അവളുടെ കാമം നിറഞ്ഞ നോട്ടം 6

അവനാദ്യം ചെയ്തത് രഹസ്യമായി ഫാംഹൗസിനുള്ളിൽ കടന്ന് അതിന്റെ അന്തരീക്ഷം
മനസ്സിലാക്കുക എന്നതായിരുന്നു.ബലി നടക്കേണ്ട ഭാഗം അതിന്റെ ചുറ്റുപാടുകൾ എല്ലാം
നന്നായി മനസ്സിലാക്കിയെടുത്തു.
പഴക്കം ചെന്ന കെട്ടിടം.ഇക്കാലത്തിന്
ഇടയിൽ ഒരു മെയ്ന്റനൻസ് പോലും നടന്ന ലക്ഷണമില്ല.കാരണമെന്താവും എന്താവും ഇവിടം
തിരഞ്ഞെടുക്കാൻ കാരണം. നഗരത്തിന്റെ പ്രാന്തഭാഗം ആണ്, അതാവും കാരണം.ഓരോ മൂലയും
ശ്രദ്ധയോടെ തിരയുമ്പോഴും പുറത്തേക്ക് ഭദ്രമായൊരു വഴി,അത് കണ്ടെത്താൻ അവന്
കഴിഞ്ഞില്ല.
നിരാശയോടെ അവൻ ഇറങ്ങി.
പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം എന്ന ചിന്തയിൽ അന്നത്തെ ദിവസം താൻ ചെയ്തുതീർക്കേണ്ട
കാര്യങ്ങളിൽ അവൻ ശ്രദ്ധ കൊടുത്തു.

എങ്ങനെ അയാളെ തന്റെ വിദ്യയിൽ വശംവദനാക്കാം എന്ന് ചിന്തിച്ചു അരുൺ.ഫാദർ ഗോമസ്സിന്റെ
വാക്ക് അവന്റെ ഓർമ്മയിലെത്തി.കർമ്മിക്ക്
തന്റെ മുന്നിലൂടെ ദൈവികതയുടെ പ്രതീകങ്ങൾ മിന്നിമറയണം.അവിടെ അയാളുടെ ഏകാഗ്രത
നശിക്കും. ആ നിമിഷങ്ങളാണ് തനിക്ക് പുറത്തു കടക്കാനുള്ള സമയം.പക്ഷെ വഴി?
*****
രാവിലെ അഞ്ജുവിന്റെ കാൾ ആണ് അവനെ ഉണർത്തിയത്.വേഗം ഹോസ്പിറ്റലിൽ എത്താനുള്ള
നിർദ്ദേശവും.ചെല്ലുമ്പോൾ അവനെ കാത്തുകൊണ്ട് അവൾ പുറത്തുണ്ട്.

എന്താടി?എന്താ പ്രശ്നം?

മാം ഇവിടെ അഡ്മിറ്റ് ആടാ.നിന്നെ അത്യാവശ്യമായി കാണണം എന്ന്.

എന്തു പറ്റിയെടി?

ഇന്നലെ ഒന്ന് തലചുറ്റി വീണതാ.
അല്പം ബ്ലഡ്‌ ലോസ്സ് ഉണ്ട്.ബട്ട്‌ സേഫ്.
സ്റ്റിച്ച് ഉണ്ടെന്നേയുള്ളൂ.

എവിടെയാ ഇപ്പോൾ?

അവൾ അവനെയും കൂട്ടി സെക്കന്റ്‌ ഫ്ലോർ ഡീലക്സ് റൂമിലെത്തി.ഒരു പട
തന്നെയുണ്ട് അവിടെ.കൂടെയുള്ളവർ ഓരോരുത്തരും യാത്രപറഞ്ഞിറങ്ങി.
ജേക്കബ്,അഞ്ചു, അരുൺ എന്നിവർ മാത്രം ബാക്കിയായി.

“എന്നാ ഇച്ചായൻ ചെല്ല്.കാര്യങ്ങൾ നടക്കട്ടെ.അഞ്ചുനെയും കൂട്ടിക്കോ. ഇവൻ മതി ഒരു
കൂട്ടിന്.നാളെ വരണം എന്നുണ്ട്.ഈ അവസ്ഥയിൽ ഞാൻ എങ്ങനെ?”

“നീ റസ്റ്റ്‌ എടുക്ക്.കമ്മ്യൂണിറ്റിയിൽ ഞാൻ പറഞ്ഞോളാം.എല്ലാം ഭംഗി ആവും.ഞാൻ
ചെല്ലട്ടെ”
പിറ്റേന്ന് വെള്ളിയാഴ്ച്ച.അന്ന് വേണ്ട കാര്യങ്ങൾ ക്രമീകരിക്കാൻ ചുമതല
ജേക്കബിന്.അരുണിനെ വിധുവിന് ഒപ്പം വിട്ട്,തന്റെ ജോലി തീർക്കാനുള്ള വ്യഗ്രതയിൽ ഒപ്പം
അഞ്ചുവിനെയും കൂട്ടി

എന്താ പറ്റിയെ.എന്താ പെട്ടന്ന് ഒരു.

നിനക്കറിയുവോ,ദൈവം ഉണ്ടെന്ന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ആരാണെന്ന്?

എന്തു പറ്റി മാം.തലയിടിച്ചു വീണപ്പൊ നട്ട് വല്ലതും ലൂസായോ?

ഒന്ന് പോടാ.ഒരു കാര്യം പറയുമ്പോൾ അത് കേൾക്കാതെ ഇങ്ങനെ ഓരോ കൊനഷ്ട്ട് ചോദ്യം
ചോദിക്കും.നീ അതിനാ കൂടുതലും വെളിയിലായത്. ഏതായാലും ഫസ്റ്റ് ഇയർ ബുദ്ധിമുട്ട്
ഇല്ലാതെ കിട്ടി.മുന്നോട്ട് എന്താകുവോ എന്തോ.

“ഒന്ന് പോ മാം.ഞാൻ വൈകിട്ട് വരെ ഇരിക്കണോ അതോ?”ആ ചോദ്യം ഉന്നയിച്ചപ്പോഴുള്ള അവന്റെ
മുഖം വിധു ശ്രദ്ധിച്ചു.അന്നവന് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്.സമയം അത്
വിലപ്പെട്ടതാണ്.

എന്താടോ ഇത്ര ധൃതി.കൂട്ടിരിക്കാൻ പറ്റില്ലേ തനിക്ക്.

അതല്ല മാം.ഒഴിവാക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഏറ്റുപോയി.

ഫാദർ ഗോമസ്സ്‌ ഏൽപ്പിച്ചതാവും?

ആ ചോദ്യം അവന്റെ പ്രതീക്ഷകൾ തകിടംമറിക്കാൻ പോന്നതായിരുന്നു. ഈ നിമിഷം വരെ ഒരു
തരിമ്പിന് വിശ്വാസമുണ്ടായിരുന്നു.പക്ഷെ ഇനി.
അവന്റെ പകപ്പ് കണ്ടാവണം വിധു പറഞ്ഞുതുടങ്ങി.

പേടിക്കണ്ട.ആരും അറിഞ്ഞിട്ടില്ല.
അങ്ങനെയായിരുന്നേൽ ഈ നിമിഷം നീയില്ല. ഞാൻ ആദ്യം നിന്നോട് ചോദിച്ചു ഏറ്റവും കൂടുതൽ
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് ആരാന്ന്.
നമ്മുടെ കൂട്ടരാ അത്.പക്ഷെ ഞാൻ ഇന്ന് ആ ശക്തിയിൽ,ദൈവത്തിൽ
വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.

വാട്ട്‌???ആ വെളിപ്പെടുത്തൽ അവന് ഒരു ഷോക്ക് ആയിരുന്നു.പക്ഷെ പിന്നീട് അവരുടെ
വാക്കുകൾ…..

അരുൺ,സത്യം.നിന്നോട് ഫാദർ പറഞ്ഞില്ലേ,ഒരു നിമിഷം മതി ഒരാൾ മാറിമറിയാൻ.ആ ഒരു
നിമിഷത്തെ ചിന്ത ഒരാളുടെ തീരുമാനങ്ങൾ മാറ്റി മറിക്കും.ആ മൊമെന്റ് സൃഷ്ടിച്ച ദൈവം
എന്ന ശക്തി,അതിൽ ഞാൻ വിശ്വസിക്കുന്നു.

എന്താ പെട്ടന്ന് ഇങ്ങനെ?

“നീയോ?അഞ്ചു നിന്നെ അവരിലേക്ക് എത്തിക്കുകയായിരുന്നു എന്നയറിവ്. നീ തിരിച്ചറിയാതെ
പോയ നിന്റെ ഇഷ്ട്ടം”സാറ”.എനിക്കുമുണ്ട് അതു പോലെ മാറ്റിച്ചിന്തിപ്പിച്ച ഒരു കാരണം
നിന്റെ കുഞ്ഞ്”അവൾക്കരികിൽ ഇരുന്ന അവന്റെ കൈ അവൾ വയറിൽ വച്ചു.

മാം ഇത്…. എങ്ങനെ?

തെറ്റിലൂടെയുള്ള ജീവിതമായിരുന്നു എന്റേയും.പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.പുതിയ
വഴിയിൽ,അതിന്റെ സന്തോഷം ഞാൻ അറിയുന്നു.പിന്നെ പെണ്ണിന് ഉറപ്പിച്ചു പറയാൻ കഴിയുന്ന
ഒരൊറ്റക്കാര്യം,സ്വന്തം കുഞ്ഞിന്റെ അപ്പനാരെന്ന്.ദാ ഇവിടുള്ളത് നിന്റെ
കുഞ്ഞാ.ഇതെനിക്ക് മാസം മൂന്നാ.
കഴിഞ്ഞ കുറച്ചു നാളുകൾ ഞാൻ നിന്നയെ അറിഞ്ഞിട്ടുള്ളൂ.എനിക്ക് പിരീഡ് ആവാതിരുന്നപ്പൊ
ഞാൻ കാര്യമാക്കിയില്ല.കഴിഞ്ഞ മാസവും ആവാതായപ്പോൾ ഡൌട്ട് തോന്നി.
കിറ്റ് വാങ്ങി നോക്കി.റിസൾട്ട്‌
പോസിറ്റീവ്.ഇന്നലെ അൾട്രാസൗണ്ട് എടുത്തു കൺഫേം ചെയ്തു.

ഇനി എന്ത് ചെയ്യും മാം.ജേക്കബ് സർ

അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടില്ല.ഇനി അങ്ങനെയായാലും പ്രശ്നം വരില്ല. അയാളുടെ
വിശ്വാസപ്രമാണത്തിൽ ഇതൊക്കെ ശരിയാണ്.അല്ലെങ്കിൽ….
ഒരുകാര്യം എനിക്കറിയാം നാളെ അയാൾ ഭൂമിയിൽ ഉണ്ടാവില്ല.ഇപ്പൊ ഒരു ചോദ്യം നിന്റെ
മനസ്സിൽ കാണും. ഇത്രനാൾ ഒരു കുഞ്ഞിനായി എന്തെ എന്ന്?അതൊക്കെ ഒരു അനു:ഗ്രഹം ആണ്
അരുൺ.അല്ലെങ്കിൽ മച്ചി എന്ന് വിധിച്ച ഞാൻ നിന്നിൽനിന്ന്….

മാം എന്താ പറഞ്ഞുവരുന്നത്.ഇനി എങ്ങനെ?

അരുൺ.കുറച്ചു നാളുകളായി നിന്റെ നിഴലുപോലെ ഞാനുണ്ട്.നിന്റെ മാറ്റം അത് അഞ്ചുവിന്
പോലും അറിയില്ല. എനിക്കൊഴിച്ച്.സാറ അവളെ സേഫ് ആക്കണം.ഒപ്പം നീയും.നിന്റെ കുഞ്ഞ്
എന്നിൽ ഉരുവായ നിമിഷം ഞാനും മാറുകയായിറുന്നു.നിന്റെ മനസ്സിനെ കുഴക്കുന്ന
ചോദ്യം.അതിന് ഉത്തരം തരാൻ കൂടിയാണ് ഇപ്പോൾ നിന്നെ.

അവന്റെ കണ്ണുകൾ വിടർന്നു.ഒപ്പം അവൾ തുടർന്നു.”അവിടെ ബലി കൊടുക്കുന്ന ഇടത്തിന്
പിന്നിൽ നിലത്ത് ഒരു വാതിലുണ്ട്.ഒരു മാറ്റ് കൊണ്ടാണ് അത് മറച്ചിരിക്കുന്നത്.
അതിന്റെ ഹുക്കിൽ പിടിച്ചുയർത്തുക
നിനക്ക് അതിലൂടെ ഒരു അണ്ടർ ഗ്രൗണ്ട് വിനെറിയിൽ എത്താം.
അതിൽ നിലത്ത് ഒരു ബാരെലുണ്ട്. അതിന്റെ വലതുവശത്തായി ഭിത്തി തട്ടിനോക്കുക.ഒരു
വഴിയുണ്ടവിടെ. അത് ചെന്നുചേരുന്നത് എവിടെ എന്ന് അറിയില്ല.പക്ഷെ ഒന്നറിയാം അത്
പുറത്തെവിടെയോ എത്തിക്കും

ഇതെങ്ങനെ മാമിനറിയാം.

ഇതിന് മുൻപും അവിടെ,ഇതുപോലെ നടന്നിട്ടുണ്ട്.അന്നുപോയുള്ള അറിവ്, പരിചയം.ബൈ
ലക്ക്,അത് ഞാൻ കണ്ടു.പക്ഷെ ആ തുരങ്കപാത,അത് എനിക്കുമാത്രേ അറിയൂ.കാരണം അതിന്റെ
വാതിൽ ഭിത്തിയിൽ തട്ടിനോക്കിയാൾ മാത്രേ അറിയാൻ കഴിയു.പുറമെ പൂട്ടോ മറ്റോ
ഒന്നുമില്ല. തുരങ്കത്തിനകത്തു നിന്ന് തുറക്കാൻ ഒരു ഹാൻഡിൽ മാത്രമാണ് ഉള്ളത്.
നീയവളെ സേഫ് ആക്കണം.അവളെ ചേർത്തുനിർത്തണം.നിന്റെ ഇഷ്ട്ടം അവൾ
സ്വീകരിക്കും.എനിക്കുറപ്പാ.

അപ്പൊ നമ്മുടെ കുഞ്ഞ്???

കുഞ്ഞിനെ എനിക്ക് വേണം.ഞാൻ വളർത്തും നമ്മുടെ കുഞ്ഞിനെ.നല്ല രീതിയിൽ
തന്നെ.നിനക്കൊരിക്കലും ശല്യമാവില്ല.നിനക്ക് സാറയാ ചേർച്ച. എനിക്ക് നിന്നെ
ഓർക്കാൻ,നമ്മുടെ കുഞ്ഞുണ്ട്.എവിടെയായാലും ഇടക്ക് വരണം,നമ്മുടെ കുഞ്ഞിന്റെയടുത്ത്.
അതുമതി എനിക്ക്.ഒരിക്കലും നിന്റെ കുഞ്ഞ് അപ്പനാരെന്ന് അറിയാതെ വളരില്ല.അറിഞ്ഞുതന്നെ
വളരും.ഇത് വേറൊരാൾ അറിയില്ല,സത്യം.എല്ലാം നന്നായി വന്നാൽ ഞാൻ ഇവിടംവിടും ഒരു ജോബ്
ഓഫർ,എന്റെ കസിൻ വഴി വന്നതാ.അതങ്ങ് സ്വീകരിക്കും.
ചെല്ല്,സമയം കുറവാണ്.ചെയ്യാൻ ഒരുപാടും.ചെന്ന് ചെയ്യേണ്ടത് ചെയ്യ്.
പ്രാർത്ഥനയോടെ ഞാനിവിടെയുണ്ട് നീ വിജയിച്ചുവരുന്നത് അറിയാൻ.
*****
അവൻ,അച്ചനൊരുക്കിയ മുറിയിൽ തന്റെ സാമഗ്രികൾ തയ്യാറാക്കി.രാത്രി ജേക്കബ് ഫാം ഹൗസിൽ
നിന്നും പോന്നതിനു ശേഷം പുലർച്ചയോടെ അരുൺ അതിനുള്ളിൽ കയറി.
കർമ്മം നടക്കുന്ന ഇടം അവൻ ഒരു സ്റ്റേജ് ആയിക്കണ്ടു.കർമ്മിയും പങ്കാളികളും
കാഴ്ച്ചക്കാർ.ഒരു കൂട്ടം ആളുകളുടെ ഇടയിൽ നിന്ന് താൻ പ്രവർത്തിക്കണം.അതിനായി അവർ
ഒരുക്കിയ വസ്തുക്കക്കിടയിൽ തന്റെ സാമഗ്രികൾ ഒളിപ്പിച്ചു.പിന്നെയവൻ ശ്രമിച്ചത് ആ
തുരങ്കപാത എവിടെ എത്തുന്നു എന്ന അന്വേഷണമാണ്.
വിധു പറഞ്ഞ അടയാളം നോക്കി
വാതിൽ കണ്ടെത്തിയ അരുൺ ആ ഇടുങ്ങിയ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങി,വിശാലമായ
വിനെറിയിൽ എത്തി.വീഞ്ഞു കെട്ടാനുള്ള പഴയ
ഉപകരണങ്ങൾ അവിടെ ഒരു ഭാഗത്ത് കൂടിക്കിടപ്പുണ്ട്.വലിയരീതിയിൽ കെട്ടിനിർത്താൻ
ഉപയോഗിക്കുന്ന ഭരണികളും,കുപ്പികളും ശ്രദ്ധയിൽ പെട്ടു.ഇതിനിടയിലൂടെ പുറത്തേക്ക്
കടക്കാനുള്ള വഴി തിരയുകയാണ് അരുൺ.ചുറ്റുപാട് മനസ്സിലാക്കിയ അവൻ താഴെ വലതുവശത്തായി
കണ്ട ആഴമുള്ള ബാരലിന്റെ വശം ചേർന്ന് വാതിലിനായി പരതി.ഒരു ഭാഗത്തു തട്ടിയപ്പോൾ ഒരു
പ്രത്യേക ശബ്ദം.അകം പൊള്ളയായ ഭാഗം. അവൻ അവിടെ തള്ളിനോക്കി.
കലപ്പഴക്കം കൊണ്ട് തുറക്കാനല്പം ബുദ്ധിമുട്ടി.തുറന്നുകണ്ട അവൻ അത്ഭുതപ്പെട്ടു.വിധു
പറഞ്ഞപോലെ ഒരു തുരങ്കപാത.ഇതുപോലെയൊരു പാതയുടെ ആവശ്യം എന്ത്?ചോദ്യം
മനസ്സിലുണ്ട്.പക്ഷെ ഇപ്പോൾ ഇതാ തനിക്ക് പുറത്തെത്താനുള്ള മാർഗം. അവൻ അതിലൂടെ
സഞ്ചരിച്ചു.അങ്ങ് മുന്തിരിത്തോട്ടത്തിന് വെളിയിൽ അത് അവസാനിച്ചു.ഏകദേശം 200 മീറ്റർ
അകലെ മൺപാതയിൽ.

തിരികെ റൂമിലെത്തുമ്പോൾ സമയം
ഉച്ചയായിരുന്നു. മൂന്നുമണി,അവർ തുടങ്ങുന്ന സമയം.ചെറിയൊരു മയക്കത്തിനുശേഷം അവൻ യാത്ര
തിരിച്ചു.ഒപ്പം കാത്തുനിൽക്കേണ്ട സ്ഥലവും അടയാളവും അച്ചനെ അറിയിച്ചിരുന്നു.

അഞ്ജുവിനെയും കൂട്ടി ഫാംഹൗസിൽ എത്തുമ്പോൾ സമയം മൂന്നിനോട്‌ അടുത്തിരുന്നു.ആളുകൾ
എത്തുന്നു.
അതിനിടയിലൂടെ അബോധാവസ്ഥ-
യിലുള്ള സാറയെയും ചുമന്ന് രണ്ടു പേർ ഉള്ളിലേക്ക് കയറുന്നു.അവൻ ചേഞ്ച്‌ ചെയ്യാനായി
കയറി.അകത്ത്
നാലഞ്ചുപേരുണ്ട്.ഒതുക്കത്തിൽ അവർ ഇറങ്ങുന്നതും കാത്തുനിന്നു.
അവർ പോയ ഉടനെ അവൻ ഡോർ ലോക്ക് ചെയ്തു.നഗ്നനാവാതെ ജീൻ ബോട്ടം മുകളിലേക്ക്
മടക്കിവച്ചു.
റൗണ്ട് നെക്ക് ബെനിയന് മുകളിലൂടെ ഗൗൺ ധരിച്ചു.ഉള്ളിലെ വസ്ത്രങ്ങൾ പുറത്തു കാണില്ല
എന്നുറപ്പുവരുത്തി, തന്റെ ബാഗ് തുറന്നു.അതിൽ നിന്നും കുറച്ചു തൂവലുകൾ,കനം കുറഞ്ഞ
വെളുത്ത ചരടുകൾ,വെളുത്ത ഹാങ്കി
അല്പം പഞ്ഞിയിൽ ക്ലോറോഫോം മുതലായവ തന്റെ ഗൗണിൽ ഒളിപ്പിച്ചു
വാതിലിൽ ആരോ തട്ടുന്നുണ്ട്.
അവൻ തുറക്കുമ്പോൾ കളിപ്പോടെ അഞ്ചു മുന്നിലുണ്ട്.

“ബാക്കിയുള്ളവർക്കും ചെയ്യണ്ടെ
വേഗം വന്നെ സമയം ആവുന്നു”
അവൾ അവനെയും വലിച്ചുകൊണ്ട് ഓടി.അവർ ഹാളിലെത്തി.സാറയെ പീടത്തിന് മുകളിൽ
കിടത്തിയിട്ടുണ്ട്. സെഡേറ്റീവ് കൊടുത്തിട്ടുണ്ട് അത് മനസിലാവും.ഒരു ചുവന്ന വസ്ത്രം
അവളെ ധരിപ്പിച്ചിരിക്കുന്നു.ബലിക്ക് വേണ്ടി അവസാന ഒരുക്കങ്ങൾ നടക്കുന്നുണ്ട്.”അഞ്ചു
ഇന്നെന്താ ഇങ്ങനെ”

പൊട്ടാ,കന്യകയെ ആണ് ബലി കൊടുക്കേണ്ടത്.

ഇന്ന് ജേക്കബ് സർ ഒറ്റക്കാ അല്ലെ.

മാമിന്റെ അവസ്ഥ നീ കണ്ടതല്ലേ.
വരാൻ കഴിയില്ല എന്ന് അറിയിച്ചു.

ആളുകൾ എത്തിതുടങ്ങി.പന്തങ്ങൾ തെളിഞ്ഞു.എല്ലാവരും കർമ്മത്തിൽ
ശ്രദ്ധിക്കുന്നു.സാറയുടെ ചൂണ്ടുവിരൽ മുറിച്ച് തലയോട്ടിയിൽ ചോരയിറ്റിച്ചുകൊണ്ടാണ്
അയാൾ കർമ്മം തുടങ്ങിയത്.അവൻ കണ്ണ് പിൻവലിച്ചു.

നതിംഗ് മാൻ ആദ്യമായതു കൊണ്ടാ.
അവിടേക്ക് ശ്രദ്ധിക്കു.

അവൻ മുന്നോട്ട് നോക്കി.കർമ്മങ്ങൾ മുന്നേറുന്നു.താൻ പ്രവർത്തിച്ചു തുടങ്ങാൻ
സമയമായിരിക്കുന്നു.ഇനി തീവ്രതയുടെ നിമിഷങ്ങളാണ്.കർമ്മം കടുക്കുന്ന മുറക്ക് അവളുടെ
ശരീരം മുറിയപ്പെടും.അവന്റെ കണ്ണുകൾ ചുറ്റിലും പരതി.താൻ പ്രതീക്ഷിച്ച കാര്യം ആ
നിമിഷം തന്നെ നടന്നു.
ബലിപീടത്തിന് ചുവട്ടിലായി നീട്ടിയിട്ട കയറിൽ പുരോഹിതന്റെ വിരലുടക്കി.
അയാൾ കാല് വലിച്ചു.കയറിന്റെ കുരുക്ക് അഴിഞ്ഞു തുടങ്ങി.അവൻ മുകളിലെക്ക്
നോക്കി.ബലിപീടത്തിന് മുകളിൽ ചെറിയൊരു തുണിസഞ്ചി.
കയറിന്റെ കുരുക്കഴിയുമ്പോൾ വാ തുറക്കുന്ന രീതിയിൽ ക്രമീകരിച്ചത്. അല്പം ഉയരത്തിൽ
ചുവന്ന സഞ്ചി ആയതിനാൽ അധികം ശ്രദ്ധയാരും കൊടുത്തിരുന്നില്ല.അതിൽനിന്നും
വാടിയുണങ്ങിയ തുളസിയിലകൾ സാറയുടെ ദേഹത്തു വീണു.അയാൾ ഒന്ന് പിറകിലേക്ക്
ചുവടുവച്ചു.തന്റെ കർമ്മത്തിനിടയിൽ ഇതെങ്ങനെ….. അയാൾ ഒന്ന് പതറി ചുറ്റും നോക്കി.

ആരും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കണ്ട് ചുറ്റിലും നോക്കി.കൂടെ അവനും.”അഞ്ചു
എനിതിങ് റോങ്”

അതെ സംതിങ് റോങ്.തുളസിയില ബാലിവസ്തുവിൽ വീഴുക,അതും കർമ്മത്തിനിടയിൽ.കുറുകെ ആരോ
നിൽക്കുന്നതു പോലെ.

തുളസിയിലക്ക് എന്താ പ്രശ്നം.

നമ്മൾ കാഞ്ഞിരം പയോഗിച്ചല്ലെ ചെയ്യുന്നെ.തുളസിയില അതിൽ ദൈവീകമാണ്.ഇനിയെന്ത്‌ എന്ന
ചോദ്യം എല്ലാരുടെ മനസ്സിലും ഉണ്ട്.

ഒന്ന് പകച്ചുനിന്ന പുരോഹിതൻ അത് മുഴുവൻ പെറുക്കിമാറ്റാൻ ശ്രമിച്ചു.
ഒപ്പം മറ്റുചിലർ കൂടുന്നു.ഇന്ന് കർമ്മം മുടങ്ങരുതെന്ന് നിർബന്ധമുള്ളതു പോലെ.അവൻ
ഒന്ന് ശ്വാസമെടുത്തു.
മനസ്സിൽ താനൊരു സ്റ്റേജിൽ ആണ് എന്ന് സങ്കൽപ്പിച്ചു.

അവന്റെ കൈകൾ പ്രവർത്തിച്ചു തുടങ്ങി.തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന
തൂവലുകൾ അവന്റെ കയ്യിലെത്തി.കൈകൾ വേഗം ചലിച്ചു
ആ ചലനത്തിന്റെ വേഗതക്കൊപ്പം കുറച്ചു വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.അവയൊക്കെ
ഭിത്തിയുടെ വാക്കിലൊക്കെ ഇരിപ്പുറപ്പിച്ചു.ചുറ്റും സംഭവിക്കുന്നത് എന്തെന്നറിയാതെ
എല്ലാവരുടെയും ശ്രദ്ധ മുകളിലാണ്. അവരുടെ ശ്രദ്ധ തെറ്റുന്ന നേരം അവന്റെ ജാലവിദ്യയും
പുരോഗമിച്ചു.
ഇത്തവണ പുരോഹിതന്റെ മുന്നിൽ എത്തിയത് ഒരു കുഞ്ഞു ആട്ടിൻകുട്ടി ആണ്.തന്റെ
കർമ്മത്തിനിടയിൽ തടസ്സം വരുന്നതുകണ്ട് അയാളുടെ മുഖം വലിഞ്ഞുമുറുകി.പിന്നീടവന്റെ
കൈകളിൽ എത്തിയ ചരടുകൾ പ്രാവിന്റെ രൂപം പ്രാപിച്ചു ആ ബലി പീടത്തിനു മുന്നിൽ
പറന്നുനടക്കുന്ന സമയം അയാളുടെ ഏകാഗ്രത നഷ്ട്ടപ്പെട്ടുതുടങ്ങിയിരുന്നു.പെട്ടന്ന്
പറന്നിരുന്ന പ്രാവുകളുടെ തൂവൽ സാറയുടെ മേൽ പൊഴിഞ്ഞുവീണു.

തന്റെ അടുത്ത പ്രോപ്പർട്ടിക്കായി പോക്കറ്റിൽ പരതിയ അവന്റെ കൈകളിൽ അഞ്ചു
പിടുത്തമിട്ടു.
“നായെ നീ തിരിഞ്ഞു അല്ലെ.എന്തിന്
വേണ്ടി.നീയൊരു മജിഷ്യൻ ആണോ?
കൂടെനിന്ന് ചതിച്ചു അല്ലെ.നീയിനി
ജീവനോടെ പുറത്തു പോവില്ല”

“ചതി,അത് നിനക്കെ പറഞ്ഞിട്ടുള്ളു.
സാറയെ നീ ചതിയിലൂടെ ഇവിടെ എത്തിച്ചു.അന്നുമുതൽ ഞാനും മാറി
ചിന്തിച്ചുതുടങ്ങി.വിട്ടേക്കാൻ പറഞത് അല്ലെ,കേട്ടില്ല.ജീവനോടെ പോവാൻ കഴിയും എന്ന
ഒരുറപ്പും എനിക്കില്ല.
ഒന്നറിയാം ഈ സമൂഹം ഇന്നിവിടെ അവസാനിക്കും”പിറകിൽ നിന്ന ഒരു വൃദ്ധൻ നോക്കുമ്പോൾ
അഞ്ചു കുഴഞ്ഞു വീഴുന്നതാണ് കണ്ടത്. കുറച്ചുപേർ അവൾക്ക് ചുറ്റും കൂടി. അതിനിടയിൽ
അവന്റെ കയ്യിൽ നിന്നും ചെറിയ പഞ്ഞിക്കഷ്ണം താഴേക്ക് വീണു.

ആ കൂട്ടത്തിനിടയിലൂടെ ശ്രദ്ധയോടെ അവൻ ചുവടുകൾ വച്ചു.പെട്ടന്ന് തന്റെ കണ്മുന്നിൽ
നിന്ന് ഓരോന്നും അപ്രത്യക്ഷമാവുമ്പോൾ അയാൾ ഏകാഗ്രത നഷ്ട്ടപ്പെട്ട് അലറി.ദേഷ്യം
കൊണ്ട് ചുവന്ന കണ്ണുകൾ.കലി
മൂത്ത അയാൾ ഒരു ഖടാര കയ്യിൽ എടുത്തു.സാറയുടെ നെഞ്ചു ലക്ഷ്യം വച്ച് ഓങ്ങി,അപ്പോൾ
അയാളുടെ
കൈത്തണ്ടയിൽ ഒരു പ്രാവ് വന്നിരുന്നു.അയാൾ അതിനെ തട്ടി മാറ്റാൻ ശ്രമിച്ചു.പക്ഷെ
അതയാളുടെ കണ്മുന്നിൽ പറന്നുകളിച്ചു.

തന്റെ ശ്രമം വിജയം കാണുന്നു എന്ന് മനസിലായ അരുൺ മുന്നിലേക്ക്
നടന്നു.ഹോസ്പിറ്റലുകളിൽ ഉപയൊഗിക്കുന്ന ഫോഗിങ് മെഷിൻ
കുറച്ച് കർട്ടന് പിറകിലായി അവൻ ഒളിപ്പിച്ചിരുന്നു.ആ വലിയ ഹാളിൽ ഒരു പുകമറ
സൃഷ്ടിക്കണം,അതിന് അല്പം വീര്യത്തോടെ മരുന്ന് നിറച്ച് ബാറ്ററിയിൽ കണക്ട്
ചെയ്തിരുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു അവൻ അത് ഓരോന്നായി പ്രവർത്തിപ്പിച്ചു.
പുക പടർന്നുതുടങ്ങി.അവൻ വേഗം പുരോഹിതന്റെ കയ്യിലെ കത്തി തട്ടി തെറിപ്പിച്ചു.അയാളുടെ
നാഭിയിൽ അവന്റെ മുട്ടുകാൽ അമർന്നു.
അയാൾ അവിടം പൊത്തി നിലത്ത് കുനിഞ്ഞിരുന്നു.
*****
പുകയുടെ മറവിൽ അരുൺ സാറയെ ബലിപീഠത്തിൽ നിന്നും മാറ്റി.എന്ത് സംഭവിക്കുന്നു എന്ന്
മനസ്സിലാവാതെ പകച്ചുനിൽക്കുന്ന പുരോഹിതനെ ചവിട്ടിവീഴ്ത്തി അവൻ സാറയെയും
ചുമലിലെടുത്ത് വിനെറി ലക്ഷ്യമാക്കി നീങ്ങി.ബലിപീഠത്തിന് പുറകിൽ ആ അറയുടെ വാതിൽ
തുറന്ന് ഇടുങ്ങിയ പടിക്കെട്ട് ഇറങ്ങി അണ്ടർഗ്രൗണ്ടിൽ
എത്തി.സാറ വളരെ അവശയാണ്.
അബോധാവസ്ഥയിൽ അവളെന്തൊ പുലമ്പുന്നുണ്ട്.അവൻ തട്ടിവിളിച്ചു.
അവ്യക്തമായ മറുപടി മാത്രം.മുകൾ വശത്ത് താഴേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം അവന്റെ
കാതിൽ പതിഞ്ഞു.പെട്ടെന്നുതന്നെ അവൻ
തുരങ്കപാതയിലേക്ക് കടന്നു.വാതിൽ ചാരി ഒന്ന് കിതപ്പടക്കി.വിനെറിയിൽ ആരൊ നടക്കുന്ന
ശബ്ദം അവന്റെ കാത് തുളച്ചു.”അവർ മുകളിലുണ്ട്”
ഒരു ഞെട്ടലോടെ അവ്യക്തമായ
ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞു.
“ജേക്കബ്”അവർ പോയി എന്നുറപ്പു
വന്നശേഷം ഒരു പെൻ ടോർച്ചിന്റെ വെളിച്ചത്തിൽ തുരങ്കപാതയിലൂടെ മുന്നോട്ട്
നടന്നു.അവന്റെ ഇച്ഛാശക്തി ആ ഫാം ഹൗസിന് പുറത്ത് അവരെ എത്തിച്ചു.

അവനവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കാറും ഗോമസച്ചനെയും
കണ്ടു,ഒപ്പം ഗ്രിഗറിയും.മുന്തിരിവള്ളി വകഞ്ഞുമാറ്റി അവൻ നടന്നു.അവന് പിന്നിൽ ഫാം
ഹൗസ് എരിഞ്ഞടങ്ങു-
കയായിരുന്നു.(ഒരു ഷോട്ട് സർക്യുട്ട്
സാധ്യത അവൻ മുതലെടുത്തു.ചില സമയങ്ങളിൽ പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലാണ്
കറുത്ത കുർബാന.ആ സമയം മെയിൻ ഓഫ്‌ ചെയ്യും.പന്തങ്ങൾ കത്തിച്ച് അതിന്റെ
വെളിച്ചത്തിലായിരുന്നു,അന്ന് ആ പ്രത്യേക ദിവസം അവരുടെ കർമ്മം.
കാലപ്പഴക്കം ചെന്ന കെട്ടിടം.വയറിങ്
സഹിതം എല്ലാം പഴയ രീതിയിലേത്. പുക വ്യാപിക്കുന്ന സമയം മെയിൻ സ്വിച്ചിൽ ഫേസ് തമ്മിൽ
യോജിപ്പിച്ചു അരുൺ.ഒപ്പം തീപ്പൊരി ആളിപ്പടരാൻ മേമ്പൊടിക്ക് ജലാറ്റിനും.സാറയെയും
കൊണ്ട് അവൻ തുരങ്കത്തിലേക്ക് കടന്ന സമയം തിരയുന്നതിനായി മെയിൻ ഓൺ ചെയ്തത് ഒരു വലിയ
തീപിടുത്തത്തിൽ അവസാനിക്കുക
യായിരുന്നു)

അടുത്തെത്തിയതും നെടുവീർപ്പോടെ കുരിശിൽ ചുംബിച്ചു ഗോമസ്സ്‌.”വേഗം കേറ് അധികസമയം
ഇവിടെ നന്നല്ല”

അവൻ അവളെ കാറിന്റെ പിന്നിൽ
കിടത്തി.തല അവന്റെ മടിയിൽ എടുത്തുവച്ചു.ഗോമസച്ചൻ തന്റെ കാർ മുന്നോട്ടെടുത്തു തന്റെ
ലക്ഷ്യം നേടുവാനായി.ഒരു ആശ്വാസം എല്ലാ മുഖങ്ങളിലും നിറഞ്ഞിരുന്നു.

അച്ചനൊരുക്കിയ സുരക്ഷിതമായ വീടിനുള്ളിൽ വിശ്രമിക്കുകയാണ് അരുൺ.തന്നെക്കാൾ
ക്ഷീണമുണ്ട്, സാറയുടെ സ്വസ്ഥമായുള്ള ഉറക്കം അതിന് തെളിവാണ്.ഇടക്കുണർന്ന അവസരത്തിൽ
താൻ സേഫ് ആണ് എന്നയറിവ് ആ മുഖത്തുണ്ട്.പതിയെ
അവളെ ഉണർത്താതെ മുറിവിട്ടു പുറത്തെത്തുമ്പോൾ ന്യൂസിൽ ശ്രദ്ധിക്കുകയാണ് ഫാദർ ഗോമസ്.
അപ്പോഴത്തെ ഹോട്ട് ബ്രേക്കിംഗ് ആയി പോകുന്ന ന്യൂസ്‌ അവനെ
ഞെട്ടിച്ചു.”നഗരപ്രാന്തത്തിൽ പഴയ ഫാം ഹൗസ് കെട്ടിടം കത്തിയമർന്നു.
അതിനുള്ളിൽ കുറച്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നു.കൂടുതൽ വിശദാശങ്ങളുമായി
റിപ്പോർട്ടർ സേതുരാമൻ തത്സമയം ചേരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.”

ശാരിക…,നഗരത്തിന്റെ പുറത്തുള്ള പഴയ ഫാം ഹൗസ് ആണിത്.എങ്ങനെ സംഭവിച്ചു എന്നതിന് ഇതു
വരെ വ്യക്തമായ ഉത്തരമില്ല.ഇതിന്റെ ഉടമസ്ഥൻ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ
സാധിച്ചിട്ടില്ല.പക്ഷെ ഇതുവരെ കിട്ടിയ സൂചനകൾ വച്ച് മരിച്ചവർ സത്താൻസേവകർ ആണ് എന്ന്
പറയപ്പെടുന്നു.ഫോറെൻസിക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്നുണ്ട്.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചെർന്നിട്ടുണ്ട്
നഗരത്തിൽ സത്താൻസേവയുടെ മറവിൽ കള്ളും മയക്കുമരുന്നും
യഥേഷ്ടംലഭിക്കുന്നുണ്ടോ?ഇതിന്റെ മറവിൽ വൻ മയക്കുമരുന്ന് മാഫിയ,
അവരുടെ പ്രവർത്തനങ്ങൾ എന്നിവ അന്വേഷണപരിധിയിൽ വരുമെന്നും പോലീസ് മേധാവികളിൽ നിന്നും
വിവരം ലഭിക്കുന്നു………

എന്താണ് സാത്താൻ സേവകർ എന്ന സംശയത്തിലേക്ക് എത്താനുള്ള കാരണം,സേതു?

ശാരിക,പ്രാഥമിക പരിശോധനയിൽ ഇവിടെ കണ്ടെടുത്ത വസ്തുക്കൾ,
അതുതന്നെയാണ് സംശയങ്ങളിൽ കൊണ്ടുചെന്ന് നിർത്തുന്നത്.അഞ്ചു മൂലയുള്ള നക്ഷത്രങ്ങൾ
കെട്ടിടത്തിന് പലഭാഗത്തുനിന്നും കണ്ടെത്തി,ഒപ്പം തലയോട്ടികൾ,മൂങ്ങയുടേത് എന്നു
തോന്നിക്കുന്ന പക്ഷിശരീരം തുടങ്ങി കണക്ട് ചെയ്യാൻ സാധിക്കുന്ന തെളിവുകൾ
കണ്ടെത്തിയിട്ടുണ്ട്.
പരിശോധനകൾ പുരോഗമിക്കുന്നു
എന്നാണ് അകത്തുനിന്നുള്ള വിവരം കൂടുതൽ വിശദീകരണത്തിനായി പ്രസ്സ് മീറ്റ്
നടത്തുമെന്നാണ് ഡി ജി പി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ദേവനഹള്ളിയിൽ നിന്നും
സേതുവാണ് നമ്മോടൊപ്പം ചേർന്നത്. നഗരത്തിന്റെ പ്രാന്തഭാഗത്ത്‌ തീയിൽ വെന്തുമരിച്ചവർ
സാത്താൻസേവകർ ആണെന്നതിന് തെളിവുകൾ പുറത്ത്
ഇതിന്റെ മറവിൽ ലഹരിമരുന്ന് മാഫിയയുടെ സാന്നിധ്യവും സംശയം ഉളവാക്കുന്നു എന്നാണ്
പുറത്തു വരുന്ന റിപ്പോർട്ട്.കാത്തിരിക്കുന്നു ഔദ്യോഗിക പത്രസമ്മേളനത്തിനും,
മറ്റു വെളിപ്പെടുത്തലുകൾക്കുമായി.
അടുത്ത വർത്തയിലേക്ക് കേന്ദ്രമന്ത്രി വിദേശപര്യടനം നടത്തുന്നതിന്റെ വിശദ
റിപ്പോർട്ടിലേക്ക്…..
*****
ദിവസങ്ങൾക്കുശേഷം,ഒരു പുതിയ യാത്രയുടെ തുടക്കം. ബാംഗ്ളൂർ
കേമ്പഗൗഡ ഇന്റർനാഷണൽ എയർ പോർട്ട്‌.പുറത്തു കാറിൽ അരുണിന്റെ ഒപ്പം സാറയും.”അരുൺ
ടിക്കറ്റും മറ്റു യാത്രാ രേഖകളും ദാ ഈ ഫയലിൽ ഉണ്ട്.പാരിസിൽ ഇറങ്ങുമ്പോൾ ഫെഡെറിക്
അച്ചൻ ഉണ്ടാവും.ഇപ്പൊ വിസിറ്റിംഗ് ആണ്,ബാക്കിയൊക്കെ അച്ചൻ
നോക്കിക്കോളും.ഒന്നുമാത്രേ പറയാനുള്ളു തെറ്റുകൾ സംഭവിക്കാം
പക്ഷെ നാശത്തിന്റെ പടുകുഴിയിൽ ചെന്നുപെടരുത്.ജീവിതത്തിന്റെ താളം പിഴക്കരുത്. ഇപ്പൊ
കൂട്ടിന് ഒരാളുകൂടെയുണ്ട്,മറന്നുപോവരുത്.
തിരികെക്കിട്ടിയ ജീവിതം നന്നായി ജീവിക്കുക,സ്നേഹത്തോടെ സന്തോഷത്തോടെ ആസ്വദിക്കുക.
പിന്നെ മുടങ്ങിയ പഠനം തുടരണം,
അത് എവിടെയായാലും.അച്ചൻ നോക്കിക്കോളും അതിന്റെ കാര്യം.
അടുത്ത ക്രിസ്തുമസ് ദിവസത്തിൽ,
അന്നുണ്ടാവണം രണ്ടാളും.നിങ്ങളുടെ കുടുംബങ്ങൾ കാത്തിരിക്കുന്നു….
നിങ്ങൾക്കായി…പോയിവാ ദൈവം അനുനഗ്രഹിക്കട്ടെ.”

ഫാദർ,എങ്ങനെ നന്ദി പറയണം എന്നറിയില്ല.

അറിയാത്ത കാര്യം പറയരുത്.ഞാൻ ചെയ്തത് എന്റെ നിയോഗം,നീയും. മുന്നോട്ടുള്ളതിൽ
ശ്രദ്ധിക്കുക.പിന്നെ സാറാ ഇവനെ ഒന്ന് ശ്രദ്ധിച്ചോ.അല്പം വിളഞ്ഞ കൂട്ടത്തിലാ.

അത്‌ ഞാൻ ഏറ്റു ഫാദർ.ഈ മൊതലിന് ഞാൻ കാവല് നിന്നോളാം.
വിളവ് കാട്ടാതിരിക്കാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്,അല്ലെ അരുൺ. പിന്നെ താങ്ക്സ്
എ ലോട്ട് ഫാദർ. അവിടെ എത്തിയിട്ട് വിളിക്കാം.

അവർ ബോർഡിങ്ങിനായി നടന്നു.
ചെക്ക് ഇൻ ചെയ്ത് ഗേറ്റിൽ അവന്റെ അരയിൽ ചുറ്റിപ്പിടിച്ച് തോളിൽ തലചായ്ച്ചവൾ
ചെറുതായി മയങ്ങുന്നു.അല്പം അകലെയായി ഇരുന്നിരുന്ന മദാമ്മപ്പെണ്ണിനെ ഒരു ഹായ്
കൊടുത്ത് കണ്ണുകാട്ടി അരുൺ
ഒപ്പം വയറിനു സൈഡിൽ പിച്ച് കിട്ടിയതും ഒന്നിച്ചായിരുന്നു.

മോനെ വിളവിറക്കല്ലെ.കഴിഞ്ഞത് ഒരു ദുസ്വപ്നമായിരുന്നു.മറന്നു ഞാനതൊക്കെ.രണ്ടു
വ്യത്യസ്ത സാഹചര്യത്തിൽ ഒരു നരകത്തിൽ എത്തിചേർന്നവർ.എനിക്കെന്റെ ഇണയെ കിട്ടാൻ
ആയിരിക്കാം ദൈവം പരീക്ഷിച്ചത്,കിട്ടിയെനിക്ക്.
എന്റെ ഇണയാ നീ,അവൻ എന്നിൽ ഒതുങ്ങിയാൽ മതി.വലിയ റോമിയോ ആണെന്ന് വിചാരമുണ്ടേൽ കളയ്. ഈ
ചെക്കനെ നന്നാക്കാൻ പറ്റുവൊ എന്നൊന്ന് നോക്കട്ടെ.

മറുപടി എന്നവണ്ണം അവളെയവൻ മാറിലേക്ക് ചേർത്തു.”നല്ല കുട്ടി”
അവന്റെ മാറിൽ തല ചായ്ച്ചവളും പ്രതീക്ഷയോടെ നല്ലൊരു പുലരിയും സ്വപ്നം കണ്ട്…….അവരുടെ
തൊട്ട് അപ്പുറെ അവരെ ശ്രദ്ധിച്ച് വിധുവും തന്റെ ഫ്ലൈറ്റിനായി കാത്തിരിക്കുന്നു,
അവന്റെ ചോരയെ ഉദരത്തിൽ വഹിച്ചുകൊണ്ട്…..

ശുഭം
ആൽബി.



42750cookie-checkഅവളുടെ കാമം നിറഞ്ഞ നോട്ടം 6