അന്നത്തെ ദിവസം അങ്ങനെ പോയി. ആകെമൊത്തം തുണിയില്ലാതെ ഒരു സ്റ്റേജിൽ നിൽക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. അവളുമാരുടെ ഒരു മാതിരി ആക്കിയ ചിരി. കുശുകുശുപ്പ്….ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ എല്ലാതിനേം ഒറ്റയടിക്ക് കൊല്ലാനുള്ള കലിപ്പ്. അവളാണെങ്കി ഒന്നും മിണ്ടുന്നുമില്ല. എന്നോട് മാത്രമല്ല ആരോടും. ഒന്നു രണ്ടു തവണ കേറി മുട്ടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വാക്ക് പോലും മിണ്ടിയില്ല. ആ സൗണ്ട് ഒന്നു കേൾക്കാനുള്ള ശ്രമം മൂഞ്ചിയ വിഷമത്തിൽ അന്ന് ഞാൻ നേരത്തെ വീട്ടിലെത്തി. സത്യത്തിൽ രാവിലത്തെത്തിന്റെ ബാക്കി വൈകിട്ട് കിട്ടിയാലോ എന്നൊരു ഭയം മൂലം ഞാൻ നേരത്തെ സ്ഥലം വിട്ടതാണ്.
അവളുമാർ വന്നതോ ഞാൻ അങ്ങോട്ട് ചെന്നതോ അവളുമാർ മാറിമാറി ക്ലാസിലെ വിശേഷങ്ങൾ പുലമ്പിയതോ ഞാൻ ഏതോ സ്വപ്നലോകത്ത് സഞ്ചരിക്കുമ്പോ അറിഞ്ഞതേയില്ല. അതിൽ മൊത്തം അവളായിരുന്നു. ആദ്യം കണ്ട ആ മുഖം. എന്റെ വീഴ്ച. കണ്ണുകൾ ഈറനണിഞ്ഞ ആ ചിത്രം…. കൂട്ടത്തിൽ ഞാൻ ഓരോ നമ്പർ ഇടുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഒരു പ്രത്യേക ഭാവം……
ടാ….ഒരു ശക്തിയായ തട്ടലിലാണ് ഞാൻ കണ്ണു തുറന്നത്.മുന്നിൽ അച്ചു.
ആ നീയെപ്പോ വന്നു?????എന്റെ അമ്പരന്ന ചോദ്യം കേട്ട് അച്ചു ഞെട്ടി.
എന്തോന്ന്?????
അല്ല നിങ്ങള് എപ്പഴാ വന്നെന്ന്?????ഞാൻ ഒരു പൊട്ടനെപ്പോലെ ചോദിച്ചു. ആ കാര്യങ്ങൾ എന്റെ ഓർമയിൽ എങ്ങുമില്ല എന്നത് എന്നെ ആകെ കുഴക്കി.
നിനക്കെന്നാടാ പ്രന്തോ….. നീയല്ലേ ഇങ്ങോട്ട് വന്നത്….ഇത്രേം നേരോം ഇവിടെ ഇരുന്നിട്ട്….?????എടിയെ നീയിത് കേട്ടോ….നമുക്ക് വട്ടായതാണോ…. അതോ ഇവന് വട്ട് കൂടിയതാണോ….അവൾ അകത്തേക്ക് നോക്കി വിളിച്ചു
അപ്പൊ ഇത്രേം നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ???? ചേച്ചി അകത്തെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.
ങ്ഹും….ഞാൻ ഇല്ലന്ന് ചുമൽ കൂച്ചി.
ദൈവമേ….ഈ ചെക്കന് കാര്യമായ എന്തോ പ്രശ്നമുണ്ട്….
ഞാൻ മെമ്മറി മൊത്തം അരിച്ചുപെറുക്കി. അവർ വന്നതോ പറഞ്ഞതോ എന്റെ ബോധമനസ്സിൽ പോയിട്ട് ഉപബോധ മനസ്സിൽ പോലുമില്ല!!!!!
ഇനി പറ ആരാ ആള്?????അച്ചു പെട്ടെന്ന് അടുത്തെത്തി.
ആളോ…. ചേച്ചിക്ക് ഒന്നും മനസ്സിലായില്ല.ചേച്ചി കണ്ണുമിഴിച്ചു.
അതെന്നെ. ഇത് വട്ടും പ്രാന്തും ഒന്നുമല്ലാന്നേ….ഏതോ ഒരുത്തി ഈ ഉള്ളിൽ കേറിയിട്ടൊണ്ട്. വേഗം പറഞ്ഞോ ആരാ ആള്????
എനിക്ക് ആകെമൊത്തം ഒരു പരുങ്ങല്. പറയണോ വേണ്ടയോ….
നീ പറ മോനേ ദിനേശാ…..നിയൊന്നു തുമ്മിയാൽ ഞങ്ങക്ക് അറിയരുതോ???പറഞ്ഞോ ആരാ ഞങ്ങടെ നാത്തൂൻ????അച്ചു ഒരു പോലീസായി.
ഞാൻ ചേച്ചിയെ നോക്കി. ചേച്ചി എന്നെത്തന്നെ തുറിച്ചു നോക്കി നിക്കുവാണ്. ആ മുഖത്തെ ഭാവം മനസിലാക്കാൻ പോലും പറ്റുന്നില്ല. എന്റെ ഓരോ നോട്ടം പോലും നിരീക്ഷിച്ചു നിൽപ്പാണ്.
നീ പറയുന്നുണ്ടോ…..എന്താടാ പേര്????അച്ചു ഒരൽപ്പം കലിപ്പായി ഒറ്റ അലർച്ച.
ശ്രീക്കുട്ടി…. അല്ല ശ്രീലക്ഷ്മി. അവളുടെ ചോദ്യത്തിന്റെ ഞെട്ടലിൽ ഞാൻ പറഞ്ഞുപോയി.
അങ്ങനെ വരട്ടേ….അച്ചുവിന് ഒരു പ്രമാദമായ കേസിന് തുമ്പുണ്ടാക്കിയ ഷെർലോക് ഹോംസിന്റെ ഭാവം.
ആ പോരട്ടെ….പോരട്ടെ….മൊത്തം ഇങ്ങോട്ട് പോരട്ടെ….അച്ചു ഒരുമാതിരി ഭീഷണി ഭാവത്തിൽ പറഞ്ഞു.
ചേച്ചി വായുംപൊളിച്ചു നിൽക്കുന്നു. ഒറ്റ ദിവസം കൊണ്ട് ലൈൻ ആയോ എന്നൊരു ഞെട്ടൽ ആ മുഖത്തു കാണാം.
അലോ….അവളുടെ വായി നോക്കാനല്ല മറ്റവളുടെ വിവരങ്ങളാ ചോദിച്ചത്. വീണ്ടും അച്ചു.
അത്…പിന്നെ…. ലൈൻ ഒന്നുമല്ല…. എനിക്ക്….കണ്ടപ്പോ….അവള്….. അതുപിന്നെ….. ഞാൻ നിന്നു വിക്കി. സത്യത്തിൽ എന്തിനാണ് ഞാൻ ഇത്രയും പേടിക്കുന്നതെന്നോ വിക്കുന്നതെന്നോ എനിക്ക് അറിയില്ല. അവളുമാർ അറിഞ്ഞാലും ഒന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷേ എന്തോ ഒരു വിറയൽ. അവിഹിത ഗർഭം ധരിച്ച പെണ്ണ് സ്വന്തംഅച്ഛനോട് ആ വിവരം തുറന്നു പറയുമ്പോ പോലും അത്രേം വിറച്ചിട്ടുണ്ടാവില്ല.
നിന്ന് ബ ബ്ബ ബ്ബേ വെക്കാതെ കാര്യം പറയടാ. ആ ചോദ്യം ചേച്ചിയുടെ വകയായിരുന്നു. സാധാരണ സംസാരിക്കുമ്പോ പറയും പോലെ പതുക്കെയല്ല നല്ല ഒച്ചയിൽ നല്ല ദേഷ്യത്തിൽ. ചേച്ചിയുടെ അങ്ങനൊരു ഭാവം ഞാൻ ആദ്യമായി കാണുകയായിരുന്നു. ആ ഞെട്ടലിൽ എന്റെ സർവ കൻഡ്രോളും പോയി. ഒറ്റ ശ്വാസത്തിൽ അന്ന് ക്ലാസ്സിൽ നടന്ന സർവ കാര്യങ്ങളും മണിമണിപോലെ എന്റെ വായിൽ നിന്ന് വീണു.
അപ്പൊ അവള് വളയൂല്ല….സംഭവങ്ങൾ കേട്ടു കഴിഞ്ഞതും അച്ചു തീർപ്പു കല്പിച്ചു.
പോടി….എനിക്കത് അത്ര സുഗിച്ചില്ല
കണ്ടോ കണ്ടോ ഒരുത്തിനെ കണ്ടപ്പോ ചെക്കന്റെ നിറം മാറുന്ന കണ്ടോ…..മ്…. ഞാഞ്ഞൂലും തലപൊക്കിതുടങ്ങി…… ചേച്ചിയും വാരിത്തുടങ്ങി.
എനിക്കവളോട് പ്രേമം ഒന്നുമില്ല…. ഞാൻ ചുമ്മാ തള്ളി നോക്കി.
അയ്യോടി പാവം….ടീ ഇനി കളിയാക്കരുത് കേട്ടോ. ഒരു പാവം കൊച്ചല്ലേ….ആദ്യയിട്ടു വരുവല്ലേ….ഡിഗ്രി മൊത്തം പഠിപ്പിച്ചു കൊടുക്കാല്ലോ എന്നു കരുതിയ എന്റെ കൊച്ചിനെ നീ കളിയാക്കുന്നോ…. ഇനി മിണ്ടിയാൽ നീ മേടിക്കും…… ചേച്ചി അച്ചുവിനെ നോക്കി അതിലും നല്ല ഒരു ആക്കൽ ആക്കി.
എന്നാലേ എനിക്ക് അവളെ മതി നാത്തൂൻ ആയിട്ട്….അച്ചുവിന്റെ ആ ഡയലോഗ് എന്റെ ഉള്ളിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടിച്ചു.
എന്തോന്ന്????ഞാൻ ഒന്നും മനസ്സിലാക്കാത്ത പോലെ ചോദിച്ചു.
ജോക്കുട്ടാ നീ ഉരുളല്ലേ ഉരുളല്ലേ….നിന്റെ ഉള്ളിലെന്താന്നു ഞങ്ങക്ക് അറിയുംപോലെ വേറാർക്കും അറിയൂലല്ലോ. കാണാൻ തൊടങ്ങീട്ട് കാലം കൊറേയായില്ലേ മോനേ….അതോണ്ട് മോൻ പോയി അവളേം സ്വപ്നം കണ്ടൊണ്ട് നടന്നോ. പിന്നേയ് ഒള്ള നേരത്തെ വളച്ചാൽ കൊള്ളാം. അല്ലെങ്കിൽ ആണുങ്ങള് വളച്ചോണ്ട് പോകുവേ….ചേച്ചി.
ശെരിക്കും അതൊരു ഇൻസ്പിരേഷൻ ആയിരുന്നു എനിക്ക്. ശെരിക്കും തുള്ളിച്ചാടാൻ തുടങ്ങിയ നിമിഷം. എന്തോ ഒരു സപ്പോർട്ട് കിട്ടിയപോലെ.
ടാ ഇനി അവക്ക് വേറെ ലൈൻ കാണ്വോ????ചേച്ചി.
ഞാനൊന്ന് ഞെട്ടി. സത്യത്തിൽ അപ്പോഴാണ് ഞാനും അതോർത്തത്. ഇത്രയും സുന്ദരിയായ പെണ്ണിന് ഡിഗ്രി ആയിട്ടും ലൈൻ ആകാതിരിക്കുവോ????കാണും. അതായിരിക്കും എന്നോട് മിണ്ടാത്തത്. എന്റെ മുഖത്തെ വെട്ടം പെട്ടന്ന് കെട്ടു. ആകെ കാറ്റുപോയ അവസ്ഥ.
പോഡി….നീ പേടിക്കേണ്ടട…അങ്ങനൊന്നും കാണില്ല. ഇനിയിപ്പോ ഒണ്ടേലും നമുക്ക് പൊട്ടിക്കാന്നെ…..വീണ്ടും അച്ചു.
എനിക്ക് അതു കേട്ടിട്ടും വല്യ സന്തോഷം ഒന്നും തോന്നിയില്ല. ഒരുമാതിരി കിളി പോയ അവസ്ഥ. പിറ്റേന്ന് കോളേജിൽ എത്തുന്നവരെ അത് മാത്രമായിരുന്നു എന്റെ ചിന്ത….അവൾക്ക് ലൈൻ ഉണ്ടോ?..ആരായിരിക്കും????എന്നെക്കാൾ ഗ്ലാമർ കാണുവോ???? ചിന്തിച്ചു നടന്ന് ക്ലാസിൽ എത്തിയത് അറിഞ്ഞില്ല. ക്ലസ്സിലേക്ക് കാൽ കുത്തിയതെ ഒള്ളു. ഒരു വിളിയാണ് എന്നെ ഉണർത്തിയത്.
ടാ വാലുമാക്രീ…..
ഞാൻ ഞെട്ടി. എന്റെ സ്കൂളിലെ ഇരട്ടപ്പേര്. ഞാൻ അച്ചുവിന്റെയും ചേച്ചിയുടെയും കൂടെ 24 മണിക്കൂറും നടക്കുന്നതുകൊണ്ടു വീണ പേര്. അതാരാ ഇവിടെ പറഞ്ഞു കൊടുത്തത്????ചുറ്റും നോക്കിയ എന്റെ സർവ നാഡികളും തളരുന്ന ഫീൽ ആണുണ്ടായത്. ക്ലാസിൽ ശ്രീക്കൊപ്പം ഇരിക്കുന്ന റോസ്മേരി. എന്റെ കൂടെ യൂപി മുതൽ ഒരേ കളാസ്സിലിരുന്നു പഠിച്ചവൾ….നാക്കിന് ലൈസൻസ് പോയിട്ട് ഒരു ലേണേഴ്‌സ് സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത പെണ്ണ്.
നാടൻ ഭാഷയിൽ വിളിച്ചാൽ ഒരു കോലേക്കേറി….എനിക്കിട്ട് പാര പണിയുകയാണ് പ്രധാന തൊഴിൽ. ഞാൻ കാണിക്കുന്ന കുരുത്തക്കേട് സ്ഥിരമായി അവൾ ടീച്ചര്മാരുടെ അടുത്തെത്തിച്ചിരുന്നു. അതിനുള്ള പാരിതോഷികം മിക്ക ദിവസവും അവര് എനിക്ക് സമ്മാനിക്കറും ഉണ്ടായിരുന്നു. പത്താം ക്ലസ്സിൽ വച്ച് ഇവളുടെ ശല്യം സഹിക്കവയ്യാതെ ഒരു ദിവസം നീ പെണ്ണ് തന്നെ അണോടീ എന്നു ചോദിച്ചപ്പോ സംശയമുണ്ടങ്കി നീ നോക്കടാന്നും പറഞ്ഞു പാവാട പൊക്കി കാണിക്കാൻ നോക്കിയ മുതലാണ്. അന്ന് മുതലേ എനിക്കവളെ പേടിയാണ്. ഒരാണിന്റെ സ്വഭാവം ഇച്ചിരി കൂടിയ ഒരു പെണ്ണ്. എന്നാ കാണാനോ…മുടിഞ്ഞ ഗ്ലാമറും. പ്ലസ് ടു വേറെ ഏതോ സ്ഥലത്ത് പോയി നിന്നാണ് പഠിച്ചത്. ഇടക്ക് വരിമ്പോ കാണാറുണ്ട്. ഞാൻ വല്യ മൈൻഡ് കൊടുക്കാറില്ല എന്നൊക്കെ വേണേൽ ഒരു ഫോർമാലിറ്റിക്ക് പറയാം. പക്ഷേ ഇങ്ങോട്ട് വന്ന് വിശേഷങ്ങൾ ചോദിക്കും. പിന്നെ നാട്ടിൽ അറിയപ്പെടുന്ന ഒരു പീസ് ആയതുകൊണ്ടും അവളോട് മിണ്ടുന്നത് മറ്റു വായ്നോക്കികൾക്ക് ഒരു പണി ആയതുകൊണ്ടും അത്യാവശ്യം നയനസുഖം തരുന്ന ഡ്രസ് അവൾ ഇടുന്നകൊണ്ടും ഞാൻ അങ്ങു നിന്നു കൊടുക്കും. ചെലപ്പോ ഇവളെയൊക്കെ പീഡിപ്പിക്കാൻ പോലും ഇവിടെ ആണുങ്ങളില്ലേ എന്നു ഞാൻ ഓർക്കാറുണ്ടായിരുന്നു. അജ്ജാത്തി പീസും സംസാരവും. സംസാരം കേട്ടാൽ കൊല്ലാനുള്ള കലിയും അല്ലാത്തപ്പോ തിന്നാനുള്ള കൊതിയും. അതാണ് എനിക്കവൾ. ഇവളെപ്പോ ഇവിടെ വന്നു ചാടീ???? ഇവള് വാ തുറന്നിട്ടുണ്ടങ്കിൽ ലക്ഷ്മിയെ ഈ ജന്മത് എനിക്ക് കിട്ടില്ല എന്നത് ഉറപ്പാണ്. ഞാൻ ശെരിക്കും പുലിമടയിൽ തലയിട്ട അവസ്ഥയിലായി.
ടാ വലുമാക്രീ….. വീണ്ടും
എനിക്ക് ആകെ മൊത്തം വിറഞ്ഞുകയറുവാണോ ദേഷ്യമാണോ സങ്കടമാണോ അപമാനമാണോ എന്നറിയാത്ത അവസ്ഥ. നിന്നുരുകുക എന്നൊക്കെ പറയാം. ഇന്നലെ ആ സീനിയർ നാറികൾ… ഇന്ന് ഈ പുന്നാര മോള്. രണ്ടും അവളുടെ മുന്നിൽ വെച്ച്. ഒന്ന് അണലി ആയിരുന്നെങ്കിൽ ഇത് രാജവെമ്പാല. ഞാൻ തീർന്നു എന്നെനിക്ക് മനസിലായി. ഞാൻ അവളെയൊന്നു നോക്കി. എന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഒരു ചിരി ആ മുഖത്തു വിടർന്നോ???? അതോ തോന്നലാണോ….എനിക്കറിയില്ല. ഞാൻ പിന്നൊന്നും നോക്കിയില്ല. അകത്തേക്ക് കേറി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ.
അരെ…. വാലു ഭായി….ക്ലാസിൽ പെണ്ണുങ്ങളുടെ പിന്നിൽ നിന്നൊരു വിളി
ഞാൻ അങ്ങോട്ട് നോക്കി. ആ നാറിയാണ്. വിശാൽ.
വാലു ഭായി നിന്റപ്പൻ….എന്തോ അങ്ങനെ പറയാനാണ് തോന്നിയത്. പറഞ്ഞു തീർന്നതും എന്റെ ബാഗ് ഞാൻ കലിപ്പിൽ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞതും ഒപ്പം കഴിഞ്ഞു. സമയം നല്ലതായകൊണ്ട് അത് അവിടെ നിൽക്കാതെ തെറിച്ചു ആ പൂറിയുടെ അല്ല റോസ്‌മേരിയുടെ മടിയിൽ കൃത്യമായി ചെന്നു വീണു. അവള് ചാടി എണീറ്റു എന്നിട്ട് ഒറ്റ ഡയലോഗ്
ദേ മനുഷ്യാ ബാഗും എറിഞ്ഞിട്ടു കണ്ടെടത്തോട്ട് പോയിട്ട് രാത്രി നാലുകാലിൽ വീട്ടിലോട്ട് കേറി വന്നാലോണ്ടല്ലോ……8 മണിക്ക് നിങ്ങള് വന്നാലും വന്നില്ലേലും ഞാൻ ഡോറ് ക്ളോസ് ചെയ്യും. വീടിന്റേം ബെഡ്റൂമിന്റേം…. പിന്നെ ഒലിപ്പിച്ചോണ്ട് അങ്ങോട്ട് വരണ്ട.
പൂർത്തിയായി….. ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയിൽ തേങ്ങയും വീണെന്ന അവസ്ഥയിലായി ഞാൻ. കളാസ്സിൽ കൂട്ടച്ചിരി. മക്കള് എത്രയായി എന്നൊക്കെ യുള്ള കമന്റുകൾ….പടിക്കാനൊക്കെ സമയം കിട്ടുന്നുണ്ടോടാവേ എന്നൊക്കെയുള്ള ആക്കലുകൾ. ഞാൻ ആകെ നാറി അവളെ നോക്കി. മുഖം പൊത്തി ചിരിക്കുന്നു.
ഇങ്ങേര് കുടിച്ചിട്ട് വന്നാപ്പിന്നെ ഒന്നിനും ഒരു ഉത്സാഹം ഇല്ലാന്നേ…. പറഞ്ഞാലും കെക്കൂല്ലാ…..കൊറേ കൂട്ടുകാരോണ്ടല്ലോ നശിപ്പിക്കാൻ…..ഇരുന്നുകൊണ്ട് പൂതനയുടെ അടുത്ത അടി. ക്ലസ്സിൽ ഒരു കൂവൽ ഉയർന്നു.
ഇതിലും ഭേദം റാഗിംഗ് ആയിരുന്നു എന്നെനിക്ക് തോന്നി. തോന്നലല്ല, അതാണ് സത്യം. പുതിയ കോളേജ്…. പുതിയ പിള്ളേര്….മൂന്നാം ദിവസം……
ഇവള് ഇമ്മാതിരി മുറ്റ് ഇനമാണെന്നു കരുതിയില്ല. പത്തിൽ വെച്ചു പറഞ്ഞതൊക്കെ സാമ്പിൾ മാത്രം. വെടിക്കെട്ട് തുടങ്ങുന്നെ ഒള്ളരുന്നു അല്ലെ. രണ്ടുകൊല്ലം ഏതോ പൂറ്റിലെ കോളേജിൽ പോയി പഠിച്ചിട്ട് വന്നതിന്റെ കൊണം.
പിന്നെ ഞാനൊന്നും മിണ്ടിയില്ല. വാ തുറന്നാൽ അടുത്തത് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പൊ ബെഞ്ചിൽ നാലുപേരാണ്. ഇന്നലെ ഇരുന്നത് വെച്ചാണെങ്കിൽ റോസ് ആണെന്റെയടുത്. ശ്രീയും വിശാലും ഇരു വശങ്ങളിൽ. അടുത്ത് ഇരുന്നാൽ അവള് അടുത്തത് പറയുമല്ലോ എന്നോർത്ത് വിശാൽ ഇരുന്ന സ്ഥലത്ത് ഇരിപ്പുറക്കാത്ത പോലെ ഞാൻ ഇരുന്നു. അത് അതിന്റെ ബാക്കി.
എന്താ ചേട്ടാ ഇവിടെ ഇരിക്കാത്തെ???? ആളുകൂടുമ്പോ എല്ലാ ആണുങ്ങളും ഇങ്ങനാ…. അല്ലാത്തപ്പോ എന്നെ കെട്ടിപ്പിടിക്കാതെ ഇരിക്കാത്ത മനുഷ്യനാന്നെ…..ആ പൂറി ബാക്കി പിള്ളേരെ നോക്കി അടുത്ത ഡയലോഗ്. അതോടെ മൊത്തത്തിൽ ഞാനൊരു ചെണ്ടയായി. വന്നവനും നിന്നവനും ഒക്കെ കൊട്ടി. ഞാൻ അറിയാതെ അവൾക്കാറുകിലേക്ക് നീങ്ങിയിരുന്നു.
എപ്പഴോ വിശാൽ വന്നിരുന്നതും അന്ന് അദ്ധ്യാപകർ വന്നതോ ഒന്നും ഞാനറിഞ്ഞില്ല. മൊത്തത്തിൽ ഒരു മന്ദത ആയിരുന്നു.
അതേയ്….ചേട്ടൻ ഉണ്ണുന്നില്ലേ….. എന്റെ മോന്തക്കിട്ട് തട്ടിക്കൊണ്ട് അവള് ചോദിച്ചപ്പോഴാണ് ഞാൻ ഉച്ചയായത് പോലും അറിയുന്നത്. നോക്കിയപ്പോൾ ക്ലാസ്സിൽ ഞങ്ങള് മൂന്നു പേര് മാത്രം. വിശാൽ എപ്പോഴോ ഇറങ്ങി പുറത്തു പോയിരുന്നു. ശ്രീ അപ്പോഴും ചിരിയാണ്. റോസിന്റെ മുഖതാണെങ്കിൽ എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും എന്നൊരു ഭാവവും ഒരുമാതിരി ഊള ചിരിയും. ഞാൻ പെട്ടെന്ന് ബാഗെടുത്തു. വീട്ടിലേക്ക് പോന്നു. വേറൊന്നും ആലോചിക്കാനോ ചെയ്യാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
വൈകിട്ട് ചേച്ചി വന്നു കൂവി വിളിച്ചിട്ടും ഞാൻ അങ്ങോട്ട് പോയില്ല.കുറെക്കഴിഞ്ഞു അവളുമാര് രണ്ടും കൂടി വീട്ടിലേക്ക് വന്നു. ഞാൻ വെറുതെ വിദൂരതയിലേക്ക് നോക്കി ഇരിക്കുവാരുന്നു. ക്ലാസ്സിലെ സംഭവങ്ങളായിരുന്നു മനസ്സുനിറയെ. പ്രതികാരം ചെയ്യണമെന്ന് മനസ്സ് പറയുമ്പോഴും നാണക്കേട് ഇനി ആ കോളേജിലേക്ക് പോകണ്ട എന്നു വിളിച്ചുകൂവി.
ആഹാ പ്രാണനായകിയെയും സ്വപ്നം കണ്ടിരിക്കുവരുന്നോ…..അച്ചു വന്നതെ കുത്തി.
ഞാനൊന്നും മിണ്ടിയില്ല. കരച്ചിൽ വരുമ്പോലെ. ഞാൻ ചുണ്ടു കടിച്ചു പിടിച്ചു. കളാസ്സിലെ കളിയാക്കലുകൾ കാരണം മനം മടുത്തിരിക്കുമ്പോ വീണ്ടും.
എന്തു പറ്റിയെടാ…. അവന്മാര് വീണ്ടും എന്തേലും കുഴപ്പം ഉണ്ടാക്കിയോ….അതോ അവക്ക് വേറെ ലൈൻ ഉണ്ടോ…..ഒണ്ടേ പോട്ടെടാ…. നമുക്ക് വേറെ നോക്കാം. ലോകത്ത് അവള് മാത്രമൊന്നും അല്ലല്ലോ പെണ്ണ്….ചേച്ചി എന്നെ സന്ത്വനിപ്പിക്കാൻ പറഞ്ഞുകൊണ്ട് എന്റെ തോളിൽ കൈ വെച്ചു.
അതൊന്നുമല്ല….ആ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ ചാടിയെണീറ്റു.
പിന്നെ?????രണ്ടുപേരും ഒന്നിച്ചാണ് ചോദിച്ചത്.
അവളില്ലേ….. ആ പന്ന….പൂ…..റോസ്മേരി…..അവളെ ഞാൻ കൊല്ലും. ഞാൻ നിന്നലറി.
ആര്????
ആ റോസ്‌മേരി…..
ഓ നിന്റെ പഴേ കുറ്റി….. അച്ചു അതിന്റിടക്ക് താളം വിട്ടു.
കുറ്റി നിന്റെ……എനിക്ക് ആകെ ചൊറിഞ്ഞു വന്നു. ഞാൻ കൈ ചൂണ്ടിക്കൊണ്ട് അവളുടെ നേരെ ചാടി. പക്ഷേ അവള് മറിക്കളഞ്ഞു.
ആ ചൂടാവാതെ കാര്യം പറ കുട്ടാ…..ചേച്ചി രംഗം ഒന്നു തണുപ്പിക്കാൻ നോക്കി.ഞാൻ കുറേനേരം കൂടി നിന്ന് റോസിനെ തെറി വിളിച്ചിട്ട് പതുക്കെ അടങ്ങി. അവളുമാർ രണ്ടും എന്റെ ഇരുവശവും വന്നിരുന്നു. എന്നിട്ട് കാര്യം പറയിപ്പിച്ചു. പറയുമ്പോഴും എന്റെ ശബ്ദത്തിൽ മൊത്തം റോസിനോടുള്ള അമർഷം ആയിരുന്നു. ഇടക്ക് അവളേം അവൾടെ തന്തേനേം കൊറേ തെറിയും പറഞ്ഞു.കാര്യം കേട്ടു കഴിഞ്ഞതും പറയണ്ടരുന്നു എന്ന നിലയിലായി ഞാൻ. രണ്ടെണ്ണവും കൂടി കൊലച്ചിരി.
ഇതുപോലൊരു മണ്ടൻ…..അച്ചു എന്റെ മോന്തക്ക് തട്ടി.
അമ്മായിയമ്മക്ക് പ്രാണവേദന…. മരുമകൾക്ക് വീണ വായന….
കൊറേനേരം കൊലച്ചിരി ചിരിച്ചിട്ട് രണ്ടും നിർത്തി. ഞാൻ കലിപ്പിൽ രണ്ടിന്റേം മുഖത്തോട്ട് മാറിമാറി നോക്കി.
കൂടുതൽ കണ്ണുരുട്ടണ്ട. ഇതുപോലൊരു മണ്ടൻ….ടാ പൊട്ടാ അവളോട് അതേ നാണയത്തിൽ മറുപടി കൊടുക്കാതെ ഇവിടെ വന്നിരുന്നു പല്ലിറുമുന്നു. നാണമില്ലല്ലോ ആണാന്നു പറഞ്ഞു നടക്കുന്നു…..ചേച്ചി.
നമ്മുടെ മുതുകത്തോട്ട് കേറമ്പോ മാത്രേയുള്ളൂ ഈ ആവേശമൊക്കെ… മണ്ടൻ…..പേടിച്ചുതൂറി….. അച്ചു എന്നെ കൊന്നു കൊലവിളിച്ചു എന്നു വേണമെങ്കിൽ പറയാം.
എന്തായാലും പിറ്റേന്ന് കൊറേ കടുത്ത തീരുമാനങ്ങളോടെയാണ് ഞാൻ ക്ലാസ്സിലെത്തിയത്. ചെന്നതെ കണ്ടു. മൂന്നെണ്ണവും ഉണ്ട് ബെഞ്ചിൽ. റോസ് നടുക്കിരുന്നു പറയുന്ന ഏതോ ഊള കോമഡികെട്ടു രണ്ടെണ്ണവും ആർത്തു ചിരിക്കുന്നു. നാണമില്ലേ ഈ കുണ്ണക്ക് ആ പൂറി പറയുന്ന ഊമ്പിയ ഡയലോഗ് കേട്ട് കിളിക്കാൻ….. വിശാലിനെ മനസ്സിൽ ഒരായിരം തെറി പറഞ്ഞുകൊണ്ടാണ് ഞാൻ കയറിയത്. ഞാൻ ചെല്ലുന്നത് കണ്ടതെ മൂന്നും സംസാരം നിർത്തി ഡീസന്റായി. ഞാൻ അടുത്തെത്തിയതും വിശാൽ ഒഴിഞ്ഞു തന്നു. ഞാൻ നടുക്കേക്കു കേറി. ബാഗ് ഡെസ്കിലേക്ക് വെച്ചു. ക്ലാസിൽ മൊത്തം കടുത്ത നിശബ്ദത. ഇന്നലത്തെത്തിന്റെ ബാക്കി കേൾക്കാനുള്ള ആകാംഷ.
ആ ചേട്ടൻ വന്നോ….എന്നാ ചേട്ടാ ഇത്ര താമസിച്ചത്???? റോസ്‌മേരി തുടങ്ങി. ക്ലാസിൽ ഒരു കുഞ്ഞു ചിരി ഉയർന്നു.
എന്റെ തുണി പോലും തേക്കാതെ എങ്ങോട്ടാടി നീ ഒരുങ്ങിക്കെട്ടി ഇറങ്ങിയത്???? നിന്റപ്പൻ ഫ്രാൻസിസ് വരുമാരുന്നോ എനിക്ക് ചോറ് വിളമ്പിത്തരൻ…..അതോ കുഴിയിൽ കിടക്കുന്ന നിന്റെ വല്യപ്പൻ കറിയാച്ചന് വരുവരുന്നോ….???? തലേ ദിവസത്തെ കലി കൂടെകൂട്ടി ഞാനൊരു അമറൻ കാച്ചങ്ങു കാച്ചി.
അവളെന്നല്ല ആരും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനൊരു ഉത്തരം. ഇപ്പൊ ശെരിക്കും പ്ലിങ്ങിയത് അവളായിരുന്നു. ഒരു പകപ്പ് ആ മുഖത്തുണ്ടായി.
കൊച്ചിന് പാലുപോലും കൊടുക്കാതെ അവള് ഇറങ്ങിയേക്കുന്നു…. ഇനി മേലാൽ പണി തീർക്കാതെ വീട്ടിന്ന് ഇറങ്ങിയാൽ എന്റെ സ്വഭാവം മാറും കേട്ടോടി…..ഞാൻ നല്ല ദേഷ്യഭാവത്തിൽ തന്നെ ഒന്നുകൂടി വിട്ടു.
ക്ലാസ്സിൽ മൊത്തത്തിൽ കൂട്ടച്ചിരിയും ഡെസ്കിൽ അടിയും യേവൻ പുലിയാണ് കേട്ടോ എന്നൊക്കെയുള്ള ഡയലോഗുകളും. റോസ്‌മേരി മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് എന്ന ഭാവത്തിലായി. മൊത്തത്തിൽ വിളറി വെളുത്ത്…. ഹോ ആ ഭാവമൊന്നു കാണേണ്ടതായിരുന്നു. ക മ്പി കു ട്ടന്‍.നെ റ്റ് ഞാൻ ശ്രീയെനോക്കി. കുടു കുടെ ചിരിക്കുന്നു. ആദ്യമായിട്ടാണ് എന്റെ ഒരു വാക്കിന് അവൾ ഏതെങ്കിലും വിധത്തിൽ ഒന്നു റെസ്പോണ്ട് ചെയ്യുന്നത്. ശെരിക്കും ഒരു രാജാവിനെപ്പോലെ ഞാൻ സീറ്റിലേക്ക് ഇരുന്നു. അതും അവളെ തൊട്ടുരുമ്മി. അവൾ ഒന്നു ഞെട്ടിയത് ഞാൻ അറിഞ്ഞു.
മച്ചാനെ….ഇയ്യാള് വേറെ ലെവലാല്ലേ…. വിശാൽ.
ഞാൻ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഒരു ചിരി ചിരിച്ചു.
ആ പിന്നെ വാ….എനിക്കൊന്നു കെട്ടിപ്പിടിച്ചിരിക്കണം. ഞാൻ റോസ്‌മേരിയെ നോക്കി കൈ വിടർത്തിയതും അവൾ ഞെട്ടി പിന്നോട്ടാഞ്ഞതും ശ്രീ ഒരു അലർച്ചയോടെ ബെഞ്ചിൽ നിന്നു താഴെ പോയതും ഒന്നിച്ചു കഴിഞ്ഞു.
ശ്രീ വീണോ എന്നൊന്നും ഞാൻ നോക്കിയില്ല. എന്റെ കണ്ണുകൾ ചാടിയെണീറ്റ റോസിന്റെ മുഖതായിരുന്നു. ചെകുത്താൻ കുരിശു കണ്ട ഭാവം. എന്നെ തുറിച്ചു നോക്കി നിക്കുന്നു. എനിക്ക് ചിരി വന്നു. പെട്ടന്ന് സാർ വന്നു. എല്ലാരും പെട്ടന്ന് ഡീസന്റായി. ഞാൻ റോസിനോട് ഒന്ന് ചേർന്നിരിക്കാൻ നോക്കി. പക്ഷേ അവൾ അപ്പോൾ കൂടുതൽ ശ്രീയോട് ഒട്ടി. ഒരു കാര്യം ഉറപ്പാണ്. ഒരു വക അവൾ അന്ന് ആ ക്ലാസ്സിൽ ശ്രദ്ധിച്ചിട്ടില്ല. അതിന് ഞാൻ സമ്മതിച്ചില്ല എന്നതാണ് ശെരി.
മച്ചാനെ അവളെ ഇനി വിട്ടേക്കടാ….. പേടിച്ചിരിക്കുവാ പാവം. ഞാൻ അവളെ ഇരിക്കാൻ സമ്മതിക്കാത്തത് കണ്ട വിശാൽ പതിയെ ചെവിയിൽ പറഞ്ഞു.
ശെരിയാണെന്നെനിക്കും തോന്നി. ഇനിയും ഞാൻ എന്തേലും പറഞ്ഞാൽ മിക്കവാറും പെണ്ണിന്ന് കാറിക്കൂവി ഇവിടം പൊളിക്കും. എന്തോ ഒന്ന് ഞെട്ടിക്കണമെന്നെ ഉണ്ടായിരുന്നുള്ളു.
അതെന്തായാലും നടന്നു.ഇനിയിപ്പോ എന്ത് ചെയ്താൽ എന്നാ….പിന്നെ ഞാൻ ഡീസന്റായി. റോസ് ഇടക്കിടക്ക് എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്തത് പ്ലാൻ ചെയ്യുവാനോ എന്ന സംശയം ആയിരിക്കണം. അത് കാണുംതോറും എന്റെ സന്തോഷം ഇരട്ടിച്ചു വന്നു…..
അന്ന് മുതൽ അതികം പ്രശ്നങ്ങൾ ഇല്ലാതെ ക്ലാസ്സ് മുന്നോട്ടു പോയി. ഒരു മാസം കഴിഞ്ഞു. ശ്രീ ഇപ്പോൾ ഇടക്കൊക്കെ എന്നോട് മറുപടി പറയാറുണ്ട്. അതും ഒരുമാതിരി മൊട്ടുസൂചി നിലത്തു വീഴുന്ന ഒച്ചയിലെ പറയൂ. എന്നോട് മാത്രമല്ല എല്ലാരോടും അവൾ അങ്ങനാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അന്നവൾ ക്ലാസ്സിൽ ഭയങ്കര സന്തോഷവതിയായി കാണപ്പെട്ടു. ക്ലാസ് തീർന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഞങ്ങൾ. റോസും വിശാലും ഉണ്ട് കൂടെ.ഇപ്പൊ റോസിനും എന്നോട് ഒരു പ്രശ്നം ഉള്ളതായി തോന്നുന്നില്ല. ഞങ്ങൾ നാലുപേരും ഒരു ഗ്യാങ് പോലെയാണ് ക്ലാസിൽ. ശ്രീ മാത്രമാണ് അൽപ്പം പാവം. ആരോടും അടുക്കില്ല. കാരണമില്ലാതെ മിണ്ടില്ല. പക്ഷേ ഒന്നു ഞാൻ കണ്ടുപിടിച്ചു…..എന്ത് നടന്നാലും അവൾ അത് കുറിച്ചുവെക്കും. ഒരു ഡയറി പോലെ…..രണ്ടും കൽപ്പിച്ചു ഞാൻ അവളോട് വേറെ ലൈൻ ഉണ്ടൊന്നു ചോദിക്കാൻ തീരുമാനിച്ചു. ഇത്ര നാളായിട്ടും അതൊന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആരോടും പറയാതെ എന്റെ ഉള്ളിലെ സ്നേഹം ഉള്ളിലൊതുക്കി നടക്കുവാരുന്നു ഞാൻ.
ക്ലാസ്സിൽ നിന്നിറങ്ങിയതും ഞാൻ നൈസയിട്ടു അവളെ ഒന്നു തോണ്ടി. അവൾ ഞെട്ടി ചുറ്റും നോക്കി. കാരണം അന്നെന്നെ തല്ലിയ ആ കുണ്ണ ഇപ്പഴും അവളുടെ പുറകെ നടപ്പുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അവൾക്കാണെങ്കിൽ അവനെ കാണുന്നത് പോലും പേടിയാണ് എന്നെനിക്ക് അറിയാം. കുറെ ദിവസങ്ങളായി അവൾ അവനെ പേടിച്ചു ഒഴിഞ്ഞുമാറി നടക്കുന്നത് ഞാൻ കാണുന്നു.
അതേയ്….ഞാൻ പതിയെ വിളിച്ചു
അവൾ ചുറ്റും നോക്കിയിട്ട് എന്നെ എന്താ എന്ന അർഥത്തിൽ ഒന്നു നോക്കി.
അത്….പിന്നെ ……വേറെ…..വേറെ ലൈനൊണ്ടോ…..????ഞാൻ ധൈര്യം സംഭരിച്ച് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
പശ്ചാത്തലത്തിൽ ഒരു പൊട്ടിചിരി…..ഞാൻ നോക്കിയപ്പോൾ വിശാൽ. റോസ് അവിടെങ്ങുമില്ല.
എനിക്കറിയാമായിരുന്നു മോനെ…..കുറെ നാളായി ഞാൻ നിന്റെ പരുങ്ങല് കാണുന്നു….
ഞാൻ അവളെ നോക്കി. അവൾ പോകാനുള്ള ശ്രമം.
ശ്രീ….ഒന്നു പറഞ്ഞിട്ട് പോ….ഞാൻ കെഞ്ചി.
അവൾ കേട്ട ഭാവം നടിക്കാതെ പോകാൻ നോക്കി.
പറഞ്ഞിട്ട് പോ പ്ലീസ്….ഞാൻ ചാടി അവളുടെ കയ്യിൽ പിടിച്ചു. നല്ല ചൂട്. ഒറ്റ നിമിഷം…. ഒരു അലർച്ച ഞാൻ കേട്ടു.പൊട്ടിവീണപോലെ ആ സീനിയർ നാറിയും നാലഞ്ചു കൂട്ടുകാരും.!!!!!
അറിയാതെ ഞാൻ കൈ വിട്ടു.
കഴുവേറിടെ മോനെ….നീ എന്റെ പെണ്ണിന്റെ കയ്യിൽ കേറി പിടിക്കുവോടാ….. അവന്റെ അലർച്ച. കൂട്ടത്തിൽ അന്നത്തെപ്പോലെ കോളറിൽ ശക്തിയായി ഒരു കുത്തിപ്പിടുത്തവും. പോയിക്കൊണ്ടിരുന്ന പിള്ളേര് മൊത്തം ചുറ്റും കൂടി. നടുക്ക് ഞങ്ങൾ.
പട്ടി പൂറി മോനെ…..നിന്നോട് ഞാൻ പറഞ്ഞതല്ലേടാ അവളെ ആരും നോക്കരുതെന്ന്…..എന്നിട്ട് നീ….?????അവൻ നിന്നാലറിക്കൊണ്ടു എന്നെ പിടിച്ചുലച്ചു.
ചോദിക്കാൻ നീയാരാ?????എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചത് മാത്രം ഓർമയുണ്ട്. എന്തോ പറന്നു വരുന്നത് ഞാൻ കണ്ടു. എന്റെ തലയിൽ ഒരു ഇടിവെട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. മഴപെയ്യുംപോലെ എന്തോ എന്റെ മുഖത്തേക്ക് ഒളിച്ചിറങ്ങിയത് ഞാനറിഞ്ഞു. അതെന്റെ സ്വന്തം ചോരയാണെന്നു മനസിലായപ്പോഴേക്കും എന്റെ ബോധം മറയുകയായിരുന്നു…. തല പൊത്തിപ്പിടിച്ചു ഞാൻ നിലത്തേക്ക് വീണു. ശ്രീയുടെയും വിശാലിന്റെയും ഒരു നിലവിളിയാണ് അബോധവസ്ഥയിലേക്ക് പോകുമ്പോ ഞാൻ അവസാനമായി കേട്ടത്. പിന്നൊന്നും എനിക്ക് ഓർമയില്ല….
നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം തുടരും….തിരക്ക് മൂലം എഴുതാൻ സാധിക്കാത്തത് മാന്യ വായനക്കാർ ക്ഷമിക്കുമെന്നും കഥ മോശമാണെങ്കിൽ കൂടി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള വിശ്വാസത്തോടെ
സ്നേഹപൂർവ്വം നിങ്ങളുടെ
62cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 4