കഥ തുടരുന്നു ….
പിന്നെ അധികം വൈകിയില്ല ..അമൃത അവളുടെ ട്രോളളി തുറന്ന് കറുത്ത ബ്രായും പാന്റിയും …അവളുടെ പച്ച കരയുള്ള സാരിയും വെൽവെറ്റ് തുണി കൊണ്ടുള്ള ബ്ലൗസും ആഭരണങ്ങളും എടുത്ത് കട്ടിലിൽ വെച്ചു ….ഗാഥയും അലമാര തുറന്ന് അവളുടെ പച്ച സാരിയും ബ്ലൗസും എടുത്തു ..ഗാഥയെ അമൃത ഒരുക്കി അമൃതയെ ഗാഥയും ഫുൾ സ്ലീവ് ബ്ലൗസ് ആയിരുന്നു അമൃത ഇട്ടിരുന്നത് ….അത് കൊണ്ട് തന്നെ അവളുടെ മേനി വടിവ് അതിൽ എടുത്ത് കാട്ടിയിരുന്നു …അമൃതയുടെ തോളൊപ്പം വരെയേ ഗാഥയുള്ളു അത് കൊണ്ട് തന്നെ ഇരുവരും നല്ല ചേർച്ചയായിരുന്നു …..കണ്ണുകൾ എഴുതി ഒരു ചുവന്ന പൊട്ടും മാത്രമായിരുന്നു മുഖത്തെ മേക്കപ്പ് ….പക്ഷെ ഇപ്പോൾ തന്നെ ഇരുവരെയും കാണുന്നുന്നവർക്ക് നോക്കി വെള്ളമിറക്കുവാനുള്ള വകുപ്പുണ്ടായിരുന്നു ….അങ്ങനെ പത്തിനഞ്ച് മിനുട്ട് മാത്രമെടുത്ത് ഇരുവരും താഴേക്ക് ഇറങ്ങി ..
“അമ്മെ ഞങ്ങൾ അമ്പലത്തിലേക്ക് ഇറങ്ങുവാണ് …ഏട്ടനെന്തിയെ …?”…ഗാഥ വിളിച്ചു ചോദിച്ചു …
“രാവിലെ ഇറങ്ങിപ്പോയതാണ് എതെലും കൂട്ടുകാരന്റെ കൂടെ കാണും ….അവനെ നോക്കണ്ട …നിങ്ങൾ പോയി തൊഴുത്തിട്ട് വാ….””സൂക്ഷിക്കണേ മോളെ ….അമൃത മോൾക്ക് ഇതൊക്കെ പുതിയ നാടാണ് ….അവളെ ശരിക്കും നോക്കിക്കോണം ..”
“പിന്നെ ..അതിനി അമ്മ പറഞ്ഞിട്ട് വേണ്ടേ ഞാൻ ശ്രദ്ധിയ്ക്കാൻ …എന്റെ മുത്തിനെ ഞാൻ നോക്കിക്കോളാം ” എന്നും പറഞ്ഞു ഗാഥാ അമൃതയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു …
” ഓ ..നിർത്തിക്കേടി പെണ്ണെ ..ഇതിപ്പോ നീയാണ് അവളുടെ കെട്ട്യോൻ എന്ന് തോന്നുവല്ലോ…” അമ്മ തമാശരീതിയിൽ പറഞ്ഞു …..
“അതൊക്കെ എപ്പോഴെയായി …” ഗാഥ അടക്കം പറഞ്ഞു ..ഇരുവരും പരസ്പ്പരം നോക്കി ചിരിച്ചു ..
“എന്നാടി ഒരു അടക്കം പറച്ചില് ..ഞാനും കൂടെ കേക്കട്ടെ ..” ‘അമ്മ പറഞ്ഞു .
“ഓ ഒന്നുവില്ല അമ്മേ .. ഞങ്ങൾ ഇറങ്ങുവാണ് “…
“ആ …ആ എന്നാൽ പോയിട്ട് ഇറങ്ങാൻ നോക്ക് ”
നടക്കാനുള്ള ദൂരമേ ഉള്ളു അമ്പലത്തിലേക്ക് ..കൂടിപ്പോയാൽ 5 -6 മിനുട്ട് ….പുതുമോടികൾ അമ്പലത്തിലേക്ക് നടന്നു …വഴിയരികിലെ മതിലിലും വെയ്റ്റിങ് ഷെഡിലുമിരുന്ന പുരുഷ കേസരികൾ ഇരുവരെയും നോക്കി വായും പൊളിച്ചിരുന്നു…… അമൃതയും ഗാഥയും അടക്കം ചിരിച്ചു ……
“നിന്റെ മാല ഇങ്ങു അഴിച്ചു തന്നെ ..”-അമൃത ആവശ്യപ്പെട്ടു
“എന്തിനാണ് ഏച്ചി ..?”…
“ഇങ്ങു താ പെണ്ണെ ..അതൊക്കെ പറയാം ….”…
പിന്നീട് ഒന്നും പറയാതെ തന്നെ ഗാഥ അത് ഊരി നൽകി …അമൃത അത് അവളുടെ ബാഗിലേക്ക് ഇട്ടു ….ഗാഥ അത് നോക്കി നിന്നിരുന്നു …
“അമ്മുവെച്ചിയെ .വിശ്വാസമില്ലേ നിനക്ക് ..” അമൃത പരിഭമെന്നോണം ചോദിച്ചു ..
“ഏയ് ..ഈ മാല ചേച്ചിയെടുത്തോ ..അതിന് പോലും എനിക്ക് കുഴപ്പമില്ല …ഞാൻ ചുമ്മാ ചോദിച്ചതല്ലേ …ഇതിനെക്കാളും വലുതാണ് എനിക്ക് എന്റെ അമ്മുവേച്ചി ..”…ഗാഥ പറഞ്ഞു …
“മ്മ് ….എല്ലാം പറയാം …അമ്പലത്തിലേക്ക് ഒന്ന് ചെന്നോട്ടെ ….”അമൃത അവളെ നോക്കി ചിരിച്ചു ….
ഇരുവരും അമ്പലത്തുങ്കൽ എത്തി .അകത്ത് കയറി ..പുരാതനമായ ഒരു ചെറിയ അമ്പലം ..ശ്രീകൃഷ്ണ ക്ഷേത്രമാണ് …തിരക്കായി വരുന്നതേയുള്ളു അമ്പലത്തിൽ …അമൃതയും ഗാഥയും വഴിപാട് കൗണ്ടറിൽ ചെന്ന് ….വഴിപാടിനുള്ള രസീത് എഴുതി വാങ്ങി …ഇരുവരും നടക്ക് മുന്നിൽ ചെന്ന് നിന്ന് തൊഴുതു ..രസീത് നടക്കൽ വെച്ചു …പൂജാരി വന്ന് അതുമെടുത്ത് അകത്തേക്ക് കയറി പൂജ ആരംഭിച്ചു ….ആ സമയം കൊണ്ട് ഇരുവരും ക്ഷേത്രം വളം വെക്കുവാൻ തുടങ്ങി ..ഉയർന്നു നിൽക്കുന്ന മരങ്ങൾക്ക് നടുവിൽ ഒരു അമ്പലം ….ചുറ്റിനും കല്ല് പാകിയ പാത ….പാതയിൽ ഉരുകി തുടങ്ങിയ തുഷാര ബിന്ദുക്കൾ …..ഇല പൊഴിഞ്ഞു വീണ് മെത്ത കണക്കെ അവർക്കായി വീഥിയൊരുക്കി ….അരയാൽ മണ്ഡപം കുളിച്ച് തൊഴുത് അവരുടെ നിമിഷങ്ങളിൽ പങ്ക് ചേർന്നു ..ഉയർന്ന് നിന്ന മരങ്ങൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ ക്ഷേത്രത്തിനുള്ളിൽ ചിത്രപ്പണികൾ നടത്തുന്നുണ്ടായിരുന്നു ….അമൃതക്ക് ഇത് പുതിയ അനുഭവമാണ് …പണ്ടുമുതലേ കേരളത്തിന് വെളിയിൽ ആയിരുന്നത് കൊണ്ട് അവൾക്ക് നാട്ടിൻ പുറത്തിന്റെ ഐശ്വര്യവും നന്മയും ആസ്വദിക്കുവാൻ കഴിഞ്ഞിരുന്നില്ല …അത് കൊണ്ട് തന്നെ ഈ നിമിഷങ്ങളെ അവൾ ആസ്വദിച്ചു …അവിടെ തങ്ങി നിന്നിരുന്ന കർപ്പൂരത്തിനെയും എണ്ണയുടെയും മണം അവൾക്ക് പുതിയ അനുഭൂതികളേകി … ഒന്ന് തൊഴുത് വന്ന് അവർ വീണ്ടും നടക്ക് മുന്നിലെത്തി ….
“സരസ്വതിയമ്മേടെ മകൾ അല്ലെ “..പൂജാരി ഗാഥയോട് ചോദിച്ചു ..
“അതെ തിരുമേനി …”..
“അപ്പോൾ ഇതായിരുക്കുല്ല്യേ മകന്റെ വേളി ….എന്നിട്ട് ഒറ്റക്ക്യാ വന്നിരിക്കുന്നത് ..എവിടെ ആള് ”
“ഏട്ടന് ചെറിയ ജലദോഷം ..അത് കൊണ്ട് വീട്ടിൽ ഇരുന്നു ..ഞാൻ ഒപ്പം പൊന്നു …”ഗാഥക്ക് കള്ളം പറയേണ്ടി വന്നു ..അമൃതയുടെ മുഖവും അപ്പോൾ മ്ലാനമായി …
“ആ നന്നായി വരൂ കുട്ട്യേ ….ദീർഘ സുമംഗലി ഭവ ..” പൂജാരി പ്രസാദം അമൃതയുടെ കൈകളിലേക്ക് നൽകി അവളെ അനുഗ്രഹിച്ചു ….
അതും വാങ്ങി അവർ സർപ്പക്കാവിന് അടുത്തേക്ക് നടന്നു ..
“പോട്ടെ ചേച്ചി …ഏട്ടന്റെ കാര്യം വിട്ടേര് ..അവൻ മെരുങ്ങുവോ എന്ന് നമുക്ക് നോക്കാം …” ഗാഥ അമൃതയെ ആശ്വസിപ്പിച്ചു ..
തിരികെ ഒരു ചെറു ചിരി മാത്രമായിരുന്നു അമൃതയുടെ മറുപടി …. അവർ സർപ്പക്കാവിന് മുന്നിൽ എത്തി …നാഗങ്ങളെ തൊഴുത ശേഷം അമൃത അവിടെങ്ങും ആരും ഇല്ല എന്നുറപ്പ് വരുത്തി ..ശേഷം തന്റെ കഴുത്തിലെ മാലയൂരി ഗാഥയുടെ കൈകളിൽ നൽകി … ഗാഥക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല … “ഗാഥ ..ഞാൻ പറയുന്നത് ഇനി നീ ശ്രദ്ധിച്ചു കേൾക്കണം ….. നിന്റെ ചേട്ടന്റെ കാര്യം ഇനി എങ്ങനെ എന്ന് എനിക്ക് അറിയില്ല …എന്റെ മനസ്സിൽ ഇനി അവൻ വെറും അപരിചിതൻ മാത്രം …രേഖകളിൽ താലികെട്ടിയ പുരുഷൻ ….എന്നാൽ എന്റെ മനസ്സിൽ കയറിപ്പറ്റുവാൻ അത് പോരല്ലോ …”
ഗാഥക്ക് അപ്പോഴും കാര്യങ്ങൾ മനസ്സിലായിരുന്നില്ല …
അമൃത തുടർന്ന് “ഇങ്ങനെ നോക്കണ്ട ..ഈ നാഗ ദൈവങ്ങളുടെ മുന്നിൽ വെച്ച് നിന്നെ ഞാൻ എന്റെ പാതിയായി സ്വീകരിക്കുന്നു ..”
“അമ്മുവേച്ചി ..!!!!” ഗാഥ സ്തംഭിച്ച് നിന്നു
“മ്മ് ..എനിക്കറിയാം നീ ഇത് കേൾക്കുമ്പോൾ അത്ഭുതപ്പെടുമെന്ന് …പക്ഷെ ഏച്ചി ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത് …ഇനി അങ്ങോട്ട് ..ജീവിതാവസാനം വരെ നിന്റെ ഭാര്യയായി കഴിയുവാനാണ് എനിക്ക് ഇഷ്ടം …”
ഗാഥക്ക് അപ്പോഴുംഎന്ത് പറയണം എന്ന് അറിയില്ലായിരുന്നു …
“അമ്മുവേച്ചി ….അത് ..അത് ..എനിക്ക് ചേച്ചിയെ ജീവനാണ് ..പക്ഷെ…പക്ഷെ …എന്റെ ഭാവി …? ‘അമ്മ ഇതൊക്കെ അറിഞ്ഞാൽ …അത് ശരിയാകില്ല ഏച്ചി ..” ഗാഥയുടെ കണ്ണുകൾ നിറഞ്ഞു ..
61cookie-checkഅനിയത്തിയുടെ സമ്മാനം Part 10