സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു . അടുത്ത ഗേറ്റ് വഴി ഫസ്റ്റ് ടെര്മിനലിലേക്കു എസ്കലേറ്ററിൽ താഴേക്ക് ഇറങ്ങുമ്പോൾ ലോകത്തിലെ തന്നെ ഫെയ്മസ് ആയ ടെഡി ബേർ എന്നെ സ്വീകരിക്കാൻ നിൽക്കുണ്ടായിരുന്നു . കയ്യിൽ ചെറിയ ബാഗ് മാത്രമേ ഉള്ളു . അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ അതിലുണ്ട് .എനിക്കു പോകെണ്ട ടെർമിനൽ അടുത്ത സൈഡിൽ ആയതുകൊണ്ടു അങ്ങോട്ട് പോകുവാനായി ട്രെയിൻ കിട്ടുന്ന ഗേറ്റ് ലക്ഷ്യമാക്കി നടന്നു .
ഓക്‌ലൻഡിലേക്കു ഇത് എന്റെ മൂന്നാമത്തെ യാത്രയാണ് . കഴിഞ്ഞ രണ്ടു തവണയും ഖത്തർ എയർവൈസിനു തന്നെ ആണ് പോയത് . അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം കൃത്യമായി അറിയാം . ഇത്തവണയും ഒറ്റയ്ക്ക് തന്നെ ആണ് യാത്ര .പക്ഷെ ഈ യാത്ര രണ്ടാഴ്ചയോളം നീണ്ടതാണ് . . കഴിഞ്ഞ രണ്ടു പ്രാവശ്യവും അഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല .അല്ലേലും തിരിച്ചു വന്നിട്ട് മല മറിക്കുന്ന പണി ഒന്നും ഇല്ലാലോ . ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു .
അടുത്ത ടെർമിനലിൽ എത്തി ബോർഡിങ് പാസിൽ അടയാളപ്പെടുത്തിയ ഗേറ്റ് കണ്ടുപിടിച്ചു . ഖത്തർ സമയം രാത്രി പത്തു മണി ആവുന്നതേ ഉള്ളു . പുലർച്ചക്കു രണ്ടേ നാല്പതിനാണ് ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് ബോർഡിങ് തുടങ്ങുകയുള്ളു . കുറച്ചകലെയായി ഗേറ്റ് കാണത്തക്ക വിധത്തിൽ ഞാൻ ഇരുന്നു . ഉറക്കം വരുന്നുണ്ട് . അടുത്ത് കണ്ട കോഫി ഷോപ്പിൽ കയറി ഒരു ഒരു സ്ട്രോങ്ങ് കാപ്പിയങ്ങു കാച്ചി . ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി ഒരു ബോക്സ് L M ബ്ലൂ സിഗരറ്റും വാങ്ങി ബാഗിൽ ഇട്ടു .രണ്ടാഴ്ചത്തേക്ക് ഇത് ധാരാളം . സ്‌മോക്കിങ് ഏരിയയിൽ പോയി ഒരു സിഗരറ്റും വലിച്ചു ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നു .
മൊബൈൽ എടുത്ത് വൈഫൈ കണക്ട് ചെയ്ത് 24radar ന്റെ സൈറ്റ് എടുത്ത്ചുമ്മാ ഫ്ലൈറ്റുകൾടെ അറൈവൽസ് ഒക്കെ ഒന്ന് നോക്കി . കാലിക്കറ്റ് ദോഹ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് . ഞാൻ റൺവേ കാണുന്ന ഭാഗത്തു പോയി നിന്ന് ഫോണിൽ ഫ്ലൈറ്റിന്റെ ലാൻഡിംഗ് അപ്പ്രോച്ചിങ് നോക്കി .ശേഷം റൺവേയിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന മനോഹര ദൃശ്യം കണ്ടു . വിമാനം കാണുമ്പോൾ ഞാൻ ഇപ്പോളും ചെറിയ കുട്ടിയാണ് .കുറച്ചു സമയം റൺവേയിലെ കാഴ്ചകൾ നോക്കി നിന്നു, ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങി .
VPN ഓൺ ആക്കി.ആദ്യം വീണക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു . പിന്നെ സുനിയുടെ നമ്പറിലേക്കു വിളിച്ചു . എടുക്കുന്നില്ല.
ഒന്ന്നുകൂടെ വിളിച്ചു .
‘എന്താടാ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ’
അവൻ ഫോൺ എടുത്തു .
തെറിയാണ് പ്രതീക്ഷിച്ചത് . ഭാര്യയും കുട്ടിയും അടുത്ത് ഉള്ളോണ്ടാവും .
‘ഡാ ഞാൻ ഖത്തറിൽ എത്തി , അതൊന്നു പറയാൻ വിളിച്ചതല്ലേ മുത്തേ,നിങ്ങൾ എപ്പളാ തിരിച്ചെത്തിയെ?’
‘ഞങ്ങൾ ഒൻപതു മണി ആയപോളെക്കും എത്തി . കുറച്ചു നേരം പാടത്തു ഇരുന്നു , പിന്നെ ഇങ്ങു പോന്നു, വണ്ടി അജിയുടെ കയ്യിൽ ഉണ്ട് ട്ടാ .’
‘ ആ . അത് കൊഴപ്പല്യ. വീട്ടിൽ ആവശ്യമുണ്ടേൽ അനിയൻ വിളിച്ചോളും ‘
‘പിന്നെ’
‘ പിന്നെ എന്താടാ , അവിടെ എത്തീട്ടു വിളിക്കാം. എന്തായലും വരാൻ രണ്ടാഴ്ച ആവും’
‘ഓ , നീ വിളിക്ക് . എന്നാൽ ഓക്കെ . ഗുഡ് നൈറ്റ് , ഹാപ്പി ജേർണി’
‘ഓക്കെ , താങ്ക്യൂ ഡാ’
സുനി കാൾ കട്ട് ചെയ്‌തു
ശേഷം അജിയുടെ നമ്പറിൽ വിളിച്ചു . കോഴി ഉറങ്ങാൻ സമയമാവുന്നതേ ഉള്ളു .പ്രതീക്ഷിച്ച പോലെ തന്നെ . ആള് ബിസി ആക്കുകയാണ് .
മൂന്നാമത്തെ വിളിയിൽ ആള് ഫോണെടുത്തു .
‘എന്താടാ മൈ മോനെ, ആളെ സമാധാനമായിട്ടു കുറുകാനും സമ്മതിക്കൂലേ’
‘പിന്നെ,ദിവ്യ പ്രേമമല്ലേ . അവളുടെ മൂടും മുലയും കാണുന്നത് വരെ അല്ലേടാ ഉള്ളു, അത് കഴിഞ്ഞ മറ്റവളുമാരെ പോലെ തന്നെ ഇവളും നിന്റെ ബ്ലോക്ക് ലിസ്റ്റിലേക്ക് തന്നെ അല്ലെ പോണത് , ഇവറ്റകളുടെ ഒക്കെ ഒരു യോഗം’
‘ഹേയ്, ഇത് സീരിയസ് ആടാ’.
‘പ്പാ, മൈത്താണ്ടി. ‘
‘ ഹും, ഇവള് തീരെ അടുക്കുന്നില്ലടാ,കല്യാണം കഴിഞ്ഞേ ഇതൊക്കെ പാടു എന്നാ പറയുന്നേ. എന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടേത് കാണാൻ പോകുന്നത് വൃത്തി കെട്ട പണിയല്ലേ . അതൊന്നു വ്യക്തമായി പറയാനും പറ്റില്ല ‘
‘മതിയടാ , നിർത്ത്. ആട്ടെ ഏതാ പുതിയ കൊളുത്ത്.’
‘ അന്ന് നമ്മൾ കൊച്ചി കാണാൻ ട്രെയിനിൽ പോയപ്പോ അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു MBA കാരിയെ ഓര്മ ഇല്ലേ ‘
‘പിന്നേ ,മറക്കാൻ പറ്റുമോ . ഭാഗ്യത്തിനല്ലേ അന്ന് അടി കിട്ടാതെ രക്ഷപെട്ടത് , അശ്വതി എന്നോ മറ്റോ അല്ലെ അവളുടെ പേര്’
‘അശ്വതി അല്ലടാ , ആതിര ,ആതിര ‘
അവൻ തിരുത്തി
‘എന്തേലും ആക്ക് , കോപ്പ് ‘
‘ഓ പിന്നേ , നീ ഒരു മാന്യൻ ‘
‘ആടാ ഞാൻ മാന്യൻ തന്നെ ആണ് . ഉള്ളതിനെ തന്നെ മേച്ചു നടക്കാൻ മേല ‘
”എന്തായലും നീ പോയി വാ , പിന്നേയ് എത്തീട്ടു വിളിക്കണേ ‘
‘ആടാ , വിളിക്കാം’
‘സുനിയെ വിളിച്ചോ ‘
‘ ആടാ , വിളിച്ചു ‘
‘ അവൻ വരുന്ന വഴിക്കു വാള് വെച്ചു . കുറച് വണ്ടിയിൽ ആയിട്ടുണ്ട് , അമ്മാതിരി അടിയാ അടിച്ചേ . ആ കുപ്പിയിൽ ഇനി ഒരു മൂന്നു പെഗ് കൂടിയെ കാണു ‘
‘ഹഹ , അത് നന്നായി . ഇല്ലേൽ അവന്റെ ഭാര്യയുടെ വായിൽ കിടക്കണത് നീ കേട്ടേനെ ,വാള് വെച്ചതോണ്ട് അതൊഴിവായില്ലേ , വണ്ടി രാവിലെ പ്രകാശേട്ടന്റെ സർവീസ് സ്റ്റേഷനിൽ കൊടുത്തേക്ക് . എന്റെ ബുക്കിൽ എഴുതിക്കോളാൻ പറ , കാശു നീ കൊടുക്കണ്ട , എടിഎം കാർഡ് വണ്ടിയിൽ കാണും , പാസ്സ്‌വേർഡ് മാറ്റിയതാണ് , **** , പെട്രോൾ അടിക്കുന്നുണ്ടേൽ കാർഡ് കൊടുത്താൽ മതി ട്ടാ . പൈസ അതിൽ ഉണ്ട് . പിന്നേയ് കണ്ണികണ്ട പെൺപിള്ളേരെ വണ്ടീൽ കേറ്റരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല എന്നറിയാം , നാട്ടുകാർ പിടിച് അടി കിട്ടാനുള്ള വഴി ഒന്നും ഉണ്ടാകല്ലേടാ ‘
‘ ഇല്ലടാ , കറക്കാൻ പാകത്തിലുള്ളതൊന്നും ഇപ്പൊ കയ്യിൽ ഇല്ല , അനില ഡോക്ടറുടെ ഹസ് തിരിച്ചു പോയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ഭാഗ്യം , ഇപ്പൊ അത്രേ പറയുന്നുള്ളു . ഞാനേ ഇപ്പൊ എന്തെങ്കിലും നടക്കുമോ എന്നൊന്നുകൂടി നോക്കട്ടെ . നീ വിട്ടോ . എത്തിയിട്ട് വിളിക്കു. പോയി തകർത്തു വാ , വിജയിയോട് എന്റെ അന്ന്വേഷണംപറ’
‘ ശരി ‘
അവൻ കാൾ കട്ട് ചെയ്തു ,
————————————————————-
ബാഗിൽനിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് കുറച് കുടിച്ചു . കണ്ണടച്ചു കുറച്ചു നേരം ഇരുന്നു. . ഒന്നു പുകക്കാൻ തോന്നിയെങ്കിലും വേണ്ടാ എന്ന് വെച്ചു .
മെല്ലെ എഴുന്നേറ്റു ടെർമിനലിന്റെ ലാസ്‌റ് കോർണറിൽ ഉള്ള കോഫി ഷൊപില് പോയി ഒരു കോഫി കൂടി കുടിച്ചു . ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന് സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി ആവുന്നതേ ഉള്ളു .ഫ്ലൈറ്റ് ഇൻഫോർമേഷൻ സിസ്റ്റം സ്‌ക്രീനിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ഓൺ ടൈം . ഒന്നരക്ക് ഗേറ്റ് ഓപ്പൺ ആകും .
ഞാൻ ഗെയ്റ്റിന്റെ അടുത്തേക്ക് നീങ്ങി . ഗെയ്റ്റിൽ നിന്ന് കുറച്ചു മാറി തിരക്കില്ലാത്ത കൂടെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയ്ക്ക് വന്നിരുന്നു . ഇവിടെ ഇരുന്നാൽ ഗേറ്റ് കാണാം . ചുറ്റുഭാഗം കണ്ണോടിച്ചു . പരിചയമുള്ള മുഖങ്ങൾ ഒന്നും കാണുന്നതിൽ ഇല്ല . ടെർമിനലിന്റെ എൻട്രൻസിലേക്കു നോക്കി കുറച്ചു സമയം ഇരുന്നു . പലവിധത്തിലുള്ള ആളുകൾ , പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ , ഈ ടെർമിനലിൽ നിന്നും ആണ് ദീർഘ ദൂര ഫ്ലൈറ്റുകൾ പുറപ്പെടുന്നത് എന്ന് തോന്നി.
ജൂലൈ-9-2019
സമയം പോവുന്നില്ല . ഉറക്കം വരുന്നുമില്ല . പിന്നെ ഫോണെടുത്ത് മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി , മെയിലും ചെക്ക് ചെയ്തു .
വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടാലോ, മനസ്സിൽ ആലോചിച്ചു .പിന്നൊന്നും നോകീല ‘ട്രിപ്പ് റ്റു ഓക്‌ലാൻഡ് ‘ ഞാൻ എഴുതി , അല്ലേൽ വേണ്ട . ആരെ കാണിക്കാനാണ് . എഴുതിയത് ക്ലിയർ ചെയ്ത് ഒരു ഫ്ലൈറ്റിന്റെ ഇമോജി മാത്രം സ്റ്റാറ്റസ് ആക്കി ഇട്ടു✈️. ഇത് തന്നെ ധാരാളം .
ശേഷം സ്നാപ്ചാറ്റ് തുറന്നു . വൈഫൈ നല്ല സ്പീഡ് ആയതുകൊണ്ട് തന്നെ എല്ലാ സ്‌നാപ്‌സും ഒന്ന് നോക്കാൻ പറ്റും . എന്റെ അതികം കളികളും സ്നാപ്ചാറ്റിൽ ആണ് . അറിയുന്ന ഒരൊറ്റ ആളെയും ഞാൻ ആഡ് ചെയ്യില്ല . ഏതൊക്കയോ രാജ്യങ്ങളിലെ ആരൊക്കെയോ ഉണ്ട് . എല്ലാവര്ക്കും കറക്റ്റ് ആയി റീപ്ലേ കൊടുത്ത പോരുന്നു .
ആദ്യം തന്നെ എയർപോർട്ടിന്റെ നല്ല രണ്ടു വീഡിയോ എടുത്ത് ഏതോ ഇംഗ്ലീഷ് പാട്ടും കുത്തി കേറ്റി സ്നാപ്ചാറ്റിൽ ഞാൻ സ്റ്റാറ്റസ് ഇട്ടു . ട്രിപ്പ് റ്റു ഓക്‌ലാൻഡ് എന്ന് എഴുതാൻ മറന്നില്ല . ശേഷം എല്ലാവരും അയച്ച സ്‌നാപ്‌സും തുറന്നു നോക്കി റീപ്ലേ കൊടുത്തിരുന്നു . ഏകദേശം മുന്നൂറ്റി അൻപതോളം മെസ്സേജ് ഉണ്ടായിരുന്നു നോക്കാൻ . ഇപ്പോൾ സമയം നന്നായി നീങ്ങുന്നുണ്ട് .
ഇടയ്ക്കു ചുറ്റുഭാഗം നിരീക്ഷിക്കാൻ ഞാൻ മറന്നില്ല . ഇല്ല , അത്ര പെട്ടന്ന് ഞാൻ ഇരിക്കുന്ന ഭാഗം ആരുടേയും കണ്ണിൽ പെടില്ല . അഥവാ കണ്ടാലും ഈ ഭാഗത്തെ ലൈറ്റ് വളരെ ഡിം ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് ആളെ മനസിലാവാൻ സാധ്യത ഇല്ല .
സമയം ഏകദേശം ഒരുമണിയോടടുക്കുന്നു .ഗേറ്റ് തുറക്കാൻ ഏകദേശം മുപ്പതു മിനിട്ടു കൂടി ഉള്ളു . ഞാൻ വീണ്ടും ഫോണിൽ കളി തുടർന്നു .ഒന്നേ പതിനഞ്ചു ആയപോളെക്കും ഖത്തർ എയർവൈസിന്റെ മൂന്ന് ഗ്രൗണ്ട് സ്റ്റാഫുകൾ വന്ന് ഗേറ്റ് തുറന്നു ചെക്കിങ് തുടങ്ങി . നിമിഷ നേരം കൊണ്ട് ക്യുവില്‍ ആളായി .
ഗ്രൗണ്ട് സ്റ്റാഫ് അവരുടെ ജോലി വളരെ വേഗത്തിൽ ചെയ്യുന്നുന്നത്കൊണ്ട് ക്യു വളരെ വേഗത്തിൽ നീങ്ങുന്നു .ഏറ്റവും അവസാനമേ ചെക്ക് ഇൻ ചെയ്യൂ എന്ന ഉദ്ദേശത്തോടെ ആണ് ഞാൻ ഇരിക്കുന്നത് . ക്യു നീങ്ങുന്നത് ഞാൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു . രണ്ടു സെക്ഷൻ ആയി ആളുകൾ ഗേറ്റിന്റെ ഉള്ളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു .ഇപ്പോൾ നൂറുപേരിൽ കൂടുതൽ ആളുകൾ ഗേറ്റിന്റെ ഉള്ളിൽ ഉണ്ട് . അകത്ത് തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഒരു സ്റ്റാഫ് വോക്കി ടോക്കിയിൽ എന്തോ നിർദ്ദേശം കൊടുക്കുന്നത് കണ്ടു . അഞ്ചു മിനിറ്റുകൾക്കുളിൽ പുറത്തു നാല് ബസ്സുകൾ വന്നു നിന്നു . പുറത്തേക്കുള്ള ഗേറ്റ് തുറന്നു ,യാത്രക്കാർ ബസിൽ കയറാൻ പോകുകയാണ്.
നാലു ബസുകളും പെട്ടന്ന് നിറഞ്ഞു . അവ യാത്രക്കാരെയും കൊണ്ട് ഫ്ലൈറ്റിനടുത്തേക്കു നീങ്ങി .
ഇപ്പോൾ ഗേറ്റിന്റെ അകത്ത് അഞ്ചോ ആറോ പേരെ ഉള്ളു . നിമിഷ നേരങ്ങൾക്കുള്ളിൽ വീണ്ടും ആളാകും . ഏകദേശം ഇരുനൂറ്റി അറുപതു പേരെ ഉൾകൊള്ളുന്ന ഫ്ലൈറ്റ് ആണ് .
ഒരു ബസ് കൂടി പുറത്തു വന്നു . ചെക്ക് ഇൻ കഴിഞ്ഞു യാത്രക്കാർ നേരെ ബസിലൊട്ടു കയറുന്നു . ആളായപ്പോൾ ആ ബസും പോയി . വരിയിൽ കുറച്ചു പേരെ ഉള്ളു . സമയം രണ്ടേ അഞ്ചു് കഴിഞ്ഞു .
ഞാൻ പതിനഞ്ചു മിനുട്ടു കൂടി ഇരുന്നു . ഇപ്പോൾ ക്യുവിൽ തീരെ ആളില്ല . കൂടിപ്പോയാൽ അഞ്ചുപേർ കാണും .യെസ്. എന്റെ സമയം വന്നിരിക്കുന്നു
.ഞാൻ എന്റെ ബാഗും എടുത്ത് ഗേറ്റിലേക്ക് നടന്നു .
എന്റെ ഊഴം ആയി . ബോർഡിങ് പാസും പാസ്സ്പോര്ട്ടും വെരിഫൈ ചെയ്ത് ഞാൻ ഗെയ്റ്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു . രണ്ടര ആയപ്പോളേക്കും ക്യുവിലെ യാത്രകര് എല്ലവരും ഉള്ളിൽ കയറി . സ്റ്റാഫ് ലിസ്റ്റ് നോക്കി എല്ലവരും ആയി എന്ന് ഉറപ്പിച്ച ശേഷം ഗേറ്റ് അടച്ചു . മിനിറ്റുകൾക്കുള്ളിൽ പുറത്തു രണ്ടു ബസുകൾ വന്നു . തിരക്കു കൂട്ടാതെ ഞാൻ ഏറ്റവും പിറകിലായി ബസ്സിനടുത്തേക്കു നീങ്ങി . ഇടയ്ക്കു വീണക്ക് മെസ്സേജ് അയക്കാൻ മറന്നില്ല .
രണ്ടാമത്തെ ബസിൽ കയറി ഫ്ലൈറ്റിന്റെ അടുത്തേക്ക് പോകുമ്പോൾ മനസ്സിൽ മൊത്തം ആകാംഷ ആയിരുന്നു .
അഞ്ചു മിനുട്ടു നേരത്തെ യാത്രക്കൊടുവിൽ ബസ് ലക്ഷ്യ സ്ഥാനത്ത് എത്തി .
പുറത്തു ഇറങ്ങി നോക്കിയപ്പോൾ നെഞ്ചും വിരിച് നിൽക്കുകയാണ് ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 QR 920 ഫ്ലൈറ്റ് . 19 മണിക്കൂർ യാത്ര പറയുന്നുണ്ടെങ്കിലും 16 മണിക്കൂർ കൊണ്ട് എത്തും . ലോകത്തിലെ ഏറ്റവും ദൈർക്യം ഏറിയ ഫ്ലൈറ്റിനുള്ള റെക്കോർഡ് ഇവനായിരുന്നു .
ഫോണിൽ ഫ്ലൈറ്റിന്റെ നല്ല ഒരു ഫോട്ടോ എടുത്തു് തിരക്കു കൂട്ടാതെ ഞാൻ ഫ്ലൈറ്റിലേക്കു കയറി . സ്വീകരിച്ച എയർ ഹോസ്റ്റസ് ബോർഡിങ് പാസ് ചോദിച്ചപ്പോൾ കാണാപാഠം ആയിരുന്ന സീറ്റ് നമ്പർ ഞാൻ പറഞ്ഞു കൊടുത്തു . ’30 J’ എറ്റവും പുറകിൽ ആണ് സീറ്റ്, ഞാൻ എന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു .
നെഞ്ച് പട പടാ ഇടിക്കുന്നുണ്ടെങ്കിലും മുഖത്തു അത് പ്രതിഫലിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു . ഫ്ലൈറ്റിൽ യാത്രക്കാർ കുറവാണ് . കുറെ സീറ്റുകൾ കാലിയായി കിടക്കുന്നു . ക്യുവിൽ കണ്ട തിരക്കൊന്നും ഫ്ലൈറ്റിന്റെ ഉള്ളിൽ എത്തിയപ്പോൾ ഇല്ല . ഏറ്റവും പിറകിൽ ആയാണ് എനിക്കുള്ള സീറ്റ് . ഏറെ കുറെ സീറ്റിനോട് അടുത്തെത്തിയപ്പോൾ തൊട്ടു പിറകിൽ നിന്നും ഒരു വിളി കേട്ടു .
തിരിഞ്ഞു നോക്കിയപോൾ എയർ ഹോസ്റ്റസ് ആണ് .ബോർഡിങ് പാസ് കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ സീറ്റ് നമ്പർ പറഞ്ഞു
’30 J’
സീറ്റ് കാണിച്ചു തരുവാനായി അവർ എന്റെ മുന്നിൽ കയറി നടന്നു .ഹാൻഡ് ലഗേജ് ഡ്രോവിൽ അടയാളപ്പെടിത്തിയ സീറ്റുകളുടെ സീരീസ് നമ്പർ നോക്കി ഞാൻ അവരുടെ പിറകെ നടന്നു . ഇരുപത്തിയാറ് , ഇരുപത്തിയേഴ് , ഇരുപത്തിയെട്ടു ,ഇരുപത്തൊന്പത് , മുപ്പത് ……..
എണ്ണി കഴിഞ്ഞ ശേഷം കണ്ണ് നേരെ ചെന്നത് വിൻഡോ സീറ്റിലേക്കാണ് . രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ ആശ്ചര്യത്തോടെ നോക്കുന്നു . എനിക്ക് സുപരിചിതമായ കണ്ണുകൾ .
അതേ, അവള്‍ തന്നെ ,
നിമിത ,നിമ്മി . എന്റെ ആദ്യപ്രണയം . എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ . ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരി .
”’””നിമിത’”””
————————————————————————————————–
ഞാന്‍ ഹരി. ഹരി കുമാര്‍. വയസ് മുപ്പത് . അവിവാഹിതന്‍ ,വിവാഹം ഉടനെ ഉണ്ടാവും കേട്ടോ . വീട്ടില്‍ അമ്മ , അനിയന്‍, അനിയത്തി . ഞാന്‍ പത്താം
ക്ളാസ്സില്‍ പടിക്കുമ്പോള്‍ ദുബായില്‍ വച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടമായി . എന്റെ ഭാവി വധുവാണ് വീണ . പിന്നെ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കുന്ന നാല് കൂട്ടുകാര്‍ . സുനി,അജി , ഷിജു , രമേഷ് . ജോലിയെപ്പറ്റി പറയുകയാണെങ്കില്‍ , ഒമാനില്‍ ഒരു കമ്പനിയുടെ പര്‍ച്ചേസിങ് മാനേജര്‍ ആണ് ,കൂടാതെ അവിടതന്നെ സുഹൃത്തിന്റെ ബിസിനസ്സില്‍ ഒരു ഷെയറും . ബാക്കി എല്ലാം വഴിയേ പറയാം .
————————————————————————————————————-
അവളെ എന്റെ തൊട്ടടുത്ത സീറ്റിൽ കണ്ട ഞെട്ടലിൽ നിശ്ചലനായി നിന്ന ഞാൻ എയർ ഹോസ്റ്റസ്സിന്റെ വിളി കേട്ട് ഉണർന്നു . കയ്യിൽ ഉള്ള ബാഗ് അവരെ ഏല്പിച്ചപ്പോൾ അവർ അത് മുകളിലെ ഹാൻഡ് ലഗേജ് ഡ്രോവിൽ വച്ചു . ശേഷം അവർ മുന്നിലെക്കു തന്നെ പോയി
‘ഡോ ,താൻ ….’
‘അതെ ഹരിയേട്ടാ , ഞാൻ തന്നെ ആണ്’
അവളും ആകെ ഞെട്ടി ഇരിക്കുകയാണെന്ന് അവളുടെ വാക്കുകളിൽ വ്യതമായി
‘താനെങ്ങോട്ടാഡോ’
‘ഞാൻ…….’
‘ഒറ്റക്കാണോ’
‘അതെ ഹരിയേട്ടാ , പത്തു ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് . അതിനു പോവുകയാണ്’
ഞാൻ അവൾ പറഞതിനു തലയാട്ടി .
പെട്ടന്ന് ഫ്ലൈറ്റ് ഇലകി . പുറപ്പെടാൻ ഉള്ള തയ്യാറെടുപ്പിലാണ് .സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പൈലറ്റ് നൽകി . മൂന്ന് സീറ്റ് ഉള്ള റോ ആണ് . വിന്ഡോ സീറ്റിൽ അവളും നടുക്കിലെ സീറ്റിൽ ഞാനും . അടുത്ത സീറ്റ് കാലി ആണെന്ന് തോന്നി . സമയം രണ്ടെ അന്പത്
ഞാൻ സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു . അവൾ ആദ്യം തന്നെ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു
‘പറയടോ , എന്തൊക്കെയാ വിശേഷങ്ങൾ ? ‘
‘സുഖം , അല്ലാ, ഹരിയേട്ടൻ ഇപ്പൊ ഖത്തറിൽ ആണോ’
‘അല്ലല്ലോ , ഞാൻ ഒമാനിൽ തന്നെ , പക്ഷെ ഇപ്പൊ നാട്ടില്നിന്നാണ് വരുന്നത്’
‘അതെയോ , എന്നിട്ടു ഞാൻ എയർപോർട്ടിലും ഫ്ലൈറ്റിലും ഒന്നും കണ്ടില്ലലോ ,ഈ എയർപോർട്ടു പോലെ അല്ലല്ലോ കോഴിക്കോട് ,എന്തായാലും കാണേണ്ടതല്ലേ’
അവൾ ആശ്ചര്യത്തോടെ ചോദിച്ചു .
‘ ഞാൻ കൊച്ചിയിൽ നിന്നാ കയറിയത്, കോഴിക്കോട് നിന്നു ടികെറ്റ് കിട്ടിയില്ല ‘
‘അത് ശെരി’
‘ഞാൻ ഇവിടെ ഏകദേശം പത്തുമണിക്ക് എത്തിയിട്ടുണ്ട്, കാലിക്കറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് സ്‌ക്രീനിൽ കണ്ടിരുന്നു, അതിൽ ഇങ്ങനെ ഒരു സർപ്രൈസ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല’
ഞാൻ മെല്ലെ ഒന്ന് ചിരിച്ചു, അവളും .അതിനിടയിൽ ഞാൻ അവളെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ മറന്നില്ല . പെണ്ണ് ഇന്നോ ഇന്നലെയോ പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങിയിട്ടുണ്ട്. അത് മുഖത്തു വ്യക്തമായി കാണാം . അന്നും ഇന്നും മുടിയഴക് അതെ പോലെ കാത്തു വച്ചിരിക്കുന്നു . നാട്ടിൽനിന്നും അവസാനം കണ്ടപ്പോൾ ഉള്ള ലുക്കൊക്കെ മാറി ഒരു പത്രാസുകാരി ആയിരിക്കുന്നു . ബ്രൗൺ കളർ പലാസോ പാന്റും വൈറ്റ് കളർ പ്ളീറ്റഡ് ട്യൂണിക് ടോപും കഴുത്തിൽ ചുറ്റിയിട്ട ഒരു പ്രിന്റെഡ് സ്കാർഫും ആണ് വേഷം . ആദ്യമായ് ആണ് നിമ്മിയെ ഇങ്ങനേ ഒരു വേഷത്തിൽ കാണുന്നത് .
സ്‌പീക്കറിലൂടെ പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് .ഫ്ലൈറ്റ് മുൻപോട്ടു നീങ്ങി തുടങ്ങി . ഇടയിൽ എയർ ഹോസ്റ്റസ് വന്നു ബെൽറ്റ് ഇട്ടത് ചെക്ക് ചെയ്ത് പോയി .
റൺവേയിലേക്കു കുറച് ഓടാൻ ഉണ്ട് . ഫ്ലൈറ്റിലെ ലൈറ്റ് വളരെ ഡിം മോഡിൽ ആയി . സ്‌ക്രീനിൽ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് കാണിക്കുന്നുണ്ട് . അവിടേക്കൊന്നും ശ്രെദ്ധ പോയില്ല .
‘ഹരിയേട്ടൻ എവിടെ പോവ്വാണ് ?’
‘ഞാന്‍ ഓക്‌ലാൻഡിൽ , ഒരു എക്സിബിഷൻ നടക്കുന്നുണ്ട് , ലോകത്തിലെ ഒരു വിധം എല്ലാ കമ്പനികളും ഉണ്ടാവും അവിടെ . ഒന്ന് കാണാം ,കൂട്ടത്തിൽ ഏതെങ്കിലും പ്രോഡക്റ്റ് കിട്ടിയാൽ ഡീൽ ആക്കാം. കൂടാതെ ഞങ്ങളുടെ ഒരു ഡീലർ ഉണ്ട് അവിടെ, അവിടെ കൂടി ഒന്ന് പോകണം . .കൂട്ടത്തില്‍ കുറച്ചു കറക്കവും ‘
‘നിനക്കെവിഡെയാ ട്രെയിനിങ് ‘
‘അതോ , ഓക്‌ലാൻഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആണ് , പത്തു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് ‘
പുറത്തു പോയി എന്തെങ്കിലും ഒരു ഇന്റേൺഷിപ് പ്രോഗ്രാം ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ മുൻപ് മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്
‘കൊള്ളാലോ , അവസാനം നീ നിന്റെ സ്വപ്നം നിറവേറ്റാൻ പോകുകയാണ് ‘
‘അതെ , തീരെ പ്രതീക്ഷിക്കാതെ കിട്ടിയതാ , ഒരുപാട് സന്തോഷോം ഉണ്ട് …. പക്ഷെ അതിനിടയില്‍ നമ്മളുടെ ഈ കണ്ടുമുട്ടൽ വലിയ ഒരു ട്വിസ്റ്റ് ആയി , ല്ലേ ?’
‘ആയോന്നോ, ഞാൻ ശെരിക്കും ഞെട്ടി ഇരിക്കുകയാണ് . എന്താ ഇപ്പൊ പറയാ’
‘ഉം, ഞാനും’
ഇതിനിടയില്‍ ഫ്ലൈറ്റ് റൺവേയിലേക്ക് കയറിയിരുന്നു . പൈലറ്റ് ടേക്ക് ഓഫ് ചെയ്യുകയാണെന്ന നിര്‍ദേശം തന്നു . അവള്‍ പുറത്തേ കാഴ്ചകളില്‍ കണ്ണും നട്ടിരിപ്പാണ് . ഫ്ലൈറ്റ് വേഗത്തില്‍ ചലിച്ചു തുടങ്ങി . ഞാന്‍ രണ്ടു ഹാന്‍ഡ് റെസ്റ്റുകളിലും മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു .
നിമിഷ നേരം കൊണ്ട് തന്നെ ഫ്ലൈറ്റ് അതിന്റെ പറന്നുയാരന്‍ ഉള്ള വേഗത കൈവരിച്ചു . ഈ സമയം അവളുടെ ഇടതു കൈ എന്റെ കൈക്കു മുകളില്‍ പതിച്ചു . ഫ്ലൈറ്റ് പറന്നുയരുന്ന നിമിഷത്തില്‍ അവള്‍ കൈ എന്റെ കയ്യിനു മുകളില്‍ വല്ലാതെ മുറുകുന്നത് ഞാന്‍ അറിഞ്ഞു .കുറച്ചു നിമിഷങ്ങള്‍ മാത്രം . ശേഷം, അവള്‍ കൈ പിന്‍വലിച്ചു . ടേക് ഓഫ് സമയത്തുണ്ടായ ഭയത്താല്‍ പിടിച്ചതാണ് .
അവള്‍ പുറത്തെ കാഴ്ചകളില്‍ തന്നെ ആയിരുന്നു . ഫ്ലൈറ്റ് എകദേശം ഹൈറ്റിൽ എത്തി . പുറത്തു ഇപ്പോള്‍ കാഴ്ചകള്‍ ഒന്നും ഇല്ല, കൂരാ കൂരിരിട്ടു മാത്രം .
കാഴ്ചകളൊക്കെ എങ്ങനുണ്ട് ? ഞാന്‍ ചോതിച്ചു
‘അടിപൊളി ,ലാൻഡ് ചെയ്യുന്ന സമയത്തും കുറച്ചു കണ്ടിരുന്നു’
‘ഉം, ദുബൈക്ക് മുകളിലൂടെ ആണ് പോകുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല വ്യൂ ഉണ്ടായിരുന്നു. പക്ഷേ ബാന്‍ കാരണം ഇപ്പോ ഫ്ലൈറ്റ് ചുറ്റിയാണ് പോകുന്നത് .’
‘അതെയോ , ജസ്റ്റ് മിസ്സ് ല്ലേ ‘
‘ഏറെ കുറെ ‘
‘ഹഹ ‘
ഫ്ലൈറ്റില്‍ വെളിച്ചം വന്നു . സീറ്റ് ബെല്‍ട്ട് ഒഴിവാകന്‍ ഉള്ള സിഗ്നെല്‍ കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ആ കുരുക്ക് അങ്ങ് ഒഴിവാക്കി .
‘വീട്ടില്‍ എന്തൊക്കെയാണ് വിശേഷം ? അച്ചന്റെ അസു എങ്ങനെ ഉണ്ട് ?’
‘വീട്ടില്‍ സുഖം , അച്ഛന് കുറവുണ്ട് .ഇപ്പോള്‍ വീട്ടിൽ തന്നെ ആണ് , ജോലിക്കു പോവറില്ല്യ .’
‘ഏട്ടന്‍ ?’
‘അവന്‍ സൌദിയില്‍ തന്നെ’
സംസാരത്തിനിടക്ക് അവളുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാലയില്‍ എന്റെ ശ്രദ്ധ പതിഞ്ഞു . അതിൽ അണിഞ്ഞിരിക്കുന്ന താലി കാണാൻ ചെറിയോരു ആകാംഷ . വീട്ടിലെ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ നെഞ്ചില്‍ ഒന്നു ശ്രേദിച്ചു നോക്കി . ഇല്ല ,അവള്‍ ധരിച്ച സ്കാര്‍ഫ് കാരണം ഒന്നും കാണുന്നില്ല .
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അവളുടെ വിവാഹം , എന്നെ വിളിച്ചതാണ് .ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പോയില്ല
‘എന്ത് പറ്റി ?’ അവള്‍ ചോതിച്ചു
‘ഹെയ്യ് ഒന്നുമില്ല . ചുമ്മാ ‘
ഞാന്‍ നോക്കിയത് അവള്‍ ശ്രേദിച്ചോ………
ആ, പോട്ട് പുല്ല് .
‘ എടോ , ഞാന്‍ ഒന്നു ബത്റൂമില്‍ പോയി വരാം, കുറെ നേരായി പിടിച്ച് വക്കാന്‍ തുടങ്ങീട്ട് ‘
ഞാന്‍ മെല്ലെ എഴുന്നേറ്റു
‘ഞാനും വരുന്നു , എനിക്കും ഒന്നു ഫ്രെഷ് ആവണം ‘ അവളും കൂടെ എഴുന്നേല്‍ക്കാന്‍ തയ്യാറായി .
‘എന്നാല്‍ വാ ,’
ഞാന്‍ പുറകിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു , പിന്നാലേ അവളും . ഫ്ലൈറ്റ് പറന്നുയര്‍ന്നിട്ടു എകദേശം ഒരുമണിക്കൂര്‍ ആകുന്നതെ ഉള്ളൂ . പിറകിലേക്ക് പോകുമ്പോള്‍ സീറ്റ് കുറെ ഒഴിഞ്ഞു കിടക്കുകയാണ് .എന്നാല്‍ ആളില്ല എന്നും പറയാന്‍ പറ്റില്ല .
ബാത്റൂം രണ്ടും ഒഴിഞ്ഞു കിടക്കുകയായിരുന്നു . ആദ്യത്തേതില്‍ അവളോടു കയറാൻ പറഞ്ഞിട്ടു ഞാന്‍ അടുത്ത ബാത്റൂമിലേക്കു കയറി .
ആസ്വതിച്ച് മൂത്രാമൊഴിക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു . 2012 മാര്‍ച്ച് മാസം അവസാനം ആയിരുന്നു ഞങ്ങള്‍ അവസാനമായി പരസ്പരം കണ്ടത് ,അങ്ങനെ അല്ല . ഞാന്‍ അവസാനത്തെ കയ്യെന്ന നിലയില്‍ കാണാന്‍ പോയതാണ് . അന്ന് നടന്ന സംഭവം ഇപ്പോളും എന്റെ കന്മുണില്‍ തെളിഞ്ഞു നില്‍പ്പുണ്ട് ….കണ്ണുനീര്‍ തുടച്ചാണ് അന്ന് അവിടെ നിന്നും പോരുന്നത് .
2012 ജൂലൈ മാസം ഞാന്‍ പ്രാവസലോകത്തേക്ക് കാലെടുത്തു വച്ചു . ജോലിയെല്ലാം ശെരിയായി അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ നടക്കില്ല എന്നവൾ തീർത്തു പറഞ്ഞു. ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും അവസാനം ഒരു നിലക്കെത്തി . ഒരിയ്ക്കലും സ്വപ്നം കാണാത്ത ഒരു നിലക്ക് . .. . . . . . . . .
അതിനു ശേഷം പല തവണ അവൾ അറിയാതെ ഞാൻ അവളെ കണ്ടു . അവസാനമായി കണ്ടത് ഒരു മാസം മുൻപ് ആണ് .
ഫ്ലഷ് ചെയ്തു മുഖം കഴുകി തുടച്ച് ഞാന്‍ പുറത്തേക്കിറങ്ങി . അവളെ കണ്ടില്ല . അവള്‍ കയറിയ ബാത്റൂമിന്റെ പുറത്തു അവളെ കാത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു . സ്കാര്‍ഫ് കൊണ്ട് മുഖം തുടച്ചുകൊണ്ട് അവള്‍ പുറത്തേക്ക് വന്നു , ഉള്ളിലേക്ക് കയറിയപ്പോള്‍ സ്കാര്‍ഫ് കഴുത്തില്‍ ചുറ്റി ഇട്ടിരിക്കുകയായിരുന്നു ഇപ്പോള്‍ ചുരിദാരിന്റെ ഷാള്‍ ഇടുന്ന പോലെ ഇട്ടിരിക്കുന്നു . മുഖം തുടച്ചു സ്കാര്‍ഫിന്റെ തുമ്പു താഴെക്കിട്ടപ്പോള്‍ അവളുടെ മാറത്തു കിടക്കുന്ന താലി മാല ഞാന്‍ കണ്ടു . ആലില താലി . അതില്‍ ഓം എന്നു എഴുതിയിരിക്കുന്നു . അതിന്റെ താഴെ നിന്നും ഇടത്തു സൈഡിലൂടെ മുകളിലേക്കായി നീല നിറത്തില്‍ എന്തോ എഴുതിയിട്ടുണ്ട്,ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരായിരിക്കും .
——————————————————————————————–
ഒരു സമയത്ത് ഞാന്‍ കെട്ടിയ താലി അവളുടെ കഴുത്തില്‍ കിടക്കുന്നതു ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടിരുന്നു ..
എന്തായാലും അവളുടെ കഴുത്തില്‍ ആ താലി കണ്ടപ്പോള്‍ മനസ്സിന്റെ കോണില്‍ ചെറുതായൊരുയ നീറ്റല്‍ അനുഭവപ്പെട്ടു ,ആത്മാര്‍ഥ പ്രണയത്തിന്റെ വേദന എന്നൊക്കെ പറയാം .
താലിയിലെ നോട്ടം കഴിഞ്ഞു കണ്ണു നേരെ ചെന്നത് അവളുടെ മുകത്തേക്കാണ് , അവള്‍ എന്റെ കണ്ണില്‍ തന്നെ നോക്കി നില്ക്കുന്നു , ഇപ്പോള്‍ നോക്കിയത് അവള്‍ കണ്ടു എന്നു എനിക്കുറപ്പായി . . . ഞാന്‍ ചുണ്ടില്‍ ചെറിയോരു ചിരി വരുത്തി അവളോടു പോവാം എന്നു പറഞ്ഞു തിരിഞു നടന്നു . സീറ്റിന്റെ അടുത്ത് എത്തിയപ്പോള്‍ അവളെ ആദ്യം ഇരിക്കാന്‍ അനുവദിച്ച് ശേഷം ഞാനും ഇരുന്നു .
‘ഞാന്‍ ആലോചികുകയായിരുന്നു , എന്നാലും നമ്മടെ സീറ്റുകള്‍ എങ്ങനെ അടുത്തടുത്ത് വന്നെന്ന്’ അവള്‍ അതിശയത്തോടെ പറഞ്ഞൂ .
‘നമ്മള്‍ രണ്ടാളും കേരളത്തില്‍ നിന്നല്ലേ, ചിലപ്പോള്‍ അവിടന്നു സീറ്റിങ് ചെയ്തതാവും . അല്ലാതെ ഒരു വഴിയും കാണുന്നില്ല ‘
‘ആ , അങ്ങനെ ഒന്നു ഉണ്ടായിരുന്നല്ലോ ല്ലേ, അത് ഞാന്‍ ഓര്‍ത്തില്ല ‘
‘ഉം ‘
അപ്പോഴേകും എയര്‍ഹോസ്ടെസ്സ് മെനു കാര്‍ഡുമായി വന്നു . ഫുഡ് കൊടുക്കാന്‍ ഉള്ള തയ്യാറെടുപ്പാണ് .
രണ്ടു മെനു കാര്ഡ് കയ്യില്‍ തന്നപ്പോള്‍ ഞാന്‍ ഒന്നു അവൾക്ക് കൊടുത്തു .
ഞാന്‍ മെനുവിലെ വൈന്‍ സെക്ഷന്‍ നോക്കി . ഫ്ലൈറ്റില്‍ കിട്ടുന്ന വൈന്‍ എന്റെ ഫേവറേറ്റ് ആണ് .
‘നീ ആല്‍കഹോള്‍ കഴിച്ചിട്ടുണ്ടോ ‘ ഞാന്‍ അവളോടു ചുമ്മാ ചോതിച്ചു ‘നല്ല അടിപൊളി വൈനും ബീയറും ഒക്കെ കിട്ടും ‘
‘ഒരിക്കല്‍ ബീയര്‍ കഴിച്ചിട്ടുണ്ട് , ടൂര്‍ പോയപ്പോ , ഫ്രണ്ട്സിന്റെ കൂടെ , ഒരിക്കല്‍ മാത്രം ‘
‘എന്ന ഒന്നു കൂടെ ട്രൈ ചെയ്യാം , ഇത്തവണ വൈൻ കഴിച്ചു നോക്ക് , ‘
‘ഹെയ്യ് , എനിക്കു വേണ്ട ,’
‘രണ്ടെണ്ണം കഴിച്ചു ഉറങ്ങിക്കൊ . ഈ സാധനം ഭൂമി തൊടാന്‍ ഇനിയും പതിനാറു മണിക്കൂര്‍ ഉണ്ട് . നന്നായി ഒന്നു ഉറങാം ‘
‘വേണ്ട . ഹരിയേട്ടന്‍ കഴിച്ചോ , എനിക്കു വേണ്ട ‘
‘ഞാന്‍ കഴിക്കും , പക്ഷേ നിന്റെ കൂടെ ഇരുന്നു ഒറ്റയ്ക്ക് എങ്ങനെ കഴിക്കും എന്ന ഞാന്‍ ഓര്‍ക്കനെ , ഒരു കംപനിക്ക് ,ഒരു ഗ്ലാസ്സ് വൈന്‍ , പ്ലീസ്സ് .നല്ല ടേസ്റ്റ് ആടോ , ഒന്നു കഴിച്ചു നോക്.’
‘വേണ്ടാഞ്ഞിട്ടാ ‘
‘പ്ലീസ്സ് , വൈനില്‍ അല്‍കോഹോള്‍ വളരെ കുറച്ചുള്ളൂ , സേഫാണ് ‘
ഞാന്‍ നിര്‍ബന്ദിച്ചു
‘ഓക്കെ , ഒരു ഗ്ലാസ്സ് വൈന്‍ മാത്രം’ അവള്‍ക്കെന്തോ നാണം പോലെ .
‘മതി ,’
ട്രോളിയുമായി എയര്‍ഹോസ്ടെസ്സ് വന്നു .
‘തനിക്കേത് വൈന്‍ ആണ് വേണ്ടേ ?റെഡ് വൈന്‍ പോരേ ?’
‘ഓ ,അത് മതി ‘
‘ഓക്കെ ‘
ഞാന്‍ എനിക്കു വേണ്ടി രണ്ടു വൈറ്റ് വൈനും ഒരു സ്മിര്‍നോഫ് റെഡും ,അവള്‍ക്ക് ഒരു റെഡ് വൈനും പറഞ്ഞു , കൂടെ അവളുടെ പേര് പറഞ്ഞു ഒരു റെഡ് വൈന്‍ കൂടെ വാങ്ങി .
എയര്‍ഹോസ്ടെസ്സ് തന്നത് വാങ്ങി ഫുഡ് ട്രയില്‍ വച്ച ശേഷം ഡിന്നര്‍ വാങ്ങി , ഞങ്ങള്‍ രണ്ടു പേരും വെജിറ്റബിള്‍ സെറ്റ് ആണ് വാങ്ങിയത് .
‘ഇതാണ് നിന്റെ വൈന്‍ ‘
അവള്‍ അത് വാങ്ങി ……
ഞാന്‍ ആദ്യം തന്നെ സ്മിര്‍നോഫ്ഫ് ഗ്ലാസില്‍ തണുത്ത വെള്ളം ഒഴിച്ചു , ഈ സമയം അവള്‍ വൈന്‍ ബോട്ടില്‍ തുറന്നു , ഞാന്‍ ചീര്‍സ് പറഞ്ഞു അവള്‍ ഒന്നു ചിരിച്ചുകൊണ്ടു അവളുടെ ബോട്ടില്‍ എന്റെ ഗ്ലാസില്‍ മുട്ടിച്ചു , ഞാന്‍ ഒറ്റവലിക് സാധനം തീര്‍ത്തു . ശേഷം അവളെ നോക്കി .അവള്‍ കണ്ണു തള്ളി ഇരിക്കുകയായിരുന്നു .
‘ഞമ്മള്‍ ലോക്കല്‍ അടിക്കാരാ , ഒറ്റ വലിക്ക് തീര്‍ക്കും , അല്ല നീ കുടിക്കാന്‍ തുടങ്ങീലെ ?’ സലാഡ് ബോളില്‍ നിന്നു ഒരു കഷ്ണം ക്യാരെറ്റ് എടുത്ത് കടിച്ചു ഞാന്‍ ചോതിച്ചു
‘ഇല്ല , ഹരിയേട്ടന്‍ കുടിക്കുന്നത് നോക്കിയതാ ..’
‘ചീര്‍സ് പറഞ്ഞാല്‍ ഒരു സിപ്പ് എങ്കിലും കഴിക്കണം , അതാണ് മര്യാത ‘
‘ഓ പിന്നെ ‘
‘സാധാരണ ഞാന്‍ മൂന്ന് പെഗ് അടിക്കാറുള്ളതാ ,ഇതിപ്പോ നീ ഉള്ളോണ്ടാണ് .’
‘ആ , ഇനി ഇപ്പോ എന്നെ പറഞ്ഞോ .. ‘
‘അതല്ല , അടിച്ചു ഓവര്‍ ആയാല്‍ ശരിയാവൂലല്ലോ .’
‘ഉം ,ഞാൻ ഒന്ന് ടേസ്റ്റ് നോക്കട്ടെ ‘ അവൾ മെല്ലെ വൈൻ ബോട്ടിൽ ചുണ്ടിലേക്കു ചേർതു . ഞാൻ കൗതുകത്തോടെ അത് നോക്കി . പെട്ടന്ന് അവളുടെ മുഖത്തു കണ്ട ഭാവ വെത്യാസത്തിൽ വൈൻ അവളുടെ വായിലെത്തി എന്ന് എനിക്ക് മനസിലായി
‘എങ്ങനുണ്ട് ?’
‘നല്ല ചവർപ്പ് , പക്ഷെ ടേസ്റ്റ് ഉണ്ട് , ബിയർ കുടിച്ചതുപോലെ അല്ലാലോ ..’
‘അത് ഞാൻ പറഞ്ഞില്ലെ, വൈൻ നല്ല ടേസ്റ്റ് ആണ് ‘
എന്റെ വയറ്റിൽ കുടിച്ച സ്മിർനോഫ് പണിത് തുടങ്ങിയിരുന്നു , കുറച്ചു വെള്ളം ഒഴിച്ച് അടിച്ചതുകൊണ്ടു വയറിന്റെ ഉള്ളിൽ ഒരു പുകച്ചിൽ .ഞാൻ ഒരു കഷണം ക്യാരറ്റ് കൂടെ എടുത്ത് കടിച്ചു , ആ സമയം അവൾ വൈൻ നുണഞ്ഞുകൊണ്ടിരിക്കുകയായിരുന്നു .
എനിക്ക് ചെറുതായി കേറി തുടങ്ങി . ഒരു വൈൻ ബോട്ടിൽ ( സാമ്പിൾ ബോട്ടിൽ ) എടുത്ത് പൊട്ടിച്ചു കുറച്ചു കുടിച്ചു അപ്പോഴേക്കും അവൾ കൊടുത്ത ബോട്ടിൽ കഴിച്ചു കഴിഞ്ഞിരുന്നു .
‘നല്ല ടേസ്റ്റ് ആണ് ട്ടോ ‘
‘ഏ …. ഒന്ന് കൂടി വേണോ ‘
‘ഹെയ് , വേണ്ട . ‘
‘ഇതൊന്നു കഴിച്ച നോക്ക് , ഇതിനു വേറെ ടേസ്റ്റ് ആണ് .’ഞാൻ വൈറ്റ് വൈൻ ബോട്ടില്‍ എടുത്ത് അവൾക്കു നേരെ നീട്ടി .
ആദ്യം എതിർത്തെങ്കിലും എന്റെ നിര്‍ഭന്ധം കാരണം അവൾ വാങ്ങി കുടിച്ചു നോക്കാൻ തീരുമാനിച്ചു . ബോട്ടിലിന്റെ മൂടി തുറന്നു അവൾ ഒരു കവിൾ കുടിച്ചു .
‘അയ്യേ , ഇതിനു വേറെ ടേസ്റ്റ് ആണല്ലോ , ചവർപ്പ് മാത്രേ ഉള്ളു . കുടിക്കാൻ വയ്യ ‘
‘ആണോ’ എന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും രണ്ടു കവിൾ കൂടെ കുടിച്ചു .
‘എനിക്ക് ഇറക്കാൻ വയ്യ , വായയിൽ ഒക്കെ എന്തോ പോലെ ,ഇത് ഒഴിവാക്കിയേര് .’അവൾ ബോട്ടിൽ സ്റ്റാൻഡിൽ വച്ചു
എക്സ്ട്രാ വാങ്ങിയ ഒരു റെഡ് വൈൻ തുറന്നു ഞാൻ അവൾക്കു നീട്ടി . ‘ഇത് കുടിക്കൂ , വായയിലെ ചവർപ്പ് മാറി കിട്ടും ‘
അവൾ അത് വാങ്ങി , അപ്പോൾത്തന്നെ ഒരു കവിൾ കുടിച്ചു . എന്റെ ബോട്ടിൽ കാലിയായി . നോക്കിയപ്പോൾ,സാധനം കഴിഞ്ഞു . അവൾ കുടിച്ചു വച്ച ഒരു ബോട്ടിൽ ഒഴിവാക്കാൻ ആയി അവിടെ വച്ചിട്ടുണ്ട് . ഞാൻ ഒന്നും നോക്കാതെ അതെടുത്തു .
‘അതെന്തിനാ ‘ അവൾ ചോദിച്ചു
‘കുടിക്കാൻ , ഇനി സാധനം കിട്ടൂല , വെറുതെ എന്തിനാ ഇത് ഒഴിവാക്കുന്നെ ‘ ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു .
‘എന്നാലും , ഞാൻ അത് കുടിച്ചിട്ട് ഒഴിവാക്കാൻ വച്ചതല്ലേ ‘
ഞാൻ ബോട്ടിൽ എടുത്തപ്പോൾ അവൾക്കു എന്തോ പോലെ ആയിരിക്കുന്നു
‘നീ ഒരു സിപ് എടുത്തല്ലേ ഉള്ളു ,നിനക്ക് പകരുന്ന അസുഖം ഒന്നും ഇല്ലാലോ ‘
‘ഇല്ല , എന്തെ ‘
‘അപ്പൊ കൊഴപ്പല്യ ‘ ഞാൻ പറഞ്ഞു
‘എന്നാലും ‘
‘എഡോ , നീ കഴിച്ചു വെച്ചത് കൊണ്ട് ഇത് വേസ്റ്റ് ആവുന്നില്ല , പിന്നെ നീ കുടിച്ചതും ,കുടിച്ചതിന്റെ ബാക്കിയും ഞാൻ കുറെ കുടിച്ചിട്ടുണ്ട് , എനിക്കൊരു കൊഴപ്പോം ഇല്ല ‘ അതും പറഞ്ഞു ഞാൻ ഒറ്റ വലിക്കു ആ വൈൻ തീർത്തു
‘കഴിഞ്ഞില്ലേ, ഇനി കഴിച്ചു ഉറങ്ങാം ‘
അവളുടെ മുഖത്ത് ഒരു ചമ്മൽ നിഴലിക്കുന്നുണ്ട് , അത് പുറത്തു കാണിക്കാതെ അവൾ വൈൻ കഴിച്ചു തീർത്തു .
‘എന്നാൽ കഴിച്ചാലോ?’ ഞാൻ ചോദിച്ചു .
‘മ് ,കഴിക്കാം ‘
കഴിചു കഴിഞ്ഞ ഫുഡ് ട്രേ എയർ ഹോസ്റ്റസ് ക്ലിയർ ചെയ്ത ശേഷം ഞങ്ങൾ ബാത്‌റൂമിൽ പോയി വാ കഴുകി ഒന്ന് ഫ്രഷ് ആയി വന്നു . കഴിച്ച മദ്ധ്യം എന്നിൽ പണി തുടങ്ങി . കൂടുതൽ ഇല്ലങ്കിലും അത്യാവശ്യം മൂഡ് ആണ് .
‘എങ്ങനെ ഉണ്ട് ‘ ഞാൻ അവളോട് ചോദിച്ചു
‘കുഴപ്പല്യ , തലയ്ക്കു ചെറിയ ഒരു പെരുപ്പ് ഉണ്ട് ‘അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു ….
‘ഉം ‘
പുഷ് ബാക് സീറ്റ് മുഴുവനായും പിറകിലേക്ക് തള്ളി ഞാൻ ചാഞ്ഞിരുന്നു . ഉറക്കം വരുന്നുണ്ട് . ഫ്ലൈറ്റ് ഇപ്പോൾ അറബി കടലിന്റെ മുകളിലൂടെ പറക്കുകയാണ് . ഫ്ലൈറ്റിലെ ലൈറ്റ് ഡിം ചെയ്തു . ഇപ്പോൾ ചെറിയ ഒരു വെട്ടം മാത്രമേ ഉള്ളു . നിമ്മിയും സീറ്റ് പുറകിലേക്ക് തള്ളി , ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാവും .
ചാഞ്ഞു കിടന്നു അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്കു ഒന്ന് നോക്കി ,ഉണ്ട കണ്ണുകളും പനംകുല മുടിയും നിമ്മിയുടെ സ്വകാര്യ അഹങ്കാരമായാണ് ഞാൻ കാണുന്നത് . ഞാനവളോട് അത് പല തവണ പറഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ട അവള്ക്കും കുറച്ചു നിമിഷം എന്റെ കണ്ണുകളിൽ നോക്കാതെ ഇരിക്കാൻ ആയില്ല , ഞാൻ തല മെല്ലെ തിരിച്ചു സ്‌ക്രീനിൽ നോക്കി .
ഹരിയേട്ടാ….
പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവളുടെ ആ വിളികേട്ടു ,
‘എന്തെടോ ‘ ഞാൻ വിളി കേട്ടു , ‘എന്തേലും പ്രശ്നം തോന്നുന്നുണ്ടോ ,?’ഞാൻ ചോദിച്ചു
‘അതല്ല , പിന്നേയ് , കല്യാണത്തിന് എന്തെ വരാഞ്ഞേ ? ഞാൻ ശെരിക്കും പ്രതീക്ഷിച്ചിരുന്നു ട്ടോ , വീണയെയും കൂടി വന്നു ഞെട്ടിക്കും എന്ന ഞാൻ കരുതിയത് .ആള്‍കൂട്ടത്തിനിടയില്‍ ഞാൻ കുറെ നോക്കി ‘
അവൾ ചോദിച്ചത് കേട്ട് ഞാൻ നിശബ്ദനായി , എനിക്ക് പറയാൻ ഉത്തരം കിട്ടുന്നിലായിരുന്നു .
‘ഹലോ , ഒന്നും പറഞ്ഞില്ല ‘
‘വിളിച്ചപ്പോളും ഓരോ തവണ മേസേജ് അയച്ചപ്പോളും ആവർത്തിച്ചു പറഞ്ഞതല്ലേ ഞാൻ വരില്ലന്നു ,ആ കാഴ്ച കാണാൻ എനിക്ക് ആവുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ, ഞാൻ കാര്യം അന്ന് തുറന്നു പറഞ്ഞപ്പോൾ നീ കല്യാണം വിളിക്കുന്നവരോട് വരില്ല എന്ന് പറയുന്നത് അവരെ അധിക്ഷേപിക്കുന്നതിനു തുല്യം ആണെന്ന് പറഞ്ഞു എന്നെ കളിയാക്കി ‘
ഞാന്‍ കുറച്ചു റൂഡ് ആയാണ് അത് പറഞ്ഞത് .
അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല . ഞാന്‍ കുറച്ചു സമയം കണ്ണുകള്‍ അടച്ചിരുന്നു . പിന്നെ എന്തോ കുറ്റബോധം തോന്നി , ഞാന്‍ എന്തിനാണ് അവളോട് ചൂടാവുന്നത് . അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാം ക്ലിയര്‍ ആകാന്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവുമില്ല, അവള്‍ ഇപ്പോള്‍ വേറെ ഒരാളുടെ ഭാര്യയാണ് . അവളോടു തട്ടികേറന്നോ ദേഷ്യപ്പെട്ടു സംസാരിക്കാനോ എനിക്കു ഒരവകാശവും ഇല്ല , മാപ്പ് പറയണം .
ഞാന്‍ കണ്ണു തുറന്നു അവളെ നോക്കി , അവള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു .
‘നിമ്മി ‘അവള്‍ തിരിഞ്ഞിരുന്നു എന്നെ നോക്കി ‘സോറി , ഞാന്‍ കുറച്ചു റൂഡ് ആയാണ് നേരത്തെ സംസാരിച്ചത് . സോറി ട്ടോ . ‘
‘അത് സാരല്ല ഹരിയേട്ടാ . ഏട്ടന്റെ ഫീലിങ് എനിക്കു മനസിലാവും .പിന്നെ സോറി ഒന്നും പറയണ്ട കാര്യം ഇല്ല ട്ടോ ‘
‘അതല്ല ,ഞാന്‍ പറഞ്ഞത് തെറ്റാണ് ,അതെനിക്ക് മനസിലായി , അതുകൊണ്ടാ ഞാന്‍ സോറി പറഞ്ഞത് ‘
‘ഹരിയേട്ടന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ , പണ്ട് ഞാന്‍ ഓരോ പ്രേശ്നങ്ങള്‍ ഉണ്ടാക്കുമ്പോളും അവസാനം ഹരിയേട്ടന്‍ തെറ്റ് ചെയ്ത മാതിരി വരുത്തി തീര്‍ത്ത് സോറി പറഞ്ഞു പ്രേശ്നം ഒത്തുതീര്‍പ്പാക്കുന്നത് ഓര്‍മയുണ്ടോ,ഹാ .. അന്നതൊന്നും മനസിലാകാന്‍ എനിക്കു സാധിച്ചില്ല . മനസിലാക്കി വന്നപ്പോളേക്കും ഒരുപാട് വൈകിയും പോയി ‘ അതും പറഞ്ഞു അവള്‍ വീണ്ടും പുറത്തേക്ക് നോക്കി .
‘അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലാഡോ , യോഗല്ല്യ എന്നു കൂട്ടിയ മതി ‘
‘അങ്ങനല്ല ഹരിയേട്ടാ, യോഗം ഉണ്ടായിരുന്നത് ഞാന്‍ ആയിട്ട് തട്ടി തെറുപ്പിച്ചതല്ലേ ‘ അവളുടെ കണ്ണു നനയുന്നത് എനിക്കു കാണാമായിരുന്നു .
കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും സീന്‍ ആകും , ഇപ്പോള്‍ അവളുടെ ഉള്ളില്‍ കിടക്കുന്ന രണ്ടു ബോട്ടില്‍ വൈന്‍ തലക്ക് പിടിച്ചതാണെന്ന് ഞാന്‍ ഊഹിച്ചു . വിഷയം മാറ്റുവാനായി ഞാന്‍ പുറത്തു ആകാശം തെളിയുന്നത് നോക്കാന്‍ പറഞ്ഞു . അവള്‍ പുറത്തേക്ക് നോക്കി .
‘ഭൂമിയില്‍ നിന്നു സൂര്യോദ്ധ്യായം കാണുന്നത് പോലെ അല്ല ആകാശത്തുനിന്ന് കാണുന്നത് , നല്ല ഭങ്ങിയാണ്’
‘ഹരിയേട്ടന്‍ മുന്പ് കണ്ടിട്ടുണ്ടോ ‘
‘ഓ , കണ്ടിട്ടുണ്ട് , പക്ഷേ അത് കഴിഞ്ഞാല്‍ എനിക്ക് ഒരു തല വേദന വരും . അത് സഹിക്കാന്‍ പറ്റൂല .’
‘ഓഹോ,അപ്പോ ഞാന്‍ സൂര്യോദയം കണ്ടു തലവേദനിച്ചു കിടക്കട്ടെന്നു ല്ലേ’
‘അങ്ങനല്ല’
‘ഉം’ , അവള്‍ പുറത്തേക്ക് തന്നെ നോക്കി ചാരി ഇരുന്നു,ഞാനും
കുറച്ചു കഴിഞ്ഞും അവളുടെ ആനക്കമൊന്നും കേള്‍ക്കതായപ്പോള്‍ ഞാന്‍ മെല്ലെ ഒന്നു നോക്കി , അവള്‍ ഉറങ്ങിയിരിക്കുന്നു . അടുത്ത സീറ്റില്‍ കിടന്നിരുന്ന ഞങ്ങല്‍ക്ക് തന്ന പുതപ്പുകളില്‍ ഒന്നെടുത്ത് ഞാന്‍ അവളെ പുതപ്പിച്ചു . വിന്‍ഡോ ക്ലോസ് ചെയ്തു , അവള്‍ നല്ല ഉറക്കത്തിലാണ് …ഞാന്‍ അവളെ നോക്കി കിടന്നു .
ഇവൾക്ക് എന്താണ് സംഭവിച്ചത് ? ലുക്കിൽ ആകെ ഒരു മാറ്റം . ഗ്രാമീണ സുന്ദരി പരിഷ്കാരിയായിരിക്കുന്നു . നാടൻ വേഷത്തിൽ പോവാൻ ഉള്ള മടിക്കാവും ,പോകുന്നത് വേറെ ഒരു രാജ്യത്തേക്കല്ലേ .
എത്ര നിഷ്കളങ്ക ആയിട്ടാണ് ഇവൾ കിടക്കുന്നത് , എന്നോട് ചെയ്തതാണെന്നും ഈ ജന്മത്തിൽ മറക്കാൻ ആവുന്നതല്ല . സാധാരണ തേപ്പ് എന്ന് പറയാൻ ആവില്ലായിരുന്നു …… 2004 ലിൽ തുടങ്ങിയ നീണ്ട എട്ടു വർഷത്തെ പ്രണയം അവൾ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു . അന്നവള്‍ അതിനുവേണ്ടി ഉണ്ടാക്കിയ തിരക്കഥ അത്രക്കും ഗംഭീരം ആയിരുന്നു .
2012 ൽ ആയിരുന്നു അത് സംഭവിച്ചത് . നിരാശാ കാമുകനായി കുറച്ചു കാലം നാട്ടിൽ തെണ്ടി തിരിഞ്ഞു , അതിനിടക്ക് പല പ്രാവശ്യം ഇവളെ കാണാനും സംസാരിക്കാനും ശ്രെമിച്ചു . നിരാശ തന്നെ ആയിരുന്നു ഫലം . പിന്നെ മടുത്തു , എന്നാലും വിട്ടു കളയാൻ തയ്യാറായില്ല .നല്ല ഒരു ജോലി നേടി അവളുടെ വീട്ടിൽ പോയി ആലോചിക്കാമെന്നൊക്കെ കരുതി നാട്ടിൽ കുറച്ചു നാളുകൾ ജോലി ചെയ്തു , ശേഷം പ്രവാസിയായി .
രണ്ടു വർഷത്തെ കഷ്ട്ടപാടിനൊടുവിൽ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി കിട്ടി.വെറ്റിനറി മെഡിസിനും സപ്പ്ളിമെൻറ്സും കൂടെ കുതിരക്കുള്ള സ്പെഷ്യൽ റേസിംഗ് ഫീഡും വിൽക്കുന്ന സ്ഥാപനം.
ഇതിനിടയിലും അവളെ ബന്ധപ്പെടുവാൻ ഞാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . പക്ഷെ അവളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലായിരുന്നെന്നു മാത്രം. ഒന്നരവര്ഷങ്ങള്ക്കു ശേഷം പ്രൊമോഷൻ ആയി . കഴിഞ്ഞ വർഷം ഭാഗ്യദേവത ചെറുതായൊന്നു കടാക്ഷിച്ചു . എന്നാലും ജോലി ഒഴിവാക്കിയില്ല . പർച്ചേസിങ് മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളു . എല്ലാം വിശദമായി പറയാം .. ഇപ്പോൾ ഈ യാത്രയിൽ …….
ആലോചനകൾക്കൊടുവിൽ ഉറക്കം എന്നെ വേട്ടയാടുന്നത് ഞാൻ അറിഞ്ഞു . മെല്ലെ എഴുനേറ്റു അടുത്ത സീറ്റിലേക്ക് മാറി ഇരുന്നു . അവൾക്കു ഇനി ഒന്നും തോന്നേണ്ട . ഇപ്പോൾ ഞങ്ങൾക്ക് നടുവിൽ ഒരു സീറ്റ് കാലിയായി കിടക്കുന്നു. പുതപ്പെടുത്ത് പുതച്ചു . സീറ്റ് ഫുൾ ബാക്കിലേക്കു പുഷ് ചെയ്ത് ചാരി കിടന്നു . അറിയാതെ ഉറങ്ങി പോയി .
—————————————————————————————————————ഇടയ്ക്കു എപ്പോഴോ എഴുനേറ്റു നോക്കിയപ്പോളും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു , പുറത്ത് നല്ല വെളിച്ചം ഉണ്ട് . വിൻഡോ അടച്ചിട്ടതിനാൽ ശല്യം ആയി തോന്നിയില്ല . സമയം നോക്കിയപ്പോൾ എട്ടു മണി ആയിട്ടുണ്ട് . ഫോണിൽ ഖത്തർ സമയം സെറ്റ് ചെയ്തു വച്ചിരുന്നു . ഫ്ലൈറ്റ് ടെയ്ക്ക് ഓഫ് ചെയ്തിട്ട് ഏകദേശം ആറു മണിക്കൂർ കഴിഞ്ഞു . സ്ക്രീനിലെ മാപ്പിൽ സ്റ്റാറ്റസ് നോക്കി . ഇപ്പോൾ ഫ്ലൈറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ മുകളിലൂടെ ആണ് പറക്കുന്നത് . ഫോണിലെ സമയം ന്യൂ സീലാൻഡ് സമയമായി സെറ്റ് ചെയ്തു . ശേഷം കുറച്ചു വെള്ളം കുടിച്ചു . കുറച്ചു കൂടെ ഉറങ്ങണം , അവളെ ഒന്നുകൂടെ നോക്കി , ആള് ഇപ്പോളൊന്നും ഉണരുന്ന ലക്ഷണം കാണുന്നില്ല . ഞാൻ ഒന്ന് കൂടി ഉറങ്ങാൻ ആയി വീണ്ടും കിടന്നു . .
പിന്നെ എഴുന്നേറ്റത് എയർ ഹോസ്ട്രെസ്സിന്റെ വിളി കേട്ടാണ് , അവർ സ്നാക്ക്സ് ബോക്സ് തന്നു . അവൾക്കുള്ളതും കൂടി വാങ്ങിച്ചു . രണ്ടു ബോട്ടിൽ വെള്ളവും വാങ്ങി ,എല്ലാം നടുവിലെ സീറ്റിലെ സ്റ്റാൻഡിൽ വെച്ച് വീണ്ടും ഉറങ്ങി . അപ്പോളും അവൾ ഉറക്കം തന്നെ . വെളിച്ചം കണ്ണിൽ അടിച്ചപ്പോളാണ് പിന്നെ എഴുന്നേൽക്കുന്നത് . ഉറക്കം അത്യാവശ്യം കഴിഞ്ഞിരിക്കുന്നു .
എല്ലാവരും എഴുനേറ്റു വിന്ഡോ തുറന്നതിനാൽ ഫ്ലൈറ്റിന്റെ ഉള്ളിൽ ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് . പക്ഷെ ഞങ്ങളിടെ വിൻഡോ അടഞ്ഞു തന്നെ , അവൾ ഇപ്പോളും എണീറ്റിട്ടില്ല . വാച്ചിൽ സമയം നോക്കി ,പതിനൊന്നു മണി ആവുന്നു
,ഖത്തർ സമയം ആണ് .ഇനിയും എട്ടു മണിക്കൂർ യാത്ര ഉണ്ടാവും . ഓക്‌ലാൻഡ് സമയം പുലർച്ചെ മൂന്ന് മണിക്കാണ് ലാൻഡിംഗ് .
‘ഡോ’
ഞാൻ നിമ്മിയെ ഒന്ന് വിളിച്ചു , കേട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ ഒന്ന് തോണ്ടി വിളിച്ചു , അവൾ എഴുനേറ്റു .
‘നേരം വെളുത്തോ ‘
‘നേരം വെളുത്തിട്ടു ഇപ്പൊ കുറെ നേരം ആയി ‘ ഞാൻ മറുപടി കൊടുത്തു..
അവൾ ഫോൺ എടുത്ത് സമയം നോക്കി ,
‘അതിൽ നോക്കണ്ട, നമ്മൾ പറന്നുയർന്നിട്ടു ഇപ്പോൾ ഏകദേശം എട്ടു മണിക്കൂർ കഴിഞ്ഞു ,ഖത്തർ സമയം പതിനൊന്നു മണി ആയി ,ഓക്‌ലാൻഡ് സമയം വൈകിട്ട് 8 മണിയും . നല്ല ഉറക്കം ആയിരുന്നല്ലോ .വൈൻ തലയ്ക്കു പിടിച്ചോ ‘
അവൾ ഒന്ന് ചിരിച്ചു
‘അല്ല , ഹരിയേട്ടൻ എപ്പോളാ അങ്ങോട്ട് മാറി ഇരുന്നേ ?’ഡ്രസ്സ് ശെരിയാക്കി ഇടുന്നതിനിടക്ക് അവൾ ചോദിച്ചു
‘അതോ , നീ നന്നായി ഉറങ്ങിക്കോട്ടെ എന്ന് കരുതി മാറി ഇരുന്നതാ , നിനക്കൊരു അസൗകര്യം ആവണ്ട വിചാരിച്ചു’
‘ഓഹോ ‘ അവൾ എന്നെ ആകുന്ന രീതിയിൽ ആണ് അത് പറഞ്ഞത്
‘ഇതൊക്കെ എപ്പോൾ വന്നതാ’ നടുവിലെ സീറ്റിന്റെ ടേബിളിൽ ഉണ്ടായിരുന്ന സ്നാക്ക് ബോക്സും വെള്ളവും കണ്ടു അവൾ ചോദിച്ചു
‘കുറച്ചു മുന്നേ കൊണ്ട് തന്നതാ , ഞാൻ വാങ്ങി വെച്ചു ‘
‘മ്’ അവൾ മൂളി
‘ഒന്ന് ഫ്രഷ് ആവണ്ടേ’ ഞാൻ ആകെ മുഷിഞ്ഞു ഇരിക്കുകയായിരുന്നു
‘വേണം’
ഞാൻ അമിനിറ്റി കിറ്റിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് എഴുനേറ്റു . കൂടെ അവളും , ബാത്‌റൂമിൽ പോയി നന്നായി ഒന്ന് ഫ്രഷ് ആയി , രാവിലെ കുളിക്കാൻ പറ്റാത്തതിനാൽ ഉള്ള വിഷമം ഉണ്ട് . മുടിയൊക്കെ നന്നായി ഒന്ന് നനച്ചു . പുറത്തു വന്നു , അവൾ പുറത്തു ഇറങ്ങിയിട്ടില്ല . കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ വന്നു , മുടിയെല്ലാം പാറി കിടക്കുന്നണ്ട് , കുളിക്കാൻ പറ്റാത്തതിൽ അവൾക്കും വിഷമം ഉള്ളതുപോലെ തോന്നി .ഞങ്ങൾ സീറ്റിലേക്ക് മടങ്ങി
ഞാൻ അവളുടെ അടുത്തായിത്തന്നെ ഇരുന്നു
‘കഴിച്ചാലോ’ അവൾ ചോദിച്ചു
‘ഉം കഴിക്കാം , നല്ല പുട്ടും കടല കറിയും ആണ് ‘ ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു , പാവം ബോക്സിനുള്ളിൽ ബ്രേക്ഫാസ്റ് ആണെന്ന് കരുതി ചോദിച്ചതാണ്
അവൾക്ക് ഞാൻ ആകിയതാണെന്നു മനസിലായി , കുപ്പി തുറന്നു കുറച്ചു വെള്ളം തുറന്നതിനു ശേഷം അവൾ ഒരു ബോക്സ് എടുത്ത് തുറന്നു ,
‘ഹേ, ഇതിൽ ഫുൾ ചോക്കലേറ്റും ബിസ്ക്കറ്റും ആണല്ലോ ‘
‘സ്നാക്സ് ബോക്സ് ആണ്, ബ്രെക്ഫാസ്റ്റാണ് പുലർച്ചക്കു കഴിച്ചത്, ‘
‘കൊള്ളാലോ , ഞാൻ ഇപ്പൊ എണീറ്റല്ലേ ഉള്ളു . ബോക്സിൽ കാര്യായിട്ട് കഴിക്കാൻ ഉള്ളത് എന്തേലും ആകും എന്ന് കരുതി .’ ഇതും പറഞ്ഞു അവൾ ബോക്സിലെ ഒരു ബിസ്‌ക്കറ് എടുത്ത് കടിച്ചു
‘അടുത്ത ഐറ്റം ഇപ്പൊ വരും ‘
ഞാൻ ബോക്സിൽ ഉണ്ടായിരുന്ന ജ്യൂസ് കുടിച്ചു ശേഷം ഒരു ബിസ്ക്കറ്റും കഴിച്ചു , അവൾ അതിൽ നിന്നും ഓരോന്നെടുത്ത പൊട്ടിച് തിന്നുന്നത് ഞാൻ നോക്കി . അതിനിടയിൽ എയർ ഹോസ്റ്റസ് ഒരു ബോക്സും കൂടി തന്നു , അറേബ്യൻ ചിക്കൻ ഷവർമ ആയിരുന്നു അതിൽ , വലിയ ഒരു ഷവർമ രണ്ടു കഷ്ണം ആക്കി വച്ചിരിക്കുന്നു . അവൾ കണ്ട പ്പാടെ എടുത്ത് അടിക്കാൻ തുടങ്ങി . അവൾക്കു നല്ല വിശപ്പുണ്ട് .അല്ലങ്കിൽ ഇപ്പൊ തിന്ന ചോക്കലേറ്റും ബിസ്ക്കറ്റും ഒക്കെ എവിടെക്കാ പോയത് .
ഞാനും സാവധാനം എന്റെ ഭക്ഷണം കഴിച്ചു . അര മണിക്കൂർ കഴിഞ്ഞപ്പോൾ എയർ ഹോസ്റ്റസ് വന്നു വേസ്റ്റ് എല്ലാം ക്ലിയർ ചെയ്തു .
ഹാവു ,ഇപ്പൊ സമാധാനായി , നല്ല വിശപ്പുണ്ടായിരുന്നു.’ കയ്യിലിരുന്ന കുപ്പിയിലെ അവസാന തുള്ളിയും കുടിച്ചു ടേബിളിൽ വെച്ചുകൊണ്ടവൾ പറഞ്ഞു .
‘നിന്റെ കഴിക്കൽ കണ്ടപ്പോ എനിക്ക് തോന്നി ,
നേരം ഇരുട്ടി തുടങ്ങുകയായിരുന്നു . ഇനിയും ഏഴു മണിക്കൂർ യാത്ര കൂടി ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോൾ ഫ്ലൈറ്റിലെ ലൈറ്റ് ഓഫ് ചെയ്തു . ഉറങ്ങാൻ ഉള്ള സമയമാണ് . എനിക്ക് ചെറുതായി തല വേദന തുടങ്ങിരിക്കുന്നു . ഉറക്കം ശെരിയായിട്ടില്ല , വയറിനും ഒരു ശങ്ക . അവളോട് പറഞ്ഞു ഞാൻ ഒന്ന് കൂടെ ബാത്‌റൂമിൽ പോയി വന്നു . അപ്പോളെക്കും അവൾ വീണ്ടും ഉറക്കം പിടിച്ചിരുന്നു .
ശല്യമാവണ്ട എന്ന് കരുതി ഞാൻ നടുവിലെ സീറ്റ് ഒഴിച്ചിട്ട് ആദ്യത്തെ സീറ്റിൽ തന്നെ ഇരുന്നു .
‘ഇവിടെ ഇരുന്നോ ഹരിയേട്ടാ’ , എനിക്കൊരു കൊഴപ്പോം ഇല്ല്യ ‘ ഞാൻ തിരിച്ചു വന്ന് ഇരുന്നത് അറിഞ്ഞ അവൾ ശബ്ദം കുറച്ച് എന്നോട് പറഞ്ഞു .
‘കുഴപ്പല്യടോ …,ഞാൻ ഇവിടെ ഇരുന്നോളാം ‘
‘അതെന്തിനാ , എനിക്കൊരു കുഴപ്പോം ഇല്ല്യ ന്നു പറഞ്ഞില്ലേ ‘
പിന്നെ അധികം സംസാരിക്കാതെ ഞാൻ ആ സീറ്റിലേക്കുതന്നെ മാറി ഇരുന്നു , ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ വിൻഡോ സൈഡിലേക്ക് തല ചാരി വെച്ചു കിടന്നു . ഒന്നും സംസാരിക്കാതെ ഉറങ്ങി .
എനിക്കും ഉറക്കം വരുന്നുണ്ട് , സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ ഫ്ലൈറ്റിലെ മങ്ങിയ വെളിച്ചത്തിൽ അവളെ നോക്കി . .ഞങ്ങൾ പ്രണയിക്കുന്ന സമയത് ഇവൾ നന്നായി മെലിഞ്ഞിട്ടായിരുന്നു . ഇപ്പൊ ഇത്തിരി സൈസ് ആയിട്ടുണ്ട് .
നല്ല തൂ വെള്ള നിറം ആണ് നിമ്മിക്ക് . കാണാൻ സിനിമ നടി അഥിതി രവിയുടെ പോലെ ഉണ്ട് . അര വരെയുള്ള ടോപ് ആയതുകൊണ്ട് അവളുടെ കാലുകൾ കാണാം .കുടിച്ചു തീർന്ന വെള്ളത്തിൻറെ കുപ്പി രണ്ടു കൈ കൊണ്ടും മടിയിൽ പിടിച്ചിരിക്കുന്നു ,പാന്റ് നല്ല ലൂസ് ആയതുകൊണ്ട് ഷേപ്പ് അറിയാൻ വയ്യ .
ഞാൻ മുകളിലേക്ക് നോക്കി . പാൽ കുടങ്ങൾ തുളുമ്പി നിൽക്കുന്നു,അതികം
ഉടഞ്ഞതായി തോന്നുന്നില്ല, ചിലപ്പോൾ ധരിച്ച ബ്രായുടെ ടൈറ്റിൽ ആവാം , സ്സ്വാസം വിടുമ്പോൾ അവ അങ്ങനെ ഉയർന്നു താഴുന്നു , 36 സൈസ് കാണും .
കൈ വിട്ടു പോയ ഒരു നിമിഷത്തിൽ ഒരിക്കൽ ഞാൻ അവയെ പിടിച്ചിട്ടുണ്ട് , നന്നായി പിടിച്ചു ഞെരിച്ചിട്ടുണ്ട് . ഒറ്റ തവണ മാത്രം . അന്ന് ഇതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളു. തടി കൂടിയതിന്റെ കൂടെ അവയും സൈസ് ആയതാവാം , പിന്നെ ഭർത്താവിന്റെ പെർഫോമൻസും . ഇത്രയും നേരം സംസാരിച്ചിട്ട് അവളോട് ഭർത്താവിന്റെ കാര്യം ചോദിച്ചില്ല. എഴുനെൽക്കട്ടെ , ചോദിച്ചറിയണം . ഞാൻ മനസ്സിൽ കരുതി .
മുഖത്തേക്ക് പോയപ്പോൾ ,കവിളെല്ലാം തുടിച്ചു ചോക ചോകയാണ് ഇരിക്കുന്നു . ചുണ്ടു ശെരിക്കു കാണാൻ വയ്യ . അവൾ തല ഒന്ന് എന്റെ സൈഡിലേക്ക് ചെരിച്ചു കിടന്നെങ്കിലെന്നു ഞാൻ ആശിച്ചു.
ഇരിക്കുന്നതിൽ എന്തോ പൊറുതികേട് ഉള്ളതുപോലെ അവൾ ഒന്ന് പിടഞ്ഞു , പിന്നെ തല ചിരിച്ച എന്റെ സൈഡിലേക്ക് വെചു .ഇപ്പോൾ ഞങ്ങളുടെ മുഖങ്ങൾ നേർക്കുനേർ ആണ് . അവളുടെ വെളുത്ത മുഖം ആ ഇരുണ്ട വെളിച്ചത്തിലും പ്രകാശിക്കുന്നുണ്ടായിരുന്നു . ചോര ചുണ്ടുകളിൽ അവള് മായങ്ങൾ ഒന്നും ഇടാറില്ല. അതിന്റെ ആവശ്യവും ഇല്ല.
മനസൊന്നിടഞ്ഞു , ചുവന്നു തുടുത്ത ആ പവിഴ ചുണ്ടുകളിൽ ഒന്ന് മുത്താൻ എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നു . ഞാൻ മെല്ലെ തല ചെരിച്ചു വച്ചു .വേണ്ട, ഇവളിന്നു മറ്റൊരാളുടേതാണ് , എന്നോട് ചെയ്ത ചെയ്തുകൾക്കെല്ലാം ഉള്ളത് നല്ല മധുരമായിത്തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കറക്റ്റ് സമയത് കൊടുത്തതും ആണ് . ഇനി വേണ്ട .
ഉറങ്ങാനായി കണ്ണടച്ചപ്പോൾ ആദ്യ ചുംബനം ഓര്മ വന്നു . അവളുടെ കവിളിൽ ആണ് ഞാൻ ആദ്യമായ് മുത്തിയത് . ശേഷം നെറ്റിയിൽ പിന്നെ ചുണ്ടിൽ . അതിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന് ഞങ്ങൾ അന്ന് ഉറപ്പിച്ചിരുന്നു . പക്ഷെ ഒരു ദിവസം ചുണ്ടുകൾ തമ്മിൽ മുട്ടിയുരുമ്മുന്ന നേരത്ത് എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു . അന്നാണ് അവളുടെ പാൽ കുടങ്ങൾ ഞാൻ തഴുകി, ഞെരിച്ചത് ….
—————————————————————————————————————-
ജൂലൈ-10-2019
‘ഹെലോ സെർ ‘
ഒരു കിളി നാദം, കണ്ണ് തുറന്നു നോക്കിയപ്പോൾ എയർ ഹോസ്റ്റസ് ഫുഡ് കൊണ്ട് വന്നതാണ് . സമയം ഒന്നര ആവുന്നു . ഞാൻ നിമ്മിയെ വിളിച്ചു . അവൾ വേഗം എഴുനേറ്റു , ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ വേണം പറഞ്ഞു . ഞങ്ങൾ രണ്ടുപേർക്കുള്ളതും വാങ്ങി . കൂടെ ഓരോ കട്ടൻ ചായയും . ഭക്ഷണം തന്നവർ ട്രോളിയുമായി പിറകിലേക്ക് പോയി , ഏകദേശം അഞ്ചു മണിക്കൂർ ഉറങ്ങി . ചെറിയ ഒരു ഉറക്ക ചടവ് ഉണ്ട് . കുറച്ചു വെള്ളം എടുത്തു കുടിച്ചു .
ട്രേയിൽ കൂടുതൽ ഒന്നും ഇല്ല . രണ്ടു പാൻ കേക്ക് ,ഒരു ക്രോയ്‌സെന്റ് ,പിന്നെ ഒരു ഗ്ലാസ് ജ്യൂസ് .കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു . ലാൻഡ് ചെയ്യാൻ ഇനി ഒരു മണിക്കൂർ കൂടി ഉള്ളു . ഇനി ഉറങ്ങണ്ട .
‘അല്ലടോ , അപ്പൊ ഇനി എങ്ങനെയാ , താമസം എവിടെ ആണ് ? എയർ പോർട്ടിൽ കൂട്ടാൻ ആരാ വരുക .’
ആദ്യം ചോദിക്കേണ്ടിയിരുന്ന കാര്യങ്ങൾ എല്ലാം അപ്പോളാണ് എനിക്ക് ഓര്മ വന്നത് .
‘കൂട്ടാനൊന്നും ആരും വരില്ല . ടാക്സി വിളിച് ചെല്ലാൻ ആണ് അവർ പറഞ്ഞത് . അവിടെ ഓഫീസിൽ ചെന്ന് ലെറ്റർ കാണിച്ചാൽ റൂമിൽ കൊണ്ട് വിടും .അടുത്തു തന്നെ ആണ് റൂം എന്നു പറഞ്ഞു . ക്യാമ്പസ് ആക്കൊമഡേഷൻ ആണ് .’
‘ഞാൻ കണ്ടിട്ടുണ്ട് ക്യാമ്പസ് , മുപ്പത് കിലോമീറ്റർ കാണും എയർപോർട്ടിൽ നിന്ന് . സ്കൈ ടവറിന്റെ അടുത്താണ്, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ എനിക്ക് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ യൂണിവേഴ്‌സിറ്റിക്ക് അടുത്ത് തന്നെ ആണ് , അവിടെ എത്തിയാൽ അറിയാം ‘
‘ആണോ , എന്നാൽ രക്ഷപെട്ടു , ഹരിയേട്ടൻ എന്നാ തിരിക്കുന്നെ , ‘
‘ഞാൻ എന്തായാലും രണ്ടാഴ്ച ഇവിടെ കാണും . നിനക്ക് പത്തു ദിവസം എന്നല്ലേ പറഞ്ഞത് ‘
‘അതെ , പക്ഷെ പത്തു വർക്കിംഗ് ഡേയ്സ് ആണ് , 20 നാണു റിട്ടേൺ ടിക്കറ്റ് , അപ്പൊ രണ്ടാഴ്ച ആയില്ലേ ‘
‘ആഹാ , ഞാൻ റിട്ടേൺ എടുത്തിട്ടില്ല, ഒപ്പം തിരിച്ചു പോരാൻ ശ്രെമിക്കാടോ ‘
ഓക്കെ . എന്തായാലും ഹരിയേട്ടനെ കണ്ടത് ഭാഗ്യമായി ‘
‘ഹഹ ‘ ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു ,
‘എന്നെ കൂട്ടാൻ ഒരു സുഹൃത് വരും , അവന്റെ കാറിൽ നിന്നെ ഡ്രോപ്പ് ചെയ്യാം’
‘ആണോ, ഏത് ഫ്രണ്ടാ ‘
‘എന്റെ കൂടെ മസ്കറ്റിൽ വർക്ക് ചെയ്തിരുന്നവനാ , ഇപ്പോൾ ഇവിടെ ആണ് . ഒരു വിജയ് , ജാർഖണ്ഡ് കാരൻ ആണ് .’
‘ഓ ‘
‘അല്ലടോ , ചോദിക്കാൻ വിട്ടു, ഹസ്സ്?? ‘
‘ആൾക്ക് ബഹ്‌റൈനിൽ ജോലി കിട്ടി ,അതുകൊണ്ടാ കല്യാണം പെട്ടന്ന് നടത്തിയത് . കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ ആളു പോയി . നീട്ടാൻ കുറെ നോക്കി ,പക്ഷെ അവർ സമ്മതിച്ചില്ല ‘
അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ
ഇടക്ക് പൈലറ്റിന്റെ നിർദ്ദേശം വന്നു , ലാൻഡ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് , സമയം പുലർച്ചെ 3:10 , ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടു , സീറ്റ് എല്ലാം ശെരിയാക്കി . കുറച്ചു സമയങ്ങൾക്കുള്ളിൽ കരയിലെ വെളിച്ചം കണ്ടു . നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ ഫ്ലൈറ്റ് ഓക്‌ലാൻഡ് എയർ പോർട്ടിലെ റൺവെയിൽ പന്നിറങ്ങി .
””””””””””””ഓക്‌ലാൻഡ്””””””””””””
വിമാനം റൺവേ കഴിഞ്ഞു ടാക്സി വേയിലേക്കു കയറി .
‘എന്നാലും ഒറ്റയ്ക്ക് ന്യൂ സീലാന്റിലേക്കു വരാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ … സമ്മതിച്ചിരിക്കുന്നു ”
‘ഹഹ , എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ കുറച്ചു കൂടി കടമ്പകൾ കടക്കണം , അതിലേക്കുള്ള ആദ്യത്തെ സ്റ്റെപ് ആവട്ടെ ഇത് . ഞാൻ നന്നായി അന്വേഷിച്ചിട്ടാണ്ഇങ്ങോട്ട് ഇറങ്ങി തിരിച്ചത് , പിന്നെ ഇപ്പൊ ഞാൻ ഒറ്റക്കല്ലല്ലോ .. ‘
അവൾ ചിരിച്ചു .
വിമാനം പാർക്ക് ചെയ്തു , അഞ്ചു മിനിറ്റുകൾക്കുള്ളിൽ യാത്രക്കാർ പുറത്തേക്കു
ഇറങ്ങുവാൻ തുടങ്ങി . മുകളിൽ നിന്നും ബാഗും എടുത്ത് ഞങ്ങളും പുറത്തേക്ക് .
എന്റെ മുന്നിലായാണ് അവൾ നടക്കുന്നത് ,പുറത്തിടുന്ന ഒരു ബാഗ് മാത്രമേ അവളുടെ കയ്യിലും ഉള്ളു , ബാക്കി എല്ലാം ലഗേജിൽ വിട്ടതാണ് . പടികൾ ഇറങ്ങി താഴേക്കു നടന്നു.നല്ല തണുപ്പുണ്ട് . ബസിൽ കയറി. ബസ് ഞങ്ങളെ ടെര്മിനലിലേക്കു കൊണ്ടു പോയി .
‘ടോ , എനിക്ക് വിസ ഉണ്ട് ,സ്റ്റാമ്പ് ചെയ്തതാ, നീ വിസ സ്റ്റാമ്പ് ചെയ്തിട്ട് പുറത്തു വരുന്ന വഴിക്കു ഞാൻ ഉണ്ടാവും , എനിക്ക് അങ്ങോട്ട് വരാൻ കഴിയില്ല, ഡോക്യൂമെന്റസ് എല്ലാം കയ്യിൽ വെച്ചോ, ഒന്നും വിടേണ്ട .
‘ആണോ , നോക്കട്ടെ’
‘ഫോണിൽ വൈഫൈ കണക്ട് ചെയ്തോ , എന്തേലും ഉണ്ടെങ്കിൽ മെസ്സേജ് അയച്ചാൽ മതി ‘
‘ശെരി, ഞാൻ നോക്കീട്ട് അയക്കാം’
വിസ സ്റ്റാമ്പ് ചെയുന്ന സ്ഥലം കാണിച്ചുകൊടുത്ത് ഞാൻ വേറെ വഴിയിലൂടെ പുറത്തിറങ്ങി ,എനിക്ക് ഒരു വർഷത്തേക്കുള്ള മൾട്ടി എൻട്രി വിസ ഉണ്ട് . രണ്ടു മാസത്തെ വാലിഡിറ്റി കൂടി വിസക്കുണ്ട് .എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു . അവൾ പുറത്തേക്കു വരുന്നതും കാത്ത് ഞാൻ അവിടെ നിന്നു .ആ സമയം ഫോണിൽ എയർ പോർട്ടിന്റെ വൈഫൈ കണക്ട് ചെയ്ത് സിം മാറ്റി ഇട്ടു .
ഇരുപത് മിനിട്ടുകക്കുള്ളിൽ അവൾ വന്നു . എല്ലാം ഓക്കേ ആണ് , വിസ സ്റ്റാമ്പ് ചെയ്തു എന്ന് പറഞ്ഞു , ശേഷം ഞങ്ങൾ ലഗേജ് എടുക്കുവാനായി നടന്നു . രണ്ടുപേരുടെയും ലഗേജ് ഒരു ട്രോളിയിൽ വെച് എയർ പോര്ടിനു പുറത്തേക്ക് . പുറത്തേക്കു നടക്കുന്നതിനിടയിൽ ഞാൻ വിജയിയെ ഫോണിൽ ബന്ധപെട്ടു , പത്തു മിനിട്ടു കൊണ്ട് പുറത്തു ഉണ്ടാകും എന്ന് പറഞ്ഞു ആൾ ഫോൺ കട്ട് ചെയ്തു.
‘നിനക്ക് ഇവിടത്തെ സിം വേണ്ടേ ?’
‘വേണം ‘
‘എന്നാൽ വാ ‘
അവൾക്കായി ഒരു സിം എടുത്തു , കുറച്ചു പൈസക്ക് റീചാർജും ചെയ്ത ഒരു ഇന്റർനെറ്റ് ഓഫറും കയറ്റി കൊടുത്തു .
‘നിന്റെ കയ്യിൽ ഇവിടുത്തെ പൈസ വല്ലതും ഉണ്ടോ ‘
‘ഇല്ല, കുറച്ച് ഇന്ത്യൻ രൂപ കയ്യിൽ ഉണ്ട്, പിന്നെ എടിഎം കാർഡും ഉണ്ട് , അതിൽ പൈസ ഉണ്ട് , ഇവിടെ ചിലവൊന്നും ഇല്ല, ഫുഡും റൂമും അവർ തരും ‘
‘ പേഴ്‌സ് തുറന്നു ഞാൻ അവൾക്കു അൻപത് ഡോളർ നൽകി . ‘തത്കാലം ഇത് കയ്യിൽ വെച്ചോ’
അവൾ ഒരു മടിയും കൂടാതെ അത് വാങ്ങി അവളുടെ ബാഗിൽ വെച്ചു
‘എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ‘
അവൾ എന്റെ ഫോൺ നമ്പർ വാങ്ങി .
‘വാട്സാപ്പിൽ മെസേജ് അയചാൽ കിട്ടൂലെ ‘ അവൾ ചോദിച്ചു
‘ആ , അത് നാട്ടിലെ നമ്പർ തന്നെ ആണ് , നിന്റെ കയ്യിൽ ഉള്ളതല്ലേ’
‘ഉം ,ഉണ്ട്’
ഞങ്ങൾ പുറത്തേക്കു നടന്നു . നല്ല തണുപ്പ് ഉണ്ട് , ഇവിടെ വിന്റെർ ആണ് . പകലും രാത്രിയിലും നല്ല തണുപ്പാകും .നല്ല കാലാവസ്ഥ, നാട്ടിൽ നല്ല മഴയായിരുന്നു , ഗൾഫിൽ നല്ല ചൂട് ,ഇവിടെ നല്ല തണുപ്പ്, ആഹാ പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ . മഴ ഇവിടെയും ചെറുതായി പെയ്യുന്നുണ്ട് . ഈ മാസത്തിൽ ആണ് ഇവിടെ ഏറ്റവും തണുപ്പ് അനുഭപ്പെടുന്നത്.
വിജയ് പുറത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ആൾ ഓടി വന്നു കെട്ടിപിടിച്ചു
‘കൈസെ ഹോ ഭായ് ‘ അവൻ ചോദിച്ചു
‘ടിക് ട്ടാക് ഹേ , ഓർ ആപ് ‘
‘സബ് ബഡിയ ,ചൽത്തെ ഹേ ഭായ് ‘
ഞങ്ങൾ ചിരിച്ചു
‘ചലോ ‘
അവൻ ഞങ്ങളെ കൂട്ടി കാറിന്റെ അടുത്തേക്ക് പോയി , ഇതിനിടയിൽ അവൻ നിമ്മിയെ പറ്റിയെല്ലാം ചോദിച്ചു മനസിലാക്കി . എന്റെ റൂം യൂണിവേഴ്‌സിറ്റിക്ക് അടുത്താണ് . കഷ്ട്ടിച്ചു ഒരു കിലോമീറ്റർ മാത്രമേ ഉള്ളു എന്ന് അവൻ പറഞ്ഞു . അവൾക്കത് മനസിലായി ,ഹിന്ദിയിൽ നിമ്മിക്ക് നല്ല പരിജ്ഞാനം ഉണ്ട് .
ലഗേജ് എല്ലാം ഡിക്കിയിൽ വെച്ചു . ഞാൻ മുന്നിലായും അവൾ പിറകിലായും ഇരുന്നു . കാർ മെല്ലെ നീങ്ങി തുടങ്ങി . സമയം രാവിലെ 6 ആവുന്നതേ ഉള്ളു . വിശപ്പില്ല. ഏകദേശം അര മണിക്കൂർ യാത്രയുണ്ട് . അത്ര നേരം ഞങ്ങൾ സംസാരിച്ചിരുന്നു .
റോഡിൽ തിരക്ക് വളരെ കുറവായിരുന്നു . എനിക്ക് ബുക്ക് ചെയ്ത റെന്റ് എ കാർ ഇന്ന് വൈകീട്ട് കിട്ടും എന്ന് വിജയ് പറഞു . കുഴപ്പമില്ല, എനിക്ക് ഇന്ന് നന്നായി ഒന്ന് ഉറങ്ങണം എന്ന് ഞാൻ അവനോട് പറഞ്ഞു . നല്ല തല വേദന എടുക്കുന്നുണ്ട് , ഉറക്കം ശെരിയായിട്ടില്ല .
‘എടോ , നിനക്കിന്നു ക്ലാസ് ഉണ്ടോ ‘
ഞാൻ നോക്കിയപ്പോൾ അവൾ ഷാളുകൊണ്ടു മൂടി പുതച്ച ഇരിക്കുകയായിരുന്നു .വിജയോട് പറഞ്ഞു വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു .
‘ഇല്ല , നാളെയാണ് സ്റ്റാർട്ട് ചെയ്യുന്നത് ‘
‘ഓക്കേ ‘
ഏഴു മണിക്കേ യൂണിവേഴ്സിറ്റി ഓഫീസ് തുറക്കുകയുള്ളു , അത് കൊണ്ട് ഒരു കോഫി കുടിച്ചു മെല്ലെ പോകാം എന്ന് ഞാൻ വിജയിയോട് പറഞ്ഞു , അവൻ ഒരു കോഫി പാർലറിൽ വണ്ടി സൈഡ് ആക്കി , ഞങ്ങൾ മൂന്ന് പേരും കാറിന്റെ ഉള്ളിൽ ഇരുന്നു തന്നെ കോഫി കുടിച്ചു . തലവേദനക്ക് ഇപ്പൊ ഒരു ആശ്വാസം തോന്നുന്നുണ്ട് .
ഏഴുമണിക്കു തന്നെ ഞങ്ങൾ ഓഫീസിൽ കയറി , വിജയ് ആണ് എല്ലാം സംസാരിച്ചത് , ശേഷം നിമ്മി പേപ്പർ എല്ലാം കാണിച്ചു കൊടുത്തപ്പോൾ അവർ വെയിറ്റ് ചെയ്യാൻ പറഞ്ഞു . കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ നിമ്മിയെ
വിളിച്ചു . റൂം ഇവിടെ അടുത്താണ് , നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു , വിജയ് സ്പോട് ചോദിച്ചു മനസിലാക്കി . റൂമിന്റെ കീ വാങ്ങി ഞങ്ങൾ കാറിലേക്ക് നടന്നു . യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആയിരുന്നു അത് , ഞങ്ങളെ ഉള്ളിലേക്ക് കയറ്റിയില്ല, അവൾ ലഗേജും എടുത്ത് ഉള്ളിലേക്ക് പോവാൻ തയ്യാറായപ്പോൾ ,ടെൻഷൻ ആവണ്ട ,വിളിക്കാം എന്ന് ഞാൻ പറഞ്ഞു .