അപൂർവ ജാതകം Part 13

നമസ്കാരം കൂട്ടുകാരെ,,,…,,

ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ് ഇതിന്റെ കഴിഞ്ഞ ഭാഗം വന്നത്… അവിടെന്ന് ഒത്തിരി ദിവസങ്ങൾ എടുത്തു ഈ ഭാഗം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ….ജീവിത സാഹചര്യം അതൊക്കെ ആണ് കഥ വൈകിയതിന്റെ കാരണം…!…

ഈ ഒരു തവണ കൂടി ക്ഷമിക്കുക…ഇനി എന്തായാലും ഇത് തീർത്തിട്ടെ ബാക്കി കാര്യം ഉള്ളു….!..,

ക്ഷമയോടെ കാത്തിരുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും… ഹൃദയം നിറഞ്ഞ നന്ദി….,,…

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,

മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….

ശ്രീപ്രിയ.

വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….

അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ

വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…

എസ്റ്റേറ്റിലെ പ്രണയനാളുകൾ…..

അവിടെ പ്രിയയുടെ ബർത്ത്ഡേ ആഘോഷവും അവരുടെ പ്രണയദ്രമായ ദിനങ്ങൾ…..

ഒടുവിൽ വിജയുടെ അച്ഛൻ ഗോവിന്ദനും ചെറിയച്ഛൻ ശേഖരനും കൂടി വള്ളിയങ്കാട്ട്

വലിയ തിരുമേനിയെ കാണാൻ പോയി അദ്ദേഹം പറഞ്ഞ പ്രകാരം ഗോവിന്ദൻ വിജയിനെയും പ്രിയയെയും എസ്റ്റേറ്റിൽ നിന്നും തിരികെ ഇല്ലിക്കലിലേക്ക് മടങ്ങി വരാൻ പറഞ്ഞു… അങ്ങിനെ അവർ എസ്റ്റേറ്റിന്റെ തണുപ്പും മഞ്ഞും പച്ചപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും തിരികെ അവരുടെ നാട്ടിലേക്ക് യാത്ര തിരിച്ചു…..

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

തുടർന്നു വായിക്കുക………

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

പിറ്റേന്ന് തന്നെ വിജയും പ്രിയയും കൂടി എസ്റ്റേറ്റിൽ നിന്നും തിരികെ ഇല്ലിക്കലിലേക്ക് ഇറങ്ങി…..

കോടമഞ്ഞുമൂടിയ റോഡിലൂടെയുള്ള യാത്രയിൽ അവരെ കുളിരണിയിപ്പിക്കാൻ ചെറുചാറ്റൽ മഴയും കൂട്ടുണ്ട്….

മൂടൽമഞ്ഞു കാരണം റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ല അത്കൊണ്ട് തന്നെ വിജയ് ശ്രദ്ധയോടെ വേഗത കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത്…… മ്യൂസിക് പ്ലേയറിൽ നിന്നും ഒഴികിയിറങ്ങുന്ന മധുരഗാനങ്ങളുടെ പ്രണയ നിമിഷങ്ങളിൽ ലയിച്ചിരിക്കുകയാണ് പ്രിയ……അവൾ പാട്ടിന്റെ വരികൾക്ക് ഒപ്പം അവളുടെ ചുണ്ടനക്കുന്നും ഉണ്ട്.

“””””അച്ചേട്ടാ…. “””””

കാറിൽ നിറഞ്ഞുനിന്നിരുന്ന നിശബ്ദത ഭേദിച്ചുകൊണ്ട് പ്രിയ വിജയെ പ്രണയാർദ്രമായി വിളിച്ചു.

“”””””ഉം…. “””””

അവൻ അവളെ നോക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധയൂന്തി കൊണ്ട് വിളികേട്ടു.

“”””എന്തായെന്നോടൊന്നും…മിണ്ടാത്തെ…..??? “””””

പ്രിയ വിജയെ നോക്കി ചിണുങ്ങി കൊണ്ട് ചോദിച്ചു.

“”””വാവച്ചിയും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ലല്ലോ…..!”””””

വിജയ് അവളെ നോക്കാതെ ഗൗരവത്തോടെ പറഞ്ഞു.

അതിന് മറുപടി ഒന്നും പറയാതെ അവൾ മുഖം തിരിച്ചു ഇർപ്പം നിറഞ്ഞ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

“””””ന്താടി…. പെണ്ണെ നിനക്കിത്ര ഗൗരവം….??? “”””

അവളെ നോക്കികൊണ്ട് വിജയ് ചോദിച്ചു.

“””””ങ്ങുഹും “””””

അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽകൂച്ചി.

“”””””ശ്രീക്കുട്ടി…..!! “”””””

അവളുടെ ചടഞ്ഞുകൂടി ഉള്ള ഇരിപ്പ് കണ്ട് അവൻ ഗൗരവത്തോടെ വിളിച്ചു.

“””””””ഉം…. “””””

അവൾ അവന് നേരെ തിരിഞ്ഞു നോക്കികൊണ്ട് മൂളി വിളികേട്ടു.

“”””ന്താ… വാവച്ചി.. പെട്ടന്നൊരു സൈലെൻസ്…?. “”””

“””””അതൊന്നുല്ല…. അച്ചേട്ടാ….! “”””””

പ്രിയ മങ്ങിയ ചിരിയോടെ പറഞ്ഞു.

“”””ദേ പെണ്ണെ….മര്യാദക്ക് എന്താ കാര്യമെന്ന്….പറ…. “””””””

വിജയ് ഗൗരവത്തോടെ ചോദിച്ചുകൊണ്ട് കാറിന്റെ ഗിയർ ഷിഫ്റ്റ്‌ ചെയ്‌തു.

“””””എന്തൊക്കെയോ…. വിട്ടിട്ടും പോകുന്നപോലെ…. നിക്കിവിടെ താമസിച്ചു കൊതിതീർന്നില്ലാച്ചേട്ടാ…. “””””

അവൾ അവനെ നോക്കി നുണക്കുഴികളിൽ പരിഭവമെഴുതി കൊണ്ട് ചിണുക്കത്തോടെ പറഞ്ഞു.

“”””അതിന്…. നമ്മുക്കിനിയും ഇവിടെ വരാല്ലോ….. “””””

വിജയ് അവളുടെ വലത് കൈ അവന്റെ ഇടം കൈകൊണ്ട് കോർത്തുപിടിച്ചു പറഞ്ഞു.

അവൾ അവന്റെ തോളിലേക്ക് തല ചേർത്ത് വെച്ചിരുന്നു.

“”””എവിടെയായാലും…. നിന്റെ ഒപ്പം ഞാനില്ലേ ശ്രീക്കുട്ടി…. “””””

അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

അവന്റെ സ്നേഹ ചുംബനം അവൾ ഇരുമിഴികളും അടച്ചു പൂർണമനസോടെ സ്വീകരിച്ചു.

“”””ശ്രീക്കുട്ടി….. “”””””

അവൻ ചെറു ചിരിയോടെ വിളിച്ചു.

“”””ഉം… “”””

ഒന്നുകൂടി അവനോട് തല ചേർത്തുകൊണ്ട് നേർത്തമൂളലിലൂടെ അവൾ വിളികേട്ടു.

“”””എനിക്ക് പാപ്പം കുച്ചാൻ തരോ….? “”””

അവൻ കുസൃതി ചിരിയോടെ അവളെ നോക്കി ചോദിച്ചു.

അവന്റെ ചോദ്യം കേട്ടതും അവൾ തലയുയർത്തി അവളുടെ വെള്ളാരം കണ്ണുകൾ ഉരുട്ടി അവനെ തറപ്പിച്ചു നോക്കി.

“””””വേണ്ട….. “”””

അവളുടെ നോട്ടം കണ്ടതും അവൻ നിഷ്കളങ്കമായി പറഞ്ഞു….

“”””എപ്പോനോക്കിയാലുമീചിന്തയെയുള്ളു….. “””””

അതും പറഞ്ഞു അവൾ അവനെ തറപ്പിച്ചു നോക്കി.

“”””കൊതികൊണ്ടല്ലേ വാവച്ചി… “”””””

അവൻ കൊഞ്ചിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.

“””””അയ്യടാ….. ഇന്നലെയാ കാട്ടില്… വെച്ചെന്തൊക്കെയായെന്നെ കാണിച്ചേ…. നിക്കൊന്തോരോം…. വേദനിച്ചൂന്നോ…..ന്നിട്ട് വീട്ടീവന്നിട്ടുമ്മെന്തൊക്കെയാ… ചെയ്‌തെ…”””””

അവൾ അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു.

“”””സരൂല…. വേണ്ട…. “””””

വിജയ് പ്രിയയെ നോക്കി കള്ള വിഷമം അഭിനയിച്ചു.

“”””അതെ…. അച്ചേട്ടാ…. “”””

പ്രിയ അവനെ നോക്കി കുസൃതി ചിരിയോടെ വിളിച്ചു.

“”””എന്താ വാവച്ചി…. “””””

അവൻ ഉത്സാഹത്തോടെ വിളികേട്ട് പ്രതീക്ഷയോടെ അവളെ നോക്കി.

“”””ഇനിയിപ്പോകൊറേനാള്…. അച്ചേട്ടൻ പട്ടിണിയായിരിക്കോട്ടോ….! “””””

പ്രിയ അവനെ നോക്കി കള്ളചിരിയോടെ പറഞ്ഞു.

“””””അതെന്താ… “””””

അവൻ സംശയത്തോടെ അവൾ നോക്കി.

“”””ഇത്രേംനാളും…. തോന്നുമ്പോലെയായിരുന്നില്ലേ…. ഇനിയിപ്പോ വെല്ലപ്പോഴുംമാത്രം മതി….””””

അവൾ കുറുമ്പോടെ പറഞ്ഞു.

“”””പിന്നെ… പിന്നെ…. അതൊന്നും… പറ്റൂല…. “””””

അവൻ അപ്പൊ തന്നെ അവൾ പറഞ്ഞത് എതിർത്തു.

“”””അത് നമ്മുക്ക് നോക്കാലോ…. “””””

അവളും വിട്ട് കൊടുത്തില്ല…. വാശിയോട് പറഞ്ഞു.

പെട്ടന്ന് വിജയ് കാർ സൈഡ് ഒതുക്കി…. ശേഷം എൻജിൻ ഓഫ്‌ ആക്കി സീറ്റ്‌ ബെൽറ്റ്‌ ഊരികൊണ്ട് അവളെ കെട്ടിപിടിച്ചു സീറ്റിലേക്ക് മറിഞ്ഞു.

ശേഷം അവളുടെ തേൻകിനിയുന്ന പനിനീർപൂവിതൾ പോലെയുള്ള അധരങ്ങളിൽ അവന്റെ ചുണ്ടമർത്തി ദീർഹമായ ചുംബനത്തിന് തുടക്കം കുറിച്ചു….

‘”””വേണ്ടച്ചേട്ടാ… ശോ… “”””

അവൾ ആദ്യം എതിർക്കാൻ ശ്രമിച്ചങ്കിലും അവന്റെ ശക്തിക്ക് മുന്നിൽ അവൾ കീഴടങ്ങി.

ചുംബനത്തിനിടയിൽ അവന്റെ കരങ്ങൾ സാരിക്കിടയിലൂടെ അവളുടെ പട്ടുപോലെയുള്ള ഉദരത്തിൽ തഴുകിയിറങ്ങി….

“”””മ്മ്മ്….. ച്ചും…… “””””

ചുംബനത്തിനിടയിൽ ഇരുവരും ഇരുവരുടെയും അധരങ്ങൾ ചപ്പികുടിക്കുമ്പോൾ ഉള്ള ശബ്ദം നേർത്ത തെന്നൽ പോലെ പുറത്തേക്ക് ഒഴുകി…

നീണ്ട അധരപാനം അവസാനിപ്പിച്ചു കിതപ്പോടെ ഇരുവരും പിന്മാറുമ്പോൾ വിജയുടെ മിഴികളിലും ചുണ്ടിലും ഒരു കുസൃതി ചിരി നിറഞ്ഞു നിന്നു…

നീണ്ട ചുംബനത്താൽ പ്രിയയുടെ രക്തവർണമാർന്ന അധരങ്ങൾ ഒന്നുകൂടി ചുവന്നു. ഒപ്പം അവളിൽ നാണത്തിന് കിരണങ്ങൾ ഉദിച്ചിയർന്നു.

“”””ന്താ… വാവച്ചി… നിന്റെ അടിയിൽ നനഞ്ഞോ….? “”””

വിജയ് കുസൃതി ചിരിയോടെ ചോദിച്ചപ്പോൾ അവളുടെ കുങ്കുമനിറം പടർന്ന കവിൾ തടങ്ങൾ ഒന്നുകൂടി ചുവന്നു… ഒപ്പം അവളുടെ നുണക്കുഴികൾ നാണം കൊണ്ട് നിറഞ്ഞു.

“”””പോ…. അച്ചേട്ടായൊന്നു… “”””

അവൾ നാണത്തോടെ അവനെ നോക്കി പറഞ്ഞു.

“”””ഇനി എനിക്ക് മാമം കുച്ചാൻ തരോ….? “””””

വിജയ് അവളുടെ മിഴികളിൽ നോക്കി ചിരിയോടെ ചോദിച്ചു.

“”””””ങ്ങുഹും “”””””

അവൾ മാറിന് കുറുകെ കൈ വെച്ചു മറച്ചു മൂളിക്കൊണ്ട് ഇല്ലന്നർത്ഥത്തിൽ ചുമൽകൂച്ചി.ഒപ്പം നാണത്തോടെ അവനെ നോക്കി മന്ദഹാസിച്ചു.

പെട്ടന്ന് വിജയുടെ ഫോൺ റിങ് ചെയ്തു സ്‌ക്രീനിൽ വർഷൂട്ടി….. കോളിങ് എന്ന് തെളിഞ്ഞതും പ്രിയ അവന്റെ ഫോൺ ഡാഷിൽ നിന്നും എടുത്തു കോൾ അറ്റൻഡ് ചെയ്‌തു.

“”””എന്താ മോളെ…. “””””

പ്രിയ ഫോൺ ചെവിയോട് ചേർത്ത് കൊണ്ട് പറഞ്ഞു.

“”””ഏട്ടത്തിയായിരുന്നോ…… ഏട്ടനെവിടെ…. ഏട്ടത്തി …..??? “””””

വർഷ ആകാംഷയോടെ ചോദിച്ചു.

“”””ദേ കാർ ഡ്രൈവ് ചെയ്യുവാ…. മോളെവിടെയാ….? “”””

വർഷയുടെ ചോദ്യത്തിന് മറുപടി കൊടുത്തുകൊണ്ട് പ്രിയ ചോദിച്ചു.

“”””വീട്ടിൽ തന്നെയാ… ഏട്ടത്തി. “”””

“”””എന്നാ ഞാൻ ലൗഡ് സ്പീക്കറിൽ ഇടാം…. “””””

“”””നിങ്ങൾ ഇന്ന് എത്തോ….?? “”””

വർഷ സംശയത്തോടെ ചോദിച്ചു.

“””””വൈകുന്നേരം… ആവുമ്പോഴേക്കും എത്തും….. “”””””

വിജയ് ആണ് മറുപടി പറഞ്ഞത്.

“””””വർഷമോളെന്തെടിക്കുവാ….”””””

പ്രിയ ചോദിച്ചു.

“”””ഞാൻ…. നമ്മുടെ കുളത്തിന്റെ അടുത്താ…. “””””

“”””നീ എന്തിനാ അവിടെ പോയി ഇരിക്കുന്നെ…?”””

വിജയ് അത് ചോദിച്ചു കൊണ്ട് സംശയത്തോടെ പ്രിയയെ നോക്കി.

“”””ഇവിടെ ഞാൻ ഇപ്പൊ ഒറ്റക്ക് അല്ലെ…. നിങ്ങള് പോയതിൽ പിന്നെ എന്നും ഞാൻ ഇവിടെ വന്നിരിക്കും “””””

വർഷ അൽപ്പം വിഷമം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“””അതെങ്ങിനെ ആണ് ഒറ്റക്കാവുന്നെ…. അവിടെ എല്ലാവരും ഇല്ലേ…. “””””

വിജയ് ചോദിച്ചു.

“”””അമ്മയും ഉമാമ്മയും എപ്പോഴും അടുക്കളയിൽ തന്നെ….. അച്ഛമ്മ പുറത്തേക്ക് ഇറങ്ങില്ല… അച്ഛനും വല്യച്ഛനും എപ്പോഴും കറക്കം…. സീതേച്ചി നിങ്ങൾ പോയി പിറ്റേന്ന് തന്നെ തിരിച്ചു പോയി…. പിന്നെ ആരാ എനിക്ക് കൂട്ട്…. “”””””

“”””എന്റെ വർഷമോളെ ഞങ്ങളിന്നുവരൂലേ…. “””””

പ്രിയ വർഷയുടെ വിഷമം കേട്ട് ഇടക്ക് കയറി പറഞ്ഞു.

“”””അതല്ല ഏട്ടത്തി…..ഞാൻ ഏട്ടനെയും ഏട്ടത്തിയെയും വല്ലാതെ മിസ്സ്‌ ചെയ്‌തു…. പ്രതേകിച്ചു ആ കൊരങ്ങനെ….. ഇവിടെ ഉണ്ടായിരുന്നപ്പോൾ… എപ്പോഴും തല്ലൂടി ഏട്ടൻ പോയപ്പോ ഞാൻ ഒറ്റക്ക് ആയത് പോലെ…. “””””

വർഷ ഇടർച്ചയോടെ പറഞ്ഞു അവസാനം എത്തിയപ്പോൾ അവൾ അറിയാതെ വിതുമ്പി പോയി.

“”””മോളുട്ടി….. അയ്യേ…. എന്താ ഇത്….. ദേ ഏട്ടന്റെ കുറുമ്പി കരഞ്ഞാൽ മോശം ആണാട്ടോ… ഇല്ലിക്കലിലെ ഉണ്ണിയാർച്ച ഇങ്ങനെ സെന്റി ആയാൽ നമ്മുക്ക് നാണക്കേടാ….!””””

വർഷയുടെ ചുണുക്കം കേട്ട് വിജയ് അവളെ ആശ്വസിപ്പിച്ചു.

“”””സോറി ഏട്ടാ…. ഇനി വർഷ… ഏട്ടനോട് വഴക്കിടാൻ വരില്ലട്ടോ…. “””””

അവൾ വിങ്ങിപൊട്ടികൊണ്ട് പറഞ്ഞു.

“”””എന്റെ മോളെ…എനിക്ക് എന്റെ പഴയ എന്റെ ചട്ടമ്പി പെങ്ങളുട്ടിയെ മതി…. എനിക്ക് അതാ ഇഷ്ടം… ഞാൻ വരുമ്പോ ഇതുപോലെ സെന്റി ആവാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ…. നിന്റെ ചന്തിയിൽ ഞാൻ ചട്ടുകം പഴുപ്പിച്ചു വെക്കും….. “”””””

വിജയ് അവളുടെ വിഷമം മാറ്റാൻ കുറുമ്പോടെ പറഞ്ഞു.

“””പോടാ പട്ടി… ഏട്ടാ…….!””””

അവൾ കരച്ചിലിനിടയിലെ ചിരിയോടെ പറഞ്ഞു.

“”””ആഹാ…. ദേ എന്റെ മോളുട്ടി വീണ്ടും ചാർജ് ആയല്ലോ…. അപ്പൊ ഞാൻ അവിടെ എത്തിയിട്ട് നമ്മുക്ക് ഒരു യുദ്ധംകുറിക്കാം…. “””””

വിജയ് ചിരിയോടെ മറുപടി നൽകി.

“”””ഏട്ടത്തി എന്റെ ഏട്ടനെ നോക്കിക്കോളാണേ…. “”””

വർഷ കരുതലോടെ പറഞ്ഞു.

“”””അതെന്റെ മോളെന്നോട് പ്രതേകമ്പറയണോ…. നിന്റെയേട്ടൻ എന്റെ കെട്ടിയോനെല്ലേ….!”””””

പ്രിയ വിജയെ നോക്കി ചിരിയോടെ വർഷക്ക് മറുപടി നൽകി.

“”””… ശരിയേട്ടത്തി… ഏട്ടാ ശ്രദ്ധിച്ചു വാട്ടോ… “”””

“”””അഹ് ശരിമോളെ …”””””

വിജയ് അതും പറഞ്ഞു കോൾ കട്ട്‌ ചെയ്‌തു.

“”””വർഷമോൾക്ക് ഏട്ടൻ എന്ന് പറഞ്ഞാൽ ജീവൻ ആണല്ലേ…. “””””

പ്രിയ അവനെ നോക്കി ചിരോയോടെ ചോദിച്ചു.

“”””ഉം…. പണ്ടേ ഞാനും അവളും നല്ല കൂട്ടാണ്… സീതേച്ചി എന്നും അമ്മ ആയിരുന്നു ഞങ്ങൾക്ക്… ചേച്ചി ഞങ്ങളുടെ ഒപ്പം കളിക്കാൻ ഒക്കെ കൂടുമെങ്കിലും ഫുൾ കരുതൽ ആണ്…. ഞങ്ങൾ എന്ത് ചെയ്‌തലും ചേച്ചി ഞങ്ങളോട് പിണങ്ങില്ല…. ഞാനും വർഷയും അന്നും ഇന്നും പരസ്പരം ഇങ്ങനെ കളിയാക്കി കൊണ്ടിരിക്കും ….പക്ഷെ എനിക്ക് അവളെ ജീവൻ ആണ് അവൾക്കു ഞാനും…”””””

വിജയ് സന്തോഷത്തോടെ മറുപടി പറഞ്ഞു….

അങ്ങനെ പരസ്പരം സംസാരിച്ചും പ്രണയിച്ചും വഴക്കിട്ടും പ്രിയയും വിജയും അവരുടെ യാത്ര തുടർന്നു…….

ഏകദേശം വൈകുന്നേരം നാല് മണിയോടെ അവർ അവരുടെ ഗ്രാമത്തിന്റെ അതിർത്തി കടന്നു…..

അവർ ഗ്രാമത്തിലേക്ക് പ്രേവേശിച്ചതും അന്തരീക്ഷത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി….കത്തി ജ്വാലിച്ചിരുന്ന സൂര്യനെ ഇരുണ്ടുക്കൂടിയ മഴമേഘങ്ങൾ വന്ന് മറച്ചു….ശക്തമായി കാറ്റ് തലയുയർത്തി നിൽക്കുന്ന വൃഷങ്ങളെ പിടിച്ചു ഉലച്ചുകൊണ്ട് ആഞ്ഞു വീശി…

ഉറക്കത്തിൽ ആയിരുന്ന പ്രിയ ഇതൊന്നും അറിഞ്ഞില്ല… പ്രകൃതിയിൽ വന്നാ മാറ്റം വിജയ് ശ്രദ്ധിച്ചുവെങ്കിലും അവൻ അത് മുഖവിലക്ക് എടുക്കാതെ കാർ ഡ്രൈവ് ചെയ്‌തുകൊണ്ടിരുന്നു..

മുന്നിലോട്ട് കാർ പോകുതോറും അന്തരീക്ഷത്തിന്റെ ഭീകരത വർദ്ധരിച്ചുകൊണ്ടിരുന്നു….

പെട്ടന്ന് ഉറക്കത്തിൽ നിന്നും പ്രിയ ഞെട്ടി ഉണർന്നു…മുന്നിലെ പ്രകൃതിയുടെ ഭാവമാറ്റം കണ്ട് അവളിൽ ആശങ്കയും ഭയവും നിറഞ്ഞു.

“”””അച്ചേട്ടാ….”””

അവൾ പരിഭ്രമത്തോടെ വിളിച്ചു….

“””ആഹാ….ശ്രീക്കുട്ടി ഉണർന്നോ… “””

വിജയ് ഇടത് കൈകൊണ്ട് അവളുടെ മുടിയിൽ തലോടി കൊണ്ട് സ്നേഹത്തോടെ ചോദിച്ചു.

“””ഉം….ഇതെന്തായിങ്ങനെ…?”””

അവൾ ഒന്ന് മൂളികൊണ്ട് മുന്നിലേക്ക് നോക്കി സംശയത്തോടെ ചോദിച്ചു….

“””ആവോ….ഇതിപ്പോ കുറച്ച് നേരം ആയി… മഴ പെയ്യും എന്നാ തോന്നുന്നേ… “””

വിജയ് അവളെ നോക്കി പറഞ്ഞ ശേഷം കാറിന് അൽപ്പം വേഗത കൂട്ടി..

അധിക സമയം വേണ്ടി വന്നില്ല… അവർക്ക് ഇല്ലിക്കലിൽ എത്തിച്ചേരാൻ..

വിജയ് കാർ ഗേറ്റ് കടന്നു മുറ്റത്തേക്ക് കയറ്റി നിർത്തി…

വീടിന്റെ ഉമ്മറത്തു തന്നെ അവരെ പ്രതീക്ഷിച്ചു വർഷ ഇരുപ്പുണ്ടായിരുന്നു.

വർഷയെ കണ്ടതും പ്രിയ തിടുക്കത്തിൽ കാറിന്റെ ഡോർ തുറന്ന് അവളുടെ അരികിലേക്ക് ഓടി…

“”””വർഷകൂട്ടി “”””

പ്രിയ അവളെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു…

“””ഏട്ടത്തി… “”””

തിരിച്ചു വർഷയും..

“””എങ്ങിനെ ഉണ്ടായിരുന്നു യാത്ര… എന്റെ ഏട്ടൻ വല്ല കുരുത്തക്കേടും ഒപ്പിച്ചോ… “”””

വർഷ പ്രിയയുടെ വയറിൽ തലോടികൊണ്ട് കുസൃതിയോടെ ചോദിച്ചു.

“””ചീ… പോടീ പെണ്ണെ… “””

വർഷയിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും പ്രിയയുടെ കവിൾ തടത്തിലെ നുണക്കുഴികളിൽ നാണം കവിഞ്ഞൊഴുകി….തന്റെ വയറിൽ സ്പർശിച്ച വർഷയുടെ കൈ തട്ടി മാറ്റികൊണ്ട് നാണത്തോടെ ആണ് പ്രിയ മറുപടി നൽകിയത്.

“”””ആ… മക്കള് വന്നോ… “””””

പുറത്തെ ശബ്ദം കേട്ട് അകത്ത് നിന്നും ഊർമിള ഉമ്മറത്തേക്ക് ഇറങ്ങികൊണ്ട് പ്രയയെ നോക്കി ചോദിച്ചു.

“””ഇന്ദു….ദേ… കുട്ട്യോള് വന്നിട്ടോ… “”””

പ്രിയയുടെ അരികിലേക്ക് നടന്നുകൊണ്ട് ഊർമിള അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“”””യാത്രയോക്കെ എങ്ങിനെയുണ്ടായി… മോളെ… “””””

പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ കവിളിൽ തലോടികൊണ്ട് ഊർമിള ചോദിച്ചു.

“””””നന്നായിരുന്നമ്മേ… “”””

പ്രിയ സന്തോഷത്തോടെ മറുപടി നൽകി.

“”””ആഹാ….ഇതാരൊക്കെയാ….”””

ഊർമിളക്ക് പിന്നാലെ ഉമ്മറത്തേക്ക് വന്നുകൊണ്ട് ഇന്ദു ചോദിച്ചു.

പ്രിയ അതിന് മറുപടി ഒന്നും നൽകാതെ ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു.

“”””എങ്ങിനെ ഉണ്ടായിരുന്നു എസ്റ്റേറ്റ് ഒക്കെ… “”””

ഇന്ദു പ്രിയയുടെ കൈകവർന്നുകൊണ്ട് ചോദിച്ചു.

“”””എനിക്കൊത്തിരിഇഷ്ടായി…. ചെറിയമ്മേ… “”””

എസ്റ്റേറ്റിനെ കുറച്ചു ചോദിച്ചതും ഉത്സാഹത്തോടെ പ്രിയ മറുപടി നൽകി..

“”””അച്ഛനും ചെറിയച്ഛനും എവിടെയാമ്മേ..

? “”””

പ്രിയ ഊർമിളയെ ചോദ്യ ഭാവത്തിൽ നോക്കി.

“”””അവര് പുറത്ത് പോയേക്കുവാ….മോളകത്തേക്ക് വാ… “”””

ഊർമിള പ്രിയയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ട് അവളെ അകത്തേക്ക് പോവാനായി വിളിച്ചു.

“””‘ടി… തെണ്ടി….”””

കാറിന്റെ ഡിക്കി തുറന്നുകൊണ്ട് വിജയ് ഉച്ചത്തിൽ വർഷയെ വിളിച്ചു…

“”””എന്താടാ… ഏട്ടാ… “”””

വർഷ വിജയുടെ അതെ രീതിയിൽ മറുപടി നൽകികൊണ്ട് പ്രിയയെ നോക്കി കണ്ണ്ഇറുക്കി കാണിച്ചു.

“””””പാടത്തു വെച്ചേക്കണ… കോലം പോലെ നിക്കാതെ ഇങ്ങോട്ട് വാടി.. അലവലാതി… “”””

വിജയ് ദേഷ്യത്തോടെ വർഷയെ നോക്കി പല്ലിറുമ്മി.

“”””നീ പോടാ ഏട്ടാ….പെട്ടി ചൊമക്കാൻ മോൻ വേറെ ആളെ നോക്ക്… “”””

വർഷ പുച്ഛത്തോടെ പറഞ്ഞു…

“”””ഏട്ടന്റെ പുന്നാര വർഷുട്ടി അല്ലെ….”””

അവൾ അകത്തേക്ക് പോവാൻ ഒരുങ്ങിയതും വിജയ് വർഷയെ പുന്നാരത്തോടെ വിളിച്ചു.

ഇരുവരുടെയും സംസാരം ബാക്കിയുള്ളവർ കൗതകത്തോടെ നോക്കി നിൽക്കുകയാണ്.

വർഷ സ്റ്റെപ് ഇറങ്ങി വിജയുടെ അരികിലേക്ക് ചെന്നു.

“”””അപ്പൊ നിനക്കെന്നോട്സ്നേഹം ഉണ്ട്… “”””

വർഷ അരികിൽ എത്തിയതും വിജയ് ചിരിയോടെ ചോദിച്ചു.

“”””അയ്യടാ….സ്നേഹം ഉണ്ടായിട്ടൊന്നും അല്ല….എനിക്കിപ്പോ ഇച്ചിരി മനസാക്ഷി കൂടുതലാ “””””

അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

“”””അപ്പൊ എന്നോട് ഒട്ടും ഇഷ്ടം ഇല്ലേ… “”””

വിജയ് കൊച്ചുകുട്ടികളുടെ ഭാവത്തോടെ അവളെ പ്രതീക്ഷയോടെ നോക്കി.

“””””ഇല്ല….””””

അവൾ ഗൗരവത്തോടെ അവനെ നോക്കി പറഞ്ഞു.ശേഷം അവൾ തിരിഞ്ഞു നിന്നു.

വിജയ് അവളുടെ മറുപടി കേട്ട് ഒന്ന് പതറി… എന്നാലും മുഖത്ത് ഭാവവ്യത്യാസം ഒന്നും പ്രകടിപ്പിക്കാതെ കാറിനുള്ളിൽ നിന്നും രണ്ട് ബാഗ് എടുത്തു ഡിക്കി അടച്ച ശേഷം വേഗത്തിൽ അകത്തേക്ക് നടന്നു.

വിജയുടെ പ്രതികരണം ഇങ്ങനെ ആവും എന്ന് വർഷ പ്രതീക്ഷിച്ചില്ല… അവൾ ഏട്ടന്റെ പോക്ക് അമ്പരപ്പോടെ നോക്കി നിന്നു.

വിജയ് ഉമ്മറത്തുള്ളവരെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു… അവിടെന്ന് നേരെ അവന്റെ മുറിയിലേക്കും.

വിജയുടെ മുഖത്തെ വ്യത്യാസം പ്രിയ ശ്രദ്ധിച്ചിരുന്നു… പക്ഷെ അവൾ അത് കാര്യമായി എടുത്തില്ല… ഏട്ടനും അനിയത്തിയും എപ്പോഴും ഇങ്ങനെ ആയതുകൊണ്ട്.

>>>>>>>>>>>>>>><<<<<<<<<<<<<<

വിജയും പ്രിയയും ഇല്ലിക്കലിൽ എത്തുന്നതിനും മണിക്കൂറുകൾക്ക് മുന്നെ ഇല്ലിക്കൽ തറാവാട് .

ഗോവിന്ദനും ശേഖരനും വലിയ തുരുമേനിയെ കണ്ട് തിരികെ തറവാട്ടിൽ എത്തിയ സമയം.

വർഷ തന്റെ കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണ്..

ശേഖരൻ മുറ്റത്തേക്ക് കാർ കയറ്റി നിർത്തി…ശേഷം ഇരുവരും ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…

കാറിന്റെ ശബ്ദം കേട്ട് ഉള്ളിൽ നിന്നും ഇന്ദു പുറത്തേക്ക് വന്നു.

“””പോയിട്ട് എന്തായി ശേഖരേട്ടാ…?”””

അവർ ഉമ്മറത്തേക്ക് കയറിയതും ഇന്ദു ആശങ്കയോടെ ചോദിച്ചു.

“”””ഇന്ദു വാ….എന്നിട്ട് ഉമയെയും അമ്മയെയും വിളിക്ക്… എന്നിട്ട് എല്ലാം പറയാം… “”””

ഇന്ദുവിന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഗോവിന്ദൻ ആണ്.. അയാൾ അതും പറഞ്ഞു അകത്തേക്ക് കയറി പിന്നാലെ ശേഖരനും ഇന്ദുവും.

ഗോവിന്ദനും ശേഖരനും സോഫയിലേക്ക് ഇരിക്കുമ്പോഴേക്കും ഇന്ദു ഊർമിളയെയും അമ്മയെയും അവിടേക്ക് കൂട്ടി കൊണ്ട് വന്നു.

“”””എന്തായി മക്കളെ പോയ കാര്യം…?? “‘””

ഉത്കണ്ഠയോടെ പത്മാവധി ഗോവിന്ദനെയും ശേഖരനെയും നോക്കി ചോദിച്ചു.

“”””മക്കളുടെ ജാതകങ്ങൾ തമ്മിൽ പൊരുത്തിനു കുഴപ്പം ഒന്നും ഇല്ല… പ്രിയ മോള് അച്ചുവിന്റെ ഭാര്യ ആവാൻ വേണ്ടി ജനിച്ചതാണ് എന്നാ വലിയ തിരുമേനി പറഞ്ഞത്… അവർ ഇരുവരും ഒന്നിച്ചാൽ അവിടെ ഐഷ്വര്യവും മറ്റും ഉണ്ടാവുമത്രേ… “”””

ഗോവിന്ദൻ എല്ലാവരെയും നോക്കി പറഞ്ഞു ഒന്ന് നിർത്തി.

“”””അവരുടെ ദോഷങ്ങൾ..?? “””

ഊർമിള ചോദ്യഭാവത്തിൽ ഗോവിന്ദനെ നോക്കി.

“””””പ്രിയ മോളുടെ ജാതകത്തിൽ ദോഷങ്ങൾ ഒന്നും ഇല്ല….!””””

ഗോവിന്ദൻ ഉടനടി മറുപടി നൽകി.

പക്ഷെ ബാക്കി കാര്യങ്ങൾ പറയാൻ അയാൾക്ക് എന്തോ ഒരു മടി പോലെ.

ഗോവിന്ദന്റെ അവസ്ഥ തിരിച്ചറിഞ്ഞെന്നോണം ശേഖരൻ തിരുമേനി പറഞ്ഞതെല്ലാം എല്ലാവരോടുമായി പറയാൻ തുടങ്ങി.

“””””അച്ചുവിന്റെ ജാതകത്തിലെ പ്രശ്നം ഇത് വരെ വെളിവായിട്ടില്ല…

എന്തൊക്കെയോ ശക്തികൾ അതൊക്കെ മറച്ചു പിടിക്കുന്നു എന്നാ തിരുമേനി പറഞ്ഞത്…. ആരൂഢത്തിൽ ഒന്നും വെളിവാവാത്തത് കൊണ്ട് രണ്ട് സാധ്യതകൾ ആണ് തിരുമേനി ഉന്നയിച്ചത്… ഒന്ന് അച്ചു ശാരീരികമായി ബന്ധപ്പെടുന്ന സ്ത്രീകൾക്കൊക്കെ മരണം… രണ്ട് അച്ചു ശാരീരികമായി ബന്ധപ്പെടുന്ന ആദ്യ സ്ത്രീക്ക് മരണം “””””

ശേഖരൻ പറഞ്ഞു നിർത്തിയ ശേഷം എല്ലാവരെയും നോക്കി.

ഊർമിളയുടെയും ഇന്ദുവിന്റെയും മുഖത്ത് ആശങ്കയും പരിഭ്രമവും നിറഞ്ഞപ്പോൾ പത്മാവതിയുടെ മുഖം ഭയം നിറഞ്ഞതായിരുന്നു.

“”””ഇനിയിപ്പോ എന്താ നമ്മള് ചെയ്യേണ്ടത്… പരിഹാര ക്രിയ അങ്ങിനെ എന്തെങ്കിലും “””

പത്മാവതി സംശയത്തോടെ ചോദിച്ചു.

“”””ദോഷം അറിയാതെ അതിന് എങ്ങിനെ പരിഹാരം ചെയ്യും….”””””

ഗോവിന്ദൻ എല്ലാവരെയും നോക്കി പറഞ്ഞു.

“”””എന്റെ ദേവീ… ന്റെ മക്കളെ കാത്തോളനെ… “”””

എല്ലാം കേട്ട് നിന്നാ ഊർമിളയിൽ ഭയം കുമിഞ്ഞു കൂടിയതും അവൾ തന്റെ മക്കൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിച്ചു.

“”””എന്തായാലും ഞാൻ കുട്ടികളോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്… ഒപ്പം തിരുമേനി നമ്മുടെ കുടുബക്ഷേത്രത്തിൽ ചെയ്യാനായി

കുറെ വഴി കുറച്ചു തന്നിട്ടുണ്ട്… “”””

ഗോവിന്ദൻ അതും പറഞ്ഞു ഇരുന്നോടുത്തു നിന്നും എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു.

>>>>>>>>>>>>>>>><<<<<<<<<<<<<<<<<

വർഷയോട് പിണങ്ങി വിജയ് നേരെ തന്റെ മുറിയിലേക്ക് വന്നാ ശേഷം ബാഗ് ഒരു മൂലയിൽ വെച്ചു ബെഡിലേക്ക് ഇരുന്നു.

അവന്റെ പിന്നാലെ വർഷയും റൂമിനുള്ളിൽ എത്തി.

അവൾ അകത്തേക്ക് വന്നിട്ടും വിജയ് അവളെ ശ്രദ്ധിച്ചില്ല.

“””അച്ചൂസ് എന്നോട് പിണക്കമാണോ…?””””

വർഷ കൊഞ്ചികൊണ്ട് അവനെ നോക്കി ചോദിച്ചു.

പക്ഷെ അവൻ മറുപടി ഒന്നും നൽകാതെ അവൾ ചോദിച്ചത് കേട്ടതായി പോലും ഭാവികത്തെ ബെഡിൽ ഇരുന്നു.

അവന്റെ പ്രതികരണം ഒന്നും കാണാത്തതിനാൽ സങ്കടം നിറഞ്ഞു അവളുടെ മുഖം വാടി..

“””പറാ… എന്നോട് മിണ്ടൂലെ…?””””

അവൾ ബെഡിൽ അവന്റെ മുന്നിൽ ഇരുന്നു കൊണ്ട് ചോദിച്ചു.

ഒത്തിരി പ്രതീക്ഷ നിറഞ്ഞതായിരുന്നു ആ ചോദ്യം.

അതിനും വിജയ് മൗനം പാലിച്ചു.

“””””ഏട്ടാ….””””

സഹികെട്ടു അവൾ അവനെ തോളിൽ പിടിച്ചു കുലിക്കി വിളിച്ചു… വിജയുടെ ദേഹത്ത് വർഷ സ്പർശിച്ചതും അവൻ കണ്ണുരുട്ടി അവളെ തുറിച്ചു നോക്കി.

അവന്റെ തുറിച്ചുള്ള നോട്ടം കണ്ട് അവൾ അവന്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ചു. ഒപ്പം അവളുടെ മിഴികളിൽ നീര്കണങ്ങൾ ഉരുണ്ടുകൂടി. അവളുടെ മുഖത്ത്‌ ദുഃഖം പടർന്നു പിടിച്ചു.

“”””അച്ചുവേട്ടാ… ഞാൻ… “”””

“”””എനിക്കൊന്ന് കിടക്കണം….””””

അവൾ എന്തോ പറഞ്ഞു തുടങ്ങിയതും അവൻ തിടക്കത്തിൽ പറഞ്ഞു അവളെ നോക്കി.

അത് കേട്ടതും അവളുടെ മുഖം താനേകുനിഞ്ഞു. എന്നിട്ടും അവൾ അവനെ നോക്കി എന്തോ പറയാൻ ശ്രമിച്ചു.

“”””ഏട്ടാ.. എനിക്ക് “”””

“””””ഒന്ന് പോയിതരോ… നാശം…””””

അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു.. അത് കേട്ടതും അവളിൽ ഇത്രയും നേരം ഇരുണ്ട് കൂടിയ സങ്കടകാർമേഘങ്ങൾ മിഴികളിലൂടെ പുറത്തേക്ക് പെയ്തിറങ്ങി.

അവൾ വാ പൊത്തി കരഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങാൻ ഡോറിന്റെ അരികിലേക്ക് ഓടി… പക്ഷെ അവൾ പുറത്ത് കടക്കും മുന്നെ പ്രിയ അവിടേക്ക് കയറി വന്നു.

“”””എന്തുബറ്റിമോളെ… മോളെന്തിനാകരയണെ… “”””

വാ പൊത്തി നിലവിളിയോടെ ഓടി വന്നാ വർഷയെ പിടിച്ചു നിർത്തി അമ്പരപ്പോടെ പ്രിയ ചോദിച്ചു.

“””””ങ്ങുഹും “”””

വർഷ നിശബ്ദമായി തേങ്ങികൊണ്ട് ചുമൽ കൂച്ചി…

“”””ഒന്നുമില്ലെങ്കി.. ഏട്ടത്തീടെ….മോളെന്തിനാ ഇങ്ങനെകരയണെ …””””

പ്രിയയുടെ ചോദ്യം കേട്ടതും വർഷ പ്രിയയുടെ മാറിലേക്ക് മുഖം അമർത്തി അവളെ കെട്ടിപിടിച്ചു എങ്ങലടിച്ചു കരഞ്ഞു.പ്രിയ അവളെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ തലോടി അവളെ ആശ്വസിപ്പിച്ചു….. നിമിഷങ്ങൾ കൊഴിഞ്ഞു വീണതും വർഷയുടെ കരച്ചിൽ നേർത്ത എങ്ങലടിയിലേക്ക് ചുരുങ്ങി…

“”””ഇനിപ്പറ…ന്തിനാ… ന്റെമോളിങ്ങനെ.. കരഞ്ഞേ….”””

സ്നേഹം നിറഞ്ഞ വാക്കുകളോടെ പ്രിയ കാരണം തിരക്കി.

“”””ന്നോ…ട്…ഏ…ട്ട…ൻ….മി… ണ്ട… ണി …ല്ല….””””

അവൾ അവക്തമായി പറഞ്ഞു….

എങ്ങലടിയുടെ ഇടയിൽ വാക്കുകൾ മുറിഞ്ഞു പോയതിനാൽ അവൾ പറഞ്ഞത് ഒന്നും തന്നെ പ്രിയക്ക് വ്യക്തമായില്ല.

“”””ഏട്ടത്തിയൊന്നുംകേട്ടില്ലല്ലോമോളെ.. “””

പ്രിയ അവളുടെ മുഖം തന്റെ മാറിൽ നിന്നും പിടിച്ചു ഉയർത്തി അവളുടെ സാരിയുടെ മുത്താണി കൊണ്ട് വർഷയുടെ മുഖം അമർത്തി തുടച്ചു.

“”””ന്നോട്….ഏട്ടൻ മിണ്ടണില്ല… ഏട്ടത്തി… “””

അവൾ അതും പറഞ്ഞു വീണ്ടും വിങ്ങിപൊട്ടി.

“”””അത് എന്താ ഏട്ടാ…എന്റെ വർഷ മോളോട് മിണ്ടാത്തെ… “”””

സങ്കടം കൊണ്ട് അവൾ പ്രിയയോട് കരിഞ്ഞുകൊണ്ട് പറഞ്ഞത് കണ്ട് പ്രിയ കണ്ണുരുട്ടി വിജയെ നോക്കി.

“”””അതിവൾക്ക് എന്നോട് സ്നേഹം ഇല്ലാന്ന് പറഞ്ഞിട്ടാ… “”””

വിജയ് കൊച്ചു കുട്ടികളുടെ ഭാവത്തോടെ പ്രിയക്ക് ഉത്തരം നൽകി.

“””അയ്യോ….ഇങ്ങനെയൊരു ഏട്ടനും പെങ്ങളും….കാണാതെയിരിക്കുമ്പോൾ സ്നേഹവും നേരിൽ കണ്ടുക്കഴിഞ്ഞാൽ അപ്പൊയടിയും….ഹോ കഷ്ടം തന്നെ നിങ്ങടെകാര്യം “””””

പ്രിയ ചിരിയോടെ രണ്ട് പേരെയും നോക്കി പറഞ്ഞു.

“”””ഞാൻ ഇതിലിനി…ഇടപെടുന്നില്ല….നിങ്ങളെട്ടനും പെങ്ങളും… എന്താന്ന് വെച്ചാലായിക്കോ… “””

പ്രിയ അതും പറഞ്ഞു…അലമാരിയിൽ നിന്നും മാറാനുള്ള ഒരു സാരിയും ബ്ലൗസും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കയറി.

വർഷ തിരിഞ്ഞു വിജയെ നോക്കി… എന്നിട്ടും അവൻ അവളെ ശ്രദ്ധിച്ചില്ല…

വർഷ മെല്ലെ നടന്നു അവന്റെ അരികിൽ ചെന്നിരുന്നു.

“”””ഏട്ടാ…?? “”””

അവൾ അവനെ നോക്കി പ്രതീക്ഷയോടെ വിളിച്ചു.

“”””ഉം… “”””

അവൻ മൂളികൊണ്ട് ചോദ്യഭാവത്തിൽ അവളെ നോക്കി.

“”””ന്നോട്….മിണ്ടോ….ഇനി വർഷ അങ്ങനെയൊന്നും പറയൂല “”””

വിതുമ്പലോടെ അവൾ അവനോട് ചോദിച്ചു.

അതിന് മറുപടി നൽകാതെ അവൻ അവളെ തന്റെ മാറോട് അണച്ചു പിടിച്ചു.

“”””സോറി…””””

വിജയ് വർഷയുടെ നെറ്റിത്തടത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

“””സരൂല….ന്റെ ഏട്ടൻ അല്ലെ… “””

അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു.

“”””മോൾക്ക് ഫീൽ ആയോ…?”””

അവളുടെ കവിളിൽ തലോടികൊണ്ട് അവൻ ചോദിച്ചു.

“”””ഒത്തിരി….. “”””

അവൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞു..

“””””ഇനി ഏട്ടൻ അങ്ങിനെയൊന്നും ചെയ്യില്ല….പോരെ..?? “”””

അവൻ അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.

“”””സാരൂല ഏട്ടാ….നിക്ക് കൊഴപ്പൊന്നുല്യാ “””””

അവൾ ചെറുചിരിയോടെ പറഞ്ഞു അവനെ കെട്ടിപിടിച്ചു.

“”””ആഹാ….രണ്ടിന്റേം പെണക്കം… മാറിയോ..? “”””

ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന പ്രിയ വിജയേയും വർഷയെയും നോക്കി ചിരിയോടെ ചോദിച്ചു.

“”””അതൊക്കെ എപ്പോഴേ മാറി… “”””

പ്രിയയുടെ ചോദ്യത്തിന് ഉത്തരം നൽകിയത് വർഷയാണ്…

“”””ദേ… അച്ചേട്ടാ… വേഗം.. പോയി… കുളിച്ചുവന്നെ… അമ്മ പറഞ്ഞു… അമ്പലത്തീപോണം.. എന്ന്… വർഷേ പോയി… വേഗമൊരുങ് “”””

പ്രിയ തന്റെ നനഞ്ഞ മുടിയിഴകൾ ചുറ്റി വെച്ചുരുന്ന തോർത്ത്‌ അഴിച്ചു മുടി തോർത്തുന്നതിന്റെ ഇടയിൽ രണ്ട് പേരോടുമായി പറഞ്ഞു.

“”””അതെ ഏട്ടാ,. ഏട്ടത്തി… ഇതിപ്പോ കുറച്ചു ദിവസമായി ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്… എല്ലാവർക്കും ഒരു ഗൗരവഭാവം… ഉമാമ്മപോലും ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല….നിങ്ങളോട് പെട്ടന്ന് വരാൻ പറഞ്ഞതും ആ കാരണം കൊണ്ടാണെന്ന എനിക്ക് തോന്നുന്നേ… “””””

വർഷ ഗൗരവത്തിൽ വിജയേം പ്രിയയെയും നോക്കി പറഞ്ഞു… ഒപ്പം അവൾ ബെഡിൽ നിന്നും ഇറങ്ങി പ്രിയയുടെ അരികിലേക്ക് നടന്നു.

“””നിനക്ക് വെറുതെ തോന്നുന്നതാവും…!”””

വിജയ് നിസാരമാട്ടിൽ പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി പ്രിയയുടെ അരികിലേക്ക്…

“”””ഏയ്‌… എനിക്ക് അങ്ങിനെ ഒന്നും തോന്നുന്നില്ല…! “””””

വർഷ ഒട്ടും സംശയം ഇല്ലാതെ തന്നെ ആണ് പറഞ്ഞത്.

“”””ആ… എന്തെങ്കിലും ആവട്ടെ…!..ശ്രീക്കുട്ടി നീ ആ തോർത്ത്‌ തന്നെ ഞാൻ കുളിക്കട്ടെ “”””

വിജയ് അതും പറഞ്ഞു പ്രിയയുടെ കൈയിൽ നിന്നും തോർത്തും വാങ്ങി ബാത്‌റൂമിലേക്ക് നടന്നു.

“””എന്നാ ഞാനും പോയി റെഡി ആവട്ടെ…! “”””

വർഷ പ്രിയയോട് പറന്നുകൊണ്ട് അവളുടെ റൂമിലേക്ക് പോയി… പ്രിയ ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങാനും.

>>>>>>>>>>>>>>>><<<<<<<<<<<<<<<

ക്ഷേത്രത്തിൽ ചെയ്യാനുള്ള വഴിപാടിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്യാൻ രാവിലെ തന്നെ ഗോവിന്ദനും ശേഖരനും ഷേത്രത്തിലേക്ക് പുറപ്പെട്ടതാണ്… എല്ലാം ഒരുക്കങ്ങളും പൂർത്തീകരിച്ചു ഗോവിന്ദൻ തിരികെ ഇല്ലിക്കലിൽ എത്തി.അയാൾ തന്റെ മുറിയിൽ കയറിയതും ഊർമിളയും അയാൾക്ക് പിന്നാലെ എത്തി.

“””””മക്കള് വന്നു അല്ലെ…?””””

ഗോവിന്ദൻ ഷർട്ട് ഊരി ബെഡിൽ ഇട്ടുകൊണ്ട് ഊർമിളയോട് ആയി ചോദിച്ചു.

“”””ഉം….കുറച്ചു നേരമായി… “””

ഊർമിള ശാന്തമായി മറുപടി പറഞ്ഞു.ശേഷം വാതിൽ അടച്ചു ലോക്ക് ചെയ്‌തു.

“”””എന്നിട്ട് അവർ എവിടെ…?””””

“”””ക്ഷേത്രത്തിൽ പോണ്ടേ അതുകൊണ്ട് ഒരുങ്ങാൻ പറഞ്ഞു പ്രിയമോളോട് ഞാൻ.. “”””

ഊർമിള ഗോവിന്ദന് മറുപടി നൽകി..

“”””അല്ല ശേഖരൻ വന്നില്ല്യേ…?””””

ഊർമിള തന്റെ മാറിൽ നിന്നും സാരിയുടെ മുത്താണി ഊരി മാറ്റികൊണ്ട് ചോദിച്ചു

ഒപ്പം ബ്ലൗസും അടിപ്പാവാടയും അവർ അഴിച്ചു നിലത്ത് ഇട്ടു..

“”””ഇല്ല….അവിടെ കുറച്ചു ആവിശ്യങ്ങൾ ഉണ്ട്… അപ്പൊ അവൻ അവിടെ നിന്നോളം എന്ന് പറഞ്ഞു… “”””

ഗോവിന്ദൻ മറുപടി പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു.

“”””ങ്ങും…ഞാൻ എന്നാൽ കുളിക്കട്ടെ…””””

ഊർമിള തോർത്തും മാറാനുള്ള വസ്ത്രങ്ങളും എടുത്തു ബാത്‌റൂമിലേക്ക് കയറുന്നതിന്റെ ഇടയിൽ പറഞ്ഞു… ഗോവിന്ദൻ ബെഡിലേക്ക് കിടന്നുകൊണ്ട് മെല്ലെ മിഴികൾ അടച്ചു.

>>>>>>>>>>>>>><<<<<<<<<<<<<<

“””””വാവച്ചി….”””””

കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഒരു തോർത്ത്‌ മാത്രം ധരിച്ചു വിജയ് പ്രിയയുടെ അരികിൽ വന്നു അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ ഇറുക്കിയണച്ചു കൊണ്ട് മെല്ലെ അവളുടെ കാതിൽ വിളിച്ചു.

“”””അച്ചേട്ടൻ… മാറിയെ… ഇല്ലേലെന്റെസാരിമൊത്തം… ചുളുക്കും…!””””

അവൾ അവന്റെ കൈകൾ തന്റെ അരയിൽ നിന്നും വേർപെടുത്തി കൊണ്ട് പറഞ്ഞു.

“””ഓ… ഇവിടെ വന്നപ്പോ… പെണ്ണിന് എന്ത് പോസാ… “”””

വിജയ് കള്ളപരിഭവത്തോടെ പറഞ്ഞു.. അവളിൽ നിന്നും അകന്ന് മാറി.

“”””അതെ… ഇനിയെന്റെയാടുത്ത് ഇതുപോലത്തെ വേലയൊന്നും ഇറങ്കണ്ടാട്ടോ…എല്ലാമെന്നേ അനുസരിപ്പിക്കാനുള്ള….ന്റെയി… കള്ളചെക്കന്റെ അടവാണെന്ന്…നിക്കറിയാം..”””””

അവൾ കുസൃതി ചിരിയോടെ അവനെ നോക്കി പറഞ്ഞു..

“”””പോടീ….””””

അവൻ കണ്ണുരുട്ടി അവളെ നോക്കി പറഞ്ഞു.. ശേഷം അവൾ എടുത്തു വെച്ചിരുന്ന കസവുമുണ്ട് എടുത്തു ചുറ്റി…

പ്രിയ നിറുകയിൽ സിന്ദൂരം അണിഞ്ഞു ശേഷം അവന്റെ അരികിൽ വന്ന അവനെ പിന്നിലൂടെ കെട്ടിപിടിച്ചു.

“”””അതെ… ന്റെ അച്ചൂസ് പിണങ്ങിയോ…?? “”””

അവൾ കൊഞ്ചികൊണ്ട് ചോദിച്ചു ഒപ്പം അവളുടെ തേൻ കിനിയുന്ന അധരങ്ങൾ അവന്റെ പുറം ഭാഗത്തു അമർത്തി മുദ്ര വെച്ചു.

“”””ഇല്ലെന്റെ വാവച്ചി….എനിക്ക് അറിയാം… ഞാൻ തൊട്ടാ നിന്റെ പിടി വിട്ട് പോകും എന്ന് അപ്പൊ പിന്നെ അമ്പലത്തീ പോക്കും എല്ലാം മുടങ്ങും… അതോണ്ടാ എന്റെ പെണ്ണ് എന്നോട് അങ്ങിനെ പറഞ്ഞത് ….അല്ലെ…????

അവൻ അവളുടെ കൈകളിൽ തലോടികൊണ്ട് ചോദിച്ചു.

“”””ഉം….””””

അവൾ നാണത്തോടെ മൂളികൊണ്ട് അവനെ ഒന്നുകൂടി ഇറുക്കി പുണർന്നു… ഒപ്പം അവളുടെ പാൽ പല്ലുകൾ അവന്റെ പുറത്ത് അമർത്തി.

“””കടിക്കല്ലേ വാവച്ചി… അമ്പലത്തീ വെച്ച് ഷർട്ട് ഊരുമ്പോ എല്ലാം പാട് കാണോട്ടോ… “”””

വിജയ് കള്ളച്ചിരിയോടെ പറഞ്ഞു..

അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖം ചെന്താമര പോലെ വിടർന്നു ഒപ്പം കവിൾ തടങ്ങൾ ചുവന്നു തുടുത്തു.

അവളുടെ വെള്ളാരം കണ്ണുകളിൽ ഒരു കുസൃതി മിന്നി മറഞ്ഞു.

“”””പ്രിയമോളെ….. ഒന്ന് താഴേക്ക് വരോ… “”””

ഇന്ദു താഴെ നിന്നും ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

“””””ഇപ്പൊ വരാം.. ചെറിയമ്മേ… “””

അവൾ അവർക്ക് മറുപടി പറഞ്ഞ ശേഷം അവന്റെ മുഖം പിടിച്ചു തിരുച്ചു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു…

“””അച്ചേട്ടൻ റെഡിയായി താഴോട്ടുമ്പാഞാൻ..താഴെയുണ്ടാവും..!!!..””””

അവൾ പുറത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ അവനോട് പറഞ്ഞു.

>>>>>>>>>>>>>>><<<<<<<<<<<<<<<<

“”””അച്ചു… ഞങ്ങളിറങ്ങുവാ…മോൻ പ്രിയമോളേം വർഷയെയും കൂട്ടി വന്നാൽ മതി… “””””

ഊർമിള ഹാളിൽ ഇരിക്കുന്ന വിജയോട് പറഞ്ഞ ശേഷം സ്റ്റെപ് ഇറങ്ങി കാറിന്റെ അരികിലേക്ക് നടന്നു…

ഊർമിള കാറിൽ കയറിയതും ഗോവിന്ദൻ കാർ മുന്നിലേക്ക് എടുത്തു.പത്മാവതിയെയും ഇന്ദുവിനെയും ഊർമിളയെയും ഗോവിന്ദനെയും വഹിച്ചു കൊണ്ട് ആ കാർ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി.

“”””അമ്മയൊക്കെ പോയോ ഏട്ടാ…?””””

സ്റ്റെപ് ഇറങ്ങി വന്നുകൊണ്ട് വർഷ വിജയോട് ചോദിച്ചു. ഒപ്പം അവൾ ധരിച്ചിരിക്കുന്ന സാരിയുടെ ഞൊറി പിടിച്ചു നേരെയിട്ടു.

“”””നിന്റെയും നിന്റെ പുന്നാര ഏട്ടത്തിയുടെയും ഒരുക്കം കഴിയണത് വരെ കാത്തിരുന്നാൽ നട അടക്കും എന്ന് തോന്നിയത് കൊണ്ട് അവര് പോയി.. “”””

വിജയ് ഗൗരവത്തിൽ അവളോട് പറഞ്ഞു.

കറുപ്പ് ഷർട്ടും കസവുമുണ്ടും ധരിച്ചു വിജയ് റെഡി ആയി ഇരിക്കാൻ തുടങ്ങിയിട്ട് നേരെ കുറച്ചു ഏറെ ആയി.

“”””അല്ല… ഏട്ടത്തി റെഡി ആയില്ലേ…?”””

വർഷ സംശയത്തോടെ ചോദിച്ചു.

“”””അവള് എനിക്ക് മുന്നെ ഒരുങ്ങി താഴേക്ക് വന്നതാ… എന്നിട്ടിപ്പോ കണ്ണെഴുതിയില്ല എന്നും പറഞ്ഞു തിരികെ പോയി….””””

അവൻ അത് പറഞ്ഞു നിർത്തിയതും കാണുന്നത് അവനെ തന്നെ ഉറ്റുനോക്കി സ്റ്റെപ്സ് ഇറങ്ങി വരുന്ന പ്രിയയെ.

“””””എന്റെ കഴിഞ്ഞു… “”””

പ്രിയ വിജയുടെ അരികിൽ വന്നു ചെറുചിരിയോടെ ചോദിച്ചു.

വിജയ് അവളുടെ വാലിട്ടെഴുതിയ വെള്ളാരം കണ്ണുകളുടെ ആകർഷണത്തിൽ അവളുടെ മിഴികളിൽ തന്നെ ഇമചിമ്മാതെ പ്രണയ ഭാവത്തോടെ നോക്കി നിന്നുപോയി.

അവന്റെ മിഴികൾ വിളിചോതുന്ന പ്രണയരാഗം കണ്ടറിഞ്ഞതും അവളിൽ നാണത്തിൻ കിരണങ്ങൾ ഉദിച്ചുയർന്നു. പ്രണയഭാവത്തോടെയുള്ള അവന്റെ മിഴികളുടെ നോട്ടം അവൾ സ്വീകരിച്ചു.

“”””ഹലോ….മോനെ ഏട്ടാ “”””

ചുറ്റും ഉള്ളത് എല്ലാം മറന്ന് പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറയുന്ന അവരെ കണ്ട് വർഷ ചെറു ചിരിയോടെ വിജയുടെ തോളിൽ തട്ടി വിളിച്ചു.

വർഷയുടെ ശബ്ദം ആണ് ഇരുവരെയും പ്രണയ വലയത്തിൽ നിന്നും മുക്തരാക്കിയത്.

വിജയ് ചളിപ്പോടെ വർഷയെ നോക്കി…

“”””എന്റെ പൊന്നെട്ടാ ഇത് ഏട്ടന്റെ സ്വന്തം ഭാര്യ അല്ലെ… പിന്നെ എന്തിനാ ഇത്ര കൊതി..,ആരും ഏട്ടത്തിയെ തട്ടികൊണ്ട് ഒന്നും പോവില്ല….”””””

കറക്റ്റ് ഗ്യാപ് നോക്കി വർഷ രണ്ട് പേരെയും നല്ല അസ്സലായി തന്നെ കൊട്ടി… വർഷയുടെ വാക്കുകൾ കേട്ടത്തതും പ്രിയ നാണത്താൽ മുങ്ങി അവളുടെ തുടുത്ത കവിളിലേ നുഴകികളിൽ നാണം നിറഞ്ഞൊഴുകി.

“””””നീ പോടീ… “”””

വർഷയുടെ മുന്നിൽ ചമ്മി നാറിയതിനാൽ കൃത്രിമദേഷ്യത്തോടെ വിജയ് അവളുടെ തലയിൽ കിഴുക്കികൊണ്ട് അവളോട് പറഞ്ഞു.

“”””എന്റെ ഈശ്വരാ….ഞാൻ അടുത്തു നിന്നപ്പോൾ ഏട്ടൻ ഇങ്ങനെ ആണെകിൽ ഏട്ടത്തി മാത്രം ഉള്ളപ്പോൾ… അതും റൂമിൽ വെച്ചു എന്തായിരിക്കും “”””

വർഷ കള്ളച്ചിരിയോടെ പ്രിയയെയും വിജയേയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു…

അത് കേട്ടതും പ്രിയയുടെ മുഖം ചുവന്നു തുടുത്തു… അവൾ നാണത്താൽ മുഖം കുനിച്ചു ആരെയും നോക്കാതെ നിന്നു.

“”””എന്തായിരിക്കും എന്ന് ഞാൻ നിന്റെ ചെവിയിൽ പിന്നെ പറഞ്ഞു തരാം..ഇപ്പൊ ഏട്ടന്റെ മറുത വന്ന വണ്ടിയിൽ കയറ്…!””””

വിജയ് അവളുടെ കഴുത്തിലൂടെ കൈ ചുറ്റി അവനോട് ചേർത്തുപ്പിടിച്ചു പുറത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

“”””ഈ പെണ്ണ്….ഹോ… “”””

പ്രിയ ചെറുചിരിയോടെ അവരുടെ പിന്നാലെ നടക്കുന്നതിന്റെ ഇടയിൽ സ്വയം പറഞ്ഞു.

അവർ വീട് പൂട്ടി ശേഷം മൂവരും ഒരുമിച്ചു കാറിൽ കയറി… വിജയ് ഡ്രൈവിംഗ് സീറ്റിലും പ്രിയ കോ ഡ്രൈവിംഗ് സീറ്റിലും വർഷ പിന്നിലും ആയാണ് റേഞ്ച് റോവറിൽ കയറിയത്.

കാറിൽ കയറിയട്ടും വിജയും പ്രിയയും പരസ്പരം വർഷ കാണെ ഒന്ന് നോക്കിയത് കൂടി ഇല്ല…പക്ഷെ പലപ്രവിശ്യം ഇരുവരും ഇടം കണ്ണാൽ നോക്കുനുണ്ടായിരുന്നു…

അവരുടെ കഥകളി പിന്നിൽ ഇരുന്നു വർഷ വ്യക്തമായി കാണുന്നുണ്ടായിരുന്നു.

“”””അതെ… നിങ്ങളെന്തിനാ ഇങ്ങനെ നാണിക്കുന്നെ… എന്റെ ഏട്ടത്തി നിങ്ങള് എല്ലാവരുടെയും അറിവോടെ കല്യാണം കഴിച്ചവർ അല്ലെ… ഹോ ഇവറ്റകളുടെ ഒരു കാര്യം… “”””

വർഷ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.

പക്ഷെ അതിന്മറുപടി അവർ ഇരുവരും നൽകിയില്ല.

പിന്നീട് കാറിൽ അധികം സംസാരം ഉണ്ടായില്ല….എത്രയും വേഗം ക്ഷേത്രത്തിൽ എത്തണം എന്ന് ഗോവിന്ദന്റെ നിർദ്ദേശം ലഭിച്ചതും വിജയ് വേഗത്തിൽ കാർ ഡ്രൈവ് ചെയ്‌തു.

>>>>>>>>>>>>>><<<<<<<<<<<<<<<<

ക്ഷേത്രത്തിലെ ആൽമരത്തിന്റെ ചുവട്ടിൽ കാർ നിർത്തി ക്ഷേത്രത്തിന്റെ അകത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ എല്ലാവരും ശ്രദ്ധിക്കുന്നത് ഞങ്ങളെ ആണെന്ന് തോന്നിയ വർഷ വിജയോടും പ്രിയയോടും ആയി പറഞ്ഞു.

“”””ഇന്ന് നമ്മുക്ക് വയറ് നിറച്ചും കിട്ടും എന്നാ തോന്നുന്നേ… “”””

“”””അതെങ്ങിനെയാ… നിങ്ങളുടെ ഒരുക്കം കഴിയണ്ടേ…വന്നു വന്നു.. ശ്രീക്കുട്ടിക്കും ഇപ്പൊ ഒരുക്കം കുറച്ചു കൂടുതൽ ആണ്… “”””

വർഷ പറഞ്ഞത് കേട്ട് വിജയ് ഇരുവരെയും നോക്കി ദേഷ്യത്തോടെ പറഞ്ഞു.. കൂട്ടത്തിൽ പ്രിയയെ നോക്കി ഒന്ന് കണ്ണുരുട്ടി.

അവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമർത്ഥമായി ഒളിപ്പിച്ചുകൊണ്ട് വിജയുടെ കൈയിൽ കൈകോർത്തു ചുറ്റി അവനോട് ചേർന്ന് നടന്നു…

അതിനിടയിൽ കൂടി അവന്റെ കൈയിൽ നഖങ്ങൾ ആഴ്ത്തി അവനെ നുള്ളി.

“””””സ്സ്….ശ്രീക്കുട്ടി… “”””

അവൾ നുള്ളിയത് അവനെ നൊമ്പരപ്പെടുത്തിയതിനാൽ അവൻ എരിവ് വലിച്ചുക്കൊണ്ട് അവളെ നോക്കി അൽപ്പം കടുപ്പിച്ചു വിളിച്ചു.

“””””ന്താ… ഇപ്പൊ ശ്രീക്കുട്ടിക്ക്….””””

വിജയുടെ വിളിക്ക് മറുപടി നൽകിയത് വർഷയാണ്…അവർക്ക് മുന്നിൽ നടന്നിരുന്ന വർഷ പെട്ടന്ന് തിഞ്ഞുകൊണ്ട് അവരെ ചോദ്യഭാവത്തിൽ നോക്കി.

“”””എടി… പെണ്ണെ… നീയിപ്പോ കൊറേയായി…എനിക്ക് എന്റെ കെട്ടിയോളോട് പലതും പറയാൻ കാണും… നീ എന്തിനാ അതിലൊക്കെ വന്നു തലയിടുന്നെ… “””””

വർഷ തിരിഞ്ഞു നോക്കിയപ്പോൾ അവനിൽ നിന്നും അടർന്നുമാറാൻ നോക്കിയ പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു പിടിച്ചു കൊണ്ട് അവൻ വർഷയോട് പറഞ്ഞു.

“””അതൊക്കെ സ്വന്തം മുറീല്….!””””

വർഷ ഇടുപ്പിൽ കൈ കുത്തികൊണ്ട് അവനെ നോക്കി വാദിച്ചു.

“”””അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ… വേണ്ടി വന്നാ ഞാൻ ചിലപ്പോ ഇവിടെ വെച്ചു ഇവളെ ഉമ്മ വെച്ചെന്നും വരും… “”””

വർഷയുടെ കളിയാക്കൽ കേട്ടാ മുൻകോപത്താൽ വിജയ് അവളോട് വെല്ലുവിളിച്ചു.

“”””എന്നാ എനിക്ക് അതൊന്നും കാണണം…”””””

ഉടനടി വർഷം മറുപടി നൽകി..

ഇതെല്ലാം കേട്ട് പ്രിയ ഒന്നും പറയാൻ ആവാതെ നിൽക്കുകയാണ് അവസാനം അവൾ ഇടപെട്ടു.

“”””അതെ… രണ്ടുമൊന്നുനിർത്തോ…ദേ അച്ചേട്ടാ… മിണ്ടാതെയിരുന്നേ… ഇല്ലേൽ സത്യായിട്ടും ഞാമ്മിണ്ടൂല്ലട്ടോ… വർഷുട്ടി നെന്നോടുങ്കൂടിയാ… ഇനിതലൂടിയ പിന്നെ ഏട്ടത്തീന്നുമ്പിളിച്ചു എന്റെയടുത്തു വരണ്ടാട്ടോ… “”””

പ്രിയ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് വിജയുടെ കൈ വിട്ട് ക്ഷേത്രത്തിലേക്ക് വേഗത്തിൽ നടന്നു.

“””ഏട്ടാ… ഏട്ടത്തി പെണങ്ങിന്നാതോന്നുന്നേ…!!””””

വർഷ വിജയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

“”””ഏയ്‌….എന്റെ ശ്രീക്കുട്ടി ആരോടും പിണങ്ങത്തൊന്നും ഇല്ല… “”””

അവൻ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു…

“”””വായും പൊളിച്ചു നിക്കാതെ ഇങ്ങോട്ട് വാ പെണ്ണെ ഒന്ന്….””””

എന്തോ ആലോചിച്ചു നിന്നാ വർഷയുടെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടക്കുന്നതിന്റെ ഇടയിൽ വിജയ് പറഞ്ഞു.

“”””എന്താ… മോളെ വൈകിയത്… “””

പ്രിയ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചതും അവളുടെ അരികിലേക്ക് വന്നുകൊണ്ട് ഇന്ദു ചോദിച്ചു.

“””””ഞാനൊരുങ്ങാൻ കൊറച്ച്സമയമെടുത്തു.. അതാ… “”””

അവൾ ചെറുചിരിയോടെ ഇന്ദുവിനോട് പറഞ്ഞു.

“”””വേണ്ട… മോൾക്ക് കള്ളം പറയാനൊന്നും അറിയില്ല… അതുകൊണ്ട് കഷ്ടപ്പെട്ട് നൊണ പറയണ്ട..””””

ഇന്ദു പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. ശേഷം അവളെ ചേർത്ത് പിടിച്ചു നടക്ക് അരികിലേക്ക് നടന്നു.

വിജയും വർഷയും ക്ഷേത്രനടയിൽ എത്തുമ്പോൾ എല്ലാവരും നടക്ക് മുന്നിൽ തന്നെ ഉണ്ടായിരുന്നു..ഇന്നത്തെ വഴിപാടുകൾ എല്ലാം വിജയുടെയും പ്രിയുടെയും പേരിൽ ആണ് നടത്തുന്നത്….!

ചുറ്റും കത്തിനിൽക്കുന്ന വിളക്കുകളും അതിൽ നിന്നും പൊഴിയുന്ന അരണ്ട വെളിച്ചവും… നേർത്ത ശബ്ദത്തിൽ കേൾക്കുന്ന ഭക്തിഗീതങ്ങളും….ഇളം കാറ്റിൽ കലരുന്ന ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധവും എല്ലാം ഒരു പ്രതേക അനുഭൂതി ഏവർക്കും നൽകി.

ഭക്തിസാന്ദ്രമായ സന്ധ്യയിൽ ഇല്ലിക്കൽ തറവാട്ടിലെ അംഗങ്ങളിൽ വിജയും പ്രിയയും വർഷയും ഒഴികെ ബാക്കി ഉള്ളവർ മനംഉരുകി ഈശ്വരനോട് പ്രാർത്ഥിക്കുകയാണ് സ്വന്തം മക്കളുടെ പ്രാണന് വേണ്ടി… അവരുടെ ആയുരാരോഗ്യത്തിന് വേണ്ടി.

ഇതിനിടയിലും വിജയ് ശ്രദ്ധിച്ചത് അവന്റെ പെണ്ണിനെ ആണ്….

ദീപങ്ങൾ ചൊരിയുന്ന വർണ്ണശോഭയിൽ പ്രിയയുടെ നറുസൗന്ദര്യം നിമിഷങ്ങൾ പിന്നിടുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു… തന്റെ ജീവന്റെ പാതിയുടെ സൗന്ദര്യആകർഷണത്തിൽ ലയിച്ചു പോയ വിജയ് തനിക്ക് ചുറ്റുമുള്ളതെല്ലാം മറന്നു…അവൻ അവളെ തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്…!

മഷി എഴുതിയ കൺപീലികൾ …പനിനീറിതൾ പോലെയുള്ള അധരങ്ങൾ… നുണക്കുഴി വിരിയുന്ന കവിൾ തടങ്ങൾ….നറുകയിലെ സിന്ദൂരം… ഒപ്പം സാരിയിൽ പൊതിഞ്ഞ അവളുടെ ദേഹം….എല്ലാം നോക്കി നിന്നാ വിജയ് ആ ഒരു വേളയിൽ ഇമചിമ്മാൻ പോലും മറന്നു.

മണിനാഥത്തിന്റെ അകമ്പടിയോടെ ദേവീ നടതുറന്നതും എല്ലാവരും മിഴികൾ തുറന്ന് ദേവിയെ നോക്കി കൈ കൂപ്പി തൊഴുതു… വിജയ്ക്ക് പ്രിയയെ നോക്കിയ ആ നിമിഷം തോന്നിയത് അകത്തിരിക്കുന്ന ദേവീ പുറത്തിറങ്ങി വന്നത് പോലെ ആണ്…

എല്ലാവരും ദേവിയെ തൊഴുത ശേഷം പ്രദക്ഷണം വെക്കാൻ തുടങ്ങി… വിജയെ വലിച്ചികൊണ്ട് വർഷ ഗോവിന്ദന്റെയും ശേഖരന്റെയും പിന്നാലെ നടന്നു അവർക്ക് പിന്നിൽ ഇന്ദുവും പത്മാവതിയും….പക്ഷെ പ്രിയയും ഊർമിളയും കുറച്ചു സമയം കൂടി ദേവിയെ തൊഴുതു… ശേഷം അവരും പ്രദക്ഷണം വെച്ചു തിരികെ നടയിൽ എത്തി.

ശാന്തി എല്ലാവർക്കും തീർത്ഥവും ചന്ദനവും നൽകി….

എല്ലാവരും പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രിയയും ഊർമിളയും വഴിപാടുകളുടെ പ്രസാദം വാങ്ങാൻ കാത്തു നിന്നു.

ഊർമിളയുടെ മനസ്സിൽ തന്റെ മക്കളെ കുറിച്ച് ഓർത്തു ആധിനിറഞ്ഞുകൂടി.. അത് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്…

ഊർമിളയുടെ മുഖത്തെ ടെൻഷൻ പ്രിയ കുറച്ചു അധികം നേരം ആയി ശ്രദ്ധിക്കുന്നു….

“””എന്താമ്മേ… അമ്മടെമുഖമെന്താ… വല്ലാതെയിരിക്കുന്നെ..? “””

പ്രിയ ചോദ്യ ഭാവത്തിൽ ഊർമിളയെ നോക്കി.

“”””ഏയ്‌… ഒന്നുല്ല മോളെ…””””

അവർ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“”””അതല്ലാ… എന്തോയുണ്ട്…!”””

പ്രിയ ഗൗരവത്തോടെ പറഞ്ഞു.

“”””ന്നോടുപറയാൻ… എന്തെങ്കിലുബുദ്ധിമുട്ട്… ഉണ്ടോ… “”””

അവൾ ഊർമിളയോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

“”””എന്റെ മോളെ….ഒന്നുല്ലടാ… എന്തോ ചെറിയ തലവേദന പോലെ….അത്രേമ്മുള്ളു… “”””

അവർ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അതിനിടയിൽ ശാന്തി വഴിപാടിന്റെ പ്രസാദാവുമായി അവർക്ക് അരികിലേക്ക് എത്തി… പ്രിയയും ഊർമിളയും ചേർന്ന് ഇരുകൈകൾ നീട്ടി അതെല്ലാം അദ്ദേഹത്തിൽ നിന്നും വാങ്ങി.

“”””മക്കളുടെ ദോഷങ്ങൾ എല്ലാം മാറും… അമ്മയോട് മനമുരുകി പ്രാർത്ഥിച്ചോളു… “”””

ശാന്തി ഇരുവരോടും പറഞ്ഞു… അയാൾ പറഞ്ഞത് കേട്ട് ഊർമിളയുടെ മുഖം വിളറി വെളുത്തു….പ്രിയ ഒന്നും തന്നെ മനസിലാവാതെ സംശയത്തോടെ ഊർമിളയെ നോക്കി….

“””””എന്തുദോഷാ… അമ്മേ… “”””

പ്രിയക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നടന്ന ഊർമിളയുടെ അരികിലേക്ക് വേഗത്തിൽ നടന്നുച്ചെന്നുകൊണ്ട് അവൾ ചോദിച്ചു.

“”””അതൊന്നുമില്ലമോളെ… “”””

അവർ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു പക്ഷെ അവൾ അവരുടെ മുമ്പിൽ കയറി നിന്നു.

“”””എന്താണെങ്കിലുമെന്നോട്….പറയമ്മേ… അമ്മയേയിങ്ങിനെ കണ്ടിട്ട്… നിക്ക് സഹിക്കണില്ല… “”””

അത് പറഞ്ഞു നിർത്തിയപ്പോഴേക്കും പ്രിയയുടെ മിഴികളിൽ നേരിയ നനവ് പടർന്നു.

അത് കണ്ടതും അവരുടെ ഹൃദയം വിങ്ങി.. അവർ പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ട് പറയാൻ തുടങ്ങി.

“”””ന്റെ… മോളെ… കഴിഞ്ഞ ദിവസം ഞങ്ങള് അച്ചുവിന്റേം മോളുടെയും ജാതകം ഒന്ന് നോക്കി… അപ്പൊ അതിൽ കുറച്ചു പ്രേശ്നങ്ങൾ… അങ്ങിനെ ജോത്സ്യൻ പറഞ്ഞു കുടുംബക്ഷേത്രത്തിൽ നിങ്ങളുടെ പേരിൽ വഴിപാട് കഴിക്കാൻ.. അപ്പൊ പ്രേശ്നങ്ങൾ ഒക്കെ മാറും…അത്രേം ഉള്ളു….”””””

അവർ അവളോട് സത്യം മറച്ചുപിടിച്ചു അവളെ നോവിക്കാതെ ഇരിക്കാനായി ഒരു കള്ളം പറഞ്ഞു….

“””അച്ചേട്ടൻയെന്നെ… കല്യാണം കഴിച്ചതാണോമ്മേ ദോഷം… “”””

അവൾ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു.

തിടുക്കത്തിൽ അവർ അവളെ ചേർത്ത് പിടിച്ചു അവളെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.

“””””ന്റെപ്രിയക്കുട്ടിയുടെ ജാതകത്തിൽ ഒരു കുഴപ്പവും ഇല്ല…മോള് അച്ചുവിന്റെ ഭാര്യയാവാൻ ജനിച്ചതാന്നാ ജോത്സ്യൻ പറഞ്ഞത്..””””

അവർ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.. അന്നേരം അവളിൽ നാണം നിറഞ്ഞു തുളുമ്പി പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായില്ല… നിമിഷങ്ങൾക്കുള്ളിൽ അവളുടെ മുഖം വാടി.

“”””അപ്പൊ….ന്റെ അച്ചേട്ടന്റെ ജാതകത്തിൽ ആണോ പ്രശ്നം…””””

അവൾ വിഷമത്തോടെ ചോദിച്ചു.

“”””പേടിക്കാനും മാത്രം ഒന്നുമില്ല മോളെ… അതിന് വേണ്ടിയുള്ള പരിഹാരവും വഴിപാടും എല്ലാം നടത്തി… മോള് സമാധാനിക്ക്… “”””

അവർ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.. എന്നിട്ടും അവളുടെ മുഖത്തിന്‌ ഒരു തെളിച്ചം വന്നില്ല.

“”””അമ്മ… ഞാനിപ്പോവരാവേ…!””””

അവർ ഊർമിളയോട് പറഞ്ഞുകൊണ്ട് വേഗത്തിൽ തിരിഞ്ഞു നടന്നു… ദേവിയുടെ മുന്നിൽ ചെന്ന് ഇരുകൈകളും കൂപ്പി… മിഴികൾ ഇറുക്കി അടയ്ച്ചു കഴുത്തിലെ താലി കൂട്ടി പിടിച്ചു അവൾ പ്രാത്ഥിച്ചു.

“”””ദേവീ… ന്റെഅച്ചേട്ടന്… ഒരു കൊഴപ്പോം വരുത്തരുതേ…ഒരാപത്തുമെന്റയേട്ടനെ….തൊടരുതേ… എന്റെ അച്ചേട്ടനെ

കാത്തോളണേ…എന്റെയേട്ടന്റെ ജീവന് പകരമെന്റെ ജീവിനിടുത്തോ… “””””

അവൾ ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു… അവളുടെ അച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഇടയിൽ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി…മിഴികൾ തുറന്ന് താലിമാല അവൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് ചുംബിച്ചു… കണ്ണീരാൽ ചാർത്തിയ ചുംബനം…

>>>>>>>>>>>>>><<<<<<<<<<<<<<<<<

തിരികെ ഇല്ലിക്കലിലേക്ക് മടങ്ങുമ്പോഴും കാറിൽ അവർ മൂവർ മാത്രം ….പ്രിയ കോഡ്രൈവിംഗ് സീറ്റിൽ ഇരുന്നു എന്തോ വലിയ ആലോചനയിൽ ആണ്….വർഷയും വിജയും വാ തോരാതെ സംസാരിക്കുന്നുമുണ്ട്… പ്രിയയുടെ മൗനം അവർ ഇരുവരും ശ്രദ്ധിക്കുന്നുണ്ടായി.

“””””ശ്രീക്കുട്ടി… “”””

വിജയ് അവളുടെ തോളിൽ തട്ടി വിളിച്ചു…

അവൾ ഞെട്ടി അമ്പരപ്പോടെ അവനെ തുറിച്ചു നോക്കി.

“”””ഏട്ടത്തി ഇത് കൊറേനേരമായല്ലോ ഒന്നും മിണ്ടാതെ ഇരിക്കുന്നു… “”””

വർഷ മുന്നിലേക്ക് നീങ്ങി അവളുടെ തോളിൽ താടി കുത്തികൊണ്ട് ചോദിച്ചു.

പ്രിയ പെട്ടന്ന് തന്നെ സ്ഥായി ഭാവം തിരിച്ചിടുത്തു ചുണ്ടിൽ ചെറു പുഞ്ചിരി വിരിച്ചു അവരെ നോക്കി.

“”””ഞാനെന്തോ…ആലോചിച്ചു… ഇരുന്നുപ്പോയി….”””

പ്രിയ ചിരിയോടെ പറഞ്ഞു.

“”””ഞാൻ കരുതി ഏട്ടത്തി ഞങ്ങളോട് പെണങ്ങി ഇരിക്കേണ് എന്ന്… “”””

“”””ഞാനെന്തിനാ പെണങ്ങുന്നേ…?””””

പ്രിയ വർഷയുടെ ചോദ്യത്തിന് മറുപടി കൊടുത്തു.

“”””അത് അമ്പലത്തീവെച്ചു ഞങ്ങളടിക്കൂടിയില്ലേ….””””

വിജയ് പറഞ്ഞു മുഴുവിക്കും മുന്നെ പ്രിയ ഇടക്ക് കയറി.

“”””അതൊക്കെ ഞാനപ്പോഴേമറന്നു… പിന്നെ… എന്റെവർഷുട്ടിയോടും… അചേട്ടനോടും… നിക്ക് പെണങ്ങിയിരിക്കാൻ….നിക്കപറ്റൂല… “”””

പ്രിയ ആത്മാർത്ഥമായി അവരെ നോക്കി പറഞ്ഞു… അവളുടെ വാക്കുകൾ കേട്ട് വർഷയുടെയും വിജയുടെയും മുഖം വിടർന്നു…

കാർ ചെമ്മണ്ണ് ഇട്ട് പാതയിലേക്ക് ഇറങ്ങി….അപ്പുറവും ഇപ്പുറവും നോക്കാത്ത ദൂരത്തോളം നീണ്ടുനിവർന്നു കിടക്കുന്ന വയൽ… അതിന് നടുവിലൂടെ ആണ് അവരുടെ യാത്ര… ആ പാതയുടെ അറ്റത്തുനിന്നും വലത്തോട്ട് തിരിഞ്ഞു നേർ വഴിയാണ്… ചെന്ന് കയറുന്നത് ഇല്ലിക്കൽ തറവാട്ടിലേക്ക്…

കാർ ഗേറ്റിന് മുന്നിൽ എത്താറായതും വിജയുടെ കണ്ണിലൂടെ ഒരു കാഴ്ച കണ്ടു… വഴിയിലേക്ക് ഓടി കയറുന്ന ഒരു കാളയെ… കാളയെ ഇടിച്ചിടും എന്ന് തോന്നിയ വിജയ് കാറിന്റെ ബ്രേക്കിൽ കാൽ അമർത്തി ഒപ്പം സ്റ്റിയറിങ്ങ് തിരിച്ചു വണ്ടി വെട്ടിച്ചു…

പെട്ടന്ന് കാർ പാളിയതും പ്രിയയും വർഷയും ഭയന്ന് വിറച്ചു…

കാറിന്റെ ടയർ മണ്ണിൽ ഉരഞ്ഞു മുന്നിലോട്ട് നീങ്ങി…അൽപ്പം വേഗതയിൽ ആയിരുന്നു അവൻ ഡ്രൈവ് ചെയ്‌തിരുന്നത്… അതുകൊണ്ട് തന്നെ അവൻ ഉദ്ദേശിച്ചയിടത് കാർ നിന്നില്ല…കാർ വട്ടം ചുറ്റി ഗേറ്റിൽ ഇടിച്ചാണ് വണ്ടി നിന്നത്…

പ്രിയയും വർഷയും മിഴികൾ ഇറുക്കി അടച്ചു സീറ്റിൽ അമർന്ന ഇരുന്നു… വിജയ് പേടിയോടെ കണ്ണടച്ച് മുഖം വെട്ടിച്ചു…

അൽപ സമയം വേണ്ടി വന്നു അവർക്ക് സാധാരണ ഗതിയിലേക്ക് വരാൻ….

“””””എന്താ ഏട്ടാ… “”””

വർഷ അമ്പരപ്പോടെ ചോദിച്ചു.

“”””ഞാൻ… അത്…ഒരു കാള… വഴിലേക്ക് കയറി അപ്പൊ അതിനെ ഇടിച്ചിടും എന്ന് തോന്നിയത് കൊണ്ട് ഞാൻ.. വണ്ടി വെട്ടിച്ചു… “””””

വിജയ് വിക്കി വിക്കി പതർച്ചയോടെ പറഞ്ഞു നിർത്തി.

“””””ഞങ്ങള് ഒന്നും കണ്ടില്ലല്ലോ….അച്ചേട്ടന് തോന്നിയതാവും…അല്ലെ മോളെ “””””

പ്രിയ വർഷയെ നോക്കി ചോദിച്ചു… പ്രിയയുടെ മുഖംനിറയെ ഭയം പടർന്നിരുന്നു.

“””””അതെ…’”””

വർഷ പ്രയയെ അനുകൂലിച്ചു.

പെട്ടന്ന് അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറാൻ തുടങ്ങി….ശക്തമായി കാറ്റ് വീശി പൊടിപ്പടലങ്ങൾ വായുവിൽ ഉയർന്നു പൊന്തി….

താഴ്വരാത്ത നിന്നും വിജയും പ്രിയയും തിരികെ വരും വഴി പ്രകൃതിയിൽ വന്ന അതെ മാറ്റം….

വിജയ് പരിഭ്രമത്തോടെ അത് നോക്കി ഇരുന്നു….അവന്റെ ഹൃദയത്തിന്റെ തുടിപ്പ് വർദ്ധിച്ചു വന്നു….പ്രിയയുടെ അവസ്ഥയും മറിച്ചല്ല….വർഷ തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും തന്നെ മനസിലാവാതെ ഇരിക്കുകയാണ്….

പെട്ടന്ന് ഒരു കൊള്ളിയൻ ആകാശത്തെ രണ്ടായി പിളർത്തികൊണ്ട് ഭൂമിയിൽ വന്ന പതിച്ചു…

ഇടിമുഴക്കത്തിന്റെ ശബ്ദ കാഹളം കേട്ട് പേടിച്ച പ്രിയ ഇരുചെവികളും പൊത്തി പിടിച്ചു വിജയുടെ മാറിലേക്ക് മുഖം അമർത്തി.

വർഷയും പേടി വിറച്ചു ഇരിക്കുകയാണ്.

“”””ഹാ….ഹാ….ഹാ… ഹാ…””””

ഇടിമുഴകത്തിന്റെ പിന്നാലെ ഏവരെയും ഭയപ്പെടുത്തുന്ന ഒരു അട്ടഹാസം അവിടെ മുഴങ്ങി…

പെട്ടന്ന് വായുവിൽ ഉയർന്നു പൊന്തുന്ന പൊടിയിൽ നിന്നും ഒരു രൂപം അവരുടെ കാറിന്റെ അരികിലേക്ക് നടന്നു വന്നു.

അന്ന് പ്രിയയും വിജയും മലമുകളിൽ വെച്ചു കണ്ട അതെ സന്യാസി….

തലയിൽ കെട്ടും…… നരച്ച നീട്ടി വളർത്തിയ മുടിയും താടിയും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ ഒരു സന്യാസി….അയാളുടെ കഴുത്തിൽ തൂങ്ങി ആടുന്ന രുദ്രക്ഷ മാല… കൈയിൽ ത്രിശൂലം പോലെയുള്ളൊരു നീളമുള്ള ദണ്ഡ്… അയാൾ വന്യമായ ചിരിയോടെ കാറിന്റെ മുന്നിൽ വന്ന നിന്നു.അയാൾ വന്നു നിന്നതും കാറിന്റെ വിൻഡോ ഗ്ലാസ്‌ തന്നെ താന്നു…

പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു പൊന്തി കാറിന്റെ ബോണറ്റ്റിൽ വന്നിരുന്നു….

ബോണറ്റ്റിൽ അയാൾ ഇരുന്ന ശബ്ദം കേട്ട് പ്രിയ വിജയുടെ മാറിൽ നിന്നും മുഖം ഉയർത്തി നോക്കി…

അവളുടെ മിഴികളിലെ ഭീതി വർദ്ധിച്ചു… അവൾ പേടിച്ചു വിറക്കാൻ തുടങ്ങി… വർഷ ഒന്നും മനസിലാവാതെ പകച്ചു ഇരിക്കുകയാണ്… വിജയിലും നേരിയ തോതിൽ ഭയം നിറഞ്ഞു തുടങ്ങി.

“””””ഹാ….ഹാ….ഹാ….. മരണം……!! “””””

സന്യാസി ഒരു ഭ്രാന്തനെ പോലെ അട്ടഹാസിച്ചു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു…

ശേഷം ശ്വാസം ആഞ്ഞു വലിച്ചു.

“””””ഈ കാറ്റിൽ പോലും….മരണത്തിന്റെ ഗന്ധം….”””””

അയാൾ വിജയുടെ മിഴികളിൽ നോക്കി പറഞ്ഞു…

അയാൾ പറയുന്നത് കേട്ട് പ്രിയയുടെ മിഴികൾ ഭയം കൊണ്ട് നിറഞ്ഞു ഒഴുകി.

വിജയുടെ ഹൃദ്യമിടിപ്പ് വർദ്ധിച്ചു.

“””””സമയം ആഗതമാകുന്നു….. “”””

അയാൾ അതും പറഞ്ഞു കാറിന്റെ മുകളിൽ നിന്നും നിലത്തേക്ക് ഇറങ്ങി ശേഷം വിജയുടെ സൈഡിൽ വന്നു വിൻഡോയിലൂടെ അവന്റെ മുഖത്തേക്ക് നോക്കി….

“””””മരണം ആണ് കുഞ്ഞേ നിങ്ങളുടെ പുറകെ….””””

അയാൾ മിഴികൾ നിറച്ചു വിജയെ നോക്കി പറഞ്ഞു… പെട്ടന്ന് ആ മിഴികളിൽ വന്യത നിറഞ്ഞു.. അയാൾ ഉച്ചത്തിൽ അട്ടഹാസിച്ചു.

“””””ഹാ… ഹാ… ഹാ.. ഹാ… “”””

അയാൾ വീണ്ടും ബോണറ്റ്റിന്റെ മുകളിലേക്ക് കയറി….

“”””നീ കരയും….നിന്റെ പാതിയുടെ ചലനമറ്റ ദേഹം കാണുമ്പോൾ നീ ഉച്ചത്തിൽ അലറി കരയും…..””””

“””” ഹാ… ഹാ… ഹാ… ഹാ…”””

“”””അന്ന് ഞാൻ നിന്റെ മുന്നിൽ വരും… നിനക്ക് ഞാൻ അല്ലാതെ വേറെ ഒരു വഴിയില്ല കുഞ്ഞേ….ഹാ….ഹാ… ഹാ…!””””

അയാൾ കാറിലേക്ക് നോക്കി ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു….. അട്ടഹാസിച്ചു.

പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു പൊന്തി… വീണ്ടും പൊടിപ്പടളങ്ങൾക്ക് ഇടയിലേക്ക് കയറി…..

പെട്ടന്ന് പ്രകൃതി ശാന്തമായി….ശക്തിയിൽ വീശിയിരുന്ന കാറ്റ് നിശ്ചലമായി..

പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് വീണു… വർഷയുടെയും മിഴികളിൽ നിറഞ്ഞൊഴുകുകയാണ്…

വിജയുടെ ചുണ്ടുകൾ അന്നേരം ഒരു മന്ത്രം പോലെ ഒരു വാക്ക് ഉരുവിട്ട്കൊണ്ടിരുന്നു……

മരണം……!!!!!!!!!!

തുടരും………

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

അടുത്ത ഭാഗം 5 ദിവസങ്ങൾക്കുളിൽ….

കഥ അവസാനത്തോട് അടുക്കുകയാണ്…ഇത് വരെ ഈ ചെറിയ കഥയെ പിന്തുണച്ച എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരക്കും ഒത്തിരി നന്ദി…

സ്നേഹത്തോടെ

രാജനുണയൻ