ദരിദ്രനായി ജനിച്ചു പോയാൽ പിന്നെ അനുഭവിക്കേണ്ടി വരുന്ന കുറെ കാര്യങ്ങളുണ്ട് ത്യജിക്കേണ്ട സ്വപ്നങ്ങൾ ഉണ്ട്… ഇത് ഒരു പരീക്ഷണ കഥയാണ് കൊള്ളാമെന്ന് തോന്നി എങ്കിൽ സപ്പോർട്ട് ചെയ്യുക. ഇടക്ക് നിർത്തി പോവില്ല എഴുതി തീർക്കും ന്ന് ഉറപ്പ് തരുന്നു. കമന്റ്കൾ പ്രതീക്ഷിക്കുന്നു.
എന്റെ പേര് കിരൺ ഒരു പാവപ്പെട്ട കിടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ആണ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി പിന്നീട് അമ്മയാണ് എനിക്ക് എല്ലാം .അവരുടെ രണ്ടു പേരുടെയുംപ്രേമവിവാഹം ആയിരുന്നതിനാൽ അമ്മയുടേയോ അച്ഛന്റെയോ കുടുംബക്കാരും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു. അച്ചന്റെ മരണ ശേഷം ‘അമ്മ കൂലി പണിക്കും പിന്നീട് തൊഴിലുറപ്പിന് ഒക്കെ പോയാണ് എന്നെ പഠിപ്പിച്ചത്. വിദ്യയാണ് പ്രധാന ധനം ന്ന് ‘അമ്മ കുഞ്ഞിലെ തൊട്ട് പറഞ്ഞു പഠിപ്പിച്ചത്കൊണ്ട് ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നു വച്ചു റാങ്ക് വാങ്ങൽ ഒന്നും അല്ല കേട്ടോ . അമ്മയുടെ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞു പൊന്നിരുന്നത് കൊണ്ട് അകപ്പാട് ദാരിദ്ര്യം ആയിരുന്നു വീട്ടിൽ നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നല്ല ജീവിത സാഹചര്യങ്ങലോ ഒന്നും തന്നെ ഞങ്ൾക്ക് കിട്ടാകനി ആയിരുന്നു . എന്റെ അല്ലറ ചില്ലറ ചിലവുകൾക്കും വല്ലപ്പോഴും നല്ല ഡ്രസും ഒക്കെ വാങ്ങാൻ വേണ്ടി ഞാൻ കാറ്ററിങ് കാരുടെ കൂടെ വിളമ്പാൻ പോകുമായിരുന്നു. അങ്ങനെ പത്ത് അത്യാവശ്യം നന്നായി പാസ് ആയി പ്ലസ് 2 വും കുറച്ചു കൂടെ നന്നായി വിജയിച്ചു സ്കൂളിലും കോളേജിലും ഒന്നും വലിയ സുഹൃത്ത് വലയങ്ങളോ ഒന്നും എനിക്ക് ഉണ്ടായിരിന്നില്ല പലതിൽ നിന്നുംഒഴിഞ്ഞു മാറി നടക്കുന്ന എന്നെ എന്തോ ജാടക്കാരൻ എന്ന രീതിയിൽ ഒക്കെയാണ് എല്ലാവരും കരുതിയിരുന്നത്. പ്ലസ് 2 അവസാന വർഷ ടൂറിന് പോലും ഞാൻ പോയില്ല കയ്യിൽ അതിനുള്ള കാശ് ഇല്ല എന്ന കാര്യം ഞാൻ പരമാവധി മറച്ചു വച്ചിരുന്നു.വീട്ടിലെ കാര്യങ്ങൾ അങ്ങനെ പുറത്ത് ആരെയും അറിയിച്ചും ഇല്ല. അങ്ങനെ പ്ലസ് 2 നു ശേഷം നല്ല മാർക്കോടെ പാസ് ആയ എനിക്ക് നഗരത്തിലെ പ്രമുഖ കോളേജിൽ മേരിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി പക്ഷെ പ്രശനം അവിടെ തുടങ്ങി കോളേജിൽ യൂണിഫോം ഇല്ല 5 ദിവസവും കളർ ഡ്രസ് വേണം ആകെ നല്ലത് ന്ന് ഞാൻ പറയുന്ന 2 ജീൻസും ഒന്നുരണ്ട് ഷർട്ടും ഉള്ള ഞാൻ എന്ത് ചെയ്യും ന്ന ചിന്തയിൽ ആയി ഒരു ബാഗും നല്ലത് ഇല്ല . അങ്ങനെ ഞാൻ സ്ഥിരം കാറ്ററിംഗ് നു എന്നെ വിളമ്പാൻ വിളിക്കുന്ന രാജൻ ചേട്ടനെ വിളിച്ചു ഈ 2019 ലും ഗാലക്സി y ഉപയോഗിക്കുന്ന ഒരേ ഒരാൾ ചിലപ്പോ ഞാൻ ആവും കീപാഡ് ഫോണ് മാത്രം ഉപയോഗിച്ച് നടക്കുന്ന എന്നെ കൊണ്ട് നിര്ബന്ധിപ്പിച്ചു രാജൻ ചേട്ടൻ അങ്ങേരുടെ പഴേ ഫോണ് വാങ്ങിപ്പിച്ചത് ആണ് whatsap ൽ കാറ്ററിംഗ് ന്റെ കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി.
“ഹലോ രാജൻ ചേട്ടാ ഉടനെ വല്ല വർക്കും ഉണ്ടോ എനിക്ക് കാശിന് കുറച്ചു അത്യാവശ്യമുണ്ട് അടുത്ത ആഴ്ച്ച കോളെജ് തുർക്കുവാ ?”
“ആ കിരണേ ഉണ്ടട ഈ വരുന്ന വെള്ളിയാഴ്ച ഒരെണ്ണം ഉണ്ട് ഒരു പോർഷ് ടീമിന്റെ കല്യാണം ഉണ്ട് നീ പോര് ഡീറ്റൈൽസ് ഞാൻ whatsap ചെയ്തേക്കാം”
ഞാൻ സന്തോഷതോടെ കിടന്നു എന്തായാലും ഒരു ഷർട്ടും പറ്റിയാൽ ഒരു ബാഗും വാങ്ങണം.
വെള്ളിയാഴ്ച
വൈകിട്ട് 3 മണിക്ക് രാജൻ ചേട്ടൻ അയച്ചു തന്ന ലൊക്കേഷനിൽ എത്തണം ഞാൻ എന്റെ പഴേ ബാഗിൽ കാറ്ററിങ് യൂണിഫോം എടുത്ത് വച്ചു അച്ചൻ ബാക്കിയാക്കി പോയ സൈക്കിളും എടുത്ത് ലൊക്കേഷനിൽ കാണിച്ച വീട് ലക്ഷ്യമാക്കി പോയി
“മോനെ ചോറ് കഴിച്ചിട്ട് പോടാ” അമ്മയാണ്
“വേണ്ടമേ ഏതായാലും അവിടെ ചെന്ന നല്ല ഫുഡ് തട്ടാം ” ഞാൻ അമ്മയെ നോക്കി ഗോഷ്ഠി കാണിച്ചു ഇറങ്ങി
അന്യായ ലാഗ് ആയ എന്റെ ആ ഫോണിൽ മാപ്പ് വച്ചു ആ സ്ഥലം കണ്ടുപിടിച എനിക് മിക്കവാറും സാംസങ് കാർ വല്ല അവാർഡും തരും. ലോക്കേഷൻ എത്തി
വീട് കണ്ട ഞാൻ ഒന്ന് ഞെട്ടി മിക്കപ്പോഴും വലിയ വീടുകളിൽ കാറ്ററിങ് നു വിളമ്പാൻ പോയിട്ടുണ്ട് എങ്കിൽ കൂടെ ഇമ്മാതിരി ഒരു വീട് ഞാൻ ആദ്യമായ് കാണുവാ
“എന്താടാ വായും പൊളിച്ചു നിൽകുന്നേ മാറി പോ ഇവിടെ വലിയ വലിയ ആൾക്കാർ ഒക്കെ വരുന്നത് ആണ് അവനും അവന്റെ ഒരു തുക്കട സൈക്കിളും ”
ഗേറ്റിങ്ങൾ ആർച്ചിനു താഴെ വായും പൊളിച്ചു നിൽകുന്ന എന്നെ കണ്ട സെക്യൂരിറ്റി ആയിരുന്നു
“അല്ല ചേട്ടാ ഞാനിവിടെ ഈ കാറ്ററിങ് രാജൻ ചേട്ടന്റെ കൂടെ ഉള്ളത” അവസാനം കാര്യം പറഞ്ഞപോ പുള്ളി കയറ്റി വിട്ടൂ
ഞാൻ കാറ്ററിങ് ന്റെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്ഥലം തപ്പി നടന്നു അപ്പോഴാണ് വീടിന് മുന്നിൽ ഒരു ബഹളം കണ്ടത് എന്താ ന്ന് അറിയാൻ പോയി നോക്കിയപ്പോ ഒരു പെണ്ണ് കൂറെ ആൾക്കാരേ ഇട്ട് ചാടിക്കുകയാണ് അവിടുത്തെ ജോലിക്കാരെ ആണെന്ന് തോന്നുന്നു , അവർ എല്ലാം അവൾ പറയുന്നത് ഒക്കെ ഭയഭക്തിയോടെ കേട്ട് നിൽക്കുന്നു നടക്കാൻ പോകുന്ന ചടങ്ങിന്റെ കാര്യങ്ങൾ നന്നായി നടത്താൻ ഉള്ള നിർദ്ദേശങ്ങൾ എന്തോ ആണെന്ന് എനിക് മനസിലായി പെട്ടെന്ന് അവൾ എന്തോ പറഞ്ഞപ്പോ അവർ എല്ലാം പല വഴി അവരവരുടെ ജോലി നോക്കാൻ പോയി ഇപ്പോൾ ഞാൻ മാത്രം അവിടെ ബാക്കി . അപ്പോഴാണ് ഞാൻ അവളെ മര്യാദക്ക് ഒന്ന് കണ്ടത് സ്ത്രീ വിഷയത്തിൽ വലിയ താൽപ്പര്യം ഒന്നും ഇല്ലാത്ത സ്ത്രീ സുഹൃത്തക്കൾ പോയിട്ട് സുഹൃത്തക്കൾ പോലും ഇല്ലാത്ത ഞാൻ ആദ്യമായ് ആണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി നിന്ന് പോകുന്നത്
വലിയ ഉണ്ട കണ്ണുകൾ ഐശ്വര്യമുള്ള വട്ട മുഖം കാതിൽ കോലു പോലെ എന്തോ സ്വർണ കമ്മൽ ഞാന്ന് കിടക്കുന്നു സാരിയാണ് ഉടുത്തിരിക്കുന്നത് കഴുത്തിൽ ഒരു നെക്ലസ് ഞാൻ വേറെ ഏതോ ലോകത്ത് പെട്ട പോലെ നിൽക്കുന്നു
“ഡോ…. ആരാ താൻ എന്താ ഇവിടെ കാര്യം ”
മുഷിഞ്ഞ ഒരു ബാഗും തൂക്കി നിൽകുന്ന എന്നോട് ആണ് അവൾ ചോദിച്ചത്
ഞാൻ ഉണ്ടോ വല്ലോം അറിയുന്നു എന്തോ മായാ ലോകത്ത് പെട്ട പോലെ അവളെ തന്നെ നോക്കി നില്കുവാ
“ഡാ ….” ദേഷ്യത്തോടെ ഉള്ള അവിളടെ വിളി കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“ആരാ നീ എന്താ ഇവിടെ കാര്യമെന്ന്”
എന്നെ അടിമുടി നോക്കി പുച്ഛം നിറഞ്ഞ മുഖത്തോട് ആണ് അവൾ ചോദിക്കുന്നത്
“ഞാൻ ഈ കാറ്ററിങ് നു വിളമ്പാൻ”
“ഓഹോ നീ വിളമ്പാൻ വന്നത് ആണല്ലേ ന്നിട്ട് നിനക്ക് എന്താ ഈ വീട്ട് മുറ്റത്ത് കാര്യം പോയ് ഭക്ഷണം കൊടുക്കുന്ന പന്തലിൽ നിൽക്കട അവൻ കാണാൻ വന്നേക്കുന്നു ”
ഞാൻ ആകെ ചൂളി പോയി ഫങ്ഷൻ തുടങ്ങിയില്ല എങ്കിലും നേരത്തെ എത്തിയ അവിടെ ഇവിടെ ഒക്കെ ആയി നിന്ന ആളുകൾ എല്ല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നു
“നിന്നോട് പറഞ്ഞ കേട്ടില്ലേ … പോയ് പന്തലിൽ നിക്കാൻ” അവൾ വീണ്ടും അലറുകയാണ്
ശബ്ദം കേട്ടു രാജൻ ചേട്ടൻ അങ്ങോട്ടെക്ക് വന്നിരുന്നു
“കിരണേ നീ ഇവിടെ നിലക്കാ…? വാ വാ ”
ടാ നീ എന്തിനാ വീട്ട് മുറ്റത്തേക്ക് ഒക്കെ പോയത് അത് കല്യാണ പെണ്ണിന്റെ അനിയത്തി ആണ് ഭയങ്കര സാധനം ആണ് അഹങ്കാരത്തിന് കയ്യും കാലും വച്ചത് ന്നൊക്കെ പറയില്ലേ അത് തന്നെ”
“ഞാൻ ബഹളം കേട്ട് ഒന്ന് പോയ് നോക്കിയതാ ചേട്ടാ അല്ലാതെ”
“അറിയാം ടാ നിന്നെ എനിക്ക് അറിയില്ലേ.വാ പോയ് ഡ്രസ് ഇട് നമുക്ക് പടിപത് പണി ഉള്ളതാണ് , അവരൊക്കെ വലിയ വലിയ ആൾക്കാർ ആണ് കാശിന് മുകളിൽ കിടന്ന് ഉറങ്ങും നമ്മൾ നാളെ ചില്ലി കാശ് എവിടുന്ന് ഉണ്ടകാൻ പറ്റും ന്ന് ആലോചിച് ഉറക്കം ഇല്ലാതെ കിടക്കും … വ നിനക്ക് കോളേജിൽ പോവേണ്ടത് അല്ലെ നമുക്കു ഡ്രസ് വാങ്ങണ്ടേ ??? ”
ഞാൻ പുള്ളിക് അത് എങ്ങനെ മനസിലായി ന്ന് പുള്ളിടെ മുഖത്തേക്ക് നോക്കി
അവിടെ ഒരു ചിരി മാത്രം ഉണ്ട് എല്ലാം അറിയാം ന്ന് ഉള്ള ഭാവം ഞാൻ ഒരു പുഞ്ചിരി യോടെ മുന്നോട്ട് നടന്നു . കുറച്ചു പോയ് തിരിഞ്ഞു അവളെ ഒന്നു നോക്കിയപ്പോ എന്നെ തന്നെ നോക്കി ഭദ്രകാളി ഭാവത്തോടെ അവൾ നില്കുന്നത് അന്തം വിട്ട് ഞാൻ ഓടി കലവറ യിൽ കേറി ഡ്രസ് മാറി . പിന്നെ ഒരു അങ്കം ആയിരുന്നു സ്ഥിരം ചെയ്യുന്ന ജോലി ആയത് കൊണ്ട് ഭയങ്കര കൂൾ ആയി ഞാൻ
വിളമ്പൽ തുടങ്ങി . സമയം 7 മണി ഒക്കെ കഴിഞ്ഞപ്പോൾ ആളുകൾ ഇരച്ചു വരാൻ തുടങ്ങി ഇടക്ക് ചിക്കൻ ന്റെ കസരോൾ ൽ തീർന്നപ്പോൾ ചിക്കൻ ഫിൽ ചെയ്യാൻ വേണ്ടി ഞാൻ. ആ പാത്രവും എടുത്ത് പോയി കലവറ യിൽ നിന്ന് ചിക്കനും എടുത്ത് ബഫെ സെറ്റ് ചെയ്ത് ഡസ്ക് നോക്കി നടന്നു വന്നപ്പോൾ പെട്ടെന്ന് എവിടുന്നോ അവൾ കേറി വന്നു തമ്മിൽ ഒറ്റ ഇടി ആയിരുന്നു .എന്റെ കയ്യിൽ ഇരുന്ന കാസരോൾ മറിഞ്ഞു ചിക്കൻ ഫുൾ അവളുടെയും എന്റെയും മെത്തും താഴെയും ഒക്കെ ആയി മറിഞ്ഞു
‘പ്ഠേ’
അടിയുടെ സൗണ്ട് ആയിരുന്നു കൂടെ അവിടെ നടന്ന ലൈറ്റ് മ്യൂസിക്ക് പരിപാടി നിന്നു എല്ലാവരും ഞങ്ങളെ നോക്കി കവിളും പൊത്തി കണ്ണു നിറഞ്ഞു നിൽക്കുന്ന ഞാൻ എന്നെ തല്ലി ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ
“ആരാണ് ഇവനെ ഒക്കെ പണിക്ക് വിളിച്ചത് കൾച്ചർ ഇല്ലാത്ത ജന്തു നോക്കിക്കേ എന്റെ ഡ്രസ് ഒക്കെ കറി ആയി ,എഡോ അയ്യരെ … പറഞ്ഞു വിടടോ ഇവനെ ഒക്കെ ” അവൾ കിടന്ന് അലറുവാണ്.
പെട്ടെന്ന് നരച്ചു കുറി ഒക്കെ തൊട്ട് ഒരു ബാഗും തൂക്കി കാൻഗാരു നെ പോലെ നടക്കുന്ന ഒരാൾ ഓടി വന്നു അവരുടെ മാനേജരോ വല്ലോം ആവും
“മാഡം ഇപോ പറഞ്ഞു വിട്ടാൽ ബാക്കി കാര്യങ്ങൾ ഇവിടുത്തെ ചെയ്യണ്ടേ??”
അയാൾ ടെ ഭാവം ഭയം ഒക്കെ കണ്ടു ഞാൻ ഞെട്ടി നില്കുവാണ്
“ഒന്നും കേൾക്കണ്ട ഇപോ പറഞ്ഞു വിടണം ചില്ലി കാശ് കൊടുത്ത് പോവരുത് എത്ര രൂപ യുടെ ഡ്രസ് ആണ് ഈ നാശം ആയത് ന്ന് അറിയാമോ” അവൾക്ക് ഒരു കുലുക്കവും ഇല്ല ഞാൻ തിരിഞ്ഞു രാജൻ ചേട്ടനെ നോക്കി പുള്ളി എന്ത് ചെയ്യണം ന്ന് അറിയാതെ നില്കുവാണ്
“പറഞ്ഞത് കേട്ടില്ലന്ന് ഉണ്ടോ ഇറങ്ങി പോകുക” അയ്യർ ആണ് പറഞ്ഞത്
ഞാൻ തലയും താഴ്ത്തി നടന്നു
“ഒന്ന് നിന്നെ … ഈ കിടക്കുന്ന കറി ഒക്കെ തുടച്ചു വൃത്തിയാക്കിട്ട് പോയാൽ മതി” അവൾ പറഞ്ഞു
ഞാൻ തിരിഞ്ഞു നോക്കി എന്ത് ചെയ്യണം ന്ന് അറിയാതെ നിന്നു
“പറഞ്ഞത് കേട്ടില്ലേ ” അവൾ പിന്നെയും അലറി .
ചുറ്റും ഉള്ളവർ ഏതൊക്കെയോ പറഞ്ഞു കുശു കുശുക്കുകയാണ് .
“കേട്ടു”
ഞാൻ അതും പറഞ്ഞു കലവറ യിൽ പോയി ഒരു ബക്കറ്റിൽ വെള്ളവും തുടക്കാൻ ഉള്ള തുണിയും ആയി വന്നു കറി താഴെ ന്ന് തുടച്ചെടുക്കാൻ തുടങ്ങി കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട് ഞാൻ ഒന്നും ചെയ്യാത്ത കുറ്റമാണ് അവളാണ് മേലെ നോക്കി നടന്നു വന്നു എന്റെ മേത്ത് ഇടിച്ചത് ന്നിട്ട് ഞാൻ ഇപോ ഇത്രേം പേരുടെ മുന്നിൽ നാണം കെട്ട് തുടക്കുന്നു… നല്ല ദേഷ്യം വന്നു എങ്കിലും എന്റെ ഉപബോധ മനസ് എന്നോട് പറയുന്നുണ്ട് അവരൊക്കെ വലിയ വലിയ ആളുകൾ
ആണ്. നമ്മൾ മര്യാദക്ക് നിൽക്കുക ജോലി ചെയ്യുക പോകുക. കവിൾ മുഴുവന് കണ്ണീരുമായി അത് മുഴുവൻ തുടച്ചു മാറ്റിയ ഞാൻ ഡ്രസ് പോലും മാറാതെ മതിലിൻ സൈഡിൽ വച്ചിരുന്ന എന്റെ സൈക്കിൾ നു അടുത്തേക്ക് ഓടുകയായിരുന്നു .രാജൻ ചേട്ടൻ പുറകിൽ എന്തോ പറയുന്നുണ്ട് ഞാൻകേൾക്കാൻ നിൽക്കാതെ സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോന്നു..
വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ അമ്മയുടെ വക എന്താ പറ്റിയെ നീ എന്തിനാ കരഞ്ഞെ മുതലായ ചോദ്യങ്ങൾ ആയി.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ കിടന്നു ഇപ്പോഴും അപമാനിതനായ സങ്കടം കൊണ്ട് കണ്ണ് നറഞ്ഞ് വരുവാണ് പെട്ടെന്ന് ‘അമ്മ തലയിൽ തടവി ഞാൻ നോക്കുമ്പോ ഒരു ചിരിയോടെ ന്റെ അരികിൽ ‘അമ്മ ഇരിക്കുവാ
“എന്തേ”
“നീ എന്താ കരഞ്ഞെ?”
“ഒന്നുമില്ല”
“പിന്നെ ഒന്നും ഇല്ല രാജൻ വിളിച്ചിരുന്നു എല്ലാം ഞാൻ അറിഞ്ഞു പോട്ടെ ടാ അവരൊക്കെ വലിയ ആളുകൾ ആണ് നമുക്ക് ഇതൊകെ യെ വിധിച്ചിട്ടുള്ളു നീ കോളേജിൽ പോയ് പഠിച്ചു വലിയ നിലയിൽ എത്തണം ന്നിട്ട് നമുക്ക് നിവർന്ന് നിൽക്കണം ഈ ഷെഡ് ഒക്കെ മാറി ഒരു അടച്ചുറപ്പുള്ള വീടൊക്കെ വച്ചു നിനക്ക് ഒരു കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം കണ്ടിട്ട് വേണം എനിക്ക് പോവാൻ ”
“എവിടെ പോണ് ” ഞാൻ മനസിലാവാത്തത് പോലെ ചോദിച്ചു
” പോടാ പൊട്ട നീ വ എന്തേലും കഴിച്ചു കിടക് നമുക്ക് തിങ്കളാഴ്ച കോളേജിൽ പോണ്ടേ??”
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത് ഇന്നത്തെ കാശ് സ്വാഹ ബാഗ് സ്വാഹ ഡ്രസ് സ്വാഹ … മാനം പോയത് മിച്ചം..
അങ്ങനെ കിടന്നു ഞാൻ ഉറങ്ങി പോയി
ശനിയും ഞായറും പല വഴി ക്ക് ബാഗിനും ഡ്രസിനും ഒക്കെ വേണ്ടി കാശ് ഉണ്ടാക്കാൻ നോക്കി എങ്കിലും ഒന്നും നടന്നില്ല അവസാനം രാജൻ ചേട്ടനെ കണ്ടു കുറച്ചു കാശ് കടം വാങ്ങി 1 ഷർട്ടും 1 ജീൻസും വാങ്ങി വീട്ടിലേക്ക് ഞാൻ പോയി .
ചെന്നു കേറിയപ്പോ തന്നെ അമ്മ ഒരു കവർ എടുത്ത് എനിക്ക് നീട്ടി ഞാൻ ഞെട്ടി പോയി ഒരു കോളേജ് ബാഗ് ആയിരുന്നു അത്
“അമ്മേ ഇത്??? എങ്ങനെ??”
“അതൊന്നും നീ അറിയണ്ട എന്റെ മോൻ ആരുടെയും മുന്നിൽ നാണം കെടാൻ പാടില്
നീ കുളിച്ചു വ എന്തെങ്കിലും കഴിക്കാം ”
‘അമ്മ അതും പറഞ്ഞു അടുപ്പിൽ ഊതാൻ പോയി .. ഞാൻ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു
“അയ്യേ എന്തിനാടാ കരയുന്നെ നാണം ഇല്ലാലോ എപ്പോഴും ഇങ്ങനെ മോങ്ങാൻ ധൈര്യം ഇല്ലാത്തവൻ” ‘അമ്മ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ കുളകിക്കാൻ ഓടി
*തിങ്കളാഴ്ച*
ഇന്ന് കോളേജിൽ ആദ്യ ദിവസം ആണ്.. ഞാൻ രാവിലെ പുതിയ ഡ്രസും ബാഗും ഒക്കെ ആയി അമ്മയുടെ അനുഗ്രഹം വാങ്ങി സൈക്കിളും ആയി കോളേജിലേക്ക് ഇറങ്ങി
കോളേജിന് കുറച്ചു മുന്നേ ഉള്ള ഒരു കടയുടെ സൈഡിൽ സൈക്കിൾ വച്ചു പൂട്ടി ഞാൻ കോളേജ് ഗേറ്റ് നോക്കി നടന്നു.
ആദ്യമായ് കോളേജിൽ കേറിയ ഞാൻ എങ്ങനെയോ ഞങ്ങളുടെ ക്ളാസ് കണ്ടത്തി കേറി ഇരുന്നു ഓരോരുത്തരും വന്നു നിറയുന്നു എന്റെ അടുത്ത് ഒരുത്തൻ വന്നിരുന്നു
“ഹായ് ഞാൻ ജെറി എന്താ പേര്”
“കിരൺ ” ഞാൻ പറഞ്ഞു
“കോളേജിൽ ആദ്യം മിണ്ടുന്ന ആളാണ് അപ്പോ നമ്മൾ ഫ്രണ്ട്സ് ”
അവൻ കൈ കൊടുക്കു എന്ന രീതിക്ക് കയ്യും നീട്ടി ഇരുന്നു
ഞാൻ മടിച്ചു മടിച്ചു കൈ കൊടുത്തു
അവൻ കുറെ കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു സമയം 9.54 ആയി ഇപോ ക്ളാസ് ടീച്ചർ വരുമായിരിക്കും ഞാൻ മനസ്സിൽ കരുതി … പറഞ്ഞത് പോലെ തന്നെ മിസ് വന്നു.
പിന്നെ പതിവ് ചടങ്ങുകൾ പോലെ മിസ് എല്ലാരേയും പരിചയപ്പെടുത്താനും സ്വയം പരിചയപ്പെടാനും ഒക്കെ തുടങ്ങി.
കോളേജ് ഗേറ്റ് നു അടുത്തുള്ള ക്ലാസ് ആയത് കൊണ്ട് ഞങ്ൾ ഇരിക്കുന്ന അവിടുന്ന് ജനൽ വഴി പുറത്ത് ദൂരെ നടക്കുന്നത്ഒക്കെ കാണാമായിരുന്നു. പെട്ടെന്ന് ഒരു ഓഡി കാർ ഗേറ്റ് കടന്നു വന്നുനിന്നു അതിൽ നിന്ന് ഒരു പെണ്ണ് ഇറങ്ങി ഞങ്ങളുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടു
“May I come in miss?”
വാതിൽ നു പുറത്ത് ന്ന് ആണ് ശബ്ദം
ഇത് ഞാൻ എവിടെയോ കേട്ട സൗണ്ട് ആണല്ലോ ന്ന് ഞാൻ ആലോചിച്ചു ഇരിക്കുമ്പോ വാതിൽ കടന്നു ഉള്ളിലേക്ക് വന്ന രൂപം കണ്ട് ഞാൻ ഞെട്ടി… എന്റെ സകല മൂഡും പോകുന്നത് ഞാൻ അറിഞ്ഞു അവൾ…..
അതേ അവൾ തന്നെ ….
ഇരിക്കാൻ സീറ്റ് നോക്കുന്ന ആ ഉണ്ടകണ്ണുകൾ എന്നെ കണ്ടു ഒന്നു ഞെട്ടിയത് ഞാൻ കണ്ടു
(തുടരും…)
33cookie-checkഅനുഭവിക്കേണ്ടി Part 1