ആഴ്ച്ചയൊന്ന് പിന്നിട്ടു.കാര്യമായ തുമ്പുണ്ടാക്കാൻ പോലീസിനായില്ല.
ഇതിനിടയിൽ ഒരുതവണ അരുൺ സാറയുടെ മമ്മയെ കണ്ടിരുന്നു.അന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ്
അവനെ സ്വീകരിച്ചത്.അന്വേഷണം ഡി.എസ്.
പി.കോശി ഏറ്റെടുത്തു.അദ്ദേഹം വകയായുള്ള മൊഴികൊടുക്കലും കഴിഞ്ഞ് വരികയാണ് അരുൺ.ഒപ്പം
അഞ്ജനയും.അവളെ റൂമിൽ വിടുന്ന സമയം അവൾ അവന്റെ മുഖം തന്റെ കൈകളിലെടുത്തു.അവന്റെ
കണ്ണിൽ നോക്കി.”നമ്മുക്ക് എന്തു ചെയ്യാൻ പറ്റും.പോലീസ് തിരയട്ടെ.അവളെ അവർ
കണ്ടുപിടിക്കും.നീയിങ്ങനെ അതിന്റെ കുറ്റബോധം പേറി നടന്നാ അവളെ തിരിച്ചുകിട്ടുവോ?കൂൾ
മാൻ അവൾ അവന്റെ ചുണ്ടുനുകർന്നു.”
നിമിഷങ്ങൾ പിന്നിട്ട ആ ചുംബനം അവന്റെ മനസ്സ് അല്പം തണുപ്പിച്ചു. അവളോടും
യാത്രപറഞ്ഞ് അവൻ റൂമിലേക്ക് തിരിച്ചു.
പോകുന്ന വഴിയിൽ തന്നെ ഒരു കാർ പിന്തുടരുന്നത് അവൻ ശ്രദ്ധിച്ചു.
തന്റെ വഴിയിലുള്ള തിരക്കില്ലാത്ത റോഡിലേക്ക് അവൻ കടന്നു.പിന്നിൽ ആ കാർ
അപ്പോഴുമുണ്ട്.അവൻ മുന്നോട്ട് നീങ്ങി.ഒപ്പം അവരും.അല്പം കഴിഞ്ഞ് ഒരു
മൺപാതയിലൂടെയായി അവന്റെ സഞ്ചാരം.രണ്ടു വശത്തും റിയൽ എസ്റ്റേറ്റുകാരുടെ ഭൂമികൾ
തിരിച്ചിട്ടിരിക്കുന്നു.ചില പ്ലോട്ടുകളിൽ പണി നടക്കുന്നുണ്ട്.അപ്പോഴെക്കും കാർ
അവനൊപ്പം എത്തിയിരുന്നു. അവൻ വണ്ടിയൊതുക്കി.അതിൽ ഒരു പുരോഹിതൻ.അദ്ദേഹം ഒരു
പുഞ്ചിരിയോടെ അവനടുത്തെത്തി.
അരുൺ അല്ലെ?
അതെ.മനസിലായില്ല.
അല്പം നടക്കാം.ചില കാര്യങ്ങൾ ചോദിച്ചറിയണം.
അച്ചനൊപ്പം അവൻ നടന്നു.അല്പ നേരത്തെ മൗനത്തിനുശേഷം അച്ചൻ സംസാരിച്ചു തുടങ്ങി.”ഞാൻ
ഫാദർ ഗോമസ്സ്.ഇവിടെ സെന്റ് പോൾ പള്ളി വികാരി.കഴിഞ്ഞയാഴ്ച്ച ചാർജേറ്റു.”
ഓഹ്.അറിഞ്ഞിരുന്നു.കാണുന്നത് ആദ്യമെന്ന് മാത്രം.അല്ല അച്ചൻ എന്തിനാ എന്നെ
പിന്തുടർന്നു വന്നത്. ഒന്ന് വിളിച്ചാൽ ഞാൻ അങ്ങ്…
ഇതല്പം ഗൗരവം ഉള്ള കാര്യമാണ്.ഒന്ന് നേരിട്ട് സംസാരിക്കണം.അതിനാ ഇങ്ങനെയൊരു.
ചുമ്മാ ചോദിക്കണം.
അല്ല നിങ്ങളുടെ കോളേജിൽ ഒരു കുട്ടി കാണാതായെന്ന് പത്രത്തിൽ കണ്ടു.അതിന്റെ സത്യാവസ്ഥ
എന്ത് എന്നറിയണം എന്നുതോന്നി.
പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോഴും മൊഴി കൊടുത്തിട്ട് വരുന്നു.
എനിക്ക് അതല്ല അറിയേണ്ടത്.ആ കുട്ടി നിങ്ങളുടെ സുഹൃത്താണെന്ന് അറിയാൻ കഴിഞ്ഞു.
അതെ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞാനാണ് പോലീസിൽ അറിയിച്ചതും
അതൊക്കെ ശരിയായിരിക്കാം.
അവർ അന്വേഷിക്കുന്നുമുണ്ട്.പക്ഷെ എനിക്ക് അറിയേണ്ടത് നിനക്കുള്ള വേഷമെന്ത് ഈ
തിരോധാനത്തിൽ എന്നാണ്.
എനിക്കെന്ത് റോൾ.താങ്കൾക്ക് തെറ്റി എന്ന് തോന്നുന്നു.ഞാൻ അറിയാത്ത കാര്യങ്ങൾ എങ്ങനെ
പറയും.
ഇതുവരെയുള്ള ധാരണകൾ വളരെ ശരിയാണ്,അതാണ് ഞാൻ നിന്നിൽ എത്തിയതും.എന്റെയൂഹം
തെറ്റിയില്ല
നീയും അവരിൽ ഒരാളാണ്.ഇരുട്ടിന്റെ വക്താക്കളിൽ ഒരാൾ.അതറിഞ്ഞു തന്നെയാണ് നിന്നെ
പിന്തുടർന്നതും.
എനിക്ക് എന്റെ വഴി.അതിൽ അച്ചന് എന്തുകാര്യം.
അച്ചനും കാര്യമുണ്ട് കുഞ്ഞേ.വഴി തെറ്റിയ കുഞ്ഞാടിനെ കണ്ടെത്തി
തിരിച്ചുപിടിക്കുന്നവനാണ് ഇടയൻ. ഞാൻ അത് ചെയ്യുന്നു.
ഇടവകയിൽ ഒരുപാട് കുഞ്ഞാടുകൾ രക്ഷ നേടാൻ വരുന്നുണ്ടല്ലോ അച്ചോ എന്നിട്ട് അവർക്ക്
എന്തുകിട്ടി.ആദ്യം അവർക്ക് ആശ്വാസം നൽകൂ.എന്നിട്ട് മതി ബാക്കിയെല്ലാം.
കുഞ്ഞെ.നീ സഞ്ചരിക്കുന്ന വഴിയും,
നിന്റെ ചിന്തയും വിശ്വാസവും എല്ലാം തെറ്റാണ്.നീ അനുഭവിക്കുന്നത് ഒന്നും
ശാശ്വതമല്ല.നീ വിശ്വാസിക്കുന്ന കൂട്ടർ നിന്നെ കൈവിടും.നിന്റെ ജീവനും ജീവിതത്തിനും
അവിടെ ഒരുറപ്പുമില്ല.
അപ്പൊ താങ്കൾ പറയുന്ന ഈശ്വരൻ?
എന്തുകൊണ്ട് തന്റെ ജനത്തിന് ദുഖം, നൽകുന്നു.എത്രപേർ കഷ്ട്ടപ്പാടിന്
ഒരാശ്വാസത്തിനായി വാതിലിൽ മുട്ടുന്നു.ഉറങ്ങുകയാണോ ഈശ്വരൻ.
ദൈവം പരീക്ഷിക്കും,പക്ഷെ കൈ വിടില്ല.അവൻ തരുന്ന സൗഭാഗ്യങ്ങൾ ശാശ്വതമാണ്.അതെ
നിലനിൽക്കൂ.
ഫാദർ എന്നിക്ക് എന്റേതായ ശരികൾ ഉണ്ട്.എന്റെ യാത്രയും അതിലൂടെയാ.
ഇനി അതിലൊരു വ്യതിചലനം,അത് സാധ്യത കുറവാണ്.ഇനി അങ്ങനെ സംഭവിച്ചാൽ വീണ്ടും
കണ്ടുമുട്ടാം.
“നാശത്തിലൂടെയാ നിന്റെ സഞ്ചാരം.
മരണം നിന്റെ കൂടെത്തന്നെയുണ്ട്.
അവസരമുണ്ട് നിനക്കുമുന്നിൽ,ഒപ്പം സമയവും.തിരുത്തിയാൽ നിനക്ക് തുണയായി
ഞാനുണ്ടാകും.എന്റെ വാക്കിന് വിലകല്പിക്കുന്നില്ലെങ്കിൽ നിന്റെ മരണത്തിലെ
അവസാനിക്കൂ”
തിരിച്ചു നടന്ന അരുണിനോട് വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ഫാദർ ഗോമസ്.അതൊന്നും
കേൾക്കാത്ത
മട്ടിൽ അവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.അവൻ പോകുന്നത് നോക്കി ആകാശങ്ങളിലേക്ക്
കണ്ണുയർത്തി സർവെശ്വരനെ ഓർക്കാൻ അല്ലാതെ ഒന്നും കഴിയുമായിരുന്നില്ല
*****
ആഴ്ച്ച രണ്ട് കഴിഞ്ഞു.അന്വേഷണം എങ്ങുമായില്ല.ഇടക്കുള്ള പോലീസ് ചോദ്യം ചെയ്യലും
മറ്റുമായി അവരും അല്പം തിരക്കിലായി.ഇതിനിടയിലും സാറയുടെ മാതാപിതാക്കളെ കണ്ടു
എന്നാൽ അരുൺ ഒഴിഞ്ഞുമാറി.
അവരുടെ ചോദ്യങ്ങൾക്ക് പലതിനും അവർക്ക് ഉത്തരമില്ലായിരുന്നു. അഞ്ചു ആ ചുറ്റുപാട്
വളരെ ബുദ്ധി പൂർവ്വം കൈകാര്യംചെയ്തു.കരഞ്ഞു കലങ്ങിയ കണ്ണുമായി ആ അമ്മ അവരോട്
യാത്രപറഞ്ഞു.
“ഹേയ് കൂൾ മാൻ.ഇങ്ങനെ വിഷമിച്ചു നടന്നാൽ ഒന്നും സംഭവിക്കില്ല.വാ അല്പം തണുത്തത്
കഴിക്കാം.ഒന്ന് കൂൾ ആവട്ടെ”അവനെയും കൂട്ടി അടുത്തു കണ്ട ബാർ റെസ്റ്റോറന്റിൽ നിന്നും
ബിയർ നുണഞ്ഞിരിക്കുന്നു അഞ്ജന.എന്തോ ഓർത്ത് പുറത്തു നോക്കിയിരുന്ന അരുൺ പെട്ടെന്ന്
ഞെട്ടി.”സാറ”തന്റെ വിഭാഗത്തിലെ പുരോഹിതനൊപ്പം ഒരു കാറിലേക്ക് കയറുന്നു.അവൾ
സ്വബോധത്തിൽ അല്ല,ഒറ്റനോട്ടത്തിൽ മനസിലാവും. ആരോ നിയന്ത്രിക്കുന്നതുപോലെ. പിറകെ
കുതിക്കാൻ ഒരുങ്ങിയ അരുണിനെ അഞ്ചു തടഞ്ഞു.”നീ എന്ത് ഭാവിച്ചാ??”
നമ്മുടെ സാറാ……..
നിനക്ക് തോന്നിയതാവും.എപ്പോഴും അവളുടെ ചിന്തയല്ലെ.
അല്ലടാ,അതവള് തന്നെയാ നമ്മുടെ പ്രിസ്റ്റിന്റെ കൂടെ.
കാര്യം മനസ്സിലായ അഞ്ചു ശ്വാസം നീട്ടിയെടുത്തു.അവൾ പറഞ്ഞു തുടങ്ങി.”അരുൺ അല്പം
ക്ഷമയോടെ കേൾക്കണം.നീ അറിയാത്ത ചില കാര്യങ്ങളുണ്ട്.അവളെ കടത്തിയത് നമ്മുടെ ആളുകൾ
തന്നെയാ.ഇപ്പൊ ഇത്രയേ പറയാൻ ഒക്കു.നിനക്കെല്ലാം വഴിയെ മനസിലാവും.ഇതിന് പിറകെ
കൂടിയാൽ തീരുക നമ്മളും നമ്മുടെ കുടുംബവുമായിരിക്കും.ഇത് നമ്മുടെ കയ്യിൽ നിക്കില്ല
അരുൺ.അവളെ നമ്മൾ മറന്നേ പറ്റു.അതാണ് ആ അമ്മയെ അങ്ങനെ കള്ളം പറഞ്ഞു
വിശ്വസിപ്പിച്ചത്”
എന്നാലും അഞ്ജന നിനക്കെങ്ങനെ?
എനിക്ക് വിഷമമില്ല എന്നാണോ നീ കരുതിയെ.ഞാനും ഉള്ളിലൊതുക്കി നടക്കുകയാ.നമ്മുക്ക്
ഒന്നും ചെയ്യാൻ കഴിയില്ലടാ.അവളെ മറക്കുക,അത്രേ
പറ്റു.നമ്മളും കുടുംബവും ജീവനോടെ വേണമെങ്കിൽ,അവളെ മറന്നേ ഒക്കു.
നിനക്കിതൊക്കെ എങ്ങനെ?
“ജേക്കബ് സർ പറഞ്ഞു.പ്രത്യേകിച്ച് നീ അറിയരുതെന്നും.ഈ പ്രത്യേക സാഹചര്യം കൊണ്ട്
പറഞ്ഞതാണ്. അവളുടെ കാര്യങ്ങൾ പ്രീസ്റ്റ് ആണ് തീരുമാനിക്കുന്നത്.എതിർക്കുന്നവർ
പിന്നെയുണ്ടാവില്ല.അവരുടെ കാവൽ മറികടന്ന് അവളെ കടത്തുന്നതും അസാധ്യം.സൊ
വിട്ടുകളയെടാ. നമ്മുക്ക് ജീവിക്കണം.അതുമാത്രം ചിന്തിച്ചാൽ മതി.
പോലിസ് തിരഞ്ഞെത്തിയാൽ?
“അതുണ്ടാവില്ല.കമ്മീഷണർ നമ്മുടെ ആളാണ്.നമ്മുടെ ഗ്രൂപ്പിൽ ഉൾപ്പെട്ട ഡി എസ് പിയാണ്
കേസ് കൈകാര്യം ചെയ്യുന്നത്.ഇവരെ മറികടന്ന് കേസ് അന്വേഷണം അവളിൽ എത്തില്ല.
മുകളിൽ പണം എറിഞ്ഞിട്ടുണ്ട്,സൊ കുറച്ചുദിവസത്തിനുള്ളിൽ ഈ കേസ് മാഞ്ഞുപോകും”ഒരുവിധം
അവനെ സമാധാനിപ്പിച്ചശേഷം ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്ത് അഞ്ചു തന്റെ അടുത്ത
ഉദ്യമത്തിനായി പുറപ്പെട്ടു.
*****
ലാൽബാഗ്,പതിവുപോലെ ഔട്ടിങ്.
“ഈയിടെയായി നീ വല്ലാതെ തിരക്ക് ആവുന്നുണ്ട് അഞ്ചു”
പുതിയൊരാളെ നമ്മുടെ ഗ്രൂപ്പിലേക്ക് എത്തിക്കണം.അത് എന്റെ ചുമലിൽ ആണ്.അതിന്റെയാ
അല്പം തിരക്ക്. അല്ലാതെ നിന്നെ ഒഴിവാക്കിയതല്ല.
നീ വ്യക്തമാക്കി പറയ്.
ഒന്നുമില്ല,നിന്റെ കാര്യംതന്നെയെടുക്ക്
നീ ജോയിൻ ചെയ്‌ത നമ്മുടെ ഫസ്റ്റ് ഡേ വിധു മാം പറഞ്ഞതോർക്കുന്നോ
നിന്റെ പ്രൊഫൈൽ കണ്ടു എന്ന്.മാം
നിന്റെ ജന്മസമയം മനസ്സിലാക്കി.20 വർഷം മുൻപുള്ള ഒരു ദുഃഖവെള്ളി.
യേശുക്രിസ്തു കുരിശിലേറിയ നാൾ. സാത്താന്റെ പ്രിയപ്പെട്ട ദിവസം.അന്ന് ജനിച്ച നിന്നെ
എങ്ങനെയും,എന്തു വിലകൊടുത്തും ഒപ്പം നിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു.എന്നെയതിന്
ചുമതലപ്പെടുത്തി.നിന്റെ സൗഹൃദവും വിശ്വാസവും നേടി.പിന്നീട് നിന്നെ ഞങ്ങളുടെ
വഴിയിലേക്ക് എത്തിച്ചു.
അതിനായി എന്തും ചെയ്തുതരാൻ ആയിരുന്നു എനിക്കുള്ള നിർദ്ദേശം. അതുതന്നെ
ചെയ്തു.അറിഞ്ഞു നീ എല്ലാ സുഖങ്ങളും.അതിനായി ഞാൻ എന്തിനും തയ്യാറായി.നീയറിയാത്ത
സ്ത്രീസുഖം പകർന്നുനൽകി.നീ കൊതിച്ച മെറിനും ഫാത്തിമയും, അവരെയും നിനക്കായി നൽകി.ഇത്
നീയറിഞ്ഞില്ല.അറിയാതെതന്നെ ഞങ്ങൾ തെളിച്ച വഴിയിലൂടെ നീ ഞങ്ങളിലേക്ക് എത്തി.നമ്മുടെ
ഫസ്റ്റ് ഇയർ ബാച്ചിലെ പയ്യനില്ലേ അലക്സ് അവനാ ഇനി എന്റെ ലക്ഷ്യം.
എന്നെ ട്രാപ് ചെയ്യുവാരുന്നു അല്ലെ?
അല്ല.നിന്നെ ശരിയായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.ചിന്തിച്ചു നോക്ക്.നിന്റെ
ആവശ്യത്തിന് പൈസ യഥേഷ്ടം വന്നുചേരുന്നു.കള്ളും പെണ്ണും വേറെ.ഈ ലൈഫ് സ്വപ്നം കാണാൻ
പറ്റുമോ. ജീവിച്ചുതന്നെ
അതറിയണം.
പിന്നെയെന്തിന് സാറ?
അവളെ നോട്ടം ഇല്ലാരുന്നു.നമ്മുക്ക് ആളെ നമ്മിലേക്ക് ആകർഷിക്കാൻ ചില
മാനദണ്ടങ്ങളുണ്ട്.അവർക്ക് ലോകത്തിലെ ഏതെങ്കിലും ലൗകിക
ചിന്തയോട് വല്ലാത്ത ആകർഷണം ഉണ്ടാവും.നിന്റെ കാര്യത്തിൽ ഒരു അടിച്ചുപൊളി ലൈഫ്
എന്നപോലെ.
അവരെ വളരെ എളുപ്പം സാധിക്കും. ബാക്കിയുള്ളവരെ അധികമില്ല കാരണം പബ്ലിക് ഇതറിഞ്ഞാൽ
നമ്മുടെ നിലനില്പിനെ ബാധിക്കും. ഇനി സാറയിലേക്ക് വന്നാൽ,അവൾ ഒരു ഹാഫ് ജ്യൂതയാണ്.ഞാൻ
ഇത് അറിഞ്ഞത് കുറച്ചുനാൾ മുന്നേ നിങ്ങടെ സംഭാഷണത്തിൽ നിന്നും.
അതെ ഹാഫ് ജൂതയാണ് അതിന്?
എടാ ചില പ്രത്യേക നാളുകളിൽ സാത്താന് ബലി കൊടുക്കുന്ന ചടങ്ങ് ഉണ്ട്
നമ്മുക്കിടയിൽ.ജൂതകന്യകയൊ ക്രിസ്തീയ പുരോഹിതനോ ഒക്കെയാ മുൻഗണന.വരുന്ന പതിമൂന്ന്
വെള്ളി. ഇരുപത്തിയൊന്നു വർഷത്തിൽ ഒരുദിനം ദക്ഷിണാർഥഗോളത്തിൽ മകരരാശിക്ക്
തിളക്കമേറും.സാത്താ
ന്റെ നക്ഷത്രം.അന്ന് ഒരു കന്യകയെ ബലി കൊടുക്കണം.മകരരാശിയിൽ ജനിച്ച ജൂതകന്യകയാണ്
എങ്കിൽ ഫലം കൂടും.അവൻ സന്തോഷിക്കും. അതിനിടയിലാണ് അവളുടെ പപ്പാ ജൂതനായ വ്യക്തി
എന്നവൾ നിന്നോട് പറഞ്ഞതും അറിയേണ്ടവരെ ഞാൻ അറിയിച്ചതും.
പക്ഷെ അന്ന് നീ ഇങ്ങനെ അല്ലല്ലൊ. അവൾ നമ്മുടെ ഫ്രണ്ട് അല്ലെടീ.
എന്റെയല്ല നിന്റെ.എനിക്ക് നീ മാത്രേ അവിടെ സുഹൃത്തുള്ളൂ.അന്ന് നിന്നെയൊന്നു
സമാധാനിപ്പിച്ചതല്ലെ. ഈ ഒരൊറ്റ കാരണംകൊണ്ട് നമുക്ക് എത്ര നേട്ടം ഉണ്ടാകുന്ന്
അറിയാവോ.
നമ്മുടെ കൂട്ടത്തിൽ നമ്മുക്ക് കിട്ടാൻ പോകുന്ന സ്ഥാനം,അതുകൊണ്ടുള്ള ബെനെഫിറ്റ്.അവളെ
നമ്മുക്കറിയില്ല. വല്ലാതെ സെന്റിമെന്റൽ ആവാതെ ഹാപ്പി ആയിരിക്ക്.പിന്നെ കുറച്ചു
നാൾ എനിക്ക് നിന്റെകൂടെ കറങ്ങാൻ പറ്റില്ല,നിന്റെയീ എട്ടിഞ്ചു നീളം ഒന്ന്
അറിയാനും.അലക്സിന്റെ കാര്യം വേഗം തീർത്തിട്ട് വേണം നിന്റെകൂടെ സ്വസ്ഥമാവാൻ. അതുവരെ
മോൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.കൂട്ടിന് ആരെ വേണം.നിന്റെ ഇഷ്ട്ടം.നമ്മുടെ മെറിനെ, അതോ
ആ റാപ്പ് മോഡൽ കാതറിൻ… ഇനി വിധു മാം തന്നെ ആയാലോ?
ഇപ്പൊ നീ ചെല്ല് ഞാനൊന്ന് ഒറ്റക്ക്…
ഓക്കേ ഞാൻ പോയി വരാം.അധികം നിൽക്കാതെ വീട് പിടിക്ക്.തെർട്ടീൻ, ആ ഡേറ്റ്
മറക്കരുത്.ചെല്ല് മെറിൻ നിന്നെ വെയിറ്റ് ചെയ്യും.
*****
അവൻ കുറച്ചു നേരമവിടെയിരുന്നു.
അവന്റെ കണ്ണിലെവിടെയൊ സാറ,
അവളുടെ മുഖം തെളിഞ്ഞു.ആ ചിരിക്കുന്ന മുഖം അവന്റെ മനസ്സിൽ ഒരു വേദന നൽകി.വല്ലാത്തൊരു
നീറ്റൽ.ഹൃദയം മുറിയുന്നതുപോലെ.
നടന്ന വഴി തനിക്ക് തെറ്റിയോ.തെറ്റി എന്നൊരു തോന്നൽ.മനസ്സിന്റെ കോണിൽ
പശ്ചാത്താപത്തിന്റെ അംശം വ്യാപിക്കുവാൻ വെമ്പൽ കൊള്ളുന്നുണ്ടോ.വേദനയോടെ അവൻ
മനസ്സിലാക്കി എപ്പോഴോ അവളെ താൻ ഇഷ്ട്ടപ്പെട്ടിരുന്നു.
അവന്റെ കണ്ണുകൾ മിഴിനീരിനാൽ
നിറഞ്ഞു.
സെന്റ് പോൾ ചർച്ച്,മദ്ബഹായുടെ മുന്നിൽ പ്രാർത്ഥനയിലാണ് ഫാദർ ഗോമസ്സ്.എപ്പോഴോ
അദ്ദേഹത്തിന്റെ അരികിലൊരാൾ മുട്ട് മടക്കുന്നതായി തോന്നി.
തനിക്കെന്താ ഇവിടെ കാര്യം.തനിക്ക് എത്തിനോക്കാൻ യോഗ്യതയില്ല ഇതിന്റെ പരിസരത്ത്
പോലും.
“അറിയാം,ഒന്നേറ്റു പറയാൻ വന്നതാ.
അനുതപിക്കുന്ന പാപിയെ അവൻ കൈവിടില്ല,കുരിശേറിയവൻ.അതാ
വന്നത്”അദ്ദേഹം നോക്കുമ്പോൾ കുമ്പസാരക്കൂടിനു മുന്നിൽ മുട്ടു മടക്കിയിരുന്നു
അരുൺ.നഷ്ട്ടപ്പെട്ട കുഞ്ഞാടിനെ കണ്ടുകിട്ടിയ ഇടയന്റെ സന്തോഷം ആ മുഖത്തു തെളിഞ്ഞു.
അദ്ദേഹം കുമ്പസാരക്കൂട്ടിലേക്ക് പ്രവേശിച്ചു.
*****
അച്ചനൊപ്പം അല്പം ഗൗരവം നിറഞ്ഞ
ചർച്ചയിൽ ആണ് അരുൺ.”അച്ചന് സാറയുടെ കാര്യത്തിൽ എന്താ ഇത്ര താല്പര്യം”
“സാറ”പറഞ്ഞുവരുമ്പോൾ എന്റെ ചോരയാണ്.എന്റെ പെങ്ങളുടെ ഒരെ ഒരു മകൾ.അവളെ കാണാനില്ല
എന്ന് അറിയുമ്പോ എങ്ങനെയാടൊ ഞാൻ.
അച്ചനെങ്ങനെ ഞങ്ങളിലേക്ക്?
പറയാം,ഒന്ന്-അവളുടെ ജന്മരഹസ്യം.
തനിക്കും മനസ്സിലായിക്കാണുമല്ലോ. രണ്ട്-നിങ്ങളുടെ പ്രിൻസിപ്പൽ പ്രൊ. ജേക്കബ്…..
ജേക്കബ് സർ?
അതെ തനിക്കും അറിയാവുന്നതല്ലെ.
പോലീസ് അന്വേഷണം ഒന്നുമായില്ല. ഒടുക്കം വീട്ടുകാർ തിരക്കിയിറങ്ങി.
അങ്ങനെ നിങ്ങളുടെ കോളേജിലും ഞാൻ വന്നു.അദ്ദേഹത്തെ കണ്ടു.ആ വാക്കുകളിലെ
കൂസലില്ലായ്മ,ഇത്
തന്നെ ബാധിക്കുന്ന കാര്യമല്ല,എന്ന
മട്ടിലുള്ള സംസാരരീതി.കൂടാതെ അയാളുടെ കയ്യിൽ കിടന്ന മോതിരം,
അതിലെ ചിഹ്നം.അപ്പോൾ ഞാൻ സംശയിച്ചു തുടങ്ങി അയാളുടെ പങ്ക്. അങ്ങനെയാണ്
പിന്തുടരുന്നതും, അവിചാരിതമായി നീയും അവരിൽ ഒരാളാണെന്ന് മനസ്സിലാക്കുന്നതും.
എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പൊ എനിക്ക് മനസ്സിലായി ഞങ്ങളുടെ കുട്ടിക്ക് അധികം
ആയുസില്ല എന്ന്.
ഇതൊക്കെ മറ്റാർക്കെങ്കിലും.
എനിക്കും,ഗ്രിഗറിക്കും ഒന്നുരണ്ട് സുഹൃത്തുക്കൾക്കും മാത്രം.അവളെ
ഇതെങ്ങനെയാ അറിയിക്കുക.
ഇനി എങ്ങനെ?നമ്മുക്കധികം സമയം
കളയാനില്ല.ഒരാഴ്ച്ചമാത്രം. ഈ 13 വെള്ളിയാഴ്ച്ച,അന്ന് അവർ…..അന്നേ
ഒരവസരം ലഭിക്കു.പോലീസിന്റെ സഹായം പ്രതീക്ഷിക്കരുത് അവരിൽ തന്നെ
ആൾക്കാരുണ്ട്.അതവൾക്ക് ആപത്ത് സൃഷ്ടിക്കും.
വഴികാണണം,കണ്ടേപറ്റു.ഞങ്ങൾക്ക്
ഞങ്ങടെ കുട്ടിയെ വേണം.
തെറ്റിലൂടെയായിരുന്നു ജീവിതം.
എന്റെ ജീവൻ നഷ്ട്ടപ്പെട്ടാലും,സാറ
അവളെ ഞാൻ ഈ കൈകളിൽ എത്തിക്കും.
വികാരപ്രകടനം അല്ല വിവേകമാണ് ഇവിടെ പ്രവർത്തിക്കേണ്ടത്.അത്ര നിസ്സാരമല്ല
കാര്യങ്ങൾ.അറിയാല്ലോ തനിക്ക്.
അച്ചനെന്താ ഉദ്ദേശിക്കുന്നത്.
വഴിയുണ്ട്.അതിന് അന്നേ ദിവസം അവരുടെ പൂജ മുടങ്ങണം.അതിന്റെ പകപ്പിൽ നിൽക്കുന്ന ആ
സമൂഹം നശിക്കണം,ഒപ്പം നിങ്ങളുടെ രക്ഷയും
അതാവണം നടപ്പിലാക്കേണ്ടത്.
എന്തിനും കൂടെയുണ്ട്.എങ്ങനെ വേണം എന്ന് പറഞ്ഞാൽ മതി.
അവിടെയാണ് നീ പഠിച്ച വിദ്യകൾ പ്രയോഗിക്കേണ്ടത്.
മനസിലായില്ല?
വലിയൊരു കല നന്നായി വഴങ്ങുന്ന കലാകാരൻ,അത് ബുദ്ധിപൂർവം പ്രയോഗിക്കണം.മനുഷ്യന്റെ
കണ്ണ് കെട്ടി അവനെ മായക്കാഴ്ച്ചയുടെ പ്രപഞ്ചത്തിലേക്ക് എത്തിക്കാനുള്ള നിന്റെ
കഴിവ്.അതാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടത്.
അതെ,ഞാൻ ഒരു മജീഷ്യൻ ആണ്. അതെങ്ങനെ ഇവിടെ?ഞാൻ ചെയ്ത കാലവും മറന്നു.
നിന്റെ ഗുരു ഫാദർ മണവാളൻ എന്റെ സുഹൃത്താണ്.അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ
മിടുക്കനായിരിക്കും.എനിക്ക് ഉറപ്പുണ്ട്.അദ്ദേഹം പറഞ്ഞിരുന്നു നിന്നിൽ വന്ന
മാറ്റത്തെക്കുറിച്ച്.തന്റെ കുടുംബവും.എന്ത്,എങ്ങനെ അത് മനസിലായിരുന്നില്ല.എനിക്ക് ഈ
ഇടവകയിലേക്കുള്ള മാറ്റത്തിന്റെ സമയവും.നിന്നെ കാണാം എന്നും മാറ്റിയെടുക്കാം എന്നും
ഞാൻ വാക്ക് കൊടുത്തിരുന്നു.അതിനിടയിൽ ഞങ്ങളുടെ കുട്ടിയും.അവിചാരിതം എന്നെ പറയാൻ
കഴിയു,രണ്ടുപേരും സാത്താന്റെ പിടിയിൽ.
അവന്റെ കണ്ണ് നിറയുന്നത് അയാൾ കണ്ടു.അവന്റെ കരംപിടിച്ചയാൾ തുടർന്നു.”ചിലപ്പോൾ ഒരു
നിമിഷം മതി മനുഷ്യൻ മാറി ചിന്തിക്കാൻ.
അത് നിന്നിലൂടെ വീണ്ടും തെളിഞ്ഞു.
ചില നിമിഷങ്ങളിലെ ചെറിയൊരു ചിന്തപോലും ഒരുവന്റെ തീരുമാനം മാറുവാൻ കാരണമാവും.അതിന്
ഉരുക്കിന്റെ ഉറപ്പുണ്ടാവും.ചുറ്റുമുള്ള ആളുകൾക്ക് അത്ഭുതമായിരിക്കും ആ
മാറ്റം.എന്തുകൊണ്ട് എന്നതിന് കൃത്യമായി ഒരുത്തരം എന്റെകയ്യിൽ ഇല്ല.ചില കാര്യങ്ങൾ
അങ്ങനെയാ”
ഞാൻ എന്നാൽ….
എന്നാൽ ചെല്ല്,സമയം വൈകി.രണ്ട് ദിവസം കഴിഞ്ഞു വീണ്ടും കാണാം.
തിരിച്ചു പോകുന്ന വഴിയിൽ വളരെ യാദൃശ്ചികമെന്നപോലെ വിധു ലിഫ്റ്റ് കൊടുത്തു.അന്നവൻ
വിധുവിനൊപ്പം കൂടി.അവളുടെ മുന്നിൽ സാധാരണ എന്നപോലെ പെരുമാറി.”ഇന്നെനിക്ക്
നിന്റെ നെഞ്ചിൽ തലചായ്ക്കണം”
അവന്റെ ഒഴിഞ്ഞുമാറാനുള്ള ശ്രമം പരാജയപ്പെട്ടു.അവന്റെ മറിൽ ഓരോന്ന്
ചിന്തിച്ചുകിടക്കുമ്പോഴും അവനെയവൾ നിർബന്ധിച്ചില്ല.
*****
രണ്ട് ദിവസം പെട്ടന്ന് കഴിഞ്ഞുപോയി
കൂടെനടക്കുന്ന അഞ്ജുവിന് തന്നിലെ മാറ്റം മനസ്സിലാവാതിരിക്കാൻ അവൻ
ശ്രമിച്ചു.സംശയത്തിന്റെ ഒരു കണിക പോലും തന്റെ ജീവന് ഭീഷണിയാണ് എന്നവൻ
തിരിച്ചറിഞ്ഞു.പെട്ടെന്നുള്ള അവന്റെ സ്വഭാവത്തിലെ വ്യത്യാസം ഒരാൾ
ശ്രദ്ധിച്ചിരുന്നു,”വിധു”
വൈകിട്ട് അച്ചന്റെ നിർദ്ദേശത്തിന് കാക്കുകയാണ് അരുൺ.പ്രാർത്ഥന കഴിഞ്ഞ് അച്ചന്റെ
വരവും കാത്ത് അവൻ പള്ളിമേടയിൽ ഉലാത്തുന്നു.
തിരിയുമ്പോൾ തന്റെമുന്നിൽ ഒരു ചെറുചിരിയോടെ അച്ചനുണ്ട്.
എന്താടോ അവിടെത്തന്നെ നിന്നത്. അകത്തേക്ക് ഇരിക്കാരുന്നല്ലൊ.
സാരമില്ല,ഓരോന്ന് ആലോചിച്ചു ഒരു എത്തുംപിടിയും കിട്ടുന്നില്ല.
എന്നാൽ വാ പറയട്ടെ.ഒരു വഴിയുണ്ട്.
അവനെയും കൂട്ടി ഗോമസ്സ് അകത്തു കയറി.തന്റെ മുറിയിലേക്ക് അവനെ കൂട്ടി.”അപ്പോൾ
പറഞ്ഞുവന്നത്.ആ പൂജ മുടങ്ങണം അതിന് വഴിയുണ്ട്. നിനക്കത് ഇമ്പ്ലിമെന്റ് ചെയ്യാൻ
പറ്റും”
എങ്ങനെ?
അതായത്,നിനക്ക് അറിയാവുന്നതാ
അവരുപയോഗിക്കുന്ന വസ്തുക്കൾ.
കർമ്മം നടക്കുമ്പോൾ കർമ്മിയുടെ മുന്നിൽ ദൈവികമായ വസ്തുക്കൾ
എത്തിപ്പെടണം.ഉദാഹരണത്തിന് തുളസിയില പോലെ.അത്തരത്തിൽ കർമ്മിയുടെ ഏകാഗ്രത കുറയണം.
കർമ്മത്തിലെ ശ്രദ്ധ നഷ്ട്ടപ്പെടണം അതിനിടയിൽ നിങ്ങളുടെ രക്ഷയും
ഒപ്പം അവരുടെ നാശവും.
അവിടെ എനിക്കെന്ത് പ്രസക്തി?
കർമ്മത്തിനിടയിൽ നീ നിന്റെ വിദ്യ പ്രയോഗിക്കണം.നീ സൃഷ്ടിക്കുന്ന മതിഭ്രമത്തിൽ പൂജ
തടസ്സപ്പെടണം. അയാളുടെ കണ്ണുകെട്ടിയാൽ പകുതി വിജയിച്ചു.
അവിടെവരെ ഓക്കേ,അതിനുശേഷം
അറിയാം.ഞാണിന്മേൽ കളിയാണിത്
കടുകുമണിയുടെ വ്യത്യാസം മതി എല്ലാം കൈവിട്ടുപോവാൻ.
മനസ്സിലായച്ചോ.എന്റെ കഴിവതും ശ്രമിക്കും.
ഇനി നമ്മൾ ഒരു മീറ്റിംഗ് അതുവേണ്ട.
ഇനി ഏതാനും ദിവസം.നിനക്ക് തീർക്കാൻ ഒരുപാടുണ്ട്.ദാ കുറച്ചു പണം വച്ചോളു
ആവശ്യങ്ങൾക്ക് എടുക്കാം.പിന്നെ ഈ ബോക്സിൽ ജെലാറ്റിൻ നിറച്ചിട്ടുണ്ട്.എവിടെ എങ്ങനെ
എന്ന് ആലോചിക്കുക.
അച്ചനിത് എങ്ങനെ?
അതൊരു രഹസ്യമാണ്.പട്ടക്കാരനാ, പക്ഷെ അതിന് മുന്നേ അല്പം ചരിത്രം എനിക്കുണ്ട്.അല്പം
വിപ്ലവം തലക്ക് പിടിച്ചിരുന്ന കാലം.അന്നത്തെ ബന്ധം വച്ചു കിട്ടിയതാണ്.സൂക്ഷിക്കണം.
എന്നാൽ ഒരു കൈ നോക്കായിരുന്നു.
വയസും പ്രായോം ഒക്കെയായി.
ശരീരം വഴങ്ങുന്നില്ല.അല്ലെങ്കിൽ….
ഇറങ്ങട്ടെ അച്ചോ.പ്രാർത്ഥിക്കണം. പറഞ്ഞതുപോലെ ഇനിയൊരു കൂടിക്കാഴ്ച്ച, അതുവേണ്ട.ഒരു
ഫാം ഹൗസ് ഉണ്ട് ദേവനഹള്ളിയിൽ.
അതാണ് സ്ഥലം.കൃത്യമായി എവിടെ നിൽക്കണമെന്ന് ഞാൻ അറിയിക്കാം
പുറത്തെത്താനുള്ള മാർഗം അതാണ് കണ്ടുപിടിക്കേണ്ടത്.അതിനെനിക്ക് സാധിചില്ല എങ്കിൽ
ഞങ്ങളെ മറക്കേണ്ടിവരും.എന്നേക്കുമായി.
അതിന് ഇടവരാതിരിക്കട്ടെ ദൈവം
കൂടെയുണ്ടാവും.
*****
427300cookie-checkഅവളുടെ കാമം നിറഞ്ഞ നോട്ടം 5