ഇതു എന്റെ ആദ്യത്തെ ചെറിയ പ്രണയകഥയാണ്. കഥയുടെ കഴിഞ്ഞ 2 ഭാഗത്തിനും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദിയുണ്ട്. ഈ അവസാന ഭാഗത്തിനും നിങ്ങൾ വലിയ സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ തുടങ്ങട്ടെ……..
ജിഷ്ണുവും നീരജും ചെമ്പകത്തിന്റെ അടുത്ത് എത്തി.അവരെ കണ്ടതും ചെമ്പകം ചോദിച്ചു “നിങ്ങൾ എന്താ ഇവിടെ? മറ്റുള്ളവർ എവിടെ? ജിഷ്ണു തുടർന്നു, “ഞങ്ങൾക്ക് നിന്നോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്. അതാണ് ഞങ്ങൾ മാത്രമായി വന്നത്. പക്ഷെ ഞങ്ങൾക്ക് പറയാനുള്ളത് കേട്ടുകഴിഞ്ഞിട്ടേ നീ തിരിച്ചു മറുപടി പറയാകൂ. അതു “അല്ല” എന്നായാലും “അതെ” എന്നായാലും.”
ചെമ്പകം : അതെന്താ എന്നോട് മാത്രമായി പറയാനുള്ളത്. അത്ര സ്വകാര്യമായ കാര്യമാണോ?
ജിഷ്ണു : അതെ.കിരൺ എന്റെ കസിൻ ആണ്. അതുനു പുറമെ അവനു കുട്ടിയെ ഒരുപാടു ഇഷ്ടമാണ്. ആ ഇഷ്ടം പറയാൻ അവൻ പല തവണ തന്റെ അടുത്ത് വന്നതാണ്. പക്ഷെ നിന്റെ മുന്നിൽ എത്തുമ്പോൾ അവനു ഒരു പേടി. നീ എങ്ങനെ പ്രതികരിക്കും എന്നു അവനറിയില്ല്യല്ലോ. അതാണ് അകാര്യം പറയാൻ ഞങ്ങൾ തന്നെ വന്നത്.
ചെമ്പകം : ക്ഷമിക്കണം എനിക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല്യ. കാരണം എനിക്ക് ഈ കാടും വീടും വിട്ടു പുറത്തു പോകാൻ കഴിയില്ല്യ. എനിക്ക് പഠിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ടാണ് ഞാൻ ഇത്രയും നാളും ഇവിടം വിട്ടു പിരിഞ്ഞു നിന്നത്. ഇനി എനിക്ക് എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല. എന്റെ അച്ഛൻ ആരെ ചൂണ്ടി കാട്ടുന്നുവോ അയ്യാളെ മാത്രമേ ഞാൻ സ്നേഹിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുള്ളൂ.
അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി. അതിനു ശേഷം ജിഷ്ണുവും നീരജും കിരണിന്റെ അടുത്തേക് പോയി. അവർ വരുന്നത് കണ്ടപ്പോൾ കിരൺ ചെമ്പകം എന്താ പറഞ്ഞതെന്ന് അറിയാൻ വേണ്ടി കാത്തുനിൽകുനുണ്ടായിരുന്നു. അവർ കിരണിന്റെ അടുത്തെത്തി അവിടെ നടന്ന സംഭവങ്ങളെല്ലാം കിരണിനോട് പറഞ്ഞു.അപ്പോൾ അവനു വലിയ സങ്കടമായി. പിന്നെ കിരണിന് ചെമ്പകത്തിനെ നേരിടാനുള്ള ധൈര്യം ഇല്ല്യതായി. അന്ന് വൈകുന്നേരം ഞങളെല്ലാവരും വീട്ടിലേക്കു തിരിച്ചു. പോകുന്നതിനിടയിൽ കിരൺ കാട്ടിൽ വന്നപ്പോൾ മുതൽ തിരിച്ചു പോകുന്നതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി ഓർത്തു. ജിഷ്ണു സംസാരിക്കുന്നതൊന്നും അവൻ കേട്ടിരുന്നില്യ. ജിഷ്ണു അവനെ തട്ടി വിളിച്ചു ചോദിച്ചു,
“നീ ഏതു ലോകത്താണ് ഇവിടെ സംസാരിച്ചതൊന്നും നീ കേൾക്കുന്നില്ലേ ? നീ ഇപ്പോഴും ചെമ്പകത്തെ ഓർത്തുകൊണ്ടിരിക്കുകയാണോ? നിനക്ക് അവളെ കിട്ടാൻ വിധിച്ചിട്ടില്യ എന്നു കരുതിയാൽ മതി. നിനക്ക് വേറെ നല്ല പെൺകുട്ടിയെ കിട്ടും. നീ അവളെ മറന്നേക്.”
അവൻ എല്ലാം കേട്ടു മൂളുക മാത്രമേ ചെയ്തിരുന്നുളൂ. ഇതിനിടയിൽ കാട്ടിൽ ചെമ്പകം കിരണും ഫ്രണ്ട്സും അവിടെ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ എല്ലാം മൂപ്പനോട് പറഞ്ഞു. മൂപ്പൻ എല്ലാം കേട്ടു ഒരു നിമിഷം നിശബ്ദനായി നിന്നു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു,
“നീ അവരോട് അങ്ങനെ പറയരുതായിരുന്നു. നീ നാടും നഗരവും കണ്ടവളാ. നിനക്കെങ്കിലും നല്ലൊരു ജീവിതം വേണ്ടേ. ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല്യ. ഞാൻ പറയുന്നത് മോള് കേൾക്കുമെങ്കിൽ നീ അവനെ തേടി കണ്ടുപിടിച്ചു അവന്റെ വീട്ടുകാരുമായി സംസാരിച്ചു ഇങ്ങു കൊണ്ടുവരണം നിങ്ങളുടെ വിവാഹം ഈ അച്ഛൻ നടത്തി തരാം.”
ചെമ്പകം : കിരണിനെ എനിക്ക് ഇഷ്ടമില്ല്യാഞ്ഞിട്ടല്ല. എനിക്ക് നിങ്ങളെ വിട്ടു പിരിയാൻ കഴിയില്ല്യ. മാത്രമല്ല അച്ഛനെ എതിർത്തു ഞാൻ ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്യ. ഇനി ചെയുകയുമില്ല്യ. അച്ഛൻ പറയുന്നതുപോലെ ഞാൻ അനുസരിച്ചു കൊള്ളാം.
ഇതിനിടയിൽ കിരണും ഫ്രണ്ട്സും അവരുടെ വീട്ടിൽ എത്തികഴിഞ്ഞിരുന്നു.കിരണിനെ വീട്ടിലാക്കി ജിഷ്ണുവും കൂട്ടുകാരും അവരുടെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മ ദേഷ്യത്തോടെ നിൽക്കുന്ന കണ്ടു. കലി തുള്ളിക്കൊണ്ട് എന്റെ അടുത്ത് വന്നു ചോദിച്ചു “എത്ര നാളായി നിന്റെ പഠിത്തം കഴിഞ്ഞിട്ട് ഇതു വരെ നീ വല്ല ജോലിയും നോക്കിയോ? എന്താ നിന്റെ ഭാവി പരിപാടി എന്നെനിക്കറിയണം. ഇനി ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാകില്യ.നിന്റെ ജോലി കിട്ടിയിട്ടു വേണം നിന്നെ കല്യാണം കഴിപ്പിക്കാൻ. എനിക്ക് ഒറ്റക് അടുക്കളയിലെ ജോലി ചെയ്തു മടുത്തു. നീ ഏതു കുട്ടിയെ വേണമെങ്കിലും കല്യാണം കഴിച്ചൊള്ളു പക്ഷെ ഉടനെ വേണം.
അതു കേട്ടതും അവൻ ഒരു നിമിഷം നിശബ്ദനായി. എന്നിട്ട് തുടർന്നു “ഞാൻ ഒരു കമ്പനിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനായി കാത്തിരിക്കുകയാണ് 1 ആഴ്ചക്കുള്ളിൽ ശരിയായില്ലെങ്കിൽ ഞാൻ ഉടനെ വേറെ നോക്കിക്കൊള്ളാം.”
അമ്മ : (മുഖത്തെ ദേഷ്യം മാറ്റി വെച്ച് പുഞ്ചിരിയോടെ)നിനക്കൊരു സർപ്രൈസ് ഉണ്ട്.ഇതാ നിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ. നിനക്ക് ജോലി കിട്ടി. 3 ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം.
ഇതു കേട്ടതും അവനു സന്തോഷമായി. കിരൺ കുറച്ചു ദിവസത്തിനുള്ളിൽ ജോലിക്കു കയറി. പിന്നെ എല്ലാം മറന്നു തുടങ്ങി. അങ്ങനെ 3 മാസത്തിനു ശേഷം ഒരു ദിവസം അവധി കിട്ടി വീട്ടിൽ ഇരിക്കുമ്പോൾ ആരോ വന്നു വിളിക്കുന്ന ശബ്ദം കേട്ടു പുറത്തു വന്നു നോക്കിയപ്പോൾ ചെമ്പകം അവനെ കാണാൻ വന്നിരിക്കുന്നു. അവളെ കണ്ടതും കിരൺ കുറച്ചു നേരം പകച്ചു നിന്നു.
കിരൺ : നീ എന്താ ഇവിടെ? കയറി വരൂ.
ചെമ്പകം : നീ അവിടുന്ന് പോയതിനു ശേഷം ഞാൻ അവിടെ നടന്ന കാര്യങ്ങളെല്ലാം എൻറെ അച്ഛനോട് പറഞ്ഞു. പിന്നെ ഞാൻ കുറെ അലോചിച്ചു എന്താ വേണ്ടതെന്നു. എനിക്ക് നിന്നെ ഇഷ്ടമിലാഞ്ഞിട്ടല്ല. ഞാൻ എന്റെ വീട്ടുകാരെ മാത്രമേ ആലോചിച്ചുള്ളൂ. പിന്നെ എന്റെ അച്ഛനാണ് എന്നെ ഇങ്ങോട്ടേക് അയച്ചത്.അച്ഛൻ നമ്മുടെ കല്യാണത്തിനു സമ്മതിച്ചു.നിന്നെയും നിന്റെ അമ്മയെയും കാണാനാണ് ഞാൻ വന്നത്.
കിരൺ : അമ്മ ഇവിടെയില്ല്യ. ഇന്ന് ഒരു ദിവസത്തേക്കു പെട്ടന് ഒരു ജോലി കിട്ടിയ കാരണം അമ്മ ആ ജോലിക് പോയി വൈകിയെ വരൂ. എനിക്ക് നിന്നെ ഇഷ്ടമാണ് ഇഷ്ടക്കുറവൊന്നുമില്ല്യ. അന്ന് നീ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോൾ എനിക്ക് അതു വലിയ വിഷമമായി. എന്റെ മനസ് വല്ലാതെ പിടഞ്ഞു. പിന്നെ അമ്മക്ക് നമ്മുടെ കാര്യം ഒന്നും അറിയില്യ. അമ്മയോട് ഞാൻ ഈ കാര്യങ്ങളെല്ലാം അവതരിപ്പിക്കട്ടെ എന്നിട്ട് ഞാൻ നിന്നോട് ബാക്കി കാര്യങ്ങൾ പറയാം.
ചെമ്പകം ശരി എന്നു പറഞ്ഞു തിരിച്ചു പോയി.വേറെ ഒരു ദിവസം കിരൺ ഫ്രീ ആയി ഇരിക്കുമ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു
“നിനക്ക് ഇപ്പൊ ജോലി ആയി ഒരു പെണിനെ പൊറ്റാനുള്ള കഴിവൊക്കെ ആയി. ഇനി നീ നിന്റെ കല്യാണകാര്യം നോക്കണം.”
കിരൺ : എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ജോലി കിട്ടുന്നതിനു 2 ദിവസം മുന്നേ ഞാൻ ജിഷ്ണുവും കൂട്ടുകാരുമായി ഒരു യാത്ര പോയില്ലേ. അതു ഒരു കാട്ടിലെ ആദിവാസികൾ താമസിക്കുന്ന ഒരു സ്ഥലത്തേക്കായിരുന്നു. അവിടെ വച്ചു ഞാൻ അവിടുത്തെ മൂപ്പന്റെ മകളെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു. പക്ഷെ അവൾ അതു നിരസിച്ചു. ഇപ്പോൾ അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്നെ തേടി അമ്മയോട് കാര്യങ്ങളെല്ലാം പറയാനും വേണ്ടി ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. അമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞു അവളെ തിരിച്ചയച്ചു. എനിക്ക് അവളെ മറക്കാൻ കഴിയുന്നില്യ. ഞാൻ എന്താ വേണ്ടത് അമ്മേ അമ്മ തന്നെ പറ.
അമ്മ : നിന്റെ ഏതു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല്യ. കാരണം ഞാനും നിന്റെ അച്ഛനും സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. എനിക്കറിയാം സ്നേഹത്തിന്റെ വില.അതുകൊണ്ട് നീ ഒരു പെൺകുട്ടിയെ സ്നേഹിച്ചു കൊണ്ടുവന്നാലും ഞങ്ങൾ അംഗീകരിക്കും.അതു ആരായാലും. എനിക്ക് വേണ്ടത് നല്ലൊരു മരുമകളെയാ.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കിരണിന് സന്തോഷമായി. എല്ലാ കാര്യങ്ങളും ശരിയായതിനു ശേഷം കിരൺ കൂട്ടുകാരെയും കസിൻ ജിഷ്ണുവിനെയും വിളിച്ചു തന്റെയും ചെമ്പകത്തിന്റെയും വിവാഹം ശരിയായ കാര്യം വിളിച്ചു പറഞ്ഞു. എന്നിട്ട് അവർക്കു വേണ്ടി ഒരു പാർട്ടി തയ്യാറാക്കി. അങ്ങനെ കസിൻ ജിഷ്ണുവും അമ്മയും ഞാനും കൂടി ചെമ്പകത്തിന്റെ വീട്ടിലേക്കു നാട്ടുനടപ്പനുസരിച്ചു കല്യാണം ആലോചിച്ചു ചെന്നു. ഞങ്ങളെ കണ്ടതും ചെമ്പകം ഞങ്ങളുടെ അടുത്തേക് ഓടിവന്നു. അവൾക് അമ്മയെ പെട്ടന് മനസിലായി. അവൾ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു എന്നിട്ട് വീട്ടിലേക്കു ക്ഷണിച്ചു. മൂപ്പൻ അവരുടെ അടുത്തേക്ക് വന്നു.
മൂപ്പൻ : വരൂ വരൂ ഇരിക്കു. എന്താ കിരണേ ഇവിടുന്നു പോയിട്ട് പിന്നെ ഈ വഴി ഒന്നും കണ്ടില്ല്യല്ലോ.
കിരൺ : ഞാൻഇവിടെ വരുന്നതിനു മുന്നേ ഒരു കമ്പനിയിൽ ജോലി കാര്യത്തിനായി പോയിരുന്നു.ഇവിടുന്നു പോയി വീട്ടിൽ കയറിയതും അമ്മ ആ വലിയ കമ്പനിയിൽ ജോലി കിട്ടിയ കാര്യം പറഞ്ഞു. അവിടെ വേഗം ജോലിയിൽ കയറിനുള്ള കാര്യങ്ങൾ റെഡി ആകാനും ജോലികു കയറിയതും ഞാൻ എല്ലാ കാര്യങ്ങളും മറന്നു അതാണ് വരാൻ കഴിയാഞ്ഞത്.
അമ്മ : ഇവൾ വീട്ടിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്യ.അതുകൊണ്ടു ഞാൻ മോളെ ശരിക്കും കണ്ടില്ല്യ മോളു ഇങ്ങു വന്നേ എന്താ മോളുടെ പേര്?
“ചെമ്പകം ”
അമ്മ : എനിക്ക് മോളെ വലിയ ഇഷ്ടമായി.ഞാൻ മോളെ എന്റെ മരുമകളായി തീരുമാനിച്ചു കഴിഞ്ഞു.ഞാൻ എന്റെ മോനു വേണ്ടി ഇവളെ ചോദിക്കാനാണ് വന്നത്. എന്റെ മോനു ഇവളെ വിവാഹം ചെയ്തു കൊടുക്കുമോ?
മൂപ്പൻ : അതെന്താ അങ്ങനെ പറഞ്ഞത്. കിരണിനെ എനിക്ക് വലിയ ഇഷ്ടമാ.എനിക്ക് ഇവളെ അവനു കൊടുക്കാൻ വേണ്ടിയാണു നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ ഞാൻ ചെമ്പകത്തെ നിങ്ങളുടെ അടുത്തേക്ക് വിട്ടത്.
അങ്ങനെമൂപ്പനും അമ്മയും കൂടി കിരണിന്റെയും ചെമ്പകത്തിന്റെയും കല്യാണം ഉറപ്പിച്ചു. കല്യാണത്തിന്റെ ഇടയിലുള്ള ദിവസങ്ങൾ ഒരു ഇണകുരുവികളെപോലെ കാടും മലയും നഗരവും എല്ലാം പ്രണയിച്ചു നടന്നു. അവരുടെ സ്നേഹം കണ്ടു മരങ്ങളും പുഴകളുമെല്ലാം നാണംകൊണ്ട് കാണുകളടച്ചു. അവർ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി നടന്നു. കിരൺ ഇടക്കിടെ ചെമ്പകത്തെ കാണാൻ വേണ്ടി കാട്ടിലേക് വരവായി. കുറച്ചു നാളുകൾക്കു ശേഷം അവർ വിവാഹിതരായി.
ശുഭം……..
———————————————————
-22cookie-checkകാട്ടിലെ സ്ത്രീകൾ – Part 3