വിവാഹം മാറ്റുക 3

നിങ്ങൾ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി… ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്തരത്തിൽ ഒരു സപ്പോർട്ട് കിട്ടും എന്ന്…. എല്ലാംവർക്കും ഒരിക്കൽ കൂടി നന്ദി…
പ്രണയ കഥകളെ സ്നേഹിക്കുന്ന ഒരുപാട്പേർ ഇവിടെ ഉണ്ട്.. അവർക്കു വേണ്ടി ഉള്ള കഥയാണ് ഇത്.. എന്നാലും രമിത പോലെ അവസാനിപ്പിക്കില്ല…എന്നുവെച്ചു കഥയിൽ ആവശ്യം ഇല്ലാതെ കമ്പി ആഡ് ചെയ്യാൻ വേണ്ടി മാത്രം കഥയെ വളച്ചോടിക്കാൻ ഞാൻ ഒരുക്കം അല്ല…. കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർ ഈ കഥ വായിക്കണം എന്നില്ല…❤️❤️❤️

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ❤️🥰❤️

….

..

തുടരുന്നു ⚡️

.

“എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താ അമ്മു കാര്യം… പറഞ്ഞോ”
“ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……”

“ഓ അത്ര വലിയ കാര്യം ആണോ….?”

“അതെ… നാളെ നേരിട്ട് പറയാം ”

“ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ”

“മ്മ് ”

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി… അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം… എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു…. നാളത്തെ ദിവസ്സത്തിനായി….. … .

.. ഞാൻ രാവിലെ തന്നെ എണിറ്റു.. ആദ്യം നോക്കിയത് വാട്സ്ആപ്പ് ആണ്… അതിൽ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു…

“ഹായ്….. ഗുഡ് മോർണിംഗ് ” . .

“ഇന്ന് ലഞ്ച് ടൈം കഴിഞ്ഞു ലൈബ്രറി വരണം.. ഞാൻ അവിടെ കാണും… ബാക്കി നേരിട്ട് പറയാം “
എന്നായിരുന്നു അവൾ അയച്ച മെസ്സേജ്….. എനിക്കു അത് കണ്ടപ്പോൾ വലിയ സന്തോഷം ആയി……ഞാൻ പെട്ടന്ന് എണിറ്റു രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു.. താഴേക്കു പോയി.. ഇന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. തഴപ്പോയി അമ്മമാർക്കും ഉമ്മയും കൊടുത്തു… മണിക്കുട്ടിയെയും പൊക്കി ഫുഡ്‌ കഴിക്കാൻ ഇരുന്നു …

ഫുഡ്‌ കഴിച്ചു പോകാൻ ഇറങ്ങി.. മണിക്കുട്ടിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു.. ഞാൻ അവളോട്‌ ആദ്യമായി മറച്ചു വച്ച കാര്യം ആര്യ ആയിരുന്നു…. എന്നാൽ ഇന്ന് എല്ലാം സെറ്റ് ആയിട്ട് അവളോട്‌ പറയണം എന്ന് ഞാൻ തീരുമാനിച്ചു… ഞാൻ ഇന്ന് കാർ ആണ് എടുത്തത്… നേരെ കോളേജിൽ പോയി… കാറിൽ നല്ല റൊമാന്റിക് പാട്ടൊക്കെ ഇട്ടാണ് ഞാൻ പോയത്.. ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ നന്നായി എൻജോയ് ചെയ്തു..

ഞാൻ ആദ്യം ഒരു ജുവാലറിയിൽ കയറി ഒരു കല്ലുവച്ച സ്വർണ മോതിരം വാങ്ങി…. ഞാൻ അതിൽ നോക്കി നല്ല ഭംഗി… ഇന്ന് അവളെ ഇത് അണിയിച്ചു വേണം ജീവിതത്തിലോട്ടു സ്വാഗതം ചെയ്യാൻ എന്ന് ഞാൻ ഉറപ്പിച്ചു…. ഞാൻ അവിടന്ന് നേരെ കോളേജിൽ കാർ കൊണ്ട് കയറ്റി… കാർ പാർക്ക്‌ ചെയ്തു നിന്നപ്പോൾ എന്നെ നോക്കി അച്ചു അവിടെ ഉണ്ടായിരുന്നു..

ഞാൻ അവളെയും കൂട്ടി ക്ലാസ് ലക്ഷ്യം ആക്കി നടന്നു.. അവൾ എന്റെ കയ്യിൽ തൂങ്ങി വന്നു… ഞാൻ നേരെ ക്ലാസ്സിൽ പോയി… അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു.. എനിക്കു ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല എത്രയും പെട്ടന്ന് ഉച്ച ആയാൽ മതിയായിരുന്നു എന്നാണ് ചിന്ത.. അങ്ങനെ അന്നത്തെ ക്ലാസ്സ്‌ തുടങ്ങി..
ആര്യ ആയിരുന്നു ആദ്യം.. അവൾ ക്ലാസ്സിൽ വന്നു.. എന്റെ പോന്നു മോനെ ദേവതകൾ തോൽക്കുന്ന സൗന്ദര്യം… ഞാൻ കണ്ണ് മിഴിച്ചു പോയി.. ഒരു നീല കളർ സാരി ഉടത്തു.. കണ്ണുകൾ എല്ലാം നന്നായി എഴുതി.. നെറ്റിയിൽ ഒരു കൊച്ചു പൊട്ടും.. അതിനു മുകളിൽ ഒരു ചന്ദന കുറിയും.. കാതിൽ ഒരു ജിമിക്കിയും… മുടിയിൽ മുല്ലപ്പൂവും ചൂടി അവൾ വന്നു.. ദൈവമെ കണ്ണെടുക്കാൻ തോന്നിയില്ല… ഞാൻ അവളെ തന്നെ നോക്കിയിരുന്നു.. എന്താണ് ഇത് ഞാൻ സ്വർഗത്തിൽ ആണോ എന്ന് ചിന്തിച്ചു..
ഞാൻ വായുംപൊളിച്ചു നോക്കി ഇരുന്നു.. അവൾ അതു കണ്ടു ചെറിയ നാണം ഒക്കെ വന്നു… അത് കണ്ടപ്പോൾ ഞാൻ നോട്ടം മാറ്റി… എനിക്ക് വല്ലാത്ത പറവേഷം വരാൻ തുടങ്ങി….

അന്ന് എനിക്കു ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ഞാൻ അവളുടെ വശ്യതയിൽ ലയിച്ചു പോയിരുന്നു.. അവളും ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുക ആയിരുന്നു… ഇടയ്ക്കു ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ കോർക്കും.. എന്നാൽ ചിരിച്ചിട്ട് പെട്ടന്ന് തന്നെ നോട്ടം മാറ്റും….

അങ്ങനെ ആ ഹൗർ കഴിയുന്നവരെ ഞാൻ എന്തോ വീർപ്പുമുട്ടൽ പോലെ തോന്നി… ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ അവൾ എന്നെ ഒന്നു നോക്കി ചിരിച്ചു… ഞാൻ ആണേൽ കിളി എല്ലാം പോയ അവസ്ഥ…..

എനിക്ക് അന്ന് വലിയ വീർപ്പുമുട്ടൽ ആയിരുന്നു.. എങ്ങനെ എങ്കിലും ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞാൽ മതി എന്നാണ് എന്റെ ആഗ്രഹം…. അങ്ങനെ അടുത്ത ഹൗർ കഴിഞ്ഞു ലഞ്ച് ടൈം ആയി… ഞാൻ അച്ചുനെ വിളിച്ചു ക്യാന്റീനിൽ പോകാൻ വരാൻ പറഞ്ഞു.. അവൾ ബാഗ് എന്റെൽ തന്നിട്ട് ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.. ഞാൻ നേരെ ക്യാന്റീനിൽ പോയി അവൾക്കായി കാത്തിരുന്നു.. എന്നാൽ എന്റെ മനസ്സ് മുഴുവൻ ആര്യ ആയിരുന്നു.. അവൾ ഇന്ന് എന്റേത് ആകും എന്ന് എനിക്കു ഉറപ്പായി..

അവൾ ഇന്ന് എനിക്കു വേണ്ടി ആണ് ഇങ്ങനെ ഒരുങ്ങി വന്നത് എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവിടെ ടേബിളിൽ ഇരുന്നു ആലോചിച്ചു കൊണ്ടിരുന്നു….. .. . .. . … . .. .

ഞാൻ അച്ചുവിനെ നോക്കി അങ്ങനെ ഇരുന്നു.. കുറെ നേരം ആയിട്ടും അവളെ കണ്ടില്ല.. ഞാൻ അക്ഷമാനായി അവിടെ ഇരുന്നു… എന്നാൽ അവളെ കണ്ടില്ല.. ഞാൻ നോക്കി ഇരുന്നു..

നോക്കുമ്പോൾ ഗോപിക ഓടിപിടിച്ചു വരുന്നു..ഇവൾ എന്റിനാണ് ഇങ്ങനെ ഓടിപിടിച്ചു വരുന്നേ എന്ന് ഞാൻ ആലോചിച്ചു…. അവൾ ഓടി എന്റെ അടുത്ത് വന്നു… അവൾ നന്നായി കിതച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ നോക്കി എണിറ്റു.. അവൾ എന്നെ ചാരി കിതാപ്പ് മാറ്റി…
“എന്താ.. ഗോപികേ… നീ എന്തിനാ ഇങ്ങനെ ഓടി പിടിച്ചു വരുന്നേ.. എന്തുപറ്റി ” . .അവൾ കിതാപ്പ് മാറി അവിടെ ഇരുന്ന വെള്ളം എടുത്തു കുടിച്ചു..

“ചേട്ടാ… അത്… അശ്വതി ക്ലാസ്സിൽ വന്നിരുന്നു കരയുന്നു.. ”

” എന്താ…”

ഞാൻ കേട്ടത് വിശ്വാസിക്കാൻ ആകാതെ ചോദിച്ചു.. അവൾ എന്തിനാ ഇപ്പോൾ കരയുന്നെ എന്ന് എനിക്കു തോന്നി….

“എടി അവൾ എന്തിനാ ഇപ്പോൾ ഇങ്ങനെ കിടന്നു കരയുന്നെ… നേരത്തെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ ”

“അറിയില്ല ചേട്ടാ… അവൾ വല്ലാതെ കരയുന്നു… ചേട്ടൻ ഒന്നു വാ.. ചേട്ടൻ വന്നാൽ അവൾ പറയും ”

ഞാൻ കേട്ട ഉടനെ ക്ലാസ്സിലോട്ടു ഓടി… നേരെ സ്റ്റെപ് ഒക്കെ ചാടി കയറി ഞാൻ ക്ലാസ്സ്‌ ലക്ഷ്യം ആക്കി പോയി.. പുറകെ ഗോപികയും ഉണ്ടായിരുന്നു.. ഞാൻ നേരെ ക്ലാസ്സിൽ കയറിയപ്പോൾ അവൾ അവൾ അവിടെ ചെയറിൽ ഇരുന്നു കരയുന്നു… ക്ലാസ്സിലെ എല്ലാരും അവളെ നോക്കി വല്ലാതെ നിൽക്കുന്നു….. ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു…

“മോളെ അച്ചു ”

അവൾ ഒന്നു നോക്കി അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി… അവളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കവിളിൽ വിരലിന്റെ പാടും ഉണ്ട്.. ഞാൻ ആകെ വല്ലാതെ ആയി… അവൾ ചേട്ടാ എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… എനിക്കു എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല… ഞാൻ അവളെ ചേർത്ത് പിടിച്ചു ആശ്വാസിപ്പിച്ചു.. അവൾ എന്നെ പിടിച്ചു എങ്ങി എങ്ങി കരഞ്ഞു..

എന്നാൽ എനിക്കു അവളുടെ മുഖം കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്…. എനിക്കു അവളുടെ മുഖം ഇങ്ങനെ ആകിയവനെ കിട്ടണം ആയിരുന്നു.. അവൾ കരച്ചിൽ തന്നെ തുടർന്നു.. എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഞാൻ അവളെ അടർത്തു മാറ്റി.. അവളോട് നടന്നത് എന്താന്ന് ചോദിച്ചു…….

////////////////////////🔥/////////🔥////////////////////////

(അച്ചുവിന്റെ ഭാഗത്തു നിന്നു )

ഞാൻ ചേട്ടൻ പറഞ്ഞതനുസരിച്ചു കാന്റീൻ വരാൻ അങ്ങോട്ട്‌ വരുക ആയിരുന്നു.. ടോയ്ലറ്റ് കഴിഞ്ഞതും രണ്ടു പയ്യൻ മാർ എന്റെ മുന്നിൽ കയറി നിന്നു.. എനിക്കു ആകെ പേടി ആയി….. ഞാൻ നോക്കിയപ്പോ അവർ എനിക്കു വഴിമാറഞ്ഞു നിന്നു.. അത് ആണേൽ ഒഴിഞ്ഞ ക്ലാസ്സ്‌ ആയിരുന്നു.. അവിടെ വേറെ ആരും തന്നെ ഇല്ലായിരുന്നു…. ആളെ കണ്ടപ്പോൾ എനിക്കു മനസ്സിലായി അരവിന്ദ്.. ഇവിടെ M.COM 2nd ഇയർ പഠിക്കുന്നവൻ ആണ്.. കുറേനാൾ ആയിട്ട് എന്റെ പുറകെ ആണ്..
“അശ്വതി ഒന്നു നിന്നെ എനിക്കു സംസാരിക്കണം…”

“എനിക്കു ഒന്നും സംസാരിക്കേണ്ട….. വഴിയിൽ നിന്നു മാറു.. എനിക്കു പോകണം.”

ഞാൻ അതും പറഞ്ഞു പോകാൻ ഒരുങ്ങിയത് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.. ഞാൻ കൈവിടുവിക്കാൻ ശ്രെമിച്ചു എങ്കിലിം പറ്റിയില്ല.. അവൻ ഇറുക്കി പിടിച്ചു..

“കൈ വിടു എനിക്കു പോകണം ”

“എനിക്കു പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി… ”

അവൻ എന്നെ നോക്കി പറഞ്ഞു… ഞാൻ ആകെ പേടിച്ചു വല്ലാതെ ആയി..

“അശ്വതി ഞാൻ ഒരുപാട് നാൾ ആയി നിന്റെ പുറകെ നടക്കുന്നു.. എനിക്കു നിന്നെ ഇഷ്ടം ആണ്… നീ എന്താ അത് മനസ്സിലാക്കാതെ ”

“എനിക്കു നിന്നെ ഇഷ്ടം അല്ല…. ഇഷ്ടം ആകുകയും ഇല്ല.. അനാവശ്യമായി ഒരു പെണ്ണിന്റ കയ്യിൽ പിടിക്കുന്ന നീ ആണു പോലും അല്ല.. ”

ഞാൻ അത് പറഞ്ഞു കൈ വിടുവിച്ചു… ഞാൻ അവനെ നോക്കി.. അവൻ എന്നെയും

“ഓ നമ്മൾ ഒക്കെ തൊട്ടാൽ കുറ്റം… നീ എന്താ നിന്റെ മറ്റവൻ വരുണിന് മാത്രമേ കിടന്നു കൊടുക്കു.. നമുക്ക് ഒന്നും തരില്ലേ ”

അവൻ വൃത്തികെട്ട നാക്കിൽ നിന്നു ചേട്ടനെയും എന്നെയും പറ്റി പറഞ്ഞപ്പോൾ എനിക്കു ദേഷ്യം വന്നു..

” അനാവശ്യം പറയരുത്….. ”

ഞാൻ അവന്റ നേരെ അടിക്കാൻ കൈ ഓങ്ങി.. അവൻ എന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് അവൻ എന്റെ മുഖത്തു അടിച്ചു… അടികൊണ്ട ഞാൻ നേരെ ചുമരിൽ പോയി ഇടിച്ചു.. ചുമരിൽ കൊണ്ട് എന്റെ ചുണ്ട് മുറിഞ്ഞു… ഞാൻ പിന്നെ അവിടന്ന് കരഞ്ഞു കൊണ്ട് ഓടി ക്ലാസ്സിൽ വന്നിരുന്നു

/////🔥////🔥///////////🔥///////////////🔥//////////

(ബാക്ക് ടു വരുൺ )

അച്ചു പറയുന്ന കേട്ടപ്പോൾ എനിക്കു എന്റെ നിയന്ത്രണം വിട്ടു. വല്ലാതെ ആയി.. അവളുടെ മുഖം നോക്കുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.. ഞാൻ അവളുടെ കയ്യും പിടിച്ചു പുറത്തോട്ടു പോയി.. കാര്യം മനസ്സിലായ അവൾ എന്റെ കൈ വിടുവിക്കാനും ഒക്കെ നോക്കി.. എന്നാൽ ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ അവൾ പേടിച്ചു പോയി.. മിണ്ടാതെ എന്റെ കൂടെ തന്നെ വന്നു… ഞാൻ ദേഷ്യം കൊണ്ട് വല്ലാത്ത അവസ്ഥയിലും…
എന്നിൽ നിന്നു എന്റെ കണ്ട്രോൾ നഷ്ടമാകുന്നത് ഞാൻ അറിഞ്ഞു. ഞാൻ അവളെയും കൊണ്ട് നേരെ അവന്റ ക്ലാസ്സിൽ ചെന്ന് കേറി.. അവിടെ കുറച്ചു പയ്യന്മാരും കുറച്ചു പെൺകുട്ടികളും മാത്രം ഉണ്ടായിരുന്നു.. അതിൽ ആരാണ് ആളെന്നു എനിക്കു അറിയില്ലായിരുന്നു..

ഞങ്ങളെ ക്ലാസ്സിൽ കണ്ടതും അവർ എല്ലാം നോക്കി… ജൂനിയർസ് സീനിയർസിന്റെ ക്ലാസ്സിൽ കയറിയ സംഭവം ആണ്…. അതിൽ ഒരുത്തൻ ഞങ്ങളുടെ മുന്നിൽ വന്നു..

“നിനക്കൊക്കെ എന്താടാ ഞങ്ങളുടെ ക്ലാസ്സിൽ കാര്യം… ഇറങ്ങേടാ പുറത്തു.. ”

അവൻ അതും പറഞ്ഞു ചൂടായി.. ദേഷ്യത്തിൽ നിൽക്കുന്ന എനിക്കു അത് കേട്ടപ്പോൾ പിന്നെയും ദേഷ്യം കൂടി… ഞാൻ അവനെ കാത്തുന്ന കണ്ണുകളും ആയി നോക്കി.. അവൻ എന്റെ മുഖം കണ്ടു ഒന്നു ചെറുതായി ഒന്നു പേടിച്ചു പിന്നോട്ട് പോയി.. ഞാൻ അവന്റെ കോളറിൽ പിടിച്ചു തൂക്കി…

“നീ ആണോടാ അരവിന്ദ്…. ആണോടാ ”

ഞാൻ അവനെ പിടിച്ചു അലറി… അവൻ ഒന്നു പേടിച്ചു പോയി.. അവൻ വല്ലാതെ ആയിട്ടുണ്ട്.. എന്റെ മട്ടും ഭാവവും എല്ലാം കണ്ടു ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം പേടിച്ചു.. അപ്പോൾ പുറകിലെ ചെയറിൽ നിന്നു ഒരുത്തൻ ഇറങ്ങി എന്റെ അടുത്ത് വന്നു… ഞാൻ മറ്റവനെ ആങ്ങോട്ട് മാറ്റി വിട്ടു

”ഞാൻ ആണെടാ അരവിന്ദ്… എന്താടാ.. നീ ഒക്കെ ക്ലാസ്സിൽ കയറി ഷോ കാണിക്കുന്നോ.. ”

അവൻ എന്നോട് ചോദിച്ചു..എനിക്കു നന്നായി ദേഷ്യം വന്നു.. എന്നാലും ഞാൻ ഇപ്പോൾ എന്തേലും ചെയ്താൽ അവൻ തീരും.. കാരണം എനിക്ക് അത്ര ദേഷ്യം ഉണ്ടായിരുന്നു…

“നീ ആണോടാ ഇവളുടെ ദേഹത്തു തൊട്ടത്…”

“അതെ.. ഞാൻ തന്നയ അതിനു നിനക്ക് എന്ത്.. വേണം.. എന്താ നിനക്ക് മാത്രമേ അവളെ തൊടാൻ പാടുള്ളു… ഞങ്ങക്ക് ഒന്നു തൊടാൻ പറ്റില്ലേ… വേണമെങ്കിൽ ഇനിയും തോടും…. കാണാനോ…”

അവൻ അതും പറഞ്ഞു എന്നെ നോക്കി എന്നിട്ട് എന്റെ അടുത്ത് നിൽക്കുന്ന അച്ചുവിനെ തൊടാൻ കൈ നീട്ടി.. എന്റെ എല്ലാ കണ്ട്രോളും നഷ്ടം ആയി… അവൻ കൈ നീട്ടിയത് മാത്രമേ അവനു ഓർമ്മയുള്ളു.. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചു… എന്നിട്ടു വലതു കൈ കൊണ്ട് അവന്റ കയ്യിൽ അഞ്ചാടിച്ചു…. എല്ലുപൊട്ടുന്ന സൗണ്ട് അവിടെ കേട്ടു.. കൂടാതെ അവന്റെ നിലവിളിയും.. കൂടി നിന്നവർ എല്ലാരും പേടിച്ചു… അച്ചു ആ സൗണ്ട് കേട്ടു ഞെട്ടി വിറച്ചു….. എല്ലാരും നിശബ്ധം.. അവന്റ കരച്ചിൽ മാത്രം അവിടെ കേൾക്കാം..
എന്നാലും ഞാൻ അടങ്ങിയില്ല… കൈ പിടിച്ചു നിന്ന അവനെ മുക്ക് നോക്കി ഒരണ്ണം കൊടുത്തു… അവന്റ മുക്കിൽ നിന്നും ധാര ധാരയായി ബ്ലഡ്‌ വരാൻ തുടങ്ങി… അടുത്ത് ഞാൻ നന്നായി അവന്റ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു… അവൻ തെറിച്ചു ചെന്ന് ചുമരിൽ ഇടിച്ചു വീണു… അവന്റെ നിലവിളി അവിടെ നിറഞ്ഞു നിന്നു.. എന്നാലും ഞാൻ അടങ്ങിയില്ല.. അവനെ അടിക്കാനായി മുന്നോട്ടു പോകാൻ ഒരുങ്ങി.. ഉടനെ തന്നെ അച്ചു വന്നു എന്നെ കെട്ടിപിടിച്ചു…..

അവൾ നന്നായി കരഞ്ഞു തളർന്നു.. അവൾ എന്നെ മുറിക്കി പിടിച്ചു.. അവൾ എന്നെ അനങ്ങാൻ സമ്മതിച്ചില്ല… ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി…

“മതി ചേട്ട… ഇനി തല്ലണ്ട.. എനിക്കു പേടിയാകുന്നു.. മതി പോകാം വാ പ്ലീസ്…. അവൻ ഇനി തല്ലിയാൽ ചത്തു പോകും വാ പോകാം ”

അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു എനിക്കു അവളുടെ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.. എന്റെ ദേഷ്യം അടങ്ങിയില്ല എങ്കിലും അവൾ പറയുന്നത് നിരസിക്കാൻ കഴിഞ്ഞില്ല… ഞാൻ അവനെ ഒന്നുകൂടി ദേഷ്യത്തിൽ നോക്കിയിട്ട് അവളെയും കൊണ്ട് നടന്നു.. അവന്റ അലർച്ച എല്ലാം കേട്ടു.. ക്ലാസിനു വെളിയിൽ കുട്ടികളും സ്റ്റാഫുകളും വന്നു നിന്നു അപ്പോൾ… ഞാൻ അവളെയും കൊണ്ട് എന്റെ ക്ലാസ്സിൽ പോയി. അവളെ കുറച്ചു നേരം അവിടെ ഇരുത്തി സമാധാനിപ്പിച്ചു…. ഞാനും കൂടെ ഇരുന്നു..

ഗോപിക വന്നപ്പോൾ ഞാൻ പുറത്തു പോയി വരാന്തയിൽ നിന്നു.. എന്റെ കൂടെ ക്ലാസിൽ ഉള്ള അക്ഷയ വന്നു നിന്നു അവൾ ഒന്നും സംസാരിച്ചില്ല. അവൾ എന്റെ ഒപ്പം പുറത്തു നിന്നു.. എന്റെ മനസ്സ് വല്ലാത്ത അവസ്ഥ ആയിരുന്നു.. അവനോടുള്ള ദേഷ്യം എനിക്കു അടങ്ങിയിരുന്നില്ല….. ഞാൻ പുറത്തോട്ട് നോക്കി അവിടെ നിന്നു.. അച്ചുവിനെ കുറച്ചു നേരം ഒറ്റയ്ക്ക് വിട്ടു ഗോയിപികയും അങ്ങോട്ട്‌ വന്നു….. ഞാൻ അവരോടു ഒന്നും സംസാരിക്കാതെ അങ്ങോട്ട്‌ നോക്കി നിന്നു

. . . .. . . .
നോക്കുമ്പോൾ ആര്യ വേഗത്തിൽ എന്റെ അടുത്തോട്ടു നടന്നു വരുന്നു.. അവൾ എന്നോട് ഉച്ചക്ക് ലൈബ്രറി യിൽ പോയി കാണാൻ പറഞ്ഞതാണ്.. എന്നാൽ ഇവിടെ സംഭവിച്ചത് എല്ലാം വല്ലാത്ത കാര്യം ആയിരുന്നു.. അത് കൊണ്ട് ഞാൻ അത് മറന്നു.. ഇപ്പോൾ ആര്യയോട് സംസാരിക്കാൻ പറ്റിയ മൂടിൽ ആളായിരുന്നു ഞാൻ.. അവൾ ഇങ്ങോട്ട് വരുന്ന കണ്ടു എനിക്കു അപ്പോൾ ഒന്നും തോന്നിയില്ല..

എന്നാൽ അവൾ വളരെ വേഗത്തിൽ ആണു നടന്നു വന്നിരുന്നത്.. ഞാൻ അവളെ നോക്കി രാവിലെ കണ്ട ആര്യ ആളായിരുന്നു അവൾ.. എപ്പോഴും മുഖത്ത് കാണുന്ന സന്തോഷം അവിടെ ഇല്ല.. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ചിലപ്പോൾ അടി ഉണ്ടാക്കിയത് അറിഞ്ഞു കാണും ഞാൻ മനസ്സിൽ ഓർത്തു നിന്നു….

അവൾ വേഗം എന്റെ അടുത്ത് വന്നു എന്റെ കോളറിൽ കയറി പിടിച്ചു.. അവൾ അങ്ങനെ ചെയ്തപ്പോൾ എല്ലാരും ഞെട്ടി… ഞാനും അവൾ എന്താ ചെയ്യുന്ന എന്ന് ആലോചിച്ചു ഞെട്ടി..അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് കലങ്ങിയിരുന്നു.. അവൾ കരയുന്നുണ്ട്… എന്നാൽ എനിക്കു കാര്യം മനസ്സിലായില്ല.. . . . .

“ഡാ നീ എന്റെ അനിയനെ തല്ലും അല്ലേടാ… പറയെടാ. നിന്നെ കൊല്ലും ഞാൻ ”

ഞാൻ ഒന്നു ഞെട്ടി.. ഇവളുടെ അനിയനോ… അരവിന്ദ്. അവൻ എന്റെ കോളറിൽ പിടിച്ചു ശക്തമായി വലിച്ചു കൊണ്ടിരുന്നു…. അവൾ ദേഷ്യം കൊണ്ട് വിറച്ചു… എന്നെ വല്ലാതെ നോക്കി നിന്നു കാത്തികൊണ്ടിരുന്നു…

“ആര്യ… താൻ കാര്യം അറിയാതെ ആണു.. ഞാൻ എല്ലാം പറയാം ”

ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.. എന്നാൽ അവൾ വല്ലാത്ത പ്രാന്തമായ അവസ്ഥയിൽ ആയിരുന്നു….

“ആര്യയോ ആരുടെ ആര്യ… നീ ഒന്നും പറയേണ്ടെടാ നായെ…. നീ എന്റെ അനിയനെ അടിച്ചു അല്ലേ കൊല്ലും ഞാൻ നിന്നെ ”

അവൾ കാര്യം അറിയാതെ ആണു. കിടന്നു തുള്ളുന്നത്.. ഇത്രയും നേരം ഞാൻ സഹിച്ചു നിന്നു.. എന്നാൽ അവൾ ഇപ്പോൾ പറഞ്ഞത് കേട്ടപ്പോൾ എന്നിലെ ഈഗോ ഉണർന്നു.. എന്റെ ഭാഗം മനസ്സിലാക്കാതെ അവൾ കിടന്നു കാണിക്കുന്ന ഈ കോപ്രായം കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു.. എന്റെ കണ്ട്രോൾ പിന്നെയും നഷ്ടമാകുന്ന അവസ്ഥ…. എന്റെ മൈൻഡ് മുഴുവൻ ഈഗോ കൊണ്ട് നിറഞ്ഞു.. എന്നിലെ ഈഗോ എന്റെ കണ്ട്രോൾ ഏറ്റെടുത്തു…
“ച്ചി കൈ എടുക്കെടി….. പന്ന പൊലയാടി മോളെ ”

ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞു. അവൾ ഒന്നു പെട്ടന്ന് ഞെട്ടി.. എന്നിൽ നിന്നു കൈ എടുത്തു.. അവൾ അല്പം പുറകോട്ടു നീങ്ങി… അവൾ മാത്രം അല്ല അവിടെ നിന്ന ഗോപിക പോലും ഞെട്ടി പോയി.. എന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു….. എന്റെ ഭാവം കണ്ടു നിന്നവർ ഒന്നു വല്ലാതെ ആയി..

“എന്താടാ പറഞ്ഞെ ”

“നിർത്തേടി പന്ന നായിന്റെ മോളെ നീ കൊറേ നേരം ആയല്ലോ.. കിടന്നു തിളക്കുന്നു… അടങ്ങി നിക്കെടി പെണ്ണെ.. അവൾ വലിയ മറ്റവൾ ആണെന്ന വിചാരം.. അതേടി നിന്റെ അനിയനെ ഞാൻ തന്നയ അടിച്ചേ… നിനക്ക് വല്ലോം ചെയ്യാം പറ്റുമോ?…. അവളുടെ ഒരു അനിയൻ.. ഇനി അവനെ എന്റെ കണ്മുന്നിൽ വന്നാൽ അവനെ ഞാൻ കൊന്നു കളയും ”

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു.. ഞാൻ അങ്ങനെ പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല… എന്നാൽ അവൾ പിന്നെയും എന്നോട് ദേശ്യപ്പെട്ടു…

“ഡാ നിന്നെ ഞാൻ… നിന്നെ ഞാൻ ജയിലിൽ ആക്കും നോക്കിക്കോ ”

“പിന്നെ നീ ഒരുപാടു അങ്ങ് ഉണ്ടാക്കും.. നനിന്നെ ഉണ്ടാക്കിയ നിന്റെ തന്ത വിചാരിച്ചാൽ നടക്കില്ല.. പിന്നെയാണോ ഒരു പീറ പെണ്ണായാ നീ ”

ഞാൻ എനിക്കു തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞു….. എന്റെ ഈഗോ ആണു എന്നെ കൊണ്ട് അങ്ങനെ പറയിച്ചത്.. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഒന്നും അല്ല അപ്പോൾ വായിൽ വന്നത്.. എങ്ങനെ ഒക്കെ എന്തൊക്കയോ പറഞ്ഞു… ഞാൻ ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ദേഷ്യം കൊണ്ട് വിറച്ചു… എന്നെ അടിക്കാൻ ആയി കൈ ഓങ്ങി… എന്നാൽ ഞാൻ ആ കൈ നിമിഷനേരം കൊണ്ട് തടഞ്ഞു… പിന്നെയും ഞങ്ങൾ ഒരുപാട് നേരെ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു..

എനിക്കു അപ്പോൾ മനസ്സിലായി ഇവൾ നടന്ന സംഭവം എന്താന്ന് അറിഞ്ഞില്ല എന്ന്.. അറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കില്ലായിരുന്നു.. എന്നാൽ അത് ഈഗോയിൽ ഉള്ള മനസ്സിന് ആലോചിക്കാൻ സമയം ഇല്ല.
അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കയോ പറഞ്ഞു.. അവസാനം പ്രശ്നം കേട്ടു.. അച്ചു ക്ലാസ്സിൽ നിന്നു ഇറങ്ങി വന്നു എന്നെ ബലമായി പിടിച്ചു കൊണ്ട് പോയി.. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ അവൾ പിന്നെയും എന്നെ ചുറ്റി പിടിച്ചു കരയാൻ തുടങ്ങി… പുറത്തു നോക്കിയപ്പോൾ ആര്യയും അവിടെ നിന്നു കരയുന്നു. എന്നൽ എനിക്കു അതിൽ ഒന്നും തോന്നിയില്ല.. ഞാൻ അച്ചുനെ സമാധാനിപ്പിച്ചു അവിടെ ഇരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ അറ്റെൻഡർ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു…. ഞാൻ അങ്ങോട്ട്‌ പോകാൻ ഒരുങ്ങിയപ്പോൾ അച്ചുവും എന്റെ കൂടെ വന്നു.. വേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ എന്റെ ഒപ്പം തന്നെ വന്നു…. ഞാൻ അവളെയും കൊണ്ട് ഓഫീസിൽ പോയി.. അവിടെ എത്തിയപ്പോൾ ഞാൻ അവളെ പുറത്തു നിർത്തി അകത്തു കയറി..

അകത്തു ആര്യ ഉണ്ടായിരുന്നു.. അവൾ കരഞ്ഞു കൊണ്ടാണ് നിന്നത്. പ്രിൻസിപ്പൽ അവിടെ ദേശ്യത്തോടെ എന്നെ നോക്കി ഇരിക്കുന്നു….. ഞാൻ നേരെ പോയി അങ്ങേരുടെ മുന്നിൽ നിന്നു അങ്ങേര് എന്നെ നോക്കി

“താനൊക്കെ എന്തിനാടാ ഇവിടെ വരുന്നേ… തള്ളുണ്ടാക്കാൻ ആണോ… ആ ചെറുക്കന്റെ അവസ്ഥ കണ്ടോ… അവന്റെ കയ്യും മുഖവും എല്ലാം പൊട്ടിയിട്ടുണ്ട്.. നീ ഒക്കെ മനുഷ്യൻ ആണോ.. ഒരു മൃഗം പോലും ഇങ്ങനെ ചെയ്യില്ല..”

അയാൾ എന്നെ നോക്കി അലറി.. എന്നാൽ ഞാൻ ഒന്നും പറയാൻ നിന്നില്ല.. അയാൾ പറഞ്ഞു കഴിയട്ടെ എന്ന് കരുതി.. ആര്യ ഇപ്പോഴും കരഞ്ഞു കൊണ്ട് നിൽക്കുക ആയിരുന്നു…

“താൻ ഇനി ഇവിടെ പഠിക്കാൻ കഴിയില്ല.. ഞാൻ തന്നെ ഡിസ്സ്മിസ്സ് ചെയ്യാൻ പോകുക ആണു.. പിന്നെ ഒരു പോലീസ് കേസ് കൂടി ഉണ്ടാകും.. നീയൊക്കെ കുറച്ചുനാൾ അകത്തു കിടക്കണം.. എന്നാലേ പഠിക്കു ”

അയാൾ എന്നോട് പറഞ്ഞിട്ട് നേരെ കമ്പ്യൂട്ടറിൽ നോക്കി… എനിക്കു പിന്നെയും നല്ല ദേഷ്യം വന്നു.. ഞാൻ അയാളെ നോക്കി..

” താൻ പറഞ്ഞു കഴിഞ്ഞോ.. ഇനി ഞാൻ പറയാം… താനൊക്കെ എവിടത്തെ പ്രിൻസിപ്പൽ ആണെടോ.. ഒരു കാര്യം അറിയാതെ.. ഒന്നും അന്നെഷിക്കാതെ തെരുവ് പട്ടികൾ കുരക്കുന്ന പോലെ കിടന്നു കുരക്കുന്നു… “
ഞാൻ പറഞ്ഞ കേട്ടപ്പോൾ അയാൾക്കു ദേഷ്യം വന്നു…

“വരുൺ മൈൻഡ് യുവർ വേർഡ്‌സ് ”

“നിർത്തേടോ ഞാൻ പറഞ്ഞു കഴിയട്ടെ.. താൻ നടന്ന കാര്യം എന്താന്ന് എന്ന് അന്നെഷിച്ചോ.. അല്ലാതെ വല്ല അലവലാതികളും പറയുന്ന കേട്ടു കുടന്നു ഉണ്ടാക്കാതെ ”

ഞാൻ ആര്യയെ നോക്കി ആണു അത്രയും പറഞ്ഞത്.. അത് അവൾക്ക് മനസ്സിലായി..

“പിന്നെ താൻ എന്നെ ഡിസ്സ്മിസ്സ് ചെയ്യും എന്ന് പറയുന്നത്.. അത് വെറും സ്വപ്നം മാത്രം ആണു തന്റെ.. തനിക്കു അത് കഴിയില്ല….. ഞാൻ വിചാരിച്ചാൽ തന്നെ നാളെ തന്നെ തന്റെ ജോലി ഇല്ലാതാകും.. കാണണോ.. തനിക്കു V.K ഗ്രൂപ്പിനെ കുറിച്ച് അറിയില്ല ”

ഞാൻ പറയുന്ന കേട്ടു അയാൾ ഒന്നു വല്ലാതെ ആയി.. ഞാൻ അങ്ങനെ പ്രതികരിക്കും എന്ന് അങ്ങേര് കരുതിയില്ല… അയാൾ എന്റെ മുഖത്തു തന്നെ നോക്കി… ഞാൻ പിന്നെയും തുടർന്നു…

“പിന്നെ പോലീസ് കേസ് അത് കൊടുത്താലും എനിക്കു ഒന്നും സംഭവിക്കില്ല… കേസ് കൊടുത്താൽ ഇവളുടെ അനിയൻ എന്ന് പറയുന്ന ആ നാറി തന്നെ അകത്താകും.. അല്ലേൽ ഞാൻ അകത്താക്കും… ”
.
ഞാൻ പറയുന്ന കേട്ടു രണ്ടുപേരും ഒന്നു ഞെട്ടി.. അവർ എന്നെ തന്നെ നോക്കി.. ഞാൻ അപ്പോൾ നേരെ നടന്നു പുറത്തു നിന്ന അച്ചുവിനെ വിളിച്ചു അകത്തു കയറ്റി… അപ്പോഴാണ് ആര്യ അവളെ കാണുന്നത്.. അവളുടെ മുഖം കണ്ടു ആര്യയുടെ മുഖത്തു സംശയങ്ങൾ മിന്നി മറഞ്ഞു….. പ്രിൻസിപ്പളും ഇപ്പോഴാണ് എല്ലാം കാണുന്നത്..

“താൻ ഇവളുടെ മുഖത്തു നോക്ക്… ഇവൾക്ക് വേണ്ടി ആണു ഞാൻ അവനെ അടിച്ചത്.. ഇനിയും ആരെ വേണോ ഞാൻ അടിക്കും.. ഇവൾ ഒരു കംപ്ലയിന്റ് കൊടുത്താൽ തീരും എല്ലാം.. കേട്ടൊടോ ”

ഞാൻ അയാളെ നോക്കി ദേഷ്യപ്പെട്ടു… അയാൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.. ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു… ഞാൻ അച്ചുവിനെ കൂട്ടി അവിടന്ന് ഇറങ്ങാൻ ഒരുങ്ങി.. നടന്നു വാതിലിൽ എത്തിയ ഞാൻ പിന്നെയും തിരിച്ചു വന്നു….
ഞാൻ പ്രിൻസിപ്പലിനെ നോക്കി പോക്കറ്റിൽ കിടന്ന ഐഡി കാർഡ് എടുത്തു അങ്ങരുടെ മുഖത്തു എറിഞ്ഞു.. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി.. എന്താണ് എന്ന് അയാൾക്കു മനസ്സിലായില്ല. അച്ചുവും ആര്യയും അത് പോലെ എന്നെ നോക്കി…

“താൻ എന്നെ പുറത്താക്കണ്ട… ഞാൻ തന്നെ ഈ വൃത്തികെട്ട കോളേജിൽ നിന്നു.. പൊക്കോളാം… തന്നെ പോലെ ഉള്ള രണ്ടുംകെട്ടവർ ഉള്ള ഇവിടെ പഠിക്കുന്നതിനും നല്ലത്.. പഠിക്കാതെ ഇരിക്കുന്നതാ.. ”

എല്ലാവരും എന്നെ വല്ലാതെ നോക്കി.. പ്രിൻസിപ്പൽ ഞാൻ പറന്നത് കേട്ടു.. നവനങ്ങാതെ നിന്നു.. എനിക്കു അത്ര ദേഷ്യം ഉണ്ടായിരുന്നു.. അച്ചു വല്ലാതെ എന്നെ നോക്കി എന്റെ കയ്യിൽ ചുറ്റി പിടിച്ചു നിന്നു..

“ഇവൾ എന്റെ എല്ലാം ആണു… ഞാൻ ഇവിടെ ഇല്ലന്ന് കരുതി ഇവൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ പിന്നെ വരുൺ ആരാണെന്നു താൻ അറിയും… ”

ഞാൻ അവിടെ നിന്നു അത്രയും പറഞ്ഞു. അവളെയും കൊണ്ട് പുറത്തു പോയി.. ഞാൻ പോകുന്നവഴി ആര്യയെ നോക്കി.. അവളുടെ മുഖം ഇപ്പോൾ ദേഷ്യം അല്ല. എന്നാൽ എന്തോ നിർവചിക്കാൻ പറ്റാത്ത ഭാവം..

ഞാൻ അച്ചുവിനെയും കൊണ്ട് നേരെ ക്ലാസയിൽ പോയി.. എന്റെ ബാഗും എടുത്ത്.. ക്യാന്റീനിൽ ഇരുന്ന അച്ചുവിന്റെ ബാഗും എടുത്തു ഞാൻ അവളെയും കൊണ്ട് കാറിൽ കയറി കോളേജിൽ നിന്നു പോയി… . . . . . .

പോകുന്ന വഴി മുഴുവൻ അവൾ നിശബ്ദം ആയിരുന്നു.. അവളുടെ മുഖത്തു വിഷമം ഉണ്ടായിരുന്നു.. എന്നാൽ കരയുന്നില്ല.. ഞാൻ അവളുടെ തലയിൽ തലോടി അവൾ എന്നെ നോക്കി എന്റെ തോളിൽ ചാരി ഇരുന്നു…

“വേദന ഉണ്ടോ അച്ചു… നമുക്ക് ഹോസ്പിറ്റലിൽ പോണോ?”

ഞാൻ നിശബ്ദത ഒഴിവാക്കാൻ ആയി ചോദിച്ചു.. അവൾ എന്നെ നോക്കി..

“ഉണ്ട്.. ചേട്ടായി.. എന്നാൽ ശരീരത്തിൽ അല്ല.. മനസ്സിൽ ആണു..”

അവൾ എന്നെ നോക്കി പറഞ്ഞു.. എന്നാൽ എനിക്കു അത് മനസ്സിലായില്ല.. ഞാൻ അവളെ നോക്കി….. അത് മനസ്സിലാക്കിയ അവൾ എന്നെ നോക്കി..

“അവൻ എന്നെയും എന്റെ ചേട്ടനെയും കൂട്ടി ആണു അനാവശ്യം പറഞ്ഞത്… അതാണ് എനിക്കു സങ്കടം ആയത് “
അവൾ പറഞ്ഞു പിന്നെയും കരയാൻ തുടങ്ങി.. എനിക്കും അത് കേട്ടപ്പോൾ വിഷമം ആയി… കൊച്ചുകിട്ടുകളെ പോലെ ആണു അച്ചു.. അവളുടെ പിഞ്ചു മനസ്സിൽ അവൻ വല്ലാതെ മുറിവേൽപ്പിച്ചു…. എനിക്കു അവനോട് പിന്നെയും ദേഷ്യം വന്നു… ഞാൻ അവളെ സമാധാനിപ്പിച്ചു.. അവൾക്കു നല്ല വിഷമം ഉണ്ടായിരുന്നു..

ഞാൻ നേരെ അവളെ വീട്ടിൽ ആക്കി.. അവളുടെ അച്ഛനെയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കി.. അവർ ഒന്നും പറഞ്ഞില്ല.. അവൾ ഞാൻ ഇനി കോളേജിൽ പോകാത്തൊണ്ടു അവളും പോകുന്നില്ല എന്ന് പറഞ്ഞു.. എന്നാൽ ഞാൻ അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കി… കുറെ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയതു.. വരുന്ന വഴിയിൽ അനൂപ് വിളിച്ചു അവനോടു കാര്യം എല്ലാം പറഞ്ഞു…

ഞാൻ വീട്ടിലും എല്ലാ കാര്യവും പറഞ്ഞു.. അവർ ഒന്നും പറഞ്ഞില്ല.. അച്ചുവിന്റെ കാര്യം ആയതു കൊണ്ട് ആരും ഒന്നും മിണ്ടിയില്ല…. മണിക്കുട്ടിയോടും എല്ലാം പറഞ്ഞു.. ആര്യയുടെ കാര്യം ഉൾപ്പെടെ.. അവൾക്കു പ്രേതെകിച്ചു ഒന്നും ഇല്ല…… എന്നാൽ എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായി ആണു ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്.. അത് പറയാനും കഴിഞ്ഞില്ല.. ഞാൻ എന്റെ കയ്യിൽ അവൾക്കായി വാങ്ങിയ റിങ് ഇൽ നോക്കി…. ഇന്ന് ഇങ്ങനെ ഒന്നും ഉണ്ടായില്ല എങ്കിൽ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ളത് ദിവസ്സം ആയേനെ… ഞാൻ ആ മോതിരം അടങ്ങിയ ബോക്സ്‌ അലമാരയിൽ സൂക്ഷിച്ചു വച്ചു……..

ഇടയ്ക്കു കോളേജിലെ കൂടെ ഉള്ളവർ ഒക്കെ വിളിക്കുമായിരുന്നു… അച്ചു എപ്പോഴും വിളിക്കും.. ഞാൻ ഇടയ്ക്കു അവളെ കാണാൻ വീട്ടിൽ ഒക്കെ പോകും.. അവൾ പിന്നെയും കോളേജിൽ പോയി തുടങ്ങി… അവൾക്കു ഞാൻ പഠിത്തം നിർത്തിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു.. ..

ഇടയ്ക്കു ഞാൻ ആര്യയെ ഓർക്കുമായിരുന്നു….. ഒന്നു ആലോചിച്ചു നോക്കുമ്പോൾ അവൾ ചെയ്തതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. അവള്ക്കു അനിയനെ അത്ര ഇഷ്ടം ആയിരുന്നിരിക്കണം.. ഞാൻ അവനെ അടിച്ചു കഴിഞ്ഞു അവന്റ അവസ്ഥ മോശം ആയിരുന്നു.. അവനു ബോധം ഒക്കെ പോയിരുന്നു.. അവൾ അവനെ അടിച്ച വിഷമത്തിൽ ആയിരിക്കണം എന്നോട് ചൂടായത്….
എന്നാൽ ഇതെല്ലാം ആലോചിച്ചു വരുമ്പോൾ എന്നിലെ ഈഗോ അതിനെ എല്ലാം മുടക്കും.. അവളോട് ഉള്ള ഈഗോ എനിക്കു കൂടി കൂടി വന്നു….. അവൾ കാര്യം അറിയാതെ എന്നോട് ചൂടായത് ഓർക്കുമ്പോൾ പിന്നെയും ദേഷ്യം വരും… അങ്ങനെ അങ്ങനെ പോയി കൊണ്ടിരുന്നു..

1 മാസ്സം കഴിഞ്ഞാപ്പോൾ ഞാൻ ഞാൻ പഴയത് പോലെ ആയി… ഞാൻ പിന്നെയും വീട്ടിലും പുറത്തും ഒക്കെ ആയി സമയം കളഞ്ഞു.. ഒഴുവ് ദിവസ്സങ്ങളിൽ മണിക്കുട്ടിയുടെ കൂടെ കൂടി….. അവൾ എന്നെയും കൊണ്ട് കറങ്ങി നടന്നു… അങ്ങനെ ദിവസ്സങ്ങൾ പോയി..

വീട്ടിൽ ഇരുന്നു വെട്ടുപിടിക്കും എന്ന് തോന്നിയപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ പോയി.. അവിടെ ഇപ്പോൾ അക്കൗണ്ട്‌ സെക്ഷൻ നോക്കി.. ഇരിക്കുന്നു… അങ്ങനെ പഴയതു പോലെ ജീവിതം പോയി…

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ എന്റെ ബെഡിൽ കിടക്കുക ആയിരുന്നു പഴയ കാര്യങ്ങൾ ആലോചിച്ചു.. നോക്കുമ്പോൾ എന്റെ അടുത്ത് തന്നെ എന്നെ കെട്ടിപിടിച്ചു എന്റെ മണിക്കുട്ടിയും ഉണ്ട്.. അവളുടെ പൂച്ചാക്കുട്ടിയെ പോലെ ഉള്ള മുഖം കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വസം ആണു തോന്നുന്നത്.. ഞാനും അവളെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു…

…………………… ⚡️🔥⚡️……………………

പിന്നീട് കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ ആണു പോയത്.. രണ്ടു വീട്ടുകാർക്കും നല്ല ഇഷ്ടം ആയതു കൊണ്ട് എല്ലാം പെട്ടന്ന് നടന്നു… 2 മാസ്സത്തിനു ഉള്ളിൽ കല്യാണം നടത്തണം എന്ന് അവർ തീരുമാനിച്ചു.. രണ്ട് വീട്ടുകാർക്കും ഈ കല്യാണം ഉറപ്പിച്ചതിൽ വലിയ സന്തോഷം ആയിരുന്നു..

മണിക്കൂട്ടി ആകശുമായി നന്നായി അടുത്ത് .. അവർ നല്ല രീതിയിൽ ഫോണിൽ കൂടി പരസ്പരം ഇഷ്ടം കൈമാറി.. എന്നാൽ എന്റെ ഉള്ളിൽ തീ ആയിരുന്നു.. വീട്ടുകാരെ ആരെയും അറിയിക്കാതെ ഞാൻ എന്റെ ഉള്ളിലെ പ്രശ്നം കൊണ്ട് നടന്നു.. വീട്ടുകാരെ കാണിക്കാനോണം ഞാൻ ഇടയ്ക്കു അവളെ വിളിക്കും.. എന്നാൽ ഒന്നും സംസാരിക്കില്ലായിരുന്നു… അവളും വിളിക്കും എന്നാൽ ഫോൺ എടുത്തു ഞാൻ mute ചെയ്തു എന്തേലും ഒക്കെ പറയും..

അവൾക്കു എന്നോടുള്ള മനോഭാവം എനിക്കു അറിയില്ല…. പെണ്ണ് കാണലിനു ശേഷം ഇതുവരെ അവളുമായി ഞാൻ സംസാരിച്ചില്ല.. എനിക്കു അവളോട്‌ ഇഷ്ടം ഉണ്ടായിരുന്നു എന്നാൽ എന്റെ ഈഗോ അത് സമ്മതിച്ചില്ല.. അവളും എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല.. അവൾ വിളിക്കുമ്പോൾ തന്നെ ഞാൻ mute ചെയ്യും അല്ലേൽ ഹോൾഡ് ചെയ്യും അങ്ങനെ പോയി കൊണ്ടിരുന്നു….. അവളുടെ അനിയൻ ആനന്ദ് ഇപ്പോൾ അമേരിക്കയിൽ എവിടോ ആണു.. അത് കൊണ്ട് കല്യാണത്തിന് വരാൻ പറ്റില്ല എന്നാണ് ആകാശ് എന്നോട് പറഞ്ഞത്..
ആകാശ് ഒരു പാവം ആണു… എനിക്കു അവനെ വല്ലാതെ ഇഷ്ടം ആയി.. അവൻ മണിക്കുട്ടി വിളിക്കും പോലെ കുട്ടേട്ടാ എന്ന് ആണ് എന്നെ വിളിക്കുന്നെ… അവൻ ഇടയ്ക്കു എന്നെ ഫോണിൽ വിളിച്ചു സംസാരിക്കും.. ഞങ്ങൾ അളിയന്മാർ തമ്മിൽ നല്ല ഒരു ബോണ്ട്‌ ഉണ്ടാക്കിയെടുക്കാൻ അതിനു കഴിഞ്ഞു….

കല്യാണം ഉറപ്പിച്ചാലും മണിക്കുട്ടിക്ക് ഇപ്പോഴും ഞാൻ തന്നെ ആണു മെയിൻ.. എപ്പോഴും എന്റെ കൂടെ ആയിരിക്കാൻ അവൾ ആഗ്രഹിക്കുന്നു… എനിക്കും അവളെ പിരിയുന്നത് ഓർക്കുമ്പോൾ വിഷമം ആണു.. കല്യാണം ഒകെ കഴിഞ്ഞു ഒരു വീട് വച്ചു ഒരുമിച്ചു താമസിക്കാം എന്നാണ് ഞാനും ആകാശും പ്ലാൻ ചെയ്തത്.. അത് മണിക്കുട്ടിക്കും ഇഷ്ടം ആയി.. എനിക്കു മണിക്കുട്ടിയെ പോലെ തന്നെ ആയിരുന്നു ആകാശിന് ആര്യയും.. അവർ തന്നിലും നല്ല ഒരു ബോണ്ട്‌ ഉണ്ടായിരുന്നു…

ഈ മാറ്റകല്യാണം എന്നതിൽ മണിക്കുട്ടിക്കും ആകാശിനും നല്ല സന്തോഷം ആയിരുന്നു.. എന്നാൽ എന്റെയും ആര്യയുടെയും അവസ്ഥ അങ്ങനെ അല്ലായിരിക്കണം….. ഞാൻ മണിക്കുട്ടിക്ക് വേണ്ടിയാണു അവളോട്‌ കല്യാണത്തിന് സമ്മതിക്കണം എന്ന് പറഞ്ഞത്.. അവളും അവളുടെ അനിയന് വേണ്ടി ആകും സമ്മതിച്ചത്….. എനിക്കു അവളോട്‌ നന്ദി ഉണ്ടായിരുന്നു.. അവൾ സമ്മതിച്ചില്ല എങ്കിൽ ഇനി ഇങ്ങനെ ഒരു കല്യാണം മണിക്കുട്ടിക്ക് കിട്ടുമോ എന്ന് അറിയില്ല.. ഞാൻ മണിക്കുട്ടിക്ക് വേണ്ടി ആര്യയുടെ ജീവിതം നശിപ്പിക്കുക ആണോ എന്ന് എനിക്കു തോന്നൽ ഉണ്ടായിരുന്നു… എല്ലാം വിധി ആണെന്ന് ഞാൻ കരുതി….
.
കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ പോയി.. വർക്ക്‌ എല്ലാം വെഡിങ് പ്ലാനർ സ്സിനെ ഏൽപ്പിച്ചത് കൊണ്ട് ഞങ്ങൾക്ക് വലിയ പണി ഒന്നും ഉണ്ടായില്ല.. ഞങ്ങളെ അറിയാവുന്നവരെയും ഞങ്ങൾ അറിയുന്നവരെയും എല്ലാം ഞങ്ങൾ കല്യാണം വിളിച്ചു….. ഒരു ഉത്സവം പോലെ നടത്താൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ.. നാട് മൊത്തം വിളിച്ചു..

ഈ ആഡംബരത്തിൽ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും വീട്ടുകാർ അത് സമ്മതിച്ചില്ല.. അവർ എല്ലാം വലിയ രീതിയിൽ തന്നെ നടത്താൻ ആയിരുന്നു പ്ലാൻ.. കല്യാണത്തിന്റെ അന്ന് 10 ഓർഫനെജിൽ മുഴുവൻ ദിവസ്സത്തെ ആഹാരവും എന്റെ വീട്ടുകാർ ഏർപ്പെടുത്തി
അങ്ങനെ ദിവസ്സങ്ങൾ പിന്നയും പോയി കൊണ്ടിരുന്നു.. അച്ചു ഇടയ്ക്കു വീട്ടിൽ വന്നപ്പോൾ കാര്യം എല്ലാം അറിഞ്ഞു… ഞാൻ അച്ചുവിനോട് മണിക്കുട്ടിയോട് ഒന്നും പറയണ്ട എന്ന് പറഞ്ഞു.. അവൾ അത് സമ്മതിച്ചു.. അച്ചു ഇപ്പോൾ പഠിത്തം എല്ലാം കഴിഞ്ഞു ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട്‌ മാനേജർ ആയി ജോലി ചെയ്യുന്നു.. അവളുടെ ജീവിതവും മെച്ചപ്പെട്ടു….. ഞാൻ അവൾക്കു കൊടുത്ത വാക്ക് അങ്ങനെ പാലിച്ചു..

എന്നാൽ അവൾ ഇപ്പോഴും എന്റെ പഴയ അച്ചു തന്നെ ആണു… അവളോട് കല്യാണം കഴിക്കാൻ പറഞ്ഞു എങ്കിലും അവൾക്കു ഇപ്പോൾ വേണ്ട എന്നാണ് പറയുന്നതു.. ഞങ്ങളും അവളുടെ ഇഷ്ടത്തിന് വിട്ടു..

ഗോൾഡ് എടുക്കാനും ഡ്രെസ് എടുക്കാനും എല്ലാം ഞങ്ങളുടെ രണ്ടു വീട്ടുകാരും ഒരുമിച്ചാണ് പോയത്.. അപ്പോഴും ഞാൻ ആര്യയോട് ഒന്നും തന്നെ സംസാരിച്ചില്ല.. മറ്റുള്ളവരെ കാണിക്കാൻ എന്നോണം ഇടയ്ക്കു പരസ്പരം നോക്കി ചിരിക്കും.. ചിരിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു സ്ഫോടനം ആയിരുന്നു.. മനസ്സിൽ ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു…

അവളുടെ വീട്ടുകാർക്കും എന്നോട് വലിയ സ്നേഹം ആയിരുന്നു.. അവർ എന്നെ എന്റെ വീട്ടുകാർ സ്നേഹിക്കുന്നപോലെ നോക്കി.. അവളുടെ അച്ഛൻ ഒരു പാവം ആയിരുന്നു.. അദ്ദേഹം ഒരു ഫ്രണ്ട്‌ലി ടൈപ് ആയിരുന്നു.. അദ്ദേഹം എന്നോട് തോളിൽ കയ്യിട്ടൊക്കെ സംസാരിക്കും ആയിരുന്നു.. എനിക്കു അച്ഛനെ വല്ലാതെ ഇഷ്ടം ആയി……

അവർ എനിക്കു ഏതു കാർ വേണം എന്ന് ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവ്വം അത് നിരസിച്ചു.. എന്നാൽ അത് അവർക്കു വിഷമം ഉണ്ടാക്കി… അവസാനം ഞാൻ പറഞ്ഞു ആര്യക്ക് ഏതാണോ ഇഷ്ടം അത് തന്നെ വാങ്ങിയാൽ മതി.. എനിക്കും അത് മതി എന്ന് പറഞ്ഞു… അവർക്കു അത് ഇഷ്ടപ്പെട്ടു……

മണിക്കുട്ടിയും ആകാശും നല്ല രീതിയിൽ അടുത്തിരുന്നു.. അവർ നല്ല ജോഡി അന്നെന്നു എനിക്കു തോന്നി… അത് മാത്രം അല്ല ആര്യ ഇപ്പോൾ കൂടുതൽ സൗന്ദര്യം വച്ചു… അവളെ കാണാൻ ഇപ്പോൾ ശെരിക്കും അപ്സരസ് പോലെ ആയി…. അവളെ ഒരു നിമിഷം നോക്കിയാൽ കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ എന്നാൽ എന്ത് ചെയ്യാൻ… പിന്നെ ഞാനും ആര്യയും നല്ല മാച്ച് ആണു കേട്ടോ…..
അങ്ങനെ കല്യാണത്തിന് ദിവസ്സങ്ങൾ മാത്രം ആയി….. വീട്ടിൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു.. ഞങ്ങളുടെ എല്ലാ ബന്ധുക്കളും വന്നിരുന്നു…. അവർ എല്ലാം ഈ കല്യാണം ആഘോഷം ആകാനുള്ള പരിപാടികളിൽ ആണു… എന്റെ അച്ഛനും അമ്മയും എല്ലാത്തിനും ഓടി നടന്നു.. അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത്…

കൃഷ്ണൻ മാമനും ലക്ഷ്മി അമ്മയും സ്വന്തം മക്കളുടെ കല്യാണം പോലെ അവരും ഓടി നടന്നു… അല്ല സ്വന്തം മക്കൾ തന്നെ ആണ്.. എനിക്കു അവർ അമ്മയും അച്ഛനും തന്നെ ആയിരുന്നു..

ഞാൻ വിളിക്കില്ല എങ്കിലും അമ്മമാരും മണിക്കുട്ടിയും എല്ലാം ആര്യയെ എപ്പോഴും വിളിക്കും ആയിരുന്നു.. അവർ തമ്മിൽ വലിയ കൂട്ടായി ഇപ്പോൾ.. മണിക്കുട്ടി എപ്പോഴും ആര്യയെ പറ്റി പൊക്കി പറഞ്ഞു നടക്കും…. നാത്തൂനും നാത്തൂനും ഇപ്പോഴേ കുസൃതി ഒക്കെ തുടങ്ങി.. ഇടക്ക് പരസ്പരം കളിയാക്കും ആയിരുന്നു….

ഇവരുടെ സ്നേഹം കാണുമ്പോൾ എനിക്കു പേടിയാണ് വരുന്നത് ആര്യ എങ്ങാനും മണിക്കുട്ടിയോട് എല്ലാം പറഞ്ഞാൽ അവിടെ തീരും എല്ലാം….. മണിക്കുട്ടിക്കു എല്ലാം അറിയാം എന്നാൽ ആ ആര്യ ഇവൾ ആണെന്ന് അറിയില്ല… അറിഞ്ഞാൽ അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാറും……. കാരണം എനിക്കു ആര്യയെ അത്ര ഇഷ്ടം ആയിരുന്നു എന്ന് അവൾക്കു അറിയാം.. അന്നത്തെ സംഭവം എന്നെ എത്ര മുറിവേൽപ്പിച്ചു എന്നും…… അവൾ അറിഞ്ഞാൽ പിന്നെ ആലോചിക്കാൻ കൂടി വയ്യ…….. 🤨

അങ്ങനെ ദിവസ്സങ്ങൾ ജെറ്റ് വിട്ട പോലെ പോയി… എല്ലാ കാര്യങ്ങളും ഇവന്റസ് ആളുകൾ ഭംഗി ആയി നോക്കി….. കല്യാണം ഒരു വലിയ ഓഡിറ്റോറിയത്തിൽ അറേൻജ് ചെയ്തു… വൈകിട്ട് റിസപ്ഷൻ എല്ലം സെറ്റ് ആക്കി വച്ചു.. വലിയ പരിപാടി തന്നെ ആണ് പ്ലാൻ… ഏകദേശം 1kodi രൂപയിൽ ഏറെ ചിലവായി എന്ന് തോന്നുന്നു.. അച്ഛൻ ക്യാഷ് നന്നായി പൊട്ടിച്ചു.. അപ്പുറത്തും അങ്ങനെ തന്നെ ആകാം… ഗ്രാൻഡ് വെഡിങ് ആണ് പ്ലാൻ… പല VIP കളും വരാൻ ചാൻസ് ഉണ്ട്….. ചുരുക്കി പറഞ്ഞാൽ വേറെ ലെവൽ പ്ലാനിങ് . . . . . . .. . . .
——————————⚡️🔥—————————-

നാളെ ആണ് കല്യാണം.. പരുപാടി എല്ലാം ഒതുക്കി ഞാൻ 10 മണി ആയപ്പോൾ ഉറങ്ങാൻ കിടന്നു.. കൂടെ എന്റെ നെഞ്ചിൽ തലവച്ചു മണിക്കുട്ടിയും ഉണ്ട്.. അവൾ എന്നെ പുണർന്നു കിടക്കുക ആയിരുന്നു.. കല്യാണം പ്രമാണിച്ചു അവൾ കുറച്ചു കൂടു സുന്ദരി ആയിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ ഒക്കെ പോയി എന്തൊക്കയോ ചെയ്തു സൗന്ദര്യം കൂടി… അവൾ എന്റെ മണിക്കുട്ടി ഒരു ദേവാദ തന്നെ….

അവൾ എന്തൊക്കയോ ആലോചിച്ചു കട്ടിലിൽ കിടക്കുക ആണ്.. ഞാൻ അവളെ തലോടി കൊണ്ടിരുന്നു..

” ഉറങ്ങുന്നില്ലേ പെണ്ണെ….. നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ ”

ഞാൻ അവളോട്‌ ചോദിച്ചു.. അവൾ എന്റെ മുഖത്തു നോക്കി…. പിന്നെയും കിടന്നു..

“കുട്ടേട്ടാ……. കുട്ടേട്ടന് വിഷമം ഇല്ലേ ”

“എന്തിനാ മോളു വിഷമം സന്തോഷിക്കുക അല്ലേ വേണ്ടത്.. എന്റെ മണിക്കുട്ടിയുടെ കല്യാണം അല്ലേ നാളെ ”

“അപ്പോൾ…. എന്നെ പിരിയുന്നതിൽ ചേട്ടന് വിഷമം ഒന്നും ഇല്ലേ..”

അവൾ നനഞ്ഞ കണ്ണുമായി എന്നെ നോക്കി… ഞാൻ അവളെ കെട്ടിപിടിച്ചു

“അയ്യേ എന്തിനാ കരയുന്നെ… നമ്മൾ അതിനു പിരിയുന്നില്ലല്ലോ… നമ്മൾ ഒരുമിച്ചല്ലേ.. എപ്പോഴും മണിക്കുട്ടി എന്റെ കൂടെ അല്ലേ…. നമ്മൾ ഒരുമിച്ചാലേ….”

” എനിക്കു എപ്പോഴും ചേട്ടന്റ ഒപ്പം മതി.. എനിക്കു ചേട്ടൻ ആണ് വലുത്.. ”

അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു.. ഞാനും അവളെ കെട്ടിപിടിച്ചു…

ഞങ്ങൾ അങ്ങനെ തന്നെ കിടന്നു ഉറങ്ങി…

—————————————-🥰🥰❤️❤️😊😊

രാവിലെ നേരത്തെ തന്നെ എണിറ്റു.. വീട്ടിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഒറ്റപ്പാച്ചിൽ ആയിരുന്നു…. എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു…. പതിയെ ഞാനും കുളി ഒക്കെ കഴിഞ്ഞു.. അനൂപും ഒന്നു രണ്ടു കസിൻസ്സും കൂടി എന്നെ ഒരുക്കി സുന്ദരൻ ആക്കി.. അല്ലേലും സുന്ദരൻ ആണ്.. .. പിന്നെ ബ്യൂട്ടി പാർലറിൽ പോയി എന്തൊക്കെ ചെയ്തു രണ്ടു ദിവസ്സം മുൻപ്… അത് കൊണ്ട് കുറച്ചു കൂടി ഗ്ലാമർ കൂടി…

11 നും 12നും ഇടയിൽ ആണ് മുഹൂർത്തം.. മണിക്കുട്ടി 8 മണിക്ക് തന്നെ ഓഡിറ്റോറിയത്തിൽ പോയിരുന്നു. അവിടെ നിന്നും ഒരുങ്ങി മണ്ഡപത്തിൽ കയറും.. അവർക്കു ഒരുങ്ങാൻ സമയം വേണം ആല്ലോ…..
ഞാൻ റെഡി ആയി താഴെ ഇറങ്ങി.. എല്ലാവരും റെഡി ആയി കൊണ്ടിരിക്കുന്നു.. അവർ ഒക്കെ റെഡി ആയിട്ട് വേണം ഇറങ്ങാൻ.. ഈ ദക്ഷിണ കൊടുക്കുന്ന പരിപാടി ഒക്കെ തലേ ദിവസം കഴിഞ്ഞു. അല്ലേൽ കല്യാണത്തിന്റെ അന്ന് തന്നെ നടു ഒടിഞ്ഞേനെ….

അങ്ങനെ ഒരു 9,30 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. മുറ്റത്തു എന്റെ BMW സുന്ദര കുട്ടപ്പൻ ആയി ഒരുങ്ങി നിർത്തിരിക്കുന്നു.. ഞങ്ങൾ ഇറങ്ങി.. ഇറക്കി എന്ന് വേണം പറയാൻ.. ഇനിയുള്ള നിയന്ത്രണം മുഴുവൻ ഫോട്ടോ ഗ്രാഫർസ് ആണ്.. അവർ പറഞ്ഞത് കേട്ട അനുസരിച്ചു ഞാൻ വണ്ടിയിൽ കയറി.. ഏറ്റവും വെറുപ്പിര് പരുപാട് ആണ്.. ഈ ഫോട്ടോ പിടുത്തം… .

ഞാൻ വണ്ടിയിൽ കയറി.. അനൂപ് ആണ് എന്റെ വണ്ടി ഒറ്റയ്ക്കുന്നത്. എന്റെ ഒപ്പം അമ്മമാരും കയറി.. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു.. പുറകെ വരി വരിയായി കുറെ കാറുകളും ചലിച്ചു……

——————————————————————–

അങ്ങനെ ഓടിട്ടോറിയത്തിലെ സ്വികാരണം ഒക്കെ കഴിഞ്ഞു ഞാൻ അവിടെ ബന്ധുക്കളോടെ സംസാരിച്ചു നിന്നു.. ഇടക്കു ഞാൻ മണിക്കുട്ടിയെ പോയി കണ്ടു.. അവളെ ഒരുക്കിയത് കണ്ടു ഞാൻ അതിശയിച്ചു.. എന്റെ മണിക്കുട്ടിയെ ആവർ.. ലക്ഷ്മി ദേവിയെ പോലെ ഒരുക്കി.. ഞാൻ ഒരു നിമിഷം അതിശയിച്ചു പോയി… അവൾ ഒരു ചുവന്ന കളർ മന്ത്രകോടി ചുറ്റി നിൽക്കുന്നു.. ഞാൻ വന്നത് കണ്ട അവളെ ഞാൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.. അവൾ എന്നെയും നോക്കി സൂപ്പർ എന്ന് കാണിച്ചു.. ഞാൻ ഒരു ചന്ദന കളർ ജുബ്ബയും കസ്സവു മുണ്ടും ആണ് ഉടുത്തിരുന്നത്…

അങ്ങനെ ഞാൻ ഹാളിൽ നിൽക്കുമ്പോൾ ആകാശ് അപ്പുറത്ത് എന്നെ പോലെ ഒരുങ്ങി നിൽക്കുന്നു… ഞാൻ അവനോടും പോയി സംസാരിച്ചു.. അവനും ഒരുങ്ങി സുന്ദരൻ ആയിട്ടാണ് നിൽക്കുന്നത്… ഇനിയും മുഹൂർത്തത്തിനു കുറച്ചു സമയം ഉണ്ട്…

എന്റെയും ആര്യയുടെയും കേട്ടു കഴിഞ്ഞു 15 മിനിറ്റ് കഴിഞ്ഞാണ് മണിക്കുട്ടിയുടെ കേട്ട്…. അത് മണിക്കുട്ടിയുടെ നിർബന്ധം ആണ്.. അവള്ക്കു തന്നെ താലി കെട്ടാൻ പെണ്ണിന്റ മുടി ഒതുക്കി തരണം എന്ന് ഉണ്ടായിരുന്നു… അത് എനിക്കും സന്തോഷം ആയി.. എനിക്കു മണിക്കുട്ടിയുടെ കേട്ടു കാണാമല്ലോ.. . . . . അങ്ങനെ മുഹൂർത്തം അടുത്തപ്പോൾ അച്ഛൻ ചടങ്ങ് പോലെ എന്നെ കതിര്മണ്ഡപത്തിന് വലം വാപ്പിച്ചു.. ഞാൻ അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നു.. ഞാൻ അച്ഛന്റെയും അമ്മമാരുടെയും മാമന്റെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി പിന്നെ അവളുടെ അച്ഛന്റെയും അമ്മയുടെയും കാലുത്തോട്ടു മണ്ഡപത്തിൽ കയറി ഇരുന്നു.. ചുറ്റും നോക്കി.. എല്ലരും എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ എല്ലാരേയും നോക്കി ചിരിച്ചു…..
പെണ്ണിനെ വിളിക്കാൻ കർമ്മി പറഞ്ഞു.. ഞാൻ വേവലാതി ഓടെ നോക്കി.. തലപൊലിയുടെ പിന്നാലെ ഒരു ദേവത വരുന്നു.. ഞാൻ കണ്ടു ഞെട്ടിപ്പോയി.. എനിക്കു കണ്ണെടുക്കാൻ പറ്റിയില്ല… എന്റെ അമ്മേ… അല്ലേൽ തന്നെ ഇവളെ നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല.. അപ്പോൾ കല്യാണ സാരിയും ആഭരണവും. ഒക്കെ ഇട്ടു ഒരു ദേവത തന്നെ ആണ് അവൾ…. മണിക്കുട്ടി ഉടുത്തിരുന്ന അതെ കളർ സാരി തന്നെ ആണ് ഇവളും ഉടുത്തിരുന്നത്.. നല്ല ഷേപ്പ് ഉള്ള ശരീരം ആണ് ഇവളുടെ.. .. അവൾക്കു അത് നന്നായി ചേരുന്നു.. ഞാൻ വായും പൊളിച്ചു നോക്കി നിന്നു… എന്റെ അമ്മേ….

ഒരു നുള്ള് കിട്ടിയപ്പോൾ ആണ് ഞാൻ സോബോധത്തിൽ വന്നത്.. മണിക്കുട്ടി ആണ്.. ഞാൻ ചുറ്റും നോക്കിയപ്പോൾ ആര്യ അത് കണ്ടു.. അവളുടെ മുഖത്തു ഒരു കുസൃതി ചിരിച്ചു ഉണ്ടായിരുന്നു.. എല്ലാരും എന്നെ നോക്കി ചിരിക്കുന്നു.. ഞാൻ വായും പിളർന്നു ഇരുന്നു നോക്കിയത് അവർ കണ്ടു കാണണം.. ഞാൻ എല്ലാരേയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.. എന്റെ അടുത്ത് മണിക്കുട്ടിയും അച്ചുവും പിന്നെ കുറെ ബന്ധുക്കളും ഉണ്ടായിരുന്നു….

ആര്യ മണ്ഡപം വലം വച്ചു എല്ലാരിലും നിന്നും അനുഗ്രഹം ഒക്കെ വാങ്ങി.. എന്റെ അടുത്ത് വന്നിരുന്നു.. അവൾ എന്നെ നോക്കി എല്ലാരേയും കാണിക്കാൻ ഒരു ചിരി ചിരിച്ചു… ഞാനും….

അങ്ങനെ സമയം ആയപ്പോൾ കെട്ടിമേളം ഒക്കെ കേൾക്കാൻ തുടങ്ങി.. അവിടെ കേൾക്കുകന്നതിനേക്കാളും വലിയ മേളം എന്റെ ഉള്ളിൽ കേൾക്കുണ്ടായിരുന്നു…. കർമ്മി പറഞ്ഞതിന് അനുസരിച്ചു അച്ഛൻ താലി എടുത്തു എന്നിൽ തന്നു… എന്റെ കൈ വിറക്കാൻ തുടങ്ങി…. AC ഉള്ള ഹാളിലും ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി…. അത് എല്ലാരും കണ്ടു ചിരിച്ചു..

ഞാൻ ആര്യയുടെ കഴുത്തിൽ താലി വക്കാൻ പോയപ്പോൾ മണിക്കുട്ടി അവളുടെ മുടി പൊക്കി പിടിച്ചു… ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു താലി കെട്ടി.. ആര്യ കണ്ണടച്ച് പ്രാത്ഥിച്ചു… ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി കൊളുത്തു മുറുക്കി.. അവൾ പ്രാർത്ഥന ഓടെ തന്നെ ഇരുന്നു..
ഞാൻ മനസ്സിൽ ഓർത്തു ഇവൾ ഇന്ന് എന്റെ ഭാര്യ ആയിരിക്കുന്നു.. എന്റെമേൽ അവൾക്കു ഇപ്പോൾ അവകാശം ഉണ്ട്.. അവൾക്ക് എന്തും ചെയ്യാം.. എന്റെ ചിന്തകൾ പിന്നെയും കാടുകയറി.. അന്ന് അങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നു എങ്കിൽ ഈ നിമിഷം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു.. എന്നാൽ എന്നെ കൊണ്ട് സന്തോഷിക്കാൻ കഴിയുന്നില്ല… പറ്റുന്നിയല്ല…

ഞാൻ മനസ്സിൽ തീരുമാനിച്ചു അവളെ ഒരിക്കലും ഞാൻ കാരണം കരയിക്കാൻ പാടില്ല.. അവൾ എന്നെ എന്തുവേണോ ചെയ്തോട്ടെ.. അവളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.. അവൾക്കു സമയം ആകുമ്പോൾ എന്നെ സ്നേഹിക്കട്ടെ… അതുവരെ ഞാൻ കാത്തിരിക്കും….

എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി 😊😊😊😊

അങ്ങനെ കേട്ടു കഴിഞ്ഞു എല്ലാം ചടങ്ങ് പോലെ നടന്നു…. അവളുടെ അച്ഛൻ എനിക്കു അവളെ കൈ പിടിച്ചു തന്നു.. എന്നും കൂടെ ഉണ്ടാകും എന്നാ വിശ്വസ്സത്തോടെ ആദ്ദേഹം മകളെ മറ്റൊരുവന്റ കയ്യിൽ ഏൽപ്പിച്ചു.. അവളെ എന്റെ കൈകളിൽ തരുമ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.. അത് സങ്കടം ആയിരുന്നില്ല മരിച്ചു സന്തോഷം ആയിരുന്നു…

അതിനു ശേഷം അവളുടെ കയ്യും പിടിച്ചു എന്റെ വട്ടം അഗ്നിയെ വലം വച്ചു.. അവൾ പൂർണമായും എന്റെ ഭാര്യ ആയിരുന്നു.. ഞാൻ അപ്പോൾ തന്നെ മനസ്സ്സിൽ ചില കാര്യങ്ങൾ കണക്കു കൂട്ടി.. അവളെ ഞാൻ കാരണം കരയിക്കാൻ പാടില്ല എന്ന്.. അവളുടെ മനസ്സ് എനിക്കു അറിയില്ലല്ലോ.. അവൾക്കു എന്നോട് വെറുപ്പ്‌ ഉണ്ടേലും അതു മാറി സ്നേഹം ഉണ്ടാകാതെ ഇരിക്കില്ലല്ലോ അതുവരെ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും…

വലം വച്ചു കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം ഒക്കെ വാങ്ങി….

അത് കഴിഞ്ഞ് 15 മിനിറ്റ് കഴുഞ്ഞു മണിക്കുട്ടിയുടെ കല്യാണത്തിന്റെ ചടങ്ങുകൾ തുടങ്ങി.. അവളുടെ അച്ഛൻ തന്നെ ആകാശിനെ പിടിച്ചു എല്ലാരേയും അനുഗ്രഹം വാങ്ങിപ്പിച്ചു.. എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവനെ കാലിൽ വീഴാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു….. എനിക്കു അവനെ വല്ലാതെ ബോധിച്ചിരുന്നു.. അവൻ കതിര്മണ്ഡപത്തിൽ കയറി ഇരുന്നു..ഞാനും ആര്യയും ഒരുമിച്ചു തന്നെ ആണ് നിന്നത്.. എന്നാലും ഞങ്ങൾ പരസ്പരം നോക്കുന്നില്ല..
കുറച്ചു കഴിഞ്ഞപ്പോൾ തലപൊലിയോട് കൂടി അച്ഛന്റെ കയ്യും പിടിച്ചു എന്റെ ദേവത.. മണിക്കുട്ടി വരുന്നു.. അവൾ ശെരിക്കും സുന്ദരി ആയിരുന്നു.. എനിക്കു അവളെ കല്യാണ വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു.. അവൾ എല്ലാവരെയും തൊഴുതു അനുഗ്രഹം വാങ്ങി… എന്റെയും ആര്യയുടെയും കാലുകളിൽ ഒരുമിച്ചു വീണു… ഞാൻ അവളെ പിടിച്ചു ഉയർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….. എല്ലാരേയും ഒന്നു കൂടി തൊഴുതു അവൾ മണ്ഡപത്തിൽ കയറി ഇരുന്നു… ആകാശും അവളും പരസ്പരം നോക്കി ചിരിച്ചു…

സമയം ആയപ്പോൾ നാധസ്വാരം വായന കേട്ടു… ആകാശിന്റ അച്ഛൻ താലി എടുത്തു കൊടുത്തു.. അവൻ മണിക്കൂട്ടോയുടെ കഴുത്തിൽ താലി കെട്ടി.. ആര്യ ആണ് താലികെട്ടാൻ മുടി ഒതുക്കി കൊടുത്തത്.. മണിക്കുട്ടിയുടെ കഴുത്തിൽ താലി വീണു.. അവൾ മറ്റൊരാളുടെ ആയി.. എനിക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അത് തുടച്ചു മാറ്റി.. എന്നാൽ ആര്യ ഇതെല്ലാം നോക്കുണ്ടായിരുന്നു…

അങ്ങനെ എല്ലാ ചടങ്ങുകളും പെട്ടന്ന് തീർന്നു.. ബന്ധുക്കൾ ഓരോരുത്തരായി വന്നു ഫോട്ടോ ഒക്കെ എടുത്തു കൊണ്ടിരുന്നു.. പിന്നെ ഫോട്ടോഗ്രാഫർ സിന്റെ പതിവുപോലെ ഉള്ള വെറുപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.. ഞാൻ ഇതെല്ലാം സഹിച്ചു നിന്നു.. എന്നാൽ മറ്റുള്ളവരെ കാണിക്കാൻ ഞാൻ എല്ലാത്തിനും സഹകരിച്ചു.. എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു.. ജാതക ദോഷം കാരണം മുടങ്ങി കൊണ്ടിരുന്ന മണിക്കുട്ടിയുടെ കല്യാണവും ഒപ്പം എന്റെ കല്യാണവും എല്ലാം ഒരുമിച്ചു നടന്ന സന്തോഷം അവർ എല്ലാം പ്രകടിപ്പിച്ചു..

അച്ചു എന്നെയും മണിക്കുട്ടിയെയും ചുറ്റി പറ്റി തന്നെ അങ്ങനെ നടന്നു.. ഞാൻ വാങ്ങി കൊടുത്ത നീല സാരിയിൽ അവൾ സുന്ദരി ആയിരുന്നു… അവൾക്കും വലിയ സന്തോഷം ആയിരുന്നു.. എന്നാൽ എന്റയും ആര്യയുടെയും കാര്യത്തിൽ അവൾക്കു ആശങ്ക ഉണ്ടായിരുന്നു.. അവൾ എന്നോട് എല്ലാം മറന്നു എല്ലാത്തിനോടും പൊരുത്ത പെടാനും ആര്യയോട് സംസാരിച്ചു എല്ലാം ശെരിയാക്കാനും പറഞ്ഞു..

എന്നാൽ എന്നിൽ ഇപ്പോഴും കൂടെ ഉള്ളത് ഈഗോ എന്നെ വിട്ടു പോയിരുന്നില്ല… അത് അത് ഞാൻ വരുന്നപോലെ ചെയ്യാം എന്ന് കരുതി..

അങ്ങനെ കുറേനേരത്തെ ഫോട്ടോ സേഷൻ കഴിഞ്ഞു എല്ലാരും ഫുഡ് കഴിക്കാൻ പോയി.. നല്ലത് കിടിലൻ സദ്യ തന്നെ ആയിരുന്നു രണ്ടു വീട്ടുകാരും ചേർന്ന് ഒരുക്കിയത്.. 5 കൂട്ടം പായസം ഒക്കെ ഉള്ളത് ഒരു കിടു സദ്യ.. എന്നാൽ എനിക്കു അത് അതികം ആസ്വദിക്കാൻ പറ്റിയില്ല.. ടെൻഷൻ കാരണം അധികം കഴിക്കാതെ ഞാൻ മതിയാക്കി.. ആര്യയും അങ്ങനെ തന്നെ ആയിരുന്നു….
പിന്നെയും കുറെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.. 2 മണി ഒക്കെ ആയപ്പോൾ പോകാൻ ഇറങ്ങി.. ബന്ധുക്കൾ എല്ലാരും അപ്പോഴും ഹാളിൽ തന്നെ ഉണ്ടായിരുന്നു… ഇനി രണ്ടു വീട്ടിലോട്ടു മടങ്ങി പിന്നെയും ഒരുങ്ങി തിരിച്ചു വരും വൈകുന്നേരം റിസപ്ഷൻ ഉണ്ട്.. ഞങ്ങൾ മണിക്കുട്ടിക്കായി ഒരു ബെൻസ് കാർ ആണ് വാങ്ങി കൊടുത്തത്.. അത് എന്റെ സേവിങ്സ്സിൽ നിന്നും ആണ്.. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു…. അവൾക്കു അത് സന്തോഷം ആയി…

ആര്യക്കായി അവളുടെ അച്ഛൻ ഒരു മിനികൂപ്പർ ആണ് നൽകിയത്.. എനിക്കും അത് ഇഷ്ടം ആയി….. അവൾക്കും അത് ഇഷ്ടം ആയിരിക്കണം അതാകും ആ കാർ തന്നെ വാങ്ങിയത്…

പോകാൻ നേരം മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു എന്നാൽ കരഞ്ഞില്ല… കുറച്ചു കഴിഞ്ഞാൽ വീണ്ടും കാണണം അല്ലോ.. അപ്പോൾ കരഞ്ഞില്ല.. എന്നാൽ റിസപ്ഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഒരു കരച്ചിൽ ഞാൻ പ്രതീക്ഷിക്കുന്നു… ഒന്നല്ല രണ്ടു കരച്ചിൽ… 😊 റീസെപ്ഷനും ഞങ്ങൾ ഒരുമിച്ചു നടത്താൻ തന്നെ ആയിരുന്നു തീരുമാനം… അവർക്കു എല്ലാവർക്കും അത് സമ്മതം ആയിരുന്നു… . . . അങ്ങനെ അവിടത്തെ എല്ലാ പരിപാടികളും കഴിഞ്ഞു വീടുകളിൽ പോകാൻ ആയി തിരിച്ചു… മണിക്കുട്ടിയും ആകാശും ഞാൻ കൊടുത്ത ബെൻസിൽ തന്നെ ആണ് തിരിച്ചു പോയത്….. ഞങ്ങൾ മിനിയിലും…..

അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു… അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു…..

അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു… ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്… എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….
വരുന്നിടത്തു വച്ചു കാണാം ഞാൻ മനസ്സിൽ പറഞ്ഞു…

⚡️ ⚡️ ⚡️ ⚡️ ⚡️ ⚡️ ⚡️

⚡️

⚡️🔥തുടരും ⚡️🔥

0cookie-checkവിവാഹം മാറ്റുക 3

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12