ഒരു പിറന്നാൾ സമ്മാനം 1

മണ്ണുണ്ണി …….. നീട്ടിയുള്ള കൂട്ടുകാരുടെ വിളികേട്ടാണ് ശരത്
തിരിഞ്ഞുനോക്കിയത്.മനസ്സിൽ വേദന ഉളവാക്കി എങ്കിലും അവൻ ക്ലാസ്സിലേക്ക് നടന്നു..

ശരത് മാധവൻ. ചുമട്ടുതൊഴിൽ ചെയ്യുന്ന മാധവന്റെ മകൻ.ദാരിദ്ര്യം അവന്റെ
കളിക്കൂട്ടുകാരൻ ആയിരുന്നു. മാധവന്റെ ഒരാളുടെ വരുമാനം മാത്രം മുതലായുള്ള ആ വീട്ടിൽ
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാലു ജന്മങ്ങൾ. ഇവരെക്കൂടാതെ ഭാര്യ
രമണിയും മകൾ ശാരികയും.

ശരത്, ചെമ്പുക്കാവ് മോഡൽ സ്കൂളിൽ പ്ലസ്ടു രണ്ടാം വർഷ വിദ്യാർത്ഥിയാണ്.തന്റെ
കഷ്ടപ്പാടുകൾ മനസ്സിലാക്കി പല കാര്യങ്ങളിൽ നിന്നും പിന്തിരിഞ്ഞപ്പോൾ അവൻ അവർക്ക്
മണ്ണുണ്ണി ആയി. കൂട്ട് കൂടണമെന്നും സ്കൂൾ ജീവിതം ആസ്വദിക്കണം എന്നും
ആഗ്രഹിച്ചിരുന്നു, സാഹചര്യം വില്ലനായപ്പോൾ അവൻ അതിനോടൊക്കെ വിമുഖത കാട്ടി.
എന്നിരുന്നാലും സമർത്ഥനായ അവനു നല്ലൊരു ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കാൻ സുധാകരൻ
മാഷിന് കഴിഞ്ഞിരുന്നു(ആരാണെന്നല്ലേ അവന്റെ വീടിനോട് ചേർന്നൊരു പഞ്ചായത്ത് വക
വായനശാല ഉണ്ട്. അവിടുത്തെ നടത്തിപ്പുകാരനും ലൈബ്രെറിയനും ഒക്കെയാണ്. അവന്റെ
വായനാശീലം ആണ് അവരെ അടുപ്പിച്ചത്. അതിനാൽ അവന്റെ പഠനകാര്യങ്ങളിലും,മുന്നോട്ട്
എങ്ങനെ എന്ത് എന്ന മനസ്സുമായി നടന്ന അവനിൽ ഒരു ലക്ഷ്യബോധം വളർത്തുന്നതിൽ അദ്ദേഹം
വിജയിച്ചു)

ആ ദിവസം,പുതിയ ക്ലാസ്സ്‌ ടീച്ചർ ചാർജെടുക്കുന്നു.മറ്റുകുട്ടികളെപ്പോലെ ശരത്തും
ആകാംഷയോടെ കാത്തിരിക്കുന്നു.അവരുടെ കാത്തിരിപ്പിനു വിരാമമിട്ട് വൃന്ദ
ക്ലാസ്സിലേക്ക് കാലെടുത്തുവച്ചു.ഉടുരാജമുഖി എന്ന ഗാനം തന്നെ അവളെനോക്കി എഴുതിയതാണോ
എന്ന് സംശയിച്ചുപോകുന്ന ആകാരവടിവ്. നീണ്ട മുഖം.മാന്മിഴികൾ.ചുവന്നു തുടുത്ത
ചുണ്ടുകൾ. അഴിഞ്ഞുവീണാൽ നിതംബത്തിൽ എത്തിനിൽക്കുന്ന കേശഭാരം.

യെസ്,എന്റെ പേര് വൃന്ദ.നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ടീച്ചറാണ്.കൂടാതെ ക്ലാസ്സ്‌
ടീച്ചറും.അവൾ ഓരോരുത്തരെയായി പരിചയപ്പെട്ടുതുടങ്ങി.ഒടുവിൽ ശരത്തിന്റെ ഊഴമെത്തി.

എന്താ ഇയാളുടെ പേര്?

ശരത്,ശരത് മാധവൻ.

അല്ല ടീച്ചറെ മണ്ണുണ്ണി, ക്ലാസ്സിലെ കുറച്ച് കുട്ടികൾ വിളിച്ചുപറഞ്ഞു.

കൊയ്റ്റ് പ്ലീസ്.എല്ലാവരോടും ആയി ഒരു കാര്യം.ഇതുപോലുള്ള പേരൊക്കെ പുറത്ത്.ക്ലാസ്സിൽ
ഒൺലി ഒഫീഷ്യൽ നെയിം.മനസ്സിലായോ എല്ലാർക്കും.

അന്നേ ദിവസം പരിചയപ്പെടലും ഒക്കെയായി മുന്നോട്ടുനീങ്ങി.ചില വിരുതൻമാർക്ക് മുഴുവൻ
ബയോഡാറ്റ തന്നെ വേണമായിരുന്നു.ചെറിയ ചെറിയ തമാശകളും ഒക്കെയായി ക്ലാസ്സ്‌
മുന്നേറുമ്പോൾ ശരത് തന്റെ ഇടത്തിൽ ഒന്നിലും ഇടപെടാതെ ഒതുങ്ങിയിരുന്നു.പക്ഷെ
ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ടീച്ചറുടെമേൽ എത്തി.ഓരോ ബെഞ്ചിലും മാറി മാറി കുട്ടികളോട്
അടുത്തിടപഴകുന്നതിനിടയിലും അവൾ ആ നോട്ടം ശ്രദ്ധിച്ചിരുന്നു.ആ ഒരൊറ്റ പിരീഡിൽ വൃന്ദ
ക്ലാസ്സ്‌ കയ്യിലെടുത്തു.ഒടുവിൽ ഫസ്റ്റ് പീരിയഡ് തീരാനുള്ള മണിമുഴങ്ങി.

അപ്പൊ മനസിലായല്ലോ.നമ്മുക്ക് ഇവിടെ പഠനവും ഒപ്പം തമാശകളും വേണം.ഒന്നും പരിധിവിട്ട്
ആകരുത്.നാളെ മുതൽ പോഷൻസ് സ്റ്റാർട്ട്‌ ചെയ്യും.ഉഴപ്പാൻ ഞാൻ
സമ്മതിക്കില്ല.നിങ്ങൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും സ്കൂൾ ടൈമിൽ എന്നെ
സമീപിക്കാം.ആദ്യ പിരീഡ് അവൾ കൺക്ലൂട് ചെയ്ത് പുറത്തേക്കിറങ്ങി.ഇറങ്ങുമ്പോൾ ശരത്തിനെ
അലസമായി നോക്കി മനസ്സിൽ പറഞ്ഞു.”ഒരു മണ്ണുണ്ണി തന്നെ”
……..

ആ ടീച്ചറെ,എവിടാ ഇപ്പൊ താമസം?

ഒന്നും പറയണ്ട ശങ്കരേട്ടാ,വിമൻസ് ഹോസ്റ്റലിൽ ആണ്. വീട് നോക്കീട്ട്
കിട്ടണ്ടേ.കണ്ടതൊക്കെ വണ്ടി കയറാത്ത വഴികളാ.

ടീച്ചർ ഒറ്റക്കല്ലേ ഇപ്പൊ. ഹോസ്റ്റൽ തന്നെ പോരെ.

അല്ല ശങ്കരേട്ടാ,വീട് ശരിയായിട്ടു വേണം ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാൻ.ഹസ്ബന്റും
പ്രവാസജീവിതം മതിയാക്കി, തിരിച്ചുപോരുവാ.

എന്നാ നിങ്ങൾക്ക് ഒരു വീട് വാങ്ങരുതോ.എന്റെ പരിചയത്തിൽ ഒരെണ്ണം കൊടുക്കാൻ
കിടപ്പുണ്ട്.

എന്നാലും മതി. കുറച്ചുനാളായി ഏട്ടനും ഇത് പറയുന്നു.എനിക്കാണേൽ ഇവിടം ഒക്കെ
ഇഷ്ടായി.ഇവിടുന്ന് കൊച്ചി അടുത്തല്ലേ. ഏട്ടന് ഇവിടെ റിഫൈനറിയിൽ ജോലി
ശരിയായിട്ടുണ്ട്.പോയിവരാനും ഇതാണ് നല്ലത്.

ഒരു ഉച്ചസമയം പ്യൂൺ ശങ്കരനുമായി വൃന്ദയുടെ സംസാരം പിറ്റേന്ന് ഞായറാഴ്ച്ച അവരെ
സുധാകരൻ മാഷിന്റെ വീട്ടിലെത്തിച്ചു.

ഇതാണോ ശങ്കരാ പറഞ്ഞ ടീച്ചർ.

അതെ മാഷേ.കുറച്ചു ദിവസം ആയെ ഉള്ളു ഇവിടെ.

വൃന്ദ അല്ലെ?എന്തായാലും നല്ല അഭിപ്രായം ആണ് തന്നെക്കുറിച്ചു. ഞാനിടക്ക് അതിലെ
വരുമ്പോഴൊക്കെ കേൾക്കാറുണ്ട്. കൂടാതെ ചില കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.

ഞാനങ്ങനെ വലുതായൊന്നും ചെയ്യുന്നില്ല മാഷേ. പിന്നെ ചെയ്യുന്ന ജോലി ആത്മാർത്ഥമായി
ചെയ്യുന്നു.

നല്ലത്.കാര്യങ്ങളൊക്കെ ശങ്കരൻ പറഞ്ഞല്ലോ.അഡ്വാൻസ് കഴിഞ്ഞു ബാക്കി 3 മാസത്തിനുള്ളിൽ.
രെജിസ്ട്രേഷൻ ഒക്കെ അപ്പോൾ. താമസിക്കുന്നതിന് പ്രശ്നം ഒന്നുമില്ല.എപ്പോ വേണേലും
തുടങ്ങാം.

വലിയ സന്തോഷം മാഷേ.വീട് കണ്ടിരുന്നു. വായനശാലയുടെ എതിർവശത്ത്. ഒന്നു തുറന്നുകണ്ടാൽ
കൊള്ളാരുന്നു.

അതിനെന്നാ ടീച്ചറെ,ആദ്യം ചായ കുടിക്കു എന്നിട്ടാവാം ബാക്കി. മാഷിന്റെ ഭാര്യ
ഭാനുമതിയായിരുന്നു.

കുറച്ച് കുശലം പറഞ്ഞശേഷം അവർ വീട് കാണാൻ എത്തി.3 അറ്റാച്ഡ് ബെഡ്‌റൂം, കിച്ചൻ,
ഹാൾ,സ്റ്റോർ റൂം അടങ്ങിയ വീട് വൃന്ദക്ക് നന്നേ ബോധിച്ചു.വില പറഞ്ഞുറപ്പിച്ചവർ
പുറത്തേക്കിറങ്ങി.

വൃന്ദ ഇതിനിടയിൽ തന്നെ ഭർത്താവിനോടു സംസാരിച്ചു വീട് ഉറപ്പിച്ചത് അറിയിച്ചിരുന്നു.ആ
മാഷേ ഞാൻ ഏട്ടനോട് സംസാരിച്ചു.സമ്മതം.അഡ്വാൻസ് നാളെ തന്നെ തന്ന് കരാർ എഴുതാനാ
പറയുന്നേ. മാഷിന്റെ സൗകര്യം എങ്ങനാ.

ഞാൻ ദാ ഈ വായനശാലയിൽ കാണും.ടീച്ചറുടെ സമയം പോലെ പറഞ്ഞാൽ മതി.

ഞാൻ ബുധനാഴ്ച്ച ലീവ് ആക്കി വരാം.ഞാൻ കൂട്ടാം മാഷിനെ.വീട്ടിൽനിന്നും അച്ഛനോടും വരാൻ
പറയാം. എമൗണ്ട് ബാങ്ക് ട്രാൻസ്ഫർ ചെയ്താൽ മതിയോ.

ധാരാളം.അപ്പൊ ബുധനാഴ്ച്ച കാണാം.വരുന്ന സമയം ഒന്നറിയിച്ചാൽ നന്ന്.

ശരി മാഷേ. ശങ്കരേട്ടനോട് പറഞ്ഞുവിടാം.ഞാനും ഇറങ്ങട്ടെ ശങ്കരേട്ടനെ വിട്ടിട്ടു വേണം
പോവാൻ.

അവർ പിരിഞ്ഞു. കാറിൽ യാത്ര തുടരവേ ശങ്കരേട്ടൻ മാഷിനെ കൂടുതലായി
പരിചയപ്പെടുത്തി.ഇപ്പൊ ഇത് വിക്കുന്നത് തന്നെ പെരുമാറാൻ ആളില്ലാഞ്ഞിട്ടാ ടീച്ചറെ.
ഒരു മോളുള്ളത് കാനഡയിൽ സെറ്റിൽഡ് ആയി.അവർക്കായി പണിതതാ.പക്ഷെ ആദ്യമായി
താമസിക്കാനുള്ള യോഗം ടീച്ചർക്കാ.ഒരു മോനുള്ളത് അങ്ങ് ദുബൈലോ മറ്റോ ആണ്.അവനാ
കുടുംബം.

പറഞ്ഞതുപോലെ തന്നെ എഗ്രിമെന്റ് ചെയ്തു,പിറ്റേ ശനിയാഴ്ച തന്നെ ടീച്ചർ അച്ഛനും
അമ്മയെയും കൂട്ടി താമസത്തിനെത്തി.വീട്ടുസാധനങ്ങൾ എടുത്തുവക്കാനൊക്കെ മാധവനും
കൂട്ടുകാർ രണ്ടുപേരും ആയിരുന്നു.രാഹുകാലം കഴിഞ്ഞ് പാല് കാച്ചി ചെറിയരീതിയിൽ
ഗൃഹപ്രവേശം നടത്തി.

അമ്മേ ഇതാണ് ഞാൻ പറഞ്ഞ സുധാകരൻ മാഷ്. ഇത് ശങ്കരേട്ടൻ.

കേട്ടോ മാഷേ ഇങ്ങനൊരു വീട് ഇത്രവേഗം ഒത്തുകിട്ടും എന്ന് കരുതിയതേ അല്ല.ഇവളുടെ
കെട്ടിയോനാ ഇളയത്.പൊതുവെ കുടുംബം ആണ്മക്കൾക്കാ.മൂത്തത് മോളാണേ,അവളുടെ കാര്യം
ഇത്തിരി കഷ്ടാ.ഭർത്താവിന് ആക്‌സിഡന്റ് ഒക്കെയായി,ഉണ്ടായിരുന്നതൊക്കെ
ചിലവായി.കേടുകൂടാതെ കിട്ടി എന്നേയുള്ളു.ഒരു വീടൊന്നും ആയില്ല.അപ്പൊ മോനാ ഇങ്ങനൊരു
തീരുമാനം പറഞ്ഞത്.ഇപ്പൊ അവളാ അവിടെ താമസം.

എന്തായാലും മോൾക്കല്ലേ.കൂടാതെ എല്ലാരുടേം നല്ല മനസ്സ്.പിന്നെ നിങ്ങളൊക്കെ വന്നത്
ടീച്ചറിന് ഒരു കൂട്ടും ആയി.

അതെ ഇപ്പൊത്തന്നെ മാസം ഒന്നായി,ഒറ്റക്കല്ലേ.ഇപ്പോഴാ ഞങ്ങൾക്കും ഒരു സമാധാനം
ആയെ.നേരത്തെ വീടിനടുത്തുള്ള സ്കൂളിൽ ആയിരുന്നു.

അല്ല ടീച്ചറെ മഹേഷ്‌ എന്നാ വരുന്നേ?

ഓണത്തിനു മുന്നേ വരുമെന്നാ പറഞ്ഞെ.അവിടുന്ന് തീർത്തുപോരുവാ.അതിന്റെ കുറച്ചു
ഫോർമാലിറ്റീസ്.ഇനി നാട്ടിൽത്തന്നെ മതിയെന്നാ ഏട്ടന്.എൻജിനിയറിങ് കഴിഞ്ഞയുടനെ
പോയതല്ലേ ദുബൈക്ക്.ഒരു വ്യാഴവട്ടം കഴിഞ്ഞു.വന്നിട്ടുവേണം ഫങ്ക്ഷൻ വക്കാൻ.

അവിടിപ്പോ???

ഓയിൽ കമ്പനിയിൽ എഞ്ചിനീയറിങ് വിങ്ങിൽ ആണ്.

എന്നാ വീട്ടുകാരിനി സംസാരിച്ചിരിക്ക് ഞങ്ങൾ ഇറങ്ങട്ടെ.മാഷും ഭാനുമതിയും ഇറങ്ങി.
പെട്ടെന്ന് എന്തോ ഓർത്ത് മാഷ് തിരിഞ്ഞു.”ടീച്ചറെ എന്തേലും ചെറിയ ആവശ്യങ്ങൾ
ഉണ്ടെങ്കിൽ ദേ ആ വീട് കണ്ടോ അവിടുത്തെ പയ്യനോട് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് പറഞ്ഞാൽ
മതി”വായനശാലയോട് ചേർന്ന കൊച്ചു വീട് കാട്ടി മാഷ് പറഞ്ഞു.

ശരി മാഷേ.ഞാൻ ചെയ്തോളാം.

പിന്നെ വായന ഇഷ്ട്ടപ്പെടുന്നു എങ്കിൽ അങ്ങോട്ടേക്ക് പോരു. മെമ്പർഷിപ് ടൈം ആണ്.

ശരി മാഷേ ഞാൻ ഇറങ്ങാം സമയം പോലെ.
……….

അടുത്ത പ്രവൃത്തിദിവസം,പതിവുപോലെ തന്നെ ക്ലാസ്സിലാണ് വൃന്ദ.ഓരോരുത്തരോടും
ചോദ്യങ്ങളും സംശയം തീർക്കലുമൊക്കെയായി ക്ലാസ്സ്‌ മുന്നേറി.ഒടുവിൽ ചോദ്യം ശരത്തിന്
മുന്നിലും എത്തി.പക്ഷെ നോട്സിലെപ്പോലെ കാണാതെപഠിച്ചു ശർദ്ധിക്കാൻ അവനു
കഴിയുമായിരുന്നില്ല.നല്ല വായനാശീലമുള്ള അവനു താൻ മനസിലാക്കിയ കാര്യങ്ങൾ അവന്റെ
സ്വന്തം രീതിയിൽ എഴുതുന്നതായിരുന്നു ശീലം.സെക്കന്ററി സ്കൂളിലും ഒക്കെ അവന്റെ
പ്രകടനം വളരെ മികച്ചതുമായിരുന്നു.

ശരത്, പറയു പേട്രിയോട്ട് എന്ന കഥയിൽ, ആ പോലീസുകാരനെ ദേശഭക്തനായ മനുഷ്യൻ എങ്ങനെ
സ്വന്തം പക്ഷത്താക്കി?

അവൻ സ്വന്തം ശൈലിയിൽ പറഞ്ഞുതുടങ്ങി.വൃന്ദ കൊടുത്ത നോട്ട്സിനേക്കാൾ മികച്ച രീതിയിൽ
പറഞ്ഞുഫലിപ്പിച്ചു,എങ്കിലും അവൾക്ക് പെട്ടെന്ന് അത്‌ ഉൾക്കൊള്ളാനായില്ല.അവന്റെ
ഭാഷയിലുള്ള പാടവം അവളിലെ ടീച്ചറെ അല്പം താഴ്ത്തിനിർത്തി.അത്‌ ഉൾക്കൊള്ളാൻ
ബുദ്ധിമുട്ടി അവൾ അവനോട് അല്പം ദേഷ്യം നടിച്ചു.

ശരത്തെ ഞാൻ നോട്സ് തന്നത് അതുപോലെ പഠിക്കാൻ ആണ്. അല്ലാതെ സ്വന്തം ഇഷ്ടത്തിന്
എവിടുന്നോ നോക്കിപ്പടിച്ചത് എന്റെ മുന്നിൽ വിളമ്പാൻ അല്ല. ബാക്കിയുള്ള കുട്ടികൾക്ക്
ആവാം എങ്കിൽ തനിക്കെന്താ?അവന്റെ പഠനരീതി അറിയാതെ അവൾ ഗർവിച്ചു.എന്തു പറയാനാ
വീട്ടുകാർ കാശും മുടക്കി പ്രൈവറ്റ് ട്യൂഷന് വിട്ടോളും അവിടെയുള്ളത് ഇവിടെവന്നിങ്ങനെ
ശർദ്ധിക്കും.അവൾ പിറുപിറുത്തുകൊണ്ട് ക്ലാസ്സ്‌ തുടർന്നു.

പരുക്കനായ വാക്കുകൾ അവനിൽ വിഷമമുളവാക്കി.കളിയാക്കലുകൾ സഹിക്കാം എന്നാൽ ഇത്..

ക്ലാസുകൾ പതിവുപോലെ പൊയ്ക്കൊണ്ടിരുന്നു.ഒരുദിവസം ക്ലാസ്സിൽ വന്നുകയറിയ വൃന്ദ
കാണുന്നത് ഒരു കുട്ടിയുടെ കഴുത്തിന് പിടിച്ചു നിൽക്കുന്ന ശരത്തിനെയാണ്.

എന്താ,എന്താ ഇവിടെ?ശരത്തെ അവന്റെ വിട്ടേ.അവൾ അവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.

പക്ഷെ ആദ്യശ്രമം വിഫലമായി.അവൾ വീണ്ടും അവർക്കിടയിലേക്ക് വന്നു.ഒന്നു രണ്ടു
കുട്ടികളും ചേർന്ന് അവനെ പിടിച്ചുമാറ്റി.ദേഷ്യത്താൽ വൃന്ദയുടെ മുഖം
വലിഞ്ഞുമുറുകി.ശരത്തിന്റെ കരണംതീർത്തോരെണ്ണം പൊട്ടിച്ചു.

ഇറങ്ങിപ്പോടാ നായെ.ഇനി മേലിൽ എന്റെ ക്ലാസ്സിൽ കണ്ടുപോകരുത്.ഇന്റർവെല്ലിന്
പ്രിൻസിപ്പൽ റൂമിൽ കണ്ടേക്കണം. ഇനി നീ ഇവിടെ പഠിക്കണോ പരീക്ഷ എഴുതണോ എന്നൊക്കെ
അവിടെ തീരുമാനിക്കാം.

നിർവികാരമായ മുഖത്തോടെ അവൻ ബാഗുമെടുത്തിറങ്ങി.നേരെ ഗ്രൗണ്ടിലെ വാകമരചുവട്ടിൽ
ചെന്നിരുന്നു.അപമാനഭാരത്താൽ അവൻ പൊട്ടിക്കരഞ്ഞു.മനസ്സോന്നു ശാന്തമായപ്പോൾ അവൻ ബാഗിൽ
നിന്നും തന്റെ ഉറ്റമിത്രത്തെ പുറത്തെടുത്തു.

അന്ന ബൺസിന്റെ “മിൽക്ക്മാൻ”എന്ന കൃതി.അവൻ അടയാളമിട്ടു വച്ചിരുന്ന പേജ്
മറിച്ചു.അതിലെ വരികളിലൂടെ അവന്റെ നയനങ്ങൾ സഞ്ചരിച്ചു.

പ്രിൻസിപ്പൽ രേവതി ടീച്ചറുടെ മുന്നിൽ വൃന്ദയും ശരത്തും അടികിട്ടിയ കുട്ടിയും
സാക്ഷികളായി രണ്ടുപേരും.സാക്ഷിമൊഴിയും വൃന്ദയുടെ നിലപാടും അവനെതിരെ നിന്നു.

എന്താ ശരത്തെ.ഇങ്ങനാണോ ബീഹെവ് ചെയ്യേണ്ടത്.

അത്‌ ടീച്ചറെ ഞാൻ…..ഇവൻ അനാവശ്യം പറഞ്ഞതുകൊണ്ടാ

പറഞ്ഞാൽ നീ കേറി അടിക്കുവോ?വൃന്ദ കലിപ്പിച്ചുകൊണ്ട് ചോദിച്ചു.

എന്റെ ടീച്ചറെ പിടിച്ചുമാറ്റിയില്ലാരുന്നേൽ ഇന്നിവനെ കൊന്നേനെ.ഇങ്ങനെയുള്ളവനൊന്നും
പഠിക്കാതിരിക്കുവാ നല്ലത്.

വൃന്ദടീച്ചറെ.ഇവനെ എനിക്കറിയാം. ആദ്യമായാ ഇങ്ങനെ ഒരു പ്രശ്നം. ഇതിവിടെ തീരത്തൂടെ.

പറ്റില്ല ടീച്ചറെ,എന്റെ മുന്നിൽ വച്ചാ ഇവൻ. ഞാൻ പറഞ്ഞിട്ടും ഒരു കൂസലും
ഉണ്ടായിരുന്നില്ല.ആക്ഷൻ എടുക്കണം. അടുത്തയാഴ്ച്ച എക്സാം
തുടങ്ങുവല്ലേ.എഴുതിക്കണ്ട.അതുവരെ ഇവനെ പുറത്തു നിർത്തണം.

അത്രേം വേണോ ടീച്ചറെ.

വേണം.ഇല്ലേൽ ഇവനെപ്പോലെയുള്ളവൻ ഒന്നും നന്നാവില്ല.

രേവതി ചിന്താകുലയായി.ഒടുവിൽ ശാഠ്യത്തിനു വൃന്ദയുടെ ഭാഗം അംഗീകരിച്ചു.ഓണം വെക്കേഷൻ
തീരുന്നതുവരെ ശരത് സ്കൂളിന് പുറത്ത്.
………….

പതിവില്ലാതെ ഉച്ചക്കുതന്നെ വീട്ടിലെത്തിയ ശരത്തിനോട് അമ്മ കാരണം തിരക്കി.

ഒന്നുല്ല അമ്മേ. സ്കൂളിൽ ഒരു കുട്ടിയുമായി വഴക്കിട്ടതിന് പുറത്താക്കി.ഇനി ഓണം
കഴിഞ്ഞേ കേറ്റു.

എന്ത് പ്രശ്നടാ മോനെ?പരീക്ഷയല്ലേ എഴുതാതെയിരുന്നാൽ എങ്ങനാ.രമണിക്ക് ആധികയറി.

പോട്ടമ്മേ,ഞാൻ അങ്ങോട്ട് പോയി വഴക്കുണ്ടാക്കിയതല്ല.അവൻ ഇങ്ങോട്ടാ വന്നേ.
സഹികെട്ടിട്ടാ അടിയുണ്ടാക്കിയെ.

എന്നാലും നിനക്ക് അതിന്റെ വല്ല ആവശ്യോം ഉണ്ടാരുന്നോ.ഇനി ഇപ്പൊ എന്തൊക്കെയാകുവോ
എന്തോ.എനിക്കൊരു എത്തുംപിടീം കിട്ടണില്ല.

അമ്മ വിഷമിക്കാതെ.ഓണം കഴിയണവരെ പോവണ്ട.ഒരാഴ്ച്ച അല്ലെയുള്ളൂ പരീക്ഷക്ക്.ഇത്
വലിയപരീക്ഷ ഒന്നുമല്ലല്ലോ.പേടിക്കാതിരിക്ക്.

ഇനിയിപ്പോ ആ കൊച്ചിന്റെ വീട്ടുകാരോ മറ്റോ ചോദിച്ചുവന്നാൽ എന്റെ ഈശ്വരാ……

കുഴപ്പമൊന്നും ഇല്ലമ്മേ.രേവതിടീച്ചർ പ്രശ്നമില്ലാതെ നോക്കാം എന്നുപറഞ്ഞു.

ഞാൻ അപ്പുറത്തെ വൃന്ദടീച്ചറെ പോയെന്നു കാണട്ടെ.ചോദിച്ചുനോക്കാം നിന്നെ ക്ലാസ്സിൽ
കേറ്റുവോന്നു.

വേണ്ട.അവരുടെ നിർബന്ധം കൊണ്ടാ ഇപ്പൊ ഇങ്ങനെയായേ.ഒരു മാപ്പ് പറയിച്ചു തീർക്കാൻ
നോക്കിയതാ രേവതിടീച്ചർ.എന്നുവെച്ചവരോട് എനിക്ക് വിരോധമൊന്നുമില്ല.അവരെന്റെ
ടീച്ചറല്ലേ.അമ്മ പോയി ഇത്തിരി വെള്ളം എടുത്തുതാ ഒന്നു കിടക്കട്ടെ.ഒന്നുറങ്ങിയാൽ
ശരിയാവും.പിന്നെ സുധാകരൻ മാഷിനോട് പറയാൻ നിക്കണ്ട.

അമ്മേ,ഏട്ടൻ വന്നോ?സ്കൂളിൽ എന്തോ പ്രശ്നമായെന്നു കെട്ടു.വൈകിട്ട് സ്കൂൾ വിട്ടുവന്ന
ശാരിക ചോദിച്ചു(അതെ സ്കൂളിൽ പത്താം തരത്തിലാണവൾ)

ഉച്ചക്കെത്തി.വന്നപാടെ കേറിക്കിടന്നു. നീ പോയി അവനെയൊന്നു വിളിക്ക്.

വൈകിട്ട് മാധവൻ വന്നപ്പോഴും,ഇതൊരു ചർച്ചാവിഷയമായി.ശരത്തെ വൈകിട്ട് രേവതിടീച്ചർ
മാർക്കറ്റ് വഴി വന്നിരുന്നു.ആ കുട്ടിയുടെ വീട്ടിൽ പ്രശ്നം ആകാതെ
നോക്കാന്നുപറഞ്ഞിട്ടാ പോയെ.ഇനിയിപ്പോ എങ്ങനാ നിന്റെ പരീക്ഷയൊക്കെ അല്ലെ.ഞാൻ
വൃന്ദടീച്ചറെ പോയെന്നു കാണണോ.

അച്ഛാ വേണ്ട.അവർ സമ്മതിക്കില്ല.വെറുതെയെന്തിനാ.

അല്ല നീ വഴക്കിടാൻ ഉള്ള കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ.

അത്‌ പറയാൻ നിർബന്ധിക്കരുത്. അവൻ മുറിയിലേക്ക് പോയി.
……….
ആഴ്ചയൊന്നു പിന്നിട്ടു.സുധാകരൻ മാഷ് കാണാതെ അവൻ സ്കൂളിൽ പോകുന്ന രീതിയിൽ അടുത്തുള്ള
ടൗണിൽ പാർട്ട്‌ ടൈം ജോലിയിൽ കയറി.സ്കൂളിൽ പരീക്ഷയും തുടങ്ങി.ഒരു ദിവസം രാവിലെ
പത്രമിടാൻ ചെല്ലുമ്പോൾ പതിവുപോലെ വൃന്ദയുടെ അമ്മ പുറത്തുണ്ട്.

ആ ഇന്നും കൃത്യസമയം ആണല്ലോ. ഞാൻ വിചാരിച്ചു പരീക്ഷ തുടങ്ങിയ കാരണം വൈകുമെന്ന്.

അങ്ങനൊന്നും ഇല്ലമ്മേ.

അല്ല നിന്റെ എക്സാം ഒക്കെ എങ്ങനെ.

നന്നായി പോണു.എന്നാ ചെല്ലട്ടെ അല്പം ധൃതിയുണ്ട്.

പത്രത്തിന്റെ പൈസ കൊണ്ടുപോടാ, അമ്മ വിളിച്ചുപറഞ്ഞു.

പിന്നെ വാങ്ങിച്ചോളാം. അല്ലേൽ വീട്ടിൽ കൊടുത്തേര്. അവൻ സൈക്കിളിൽ പാഞ്ഞു.

അമ്മയിത് ആരോടാ ഉച്ചത്തിൽ അലറിവിളിക്കുന്നെ.മുറ്റവും തൂത്ത് പത്രവുമായി അകത്തുകയറിയ
അമ്മയോടായി വൃന്ദ ചോദിച്ചു.

അത്‌ അപ്പുറത്തെ കുട്ടിയാ.മാധവന്റെ വീട്ടിലെ. അവനല്ലേ പത്രം ഇടുന്നെ.പിന്നെ മാഷ്
പറഞ്ഞതുകൊണ്ട് ചില്ലറ സഹായത്തിനൊക്കെ അവനെയാ വിളിക്കുന്നെ.

പറഞ്ഞപോലെ ആളെ നേരിട്ട് കണ്ടിട്ടില്ല.ബാക്കിയുള്ളവരെ അറിയാം.

ശരത്തെന്നാ പേര്.രാവിലെ പത്രമിടീലും വൈകിട്ട് ടൗണിൽ ഏതോ മെഡിക്കൽഷോപ്പിൽ
നിന്നുമൊക്കെയാ പഠിക്കാനുള്ള പണം ഉണ്ടാക്കുന്നെ.അതാ അധികം വീട്ടിൽ കാണാത്തെ.സ്കൂളിൽ
ഫീസ് ഇല്ലേലും മറ്റുചിലവുകൾ ഉണ്ടല്ലോ.അല്ല നീ കണ്ടുകാണും നിന്റെ സ്കൂളിലാ അവൻ.

കാണുവായിരിക്കും നാലു ഡിവിഷനിലായി നാലഞ്ചുപേര് ഉണ്ട് ശരത്തുമാർ.ഏതായാലും അമ്മയുടെ
ഗുഡ് സർട്ടിഫിക്കറ്റ് അത്ര പെട്ടെന്ന് ആർക്കും കിട്ടില്ലല്ലോ.ഇന്നുതന്നെ കണ്ടോളാം.

അന്നു വൈകിട്ട് പതിവില്ലാതെ സുധാകരൻ മാഷ് അവന്റെ വീട്ടിലെത്തി.മാധവാ ശരത്തെന്തിയെ?

അവൻ വരറാവുന്നെയുള്ളൂ മാഷേ.എന്താ പതിവില്ലാതെ.

അതവനും കൂടെ വന്നിട്ട് പറയാം.

പതിവുപോലെ ഒൻപതുമണി കഴിഞ്ഞപ്പോഴേക്കും ശരത്തെത്തി.അകത്തേക്ക് കയറിയതും നീയെന്താടാ
പരീക്ഷ എഴുതാഞ്ഞെ എന്ന മാഷിന്റെ കനത്തിലുള്ള ചോദ്യവും ഒന്നിച്ചായിരുന്നു.

അത്‌ മാഷേ സ്കൂളിൽ….എന്നെ…. അവൻ വിക്കി.

സ്കൂളിലെ വഴക്ക്.പുറത്താക്കി. ഇതൊക്കെയല്ലേ പറയാൻ വരുന്നത്. നീയിതെന്താ എന്നോട്
പറയാഞ്ഞേ.

പേടിച്ചിട്ടാ മാഷേ. അവന്റെ മുഖം സങ്കടമയമായി.

ഇതറിഞ്ഞിട്ട് നിങ്ങളും???ആ ശബ്ദത്തിലെ കടുപ്പം അവർ തിരിച്ചറിഞ്ഞു.ഇന്ന്
യാദൃശ്ചികമായി രേവതിടീച്ചറെ കണ്ടപ്പൊഴാ ഞാൻ കാര്യമറിഞ്ഞേ.അന്നേരം ഇവനെ എന്റെ കയ്യിൽ
കിട്ടണമായിരുന്നു….

അപ്പോഴേക്കും പുറത്തൊരു കാർ വന്നുനിന്നു.റോഡിന്റെ സൈഡിലായി ഒതുക്കിയിട്ട് രേവതിയും
ഭർത്താവും ഒപ്പമൊരു കുട്ടിയും ഇറങ്ങി.

ആ അവരു വന്നു.മാധവാ ഞാനിവനെ ഒന്നു കൊണ്ടുപോകുവാ. വൃന്ദ ടീച്ചറെ കണ്ടല്പം
സംസാരിക്കാനുണ്ട്.

അത്‌ വേണ്ട മാഷേ.ശരിയാവില്ല.

അത്‌ നീയല്ലല്ലോ തീരുമാനിക്കേണ്ടത്. എല്ലാം ശരിയാക്കാനാ പോകുന്നെ.

മാഷ് അവനെയും കൂട്ടി രേവതിയോടൊപ്പം വൃന്ദയുടെ വീട്ടിലെത്തി.കാളിങ് ബെൽ
മുഴങ്ങിയപ്പോൾ തുറന്നത് അച്ഛനും.

എന്താ പതിവില്ലാതെ എല്ലാരും കൂടി,അസമയത്തു.അകത്തേക്കിരിക്കാം.

വരേണ്ടിവന്നു,മാധവേട്ടാ ടീച്ചറെ ഒന്നു വിളിക്കാവോ.

പതിവില്ലാതെ സംസാരം കേട്ട് അടുക്കളയിലായിരുന്ന അമ്മയും വൃന്ദയും ഹാളിലേക്ക് വന്നു.

എന്താ മാഷേ ഈ സമയത്ത്?എല്ലാരും ഉണ്ടല്ലോ.

അത്‌ ടീച്ചറെ ദാ ഇവന്റെ കാര്യം സംസാരിക്കാനാ വന്നത്. സ്കൂളിലെ പ്രശ്നങ്ങളൊക്കെ
രേവതി പറഞ്ഞിന്നാ അറിഞ്ഞേ.ഞങ്ങൾ നേരത്തെ പരിചക്കാരാ.

ഇതിനായിരുന്നെങ്കിൽ വേണ്ടായിരുന്നു മാഷേ.അല്ല ഇവനെ മാഷിന് എങ്ങനെ അറിയാം.

ആ നീ വലിയ വർത്താനം പറഞ്ഞു പോയതല്ലേ ഇവനെയിന്ന് കണ്ടിട്ടേ ഉള്ളു എന്ന്, എന്തു
പറ്റി?അല്ല എന്താ പ്രശ്നം മാഷേ?

ഒന്നുല്ല ദേവകി ഇവനിപ്പോ സ്കൂളിന് പുറത്താ,പരീക്ഷ എഴുതിയും ഇല്ല.അതൊന്ന്
സംസാരിക്കാനാ വന്നത്.

എന്തായാലും കൊള്ളാം ഒരു പയ്യന്റെ മൂക്കിന്റെ പാലമാ ഇവൻ തകർത്തേ.

അതിനൊരു കാരണം ഉണ്ടാവൂല്ലോ ടീച്ചറെ, അത്‌ നിങ്ങൾ അന്വേഷിച്ചോ.

അത്‌ ഇവനെ അവൻ മണ്ണുണ്ണി എന്നു വിളിച്ചുകാണും.അതിന് ഇത്രേം വേണാരുന്നോ മാഷേ.

എന്നാ കാര്യം അങ്ങനല്ല ടീച്ചറെ….രേവതി മുന്നോട്ടു വന്നു. ദേ ഇവളെ
അറിയുല്ലോ.ടീച്ചറുടെ തൊട്ടടുത്ത ക്ലാസ്സിലെ കുട്ടിയാ.ഇവൻ അടിയുണ്ടാക്കിയില്ലേ
വിവേക് അവനുമായി നല്ല ലോഹ്യത്തിലാരുന്നു.ഇപ്പൊ തമ്മിൽ തെറ്റിയപ്പോഴാ സത്യം
പുറത്തുവന്നേ.
മോളെ അശ്വതി പറ ടീച്ചറോട് എന്താ ഉണ്ടായേ.

എല്ലാരുടെയും ശ്രദ്ധ അവളിലായി.”അത്‌ ടീച്ചറെ അവൻ ആ വിവേക് ശരത്തിനേം ടീച്ചറെയും
ചേർത്ത് മോശായി പറഞ്ഞിട്ടാ.നിങ്ങൾ അയൽക്കാരല്ലേ നിങ്ങൾ തമ്മിൽ…….

വൃന്ദ കൈ നിവർത്തി അവൾക്കിട്ട് പൊട്ടിച്ചു.ഇതെന്തിനാന്നറിയുവോ,
വേണ്ട സമയത്ത് നിന്റെ നാവ് പൊങ്ങാഞ്ഞതിന്.ഇപ്പൊ ഇതു പറയാനുള്ള കാരണം?

രേവതി അശ്വതിയെ മാറ്റി നിർത്തി.ഒന്നടങ്ങു വൃന്ദേ.ഇതിപ്പോ അവൻ ഇവളോടും മോശമായിട്ട്
പെരുമാറിത്തുടങ്ങിയപ്പൊഴാ തമ്മിൽ തെറ്റിയെ,അവസാനം ഓണം പ്രോഗ്രാമിന്റെ അന്നും.അല്ലേൽ
ഇതൊന്നും ആരും അറിയില്ലായിരുന്നു.ഇനി ശരത്തിന്റെ കാര്യം എങ്ങനാ ടീച്ചറെ.

എന്റെ കാര്യത്തിൽ ഒന്നും വിചാരിക്കരുത്. അവധി കഴിയാതെ ഞാൻ സ്കൂളിലേക്കില്ല.ഞാൻ
പോട്ടെ മാഷേ.നിർബന്ധിക്കരുത്.

അല്ലടാ മോനെ നിനക്ക് വേറൊരു കൊസ്റ്റിൻ തയ്യാറാക്കി എക്സാം ഇടനാ എന്റെ തീരുമാനം.

വേണ്ട ടീച്ചറെ,ഇപ്പോഴേലും എല്ലാരും മനസിലാക്കിയല്ലോ അതുമതി.ഞാൻ പോണു.

അവൻ ഇറങ്ങിനടന്നു.മാഷിനുപോലും ഒന്നുംപറയാനായില്ല.ഒരു തരിപ്പോടെ
നോക്കിനിൽക്കാനല്ലാതെ വൃന്ദക്കും.വന്നവർ പോയിക്കഴിഞ്ഞപ്പോൾ….

എന്നാലും മോളെ,എടുത്തുചാടി ഇങ്ങനൊരു തീരുമാനം വേണ്ടാരുന്നു.

അത്‌ പിന്നെ അച്ഛാ ഞാൻ,അന്നേരത്തെ ദേഷ്യത്തിൽ.

എന്നിട്ടെന്തായി,കൊടുക്കേണ്ടവനി ട്ടല്ലേ അവൻ കൊടുത്തേ.ഉശിരുള്ള ആൺകുട്ടിയാ അവൻ.ഞാൻ
പറഞ്ഞിട്ടില്ലേ അപ്പുറത്തെ മാധവന്റെ മകൻ.ജീവിതസാഹചര്യം കൊണ്ടാവാം അവൻ പലതീന്നും
ഒഴിഞ്ഞുനിൽക്കുന്നെ.അതിന്റെ കഷ്ടപ്പാട് ഞാൻ കാണുന്നതല്ലേ.

അമ്മേ ഞാനെന്താ ചെയ്യാ.

പോട്ടേ,നാളെ അവനെക്കണ്ടൊന്ന് സംസാരിക്ക്.എന്നിട്ട് പരിഭവമൊക്കെ പറഞ്ഞുതീർക്ക്.ഇപ്പൊ
മോള് പോയി ഉറങ്.എല്ലാം ശരിയാവും.
……….

നേരം വെളുത്തു.പതിവുതെറ്റിച്ചു വൃന്ദ മുറ്റം വൃത്തിയാക്കുന്നു.ഇടക്കവൾ ഗേറ്റിനു
പുറത്തേക്ക് നോക്കുന്നുണ്ട്.പെട്ടെന്ന് വളവുതിരിഞ്ഞു ബെല്ലടിച്ചു ശരത് ഗേറ്റിനു
മുന്നിലായി സൈക്കിൾ നിർത്തി.പത്രം ചുരുട്ടി മുറ്റത്തേക്കിട്ട് അവൻ വീണ്ടും
ചവിട്ടിത്തുടങ്ങി

ശരത്തെ ഒന്നു നിക്കുവോ?ഗേറ്റിലേക്ക് ഓടിവന്ന് വൃന്ദ വിളിച്ചു ചോദിച്ചു.

അവൻ തിരിഞ്ഞുനോക്കി,നിദ്രാഭാരം പേറുന്ന കണ്ണുകൾ.”അല്പം തിരക്കുണ്ട് ടീച്ചറെ പിന്നെ
വരാം.ഇന്നു കുറച്ചു താമസിച്ചു”അവൻ ചവിട്ടിപ്പോയി.

പത്രമിട്ടു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെയുണ്ട് വൃന്ദയും അമ്മ
ദേവകിയും.”നിനക്കെന്തിന്റെ കേടാ,നിനക്കൊന്ന് സംസാരിച്ചിട്ട്
പൊയ്ക്കൂടാരുന്നോ”ചെന്നയുടനെ അമ്മയുടെ വക തുടങ്ങി.

വേണ്ട രമണി,അവനു വിഷമം കാണും.പോട്ടേ.ഇന്നലെ ഈ പെണ്ണൊരുപോള
കണ്ണടച്ചിട്ടില്ല.രാവിലത്തെകൂടിയായപ്പോ മനുഷ്യന് ഇരിക്കപ്പോറുതി തരുന്നില്ല.ഇനി
നിങ്ങൾ എന്നാന്നുവച്ചാൽ സംസാരിക്ക്.ഞാൻ അങ്ങോട്ട് പോകുവാ.അടുക്കളെലെ കാര്യം
നോക്കട്ടെ.

ടീച്ചറെ ഇവിടെയിത്രേക്കെ സൗകര്യമേയുള്ളൂ.മോന്റെ റൂമിലേക്ക് ഇരുന്നോ.ഞാനിപ്പോ
വരാം.ഡാ ചെല്ലെടാ.

മുറിയിൽ പരസ്പരം നോക്കാതെ രണ്ടുപേർ.അവൾ കണ്ണോടിച്ചു.ചെറിയ മുറിയിൽ ഭിത്തിയിൽ
തട്ടടിച്ചു വൃത്തിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ.

ശരത് ഒരുപാട് വായിക്കും അല്ലെ.

മ്മം,എനിക്ക് വേറെ കൂട്ടുകാരില്ല ടീച്ചറെ.

ആരാ,ഇഷ്ട്ടപ്പെട്ട റൈറ്റർ.അവൾ അലക്ഷ്യമായി കണ്ണോടിക്കുമ്പോൾ കട്ടിലിന്റെ തലക്കലായി
വച്ചിരിക്കുന്നു “മിൽക്ക്മാൻ”

ദേ,ഇതെത്ര തിരക്കീന്നോ.നമ്മുടെ വായനശാലയിലും നോക്കി.ഔട്ട്‌ ഓഫ് സ്റ്റോക്ക്
ആയതുകൊണ്ട് കിട്ടീല്ലന്നാ മാഷ് പറഞ്ഞെ.ഇതെങ്ങനെ.

എഴുത്തുകാരൻ,അല്ല എഴുത്തുകാരി എന്നുവേണം പറയാൻ അരുന്ധതി റോയ്.പിന്നെയിത് ഞാൻ
നിക്കുന്ന മെഡിക്കൽ ഷോപ്പിലെ ഓണർ സ്റ്റോക്ക് എടുക്കാൻ പോയപ്പോൾ കൊച്ചിയിൻ നിന്നും
വാങ്ങിത്തന്നതാണ്,പൈസ ശമ്പളത്തീന്നു പിടിച്ചു.ബുക്കർ പ്രൈസ് കിട്ടിയതല്ലേ
കിട്ടാനുണ്ടാവില്ല. ഇതുതന്നെ ഭാഗ്യം കൊണ്ടാണ്.

ഓഹ് സമാധാനം ആയി.ശരത്തിന് പരിഭവം ഒന്നുമില്ലല്ലോ.അല്ല അന്നെന്താ ഒന്നും
പറയാതിരുന്നേ?

അന്ന് കടിച്ചുകീറാൻ നിക്കുവല്ലാരുന്നോ.അപ്പൊ ഞാൻ പറഞ്ഞാൽ ആരാ
വിശ്വസിക്കുക.പോരാത്തതിന് സാക്ഷികളും ഉണ്ടല്ലോ.പിന്നെ പരിഭവം അത്‌ പിന്നെ…….

അറിയാതെ ഞാനും എപ്പോഴും എന്തൊക്കെയോ പറയുകയൊക്കെ ചെയ്തു.മനസീന്ന് കളഞ്ഞേക്ക്
കേട്ടോ.

ടീച്ചറെ,ദാ ചായകുടിക്ക്.

ആ അമ്മേ.മോന്റെ പരിഭവം മാറീട്ടില്ല.ഇവനെ ഞാനിന്ന് അങ്ങോട്ട്‌ കൊണ്ടുപോകുവാ.സ്കൂൾ
അടച്ചില്ലേ.ഒന്നു സംസാരിക്കാൻ ആരുമില്ല.പിന്നെ തുറന്നിട്ട് അവനുവേണ്ടി പ്രത്യേകം
എക്സാം ഇട്ടോളാം.ആള് വന്നെഴുതിയാൽ മതി.

അത്‌ അവൻ വന്നോളും ടീച്ചറെ.

എന്നാ ഇറങ്ങട്ടെ അമ്മേ.ഇവനെ അങ്ങ് കൂട്ടുവാ.വൈകിട്ട് വിട്ടേക്കാം.

നീ ചെല്ലെടാ മോനെ.

ഞാനില്ല.അമ്മയോട് ഇന്നലെ പറഞ്ഞത് മറന്നോ.

അത്‌ ടീച്ചറെ,ഇവൻ ഇടക്ക് ചെറിയ ജോലിക്ക് പോകുവെ.ഇന്നാ
സജീവിന്റെ കൂടെ എന്തോ കാറ്ററിംഗ് പരിപാടി ഉണ്ട് അതാ.

അത്‌ മോനങ്ങു ഒഴിവായേക്ക്.പഠിപ്പ് വിട്ടൊരു ജോലിയും വേണ്ട.എന്താ അമ്മേ വല്ല
ബുദ്ധിമുട്ടും ഉണ്ടോ.

ഇല്ല ടീച്ചറെ.അവന്റെ അച്ഛൻ കഷ്ടപ്പെട്ടിട്ട് ആണേലും അതൊക്കെ നോക്കുന്നുണ്ട്.

പിന്നെന്തിനാടാ നീ?

അത്‌ ടീച്ചറെ,ഇറങ്ങുന്ന ബുക്ക്‌ ഒക്കെ വാങ്ങണ്ടേ.അതാ.

ഇങ്ങനൊരാൾ ഇവിടുണ്ടോ.എന്താ പേര്.

ശാരിക.ഇപ്പൊ പത്തിലാ.അവിടെത്തന്നെ.

അല്ല ടീച്ചറെ.ഇവളങ്ങനെ പറയും.വല്ലപ്പഴുമെ ഉള്ളു.കൂടുതലും വായനശാലെന്നുതന്നാ. പിന്നെ
ഇഷ്ട്ടപ്പെട്ട പുസ്തകം വാങ്ങിവക്കും.മിച്ചമുള്ളത് മുടങ്ങാതെ കൊണ്ടുതരും
ടീച്ചറെ.ചോദിക്കുമ്പോൾ പറയും”വച്ചേരെ അടുത്തകൊല്ലോം സ്കൂളിൽ പോവണ്ടേ അന്നേരം എന്നാ
ചെയ്യൂന്ന്”

പോട്ടെ.എല്ലാം ശരിയാവും.ശരത്തെ ഇന്നു പോവണ്ട പ്ലീസ്.സജീവിനെ ഞാൻ വിളിച്ചു
പറയാം.വീട്ടിലെ കാറ്ററിംഗ് പുള്ളിക്കല്ലേ.ഏട്ടൻ വന്നിട്ട് ഞങ്ങൾ വരുന്നുണ്ട്.

ടീച്ചറീത്രേം പറഞ്ഞതല്ലേ.ഇന്ന് പോവണ്ട. ചെല്ല് മോനെ.

മ്മം ശരി.ടീച്ചറ് പൊക്കോ ഞാൻ വന്നോളാം.

അതുവേണ്ട.ഇന്ന് നീ അവിടെയാ.വന്നാൽ മതി.പിന്നെ ഇത് ഞാൻ എടുക്കുവാ വായിച്ചിട്ടു തരാം.

ഒരു ചിരി പൊട്ടി.നോക്കുമ്പോൾ ശാരിക.”ടീച്ചറെ ഒരു ബുക്ക്‌ ഒരാളെക്കൊണ്ട് തൊടീക്കാത്ത
ആളാ.നിൽക്കുന്ന കണ്ടില്ലേ”

ഒന്നു പോടീ.നിനക്ക് കുഞ്ഞിപ്പിള്ളേരുടെ കൂടെ കറങ്ങിനടപ്പല്ലേ. നല്ലശീലം
ഒന്നുമില്ലല്ലോ.അതാ.എടുത്തോ ടീച്ചറെ ഞാനിന്നലെ വായിച്ചുതീർത്തു.
………

അന്നത്തെ ദിവസം അവർ സംസാരിച്ചിരുന്നു.ബുക്സ് അതായിരുന്നു സംസാരത്തിൽ
ഏറെയും.സന്ധ്യക്ക്‌ തിരിച്ചുപോരുമ്പോൾ അവർ നല്ല സുഹൃത്തുക്കളായിരുന്നു.

അപ്പൊ ശരത്തെ മറക്കണ്ട.തിങ്കളാഴ്ച്ച ഏട്ടൻ വരും ഇവിടെ കണ്ടേക്കണം.വല്ലിടത്തും
പോയേക്കരുത്.

ശരി ടീച്ചറെ.ഞാൻ വന്നോളാം.

മഹേഷ്‌ വന്നു.നല്ല രീതിയിൽ തന്നെ ഫങ്ക്ഷൻ നടന്നു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ
അവൻ ആ കുടുംബത്തിൽ ഒരാളായി.
ഞായറാഴ്ചകളിൽ മഹേഷിനോപ്പമായി ശരത്തിന്റെ കറക്കം.



36050cookie-checkഒരു പിറന്നാൾ സമ്മാനം 1