അനുഭവിക്കേണ്ടി Part 8

ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് .
“ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ”

അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു സൈക്കിൾ വർക്ക് ഷോപ്പ് കണ്ടു . ഇപ്പോൾ അങ്ങനെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അവിടെ ഒരാൾ ഈച്ച അടിച് ഇരുപ്പുണ്ട്

“ചേട്ടാ കാറ്റ് അടിക്കണം പമ്പുണ്ടോ ” കിരൺ അയാളെ നോക്കി ചോദിച്ചു

അയാൾ മറുപടി ഒന്നും പറയാതെ ആ കടയ്ക്ക് ഉള്ളിലേക്ക് കൈ കാണിച്ചു ,

കിരൺ ഒന്ന് മടിച്ചു നിന്നിട്ട് അകത്തേക്ക് കയറി അവിടെ ഒരു മൂലക്ക് പഴയ ഒരു സൈക്കിൾ പമ്പ് അവൻ കണ്ടു , അവൻ അതും എടുത്ത് കാറ്റ് അടിക്കാൻ തുടങ്ങി .

ആ കടയ്ക്ക് സൈഡിലായി ഒരു മുറുക്കാൻ കടയുണ്ട് പെട്ടെന്ന് ഒരു താർ ജീപ്പ് പാഞ്ഞു വന്നു ആ കടയ്ക്ക് മുന്നിൽ ബ്രേക്ക് ഇട്ട് നിർത്തി അതിൽ നിന്നും ഹരിയും കൂടെ ഒരു കൂട്ടുകാരനും ഇറങ്ങി .

“അണ്ണാ 2 എണ്ണം ”

അവൻ സ്ഥിരം ആൾ ആണെന്ന രീതിയിൽ കടക്കാരനോട് മുറുക്കാൻ എടുക്കാൻ പറഞ്ഞു തിരിഞ്ഞതും അപ്പുറം നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ് ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് . അത് കിരണ് ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു
“ടാ ശേഖരെ ഇതവനാ ”

അവൻ അടുത്ത് നിന്ന കൂട്ടുകാരനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു

“ആര് ”

ശേഖർ ഒന്നും മനസിലാകാതെ ചോദിച്ചു

“എടാ കൊപ്പേ ഇത്രേം ദിവസം ഞാൻ പ്രാന്ത് പിടിച്ചു നടന്നത് എന്തിനാ എന്തിനാ ന്ന് നീ ചോദിച്ചില്ലേ … അതിന് കാരണക്കാരൻ ആയവൻ ആണ് ആ പോകുന്നത് ”

“അക്ഷര ???”

ശേഖർ സംശയത്തോടെ ചോദിച്ചു

“അതേ… എന്റെ അക്ഷര … കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ താലോലിക്കുന്ന എന്റെ ദേവിയാക്കാൻ കൊതിക്കുന്ന അവളെ ഈ പീറ തെണ്ടി… ചെ എനിക്ക് ആലോചിക്കാൻ കൂടെ പറ്റുന്നില്ല ”

ഹരി ശക്തിയായ് കാറിന്റെ ബോണറ്റിൽ ഇടിച്ചു അതേ സമയം ശേഖർ മുറക്കാൻ വാങ്ങി അവനു കൊടുത്തു

“ഇല്ല ഞാൻ അങ്ങനെ അവളെ ആർക്കും വിട്ട് കൊടുക്കില്ല ആര് അതിന് തടസ്സം നിന്നാലും ഞാൻ തീർക്കും … അത് അവളുടെ അച്ചൻ പ്രതാപൻ ആണെങ്കിലും ശരി ..

കേറടാ ”

അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചു വണ്ടിയിൽ കയറി കൂടെ ശേഖറും

അവർ വണ്ടി കിരണ് നു പിന്നിലായി നിശ്ചിത അകലത്തിൽ ഓടിച്ചുകൊണ്ടിരുന്നു അതേ സമയം കിരൺ ആ ഫാക്ടറി കണ്ടുപിടിച്ചു , അതിന്റെ സൈഡിൽ തന്നെ ഒരു വഴിയിൽ ആർച്ചും കണ്ടു. കിരൺ ആ ഫാക്ടറി ക്ക് സമീപം സൈക്കിൾ വച്ചു പൂട്ടി ഇറങ്ങി വഴിയിലൂടെ കല്യാണ വീട് ലക്ഷ്യമാക്കി നടന്നു അവനറിയാതെ അപ്പുറം മാറി ജീപ്പ് പാർക്ക് ചെയ്ത് ഇവന്റെ പിന്നാലെ ഹരിയും ശേഖറും കയറി .

രാജൻ ചേട്ടനെ കണ്ടപ്പോ തന്നെ പുള്ളി കിരൺ നു പിടിപ്പത് പണി കൊടുത്തു . ഓരോ പാത്രത്തിലും വിളമ്പാനുള്ള ഐറ്റംസ് പകർന്നും മറ്റും അവൻ പണി തുടങ്ങി . ഇവനെ ദൂരെ നിന്ന് ഹരി വാച്ച് ചെയ്യുന്നുണ്ട്

“ചെ… ഈ വല്ലവനും വിളമ്പി നടക്കുന്ന നാറിയെ ആണോ ഇവൾ … മൈ ”

അവനു അമർഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .
കിരൺ ആണേൽ ഫുൾ ജോലിയിൽ മുഴികി നിൽക്കുകയാണ് എന്നാലും അക്ഷര യിൽ നിന്നുണ്ടായ അനുഭവം അവനു മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . ടൂറിന്റെ ഇടക്ക് അരുണിമ അയച്ച വോയ്സ് മെസ്സേജ് ചുമ്മ ഓപ്പൺ ആക്കിയതാണ് എന്നാൽ അതിൽ നിന്നും കേട്ട ശബ്ദം അവനെ ആകെ തകർത്തു കളഞ്ഞിരുന്നു , ആ മെസ്സേജ് അക്ഷര അറിയാതെ വന്നത് തന്നെ ആയിരിക്കും എന്ന് അവനും ഒരു പ്രതീക്ഷ വന്ന സമയം ആണ് . ഇതും കൂടെ … ഇത്രയും നാൾ അവൾ കാണിച്ചത് എല്ലാം വെറും അഭിനയം ആയിരുന്നു എന്നൊക്കെ കേട്ടപ്പോ അവനു ആ വണ്ടിയിൽ നിന്ന് ചാടി മരിക്കാൻ ആണ് തോന്നിയത് ..

“പോട്ടേടാ കിരണേ നീ എന്തിനാ പുളീംകൊമ്പിൽ പിടിക്കാൻ നോക്കുന്നെ . അല്ലേൽ തന്നെ അവളെ പോലൊരു പെണ്ണിനെ നിനക്ക് കിട്ടും ന്ന് നിനക്ക് തോന്നുന്നുണ്ടോ അതൊക്കെ വല്ല സിനിമായിലോ തുടർക്കഥ യിലോ നടക്കും ഇത് ജീവിതമാണ് എല്ലാം മറന്ന് മുന്നോട്ട് പോടാ നിനക്ക് അവൾ അല്ലേൽ വേറെ ആൾ വരും ”

ആരോ അവന്റെയുള്ളിൽ ഇരുന്ന് മന്ത്രിക്കുന്നത് അവൻ കേട്ടു .. എന്നാലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .

അങ്ങനെ ആളുകൾ ഒക്കെ കുറഞ്ഞു തുടങ്ങി കിരനും ബാക്കി വിളമ്പാൻ വന്ന പിള്ളേരും ഒക്കെ വിളമ്പി ആകെ കുഴഞ്ഞു. അവസാനം അവർ കൂടി ഫുഡും കഴിച്ചു പോകാനായി ഇറങ്ങി രാജൻ ചേട്ടൻ എല്ലാരേയും വിളിച് കാശ് ഒക്കെ കൊടുത്തു . കിരൺ പുള്ളിയോട് നന്ദിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങി നടന്നു ,

“അവൾ വാങ്ങിയ രണ്ടു ജോടി ഡ്രസിനുള്ളൽ കാശ്ശ് ആയിട്ടില്ല ഇനിയും എന്തെങ്കിലും വർക്ക് കൂടി പിടിക്കണം.. അങ്ങനെ എന്നെ ആരും പറ്റികണ്ട ഞാൻ അത്ര മണ്ടനും അല്ല ഉടനെ ഈ കാശ് അവൾക്ക് കൊടുക്കണം അഹങ്കാരി ”

കിരൺ അതും പിറുപിറുത്തു സൈക്കിൾ എടുത്തു ചവിട്ടി തുടങ്ങി , ഹൈവേയിലേക്ക് കേറി എന്തൊക്കെയോ ആലോചിച്ചു അവൻ സൈക്കിൾ മുന്നോട്ട് ചവുട്ടികൊണ്ടിരുന്നു .ഹൈവേയിൽ തിരക്ക് വളരെ കുറവാണ് കൂടാതെ ഇരുട്ടും അവിടെ സ്ട്രീറ്റ് ലൈറ്റ് ഒക്കെ വളരെ കുറവായിരുന്നു. . അതേ സമയം അവന്റെ പിന്നിൽ രണ്ടു മഞ്ഞ കണ്ണുകൾ തുറന്നിരുന്നു .. സ്പീഡ് എടുക്കാനുള്ള സമയം കിരനും സൈക്കിളും ദൂരെ എത്തിയപ്പോൾ ഹരി ജീപ്പ് പായിച്ചു കിരണ് ന്റെ പിന്നിൽ നിന്നും സൈഡിലേക്ക് അവൻ തെറിച്ചു വീഴുന്ന രീതിക്ക് ചെറുതായി തട്ടി എന്നാൽ കിരൺ ഒരാർത്തനാദത്തോടെ നല്ല ശക്തിയിൽ തെറിച്ചു ഹൈവേക്ക് സൈഡിൽ നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു കുറ്റികാട്ടിലേക്ക് വീണു..അവന്റെ സൈക്കിളും ഫോണും റോഡ് സൈസിൽ വീണു കിടപ്പുണ്ട് ഇടിയുടെ ആഘാതത്തിൽ സൈക്കിൾ 8 പോലെ വളഞ്ഞു പോയിട്ടുണ്ട് .
“ഹ ഹ ഹ എന്റെ അക്ഷരയെ ഒരു പൂമോനും ഞാൻ വിട്ടു തരില്ല അവൾ എനിക്കുള്ളതാണ് ”

ഹരി വണ്ടി നിർത്താതെ അലറി ചിരിച്ചു കൊണ്ട് മുന്നോട്ട് തന്നെ വിട്ടു. ശേഖർ അവന്റെ ചെയ്തികളും സംസാരവും കേട്ട് അന്തംവിട്ട് ഇരുന്നു .

……………………………………………………………..

കുറച്ചു നേരം ഇരുന്ന് കരഞ്ഞ അക്ഷര ക്ക് എന്ത് ചെയ്യണം ന്ന് അറിയില്ലായിരുന്നു , ഹരിയുടെ വായിൽ നിന്ന് കിരൺ നെ എന്തോ ചെയ്തു എന്നു കേട്ടത് അവളെ സ്തബ്ധയാക്കി കളഞ്ഞിരുന്നു , അച്ചനോട് പറയണോ ?? വേണ്ട അച്ഛൻ അറിഞ്ഞാൽ അത് പിന്നെ ഹരിയുടെ വീട്ടുകാരുമായി വലിയ വഴക്ക് ആവും .. അവൾ ഓരോന്ന് ആലോചിച്ചു ., പെട്ടെന്ന് എന്തോ ഓർത്തു അവൾ ഫോണ് എടുത്ത് അവരുടെ ക്‌ളാസ് വാട്സാപ് ഗ്രൂപ്പ് എടുത്തു ജെറി യുടെ നമ്പർ അതിൽ നിന്ന് കണ്ടുപിടിച്ചു, അവൾ അതിലേക്ക് വിളിച്ചു , കുറച്ചു നേരം അടിച്ച ശേഷം ജെറി ഫോണ് എടുത്തു

“ഹ..ഹലോ… ജെറി… ജെറിയല്ലേ ”

“അതേ ആരാ ഇത് ?”

“ജെറി… ഞ…ഞാൻ അക്ഷര… നീ …നീ എവിടാ… ”

“ഒ തമ്പുരാട്ടി ആയിരുന്നോ എന്താണാവോ ” അവൻ നീരസത്തോടെ ചോദിച്ചു.

അക്ഷര അത് പ്രതീക്ഷിച്ചിരുന്നു

“ജെറി…നമ്മുടെ കിരൺ ”

“നമ്മുടെ കിരണോ?? ”

“ജെറി പ്ലീസ് ” അവൾ കരയുകയാണ്

“നീ എന്തിനാ ഇപോ എന്നെ വിളിച് ഈ കള്ള കരച്ചിൽ കരയുന്നത്”

അക്ഷര നടന്നത് ജെറിയോട് പറഞ്ഞു

“നോ…. നീ.. നീ എന്താ ഈ പറയുന്നേ??”

“ഉള്ളതാ ഹരിയേട്ടൻ ഇപോ എന്നോട് വിളിച്ചു പറഞ്ഞതാ…. കിരൺ അവനു എന്തോ പറ്റി…. ” അക്ഷര പിന്നെയും കരച്ചിൽ

“അവളുടെ ഒരു കരിയേട്ടൻ… നീ… നീ വച്ചേ ഞാൻ രാജൻ ചേട്ടനെ വിളിച്ചു നോക്കട്ടെ , അവനു ഇന്ന് വർക്ക് ഉണ്ടെന്ന് പറഞ്ഞതാ അപ്പോ എന്തായാലും അവൻ അവിടെ പോയി കാണും ”

“നീ ന്നിട്ട് എന്നെ വിളിച്ചു പറയുമോ പ്ലീസ് … “
ഇവൾ എന്തിന് ഇത്ര അവനു വേണ്ടി കരയുന്നത് ന്ന് ജെറിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല

“ആ വിളിക്കാം ” ജെറി അവളെ കട്ട് ചെയ്ത് രാജൻ ചേട്ടനെ വിളിച്ചു .

എന്നാൽ കാശും വാങ്ങി അവൻ കൃത്യസ്‌മായത്ത് സ്പോട്ടിൽ നിന്നും പോയെന്ന് പുള്ളി പറഞ്ഞു കിരൺ നെ വിളിച്ചിട്ട് ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുകുന്നുമില്ല . ജെറി വീണ്ടും പുള്ളിയെ വിളിച്ച് അവരുടെ അന്നത്തെ വർക്ക് ലൊക്കേഷൻ വാങ്ങി .

“അക്ഷരയെ വിളിക്കണോ , ആ വിളിച്ചേക്കാം ” അവളുടെ കരച്ചിൽ ജെറിയിൽ ഒരു സംശയം ഉണ്ടാക്കിയിരുന്നു , അവൻ അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു , ലൊക്കേഷൻ വരെ പോയ്‌ നോക്കാം എന്ന് പറഞ്ഞു എന്നാൽ അവൾ കാറുമായി വരാമെന്നും പറഞ്ഞു . അങ്ങനെ അക്ഷര കാറുമായി ഇറങ്ങി അസമയത്ത് എവിടെ പോണ് എന്ന അമ്മയുടെ ചോദ്യത്തിന് കൂട്ടുകാരി യെ ട്രെയിൻ കേറ്റി വിടാൻ പോണ് എന്ന കള്ളവും പറഞ്ഞു അവൾ. ജെറി അവൾ പറഞ്ഞ പോലെ വഴിയിൽ കാത്ത് നില്പുണ്ടയിരുന്നു . അങ്ങനെ ജെറിയും അക്ഷരയും കൂടെ ഹൈവേയിൽ കേറി അവനെ അന്വേഷിച്ചു പോയി. അവർ അന്വേഷിച്ചു പിടിച്ച് കല്യാണ വീട്ടിൽ എത്തിയപ്പോൾ നന്നായി താമസിച്ചു . കല്യാണ വീട്ടിൽ അങ്ങനെ ആൾകാർ ഒന്നും ഉണ്ടായിരുന്നില്ല ജെറി അവിടെയെല്ലാം നോക്കിയിട്ടും അവനെ കണ്ടും ഇല്ല അവന്റെ സൈക്കിളും എങ്ങും പാർക്ക് ചെയ്തിട്ടില്ല , ഇനി അവൻ വീട്ടിലേക്ക് എങ്ങാനും പോയോ അവനു സംശയം ആയി , അവൻ ഫോണ് എടുത്ത് കിരൺ ന്റെ അമ്മയെ വിളിച്ചു , “ഹലോ എന്താ ജെറി മോനെ ”

“അമ്മേ കിരണ് എന്തേ അവനു ഒന്നു കൊടുത്തെ ”

ജെറി കാഷ്വൽ ആയി ചോദച്ചു

“അവൻ കാറ്ററിങ് നു പോയിരിക്കുവാ മോനെ വരേണ്ട സമയം ആയി ഇപോ വരുമായിരിക്കും , മോൻ അവന്റെ ഫോണിൽ വിളിച്ചില്ലേ”

” ആ… അത്.. അമ്മേ വിളിച്ചു ഞാൻ അവൻ എടുത്തില്ല ചിലപ്പോ വിളമ്പാൻ നിന്നപ്പോ മാറ്റി വച്ചു കാണും , സാരമില്ല അവൻ തിരിച്ചു വിളിച്ചോളും ശരിയമ്മേ “
ജെറി എന്തോ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അക്ഷര അപ്പോഴും പേടിച്ച മുഖവുമായി അവനെ ഉറ്റു നോക്കി നില്പുണ്ട്

“എന്താ ജെറി… വീട്ടിൽ ഇല്ലേ.. അവൻ ”

” ഇല്ല… വീട്ടിൽ എത്തിയിട്ടില്ല” ജെറി നിരാശയോടെ പറഞ്ഞു

“സത്യം പറയടി നീ കൂടെ അറിഞ്ഞുകൊണ്ടല്ലേ ഇതൊകെ.. എന്തെടി ഞങ്ങളുടെ കിരൺ ” ജെറിക്ക് ദേഷ്യം വന്നു അവളുടെ നേരെ ചാടി ആകെ തകർന്നു നിന്ന അക്ഷരക്ക് അത് മുറിവിൽ കുത്തുന്നത് പോലെ ആയിരുന്നു

“ജെറി…. നിനക്ക് എന്നെ കണ്ടിട്ടും ഇപ്പോഴും ഞാൻ അവനെ ചതിക്കുകയാണ് ന്ന് തോന്നുന്നുണ്ട്‌ലെ ” അവൾ മുഖം പൊത്തി കരയാൻ തുടങ്ങി .

ജെറിക്ക് എന്തോ പോലെ ആയി ശരിയാണ് അവൾ ആകെ കാറ്റടി കൊണ്ട മരം പോലെ ഉലഞ്ഞു നില്കുവാണ് കണ്ണോകെ നിറഞ്ഞ് കണ്മഷി ഒക്കെ പടർന്ന് ആകെ പ്രാന്തിയെ പോലെ ഉണ്ട്.. ഇനി ഇവൾക്ക് അവനോട് സീരിയസ് ആയി തന്നെ പ്രേമമാണോ ?? ഒരു ഞെട്ടലോടെ ജെറി ആലോചിച്ചു

“നമുക്ക് … നമുക്ക് ഒന്നൂടെ റോഡിൽ നോകാം വ ”

ജെറി വിഷയം മാറ്റാൻ അതും പറഞ്ഞു വണ്ടിയിലേക്ക് കയറി ഈ അവസ്ഥയിൽ അവളെ കൊണ്ട് ഓടിപ്പിക്കണ്ട എന്നു കരുതി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ആണ് കയറിയത് . വണ്ടി സ്റ്റാർട്ട് ആക്കിയിട്ടും അക്ഷര നിന്ന് മോങ്ങുന്നത് കണ്ട ജെറിക്ക് കലിപ്പ് കയറി

“എടി മൈരേ വന്നു കയറു കിടന്നു മോങ്ങാതെ അവനെ നമുക്ക് കണ്ടുപിടിക്കാം ”

പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന അക്ഷര കാറിലേക്ക് കയറി ഇരുന്നു .

ജെറി കിരൺ എന്തായാലും ഹൈവേ വഴി പോകും എന്നേറിയാവുന്ന കൊണ്ട് വണ്ടി സ്പീഡ് കുറച്ചു സൈഡിൽ ഒക്കെ നോക്കി കൊണ്ട് ഓടിച്ചു. ചാറ്റൽ മഴ ഇപ്പോഴും പെയ്യുന്നുണ്ട് പെട്ടെന്ന് എന്തോ കണ്ടു ജെറി വണ്ടി സൈഡാക്കി ഇറങ്ങി ഓടി , അക്ഷര അത് കണ്ടു ഞെട്ടി അവന്റെ പുറകെ ഇറങ്ങി .

ജെറി ഓടി പോയ്‌ നിന്നത് ഒടിഞ്ഞു മടങ്ങി കിടക്കുന്ന കിരൺ ന്റെ സൈക്കിളിനടുത്താണ് , അക്ഷര അത് കണ്ട് കരച്ചിൽ തുടങ്ങിയിരുന്നു
“നിന്ന് മോങ്ങാതെ മൈ… നമുക്ക് ഇവിടെ ഒക്കെ നോക്കാം അവൻ ഇവിടെ എവിടെയെങ്കിലും കാണും ..” ചുറ്റും നോക്കിയ ജെറിക്ക് അവന്റെ ഫോണ് അവിടെ കിടന്ന് കിട്ടി അവൻ അതെടുത്ത് കയ്യിൽ വച്ചു

“യ്യോ ജെറി ദോ… അവിടെ ”

ജെറി നോക്കുമ്പോൾ സൈഡിലെ കാടിനിടയിലേക്ക് ഓടുന്ന അക്ഷരയെയാണ് കണ്ടത് . ജെറി പിന്നാലെ ഓടി

“അയ്യോ…. കിരണേ…. ടാ….” ജെറി ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കിരൺ നു അടുത്ത് മുട്ടുകുത്തി ഇരിക്കുന്ന അക്ഷരയെയാണ് അവൻ കണ്ടത് .. അവൻ ഓടിച്ചെന്നു കിരൺ നെ കോരിയെടുത്തു അവൻ കിടന്നു ഞെരങ്ങുന്നുണ്ട് മരിച്ചിട്ടില്ല ന്ന് ജെറിക്ക് മനസിലായി , ജെറി പെട്ടെന്ന് കാറിനടുതേക്ക് അവനെ എടുത്ത് നടന്നു . എങ്ങലടിച്ചുകൊണ്ട് അക്ഷര ഓടി കാറിനു പിന്നിൽ കയറി ഡോർ തുറന്നു പിടിച്ചു ജെറി കിരൺ നെ പിന്നിലേക്ക് കയറ്റി കിടത്തി , അക്ഷര അവന്റെ തല അവളുടെ മടിയിൽ കയറ്റി വച്ചു .ജെറി വണ്ടി സ്റ്റാർട്ട് ആക്കി . ചെറിയ കാറ്റോട് കൂടി പെയ്യുന്ന ചാറ്റൽ മഴയെ ഭേദിച് ആ കാർ ആശുപത്രി ലക്ഷ്യമായി പാഞ്ഞു .

……………………………………………………………..

ചൂടുള്ള എന്തോ വെള്ളം തന്റെ മുഖത്ത് വീണപ്പോൾ ആണ് അബോധാവസ്ഥയിൽ കണ്ണുതുറന്നത് , തുറന്നപ്പോൾ കിരണിന് പഞ്ഞികെട്ടുപോലെ എന്തിലേക്കോ തന്നെ ചേർത്ത് ആരോ പിടിച്ചിരിക്കുന്നതായാണ് തോന്നിയത് .. എന്താണ് എനിക്ക് സംഭവിച്ചത് അവനു ഒന്നും മനസിലായില … പിന്നീടാണ് അവനു അക്ഷര അവനെ മാറോട് ചേർത്തു പിടിച്ചിരുന്നതാണ് എന്നു മനസിലായത്… അവനു എന്താണ് തനിക്ക് സംഭവിക്കുന്നത് ന്ന് വിശ്വാസം വന്നില്ല.. പിന്നെയും അവൻ മയക്കത്തിലേക്ക് പോയി .. പിറ്റേ ദിവസമാണ് കിരൺ നു പിന്നീട് ബോധം വന്നത് . അവൻ ചുറ്റും നോക്കി ഏതോ ആശുപത്രിയിൽ റൂമിലാണ് താനെന്ന് അവനു മനസിലായി . അവൻ സൈഡിൽ നോക്കിയപ്പോൾ അമ്മ യെ കണ്ടു, അമ്മ സൈഡിൽ ഇട്ടിരുന്ന ഡസ്കിൽ തല വച്ചു ഉറങ്ങുകയാണ് .

“കിരണ് നു ബോധം വീണു … കിരണേ…. “
ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ കാണുന്നത് തന്നെ ഉറ്റു നോക്കുന്ന അക്ഷരയെയാണ് അവൻ അവളെ ആകെ നോക്കി അവൾ ഇട്ടിരുന്ന ചുരിദാർ മുഴുവൻ അവന്റെ ചോര ഉണങ്ങി പിടിച്ചിരിക്കുകയാണ് കിരൺ നു ഒന്നും മനസിലാകുന്നില്ല . അക്ഷരയുടെ ശബ്ദം കേട്ട അമ്മ എണീറ്റു

“കിരണേ … മോനെ ടാ … നിനക്ക് എങ്ങനെ ഉണ്ട് ഇപോ .. അനങ്ങണ്ട നീ അവിടെ കിടക്”

എണീറ്റിരിക്കാൻ പോയ അവനെ അമ്മ തടഞ്ഞു

“എനിക്ക്…. എനിക്ക് എന്താ പറ്റിയത്? ” ഒന്നും മനസ്സിലാവാതെ അമ്മയോട് അവൻ ചോദിച്ചു

“ഒന്നുമില്ല മോന് ഒന്നുമില്ല പേടിക്കണ്ട കിടന്നോ ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ ”

അമ്മ അവന്റെ നെറ്റിയിൽ തലോടി . കിരൺ നു പോസ്റ്റിൽ ഇടിച്ചു നെഞ്ചിനു നല്ല പരിക്ക് ഉണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്

കിരണ് ചുറ്റും നോക്കി , സൈഡിൽ അവനെ നോക്കി സന്തോഷ കണ്ണുനീർ പൊഴിചിരിക്കുന്ന അക്ഷരയെകണ്ടു അവന്റെ മുഖം ചുളിഞ്ഞു

“ഇവൾ…. ഇവളെന്താ ഇവിടെ ”

“അത്.. ഞാൻ..”

അക്ഷര ക്ക് ഒന്നും പറയാൻ കിട്ടിയില്ല

“ആഹാ അത് കൊള്ളാം … ഇന്നലെ റോഡ് സൈഡിൽ വണ്ടിയിടിച്ച് കിടന്ന നിന്നെ തേടി പിടിച് ഇവിടെ കൊണ്ടു വന്നത് ഇവളും ജെറിയും കൂടെയല്ലേ ”

അമ്മ അവനെ നോക്കി പറഞ്ഞു

കിരൺ അപ്പോഴും സംശയത്തോടെ അക്ഷരയെ നോക്കി , അവളാണേൽ അവനിൽ നിന്ന് ഒരു ചിരി പ്രതീക്ഷിച്ചു ഇരിക്കുകയാണ്

“ഇവളോ… ഇവൾ ആണേൽ ചിലപ്പോ എന്നെ ഈ പരുവം ആക്കിയത് ഇവൾ ആവും , ജെറി എന്തേ ..?.” കിരൺ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു

എന്നാൽ അവന്റെ മറുപടി അക്ഷരയെ ആകെ ഉലച്ചു കളഞ്ഞു , അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു , അമ്മ അത് ശ്രദ്ധിച്ചു

“ടാ നീ .. നീ എന്തൊക്കെ ആണ് പറയുന്നത് ഇന്നലെ നിന്നെ കാണാതെ ആയപ്പോ മുതൽ അവൾ ഓടുന്ന ഓട്ടം ആണ് , അവസാനം ജെറിയെ വിളിച്ചു കൊണ്ടു പോയ്‌ നിന്നെ കണ്ടെത്തി ഇവിടെ കൊണ്ടുവന്ന അവളെ ആണോ നീ പറയുന്നേ .. നീ അവളെ ഒന്ന് നോക്കി നിന്റെ ചോരയാണ് അവളുടെ മേത്ത് മുഴുവൻ ഉണങ്ങി പിടിച്ചിരിക്കുന്നത് രാവിലെ മുതൽ ഞാൻ പറയുവ വീട്ടിൽ പൊക്കോ ഡ്രസ് ഒക്കെ മാറാൻ , കേൾക്കണ്ടേ ഇന്നലെ ഒരു തുള്ളി ഉറങ്ങാതെ ഇരിക്കുവാ അഹങ്കാരി “
അമ്മ സ്നേഹത്തോടെ അവളെ ശാസിച്ചു . എന്നാൽ അക്ഷര അമ്മയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു , കിരൺ അപ്പോഴും വിശ്വാസം വരാതെ അവളെ നോക്കി . അമ്മയിരിക്കുന്ന കൊണ്ട് അക്ഷരക്ക് അവന്റെ മുഖത്ത് നോക്കി ഒന്നും പറയാൻ ആവുന്നില്ല

“വേദന കുറവുണ്ടോ ”

ന്ന് മാത്രം അവൾ ചോദിച്ചു കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു

“അമ്മേ ജെറി എന്തേ??”

കിരൺ നു ചുറ്റും നോക്കിയിട്ട് അവനെ കാണാത്ത സങ്കടമാണ്

“അവൻ എന്തോ കാര്യം ഉണ്ട് ഉടനെ വരാം ന്ന് പറഞ്ഞു രാവിലെ പോയതാണ് .. നീ ഉറങ്ങിക്കോ അവൻ വരുമ്പോ ഞാൻ വിളിച്ചോളാം ”

അമ്മ അവന്റെ തലയിൽ ഒന്നൂടെ തടവിയ ശേഷം ബാത്റൂമിലേക്ക് കയറി

കുറച്ചു നേരം അവിടെ മൗമായിരുന്നു

“കിരണേ ..”

അക്ഷര പതിയെ അവനെ വിളിച്ചു അവൻ മൈൻഡ് ചെയ്തില്ല

“ഞാൻ ഒന്ന് വീട് വരെ പോയിട്ട് ഓടി വരാം, നോക്കിയേ എന്റെ മേൽ മുഴുവൻ നിന്റെ ചോരയാണ്”

അവൾ അവന്റെ അടുത്തേക്ക് എണീറ്റ് ചെന്നു പറഞ്ഞു

“ഹ നീ എന്തെങ്കിലും കാണിക് എന്നോട് എന്തിനാ ചോദിക്കുന്നെ .. പിന്നെ ചോര എന്റെ ചോര കാണുന്നെ നിനക്ക് സന്തോഷം ആയിരിക്കുമല്ലോ അതുകൊണ്ട് അതൊരു പ്രശ്‌നം ആണോ ” .

കിരൺ പുച്ഛത്തോടെ പറഞ്ഞു അക്ഷര ക്ക് അവൻ പറഞ്ഞത് കേട്ട് വലിയ ഭാവ വ്യത്യാസമൊന്നും വന്നില്ല കാരണം ഇങ്നെ എന്തെങ്കിലും അവൾ പ്രതീക്ഷിചിരുന്നു , അവൾ അവന്റെ അടുത്തേക്ക് പോയി കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു ന്നിട്ട് അവന്റെ തലയിൽ ഒന്ന് തലോടി .

കിരണിന് അതൊക്കെ അത്ഭുതമായിരുന്നു അവനന്തം വിട്ട് അവളെ നോക്കി കിടന്നു ഈ സമയം അമ്മ ഇറങ്ങി വന്നു

“അമ്മെഞാൻ ഒന്ന് വീട് വരെ പോയ്‌ ഓടി വരാം ” അമ്മ വന്നതും അക്ഷര അമ്മയെ നോക്കി പറഞ്ഞു

“നിന്നോട് ഞാൻ ഇത് എപ്പോ മുതൽ പറയുന്നത കുട്ടീ നീ പോയിട്ട് പതിയെ വന്ന മതി ഇവിടെ ഞാൻ ഉണ്ട് വീട്ടുകാർ പേടിച്ചു കാണും ഇപോ നിന്നെ കാണണ്ട് “
“അത് കുഴപ്പം ഇല്ലമ്മേ ഞാൻ ഇന്നലെ രാത്രി തന്നെ അച്ചനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു , അച്ഛൻ ആ രാത്രി ഇങ്ങോട്ട് പോരാൻ ഇരുന്നത ഞാൻ പിന്നെ വേണ്ട ന്ന് പറഞ്ഞു ന്ന അച്ഛൻ ഇവിടെ ഹോസ്പിറ്റലിൽ വിളിച്ചു എല്ലാ സഹായവും ചെയ്യാൻ പറഞ്ഞിരുന്നു ഇത് അച്ചന്റെ ഒരു പാർട്ണർ ന്റെ ഹോസ്പിറ്റല ”

“ആഹ അതെന്തായാലും നന്നായി നിന്നെ പോലെ ഒരു മോളെ എന്റെ മോന് കൂട്ടുകാരിയായി കിട്ടിയത് അവന്റെ പുണ്യമാണ് മോളെ ” അമ്മ അവളുടെ അടുത്തേക്ക് വന്നു തലയിൽ തലോടി

അക്ഷര ഒന്ന് ചിരിക്കുക മാത്രം ചെയ്തു കിരൺ ആണേൽ ഇതൊക്കെ കണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ കിടക്കുകയാണ്

“ഞാൻ ന്ന പോട്ടെ അമ്മേ ഉടനെ വരാം… പോട്ടെ ടാ.. ” അക്ഷര കിരൺ നെ നോക്കി അവൻ ഒന്നും മിണ്ടാതെ തല വെട്ടിച്ചു

അവൾ ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി ………………………………………………………………..

ഹരിയുടെ വീട്

ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നത് കൊണ്ട് ഹരി നന്നായി മദ്യപിച്ചിരുന്നു കൂടെ ശേഖറും ഉണ്ട് . നന്നായി വൈകി എണീറ്റ ഹരി മുഖം കഴുകി വന്നു ന്യൂസ് പേപ്പർ ഫുൾ അരിച്ചു പെറുക്കി കിരൺ ന്റെ മരണ വാർത്ത എങ്ങാനും കണ്ടാലോ എന്നതാണ് അവന്റെ ഉദ്ദേശ്യം എന്നാൽ നിരാശയായിരുന്നു ഫലം . പെട്ടെന്ന് അവന്റെ വീടിനു മുന്നിലേക്ക് ഒരു മുന്തിയ ഓഡി കാർ വന്നു നിന്നു അതിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച് സ്വർണ ചെയിൻ ഒക്കെ ഇട്ട് മുടിയൊക്കെ നരച്ച ആജാനബഹുവായ ഒരാൾ പുറത്തേക്ക് ഇറങ്ങി

“രാജശേഖരൻ ”

ഹരിയുടെ അച്ഛൻ അക്ഷരയുടെ അച്ഛനായ പ്രതാപന്റെ ബിസിനസ് പാർട്ടർ കം കൂട്ടുകാരൻ ഇപോ നമ്മുടെ കിരണിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ഈ രാജശേഖരന്റെ ഉടമസ്ഥതയിലുള്ള കനകം മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് , കനകം പുള്ളിയുടെ വൈഫ് ആണ് ഹരി കുട്ടിയായിരിക്കുമ്പോൾ ക്യാൻസർ ബാധിച്ചു മരിച്ചു പോയതാണ് , അവരുടെ ഓർമക്കയാണ് ആ ഹോസ്പിറ്റൽ നടത്തുന്നത് തന്നെ .
അയാൾ ഹാളിലേക്ക് കയറി

പുള്ളിയെ കണ്ടു ഹരി ഒന്ന് പരുങ്ങി

“എന്താടാ ഇപ്പോഴാണോ എണീറ്റ് വരുന്നത് ”

“അത് പിന്നെ അച്ഛാ രാത്രി താമസിച്ച കിടന്നെ ”

“ഒ രാത്രി എന്റെ മോനു നല്ല ജോലി അല്ലായിരുന്നോ .. ഈ വീട്ടിൽ കേറി ഇരുന്ന് വെള്ളമടിക്കരുതെന്ന് നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്ഞാൻ ”

അയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു

ഹരി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി .

പുറത്തു അവന്റെ ബുള്ളറ്റ് ഇരിപ്പുണ്ട് അവൻ അതിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു പോയി .

“കണ്ടോ പോയത് എന്ത് ചെയ്യാനാണ് മോനായി പോയില്ലേ അനുഭവിക്കുക ”

രാജശേഖരൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി

ഇതേ സമയം ഹരി യുടെ ബുള്ളറ്റ് ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ഒരു ഹെൽമറ്റും ജാക്കറ്റും ഒക്കെ ധരിച്ച ഒരാളുടെ ബൈക്ക് അവനെ നിശ്‌ചിത അകലത്തിൽ ഫോളോ ചെയ്യാൻ തുടങ്ങി ……………………………………………………………

അക്ഷര ഹോസ്പിറ്റൽ വരാന്തയിലൂടെ പുറത്തേക്ക് നടക്കുകയാണ് .. കിരൺ നു ബോധം വന്നത് അവളെ ഉത്സാഹിതയാക്കിയിരുന്നു പെട്ടെന്ന് പോയ്‌ കുളിച്ചു റെഡി ആയി വരണം എന്നിട്ട് അവനെ എല്ലാം പറഞ്ഞു മനസിലാക്കണം .. അവൾ മനസിൽ കരുതി.

ഹോസ്പിറ്റൽ റിസപ്‌ഷൻ നു മുന്നിൽ എത്തിയപ്പോളാണ് അങ്ങോട്ടെക്ക് പ്രതാപൻ കയറി വരുന്നത് അവൾ കണ്ടത് . അവൾ പെട്ടെന്ന് നടത്തം നിർത്തി നിന്നു . അയാൾ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് നടന്നു വന്നു

“മോളെ…. എന്താ… എന്താ ഇത് നിന്റെ മേത്ത് ചോരയൊക്കെ ”

അയാൾ ആകെ പേടിച്ചു

“അയ്യോ അച്ഛൻ പേടിക്കണ്ട ഇത് എന്റെ ഒന്നും അല്ല ഇന്നലെ അവനെ ഞങ്ങൾ ഇങ്ങോട് കൊണ്ടുപോരുന്ന വഴി എന്റെ മേത്ത് ആയതാണ് ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ന്നിട്ട് അവൻ എവിടാ ഇപോ എങ്ങനെ ഉണ്ട് അവനു ”

“അച്ചൻ അവനെ കാണാൻ വന്നേ ആണോ ”

അവൾ അത്ഭുതത്തോടെ അയാളെ നോക്കി
“അതെന്താ എനിക്ക് കണ്ടൂടെ ??”

“പിന്നെന്താ കാണാലോ വാ .. മുകളിലാ റൂമിൽ ” അവൾ പുള്ളിയെ വലിച്ചു കൊണ്ട് കിരൺ ന്റെ റൂമിലിക്ക് നടന്നു

അവർ രണ്ടും കൂടെ പെട്ടെന്ന് റൂമിന് മുന്നിൽ എത്തി . അക്ഷര ഓടി റൂമിലേക്ക് കയറി . കിരൺ നല്ല ഉറക്കം പിടിച്ചിരുന്നു

“അല്ലെ മോൾ പോയില്ലേ ”

അമ്മ ആശ്ചര്യത്തോടെ ചോദിച്ചു

“അത് ഞാൻ ഇറങ്ങി ചെന്നപ്പോ ദേ അച്ചൻ ഇവനെ കാണാൻ വന്നേക്കുന്നു ”

അവൾ റൂമിലേക്ക് കയറി വരുന്ന പ്രതാപനെ ചൂണ്ടിക്കാട്ടി

“ആഹാ അച്ചൻ വന്നോ ”

അമ്മ അതും പറഞ്ഞു എണീറ്റ് അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി

റൂമിലേക്ക് കയറി വന്ന പ്രതാപൻ അക്ഷരയുടെ കൂടെ നിൽകുന്ന കിരൺ ന്റെ അമ്മയെ കണ്ടു സ്തബ്ധനായി നിന്നു

അമ്മയുടെയും അവസ്‌ഥ അത് തന്നെ ആയിരുന്നു അവരുടെ കയ്യിൽ നിന്ന് വായിച്ചുകൊണ്ടിരുന്ന പത്രം താഴേക്ക് വീണു

അക്ഷര രണ്ടുപേരേയും മാറി മാറി നോക്കി ഒന്നും മനസിലാകാത്ത രീതിയിൽ നിന്നു.

(തുടരും……)

0cookie-checkഅനുഭവിക്കേണ്ടി Part 8

  • അതെന്താടി നിനക്ക്?

  • ഡിസൈർ

  • ഗ്രാമത്തിലെ ലൈംഗികത 2