പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി..
അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ പേടിച്ചു ഇരിക്കുന്ന അവനെയാണ്…
പീറ്റർ അവന്റെ അടുത്തിരുന്നു..
“നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല..”
അതും പറഞ്ഞു അവൻ ഒരു വലിയ കത്തി എടുത്തു….
“എന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയത്തിന് എന്റെ നിയമ പുസ്തകത്തിൽ ഒരു നിയമം മാത്രമേ ഉള്ളു..മരണം…”
അതും പറഞ്ഞു അവൻ ആ കത്തി അവന്റെ കഴുത്തിൽ കുത്തി ഇറക്കി..
അവന്റെ കരച്ചിൽ വായയിൽ തിരുകിയ തുണിയിൽ ഇല്ലാതായി..അവന്റെ ചലനം ഇല്ലാതാകുന്നത് വരെ അവന്റെ കഴുത്തിൽ ആഞ്ഞു ആഞ്ഞു കുത്തുകൊണ്ടിരുന്നു..
നിലത്തു അവൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു..ആ ചോര മുഴുവൻ ആ ഷീറ്റിൽ പരന്നു…
അവന്റെ ചലനം ഇല്ലാതായി എന്നു മനസ്സിലാക്കിയ പീറ്റർ അവന്റെ ബോഡി വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കയറ്റി..ശേഷം അവൻ ആരും കാണാതെ അവന്റെ കാറിൽ കയറ്റി…
ശേഷം അവൻ കയ്യും കഴുകി വീട്ടിലേക്ക് കയറി..പീറ്റർ…അവന്റെ വേട്ട തുടങ്ങിയിരുന്നു…
അവൻ മുറിയിൽ കയറിയതും അവന്റെ അലമാരയിൽനിന്നും കുറച്ചു ഡ്രെസ്സുകൾ എടുത്തു അവന്റെ ട്രാവൽ ബാഗിൽ ഇട്ടു..
ശേഷം അവൻ അവന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവന്റെ അലമാരയിൽ ഇട്ടു..
അവൻ ഒരു ഷേവിങ്ങ് സെറ്റും ട്രിമ്മറും എടുത്തു കുളിമുറിയിൽ കയറി..അവൻ അവന്റെ നീണ്ടു വളർന്ന താടിയും മുടിയും മേശയും നോക്കി..ശേഷം അവൻ താടിയും മേശയും ക്ലീൻ ഷേവ് ചെയ്തു…
അവൻ അവന്റെ നീണ്ട മുടി ട്രിം ചെയ്തു വൃത്തിയാക്കി…അവൻ കണ്ണാടിയിൽ അവന്റെ രൂപം നോക്കി..അവൻ ഒന്നു ചിരിച്ചു…
അവൻ കുളിച്ചു ഫ്രഷ് ആയ ശേഷം ഒരു കറുപ്പ് ബനിയനും ഒരു ട്രാക്ക് പാന്റ്‌സും ധരിച്ചു ബാഗും എടുത്തു ഇറങ്ങി..അപ്പോൾ സമയം പുലർച്ചെ രണ്ടുമണി
ആയിരുന്നു..
അവൻ അച്ഛന്റെ മുറിയുടെ വാതിലിൽ പോയി തട്ടി.. വാതിൽ തുറന്നു വിൽഫ്രഡ് പുറത്തുവന്നതും കണ്ടത് പോകാൻ വേണ്ടി തയ്യാറായി നിന്നിരുന്ന പീറ്ററിനെ ആണ്..
“അച്ഛാ..ഞാൻ പോകുവാണ്…എത്ര ദിവസം എടുക്കും എന്നറിയില്ല..എന്നാലും പെട്ടെന്ന് തന്നെ വരാൻ ശ്രമിക്കാം..”
അതും പറഞ്ഞു അവൻ കാറിന്റെ ചാവിയും എടുത്തു ഇറങ്ങി…വിൽഫ്രഡ് ഒന്നും മിണ്ടിയില്ല..
അയാൾക്ക് അറിയാമായിരുന്നു അവൻ എവിടേക്കാണ് പോയിരുന്നതെന്ന്..
____________________________________
പീറ്റർ വണ്ടിയോടിച്ചുകൊണ്ടിരുന്നത് ഒരു ഫോറെസ്റ്റ് മേഖലയുടെ ആയിരുന്നു.
.
പെട്ടെന്ന് അവൻ വണ്ടി സൈഡിലേക്ക് തിരിച്ചു..ഒരു ചെറിയ വഴിയിലൂടെ അവൻ വണ്ടിയോടിച്ചു..
പെട്ടെന്ന് അവൻ വണ്ടി കാട്ടിലേക്ക് കയറ്റി നിർത്തി..
അവൻ ആ ശവം പുറത്തു വച്ചു..ശേഷം ബാഗും തോളത്തു ഇട്ടു ശവം ഇട്ട സഞ്ചിയും വലിച്ചുകൊണ്ട് നടന്നു..
കുറച്ചുനേരം നടന്നതും അവൻ ഒരു ചെറിയ ഒരു വീട്ടിലേക്കാണ് എത്തിയത്…
കാട്ടിന്റെ ഉള്ളിൽ മുഴുവൻ കാട് പിടിച്ച ആ വീട്ടിന്റെ വാതിലിൽ അവൻ മുട്ടി…
അപ്പോഴാണ് ഒരു വയസായ ഒരാൾ വാതിൽ തുറന്നത്.. പീറ്ററിനെ കണ്ടപ്പോൾ അയാൾ ചിരിച്ചു..അപ്പോഴാണ് അവന്റെ കയ്യിൽ ചോരയിൽ മുങ്ങിയ ഒരു പ്ലാസ്റ്റിക് ചാക്ക് കണ്ടത്..
അയാൾ അകത്തേക്ക് തിരികെ കയറി..അവനും കൂടെ കയറി..അയാൾ ആ ചാക്ക് എടുത്തു മറ്റൊരു മുറിയിലേക്ക് പോയി..
പീറ്റർ അവിടെ സൈഡിൽ ഉണ്ടായിരുന്ന ഒരു വലിയ പാറ പൊട്ടിക്കുന്ന ചുറ്റിക കയ്യിൽ പിടിച്ചു മറ്റൊരു മുറിയിലേക് നടന്നു..അവിടെ താഴെ ഇട്ട മാറ്റുനീക്കി അവൻ ആ ചുറ്റിക കൊണ്ടു നിലം പൊളിച്ചു..
ഓരോ അടിയിലും ആ നിലം പൊളിഞ്ഞുകൊണ്ടിരുന്നു..അവസാനം അവൻ ആ പൊളിഞ്ഞ കഷ്ണങ്ങൾ ഒക്കെ കളഞ്ഞു ..അപ്പോഴാണ് നിലത്തു ഒരു പെട്ടി ആ പൊളിച്ച ഭാഗത്ത് താഴെ കുഴിച്ചിട്ടത് കണ്ടത്.
അവൻ ആ പെട്ടി തുറന്നതും അതിൽ കുറെയധികം വത്യസ്തമായ തോക്കുകൾ ഉണ്ടായിരുന്നു..അവൻ അതിൽ നിന്നും ഒരു ചെറിയ ഹാൻഡ് ഗണ്ണും ഒരു സയലൻസറും എടുത്തു..
അപ്പോഴാണ് ആ വയസായ ആൾ വന്നത്..
“ഇത് മാത്രം മതിയോ..”
“ചേട്ടാ ഇത് ഒരു പ്രൊട്ടക്ഷന് വേണ്ടി മാത്രം ആണ്..വേണ്ടത് വേറെ ചില സാധനങ്ങൾ ആണ്..”
അതും പറഞ്ഞു അവൻ ഒരു ലിസ്റ്റ് അയാൾക്ക് കൊടുത്തു..
അത് നോക്കിയ അയാൾ പീറ്ററിനെ നോക്കി.ഒരു ഭയത്തോടെ..
“അവന്മാര് ശരിക്കും വേദന എന്താ എന്ന് മരിക്കട്ടെ..അതല്ലേ രസം..”
അതും പറഞ്ഞു അവൻ ചിരിച്ചു..അത് കണ്ട അയാളും ചിരിച്ചു…
__________________________________
കൃഷ്ണന് സ്വസ്ഥത ഇല്ലായിരുന്നു..എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന സംശയം അവനു വന്നാൽ അത് അവനെ കൊല്ലാതെ കൊല്ലും..
അവനെ സംശയത്തിൽ ഇട്ടത് പീറ്റർ ആയിരുന്നു..അവന്റെ മുഖം..എവിടെയോ കണ്ടതുപോലെ…അവന്റെ കയ്യിൽ ജെയിംസ് അയച്ച പീറ്ററിന്റെ ഫോട്ടോയും ഉണ്ട്..
അവൻ അവന്റെ ഫോൺ എടുത്തു വിളിച്ചു…ഇന്റല്ജൻസ് ബറോയിൽ വർക് ചെയ്യുന്ന രാജീവിനെ…
കുറെ നേരത്തെ കോളിന് ശേഷം രാജീവൻ ഫോൺ എടുത്തു..
“കൃഷ്ണ..കുറെ ആയല്ലോ കണ്ടിട്ട്..”
“കുശലം ഒക്കെ പിന്നെ..എനിക്ക് ഒരാളുടെ ഡീറ്റൈൽസ് കിട്ടണം…ഫോട്ടോ ഞാൻ അയക്കാം..”
അതും പറഞ്ഞു അവൻ ഫോൺ വച്ചു…
കുറച്ചു നേരം കഴിഞ്ഞതും ആ ഫോട്ടോ വന്നു..അവൻ ആ ഫോട്ടോ അവരുടെ ഡാറ്റാബേസിൽ ഇട്ടു നോക്കി..കുറെ നേരത്തിനു ശേഷം അതിൽ വന്ന ഫയലുകൾ കണ്ട രാജീവിന്റെ കണ്ണ് തള്ളി..
അവൻ അത് എടുക്കാൻ നോക്കിയെങ്കിലും പറ്റിയില്ല..അത് അവരുടെ ചീഫിന് മാത്രമാണ് എടുക്കാൻ പറ്റിയിരുന്നത്…
അപ്പോഴാണ് ഒരു ഫയൽ മാത്രം അവൻ അവിടെ കണ്ടത്..അതിൽ ഒരു ഡോക്യുമെന്റ് ആയിരുന്നു..അതിൽ പീറ്ററിന്റെ ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അതിൽ ഉള്ള മറ്റു കാര്യങ്ങൾ എല്ലാം കറുത്ത മഷി കൊണ്ടു മറച്ചിരുന്നു..
എന്നാൽ അതിൽ ഒരു കാര്യം മാത്രം തെളിഞ്ഞു നിന്നും..
NIA
അത് കണ്ടതും അവന്റെ മുഖത്ത് വിയർപ്പ് പ്രത്യക്ഷപ്പെട്ടു..അപ്പോഴാണ് അവനു ഒരു ഇന്റർനെറ്റ് കാൾ വന്നത്..അവൻ അത് എടുത്തതും ഒരു ചിരി ആണ് അപ്പുറത്തുനിന്നും കേട്ടത്..
“രാജീവ്..ഹാക്കർ ആണല്ലേ..പറയുന്നത് ചെയ്യുക …ആ ഫയലുകൾ കളയുക..പിന്നെ അവനെ വിളിച്ചു പീറ്റർ എന്ന ആൾ ക്ലീൻ ആണെന്നും പറയുക..”
“ഇല്ലെങ്കിൽ..”
“ഇല്ലെങ്കിൽ നീ ജീവനോടെ പോകില്ല..”
അത് കേട്ടതും അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു…
അവൻ അതിനു സമ്മതിച്ചു..അപ്പോഴേക്കും കൃഷണന്റെ കോൾ വന്നു..
“എടാ എന്തായി..”
“എടാ അവനെ പറ്റി ഒന്നും ഇല്ല..ആൾ ക്ലീൻ ആണ്..”
അത് കേട്ടപ്പോൾ ആണ് കൃഷ്ണന് സമാധാനം ആയത്..അവൻ ഫോൺ വച്ചു..
രാജീവൻ പേടിയോടെ നിന്നു..അപ്പോഴാണ് അടുത്ത മെസ്സേജ് വന്നത്..
“ഗുഡ്..ഇത് ആരും അറിയരുത്.. അറിഞ്ഞാൽ യൂ വിൽ നോട് സീ യുവർ ഫാമിലി ”
രാജീവൻ ഓകെ എന്നു തിരിച്ചു മെസ്സേജ് ഇട്ടു…അപ്പോഴാണ് അവനു സമാധാനം ആയത്..
__________________________________
ചന്ദ്രു ആരോ പുറത്തുനിന്നും വാതിലിൽ ശക്തമായി അടിച്ചപ്പോൾ ആണ് ഞെട്ടി എഴുന്നേറ്റത്..ഡേവിടും നാസിറും എന്താ സംഭവം എന്നു മനസ്സിലാവാതെ കുഴഞ്ഞു..
ചന്ദ്രു വാതിൽ തുറന്നപ്പോൾ പീറ്റർ ആയിരുന്നു..ആദ്യം അവൻ ഒന്നു പരുങ്ങി..അത് പീറ്ററും കണ്ടു..
“നീ എവിടെയായിരുന്നു …ചേച്ചിക്ക് ഓകെ അല്ലെ..”
അത് കേട്ടപ്പോൾ പീറ്റർ ഒന്നു അവനെ നോക്കി..പിന്നെ ഒരു വല്ലാത്ത ചിരി ചിരിച്ചു..എന്നാൽ പെട്ടെന്ന് തന്നെ പീറ്ററിന്റെ ഇടി അവന്റെ കഴുത്തിൽ കിട്ടി..
അവൻ ബോധം ഇല്ലാതെ താഴെ വീണു..അവന്റെ വായയിൽ നിന്നും മൂക്കിൽ നിന്നും ചോര ഒഴുകി..അത് കണ്ട അവർ ഒന്നു ഞെട്ടി..
ഡേവിഡ് ചന്ദ്രുവിനെ ബോധം തെളിയിക്കാൻ നോക്കിയെങ്കിലും അവൻ എഴുന്നേറ്റില്ല..
“എടാ മൈരേ അവൻ ഡെഡ് ആയി..”
അതും പറഞ്ഞു പീറ്റർ അവന്റെ കൈ ഷർട്ടിൽ തുടച്ചുകൊണ്ടു പറഞ്ഞു..
അത് കേട്ട അവർ പേടിയോടെ അവനെ നോക്കി..പെട്ടെന്ന് തന്നെ ഡേവിഡ് അവനെ അടിക്കാൻ ഓങ്ങിയെങ്കിലും അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പുറകിൽ ഉള്ള നാസിറിന്റെ നെഞ്ചിൽ ചവിട്ടി..
അപ്പോഴേക്കും ഡേവിഡ് അവന്റെ പുറകിൽ ചവിട്ടി..പീറ്റർ വീണില്ല..എന്നാൽ അപ്പോഴാണ് അവനു ഒരു കാര്യം മനസ്സിലായത്..അവന്റെ ശക്തി ചോർന്നു പോകുന്നത് പോലെ..
അവന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി..അപ്പോഴേക്കും പീറ്ററിനെ അവൻ ചവിട്ടി..പീറ്റർ താഴെ വീണു..
ഡേവിഡ് അവന്റെ പാന്റിന്റെ പുറകില്നിന്നും ഒരു തൊക്കെടുത്തു അവനു നേരെ ചൂണ്ടി..
അപ്പോഴേക്കും നാസിർ പീറ്ററിനെ പുറകില്നിന്നും പിടിച്ചു വച്ചു..പീറ്ററിനു അനങ്ങാൻ കഴിഞ്ഞില്ല…
അവൻ കുതറാൻ നോക്കി..എന്നാൽ അവന്റെ ശക്തി പൂർണമായും ചോർന്നു..ഡേവിഡ് കാഞ്ചി വലിച്ചു….പീറ്റർ മരണം കണ്ടു..
ചെറുതായിട്ട് ഒരു കുടുക്കിൽ പെട്ട് പോയി..അതുകൊണ്ടാണ് വൈകിയത്..എഴുതാൻ ഉള്ള അവസ്ഥയിൽ തിരിച്ചു എത്തിയിട്ടില്ല… എന്നാലും പണ്ട് എഴുതിവച്ച ഭാഗം ആണ് ഞാൻ ഇടുന്നത്…പേജുകൾ കുറവാണ്..
എന്നാൽ ട്രിഗ്ഗറിൽ വിരൽ വച്ചതും ഡേവിഡിന്റെ തലയിലൂടെ ഒരു ബുള്ളറ്റ് കയറി ഇറങ്ങി..അത് കണ്ട നാസിർ പേടിച്ചു പുറകോട്ടു വലിഞ്ഞു..
വാതിലിന്റെ അടുത്തു ഒരു നിഴൽ.. ഇരുട്ടിൽ ഒരാൾ തോക്കും പിടിച്ചു നിൽക്കുന്നു…
30cookie-checkആദ്യത്തെ വേട്ട Part 4