എന്നും രാവിലയേയും വൈകിട്ടും അവളുടെ കിളിനാദം കേൾക്കുമായിരുന്നെങ്കിലും രാത്രി അവളോട് സംസാരിക്കാൻ ഞാൻ ഒരുപാടുകൊതിച്ചു. അവൾ വിളിക്കുമ്പോഴെല്ലാം ഞാൻ ഓഫീസിലായിരിക്കും. മനസ്സുതുറന്നു സംസാരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. പിന്നെ അവൾ ആഴചയിലൊരിക്കൽ അവളുടെ വീട്ടിൽ പോയിത്തുടങ്ങി. അതോടെ എല്ലാ ആഴ്ചയിലും ഒരുദിവസം അവളോട് രാത്രിയും സംസാരിക്കാൻ കഴിഞ്ഞു.
സൂര്യനുതാഴെയുള്ള എല്ലാസംഭവങ്ങളും ഞങ്ങളുടെ സംസാരവിഷയമായിരുന്നു. എൻറെ കൊച്ചുകൊച്ചു തമാശകളും കഥകളും അവളുടെ പ്രണയഗാനങ്ങളും ഞങ്ങളുടെ സന്തോഷത്തിൻറെ അതിരുകൾ ഭേദിച്ചു. അതിനിടയിൽ ഞാൻ ഒരു പ്രോഗ്രാമിങ് കോഴ്സും ചെയ്യുന്നുണ്ടായിരുന്നു. അത് തീരാതെ നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയുമായി. അവളുമൊത്തുള്ള ദിവസങ്ങളെക്കുറിച്ച് സ്വപ്‌നങ്ങൾ കണ്ടുകൊണ്ടു ദിവസങ്ങൾ കഴിച്ചുകൂട്ടി.
അങ്ങനെ ആ നാൾ വന്നെത്തി….ഞാൻ നാട്ടിലേക്ക് തിരിച്ചു. ഏറ്റവും സന്തോഷകരമായ ഒരു യാത്ര. ഒരുപക്ഷെ അതുപോലെ ഒരിക്കൽപ്പോലും എനിക്ക് ആസ്വദിച്ചു ഒരു യാത്രചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവളുടെ മെസ്സേജുകൾ എന്നെത്തേടി വന്നുകൊണ്ടിരുന്നു. “ഇപ്പോൾ എവിടെയാ…ഇനി എത്ര സമയം വേണം” എന്നൊക്കെ. ശബരി എക്സ്പ്രസ്സ് എന്നെയും എൻറെ സ്വപ്നങ്ങളെയുംകൊണ്ട് കേരളത്തിലേക്ക് കുതിച്ചെത്തി.
റെയിൽവേ സ്റ്റേഷനിൽനിന്നും വീട്ടിലേക്കു ഒരു പതിനഞ്ചു കിലോമീറ്ററുണ്ട്. സ്റ്റേഷനിൽ കൂട്ടുകാരൻ വണ്ടിയുമായി വന്നിരുന്നു. ബാറിലും ഹോട്ടലിലുമൊക്കെ കയറി ആഘോഷമായാണ് റെയിൽവേ സ്റ്റേഷൻ മുതൽ വീടുവരെയുള്ള യാത്ര. പക്ഷെ ഇത്തവണമാത്രം എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽമതി. കാരണം എന്നയുംകാത്ത് പൂമുഖവാതിലിൽ ഒരാൾ നിൽക്കുന്നുണ്ടാവും.
പ്രതീക്ഷിച്ചപോലെതന്നെ പൂമുഖവാതിലിൽ അവളുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഒരു മണവാട്ടിയെപ്പോലെ തോന്നി. അവൾ കുറച്ചുകൂടി സുന്ദരിയായിരിക്കുന്നു. ആയിരം സൂര്യകാന്തി വിടർന്നപോലെ അവൾ എന്നെനോക്കി പുഞ്ചിരിച്ചു. യാത്രക്ഷീണമെല്ലാം പമ്പകടന്നു. ഓടിച്ചെന്നു അവളെ കെട്ടിപ്പുണരാൻ എനിക്കുതോന്നീ. എൻറെ ശോഭേ നീ ഇത്രയും കാലം എവിടെയായിരുന്നു..? നിന്നെ ഒരുനോക്കുകാണുമ്പോൾ ഈ സന്തോഷമെങ്കിൽ ഒരുനൂറുജന്മം നിന്നെ കണ്ടുകൊണ്ടിരിക്കാൻ ഞാൻ തയ്യാറാണ്.
കുളിയും തേവാരമൊക്കെ കഴിഞ്ഞു ഞാൻ അവിടെയുമിവിടെയുമൊക്കെ കയറിയിറങ്ങി. ശോഭയെ ഒന്ന് കയ്യിൽകിട്ടാൻ. അടുക്കള വഴി ഞാൻ അവളുടെ വീട്ടിലേക്കു കയറുമ്പോൾ എന്നെയും പ്രതീക്ഷിച്ചു എന്നപോലെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. എല്ലാവരെയും കണ്ണുവെട്ടിക്കാൻ കിട്ടിയ ആസമയം ഞാൻ മുതലാക്കി.അരയിൽചുറ്റിപ്പിടിച്ചു ഞാൻ അവളെ എന്നിലേക്കടുപ്പിച്ചു കവിളിൽ ഒരു മുത്തംകൊടുത്തു. അവൾ എന്നെ തള്ളിമാറ്റി. “ശ്ശൊ..ആരെങ്കിലും കാണും!!” ഒരു പരിഭ്രമമോ നാണമോ അവളുടെ മുഖത്തു നിഴലിച്ചു. അവൾ സ്വീകരണമുറിയിലേക്കു നീങ്ങി.
ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വകാര്യത പ്രശ്നമായിത്തന്നെനിന്നു. അവളും ഞാനും അതിനു കണിഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ നാട്ടിലുണ്ടെങ്കിലും അവളുടെ വീട്ടിൽപോകുന്ന പതിവ് അവൾ തുടർന്നിരുന്നു. അതുകൊണ്ടുതന്നെ നിനച്ചിരിക്കാതെ ഞങ്ങൾക്ക് കുറച്ചു സമയംകിട്ടി. അവളുടെ അനിയന് ഒരു കല്യാണം ശരിയായി. വീട്ടുകാരെല്ലാവരും പെണ്ണിൻറെ വീടുകാണാൻ പോയി. അവളുമാത്രം പോയില്ല. വീട്ടിൽനിന്നു എല്ലാവരും പോയശേഷം അവൾ എന്നെ വിളിച്ചു. ഞാനവിടെ പറന്നെത്തി.
അത്ര വലുതൊന്നുമല്ല അവളുടെ വീട്. ഓടിട്ടതാണ്. മൂന്നു ബെഡ്‌റൂമും സ്വീകരണമുറിയും അടുക്കളയും. ഉയർന്ന പ്രദേശമാണ്.അതുകൊണ്ടു അടുത്ത് ഒരുവീടുമാത്രമേയുള്ളൂ. പിന്നെയെല്ലാം അൽപ്പം അകലത്തിലാണ്. ഞാൻ വീട്ടുമുറ്റത്തെത്തി വണ്ടി പാർക്കുചെയ്തു. അവൾ വാതിലിൽത്തന്നെ നിൽപ്പുണ്ടായിരുന്നു. ഞാൻ സ്വീകരണമുറിയിലേക്കു കയറിയതും അവൾ അടുക്കളയിലേക്കുപോയി കുടിക്കാൻ വെള്ളമെടുത്തിട്ടുവന്നു. “ചായ വേണോ ” അവൾ എന്നോടുചോദിച്ചു. എനിക്ക് അത്ഭുതംതോന്നി. മുഖത്ത് ഒരുഭാവമാറ്റവുമില്ല. ശരിക്കും മറ്റാരോ അതിഥിയായി വന്നതുപോലെയായിരുന്നു അവളുടെ പെരുമാറ്റം. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല എന്നെനിക്കുതോന്നി .
അവളുടെ ഈ മാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്തുചോദിക്കണം എന്തുപറയണം എന്നറിയാതെ ഞാൻ കുഴങ്ങി. അവൾ കുറച്ചു പഴുത്ത ചക്ക എൻ്റെ മുൻപിൽ കൊണ്ടുവന്നുവച്ചു. എനിക്ക് ദേഷ്യം വന്നുതുടങ്ങി.
“ഈ ചക്ക തിന്നാനാണോ എന്നെ ഇങ്ങോട്ടുവിളിച്ചത്..?” ഞാൻ എഴുന്നേറ്റു. അവൾ അങ്ങനെ ഒരു റിയാക്ഷൻ പ്രതീക്ഷിച്ചിരുന്നില്ല. വിളറിയ മുഖവുമായി അവൾ അടുത്തേക്കുവന്നു .
“അനി ഞാൻ പറയുന്നത് ഒന്ന് കേൾക്കുവോ ..?” അവളുടെ ചോദ്യത്തിന് ഒരു ദയനീയത ഉണ്ടായിരുന്നു.
“എന്താ…?”
“നമ്മൾ….എനിക്കൊരു പേടി…ഒന്നുംവേണ്ട ..” അവൾ പറഞ്ഞുനിറുത്തി.
“എന്തുവേണ്ട ..? എന്താ ഈ പറയുന്നേ..?”
“എനിക്കറിയില്ല” അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ വല്ലാതെയായി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കതകു തുറന്നുകിടക്കുകയാണ്. റോഡിൽക്കൂടി പോകുന്നവർക്ക് ഈ സീൻ നന്നായി കാണാം. ഞാനവളെ മാറ്റിനിറുത്തി മുഖത്തേക്ക് നോക്കി.
“എന്തുപറ്റി ഇയാൾക്ക്…!!?” ഞാനാകെ കൺഫ്യൂഷനിലായി.
“അവൾ ഉത്തരമൊന്നും പറയാതെ എന്നെത്തന്നെ നോക്കിനിന്നു. എന്തായാലും ഞാനൊന്നുപേടിച്ചു. പറഞ്ഞുവന്നപ്പോൾ ഈ ബന്ധം വേണ്ട എന്നാണു ഞാൻ കരുതിയത്.
അവളുടെ മനസ്സിൽ വൈവാഹിത ജീവിതവും ഈ അവിഹിത ബന്ധവും തമ്മിലൊരു വടംവലി നടക്കുന്നുണ്ട് എന്നെനിക്കുമനസിലായി. പ്രണയത്തിൻറെ മുഖംമ്മൂടിയിട്ടാലും ഇത് ഒരു അരുതാത്ത ബന്ധംതന്നെ. വളരെക്കാലമായി കൊതിച്ചിരുന്ന ഒരു സംഗമം സങ്കൽപ്പങ്ങൾക്ക് വിപരീതമായി ഭവിച്ചു . ഒന്നും പറയാനും ചോദിക്കാനുമൊന്നും എനിക്ക് തോന്നിയില്ല. ഞാൻ വീണ്ടും അവിടെയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അവൾ ഫോണിൽക്കൂടെ പറയുകയോ അല്ലെങ്കിൽ ഒരു സൂചനയെങ്കിലും നൽകുകയോ ചെയ്തിരുന്നില്ല. എൻറെ കൈകൾ വിറക്കുന്നുണ്ടായിരുന്നോ..?. മനസ്സിൽ ഒരായിരം കാര്യങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഞാനാകെ ധർമ്മസങ്കടത്തിലായി.
“ന്നാൽ ഞാൻ പോയേക്കാം…അതല്ലേ നല്ലത് ?” കുറച്ചുനേരത്തെ മൗനത്തിനുശേഷം ഞാൻ ചോദിച്ചു.
“പോകാനോ..? ഞാൻ പോകാനാണോ പറഞ്ഞത്..?” ഞാനെന്തോ മഹാപാപം പറഞ്ഞതുപോലെ അവൾ എന്നെ നോക്കി.
“എങ്ങും പോകണ്ട..ഞാൻ അതല്ല പറഞ്ഞത്” പിന്നെ എന്ത് തേങ്ങയാ ഇവൾ പറയുന്നത്..?
“അല്ല…അവരൊക്കെ വരാൻ സമയമായി..അതാ.” ഞാൻ തടിയൂരാൻ ശ്രമിച്ചു.
” അതൊന്നുമല്ല ..അവർ ഇപ്പോഴെങ്ങും വരില്ല…അനി പോകണ്ട…” അവൾ എൻറെ മടിയിൽ വന്നിരുന്നു. ഞാൻ കാലുകൊണ്ട് സ്വീകരണമുറിയുടെ കതകടച്ചു. ഇടതുകൈകൊണ്ട് അവളെ എന്നോടടുപ്പിച്ചു .
“എവിടെ..ഇതിൻറെ തുമ്പത്താണോ ദേഷ്യം..?” അവളെൻറെ മുക്ക് പിടിച്ചുതിരിച്ചു.
ഞാനൊന്നും മിണ്ടിയില്ല. അവളുടെ ഗന്ധവും ചൂടും എൻറെ ശരീരത്തിലാകെ പടർന്നതുപോലെ. ഞാൻ ശ്വാസമെടുത്തുകൊണ്ടു അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി. എൻറെ തലമുടിയിൽ തഴുകിക്കൊണ്ട് അവളെന്നെ നെഞ്ചോടുചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു. അവളുടെ ഹൃദയമിടിപ്പിൻറെ താളം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
…….തുടരും
00cookie-checkഅവൾ എൻറെ മടിയിൽ വന്നിരുന്നു