ഇനി എന്റെ ഈ ഭാര്യയെ ആർക്കും തോൽപ്പിക്കാൻ പറ്റില്ലല്ലോ…..

പെണ്ണുമ്പിള്ളയുടെ വിളികേട്ട് ഞാൻ മുഖ മുയർത്തി നോക്കി.. പതിവില്ലാത്ത ഒരു
ശ്രീംഗാരം

” അതേ.. അച്ചായാ”

വീണ്ടും.. എന്തോ ഒരു വശപ്പിശക്

“എന്താ”?

“പിന്നെ എനിക്കേ

” ഉം പറ

ഞാൻ പത്രം താഴെച്ച് നിവർന്നിരുന്നു.

“എനിക്കേ..പിന്നെ”

“നീ കൊഞ്ചാതെ കാര്യം പറെയടി”

“അതു പിന്നെ എനിക്ക് ഉണ്ടല്ലോ…”

“എന്താ സരി വേണോ”

“അതല്ല”

“പിന്നെ ചുരിദാർ വേണോ?”

” ഊഹും”

“സ്വർണണം വല്ലോ മാണെങ്കിൽ നടക്കുേകേലാ മോളെ എന്റെ കൈയിൽ കാശില്ല”

” അതല്ലന്നേ”

“പിന്നെന്താ ?”

വേറെ ഒരു കാര്യം … എനിക്കൊരു കാര്യം വേണം”

ഇവളിപ്പോ എൻറെ ഷർട്ടിന്റെ ബട്ടൺ പറിച്ചു കളയും

“നീങ്ങി നിക്കെടി അങ്ങനെ ദേഹത്ത് തൊട്ടുള്ള കാര്യസാധ്യം വേണ്ട”

ഞാൻ അവളെ ഉന്തി മാറ്റിക്കൊണ്ട് പറഞ്ഞു

“ശ്ശോ”

” ഇങ്ങനെയെരു അൺറൊമാൻറിക് മൂരാച്ചി..

“അതേ എനിക്കൊരു കാര്യം വേണമെന്ന്”

“അമ്മയോട് ചോദിക്ക്..അമ്മയുടെ കയ്യിൽ സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്”

“ശ്ശോ”

ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ

” അച്ചായാ അമ്മയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് .. കാശിന്റെ കാര്യമല്ല.

“കാശ് അല്ലെ? എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തി
തരും

” അച്ചായനെ കൊണ്ടേ പറ്റുള്ളു.”

“ശ്ശോ…ആണോ? അതെന്നാടി?

ഞാൻ ഒന്ന് പൊങ്ങി.

അല്ലെങ്കിലും ഭാര്യമാർ എന്തെങ്കിലും കാര്യം സാധിക്കാൻ മാത്രം നമ്മളെ അങ്ങ്
പൊക്കി ഹിമാലയത്തിൽ കൊണ്ടുവയ്ക്കും ..

“അതേ അച്ചായാ എന്റെ കൂട്ടുകാരി കാർത്തിക ഇല്ലേ? അന്ന് കല്യാണത്തിന് ഞാൻ
പരിചയപ്പെടുത്തിയതോറ്മയില്ലേ?

“പിന്നെ. എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി?

“എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ആ വെളുത്ത ‘ കഴുത്തിന് വലതു വശത്ത് മറുകുള്ള
മെലിഞ്ഞ. ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ
പെണ്ണാന്നോ ?…

“ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല.”

” ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ ‘ഹോ അവളുടെ മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെ
യെക്കയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നേ?”

ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു

” ഞാൻ ഒരു സുന്ദര്യ ആസ്വാദകനായത് എന്റെ കുറ്റമാണോടി”

“നിങ്ങള് ഞാൻ പറയുന്നത് ശ്രദ്ധിക്കു..

ഈ കർത്തികയും ഞാനും തമ്മിൽ സ്കൂൾ കാലം തൊട്ടെ ഒരു മത്സരം ഉണ്ട് കേട്ടോ …

“പക്ഷെ കല്യാണത്തിലും ഇപ്പൊ കുഞ്ഞുണ്ടായപ്പോളും അവൾ എന്നെ ഓവർ ടേക്കു ചെയ്തു…
അവൾക്കു ഒരു കുട്ടിയുണ്ട്”

“ആണോ? കണ്ടാൽ പറയുകേല”

“എനിക്ക ഇരട്ട കുട്ടികൾ വേണം”

“ങേ”

അവളുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടി

“എടി ഇതിനു മത്സരം വെയ്ക്കലേ.. ഇതിപ്പോ വേണമെന്ന് പറഞ്ഞാൽ സൂപ്പർ മാർക്കറ്റിൽ പോയി
മേടിക്കാൻ പറ്റുന്ന കാര്യമല്ല”

ഞാൻ തൊഴുതു

” അതു കൊണ്ടല്ലേ നിങ്ങളോട് പറഞ്ഞത് ഞാൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ഇരട്ട
കുട്ടികൾ ഉണ്ടാകാൻ അച്ചന്റെ എന്തോ ഒരു.. സംഭവമാണ് എന്ന്.. ‘എന്താ അതിൻറെ പേര്?

അവൾ തല ചൊറിയുന്നു ” ഞാൻ ചുറ്റും നോക്കി ഇവളിനി എന്ത് വിളിച്ച് പറയുമോ എന്തോ?
“മിണ്ടരുത്! വല്ലോരും കേൾക്കും ..

” ഹോ” ദൈവമേ ബുദ്ധിയില്ലത്ത സാധനം… എടി അത് ഇരട്ട കുട്ടികൾ മാത്രം അല്ല ഏതു
കുട്ടിയുണ്ടാകണെമെങ്കിലും മിനിമം അതിന് ഒരു അച്ഛൻ വേണം”

“അങ്ങനെ അല്ലന്നേ, ബയോളജിയിൽ പറയുന്നുണ്ട്.. പെൺകുഞ്ഞുണ്ടാകാനും ഇരട്ട കുട്ടികൾ
ഉണ്ടാകാനും. ഒക്കെ കാരണം അപ്പന്റെ .. എന്തോ ഒരു.. “ശ്ശോ”. ആ പേര് ഞാൻ മറന്നുപോയി”

” നന്നായി .. നീ ബയോളജി ഒക്കെ പഠിച്ചിട്ടുള്ളവളാണെന്നു . അറിഞ്ഞിരുന്നെങ്കിൽ ഞാൻ
കേട്ടുകേലാരുന്നു”

” ദേ മനുഷ്യ ഇരട്ട കുട്ടികൾ അല്ലെങ്കിൽ ഞാൻ അബോർട്ട് ചെയ്യും”

“ങേ”?

“നിങ്ങൾ അതിനു വല്ല വഴിയുണ്ടോന്ന് നോക്ക്. വല്ല മരുന്നോ മറ്റോ കാണില്ലേ? സിനിമ നടൻ
അജു വര്ഗീസിനെ കണ്ടില്ലേ” രണ്ടു തവണയും ഇരട്ട കുട്ടികളാണ്… അങ്ങനെയാ ആണുങ്ങള് …”

“എടാ അജുവര്ഗീസേ[email protected]#*#@ നീ കാരണം പാവം ആണുങ്ങൾ വിഷമിക്കുന്നത് അറിയുന്നുണ്ടോ?

അവൾ കാണാതെ പിറുപിറുത്തു!

എന്തായാലും ഇവൾ +2 കൊണ്ട് പഠിത്തം നിർത്തിയത് നന്നായി. അവളുടെ ഒലക്ക മേലെ ബയോളജി.

ഞാൻ പലരോടും ചോദിച്ചു നോ ഐഡിയ… പാരമ്പര്യത്തിൽ ഉണ്ടെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട്…
അതുമില്ല

ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ കർത്താവിനെ വിളിച്ചു.

“എൻ കർത്താവേ ഇരട്ട കുട്ടികൾ ആണെങ്കിൽ . 1000 മെഴുകുതിരി കത്തിച്ചേക്കാമെ… എന്റെ
ഒപ്പം നിൽക്കണേ പ്ലീസ്.”

ഗർഭിണിയായ അവള സ്കാനിങ്ങിനു കൊണ്ട് പോകുമ്പോൾ എൻറെ നെഞ്ചിൽ തൃശൂർ പൂരം .
സ്കാനിഗ് റിപ്പോർട്ട് നോക്കിയ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഹോ!

ആദ്യം എന്നെ പിന്നെ അവളെ ..പിന്നേം എന്നെ പിന്നെ അവളെ .. ഇങ്ങേർക്കെന്താ വട്ടാണോ?
ഇത്രേം നോക്കാൻ എന്തിരിക്കുന്നു കാര്യം പറഞ്ഞുകൂടെ? ഞാൻ മനസ്സിൽ പിറുപിറുത്തു

” അഡ്മിറ്റ് ആയിക്കോ ഇന്ന് തന്നെ”

” കുഴപ്പം വല്ലോമുണ്ടോ ഡോക്ടറെ ? ഞാൻ പതിയെ ചോദിച്ചു”

” ഇതിൽ കൂടുതൽ എന്ന കുഴപ്പം വരാനാ? നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ നാല്
കുഞ്ഞുങ്ങളുണ്ട്. ഈ ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് നാലു കുട്ടികൾ ഒറ്റ
പ്രസവത്തിലൂടെ “

ഇത്രയും പറഞ്ഞു കഴിഞ്ഞതിനു ശേഷം ഡോക്ടർ ബഹുമാനത്തോടെ എന്നെ ഒരു നോട്ടം
ബഹിരാകാശത്തു റോക്കറ്റ് വിട്ട ശാസ്ത്രജ്ഞന്മാരെ . നമ്മൾ നോക്കിയില്ലേ? അതുപോലെ .

‘ഞാൻ അവളെ ഒന്ന് നോക്കി അവൾ ഇപ്പൊ . തുള്ളിച്ചാടിയേക്കുമെന്നു എനിക്ക് തോന്നി’

” എന്നാലും എന്റെ കർത്താവെ 1000 മെഴുകുതിരിക്ക് നാലെണ്ണം ഓണം ആണ് കണക്കെന്നു
അറിഞ്ഞിരുന്നെങ്കിൽ ഞാൻ 500 എണ്ണമേ പറയുള്ളാരുന്നു”

“എനിക്ക് അറിഞ്ഞു കൂടായിരുന്നെങ്കിലും . നീ അത് നോക്കും കണ്ടും ചെയ്തു
കൂടായിരുന്നോ?.

പക്ഷേ മെഴുകുതിരി കത്തിക്കുമ്പോൾ എനിക്ക് സന്തോഷം ഒക്കെ ഉണ്ടായിരുന്നു കേട്ടോ ”
ഒരു കേടും കൂടാതെ ദൈവം എനിക്ക് രണ്ട് ആൺ കുഞ്ഞിനേയും രണ്ട് പെൺകുഞ്ഞിനെയും
തന്നു…

“ഇനി എന്റെ ഈ ഭാര്യയെ ആർക്കും തോൽപ്പിക്കാൻ പറ്റില്ലല്ലോ…..

“ശുഭം”!