ഒരു കുടിലല്ല 3

“ഇപ്പൊ ഇല്ല…എടാ വീട്ടിൽ എങ്കിലും പറയാം, എനിക്ക് ഇവിടെ നിന്നിട്ട് ആകെ വട്ടുപിടിക്കുവാ…അച്ഛനും അമ്മേം എന്നെ ഒരുമാതിരി വില്ലനെ പോലെയാ നോക്കണേ, എന്റെ ഇപ്പോഴുള്ള അവസ്‌ഥ നിനക്കറിയാവുന്നതല്ലേ…അതിനിടയിൽക്കൂടെ ഇതും…”

“ചേട്ടാ…പ്ലീസ് ഞാൻ വരുന്നത് വരെ ഒന്നു അഡ്ജസ്റ്റ് ചെയ്താൽ മതി,….പ്ലീസ്… ചേട്ടന് ഞാൻ വരുമ്പോൾ ഇവിടൊരു ജോലിയും സെറ്റ് ആക്കി തരാം…”

അവന്റെ കരച്ചില് കണ്ടിട്ടൊന്നും അല്ല, ഒരു ജോലി എന്നു കേട്ടപ്പോൾ ഇത്ര നാളും കേട്ട പുച്ഛവും തെറിയും ഒക്കെ ഒഴിഞ്ഞു പോവും എന്ന തോന്നലിൽ ഞാൻ വീണ്ടും മുന്നിയടിച്ചു വീണു.

“ചേട്ടാ…അവളെ നോക്കിക്കോണേ…ആള് പാവം ആണ്…”

വെക്കാൻ നേരം അവൻ പറഞ്ഞു, ഒന്നു മൂളിയിട്ട് ഞാൻ ഫോൺ വെച്ചു, അപ്പോ ഇനി ഒരു കൊല്ലം കൂടി ഈ ആട്ടും തുപ്പും സഹിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു,തിരികെ റൂമിലേക്ക് നടന്നു. റൂമിൽ അവൾ അപ്പോഴേക്കും അതിൽ നിന്നൊരു ലോങ് പാവാടയും ബനിയനും എടുത്തിട്ടിരുന്നു, ഫോൺ ഞാൻ അവൾക്ക് നീട്ടി,

“എന്തേലും കഴിച്ചോ…”

“ഉം….അമ്മ വിളിച്ചിരുന്നു മുന്നേ…ഏട്ടൻ വരാൻ വൈകും അതുകൊണ്ടു നേരത്തെ കഴിച്ചോളാൻ പറഞ്ഞപ്പോൾ….”

അവൾ പാതിയിൽ നിർത്തി തല കുനിച്ചു,… ഹോ ഭാഗ്യം അപ്പൊ എന്നോട് മാത്രേ രണ്ടു പേർക്കും വഴക്കുള്ളൂ എന്നു മനസ്സിലായി, താഴെപ്പോയി എന്തേലും കഴിക്കണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയിൽ അതു കുറച്ചു റിസ്ക് ആണെന്ന് മനസിലായതോടെ അതങ്ങു ഉപേക്ഷിച്ചു, അത്താഴം ഇന്നത്തേക്ക് വായു ആക്കാൻ തീരുമാനിച്ചു,.
“ഏട്ടൻ കഴിച്ചോ…!”

നനുത്തതെങ്കിലും ഉള്ളു തുളയ്ക്കുന്ന ശബ്ദം,.. ഞാൻ ഒന്ന് തലയാട്ടി,

“ഡ്രെസ്സ് ഒക്കെ പാകമാണോ, കൃത്യമായിട്ട് അറിയാത്തത് കൊണ്ടു അവിടുത്തെ ഒരു പെണ്ണ് നോക്കി എടുത്തതാ…”

“ഉം….പാന്റ് കുറച്ചു ടൈറ് ആഹ്…”

“സാരമില്ല വേറെ വാങ്ങാം…”

രാവിലെ കണ്ട അഹങ്കാരി ഇപ്പൊ പൂച്ചകുട്ടി ആയതിൽ എനിക്ക് തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല….. ഷവറിൽ നിൽക്കുമ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ ആലോചിച്ചു, നോക്കി…കൂടുതൽ ആലോചിക്കും തോറും വട്ടു പിടിക്കാൻ തുടങ്ങി, അതോടെ അതങ്ങു നിർത്തി.

ഞാൻ ബാത്റൂമിൽ നിന്നിറങ്ങി, ഇനി കിടന്നൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട്, മുഖവും കഴുകി പുറത്തേക്കിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പരുങ്ങി നിൽക്കുന്നുണ്ട്, കാര്യം എനിക്ക് മനസ്സിലായതുകൊണ്ട് ഞാൻ കട്ടിലിനു താഴെ വെച്ചിരുന്ന പനംപായ എടുത്തു നിലത്തു വിരിച്ചു,ഒരു ഷീറ്റും എന്റെ പുതപ്പും കട്ടിലിൽ നിന്നു തലയിണയും എടുത്തു നിലത്തേക്കിരുന്നു,

“അയ്യോ…ഞാൻ, ഞാൻ താഴെ കിടന്നോളാം…”
മുകളിൽ നിന്ന് പരിഭവത്തോടെയുള്ള സ്വരം,.

“ഏയ്…എനിക്കിതൊക്കെ ശീലം ഉള്ളതാ….താൻ കിടന്നോ ഗുഡ് നയ്റ്…”

ഒരു വർഷം കഴിഞ്ഞുള്ള പുതു ജീവിതം സ്വപ്നം കണ്ടു, ഞാൻ പായയിലേക്ക് ചുരുണ്ടു.

പിറ്റേന്ന് വെളുപ്പിനെ തന്നെ എഴുന്നേറ്റു, ഈ വെളുപ്പിനെ എന്നു പറയുമ്പോൾ സൂര്യൻ ഉദിക്കുന്നതിനു മുന്നേ എഴുന്നേൽക്കേണ്ടി വന്നു, രാവിലെ എഴുന്നേറ്റ് പരിചയമില്ലാത്തത് കൊണ്ടു ഇനി എന്റെ ബോഡിക്ക് എന്തേലും പറ്റുവോ എന്തോ, ഓരോന്നു ആലോചിച്ചു പായയിൽ നിന്നു തല കുത്തി പൊങ്ങി, ഉറക്കം ഒന്നും ശെരി ആയിട്ടില്ല, വലിയ ഷോ കാണിച്ചു നിലത്തു കിടന്നു ഉറങ്ങണ്ടായിരുന്നു.. പക്ഷെ കട്ടിലിലേക്ക് നോക്കിയതോടെ വിഷമം മുഴുവൻ മാറി, അവിടെ ഒരു തലയിണയും കെട്ടിപ്പിടിച്ചു ഒന്നുമറിയാതെ പൂച്ചക്കുട്ടിയെ പോലെ ഉറങ്ങുകയായിരുന്നു അവൾ, പുറത്തു സൂര്യൻ ഇല്ലെങ്കിലും വെളിച്ചം പരന്നിട്ടുണ്ട്, ജനലിലൂടെയുള്ള വെളിച്ചത്തിൽ അവളുടെ നിഷ്കളങ്കമായ ഉറക്കം ഞാൻ നോക്കി നിന്നുപോയി, ചുണ്ടൽപ്പം കൂർപ്പിച്ചു ആരോടോ പരാതി പറയും പോലെ, ഇരു നിറം ആണ് അവൾക്ക്,… എന്നിട്ടും എന്തോ പിടിച്ചുലയ്ക്കുന്ന ഐശ്വര്യം,… പീലി തിങ്ങിയ കണ്ണിമകൾക്ക് എന്തൊരു ഭാരം ആയിരിക്കുമോ എന്തോ, ഒരു വശം ചെരിഞ്ഞു അലസമായി ഉറങ്ങുന്ന പെണ്ണ്,… ആദ്യമായി എനിക്കുള്ളിൽ മോഹം തോന്നി, ശെരിക്കും ഇവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ,… ഒരു നിമിഷം മുഴുവനും എടുത്തു ഞാൻ അവളെ നോക്കി നിന്നു, ഒരു ഞരക്കം വിട്ടു തിരിഞ്ഞു കിടന്ന അവളെ നോക്കി ഞെട്ടി ഞാൻ എഴുന്നേറ്റു, ആദ്യം എനിക്ക് എന്നോട് തന്നെ തോന്നിയത് പുച്ഛം ആയിരുന്നു, പിന്നെ വെറുപ്പും, മറ്റൊരാളെ മനസ്സിൽ നിറച്ചു ജീവിക്കുന്ന പെണ്ണ്, അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട പെണ്കുട്ടിയെ പറ്റി അങ്ങനെ ചിന്തിക്കുന്നതിൽ എനിക്ക് തന്നെ എന്തോ പോലെ തോന്നി, അതും സ്വന്തം അനിയന്റെ പെണ്ണിനെക്കുറിച്ചു കൂടി അങ്ങനെ ചിന്തിച്ചെന്നോർത്തപ്പോൾ, പിന്നെ നിൽക്കാൻ പോലും തോന്നിയില്ല, ബാത്‌റൂമിൽ കയറി ആഹ് ചിന്തകൾ എല്ലാം തലയിൽ നിന്നൊഴുക്കി കളയാൻ തലയിലൂടെ വെള്ളം കുറെ കോരിയൊഴിച്ചു,. ഒന്നു തണുത്തു കിട്ടിയപ്പോൾ, കുറച്ചു ആശ്വാസമായി അതോടെ കുളിച്ചിറങ്ങി,… ഞാൻ ഇറങ്ങുമ്പോഴും അവൾ ഉറക്കമായിരുന്നു, മുടിയും ചീവി താഴേക്ക് ഇറങ്ങി ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ, ഒരു വിചിത്ര ജീവിയെ പോലെ എന്നെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്കും ഒരു നാണം തോന്നാതിരുന്നില്ല,… അമ്മ കാലങ്ങൾക്ക് ശേഷം ഇന്നാവും എന്നെ ഈ സമയം ഇങ്ങനെ കാണുന്നത്, ഇളഭ്യനായി ഒരു ചിരിയും ചിരിച്ചു ഞാൻ അമ്മയ്ക്ക് പിന്നെ മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി, സൂര്യൻ വന്നു സലാം പറഞ്ഞിട്ടുണ്ട്, മൂപ്പരുടെ ജോലിയും തുടങ്ങിയിട്ടുണ്ട്,… മുറ്റത്ത് മഞ്ഞിന്റെ ചെറു നനവ്, അന്തരീക്ഷത്തിലും ആഹ് ചെറിയ തണുപ്പിന്റെ തുള്ളികൾ, ഒന്നിറങ്ങി ഞാൻ നടന്നു, കയ്യിലും മുഖത്തും എല്ലാം ആഹ് നനവ് തട്ടുമ്പോൾ വല്ലാത്ത സുഖം, സൂര്യന്റെ ചെറുചൂടുള്ള നാമ്പുകൾ ദേഹത്തെ പൊതിയുമ്പോൾ വല്ലാത്ത ഉണർവ്വ്,… തോട്ടത്തിലൂടെ ശ്വാസം നീട്ടിയെടുത്തു ഞാൻ പതിയെ നടന്നു, കഴിഞ്ഞു പോയ യാത്രകളോ വരാനിരിക്കുന്ന ദിവസങ്ങളോ ഒന്നും മനസ്സിലില്ല, കയ്യിലുള്ള ഈ നിമിഷം മാത്രം. വല്ലാത്ത ഒരു ഫീൽ… അകലത്തെ അമ്പലത്തിൽ നിന്നു ഉച്ചത്തിൽ വെച്ചിരിക്കുന്ന ദേവി സ്തുതികൾ കാതിൽ വീഴുന്നുണ്ട്, തോപ്പിലെ കുഴിയും ചെറു ഉയർച്ചയും താണ്ടി ഒന്നു നിന്നു കൈ വിരിച്ചു പിടിച്ചു, പകലിന്റെ സുഖം മുഴുവൻ ഞാൻ ഒന്ന് ആവാഹിച്ചു ഉള്ളിലേക്കെടുത്തു.
പിന്നെ ചെറിയ ഒരു പുഞ്ചിരിയോടെ തിരികെ വീട്ടിലേക്ക് നടന്നു, തോപ്പിന്റെ അതിര് കടന്നതും അച്ഛനും അമ്മയും എന്നെയും നോക്കി കണ്ണും തള്ളി നിക്കുന്നു.

“ഇനി എന്താണാവോ….”

എന്നാലോചിച്ചു ഞാൻ അവരുടെ അടുത്തുകൂടെ കടന്നു പോവാൻ ഒരുങ്ങി,.

“ഡാ….”

അച്ഛന്റെ വിളി, എന്തു പറയാൻ ആണെന്ന് ഏകദേശം ഒരൂഹം ഉള്ളതുകൊണ്ട് തിരിഞ്ഞു,

“നിനക്ക്….നിനക്ക്….അവിടുന്നു തല്ലു കിട്ടി എന്ന് അവര് പറഞ്ഞു,…നിനക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായിട്ട് തോന്നുന്നുണ്ടോ… എന്തേലും പെരുപ്പോ….മൂളലോ മറ്റോ…”

അറച്ചറച്ചാണ് അച്ഛൻ ചോദിച്ചത്,… ഇപ്പ എങ്ങനെ ഇരിക്കണ്‌, രാവിലെ പ്രകൃതി സൗന്ദര്യം ഒന്നാസ്വദിക്കാൻ ഇറങ്ങിയ ഞാൻ ഒറ്റ സെക്കന്റ് കൊണ്ടല്ലേ വട്ടനായത്,

“എനിക്ക് കുഴപ്പൊന്നുമില്ല അച്ഛാ….ഞാൻ ചുമ്മ ഒന്നു നടക്കാൻ…”

പറഞ്ഞൊപ്പിച്ചു എങ്ങനെലും ഊരാനായി ഞാൻ പതിയെ നടന്നു,

“വിവി….”

അച്ഛന്റെ പണ്ടുള്ള വിളി ആയിരുന്നു, ഞാൻ ഒത്തിരി മിസ് ചെയ്ത വിളി, തിരിഞ്ഞു നിന്ന എന്റെ മുന്നിൽ അങ്ങേരു നിന്നു,

“നമുക്കൊന്നു നടക്കാടാ…വാ…”

എന്റെ മുന്നിലൂടെ അതും പറഞ്ഞു പതിയെ നടന്ന അച്ഛന്റെ പിന്നാലെ ഞാനും കൂടി,

“ആഹ് കൊച്ചിന്റെ പേരെന്താടാ….”

നടക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു.

“ശരണ്യ…”

“ഉം….. …..പെട്ടെന്ന് നീ ഇന്നലെ ഒരു പെണ്ണിനേം വിളിച്ചു വീട്ടിൽ വന്നപ്പോൾ ഉൾകൊള്ളാൻ പറ്റിയില്ല,…നിന്റെ ജീവിതോം നിന്റെ കാര്യോം ഒന്നും ഓർക്കാഞ്ഞിട്ടല്ലട,….നിനക്ക് തന്നെ അറിയാലോ….”

“അച്ഛാ ഞാൻ….”

പറയാൻ വന്നപ്പോൾ അച്ഛൻ കൈ പൊക്കി തടഞ്ഞു,…

“സാരമില്ല….കണ്ടിട്ട് പാവം കുട്ടിയാണ് എന്നു തോന്നുന്നു… വിശ്വസിച്ചു കൂടെ പോന്നതാ… കരയിക്കരുത്….പോകാൻ വേറെ ഇടം ഒന്നുമില്ല,….മനസ്സിലുണ്ടാവണം…”

അച്ഛൻ പറഞ്ഞു, പിന്നെ തിരികെ നടന്നു, എല്ലാം കേട്ടു നടക്കുമ്പോൾ പല പ്രാവിശ്യം എല്ലാം പറയണം എന്നുണ്ടായിരുന്നു, പക്ഷെ, എന്തോ പറ്റിയില്ല… തിരികെ നടന്നു ഉമ്മറത്തേക്ക് കയറി, ചുമ്മ ഓരോന്നു ആലോചിച്ചു മുറ്റവും വഴിയും നോക്കി ഇരുന്നു.

“ഏട്ടാ….ചായ…”

കിളിയുടെ കൊഞ്ചൽ, തല തിരിച്ചു നോക്കിയപ്പോൾ അവൾ, കുളിച്ചു ഉടുപ്പ് മാറിയിട്ടുണ്ട്, കയ്യിൽ നീട്ടിപിടിച്ച ചായ, ഞാൻ വാങ്ങിച്ചു,

“താൻ കുടിച്ചോ….?”

“ഉം…”

ഒരു കുട്ടിയെ പോലെ തലയാട്ടി മൂളി.
“അമ്മ എന്തേലും പറഞ്ഞോ…?”

“പേരെന്താ, വീടെവിടെയാ, എന്നൊക്കെ ചോദിച്ചു…”

അപ്പോഴാണ് എനിക്കും ഇവളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലാത്ത കാര്യം ഓർത്തത്,… ഇനി മുന്നോട്ടു പോണെങ്കിൽ ഇവളെക്കുറിച്ചു ഞാനും എന്നെക്കുറിച്ചു ഇവളും അറിഞ്ഞിരിക്കണമല്ലോ,…

ഞാൻ ചായ കുടിച്ചു അവളെയും കൂട്ടി മുറിയിൽ എത്തി,…

അര മണിക്കൂർ എടുത്തു അവളെ കുറിച്ചു അത്യാവശ്യം അറിയേണ്ട കുറച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു വെച്ചു. എന്നെക്കുറിച്ചും കുറച്ചൊക്കെ പറഞ്ഞു കൊടുത്തു, ശരണ്യ, ശരണ്യ വാസുദേവ് അതാണ് മുഴുവൻ പേര്, ഒരനിയത്തി ഉണ്ട് പിന്നെ അമ്മ, അച്ഛന് ചെറിയ രീതിയിൽ ബിസ്സിനെസ്സും പിന്നെ കുറച്ചു നല്ല രീതിയിൽ രാഷ്ട്രീയവും, INSP യിൽ മണ്ഡലം സെക്രെട്ടറിയോ പ്രെസിഡന്റോ ഏതാണ്ടാ… വെറുതെ അല്ല RDP തെണ്ടികൾക്ക് ഇത്ര ഉത്സാഹം,… ആള് ഡിഗ്രി കഴിഞ്ഞു ഏതോ ഇൻസ്റ്റിറ്റിട്യൂട്ടിൽ ഇപ്പൊ ബാങ്ക് കോച്ചിങ്ങിന് പോവുന്നുണ്ട്,… എന്റെ അനിയൻ തെണ്ടി ഏതോ കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോൾ അവിടുന്നു കണ്ടു ഇഷ്ടപ്പെട്ടു എഫ് ബി യിലൂടെ റിക്വസ്റ്റും പിന്നെ ചാറ്റിയും, ഒക്കെ വീഴ്ത്തിയെടുത്തതാണ് പാവത്തിനെ. അവളും ഇപ്പോൾ ഏറെക്കുറെ ഈ സഹചര്യത്തോട് പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ട്,…ആദ്യം എന്നെ കാണിച്ച കലിപ്പ് ഒന്നുമില്ല…

രണ്ടു ദിവസം എന്തായാലും വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ഇപ്പോഴുള്ള കെട്ടും ബഹളോം അടങ്ങാത്ത പുറത്തേക്കിറങ്ങിയാൽ ഇതിലും വലിയ ചമ്മൽ ആയിരിക്കും എന്നോർത്തപ്പോൾ പിന്നെ അതങ്ങു തീരുമാനിച്ചു,… ഇടയ്ക്ക് പുതുപ്പെണ്ണിനെ കാണാൻ അയലത്തുള്ളവരും അകന്ന ബന്ധുക്കളും വരുമ്പോൾ, ആദ്യത്തെ ലെവൽ കളിയാക്കലിന് ഇളിച്ചു നിന്നു കൊടുത്തിട്ട് മുങ്ങുന്നത് എന്റെ പതിവായി, ഏറ്റവും അടുത്ത ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയില്ല,… വീട്ടിൽ പുതിയ പെണ്ണ് കയറിയത് നേരിട്ടു വന്നു പറഞ്ഞില്ല, എന്നൊക്കെ ഓരോ ഊമ്പിയ ചിന്താഗതിയും വെച്ചോണ്ടിരിക്കുന്ന കുറെ മലരുകൾ, പിന്നെ പതിനെട്ടുകൂട്ടം കറിയും കൂട്ടി സദ്യ ആയിരുന്നല്ലോ നടന്നത് എല്ലാവരെയും വിളിച്ചു പറഞ്ഞു ഒളിച്ചോടാൻ,… വരാത്തവരൊന്നും വരണ്ടെന്നു ഞാനും അങ്ങു കരുതി,… അങ്ങനെ രണ്ടാം ദിവസം ഇരുട്ടി തുടങ്ങി, വീട്ടിൽ തെക്കേലെ പിള്ളച്ചേട്ടനും ഭാര്യയും ശരണ്യയെ കാണാൻ വന്നിട്ടുണ്ട്,… അങ്ങേരുടെ ബോംബ് കഥയും സഹിച്ചു കുറച്ചു നേരം ഞാൻ ഇരുന്നു കൊടുത്തു, എന്തോ ഭാഗ്യത്തിന് നെറ്വർക്ക്‌ കാരു വിളിച്ചത് കൃത്യ സമയത്തായതുകൊണ്ടു ഫോണും എടുത്തു എന്റെ ആത്മാർഥ സുഹൃത്താക്കി ഞാൻ പുറത്തു ചാടി നേരെ വാഴ തോപ്പിൽ കയറി, കുറച്ചു നേരം അവിടേം ഇവിടേം തപ്പി നിന്നെങ്കിലും വീട്ടിൽ നിന്ന് പിള്ളച്ചേട്ടൻ ഇറങ്ങാനുള്ള സന്മനസ്സൊന്നും കാണിക്കാത്തതുകൊണ്ടു ഞാൻ പിന്നേം വാഴത്തോപ്പിൽ തന്നെ കുത്തിയിരുന്നു,
“ശൂ… ഡാ….ഡാ… പൊട്ടാ….”

നീട്ടിയുള്ള വിളി ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി. ഒന്നു തിരിഞ്ഞും പിരിഞ്ഞും നോക്കിയപ്പോൾ, ദേ അവൻ…. എന്നെ ഇവിടെ വരെ എത്തിച്ച തെണ്ടി മനീഷ്… കണ്ടപാടെ ഞാൻ ഓടിച്ചെന്നു തെണ്ടിയുടെ കഴുത്തിനു പിടിച്ചു.

“നീ എന്താടാ പുല്ലേ അന്നു രാത്രി ഒപ്പിച്ചത്,… നീ കാരണം ഞാനിപ്പോ പെട്ടിരിക്കുന്നത് എന്തിലാണെന്നറിയോ…”

കുത്തിപ്പിടിച്ച് ഇളക്കി ഞാൻ ഒന്നലറിയതും ചെക്കൻ എന്റെ കൈ തട്ടിയെറിഞ്ഞു,

“ഹും, നീ ഞാൻ എന്തൊക്കെയാ അനുഭവിച്ചതെന്നറിയോ… രാത്രിക്ക് രാത്രി നിന്റെ പെണ്ണിനെ വിളിച്ചിറക്കാൻ വന്നിട്ട്, പിന്നെ എനിക്കെന്തു പറ്റി എന്നു നീ ആലോചിച്ചോ…”

അവൻ നിന്നു ചീറുകയാണ്, അപ്പോഴാണ് ഞാൻ അവന്റെ ഡ്രസ് ശ്രെദ്ധിച്ചത്, ഒരു കുഞ്ഞു ബനിയനും അതിലും കുഞ്ഞു ത്രീഫോർത്തും ഇട്ടാണ് അവന്റെ നിപ്പ്.

ഞാൻ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു നോക്കിയത് കണ്ട അവൻ കണ്ണു തുറുപ്പിച്ചു മുരണ്ടു, തെക്കും വടക്കും അറിയാതെ ഓടി ആഹ് കമ്പോസ്റ്റ് കുഴിയിൽ ചാടി, നാറി നനഞ്ഞു അവരുടെ ആഹ് പൊളിഞ്ഞു വീഴാറായ ബാത്‌റൂമിൽ കയറി ഒരു ദിവസം മുഴുവനുമാ ഒളിച്ചിരുന്നത്,…നീ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ചു, അവസാനം ഒരു മൈരനും വന്നില്ല…. അയയിൽ ഇട്ട ഏതോ ചെക്കന്റെ ഉടുപ്പും അടിച്ചു മാറ്റി ഞാൻ വന്നതെ, ഇനി നിന്റെ ഒരു പരിപാടിക്കും ഞാൻ ഇല്ല എന്നു പറയാനാ…”

ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി മൈരൻ ഞാൻ പറയുന്നതുപോലും കേൾക്കാൻ നിക്കാണ്ട് നടന്നു പോയി, നടന്നു ഒന്നു നീങ്ങിയിട്ട് തിരികെ ഓടി വന്നു എന്റെ മുന്നിൽ നിന്നു,

“ഇതു എന്റെ ഒരു സമാധാനത്തിനു….”

പറഞ്ഞു തീർന്നതും അവൻ ഞാൻ ഉടുത്തിരുന്ന മുണ്ടും അഴിച്ചെടുത്തോണ്ടു ഒറ്റ പോക്ക്…,”

ഓടും വഴി അതിരിൽ നിന്നു മുണ്ടും വാരിചുറ്റി, ചെത്തുകാരന്റെ സൈക്കിളും എടുത്തോണ്ട് പോയി… അതും കണ്ട് ഊമ്പസ്യനായി നിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, വാഴത്തോട്ടത്തിൽ അരയ്ക്ക് കീഴെ മൂന്നു തുളയുള്ള ജെട്ടിയുമിട്ട് ഞാൻ നിന്നു.

തിരിച്ചു റൂമിലെത്തിയ എന്നെക്കണ്ട് ശരണ്യ ഒന്നു അന്തം വിട്ടു നോക്കി, വേറൊന്നുമല്ല ഇന്നലെ കല്യാണത്തിന് ഇട്ട കസവു മുണ്ടും ബനിയനും ഉടുത്തു തിരിച്ചു കയറി വന്ന എന്നെ ഒന്നിരുത്തി നോക്കുവാണ് അവള്, ഒരു വളിച്ച ചിരി മാത്രേ എനിക്ക് തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നുള്ളു, ഒരു മുണ്ടും എടുത്തു ഞാൻ ബാത്റൂമിലേക്ക് കയറി. **********************************
ദിവസങ്ങൾ പതിയെ ഒഴുകി തുടങ്ങി അവളിപ്പോഴും വൈകുന്നേരങ്ങളിൽ വിനീതിനെ വിളിക്കാറുണ്ട്, അപ്പോഴൊക്കെ അവരുടെ പ്രൈവസി ഓർത്തു ഞാൻ പുറത്തെവിടെയെങ്കിലും ഇരിക്കും, ഞാനിപ്പോഴും സോമാറ്റ ഓടിയും കാശു കൂട്ടിയും ഒക്കെ ജീവിക്കുന്നു,… ഇടയ്ക്ക് അവൾക്ക് ഉടുപ്പ് വാങ്ങാനും എന്തെങ്കിലും അവശ്യത്തിനുമൊക്കെ ഞാൻ പൈസ കൊടുക്കാറുണ്ട്, അവന്റെ സാലറിയിൽ നിന്നു വീട്ടിലേക്ക് അയക്കുന്നത് അച്ഛന്റെ അക്കൗണ്ടിലാണ് വരുന്നത്, അതുകൊണ്ടു ഇവളുടെ ആവശ്യത്തിനു ഞാൻ എങ്ങനെയാ അച്ഛനോട് പൈസ ചോദിക്കുന്നത്, അവന്റെ പൈസ ഇവൾക്ക് കൂടി ഉള്ളതാണെങ്കിലും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഇവളിപ്പോഴും എന്റെ ഭാര്യ ആണല്ലോ. വീട്ടിൽ വലിയ മാറ്റം ഒന്നുമില്ല, പുച്ഛം കൂടി, പക്ഷെ ഇവള് വന്നതുകൊണ്ടുള്ള ആകെ ഉള്ള ഉപകാരം, ഇപ്പൊ പരസ്യമായുള്ള തെറിയും കുറ്റപ്പെടുത്തലും ഒന്നുമില്ല, രഹസ്യമായിട്ട് പറയാൻ ഞാൻ ഒരവസരം കൊടുക്കാത്തതുകൊണ്ടു അതും ഇല്ല,… ഇടയ്ക്ക് അവളെയും കൊണ്ടു ഞാൻ പുറത്തൊക്കെ പോവും, അവൾക്കും ഇഷ്ടമാണ്, ബൈക്കിൽ പുറകിൽ ഇരുന്നുള്ള യാത്രകൾ,, ആഹ് നിമിഷങ്ങളിൽ അവൾ എന്റെ ഭാര്യയായി കരുതി ഒരു കാമുകന്റെ മനസ്സുമായി ഞാൻ അവളെയും കൂട്ടി കറങ്ങും, ഒരിക്കലും അതിൽ പരിധി ലംഘിക്കാൻ ഞാൻ ശ്രെമിച്ചിട്ടില്ല, എം ടി പറയുമ്പോലെ, എനിക്ക് അവളെ ഇഷ്ടമാണ്, ഒരു ബന്ധവും സങ്കല്പിക്കാതെ, അവളെപോലും അറിയിക്കാതെ എന്റെ ഉള്ളിൽ തന്നെ ഒതുക്കിയ ഒരിഷ്ടം. എത്ര നാൾ ഉണ്ടെന്നു അറിയില്ലെങ്കിലും ഇതും ഇപ്പോഴൊരു സുഖമാണ്, അവളിപ്പോൾ ബാങ്ക് കോച്ചിങ്ങിനോക്കെ വീണ്ടും പോവാൻ തുടങ്ങി, ഞാനും പുറത്തേക്കൊക്കെ ഇറങ്ങി പഴയപോലെ ആയി, വടക്കേപ്പുറത്തെ നമ്പൂതിരിയുടെ മോള്, ഏതോ ഒരു നസ്രാണിയുടെ കൂടെ ഒളിച്ചോടിയപ്പോൾ ഞങ്ങളുടെ കഥയ്ക്ക് ഒരു ബ്രേക്ക് നാട്ടുകാര് തെണ്ടികള് തന്നു, ഇനി അടുത്തത് കിട്ടുന്ന വരെ ആഹ് പെണ്ണിൻറേം ചെക്കാൻറേം പിറകെ ആയിരിക്കും ഊളകള്… പിന്നെ എന്റെ ജീവിതം, അതു ഇപ്പോൾ ഒത്തിരി പ്രിയപ്പെട്ടതാണ്, ഞാൻ വിചാരിച്ച പോലെ ആള് അത്ര പാവം ഒന്നുമല്ല, ഇത്തിരി കുറുമ്പും കുസൃതിയും ഒക്കെ ഉണ്ട്, വീട്ടിൽ എന്നെക്കഴിഞ്ഞാൽ അവളുടെ അടുത്ത കൂട്ട് പോഞ്ഞിക്കര ആണ്… പുതിയ പെണ്ണിനെ കണ്ടതുകൊണ്ടാവും ആഹ് നാറി ഇപ്പൊ സർവസമയവും മണപ്പിച്ചു ഇവളുടെ അടുത്ത് ചുറ്റിപ്പറ്റി എപ്പോഴും കാണും…
രാത്രി ആയാൽ പിന്നെ എന്നെ ഓരോന്നു ചോദിച്ചു വട്ടു പിടിപ്പിക്കലാണ് അവളുടെ പ്രധാന ജോലി, ചോദിച്ചു ചോദിച്ചു എന്നെക്കുറിച്ചു ഇപ്പൊ എന്നെക്കാളും കൂടുതൽ അവൾക്കറിയാം, എന്റെ കോളേജിലെ ഗസ്റ്റ് ലെക്ച്ചററിന്റെ പിറകെ നടന്നു തേഞ്ഞ കാര്യം വരെ കിള്ളി കിള്ളി അവൾ ചോദിച്ചറിഞ്ഞിട്ടുണ്ട്,… അവളെ ദേഷ്യം പിടിപ്പിച്ചു, കിട്ടുന്ന നുള്ളിന്റെയും മാന്തിന്റെയും പാടാണ് ഇപ്പൊ എന്റെ മേല് മുഴുവൻ, അമ്മയെ അടുക്കളയിൽ സഹായിക്കാനും എല്ലാം പെണ്ണ് കൂടും, ഓടി നടന്നു എല്ലാം ചെയ്തു കൂട്ടുന്ന അവളെ കാണുമ്പോൾ എന്തോ വല്ലാത്ത ഇഷ്ടമാണ് തോന്നാറ്, ഒരു പകലിന്റെ മുഴുവൻ ഇഷ്ടവും നിറച്ചു അവളെ നോക്കിനിന്നു രാത്രിയിൽ അവൾ വിനീതിനെ വിളിക്കുമ്പോൾ മുറിയിൽ നിന്നു പുറത്തിറങ്ങി ഇരിക്കുമ്പോൾ നെഞ്ചിനു വല്ലാത്ത നോവാണ്.

“മാണിക്യ മലരായ പൂവി….. മഗധിയാം കതീജ ബീബി….”

കുളികഴിഞ്ഞു ഇറങ്ങുമ്പോഴാണ് നല്ല പരിചയം ഉള്ള സ്വരത്തിൽ ആഹ് പാട്ടു കേട്ടത്…. നോക്കുമ്പോൾ ശരണ്യ ആണ്… അവളുടെ ഫോണിൽ നിന്നുമാണ് ആഹ് മനോഹര ഗാനം കേൾക്കുന്നത്. അവൾ ചിരിയോടെ ഇരുന്നു കാണുന്നുണ്ട്.

ഇവൾക്കിത് അറിയാൻ പാടില്ലേ… ഞാൻ അട്ട കൺഫ്യൂഷൻ ഇൽ ആയി പറയണോ വേണ്ടയോ… പണ്ടാരം പിടിക്കാൻ പക്ഷെ ആലോചിച്ചു അധികം നേരം വേണ്ടി വന്നില്ല അപ്പോഴേക്കും കുഞ്ഞൂട്ടൻ പണി തുടങ്ങി .

“പോടീ….പൂരി…….”

ഫോണിൽ നിന്ന് ഉയർന്ന കുഞ്ഞൂട്ടൻ സാറിന്റെ തെറി കേട്ടതും ശരണ്യ ഞെട്ടിപ്പിടിച്ചു എന്നെ നോക്കി ഫോണിൽ ഞെക്കി ഞെക്കി എങ്ങനെയെങ്കിലും നിർത്താൻ നോക്കുന്ന അവളെ കണ്ടു എനിക്ക് ചിരിയാണ് വന്നത്… പക്ഷെ പാടി തീരാതെ കുഞ്ഞൂട്ടൻ നിർത്തിയില്ല എന്ന് മാത്രം…. ഒടുവിൽ എങ്ങനെയോ നിർത്തി എന്നെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു നിന്ന ശരണ്യ തലയും കുനിച്ചു പിടിച്ചു എന്റെ മുന്നിൽ നിന്ന് ഒറ്റ ഓട്ടം ഓടി പുറത്തേക്ക്….

**********************************

“ഡി….ചാരു…..”

രാത്രി ഉറങ്ങാൻ കിടക്കുവായിരുന്നു, കിടപ്പ് പഴയപോലെ തന്നെ ഞാൻ താഴെ പായയിലും അവൾ കട്ടിലിലും, വൈകിട്ട് കുഞ്ഞൂട്ടന്റെ തെറി കഴിഞ്ഞു പിന്നെ ആള് എനിക്ക് പിടി തരാതെ ഒളിച്ചു നടപ്പായിരുന്നു, ഞാൻ വരുന്നതിനു മുന്നേ തന്നെ ബെഡിൽ കയറി തലയും പുതച്ചു കിടപ്പാണ് അവള്, ആഹ് കിടപ്പ് കണ്ടാൽ അറിയാം കള്ള ഉറക്കം ആണെന്ന്, സാധാരണ ഞാനും വന്നു എന്നോട് കുറെ നേരം വർത്താനം പറഞ്ഞു അവസാനം എന്തേലും മണ്ടത്തരം ഇട്ടു തന്നു, ഞാൻ കളിയാക്കി എന്റെ മുതുകിലെ തൊലിയും കിള്ളിപ്പറിച്ചു ആഹ് ആശ്വാസത്തിലാണ്‌ പെണ്ണ് കിടന്നു ഉറങ്ങുന്നത്,… ഇതിപ്പോൾ കിടന്ന പാടെ എന്റെ വിളി പോലും കേൾക്കാതെ അവള് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി പെണ്ണ് കള്ള ഉറക്കത്തിൽ ആണെന്ന്. ഇന്നത്തെ കുഞ്ഞൂട്ടന്റെ വിഷയത്തിൽ ഞാൻ കയറി ചൊറിയും എന്നു അവൾക്ക് നന്നായിട്ട് അറിയാം,
“ഡി ചാരുവേ….ദൈവമേ ഇവളിത്രേം പെട്ടെന്ന് ഉറങ്ങിയോ… എന്നാലും, എന്തൊക്കെയാ പെണ്ണിരുന്നു കാണുന്നെ,…ഞാൻ ആയതുകൊണ്ട് ഓക്കെ, അമ്മയോ അച്ഛനോ ആയിരുന്നെലോ,…ഈ പെണ്ണിനെക്കുറിച്ചു എന്തു വിചാരിക്കും,… അതും എന്തു തെറിയാ പറഞ്ഞത്, മോശം മോശം….”

അവളുടെ കൂടെ തല്ലു പിടിച്ചില്ലേൽ ഉറക്കം കിട്ടില്ലാത്ത ഞാൻ മാക്സിമം എരിവ് കേറ്റിക്കൊടുത്തു,… മുകളിൽ അവൾ മറിയുന്നതും തിരിയുന്നതും ഒക്കെ അറിയാൻ പറ്റുന്നുണ്ട്,.. പെണ്ണിനെ വാല് മുറിഞ്ഞു അധികം കിട്ടാറില്ല, പിന്നെ ഞാൻ വെറുതെ വിടുവൊ…

“എന്നാലും ചാരുവേ….നീ ഇതൊക്കെ കാണുവല്ലേ,!!! കണ്ടാലെന്തു പാവം, രൂപക്കൂട്ടിൽ എടുത്തു വെച്ചു നൊവേന ചൊല്ലാൻ തോന്നുന്ന പോലാ എല്ലാരുടേം മുന്നിൽ,…. ഫോൺ കയ്യിൽ കിട്ടിയാൽ പക്കാ ഉടയിപ്പും ഈശ്വരാ….”

ഒന്നു ഈശ്വരനെ വിളിച്ചു മുഴുവുപ്പിച്ചില്ല, ഒരു സാധനം കട്ടിലിന്മേൽ നിന്നു ഉരുണ്ട് താഴേക്ക് വീണു കൃത്യം വീണത് എന്റെ നെഞ്ചത്തും കാലിലും,… കിട്ടിയപാടെ പെണ്ണ് വായെടുത്തു കടിച്ചത് എന്റെ തോളിൽ ആയിരുന്നു.

“അയ്യോ…..”

കരച്ചിൽ പോലും ആഹ് തെണ്ടി മുഴുവിക്കാൻ സമ്മതിച്ചില്ല എന്റെ വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു അവൾ പിന്നെയും കടിച്ചു,

“ഇനി എന്നെ കളിയാക്കുവോ….പറ….പറ കളിയാക്കുവോ, എന്റെ നെഞ്ചത്തിരുന്നു ചോദിച്ചിട്ട് മറുപടി പോലും പറയാൻ സമ്മതിക്കാതെ ഇപ്പുറത്തെ തോളിലും ആഹ് തെണ്ടി പല്ല് താഴ്ത്തി കുടഞ്ഞു എറിയാൻ ഒട്ടൊന്നു നോക്കിയെങ്കിലും അള്ളി പിടിച്ചു മേത്തിരിക്കുവാണ് കുരുപ്പ്,

“ഇല്ല ഇനി കളിയാക്കത്തില്ല….കടിക്കല്ലേ ചാരു,…എനിക്ക് നോവുന്നുണ്ട് ഹാ……”

എങ്ങനെയോ പറഞ്ഞൊപ്പിച്ചതും ചുണ്ടും നാവും ഞൊട്ടി നുണഞ്ഞു അവൾ തല പൊക്കി,… വളർന്നു വലുതായത് ശരീരം മാത്രേ ഉള്ളൂ എന്നും വെറും ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സാണ് ഇതിനെന്നും എനിക്ക് മനസ്സിലായി, വാശി കയറിയാൽ ഒരു സയ്ക്കോ ആയി മാറുന്ന ഈ വട്ടിനെ ഇനി ഞാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു,

മുഖത്തു ചിന്തകളൊന്നും വരാതെ ഞാൻ അവളെ നോക്കി, അപ്പോഴും അവളുടെ ഇരിപ്പ് എന്റെ നെഞ്ചത്തു തന്നെ ആണ്, എന്റെ ഷർട്ടും, സ്കിൻഫിറ് പാന്റും ആണ് വേഷം, അവളുടെ തുടയും ചന്തിയും എന്റെ നെഞ്ചിൽ ചതഞ്ഞു വശങ്ങളിലേക്ക് തള്ളിയിരിപ്പുണ്ട്.

“അമ്മ മഹാറാണി ഒന്നു എഴുന്നേറ്റു മാറുമോ…നെഞ്ചിൽ നല്ല വെയ്റ്റ് ഉണ്ടേ…”
ഒന്നു പേടിച്ചു ഞാൻ പറഞ്ഞതും പെട്ടെന്ന് ചമ്മലോടെ അവൾ നിരങ്ങി മാറി, പായയിൽ എന്റെ അടുത്തിരുന്നു.

“അതേ ഞങ്ങളുടെ ഗേൾസ് ഗ്രൂപ്പിൽ വന്നതാ…ഞാൻ ഡൌൺലോഡ് ചെയ്തു വെച്ചത് പെട്ടെന്ന് പ്ളേ ആയതാ, എനിക്കിതൊന്നും അറിയില്ലായിരുന്നു…”

നഖം കടിച്ചുകൊണ്ടു പെണ്ണ് ഇളകി ചിരിച്ചോണ്ട് പറഞ്ഞു.

“നിങ്ങൾക്ക് ഇതൊക്കെ ഇപ്പോഴാണോ കിട്ടുന്നെ…കുഞ്ഞൂട്ടനൊക്കെ എന്നിറങ്ങിയതാ…”

ഞാൻ പറഞ്ഞത് കേട്ടതും അവൾ എന്നെ കണ്ണുരുട്ടി നോക്കി.

“അപ്പൊ ഏട്ടൻ ആഹ് വീഡിയോ നേരത്തെ കണ്ടിട്ടുണ്ടോ..”

ഇരുട്ടിൽ ആഹ് കണ്ണുകൾ തിളങ്ങി,..ഞാൻ കിടന്നോണ്ട് തലയാട്ടിയതും, കുരുപ്പ് എന്റെ കയ്യിലെ മാംസം കിള്ളി എടുത്തു,

“ഹാ….ഡി….”

ഞാൻ കിടന്നു കരഞ്ഞു അല്ലാതെ എന്തു ചെയ്യാൻ….

“എന്നിട്ട് എന്നോടത് പറയാതെ നിന്നല്ലേ ദുഷ്ടൻ…”

കെറുവിച്ചു നിന്നുകൊണ്ട് അവൾ പറഞ്ഞു,..

“അതു പിന്നെ നീ ചമ്മുന്നത് കാണാൻ നല്ല രസവാ…അതാ…”

അവൾക്ക് അങ്ങനെ ഇങ്ങനെ ഒന്നും നാണം വരാറില്ല ബട് വന്നാൽ, ശെരിക്കും എന്റെ ഫിലമെന്റ് അടിച്ചു പോവും അത്ര ലുക്ക് ആണ് അവളുടെ കവിള് ചുവക്കുന്നതും, കണ്ണു വെട്ടുന്നതും ചുണ്ടു ചുളുക്കി നാക്കു കടിച്ചു നിക്കുന്നത് കാണാൻ.

“പോടാ ദുഷ്ടാ…..”

എന്റെ നെഞ്ചിൽ ഒന്നിടിച്ചു അവൾ പറഞ്ഞു,…ഇരുട്ടിൽ ഈ സംസാരമൊക്കെ, അവള് വന്നു ഒരു മാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്,

“എന്നാലെ….ഈ ദുഷ്ട്ടന്റെ കയ്യിലിരിപ്പും അത്ര നല്ലതൊന്നും അല്ലെന്നു എനിക്കറിയാട്ടോ….. ഞാൻ ആയോണ്ട് സഹിക്കുന്നു…”

ഒന്നു നെടുവീർപ്പ് വലിച്ചു വിട്ടു അവൾ പറഞ്ഞു എന്നെ നോക്കി.

“എനിക്കെന്താ കുഴപ്പം…”

“ആഹ് ഫോൺ എടുത്തു ഏതേലും ബ്രൌസർ കയറി നോക്കിയാൽ അറിയാം കുഴപ്പം…”

അതോടെ എനിക്ക് കത്തി,…ഈ ഊള എന്റെ ഫോണിൽ കയറി ബ്രൗസറും ഹിസ്റ്ററിയും ഒക്കെ തപ്പിയിട്ടുണ്ട് എന്നു മനസ്സിലായി…

“എന്തേ, മിസ്റ്റർ ഗുഡ് ബോയ്ക്ക് ഒന്നും പറയാനില്ലേ…”

“ഓഹ്….നമ്മൾക്ക് ലവർ ഒന്നും ഇല്ലേ…കെട്ടിയ ഭാര്യ ആണേൽ പണയത്തിനും അപ്പൊ ഈ വഴി ഒക്കെയെ ഉള്ളൂ….”

ചമ്മി കൊടുത്താൽ അവളെന്നെ പച്ചയ്ക്ക് തിന്നും എന്നു അറിയാവുന്നൊണ്ട് ഞാൻ നല്ല മെനയ്ക്ക് കിടന്നു അങ്ങു ഉരുണ്ടു…

“ഉവ്വാ….വാല് മുറിഞ്ഞിട്ട് ഇനി ഇങ്ങനെ ഓരോ സെന്റി അടിച്ചാൽ മതീലോ…അപ്പൊ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ആയെ ഇനി, ഇതിന്റെ പേരിൽ കളിയാക്കരുത്….ഡീൽ ആണോ…”
അവൾ വച്ച ഡീലിന് കൈ കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല…ഒന്നാമതെ പെണ്ണ് ഒറ്റ ബുദ്ധിയാ പിന്നെ കുറച്ചു വട്ടും…

ഞാൻ കൈ കൊടുത്തതോടെ സാധനം കട്ടിലിലേക്ക് കയറി പോയി, കുറച്ചു നേരം അനക്കം ഒന്നും കേട്ടില്ല… ഉറങ്ങാനുള്ള പരിപാടി ആണെന്ന് തോന്നിയത് കൊണ്ടു പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…

1cookie-checkഒരു കുടിലല്ല 3

  • സുഖം അവൾക്കു നൽകിയ സമ്മാനം

  • വീണത് ഭാഗ്യം

  • മിസ്സിസ് 2