച്ചു ജീവിക്കാം. ”

ലീന സമാധാനം എന്നപോലെ…” അത്രയും മതി !. അതിനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ….
നിനക്കൊപ്പം ഏത് ലോകത്തു എങ്ങനെ വേണമെങ്കിലും വന്നു ജീവിക്കാൻ എനിക്ക് പൂർണ്ണ
സമ്മതമാണ്. ബന്ധക്കാരുടെയും…ചുറ്റുമുള്ള സദാചാര വാദികളുടെയും എതിർപ്പുകളൊക്കെ ആദ്യം
കുറച്ചു നേരിടേണ്ടിവരും…അത് ശീലമായി, മുന്നോട്ട് പോയിക്കഴിഞ്ഞാൽ…പിന്നെല്ലാം
ശരിയാവും. അതിനാണ്, മോളുടെ വിവാഹം… നിന്നെ മുന്നിൽ

നിർത്തി….നിൻറെ അനുഗ്രഹാശിസ്സുകളോടെ എല്ലാവരെയും സാക്ഷിയാക്കി നടത്തുന്നത് തന്നെ.
ഞാൻ ആരുടെയും പ്രതിബന്ധങ്ങളെ ഒന്നും വകവെക്കാൻ നിൽക്കില്ല. ആര്
വേണേലും…മുറുമുറുക്കയോ ?….പ്രതികൂലമായി നിലപാട് കൈകൊള്ളുകയോ ?… എന്തുവേണേൽ
ആയിക്കൊള്ളട്ടെ !. അതെല്ലാം അവഗണിച്ചു, അവളുടെ പപ്പയായി നിന്നുതന്നെ വേണം
എനിക്കുവേണ്ടി, എല്ലാം നീ ചെയ്തുതരാൻ.

അഭി, പെട്ടെന്നനുഭവപെട്ട ഗൗരവത്തിൽ….” ഡോണ്ട് ബീ സില്ലി, ലീനാ…നീ എത്ര
നിസ്സാരമായാണ് അതൊക്കെ പറയുന്നത്. എല്ലാം കുറച്ചൊന്ന് ആലോചിച്ചു സംസാരിക്കു.
അവിഹിതം എന്നും അവിഹിതം തന്നെ !. കണ്ടിട്ടില്ലേ ?…എത്ര സുന്ദരവർണ്ണങ്ങൾ കൊണ്ടതിനെ
ചായം പൂശിയാലും….മഹത്വത്തിൻറെ എത്ര കൊടിക്കൂറ തുന്നിച്ചേർത്തു, മുത്തുക്കുട
കൊണ്ടതിനെ എഴുന്നള്ളിച്ചു നടത്തിയാലും….അതിൻറെ കളങ്കം ഒരിക്കലും മാറില്ല.
മാനാഭിമാനത്തിനായ് നിന്നെ കുരുതികൊടുത്ത നിൻറെ വീട്ടുകാർ തന്നെ ഇത് വല്ലോം
അറിഞ്ഞാൽ…നിന്നെ ഇനിയും വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?.നമ്മളെ
കൂട്ടത്തോടെ ദഹിപ്പിക്കുമവര് ”…..

വേദന തോന്നിയ മട്ടിൽ ലീന….” നിനക്ക് ഇപ്പോഴും അവരെയൊക്കെ ഭയമുണ്ട്, അല്ലേ അഭീ ?.
നിന്നെ അതിന് കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, ആരെയെങ്കിലുമൊക്കെ പേടിച്ചു
നിന്നാൽ….നമ്മുടെ മുന്നോട്ടുള്ള യാത്ര ഒരിക്കലും സുഗമമാവില്ല…അത്രേയുള്ളു…”

അഭി ഒട്ടും ഗൗരവം കൈവിടാതെ…” ഭയത്തിൻറെ ഒന്നുമല്ല ലീന….നിൻറെ കുടുംബത്തിൻറെയും
നാട്ടാരുടേയും…നിൻറെവരെയും ഉള്ള എല്ലാ അഭിമാനക്ഷതങ്ങളും നീ വിട്, പോട്ടേ. നിൻറെ
മോളെ കുറിച്ച് മാത്രം നീ ചിന്തിക്ക്. പരസ്യമായിട്ട് പോയിട്ട്…രഹസ്യമായി എങ്കിലും
അവളത് ഒരിക്കലെങ്കിലും അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?.
പിന്നല്ലേ…മറ്റുള്ള എല്ലാവരുടെയും കാര്യങ്ങൾ !. അവളുടെ മമ്മിയെക്കുറിച്ചു മോശമായ
കാര്യങ്ങൾ…മോശമായ രീതിയിൽ സമൂഹം സംസാരിച്ചു നടക്കുന്നത്, ഏത് മകൾക്കാണ് കേട്ട്
സഹിച്ചു മുന്നോട്ട്പോകാൻ കഴിയുക ?. ” ഓൺ ഓൾ സെൻസ്, ഐ ആം ഒൺലി ഹെർ ബയോളജിക്കൽ ഫാദർ,
നോട്ട് അറ്റ് ആൾ ഡി റിയൽ വൺ ”. ഈ വസ്തുത മാത്രം നീ മനസ്സിലാക്കുക. അല്ലാതെ, ഈ
ലോകത്തു അവളുടെ യഥാർത്ഥ ജനയിതാവ് ആരെന്ന് നമ്മൾ രണ്ടുപേരും അവളും അല്ലാതെ മറ്റാരും
അറിയും മനസ്സിലാക്കുകയും വേണ്ട !. അതും അവൾ, അതറിയാൻ പൂർണ്ണമായും പ്രാപ്തയായി എന്ന്
നമുക്ക് ഉറപ്പാകുന്ന സമയം അവൾ പോലും അതറിഞ്ഞാൽ മതിയാകും. അതുവരെ ഒന്നുമൊന്നും ആരും
അറിയാതെ….എല്ലാം ഇങ്ങനെ പഴയപടി തന്നെ തുടർന്നു പോകട്ടെ. എൻറെ സ്വന്തം കുഞ്ഞു, എന്ന്
നീ എന്നോട് തുറന്ന് പറയുന്ന വരെയും….എൻറെ എല്ലാ പ്രാർത്ഥനകളിലും നിറയെ അവളുണ്ട്.
ഇനിയും എന്നെന്നും… ഒരു കുറവും വരുത്താതെ, അതുപോലെ അതുണ്ടാവും. വിവാഹജീവിതത്തിനായി
ആണേലും അവളുടെ ജീവിതവിജയത്തിന്, അവൾക്ക് എല്ലാ മംഗളാശംസകളും അനുഗ്രഹാശിസ്സുകളും
ഞാനെന്നെ നൽകികഴിഞ്ഞു . ഇനിയും എന്നും ഞാനവൾക്ക് എല്ലാം നേർന്ന്ഒപ്പം
ഉണ്ടാവും…ഉറപ്പ് !. ”

അഭിയുടെ മനസ്സിൽനിന്ന് പുറപ്പെട്ട ഓരോരോ വാക്കുകളും ലീനയുടെ കര്ണപുടങ്ങളിൽ വലിയ
ആശ്വാസ കുളിർമഴയാണ് പെയ്യിച്ചത്‌. അതുകേട്ട് അവളിൽ ഉടലെടുത്തത്, അതിരില്ലാത്ത പുതിയ
ഇഷ്‌ടങ്ങളാണോ ?…പ്രണയാവർത്തനങ്ങളുടെ പുത്തൻ വേലിയേറ്റമാണോ ?….എന്നൊന്നും അവൾക്ക്
നിരൂപിച്ചെടുക്കാൻ ആയില്ല. സാന്ത്വനം പെയ്‌തു നിറച്ച അനുഭ്രൂതികളിൽ
ലയിച്ചു….അഭിയുടെ ആശ്രയത്തിൻറെ മടിത്തട്ടിലേക്ക് അമർന്ന് ചായാനാണ് അവൾക്ക്
പെട്ടെന്ന് തോന്നിയത്. ആനന്ദാശ്രുക്കൾ ഇടറിവീണ തുടുവദനമോടെ …ആത്മനിവേദിതയായി….ലീന
അഭിയുടെ മാറിടത്തിൽ മുഖമണച്ചു. സമാശ്വാസത്തിൽ ഏങ്ങി…കുഞ്ഞു സ്വരത്തിൽ ആത്മഗതം പോലെ
മൊഴിയാൻ തുടങ്ങി…..

” മതി !…ഞാൻ ധന്യയായെടാ…ഈ നിമിഷവും ഈ മുഹൂർത്തവും ആയിരുന്നു ഞാൻ എന്നെന്നും എൻറെ
മനസ്സിൽ കുറിച്ചിട്ടിരുന്ന മഹത് സന്ദർഭം !….സന്തോഷമായി. ഒരമ്മയുടെ സ്‌ഥാനത്തുനിന്ന്
ഞാൻ എൻറെ കടമയും കർത്തവ്യവും നിന്നെ ഓർമ്മിപ്പിചെന്ന് മാത്രമേയുള്ളു. ഒരഛൻറെ
സ്‌ഥാനം ഏറ്റെടുത്തു, അതലങ്കരിച്ചു, ഏകാധിപതിയായി നിൽക്കുന്നതൊക്കെ നിന്റെ ഇഷ്‌ടം.
അത് നിനക്ക് വിടുന്നു, എല്ലാം നിൻറെ താല്പര്യങ്ങൾ…ഒന്നിനും ഞാൻ ഒരിക്കലും
നിർബന്ധിക്കില്ല. ഇത്രയും ദയ എന്നോട് കാട്ടുന്നതുതന്നെ വലിയ സമാധാനം !. ”

ലീനയുടെ കണ്ണീരിൽ മുങ്ങിയ ആനന്ദാതിരേകം മെല്ലെ നേർത്തുവന്നു. ക്രമേണ ഇരുവരും
സംസാരത്തിന് അവധികൊടുത്തു, കുറെ നേരത്തേക്ക് മൗനങ്ങളിൽ മുങ്ങിനിവർന്നു. അടുത്ത
കുറച്ചു നിമിഷങ്ങൾ….”പത്തു-ഇരുപത്” വര്ഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം…തളിരിട്ട, ഇളം
താളവും…ഇഷ്‌ടവും…പ്രണയവും ഒക്കെയായി…ആ പഴയ മനസ്സുകൾ മൂകം ഊയലാടി. അവളുടെ ഇടതൂർന്ന
അളകങ്ങൾ കാറ്റിൽ പാറികളിച്ചു. കൈവിരലാൽ…അഭി അതിൽ അരുമയോടെ കോതി…തന്നോട് ചേർത്തണച്ചു
തഴുകിഓമനിച്ചു . കണ്ണീർ ഒഴിഞ്ഞു, തരളഹൃദയയായ ലീന, അവൻറെ മാറിൽ അമർന്നുകിടന്നു
അവനെനോക്കി പാൽപുഞ്ചിരി പൊഴിച്ചു. അവൻ അവളെ ഒരു നിമിഷം വാത്സല്യത്തോടെ ചേർത്തണച്ചു
പുൽകി തലോടിയെങ്കിലും….കലാലയത്തിൻറെ ഏറ്റവും തുറന്നുകിടന്ന വിശാലതയിൽ പുതിയൊരു
പ്രണയചാപല്യ കേളിയിൽ മുഴുകാൻ…അവനിലെ പഴഞ്ചൻ മനസ്സ് അവനെ തെല്ലും അനുവദിച്ചില്ല. അവൻ
പതിയെ എണീറ്റു, ലീനയെ ഒപ്പം എണീപ്പിച്ചു ചേർത്ത് നിർത്തി….മുന്നോട്ട്
നടത്തിച്ചുകൊണ്ട് പറഞ്ഞു….നമുക്ക് ചുമ്മാ നടക്കാം…കുറേനേരം വെറുതെ ഇരുന്നതല്ലേ ?…ഈ
ക്യാംപസ്സിനും….പഴയ ഇടനാഴികൾക്കും കവാടങ്ങൾക്കമൊക്കെ എന്തെങ്കിലുമൊക്കെ പറയാനുണ്ടോ
?…എന്ന് നടന്നു നോക്കാം….വരൂ, ലീനെ….”.

അവർ മെല്ലെ നടന്നു. പഴമയുടെ കെട്ടിടം എങ്കിലും പുതുമയുടെ ഗന്ധം ചോരുന്ന, പല
വഴികളിലൂടെ…ഇടനാഴികളിലൂടെ, ഗതകാലപ്രണയം സ്ഫുരിക്കുന്ന ഭാവഹാദികളോടെ കളിച്ചും
ചിരിച്ചും….കളികൾ ഏറെ കൊഞ്ചിപ്പറഞ്ഞു പൊട്ടിച്ചിരിച്ചും…പുതിയ കാലത്തിൻറെ
വക്താക്കളെപോലെ, ഒന്നായ് അവർ നടന്നു. ക്ലാസ്സൊഴിഞ്ഞ ക്യാംപസിലെ നീണ്ട ഓണാവധി
ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതിൻറെ പ്രതിഫലനം ആവാം…നിശബ്ദത കനത്ത കരിമ്പടം മൂടി,
അവിടെയാകെ ചൂഴ്ന്ന് നിന്നിരുന്നു. ഇരുവരുടെയും പാദപതനശബ്ദങ്ങൾ പലയിടത്തും പ്രകമ്പനം
കൊണ്ട് മുഴങ്ങി. അവിടവിടെയായി പ്രാവുകൾ മനുഷ്യ സാന്നിധ്യമറിഞ്ഞു, ചിറകടിച്ചു
പറന്നകന്നു പൊയ്കൊണ്ടിരുന്നു. മരപ്പലകയിൽ തീർത്ത പഴയ ഗോവണി ചവുട്ടിക്കയറി, രണ്ടാളും
മുകൾ നിലയിലെത്തി. കൊളുത്തകന്ന് കിടന്ന ജനൽപ്പാളികൾ രണ്ടായി തള്ളിയകറ്റി…മുഴുവനായി
തുറന്നു. മലയിറങ്ങിവന്ന കിഴക്കൻ കാറ്റിൻറെ നീണ്ട ചൂളൻവിളികൾ അവർക്ക് നിറ
സ്വാഗതമോതി. കൂടെ, ചെമ്പകപ്പൂവിൻറെ ഉന്മാദം ഉണർത്തുന്ന നനുത്ത ഈറൻ
തളിർമണം…ഉള്ളിലേക്ക് കൂട്ടി വന്നു. അകലെയായി…പന്തുകളിയിൽ മുഴുകി മത്സരിച്ചു
തകർക്കുന്ന കുട്ടികളുടെ വല്യ ആരവങ്ങൾ എല്ലാം പതിയെ അവരെ, ഇരുപത് വർഷത്തിന്
അപ്പുറത്തേക്ക് അറിയാതെ മടക്കിക്കൊണ്ടു പോയി. ഹൃദയഹാരിയായ പഴയ ക്യാപസ്സ് അനുഭവങ്ങൾ,
മനം കുളിർപ്പിക്കുന്ന നിറ ഓർമ്മകൾ…മായാതെ, മനസ്സിലിങ്ങനെ പച്ചപിടിച്ചു
കിടക്കുകയാണ്. ആ കുറവുകൾ നികത്താൻ എന്നോണം…ഓരോന്നായി ഓർത്തെടുത്തു, ചിക്കിചികഞ്ഞു
ചിരിച്ചും…പറഞ്ഞും പരസ്പരം കളിയാക്കി, മെയ്യോട് മെയ്യ്‌ ചേർന്നവർ…മുന്നോട്ട്
നടന്നു. അന്നും,

ഇതുപോലെ തൊട്ടുരുമ്മിയും കൈകോർത്തുപിടിച്ചും ഒരുമിച്ചുചേർന്നു നടന്ന
വേളകൾ…അവർക്കുള്ളിലെ നിസ്വാർത്ഥ സ്നേഹവും സൗഹൃദവും ഒരുപോലെ പകർന്നു…പങ്കിട്ടു
അനുഭവിച്ചു പോന്നിരുന്നു എങ്കിലും…അനുരാഗത്തിൻറെ ഇളംവീഞ്ഞു പതഞ്ഞൊഴുകി അനുഭ്രൂതി
നിറച്ച പ്രണയശലഭങ്ങളായ് , കലാലയവാടി നിറയെ പാറിപ്പറന്നു നടക്കാൻ…വിധി അവരെ
അനുവദിച്ചിരുന്നില്ല.

ആ കാലത്തെ, പേരെടുത്ത കമിതാക്കളുടെ പേരുകൾ പലതും കൊത്തിയും കോറിയും ആലേഖനം
ചെയ്തിട്ടിട്ടുപോയ മച്ചുകളും മരത്തൂണുകളും അതിൻറെ സാക്ഷ്യപത്രവും
പേറി….വർണ്ണലിപികളിൽ തീർത്ത തിരുശേഷിപ്പുകളായി ഇന്നും പുതികാല നവാഗതർക്ക്
സ്വാതമരുളി മുന്നിൽനിൽക്കുന്നു. ആ ഗതകാലപ്രതാപത്തിൻറെ സ്മരണകൾ അയവിറക്കി, വിജനത
കളിയാടിയ കലാലയത്തിൻറെ ഒഴിഞ്ഞ ഇടങ്ങളിലും…ഇടനാഴികളിലും ഒക്കെയായി…പഴയ
കൂട്ടുകാരായവർ….കൊക്കുരുമ്മി പാറിനടന്നു. എത്ര നടന്നുകളിച്ച, മൂളിപ്പാട് മൂളി
പറന്നുനടന്ന വഴിയിടങ്ങൾ, ഇടനാഴി, ഇറമ്പുകൾ . കുസൃതികാട്ടി ചിരിച്ചുമറിഞ്ഞു,
കളിച്ചിടപഴുകിയ എത്ര ക്യാപസ്സ് പടവുകൾ, വരാന്തകൾ, പുൽമൈതാനങ്ങൾ. എത്ര മുഴച്ച
ശബ്ദങ്ങളിൽ മാറ്റൊലികൊണ്ട….അദ്ധ്യാപനത്തിൻറെ, പ്രസംഗങ്ങളുടെ, കലാപ്രകടനങ്ങളുടെ
അടയാളം തീർത്ത, കലാലയ അരങ്ങുകൾ…ക്ലാസ്സ്മുറികൾ. കുപ്പിവളച്ചിരിയും…കൊലുസ്സിൻ
കിലുങ്ങലും ആൾ-പെൺ കളമൊഴി, കുറുമൊഴി ഈണങ്ങളും….തപ്പുതാളങ്ങളും കാതിൽ ഇപ്പോഴും
ഇമ്പമായി നിറയുന്ന…സുഗന്ധവാഹിയായ മുല്ലപ്പൂ-തെന്നല്ലുമ്മകൾ സമ്മാനിച്ച എത്ര
ദിനരാവുകൾ !. എല്ലാം…ഒരു തിരശീലയിൽ എന്നപോലെ മുന്നിൽ മന്ത്രവീണമീട്ടി, വർണ്ണാഭമായി
വന്നു വിടരുന്നു.
” കഴിഞ്ഞ കാലത്തിൽ കല്ലറയിൽ….
കരളിനഗാധമാം ഉള്ളറയിൽ ….
ഉറങ്ങിക്കിടക്കുന്ന പൊൻകിനാവേ നീ ,
ഉണരാതെ ഉണരാതെ, ഉറങ്ങിക്കൊള്ളൂ……”
കഴിഞ്ഞ കാലഘട്ടത്തിലെ ഒരിക്കലും മരിക്കാത്ത നല്ലോർമ്മകളിൽ അഭിരമിച്ചു
രസിക്കാൻ…ഹൃദയത്തിനിടം കൊടുക്കുന്ന, ഏതോ പഴയ ‘കവിമനസ്സ് ‘ അവർക്കുള്ളിലിരുന്നു
അറിയാതെ പാടി.

പുറത്തു, നിറഞ്ഞ വൃക്ഷസമ്പത്തുകളിൽ നിന്നും ലോഭമില്ലാതെ അടിച്ചുകയറി വരുന്ന
മന്ദമാരുതൻ അതിനവർക്ക് പൂർണ്ണ പിന്തുണ ഏകി. മനസ്സുകളിൽ പഴമ ഉണർത്തിച്ചു, വല്ലാതെ
തണുപ്പിച്ചു….ദേഹമാകെ ഐസ്‌കട്ടകൾ വാരിയിട്ട പോലെ, അകവും പുറവും വീണ്ടും വീണ്ടും
അടങ്ങാത്ത കുളിരണിയിച്ചു. കലാലയ മുകൾനിലയിൽ, മുക്കിലുംമൂലയിലും ആകമാനം…തോളോട്
തോൾചേർന്ന്…രോമഹർഷങ്ങളോടെ, ചിരിച്ചും കഥപറഞ്ഞും…പുതിയകാല പ്രണയ ഇണകളായി…അഭിജിത്തും
അലീനയും ചുറ്റിത്തിരിഞ്ഞു. പിന്നെ, സാവധാനം…കേറിയപ്പോൾ പടികളിറങ്ങി, താഴെ വരാന്തയിൽ
വന്നെത്തി നിന്നു. കെട്ടിടത്തിണ്ണയിലൂടെ വെറുതെ നടന്നുനീങ്ങവെ….ലീന അഭിയോടരുളി…..”
എടാ കുറെയധികം നടന്നെടാ, ഇനി നമുക്ക് ഒഴിഞ്ഞ വല്ലിടത്തും അൽപനേരം മാറിയിരുന്നു
സംസാരിക്കാം ”.

വെളിയിൽ…മുന്നിൽ, വെയിലിന് നല്ല വാട്ടം വന്നു, തിളക്കംകുറഞ്ഞു
മങ്ങിവന്നുകൊണ്ടിരുന്നു. വാടി വിളറിയ, സായാഹ്നസൂര്യൻറെ പൊന്കതിരുകൾ…നിറംമങ്ങി
വിളറിയ നിഴലുകൾ വീഴ്ത്തുമ്പോൾ…സമയവും അതുപോലെ ഏറെ പിന്നിട്ടിരുന്നു. അഭിയും ലീനയും
ക്യാംപസ് കെട്ടിടത്തിലെ ഒരൊഴിഞ്ഞ കോണിലേക്ക് ഒതുങ്ങിമാറി ഇരുന്നു. ഒഴിഞ്ഞ ഇടം
മാത്രമല്ല, ” ഗേൾസ് കോർണർ” എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന, ആ കലാലയത്തിലെ
വിദ്യാർത്ഥിനികളുടെ ഒരു ” ഒളിയിടം” കൂടിയായിരുന്നു അവിടം. അവർക്ക് മാത്രമായി സംവരണം
ചെയ്‌തു ആൺ സുഹൃത്തുക്കൾക്ക്

പ്രവേശനം ” നിഷിദ്ധമായിരുന്ന” ഒരു ഒഴിഞ്ഞ കെട്ടിടഭാഗം !. ഏകാന്തത തണൽ
വിരിച്ചപ്പോൾ….ഇരുവരും അവിടേക്കൊതുങ്ങി ഇരുപ്പുറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞു
ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ…പൊടുന്നനെ, അവൻറെ കുസൃതികണ്ണുകളിൽ നോക്കി അവളൊരു
ചോദ്യം….അതുകേട്ട്, അഭി ” അയ്യെടാ” എന്ന് ആയിപ്പോയി.

” പെൺകോണിൽ എത്തിയപ്പോൾ….എന്തെടാ കള്ളാ ഒരു വല്ലാത്ത ”കാക്കനോട്ടം”….?. ഉം എന്താ
എല്ലാം ഒന്നായിട്ട് അനുഭവിച്ചു സുഖമറിഞ്ഞ ആളല്ലേ ?…എന്നിട്ട്, ഇപ്പോഴും കൊതിതീരെ
മാറിയില്ലേ ?. എന്താ ഒന്നുകൂടി വേണമെന്ന് വല്ല ആഗ്രഹവും ഉള്ളിൽ ഒളിഞ്ഞിരുപ്പുണ്ടോ
?.”

ലീനയുടെ ആ പുതിയ മാറ്റത്തിൽ…വല്ലാതൊരാശ്ചര്യം അഭിക്ക് തോന്നി…അവൻ പറഞ്ഞു….” പണ്ട്
നിന്നെ ” അറിയാതിരുന്നപ്പോൾ”….നീ, എത്രതന്നെ പ്രകോപനം സൃഷ്‌ടിച്ചാലും…എനിക്ക് എൻറെ
മനോനില ഇത്തിരിപ്പോലും കൈവിട്ടു പോകില്ലായിരുന്നു. ഇപ്പോൾ പക്ഷേ, നിന്നെ ”മുഴുവനായി
അറിഞ്ഞിട്ടും”…നിൻറെ ഓരോരോ ചലനങ്ങൾ, ഭാവങ്ങൾ, നോട്ടങ്ങൾ പോലും…എൻറെ നിയന്ത്രണങ്ങളെ
ആകെ, നന്നായി വരിഞ്ഞു മുറുക്കുന്നു. സത്യംപറയട്ടെ…ഇനിയും നീ ഇങ്ങനെ
മുന്നോട്ട്പോയാൽ…തുടർന്ന് പിടിച്ചു നിൽക്കാനാവാതെ, ഞാൻ വല്ല അക്രമവും കേറി
ചെയ്‌തുപോകും. ”

നിറഞ്ഞ പുഞ്ചിരിയോടെ ലീന…” അങ്ങനെ ഒരു അനാവശ്യ ചിന്തയും വേണ്ടമോനെ…നിന്നെ
ഇങ്ങോട്ടേക്ക് കൂട്ടി എന്നതുകൊണ്ട് അങ്ങനത്തെ ദുരുദ്ദേശമൊന്നും തൽക്കാലം വേണ്ട.
എല്ലാം പണ്ട് മുതലേ, നിനക്കുവേണ്ടി മാത്രം ഒരുക്കിവച്ചു കാത്തിരുന്നതാ. ഒന്ന് വന്ന്
”ഉപ്പുനോക്കി” മടങ്ങിയതല്ലാതെ….വേണ്ടപ്പോൾ വേണ്ടവണ്ണമൊന്നും നീ തിരികെ വന്നുചേർന്നു
ചെയ്തില്ല. ങാ, സമയമാകട്ടെ…ഇനിയും വേണമെങ്കിൽ…സമയവും കാലവും ഒത്തുചേരുമ്പോൾ നമുക്ക്
നോക്കാം. ”

അഭി, ഊറിച്ചിരിയോടെ…” തിടുക്കമൊന്നുമില്ല. എല്ലാം നിൻറെ സൗകര്യപോലെ…സാവകാശം മതി.
അതിനുപകരം പക്ഷേ, ഈ പ്രലോഭനം ലേശമൊന്ന് കുറച്ചാൽ മതി. ”

വീണ്ടും നിറ പുഞ്ചിരിയോടെ…ലീന ” അതുതന്നെ എനിക്കും നിന്നോട് ആവശ്യപ്പെടാനുള്ളത്.
എന്റുവാടാ ഈ നാല്പതാം വയസ്സിലും….ഈ ആരോഗ്യത്തിൻറെ പരമരഹസ്യം ?. അവിടിരുന്നു എല്ലാ
പെണ്ണുങ്ങളും നിന്നെ തന്നെയായിരുന്നു നോട്ടമിട്ടിരുന്നത് എന്ന് തോന്നുന്നു.
അതെനിക്ക് സഹിക്കാനായില്ല. അതാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. എന്താ
‘യോഗ ‘ആണോ ?..അതോ ‘എക്സര്സൈസ്സൊ ?…അതോ രണ്ടും ഉണ്ടോ ?. ”

” ഓ..അങ്ങനൊന്നുമില്ല, കുടുംബവും കുട്ടികളും കുത്തിത്തിരുപ്പുകളും ഒന്നുമില്ലാതെ,
ഒറ്റക്കുള്ള ജീവിതമല്ലേ ?. തോന്നുമ്പോൾ…തോന്നുംപോലെ തോന്നുന്നതെല്ലാം ചെയ്യും.
അത്രതന്നെ. ” അഭി ചിരിയോടെ പറഞ്ഞു.

” എന്തായാലും അന്ന് അവസാനം കണ്ടതിലും ചെറുപ്പമായിരിക്കുന്നു നീ, സുന്ദരനും ”.
അവനോട് ചേർന്ന്, കവിളിൽ നുള്ളി, ദീക്ഷയിൽ തഴുകി ലീന പറഞ്ഞു. ” ഈ താടിയും അതുപോലെ…”

” എന്താ താടി കൊള്ളില്ലേ ?” അഭി ചോദിച്ചു. ” കൊള്ളാം…നന്നായിരിക്കു0…കുറേക്കൂടി
പക്ഷേ, ഒന്നുകൂടൊന്ന് ട്രിം ചെയ്‌താൽ ”.

അഭി…” ചെയ്യാം, അതിനുമുമ്പ് ഒരു കാര്യംകൂടി ചോദിച്ചാൽ…അനിഷ്‌ടമാകുമോ നിനക്ക് ?.”

ലീന ഒന്നുകൂടി അവനോട് ചേർന്ന്, അമർന്നിരുന്ന്…” ചോദിക്ക്, നിനക്ക് നിൻറെ മനസ്സിൽ
തോന്നുന്നതെല്ലാം അതുപോലെ എന്നോട് ചോദിക്ക്, ഒരു കുഴപ്പവുമില്ല. ചോദിക്കാതിരുന്നാലാ
എനിക്ക് ചിലപ്പോൾ അനിഷ്‌ടം തോന്നിയേക്കാവുന്നത്. ”

അഭി, കൗതുകവും പുഞ്ചിരിയും ഇടകലർത്തി…” എന്നെ ഇപ്പോഴും

കൊതിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞ ഈ ശരീരം…അന്ന് ഞാൻ വിട്ടു
തന്നിട്ട് പോയപ്പോൾ ഉള്ളപോലെ ഇപ്പോഴും ഇരിക്കുന്നു. അതാ എനിക്ക് കൊതി ഏറുന്നു എന്ന്
ഞാനറിയാതെ പറഞ്ഞു പോയത്. ഇതിന് ഇപ്പോഴും കാര്യമായ ഉണ്ടാവോ ചതവോ ഒന്നും
സംഭവിച്ചിട്ടില്ല. പോരാതെ, നീണ്ട മൂന്ന് വർഷം…ഒരു കുട്ടി ഉണ്ടാവാനൊക്കെ പറ്റിയ
അത്യാവശ്യ സമയവും ആയിരുന്നു. മോൾ ഉണ്ടായി, എങ്കിൽകൂടി…അയാളിൽ നിന്ന് മറ്റൊരു കുട്ടി
കൂടി വേണമെന്ന് നീ ആശിച്ചിരുന്നില്ലേ ?. അതോ നമ്മുടെ കുഞ്ഞു ആയതുകൊണ്ട്, മറ്റൊന്ന്
ഇനി വേണ്ടെന്ന് നീ തീർച്ചപ്പെടുത്തിയോ ?.അതിൽ നീ പൂർണ്ണതൃപ്തി കണ്ടെത്തിയിരുന്നോ?”.

ഒന്നിരുത്തി ആലോചിച്ചശേഷം….സാവകാശം ലീന…” അഭീ, നിൻറെ ചോദ്യത്തിൽ തന്നെ ഏതാണ്ട്
അതിൻറെ ഉത്തരം മുഴുവനുണ്ട്. ഞാൻ സംസാരിച്ചു വന്ന വിശദീകരണത്തിൽ ഈ വിഷയമെല്ലാം
അടങ്ങിയിരുന്നതും ആണ്. നിർഭാഗ്യവശാൽ…നീയത് തുടരാൻ അനുവദിച്ചതുമില്ല. എടാ സാമൂഹ്യ
സാമ്പത്തിക ചുറ്റുപാടും നല്ല ആരോഗ്യാവസ്‌ഥയും അനുകൂല ഘടകമായുണ്ടെങ്കിൽ…ആരും
ആഗ്രഹിക്കും ഒന്നിൽകൂടുതൽ കുട്ടികളെ. എനിക്കും അത്തരം ആഗ്രഹങ്ങൾ ഇല്ലായിരുന്നു
എന്ന് പറയാൻ ആവില്ല. മുഴുവൻ തൃപ്തികര സാഹചര്യങ്ങൾ മാത്രം
ആയിരുന്നതിനാൽ…സ്വാഭാവികമായി, എനിക്കും അങ്ങനുള്ള ആശകൾ നിറയെ ഉണ്ടായിരുന്നു.
പക്ഷേ…അതിന്, ആഗ്രഹവും സ്വപ്നവും…മനസ്സും ശരീരവും മാത്രം ഒരുങ്ങി ഇരുന്നാൽ
മതിയാകുമോ ?. അത് കണ്ടറിഞ്ഞു…പങ്കിട്ടനുഭവിച്ചു….പൂർണ്ണതയിൽ എത്തിക്കാൻ വെമ്പൽ
കൊള്ളുന്ന മനസ്സുള്ള, നിന്നെപോലൊരു കൂട്ടാളിയെ കൂടി എനിക്ക് ലഭിക്കണ്ടെ ?.ഇത്
എന്തൊക്കെയോ നീച, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി, എന്നെപ്പോലെ ഒരുത്തിയെ
മറ്റുള്ളവർക്കുമുന്പിൽ വീമ്പു പറഞ്ഞു, എല്ലാവരെയും ബോധ്യപ്പെടുത്താൻ മാത്രം വിവാഹം
ചെയ്യുന്ന ഒരാൾക്ക് കഴിയുമോ ?. അങ്ങനുള്ള ആൾക്ക്, ഒരു കുഞ്ഞു പോയിട്ട്, മനസ്സിനോ
ശരീരത്തിനോ ?…നല്ലൊരു ഉലച്ചിൽപോലും ഉണ്ടാക്കാൻ ആവില്ല. നീ പറഞ്ഞപോലെ…നീ
വിട്ടിട്ടുപോയ അതേ അവസ്‌ഥയിൽ തന്നെയാണ് ഇപ്പോഴും എൻറെ ശരീരം…മാത്രമല്ല, മനസ്സും !
”.

അഭി, കുറ്റബോധം അനുഭവപ്പെട്ടെന്നപോലെ….” ലീനെ, നിന്നെ വേദനിപ്പിക്കാനോ
?…കിടപ്പറയിലെ അവൻറെ പരാധീനതകളെക്കുറിച്ചു ചികഞ്ഞറിയുവാനോ ?…വേണ്ടീട്ടല്ല, ” ഒരു
കുട്ടി മാത്രം”, എന്ന സങ്കല്പത്തിലൂടെ…എൻറെ കുട്ടിയോടുള്ള, എന്നോടുള്ള സ്നേഹത്തിൻറെ
ആഴം മാത്രമാണോ കാരണം ?…എന്ന കടുത്ത ജിജ്ഞാസകൊണ്ട് ചോദിച്ചെന്നെ ഉള്ളൂ. കഴിഞ്ഞതൊക്കെ
കഴിഞ്ഞു, എല്ലാം അവസാനിച്ചു…ഇനി നമുക്കുള്ളിൽ, അത്തരം ചോദിച്ചറിയലുകൾ,
പരസ്പരാന്വേഷണങ്ങൾ….ചിക്കിചികയൽ ഒന്നിൻറെ ഒരാവശ്യവും അവശേഷിക്കുന്നില്ല. നമ്മൾതന്നെ
എല്ലാം സ്വയം തിരിച്ചറിഞ്ഞ സ്‌ഥിതിക്ക്, ഇനി അങ്ങോട്ടുള്ള ജീവിതം…എന്ത് ?…എങ്ങനെ
?…അതുമാത്രം ചിന്തിക്കൂ. പോരേ?…അതാണ് എൻറെ അവസാന ചോദ്യം, ഉത്തരവും. ”

ലീന നിസ്സഹായതയോടെ….” അയാളും ഞാനും തമ്മിൽ, നമ്മൾ തമ്മിലുള്ള സ്നേഹത്തിൻറെ
അന്തരങ്ങൾ സൂചിപ്പിക്കുവാൻ വേണ്ടി, ആ ബന്ധത്തിൻറെ ആഴം വ്യക്തമാക്കുവാൻ പറഞ്ഞുവെന്ന്
മാത്രം. അതിനപ്പുറം…നിനക്ക് കേൾക്കാൻ ഇഷ്‌ടമില്ലാത്ത, പുതിയൊരു അദ്ധ്യായവും ഞാനിനി
തുറക്കുന്നില്ല. മതിയായോ ?.”.
അപ്പോഴേക്കും വെയിൽ നന്നേ മങ്ങി, നേരം സായന്തനത്തിലേക്ക് കടന്നിരുന്നു. പടിഞ്ഞാറ്,
സാന്ധ്യശോഭയിൽ മുങ്ങിനിൽക്കുന്ന..വിരഹസൂര്യനെ നോക്കി…അതിക്രമിച്ച സമയക്രമത്തിൽ
ബോധവതിയായി

എന്നപോലെ…ഭീതിയോടെ….ലീന…” നേരം ഇരുളാവുന്നു അഭീ, എനിക്ക് പോകണം. അവിടെല്ലാവരും
എന്നെ നോക്കി ഇരിക്കുകയാവും. ഇവിടിന്ന്, ”ഗെറ്റ് -റ്റുഗെതെർ” ൻറെ ചെറിയ ഒരു ഇളവ്
കിട്ടിയതാ. തൽക്കാലം അത് ദുരുപയോഗം ചെയ്യുന്നില്ല, പ്രത്യേകിച്ച് നമുക്ക് ഇടക്ക്
ഇതുപോലൊക്കെ ഒന്ന് കണ്ട് മുട്ടണമെങ്കിൽ…..അത് നല്ലതാ…”

അഭി ഇടപെട്ട്…” എന്നാ; നീ ഇനി അധികം വൈകണ്ട, ചെല്ല്…ഞാൻ കൊണ്ട് വിടണമോ ?…അതോ നിന്നെ
കൂട്ടാൻ ആരേലും ഉണ്ടാവുമോ ?”.

ലീന…” അവിടെ, ചടങ്ങു പിരിഞ്ഞു ആളുകൾ പോയികാണുമെങ്കിലും….ഞാൻ കാര്യങ്ങൾ
പറഞ്ഞേൽപ്പിച്ചിരുന്ന കൂട്ടുകാരികൾ ചിലർ ഉണ്ടാവും. എല്ലാം സെറ്റിൽ ചെയ്‌തു ഞാൻ
അവർക്കൊപ്പം പൊയ്ക്കൊള്ളാം. നീ നാളെ വീട്ടിലേക്ക് വരുമോ ?….എല്ലാവരെയും ഒന്ന്കണ്ട്
പരിചയപ്പെടുകയും കൂടി ആവാമല്ലോ ?…കൂട്ടത്തിൽ. ”

” അതിന്, നാളെ കഴിഞ്ഞു മറ്റന്നാൾ മനസമ്മതമല്ലെ ?…ഒരു ദിവസം കാത്താൽ മതിയല്ലോ
?…അതുകഴിഞ്ഞു പള്ളിയിൽവച്ചു കാണാമല്ലോ എല്ലാവരെയും.” പറഞ്ഞു അഭി എണീറ്റു.

ഇതിനകം എണീറ്റു സാരി കുടഞ്ഞുനിന്ന ലീന, അഭിക്കൊപ്പം മെല്ലെ മുന്നോട്ടു നടന്നു.
ഹാളിലേക്കുള്ള നടത്തക്കിടയിൽ ലീന അവനെ വീണ്ടും ഓർമ്മിപ്പിച്ചു…” മനസ്സമ്മതം
കഴിഞ്ഞു, മിന്നുകെട്ട് ഒരുക്കത്തിനുള്ള ചെറിയ ഇടവേള മാത്രമേ എടുക്കൂ. അതുകഴിഞ്ഞു,
എത്രയുംവേഗം….ഒരു മാസത്തിനകം വിവാഹം ഉണ്ടാവും. നിനക്കും മടങ്ങി പോകേണ്ടതല്ലേ ?. ”

ചെറു പുഞ്ചിരിയോടെ അഭി…” എൻറെ തിരിച്ചുപോക്കിൻറെ സംഗതി ഓർത്തു നീ മിന്നുകെട്ട്
ധിറുതിപ്പെട്ടു നടത്തണ്ട. നിനക്കായിട്ട് മറ്റുവല്ല തിരക്കും ഉണ്ടെങ്കിൽ അത് പറ. ”

എനിക്ക് കുറച്ചു തിരക്കുണ്ടെന്ന് കൂട്ടിക്കോ….അത് തികച്ചും എൻറെ സ്വകാര്യവും ആണ്.
ആരോടും അത് ”ഡിസ്‌ക്‌ളോസ്” ചെയ്യാൻ ഉദ്ദേശിക്കുന്നില്ല….” ഗൂഢമായ ഒരു
കള്ളച്ചിരിയോടെ…ലീന തിരിച്ചടിച്ചു.

അപ്പോഴേക്കും അവർ നടന്ന്…ചടങ്ങ് അരങ്ങേറുന്ന സ്‌ഥലത്തു എത്തിയിരുന്നു. പരിപാടികൾ
പൂർത്തിയായി….എല്ലാവരും പിരിഞ്ഞു, ബന്ധപ്പെട്ട സുഹൃത്തുക്കൾ മാത്രം ഒത്തുചേർന്ന്
എല്ലാം പറക്കി, ഒതുക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കയായിരുന്നു. പുറത്തേക്ക്
ഇറങ്ങുന്നതിനിടയിൽ…അഭി ലീനയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു….” ലീനാ ഞാൻ
ഇറങ്ങുന്നു….നിന്നെ കൂട്ടണ്ടല്ലോ ?…”.

ലീന….” ശരിയെടാ…എനിക്ക് കൂട്ട് ഇവരെല്ലാവരും ഉണ്ടെടാ…നീ വിട്ടോ….എടാ പോയാലും…സമയം
കിട്ടുമ്പോൾ വിളിക്കാൻ മറക്കല്ലേ ?…നമ്പർ കയ്യിലുണ്ടല്ലോ ?….വിളിച്ചാൽ മാത്രം പോരാ,
മനസമ്മതം കഴിഞ്ഞാലും ഇടക്ക് കാണണം. അപ്പോൾ മറ്റന്നാൾ കാലത്തു പള്ളിയിൽ…ശരി, ഞാൻ
ഇതൊക്കെ ഒന്ന് ഒതുക്കിവെക്കട്ടെ….കാണാം…ബൈ…..” പറഞ്ഞവസാനിപ്പിച്ചു, ലീന അഭിയിൽ
നിന്നും കൂട്ടുകാർക്കിടയിലേക്ക് ചേർന്നടുത്തു . അഭിയും അവർ എല്ലാവരോടും യാത്ര
പറഞ്ഞു പുറത്തിറങ്ങി….വീട്ടിലേക്ക് തിരിച്ചു.

വർഷം….. രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒമ്പത്, ഞായറാഴ്ച ( 2017 -9 -9 )……
സ്‌ഥലം….. സെൻറ് ജോർജ്ജ് വലിയ പള്ളി, തിരുമല ……
സമയം…….പകൽ ഒമ്പത് മണി ( 9 മണി )………..
അലീന അമൽദേവ് എന്ന ലീനയുടെ മിന്നുകെട്ട് നടന്ന, അതെ പള്ളി. അമ്മയുടെ മിന്നുകെട്ട്
കഴിഞ്ഞു, കൃത്യം ഇരുപത്തിരണ്ട് വർഷം പൂർത്തിക്കുമ്പോൾ…..അതേ പള്ളിയിൽ, അതേ മാസം,
അതേ ദിവസം.അതേ സമയയത്ത്…മകൾ എമിലിയുടെയും ” മനസ്സമ്മതകർമ്മം” അരങ്ങേറുകയായി.

പത്തു മണി കഴിഞ്ഞായിരുന്നു സമയം എങ്കിലും…അഭിയും ചങ്ങായിമാരും ഒമ്പത് മാണി ആയപ്പോൾ
തന്നെ പള്ളി എത്തിച്ചേർന്നിരുന്നു. എല്ലാവരുംകൂടി കാലത്തു തന്നെ തമ്പാനൂർ
ടൗണിലെത്തി, അവിടുന്നൊരുമിച്ചു പള്ളിയിലേക്ക് എത്തുകയായിരുന്നു.
അക്കൂട്ടത്തിൽ…ഹരിഗോവിന്ദ്, എഡ്വേർഡ്,ഷമീർ, സുധീർഷാ തുടങ്ങിയാവരുടെ സംഘാംഗങ്ങൾ
എല്ലാവരും ഉണ്ടായിരുന്നു അഭിക്കൊപ്പം. പത്തുമണി ആയപ്പോഴേക്കും പള്ളിയങ്കണം ആകെ
ആളുകളെകൊണ്ട് നിറയാൻ തുടങ്ങിയിരുന്നു. ലീനയുടെ മിന്നുകെട്ട് നടന്ന പള്ളിയും
പരിസരവും എങ്കിലും…നീണ്ട ഇരുപത് വർഷങ്ങൾ…അവിടുത്തെ ക്രമീകരണങ്ങൾ…..മറ്റ് സജ്ജീകരണ
ചിട്ടവട്ടങ്ങളിൽ ഒക്കെ …. പ്രകടമായ വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അമ്മയുടെ വിവാഹന
നടന്ന അതേ പള്ളിയിൽ വച്ചു, മകളുടെ കൂടി വിവാഹനിശ്ചയ പരിപാടിയിലും ഭാഗഭാക്കാകാൻ
കഴിയുക !…ലീനയുടെ കൂട്ടുകാർക്ക് മുഴുവൻ, തങ്ങൾക്ക് ലഭിച്ചൊരു അപൂർവ്വ സൗഭാഗ്യമായി
അനുഭവപ്പെട്ടു. എഡ്വേർഡും ഹരിയും ഷമീറും കഴിഞ്ഞാൽ രണ്ട് മൂന്ന് പെൺകുട്ടികൾക്കും
കൂടിയേ ആ ഗാനത്തിൽ…ഭാഗ്യം സിദ്ധിച്ചവർ. എല്ലാ കാര്യത്തിലും മേല്നോട്ടക്കാരിയായി ലീന
മാത്രമേ ഉണ്ടായിരുന്നുള്ളൂ.എങ്കിലും, ആ ചടങ്ങ്…കഴിയുന്നിടത്തോളം ആഘോഷമായി തന്നെ
നടത്താനുറപ്പിച്ചു, എല്ലാത്തിലും ഒരുമിച്ചു മേൽനോട്ടം വഹിച്ചവൾ
സന്തോഷവതിയായി…അങ്ങോളം ഇങ്ങോളം ഓടിച്ചാടി നടക്കുന്നുണ്ടായിരുന്നു. നല്ലൊരു വിഭാഗം
ആളുകളെ പങ്കെടുപ്പിച്ചു സാമാന്യം ആർഭാടമായിതന്നെ ആ കർമ്മ0 നടപ്പിലാക്കിയതിൽ നിന്ന്
…അവളുടെ വിദഗ്‌ദമായ ആസൂത്രണ മികവും…കഴിവും…മറ്റെല്ലാവരെയും പോലെ ലഭിക്കും
ബോധ്യമായി. ചുരുക്കത്തിൽ…അഭൂതപൂർവ്വമായ ജനപങ്കാളിത്തത്താലും…വർണ്ണാഭ നിറഞ്ഞുനിന്ന
ആഘോഷച്ചടങ്ങിനാലും….എല്ലാം ഒരു കൊച്ചു കെട്ടുകല്യാണത്തിന് സമാനമായി,
സമ്പന്നമായിരുന്നു…ആ മനസ്സമ്മത കർമ്മം !. അഭിയേറെ വിമുഖത പുലർത്തിയിരുന്നു
എങ്കിലും, വിളിച്ചുചൊല്ലൽ ചടങ്ങിന് മുന്നേ അവനെ മുമ്പിൽ കൊണ്ടുനിർത്താൻ ലീന
പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളിൽ മറ്റുപലരും…കർമ്മം കഴിഞ്ഞ ഉടൻ സ്‌ഥലം
വിട്ടെങ്കിലും…ലീനയുടെ ശക്തമായ നിർബന്ധം മൂലം,എഡ്വേർഡിനും ഹരിക്കുമൊപ്പം അഭി,
ചടങ്ങെല്ലാം പൂർത്തിയായി എല്ലാവരും പിരിയുംവരെ അവിടവിടെയായി തന്നെ ഉണ്ടായിരുന്നു.
ഒടുവിൽ, എല്ലാവർക്കുമൊപ്പമിരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചു,
പുതുമണവാള-മണവാട്ടിമാരെ കണ്ട് പരിചയപ്പെട്ട്, അൽപനേരം സംസാരിച്ചു സമയ൦ ചിലവിട്ടു,
അവർക്കൊപ്പം കുറച്ചു ഫോട്ടോസെക്ഷനിലും പങ്കെടുത്തു…മുഖം കാണിച്ചു ലീനയെ പരമാവധി അവൻ
സന്തോഷിപ്പിക്കാൻ ശ്രമിച്ചു.പിന്നെ അതുംകഴിഞ്ഞു, പയ്യൻ കൂട്ടരേ യാത്രയുമാക്കി,
എല്ലാവരോടും യാത്രയും ചോദിച്ചു തൃപ്തനായ്…അലീനയുടെ മനസ്സും നിറച്ചാണ് അഭി
കൂട്ടുകാർക്കൊപ്പം അവിടം വിട്ടത്.

പിന്നീടങ്ങോട്ട്….ലീനക്ക് സന്തോഷത്തിൻറെ നാളുകളായിരുന്നു. ഉത്സവസമാനമായ
ദിനരാത്രങ്ങൾ !. എല്ലാംകൊണ്ടും അതിരറ്റ ഉത്സാഹവതിയായിരുന്നെങ്കിലും…ഒന്നും മറ്റാരും
അറിയാതിരിക്കാൻ…എല്ലാം ഉള്ളിൽ അടക്കിപിടിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവൾ.
അധികം വൈകാതെ, അകന്നുനിന്ന അടുത്ത ബന്ധുജനങ്ങൾ ഉൾപ്പടെ, സ്വന്തക്കാർ എല്ലാവരുടെയും
സഹകരണത്തോടെ, മിലിമോളുടെ മിന്നുകെട്ട് കർമ്മത്തിൻറെ ചർച്ചകൾ തുടങ്ങിവച്ച. ഉള്ളിൽ
കുട്ടിയുടെ അച്ഛൻറെയും…പുറമെ ഒരു സുഹൃത്തിൻറെയും സ്‌ഥാനമാനം നൽകി, അവൾ അഭിയേയും
അതിൻറെയൊക്കെ ഭാഗഭാക്കാക്കി മാറ്റി. നല്ല നിർദ്ദേശങ്ങൾ തേടി…അവൾ അവനെ പലപ്പോഴായി
സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു എങ്കിലും പല ഒഴിവുകഴിവുകൾ
നിരത്തി…അഭിയും സ്‌ഥിരമായി അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറികൊണ്ടുമിരുന്നു.
എന്നിരുന്നാലും…അവൾ ആവശ്യപ്പെട്ടപ്പോൾ എല്ലാം പുറമെനിന്ന് അവൾക്ക് വേണ്ടുന്ന എല്ലാ
”ബാക്ക് സപ്പോർട്ട്”ഉം സഹായസഹകരണങ്ങളും നൽകാൻ അഭി മറന്നില്ല.

അപ്രതീക്ഷമായ നാട്ടിൽവരവ് !….ആ പരിസങ്ങളിൽനിന്ന് നല്ല സൗഹൃദങ്ങൾ ഫലപ്രദമായി
കവർന്നെടുക്കാൻ കഴിയാത്തൊരു ദൗർബല്യം….ഒട്ടൊന്നുമല്ല അഭിയെ ഉലച്ചത്. അതിൻ്റെ
അപര്യാപ്തത, അടുത്ത ദിവസങ്ങളിൽ അവനെ നന്നായി വിരസത അണിയിക്കുവാനും തുടങ്ങി. അത്
മനസ്സിലാക്കി,പ്രതിവിധിയയായി അലീന മനസ്സമ്മതത്തിൻറെ പിറ്റേ നാൾ മുതലേ… അവനെ
നിരന്തരമായി ഫോണിൽ വിളിച്ചു സംസാരിച്ചു, മുഷിവകറ്റി, സന്തോഷം
പങ്കിട്ടുകൊണ്ടിരുന്നു. അതിനൊപ്പം മിലിമോളുടെ കല്യാണസംഗതികളുടെ വിശദാ൦ശങ്ങൾ
വിശദമായി ചർച്ച ചെയ്ത്…അവനെ” കാര്യങ്ങൾക്കൊപ്പം ” നടത്തിക്കാനും അവൾ നല്ല പരിശ്രമം
തുടർന്നു. അതേസമയം…നഗരത്തിൽ എവിടെങ്കിലുമൊക്കെ വച്ചു, എപ്പോഴെങ്കിലുമൊക്കെ , അവനെ
നേരിട്ട് കണ്ടുമുട്ടുന്നതിന് അവസരങ്ങൾ സൃഷ്‌ടിക്കാനും അവൾ മടിച്ചില്ല. അതിലെല്ലാം
കടുത്ത വൈമനസ്യ0 അഭി പുലർത്തിയിരുന്നെങ്കിലും….കല്യാണഷോപ്പിംഗുകളുടെയും മറ്റും പേര്
പറഞ്ഞു, ടൗണിൽ വന്ന്…” ടീ ഷെയറിങ്ങ് ”നും അവനോടൊത്തു സമയം ചിലവഴിക്കാനുമാണ് അവൾ
അധികവും ശ്രമിച്ചത്. എന്നാൽ, അവളുടെ അവസ്‌ഥകൾ ശരിക്കും പഠിച്ചിരുന്ന അഭി,
അതിൽനിന്നൊക്കെ അവളെ നിരുത്സാഹിപ്പിച്ചു…പിന്തിരിപ്പിച്ചു സ്നേഹബന്ധം ഫോൺവിളികൾ
മാത്രമായി നിലനിർത്താൻ ശ്രമിച്ചു. അങ്ങനെ അപൂർവ്വം ഒന്ന് രണ്ട് തവണ മാത്രം
അലീന-അഭിജിത് ജോഡികൾ നഗരത്തിൽ വച്ച് കണ്ടുമുട്ടിയിരുന്നെങ്കിലും…നീണ്ടസമയ ഫോൺ
സംസാരങ്ങൾ തന്നെയായിരുന്നു രണ്ടാൾക്കും, ശബ്ദസാമീപ്യംകൊണ്ട് സ്വച്ഛന്ദസ്വർഗ്ഗം
തീർത്ത വിസ്‌തൃത സ്വപ്‌നസാമ്രാജ്യം !.

ഇത്തരം സുദീർഘസമയ ഫോൺ ബാന്ധവങ്ങളിലൊന്നും അഭിയെ ശ്രദ്ധിക്കാൻ ആരും കാര്യമായി
മിനക്കെട്ടിരുന്നില്ല. എങ്കിലും, ലീനയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അഭി,
നാട്ടിൽ വന്നുചേർന്ന നിമിഷം തുടങ്ങി, മമ്മിയിൽ പ്രകടമാവുന്ന വലിയ
മാറ്റങ്ങൾ…നേരിട്ടും അല്ലാതെയും ഇടതടവില്ലാതെ, ശ്രദ്ധാപൂർവ്വം കണ്ട്, നിരീക്ഷിച്ചു
പോകുകയായിരുന്നു അവരുടെ സ്വന്തം മകൾ എമിലി. അതിനുശേഷം മമ്മി എത്രമാത്രം
ആഹ്ളാദവതിയാണ്…എന്ത് മാത്രം ആവേശനിറവിലാണ്. അന്നുമുതലുള്ള അവരുടെ ഓരോരോ
മുഹൂർത്തങ്ങൾ !..അതവരിൽ തുടർച്ചയായി വരുത്തുന്ന പരിവർത്തനങ്ങൾ…. അവളിൽ വല്ലാതെ
കൗതുകം ഉണർത്തിയ സംഭവങ്ങൾ…. എല്ലാം മിലി സാകൂതം ഓർത്തു. ഗ്രാൻമയും താനും ഉൾപ്പടെ,
അകന്നും അടുത്തും നിന്നിരുന്ന ബന്ധുജനങ്ങളോടെല്ലാം മമ്മി ഇപ്പോൾ..എത്ര ശാന്തതയിലും
സന്തോഷത്തിലുമാണ് പെരുമാറുന്നത് ?. ഒരാളുടെ രംഗപ്രവേശം…. മറ്റൊരു വ്യക്തിയിൽ
ഇത്രത്തോളം വ്യത്യാസങ്ങൾ വരുത്തുവാൻ സാധിക്കുമോ ?. വരുത്തുമെങ്കിൽ തീർച്ചയായും അത്,
വെറുമൊരു സൗഹൃദബന്ധം കൊണ്ട് മാത്രമാവാൻ ഒരിക്കലും തരമില്ല. അപ്പോൾ അതിന്
അതിനപ്പുറം….വേറെയും ഏതോ അജ്ഞാതമാനം കൂടി ഉണ്ടെന്നല്ലേ ?…അതിനർത്ഥ0 !. മമ്മിയിൽ
കണ്ടുതുടങ്ങിയ പുതിയ,പ്രകടമായ മാറ്റങ്ങളെ….സംശയത്തിൻറെ പുകമറയിൽ, വെറുതെ
ഇരുന്നൊന്ന് അവലോകനം ചെയ്‌തു നോക്കിയ മകൾ മിലിയുടെ ചിന്തകൾ ” കാടുകയറി”. കഴിഞ്ഞുപോയ
നാളുകളിലേക്ക് വീണ്ടുംവീണ്ടും അവൾ പിന്തിരിഞ്ഞു നോക്കി. അഭിജിത് അങ്കിൾ , മമ്മീടെ
പഴയ ”ഇന്റിമേറ്റ് ഫ്രണ്ട്” എന്ന് പറഞ്ഞാണ് കഴിഞ്ഞൊരു ദിവസം, തങ്ങടെ ഹോട്ടലിൽ വച്ച്
തനിക്ക് പരിചയപ്പെടുത്തി തരുന്നത്. പിന്നെ, അവരുടെ
സംസാരങ്ങൾ…ഇടപെടീലുകൾ…കളിയുംതമാശയും ചേർന്നുള്ള അടുപ്പം…അന്നും, അതുകഴിഞ്ഞും
പലപ്പോഴായി കണ്ടും കേട്ടും മനസ്സിലായി കഴിഞ്ഞപ്പോൾ….തനിക്ക് പൂർണ്ണ ബോധ്യമായി
കഴിഞ്ഞിരിക്കുന്നു, വെറും സൗഹൃദത്തിന് അപ്പുറം….അവർ തമ്മിൽ അഗാഢമായ ഏതോ ”ഹൃദയബന്ധം”
ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് !. അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
..പോലും.മമ്മീടെ കണ്ണുകളിൽ കാണുന്ന തിളക്കം, മുഖത്ത് വിരിയുന്ന പ്രസന്നത,
ഭാവഹാദികളിൽ ആകെ ഉണരുന്ന ചടുലത !….ആ

അതിശയങ്ങളാകെ,കൂട്ടിവായിക്കുമ്പോൾ…സംശയം കൂടാൻ…ഇനിയും വേറെ ഉദാഹരണങ്ങൾ വേണ്ടാ.
കോളേജിൽ പഠിക്കുന്ന സമയത്തു, മമ്മിക്കേതോ ദിവ്യമായ പ്രണയബന്ധം ഉണ്ടായിരുന്നു
എന്നും…അത് നടത്തികൊടുക്കാതെ, മമ്മീടെ പേരൻസ് മമ്മിയെ നിർബന്ധിച്ചു…പപ്പയുമായുള്ള
കല്യാണം നടത്തുകയായിരുന്നു എന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാമുകൻ അതോടെ, നാടും
സ്‌ഥലവും സ്വന്തം വീടുപോലും ഉപേക്ഷിച്ചു എവിടേക്കോ?…പുറപ്പെട്ടു പോയെന്നും
മറ്റുമുള്ള, കുറെയധികം ”ശ്രുതി”കൾ…മുമ്പ് കേൾക്കാൻ ഇടവന്നിരുന്നു. പഠിക്കുന്നതിൻറെ
തിരക്കിലും…മമ്മിയെ അത്രക്ക് വിശ്വാസവും ഉള്ളതിനാലും…അന്ന് അതൊന്നും അത്ര
കാര്യമാക്കാൻ നിന്നിരുന്നില്ല. പക്ഷെ !…ഇപ്പോഴോ ?.ഇപ്പോൾ പറഞ്ഞു കേൾക്കുന്നതൊക്കെ,
നഗ്നസത്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയേണ്ടുന്ന അവസ്‌ഥകളിലേക്ക് സംഗതികൾ
നീങ്ങുന്നു. നോക്കട്ടേ, എല്ലാം എവിടംവരെ ചെന്ന് അവസാനിക്കും ?…എന്ന് നോക്കുകതന്നെ
!. എമിലി കാര്യമായി എല്ലാം അപഗ്രഥനം ചെയ്‌തു അളന്നു കണക്കുകൂട്ടി, തിട്ടപ്പെടുത്തി
വച്ചു. പിന്നീടുള്ള അവളുടെ ശ്രദ്ധകൾ മുഴുവൻ…മമ്മിയെ ആകെ ചുറ്റിപറ്റി, അവരുടെ
നിത്യവൃത്തികൾ നിറയെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ളതായിരുന്നു. എന്നാൽ…ദിവസങ്ങൾ
പിന്നിടുകയെ…അവൾ ആലോചിച്ചപ്പോൾ…അവരുടെ പ്രവർത്തികൾ മൊത്തത്തിൽ തന്നെ കൂടുതൽ
വിസ്മയങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്നതായി അവൾക്ക് തോന്നി. നിത്യേന നിത്യേന,
ഓരോന്ന് കാണുകയും അറിയുകയും ചെയ്യുമ്പോൾ…സന്ദേഹങ്ങൾ, ബലപ്പെട്ടു, ഉത്കണ്ഠകൾ
ക്രമാതീതമായി വർദ്ധിക്കുന്നു. ആശങ്കകൾ ഒന്നൊഴിയാതെ ഏറിവരുന്നു, എന്തുചെയ്യാൻ ?. താൻ
ഇടക്കൊക്കെ വീട്ടിൽ ”മൊബൈൽഫോൺ” വെറുതെ ഉപയോഗിക്കുമ്പോൾ, അതിന് തന്നെ കണക്കറ്റ്
ശാസ്സിക്കുകയും…തനിക്ക് അത് കൈകൊണ്ട് തൊടുന്നത് പോലും ”കലി” എന്ന് പറഞ്ഞു വാശി
പിടിക്കുകയും ചെയ്‌തു കൊണ്ടിരുന്ന മാതാവ് ഇപ്പോൾ അത് നിലത്തു വാക്കുന്നതേ
കാണുന്നില്ല. മാത്രവുമല്ല, ഒരു പരിസരബോധവും ഇല്ലാതെ, എപ്പോഴും അതിൽ നോക്കിയിരുന്നു
കളിയും ചിരിയും അട്ടഹാസങ്ങളും മാത്രം !. സർവ്വസമയവും അതിൽ കേന്ദ്രീകരിച്ചു,
മണിക്കൂറുകളോളം സംസാരത്തിൽ മുഴുകിയിരിക്കുന്ന മമ്മി…ഇപ്പോൾ മറ്റെല്ലാം തന്നെ മറന്നു
ജീവിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം താരതമ്യം ചെയ്‌തു
നോക്കുമ്പോൾ…ഉറപ്പായും ബോധ്യമായി പോകുന്നു…അന്ന് അവരെ കെട്ടാൻ കഴിയാതെ, പുറപ്പെട്ടു
പോയിരുന്ന ആ സുന്ദരകാമുകൻ തന്നെയല്ലേ ?…കാലങ്ങൾക്ക്ശേഷം…മമ്മിയെ തിരഞ്ഞു
എത്തിയിരിക്കുന്ന ” ഈ” അങ്കിൾ ?. മിലിമോളുടെ തല പുകഞ്ഞു….ചിന്തൽ ആകെ,
ആശയക്കുഴപ്പത്തിലായി. ”സംഗതികൾ” ഇത്രയൊക്കെ ആയിട്ടും…സർവ്വതും മനസ്സിലാക്കാൻ
പ്രാപ്‌തിയിലെത്തിയ മകളായ തനിക്കുകൂടി സകലതും ഗ്രഹണീയമാവും എന്നു തിരിച്ചറിവുള്ള
അമ്മ എന്തേ…ഇതേക്കുറിച്ചു ”കമാ”ന്നൊരു വാക്കു, തന്നോട് മിണ്ടാത്തത് ?…മിലി തുടരെ
ആലോചിച്ചു. അങ്ങനെയുള്ള അവരോട്, ഇനി താനായിട്ട് അങ്ങോട്ട് പോയി തൽക്കാലം ”
എന്തെങ്കിലും” ചോദിക്കാനില്ല…അവർക്ക് പറയണം എന്നുതോന്നി എപ്പോഴെങ്കിലും
വരുന്നെങ്കിൽ വരട്ടേ. അതുവരെ അവരെ നിശബ്ദമായി വീക്ഷിക്കുക തന്നെ. മിലിമോളുടെ
മിഴിയും മനവും ചിന്തകളും അങ്ങനെ…ലീനമമ്മിയുടെ ഓരോരോ ദിനാന്ത ചലനങ്ങളിലും
ചെയ്‌തികളിലുമായി…”ദൃഷ്‌ടികടാക്ഷങ്ങൾ” വാരിവിതറി, സ്വൈരവിഹാരങ്ങൾ
തുടർന്നുകൊണ്ടിരുന്നു. പരമാർത്ഥം പറഞ്ഞാൽ…ലീനയാകട്ടെ, അഭി വന്നെത്തിയ ശേഷം…മിലി
ഉദ്ദേശിച്ചിരുന്ന പോലെയൊക്കെത്തന്നെ പുതിയൊരു ലോകവും ജീവിതവും ചുറ്റിപറ്റി
ആയിരുന്നു തൻറെ ദിനരാവുകൾ തള്ളി നീക്കിയിരുന്നത് മുഴുവനും. അപ്പോൾ നിലനിന്ന മനസ്സും
കർമ്മങ്ങളും ആകട്ടെ, അവളുടെ മാത്രം നിയന്ത്രണത്തിൻ കീഴിൽ…അഭിയും മകളുടെ
മിന്നുകെട്ടും,സുരഭിലഭാവിയും ഒക്കെയായി…കുറെ പകൽ കിനാവുകളും ഓർമ്മകളും മോഹങ്ങളും
തഴുകി താലോലിച്ചു, മഹത്വസുന്ദരമാക്കി, ഒന്നുമറിയാതെ ഒരു പൊങ്ങുതടിപോലെ അങ്ങനെ
ഒഴുകി, മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

എന്നാൽ മമ്മീടെ പ്രിയപ്പെട്ട മോൾ മിലിക്കാവട്ടെ…നാൾക്ക് നാൾ…തന്നോടൊന്നും തുറന്ന്
സംസാരിക്കാതെ . മമ്മി തുടർന്ന് പോകുന്ന അതിരില്ലാത്ത പുതിയ ബന്ധത്തിൻറെ
ആഴങ്ങളെക്കുറിച്ചോർത്തു വല്ലാതെ ആകുലചിത്തയായി. ” തങ്ങളുടെ” ഭാവിജീവിതത്തെ
കുറിച്ചുള്ള തീരുമാനങ്ങളുടെ

അപര്യാപ്തതയിൽ….ഉത്കണ്ഠകൂടി, അവൾ തീർത്തും അസ്വസ്‌ഥമനസ്‌കയായി മാറികഴിഞ്ഞിരുന്നു.
അതിന് അവൾക്കടിസ്‌ഥാനം കൊടുക്കന്ന ഭയാശങ്കകൾ നിറയുന്ന കാഴ്ചകളുടെ
ഉത്സവദിവസങ്ങളായിരുന്നു പിന്നീട് കടന്നുപോയതും. താനുമായി ഒരുമിച്ചുള്ള
..നേരങ്ങളിൽപോലും….യാതൊരു വീണ്ടുവിചാരവും കൂടാതെ, അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു
മറിയാനാണ് മമ്മി മുഴുവൻ സമയവും ചിലവിടുന്നത്. താൻ എന്ത് കരുതും ?… എന്നുള്ള
‘ചളിപ്പ്’ കൊണ്ട് ഒന്നുമല്ല….താൻ അങ്ങോട്ട് കേറി എന്തെങ്കിലും ചോദിക്കാൻ ‘ഇട’
വന്നെങ്കിലോ ?…അതിന്, ഏത് കള്ളത്തരം മെനയും ?….എന്നുള്ള ആശങ്കയാൽ ആയിരിക്കും…ഇപ്പോൾ
തന്നോട് പഴയ അടുപ്പം കാണിക്കാതെ, വല്ലാതെ അകലാൻ ശ്രമിക്കുന്നത്. ഈ നാളു വരെയും
രണ്ടുപേരുടെയും മനസ്സിലിരുപ്പ് ഒട്ടുംതന്നെ പുറത്തു വരുന്നില്ല. ഇതിൽ കൂടുതൽ
കാര്യങ്ങൾ വെളിവാകാൻ ?…ഇനി,എന്തെങ്കിലും അർത്ഥതലങ്ങൾ അന്വേഷിച്ചു അലയേണ്ട ആവശ്യമോ
?…ഏതെങ്കിലും ജോൽസ്യൻറെ അടുത്തു പോകേണ്ട ആവശ്യമോ?… ഇല്ല. എല്ലാം പകൽ പോലെ
വ്യക്തമാണ്. അവരുടെ ഉദ്ദേശം….ഇനി എന്ത് ?…എപ്പോൾ ?..ഡങ്ങ്നെ ?…ഇത്രയും അറിഞ്ഞാൽ മതി
!. ഒന്നുണ്ട്, താൻ വിവാഹം കഴിച്ചു പോയാലും….മമ്മി തിരികെ, തൻറെ ”ഗ്രാൻഡ് പേരന്റസ്
”നടുത്തു പോകുകയോ… അവർക്കൊപ്പം ജീവിക്കാൻ തയ്യാറാവുകയോ ചെയ്യാൻ തരമില്ല. പിന്നെ
ഉയർന്നുവരുന്ന ഒരു ചോദ്യമേ ശേഷിക്കുന്നുള്ളു. താൻ പോകുമ്പോൾ…റോഷൻറെ വീട്ടിലേക്ക്
മമ്മിയെ കൂടി കൂട്ടാൻ ആവുമോ?…’അവൻ ‘അത് സമ്മതിച്ചാലും…മമ്മി അതിന് തയ്യാറായേക്കുമോ
?. അതുമല്ലെങ്കിൽ…തൻറെ വീട്ടിൽ, തനിക്കും മമ്മിക്കും ഒപ്പം വന്നുതാമസിക്കുവാൻ….അവനു
മനസ്സുണ്ടാകുമോ ?. ചോദ്യങ്ങൾ ധാരാളം തനിക്ക് മുന്നിലുണ്ട്. മമ്മിയെ തനിച്ചു
വീട്ടിലാക്കി പോകുന്നത്ഒഴിച്ചാൽ…മറ്റെല്ലാം സമ്മതം. ഇത്യാദി കാര്യങ്ങളെക്കുറിച്ചു
ഇതുവരെ വാതുറന്ന് ഒരു വാക്ക് മമ്മി ഉരിയാടിയിട്ടില്ല. അതോ ?….ഇതിനെല്ലാം അപ്പുറം,
പഴയ കാമുകനും ഒരുമിച്ചുള്ള ഒരു പുതിയ ജീവിതമാണോ ?….അവർ ഇരുവരും ഇതിലൂടെല്ലാം
ആഗ്രഹിച്ചു കൂട്ടുന്നത്. തൻറെ…മമ്മീടെ, എല്ലാം ഭാവി…സകലതും…അവരുടെ തീരുമാനങ്ങളിലൂടെ
ആണ് ഇനി വെളിപ്പെടാൻ ഇരിക്കുന്നത്. അത് അറിയാൻ…മമ്മിയായിട്ട് ”ഇട
”നൽകുന്നില്ലെങ്കിൽ…മറ്റു വഴികൾ ആലോചിക്കുക തന്നെ !. മിലിയുടെ മനസ്സ്….അതിർത്തികൾ
കടന്ന്….പാറി പറന്നു.

മിലിമോളുടെ ഇത്തരം നീണ്ട, കലുഷിത ചിന്തകൾ…മനോവ്യാപാരങ്ങൾ…തീരുമാനങ്ങൾ…ഒന്നും
അഭി-ലീന കമിതാക്കൾ ലവലേശം അറിയുന്നുണ്ടായിരുന്നില്ല. ലീനക്ക് അത് ആലോചിക്കാനുള്ള
സാവകാശമോ….സ്വസ്‌ഥതയോ ?…വീട്ടിലെ പുതിയ ജീവിതത്തിൽ ഒട്ടും ഇല്ലായിരുന്നു
എന്നതായിരുന്നു ഒരു വലിയ സത്യം. ഒരു ഭാഗത്തു അഭിയുമായുള്ള പുതിയ ബന്ധത്തിൻറെ
ഇഴയടുപ്പങ്ങൾ….മറുവശത്തു മിലിമോളുടെ വിവാഹസംബന്ധമായ പ്രശ്നങ്ങളുടെ തിക്കിത്തിരക്കും
സമ്മർദ്ദവും !…ലീനക്കാകെ മനഃസംഘർഷത്തിൻറെ ദിവസങ്ങളായിരുന്നു അത്. എങ്കിലും,
അഭിയുമായും…തൻറെ സ്വന്തക്കാരുമായും…നിരന്തര ചർച്ചകളും …അഭിപ്രായ രൂപീകരണങ്ങളും
നടത്തി…മോളുടെ മിന്നുകെട്ട്, എത്രയും സത്വരം തന്നെ നടത്തുവാനുള്ള തീരുമാന ഐക്യത്തിൽ
ലീന വന്നെത്തി. തീയതിയും സമയവും മറ്റും….പള്ളിയിൽനിന്നും കുറിച്ച് വാങ്ങിച്ചു,
കല്യാണകുറിമാനം കത്തുരൂപത്തിലാക്കി…ധൃതഗതിയിൽ വിവാഹക്ഷണം തുടങ്ങാനുറപ്പിച്ചു…അവൾ
അത് അച്ചടിക്കായി…പ്രസ്സിൽ ഏൽപ്പിച്ചു.

തൊട്ടടുത്ത ദിവസം, പ്രഭാതത്തിൽ….വിവാഹ’കാര്യത്തിൻറെ ”ആദ്യപടി” എന്ന
നിലയിൽ…അച്ചടിമഷി പുരണ്ട, മിലിമോളുടെ കല്യാണ

ക്ഷണക്കത്തു…അച്ചടിശാലയിൽ നിന്ന് ഏറ്റുവാങ്ങാൻ അഭിയെകൂടി അവിടേക്ക് ക്ഷണിച്ചു.
പതിവുപോലെ ലീനക്കുട്ടീടെ ക്ഷണപ്രകാരം, അഭി ഡൗണിലേക്ക് പാഞ്ഞെത്തി. ഇരുവരുടെയും
ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിൽ ഒന്നായിരുന്നത്. ഇരുവരും
ഒരുമിച്ചുചേർന്നു… ചന്ദനനിറത്തിലെ അമൂല്യമാർന്ന…കല്യാണകുറിമാനം നേരിട്ട് കൈകളിൽ
ഏറ്റുവാങ്ങി. കെട്ടുപൊട്ടിച്ചു, മെല്ലെ ലീന അതിൽനിന്നും വിശിഷ്‌ടമായ ഒന്ന്
പുറത്തെടുത്തു…അതിൻറെ പുറംചട്ടക്ക് പുറത്തു…വർണ്ണാക്ഷരങ്ങളിൽ…” എൻറെ പപ്പായ്ക്ക്”….
എന്നെഴുതി….സാവധാനം അഭിയുടെ കൈവിരലുകളിലേക്ക് കൈമാറി. വിറയ്ക്കുന്ന കൈവിരലുകളാലെ,
അവൻ കണ്ണുചിമ്മി അത് വായിച്ചു…പുറംചട്ട തുറന്ന്, അകത്തേക്ക് മിഴികൾ
ആനയിച്ചു.സ്വർണ്ണാഭമായ ആദ്യതാൾ മറിച്ചു, പിന്നെയും അതിനുള്ളിലെ വർണ്ണാക്ഷര
നിറവുകളിലേക്ക് അവൻ മെല്ലെ മിഴികൾ നട്ടു. ചന്ദനതളികയിൽ….സ്വർണ്ണപതക്കങ്ങൾ കുത്തിയ
”ലളിതസുന്ദര” വാക്കുകളുടെ മഹത് സ്രേണി. ഇരുപത് വർഷങ്ങൾക്കു മുൻപ്, അലീനയുടെ
വീട്ടിൽനിന്നും ‘പ്രതികാരരൂപത്തിൽ’വീട്ടുകാർ അയച്ചുകൊടുത്ത ഇതുപോലൊരു കത്ത് അന്നു
തന്നെ തകർത്തു, ബോധശൂന്യതകളിലേക്കാണ് കൂട്ടികൊണ്ട് പോയത്. എങ്കിൽ…വർഷങ്ങൾക്ക്
ശേഷം…ഇന്ന് ഇത്,അവളുടെ പൊന്നുമകൾ… തൻറെ എല്ലാമെല്ലാം ആയ സ്വന്തം മകൾ, എമിലി മോളുടെ
” കല്യാണക്കുറി”…അത്യാഹ്ളാദവും ആത്മാഭിമാനവും നിറച്ചു….തന്നെ
സ്വപ്നലോകത്തേക്ക് ഉയർത്തി ഉയർത്തി കൊണ്ടുപോകുന്നു.അതിർത്തികൾ ഇല്ലാത്ത
സ്വർഗ്ഗീയാനന്ദങ്ങൾ സമ്മാനിക്കുന്ന ആ അനുഭവസാക്ഷ്യത്തിൻറെ ” അക്ഷരനക്ഷത്രങ്ങൾ”….
ഏതാണ്ട് ഇതുപോലെ ആയിരുന്നു…..” എമിലി വെഡ്‌സ് റോഷൻ….ഓൺ ( 9 -9 -2017) ഒമ്പത് –
ഒമ്പത് – രണ്ടായിരത്തി പതിനേഴ്….അറ്റ് മാർത്തോമാ ചർച് തിരുമല, തിരുവനതപുരം” .(
അവസാനിക്കുന്നില്ല ) സാക്ഷി………



31330cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 14