ഒരു കാമദേവൻ വന്നേക്കുന്നു

രതിശലഭങ്ങളുടെ തുടർച്ച എന്ന് പറയാനൊക്കില്ല ..മഞ്ജുവിനെയും കവിനെയും ചേർത്ത് ഒന്ന്
രണ്ടു പാട്ടുകൾ കൂടി എഴുതിക്കൂടെ എന്ന പലരുടെയും റീക്വസ്റ്റ് വെച്ച് ഒരു സാഹസത്തിനു
മുതിരുകയാണ്..! പെട്ടെന്ന് ഓടിച്ചു പറഞ്ഞ അവസാന ഭാഗങ്ങളിലെ ഊട്ടി യാത്ര ,
വീട്ടുകാരോടൊപ്പമുള്ള കവിനിന്റെ പഴനി യാത്ര ഒകെ ഡെവലപ്പ് ചെയ്യാനുള്ള ശ്രമം
ആണ്…കമ്പിക്കു വേണ്ടി വിനീതയെ കൂടി ഉൾപ്പെടുത്തനുള്ള ശ്രമം ഉണ്ട്….

ഊട്ടിയിലെ പിറ്റേന്നത്തെ പ്രഭാതം ! ചില്ലു ജനാലകളിലൂടെ സൂര്യ രശ്മികൾ വെളിച്ചം
പകർന്നു മുഖത്തടിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത് ! ഇന്നലെ കോട്ടേജിലെ ഗാർഡനിൽ
മാനേജർ വിറകു കൂട്ടിയിട്ട് കത്തിച്ച തീകാഞ്ഞു ഞാനും മഞ്ജുസും കുറെ നേരം കിന്നാരം
പറഞ്ഞിരുന്നതാണ് ..വീണ്ടും സംഗമിക്കാനായി പോയി എന്ന് ചുമ്മാ പറഞ്ഞു പോയ കാര്യം
ഒന്ന് ഡീറ്റയിൽ ആയിട്ട് പറയാം…

കുറെ ഇരുട്ടിയപ്പോൾ വീണ്ടും നല്ല മൂഡായി . തിരിച്ചു റൂമിലെത്തി ശേഷം എന്താണ്
നടന്നതെന്ന് തന്നെ ഓര്മ ഇല്ല . മഞ്ജുസ് ഇപ്പൊ വേണ്ട എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ
നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…

അവളുടെ പുറകെ ഓടി നടന്നു ബെഡിലേക്ക് തള്ളിയിട്ടത് മാത്രം നേരിയ ഓര്മ ഉണ്ട് ! ഞാൻ
ഞെരക്കത്തോടെ തല ഉയർത്തി നോക്കി . ദേഹമൊക്കെ സാമാന്യം നല്ല വേദന ഉണ്ട് . കണ്ണ്
ശരിക്കു മിഴിയുന്നില്ല..സൂര്യ വെളിച്ചം മുഖത്തേക്ക് തറക്കുന്നുണ്ട്.ഞാൻ കമിഴ്ന്നാണ്
കിടക്കുന്നത്..ശരീരത്തിൽ നൂല്ബന്ധമില്ലെന്നു എനിക്ക് തോന്നി . ഞാൻ തലചെരിച്ചു
നോക്കുമ്പോൾ മഞ്ജുസ് റൂമിനു പുറത്തുള്ള വരാന്തയിൽ കോഫീ കപ്പും പിടിച്ചു ലേക്കിലെ
കാഴ്ചയും കണ്ടു നിൽപ്പുണ്ട്…

ഒരു ചുവന്ന ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . രാവിലെ പതിവ് പോലെ ആ
തണുപ്പത്തും കുളി ഒകെ കഴിഞ്ഞുള്ള നിൽപ്പാണെന്നു എനിക്ക് തോന്നി . എനിക്ക് നേരെ പുറം
തിരിഞ്ഞാണ് നിൽക്കുന്നത്..മുടി അലക്ഷ്യമായി അഴിച്ചിട്ട കാരണം അവളുടെ അരകെട്ടോളം
നീളത്തിൽ അത് പനങ്കുല പോലെ തൂങ്ങി കിടപ്പുണ്ട്…

എന്റെ കഴുത്തോളം ഭാഗം പുതപ്പിനടിയിലാണ്..തലയും കാല്പാദങ്ങളും മാത്രം പുറത്തെക്ക്
നീങ്ങി കിടപ്പുണ്ട് ..ഞാൻ തിരിഞ്ഞുകൊണ്ട് മലർന്നു കിടന്നു .പതിവ് പോലെ രാവിലെ
മൂലമറ്റം പവർ ഹൌസിൽ ചെറിയ അനക്കം ഉണ്ട് .

ഞാൻ പുതപ്പൊന്നു പൊന്തിച്ചു അതിനുള്ളിലേക്ക് നോക്കി…

മ്മ്..ശരിയാണ് ദേഹത്ത് ഒരു നൂല്ബന്ധമില്ല ..ഇന്നലെത്തെ രണ്ടാം റൗണ്ടും കഴിഞ്ഞു നേരെ
കിടന്നുറങ്ങി എന്നാണ് തോന്നുന്നത്…

ഞാൻ ബെഡ്ഷീറ്റ് വാരിചുറ്റി എഴുനേറ്റു കണ്ണാടിയിൽ നോക്കി . .മുഖത്തു നേരിയ ഉറക്ക
ക്ഷീണം ഉണ്ട്. ഞാൻ ഒന്ന് മൂരി നിവർന്നു കൊണ്ട് തിരിഞ്ഞു കണ്ണാടിയിൽ നോക്കി ..എന്റെ
വെളുത്തു രോമങ്ങളില്ലാത്ത പുറം ഭാഗത്ത് മഞ്ജുവിന്റെ നഖ ക്ഷതങ്ങൾ പതിഞ്ഞിട്ടുണ്ട്
..തണുപ്പടിക്കുമ്പോൾ നേരിയ നീറ്റൽ ഉണ്ട് അതിനു .

ഞാൻ ആ ചുവന്നു കിടക്കുന്ന പാടുകളിലേക്ക് കൗതുകത്തോടെ നോക്കി .പിന്നെ പുറം കാഴ്ചകൾ
കണ്ടു മതി മറന്നു ആസ്വദിക്കുന്ന മഞ്ജുസിനെയും..

“മഞ്ജുസ് ..ശു ….ശൂ..”

ഞാൻ ഒച്ചയുണ്ടാക്കിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു . മുഖത്ത് പതിവ്
പുഞ്ചിരി..പ്രസന്നവതിയായ മുഖഭാവം ..കോഫീ കപ്പിലെ ചായ നുകർന്ന് അവളെന്റെ കോലവും
നിൽപ്പും നോക്കി ..

“ഓ…റേപ്പിസ്റ്റ് എഴുന്നേറ്റോ “

മഞ്ജു എന്നെ ഒന്ന് കളിയാക്കി കൊണ്ട് തിരക്കി .

പിന്നെ വരാന്തയിലെ പാതി ഉയരമുള്ള തിണ്ണയിൽ ചാരി നിന്നു.

“റേപ്പിസ്റ്റോ ..”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി..

“പിന്നെ ഇന്നലെ എന്തായിരുന്നു ഇവിടെ ..രാത്രി നടന്നതൊന്നും സാറിനു ഓര്മ ഇല്ലേ “

മഞ്ജു ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് തിരക്കി .

“പോ മഞ്ജുസേ..ചുമ്മാ ആളെ വടിയാക്കാതെ..ഞാൻ എന്ന ചെയ്‌തെന്ന “

സ്വല്പം നാണത്തോടെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു ആലോചിച്ചു .

റൂമിലെത്തി ഉടനെ മഞ്ജുസിനെ കെട്ടിപിടിച്ചു എടുത്തു പൊക്കി ..പിന്നെ ബെഡിലേക്കിട്ടു
. അവൾ ഇപ്പൊ ഒരു മൂഡില്ലെന്നൊക്കെ എന്നെ വാശി പിടിപ്പിക്കാനായി പറഞ്ഞു ..

“വേണ്ടെടാ ഇപ്പൊ വേണ്ട…”

മഞ്ജു എന്റെ രണ്ടു കയ്യും പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.

“വേണം..മഞ്ജുസേ..വേണം “

ഞാൻ ചിരിയോടെ പാഞ്ഞു അവളുമായി മല്ലിട്ടു .

“വേണ്ട…പറയുന്ന കേൾക്ക്”

മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..

“എനിക്കൊന്നും കേൾക്കാനുള്ള മൂഡില്ല ..തീയും ചൂടും ഒകെ അടിച്ചപ്പോ നല്ല ഇൻട്രോ
ഉണ്ട് “

ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യടാ …”

അവളെന്നെ തട്ടി ബെഡിലേക്കിട്ടു കൊണ്ട് ഓടി മാറാൻ ശ്രമിച്ചു. ഞാൻ പിന്നാലെ ചെന്ന്
പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു..

“ചുമ്മാ എന്നെ കളിപ്പിക്കല്ലേ മഞ്ജുസേ…”

ഞാൻ അവളുടെ കഴുത്തിലെ ഇളം ചൂടിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു..

“നീ ഭാവിയിലെ സെക്സ് അഡിക്റ്റ് ആണെടാ നാറി “

എന്നോടായി പതിയെ പറഞ്ഞുകൊണ്ട് മഞ്ജു ചിരിച്ചു .

“അത് ഞാൻ സഹിച്ചു…നീ ഇങ്ങു വന്നേ “

ഞാൻ അവളെ പിടിച്ചു ബെഡിലേക്കിട്ടു കൊണ്ട് അവളുടെ ദേഹത്തേക്ക് ചാഞ്ഞു..

“ആഹ്..ഡാ …”

ഞാൻ മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്ന് വീണപ്പോൾ അവളൊന്നു ചിണുങ്ങി .

“വേദനിച്ചോ “

ഞാനവളെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടുകൊണ്ട് തിരക്കി..

“പിന്നില്ല..”

അവളെന്നെ ദേഷ്യത്തോടെ നോക്കിയതും ഞാനവളുടെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് കെട്ടിവരിഞ്ഞു..

“ആഹ്..പിച്ചല്ലേ മഞ്ജുസേ …”

എന്റെ പുറത്തു അവളുടെ പിച്ചലും മാന്തലും ഒക്കെ ഏറ്റതും ഓർമ ഉണ്ട്..പിന്നെ ഭയങ്കര
ആവേശം ആയിരുന്നെന്നു തോന്നുന്നു …എന്തൊക്കെയോ വേണ്ടാതീനം ആക്രാന്തം മൂത്ത്
ചെയ്‌തെന്ന തോന്നുന്നേ…

ഞാൻ ബെഡിൽ ഇരുന്നു ആലോചിച്ചു കൊണ്ട് അവളെ നോക്കി.

“നേരം കുറെ ആയി…സാറ് പോയി കുളിച്ചിട്ട് വന്നേ ..പോവാൻ നോക്കണ്ടേ “

മഞ്ജു എന്നെ നോക്കികൊണ്ട് കോഫീ കുടിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…കുളിക്കാനൊന്നും വയ്യ ..പറയുന്ന ആളു ഇന്നലെ ചെയ്തു വെച്ചതോക്കെ എന്റെ
പുറത്തുണ്ട്..വെള്ളം തട്ടിയ നീറും “

ഞാൻ ഒന്ന് പുറം തിരിഞ്ഞു കൊണ്ട് എന്റെ വെളുത്ത നടുമ്പുറം മഞ്ജുസിനെ കാണിച്ചു !
അവളുടെ കൈനഖങ്ങൾ അമർന്നും അവളെന്നെ മാന്തിയും ഉണ്ടായ പാടുകൾ അവിടെ ചുവന്നു
കിടപ്പുണ്ട്..

“പോടാ..ഞാനൊന്നുമല്ല…”

മഞ്ജു ഇതൊന്നും അവളുടെ പണി അല്ല എന്ന ഭാവത്തിൽ മുഖം തിരിച്ചു .സ്വല്പം നാണമൊക്കെ ആ
മുഖത്തുണ്ടെന്നു എനിക്ക് തോന്നി..

“പിന്നെ ഞാൻ തന്നെ എന്റെ പൊറം മാന്തി പൊളിച്ചതാണോ ..”

ഞാൻ അവളെ കളിയാക്കി..

“ഒന്ന് പോയെടാ ..നീ ചെയ്ത അത്രേം ഒന്നുമില്ല …”

മഞ്ജു മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു .

“ഉവ്വ..എന്തായാലും ആ നഖം ഒകെ വെട്ടി കളഞ്ഞോ ..എനിക്കിനി വയ്യ “

ഞാൻ പതിയെ പറഞ്ഞു.

“സൗകര്യമില്ല ഇപ്പൊ കളയാൻ ..നിനക്കിതൊക്കെ ആവശ്യമാ”

മഞ്ജു ചിരിയോടെ പറഞ്ഞു..

“ഓ..പിന്നെ ഈ പറയുന്ന പോലെ ഒന്നുമായിരുന്നില്ലല്ലോ ..കൊറച്ചൊക്കെ എനിക്ക് ഓര്മ
ഉണ്ട്…എന്നെ വല്ലോം ചെയ്യ് ..ആഹ്..ഹൂ..ഹീ ..കൂ …ഫാസ്റ്റ് ഫാസ്റ്റ് ..എന്നൊക്കെ
പറഞ്ഞു നല്ല ഫോമിൽ ആയിരുന്നല്ലോ ..പിന്നിപ്പോ പെട്ടെന്ന് എന്ന പറ്റി”

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഇടം കണ്ണിട്ടു നോക്കി..

“ഞാനോ ..?”

മഞ്ജു എന്നെ അവിശ്വാസത്തോടെ നോക്കി.

“അല്ല ഞാൻ….”

ഞാനവളെ ആക്കികൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..

“പോടാ…ഞാനങ്ങനെ ഒന്നും പറഞ്ഞിട്ടില്ല…”

മഞ്ജു നാണത്തോടെ മുഖം താഴ്ത്തി..

“ഏയ് ഇല്ല..ഹോ…എന്ന നുണയ ..എന്നെ വല്ലോം ചെയ്യണേ ..ഹാ ഹീ…”

ഞാൻ അവളെ കളിയാക്കി കൊണ്ട് കൂകി വിളിച്ചപ്പോ മഞ്ജുവിന് ദേഷ്യം വന്നു..

“ഡാ ഡാ മതി മതി…ഞാനീ ചായ അങ്ങ് മോന്തയിലോട്ടു ഒഴിച്ചു തരും ..”

മഞ്ജു കോഫീ കപ്പ് വീശി കാണിച്ചു കൊണ്ട് പറഞ്ഞു..

“ആഹ് അങ്ങനെ ഒഴിച്ചിട്ടു ഇയാള് ഇവിടുന്നു പോണത് ഒന്ന് കാണട്ടെ “

ഞാൻ ബെഡിൽ നിന്നു എഴുനീറ്റുകൊണ്ട് പറഞ്ഞു..

“കാണാൻ ഒന്നുമില്ല …”

മഞ്ജു ഗൗരവം വിടാതെ എന്നെ നോക്കികൊണ്ട് പറഞ്ഞു..

ഞാനവളുടെ അടുത്തേക്ക് പതിയെ നടന്നു നീങ്ങി. മഞ്ജു കോഫീ കപ്പും പിടിച്ചു കൊണ്ട്
പിന്നാക്കം ചുവടു വെച്ച് മാറി ..

“എനിക്ക് ഭയങ്കര മൂഡ്…ആഹ്….സ്സ്….”

ഞാൻ അവൾ പറഞ്ഞതൊക്കെ ഓർത്തു വെച്ചു വീണ്ടും പറഞ്ഞപ്പോൾ മഞ്ജുവിന് ചിരിയും ദേഷ്യവും
ഒക്കെ വരുന്നുണ്ട്..അവൾ എന്നെ നോക്കി ഒരു സിപ് കോഫീ കുടിച്ചു .പിന്നെ ചുമരിലേക്ക്
ചാരി നിന്നു..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് തല ചൊറിഞ്ഞു ..

“ഹി ഹി ..ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ…”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .

മഞ്ജു എന്നെയും..

“എന്താ ഒന്നും മിണ്ടാത്തത് …എന്തോ മുഖത്ത് ഒഴിക്കും എന്നൊക്കെ പറഞ്ഞല്ലോ “

ഞാൻ ചോദിച്ചു അവളെ നോക്കിയതും കോഫീ എന്റെ മുഖത്തേക്ക് തെറിച്ചു . അവളുടെ
കയ്യിലുണ്ടായിരുന്നതായിരുന്നില്ല ..വായിലേക്ക് സിപ് ആയിട്ട് എടുത്ത കോഫീ മഞ്ജു
എന്റെ മുഖത്തേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റിക്കുന്ന പോലെ ചീറ്റിച്ചു..നേരിയ ചൂട്
ഉണ്ട്…

“അയ്യേ….”

ഞാൻ കണ്ണുകളടച്ചു പോയി …പിന്നെ വക്രിച്ച മുഖവുമായി ഒരു നിമിഷം അനങ്ങാതെ നിന്നു !

“പോടാ തെണ്ടി ..”

മഞ്ജുസ് എന്റെ മുഖത്തേക്ക് അത് ഒഴുക്കി വിട്ടുകൊണ്ട് എന്നെ തള്ളിമാറ്റി ..

“ശേ….നാശം…ഞാൻ ഉണ്ടല്ലോ “

ഞാൻ മുഖംകൈകൊണ്ട് തുടച്ചുകൊണ്ട് ദേഷ്യത്തോടെ അവളെ നോക്കി കാലു രണ്ടും നിലത്തിട്ടു
ചവിട്ടി..

“പയ്യെ..കാലു വേദനിക്കും “

മഞ്ജു ചിരിയോടെ പറഞ്ഞു ..

“തെണ്ടിത്തരം കാണിച്ചിട്ട് നിന്നു ഇളിക്കുന്നോ “

അവളുടെ ആക്കിയുള്ള ചിരി കണ്ട എനിക്ക് ദേഷ്യം വന്നു..

“പോയി മുഖം കഴുകിട്ട് വാടാ ..”

മഞ്ജു നിസാര മട്ടിൽ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു .

“ഇല്ലെങ്കി?”

ഞാൻ മുഖം കൈകൊണ്ട് ഒന്നുടെ തുടച്ചുകൊണ്ട് ചോദിച്ചു.

“ഇല്ലെങ്കി അവിടെ നിന്നോ ..”

മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.

“അപ്പൊ മഞ്ജുസിനു ദേഷ്യം ഒകെ വരും അല്ലെ..”

ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .

“നീ എന്നെ കളിയാക്കിയിട്ടല്ലേ “

മഞ്ജു നാണത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും കോഫീ കുടിച്ചു .

“അത് ഉള്ളതല്ലേ…ഹാഹ്..ഹാഹ് ..അമ്മെ…ഹാവൂ….ഹി ഹി ഹി ..”

ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു..മഞ്ജുവിനും ചിരി വരുന്നുണ്ടെങ്കിലും അവളതു
ഭാവിച്ചില്ല..

“ഇനി ഇത് പറഞ്ഞ നിന്നെ ഞാൻ ഇന്ന് കൊല്ലും ..”

മഞ്ജു എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

“ഹി ഹി..പിന്നെ പിന്നെ …”

ഞാൻ ചിരിച്ചു .

“അല്ല..മോൻ ഇന്നലെ എന്ത് ഭാവിച്ചായിരുന്നു..?”

മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .

“എന്തേയ്..?”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .

“ഒന്നുമില്ല …ഇന്നലത്തോടെ ലോകം അവസാനിക്കും എന്ന പോലെ ആയിരുന്നു ആവേശം ..അതോണ്ട്
ചോദിച്ചതാ .”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അത്രക്ക് മോശം ആയിരുന്നോ ?”

ഞാൻ ജാള്യതയോടെ അവളെ നോക്കി..

“ആഹ്..നല്ല മോശം ആയിരുന്നു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

“ആഹ്..അത് നമുക്ക് ശരിയാക്കാം ..”

ഞാൻ പതിയെ പറഞ്ഞു..

“അയ്യടാ …ഇതെപ്പോഴും ഒന്നും പ്രതീക്ഷിക്കണ്ട ..ഇപ്പൊ എനിക്കൊരു മൂഡ് വന്നപ്പോ
സമ്മതിച്ചെന്നെ ഉള്ളു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“മൂഡ് വരുമ്പോ മതി..ഞാൻ കാത്തിരിക്കാം…”

ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.
അവൾ എന്റെ മുഖത്തേക്ക് തെറിപ്പിച്ച കോഫിയുടെ നേർത്ത അംശവും ഒട്ടലും എന്റെ
മുഖത്തുണ്ടായിരുന്നു .

“നീ പോയി മുഖമൊക്കെ കഴുകി വന്നേ “

മഞ്ജു അത് കണ്ടിട്ടെന്നോണം പറഞ്ഞു..

“എടാ..ചെല്ലെടാ നമുക്ക് പോണ്ടേ..നേരം കുറെ ആയി..ഇന്നത്തെ ക്‌ളാസ് തന്നെ പോയി…”

മഞ്ജു പെട്ടെന്ന് മഞ്ജു മിസ് ആയികൊണ്ട് പറഞ്ഞു.

“ഇന്നത്തെ ഒന്നും പോയിട്ടില്ല ..ഇന്ന് നാട്ടിൽ ഹർത്താൽ ആണ് “

ഞാൻ പതിയെ കണ്ണിറുക്കികൊണ്ട് പറഞ്ഞു..

“ഏഹ്..ആര് പറഞ്ഞു ?”

മഞ്ജു എന്നെ അതിശയത്തോടെ നോക്കി.

“ഇന്നലെ ശ്യാം വിളിച്ചപ്പോ പറഞ്ഞു..”

ഞാൻ പതിയെ പറഞ്ഞു..

“മ്മ്..നേരാണോ ?”

അവളെന്നെ നോക്കി..

“ആഹ്…”

ഞാൻ മൂളി..

“മ്മ്…ആശ്വസം …അപ്പൊ ലീവിന്റെ പ്രെശ്നം വരുന്നില്ല “

മഞ്ജു ഒന്ന് നെടുവീർപ്പിട്ടു .

“പിന്നെ ഞാൻ നിന്നോട് ഈ ഫോൺ വിളി ഒകെ കുറക്കാൻ പറഞ്ഞത് കാര്യം ആയിട്ട് തന്നെ
ആണുട്ടോ ..എക്സാം കഴിയും വരെ അധികം വേണ്ട ..”

മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ എന്നോടായി പറഞ്ഞു.

“മ്മ്…”

ഞാൻ ഒഴുക്കൻ മട്ടിൽ മൂളി.

“നിന്റെ ഈ ആറ്റിട്യൂട് കാണുമ്പോ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…എല്ലാത്തിനും
താല്പര്യമില്ലാത്ത പോലെ മ്മ്..മ്മ്…എന്ന് മൂളിക്കൊണ്ടിരിക്കും “

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..

“എന്നോട് ചൂടായ എനിക്കും ദേഷ്യം വരും…”

ഞാനും വിട്ടു കൊടുത്തില്ല..

മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.

“എന്താ പിന്നെ നിന്റെ ഉദ്ദേശം ..എടാ..അത്യാവശ്യം മാർക്ക് വാങ്ങി ജയിക്കാൻ
നോക്ക്..വല്ല ജോലിയും ആയാൽ അല്ലെ എന്തേലും നോക്കാൻ പറ്റു”

മഞ്ജു ഭാവി കൂടി നോക്കിയാണ് സംസാരിക്കുന്നതെന്ന് എനിക്ക് അപ്പോൾ തോന്നി.

“അതൊക്കെ അപ്പോഴല്ലേ ..”

ഞാൻ നിസാര ഭാവത്തിൽ അവളെ നോക്കി.

“ഇപ്പൊ നോക്കിയാലേ അപ്പോഴേക്കും വല്ലതും ആവുള്ളു “

മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് പറഞ്ഞു .

“ഓക്കേ..ഓക്കേ..ചൂടാവാണ്ട…ഞാൻ പഠിച്ചോളം”

ഞാൻ അവളെ തൊഴുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.

“അങ്ങനെ എനിക്ക് വേണ്ടി ഇയാള് ബുദ്ധിമുട്ടണ്ട..സ്വയം തോന്നി പറ്റുമെങ്കി മതി
..ഹും.”

മഞ്ജു ദേഷ്യത്തോടെ മുഖം വെട്ടിച്ചു .

ഞാൻ അവളെ ദേഷ്യത്തോടെ നോക്കി . എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ട് !

“മഞ്ജുസേ..”

ഞാൻ പുറം തിരിഞ്ഞു നിക്കുന്ന അവളുടെ തോളിൽ തോണ്ടി വിളിച്ചു.

അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി..

“ഹ്..മഞ്ജുസേ..ഒന്ന് നോക്ക് …”

ഞാൻ വീണ്ടും വിളിച്ചു..

അപ്പുറത്തു നിന്നും റെസ്‌പൊൺസ് ഒന്നുമില്ല..ഞാൻ അവളുടെ പുറകിൽ ചെന്ന്
കെട്ടിപിടിച്ചു! മഞ്ജുവിന് അനക്കം ഒന്നുമില്ല ..

“സോറി…മഞ്ജുസ്‌ പറയും പോലെ ഞാൻ ചെയ്യാം .പക്ഷെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ
സംസാരിക്കല്ലേ …എനിക്കതു കേക്കുമ്പോ എന്തോ പോലെയാ “

ഞാൻ അവളുടെ മുടിയിഴകളിലേക്കു മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു..

എന്റെ കൈകൾ അവളുടെ അടിവയറ്റിൽ അമർന്നു !

“ഞാൻ നിന്റെ കൂടി നല്ലതിന് വേണ്ടീട്ടാ പറയുന്നേ..നീ എന്താ അത് മനസിലാക്കാത്തെ “

മഞ്ജുസ് ഒന്ന് മയത്തിൽ പറഞ്ഞു..

“സോറി…ഞാൻ അത്രക്കൊന്നും ആയിട്ടില്ലല്ലോ …അതോണ്ടാ…”

ഞാൻ ചിരിയോടെ പറഞ്ഞു…

“മ്മ്…അത് നേരാ..എന്നാലും കുറച്ചൊക്കെ സീരിയസ് ആകാറായി “

മഞ്ജു ഒന്നലിഞ്ഞ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഹോ…സമാധാനം ആയി..”

ഞാൻ അവളിലെ കെട്ടിപ്പിടുത്തം അവസാനിപ്പിച്ച് മാറികൊണ്ട് പറഞ്ഞു.

“ആഹ്..ആഹാ..പറഞ്ഞു നിന്നത് മതി..നീ പെട്ടെന്ന് റെഡി അയവു..നമുക്ക് പോണ്ടേ “

അവൾ ഗൗരവത്തിൽ പറഞ്ഞു..

“മ്മ്…”

ഞാൻ മൂളി…

“എന്ന പെട്ടെന്ന് നോക്ക്…”

അവളെന്നെ ഉന്തി തള്ളി കുളിമുറിയിലേക്ക് പറഞ്ഞയച്ചു . പിന്നെ ബാഗെല്ലാം എടുത്ത് പാക്
ചെയ്തു തുടങ്ങി ! ഞാൻ ജസ്റ്റ് ഒന്ന് പല്ലു തേപ്പും കക്കൂസിൽ പോക്കും ഒകെ സാധിച്ചു
തിരിച്ചിറങ്ങിയപ്പോഴേക്കും മഞ്ജു എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു . ഞാൻ അവൾ
ബെഡിലേക്കിട്ട് വെച്ചിരുന്ന എന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു .

അരയിൽ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഊരി തുണിയില്ലാതെ നിന്നപ്പോൾ മഞ്ജു എന്നെ കളിയാക്കി
.അവൾ ബെഡിൽ ഇരുന്നു മൊബൈലിൽ ശ്രദ്ധിച്ചോണ്ട് ഇരിപ്പായിരുന്നു ..

“നാണമില്ലല്ലോ …”

എന്നെക്കണ്ട മഞ്ജു ചിരിയോടെ എന്റെ ദേഹത്ത് നിന്നുള്ള നോട്ടം മാറ്റി..

“ഒട്ടുമില്ല…എന്തിനാ നാണിക്കുന്നേ ..മഞ്ജുസിന്റെ മുൻപിൽ അല്ലെ “

ഞാൻ ചിരിയോടെ പറഞ്ഞു.

അവളതു കേട്ട് ചിരിച്ചു . ഞാൻ അപ്പോഴേക്കും ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി .

“എന്ന പോവാം “

ഞാൻ മുടി ഒകെ ചീകി അവളെ നോക്കി.

“മ്മ്..ഇതൊക്കെ എടുത്തു നടന്നോ “

മഞ്ജു ബാഗും കവറുകളും എടുത്തു എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞോ.

“ഞാനോ ?”

ഞാനവളെ നോക്കി ചിണുങ്ങി.

“പിന്നെ നിനക്കെന്താ പണി ..മര്യാദക്ക് എടുക്കെടാ ..”

മഞ്ജു ദേഷ്യപ്പെട്ടു. ഞാൻ മടിച്ചു മടിച്ചു എല്ലാം വാങ്ങി .അവൾ ബാഗ് എന്റെ
തോളിലേക്കിട്ടു തന്നു . കവറുകളെല്ലാം എടുത്തു കയ്യിൽ പിടിപ്പിച്ചു .

“മ്മ്..നടക്ക്”

മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു രണ്ടു കയ്യും പിടിച്ചു മുന്നോട്ട് ഉന്തി .

“അതെ..വെറുതെ അല്ല മറ്റവൻ കളഞ്ഞിട്ട് പോയത് …പോർട്ടറിന്റെ പണി എടുക്കാൻ വേറെ ആളെ
നോക്കണം “

ഞാൻ തമാശ ആയി പറഞ്ഞു അവളെ നോക്കി .

“ആഹ്…നിന്നെക്കൊണ്ട് എനിക്ക് അങ്ങനെ കുറെ ആവശ്യം ഉണ്ട്…”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അതെ…ഞാൻ ഇട്ടേച്ചു പോകും കേട്ടോ ..”

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..

“ആഹാ…അങ്ങനെ പോയ നീ വിവരം അറിയും ‘

മഞ്ജു എന്റെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു .

“ആഹ്…ഹു ഹു ..”

ഞാൻ വേദന എടുത്തു ഒന്ന് പുളഞ്ഞു..

“എന്തൊരു കഷ്ടമാ ഇത്…”

ഞാൻ പെട്ടെന്ന് ഒന്ന് കുതറികൊണ്ട് പറഞ്ഞു .മഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഇളിക്കല്ലേ ..നല്ല വേദന ഉണ്ട് ..ഇന്നലെ മാന്തി പൊളിച്ച സ്ഥലത്തു തന്നെ വീണ്ടും
വീണ്ടും “

ഞാൻ പല്ലിറുമ്മി..

“സോറി ..”

മഞ്ജു കണ്ണിറുക്കി കൊണ്ട് പറഞ്ഞു..

“ഒരു സോറി ..ഞാൻ വല്ലോം ചെയ്തിരുന്നേ ഇപ്പൊ കാണരുന്നു ..കവിൻ…കവിൻ …ന്നു വിളിച്ചു
കണ്ണുരുട്ടുന്നത് “

ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടപ്പോൾ മഞ്ജു ഒന്നും മിണ്ടിയില്ല.

“കഴിഞ്ഞോ ?”

എല്ലാം കേട്ട് മഞ്ജു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി .

“ആ കഴിഞ്ഞു “

ഞാൻ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

“അതെ കൂടുതൽ ഷോ കാണിക്കണ്ട …അത്രക്കൊന്നും ഉണ്ടായിട്ടില്ല ..”

മഞ്ജു എന്റെ മുഖം പിടിച്ചുയർത്തികൊണ്ട് പറഞ്ഞു .

“വേദനിച്ചെങ്കിൽ ശരിക്കും സോറി…ഓക്കേ…”

മഞ്ജു ഒന്ന് മുന്നോട്ടാഞ്ഞു എന്റെ ചുണ്ടിൽ പതിയെ ചുണ്ടു ചേർത്തുകൊണ്ട് പറഞ്ഞു.
കയ്യിൽ കവറുകൾ ഉണ്ടായിരുന്നത് കൊണ്ട് അവളെ പിടിച്ചു ഞെക്കാൻ ഒത്തില്ല
..അപ്പോഴേക്കും മാറി കളഞ്ഞു ..

“ഇങ്ങനെ കൊതിപ്പിക്കാതെ ഒരു ലോങ്ങ് കിസ് താ മഞ്ജുസേ”

ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യടാ ..ഇന്നലെ എന്റെ ചുണ്ടു വരെ കഴച്ചതാ നിന്റെ ലോങ്ങ് കിസ് കാരണം ..ശ്വാസം
മുട്ടി പോയി “

മഞ്ജു രാത്രിയിലെ പരാക്രമം ഓർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു .

“അതപ്പോ..ഇപ്പൊ ഞാൻ നീറ്റാ “

ഞാൻ ചിരിയോടെ പറഞ്ഞു..

“ആയിക്കോട്ടെ പക്ഷെ ഞാൻ തരില്ല “

മഞ്ജു എന്റെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് മുന്നോട്ടെ നടന്നു . ഞാൻ നിരാശയോടെ അവൾക്കു
പിന്നാലെയും . വാതിലൊക്കെ പൂട്ടി കീ മാനേജരെ ഏൽപ്പിച്ചു ബ്രെക് ഫാസ്റ്റും കഴിച്ചു ,
ഞങ്ങൾ മടങ്ങി . ബാഗും കവറുമൊക്കെ കാർ തുറന്നു ബാക് സീറ്റിലേക്ക് വെച്ച് ഞാനും
മഞ്ജുസും മുന്നിലേക്ക് കയറി ..

കാറിൽ കയറി ഇരുന്നു സ്റ്റിയറിങ് തൊട്ടു നെറുകയിൽ വെച്ച് പ്രാർത്ഥിച്ചു മഞ്ജു കണ്ണ്
തുറന്നു എന്നെ നോക്കി .

“എന്ന പോവാം …”

അവൾ ചോദിച്ചു.

“മ്മ്…”

കാർ മുന്നോട്ടു നീങ്ങി..ഊട്ടി ലേക്കും കടന്നു ഞങ്ങൾ മുന്നോട്ടു നീങ്ങി. വന്ന
റൂട്ടിലൂടെ തന്നെ മടങ്ങാൻ ആയിരുന്നു തീരുമാനം .ഉച്ചയോടെ ഞങ്ങൾ കോയമ്പത്തൂരിൽ എത്തി
. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു നേരെ നാട് ലക്ഷ്യമാക്കി നീങ്ങി .

വിസ്വല്പം ഇരുട്ടിയാണ് ഞങ്ങൾ നാട്ടിലെത്തിയത് . എന്നെ ടൗണിൽ ഇറക്കി വിട്ടു മഞ്ജുസ്
യാത്ര പറഞ്ഞു പോയി. അവളെ കൊണ്ട് ഇനി വീട്ടിലേക്കു വിടീപ്പിക്കണ്ട എന്ന് കരുതി ഞാൻ
ടൗണിൽ ഇറങ്ങി , അവിടെ നിന്നും ബസ് വിളിച്ചു വീട്ടിലേക്കു !

പിറ്റേന്ന് ചൊവ്വാഴ്ച ആണ്..ആ വീക്ക് കൂടി കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട് ആകും . അത്
കഴിഞ്ഞാൽ വെക്കേഷൻ ! ഇതായിരുന്നു അന്നത്തെ കണക്കു . ആ വീക്കെൻഡിൽ ആണ് ഞാൻ
റോസ്‌മേരിയെ കാണായി എറണാകുളം പോയത് . അതിന്റെ പിറ്റേ ദിവസം ആയിരുന്നു എക്സാം
സ്റ്റാർട്ട് ആയത് .

എക്സാം കാലം ഒന്നും അങ്ങനെ വിസ്തരിച്ചു പറയാനില്ല . മഞ്ജുസുമായുള്ള മെസ്സേജിങ് ,
കാളിങ് ഒക്കെ നിർത്തി വെച്ച സമയം ആണ് . പിന്നെ പറയാനുള്ളത് അമ്മ വീട്ടുകാരുമായി പോയ
യാത്രയുടെ കാര്യം ആണ് . അത് പറയാം…

അതിനു മുൻപ് ഊട്ടിയിൽ നിന്ന് തിരിച്ചെത്തിയ ദിവസത്തിലേക്ക് ഒന്നുടെ പോകേണ്ടതുണ്ട്.
വീട്ടിലെത്തിയ ഉടനെ അമ്മ കാര്യങ്ങളൊക്കെ തിരക്കി..ആരുടെ
കൂടെയാണ്..എവിടേക്കാണ്…എങ്ങനെ ഉണ്ടാരുന്നു ..എന്നൊക്കെ..! കള്ളം പറയാൻ മിടുക്കൻ
ആയതുകൊണ്ട് വായിൽ വന്നതൊക്കെ തട്ടി വിട്ട് അമ്മയെ വിശ്വസിപ്പിച്ചു .

അല്ലാതെ എനിക്കൊരു പ്രേമം ഉണ്ടെന്നും , അതെന്റെ ടീച്ചർ ആണെന്നും അവളോടൊത്തു രണ്ടു
രാത്രി ഒന്നിച്ചു കഴിഞ്ഞിട്ടുമാണ് വരുന്നതെന്നറിഞ്ഞാൽ അമ്മ ചിലപ്പോൾ ഒന്ന്
പൊട്ടിച്ചെന്നു വരും ! എന്തിനാ വെറുതെ…മഞ്ജുസിനു കൂടി ചീത്തപ്പേര് ഉണ്ടാക്കുന്നത് .

യാത്ര ക്ഷീണമൊക്കെ സ്വല്പം തോന്നിയിരുന്നെങ്കിലും എനിക്ക് കിടന്നിട്ട് ഉറക്കം
വന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു ..മഞ്ജുസുമായി സ്പെന്റ്‌ ചെയ്ത നിമിഷങ്ങൾ
.അവളുടെ ചിരി…ആ ദേഷ്യപ്പെടൽ ..ഒപ്പം എന്റേത് മാത്രമായി അവൾ മാറിയ സ്വകാര്യ
നിമിഷങ്ങൾ..അതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് അവളെ ഉടനെ കാണണം എന്ന് തോന്നി ..

ഞാൻ മൊബൈൽ എടുത്തു നോക്കി ..സമയം പതിനൊന്നൊക്കെ കഴിഞ്ഞു . മഞ്ജുസ് കിടന്നു കാണുമോ !
എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ വിളിച്ചു നോക്കി..

ഒരു ഫുൾ റിങ് കഴിയാറാകുമ്പോ ആണ് മഞ്ജു ഫോൺ എടുത്തത്..

“മ്മ്…എന്താ “

മഞ്ജുവിന്റെ ഉറക്ക ചടവോടെയുള്ള ഞെരക്കം..

“മഞ്ജുസേ ഉറങ്ങിയോ…?”

ഞാൻ ശബ്ദം താഴ്ത്തി തിരക്കി..

“മ്മ്….നല്ല ക്ഷീണം ഉണ്ടാരുന്നു ..”

മഞ്ജു പതിയെ പറഞ്ഞു..

“ബുദ്ധിമുട്ടായോ ?”

ഞാൻ പതിയെ ചോദിച്ചു..

“മ്മ്..ഒന്ന് ഉറങ്ങാൻ സമ്മതിക്കേടാ ..എനിക്ക് തീരെ വയ്യ ..കയ്യും കാലുമൊക്കെ
വേദനിക്കുന്നു “

മഞ്ജു പരാതി എന്നോണം പറഞ്ഞു..

“സോറി..എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല..മഞ്ജുസിനെ കാണാൻ തോന്നുവാ “

ഞാൻ ശബ്ദം താഴ്ത്തി സ്വല്പം റൊമാന്റിക് ആവാൻ ശ്രമിച്ചു.

“പക്ഷെ എനിക്ക് ഉറങ്ങാനാ തോന്നുന്നേ ..”

മഞ്ജു അടഞ്ഞ ശബ്ദത്തോടെ പറഞ്ഞു..

“ശേ…എന്ന പോ…”

ഞാൻ ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു..

“എടാ..എനിക്ക് ശരിക്കും വയ്യ ..ഡ്രൈവ് ചെയ്ത ക്ഷീണം ഉണ്ട് ..പ്ലീസ് “

മഞ്ജു ഉറക്ക ചടവോടെ പറഞ്ഞു..

“മ്മ്…സോറി…എന്ന കിടന്നോ…ഞാൻ വെക്കുവാ “

ഞാൻ നിരാശയോടെ പറഞ്ഞു..

“ആഹ്…ഗുഡ് നൈറ്റ് …”

മഞ്ജു പതിയെ പറഞ്ഞു..

“മ്മ്…”

ഞാൻ മൂളി..

അപ്പോഴേക്കും മഞ്ജുസ്‌ ഫോൺ വെച്ചിരുന്നു. പിന്നെ പിറ്റേന്നായിരുന്നു വേറെ ഒരു സംഭവം
നടന്നത് . ഞാൻ സരിത മിസിനെ പറ്റിച്ച ദിവസം ആയിരുന്നല്ലോ ഞാനും മഞ്ജുസും കൂടി യാത്ര
പോയത് . എന്നെ പ്രതീക്ഷിച്ചു പാവം കുറെ നേരം കാത്തിരുന്നതാണ് . ശ്യാം പോയാണ് ഒന്ന്
തണുപ്പിച്ചതും അവളുടെ കൃമികടി മാറ്റിയതും !

അത് ചോദിക്കാൻ എന്നോണം പിറ്റേന്ന് പുള്ളിക്കാരി എന്നെ തേടി പ്രധാന വരാന്തയിൽ തന്നെ
ഉണ്ടായിരുന്നു . ഞാനും ശ്യാമും കൂടി കമ്പനി അടിച്ചാണ് നടന്നു വരുന്നത് . സരിത മിസ്
വരാന്തയിൽ കയ്യും കെട്ടി നിൽപ്പുണ്ട് .

ഒരു ഇളം പച്ച സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . സ്വതവേ ഉള്ള ഗൗരവം
മുഖത്തുണ്ട് . സംഗതി മഞ്ജുസുമായി ഇനി വേറെ പെണ്ണുങ്ങളുമായി ഒരു ഇടപാടും ഇല്ല
എന്നൊക്കെ വാക്ക് കൊടുത്തതാണ് . എന്നാലും നോക്കാതിരിക്കാൻ ആകില്ലല്ലോ ..മനുഷ്യർ ആയി
പോയില്ലേ..

അവളുടെ ഉന്തി തെറിച്ച മാറിലേക്കും വിയർത്ത കക്ഷത്തേക്കുമെല്ലാം എന്റെ നോട്ടം പാളി..

“അളിയാ അവളുടെ നിൽപ് അത്ര ശരി അല്ല..നീ അന്ന് പറ്റിച്ചതിന്റെ ദേഷ്യത്തിലാണെന്ന
തോന്നുന്നേ “

ശ്യാം എന്നോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

“ആണോ…കുഴപ്പം ആവോ ? ഇതിനെ ഒന്ന് ഒഴിവാക്കാൻ എന്താ വഴി “

ഞാൻ അവനോടു പതിയെ തിരക്കി..

“വഴി ഒന്നുമില്ല…തല്ക്കാലം നിനക്കു താല്പര്യം ഇല്ലെന്ന് അങ്ങ് പറഞ്ഞേക്ക്…”

ശ്യാം എന്നോടായി പറഞ്ഞു .

“മ്മ്…”

ഞാൻ മൂളി .

ഞങ്ങൾ സരിതയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും മഞ്ജുസും അങ്ങോട്ടേക്കെത്തി . ഞാനും
ശ്യാമും നടന്നു വരുന്നത് കണ്ട മഞ്ജു ഞങ്ങളെ നോക്കി ചിരിച്ചു . സരിത ഞങ്ങൾക്ക്
വേണ്ടി കാത്തു നിൽക്കുകയാണെന്ന് മനസിലായപ്പോ അവളുടെ മുഖം ഒന്ന് മാറി..ഒരു കടും നീല
ഫുൾ സ്ലീവ് ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . ചുവന്ന സ്കിൻ ഫിറ്റ് പാന്റും !
ചുരിദാറിന്റെ കഴുത്തും കയ്യിന്റെ അറ്റത്തും ചുവന്ന ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ
ഉണ്ട്..

അവളെന്നെ നോക്കി കണ്ണുരുട്ടി…

ഞാൻ എനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ കൈമലർത്തി .

സരിത മിസ് മഞ്ജുസുമായി എന്തോ കുശു കുശുക്കി , പിന്നെ ഞങ്ങളുടെ അടുത്തേക്ക് നടന്നു
വന്നു .സ്വല്പം ഗൗരവത്തിൽ ആണ് .

“ശ്യാം പൊക്കോ ..കവിൻ…ഇയാളൊന്ന് ലൈബ്രറിയിലേക്ക് വരൂ “

സരിത എന്നോടായി പറഞ്ഞുകൊണ്ട് മുൻപേ നടന്നു .

ഞാൻ ശ്യാമിനെ നോക്കിയപ്പോ അവൻ ഇളിച്ചു കാണിച്ചു !

“അളിയാ നീ പെട്ട്..എങ്ങനേലും ഊരാൻ നോക്ക് “

അവനെന്റെ കാതിൽ പറഞ്ഞുകൊണ്ട് നടന്നു നീങ്ങി.

ഞാൻ മടിച്ചു മടിച്ചു ആണെങ്കിലും ലൈബ്രറിയിലോട്ടു ചെന്നു. സരിത അക്ഷമയായി എനിക്കായി
അവിടെ കാത്തിരിപ്പുണ്ട് . ഞാൻ വന്നതോടെ അവളുടെ മുഖം തെളിഞ്ഞു ..

“ഹാ..നീ വാ നമുക്കങ്ങോട്ട് മാറി നിൽക്കാം “

സരിത പതിയെ പറഞ്ഞുകൊണ്ട് മുന്നോട്ടു നീങ്ങി. ഞാനും മഞ്ജുസും പതിവായി മീറ്റ്
ചെയ്യുന്ന സൈഡിലോട്ട് അവൾ നടന്നു നീങ്ങി .

ഞാൻ പിന്നാലെ ചെന്നു.

സരിത ഞാൻ അടുത്തെത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു .

“എന്താ കവിൻ…അന്നെന്തു പറ്റി..?”

അവൾ ശാന്തമായി തിരക്കി..

“ഒന്നുമില്ല..”

ഞാൻ പതിയെ പറഞ്ഞു..

“ഒന്നുമില്ലെന്ന് പറഞ്ഞ എങ്ങനെയാ , പിന്നെന്ത മുങ്ങി കളഞ്ഞത് ..ഇയാൾക്ക് എന്നെ
ഇഷ്ടമല്ലേ?”

സരിത കള്ളചിരിയോടെ തിരക്കി..

“ഈശ്വര..ഇതെന്ത് മൈര് പരീക്ഷണം ആണ്..എന്ത് പറയും..മഞ്ജുസ് എങ്ങാനും ഇപ്പൊ
കേറിവന്നാൽ എന്നെ ഇട്ടു പൊരിക്കും ! “

ഞാൻ മനസ്സിലോർത്തു..

“അത് മിസ്സ്‌ ..എനിക്ക് ഒരു മൂഡ് ഇല്ലാരുന്നു ..പിന്നെ വീട്ടിലൊരു അത്യവശ്യം
വന്നപ്പോ “

ഞാൻ ഓരോ കാരണങ്ങൾ നിരത്തി സരിതയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിനോക്കി .

“ആണോ..?”

അവൾ എന്നെ സംശയത്തോടെ നോക്കി ..

“മ്മ്..”

ഞാൻ അസ്വസ്ഥതയോടെ മൂളി പുറത്തേക്ക് എത്തി നോക്കി .

എന്റെ പ്രതീക്ഷ തെറ്റിയില്ല..ഞാനും സരിതയും ഇങ്ങോട്ട് വരുന്നത് മഞ്ജുസ് കണ്ടു കാണും
. അവൾ അത്യാവശ്യം സ്പീഡിൽ നടന്നു ലൈബ്രറിക്കകത്തേക്കു കയറി വരുന്നുണ്ട് .

മൈര് മൂഞ്ചി !

“അത് ശരി അപ്പൊ ഇഷ്ടക്കേടൊന്നും ഇല്ലല്ലേ ..എന്ന നമുക്ക് അടുത്ത ആഴ്ച കൂടിയാലോ ?”

സരിത എന്റെ അടുത്തേക്ക് മനഃപൂർവം ഒന്ന് ചേർന്ന് നിന്നുകൊണ്ട് തിരക്കി. ഞാൻ
ലൈബ്രറിയിലെ അലമാരയിലേക്ക് ചാരി നിന്നു അവളെ വല്ലായ്മയോടെ നോക്കി .

ഹോ..വല്ലാത്ത കഴപ്പി തന്നെ ഇത് .

“ഹാഹ് എന്തേലും പറയെടാ ..നീ ഫോൺ വിളിച്ചാൽ എടുക്കില്ല..മെസ്സേജിന് റിപ്ലൈ തരില്യ
..എന്താ അതിനു മാത്രം സീരിയസ് ഇഷ്യൂ ?”

സരിത മാറിൽ കൈപിണച്ചു കെട്ടി എന്റെ മുഖത്തേക്ക് നോക്കി .

മഞ്ജുസ് ഇതിനകം ലൈബ്രറിയിലെത്തി കഴിഞ്ഞു. ഞാൻ സ്വല്പം വിയർക്കുന്നുണ്ട്. ഈ മറുതയെ
പറഞ്ഞു വിടാൻ നോക്കിയിട്ട് നടക്കുന്നുമില്ല ..

“മിസ്സ്‌ ..ഞാൻ പോട്ടെ..പിന്നെ പറയാം “

ഞങ്ങൾ നിൽക്കുന്നിടത്തേക്ക് പെട്ടെന്ന് മഞ്ജുസ് വരുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ
അടുത്ത് നിന്നും സ്വല്പം ഗ്യാപ് ഇട്ടു നിന്നു.

മഞ്ജു നടന്നു വരുന്നത് കണ്ട സരിത അവളെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി “ഹായ് ”
എന്ന് കാണിച്ചു . തിരിച്ചു മഞ്ജുസും ! പക്ഷെ ആ നോട്ടം അത്ര പന്തി അല്ലെന്നു എനിക്ക്
തോന്നി. എന്നെയാണ് നോക്കുന്നത് . ഞാൻ അവളെ നിസ്സഹായതയോടെ നോക്കി ..

“ഞാനല്ല..ഈ സാധനം ആണ് “

എന്ന ഭാവം ആയിരുന്നു എന്റേത് .

മഞ്ജു പക്ഷെ ഒന്നും പുറത്തു ഭാവിക്കാതെ ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു
.എല്ലാമറിഞ്ഞിട്ടു ഒന്നുമറിയാത്ത ഭാവം അവൾ നന്നായി അഭിനയിക്കുന്ന പോലെ എനിക്ക്
തോന്നി…

“എന്താ സരിത ഇയാളുമായിട്ട് ..?”

മഞ്ജുസ് ചിരിയോടെ തിരക്കി..

“ഏയ് ഒന്നുമില്ല..ബുക്ക്സ് എടുക്കാൻ വന്നപ്പോ കണ്ടപ്പോ വിശേഷങ്ങളൊക്കെ ഒന്ന്
ചോദിക്കായിരുന്നു “

സരിത മഞ്ജുസിന്റെ കൈ കവർന്നെടുത്ത് പറഞ്ഞു..

മഞ്ജു എന്നെ ഒന്ന് അടിമുടി നോക്കി ദഹിപ്പിച്ചു .

“ഞാൻ പോട്ടെ മിസ്സെ..”

അവർ കുശു കുശുക്കുന്നതിനിടെ ഞാൻ തിരക്കി..

“നിക്കേടാ..ഒരു മിനുട്ട് “

സരിത ചിരിയോടെ പറഞ്ഞു..

“എക്സ്ക്യൂസ്‌ മി മഞ്ജു ..നീ ഒന്നങ്ങു മാറിനിന്ന എനിക്കിവനോട് ചിലതു
പറയാനുണ്ടായിരുന്നു “

സരിത ചിരിയോടെ മഞ്ജുവിനെ നോക്കി..

“ചുമ്മാ പറയുവാ..ഒന്നുമില്ല “

ഞാൻ കൈകൊണ്ട് ഒന്നുമില്ലെന്ന്‌ സരിതയുടെ പുറകിൽ നിന്നു മഞ്ജുസിനെ നോക്കി ആക്ട്
ചെയ്തു പറഞ്ഞു .

അവൾ എന്നെ ദേഷ്യത്തോടെ നോക്കി തലയാട്ടി . നിനക്ക് ഞാൻ വെച്ചിട്ടുണ്ട് !

“ഓ..പിന്നെന്താ ..യു ക്യാരി ഓൺ ..ഞാൻ ചുമ്മാ റെഫെറെൻസ് ബുക്ക് എടുക്കാൻ വന്നതാ “

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് ഞങ്ങളെ കടന്നു നീങ്ങി .

മഞ്ജു അടുത്തൂടെ കടന്നു പോയപ്പോൾ അവളുടെ പതിവ് സുഗന്ധം എന്നിലേക്ക് അടിച്ചു കയറി !

“ഹാഹ് ..കവിൻ അപ്പൊ ഞാൻ ഇന്ന് വിളിക്കാം ..നീ ഫോൺ എടുക്കാതിരിക്കരുത് കേട്ടല്ലോ “

സരിത മനു പോകുന്നതും നോക്കി നിന്ന എന്നോട് ചേർന്ന് നിന്നുകൊണ്ട് ആരും
ശ്രദ്ധിക്കില്ലെന്ന് ഉറപ്പാക്കി ശബ്ദം താഴ്ത്തി പറഞ്ഞു .

“ആഹ് ശരി …മിസ് പൊയ്‌ക്കെ ആരേലും കാണും “

ഞാൻ പെട്ടെന്ന് രക്ഷപെടാൻ വേണ്ടി ഒറ്റ ശ്വാസത്തിൽ അങ്ങ് പറഞ്ഞൊപ്പിച്ചു .

“ഓ..അപ്പൊ കണ്ടില്ലെങ്കി കുഴപ്പം ഇല്ല അല്ലെ…”

അവളൊരു വഷളൻ ചിരി പാസാക്കി എന്റെ വയറിൽ പതിയെ നുള്ളി കൊണ്ട് നടന്നു നീങ്ങി . ഞാൻ
അന്തം വിട്ടു ആ സാധനത്തിന്റെ നോക്കി നിൽക്കെ മറു തലക്കൽ മഞ്ജു പുഞ്ചിരി തൂകി
നിൽപ്പുണ്ടായിരുന്നു .

ഞാൻ പെട്ടെന്ന് ട്രാക്ക് മാറ്റി അവളെ നോക്കി ഇളിച്ചു കാണിച്ചു മുങ്ങാൻ തുടങ്ങി .

“ഡോ..അവിടെ നിന്നെ “

മഞ്ജു ഞാൻ അവൾക്ക് പിടികൊടുക്കാതെ തിരിഞ്ഞു നടക്കുന്നത് കണ്ട് കൈകൊട്ടി വിളിച്ചു.

“എന്തിനാ ?”

ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് തിരക്കി .

“അതൊക്കെ ഉണ്ട് ..ഇങ്ങു വന്നേ “

മഞ്ജു കൈകൊണ്ട് ആംഗ്യം കാണിച്ചു അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.

ഞാൻ മടിച്ചു മടിച്ചു ചുറ്റും നോക്കി . അധികം ആരും ഇല്ല. ഞാൻ മടിച്ചു മടിച്ചു
മഞ്ജുസിന്റെ അടുത്തേക്ക് ചെന്നു .

ഞാൻ അടുത്തേക്ക് ചെന്ന് നിന്ന സമയം നോക്കി മഞ്ജു എന്റെ കയ്യിൽ പിടിച്ചു സ്റ്റോർ
റൂമിന്റെ സൈഡിലെ മറവിലേക്ക് നീങ്ങി ..

“ഏയ് ..മഞ്ജുസേ വിട്”

ഞാൻ പതിയെ ശബ്ദം താഴ്ത്തി ആരേലും കാണുമെന്നു പേടിച്ചുകൊണ്ട് പറഞ്ഞു.

അവളെന്റെ കയ്യിലെ പിടുത്തം മാറ്റി കോളറിലേക്ക് പിടിച്ചു , പിന്നെ എന്നെ ദേഷ്യത്തോടെ
നോക്കി. നെറ്റിയിലേക്ക് വീണു കിടന്ന് മുടി അവൾ ഊതി തെറിപ്പിച്ചു കൊണ്ട് എന്നെ
നോക്കി..അവളുടെ ചുടു ശ്വാസം എന്റെ മുഖത്തടിച്ചു !

“എന്താടാ അവളുമായിട്ട് ഇത്ര കിണിക്കാൻ ?”

മഞ്ജു എന്റെ കോളറിൽ പിടിച്ചു ഭിത്തിയിലേക്ക് ചാരി നിർത്തിക്കൊണ്ട് തിരക്കിക്കൊണ്ട്
ചുറ്റിനും കണ്ണോടിച്ചു .

“ഒന്നുമില്ല…”

ഞാൻ പതിയെ പറഞ്ഞു .

“ഒന്നുമില്ലാതെ ആണോ അവള് കിടന്നു കൊഞ്ചുന്നത് “

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

“ഹാഹ്..ആദ്യം വിടെന്നെ ..”

ഞാനവളുടെ കൈ എന്റെ കോളറിൽ നിന്നും എടുത്തു മാറ്റാൻ നോക്കി . അവൾ പതിയെ കൈ അയച്ചു
ഞാൻ ഷിർട്ട് ഒകെ നേരെയാക്കി അവളെ നോക്കി ..

“ആ സാധനം ഇങ്ങോട്ട് വന്നു മുട്ടുവാ ..ഞാൻ പിന്നെ എന്തോ ചെയ്യും “

ഞാൻ നിരാശയോടെ അവളെ നോക്കി .

“അയ്യടാ..ഒരു കാമദേവൻ വന്നേക്കുന്നു ..നീ എന്തിനാ ആദ്യം പോയി മുട്ടിയത്. “

മഞ്ജു ദേഷ്യത്തോടെ ചോദിച്ചു.

“ഉണ്ടായതൊക്കെ മഞ്ജുസിനു അറിയില്ലേ പിന്നെന്താ .ആ ശ്യാം കാരണ ഇതൊക്കെ ഉണ്ടായത്
.അന്നുകൊണ്ട അടിയുടെ വേദന ഇപ്പോഴും പോയിട്ടില്ല “

ഞാൻ കവിൾ തടവി പതിയെ പറഞ്ഞു .

“മര്യാദക്ക് ആ സാധനത്തിനെ ഒഴിവാക്കിക്കോ..ഞാൻ ഇനി നിന്നെ അവളുടെ കൂടെ കണ്ടാൽ
ഉണ്ടല്ലോ .”

മഞ്ജു ഒന്ന് നിർത്തി എന്നെ നോക്കി പല്ലിറുമ്മി .

“ഹാഹ്..എന്നുവെച്ചു അത് ഇവിടുത്തെ ടീച്ചർ അല്ലെ ..ഒന്ന് നിക്കേടോ എന്ന് പറഞ്ഞാൽ
എങ്ങനാ ഓടി പോകുന്നെ ?”

ഞാൻ സംശയത്തോടെ അവളെ നോക്കി .

“അതൊന്നും എനിക്കറിയണ്ട ..അവളിനി നിന്നെ കുറിച്ച് വല്ല വേണ്ടാതീനവും എന്റെ അടുത്ത്
വന്നു പറഞ്ഞാൽ ..മോനുസിന്റെ കാര്യം കഷ്ടാവും “

എന്റെ കവിളിൽ തഴുകി കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു. എന്റെ മോന്തക്കിട്ട് പൊട്ടിക്കും
എന്നാണ് ആ പറഞ്ഞതിന്റെ അർഥം എന്നെനിക്ക് മനസിലായി !

“ഓ..പിന്നെ ..”

ഞാൻ മുഖം തിരിച്ചു.

“ഒരു പിന്നേം ഇല്ല …അവളോട് ഒരു ഇടപാടും വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ “

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .

“ശെടാ..എനിക്ക് ദേഷ്യം വരുന്നുണ്ട് ..എന്ന മഞ്ജുസിനു ഉള്ള കാര്യം അതിനോട് തുറന്നു
പറഞ്ഞൂടെ “

ഞാൻ പുരികം ഉയർത്തി അവളെ നോക്കി .

“പറ്റൂല മോനെ…അവളെങ്ങാനും ഇതറിഞ്ഞ…കോളേജിൽ മൊത്തം ഫ്ലാഷ് ആവും..പിന്നെ ഞാൻ നാട്
വിടുന്നത് ബുദ്ധി .. “

മഞ്ജു ചിരിയോടെ പറഞ്ഞു.

“അഹ്..അപ്പൊ പിന്നെ വേറെ മാർഗം ഒന്നുമില്ല ..അതിങ്ങനെ ചുറ്റി പറ്റി നിന്നോട്ടെ ,
എന്നെ എന്താ മഞ്ജുസിനു വിശ്വാസമില്ലേ ?..”

ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു ..

“ഇല്ല. അവളെ തീരെയും ഇല്ല .”

മഞ്ജു കട്ടായം പറഞ്ഞു.

“ദേ..ഇപ്പഴേ കേറി ഭരിക്കാൻ വരണ്ട..ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും നീ ആരാ ചോദിക്കാൻ

എനിക്ക് ചൊറിഞ്ഞു വന്നപ്പോ ഞാൻ ശബ്ദം താഴ്ത്തി കൊണ്ട് ദേഷ്യത്തെട്ടു .

“അയ്യോടാ ..പാവം പോട്ടെ..പോട്ടെ “

ഞാൻ ചൂടായത് കണ്ടിട്ട് മഞ്ജുസ് എന്നെ ഒന്ന് ആക്കി കവിളിൽ തട്ടി ചിരിച്ചു .

“ദേ ഞാൻ സീരിയസ് ആയിട്ടു പറയുവാ “

ഞാൻ അവളുടെ കൈ തട്ടികൊണ്ട് പറഞ്ഞു..

“ആണോ…എന്ന പറയണ്ടേ …ഞാൻ വിചാരിച്ചു നീ കോമഡി കാണിക്കുവാണെന്നു”

മഞ്ജു എന്നെ നോക്കി കൈകെട്ടി നിന്നു പുഞ്ചിരിച്ചു.

“നാശം..മഞ്ജുസേ ആളെ വടിയാക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ “

ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി .ഞാനെന്ത് പറഞ്ഞാലും
അവൾക്ക് ഒരു വിലയുമില്ല..മൊത്തം ഞാൻ അനുസരിക്കണം ! ഇതെവിടുത്തെ മര്യാദ ആണ് .

ഞാൻ തന്നെ ഒലിപ്പിച്ചു അടുത്ത് ചെല്ലും എന്ന് അവൾക്കറിയാവുന്നതുകൊണ്ട് എനിക്ക്
ഒന്നും അങ്ങോട്ട് പറയാനും വയ്യ !

“ഡാ നീ പിണങ്ങി പോവാണോ”

ഞാൻ തിരിഞ്ഞു നടക്കുമ്പോ മഞ്ജുസ്‌ ചിരിയോടെ തിരക്കി.

“എനിക്ക് ഒരു പിണക്കവും ഇല്ല ..നിങ്ങൾക്കല്ലേ എന്നെ ഒരു വിലയില്ലാത്തത്”

ഞാൻ സ്വല്പം ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു കൊണ്ട് നടന്നു .

അത് ഏറ്റെന്ന് എനിക്ക് തോന്നി. മഞ്ജുസ്‌ ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ചു
ആലോചിച്ചു നിക്കുന്നത് ഞാൻ ഇടം കണ്ണിട്ട് നോക്കിയപ്പോ കണ്ടാരുന്നു !

“ഇനി സോറി പറയാൻ മഞ്ജുസ്‌ വരട്ടെ..അതല്ലേ ഹീറോയിസം “

ഞാൻ മനസിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു .

“ഡാ നിക്ക് ..”

മഞ്ജുസ് ചുറ്റും നോക്കി പയ്യെ വിളിച്ചു .

“ഇല്ല ഞാൻ പോവാ “

ഞാൻ പതിയെ പറഞ്ഞു..

“നിക്ക് ..ഏയ് ..”

മഞ്ജു എന്റെ പുറകെ നടന്നു വന്നു എന്റെ കയ്യിൽ പിടിച്ചു .

ഞാൻ തിരിഞ്ഞു അവളെ നോക്കി .

“മ്മ്..?”

ഞാൻ പുരികം ഉയർത്തി അവളെ നോക്കി.

“മ്മ്..ഹും”

മഞ്ജു ഒന്നുമില്ലെന്ന് മൂളി..

“എന്ന വിട്ടേ ഞാൻ പോട്ടെ “

ഞാൻ ഗൗരവത്തിൽ പറഞ്ഞു..

“നിനക്കു ഫീലായോ ?”

മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി കയ്യിലെ പിടിവിട്ടു .

“ഇല്ല ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“പക്ഷെ മുഖം കണ്ട അങ്ങനെ തോന്നില്ലല്ലോ “

മഞ്ജു ചിരിയോടെ തിരക്ക്കി .

“ഇയാൾക്കിപ്പോ എന്തോ വേണം ..ഞാൻ സരിത മിസ്സിനെ കാണരുത് അത്ര അല്ലെ
ഉള്ളു…ഓക്കേ..സമ്മതിച്ചു .ഇനി ആളെ ഒഴിവാക്കിക്കെ”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“എടാ..ഞാനൊരു തമാശ കാണിച്ചെന് നീ ഇങ്ങനെ ..”

മഞ്ജു എന്നെ അത്ഭുതത്തോടെ നോക്കി ..

“ഓ..പിന്നെ..മഞ്ജുസിനൊക്കെ തമാശയാ …ഞാൻ എന്ത് കാണിച്ചാലും പുല്ലു വിലയാ ..”

ഞാൻ ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു .

മഞ്ജു ഒന്നും മിണ്ടിയില്ല.

“ഇതിങ്ങനെ കേട്ട് നിക്കാൻ വല്യ സുഖമൊന്നുമില്ല ..”

ഞാൻ അവളെ തന്നെ നോക്കി . മുഖത്ത് ആ ചിരി മാഞ്ഞിട്ടുണ്ട് !

“ഞാൻ പോട്ടെ…എന്റെ മൂഡ് പോയി “

മഞ്ജു നിരാശയോടെ പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .

“ഹാ..അങ്ങനെ പോവല്ലേ…ഞാൻ മൊത്തം പറഞ്ഞില്ല….”

ഞാൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു വഴി തടഞ്ഞു.

“കേട്ട് നിക്കാൻ വല്യ സുഖമൊന്നുമില്ല…പക്ഷെ മഞ്ജുസ്‌ പറയുവാണേൽ ഞാൻ
കേൾക്കും..എനിക്കത്രക്കു ഇഷ്ടാ..ഇത് ചുമ്മാ ഷോ കാണിച്ചതല്ലേ.. “

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും തെളിഞ്ഞു . അവളെന്നെ പുഞ്ചിരിയോടെ
നോക്കി …

“എനിക്കും അറിയാം ഈ ആളെ തളർത്തലൊക്കെ”

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ മഞ്ജു വീണ്ടും ചിരിച്ചു .

“മ്മ്..മ്മ്…മനസിലായി മനസിലായി “

അവൾ തലയാട്ടികൊണ്ട് പറഞ്ഞു..

“പിന്നെ സരിത മിസ്സിന്റെ കാര്യം കുറച്ഛ് ടഫ് ആണ് ..അതൊരു വല്ലാത്ത ജാതി സാധനം
ആണ്..നിങ്ങള് ഫ്രെണ്ട്സ് അല്ലെ…ഒന്ന് പറഞ്ഞു നോക്കിക്കേ..എനിക്കൊരു അബദ്ധം
പറ്റിയതാണെന്ന് പറ “

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .

“മ്മ്..നോക്കട്ടെ…അതിനെ വിശ്വസിക്കാൻ പറ്റില്ല “

മഞ്ജു പതിയെ പറഞ്ഞു .

“മ്മ്…എന്തായാലും നോക്ക് ..അല്ലെങ്കി ഞാൻ കുടുങ്ങി പോകും..”

ഞാൻ സ്വല്പം പേടിയോടെ പറഞ്ഞു.

“ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടല്ലേ ..ഇനി പറഞ്ഞിട്ടെന്താ…”

മഞ്ജു പതിവ് ദേഷ്യം വീണ്ടെടുത്ത് പറഞ്ഞു.

അപ്പോഴേക്കും ബെൽ മുഴങ്ങി..അതോടെ പെട്ടെന്ന് സംസാരം ഒകെ അവസാനിപ്പിച്ച് ഞങ്ങൾ
ക്‌ളാസ്സിനു കയറി …

ഒരു തുടക്കം ആണ്..തുടരണം എങ്കിൽ പറയുക – സാഗർ !



48310cookie-checkഒരു കാമദേവൻ വന്നേക്കുന്നു