അനിയത്തിയുടെ സമ്മാനം Part 5

പ്രിയ കൂട്ടുകാരെ നിങ്ങൾ തരുന്ന പിന്തുണക്ക് നന്ദി…. നിങ്ങൾ പറയുന്ന എല്ലാ ആശയങ്ങളും ഞാൻ കാണുന്നുണ്ട്… അതിൽ ചേർക്കുവാൻ കഴിയുന്ന ഭാഗങ്ങളിൽ ചേർക്കുവാൻ ശ്രമിക്കാം…….പിന്നെ ഈ കഥ പോകുന്ന വഴി എങ്ങനെ എന്ന് നിങ്ങളിൽ മിക്കവർക്കും മനസ്സിലായിയിരിക്കും….അതിനാൽ സാധാ കാണുന്ന കഥ പോലെ ആയിരിക്കില്ല…സഹകരിക്കുക
//കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം…..//

ഗാഥ: “ചേച്ചി പെണ്ണെ …. ” അമൃത: “ഉം.. പറ കാത്തു… ”

ഗാഥ:”ഇത്രയും പെട്ടന്ന് കഴിഞ്ഞത് കൊണ്ട് ചേച്ചി പെണ്ണിന് നിരാശയുണ്ടോ…”

അമൃത അവളുടെ മുഖത്ത് ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു ..

“ഇപ്പൊ എന്താ കാത്തൂന് അങ്ങനെ തോന്നാൻ ”

“ഞാൻ ആദ്യമായിട്ടാണ്….ഇങ്ങനെയൊക്കെ..ഇതുവരെ ആരെയും ഒന്ന് ഉമ്മവെച്ചിട്ട് കൂടിയില്ല….അമ്മുവേച്ചി ആണ് എന്റെ വിർജിനിട്ടി കളഞ്ഞത്…” അതും പറഞ്ഞ് അവൾ അമൃതയെ കടിച്ചു…

“ഹൌ… ഈ പെണ്ണിത്….” അവൾ അമൃതയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… “നമ്മളുടെ മനസ്സാണ് തൃപ്തിപ്പെടേണ്ടത്…. അതിൽ നീ എന്നെ കൈകാര്യം ചെയ്ത രീതിയും എനിക്ക് തന്ന സുഖ നിമിഷങ്ങളും ഏതൊരു പെണ്ണും കൊതിക്കുന്നതാണ്…”

അവൾ ഗാഥയുടെ നെറ്റിയിൽ ചുംബനം നൽകി…ഗാഥയുടെ മുഖത്ത് ചിരി വിടർന്നു….

“നിന്റെ ഏട്ടന്റെ കൂടെ ആയിരുന്നു ഈ രാത്രി എങ്കിൽ… ഇന്നത്തെ രാത്രി ഓർക്കുവാൻ കൂടി കഴിയുന്നില്ല ” അമൃത പറഞ്ഞ് നിർത്തി

ഗാഥ: “അവന്റെ കാര്യം വിട്….. ഇനി ചേച്ചിക്ക് മേൽ അവന് ഒരു അധികാരവും ഇല്ല…. ചേച്ചി എന്റേത് മാത്രമാണ്… ” അവൾ അമൃതയെ കെട്ടിപ്പിടിച്ചു…

അമൃത അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിന്നു….

“ഒരു ഭാര്യക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവളുടെ താലിയും അത് കെട്ടി തന്ന ആളും… അതിനോടൊപ്പം സ്നേഹവും കരുതലും കൂടെ കിട്ടിയാലേ ദാമ്പത്യം പൂർണമാകൂ…… എന്നെ സംബന്ധിച്ച് എനിക്ക് സ്നേഹം കിട്ടിയത് നിന്നിൽ നിന്നും….” അമൃതയുടെ കണ്ണുകൾ നിറഞ്ഞു
ഗാഥ അവളുടെ കണ്ണുകൾ തുടച്ചു….

“കരയാതെ അമ്മുക്കുട്ടി… ഈ കാത്തു ഉണ്ട് കൂടെ….എന്നും “….

ഇരുവരും ഒന്ന് മുഖത്തോട് മുഖം നോക്കി എന്നിട്ട് ഗാഡ്ഢ ചുംബനത്തിലേക്ക് കടന്നു…

“അമ്മുവേച്ചി… ഇത് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. അമ്മുവേച്ചിക്ക് ഇതിന് മുന്നേ റിലേഷൻ ഉണ്ടായിരുന്നോ..? ഇല്ല എന്ന് മാത്രം പറയരുത്….. ചേച്ചി എന്നോട് കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല…”

അമൃതയുടെ മുഖം ഇരുണ്ട് കെട്ടി… അവൾ ഗാഥയെ തലോടുന്നത് നിർത്തി…അവൾ കട്ടിലിൽ നിന്നും എണീറ്റിരുന്നു… ഗാഥയുടെ കൈ തന്റെ പക്കൽ നിന്നും എടുത്ത് മാറ്റി… ഹാൻഡ് ബാഗിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.. ഗാഥ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു….. അതും പുകച്ച് അവൾ ജനാലയിലൂടെ വെളിയിലേക്കും നോക്കി നിന്നു…. bed ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പോലും ആ സ്വർണ അരഞ്ഞാണം തിളങ്ങുന്നുണ്ടായിരുന്നു… ആ നിൽപ്പ് അവൾ അങ്ങനെ നിന്നു… ചേച്ചിയുടെ മാറിയ മനസ്സ് മാറ്റുവാൻ വേണ്ടി ഗാഥ ഓടിച്ചെന്ന് അവളെ പിറകിലൂടെ കെട്ടിപ്പിടിച്ചു..

“എന്നോട് പിണങ്ങല്ലേ അമ്മുവേച്ചി…. ഞാൻ അറിയാതെ ചോദിച്ചതാ..സോറി…സോറി…. ഇനി ആവർത്തിക്കില്ല …. പ്ലീസ് അമ്മുവേച്ചി പ്ലീസ്…”

ഗാഥാ അവളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുവാൻ തുടങ്ങി….എന്നിട്ടും അമൃതക്ക് അനക്കമുണ്ടായിരുന്നില്ല അവൾ സിഗരറ്റും പുകച്ച് നിന്നു…. ഗാഥയുടെ കണ്ണീർ അവളുടെ പുറം വഴി താഴേക്ക് ഒഴുകി ഒരു അരുവി പോലെ രൂപപ്പെട്ടു…….

കുറച്ച് നേരം അവിടെ തളം കെട്ടി നിന്ന നിശബ്ദതക്ക് ശേഷം അമൃത ഗാഥക്ക് അഭിമുഖമായി നിന്നു……അവളുടെ കുഞ്ഞ് മുഖം കയ്യിലെടുത്ത് അതിൽ നോക്കി നിന്നു…

“ഇത് നീ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു… ഇന്നല്ലെങ്കിൽ നാളെ..അത് എപ്പോൾ എന്ന സംശയം മാത്രമേ എനിക്കുണ്ടാരുന്നുള്ളു… അതിൽ തെറ്റൊന്നുമില്ല…. നീയറിയേണ്ടതാണ്.. നീയറിയണം എല്ലാം “..

അമൃത അവളെ ചേർത്ത് പിടിച്ചു… അവർ ഇരുവരും ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു…… അമൃത തുടർന്നു….

“ഈ വടിവൊത്ത ശരീരമുള്ള…. ഈ ടാറ്റൂ എല്ലാം പതിപ്പിച്ച… ഈ സ്വഭാവമുള്ള അമൃതയെ മാത്രമേ എല്ലാവർക്കും അറിയൂ “….8-10 വർഷങ്ങൾക്ക് മുന്നേ എല്ലാവരും തടിച്ചി എന്ന് വിളിച്ച് കളിയാക്കിയിരുന്ന…എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന ഒരു അമൃതയുണ്ടായിരുന്നു….”… അമൃതയുടെ കണ്ണ് നിറയുന്നത് ഗാഥ ശ്രദ്ധിച്ചു.. അമൃത തുടർന്നു….”അന്ന് മുംബൈയിലെ തെരേസ കോളജിൽ ചേർന്നപ്പോൾ ആരും എനന്റെ കൂടെ കൂട്ടിയിരുന്നില്ല…. ഞാൻ അടുക്കലേക്ക് ചെല്ലുമ്പോൾ എല്ലാവരും മാറി നടന്നു… ഒരു പരിഹാസ പാത്രം മാത്രമായിരുന്നു ഞാൻ…. ക്ലാസ്സിലെ topper ആയത് കൊണ്ടും പലവരും മനപ്പൂർവം എന്റെ മനസ്സിനെ വേദനിപ്പിച്ചു… ആ കൊടും വേനലിലേക്ക് പെയ്തിറങ്ങിയ മഴ ആയിരുന്നു അവൾ……..’ഡയാന… ഡയാന ഷിൻഡെ’…ഒരു സുപ്രഭാതത്തിൽ എന്റെ സമ്മതമില്ലാതെ അവൾ എൻറെ ഒപ്പം വന്നിരുന്നു… എന്റെ മനസ്സിലും….”……
“ഡയാന “??… ഗാഥ ഏറ്റ് പറഞ്ഞു…

“അതെ… ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം സ്നേഹം അറിഞ്ഞാണ് വളർന്നത്….ആകെ കിട്ടുന്ന സ്നേഹം വീട്ടിൽ മാത്രം….നിനക്ക് ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് എന്നും എന്നെ ആശ്വസിപ്പിക്കും അവർ… പക്ഷെ ഉള്ളിൽ അവർക്കും സങ്കടമുണ്ടായിരുന്നു.. പക്ഷെ വെളിയിൽ കാണിക്കില്ല എന്ന് മാത്രം….”

അവൾ സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചു…..

“പക്ഷെ ഡയാനക്ക് ഈ സ്നേഹം പോലും അനുഭവിക്കുവാൻ യോഗം ഉണ്ടായിരുന്നില്ല… മുംബൈയിലെ അനാഥാലയത്തിൽ വളർന്നവൾ… പെണ്ണായി വളർന്ന് പക്ഷെ ആണുങ്ങളുടെ ചങ്കൂറ്റമുള്ള അവളെ പക്ഷെ ആരും കൂടെ കൂട്ടിയിരുന്നില്ല….നന്നായി ചിത്രം വരക്കും, പാടും.. അങ്ങനെ ഒരുപാട് കഴിവുകൾ ഉള്ളവൾ ആയിരുന്നു അവൾ…..സ്വന്തം കാലിൽ നിൽക്കുവാൻ ആ കോൺവെന്റിന്റെ 4 ചുവരിനുള്ളിൽ നിന്നും വെളിയിൽ ചാടി അവൾ… ചെറു പ്രായത്തിൽ തന്നെ കല്യാണ വീടുകളിൽ മെഹന്ദി ഇടുവാൻ പോയി… അങ്ങനെ കിട്ടുന്ന കാശ് കൊണ്ട് അവൾ ജീവിച്ചു….പ്രായത്തിനെ വെല്ലുന്ന പക്വത…അപ്പോഴും പഠിക്കുവാൻ ഉള്ള ആഗ്രഹം അവളിൽ അവശേഷിച്ചു…. പക്ഷെ പറയുവാൻ ഒരു മേൽവിലാസം അവൾക്ക് ഉണ്ടായിരുന്നില്ല… പല സ്കൂളുകളും കയറി ഇറങ്ങി എങ്കിലും അവിടെ എല്ലാവരും അവളുടെ സ്വതത്തെ ചോദ്യം ചെയ്യുവാനും പരിഹസിക്കുവാനും തുടങ്ങി….”..

ഇതിനിടയിൽ എപ്പോഴോ ഇരുവരും കട്ടിലിലേക്ക് വീണിരുന്നു…ഗാഥയെ തന്റെ വയറിൽ കിടത്തി തലോടി അവൾ…

“എന്നാൽ ഷിൻഡെ സാറിനെ കണ്ട് മുട്ടുന്നതോടെ ആണ് അവളുടെ ജീവിതം തന്നെ മാറുന്നത്…. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മെഹന്ദി ഇടാൻ വന്ന അവൾ പലവരുടെയും കയ്യിൽ ഇട്ട് കൊടുത്ത മൈലാഞ്ചി ഡിസൈൻസ് കണ്ട് നോക്കി നിന്ന് പോയി അദ്ദേഹം.. അവളുടെ പ്രായമായിരുന്നു അദ്ദേഹത്തെ കൂടുതൽ അത്ഭുതപ്പെടുത്തിയത്… കേവലം ഒരു ബാലിക നിമിഷ നേരം കൊണ്ട് കാട്ടുന്ന മായജാലം അദ്ദേഹത്തിന് വിശ്വസിക്കുവാൻ ആയില്ല…. അവളെ അടുത്തറിഞ്ഞ അദ്ദേഹം അവൾക്ക് വേണ്ടുന്നതെല്ലാം ചെയ്ത് നൽകി…ഷിൻഡെ സാറിന്റെ ടാറ്റൂ സെന്ററിൽ അവൾ ജോലി ചോദിച്ചു എങ്കിലും ഈ വയസ്സിൽ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി അദ്ദേത്തിന്റെ കെയർ ഓഫിൽ അവളെ അവിടുള്ള മികച്ച സ്കൂളിൽ തന്നെ പഠിപ്പിച്ചു…. പക്ഷെ ഇതൊന്നും അദ്ധേഹത്തിന്റെ വീട്ടുകാർക്ക് തീരെ ഇഷ്ടപ്പെടുന്നും ഉണ്ടായിരുന്നില്ല…അവളെ തരം കിട്ടുമ്പോൾ എല്ലാം അവർ കുത്ത് വാക്കുകൾ പറഞ്ഞ് നോവിച്ചു കൊണ്ടിരുന്നു…. പക്ഷെ അതൊന്നും മൈൻഡ് ചെയ്യരുത് എന്ന് അദ്ദേഹം അവളെ ഉപദേശിച്ചു… ഹയർ സെക്കണ്ടറി വിദ്യാഭ്യാസം അവൾ ഒന്നാം റാങ്കോടെ പൂർത്തിയായപ്പോൾ അവളെക്കാളും സന്തോഷിച്ചത് അദ്ദേഹമായിരുന്നു… അദ്ദേഹത്തെ കണ്ട് മുട്ടിയത് മുതൽ ഡയാനക്ക് ഒരു അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു… സ്വന്തം മക്കളെക്കാൾ ഇവൾ അദ്ദേഹത്തെ സ്നേഹിച്ചു….. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഷിൻഡെ സാറിനെ സഹായിക്കുവാൻ അവളും ആ ടാറ്റൂ സെന്ററിൽ സഹായത്തിനായി കൂടി…പുതിയ പുതിയ ഡിസൈൻസ് അവൾ കണ്ടത്തി…. ആ സ്ഥാപനം ലാഭത്തിൽ ആക്കുവാൻ അവളും ഒരുപാട് കഷ്ടപ്പെട്ടു…പക്ഷെ വിധി അവൾക്ക് മേൽ വീണ്ടും കരിമേഘം വീഴ്തി…രണ്ടാം വർഷം പഠിക്കുന്ന സമയം… അപ്രതീക്ഷിതമായി വന്ന ഒരു സ്ട്രോക്കിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു… അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല.. അവളെ ആ വീട്ടിൽ നിന്നും പടി അടച്ചു…. പക്ഷെ ആ ടാറ്റൂ സെന്റർ അവളുടെ പേരിലേക്ക് അദ്ദേഹം മാറ്റിയിരുന്നു… ആഴ്ചകളോളം അവൾ ആ ഷോപ്പ് അടച്ചിട്ട് അതിനുള്ളിലെ ഇരുട്ടിൽ കഴിഞ്ഞു… അദ്ദേഹം വിട്ട് പോയി എന്ന യാഥാർഥ്യം അവൾ അംഗീകരിച്ചിരുന്നില്ല… എന്നാൽ അദ്ദേഹം അവസാന നാളിൽ അവൾക്ക് എഴുതിയ ഒരു കത്ത് ആ സ്ഥാപനത്തിന്റെ മേശയിൽ അവളെയും കാത്ത് കിടപ്പുണ്ടായിരുന്നു……
‘ഈ സ്ഥാപനം നിനക്കുള്ളതാണ്.. എന്റെ കാലശേഷവും ഇത് നീ തന്നെ മുന്നോട്ട് കൊണ്ടുപോകണം… എനിക്കറിയാം അവർ നിന്നെ വേട്ടയാടുമെന്ന്..പക്ഷെ തോറ്റ് കൊടുക്കരുത് നീ… പൊരുതണം… നിനക്ക് അതിന് കഴിയും… -അച്ഛൻ ‘

ആ കത്തും കെട്ടിപിടിച്ച് അവൾ ഒരുപാട് കരഞ്ഞു…. പക്ഷെ വരാൻ ഇരുന്നത് ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾ ആയിരുന്നു …. അതിന് ആദ്യം തന്റെ രൂപം തന്നെ അവൾ മാറ്റി…..സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു ലിംഗ മാറ്റ ശാസ്ത്രക്രിയ നടത്തി…..അവൾപുതിയ ജീവിതം തുടങ്ങി… എല്ലാത്തിനും അദ്ദേഹം കൂടെ ഉണ്ട് എന്ന വിശ്വാസമായിരുന്നു അവൾക്ക്.. പകൽ സമയം കോളജിൽ പോയും… രാത്രി വരെ ടാറ്റൂ സെന്റർ നടത്തിയും.. പ്രതിസന്ധികളെ കീറി മുറിച്ച് അവൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…”

ഇതെല്ലാം പറയുമ്പോൾ മുഖത്ത് ഉണ്ടായ ചെറു പുഞ്ചിരിയും ആവേശവും വന്നത് ഗാഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

“എന്നിട്ട് “… ഗാഥ അറിയുവാൻ ജിജ്ഞാസ കാട്ടി.

“എന്നിട്ട്……….. അവൾ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ആണ് ചേച്ചി അവിടെ പഠിക്കുവാൻ ചെല്ലുന്നത്…. അന്നത്തെ എന്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ….. എല്ലാ തരത്തിലും മറ്റുള്ള കുട്ടികൾ എന്നെ പരിഹസിച്ചു കൊണ്ടിരുന്നു… കോളജിന് പുറകിൽ ഉള്ള ആൽമരം ആയിരുന്നു എന്റെ ഏക ആശ്വാസം…. അവിടെ ചെന്നിരുന്ന് വേണ്ടുവോളം കരയും.. എല്ലാ നിരാശയും കരഞ്ഞ് തീർക്കും…. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം കരഞ് കൊണ്ടിരുന്ന എന്റെ തോളത്ത് ഒരു കൈ വീണത് ഞാൻ അറിഞ്ഞു….. ബോയ് കട്ട്‌ ഹെയർ സ്റ്റൈൽ ഉള്ള…. മൂക്കിൽ പച്ച സ്റ്റട് കുത്തിയ…. ദേഹം നിറയെ ടാറ്റൂ പതിപ്പിച്ച.. ഒരു പെൺ കൊച്ച്.. ഷർട്ടും ജീൻസും വേഷം.. അകത്ത് ബനിയനും ഇട്ട്… ഹ് ഹ ഹ… പെണ്ണ് അല്ല ആൺ കുട്ടി തന്നെ….. ശ്രെയ ഘോഷലിന്റെ ശബ്ദം ആയിരുന്നു അവൾക്ക്…

എന്തിനാണ് കരയുന്നത് എന്ന് അവൾ ചോദിച്ചു…മറാത്തിയിലാണെ…മറാത്തി കൊച്ച് എങ്ങനെ മലയാളം പറയും എന്ന് ചോദിച്ചേക്കല്ല് “…

“ഒന്ന് പോ ചേച്ചി ബാക്കി കൂടെ പറ.. അവിഞ്ഞ കോമഡി ഇടാതെ..”…ഗാഥ പരിഭവത്തോടെ പറഞ്ഞു….

“ഹ… ഹ.. ഹ.. മം….. ചേച്ചിക്ക് പെട്ടെന്ന് എന്തോ പോലായി… സത്യം പറഞ്ഞാൽ ആ കോളജിൽ ആരെങ്കിലും എന്റെ നേരെ വാ തുറക്കുന്നത് കളിയാക്കുവാൻ വേണ്ടി മാത്രമാണ്….പക്ഷെ അവൾ….”
****

ഡയാന:”താൻ എന്തിനാ ഇവിടെ വന്നിരുന്ന് കരയുന്നത്…ഇത് കുറെ നാളായല്ലോ…”

അമൃത :”ഏയ് ഒന്നുല്ല.. ഞാൻ ചുമ്മാ… ”

ഡയാന :ആഹാ.. ചുമ്മാ ആരേലും കരയുവോ… അത് നല്ലൊരു പരുപാടി തന്നെ ”

അമൃത: “ഇനി നിങ്ങൾ കൂടെ കളിയാക്ക് എന്നെ… എവിടെയും എന്നെ ജീവിക്കാൻ അനുവദിക്കല്ല് ആരും.. ”

അമൃത എണീറ്റ് പോകുവാൻ തുണിഞ്ഞപ്പോൾ അവൾ കൈക്ക് കടന്ന് പിടിച്ചു…. അവിടെ തന്നെ ഇരുത്തി….

ഡയാന :” ദേ.. ജാട എടുക്കാതെ പെണ്ണെ… പറ നീ എന്തിനാ ഈ കരയുന്നത്… ”

അമൃത വീണ്ടും വിങ്ങി പൊട്ടി….

അമൃത :”ഞാൻ മടുത്തടോ…. ഇവിടെ എന്റെ കൂടെ കൂട്ട് കൂടാൻ ഈ മരം മാത്രമേ ഉള്ളു… ഇങ്ങനെ ഒരാൾ ഇവിടെ പഠിക്കുന്നത് സ്വന്തം ക്ലാസ്സിൽ ഉള്ളവർക്ക് കൂടി അറിയില്ല… ആരും എന്നെ കൂടെ കൂട്ടില്ല… എന്റെ ഈ രൂപം അതെനിക്കൊരു ശാപമാണ് ”

ഡയാന :”നീ ആദ്യം ആ കണ്ണീര് തുടക്ക്…എന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെയാണ്… എന്റെ ജൻഡർ മാറിയതാണ് ഇവിടെ പ്രശ്നം… എന്നെയും ആരും മൈൻഡ് ആക്കുന്നില്ലല്ലോ… എന്നിട്ട് ഞാൻ കരഞ്ഞ് കൂവി നടക്കുന്നുണ്ടോ… “?

അമൃത അവളെ അതിശയത്തോടെ നോക്കി നിന്നു…..

“ഇങ്ങനെ നോക്കണ്ട… പറഞ്ഞത് സത്യമാണ്…. പിന്നെ ആരേലും എന്നേലും പറഞ്ഞതിന് ജീവിതം ഇങ്ങനെ മോങ്ങി തീർക്കുകയല്ല വേണ്ടത്… ജീവിച്ച് കാണിച്ച് കൊടുക്കണം…… ആരും കൂടെ ഇല്ലന്ന തോന്നൽ വേണ്ട…. ഞാൻ ഡയാന… ഡയാന ഷിൻഡെ…..ഇവിടെ.. BA മ്യൂസിക് രണ്ടാം വർഷം…..കൂടാൻ താൽപ്പര്യമുണ്ടെൽ.. കണ്ണീര് തുടച്ചിട്ട് കൈ തരാം….”

ഇത്രയും സമയം അവളോട് ആ കോളേജിൽ ആരും തന്നെ സംസാരിച്ചുണ്ടായിരുന്നില്ല…. അത് കൊണ്ട് തന്നെ ഒരാൾ ഇത്രയും അവൾക്ക് വേണ്ടി സമയം ചിലവാക്കിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല….കണ്ണീര് തുടച്ച്.. ഒരു ചെറു ചിരിയോടെ അവളും ഡയനക്ക് കൈ നൽകി ”

അമൃത : “അമൃത… അമൃത വാസുദേവൻ… BA ഇംഗ്ളീഷ് ഒന്നാം വർഷം..”

ഡയാന.. “മല്ലു പെണ്ണാണല്ലേ…. വെറുതെയല്ല… ഇത്രയും പാവത്താൻ ആകേണ്ട ആവിശ്യമില്ല ഇവിടെ…..അത് കൊണ്ട് വാ ചായ കുടിച്ച് ഈ ബന്ധം അങ്ങ് സ്ട്രോങ്ങ്‌ ആക്കാം…”
**** അമൃത ഓർമ്മകൾ വീണ്ടെടുത്തു… അതെല്ലാം ഓർത്ത് അവൾ മന്ദഹസിച്ചു …

“എന്നിട്ടെന്താ സംഭവിച്ചത് “… ഗാഥക്ക് അറിയുവാൻ താൽപര്യമേറി…

“അങ്ങനെ ഒരു ചായയിലൂടെ ഞങ്ങളുടെ സൗഹൃദം തുടങ്ങി.. അവളുടെ ക്യാരക്റ്റർ എനിക്ക് ഇഷ്ടമായി… ഭയങ്കര ഗൗരവക്കാരി… വല്ലപ്പോഴും മുഖത്ത് വരുന്ന ചിരി…. നല്ല തേജസ്സുള്ള മുഖം…. തന്റേടം… എല്ലാം സമാനമില്ലാത്തതായിരുന്നു…..കൂടെ പാട്ടും ഡാൻസും വരയും….. ഞങ്ങൾ പെട്ടന്ന് അടുത്തു…. ആ കലാലയത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും എന്ന രീതിക്കായി കാര്യങ്ങൾ…. കോളേജിൽ എന്നെ കളിയാക്കുന്നവരെ എല്ലാം അവൾ കൈകാര്യം ചെയ്തു…. ഗാങ് കൂടി വരുന്ന ചെറുക്കന്മാരെ പോലും എന്റെ കാൽക്കൽ കൊണ്ടിട്ട് സോറി പറയിപ്പിക്കുമായിരുന്നു അവൾ… അത്രക്ക് കരുത്തുണ്ട്… കൂടെ കുങ് ഫു.. പോലുള്ള ഐറ്റങ്ങളും കയ്യിൽ……. എന്റെ സംരക്ഷണം അവൾ ഏറ്റെടുത്തു…… അങ്ങനെ കൂട്ട് ബഹുമാനമായി… ബഹുമാനം ഭക്തിയായി.. ഭക്തി സ്നേഹമായി…..സ്നേഹം പ്രണയമായി….”

ഗാഥ ഒന്ന് കൂടി ഉണർന്നിരുന്നു… അവൾക്ക് ചേച്ചിയോടുള്ള ബഹുമാനം കൂടി… അവളുടെ ചുണ്ടിലും ഒരു ചിരി പടർന്നു…

“എന്റെ ഹോസ്റ്റൽ ജീവിതം അത്ര സുഖകരമല്ല എന്നറിഞ്ഞപ്പോൾ അവളാണ് എന്നെ അവളുടെ സ്വന്തം ഫ്ലാറ്റിലേക്ക് കൊണ്ട് പോയത്….. അവൾക്കും ഞാനില്ലാതെ പറ്റില്ല എന്ന സ്ഥിതി വന്നിരുന്നു….എന്റെ ജീവിതം തന്നെ മാറി.. സ്നേഹം.. സൗഹൃദം എന്തെന്ന് ഞാനറിഞ്ഞു…. എന്റെ മാതാപിതാക്കൾക്കും അവളെ വലിയ കാര്യമായിരുന്നു….. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സൃഹൃത്തായി അവളെ അവർ കണ്ടു… അവൾ എന്നെയും ടാറ്റൂ ചെയ്യുവാൻ പഠിപ്പിച്ചു… അവളുടെ ടാറ്റൂ സെന്ററിൽ എന്നെയും കൂടെ കൂട്ടി… പിന്നെ ഞങ്ങൾ രണ്ട് പേരും കൂടെ ആ സ്ഥാപനം മുന്നോട്ട് കൊണ്ടുപോയി…. എന്റെ ഫിറ്റ്നസ്സിൽ അവൾ മുൻ കൈ എടുത്തു… രാവിലെ എണീപ്പിച്ച് എന്നെ ഓടുവാൻ കൊണ്ടുപോകുക…. ജിമ്മിൽ കൊണ്ടുപോകുക… എനിക്ക് കുങ് ഫു പഠിപ്പിച്ച് തരുക… എന്തിന് എന്റെ ഫുഡിങ് പോലും അവൾ നിയന്ത്രിച്ചു…അങ്ങനെ രണ്ടാം വർഷം ആ കോളേജ് കണ്ടത് പുതിയൊരു അമൃതയെ ആയിരുന്നു…. എന്റെ ഈ അവതാരപ്പിറവി കണ്ട് എല്ലാവരും തന്നെ അന്ന് വായും പൊളിച്ച് നിന്ന് പോയിരുന്നു…. അവരെയും കുറ്റം പറയുവാൻ കഴിയില്ല.. കരണം അത്രക്കും മെലിഞ്ഞിരുന്നു ഞാൻ… ഇപ്പോഴത്തെക്കാൾ… ബോളിവുഡ് മോഡൽ പോലെ… എല്ലാത്തിനും മുന്നിൽ നിന്നത് അവൾ…. എന്റെ ഡയാന….. പിന്നീട് എന്റെ പുറകെ ചെറുക്കന്മാർ കൂടി…. ഒരു ദിവസം പുറകെ നടക്കുന്നവന്മാർ എല്ലാം അടുത്ത ദിവസം കയ്യിലും തലയിലും കെട്ടുകൾ ആയിട്ടാണ് കോളേജിൽ വരിക… അവർ പിന്നെ എന്റെ മുഖത്‌ത് പോലും നോക്കിയിരുന്നില്ല… അവൾ എടുത്തിട്ട് പെരുമാറിക്കളയും അതായിരുന്നു പ്രശ്നം…. അങ്ങനെ ഞങ്ങൾ ആ കോളജിലെ നായിക നായകമാരായി വിലസ്സിനടന്നു……..
****

മഴമേഘം പെയ്യുവാൻ വെമ്പി നിൽക്കുന്നു….. നല്ല കാറ്റ് വീശുകയാണ്…….കോളേജിന് പിന്നിലെ ആൽത്തറയിൽ ഡയാനയും അമൃതയും കൈ കോർത്തിരുന്നു….താളത്തിൽ വീശിയിരുന്ന കാറ്റിൽ അമൃതയുടെ മുടി അവളുടെ മുഖത്തിന് ചുറ്റും പാറി പറന്ന് നടന്നു…. ഡയാന അമൃതയുടെ മുഖം നോക്കി കണ്ണും നട്ടിരുന്നു….
-തുടരും

0cookie-checkഅനിയത്തിയുടെ സമ്മാനം Part 5

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 2

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 1

  • പരിചാരിക