ഓം
ശാന്തി ഓശാനയും ഹരവും സ്വീകരിച്ച എല്ലാ പ്രിയ വായനക്കാർക്കുംഎന്റെ വിനീതകുലീനമായ
നന്ദി .. കേട്ടു മറന്ന പല പ്രമേയങ്ങളും (ചിലപ്പോൾ പുതിയത് ആയിരിക്കും.. ഞാൻ ഒന്ന്
സ്വയം വിനീതനായതാണു) ചേർത്തു ഒരു പുതിയ സംരംഭവുമായി ഞാൻ ഇതാ വീണ്ടും നിങ്ങളുടെ തെറി
കേൾക്കാൻ വരുകയാണ്.. വായിക്കുക അഭിപ്രായങ്ങൾ അറിയികുക ?
സ്നേഹത്തോടെ ഹുദ
അവൾക്കും എനിക്കും ഇടയിൽ പെയ്തിരുന്ന മൗനം പോലും എന്നെ അഗാധമായി വെറുത്തു കാണണം .
അല്ലെങ്കിൽ അവളാൽ വെറുക്കപ്പെടാനുള്ള അർഹത പോലും എനിക്കില്ലായിരുന്നൊ? ആര്യമാവിനെ
സ്നേഹിച്ച കുറ്റത്തിന് സൂര്യകാന്തിയെ പുച്ഛിച്ച ലോകം ഒരിക്കലും പറഞ്ഞു മോഹിപ്പിച്ച
ആര്യനു നേരെ വിരൽ ചൂണ്ടിയിട്ടില്ല. ആര്യദേവനോ തന്റെ തീക്ഷ്ണതയാൽ വാടി വീണ പൂവിൽ
ചവിട്ടി നിന്ന് അടുത്തതിനു നേരെ കൈ നീട്ടി. പക്ഷെ സൂര്യകാന്തികൾക്കു പകരം
പൂർണാചന്ദ്രന് വിധിച്ച നീലതാമരയെ മോഹിച്ച ദിവസം ,വാനിൽ ചുവപ്പു പടർത്തി പുതിയ പകലും
പുതിയ പുഷ്പവും തേടി മറ്റൊരു കോണിലേക്കു പോകാൻ തുനിഞ്ഞ പകൽ ഭൂമിദേവി ഭ്രമണം
അവസാനിപ്പിക്കുകയായിരുന്നു. മോഹനപ്രകാശത്തിൻ ചൂടിൽ ആത്മാവ് ദഹിച്ച പൂവിനെ തേടി
അലയാൻ വിധിക്കപ്പെട്ട സൂര്യനെ അറിയും മുമ്പേ അവളെ അറിയണം, ജീർണിച്ച മണ്ണിനിടയിൽ
വേരു പടർത്തി വിടരും മുന്നേ, അറുത്തു എടുക്കപ്പെട്ട
നീലതതാമര
“ആദി നിന്നോടാ പറഞ്ഞേ നിൽക്കാൻ..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പെണ്ണേ”
മുറ്റത്തെ ബഹളങ്ങൾ വക വെക്കാതെ ആതിര പൂമുഖതേക്ക് ഓടിക്കയറി
ഇടതു കയ്യിൽ പട്ടു പാവാട വാരിപിടിച്ചിരുന്ന അവളുടെ വലതു കയ്യിൽ ഒരു പൊതി
ഉണ്ടായിരുന്നു
അവളുടെ വേഗത്തിനൊപ്പം എത്താൻ പാഞ്ഞു വന്ന കല്യാണി പൂമുഖത്തേക്ക് ഇറങ്ങിയ സുചിത്രയെ
ആണ് വന്നു തട്ടിയത്
അവരുടെ മുഖത്തു പടർന്ന രൗദ്രഭാവത്തിൽ പകച്ച അവൾ പെട്ടെന്ന് നിന്നു
” എങ്ങടെ കുട്ട്യോളെ ഈ പാച്ചില്?സർവതും തട്ടി മറികുല്ലോ”
കല്യാണി മറുപടി പറയാതെ താഴേക്കു നോക്കി നിന്നതെ ഉള്ളു
“എവിടേലും പോയാച്ച സന്ധ്യ നേരത്തതാണോ തിരിച്ചു വരണേ?”
“അതു …വല്യമ്മേ ..ഞാൻ…”
” കുട്ടിയെ ഇവിടെ എത്ര നേരായി അന്വേഷിക്കുണു.. എന്താ ഇവിടെ നടക്കാൻ പോണെന്നു
നിശ്ചയല്ല്യന്ന ഉണ്ടോ ..ചെല്ലാ ..പോയി തയാറായി പൂജയ്ക്ക് വന്നോളൂ” കല്യാണിയുടെ
കയ്യിലെ താലം വാങ്ങി സുചിത്ര മുറ്റത്തേക്ക് ഇറങ്ങി
ഏതു നേരത്തതാണോ ആ പെണ്ണിനേയും കൊണ്ട് അമ്പലത്തിൽ പോവാൻ തോന്നിയത് .
ഹരിയേട്ടനെ കണ്ട കാര്യം ഇപ്പൊ തറവാട് മുഴുവൻ പറഞ്ഞു കാണും
എത്ര തവണ പറഞ്ഞത് ആണ് ഹരിയേട്ടനോട് വല്യമ്മ അറിഞ്ഞാൽ പ്രശ്നം ആവും എന്നു
നിന്റെ വല്യമ്മക് വട്ടാണത്രേ!
വട്ട!!
വല്യമ്മ അറിയാതെ ഒരു കാറ്റു പോലും കണിമംഗലത് വീശില്ല
അത്രമാത്രം പ്രൗഢഗംഭീരയാണ്
കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനിക്കുന്നത് നടത്താനും അവരോളം ആജ്ഞാശക്തി വേറെ
ആരിലാണു ഉള്ളത്
അമ്മയും ചിറ്റമമമാരും ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങിയ കാലത്തു ആ പഴയ അംബാസിഡർ കാറിൽ
അവർ വന്നിറങ്ങിയിരുന്ന കാഴ്ച
ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരും
എത്രയോ തവണ കണ്ണാടിക്കു മുന്നിൽ വല്യമ്മയായി സങ്കല്പിച്ചിരിക്കുന്നു
തറവാട്ടിലെ മറ്റു പുരുഷാരങ്ങളും എന്തിനു നാട്ടുകാർ പോലും അവരുടെ അനുയായികൾ
ആയിരുന്നു എന്നതാണ് വാസ്തവം
അവരുടെ ദേവിസങ്കൽപ്പം
കിരീടവും ചെങ്കോലും ഇല്ലാത്ത റാണി
ഓർമ വച്ച കാലം തൊട്ടേ അവർ തന്റെ ആരാധനപാത്രമായിരുന്നു എന്നു ഹരിയേട്ടനുണ്ടോ
അറിയുന്നു!
അങ്ങനെയുള്ള വല്യമ്മക്ക് വട്ടാണെന്നു
തനിക്കു ചിരിയാണ് വന്നത്
ഹരിയേട്ടൻ എന്തൊക്കെ കാണാൻ ഇരിക്കുന്നു
കല്യാണി തിരക്കിട്ടു പടികൾ ഓടി കയറി
മുറിയിലെ അട്ടഹാസം പുറത്തു നിന്നെ കേൾക്കാം
ഈ പെണ്ണ് എല്ലാം കുളമാക്കിയത് തന്നെ
വള്ളി പുള്ളി വിടാതെ എല്ലാം ചെന്നു വിളമ്പിക്കാണും
അവൾ മുറിയിലേക്കു നടന്നു
ചെറിയമ്മമാരുടെയും അമ്മാവന്മാരുടെയും മക്കളും അവരുടെ മക്കളും മരുമക്കളും അടക്കം ഒരു
പടയ്ക്കുള്ള ആളുകൾ ഉണ്ട് അകത്തു
“വന്നല്ലോ കള്ളി കല്യാണി” ആതിര മുഖം പൊത്തി ചിരിച്ചു
“ടി പെണ്ണേ വെറുതെ അനാവശ്യം പറയരുത്” കല്യാണിയുടെ മുഖം ചുവന്നു
“ഓഹ് അനാവശ്യം കാണിക്കാം പറയുമ്പോൾ ആണ് പ്രശ്നം”
കല്യാണി വളരെ ദയനീയമായി ആതിരയെ നോക്കി
വെളിവില്ലാതെ ഇവൾ വല്ലതും വിളിച്ചു പറഞ്ഞാൽ തീർന്നു കഥ
” അറിയണോ എന്തിനാ ഇന്ന് അമ്പലത്തിൽ പോയത് എന്നു” ആതി തിരിഞ്ഞു എല്ലാവരെയും നോക്കി
ചോദിച്ചു
“ദാ … ഇതിനു വേണ്ടി ആണ്”
അവൾ കയ്യിലെ പൊതി വിടർത്തി
വാഴയിലയിൽ വാടിയ ഒരു നീലതാമര
“ഏഹ് നീലത്താമര വിടർന്നു ?” ശില്പയ്ക്ക് ആകെ കൗതുകം
“താടി നോക്കട്ടെ “
“കണ്ടോ എല്ലാവരും കണ്ടോ .. ചെന്ന ഉടനെ ശാന്തി ചേച്ചിയെ ഏല്പിച്ചതാ … ദീര്ഘസുമംഗലി
ആയിരിക്കാൻ” ആതിര വീണ്ടും കുലുങ്ങി ചിരിച്ചു
“അതെന്തു സാധനം ആ ചേച്ചി” ഏഴു വയസുകാരൻ അരുണിനു സംശയം
“എടാ പൊട്ടാ അവളുടെ കേട്ട്യോൻ കൊറേ കാലം ജീവിക്കാൻ “
മുറിയിൽ ആകെ ഒരു കൂട്ട ചിരി ഉയർന്നു
കല്യാണിയുടെ മുഖം ചുവന്നു എങ്കിലും അവൾ ആതിരയെ നോക്കി നെടുവീർപ്പിട്ടു
ഹരിയേട്ടനെ കണ്ട കാര്യം പറയാൻ തോന്നിച്ചില്ലലോ
“കല്യാണപെണ്ണേ ….”
ഇതാരപ്പ കേട്ടു പരിചയം ഇല്ലാത്ത ഒരു ശബ്ദം
തിരിഞ്ഞു നോക്കും മുൻപ് ആരോ പിന്നിലൂടെ വന്നു കണ്ണു പൊത്തി
ഒരുവിധപ്പെട്ട എല്ലാവരെയും ഇപ്പൊ കണ്മുന്നിൽ കണ്ടു ക്വഴിഞ്ഞതാണ്
വേറെ ആരാണ്
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ
“ശെടാ ഇത്ര പെട്ടെന്ന് മറന്നോ എന്നെ ?”
ആരാണെന് അറിയാൻ ഉള്ള ആകാംക്ഷയിൽ കല്യാണി തിരിഞ്ഞു
“എടാ മനു നീയോ”
“അതേ ഞാൻ തന്നെ”
മുറിയിൽ ആകെപ്പാടെ ഒരു ആരവം
“ഹേയ്.. കൂൾ ഡൗണ് ഗയ്‌സ്..”
മനു കുട്ടികളെ വകഞ്ഞു മാറ്റി കട്ടിലിലേക് ഇരുന്നു
“നീ വരില്ലെന്ന് ആണല്ലോ ചെറിയച്ചൻ പറഞ്ഞതു?” അഖിലിന് സംശയം
“പുള്ളി അങ്ങനെ ആണോ നിങ്ങളോടു പറഞ്ഞതു”
“തമാശ കള മനു കാര്യം പറ “
“ഞാനിങ്ങനെ കാശി രാമേശ്വരം വഴി ഗോവയിലെ ബാഗാ ബീച്ചിൽ ഒരു സിപ്പും എടുത്തു
ഇരിക്കുമ്പോ ആണ് ഡാഡി വിളിച്ചു ഇങ്ങു വന്നില്ലെങ്കിൽ മുട്ടുകാലു ഞാൻ തല്ലി ഒടിക്കും
എന്നൊരു ഭീഷണി. പിന്നെ ഒന്നും നോക്കിയില്ല .. നെസ്റ് ട്രെയിൻ പിടിച്ചു ഈ താമരശ്ശേരി
ചുരതത്തിലൂടെ ആനവണ്ടി കയറി ഒടുക്കം ദാ ഹിയർ അയാം”
“അപ്പൊ നി എന്റെ കല്യണം കൂടാൻ ഇഷ്ടപെട്ട വന്നത് അല്ല …” കല്യാണി മുഖം തിരിച്ചു
” തിരക്കല്ലേ ചേച്ചി നിന്നു തിരിയാൻ സമയം ഇല്ല ..”
“ഓഹ് ബാംഗ്ലൂർ നിന്റെ തലവഴി ആണല്ലോ ഓടുന്നത് ..ഒരുപാട് തള്ളല്ലേ “
“എടാ ഉണ്ണി തെണ്ടി നി എനികിട്ടു താങ്ങല്ലേ”
“എന്റെ മനുവേട്ടാ നിങ്ങൾക് ഇടക്ക് എങ്കിലും ഈ വഴി ഒക്കെ വന്നുടെ.. എത്ര നാളായി”
“അതിനല്ലെടി ആദികുട്ടി ഞാൻ ഇപ്പൊ വന്നത് ഇനി ദാ ഇവളെ കെട്ടിച്ചു ഒന്നു പെറ്റിട്ടെ
ഞാൻ തിരിച്ചു പോവുന്നുള്ളൂ “
“എന്നാൽ പറ നിന്റെ ബാംഗ്ലൂർ വിശേഷങ്ങൾ “
“അതിനൊക്കെ സമയം കിടക്കുവല്ലേ ഏട്ടത്തി..” മനു കട്ടിലിൽ നിന്നു എഴുന്നേറ്റു “ബൈ ദി
വേ എനിക്കു ഈ ഡ്രസ് ഒക്കെ ഒന്നു മാറണം ആയിരുന്നു… എന്നിട്ടാവാം ബാക്കി കഥയോ പാട്ടോ”
“എന്നാ നീ വാ മോനെ” ഉണ്ണി എഴുനേറ്റു പുറത്തേക്കു നടന്നു
പിന്നാലെ മനുവും
പോകുന്ന വഴി മുഴുവൻ ഉണ്ണി എല്ലാവരോടും ചിരിച്ചു സംസാരിച്ച് കൊണ്ടിരുന്നു
മനു ആകട്ടെ നന്ദന്റെ മകൻ എന്നു പറഞ്ഞു പറഞ്ഞു പറഞ്ഞു മടുത്തു
നിനക്കു ഇവിടെ ഇത്രെയും പരിച്ചയാക്കാരോ എന്നു മനു അത്ഭുദപ്പെട്ടു
“ഏതു ഗുദാമിൽ ആട മുറി?നടന്നു പരിപ്പ് ഇളകി “
“നീ അവിടെ പെണ്പിള്ളേരുടെ പുറകെ നടക്കുന്ന അത്രെയും ഇല്ല എന്റെ മനുവേ.. ഓഹ്
എന്തായിരുന്നു ഡീസെൻസി ലിയാണർഡോ തോറ്റു മറിനിൽക്കും തന്തപ്പടി എന്നല്ലാതെ
വിളിക്കാത്ത അങ്ങേര് എന്നാടാ ഡാഡി ആയതു”
” പോടാ പോടാ ഊതല്ലേ നീ വന്നപ്പോ തൊട്ടു തുടങ്ങിയത് ആണ് …എന്തു നടപ്പാദ ഇത്
..ഇതറിഞ്ഞിരുന്നുവെങ്കി ഞാൻ വല്ല ഓട്ടോ ആയി വന്നേനെ അറ്റം വരെ പോവാൻ”
“മോനെ ആറായിരം സ്ക്വയർ ഫീറ്റ് ആണ് ഈ തറവാട് ..ഓട്ടോ അല്ല പ്രൈവറ്റ് ജെറ്റ് ഇറകിയലോ
എന്ന എന്റെ ആലോചന ..” ചിരിച്ചുകൊണ്ട് ഉണ്ണി തുടർന്നു “അല്ല നിനക്കു ഇതൊന്നും ലവലേശം
പോലും ഓർമ ഇല്ലേ മനു”
“ഞാൻ ഇവിടെ ഇതിനു മുൻപ് വരുമ്പോ പതിനഞ്ചു വയസ്സോ മറ്റോ ഉള്ളു മൈരേ .. പന്ത്രണ്ട്
കൊല്ലം കഴിഞ്ഞു ..എന്തു ഓർക്കാനാ”
“നിന്നെ ഞാൻ വിളിക്കുന്നത് അല്ലെ ഞാൻ ഇങ്ങോട്ടു വരുമ്പോ ഒക്കെ? അഹങ്കാരം
അല്ലാതെന്ത്”
“നിനക്കു ഇവിടെ നിന്റെ മറ്റവൾ ഉണ്ട് ശിൽപ.. ഞാൻ ആരെ ഊമ്പാൻ ആണ് ഇവിടെ വന്നു ?”
“നിന്റെ മുറപ്പെണ്ണ് ഇല്ലേ ഗായത്രി.. നീ വന്നപ്പോഴേ മുഖം ചുവന്നല്ലോ…
കണ്ടിലായിരുന്നോ ” ഉണ്ണി തിരിഞ്ഞു കണ്ണു ചിമ്മി കാണിച്ചു
“ആ പെണ്ണിനെ ഞാൻ മര്യാദക് കണ്ടിട്ടു പോലുമില്ല ..ആൻഡ് നോട് ആൻ ഇൻട്രസ്റ്റിംഗ് തിങ്
..അതുമല്ല ഈ മുറപ്പെണ്ണ് കളീഷെ ഒക്കെ നീ കൊണ്ടു നടന്നാ മതി “
“ഓ തമ്ബ്ര..അപ്പൊ മോനെ ദേ ഇതു തന്നെ മുറി ..”
ഉണ്ണി വാതിൽ തുറന്നു അകത്തെക്കു കയറി
“മ്മ നൗ ദിസ് ഇസ് ഇൻട്രസ്റ്റിംഗ്” മുറിയിലെ ചുവർ ചിത്രത്തിലാണ് മനുവിന്റെ
കണ്ണുടക്കിയത്
“.. നഗ്നയായ സ്ത്രീയെ .” മനു ഒന്നു നിർത്തി”.വാട് ഇസ് ഇറ്റ്‌സ് മലയാളം ഉണ്ണി …..”
“എന്തിന്റെ” ലൈറ് ഇട്ടു കൊണ്ട് ഉണ്ണി തിരിഞ്ഞു
“യെപ്പ്.. ഭോഗിക്കുക ..അല്ലെ …?” മനു ചുവർ ചിത്രത്തിലെ നഗ്നതയിലൂടെ വിരൽ ഓടിച്ചു
“വലിച്ചു ഊറ്റാതേടാ ..ഇങ്ങനെ ഒക്കെ നോക്കുന്ന കണ്ടാൽ തെറി വരുന്ന വഴി അറിയില്ല.. ഈ
ടൈപ്പ് സാധങ്ങൾ ഇവിടെ ഒരുപാട് ഉണ്ട്..നീ ഒരു കാര്യം ചെയ്യി ഇതുപോലെ ഒന്നു അങ്ങു
വരയ്ക്കു ..വലിയ പിക്കാസോ അല്ലെ നി “
“ന്നിട്ട എന്തിനു നിന്റെ കൺസൾട്ടെഷൻ റൂമിൽ വെക്കാനോ രോഗികൾക്ക് കാണാൻ..?”
“അല്ലെടാ നമുക്കു ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ ഇടാം.. നന്നായിരിക്കും”
“വരയ്ക്കുന്നുണ്ട് ഒന്ന് ഞാൻ.. ലൈവ് മോഡലിനെ വച്ച് .ലൈക്ക് രാജ രവി വർമ്മ “
“നെ വരക്കോ വരക്കാതെ ഇരിക്കൂ ചെയ്യി..ഗോവന്നു വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലേ നീ
ഒരു ഫെനി എങ്കിലും” ഉണ്ണി മനുവിന്റെ ബാഗ് വലിച്ചു തുറന്നു
“എടാ ഡോക്ടർ തെണ്ടി..വലിച്ചു നിന്റെ ശ്വാസകോശം സ്പോഞ്ജ് പോലെ ആക്കാതെ..”
“സാധനം ഉണ്ടോ ..ഇല്ലെങ്കി ഇപ്പൊ ഇറങ്ങിക്കോണം”
ലാപ് ബാഗിൽ ഉണ്ടെടാ …നല്ല ഒന്നാംതരം മഷ്..”
ഉണ്ണി വളരെ പ്രതീക്ഷയോടെ ബാഗിൽ നിന്നു എല്ലാം വലിച്ചു പുറത്തിടാൻ തുടങ്ങി
“നശിപ്പിക്കാതെ തപ്പെടാ” മനു ഷർട്ട അഴിക്കുന്നതിനിടയിൽ പറഞ്ഞു” എന്റെ ഡ്രോവിങ്
സെറ്റ് ഒക്കെ ഉള്ളതാണ്..”
ഉണ്ണി തിരച്ചിലിനോടുവിൽ ഒരു പൊതി വലിച്ചെടുത്തു
“ആഹാ..ക്രെഷ്ഡ് ആണല്ലോ ..സെറ്റാക്കട്ടെ മച്ചാനെ “
“നീ കത്തിക്കേടാ …” മനു ജാക്കറ്റും ടി ഷർട്ടും ഊരി സ്റ്റാൻഡിൽ ഇട്ടു ബെഡിലേക്കു
ഇരുന്നു
“എന്നാലും നീ ഒന്നും കാണാതെ ഇപ്പൊ ഇങ്ങോട്ടു വരത്തില്ല എന്നു എനിക് അറിയാം.. ഞാൻ
പോരുന്നതിന്റെ അന്ന് വരെ വരുന്നില്ല എന്നു പറഞ്ഞ നി ഇപ്പൊ എന്തേ ” ഉണ്ണി പേപ്പർ
ചുരുട്ടുന്നതിനിടെ തിരിഞ്ഞു ചോദിച്ചു
മനു മറുപടി ആയി ഒന്നു ചിരിക്കുക മാത്രം ആണ് ചെയ്തത്
“എന്താടാ നീ ആ ഹിന്ദിക്കാരിയെയും വിട്ടോ ” ഉണ്ണി വലിച്ചു ഒരു പുക വിട്ടുകൊണ്ട്
മനുവിന് നീട്ടി
“ഏത് …ദീപികയോ .. അവളെയൊക്കെ എപ്പോഴേ മടുത്തു..”
“നിന്നെ സമ്മതിക്കണം. മോനെ ഓരോ ആഴ്ച ഓരോന്നു ! ഓഹ് വല്ല സിഫിലിസും പിടിക്കും കണ്ണു
കിട്ടിയിട്ട്”
“അതിമോഹം ആണ് ഉണ്ണി അതിമോഹം . ഞാൻ പ്രൊഫെഷനൽ പ്ലേയർ ആണ് ..”
“നിനക്കു ഇതൊക്കെ എങ്ങനെ സാധിക്കുനന്നെടാ ഉവ്വെ” ഉണ്ണി പുകച്ചുകൊണ്ട തന്നെ കട്ടിലിൽ
വന്നിരുന്നു
“സോ സിംപിൾ.. കഴിവ് എന്നു പറയും ഇറ്‌സ് എ ടാലന്റ് ബോയ്!”
മനു ഇരുത്തി ഒന്നു വലിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു
പിറ്റേന്ന് രാവിലെ വാതിലിൽ നിർത്താതെ ഉള്ള മുട്ടു കേട്ട് ആണ് മനു ഉണർന്നത്
ഉണ്ണി ഇതൊന്നും അറിയാതെ തൊട്ട് അപ്പുറത്തു കിടക്കുന്നു
ബോക്സർ മാത്രം ഇട്ടിരുന്ന കൊണ്ട് ആരാ എന്നു മനു വിളിച്ചു ചോദിച്ചു
“ഞാനാടാ നിന്റെ ചേച്ചി “
കോട്ടുവായിട്ടു കൊണ്ട് മനു എണീറ്റു വാതിൽ തുറന്നതും പൂജയുടെ അഞ്ചു വയസുകാരൻ മകൻ
ആയുഷ് അകത്തേക്ക് ഓടി കയറി
” ഈ കുരിപ്പും ഉണ്ടായിരുന്നോ..ആഹാ ചേച്ചികുട്ടി സാരി ഒക്കെ ഉടുത്ത ആണല്ലോ “
“നല്ല ഫോമിൽ ആയിരുന്നു എന്ന് തോന്നുന്നു” പൂജ മുഖം ചുളിച്ചു കൊണ്ട് കട്ടിലിലേക്ക്
നോക്കി
അപ്പോഴേക്കും ആയുഷ് ചാടി ഉണ്ണിയുടെ പുറത്തു കയറിയിരുന്ന ഉണ്ണിയെ എണീപ്പിചിരുന്നു
“മോർണിംഗ് ചേച്ചി”
“ദേ അവിടെ കാണിക്കുന്ന സ്വഭാവം ഇവിടെ വന്ന് എടുത്താൽ ഉണ്ടല്ലോ .. രണ്ടിനെയും
പറപ്പിക്കും ..ഓർത്തോ”
“എന്റെ ചേച്ചി ഗോവ പോയി വന്നതിന്റെ ഒരു ആഘോഷം ഒരേ ഒരു പഫ്.. അത്രേ ഉള്ളു ” ഉണ്ണി
കണ്ണു തിരുമ്മി എണീറ്റു
“ഉവ്വ് അത് കാണാനും ഉണ്ട് .. വേഗം കുളിച്ച് രാജകുമാരന്മാർ താഴേക്ക് ഇറങ്ങിക്കോ ..
ഇവിടെ കുറെ ആവശ്യങ്ങൾ ഒക്കെ ഉണ്ട് ..കിടക്കുന്നു വെയിൽ അടിക്കുന്ന വരെ ..വാടാ
ഇങ്ങോട്ട് .” പൂജ ആയുഷിനെയും വലിച്ചു താഴേക്കു ഇറങ്ങി
“ചേച്ചി രാവിലെ കലിപ്പ് ആണല്ലോ “
“നി വന്നല്ലേ ഉള്ളു മോനെ.. ഇന്നലെ വരെ എന്റെ തന്തയും നിന്റെ തന്തയും കൂടി
എന്നെക്കൊണ്ട് ആയിരുന്നു അടിമപ്പണി ..ഇപ്പോ കൂട്ട ആയി എനിക്ക് ..സമാധാനം ആയി..”
ഉണ്ണി അലമാര തുറന്നു കുളിച്ചു മാറാൻ ഉള്ള ഡ്രസ് എടുത്തു ബാത്റൂമിലേക്ക് കയറി
ഉണ്ണിയുടെ കൂടെ താഴേക്ക് ഇറങ്ങുമ്പോൾ ആണ് തറവാട്ടിൽ കല്യാണം ഇത്രേ വലിയ ആഘോഷം
ആണെന്ന് മനു അറിയുന്നത്
ഒരു ജാഥ നടത്താൻ ഉള്ള ആളുകൾ അവിടെ ഉണ്ട്
ദാസും ഫാമിലിയും ബാംഗ്ലൂർ ബേസ്ഡ് ആയിരുന്നത് കൊണ്ട് ചടങ്ങുകളും അവിടെ ആയിരുന്നു
ഇല്ലെങ്കിൽ ചേച്ചിയുടെ കല്യാണവും ഇവിടെ ആയിരുന്നു നടക്കേണ്ടിയിരുന്നത്
അതിന്റെ ഒരു കുശുമ്പ് അവൾക്കുണ്ടോ എന്നൊരു സംശയവും ഉണ്ട്
“ആഹ് നീ എപ്പൊ വന്നു? ” ഹാളിൽ അലങ്കാരപണികളുടെ മേൽ നോട്ടത്തിൽ ആയിരുന്നു മാധവമേനോൻ
… ഉണ്ണിയുടെ അച്ഛൻ ..
കൂടെ മനുവിന്റെ അമ്മയും ചെറിയമ്മയും
“ഇന്നലെ എത്തി ചെറിയച്ചാ ..”
“നി ഒരുപാട് നാളുകൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്”
“അതെങ്ങനെയ മാധവേട്ട.. അവന് എന്തു പറഞ്ഞാലും തിരക്ക് അല്ലെ ..അല്ലെടാ ?”
“ഈ അമ്മ ചുമ്മാ പറയുന്നതാ “മനു അമ്പികയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചെറിയമ്മയെ
നോക്കി ചിരിച്ചു പരിചയം പുതുക്കി
“ഇവാൻ ഇടക്ക് എങ്കിലും വന്നിട്ടു പോവും.അവന്റെ കൂടെ നിനക്കും വന്നുകൂടെ?” ഉണ്ണിയുടെ
‘അമ്മ മനുവിനെ നോക്കി
മനു ഉണ്ണിയെ നോക്കി അർത്ഥം വച്ച ഒന്ന് ചിരിച്ചു
ഇവൻ വരുന്നതിനു ദുരുദ്ദേശം ഉണ്ട് എനിക്കതില്ലല്ലോ
“ഏതായാലും നീ വന്നത് നന്നായി..നീ പൂമുഖത്തേക്ക് ചെന്നോളൂ ഏട്ടൻ അവിടെ ഉണ്ട് “
മനു പൂമുഖത്തേക്ക് നടന്നു
ഒരു കല്യാണവീടിന്റെ എല്ല തിരക്കുകളും അവിടെ കാണാൻ ഉണ്ടായിരുന്നു
അച്ഛനും വല്യമ്മയും പൂമുഖത്ത് നിന്നു കാര്യമായ സംസാരത്തിലാണ്
അതാണ് വല്യമ്മ എന്നു ഉണ്ണി ആണ് അവനോട് പറഞ്ഞതു
സുചിത്ര അവനു പുറം തിരിഞ്ഞു നിന്നിരുന്നത് കൊണ്ട് അവനു അവരെ കാണാൻ
പറ്റുന്നുണ്ടായില്ല
അച്ഛനെയും അമ്മാവന്മാരെയും അടക്കിനിർത്താൻ പോന്ന വല്യമ്മയെ കാണാൻ ഉള്ള ആകാംക്ഷയിൽ
അവൻ എത്തി വലിഞ്ഞു നോക്കി
331500cookie-checkഅവൻ എന്തോ പരതുക ആണെന്ന് അവൾക്കു മനസിലായി 1