അവൻ എന്തോ പരതുക ആണെന്ന് അവൾക്കു മനസിലായി 2

“മനു ഇങ്ങോട്ടു വരൂ..” അവനെ കണ്ട മാത്രയിൽ നന്ദൻ ,അവന്റെ അച്ഛൻ അവനെ വിളിച്ചു

“ഇവനെയും ഉണ്ണിയേയും വിടാം കുട്ടികളുടെ കൂടെ ..”

സുചിത്ര അവനെ നോക്കി ഗൗരവം വിടാതെ ഒന്നു പുഞ്ചിരിച്ചു..

“സുഖം ആയിരിക്കുന്നൊ മനു ? “

മനു അവരെ കണ്ട അത്ഭുദം കൂറി നിന്നു പോയി എന്നതാണ് വാസ്തവം

ബാഹുബലിയിലെ രമ്യ കൃഷ്ണനെ പോലെ ഒരു ലക്ഷണമൊത്ത പെണ്ണ്

ഇവരെ എങ്ങനെ അനുസരിക്കാതെ ഇരിക്കും

മുഖത്തു തന്നെ ഉണ്ട് ആ ആജ്ഞാഭാവം

അവൻ അവരെ നോക്കി തലയാട്ടി

മനുവിനെയും കൂട്ടി കല്യാണിയെ അമ്പലത്തിലേക്ക് അയക്കാൻ ആയിരുന്നു നന്ദൻ അവരെ
വിളിച്ചത്

ഉണ്ണിയെ മാല എടുക്കാനും മറ്റുമായി അയച്ചു

തമാസിക്കരുത് എന്നു പ്രത്യേകം പറയാനും അയാൾ മറന്നില്ല

ടാർ ചെയ്ത നാട്ടു വഴിയിലൂടെ സിറ്റി പൊടി പറത്തി പാഞ്ഞു

“ചേച്ചി …നമ്മുടെ വല്യമ്മ ഇല്ലേ പുള്ളി എന്താ കല്യാണം ഒന്നും കഴിക്കാഞ്ഞത്?”

“നീ ഇപ്പോഴാണോ അതൊക്കെ അന്വേഷിക്കുന്നെ?”

“അതല്ലന്നെ.. എനിക് ഓർമ ഇല്ല “

“പണ്ട് …വളരെ പണ്ട് ആണേ.. വല്യമ്മ കുട്ടി ആയിരിക്കുമ്പോ .. അച്ഛമ്മയെ പതായത്തിൽ
വച്ചു പാമ്പു കൊത്തി..അതോടെ ആള് നീലിച്ചു ഒറ്റ വീഴ്ച..കൊത്തിയ പാമ്പിനെ വച്ചു
മാത്രമേ വിഷം ഇറക്കാൻ പറ്റു എന്നു വൈദ്യർ പറഞ്ഞതോടെ എല്ലാവരും പത്തായം മുഴുവൻ
അരിച്ചു പെറുക്കി ..ഏഹേ പാമ്പിന്റെ പൊടി പോലും ഇല്ല ..അന്ന് വല്യമ്മക്ക് എട്ടോ
പത്തോ വയസ് ഉള്ളു .. അച്ഛച്ഛനോട് വല്യമ്മ പറഞ്ഞു നീലതതാമരയുടെ തണ്ടു പിഴിഞ്ഞു
ഒഴിച്ചാൽ വിഷം ഇറങ്ങും എന്നു “

“ആണോ ” മനുവിന് അത്ഭുദം ആയി

“ഹാ നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് ..ഇടക്ക് കേറാതെ “

“എന്നിട്ട്?”

“വല്യമ്മ ചെറുത് അല്ലേ ..അച്ഛച്ഛൻ അതു കേട്ട ഭാവം നടിച്ചില്ല .. പുള്ളിക്കാരി എന്താ
ചെയ്തത് അമ്പപകുളത്തിൽ ഇറങ്ങി താമര പറിച്ചുകൊണ്ട് തറവാട്ടിലേക്ക് വന്നു..”

“ആണോ”

“അതല്ല രസം..വല്യമ്മ താമര ആയി വന്നതിനു പുറകെ അത്രെയും നേരം തപ്പിയിട്ടു കിട്ടാത്ത
ആ പാമ്പും ഇറങ്ങി വന്നു.. നല്ല ഒന്നാംതരം മൂർഖൻ .. പാമ്പ് കൊത്തിയ വിഷം തിരിച്ചു
എടുത്തു പോയതിനു പിന്നാലെ വല്യമ്മ താമരതണ്ടു മുറിച്ചിട്ടപ്പോൾ ഉടനെ അച്ചമ്മ കണ്ണു
തുറന്നുവത്രെ”

“അതുകൊണ്ടാണോ കല്യാണം കഴിക്കാഞ്ഞത്?”

“അതു കൊണ്ടല്ല പൊട്ടാ..അമ്പലകുളത്തിലെ താമര പാർവതി ദേവിയുടേത് ആണ്. നടയിൽ നാണയം
വച്ചു വഴിപാട് കഴിച്ചു പ്രാർത്ഥിച്ചിട്ടു താമര വിരിഞാൽ മാത്രമേ അവകാശികൾക്കു
കൊടുക്കൂ ..അല്ലാതെ വിരിയുന്ന താമര ദേവിക്ക് പൂജ നടത്തണം എന്നാണ് “

“തണ്ട് അല്ലെ എടുത്തത് താമര ഒന്നും ചെയ്തില്ലലോ ” മനു അമ്പലത്തിനു മുന്നിൽ വണ്ടി
നിറുത്തി

കല്യാണി ഡോർ തുറന്ന് ഇറങ്ങി

“ബാക്കി പറഞ്ഞിട്ടു പോ .”

“ഒരു അരമണിക്കൂറിനുള്ളിൽ വരാം..നീ കേറുന്നില്ലലോ”

ഇല്ലെന്നു മനു തലയാട്ടി

കല്യാണി വരും വരെ മനുവിന് സ്വസ്ഥത ഉണ്ടായില്ല

എന്തായിരിക്കാം സംഭവിച്ചത് എന്ന അറിയാൻ ഉള്ള ആകാംഷ അവനെ വല്ലാതെ പിടികൂടിയിരുന്നു

അക്ഷമനായി വാച്ചിൽ നോക്കി കൊണ്ടിരുന്ന മനുവിനെ കണ്ടു ചിരിച്ചു കൊണ്ട് ആണ് കല്യാണി
കാറിൽ കയറിയത്

“ചേച്ചി… ബാക്കി..”

“അങ്ങനെ താമര പറിച്ചവരാരും പിറ്റേന്ന് വെളുപ്പിക്കാറില്ല മനു..എല്ലാവരും വല്യമ്മ
മരിക്കും എന്നു കരുതി പ്രാർത്ഥനയും മന്ത്രങ്ങളും ആയി ഇരുന്നു ..പക്ഷെ ഒന്നും
സംഭവിക്കാത്ത പോലെ വല്യമ്മ പിറ്റേന്ന് എഴുനേറ്റു”

“കാര്യം ആയിട്ടും? “

“നിനക്കു വല്യമ്മയെ കാണുമ്പോൾ ഇതൊക്കെ തമാശ ആണെന്ന് തോന്നുന്നുണ്ടോ”

മനുവിന് ഉത്തരം ഉണ്ടായിരുന്നില്ല

കല്യാണി തുടർന്നു

“പിറ്റേന്ന് പുലർച്ചെ തന്നെ മേപ്പാടാൻ തറവാട്ടിൽ എത്തി.. വല്യമ്മ ദേവിയുടെ അവതാരം
ആണെന്ന് അദേഹത്തിന് വെളിപാട് കിട്ടിയത്രെ, ഉടനെ വല്യമ്മയെ ദേവിസങ്കല്പം ആയി
പ്രതിഷ്ഠിക്കണം എന്നു ആവശ്യപ്പെട്ടു.. അന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ചു വല്യമ്മയെ
ദേവി ആക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. മുപ്പതു വർഷങ്ങൾക്കു ശേഷം മറ്റൊരു
ദേവിസങ്കല്പം ഉണ്ടാവുന്നത് വരെ തറവാടും അമ്പലവും വിട്ടു പുറത്തിറങ്ങാതെ തന്നെ
കണിമംഗലം വല്യമ്മയുടെ കാൽകീഴിൽ വരും എന്ന് പ്രവചിച്ചിരുന്നു ..അതു സത്യം
ആയില്ലേ..അവർ അറിയാതെ എന്തെങ്കിലും ഇവിടെ നടക്കുന്നുണ്ടോ?

“അതല്ല ചേച്ചി ദേവി ആയി പ്രതിഷ്ഠിച്ചാൽ കല്യാണം കഴിച്ചു കൂടെ?”

“ദേവിസങ്കല്പം പരിശുദ്ധമാണ്.. അന്യപുരുഷന്റെ നോട്ടം പോലും ഏൽക്കാത്ത കന്യക .. “

“ഓഹ് ..ഡാർക്ക് “

“ഇവിടെ എല്ലാവരും അങ്ങനെ ആണ് വിശ്വസിക്കുന്നത് മോനെ..”

“അപ്പൊ വല്യമ്മ പുറത്തു ഇറങ്ങിയിട്ടെ ഇല്ല?”

” നീ കുളക്കടവ് കഴിഞ്ഞു ഊട്ട് പുര കണ്ടിരുന്നോ?

“ശ്രെദ്ധിച്ചില്ല..”

“അതിനടൂത്ത് ഒരു ചെറിയ നാലുകെട്ട് ഉണ്ട്.. അവിടെ ആണ് താമസിക്കുക .. പഠിപ്പിക്കാൻ
അവിടെ ആള് വരും .. ഭക്ഷണം വെയ്ക്കാനും കുളിപ്പിക്കാനും അടിച്ചുവാരനും ഒക്കെ
പ്രത്യേകം പരിചാരകർ ഉണ്ട്.അതിനകത്ത് ആയിരുന്നു മുപ്പതു വർഷം”

“മുപ്പതു വർഷമോ?”

“അതേ.. മുപ്പതു വർഷം.. ഓർക്കാൻ കൂടി വയ്യ പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് ആണ് അന്ന്
മേപ്പാടാൻ പറഞ്ഞത് അനുസരിച്ചു വല്യമ്മ പുറം ലോകം കാണുന്നത്.”

“അമിഷിന്റെ ഒക്കെ ഫിക്ഷൻ വായിക്കും പോലെ ഉണ്ട്”

“നീ ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു മനു..”

“ഇനിയും ഉണ്ടോ കഥകൾ?”

മനു കണിമംഗലതെക്കു കാർ ഓടിച്ചു കയറ്റി

വെയിൽ വീണു തിളങ്ങിയ തറവാട്ടു പേരു കൊത്തിയ കല്ലിലേക്ക് നോക്കി കല്യാണി ചിരിച്ചു

“ഒരുപാട്..രഹസ്യങ്ങളുടെ ഒരു കലവറ ആണ് കണിമംഗലം”

***********************************************************

“മനു…മനു.. എന്ത് ഉറക്കം ആ ഇതു എണീറ്റെ” പൂജ മനുവിനെ കുലുക്കി വിളിച്ചു
കൊണ്ടിരുന്നു

ഇവൾക്ക് രാവിലെ വാഴ കുലുക്കും പോലെ കുലുക്കാൻ വല്ല നേർച്ചയും ഉണ്ടോ
ശല്യം

ഉറക്കച്ചടവിൽ കണ്ണു തുറന്ന് മനു കണ്ടത് തന്റെ ബോക്സർ മാത്രം ഇട്ട മേനി കണ്ടു തല
താഴ്ത്തി ചിരിക്കുന്ന ഗായത്രിയെ ആണ്

മനു ഉടനെ പുതപ്പു വാരി ദേഹത്തേക്ക് ഇട്ടു ഇളിഭ്യനായി ചിരിച്ചു

അവൾക്കു കുറച്ചു വണ്ണം ഉണ്ടെന്നത് ഒഴിച്ചാൽ തരക്കേടില്ലാത്ത ഒരു ആനച്ഛന്ദം ഒക്കെ
ഉണ്ട്

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു

മനു ദേഷ്യത്തിൽ പൂജയെ നോക്കിയതും അവൾക്കു ചിരി പൊട്ടി
നി പൊക്കോ ഗായത്രി എന്നു പറഞ്ഞു അവൾ ഗായത്രിയെ താഴേക്ക് വിട്ടു

“എന്നായാലും അവൾ കാണേണ്ടത് അല്ലെ?”

“ആഹാ അതു നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?”

മനു എണീറ്റു ഷർട്ട് ഉടുത്തു

ഇനിയും ആരെങ്കിലും വന്നാലോ

“നിനക്കു അവളെ ഇഷ്ടായില്ല?”

പൂജ ചായയിൽ മധുരം ഇട്ട് അവനു നീട്ടി

“ആ തരക്കേടില്ല, അല്ല ഉണ്ണി എവിടെപ്പോയി അവൻ ശിൽപയുടെ കൂടെ ആയിരുന്നോ?”

“പതിയെ പറ ചെക്കാ..” പൂജ മനുവിന്റെ വാ പൊത്തി ” ഇതു ബാംഗ്ലൂർ അല്ല..അവൻ രാവിലെയെ
എണീറ്റു നിന്നെ വിളിച്ചപ്പോൾ നി എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറയുക ആയിരുന്നു
എന്ന് പറയുന്നുണ്ടായി..”

“അവനു വട്ടാണ്”

“കാര്യം പറ.. നിനക്കു അവളെ ഇഷ്ടായില്ലേ”

“വെരി ബാഡ് ആണ് സെലക്ഷൻ.. ഒരു സ്പാർക്ക് പോലും ഇല്ല”

“അതൊക്കെ വന്നോളും”

“എന്ന ചെക്കനെയും കണ്ടു പിടിക്കേണ്ടി വരും”

“നീ കളി പറയല്ലേ മനു”

“കളിയല്ല ചേച്ചി.. ഈ ടൈപ് നാടൻ കൊച്ചുങ്ങളെ ഒന്നും എനിക് താല്പര്യം ഇല്ല..ചുമ്മാ
ടൈം പാസ് പോലും”

“നിന്നോട് പറഞ്ഞു തുടങ്ങിയാ ഞാൻ നിന്നെ കുത്തി കൊല്ലേണ്ടി വരും.. കുളിച്ചു താഴേക്കു
വായോ..ഇന്ന് ഹരിയുടെ വീട്ടുകാർ വരും.ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്തുതീർക്കാൻ”

പൂജ സാരി മടക്കി കുത്തി എണീറ്റു വത്തിൽക്കളെക്കു നടന്നു

“ദാ വരാണ്.. ഈ ഡ്രസ് ഒന്നു എടുക്കട്ടേ” മനു ഡ്രെസ്സും തോർത്തും ഒക്കെ കയ്യിൽ
എടുത്തു

“നീ നടുമിറ്റത് ആണോ കുളിക്കാൻ പോവുന്നെ?”

“അല്ല കുളക്കടവിലക്ക്..കുളത്തിൽ ഒക്കെ കുളിച്ച ഓർമ പോലും ഇല്ല”

ആ എന്തെങ്കിലും ചെയ്യ് എന്നു പറഞ്ഞു പൂജ പുറത്തേക്കു പോയി

മനു വാച്ച് എടുത്തു നോക്കി

സമയം ആറാവുന്നെ ഉള്ളു

പൊരിഞ്ഞ തണുപ്പും

മനു കൈകൾ കൂട്ടി തിരുമ്മി കുളക്കടവിലേക്കു നടന്നു

ഊട്ടുപുരയ്ക്കു അടുത്ത ആണ് വിശാലമായ കുളക്കടവ്

കടവ് മാത്രം അല്ല കുളവും വിശാലമാണ്

നാലു മൂലയിലും കരിങ്കല്ല് കെട്ടി ഉയർത്തിയ കുളം

നാലെ ഉള്ളോ

അഞ്ചേന്ന് ആണ് ഓർമ

മനു ഷർട്ട് അഴിച്ചു നിലത്തേക്കിട്ടു

കുളത്തിലേക്കു ചാടാൻ ആയുംമുൻപ് കൂടിവരുന്ന കൊലുസ്സിന്റെ ശബ്ദം കേട്ട് അവൻ കാതോർത്തു

ഈ നേരത്തു ആരാ കൊലുസ്സിട്ടു നടക്കാൻ

ഇനി വല്ല യക്ഷിയും ആയിരിക്കുമോ

മനു പടവുകൾ കയറി മുകളിലേക്ക് നടന്നു

വെയിൽ വീണു തുടങ്ങിയതെ ഉള്ളു

മഞ്ഞു മാഞ്ഞിട്ടും ഉണ്ടായില്ല

തെളിഞ്ഞു വന്ന ആ രൂപം കണ്ട മനു വാ പൊളിച്ചു പോയി

പനങ്കുല പോലെ വിടർത്തിയിട്ട നനഞ്ഞ മുടി നെറ്റിയിലേക്കു വീണുകിടക്കുന്നു അതിനിടയിൽ
വീതിയിൽ വരച്ച കുറി

വിടർന്ന കണ്ണുകൾ ചിമ്മി അവൾ ആകാശത്തേക്ക് നോക്കി ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി
വിടർന്നു

വെയിൽ തട്ടുമ്പോൾ തിളങ്ങുന്ന പച്ച കല്ലുള്ള മൂക്കുത്തി

ഓറഞ്ച് നിറത്തിൽ ഉള്ള വലിയ ചുണ്ടുകൾക്കു ഭംഗി കൂട്ടുന്ന ഇടം പല്ല്

നീണ്ട കഴുത്തിലും ഉണ്ട് ചന്ദനം

ഒതുങ്ങിയ മാറിടത്തിനു മുകളിൽ അവയിലേക് ഇറങ്ങുന്ന ചാലിന് തൊട്ടു മുന്നിൽ മുറുക്കി
കെട്ടിയ മുലക്കച്ച മുട്ടിനു താഴേക്ക് ഇറങ്ങി കിടക്കുന്നു

ഗോതമ്പിന്റെ നിറം ഉള്ള കാലിൽ ചേർന്നു കിടക്കുന്ന കുഞ്ഞു മണികൾ ഉള്ള സ്വർണ കൊലുസ്സ

മനു ഇമചിമ്മാൻ ആവാതെ അവളെ നോക്കി നിന്നു

“നീ എന്താ ഇവിടെ”

കല്യാണി അടുത്തേക്ക് വന്നത് പോലും അവൻ അറിഞ്ഞില്ല

അവൾ അടുത്തു വന്നു മനുവിനെ തട്ടി വിളിച്ചു

“അതാരാ ചേച്ചി ?”

മനു ആ സ്ത്രീരൂപത്തിനു നേരെ വിരൽ ചൂണ്ടി

“ഇവിടെ നിക്കണ്ട മനു പോവാം..” കല്യാണി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു

“അതാരാ ?” മനു അപ്പോഴും ഒരു മാന്ത്രികവലയത്തിൽ ആയിരുന്നു

“അതു ..അതു.. രാധികയാണ്..”

“ഏതു രാധിക?” മനുവിന്റെ നെഞ്ചിടിപ്പ് കൂടി

“നീ അവളെ മറന്നോ മനു?”

മനു ഷർട്ട എടുത്തിട്ട് കുളിക്കാൻ നിൽക്കാതെ കല്യാണിയെ വലിച്ചു കൊണ്ട് ഓടി

“നീ ഇതെങ്ങോട്ടാ മനു ഈ ഓടുന്നെ”

മനു ഓടി മുറിയിലേക്ക ആണ് കയറിയത്

അലമാരയിൽ നിന്നു ബാഗ് പുറത്ത് എടുത്ത അവൻ സാധങ്ങൾ ഓരോന്നായി വലിച്ചു പുറത്തിടാൻ
തുടങ്ങി

ഒന്നും മനസ്സിലാവാതെ കല്യാണി അവനെ നോക്കി നിന്നു

അവൻ എന്തോ പരതുക ആണെന്ന് അവൾക്കു മനസിലായി

തുണികൾക്കിടയിൽ നിന്നു ഫയലെടുത്തു ഡ്രോയിങ് ഷീറ്റുകൾ ഓരോന്നായി അവൻ തിരക്കിട്ടു
മറിക്കാൻ തുടങ്ങി

പെട്ടെന്ന് നാലായി മടക്കിയ ഒരു ഷീറ്റ് കയ്യിൽ എടുത്തതും അവന്റെ മുഖം വിവർണ്ണമായി

ഓയിൽ പൈന്റിൽ വരച്ച ആ ചിത്രം അവൻ കല്യാണിക്കു നീട്ടി

ഒന്നും മനസിലാകാതെ അതു വാങ്ങി നിവർത്തിയ കല്യാണി ഞെട്ടി

അവളുടെ കണ്ണുകൾ വിടർന്നു

അത്ഭുതം കൂറി അവൾ മനുവിനെ നോക്കി

“രാധിക!!”



33170cookie-checkഅവൻ എന്തോ പരതുക ആണെന്ന് അവൾക്കു മനസിലായി 2