നന്മ നിറഞ്ഞവനുമായി ഈ കഥയ്ക്ക് ഒരൽപ്പം ബന്ധമുണ്ട് നായകന്റെ സ്വഭാവം ഏകദേശം
രണ്ടിലും ഒന്നുതന്നയാണ് ഇതൊക്കെ വായിച്ചു ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ചോദിച്ചാൽ
എനിക്ക് ഉത്തരമില്ല
ആസ്വാദനം മാത്രമാണെകിൽ ഈ കഥ നിങ്ങളെ നിരാശപെടുത്താൻ സാദ്യത ഇല്ല എന്ന് കരുതുന്നു
സമയം വൈകുന്നേരം 5.30
ചെന്നൈയിൽ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി ഒഴുകി നീങ്ങുകയാണ് ഹാരിസ് അഹമ്മദിന്റെ
ബെൻസ് GLA ഹാരിസ് അഹമ്മദ് തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ
ഹാരിസ് അഹമ്മദ് കോഴിക്കോട്കാരായ അഹമ്മദിന്റെയും സുബൈദയുടെയും 3മക്കളിൽ മൂത്തവൻ
കോഴിക്കോട് അറിയപ്പെടുന്ന ബിസിനസ് മാഗ്നെറ് കമ്മ്യൂണിസ്റ് പാർട്ടിയിൽ കോഴിക്കോട്ടെ
നെടുന്തൂൺ തന്നെക്കാൾ 3വയസ്സിൽ ഇളയവളായ അനിയത്തിയും 6വയസ്സിൽ ഇളയവനായ അനിയനും
പ്രിയപ്പെട്ട ഏട്ടൻ
ഇപ്പൊ 30വയസ്സ് പെങ്ങളും അനിയനും വിവാഹം കഴിച്ചെങ്കിലും ഹാരിസ് ഇപ്പോഴും ഒറ്റയാൻ
തന്നെ അതിന്റെ കാരണം അറിയണമെങ്കിൽ ഒരു 8വർഷം പുറകോട്ട് പോണം അന്ന് ഇന്നു കാണുന്ന
ഹാരിസ് അല്ല പാവപെട്ട അഹമ്മദിന്റെ മകനായ ഹാരിസ്
തന്റെ 22ആം വയസ്സിൽ ഡിഗ്രി കഴിഞ്ഞു ഒരു കാർ കമ്പിനിയിൽ സെയിൽസ് consultant ആയി ജോലി
ചെയ്യുന്ന സമയം ഹാരിസും കൂട്ടുകാരും അന്നൊരു ഞായറാഴ്ച നാട്ടിൽ റോഡിസൈഡിൽ അവർതന്നെ
ഉണ്ടാക്കിയ ബെഞ്ചിൽ സംസാരിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാണ് ഹാമിദിക്ക അങ്ങോട്ട്
വന്നത് നാട്ടിലെ എണ്ണം പറഞ്ഞ പൈസക്കാരിൽ ഒരാളാണ് ഹാമിദിക്ക ഇവിടെ വീടുവാങ്ങി
വന്നതാണ് മലപ്പുറം ആണ് സ്വദേശം പുള്ളിയെകുറച്ച നാട്ടിൽ അത്ര നല്ലതല്ലാത്ത
അഭിപ്രായവും ഉണ്ട് കള്ളക്കടത്തും കുഴല്പണവും ഒക്കെ ആണ് പരിപാടി എന്നൊക്കെയാണ്
സംസാരം എന്നാലോ അതൊന്നും നേരിട്ട് കണ്ടവർ ആരും ഇല്ലതാനും അതുകൊണ്ട് തന്നെ ആരും
പുള്ളിയുടെ മുന്നിൽ നിന്നും ആരും അതേപ്പറ്റി അങ്ങനെ ഒന്നും പറയാറില്ല
ഹാമിദിക്കയുടെ വണ്ടി സർവീസിനു കൊടുത്തിരിക്കുകയാണ് അപ്പൊ പുള്ളിക്ക് കോച്ചിവരെ
പോകാൻ ഒരു കാർ വേണം അതുപോലെ തന്നെ ഞങ്ങളിൽ ആരെങ്കിലും കൂടെ പോകുകയും വേണം ഫുൾ ചിലവ്
പുള്ളി നോക്കിക്കോളും കൂട്ടത്തിൽ ഒരുത്തനും പക്ഷെ പുള്ളിയോടൊപ്പം പോകാൻ ഉള്ള ധൈര്യം
മാത്രം ഇല്ല കാരണം നാട്ടിലെ സംസാരം തന്നെ
നന്നായി വണ്ടി ഓടിക്കാൻ അറിയുന്നത് കൊണ്ടും സെയിൽസ് consultant ആയതുകൊണ്ട് എപ്പോഴും
എന്റെ കയ്യിൽ വണ്ടി ഉണ്ടാവുമായിരുന്നു അതുകൊണ്ട് തന്നെ ഹാരിസ് തന്നെ അതിൽ കുടുങ്ങി
അങ്ങനെ മനസ്സില്ല മനസോടെ അവർ യാത്രയായി പക്ഷെ ആ യാത്ര അദ്ദേഹത്തെ കുറിച്ചുള്ള
ഹാരിസിന്റെ മുഴുവൻ മുൻവിധികളും പൊടിച്ചുകളഞ്ഞു കാരണം അത്രയ്ക്കും നല്ല മനുഷ്യൻ
എല്ലാരീതിയിലും ന്യായമായി മാത്രം ഇടപെടുന്ന ഒരു വ്യക്തി ഒന്നിലും മറകളില്ല നേരേവാ
നേരിപ്പോ നയം പടച്ചോനെ ഇയാളെകുറിച്ചാണോ നാട്ടുകാർ തെണ്ടികൾ ഓരോന്ന്
പറഞ്ഞുണ്ടാക്കുന്നെ ഹാരിസിന് അവനോട് തന്നെ പുച്ഛം തോന്നി
ഇക്കാക്ക് കൊച്ചിയിൽ കുറച്ച് പ്ലോട്ട് ഉണ്ട് അതിപ്പോ കച്ചവടം ചെയ്യാൻ വേണ്ടിയാണു
പോവുന്നത് സംഭവം ചെറിയ കച്ചവടം ഒന്നുമല്ല എന്തോ വലിയ ബിസിനസ് ആണ്
കേട്ടോടാ ഹരിസേ ഞാൻ പണ്ട് 30കോടിക്ക് വാങ്ങിയ പ്ലോട്ട് ആണ് ഇത് ഇപ്പൊ അതിനു മതിപ്പു
വില തന്നെ വേണം 75കോടി ഇതിപ്പോ ഇവന്മാർ 90കോടി ആണ് പറയുന്നത് അതാ കൊടുക്കാം എന്ന്
കരുതിയത്
പടച്ചോനെ 90കൊടിയോ ഹാരിസ് ഞെട്ടിപോയി അത്ഭുതത്തോടെ ഇക്കയെ തിരിഞ്ഞു നോക്കി പടച്ചോനെ
ഇത്ര വലിയ ആസ്തി ഉള്ള മനുഷ്യൻ ആണോ ഇയാൾ എന്നിട്ട് എന്നെപോലെ ഒരുത്തന്റെ കൂടെ
ഒരുമടിയും കൂടാതെ വന്നിരിക്കുന്നു ഞങ്ങൾ പിന്നെ പെട്ടെന്ന് തന്നെ കൊച്ചിയിൽ എത്തി
പാർട്ടിയെ കണ്ടു ഇക്ക മുഴുവൻ പൈസയും കറക്റ്റ് ആയിത്തന്നെ പേപ്പറിൽ
കാണിച്ചിരിക്കുന്നു എല്ലാം pure വൈറ്റ് മണി തന്നെ വേണം എന്ന് അവരോടു പറയുന്നത്
കേട്ടു പടച്ചോനെ ഇയാൾ പിന്നെയും എന്നെ തോല്പിക്കുന്നല്ലോ 90കോടി രൂപയും tax
കൊടുത്തു സ്വന്തമാക്കുന്നു ഇയാൾ ആണോ കുഴൽപ്പണം കടത്തുന്നു എന്ന് പറയുന്നേ
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ തിരിച്ചെത്തി ഞാൻ ഇക്കയോട് യാത്ര പറഞ്ഞു
വന്നു
അവിടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹാമിദ് ഹാരിസിനെ വിളിപ്പിച്ചു
ആ എടാ അന്ന് ഞങ്ങൾ പോയ ഡീൽ ഇല്ലേ അതിന്റെ പൈസ വന്നു നിന്റെ ഷെയർ തരാൻ വിളിപ്പിച്ചതാ
അതിനു എനിക്ക് അതിൽ പങ്കൊന്നും ഇല്ലല്ലോ ഹാരിസ് ചോതിച്ചു
അതല്ലെടാ ഈ നാട്ടുകാർ മുഴുവൻ പറയുന്നത് ഞാൻ കള്ളക്കടത്തും കുഴല്പണവും ആണെന്നാണ് നീ
തന്നെ എത്ര തവണ കേട്ടിട്ടുണ്ടാവും അതു എന്നിട്ടും അന്ന് നീ എന്റെ കൂടെ വന്നു നീ
കൂടെ കാരണം അല്ലേടാഅപ്പൊ ഡീൽ നടന്നെ അപ്പൊ നിനക്കൊരു പങ്കു അതു നിന്റെ അവകാശം ആണ്
പിന്നെ ഇത് ന്യായമുള്ള പണമാണ് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഇത് വാങ്ങുന്നത്
കൊണ്ട് നിനക്ക് ജീവിതത്തിൽ എവിടെയും പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല കാരണം ഇത് സത്യം
ഉള്ള പണമാണ്
ഹാരിസ് അവിടെ ഒന്നും പറയാതെ നിന്നു
അതിനല്ല ഞാൻ നിന്നെ വിളിപ്പിച്ചത് ഇത് തരാൻ ആണ് ഹാമിദ് ചെക്ക് ഹാരിസിന് നീട്ടി
വല്ല 10000രൂപയും ആയിരിക്കും എന്ന് കരുതി വാങ്ങിയ ഹാരിസ് അതിൽ എയ്തിയിരിക്കുന്ന തുക
കണ്ടു ഞെട്ടിപ്പോയി 2കോടി രൂപയുടെ ചെക്ക് പടച്ചോനെ
ഹാരിസ് ഞെട്ടി ഇക്കയെ നോക്കി
അതേടാ അതു നിനക്ക് തന്നെ ആണ് അതുപിന്നെ ഒരു മുദ്രപേപ്പർ ആണ് ഇതിൽ ഞാൻ നിന്റെ
കമ്മീഷൻ പറ്റി എയ്തിയിട്ടുണ്ട് ഇതില്ലാതെ നിയമപരമായി നിനക്ക് ഈ പണം നിന്റെ
അക്കൗണ്ടിൽ എത്തിക്കാൻ പറ്റില്ല
ഹാരിസ് അതും വാങ്ങി വീട്ടിലേക്കു പോയി ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും സത്യം
അറിഞ്ഞതോടെ അവരും ok ആയി പക്ഷെ നാട്ടുകാർ തെണ്ടികൾ അതൊക്കെ വളച്ചൊടിച്ചു ഞാനും
ഇക്കയുടെ കൂടെ കള്ളക്കടത്തിന് പോയെന്നും ആരോടും പറയാതിരിക്കാൻ എനിക്ക് നൽകിയ
പരിധോഷികം ആണ് ആ പണം എന്നും അവർ പറഞ്ഞു പരത്തി
അതുകൊണ്ടതായി ഹാരിസ് ഈ 30ആം വയസ്സിലും ഇങ്ങനെ നിൽക്കുന്നു പിന്നെ പെങ്ങളുടെ കല്യാണം
അങ്ങനെ നടന്നു അനിയന്റെ കല്യാണം ഹാരിസ് മുന്നിൽ നിന്ന് നടത്തിയതാണ് ഹാരിസിന് വന്ന
ആലോചന ആയിരുന്നു അതു എന്റെ സുഹൃത്തിന്റെ പെങ്ങളെ ആയിരുന്നു അതു പക്ഷെ സ്വന്തം
പെങ്ങളെ പോലെ കണ്ടവാളേ എങ്ങനെ ഞാൻ ഭാര്യ ആയി കാണും പക്ഷെ സുഹൃത്തിനു അതിൽ ഭയകര
താല്പര്യം പിന്നെ പെൺകുട്ടിക്ക് ഹാരിസിനെകാൽ വളരെ പ്രായം കുറവും പക്ഷെ അവനു എന്റെ
ന്യായങ്ങൾ ഒന്നും പകമായില്ല അവന്റെ കുടുംബം അത്ര സാമ്പത്തികമായി വലിയവർ അല്ല ഹാരിസ്
അതുകൊണ്ടാണ് അവളെ വിവാഹം കഴിക്കാത്തത് എന്ന് ആണ് അവസാനം അവൻ പറയാതെ പറഞ്ഞത് എന്ന്
മനസിലാക്കിയ അപ്പൊ തന്നെ ഹാരിസ് അവൻറ്റെ അനിയന് വേണ്ടി അവളെ ആലോചിച്ചു പിന്നെ
പെട്ടന്ന് തന്നെ അവരുടെ കല്യാണവുമായി അങ്ങനെ എനിക്ക് ഒരു പെങ്ങളും കൂടി ആയി
അവൾ ഇപ്പൊ ഗർഭിണി ആണ് പിന്നെ ഹാരിസിന് പല ആലോചനകൾ വന്നെങ്കിലും നാട്ടുകാരുടെ
മിടുക്കു കൊണ്ടു എല്ലാംതന്നെ മുടങ്ങി
ഇനി ഇപ്പൊ കഥയിൽ നിന്നും തിരിച്ചു വരാം
60കിലോമീറ്റർ സ്പീഡിൽ ആണ് ഹാരിസിന്റെ ബെൻസ് സഞ്ചരിക്കുന്നത് ഡ്രൈവിങ്ങിൽ ഹാരിസിന്റെ
നിബന്ധനകൾ വലുതാണ് പരമാവധി ഇടതുഭാഗം ചേർന്ന് ഓടിക്കും 80കിലോമീറ്റർ കൂടുതൽ സ്പീഡിൽ
ഓടിക്കില്ല അല്ലെങ്കിൽ വല്ല എമർജൻസി ആവണം
പിന്നെ പരമാവധി ട്രാഫിക്ക് നിയമം പാലിക്കും തന്റെ തെറ്റിച്ചുകൊണ്ട് ആർക്കെങ്കിലും
വല്ല അപാകടവും പറ്റിയാൽ അതു ഹാരിസിന് തീരാവേദനയാവും എന്ന് ഹാരിസിന് തന്നെ
അറിയാവുന്നത് കൊണ്ടുതന്നെ ഹാരിസ് ഡ്രൈവിംഗ് വിഷയത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു
അതുപോലെ തന്നെ വാഹനം നന്നായി സ്വന്തം കുഞ്ഞിനെപോലെ കൊണ്ടുനടക്കും
ഇനി ഇപ്പൊ നമുക്ക് കുറച്ച് മുനോട്ടുപോകാം അതായത് ഹാരിസ് സഞ്ചരിക്കുന്ന അതേവഴിയിൽ
നിന്നും ഒരു 10കിലോമീറ്റർ മുൻപിലേക്ക്
അവിടെ വഴിയരികിൽ ബ്രേക്ക്‌ടൗൺ ആയികിടക്കുകയാണ് ഒരു ഇന്നോവ കാർ ടാക്സി ഓട്ടത്തിന്
ചെന്നൈയിലേക്ക് വന്നതാണ് ടാക്സി കസ്റ്റമാരെയും കൊണ്ട് തിരിച്ചു പോകുന്ന വഴിയാണിത്
കാറിൽ നിന്നും ബോണറ്റ് തുറന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്
പരിശോധിക്കുകയാണ് ഡ്രൈവർ ഹബീബ് ഹബീബിനോട് ചേർന്നു ഇനിയെന്ത് എന്ന് ആലോചിച്ചു
ടെന്ഷനോടെ നിൽക്കുകയാണ് അനവർ ഈ വഴിയിൽ കുടുങ്ങിയതല്ല ഈ ആളൊഴിഞ്ഞ റോഡിൽ
5പെൺകുട്ടികളുമായി കുടുങ്ങി പോയ ടെൻഷനിൽ ആണ് അദ്ദേഹം അദ്ദേഹത്തിന്റെ ജേഷ്ഠന്റെ
മക്കളാണ് 5ഉം
മൂത്തത് ഫാത്തിമ 28വയസ്സ്, അടുത്തത് കദീജ 21വയസ്സ്, ആയിഷ19, ആമിന16, അസ്ന13വയസ്സ്
ഫാത്തിമയാണ് മൂത്തത് ഉപ്പയുടെ ആദ്യഭാര്യയിൽ ഉള്ളതാണ് ഫാത്തിമ ജനിച്ചു വളരെ
പെട്ടന്ന് തന്നെ ഉമ്മ യാത്രയായി പിന്നെ ഫാത്തിമക്ക് ജീവിതം അത്ര സുഖകരം
അല്ലായിരുന്നു ഉപ്പ രണ്ടാമത്തെ വിവാഹം കയിച്ച രണ്ടാന്നുമ്മ ഫാത്തിമയോട് ഒരു
വീട്ടുജോലിക്കാരിയെ പോലെ പെരുമാറി ആദ്യമൊക്കെ ഉപ്പയുള്ളപ്പോൾ ഉമ്മ നല്ലവണ്ണം
ആയിരുന്നു പോകെപ്പോക ഉപ്പയും ഫാത്തിമയെ മറന്നു അസ്ന ജനിച്ചു അതികം വൈകാതെ തന്നെ
ഉപ്പ പോയി പെങ്ങള്മാരെ നാലിനേയും ഫാത്തിമയായിരുന്നു നോക്കിയിരുന്നത് ചെറുപ്പം മുതൽ
തന്നെ അതുകൊണ്ട് തന്നെ അവർക്കെല്ലാം ഫാത്തിമ അമ്മയേക്കാൾ വലിയ സ്ഥാനം കൈവരിച്ചു
പക്ഷെ ഉമ്മാക്ക് മാത്രം ഫാത്തിമ എന്നും ഒരു അധികപ്പറ്റായി ഉപ്പ പോയ അന്നുമുതൽ
പലയിടത്തും വീട്ടുജോലിക്ക് പോയാണ് ഫാത്തിമ വീടും തന്റെ പഠിപ്പും പെങ്ങള്മാരുടെ
പഠിപ്പും നോക്കിയിരുന്നത് അങ്ങനെ തന്റെ 18ആം വയസ്സിൽ ഫാത്തിമ ഉമ്മ കണ്ടെത്തിയ
ഒരുത്തന്റെ മുന്നിൽ തലകുനിക്കേണ്ടി വന്നു പിന്നെ അങ്ങോട്ട് കരയാത്ത ഒറ്റ ദിവസം
പോലും ഫാത്തിമയുടെ ജീവിതത്തിൽ ഇല്ലായിരുന്നു ഒന്നും വേണ്ടെന്നു പറഞ്ഞു വന്നവർക്കു
അവരെ പറ്റി ഒന്നും അന്വേഷിച്ചു നോക്കാതെ തന്നെ ഉമ്മ അവളെ കെട്ടിച്ചു കൊടുത്തതിന്റെ
ഫലം അവൾ ദിവസവും അനുഭവിച്ചു അയാൾ പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഫാത്തിമക്ക്
ഒട്ടും ചേരില്ലായിരുന്നു പിന്നെ നല്ല മദ്യപാനിയും 10വർഷം അയാളെ ഫാത്തിമക്ക്
സഹിക്കേണ്ടി വന്നു ശേഷം പിന്നെ കരളിന് ബാധിച്ച രോഗം അയാളെ കൊണ്ടുപോയി പിന്നെ അതികം
വൈകാതെ തന്നെ ഉമ്മയും പോയി പിന്നെ എല്ലാം ഫാത്തിമ തന്നെ നോക്കി വീടും പെങ്ങള്മാരുടെ
പഠിപ്പും തന്റെ രണ്ടുമക്കളെയും എല്ലാം ഒറ്റയ്ക്ക് നോക്കി എളാപ്പ സഹായിക്കുമെങ്കിലും
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് അതൊന്നു അത്ര എളുപ്പമല്ലായിരുന്നു
ഇതിപ്പോ ആയിഷയുടെ മെഡിക്കൽ എൻട്രൻസ് എക്സാം ഇവിടെയാണ് സെന്റർ കിട്ടിയത്
അതുകൊണ്ടാണ് ഈ യാത്ര എൻട്രൻസ് കിട്ടിയാലും അവളെ തന്നെ കൊണ്ട് പഠിപ്പിക്കാൻ
ആവില്ലെന്ന് ഫാത്തിമക്ക് അറിയാം എങ്കിലും ആയിഷയുടെ സന്തോഷത്തിനു വേണ്ടിയാണ് ഈ യാത്ര
പിന്നെ പെങ്ങള്മാരെ തനിച്ചു അവിടെ നിർത്താനും പറ്റാത്തത് കൊണ്ടാണ് എല്ലാരും
ഒരുമിച്ചു വന്നത് പക്ഷെ ഇതിപ്പോ ഇവിടെ വണ്ടി നിന്നുപോയപ്പോ ശെരിക്കും
ഭയന്നിരിക്കുകയാണ് എല്ലാരും ഒന്നാമത് ആളൊഴിഞ്ഞ ഒരു റോഡ് പിന്നെ ഇവിടെ
അടുത്തെവിടെയെങ്കിൽം മുറി എടുക്കണമെങ്കിൽ തന്നെ കയ്യിൽ ഉള്ളത് അതിനൊന്നും തികയുകയും
ഇല്ല വണ്ടി ഒന്നു സെരിയായി കിട്ടാൻ പടച്ചോനോട് പ്രാര്ഥിച്ചിരിക്കുകയാണ് ഫാത്തിമ
ഇളയമകൾ മർവ ഒന്നും അറിയാതെ മടിയിൽ കിടന്നു ഉറങ്ങുന്നു അവൾക്കിപ്പോ 3വയസ് മൂത്തവൾ സഫ
6വയസ്സ് മുന്നിൽ അസ്‌നയോടൊപ്പമുണ്ട്
അതുവഴി പാസ്സ് ചെയ്ത ഹാരിസ് കോഴിക്കോട് രെജിസ്ട്രേഷൻ വണ്ടി കണ്ടാണ് കുറച്ച് അകലം
പാലിച്ചു വണ്ടി നിർത്തിയത് എന്നിട്ട് കുറച്ചു പുറകെ നിന്നും എന്താണ് പ്രശ്നം എന്ന്
നിരീക്ഷിക്കുകയാണ് കാലം വല്ലാത്തതാണ് അങ്ങനെ പെട്ടെന്ന് പോയി ഒന്നും ചെയ്യാൻ
പറ്റില്ല കാരണം അവർ വല്ല കുഴപ്പക്കാരും ആണെകിൽ ഇങ്ങോട്ട് പണി കിട്ടും വണ്ടിയിൽ
നിന്നും നോക്കി കൊണ്ടു തന്നെ ഹാരിസ് തന്റെ കൈ സീറ്റിന്റെ അടിയിലേക്ക് പായിച്ചു കൈ
താൻ യാത്രയിൽ കരുതാറുള്ള കൈ തോക്കിൽ തടഞ്ഞു ഹാരിസ് എപ്പോഴും ദൂരയാത്ര പോകുമ്പോൾ
തോക്ക് കരുതാറുണ്ട് ലൈസൻസ് ഉള്ളത് കൊണ്ടു കൊണ്ടുനടന്നതിനു നിരോധനങ്ങൾ ഇല്ല പിന്നെ
ഇത്രയും വലിയ യാത്ര ഒറ്റയ്ക്ക് ഇതാദ്യമായിട്ടാണ് കാരണം എപ്പോഴും തന്നോടൊപ്പം
അട്ടപോലെ പാട്ടിനിൽക്കുന്ന എന്റെ ചങ്ക് ഇപ്പൊ ഈ യാത്രയിൽ എന്നോടൊപ്പം ഇല്ല എന്റെ
സ്വന്തം ചങ്ക് സറീർ അവന്റെ വൈഫിനു ഇത് 9ആം മാസമാണ് അതുകൊണ്ട് അവനു വരാൻ പറ്റിയില്ല
എനിക്ക് ഇത് ഒഴിച്ചുകൂടാൻ ആവാത്ത ട്രിപ്പ് ആയതുകൊണ്ട് വരാതെ വേറെ
വഴിയില്ലായിരുന്നു
അപ്പോഴാണ് അരണ്ട വെളിച്ചത്തിൽ ആ മുഖം ഹാരിസ് കാണുന്നത് കുനിഞ്ഞു നിന്ന് വണ്ടി
ശെരിയാക്കാൻ ശ്രമിക്കുന്ന ഹബീബിക്ക പാർട്ടിയിൽ സജീവമായ ഹാരിസിന് നന്നായി അറിയാവുന്ന
ആളാണ് ഹബീബിക്ക ഹബീബിന് തിരിച്ചും അങ്ങനെ തന്നെ ഞാൻ പെട്ടെന്ന് തന്നെ വണ്ടി
സ്റ്റാർട്ട് ചെയ്തു പുള്ളിയുടെ അടുത്തേക്ക് പോയി
എന്താ ഇക്ക പറ്റിയെ അടുത്ത് ബ്രേക്ക് ഇട്ടുകൊണ്ട് ഞാൻ ഇക്കയോട് ചോദിച്ചു ഇക്ക
എന്നെ കണ്ടു ഞെട്ടി നില്ക്കാന്
ആ ഹരിസേ നീയെന്താ ഇവിടെ
ഒന്ന് ചെന്നൈയിൽ പോയുള്ള വരവാണ് ഇങ്ങള് വണ്ടിക്കെന്തുപറ്റി
അറിയില്ലെടാ ഞാൻ കുറെ നേരമായി നോക്കുന്നു ഇന്നിനി നന്നാവുമെന്നു തോന്നുന്നില്ല നാളെ
രാവിലെ ആളുവരേണ്ടി വരും
അപ്പൊ ഇക്ക ഇന്നെന്തു ചെയ്യും
എന്റെ കാര്യം കുഴപ്പമില്ല ഇവിടടുത്തു വർക്ഷോപ് ഉണ്ട് അവിടെ എനിക്ക് കിടക്കാം പക്ഷെ
ഇവരെന്തു ചെയ്യും അപ്പോഴാണ് അടുത്തുള്ള ആളുകളെ ഹാരിസ് നോക്കുന്നു
ഒരു പ്രായമായ ഉപ്പയും അദ്ദേഹത്തിന്റെ മക്കളും ഒറ്റ നോട്ടത്തിൽ അത്രെ തോന്നുന്നുള്ളൂ
ഹാരിസിന്
ഹബീബ് ഹാരിസിനെ കൂട്ടി മാറിനിന്നു എന്നിട്ട് കാര്യങ്ങൾ ഒക്കെ ഹാരിസിന് പറഞ്ഞു
കൊടുത്തു ഫാത്തിമയുടെ ജീവിതം അടക്കം പിന്നെ അവരെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ
ഉള്ള കൊട്ടേഷനും
ഹാരിസ് സന്തോഷത്തോടെ അതേറ്റെടുത്തു
അങ്ങനെ ഹബീക്കയുടെ ഉറപൊട്ടിന്മേൽ ആദ്യം മടിച്ചു നിന്ന അവർ എന്റെ വണ്ടിയിൽ കയറി
അങ്ങനെ അവർ യാത്ര തുടർന്ന്
മോന്റെ പേരെന്താ അൻവർ മൗനം ബേദിച്ചു കൊണ്ട് ചോദിച്ചു
ഹാരിസ്, ഹാരിസ് അഹമ്മദ്
ഇക്കയുടെ പേര്
ഞാൻ അൻവർ
ഞാൻ ചെന്നൈയിൽ ബിസിനസ് ആവശ്യത്തിനു വന്നതാണ് നിങ്ങൾ ചെന്നൈയിൽ എന്തിനാ വന്നത്
മോളുടെ എൻട്രൻസ് എക്സാം ഉണ്ടായിരുന്നു അതു എഴുതാൻ വന്നതാണ്
നിങ്ങള്ക്ക് എന്നാലും രാവിലെ പൊയ്ക്കൂടേ വല്ലാത്ത ടൈം ആണ് ഇതൊക്കെ അതും
പെൺകുട്ടികളെയും കൊണ്ട് ഒരിക്കലും രാത്രി ഈ വഴി സഞ്ചരിക്കുകയെ ചെയ്യരുത്
അതല്ല മോനെ രാവിലെ ആവുമ്പോയേക്കും അവിടെ എത്തുമല്ലോ എന്ന് കരുതിയാണ്
എന്തായാലും ഇപ്പൊ ഇങ്ങനെ ആയതു കണ്ടില്ലേ ഞാൻ ഈ വഴി വന്നില്ലെങ്കിൽ നിങ്ങൾ എന്തു
ചെയ്തേനെ ഈ പെൺകുട്ടികളെയും കൊണ്ട്
അപ്പോഴാണ് ഹാരിസ് തന്റെ arm റെസ്റ്റിൽ ഇരിക്കുന്ന നൗറിയെ കാണുന്നത്
ഇതാരാ ഈ സുന്ദരി കുട്ടി ഹാരിസ് നൗറിയോടു ചോദിച്ചു
ന്റെ പേര് നൗറിൻ അവൾ ഉത്തരം കൊടുത്തു
ആ മിടുക്കിയാണല്ലോ കാന്താരി അപ്പൊ നൗറി എന്ന് വിളിക്കാം അല്ലെ
ന്നെ അല്ലേലും എല്ലാരും നൗറി എന്നുതന്നെ ആണ് വിളിക്കുന്നത്
അതു ഇക്കാക്കക്കു അറിയൂല്ലല്ലോ
നൗറി ഇപ്പൊ എത്രയില
ഞാൻ ഇപ്പൊ 1അംക്ലാസ്സിൽ ആണ് പഠിക്കുന്നെ
അങ്ങനെ ഞങ്ങൾ 1മണിക്കൂർ കൂടി യാത്ര ചെയ്തപ്പോ ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടു ഹാരിസ്
അങ്ങോട്ട് വണ്ടി ഓടിച്ചു കയറ്റി
വലിയ ഒരു ഹോട്ടൽ ആണ് അൻവർ ഒന്ന് ഞെട്ടി ഇനി ഇപ്പൊ ഇവിടെഎങ്ങാനും താമസിക്കേണ്ടി
വന്നാൽ താൻ കയ്യിൽ കരുതിയിട്ടുള്ള പണം മതിയാവാതെ വരുമല്ലോ എന്നോർത്ത് അദ്ദേഹം
വിഷമത്തിൽ ആയി
ഇന്നു നമുക്ക് എല്ലാർക്കും കഴിഞ്ഞിട്ട് രാവിലെ ഭക്ഷണം കഴിച്ചിട്ടു പോകാം ഹാരിസ്
പറഞ്ഞു
അൻവർ മറുത്തൊന്നും പറയാൻ പറ്റിയില്ല അയാൾ പേടിച്ചു കൊണ്ടുതന്നെ വണ്ടിയിൽ നിന്നും
ഇറങ്ങി ഫാത്തിമയും അനിയത്തിമാരും പെട്ടികൾ എടുത്തുകൊണ്ടു പിറകെയും ഇറങ്ങി
ഹാരിസ് നടന്നു റിസപ്ഷൻ എത്തി കൂടെ നൗറിയും ഉണ്ടായിരുന്നു അവർ വരുന്നവഴിയിൽ നല്ല
കൂട്ടായി ഇപ്പൊ ഒരുമിച്ചാണ് നടത്തം
ഹാരിസ് സ്ഥിരമായി തങ്ങാറുള്ള ഹോട്ടൽ ആണത് അതുകൊണ്ട് തന്നെ ഹാരിസ് അവിടെ
ഉള്ളവർക്കെല്ലാം പരിചിതൻ ആയിരുന്നു
ആ ഹാരിസ് ഇന്നെന്താ പതിവില്ലാതെ ഫാമിലിയും ആയിട്ട് റിസെപ്ഷനിസ്റ് ഹാരിസിനോട്
ചോദിച്ചു
ഇതെന്റെ ഫാമിലി ഒന്നുമല്ലെടോ അറിയുന്ന ആളുകൾ ആണ് എന്റെ റൂം റെഡിയാണല്ലോ അല്ലെ
തന്റെ റൂം എപ്പോയെ റെഡി ഇന്നാ കീ
ഹാരിസ് കീ വാങ്ങി എന്നിട്ടു തുടർന്ന്
ആ പിന്നെ എനിക്ക് ഒരു ഡബിൾ റൂം ഉള്ള മുറിയും സിംഗിൾ റൂമുള്ളതും കൂടി വേണം ഇവർക്കാണ്
ഹാരിസ് അൻവറിനെ കാട്ടി പറഞ്ഞു
ആ പിന്നെ ബില്ല് ഒരുമിച്ചു ഇട്ടാൽ മതി ഞങ്ങൾ പോകുമ്പോൾ അതും പറഞ്ഞു ഹാരിസ്
അൻവറിന്റെ അടുത്തേക്ക് നടന്നു
ഇനി നമുക്ക് ഭക്ഷണം കഴിച്ചിട്ടു കിടക്കാൻ പോകാം എന്നും രാവിലെ 10.00മണിക്ക് ഫുഡ്
കഴിഞ്ഞു നാട്ടിലേക്കു തിരിക്കാം എന്നും പറഞ്ഞു
റെസ്റ്റാറ്റാന്റിൽ കയറിയ അൻവറും മക്കളും ഞെട്ടിപ്പോയി അത്രക്കും അടിപൊളി restaurent
അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരിടത്തു കയറുന്നതു എല്ലാം അവർ അത്ഭുദത്തോടെ നോക്കി
ഫാത്തിമ്മക്കും അനിയത്തിമാർക്കും ഇരിക്കാൻ ഇരിപ്പിടം ഒരുക്കിയ ശേഷം അന്വറിനെയും
കൂട്ടി തട്ടപുറത്തുള്ള സീറ്റിൽ പോയിരുന്നു ഹാരിസ് കൂടെ ചട്ടമ്പി കല്യാണി നൗറിയും
ഉണ്ടായിരുന്നു
പെൺകുട്ടികളുടെ പ്രൈവസിക്കു വേണ്ടിയാണു ഹാരിസ് അതു ചെയ്തത്
നൂറി അപ്പോഴും ഫാത്തിമയുടെ കയ്യിൽ ഉറങ്ങുകയാണ്
ഫുഡ് എല്ലാം ഹാരിസ് തന്നെ ഓർഡർ ചെയ്തു എല്ലാർക്കും എല്ലാരും നന്നായി തന്നെ ഭക്ഷണം
കഴിച്ചു നൗറിക്കു ഹാരിസ് ആണ് ഭക്ഷണം കൊടുത്തിത്തത് അവസാനം എല്ലാർക്കും ഐസ്ക്രീ കൂടി
ഓർഡർ ചെയ്തു ഹാരിസ് നൗറിക്കു ബെസ്റ്റ് ഫ്‌ളവേഴ്‌സ് തന്നെ ഒന്നിലധികം വാങ്ങിയും
കൊടുത്തു അവൾ ഫുൾ ഹാപ്പി ബില്ല് ഒരുമിച്ചു ഇട്ടോളനും അതു വാക്കേറ്റു ചെയ്യുമ്പോൾ
ഒരുമിച്ചു ബില്ലിൽ ഉൾപ്പെടുത്താനും പറഞ്ഞു കൊണ്ട് ഹാരിസ് റൂമിലേക്ക് പോയി പോവും
മുൻപ് ഞാൻ കുറച്ച് സ്നാക്ക്സ് വെള്ളവും വാങ്ങി നൗറിക്കു കൊടുത്തു റൂമിൽ പോയാൽ
പിന്നെ അവർക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കലോ അവരെ കണ്ടാൽ
തന്നെ അറിയാം ഇവിടെ ആദ്യായിട്ടുവരികയാണ് എന്ന് അപ്പൊ പിന്നെ ടെലികോം വഴി ഫുഡ്
ഒന്നും വിളിച്ചുപറയാൻ അറിയില്ല എന്ന് തിന്നിയിട്ടാണു ഹാരിസ് അതൊക്കെ വാങ്ങി നൽകിയത്
ശേഷം അന്വറിനു തന്റെ നൗമ്പറും അൻവറിന്റെ നമ്പറും വാങ്ങിയിട്ടാണ് ഹാരിസ് റൂമിലേക്ക്
പോയത് അപ്പോഴാണ് അസ്ന ഹാരിസിനെ ശെരിക്കും കാണുന്നത് പക്ഷെ അവൾക്കു പെട്ടെന്ന് അയാളെ
മനസ്സിലായില്ല അവൾ കുറെ ആലോചിച്ചു അപ്പോയെക്കും ഹാരിസ് ലിഫ്റ്റിൽ കയറിയിരുന്നു
അവൾക്കു പെട്ടെന്ന് ബൾബ് കത്തി അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ ഫോണിൽ വാട്സ്ആപ്പ്
തുറന്നു അതിൽ നിന്നും റസിയ എന്ന അക്കൗണ്ട് തുറന്നു നോക്കി തന്റെ സംശയം ശെരിതന്നെ
എന്നുറപ്പിച്ചു അവളുടെ മുഖത്തു ഒരു ചിരി വന്നു അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ
അടുത്തേക്ക് പോയി
ഇത്താത്ത ഇത്താത്ത അയാൾ ആരാന്നു അറിയോ ഇങ്ങൾക്ക്
ആര് ആരാണെന്നു
ഇത്താത്ത മ്മള് ഇവിടെ കൊണ്ടന്നു ആകിയില്ലേ ഹാരിസ് അഹമ്മദ് ആരാന്നു അറിയോന്നു
അയാളെ എനിക്ക് എങ്ങനെ അറിയാന മോളെ
കദീജ താത്ത നിങ്ങൾക്കും മനസ്സിലായില്ലേ
ഖദീജയും ഒന്നും മനസിലാവാതെ നോക്കി
ഇത്ത ഇതൊന്നു നോക്കി ഇങ്ങൾ അസ്ന ഫോൺ ഉയർത്തി കാണിച്ചു അതിലെ ഫോട്ടോയും ഇതല്ലേ ആള്
ഇത് ആരാന്നറിയോ മ്മളെ കദീജ തത്തക്കു മ്മളെ റസിയാത്ത കൊണ്ടുവന്ന കല്യാണാലോചന ഇൽലൈനോ
ഇന്നലെ പറഞ്ഞത് ആ പയ്യൻ ആണത്
ഫാത്തിമയും ഖദീജയും ഒന്ന് ഞെട്ടി 9വയസ്സ് വെത്യാസം ഉള്ളത്കൊണ്ട് ഫാത്തിമ അതു
വേണ്ടെന്നു വച്ചതായിരുന്നു കദീജക്കും വയസ്സ് ഒരു പ്രശ്നം ആയി തോന്നി പിന്നെ ഒന്നും
വേണ്ട എന്നുപറഞ്ഞു ഒരു പണക്കാരന്റെ ആലോചന വന്നപ്പോ തനിക്ക് ജീവിതത്തിൽ സംഭവിച്ചത്
അവൾക്കും സംഭവിക്കുമോ എന്നാ ഭയവും ഫാത്തിമക്ക് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ
താല്പര്യമില്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്
സെറീറിന്റെ ഭാര്യ ആണ് റസിയ ഫാത്തിമയുമായി അടുത്തപരിചയം ഉണ്ട് സെറീറിനും റസിയക്കും
അവർ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട് താനും അതാണ് പെങ്ങൾക്ക് ആലോചന വല്ലതും
ഉണ്ടെങ്കിൽ പറയാൻ പറഞ്ഞപ്പോ റസിയ ഹാരിസിന്റെ ആലോചന കൊണ്ടുവന്നത് എന്നാൽ പ്രായം
ഫാത്തിമക്കും കദീജക്കും പ്രശ്നം ആയിരുന്നു അതുകൊണ്ട് തന്നെ അവരോടു ഒന്നൂടെ
ആലോചിക്കാൻ പറഞ്ഞു കൊണ്ടു റസിയ പോയി
ഫാത്തിമക്ക് ഇപ്പൊ അതൊന്നുമല്ല പ്രശ്നം ഹാരിസ് തങ്ങളെ തിരിച്ചറിഞ് എന്നായിരുന്നു
അവരുടെ ഭയം പക്ഷെ ഒരിക്കൽപോലും തങ്ങളെ ശ്രദ്ധിക്കാത്ത അയാൾ തങ്ങളെ മനസ്സിലാക്കി
കാണില്ല എന്ന ആശ്വാസത്തോടെ അവൾ ഇരുന്നു
പിറ്റേന്ന് രാവിലെ തന്നെ എല്ലാരും തായേ എത്തിയപ്പോ തന്നെ കണ്ടത് restaurentil
ഇരുന്നു ഭക്ഷണം കഴിക്കുന്ന ഹാരിസിനെ ആണ് അവരെ കണ്ട ഹാരിസ് എല്ലാർക്കും ഉള്ള ഭക്ഷണം
ഓർഡർ ചെയ്ത് എല്ലാരും ഭക്ഷണം കഴിച്ചു ഹാരിസ് അപ്പോയെക്കും ബില്ല് ഒക്കെ സെറ്റിൽ
ചെയ്തു കഴിഞ്ഞു വണ്ടിയിൽ കയറി ഒന്ന് സ്റ്റാർട്ട് ചെയ്തു വച്ചു ഓരോരുത്തരായി കയറി
വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി കുറച്ചു കഴിഞ്ഞു ഒരു വലിയ ടെക്സ്റ്റ്‌ടൈൽസ്
മുന്നിൽ ഹാരിസ് വണ്ടി നിർത്തി തനിക്കു കുറച്ചു പുർച്ചസ് ഉണ്ടെന്നു പറഞ്ഞു ഉള്ളോട്ട്
കയറിപ്പോയി അൻവറും കൂടെ പോയി നൗറി പോകുന്നത് കണ്ടു നൂറിയും അന്വറിനു ഒപ്പം ചെന്ന്
കുറച്ചു അതികം സമയം കഴിഞ്ഞപ്പോൾ ആണ് എല്ലാരും വന്നത് മക്കൾ രണ്ടും കൈ നിറയെ
ചോക്ലേറ്റ് ആയാണ് വരുന്നത് ഹാരിസിന്റെ കയ്യിലും അൻവറിന്റെ കയ്യിലും കുറച്ചധികം
വസ്ത്രങൾ ഉണ്ടായിരുന്നു ഹാരിസ് തന്റെ കയ്യിൽ ഉള്ള പാക്കുകൾ മുഴുവൻ പിന്നിൽ വെച്ച്
അൻവർ എല്ലാം ഫാത്തിമയെ ഏല്പിച്ചുകൊണ്ട് പറഞ്ഞു ഞാൻ ഇത് iനിങ്ങൾക്കു വേണ്ടി
വാങ്ങിയതാണ് അതല്ല അതു ഹാരിസ് എടുത്തുകൊടുത്ത് ആണെന്ന് രണ്ടാൾക്കും നല്ല
തീർച്ചയായിരുന്നു എങ്കിലും ഫാത്തിമ അതൊക്കെ വാങ്ങി അങ്ങനെ എങ്കിലും തന്റെ
പെങ്ങള്മാര്ക്ക് കുറച്ചു നല്ല വസ്ത്രം ധരിക്കാമല്ലോ എന്നോർത്ത് എങ്കിലും
ഇതുവാങ്ങേണ്ടി വന്ന അവസ്ഥയെ ഓർത്തു അവൾ നന്നേ വിഷമിച്ചു
അവർ വീണ്ടും യാത്ര തുടർന്ന് പെട്ടെന്നാണ് ഹാരിസിന്റെ ഫോൺ റിങ് ചെയ്തത് വണ്ടി
പാർക്കുചെയ്യാൻ പറ്റുന്ന ഒരു റോഡ് ആയിരുന്നില്ല അതു അതുകൊണ്ട് തന്നെ ഹാരിസിന്
ഡ്രൈവിങ്ങിൽ ആയികൊണ്ട് തന്നെ ഫോൺ എടുക്കേണ്ടി വന്നു ഫോൺ വണ്ടിയുമായി കണക്ട്
ചെയ്തതുകൊടു സ്പീക്കറിൽ ആണ് ഹാരിസ് സംസാരിക്കുന്നത്
Sareer ആണ് മറുതലക്കൽ
എന്താണ്ടാ
ഒന്നുമില്ല മച്ചാനെ നീ എവിടെ എത്തി എന്ന് ചോതിച്ചു വിളിച്ചതാ എന്തായി നിന്റെ യാത്ര
success ആണോടാ
ഇല്ലെടാ മച്ചാനെ പണികിട്ടി സാധനം ഒക്കെ പറ്റെ ശോകം ആണ് നല്ലതൊന്നും ഇല്ല വെറുതെ
ദൃതിപിടിച്ചു വന്നു എല്ലാം വെറുതെ ആയി
ആ പോട്ടെടാ മച്ചാനെ മ്മ്ക് അടുത്ത തവണ നോക്കാം പിന്നെ നിന്റെ ഉമ്മാന്റെ കയ്യിൽ ഞാൻ
ഒരു ഫോട്ടോ കൊടുത്തിരുന്നു നീ കണ്ടോ കദീജ എന്നാണ് കുട്ടിയുടെ പേര്
ഞാൻ അതു നോക്കിയില്ല മച്ചാനെ അതു സെരിയാവൂല
Enthaada എന്താ പ്രോബ്ലം
അതുപിന്നെ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്നേക്കാൾ ഒരു 5വയസ്സിനുള്ളിൽ ഉള്ള
കുട്ടി മതി എന്ന് നിനക്കൊക്കെ എന്നിട്ടും മനസ്സിലായില്ലേ
എടാ അതല്ല മച്ചാനെ നല്ല കുട്ടിയാടാ റസിയക്കൊക്കെ നേരിട്ട് അറിയാം പിന്നെ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഫാമിലിയും ആണ്
ഓഹ് അപ്പൊ അതാണ് അവരുടെ സാമ്പത്തിക പിന്നോക്കം നിയൊക്കെ ഒരു ചൂഷണം ആയി
എടുത്തിരിക്കാന് അല്ലെ എടാ അവരെ ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചു കുട്ടിയുടെ
സമ്മതമില്ലാതെ വീട്ടുകാരെ നിർബന്ധിച്ചു കെട്ടിക്കുക അല്ലിയോ നടക്കൂല മോനെ
എടാ ഞാൻ അങ്ങനെ ഒന്നുമല്ല പരഞ്ഞത് അവരുടെ ഭാഗത്തു നിന്നും ഒരു അഭിപ്രായവും
ഞങ്ങൾക്ക് കിട്ടിയിട്ടില്ല പിന്നെ നിനക്ക് ഇഷ്ടായി എന്ന് കേട്ടാൽ പിന്നെ അതു
സീരിയസ് ആയി ചിന്തിച്ചാൽ മതിയല്ലോ
എന്നാ ഇതുമായി മുന്നോട്ട് പോകണം എന്നില്ല ഞാൻ പറഞ്ഞപോലെ പ്രായം ഒക്കെ ഒത്തുള്ള
ഒരുകാര്യം വരട്ടെ അപ്പൊ മതിയാവും
അങ്ങനെയാനെകിൽ നിനക്ക് ആ കുട്ടിയുടെ ഇത്താത്ത ഉണ്ട് അതിനെ ആലോചിച്ചാലോ അവള്കവുമ്പോൾ
28വയസ്സും ഉണ്ട് എന്താ പറ്റോ
ആ നാട്ടാണോടാ ഇതും കൊണ്ട് വന്നേ ന്നാ ആ കുട്ടിമതി നീ എന്നാ അതു നോക്ക്
എടാ പൊട്ടാ ഞാൻ അതു വെറുതെ പറഞ്ഞതാ ആ കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ പിന്നെ
രണ്ടു കുട്ടികളും ഉണ്ട്
ഒരിക്കൽ കഴിഞ്ഞത എന്ന് പറഞ്ഞാൽ ഇപ്പൊ അതില്ലേ
അതല്ലെടാ കോപ്പേ അവന്റെ നല്ലനടപ്പു കാരണം ചെറുപ്രായത്തിൽ തന്നെ അവൻ നല്ല അസുഖം
വന്നു മരിച്ചു
ആ അങ്ങനെ അതിനിപ്പം എന്താ ഒരു കല്യാണം കഴിഞ്ഞത് കൊണ്ടോ 2മക്കൾ ഉണ്ടായതുകൊണ്ടോ ഒരു
പെണ്ണിന്റെ വില കുറഞ്ഞു പോകോ പിന്നെ ഭർത്താവ് മരിച്ചത് അതിപ്പോ ജീവൻ എല്ലാം
പടച്ചോന്റെ കയ്യിൽ അല്ലെ അയാൾ അസുഖം വന്നു മരിച്ചതായില്ലേ അല്ലാണ്ട് ആ കുട്ടി വേഷം
ഒന്നും കൊടുത്തു കൊന്നതല്ലല്ലോ
പിന്നെതിനാടോ കണ്മുന്നിൽ പോലും ഇല്ലാത്ത ഒരു കുട്ടിയെ പറ്റി ഇങ്ങനെ ഓരോന്ന്
പറയുന്നേ
എന്റെ പൊന്നോ ഞാൻ നിർത്തി അല്ലെങ്കിലും കമ്മ്യൂണിസവും ദൈവവിശ്വാസവും ഒരുമിച്ചു
കൊണ്ടുപോകുന്ന നിന്നോടൊക്കെ ഞാൻ എന്തു പറയാനാ എന്തായാലും ബാക്കി നീ വന്നിട്ട്
നോക്കാം ഞാൻ വെക്കുന്നു
എടാ നീ ആ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് നിന്റെ കെട്ട്യോളോട് ചോദിച്ചു നോക്ക്
ന്നട്ട് ന്നെ വിളിച്ചു പറ
ഇല്ല മോനെ ഈ കാര്യത്തിൽ ഇനി ഞാൻ ഇടപെടൂല എന്നിട്ടുവേണം എന്റെ മോനെ കുടുക്കി എന്ന്
നിന്റെ ഉമ്മ പറയുന്നത് ഞാൻ കേൾക്കാൻ
ഓഹ് എന്നാൽ ശെരി അപ്പൊ ന്നാ അങ്ങനെ ആകട്ടെ
ഞാൻ വെക്കുന്നു നീ വന്നിട്ട് വിളി
Ok മച്ചാനെ
ഹാരിസ് ഫോൺ വച്ചപ്പോഴും എല്ലാരും നിശബ്ദമായി ഇരിക്കുന്നു
ഹാരിസ് അതു ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചു
കദീജ താൻ രക്ഷപെട്ട സന്തോഷത്തിൽ ആണ്
അങ്ങനെ അൻവർ വീണ്ടും സംസാരിച്ചു തുടങ്ങി
ഹാരിസ് അപ്പൊ എന്തായി ഇതുവരെ കല്യാണം കായികാഞ്ഞതെ
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇക്ക നാട്ടുകാർ ഓരോന്ന് പറഞ്ഞു എല്ലാം മുടക്കി
ഹാരിസ് നടന്നതെല്ലാം അൻവറിനു പറഞ്ഞു കൊടുത്തു എല്ലാം കേട്ടു അൻവർ
മൂളിക്കൊണ്ടിരുന്നു
അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ അവരുടെ കാർ കോഴിക്കോട് എത്തി അവരെ എല്ലാം അവരുടെ
വീട്ടിൽ ഇറക്കി ഇറങ്ങുന്ന സമയത്തു ഹാരിസ് അൻവറിനെ മാറ്റി നിർത്തി പറഞ്ഞു ആയിഷക്കു
എൻട്രൻസ് കിട്ടിയാൽ അറിയിക്കണമെന്നും അവളുടെ പതിപ്പിന്റെ മുഴുവൻ ചിലവും വഹിക്കാൻ
തനിക്കു പറ്റുമെന്നും ഉറപ്പു നൽകി അവിടെ നിന്നും ഇറങ്ങി
നേരെ വീട്ടിൽ എത്തിയ ഹാരിസ് ഓടി ഉമ്മയുടെ അടുത്ത് പോയി
പോയി കുളിക്കെടാ ഹമുക്കേ ഉമ്മയുടെ കൂടെ കട്ടിലിൽ കയറി കിടന്ന ഹാരിസിനോട് ഉമ്മ
കപടദേഷ്യത്തിൽ പറഞ്ഞു
ഹാരിസ് കുറച്ചു നേരം അങ്ങനെ കിടന്നിട്ടു പിന്നെ എണീറ്റു കുളിക്കാൻ പോയി കുളിച്ചു
വന്നു എല്ലാർക്കും കൊണ്ടുവന്നതെല്ലാം ഉമ്മയെ ഏല്പിച്ചു
നാട് ഉമ്മയുടെ അടുത്ത് ഇരുന്നു ഉമ്മയുടെ കാലുകൾ നെക്കികൊടുത്തു കൊണ്ട് പറഞ്ഞു
ഉമ്മ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
എന്താടാ ഉമ്മ ചോദിച്ചു
അതുപിന്നെ sareer ഒരു ആലോചന കൊണ്ടുവന്നില്ലേ
ആ അപ്പോയെക്കും അതു നീ അറിഞ്ഞോ ഞാൻ അതു താല്പര്യമില്ല എന്ന് വിളിച്ചു പറഞ്ഞു നീ
വന്നാലും അതുതന്നെ പറയും എന്ന് എനിക്ക് അറിയായിരുന്നു എന്തായി നിനക്ക് ഇഷ്ടപ്പെട്ടോ
ഉമ്മ അത്ഭുതത്തോടെ ചോദിച്ചു
ഇഷ്ടപ്പെട്ടു അവളെ അല്ല ആ കുട്ടിയുടെ ഇത്താത്തയെ
എടാ അതിനു അതിന്റെ കല്യാണം കഴിഞ്ഞതല്ലേ ഇപ്പൊ രണ്ടു കുട്ടികളും ഉണ്ട് അതൊന്നും
ശെരിയാവൂല
ന്റെ ഉമ്മ നിങ്ങളൊന്നു പോയി പെണ്ണ് ചോദിച്ചു നോക്കി
എടാ അന്റെ എല്ലാ കോമാളിത്തരത്തിനും ഞാൻ കൂട്ടുനിന്നിട്ടുണ്ട് ഇതിനു പക്ഷെ ഞാൻ
കൂട്ടുനിൽക്കില്ല അത്ര്യക്ക് മോശക്കാരൻ ഒന്നുമായിട്ടില്ല എന്റെ കുട്ടി
എന്റെ പൊന്നുമ്മ ഇങ്ങള് എന്താണ് പറയുന്നേ കല്യാണം കഴിഞ്ഞത് കൊണ്ടോ രണ്ടു കുട്ടികൾ
ഉള്ളത് കൊണ്ടോ ഒരുപെണ്ണും കുറഞ്ഞവൾ അല്ല പിന്നെ കുട്ടികൾ അവൾക്കു നേരായ മാർഗത്തിൽ
ഉണ്ടായതല്ലേ അല്ലാതെ വ്യപിചാരിച്ചു ഉണ്ടായതൊന്നും അല്ലല്ലോ പിന്നെ നിങ്ങളൊക്കെ
എന്തിനാ ഇങ്ങനെ അങ്ങനെ ഉള്ളവരെ കുറച്ചു കാണുന്നത് എനിക്ക് ആ കുട്ടിയെ മതി
നിങ്ങളൊന്നു പോയി അന്വേഷിച്ചു നോക്കി
ആ ഡയലോഗ് കൊള്ളേണ്ടിടത്തു കൊണ്ടു ഉമ്മ ഒരു നിമിഷം നിന്നു പിന്നെ എന്തോ
ആലോചിച്ചുകൊണ്ടു പറഞ്ഞു ആ ഞാൻ ഒന്ന് ആലോചിക്കട്ടെ
Ho ഹാരിസ് മനസ്സിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടി പിറ്റേന്ന് തന്നെ ഉമ്മയും റസിയായും
എന്റെ പെങ്ങളും പോയി അവിടെ കാര്യങ്ങൾ അവതരിപ്പിച്ചു ആദ്യം ഒക്കെ വളരെ
എതിർത്തെങ്കിലും റസിയ നിർബന്ധിച്ചുകൊണ്ട് ഫാത്തിമ സമ്മതിച്ചു
പിന്നെ എല്ലാം പെട്ടെനന്നായിരുന്നു കല്യാണംവിളി കല്യാണം ഒക്കെ പെട്ടെന്ന് കഴിഞ്ഞു
കല്യാണത്തിന് മുമ്പ് തന്നെ ഫാത്തിമയും അനിയത്തിമാരും ഹാരിസിന്റെ വീടിനടുത്തുള്ള
ഹാരിസ് പുതുതായി വാങ്ങിയ വീട്ടിലേക് താമസം മാറി കല്യാണ ശേഷം അവിടെയാണ് ഹാരിസ്
താമസിക്കുക
ഇന്നിപ്പോ ഹാരിസിന്റെ കല്യാണരാത്രി ആണ് ഫാത്തിമയെയും കാത്തു കട്ടിലിൽ ഇരിക്കുകയാണ്
ഹാരിസ് കാട്ടിലൊക്കെ ആരൊക്കെയോ ചേർന്നു നന്നായി അലങ്കരിച്ചിടുണ്ട് പൂക്കൾ ഒക്കെ
മെത്തയിൽ വിരിച്ചിട്ടുണ്ട് പിന്നെയും എന്തൊക്കെയോ അലങ്കാരങ്ങൾ ഹാരിസ് അതൊക്കെ
എടുത്തുകളഞ്ഞു ഇതിലൊന്നും ഹാരിസിന് താല്പര്യമില്ല അവന്റെ വേഷം തന്നെ
ട്രാക്ക്പാന്റും ടീ ഷിർട്ടുമാണ് അവൻ കുറച്ചു നേരമായി കാത്തിരിക്കുന്നു
കാത്തിരിപ്പലിനൊടുവിൽ ഫാത്തിമ കടന്നുവന്നു സാരിയൊക്കെ ഉടുത്തു തന്നെയാണ് വരവ്
ഹാരിസിന് അതത്ര രസിച്ചില്ല
തനിക്ക് ഈ രാത്രി വേറൊന്നും കിട്ടിയില്ല
ഞാൻ പറഞ്ഞതാ അവരോടു ഇതൊന്നു ഇക്കാക്ക് ഇഷ്ടമല്ലെന്നും പക്ഷെ അവരു സമ്മതിച്ചില്ല
എന്തായാലും താൻ ആ അലമാരയിൽ നിന്നും ഏതെങ്കിലും നൈറ്റ് ഡ്രസ്സ് എടുത്തിട്ടോ
അല്ലാണ്ട് ഇമ്മാതിരി കോപ്രായങ്ങൾ ഒന്നും എനിക്ക് അത്ര ഇഷ്ടമല്ല
സോറി ഇക്ക
ഇന്നത്തേയ്ക്കു ക്ഷമിച്ചിരിക്കുന്നു ഹാരിസ് ചിരിച്ചുകൊണ്ടു പറഞ്ഞു
ഫാത്തിമ തയെക്കു തന്നെ നോക്കി ഇരിക്കാന്
തായതു ഞാൻ കാണാത്ത വല്ലതും താൻ കാണുന്നുടോ അല്ല കുറെ നേരമായി നോക്കുന്നു അതോണ്ട്
ചോദിച്ചതാ
അവൾ മുഖം ഉയർത്താതെ ആയപ്പോൾ ഹാരിസ് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി അപ്പോഴാണ്
അവളുടെ കണ്ണുകൾ നെന്ജതിരിക്കുന്നത് ഹാരിസ് കാണുന്നത്
തനിക്കു എന്തുപറ്റി സുഖമില്ലേ അതോ എല്ലാരും നിർബന്ധിച്ചു ഈ കല്യാണം നടത്തിയതാണോ
അവൾ പെട്ടെന്ന് കരഞ്ഞുകൊണ്ട് ഹാരിസിന്റെ നെഞ്ചിലേക്ക് വീണു
ഹാരിസ് അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു എന്താ ഫാത്തി നിന്റെ പ്രശ്നം എന്നോട് പറ
ഇക്ക ഇങ്ങളെ എനിക്ക് പടച്ചോൻ തന്നതോർത്തു കരഞ്ഞുപോയതാ ഇക്കയുടെ കല്യാണാലോചന
കദീജക്ക് വന്നപ്പോ ഞാൻ കരുതി പണക്കൊഴുപ്പിൽ നടക്കുന്ന ഒരുത്തൻ വിവാഹം കഴിക്കാൻ
കൊച്ചുപെണ്കുട്ടികളെ തേടി വന്നതാണ് എന്നാണ് എന്റെ ആദ്യ വിവാഹം എന്നെ അങ്ങനെ
ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നതായിരിക്കും സത്യം പക്ഷെ അന്ന് ഇക്കയോടൊപ്പം ഞങ്ങൾ
യത്ര ചെയ്ത അന്നുമുതൽ ഞാൻ സ്നേഹിച്ചുപോയി ഇക്കയെ ഞങ്ങൾ 5പെൺകുട്ടികൾ കൂടെ
ഉണ്ടായിട്ടും ഒന്നു കണ്ണുകൊണ്ടുപോലും ഞങ്ങളെ കൊത്തിവലിക്കാത്ത നന്നായി കെയർ
ചെയ്യുന്ന സ്ട്രീകളോട് മാന്യമായി പെരുമാറുന്ന എനിക്ക് ഒരിക്കലും പരിചയമില്ലാത്ത
പുരുഷസ്വഭാവ ഇക്കയൽ കണ്ടപ്പോ അന്നുമുതൽ ഞാൻ ഇക്കയെ മനസ്സിൽ കൊണ്ടുനടന്നു പിന്നെ
ഫ്രണ്ടിനോട് എല്ലാരും കുറഞ്ഞവളായി കണ്ട എന്നെ വലിയവളാക്കി സംസാരിച്ചപ്പോ അർഹത
ഇല്ലാഞ്ഞിട്ടുകൂടി ഞാൻ ഇക്കയെ ആഗ്രഹിച്ചു എന്റെ ഉമ്മ പോയതിനു ശേഷം ആരും എനിക്ക്
വേണ്ടി സംസാരിച്ചിട്ടില്ല ആ എനിക്ക് ഇക്ക അന്ന് എനിക്ക് വേണ്ടി സംസാരിച്ചപ്പോഞാൻ
ഇക്കയെ ആശിച്ചുപോയി ഇക്ക അയാളോട് പറഞ്ഞപോലെ എന്നെ പെണ്ണുചോദിക്കാൻ വരട്ടെ എന്ന് ഞാൻ
പടച്ചോനോട് പ്രാർത്ഥിച്ചു പടച്ചോൻ വലിയവൻ എന്റെ പ്രാർത്ഥന കേട്ടു ഇക്കയെ എനിക്ക്
തന്നെ തന്നു
ഞാൻ അങ്ങനെ അവളെയും കെട്ടിപിടിച്ചു അങ്ങനെ നിന്നു
ഫാത്തി
മം
അന്നേ ഞാൻ ഇനി വാവേ എന്ന് വിളിക്കട്ടെ
ഇക്കാക്ക് ഇഷ്ടമുള്ളത് വിളിചോ
അല്ല നമ്മുടെ മക്കൾ എവിടെ
ഒരു തായേ കിടന്നു കദീജന്റെ കൂടെ
നീയല്ലേ പറഞ്ഞേ ഒരെന്നും അന്റെ കൂടെയാണ് കിടക്കാറ് എന്ന്
അതു ഇന്നു ആയതുകൊണ്ട് അവരെ അവിടെ കിടത്താൻ എളാമ്മ ഒക്കെ പറഞ്ഞപ്പോ
ഇന്നത്തെ ദിവസത്തിന് എന്താ പ്രത്യേകത ഒന്നുമില്ല നമ്മുടെ മക്കളെ കൂടാതെ നമുക്കൊരു
സന്തോഷവും വേണ്ട അങ്ങനെ മാറ്റിനിർത്തപ്പെടേണ്ടവർ അല്ല എന്റെ കുട്ടികൾ
ഫാത്തിമ ഇതൊക്കെ കേട്ടു ഹാരിസിന്റെ നെഞ്ചിൽ പൊട്ടികരഞ്ഞു
അന്നുവരെ പടച്ചോൻ തനിക്കു തന്ന സങ്കടം ഒക്കെ ഇങ്ങനെ ഒരു സന്തോഷത്തിനാണെന്നു അവൾക്കു
തോന്നിപോയി
അവൾ അവന്റെ നെഞ്ചിൽ നിന്നും ഉയർന്നു മക്കളെ എടുക്കാൻ തയേക്കുപോയി
അവരുടെ ജീവിതം ഇവിടെ തുടങ്ങുന്നു
ഫാത്തിമക്ക് ഭർത്താവായി
പെങ്ങള്മാര്ക്ക് ഏട്ടനായി
മക്കൾക്ക് ഉപ്പയായി
ഹാരിസ് അഹമ്മദ് മനസ്സുകൊണ്ട് മാറികഴിഞ്ഞു
ശുഭം
സ്നേഹത്തോടെ അഹമ്മദ്
440900cookie-checkഒരു തായേ കിടന്നു കദീജന്റെ കൂടെ