” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു
“ങേ അതെങ്ങനെ??”
“അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”
“അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .
ജെറി സംശയത്തോടെ ചോദിച്ചു
“ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്… അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ… ഇവിടെ പെങ്ങൾ ആയി വരും”
“മനസിലായില്ല ??”
ജെറി ഒന്നും മനസിലാകാതെ ചോദിച്ചു
“അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ …. സന്ധ്യാ ഷണ്മുഖം … ”
അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു
“ഹലോ…ചേട്ടാ…”
കുറച്ചു നേരമായി അവൻ ആലോചനയിൽ ഇരിക്കുന്നത് കണ്ടിട്ട് അവൾ വിളിച്ചു .
പെട്ടെന്ന് ജെറി സ്വബോധത്തിലേക്ക് വന്നു
“അല്ല… ഇങ്ങനെ ഒരു ബന്ധത്തിന്റെ കാര്യം അവൻ….. എന്നോട്???”
“ഹ ഹ… അതിന് അണ്ണനു പോലും അറിയില്ലായിരിക്കും ഇക്കാര്യം”
“അതെന്താ ??”
“ആ അതൊക്കെ അങ്ങനെ ആണ്.. അണ്ണാവുടെ അപ്പാ… … ശേ…. അണ്ണന്റെ അച്ഛൻ മരിച്ചപോൾ പോലും തിരിഞ്ഞു നോക്കാതെ പോയ എന്റെ അമ്മയെ അനുവമ്മ എന്തായാലും ഞങ്ങളെ ഒക്കെ ഒഴിവാക്കി ആയിരിക്കും വളർത്തിയിട്ടുണ്ടാവുക. ”
“നീ ഈ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല കേട്ടോ”
ജെറി പറഞ്ഞു
“അത് എനിക്ക് ജെറി ചേട്ടന്റെ മുഖം കണ്ടപ്പോ തന്നെ മനസിലായി ”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു
“നീ എന്തായാലും നമ്മുട കോളേജിൽ അല്ലെ വഴിയേ എല്ലാം അറിയാം.. ഇപോ വന്നത് അവനെ കാണാൻ ആണോ??? അതിന് അവനെ നേരിട്ട് കണ്ടാൽ പോരെ…ഞാൻ എന്തിനാ??”
“അത് … പിന്നെ ചേട്ടാ ഞാൻ നിങ്ങളെ ഒക്കെ കോളേജിൽ വച്ചു കണ്ടിരുന്നു പക്ഷെ…. വന്നു പരിചയപ്പെടാൻ ഒരു മടി… അതും കിരണ് ചേട്ടൻ ഞാൻ ആരാ ന്ന് അറിഞ്ഞ എന്ത് പ്രതികരിക്കും എന്നൊന്നും അറിയില്ല എനിക്ക്…
അങ്ങനെ ഇരിക്കുമ്പോ ആണ് ചേട്ടനാണ് പുള്ളിയുടെ ഉറ്റ സുഹൃത്ത് ന്ന് മനസിലായത് അങ്ങനെ ചേട്ടൻ വഴി ഒന്ന് പരിചയപ്പെടാം എന്നോർത്ത..കോളേജിൽകൂട്ടുകാരോട് ഒക്കെ ചോദിച്ചപ്പോ കിരൺ അണ്ണന്റെ വീട് പലർക്കും അറിയില്ല എവിടാ ന്ന് ഒന്നും, എല്ലാരും ജെറി ചേട്ടനോട് ചോദിക്കാൻ ആണ് പറഞ്ഞത് അങ്ങനെ ചേട്ടന്റെ വീട് കണ്ടുപിടിച ഞാൻ വന്നേ .. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് വീട്ടിൽ ഉണ്ടാവും ന്ന് ഓർത്തു അതാ.”
“ഹ ഹ അതാണോ… ഇന്ന് തന്നെ പരിചയപ്പെടാം…. …. അയ്യോ….. ഇന്ന് പറ്റില്ല അവൻ ഇവിടെ ഇല്ല ല്ലോ … ”
ജെറി പെട്ടെന്ന് ആലോചിച്ചു പറഞ്ഞു
“എവിടെ പോയി??”
“അവനും അവളും കൂടെ മൂന്നാർ കറങ്ങാൻ പോയെക്കുവല്ലേ”
“അവള്??”
” ആ അതൊന്നും നിനക്ക് അറിയില്ലേ ??”
“എന്ത്?”
” അവനും അക്ഷരയും തമ്മിൽ ഉള്ള ബന്ധം ഒന്നും നിനക്ക് അറിയില്ലേ?”
“അക്ഷര??? ചേട്ടന്റെ കൂടെ കണ്ട ആ ചേച്ചി ആണോ?? ”
“അതേ ”
“അവർ തമ്മിൽ?”
“ആ അവർ തമ്മിൽ ദിവ്യ പ്രണയം ആണ്… അതൊകെ വലിയ കഥയാണ് മോളേ… ഞാൻ വഴിയേ പറഞ്ഞു തരാം ഇപോ നീ ചായ കുട്ടിക്ക് നമുക്ക് ഒരു സ്‌ഥലം വരെ പോവാം”
“എവിടെ??”
“അതൊരു സർപ്രൈസ് ആണ് . അല്ല എന്റെ കൂടെ വരാൻ നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?”
“അല്ല ചേട്ടാ അത്… എങ്ങോട്ടാ ന്ന് അറിയാതെ?”
“ആ നീ പേടിക്കണ്ട ഒരാളെ കാണാൻ ആണ് ”
“ആരാ?”
“അതൊരു സർപ്രൈസ് ആണ് നീ വ”
അവർ ചായ കുടിച്ചു അവിടുന്ന് ഇറങ്ങി .
ജെറിയുടെ കൂടെ വണ്ടിയിൽ അവൾ കേറി അവന്റെ തോളിൽ പിടിച്ചപ്പോൾ ജെറിക്ക് എന്തോ തോന്നി എങ്കിലും അവന്റെ ഉറ്റ സുഹൃത്ത് ന്റെ പെങ്ങൾ ആയത് കൊണ്ട് അവൻ അവന്റെ തോന്നലുകൾ എല്ലാം കുഴിച്ചു മൂടി.
കിരൺ ന്റെ വീട്ടിലേക്ക് ആണ് അവൻ വണ്ടി ഓടിച്ചത്.
വണ്ടി പാർക്ക് ചെയ്ത് അവൻ അവളുടെ അടുത്തേക്ക് വന്നു .
“വാ… ”
ജെറി അതും പറഞ്ഞു കിരൺ ന്റെ വീട്ടിലേക്ക് നടന്നു . സന്ധ്യ പക്ഷെ ചുറ്റും നോക്കി നിൽക്കുകയാണ്
“ഇത്… ഇത് എവിടാ ചേട്ടാ”
“എടൊ താൻ പേടിക്കാതെ വാടോ ”
ജെറി അവളെ വിളിച്ചു കിരൺ ന്റെ വീടിന് മുന്നിലേക്ക് നടന്നു
“അമ്മേ..”
അവൻ അമ്മയെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി , സന്ധ്യ പുറത്തു മടിച്ച് നിൽക്കുകയാണ്
“ആഹാ ജെറി മോനോ… എന്താടാ നിന്റെ കൂട്ടുകാരൻ എപ്പോ വരും??”
അമ്മ അതും പറഞ്ഞു ഇറങ്ങി വന്നതും സന്ധ്യയെ കണ്ടു അന്തം വിട്ട് നിന്നു.
“ടാ… ആരാടാ ഇത്? നീ ഇറക്കി കൊണ്ട് വന്നതോ വല്ലോം ആണോ??”
അമ്മയുടെ ചോദ്യം കേട്ട് അവർ രണ്ടുപേരും അമ്പരന്നു
“അയ്യോ അമ്മേ… എന്തൊക്കെയ ഈ പറയുന്നേ… ഇത്…. ഇത് അമ്മയുടെ ഒരു ബന്ധുവാണ്”
“എന്റെ ബന്ധുവോ??”
അമ്മ അത്ഭുതത്തോടെ ചോദിച്ചു
“അതേ ” അവൻ അതും പറഞ്ഞു അവളെ നോക്കിയപ്പോഴും അവളും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.
“നിനക്ക് ഇത് ആരാ ന്ന് മനസിലായില്ലേ??”
“ഇല്ല….”
“ആഹാ … നീ തിരക്കി വന്ന കിരൺ ന്റെ അമ്മ ആണ് ഇത് ”
അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ജെറി കണ്ടു
അമ്മ പക്ഷെ ജെറി പറഞ്ഞത് എന്താ ന്ന് ആലോചിച്ചു നിൽക്കുകയാണ്
“അനുവമ്മ???”
അവൾ മുന്നോട്ട് വന്നു അമ്മയുടെ കയ്യിൽ പിടിച്ചു.
“ആരാ മോനെ ഇത്?”
“അമ്മേ ഞാൻ…. ഞാൻ…. ”
അവൾ നിന്ന് പതറുന്ന കണ്ടു അമ്മ അവളുടെ മൂടിയിൽ തലോടി..
“മോളെ… എന്താ കാര്യം… ധൈര്യമായി പറഞ്ഞോ”
“അമ്മേ ഞാൻ… ഞാൻ മോഹനൻ അച്ചന്റെ അനിയത്തി യുടെ മോൾ…. …”
പെട്ടെന്ന് അമ്മയുടെ കൈ അവളിൽ നിന്ന് പിൻവലിഞ്ഞു. ജെറി അത് ശ്രദ്ധിച്ചു..
“മോളെ… നീ…. മാനസ യുടെ മോൾ ആണോ??”
അമ്മ അവളോട് ഒരു നടുക്കത്തോടെ ആണ് ചോദിക്കുന്നത്
“അതേമ്മെ … അമ്മ…. അമ്മ എന്നും പറയുമായിരുന്നു എനിക്ക് ഇവിടെ ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ള കാര്യം … “
അമ്മ ഒന്ന് ചിരിച്ചു (അതിൽ ഒരു പുച്ഛം ഒളിഞ്ഞിരിക്കുന്നത് ജെറി ശ്രദ്ധിച്ചു . അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല)
“എനിക്ക് അറിയാം അമ്മേ… മോഹനൻ അച്ചൻ മരിച്ചു കിടന്നപ്പോൾ നിങ്ങളെ ഒന്നും ഒന്നു തിരക്കുക കൂടി ചെയ്യാതെ ഇവിടെ വന്നു പോവേണ്ടി വന്ന കാര്യം …അക്കാര്യം ഒക്കെ പറഞ്ഞമ്മ എപ്പോഴും കരയുമായിരുന്നു .. എന്റെ
അമ്മയുടെ അവസ്‌ഥ അതായിരുന്നു. അപ്പാ യുടെ നിർദേശ പ്രകാരം നാടുമായി ഒരു ബന്ധവും പാടില്ല എന്ന കർശന വ്യവസ്ഥിതി യിൽ ആയിരുന്നു അമ്മയുടെ ജീവിതം , അന്ന് കാണാൻ വന്നത് തന്നെ അമ്മ അത്ര കിടന്ന് കരഞ്ഞു ബഹളം വച്ചിട്ടാണ് വരിക ഒന്ന് കാണുക എന്ന മാത്രം നിബന്ധനയിൽ ആയിരുന്നു. കൂടെ ആളുകളെ വിട്ടതൊക്കെ അതിന് വേണ്ടി ആയിരുന്നു. പിന്നെ ഞാൻ വലുതായി കഴിഞ്ഞു നിങ്ങളെ എല്ലാം വന്നു കാണണം എന്നു മരിക്കുന്നെന് മുന്നേ കൂടെ പറഞ്ഞിരുന്നു .. അങ്ങനെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് തന്നെ…”
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി
അവൾ കരയുന്ന കണ്ടു ജെറി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി, അവർ തമ്മിൽ പറയുന്ന കാര്യങ്ങൾ ഒന്നും അവനു മനസിലാവുന്നുണ്ടായിരുന്നില്ല
“അയ്യേ… മോളെ കരയെല്ലേ…. ദേ നോക്കിയേ… എനിക്ക് ഒരു വിധ്വേഷവും ഇല്ല നിന്നോട് .. ഒന്നും ഇല്ലേലും നീ വന്നല്ലോ അത് മതി അമ്മക്ക് ”
അമ്മ അവളെ കെട്ടി പിടിച്ചു ..അമ്മയുടെ തോളിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ ഒക്കെ ശമിച്ചു.
“നീ എന്നിട്ട് കിരൺ നെ കണ്ടോ മോളെ ”
അമ്മ അവളെ തോളിൽ നിന്ന് പിടിച്ചു നേരെ നിർത്തി ചോദിച്ചു
“അതിന് അവൻ ട്രിപ്പിൽ അല്ലെ … കോളേജിൽ വച്ചു കണ്ടു ഇവൾ ”
ഉത്തരം പറഞ്ഞത് ജെറി ആണ്
“ആഹാ ഇവൾ അപ്പോ നിങ്ങളുടെ കോളേജിൽ ആണോ ”
“കോളേജിൽ ആണ് പക്ഷെ ഞങ്ങൾ ഇപ്പോഴാ കാണുന്നെ ന്നെ ഉള്ളൂ … ”
“പിന്നെ ഇപോ എവിടുന്ന് കിട്ടി നിനക്ക് ഇവളെ”
“അത്… അത് എന്റെ വീട്ടിൽ വന്നു അപ്പോഴ ആദ്യം കാണുന്ന തന്നെ… അമ്മ അവിടെ ഇവൾ എന്റെ കാമുകി എന്തോ ആണെന്ന് പറഞ്ഞു ഇരിപ്പുണ്ട് ”
ജെറി ചിരിച്ചു കൊണ്ട് പറഞ്ഞു… അവളുടെ മുഖം മാറുന്നത് അവൻ കണ്ടു
“അയ്യടാ… കാമുകി.. നീ അവനെ ഒന്ന് വിളിച്ചെ ഇപോ … എപ്പോ വരും എവിടാ ന്ന് ചോദിക്ക് രണ്ടും കൂടെ”
അപ്പോഴാണ് ജെറി ഫോൺ ശ്രദ്ധിക്കുന്നത്
കിരൺ ന്റെ കുറെ മിസ് കോൾ അലർട്ട് വന്നു കിടക്കുന്നത് അവൻ കണ്ടു . അവൻ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി അവനെ വിളിച്ചു എന്നാൽ കോൾ കണക്റ്റ് ആയില്ല . അക്ഷരയുടെ നമ്പറിൽ വിളിച്ചു നോക്കി അതും കോൾ കണക്കറ്റ് ആവുന്നില്ല .
വല്ല റേഞ്ച് ഇല്ലാത്ത സ്‌തലത്ത് ആവുമെന്ന് കരുതി അവൻ ഫോൺ പോക്കറ്റിൽ ഇട്ട് അകത്തേക്ക് കയറി.
അതേ സമയം മൂന്നാറിൽ
ഐശ്വര്യ യുടെ കൂടെ കാറിൽ ഇരിക്കുകയാണ് കിരൺ , അവനു ആകെ ഇരിക്കപൊറുതി ഇല്ല
“കിരണേ നീ ഇങ്ങനെ പേടിക്കാതേ അവളെ നമുക്ക് കണ്ടുപിടിക്കാം ”
ഐശ്വര്യ ഒരു പുഞ്ചിരിയോടെ പറഞ്ഞു
എന്നാൽ അവളുടെ മുഖ ഭാവവും സംസാരവും എല്ലാം അവനു സംശയം ജനിപ്പിച്ചു കൊണ്ടിരുന്നു
“ഐശ്വര്യ … നീ .. നീ എങ്ങനെ ഇപോ ഇവിടെ??”
“എവിടെ??? ”
അവൾ ഒരു കൂസലും ഇല്ലാതെ ചോദിച്ചു
“നീ ഇവിടെ ഇങ്ങനെ… ഇപ്പോൾ°?? നിനക്ക് അവളെ പറ്റി എന്തോ അറിയാം …. പ്ലീസ്…. അവൾ എവിടാ”
അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
അത് അവന്റെ നെഞ്ചടിപിക്ക് കൂടുകയാണ് ഉണ്ടായത്
“ഐശ്വര്യ …. പ്ലീസ്… അക്ഷ…. അവൾ….അവൾ ഇല്ലാതെ എനിക്ക് പറ്റില്ല… പ്ലീസ് എവിടെ അവൾ??”
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.
“ഐശ്വര്യ….”
അവൻ ശബ്ദം കടുപ്പിച്ചു
“അത്രക്ക് ഇഷ്ടം ആണോ നിനക്ക് അവളെ??”
അവളുടെ കൂൾ ആയിട്ടുള്ള ചോദ്യം അവനെ ആദ്യം ഒന്ന് സ്തബ്ധനാക്കി
“എന്തേ നീ ചോദിച്ചത് കേട്ടില്ലേ?? അത്രക്ക് ഇഷ്ടം ആണോ നിനക്ക് അവളെ?”
“അതേ… അതെ… അവൾ ഇല്ലേൽ ഈ കിരൺ ഇല്ല … അവളെ കാണാതെ ആയതിൽ നിനക്ക് എന്തോ ബന്ധം ഉണ്ടെന്ന് എനിക്ക് ഇപോ ഉറപ്പാണ്… ഒരു കാര്യം നീ അവളെ എന്തെങ്കിലും ചെയ്യാൻ ആണ് ഉദ്ദേശ്യം എങ്കിൽ എന്നെയും കൂടെ ചെയ്‌തേക്കണം ”
അവൻ പറഞ്ഞു നിർത്തിയത് കണ്ടു ഐശ്വര്യ ഒന്ന് ചിരിച്ചു
“പ്ലീസ് ഐശ്വര്യ അവൾ എവിടെ…. നീ പറയുന്ന എന്തും ഞാൻ കേൾക്കാം അവളെ ഒന്നും ചെയ്യരുത്”
“ഓഹോ എന്തും ചെയ്യുമോ???”
“ചെയ്യാം…. പ്ലീസ് അവൾ …. എന്റെ അക്ഷ അവൾ എന്തേ??”
“എന്നാൽ എന്നെ കല്യാണം കഴിക്കുമോ???”
അവളുടെ പറച്ചിൽ അവനെ നിശബ്ദനാക്കി കളഞ്ഞു
“എന്തേ… നിന്റെ നാവ് ഇറങ്ങി പോയോ?? അക്ഷര യെ കാണിച്ചു തന്നാൽ നീ എന്നെ കല്യാണം കഴിക്കുമോ ന്ന്.?”
“ഐശ്വര്യ പ്ലീസ് ??”
അവൻ കെഞ്ചി എന്നാൽ അവൾ അപ്പോഴും ചിരിച്ചു
“നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ അവളെ കാണിച്ചു തന്നാൽ എന്നെ കല്യാണം കഴിക്കാമോ??”
“ചെയ്യാം…. എന്തുവേണേൽ ചെയ്യാം…. പ്ലീസ്. .”
“ഹ ഹ ഹ …. ഈ എന്നാൽ കാണിച്ചു തരാം”
അവൾ ചിരിച്ചുകൊണ്ട് വണ്ടി ഓടിച്ചു…
കുറച്ചു നേരം യാത്ര ചെയ്ത് അവർ ഒരു ഒഴിഞ്ഞ തേയില ഫാക്ടറിയിൽ ആണ് എത്തി ചേർന്നത് ..
ഉള്ളിലേക്ക് കാർ ഓടിച്ചു കയറ്റിയ അവൾ ഇറങ്ങി
“വ … ”
അവൾ അവനെ വിളിച്ചു.. കിരൺ മടിച്ചു മടിച്ചു പുറത്തിറങ്ങി അവളുടെ പിന്നാലെ നടന്നു… ഫോണ് നോക്കിയപ്പോൾ റേഞ്ച് കാണിക്കുന്നുണ്ടായിരുന്നില്ല
“നോക്കണ്ട റേഞ്ച് കിട്ടില്ല”
അവന്റെ ചെയ്തികൾ കണ്ടു അവൾ പറഞ്ഞു
“ഐശ്വര്യ നീ…. നീ ആരാണ് എന്റെ അക്ഷ എവിടെ??”
“നിന്റെ അക്ഷ യോ…. അവളെ നിന്നെ ഞാൻ കാണിച്ചു തരുന്ന വരെ അവൾ നിന്റെ അക്ഷ ഉള്ളൂ അതിനു ശേഷം നീ എന്റെ ആണ് ”
അവൾ വീണ്ടും ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
കിരൺ നു ശെരിക്കും പൊളിഞ്ഞു വരുന്നുണ്ട് എങ്കിലും അക്ഷരയെ കാണാൻ ഉള്ള വ്യഗ്രതയിൽ അവൻ ഒന്നും മിണ്ടാതെ നടന്നു
അകത്തേക്കു കയറി മേഷിനറീസ് ഒക്കെ ഉള്ള വല്യ ഒരു ഹാളിൽ അവർ എത്തി…
ആ വലിയ ഹാളിന് ദൂരെ ആരെയോ ഒരു ചെയറിൽ കെട്ടി ഇരുത്തിയിരുന്നത് കിരൺ കണ്ടു കൂടെ ആരോ 2 പേരും നില്പുണ്ട്
രൂപം കണ്ടപ്പോൾ തന്നെ അത് അക്ഷര ആണെന്ന് അവനു മനസിലായി .. അവൻ അങ്ങോട്ടെക്ക് ഓടി.
“കിരണേ…. നിൽക്ക്”
പുറകിൽ നിന്ന് ഐശ്വര്യ പറഞ്ഞു
അവൻ നിന്നില്ല
“നീ നിന്നില്ലേൽ അവൾ ഇപ്പോൾ …ഇവിടെ തീരും ”
അത് കേട്ടപ്പോൾ തന്നെ അവൻ നിന്നു. ഐശ്വര്യ അവന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ട് . അപ്പോൾ കിരൺ ബോധം ഇല്ലാതെ അക്ഷരയെ ഇരുത്തിയിരിക്കുന്ന കസേരക്ക് സൈഡിൽ നിൽകുന്ന ആളെ കണ്ടു .
അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു വന്നു
“ഹരി…”
അവന്റെ വായിൽ നിന്നും ആ പേര് വന്നു
അക്ഷര ബോധം മറഞ്ഞു ഇരിക്കുകയാണ് കസേരയിൽ അവളെ കെട്ടി വെച്ചിരിക്കുന്നു. ഹരി അവനെ കണ്ടു ക്രൂരമായി ചിരിക്കുന്നുണ്ട്
“നീ….. നീ……”
കിരൺ മുന്നോട്ട് നടക്കാൻ ആഞ്ഞു
“കിരണേ…. നിൽക്കുന്നതാണ് നിനക്ക് നല്ലത് ഇല്ലേൽ അവളെ നീ ഇനി കാണില്ല”
ഐശ്വര്യ വീണ്ടും പറഞ്ഞു
” ഐശ്വര്യ.. ഇവൻ… ഇവൻ”
കിരൺ ചാടി കൊണ്ട് വന്നു
“എന്തേ …??? അവനു? ”
അവൾ അവന്റെ മുന്നിൽ കേറി നിന്നു
“ഇവൻ… അവളെ… എന്റെ അക്ഷ”
“അവൻ എന്തിനാ അവളുടെ അടുത്ത് നിൽകുന്നേ ന്ന് അറിയാമോ??”
“എ… എന്തിനാ…”
“അവളെ കൊല്ലാൻ…”
“ഐശ്വര്യ…..”
കിരൺ ഞെട്ടി…
“എന്താ… കൊല്ലട്ടെ??”
അവൾ വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചു
” നീ… നീ എന്തൊക്കെ ആണ് പറയുന്നേ.. അവളെ കൊന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല ”
“ഹ അതെങ്ങനെ ശരിയാവും??.. അപ്പോ നമുക്ക് കല്യാണം കഴിക്കണ്ടേ??”
“ഐശ്വര്യ….”
അവൻ ഉച്ചത്തിൽ വിളിച്ചു
എന്നാൽ അവൾ അവനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു .. ഹരിയുടെ മുന്നിൽ വന്നവൾ നിന്നു.
“ഹരി നിന്നോട് പറഞ്ഞ കാര്യം നീ ചെയ്ത് കഴിഞ്ഞു ok അല്ലെ??”
അവൾ ഹരിയോട് ചോദിച്ചു
” അപ്പോ??? ഇവളെ?? ഇവളെ കൊല്ലണ്ടെ??”
” ഹ ഹ ആര് … നീയോ??? ”
“പിന്നെ”
കിരൺ അവരുടെ വർത്തമാനം കേട്ട് ഒന്നും മനസ്സിലാവാതെ നില്കുകയാണ്
“കിരണേ…. ” ഐശ്വര്യ അവനെ വിളിച്ചു
“നീ അവളെ കൊണ്ടു പൊക്കോ… ”
“എന്ത്…. അപ്പോ എന്തിന് എന്നെ??”
ഹരി ഞെട്ടി കൊണ്ട് ചോദിച്ചു
കേൾക്കേണ്ട താമസം കിരണ് ഓടി അക്ഷരയുടെ അടുത്തേക്ക് എത്തി
എന്നാൽ പെട്ടെന്ന് ഹരി തന്റെ കയ്യിൽ ഇരുന്ന കത്തി എടുത്ത് അവളുടെ കഴുത്തിൽ വച്ചു.
“നീ…നീ… നീ എന്താ ഉദ്ദേശിക്കുന്നത്???
ഇവളെ ഇവന്റെ കയ്യിൽ കൊടുത്തു വിടാൻ ആണോ??”
ഹരി ഒന്നും മനസ്സിലാവാതെ പരിഭ്രമത്തോടെ പുലമ്പി
കിരൺ ഞെട്ടി നിൽക്കുകയാണ്
“ഹരി… അവളെ വിട്”
ഐശ്വര്യ സൗമ്യമായി പറഞ്ഞു
“ഇല്ല…. ഞാൻ ചോദിച്ചതിന് ഉത്തരം വേണം എനിക്ക്”
“നിനക്ക് ഉള്ള ഉത്തരം എല്ലാം തരാൻ ആണ് ഇന്ന് ഇവിടെ നിന്നെ കൊണ്ടു വന്നത് തന്നെ ”
അവൾ വീണ്ടും സൗമ്യമായി പറഞ്ഞു
” ഹരി നീ ആ കത്തി മാറ്റ് ഇല്ലേൽ നിന്റേതല ഇപോ ഇവിടെ ചിന്നി ചിതറും ”
അവൾ പറഞ്ഞപ്പോൾ ആണ് ഹരിക്ക് തന്റെ തലയുടെപിന്നിൽ എന്തോ ഉള്ളത് തോന്നിയത് .തിരിഞ്ഞു നോക്കിയ അവന്റെ കയ്യിൽ നിന്നും കത്തി താനേതാഴെ വീണു.
അവന്റെ കൂടെ നിന്ന ഐശ്വര്യ യുടെ കൂട്ടാളി യുടെ ഗണ് പോയിന്റിൽ ആണ് അവൻ നിന്നത് .
“കിരണേ നീ അവളെ കൊണ്ട് പൊക്കോ … നിങ്ങളുടെ വണ്ടി ഇപോ പുറത്ത് വന്നു കാണും . അതിൽ ബ്രിട്ടോ ഉണ്ട് അവൻ നിങ്ങളെ നിന്നെ കണ്ട സ്‌തലത് ആക്കും അവൾക്ക് ബോധം തെളിയുമ്പോൾ വീട്ടിലേക്ക് പൊക്കോ… ”
ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ നിസാരമായ പറച്ചിൽ കേട്ട് കിരൺ സ്തംഭിച്ചു നിൽക്കുകയാണ്.
“ടാ നീ പറഞ്ഞത് കേട്ടില്ലേ??”
ഐശ്വര്യ സ്വരം കടുപ്പിച്ചു
കിരൺ പെട്ടെന്നു ചെന്നു അവളുടെ കെട്ട് ഒക്കെ അഴിച്ചു അവളെ കയ്യിൽ കോരി എടുത്തു
“ഐശ്വര്യ എന്നാലും എന്തൊക്കയാണ് ഇവിടെ നടക്കുന്നത്?? നീ നീ ആര?? ”
കിരൺ അവളുടെ മുന്നിൽ നിന്ന് ചോദിച്ചു
അവന്റെ ചോദ്യങ്ങൾക് ഒന്നു ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്
“നീ ചെല്ലു നിന്റെ സംശയങ്ങൾക്കുള്ള മറുപടി ഒക്കെ ഉടനെ അറിയാം, ഇപോ വിട്ടൊ നമുക്ക് കാണാം ”
“അപ്പോ… അവൻ??”
കിരൺ ഹരി യെ നോക്കി ചോദിച്ചു
“ചോദ്യങ്ങൾ വേണ്ട കിച്ചു… നീ പൊക്കോ ”
അവളുടെപറച്ചിൽ അവനെ വീണ്ടുംകുഴപ്പിച്ചു
അവൻ അക്ഷരയെ എടുത്തു കൊണ്ട് അവർ കേറി വന്ന വഴിയേ പുറത്തേക്ക് ഇറങ്ങി .
“ആ പിന്നെ…. ഞാൻ നീ ആവശ്യപ്പെട്ടപോലെ അവളെ കാണിച്ചു തന്നിട്ടുണ്ട് … ഇനി എനിക്ക് തന്ന വാക്ക് മറക്കണ്ട കേട്ടോ”
ഐശ്വര്യ പഴേ പോലെ സൗമ്യമായി അവളുമായി പുറത്തേക്ക് നടക്കുന്ന കിരണിനോട് പറഞ്ഞു
കിരൺ ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി. അവിടെ അവരെ കാത്ത് ബ്രിട്ടോ അവളുടെ കാറുമായി ഉണ്ടായിരുന്നു . കിരൺ അവളുമായി പുറകിലേക്ക് കയറി അവളെ സീറ്റിൽ കിടത്തി അവൻ സൈഡിൽ കേറി ഇരുന്നു അവളുടെ തല അവന്റെ മടിയിലും വച്ചു.
ബ്രിട്ടോ കാർ മുന്നോട്ട് എടുത്തു.
കിരണിന് എന്താ അവിടെ സംഭവിച്ചത് എന്ന ചിന്തയിൽ ആണ് ഫുൾ .
അവൾ അവന്റെ മടിയിൽ ബോധം മറഞ്ഞു കിടക്കുകയാണ് അവളുടെ തലയിൽ അവൻ പതിയെ തലോടി കൊണ്ടിരുന്നു …
എന്താണ് അവിടെ സംഭവിച്ചത് എന്ന ചിന്ത അവന്റെ മനസിനെ അലട്ടി കൊണ്ടിരുന്നു .
ഒടുവിൽ അവനെ ഐശ്വര്യ കണ്ട എക്കോ പോയിന്റിന് മുന്നിൽ എത്തിയപ്പോൾ ബ്രിട്ടോ വണ്ടി നിർത്തി ഇറങ്ങി അവിടെ കാത്തു നിന്ന വേറെ ഒരു കാറിൽ കയറി പോയി.
കിരൺ അവൾ ഉണരുന്നതും കാത്ത് വണ്ടിയിൽ ഇരുന്നു.
കുറെ നേരത്തിനു ശേഷം അവൾ പതിയെ കണ്ണു തുറന്നു . ആദ്യം നോക്കിയപ്പോൾ തന്നെ അവൾ അവന്റെ മടിയിൽ കിടക്കുന്നത് മനസിലായി . അവനെ നോക്കിയപ്പോൾ അവൻ സീറ്റിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്
“കി…കിച്ചു…” അവൾ അവന്റെ കവിളിൽ തൊട്ടു കൊണ്ട് വിളിച്ചു
പെട്ടെന്ന് കിരൺ ഞെട്ടി എണീറ്റു
“അക്ഷ….. മോളെ…. നിനക്ക്… നിനക്ക് ഒന്നും ഇല്ലല്ലോ….എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ???”
അവന്റെ വെപ്രാളം കണ്ടു അവൾ അന്തംവിട്ട് അവനെ നോക്കി ..
“എടാ…. എനിക് എന്താ പറ്റിയെ?? .. പെട്ടെന്ന് തല കറങ്ങി ഞാൻ ഒന്ന് വീണത് ഓർമയുണ്ട് പിന്നെ കണ്ണു തുറക്കുന്നെ ഇപ്പോഴാ ”
അവൾ ഒന്നും അറിഞ്ഞിട്ടില്ല ന്ന് അവനു മനസിലായി
“ആ… അതേ … ഞാൻ. നിന്നെ കാണാത്ത കൊണ്ട് വണ്ടിക്ക് അരികിലേക് വന്നപ്പോ നീ ഇവിടെ തല കറങ്ങി കിടക്കുന്ന കണ്ടു ഞാൻ നിന്നെ താങ്ങി വണ്ടിയിൽ കയറ്റി കിടത്തിയതാ .. വെള്ളം തളിച്ചോക്കെ വിളിച്ചിരുന്നു അപ്പോ നീ ഒന്ന് കിടക്കട്ടെ ന്ന പറഞ്ഞേ ”
അവൻ വായിൽ തോന്നിയ കള്ളം പറഞ്ഞു
“ആണോ??? ഞാൻ അങ്ങനെ പറഞ്ഞോ?? ശെടാ എനിക്ക് ഓർമ പോലും ഇല്ല … എന്ത് പറ്റിയത് ആണോ ആവോ .”
അവൾ തല തിരുമികൊണ്ട് എണീറ്റ് ഇരുന്നു
“അയ്യോ സമയം ഇത്രേം ആയോ നമുക്ക് പോവണ്ടേ??”
അവൾ ഫോണിൽ സമയം നോക്കി കൊണ്ട് പറഞ്ഞു .
” ആം നമുക്ക് പെട്ടന്ന് പോവാം… ”
“എടാ സോറി ടാ… ഞാൻ കാരണം നിന്നെ ബാക്കി സ്‌ഥലം ഒന്നും കാണിക്കാൻ പറ്റിയില്ല …സോറി…. ടാ കിച്ചു ”
അവൾ കൊഞ്ചി
“എന്റെ പൊന്നേ ഒരു കുഴപ്പവും ഇല്ല നമുക്ക് ഇനിയും വരാല്ലോ… നീ വാ നമുക്ക് പോവാം .. അല്ല നിനക്ക് വണ്ടി ഓടിക്കാൻ പറ്റോ??”
“അത് സാരമില്ല ടാ ഒന്ന് മുഖം കഴുകിയ മതി ”
അവൾ വണ്ടിയിൽ നിന്നും ഒരു കുപ്പി വെള്ളവും എടുത്ത് പുറത്തേക്ക് ഇറങ്ങി മുഖമൊക്കെ കഴുകി തിരിച്ചു വന്നു ഡ്രൈവിങ് സീറ്റിലേക്ക് കയറി . കിരൺ അപ്പോൾ തന്നെ അപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്നു.
“അല്ല മോനെ….നീ എന്നെ എന്ത് ചെയ്യുവായിരുന്നു… ബോധം ഇല്ലാത്തപ്പോൾ??”
അവളുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു അവളെ നോക്കി
“ഞാൻ… എന്ത് ചെയ്യാൻ… നീ എന്താ ഈ പറയുന്നേ?? ”
“അല്ല നല്ല ശരീര വേദന , നീ വല്ല കുരുത്തക്കേട് ഒപ്പിച്ചോ ന്ന് അറിയാൻ ആയിരുന്നു ” അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി
“അക്ഷ…… നീ എന്നെ അങ്ങനെ ആണോ കരുതിയെക്കുന്നെ???”
അവന്റെ ശബ്ദം ഉയർന്നു.
“അയ്യോ പിണങ്ങല്ലേ പൊന്നേ…ഞാൻ ചുമ്മ പറഞ്ഞതാ പൊട്ട… പിന്നെ നീ ഇപോ എന്തെങ്കിലും ചെയ്‌താലും എനിക് ഒന്നും ഇല്ല കേട്ടോടാ പൊട്ട ”
അവൾ അവന്റെ തലകിട്ടു കൊട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.
അവൾ ചിരിച്ചു കളിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു, എന്നാൽ അവളുടെ മുന്നിൽ അഭിനയിക്കുകയാണ് അവൻ ചെയ്തത് . അവന്റെ മനസ്സിൽ മുഴുവൻ ഐശ്വര്യ യും അവിടെ നടന്ന കാര്യങ്ങളും ആയിരുന്നു.
വണ്ടി റേഞ്ച് ഉള്ള സ്‌ഥലം എത്തിയപ്പോൾ തന്നെ കിരൺ ന്റെ ഫോണിൽ ജെറി യുടെ കോൾ വന്നു
” ഹലോ…”
“ആ നീ ഇത് എവിടെ പോയി കിടക്കുവാ ടാ… കല്യാണം കഴിക്കുന്നെ മുന്നേതന്നെ ഹണി മൂൺ ആണോ രണ്ടും കൂടെ??”
“പോടാ..നാറി. ഞങ്ങൾ ഇവിടെ മൂന്നാർ ആണ് റേഞ്ച് ഇല്ലായിരുന്നു നിന്നെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല ”
“ആ ഞാൻ കണ്ടു എനിക്ക് മെസ്സേജ് അലർട് വന്നിരുന്നു… അല്ല എന്തേ നിന്റെ പത്നി ”
“ഹഹ അവൾ വണ്ടി ഓടിക്കുവാ ”
“എപ്പോ എത്തും രണ്ടും?”
“സന്ധ്യ ആകുമ്പോൾ എത്തുമെന്ന തോന്നുന്നെ അല്ലെ അക്ഷ??”
അവൻ അവളോട് ചോദിച്ചു… അവൾ മറുപടിയായി തല ആട്ടി കാണിച്ചു
“ആ വാ വ ഒരു സർപ്രൈസ് ഉണ്ട്. ഇനി നാളെ കോളേജ് ൽ വച് തരാം അത് ”
“എന്താടാ??”
“അതൊകെ ഉണ്ട് ഇപോ പറഞ്ഞ എങ്ങനാ സർപ്രൈസ് ആവുന്നെ”
“ആ ശരി ശരി.. എനിക്കും നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് നാളെ കാണാം എന്ന ”
“ഓകെ ടാ അവളെ തിരക്കി ന്ന് പറഞ്ഞേക് പിന്നെ രണ്ടും സൂക്ഷിച്ചൊക്കെ വാ കേട്ടോ വന്നിട്ട് ഒരു മെസ്സേജ് ഇട്ടേക്ക്”
” ഓകെ ടാ ഇടാം ”
അവൻ കോൾ കട്ടാക്കി
“എന്താണ് അവനോട് പറയാനുണ്ടെന്ന് ഒക്കെ പറഞ്ഞത് ?”
അവൻ ഫോണ് കട്ട് ആക്കിയ ഉടനെ അവൾ ചോദിച്ചു
“ഏത് … ”
“അല്ല ജെറി അല്ലെ വിളിച്ചത് ”
“അതേ”
“അല്ല അവനോട് എന്തോ പറയാൻ ഉണ്ടെന്ന് പറയുന്ന കേട്ടല്ലോ നീ”
“ആ അത്…. അത് അത് പിന്നെ…. … ആ നിന്റെ ബോധം പോയ കാര്യം അല്ലാതെ എന്ത് ”
“യ്യേ പോടാ അതൊന്നും പറയണ്ട എനിക്ക് നാണക്കേട”
“ഓഹോ …. എന്ന എല്ലാരോടും പറയണം”
“കിച്ചു…..”
അവൾ തറപ്പിച്ചു നോക്കി കൊണ്ട് വിളിച്ചു
“നോക്കിയേ ഉണ്ടകണ്ണ് ഉരുണ്ടു വരുന്നേ…. ഉണ്ടകണ്ണി …. നേരെ നോക്കി വണ്ടി ഓടിക്കടി ”
അവൻ കപട ദേഷ്യത്തിൽ അവളോട് പറഞ്ഞു
“ഹും…. ”
അവൾ തല വെട്ടിച്ചു കൊണ്ട് വണ്ടി ഒടിക്കലിൽ ശ്രദ്ധ ചെലുത്തി ഇരുന്നു
“അക്ഷ…”
കുറെ നേരം ആയും അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്ന കൊണ്ട് അവൻ വിളിച്ചു .. എന്നാൽ അവൾ മറുപടി ഒന്നും പറഞ്ഞില്ല
“അക്ഷര മോൾ…”
അവൻ വീണ്ടും വിളിച്ചു.. എന്നാൽ അവൾ അപ്പോൾ മ്യൂസിക്ക് ഓണ് ആക്കി കാറിൽ
കിരൺ പെട്ടെന്ന് അത് ഓഫ് ആക്കി
“ദെ നീ വാങ്ങിക്കും കേട്ടോ … കിച്ചു ”
അവൾ ദേഷ്യത്തിൽ പറഞ്ഞു
“ആഹാ നല്ല പിണകത്തിൽ ആണ് അപ്പോ … ഉം നടക്കട്ടെ ഞാനും ഒന്നും മിണ്ടുന്നില്ല ന്ന ”
അവൻ കൈ രണ്ടും കൂടെ കെട്ടി സീറ്റിലേക്ക് ചാഞ്ഞു കിടന്നു
“ടാ….”
അവൻ മിണ്ടിയില്ല
“എടാ പൊട്ട”
“പൊട്ടൻ നിന്റെ ”
” ആ അപ്പോ നാവ് ഉണ്ട് ”
” ആ ഉണ്ട് നിനക്കല്ലേ ജാഡ ”
“ഞാൻ എന്ത് ജാഡ കാണിച്ചന്ന നീ പറയുന്നേ ”
“ഒന്നും കാണിച്ചില്ല ”
” ടാ ചുമ്മ ഓരോന്ന് പറയല്ലേ … ഞാൻ എന്ത് ജാഡയ നിന്നോട് കാണിച്ചത്??? “
“ഇപോ മിണ്ടാതെ ഇരുന്നില്ലേ”
“അയ്യടാ അതാണോ ജാഡ ”
“ആ അതാണ് ”
“എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ ആണല്ലോ എന്റെ തലയിൽ ആയത് ”
“അക്ഷ വണ്ടി നിർത്ത് ”
അവൻ പെട്ടെന്ന് പറഞ്ഞു.. അവൾ നീക്കിയപ്പോൾ അവന്റെ മുഖം ഒക്കെ മാറിയിരിക്കുന്നു . അവൾ വണ്ടി സൈഡ് ആക്കി നിർത്തി
“എന്താടാ…”
അവൾ വെപ്രാളത്തോടെ ചോദിച്ചു
” ഞാൻ നിന്നോട് എന്നെങ്കിലും പറഞ്ഞോ എന്നെ തലയിൽ ആക്കാൻ ”
“എന്റെ പൊന്നേ അതാണോ …. എടാ പൊട്ട ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറയുന്നേ അല്ലെ ”
” പിന്നെ പിന്നെ … ”
“ഞാൻ വിളിച്ചിട്ട് നീ വിളി കേട്ടോ ഇല്ലാലോ അതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ ”
“ഹും ”
“പൊട്ടൻ”
“പോടി ”
അവൾ ചിരിച്ചു
“എടാ നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ ??”
“ആം തട്ടു കട യിൽ നിന്ന് കഴിക്കാം”
“ഓഹോ ന്ന അങ്ങനെ ആവട്ടെ ”
അവർ വരുന്ന വഴി ഒരു തട്ടുകട യിൽ കയറി ഫുഡും കഴിച്ചു സന്ധ്യക്ക് 7 മണി ഒക്കെ ആയപ്പോൾ കിരൺ ന്റെ വീടിന് അടുത്ത് എത്തി
അവൾ നോക്കിയപ്പോ കിരൺ സീറ്റിൽ കിടന്ന് മയങ്ങിയിരുന്നു . അവൾ വണ്ടി നിർത്തി അവന്റെ കവിളിൽ ഒന്ന് തലോടി
“കിച്ചു” …
“അക്ഷ….. അവളെ ഒന്നും ചെയ്യല്ലേ ഐശ്വര്യ… അവളെ”….
പെട്ടെന്ന് അവൻ പുലമ്പികൊണ്ടു ഞെട്ടി എണീറ്റു
“എന്തൊക്ക ആണേടാ പറയുന്നേ…. നീ”
അവന്റെ പുലമ്പൽ കേട്ട് അവൾ ഞെട്ടി
എണീറ്റപ്പോൾ സ്വപ്നം ആണെന് അറിഞ്ഞ അവനു ആശ്വാസം ആയി . അടുത്ത് അവളുടെ മുഖം കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു
“എന്താടാ.. എന്താ പറ്റിയെ ”
“ഒന്നും ഇല്ലടി … നമ്മൾ എത്തിയോ ”
“ആ എത്തി . നിന്റെ വീടിന് അടുത്ത് . എന്താ നീ ഇപോ ഐശ്വര്യ ടെ കാര്യം ഒക്കെ പറഞ്ഞത് ??”
“ഐശ്വര്യ യോ ഞാനോ??”
അവൻ പരിഭ്രമത്തോടെ ചോദിച്ചു
“പിന്നെ നീ ഇപോ എണീറ്റപ്പോ അവളുടെ പേര് വിളിക്കുന്ന കേട്ടല്ലോ ??”
“ഏയ്…. ഞാനോ?? നിനക്ക്… നിനക്ക് തോന്നിയെ ആവും ? …”
“ഹും പിന്നെ പിന്നെ ഞാൻ കേട്ടതല്ലേ … ”
“ആ എനിക്ക് എങ്ങും അറിയില്ല”
അവൻ കാർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ പോയി
“നിക്ക് നിക്ക് എവിടെ പോണ് ”
അവൾ അവന്റെ കൈ കേറി പിടിച്ചു
” എന്താ … ”
“ഹ അങ്ങനെ അങ്ങു പോയാലോ”
“എന്താടി ”
“ഇരിക്കട നമുക്ക് കുറച്ചു നേരം ഇരുന്നിട്ട് പോവാം ”
“ആഹാ അത് നല്ല കൂത്ത് ”
“പിന്നെ നീ ഇത്രേ നേരം കിടന്ന് ഉറങ്ങിയില്ലേ .. ഞാൻ വണ്ടി ഓടിക്കുവായിരുന്നു ഒന്ന് വിശ്രമികട്ടെ ”
“ആർ നീ ഹ ഹ വണ്ടി ഓടിക്കുന്നെ മുന്നേ എത്ര മണിക്കൂർ ബോധം ഇല്ലാതെ കിടന്ന നീ തന്നെ അത് പറ … യ്യോ ദൈവമേ ഞാൻ എന്ത് ധൈര്യത്തില ഇവൾ ഓടിക്കുന്ന വണ്ടിയിൽ കയറി ഇരുന്നെ… ഇടക്ക് ഇരുന്ന് ഉറങ്ങി പോയിരുന്നെ ഹോ”
“എടാ തെണ്ടി… നീ കളിച്ചു കളിച്ചു എവിടാ ഈ പോണേ ”
“ഈ…”
അവൾ അവന്റെ മൂക്കിൽ പിടിച്ചു ഒരു വലി കൊടുത്തു
“ഹോ…. ടി എനിക് വേദനിച്ചു കേട്ടോ ”
“ആ അതിന് വേണ്ടി തന്ന ചെയ്തെ ”
“ആ നീ ഇങ്ങനെ പിടിച്ചു വലിച്ച ഞാനും തിരിച്ചു പിടിച്ചു വലിക്കും കേട്ടോ … മൂക്കിൽ അല്ല ന്നെ ഉള്ളൂ”
അവൻ കള്ള ചിരിയോടെ പറഞ്ഞു .. ആദ്യം അവൾക്ക് ഒന്നും കത്തിയില്ല പിന്നെ മനസിലായപ്പോൾ അവനെ തല്ലി
“പ്ഫ നാറി… നോക്കിക്കേ പൂച്ച പോലെ നടന്ന ചെക്കൻ ഇപോ എന്തൊക്കെ ആണ് വായിൽ നിന്ന് വരുന്നേ ന്ന്… ഹും ”
“അതിന് ഞാൻ എന്ന പറഞ്ഞു ശെടാ”
“നീ ഒന്നും പറയണ്ട വഷളൻ ”
“ഈ ”
“അയ്യോട ഒരു കാര്യം മറന്നു നമ്മൾ ടൂർ ഒക്കെ പോയിട്ട് അമ്മക്ക് ഒന്നും വാങ്ങിയില്ല ല്ലോ”
“എന്റെ അമ്മക് ആണോ സാരമില്ല ടി ”
“പോടാ എന്റെ അമ്മായി അമ്മ ആണ് ഞാൻ ഒന്നും കൊടുത്തില്ലെൽ എനിക്കല്ലേ നാണക്കേട് ”
“സാരമില്ല ടി …നീ വാ നമുക്ക് അമ്മയെ കണ്ടിട്ട് വരാം ”
“ആ എന്നാലും എന്തെങ്കിലും കൊണ്ടു കൊടുക്കേണ്ട ആയിരുന്നു … കോപ്പ് അപ്പോ എനിക്ക് എന്ത് പറ്റിയെ ആണോ ആവോ”
“ഹ നീ വിഷമിക്കാതെ ”
അവൻ അവളുടെ തോളിൽ കൂടെ കൈ ഇട്ട് ചേർത്തു പിടിച്ചു
” നിന്നെ ഇപോ കണ്ട തന്നെ അമ്മക്ക് ഭയങ്കര സന്തോഷം ആവും നീ വ ”
അവർ രണ്ടും കൂടെ വെളിയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു
“അമ്മേ … ”
അവൻ വിളിച്ചുകൊണ്ട് ഉള്ളിലേക് കയറി
” ആ വന്നോ…. എന്താടാ നേരം ഇരുട്ടുന്നെ മുന്നേ വന്നൂടെ …. ആഹാ മോൾ ഉണ്ടായിരുന്ന… കേറി വാ ”
” അമ്മകുട്ടീ ”
അവൾ ഓടി ചെന്നു അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു
“വിട് പെണ്ണേ… എങ്ങനെ ഉണ്ടായിരുന്നു മൂന്നാർ കാണാൻ പോയിട്ട് ”
“അടിപൊളി ആയിരുന്നു ഈ പൊട്ടൻ എക്കോ പോയിന്റിൽ കിടന്ന് കാറി കൂവൽ ആയിരുന്നു ”
“ഹ ഹ വേറെ എങ്ങും പോയില്ലേ ??”
അമ്മയുടെ ചോദ്യം കേട്ടപ്പോ അവൾ കുഴഞ്ഞു … അവൾ അവനെ നോക്കി
അവൻ പറയട്ടെ ന്ന് കണ്ണു കൊണ്ട് കാണിച്ചു അവൾ വേണ്ട ന്നും
“എന്താണ് രണ്ടും കൂടെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു കളിക്കുന്നെ?”
സംഭവം കണ്ടപ്പോ അമ്മ ചോദിച്ചു
“ഏയ് ഒന്നും ഇല്ലമ്മേ അവൾ ഇടക്ക് ഒന്ന് കാൽ സ്ലിപ് ആയി വീണു അത് പറയട്ടെ എന്നാണ് ”
പെട്ടെന്ന് കിരൺ ഇടക്ക് കേറി പറഞ്ഞു
“അയ്യോ ന്നിട്ട് വല്ലോം പറ്റിയോടി ??”
“ഏയ് ഒന്നും പറ്റിയില്ലമ്മെ ദെ കണ്ടില്ലേ ”
അവൾ നിന്ന് നിൽപ്പിൽ ഒന്ന് കറങ്ങി കാണിച്ചു
“ആ നിങ്ങൾ ഇരിക്ക് ഞാൻ ചായ ഇടാം ? “
“വേണ്ട അമ്മ ഇരിക്ക് ഞാൻ ഇടാം ”
അവൾ അമ്മയെ തടഞ്ഞു
“അയ്യോ വേണ്ട മോളെ… നീ ഇരിക്ക് ”
“അതേ അതേ… അതാണ് കുടിക്കുന്നവർക്കും നല്ലത് ”
അവൻ അവളെ കളിയാക്കി
“നീ പോടാ …. നീ എങ്കിൽ ഇന്ന് ഞാൻ ഇട്ട ചായ കുടിച്ച മതി .”
അവൾ അമ്മയെ അവിടെ പിടിച്ചു ഇരുത്തി ചായ ഉണ്ടാക്കാൻ തുടങ്ങി.
അവസനം അവൾ ചായ ഒക്കെ ഉണ്ടാക്കി കുറെ നേരം അമ്മയും ആയി ഒക്കെ വർത്തമാനം ഒക്കെ പറഞ്ഞാണ് അവൾ പോവാൻ ഇറങ്ങിയത്.
അവളെ റോഡ് വരെ കൊണ്ട് ആക്കാൻ കിരണും കൂടെ പോയി
“അപ്പോ ഞാൻ പോട്ടെ ടാ പൊട്ട”
“ആം …. ഇവിടെ കിടക്കമായിരുന്നു ”
“അയ്യടാ… പോടാ അവിടുന്ന് … നാളെ കാണാം ന്ന കോളേജിൽ ”
അവൾ കാറിലേക്ക് കയറാൻ പോയപ്പോ കിരൺ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ എന്താ ന്ന ഭാവത്തിൽ നോക്കിയപ്പോൾ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ട് കെട്ടി പിടിച്ചു … കുറെ നേരം ആയിട്ടും വിടാത്ത കൊണ്ട് അവൾ നോക്കിയപോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്ന കണ്ടു അവൾ ഞെട്ടി.
“കിച്ചു… ടാ എന്താടാ…??”
അവൾ പെട്ടെന്ന് അവന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഏയ്… ഒന്നും…. ഒന്നുമില്ല ടി … പെട്ടെന്ന് നീ ഇത്രേം നേരം കൂടെ ഉണ്ടായിട്ട് പോവാൻ പോയപ്പോ…. ഒരു സങ്കടം ”
അവൻ കള്ളം പറഞ്ഞു .
“അയ്യേ… അതിനാണോ കരയുന്നെ നീ…. ഇങ്നെ ഒരുത്തൻ…ഹോ….
നാളെ രാവിലെ കാണല്ലോ നീ വീട്ടിൽ പോയി കിടന്ന് ഉറങ്ങു ചെക്കാ ”
“ആം … ”
അവൻ അവളെ കൈ വലയത്തിൽ നിന്നും വിടുവിച്ചു
അവൾ പെട്ടെന്ന് അവന്റെ ചുണ്ടിൽ ഒരു ഉമ്മയും കൊടുത്ത് ഓടി വണ്ടിയിൽ കയറി . അവൻ അവളുടെ പെട്ടെന്നുള്ള ചെയ്തിയിൽ അമ്പരന്നു നിന്നു
“നിന്ന് മഞ്ഞു കൊള്ളാതെ പോയി വീട്ടിൽ കേറട കുരങ്ങാ”
അവൾ വണ്ടിയിൽ ഇരുന്ന് വിളിച്ചു പറഞ്ഞു കൊണ്ട് വണ്ടി എടുത്ത് പോയി.
തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴും… അവന്റെ മനസ് ആകെ അസ്വസ്ഥമായിരുന്നു. മൂന്നാർ വെച്ചു നടന്ന സംഭവങ്ങൾ അവനെ അത്രയും ഉലച്ചിരുന്നു. അവൾക്കും അമ്മക്കും മുന്നിൽ അവൻ ഇത്രേം നേരം അഭിനയിച്ചു പക്ഷെ ഇനി എന്ത് ചെയ്യണം ന്ന് അവനു ഒരു എത്തും പിടിയും ഇല്ല. എന്തായാലും നാളെ ജെറി യോട് എല്ലാം തുറന്നു പറഞ്ഞു ഇതിനൊരു പോംവഴി കണ്ടെത്തണം ന്ന് മനസിൽ വിചാരിച്ചു അവൻ വീട്ടിൽ കയറി.
കിരൺ വീട്ടിലേക്ക് വന്നു പെട്ടെന്ന് ഫുഡും കഴിച്ചു കിടന്നു. അമ്മ അവനോട് സന്ധ്യയുടെ കാര്യം പറയാൻ വന്നു എങ്കിലും അവന്റെ ക്ഷീണം കണ്ടു രാവിലെ പിന്നെ പറയാം ന്ന് വച്ചു .
കിരൺ എങ്ങെനയോ അന്ന് ഉറങ്ങി. ഇടക്ക് ഇടക്ക് അവൻ ഒരുപാട് ദുസ്വപ്നങ്ങൾ കണ്ടു എന്നേറ്റിരുന്നു…
രാവിലെ ഫോണ് ബെൽ അടിക്കുന്ന കേട്ടാണ് അവൻ എണീറ്റത്..ജെറി ആയിരുന്നു.
“ഹ…. എന്താടാ രാവിലെ..”
“ടാ… കിരണേ…. ടാ അ…… ൻ.
…ച്ചു…..ന്ന്”
“എന്താടാ നീ പറയുന്നേ ഒന്നും മനസിലാവുന്നില്ല നിക്ക് ഞാൻ വെളിയിൽ ഇറങ്ങട്ടെ ”
അവൻ പെട്ടെന്ന് ഓടി വെളിയിൽ ഇറങ്ങി
“ആ ഇനി പറ”
“ടാ ആ ഹരി… അവൻ ചത്തു…. അവനെ ആരോ കൊന്നു ന്ന്… ”
“ങേ…..”
അവൻ പറഞ്ഞത് കേട്ട് കിരൺ അമ്പരന്നു നിന്നു.
(തുടരും)….
20cookie-checkഅനുഭവിക്കേണ്ടി Part 14