വിവാഹം മാറ്റുക 2

ഹായ് നന്പൻസ്… വളരെ നന്ദിയോടെ ആണ് ഇത് അപ്‌ലോഡ് ചെയ്യുന്നത്.. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഒരു സപ്പോർട്ട് ആണ് നിങ്ങൾ തന്നത്… നിങ്ങൾ നൽകുന്ന അഭിപ്രായവും സ്നേഹവും ❤️ ആണ് മുന്നോട്ടു നയിക്കുന്നത് 🥰🥰🥰

ഒത്തിരി സ്നേഹത്തോടെ തുടരട്ടെ….

.

.

.

അവൾ എന്തിനാ സമ്മതിച്ചത്..?

ഇനി എന്നോടുള്ള പക വീട്ടാൽ ആണോ?

അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?

ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു…

എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്…..

ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്… അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️

എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി….

.

.

.

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

.

4 വർഷത്തെ യാത്ര ഒക്കെ കഴിഞ്ഞു ഞാൻ സ്വസ്ഥമായി വീട്ടിൽ ഇരിക്കുക ആണ്… മണിക്കുട്ടി അവളുടെ പഠിപ്പെല്ലാം കഴിഞ്ഞു.. ഇപ്പോൾ എന്റെ കൂടെ നാട്ടിൽ ഉണ്ട്.. കുറച്ചു വർഷം തമ്മിൽ കാണാത്ത കൊണ്ടുള്ള സ്നേഹം അവൾ എന്നിൽ കാണിച്ചു.. അവൾ എപ്പോഴു എന്റെ കൂടെ വാലുപോലെ കൂടെ നടന്നു.. ഞങ്ങൾ. നാട്ടിൽ എല്ലാം ചെത്തി നടന്നു.. അവൾക്കു അപ്പോൾ എന്തിനും ഞാൻ മാത്രം മതി

ഞാൻ യാത്ര പോയ വിശേഷവും.. അവൾ റഷ്യൻ വിശേഷവും എല്ലാം എനിക്കു പറഞ്ഞു… ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നു.. അവൾക്കു അപ്പോഴും കല്യാണം തകുർത്തിയായി നോക്കി കൊണ്ടിരിക്കുന്നു..ഞാൻ ആണേൽ വീട്ടിൽ ഇരുന്നു ബോർ അടിക്കുമ്പോൾ പുറത്തു പോയും.. അങ്ങനെ സമയം ചിലവഴിച്ചു കൊടിരുന്നു..
അങ്ങനെ കാറ്റിൽ പെട്ടുപോയ പട്ടം കണക്കിന് ഞാനും നടന്നു.. ഒരു ലക്ഷ്യം ഇല്ലാതെ ഞാൻ അച്ഛന്റെ ക്യാഷ് ചിലവാക്കി നടന്നു… എന്റെ കറക്കത്തിനു അതിരു വച്ചതു മണിക്കുട്ടി ആയിരുന്നു.. അവൾ എന്നോട് പിന്നെയും പഠിക്കാൻ നിർബന്ധിച്ചു…

ആദ്യം ഞാൻ കുറെ ഒഴിഞ്ഞു മാറി എങ്കിലും അവസാനം അവളുടെ വാശിക്കു മുൻപിൽ ഞാൻ തോറ്റു കൊടുത്തു.. അല്ലേലും അവൾ പറഞ്ഞത് എല്ലാം ഞാനും അനുസരിക്കുമായിരുന്നു…

അങ്ങനെ അവസാനം ഞാനും 25ആം വയസ്സിൽ M. COM ചെയ്യാൻ തീരുമാനം ആയി.. എന്നും വീട്ടിൽ നിൽക്കാൻ കണക്കിന് 15 km അപ്പുറം ഉള്ള ഒരു നല്ല കോളേജിൽ എനിക്കു അഡ്മിഷൻ ശെരിയായി… ക്യാഷ് ന്റെ പവർ കൊണ്ട് അതെല്ലാം പെട്ടന്ന് തന്നെ നടന്നു…. അങ്ങനെ അഡ്മിഷൻ ഒക്കെ എടുത്തു ക്ലാസ്സ്‌ തുടങ്ങാൻ ആയി കാത്തിരുന്നു…

മണിക്കുട്ടി നാട്ടിൽ തന്നെ ആണ് ബാക്കി പഠനം.. അച്ഛന്റെ കാശിനു ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ അവൾ ബാക്കി പഠനം തുടർന്നു.. അങ്ങനെ അവളും ബിസി ആയി..

എന്നാൽ ലീവ് ദിവസ്സങ്ങളിൽ അവൾ എന്നെ വിടാതെ പിടിക്കും.. എവിടെ എങ്കിലും ഒക്കെ കറങ്ങാൻ പോകും… അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു… മണിക്കുട്ടിയുടെ സ്നേഹവും..

………………….. ⚡️……….. ⚡️………………..

അങ്ങനെ ഇന്നാണ് ഞാനും പിന്നെയും കോളേജിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം.. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു…. എന്റെ സ്വഭാവം മാറാതെ നോക്കാൻ ഞാൻ തീരുമാനിച്ചു…. ഫസ്റ്റ് ഡേ ആയതു കൊണ്ട് ചെറിയ റാഗിങ് ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു അറിയാം.

എല്ലാം കൊച്ചു പിള്ളേർ അല്ലേ അത് കൊണ്ട് അവരോടു ഒന്നും ദേഷ്യ പെടാതെ എല്ലാം എൻജോയ് ചെയ്യാൻ ആണ് ഞാനും തീരുമാനിച്ചത്..

അവിടെ പഠിക്കുന്ന എല്ലാരും എന്നെക്കാളും എന്തായാലും ഇളയവർ ആയിരിക്കും.. അത് കൊണ്ട് ഞാനും പ്രശ്നം ഒന്നും ഉണ്ടാക്കാതെ നോക്കാൻ തീരുമാനിച്ചു….. അങ്ങനെ ഓരോന്ന് ആലോചിച്ചാണ് ഞാൻ കോളേജിൽ പോയതു.. ഫസ്റ്റ് ഡേ ആയതു കൊണ്ട് ഞാനും ഇന്ന് ബൈക്കിൽ ആണ് പോയത്..
ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ജാവ കുട്ടനിൽ ആയിരുന്നു കോളേജിൽ എത്തിയത്…. കോളേജ് കവാടം കടന്നപ്പോൾ തന്നെ നവാഗതർക്ക് സ്വാഗതം എന്നാ ബാനർ ഒക്കെ തൂക്കി ഇരിക്കുന്നു……

ഞാൻ സന്തോഷത്തോടെ ആണ് കവാടം കടന്നു പോയത്…ഞാൻ നേരെ ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസ്സിൽ കയറാൻ ഇനിയും ടൈം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം അവിടെ ഉള്ള ഒരു മറച്ചുവട്ടിൽ ഇരിക്കാം എന്ന് കരുതി അങ്ങോട്ട്‌ പോയി… നോക്കുമ്പോൾ അതിനപ്പുറത്തു തന്നെ ഇരിപ്പുണ്ട് വാനരപട.. കണ്ടാൽ അറിയാം സീനിയർ പട ആണെന്..

വരുന്ന ഓരോ പിള്ളേരെയും വിളിച്ചു എന്തൊക്കയോ പറയുന്നുണ്ട്.. ഞാൻ അങ്ങോട്ട്‌ മൈൻഡ് ചെയ്യാം പോയില്ല വെറുതെ എന്തിനാ തടി കെടക്കുന്നെ അല്ലേ… ഞാൻ ആദ്യ ദിവസം ആയതു കൊണ്ട് താടി ഒക്കെ ഷേവ് ചെയ്തു നന്നായിട്ടാണ് പോയത്…. ഇപ്പോൾ എന്നെ കണ്ടാൽ അവരെകൾ ഒക്കെ പ്രായം ഉണ്ടെന്നു തോന്നില്ല… ഇപ്പോൾ കാണാൻ വലിയ ലുക്ക്‌ ഒക്കെ ആണ്..

.

..

..

.

.

ഞാൻ അവമാരെ മൈൻഡ് ചെയ്തില്ല എങ്കിലും അവന്മാർ എന്നെ മൈൻഡ് ചെയ്യുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ എന്നെ അങ്ങോട്ട്‌ വിളിച്ചു.. അവർ 3 ആളുകൾ ഉണ്ടായിരുന്നു… ഞാൻ പഞ്ച പാവം കണക്കിന് അങ്ങോട്ട്‌ പോയി.. അവന്മാരെ നോക്കി.. അവന്മാർ വിചാരിച്ചു കാണും ഞാൻ ഒരുപാട് പാൽകുപ്പി ആണെന്ന്.. അങ്ങനെ വിചാരിക്കട്ടെ കൊച്ചു പയ്യൻസ് അല്ലേ…… അവന്മാർ എന്നെ നോക്കി എനിക്കു നല്ല ചിരി വരുന്നുണ്ട് എങ്കിലിം ഞാൻ കടിച്ചു പിടിച്ചു നിന്നു…..

ഞാൻ അവന്മാരുടെ മുഖത്തു നോക്കി നിന്നു.. അതിൽ ഒരുത്തൻ

“എന്താടാ നിന്റെ പേര് ”

“വ വാ വരുൺ ”

ഞാൻ വിക്ക് അഭിനയിച്ചു പേര് പറഞ്ഞു

അത് കണ്ടപ്പോൾ അവന്മാർ ചിരിച്ചു.. അവൻമാരെ പേടിച്ചിട്ടാണ് എന്ന് കരുതി കാണും..

പിന്നെയും അവന്മാർ ഓരോന്ന് പറഞ്ഞു…ഞാനും അവന്മാർക്ക് മറുപടി കൊടുത്തു..
കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ അതിലെ വന്ന ഒരു പെൺകുട്ടിയെ അങ്ങോട്ട്‌ വിളിച്ചു.. അവൾ പേടിച്ചു പേടിച്ചു അങ്ങോട്ട്‌ വന്നു.. അവളെ കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി ആണെന്ന്.. അവളുടെ മുഖത്തു ഭയം നിറഞ്ഞു നിന്നു. അവൾ അവിടെ വന്നു അവന്മാരുടെ മുഖത്തു നോക്കി…

“എന്താടി നിന്റെ പേര് ”

അവൾ ശെരിക്കും പേടികൊണ്ട് വിക്കി വിക്കി പേര് പറഞ്ഞു..

“അ അ അശ്വതി ”

“ഓ നല്ല പേരാണല്ലോ…. ”

അതിൽ ഒരുത്തൻ പറഞ്ഞു….. മറ്റൊരുത്തൻ അവളെ അടിമുടി നോക്കിട്ടു പറഞ്ഞു.

” പേര് മാത്രം അല്ല കാണാനും കിടു ആണ് മോനെ ”

അവൾ ഒന്നും പറയാതെ തല കുനിച്ചു നിന്നു…. അവന്മാർ എല്ലാം കിടന്നു ചിരിച്ചു . ഞാൻ അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു…. അവന്മാർ എന്നെയും അവളെയും നോക്കിയിട്ട്…

“നീ ഒരു കാര്യം ചെയ്….. ദേഷ്യം നിക്കുന്ന ഇവനെ കണ്ടോ.
അവമാർ എന്നെ ചൂണ്ടി അവളോട്‌ പറഞ്ഞു.. അവൾ കേട്ടപ്പോൾ മുഖത്തു വിഷമം ആയി എന്നെ നോക്കി.ഞാൻ ഒന്നുമില്ല എന്ന് കണ്ണ് കൊണ്ട് കാണിച്ചു.. അവൾ പിന്നെയും തല കുനിച്ചു നിന്നു.. അവന്മാർ പിന്നെയും പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു.. അവസാനം അവന്മാർക്കു ദേഷ്യം വന്നു.. അവളെ നോക്കി അവൾ ആണേൽ ആകെ പേടിച്ചു നിൽക്കുക ആണ്..

“ഡി നീ ചെയ്യുന്നില്ലേ… ”

അവന്മാർ പിന്നെയും ചോദിച്ചു… അവൾ തല കുനിച്ചു തന്നെ നിന്നു.. കണ്ണിൽ എല്ലാം കണ്ണീർ വരുന്നുണ്ടായിരുന്നു…

“ഡാ കണ്ടോ ഇവളുടെ ശരീരം എല്ലാം എന്താ മുഴുപ്പു… അവളുടെ മുല തന്നെ കണ്ടോ.. എത്രയാടി അതിന്റ സൈസ്…..”

അവൻ ഒരു വെടക്ക് ചിരിയോടെ അവളോട്‌ ചോദിച്ചു.. അത് കേട്ടപ്പോൾ എന്റെ അതുവരെ ഉണ്ടായിരുന്ന മാറിയതാ എല്ലാം കാറ്റിൽ പറന്നു.. എന്റെ ദേഷ്യം എന്റെ കൈകളിൽ വന്നത് പെട്ടന്നാരിരുന്നു.. അടുത്ത നിമിഷം അവൾ ഒരുപാട് ശബ്ദം കേട്ടു നോക്കുമ്പോൾ കാണുന്നത്… വായിൽ നിന്നു ചോര വന്നു നിലത്തു കിടക്കുന്ന അവനെ ആണ്.. കൂടാതെ ദേഷ്യത്തിൽ ജ്വലിച്ചു നിൽക്കുന്ന എന്നെയും..
അവനെ അടിച്ച കണ്ട അവന്റെ 2 വാലുകൾ എന്നെ അടിക്കാൻ ആയി ചാടി വന്നു.. ഞാൻ ദേഷ്യത്തിൽ അവരെ നോക്കി വിരൻ ചൂണ്ടിയപ്പോൾ അവർ ഒന്നു നിന്നു.. പിന്നോട്ട് പോയി.. ഞാൻ തറയിൽ കിടക്കുന്ന അവനെ രണ്ടു കോളറിൽ പിടിച്ചു നേരെ നിർത്തി.. ഒന്നു കൂടെ കൊടുത്തു അവന്റെ കാരണം നോക്കി

“ഡാ പന്ന മോനെ… ഇത്രയും നേരം ഞാൻ നീയൊക്കെ പറയുന്ന കേട്ട് മിണ്ടാതെ നിന്നത് ഇത് നിന്റെ ഒക്കെ ഒരുപാട് കുട്ടിക്കളി ആണെന്നെ കരുതിയിട്ടൊള്ളു… പക്ഷെ നീ പെൺപിള്ളേരോട് മാന്യമായി സംസാരിക്കാൻ പഠിക്കാത്തതു കൊണ്ട് എനിക്കു ഇത് ചെയ്യേണ്ടി വന്നു.. ഡാ നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളതെ ഇവൾക്കും ഒള്ളു…. നീ അവരോടു പോയി ചോദിക്ക് ആദ്യം സൈസ്.. ”

ഞാൻ അതും പറഞ്ഞു അവനിൽ ഉള്ള പിടി വിട്ടു.. അവൻ ബാലൻസ് ഇല്ലാതെ അവിടെ വീണു..

“പിന്നെ ഇത് ഇവിടെ കൊണ്ട് നിർത്തിയാൽ നിനക്ക് കൊള്ളാം… അല്ലതെ ഇത് കംപ്ലയിന്റ് ചെയ്യാൻ പോയാൽ നീ ആയിരിക്കും ഈ കോളേജിൽ നിന്നു ആദ്യം പോകുന്നത്..

പിന്നെ പുറത്തു പോയി പോലീസ് കേസ് കൊടുക്കാൻ ആയാലും നീ തന്നെ കയറും അകത്തു.. ഇവിടത്തെ SI യും CI യും എല്ലാം എന്റെ ഫ്രണ്ട്‌സ് ആണ്…”

അത്രയും പറഞ്ഞു ഞാൻ അവിടന്ന് പോകാൻ ഒരുങ്ങി….. എന്തോ ആലോചിച്ചിട്ട് ഒന്നു കൂടെ തിരിഞ്ഞു..

“പിന്നെ മോനെ ഇനി എങ്കിലും പെൺകുട്ടികളോട് മാന്യമായി സംസാരിക്കാൻ പഠിക്കു… പിന്നെ ഇനി നിന്നെ എന്റെ മുന്നിൽ കണ്ടു പോകരുത് കേട്ടല്ലോ………….

അപ്പോൾ എങ്ങനെ മോൻ നല്ല കുട്ടി ആവുകയല്ലേ?”

ഞാൻ അവനു ഒരുപാട് വാണിംഗ് കൊടുത്തു ബിൽഡിംഗ്‌ സെക്ഷനിലോട്ടു നാടന്നു.. കുറച്ചുപേര് കാഴ്ച കണ്ടു നിൽക്കുണ്ടായിരുന്നു.. അവനു കംപ്ലയിന്റ് ഇല്ലാത്ത പക്ഷം ഒന്നും ഉണ്ടാകില്ല……

ഞാൻ നേരെ ക്ലാസ്സ്‌ കണ്ടു പിടിച്ചു അകത്തു കയറി. ആകെ കുറച്ചു സ്റ്റഡി ചെയരുകളെ ഒള്ളു… ഞാൻ പോയി ബാക്കിൽ ഉള്ള ചെയറിൽ പോയി ഇരുന്നു.. PG ക്കു ക്ലാസ്സിൽ വളരെ കുറച്ചു കുട്ടികളെ കാണുകയുള്ളു… കുറച്ചുപേർ വന്നിട്ടുണ്ട്.. ഒന്നു രണ്ടു പെൺകുട്ടികൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.. ഞാൻ വലിയ ജാഡ ഇടാതെ അവരെ നോക്കി ഒന്നു ചിരിച്ചു..
അങ്ങനെ 10 മണി ആകാറായപ്പോൾ ഒരുവിധം എല്ലാരും ക്ലാസ്സിൽ വന്നു.. നോക്കുമ്പോൾ അശ്വതി കയറിവന്നു… ഞാൻ അവളെ കണ്ടപ്പോൾ ഒന്നു ചിരിച്ചു കാണിച്ചു….. അവളും എനിക്കു ചിരിച്ചു കാണിച്ചു.. എന്റെ മണിക്കുട്ടിയെ പോലെ എനിക്കു തോന്നി അവളെ.. നല്ല സുന്ദരി കുട്ടി….

ക്ലാസ്സിൽ ആകെ 20 കുട്ടികളെ ഒള്ളു.. അതിൽ 15ഉം പെൺകുട്ടികൾ തന്നെ ആണ്.. പെൺകുട്ടികൾ എല്ലാം ഒന്നിനൊന്നിനു മെച്ചം.. നല്ല കുട്ടികൾ.. പയ്യന്മാർ കുറച്ചു ഉള്ളത് കൊണ്ട് എല്ലാരേയും അപ്പോൾ തന്നെ പരിചയപെട്ടു…. പയ്യന്മാർ എല്ലാം നല്ല പാവങ്ങൾ ആണ്.. ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടാം എന്ന് കരുതി… Pg ബാച്ചിന് ആകെ 3 മണി വരെ അവിടെ ക്ലാസ്സ്‌ ഒള്ളു.. അതും 3 പീരീഡ്..

അങ്ങനെ ക്ലാസ്സ്‌ തുടങ്ങാൻ ഉള്ള ബെൽ അടിച്ചപ്പോൾ ഒരു സർ ക്ലാസ്സിൽ കയറി വന്നു.. ഒരു 40നു അടുത്ത് പ്രായം വരും… അങ്ങേരു ക്ലാസ്സിൽ കയറി എല്ലാരേയും നോക്കി ചിരിച്ചു… അദ്ദേഹം സ്വയം പരിചയം പെടുത്തി..

“എന്റെ പേര് സുരേഷ്.. ഞാൻ ആണ് ഇനി രണ്ട് വർഷം നിങ്ങളുടെ ക്ലാസ്സ്‌ ഇൻ ചാർജ്.. ഞാൻ നിങ്ങളെ മാനേജ്മെന്റ് പ്രിൻസിപ്പ്ൾസ് & പ്രാക്ടിസിസ് ആണ് പഠിപ്പിക്കുന്നത്.. . ”

പുള്ളി സ്വയം പരിചയ പെടുത്തി.. എന്നിട്ട് ഓരോരുത്തരെ ആയി സ്വയം പരിചയ പെടുത്താൻ വിളിച്ചു…. ബോയ്സ് കുറവായതു കൊണ്ട് ആദ്യം ഞങ്ങളെ ആണ് വിളിച്ചത്…. ഞങ്ങൾ ഓരോരുത്തരായി പരിചയ പെടുത്തി.. അവസാനം ഞാനും സ്വയം പരിചയപെടുത്തി.. ഞാൻ മനപ്പൂർവം പ്രായം പറഞ്ഞില്ല.എന്ത് കൊണ്ടെന്നു ചോദിച്ചാൽ എനിക്കു അറിയില്ല… ഞാൻ സംസാരിക്കുമ്പോൾ ഒന്നു രണ്ടു ഗേൾസ് എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു…

എന്നാൽ ഞാൻ വലിയ മൈൻഡ് കൊടുക്കാതെ പോയിരുന്നു….. പിന്നെ ബാക്കി ഉള്ള പെൺകുട്ടികൾ എല്ലാം പരിചയ പെടുത്തി….. അങ്ങനെ ഫസ്റ്റ് ഡേ ആയതു കൊണ്ട് ക്ലാസ്സ്‌ എടുക്കാതെ പുള്ളി ഓരോ കാര്യം സംസാരിച്ചു സമയം കളഞ്ഞു… അങ്ങനെ ഫസ്റ്റ് ഇന്റർവെൽലിനു ബെൽ അടിച്ചു…
ഞാൻ ക്ലാസ്സിൽ നിന്നു പുറത്തോട്ടു ഇറങ്ങി വരാന്തയിൽ നിന്നു…. ഞാൻ കോളേജ് മുഴുവൻ ഒന്നു നോക്കി പിജിയുടെ 3 ബാച്ച് ആണ് അവിടെ ഉള്ളത്. M. Com, MA ഹിസ്റ്ററി, MA ഇംഗ്ലീഷ്.. അങ്ങനെ പിജിക്ക് മാത്രം ആയിട്ടാണ് ഈ ക്യാമ്പസ് സെക്ഷൻ..

ഞാൻ അങ്ങനെ വരാന്തയിൽ നിൽക്കുമ്പോൾ ആണ് MA ഹിസ്റ്ററി സെക്കന്റ്‌ ഇയർ ക്ലാസ്സിൽ നിന്നു രാവിലെ പ്രശ്നം ഉണ്ടാക്കിയ അവന്റെ കൂടെ ഉണ്ടായിരുന്ന പയ്യമാർ വരുന്നത്.. എന്നെ കണ്ടപ്പോൾ അവന്മാർ ഒന്നു പകച്ചു. എന്നിട്ട് തലയും കുനിച്ചു പോയി.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു…

എന്റെ പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അശ്വതി ആണ്.. ഞാൻ ചിരിച്ചിട്ട് എന്താന്ന് നോക്കി..

“അതെ താങ്ക്സ്… കേട്ടോ.. രാവിലെ എന്നെ ഹെല്പ് ചെയ്തതിനു ”

“അയ്യേ അതിനു എന്തിനാ മോളു ഇങ്ങനെ ഒക്കെ പറയുന്നേ…”

ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞു.. ഞാൻ മോളുന്നു വിളിച്ചപ്പോൾ അവൾ പെട്ടന്ന് എന്നെ അത്ഭുതത്തോടെ നോക്കി

“നീ കുറച്ചു കൂടി സ്ട്രോങ്ങ്‌ ആകണം.. നീ ഒരു പാവം പോലെ പേടിച്ചു നിന്നതുകൊണ്ടാ അവന്മാർ അത്രയും പറഞ്ഞത്….. പെൺകുട്ടികൾ എല്ലാം സ്ട്രോങ്ങ്‌ അല്ലേ.. അല്ലാതെ ഒരുത്തന്റയും അടിമ ഒന്നും അല്ല നിങ്ങൾ ”

ഞാൻ അവളോട് അത്രയും പറഞ്ഞപ്പോൾ അവൾക്കു ചെറിയ വിഷമം ഓക്കേ പോലെ തോന്നി.. ഞാൻ അത് കാണുകയും ചെയ്ത്..

“നീ അതിനു വിഷമിക്കണ്ട…. എനിക്കു നിന്നെ കണ്ടപ്പോൾ എന്റെ അനിയത്തിയെ ഓർമ വന്നു അതാ ഞാൻ.. നിന്നെ പോലെ ഒരു കുഞ്ഞു പെങ്ങൾ എനിക്കും ഉണ്ട് വീട്ടിൽ.. എന്നാൽ അവൾ നിന്നെപ്പോലെ പൂച്ചാക്കുട്ടി അല്ല.. പുലികുട്ടി ആണ് ”

ഞാൻ അത്രയും പറഞ്ഞപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു.. ഞാൻ അനിയത്തിയുടെ കാര്യം പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നും മനസ്സിലാകാതെ.. നോക്കി.. ഇനിയിപ്പോൾ അവൾ കരുതിക്കാനും ഞാനും അവളും ഒക്കെ ഒരേ പ്രായം ആണെന്ന്…
“ഇയാൾ ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട… എന്റെ അനിയത്തിക്ക് ഏതാണ്ട് ഇതേ പ്രായം തന്നയ.. പിന്നെ എനിക്കു നിങ്ങളുടെ പ്രായം അല്ല… എനിക്കു 25 വയസ്സുണ്ട് ”

ഞാൻ എന്റെ പ്രായത്തെ പറ്റി പറഞ്ഞപ്പോൾ അവൾ ഒന്നു ഞെട്ടി.. കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവൾ എന്നെ നോക്കി നിന്നു.. അത് കണ്ടപ്പോൾ എനിക്കു ചിരി വന്നു ഞാൻ ചിരിച്ചു.. അവളും ചിരിച്ചിട്ടു എന്നോട് ബഹുമാനത്തോടെ സംസാരിച്ചു… അവൾ അവളെ പറ്റി എല്ലാം പറഞ്ഞു…

അവൾ വീട്ടിൽ ഒറ്റമോൾ ആണ്… അച്ഛന് കൂലിപ്പണി ആണ്.. അമ്മ വീട്ടിൽ തന്നെ.. ഒരു പാവപെട്ട കുടുംബം ആണ്.. എന്നാലും അവളുടെ പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഇവളെ അവർ പഠിപ്പിക്കുന്നു….. എനിക്കു അതൊക്കെ കേട്ടപ്പോൾ ഞാനൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന് തോന്നി.. ആ അച്ഛനോടും അമ്മയോടും എനിക്കു ബഹുമാനം തോന്നി…. കുറച്ചു സമയത്തിനുള്ളിൽ ഞാൻ അവളുമായി നല്ല കൂട്ടായി.. അവൾ ശെരിക്കും ഒരു കുറുമ്പി തന്നെ ആണ്… പാവം..

അങ്ങനെ ഇന്റവൽ കഴിയാൻ ഉള്ള ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി.. അടുത്ത ടീച്ചർ വരാൻ ആയി കാത്തിരുന്നു.. ഇന്ന് ക്ലാസ്സ്‌ ഒന്നും കാണില്ല.. എല്ലാരും പരിചയപ്പെടൽ മാത്രം ആയിട്ട് പോകും എന്നാണ് ഞാൻ കരുതിയത്….

അടുത്ത ക്ലാസ്സിൽ വന്ന ടീച്ചറിനെ കണ്ടു എന്റെ കിളി പോയി എന്ന് തന്നെ പറയാം.. എന്റെ ദൈവമെ എന്താ ലുക്ക്‌.. ദേവകന്യക കാണാക്ക് ദേവിമാർ തോൽക്കുന്ന സൗന്ദര്യം.. എന്റെ പൊന്നെ… വാതിൽ കടന്നു വരുന്ന അവരെ കണ്ടു ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…

നല്ല കറുത്ത ഒരു പട്ടുസാരി ഉടുത്തു.. മുടിയൊക്കെ നന്നായിട്ടു കെട്ടി.. കണ്ണിൽ കണ്മഷിയും കാതിൽ ഒരു ജിമിക്കിയും നെറ്റിയിൽ ഒരുപാട് ചെറിയ പൊട്ടും ഒരു ചന്തന കുറിയും ആയി ക്ലാസ്സിൽ കയറിവന്ന സൗന്ദര്യ ശിൽപ്പം…

എനിക്കു അവരിൽ നിന്നും കണ്ണെടുക്കാൻ പറ്റിയില്ല….. ഞാൻ നോക്കി നിന്നു പോയി…

ഞാൻ ഇന്ത്യ മുഴുവൻ കറങ്ങി നടന്ന സമയത്തു ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്.. എന്നാൽ ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല….
ഞാൻ ആ സൗന്ദര്യത്തിൽ ലയിച്ചു പോയ നിമിഷം.. പെട്ടന്നാണ് എനിക്കു ബോധം വന്നത്.. ഞാൻ ക്ലാസ്സിൽ ആണെന്ന കാര്യം ഓർത്തു.. ഞാൻ ടീച്ചറിന്റെ മുഖത്തു നോക്കിയപ്പോൾ അവർ ഞാൻ നോക്കിയിരുന്നത് കണ്ടു എന്ന് ഉറപ്പായി.. അവരും എന്റെ മുഖത്തു അപ്പോൾ നോക്കി നിന്നിരുന്നു..

ഞാൻ ആകെ വിളറിവെളുത്ത മുഖവുമായി നോട്ടം മാറ്റി.. എന്നിട്ട് ക്ലാസിനു ചുറ്റും നോക്കി ആരെങ്കിലും കണ്ടോ എന്നറിയാൻ ഭാഗ്യത്തിന് ആരും കണ്ടില്ല.. ഞാൻ പിന്നെയും പഴയത് പോലെ ഇരുന്നു.. ടീച്ചറിനെ കാണാൻ ആയി നോക്കി… കണ്ടാൽ വലിയ പ്രായം ഒന്നും തോന്നിക്കില്ല… ഏകദേശം എന്റെ പ്രായം വരുമായിരിക്കും.. ഞാൻ ആലോചിച്ചു.. എന്നാൽ കണ്ട മാത്രയിൽ തന്നെ എനിക്കു ഇഷ്ടം ആയി.. ഇതുവരെ ആരോടും തോന്നാത്ത ഒരു ആകർഷണം എനിക്കു ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു….ഞാൻ അലിഞ്ഞു പോകുന്ന പോലെ എനിക്കു തോന്നി..

ക്ലാസ്സിൽ എല്ലാവരെയും ഒന്നു നോക്കി ചിരിച്ചിട്ട് മിസ്സ്‌ പറഞ്ഞു.. ഇടയ്ക്കു എന്നെയും അവർ നോക്കുന്നുണ്ട്..

“ഹായ്… എന്റെ പേര് ആര്യ…. വീട് ഇവിടെ പാലക്കാട്‌ തന്നെ ആണ്… ഞാൻ ആണ് നിങ്ങളെ ഫിനാൻഷ്യൽ അക്കൗണ്ടിങ് പഠിപ്പിക്കാൻ പോകുന്നത് ഈ സെമസ്റ്ററിൽ..

അവൾ അവരെ സ്വയം പരിചയ പെടുത്തി…. എന്നിട്ട് എല്ലാംവരോടും സ്വയം പരിചയ പെടുത്താൻ പറഞ്ഞു. ഇത്തവണ ആദ്യം പെൺകുട്ടികൾ ആണ് പറഞ്ഞത്….. ഓരോരുത്തരായി അവരുടെ ഡീറ്റെയിൽസ് പറഞ്ഞു കൊണ്ടിരുന്നു…

എന്റെ ഊഴം എത്തിയപ്പോൾ ഞാൻ ഡീറ്റെയിൽസ് പറഞ്ഞു.. ഇത്തവണ ഞാൻ എന്റെ പ്രായവും കൂടി ചേർത്താണ് പറഞ്ഞത്.. എന്തിനാണെന്ന് പിടിയില്ല… മനസ്സിൽ അങ്ങനെ ആണ് തോന്നിയത്…. ഞാൻ എല്ലാം പറഞ്ഞപ്പോൾ ക്ലാസ്സ്‌ മുഴുവൻ ഒന്നു അമ്പരന്നു… അവർ എല്ലാം എന്നെ ബഹുമാനത്തോടെ നോക്കാൻ തുടങ്ങി… ഞാൻ നോക്കുമ്പോൾ ആര്യ മിസ്സിന്റെ മുഖത്തു ഒരു പ്രതേക ഭാവം കണ്ടു അത് എന്തിനാണെന്ന് പിടി കിട്ടിയില്ല… ഞാൻ എല്ലാം പറഞ്ഞു ചെയറിൽ ഇരുന്നു…

പിന്നെ മിസ്സ്‌ എല്ലാ കുട്ടികളോടും ഓരോന്ന് ചോദിച്ചു ഇരുന്നു.. ഇടക്ക് ഞാൻ അവരെ ഒളിക്കണ്ണിട്ടു നോക്കി.. ഇടയ്ക്കു അവരും അങ്ങനെ നോക്കുണ്ടോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു… എന്നാലും അവർ കാണാതെ ഞാൻ അവരെ നോക്കി….. അങ്ങനെ എന്റെ മനസ്സ്സിൽ ആ ദേവത കയറി കൂടി……
അങ്ങനെ പീരീഡ് കഴിഞ്ഞു പോകാം നേരം ഞാനും അവരെ ഒന്നു നോക്കി.. അവർ എന്നെയും.. ഞാൻ ഒന്നുചിരിച്ചു.. അവൾ ഒന്നും മിണ്ടാതെ പോയി..

ഇപ്പോൾ ലഞ്ച് ബ്രേക്ക്‌ ആണ്… ഞാൻ ഒന്നും കഴിക്കാൻ ആയി കൊണ്ട് വന്നില്ല… ഞാൻ ക്യാന്റീനിൽ പോയി കഴിക്കാൻ തീരുമാനിച്ചു.. ഞാൻ നോക്കിയപ്പോൾ അശ്വതി കഴിക്കാൻ ഉള്ള പുറപ്പാട് ആണ്.. ഞാൻ നേരെ അവളുടെ അടുത്ത് പോയി.. അവളെയും അവളുടെ വിളിച്ചു അവളുടെ ബാഗും എടുത്തു ക്യാന്റീനിൽ പോയി.. അവൾ ചോദിച്ചപ്പോൾ അവിടെ ഇരുന്നു കഴിക്കാം എന്ന് പറഞ്ഞു… ഞാൻ അവളെയും കൊണ്ട് കാന്റീൻ കയറി… ഒരു മേശയിൽ പോയി ഇരുന്നു…

അവൾ അവളുടെ ചോറ്റ് പാത്രം എടുത്തു മേശയിൽ വച്ചു.. തുറന്നപ്പോൾ ഒരു അച്ചാറും, മുട്ട പൊരിച്ചതും, ഒരു തോരനും ആണ്.. അതിൽ ഉണ്ടായിരുന്നത്.. അപ്പോഴേക്കും ഞാൻ ഓർഡർ ചെയ്ത ബിരിയാണി എത്തി…. ഞാൻ ബിരിയാണി അവൾക്കു നേരെ വച്ചിട്ട് അവളുടെ ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി… അവൾ ഒന്നു ഞെട്ടി എന്റെ പ്രവർത്തിയിൽ.. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് പിന്നെയും കഴിക്കാൻ തുടങ്ങി.

പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദ്… അമ്മ ഉണ്ടാക്കുന്നതിനേക്കാളും രുചി എനിക്കു തോന്നി.. ഞാൻ ആസ്വദിച്ചു കഴിച്ചു.. അവളെ നോക്കിയപ്പോൾ അവൾ സന്തോസത്തോടെ ബിരിയാണി കഴിക്കുന്നു.. അവൾ കഴിക്കുന്ന കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ.. ഞങ്ങൾ അവിടെ ഇരുന്നു കഴിച്ചു…

എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ പോയപ്പോൾ പിള്ളേർക്ക് എല്ലാം എന്നോട് വലിയ ബഹുമാനം.. എന്റെ പ്രായത്തിനെ മാനിച്ചു അവർ എന്നെ ചേട്ടന്ന് വിളിച്ചു തുടങ്ങി.. എന്നാൽ അത് എനിക്കു എന്തോ പോലെ തോന്നി… അവസ്സനം ഒരേ ക്ലാസ്സ്‌ അല്ലേ എന്ന് പറഞ്ഞു എല്ലാരോടും പേര് വിളിക്കാൻ പറഞ്ഞു…. അവസാനം അവർ സമ്മതിച്ചു……. എന്നാലും അശ്വതി എന്നെ ചേട്ടായി എന്ന് തന്നെ വിളിച്ചു നടന്നു.. അവളുടെ വിളി എനിക്കു നന്നായി ഇഷ്ടം ആയി.. ഞാൻ അവളെ അച്ചു എന്നും വിളിച്ചു…
അങ്ങനെ ഒറ്റദിവസ്സം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി.. അവൾ ഒരു പാവം കുറുമ്പി ആയിരുന്നു…. ക്ലാസ്സിലെ ബാക്കി ഉള്ള ഒന്നു രണ്ടു പെൺപിള്ളേർ എന്നോട് സംസാരിക്കാൻ ആയി നടന്നു… അവരുടെ ഒക്കെ സംസാരം കാണുമ്പോഴേ അറിയാം ഇത് എങ്ങോട്ടാണ് പോകുന്നെ എന്ന്… എന്നാൽ ഞാൻ അതിനു വലിയ ശ്രദ്ധ കൊടുത്തില്ല…

അങ്ങനെ അടുത്ത പിരിഡും റിപീറ്റ് പോലെ പരിചയപ്പെടൽ മാത്രം ആയി തീർന്നു…. അന്നത്തെ ദിവസ്സം അങ്ങനെ ഒക്കെ പോയി..

ഞാൻ 4 മണി ഒക്കെ ആയപ്പോൾ വീട്ടിൽ വന്നു.. എന്നിട്ട് മണിക്കുട്ടിയെ കൂട്ടാൻ ആയി പോയി… അവളെയും കൂട്ടി ഒന്നു ചുറ്റിയിട്ടു വീട്ടിൽ കയറി… എല്ലാരോടും കോളേജിലെ വിശേഷം എല്ലാം പറഞ്ഞു.. അടിയും ആര്യയും മാത്രം പറഞ്ഞില്ല… എന്നാൽ മണിക്കുട്ടിയോട് അടിയുണ്ടായതു പറഞ്ഞു.. ആര്യയുടെ കാര്യം മനപ്പൂർവം പറഞ്ഞില്ല…

ആര്യയുടെ കാര്യം എല്ലാം അറിഞ്ഞിട്ടു പറയാം എന്ന് കരുതി…

അങ്ങനെ അടുത്ത ദിവസം ക്ലാസ്സിനു പോയി.. അന്ന് പ്രശ്നം ഉണ്ടാക്കിയവന്മാർ പിന്നെ കണ്ടു എങ്കിലും അവന്മാർ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.. ഞാൻ ക്ലാസ്സിൽ എല്ലാവരുമായി നല്ല കമ്പനി ആയി… അച്ചു എപ്പോഴും എന്റെ കയ്യും പിടിച്ചു ചേട്ടായിന്നു വിളിച്ചു പുറകെ നടക്കും.. ക്ലാസ്സിലെ പയ്യന്മാർക്ക് അവളെ ഒരു നോട്ടം ഉണ്ട്.. എന്നാൽ അവൾ ആരെയും മൈൻഡ് ചെയ്യുന്നില്ല.. എപ്പോഴും എന്റെ കൂടെ തന്നെ..

ക്ലാസ്സിലെ ബാക്കി പെൺപിള്ളേർ എന്നോട് സംസാരിക്കും.. എന്നാൽ അച്ചൂന് അത് അത്ര പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി.. ഇടയ്ക്കു സ്റ്റാഫ്‌ റൂമിന്റെ അതുവഴി പോകുമ്പോൾ ഞാൻ ചുമ്മാ ഒന്നു നോക്കി ആര്യയെ ഒന്നു കാണാമല്ലോ.. ഞാൻ നോക്കുന്നത് അവളും കാണുയുണ്ട്….. എന്നാലും അവൾ ഒന്നും പറഞ്ഞിട്ടില്ല..

ഇപ്പോൾ എനിക്കു എന്നും ഉച്ചക്ക് അച്ചു ഒരു പൊതിയിൽ ചോറ് കൊണ്ടുവരും.. ഇടയ്ക്കു ഞാൻ അവളോടും കൊണ്ട് വരണ്ടാന്നു പറഞ്ഞു ക്യാന്റീനിൽ നിന്നും അവൾക്കു എന്തേലും ഒക്കെ വാങ്ങി കൊടുക്കും…… ഞാൻ മണിക്കുട്ടിയെ ഇവൾക്കു പരിചയ പെടുത്തി ഒക്കെ കൊടുത്തു..ഞാൻ ഇവളെ വീട്ടിൽ ഒക്കെ കൊണ്ട് പോയി എല്ലാർക്കും ഇവളെ ഇഷ്ടം ആയി.. എന്റെ മറ്റൊരു അനിയത്തികുട്ടി ആയി അവൾ വിളസി.. അവളുടെ വീട്ടുകാരെയും ഞാൻ പരിചയ പെട്ടു..
അവർക്കും എന്നെ വലിയ കാര്യം ആണ്…ഞാൻ ഇടയ്ക്കു അവളുടെ വീട്ടിൽ പോകാറുണ്ട്.. അവളുടെ വീട്ടുകാർ ഒരു പാവം ആണ്.. ആ അമ്മക്ക് എന്നോട് വലിയ സ്നേഹം ആണ്. ഇവൾ പഠിച്ചു പാസ്സ് ആകുമ്പോൾ ഞങളുടെ കമ്പനിയിൽ നല്ല ഒരു ജോലി കൊടുക്കാം എന്ന് ഞാൻ അവർക്കു വാക്ക് ഒക്കെ കൊടുത്തു….

എന്നാൽ ഞങ്ങളുടെ ഈ അടുപ്പം ഒരാൾക്ക് അത്ര പിടിക്കുന്നില്ലായിരുന്നു.. വേറെ ആർക്കും അല്ല ആര്യ മിസ്സിന് തന്നെ. മിക്ക ദിവസ്സവും അവർ അച്ചുനെ ക്ലാസ്സിൽ പോക്കും.. പഠിപ്പിച്ച ഓരോ കാര്യങ്ങൾ ചോദിച്ചു… എന്നാൽ അച്ചു ഉണ്ടോ വിട്ടു കൊടുക്കുന്നു. അവൾ എല്ലാത്തിനും ഉത്തരം പറയും.. അത് കാണുമ്പോൾ എനിക്കു നല്ല ചിരി ഒക്കെ വരും… അച്ചുനെ മാത്രം അല്ല എന്നോട് ഏതു പെൺകുട്ടി സംസാരിക്കുന്നോ അവൾക്കു പിറ്റേ ദിവസം പണി കിട്ടും.. ഇത് എനിക്കു മനസ്സിലായി..

ചില നേരത്തെ അവളുടെ കാട്ടിക്കൂട്ടല് കണ്ടാൽ തോന്നും അവൾക്കു എന്നോട് എന്തോ ഉണ്ടെന്നു.. ചിലപ്പോൾ തോന്നും അവൾക്കു എന്നോട് ഒന്നും ഇല്ലന്ന്.. ക്ലാസ്സ്‌ എടുക്കുന്ന ടൈം അവൾ എന്നെ ഒളിക്കണ്ണിട്ടു നോക്കും ചിലപ്പോൾ…. ഞാനും എപ്പോഴും അവളെ നോക്കും.. എന്നാൽ ഇതെല്ലാം അച്ചൂന് അറിയാമെന്നു തോന്നുന്നു.. ചില സമയം ആര്യ മിസ്സിന്റെ ക്ലാസ്സിൽ അവൾ എന്നെ നോക്കി ആക്കിയ ചിരി ചിരിക്കും.. എന്നാൽ ഞാനും ആര്യ മിസ്സും ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.. എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടായി……

.

.

.

.

.

.

.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഞാനും പോകാൻ ആയി ഇറങ്ങിയപ്പോൾ കോളേജ് ഗേറ്റിൻറെ അവിടെ ഒരാൾ നിൽക്കുന്നു.. അങ്ങോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്.. ബാക്ക് സൈഡ് കണ്ടപ്പോൾ എവിടേയോ കണ്ട നല്ല പരിചയം… ഞാൻ ബൈക്ക് നിർത്തി ഇറങ്ങി.. അടുത്ത് എത്തിയപ്പോൾ എനിക്കു ആളെ മനസ്സിലായി.. എന്നിൽ ഒരു ചിരി വിരിഞ്ഞു.. ഞാൻ പതുക്കെ പോയി അവന്റ കുറുക്കിൽ ഒരു ഇടി കൊടുത്തു… ഇടി കൊണ്ട് വേദനയോടെ അവൻ തിരിഞ്ഞു നോക്കി.
നോക്കിയപ്പോൾ അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞാൻ.. ഉടനെ അവന്റ മുഖത്തു സന്തോഷം വന്നു എന്നെ വന്നു കെട്ടിപിടിച്ചു..

“അളിയാ വരുണേ………. നീ എന്താടാ ഇവിടെ ”

ഇവൻ അനൂപ്.. എനിക്കു ഒപ്പം ഡിഗ്രി പഠിച്ചവൻ ആണ്.. അപ്പോൾ എന്റെ ചങ്ക് എന്ന് വേണമെങ്കിൽ പറയാം.. ഡിഗ്രി കഴിഞ്ഞു ഞാൻ നാട് ചുറ്റാൻ പോയപ്പോൾ ഇവൻ വേറെ എവിടേയോ പോയി.. അങ്ങനെ കണക്ഷൻ കട്ട്‌.. ആയി 4 വർഷത്തിന് ശേഷം ഇപ്പോഴാണ് അവനെ പിന്നെ കാണുന്നത്.

“അതൊക്കെ ഉണ്ട്… നീ എന്താ അനൂപേ ഇവിടെ.. പഴയ വായി നോട്ട പരിപാടി ആയിട്ട് ഇറങ്ങിയത് ആണോ..”

കോളേജിൽ പഠിക്കുമ്പോൾ ആള് ചെറിയ ഒരു വായി നോക്കി ആയിരുന്നു. ഞാൻ അത് വച്ചു അവനെ കളിയാക്കി ചോദിച്ചു.. അവനെ എന്നെ തന്നെ നോക്കി ഇളിച്ചു..

” ഒന്നു പോടാ ഞാൻ എന്റെ ഭാര്യയെ വിളിക്കാൻ വന്നതാ… അവൾ ഇവിടെയാ പഠിക്കുന്നെ..”

“ശേ. നിന്റെ കല്യാണം ഒക്കെ കഴിഞ്ഞോ…നമ്മൾ അറിഞ്ഞില്ലല്ലോ…. ആട്ടെ ഏതാ കക്ഷി ”

” കഴിഞ്ഞുട…… കഴിഞ്ഞ വർഷം. നീ ഇവിടെ ഇല്ലായിരുന്നു.. അതാ വിളിക്കാൻ പറ്റാതെ.. കൂടാതെ നിന്റെ കോണ്ടാക്ട് എല്ലാം പോയി….

. കക്ഷി ദേ വരുന്നു ”

അവൻ അതുംപറഞ്ഞു വിരൽ ചൂണ്ടി കാണിച്ചു… നോക്കുമ്പോ എന്റെ ക്ലാസ്സിൽ തന്നെ ഒള്ള ഗോപിക നടന്നു വരുന്നു.. അവൾ ഞങ്ങളെ കണ്ടു അങ്ങോട്ട്‌ വന്നു.. എന്നെ അനൂപിന്റെ കൂടെ കണ്ട അവൾ അത്ഭുതത്തോടെ അങ്ങോട്ട്‌ വന്നു…..

“ഡാ ഇത് ഗോപിക അല്ലേ… ഇവൾ ആണോ നിന്റെ വൈഫ്..”

ഞാൻ അവനോടു തിരക്കി….

“അതെ.. നിനക്ക് അറിയാമോ അവളെ… ”

“നീ അവളോട്‌ ചോദിച്ചു നോക്ക് എന്നെ അറിയാമോ എന്ന്…”

ഞാൻ അവനെ നോക്കി പറഞ്ഞു… അവൻ അവളോട്‌ ചോദിച്ചു…

“മിന്നു… നിനക്ക് ഇവനെ അറിയാമോ?”

“അറിയാം ചേട്ടാ… വരുൺ ചേട്ടൻ ഇപ്പോൾ എന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നെ.. ചേട്ടന് എങ്ങനെ അറിയാം “
ഞാൻ പഠിക്കാൻ പിന്നെയും വന്നു എന്നത് അവനു അതിശയം ആയി…

” എടി… ഇവൻ എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചതാ…. പിന്നെ ഇപ്പോഴാ കാണുന്നെ.. ഞാൻ നിന്നോട് ഇവനെ പറ്റി പറഞ്ഞിട്ടുണ്ട്…. ഒരിക്കെ… കോളേജിൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രൊഫസറിനെ എടുത്തിട്ട് ഇടിച്ച കഥ.. ഇതാണ് ആ കക്ഷി ”

അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.. ഞാൻ അത് കേട്ടപ്പോൾ അവളുടെ മുഖത്തു നോക്കി. അവളും കേട്ടത് വിശ്വാസിക്കാൻ ആകാതെ എന്നെ നോക്കി ചിരിച്ചു നിൽക്കുക ആണ്… അവൻ എന്നോട് പിന്നെയും ചോദിച്ചു..

“ഡാ നീ പിന്നെയും പഠിക്കാൻ ആയി വന്നോ… എന്ത് പറ്റി..”

“ഡാ അത് പിന്നെയും വന്നു.. മണിക്കുട്ടി നിർബന്ധിച്ചു പറഞ്ഞു വിട്ടു…

“കുറേനാൾ ആയില്ലേ കണ്ടിട്ട്.. വീട്ടിൽ പോയിട്ട് പോകാം ഡാ.. ഇവിടെ അടുത്ത് തന്നയ ”

അവന്റ ക്ഷണം നിരസിച്ചു എങ്കിലും അവൻ എന്നെ നിർബന്ധിച്ചു വീട്ടിൽ വിളിച്ചു കൊണ്ട് പോയി.. അവൻ അവളെയും കൊണ്ട് മുന്നിൽ വഴികാട്ടി ആയി പോയി.. ഞാൻ അവരുടെ പിറകെയും പോയി…

അങ്ങനെ അവന്റെ വീട്ടിൽ പോയി.. ഗോപിക ചായ ഒകെ ഇട്ടു തന്നു.. അവനും അവളും ഞാനും എല്ലാം നന്നായി സംസാരിച്ചു കൊണ്ടിരുന്നു.. അവൾ നല്ല കമ്പനി ടൈപ്പ് ആണ്…..

“ഡാ നീ ഇപ്പോഴും പഴയ സ്വഭാവം തന്നെ ആണോ.. ഇപ്പോഴും അടിയും പിടിയും ഒക്കെ ഒണ്ടോ ”

അവൻ എന്നെ നോക്കി ചോദിച്ചു..

“ഇല്ലെടാ…. ഞാൻ ഇപ്പോൾ ഡീസന്റ് ആണ്.. പഴയപോലെ ഒന്നും അല്ല..”

ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… അത് കേട്ട ഗോപക ചിരിച്ചിട്ട്….

“ചുമ്മാതെ ചേട്ടാ… ഇപ്പോഴും ഉണ്ട്.. കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയ അന്ന് തന്നെ മറ്റേ MK ബിൽഡർ ഗോപിയുടെ മോനെ പഞ്ഞിക്കിട്ട ആളാ ഇത് ”

അത് കേട്ടു ഞാൻ ഒന്നു ഞെട്ടി.. അപ്പോൾ എല്ലാരും അറിഞ്ഞു അല്ലേ കാര്യം… ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. എന്നിട്ട് ചിരിച്ചു.. അവൻ അത് കേട്ടു ചിരി വന്നു..
“ഡാ നീ ആണോ ഡീസന്റ് ആയെന്നു പറഞ്ഞത്….. വന്നപ്പോൾ തന്നെ തുടങ്ങിയോ… ഡാ പിന്നെ MK ഗ്രൂപ്പ്‌ ഇത്തിരി ഡാൻജർ ആണ്.. നീ സൂക്ഷിച്ചു നിന്നോ… അവർ തിരിച്ചു പണിയാൻ സാധ്യത ഉണ്ട്..”

“ഓ നമ്മൾ ഇത് എത്ര കണ്ടതാടാ….. വരുമ്പോൾ ബാക്കി കൊടുക്കാം ”

ഞാൻ അതും പറഞ്ഞു.. കുറെ നേരം അവിടെ സംസാരിച്ചു ഇരുന്നു… ഒരു 8 മണി ആയപ്പോൾ ആണ് ഞാൻ ഇറങ്ങിയത്.. അവർ കഴിക്കാൻ നിർബന്ധിച്ചു എങ്കിലും ഞാൻ പിന്നെ ഒരിക്കൽ ആകാം എന്ന് പറഞ്ഞു.. ഇറങ്ങി.. പോരുമ്പോൾ അവനോടു നമ്പർ വാങ്ങി ഫോണിൽ സേവ് ചെയ്തു… എന്റെ നമ്പർ അവനും കൊടുത്തു… ഞാൻ അങ്ങനെ അവിടന്ന് ഇറങ്ങി വണ്ടി ഓടിച്ചു കൊണ്ട് പോയി..
അവന്റ വീട്ടിൽ നിന്നു ഒരു 3 km കഴിഞപ്പോൾ ഒരു ആളൊഴിഞ്ഞ സ്ഥലത് എത്തിയപ്പോൾ എന്റെ വണ്ടിയുടെ മുന്നിൽ ഒരു മഹേന്ദ്ര തർ കൊണ്ട് വട്ടം വച്ചു.. ഞാൻ പെട്ടന്ന് വണ്ടി ബ്രേക്ക്‌ ചെയ്തു ചവിട്ടി നിർത്തി…..

ഞാൻ ഇത് എന്ത് കൂത്തെന്നു പറഞ്ഞു നോക്കിയപ്പോൾ മറ്റേ പയ്യൻ മുന്നിലെ ഡോർ തുറന്നു ഇറങ്ങി.. മറ്റേ mk യുടെ മോൻ.. കൂടെ ഒരു 4 ഗുണ്ട ലുക്ക്‌ ഉള്ള ആളുകളും ഇറങ്ങി.. അവന്മാർ എല്ലാം കണ്ടാൽ നല്ല സൈസ് ഉണ്ട്. ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി.. അവന്മാരെ നോക്കി.. എന്നിട്ട് ചുറ്റും നോക്കി ആ പ്രേദേശത്തു ഒരു പട്ടികുഞ് പോലും ഇല്ല.. 2 സൈഡിലും തേങ്ങിൻതോപ്പ്.. അവൻ എന്നെ നോക്കി പറഞ്ഞു..

“നീ എന്തടാ കരുതിയെ അന്ന് ഞാൻ നിന്നെ പേടിച്ചു പോയതാന്നോ.. ഈ ശരണിന്റെ ദേഹത്തു തൊട്ടവർ ഒന്നും നേരെ പോയിട്ടില്ല.. നീ ഇനി തിരിച്ചു പോകില്ല.. അതിനു പറ്റിയ ഒരു അവസ്സരത്തിന ഞാൻ കാത്തിരുന്നേ… ”

അത് കേട്ടിട്ട് ചിരിവന്നു… ഞാൻ അവന്മാരെ നോക്കി.. എല്ലാവന്മാരുടെയും കയ്യിൽ ഇരുമ്പ് വടി ഉണ്ട്… ഞാൻ അവനെ നോക്കി പറഞ്ഞു.

“ഡാ നീ എന്തായാലും തല്ലാൻ വന്നു…. അപ്പോൾ ഇത്തിരി ആളുതാമസം ഉള്ള സ്ഥലത്തു വച്ചു പോരേ.. ഇനി നിന്നെ ഒക്കെ ഞാൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടി വരുമല്ലോ “
ഞാൻ അതും പറഞ്ഞു ചിരിച്ചു.. ഞാൻ എന്താണ് വേണ്ടത് എന്ന് മനസ്സിൽ കരുതി.. ഇനി ഇവന്മാർ ഒന്നും കുറേനാൾ ഒന്നിനും പോകാൻ കഴിത്ത രീതിയിൽ പണികൊടുക്കണം….. അതിനു അടിച്ചു നിന്നാൽ ഞാൻ ഒരുപാട് ക്ഷീണിക്കും.. മാർമം തന്നെ പ്രയോഗിക്കാം എന്ന് ഞാൻ കരുതി..

ഞാൻ പറഞ്ഞു കേട്ടു കൂട്ടത്തിൽ ഒരുത്തൻ വടിയും കൊടുത്തു എന്റെ അടുത്ത് ഓടി വന്നു… അവൻ എന്നെ അടിക്കാൻ കൈ ഓങ്ങിയതും ഞാൻ കൃതയമായി ഒഴിഞ്ഞു അവന്റെ കക്ഷത്തിൽ ഇടതുകൈ കൊണ്ട് ഒരു ഒരു ഇടി കൊടുത്തു.. അത് കൃത്യം അവന്റെ മർമത്തിൽ തന്നെ കിട്ടി… അവന്റ മുക്കിൽ നിന്നു ചോര വന്നു. അവൻ കിളി പോയി നിന്നു.. തൽക്ഷണം ഞാൻ ചാടി അവന്റ കഴുത്തിൽ ഒരു കിക്ക് കൊടുത്തു.. ആ കിക്കിൽ അവൻ തെറിച്ചു പോയി തറിന്റെ ഡോറിൽ ഇടിച്ചു വീണു.. എന്റെ നിഗമനം അനുസരിച്ചു അവന്റെ കഴുത്തു ഒടിഞ്ഞു കാണും.. പിന്നെ വീഴ്ചയിൽ കാലും..

അവൻ വീഴുന്ന കണ്ടു ബാക്കി ഉള്ളവർ ഒന്നു ഭയന്ന്.. ഞാൻ ഒരു കൂസലും ഇല്ലാതെ കല്ല് പോലെ അവര് നോക്കി നിന്നു..

നോക്കുമ്പോൾ അടുത്തവൻ ഓടിവന്നു എന്നെ വടി അടിക്കാൻ ഓങ്ങി.. ഞാൻ വലതു കൈ കൊണ്ട് അവന്റ മസ്സിലിൽ ഇടിച്ചു.. ഇടിയുടെ പവറിൽ ആ വടി മുകളിലേക്കു പോയി… അവൻ കൈ വേദന കൊണ്ട് പിറകോട്ടു നീങ്ങി.. താഴെ വന്ന വടി ഞാൻ കൈ കൊണ്ട് പിടിച്ചു.. എന്നിട്ട് അവന്റ തടി നോക്കി ഒരണ്ണം പൊട്ടിച്ചു.. അവൻ അടിയോടെ കിറുങ്ങു.. ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി നിലത്തിട്ടു..

ഞാൻ വടിയും പിടിച്ചു അങ്ങനെ നിന്നു ബാക്കി ഉള്ള രണ്ടുപേർ ഓടി എന്റെ അടുത്ത് വന്നു.. ആദ്യം വന്നവനെ ഞാൻ ചവിട്ടി ദൂരെ എറിഞ്ഞു… അടുത്തവൻ എന്നെ അടിക്കാൻ കൈ പൊക്കിയപ്പോൾ ഞാൻ കുനിഞ്ഞു മാറി അവന്റെ പികിൽ എത്തി.. ഞാൻ ആ കമ്പി കൊണ്ട് അവന്റെ നടുവിന് ഒരണ്ണം കൊടുത്തു…. അടിയോടെ അവന്റെ നടു ഒടിഞ്ഞു എന്ന് എനിക്കു മനസ്സിലായി.. പിന്നെ അവനെ ഒന്നും ചെയ്യാൻ നിന്നില്ല..
ചവിട്ടു കൊണ്ട് വീണവൻ അപ്പോഴേക്കും എണിറ്റു വന്നു ഞാൻ അവനെ രണ്ടു കയ്യിലും പിടിച്ചു അവന്റെ ലിംഗം നോക്കി ഒരണ്ണം കൊടുത്തു… അവന്റെ നിന്നു തുള്ളി പോയി.. അവന്റ രണ്ടു കയ്യിലെ മർമത്തിൽ ഞാൻ ഇടിച്ചു.. ഇനി കുറേനാൾ കൈ മരവിച്ചു നടക്കാം.. അവന്റെ ഒരു കാലും ഞാൻ ചവിട്ടി ഓടിച്ചു…

അവനെ അവിടെ ഇട്ടു.. അപ്പോൾ എന്റെ തലയ്ക്കു വടികൊണ്ട് ഒരു അടികിട്ടി.. തലയിൽ ചോര വന്നു… ഞാൻ തിരഞ്ഞപ്പോൾ വടിയും ആയി ശരൺ നിൽക്കുന്നു.. അവൻ എന്നെ പിന്നെയും അടിക്കാൻ ഓങ്ങിയപ്പോൾ ഞാൻ അവന്റെ കയ്യിൽ പിടിച്ചു.. ആദ്യം അവന്റെ മുക്കിന്റ പാലം തകർത്തു.. പിന്നെ കാഴ്ത്തിലെ മർമത്തിൽ ഒരു കുത്തു കൊടുത്തു.. ഇനി അവന്റെ കഴുത്തു നേരെ ആകണം എങ്കിലും ഏതേലും മര്മണിയെ തന്നെ കാണണം… പിന്നെ അവന്റ വലതു കയ്യും ഇടത് കാലും ഞാൻ ഓടിച്ചു.. അവിടെ ഇട്ടു.. ഞാൻ നോക്കുമ്പോൾ എല്ലാവരും വേദന കൊണ്ട് പുളയുന്നു..

എനിക്ക് കിട്ടിയ അടി നല്ല ഏറ്റിട്ടുണ്ട്.. എനിക്കു അത് മനസ്സിലായി.. തലയിൽ മുഴുവൻ ചോര വരാൻ തുടങ്ങി.. എന്റെ ബോധം ഉടനെ പോകും എന്ന് തോന്നി.. ഞാൻ ഫോൺ എടുത്തു അനൂപിനെ തന്നെ വിളിച്ചു പെട്ടന്ന് കാര്യം പറഞ്ഞു…. ഞാൻ ബൈക്കിൽ ചാരി ഇരുന്നു.. എന്റെ കണ്ണിൽ ഇരുട്ട് വന്നു മൂടി… എന്റെ കണ്ണുകൾ അടഞ്ഞു.. അടിയുടെ പവറിൽ എൻറെ ബോധം അപ്പോൾ പോയിരുന്നു…

———————🔥——————–🔥————————

അടുത്ത ദിവസം ആണ് എനിക്കു പിന്നെ ബോധം വന്നത് ഞാൻ കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു.. എന്റെ തലയ്ക്കു നല്ല വേദന ഉണ്ടായിരുന്നു… ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കി… Icu ആണ്.. അവിടെ ഉള്ള ഉപകാരണങ്ങൾ എല്ലാം കണ്ടപ്പോൾ എനിക്കു മനസ്സിലായി.. നോക്കുമ്പോൾ അവിടെ ആരും ഇല്ല.. എനിക്കു എണീക്കാൻ കഴിഞ്ഞില്ല… ഞാൻ അവിടെ അങ്ങനെ കിടന്നു.. നോക്കുമ്പോൾ ഡോർ തുറന്നു. ഒരു നേഴ്സ് കയറിവന്നു.. എനിക്കു ബോധം വന്നത് കണ്ടതും അവൾ പുറത്തു പോയി…
കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു മണിക്കൂട്ടി ഓടി വന്നു എന്നെ കെട്ടിപിടിച്ചു… അവളുടെ കോലം കരഞ്ഞു തളർന്നതാണ്.. അവൾ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു… ഞാൻ അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾ എന്റെ മുഖത്തു നോക്കി..

“ഏട്ടന്റെ മണിക്കുട്ടി എന്തിനാ കരായണേ.. കുട്ടേട്ടന് കുഴപ്പം ഒന്നും ഇല്ല…തലയിൽ നിന്നു കുറച്ചു ചോര വന്നു.. അതിനാണോ എന്റെ പൊന്നിങ്ങനെ കരയുന്നെ.. എനിക്കു ഒന്നും ഇല്ല.. മോളു കണ്ണ് തുടച്ചു നല്ല കുട്ടി ആയെ ”

“അതു കുട്ടേട്ടാ ഞാൻ പേടിച്ചു പോയി.. അനൂപ് ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും വല്ലാതെ ആയി.. ഇവിടെ വന്നപ്പോൾ ചേട്ടന് ബോധം ഇല്ല.. എല്ലാം കൂടി കണ്ടപ്പോൾ ഞാൻ നന്നായി പേടിച്ചു… ”

“മോളു എന്തിനാ പേടിക്കുന്നെ… ചേട്ടന് ഇതെല്ലാം ചെറിയ കാര്യം അല്ലേ… അയ്യേ…. മോശം തന്നെ.. എന്റെ തന്റെടി ആയ മണിക്കുട്ടി കരഞ്ഞല്ലോ ”

“പോ ചേട്ടാ… എന്നെ കളിയാക്കാതെ…. എന്റെ കുട്ടേട്ടന് വല്ലോം പറ്റിയെന്നറിഞ്ഞാൽ എനിക്കു സഹിക്കാൻ പറ്റൂല..”

അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. ഞാൻ അവളെ ചേർത്ത് കെട്ടിപിടിച്ചു.. അവള്ക്കു എന്നോട് ഉള്ള സ്നേഹം ഒരു കടൽ പോലെ വിശാലമായതാണ്… അവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു.. അപ്പോൾ ഡോർ തുറന്നു ഡോക്ടർ കയറി വന്നു.. അപ്പോൾ അവൾ എന്നെ വിട്ടു മാറി….

“വരുൺ.. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ… ഓക്കേ അല്ലേ..”

“തലയിൽ ചെറിയ ഒരു വേദന ഉണ്ട്.. വേറെ കുഴപ്പം ഒന്നും ഇല്ല ഡോക്ടർ ”

“അത് തലയിൽ അടികൊണ്ടു ഒരു മുറിവുണ്ട്.. അതിൽ ഒരു 5 സ്റ്റിച് ഉണ്ട്.. അതിന്റ ആണ്.. വേറെ തലയ്ക്കു കാര്യമായ പ്രശ്നം ഒന്നും ഇല്ല…… കുറച്ചു കഴിഞ്ഞു റൂമിലോട്ടു മാറ്റം.. ഇന്നും നാളെയും ഇവിടെ റസ്റ്റ്‌ എടുക്കു…. മാറ്റാന്നാൽ ഡിസ്ചാർജ് ചുമ്മാ ചെയ്യാം ”

“ശെരി ഡോക്ടർ..”.

ഡോക്ടർ അതും പറഞ്ഞു ചിരിച്ചിട്ട് ഇറങ്ങി പോയി… അപ്പോൾ മണിക്കുട്ടി വന്നു പിന്നെയും എന്റെ നെഞ്ചിൽ കിടന്നു…
“മണിക്കുട്ടി അമ്മയും അച്ചനും ഒക്കെ പുറത്തു ഉണ്ടോ.. അനൂപ് ഉണ്ടോ അതോ പോയോ ”

“അവർ ഉണ്ട് പുറത്തു…..”

“എന്നാ മോളു പോയി അച്ഛനെയും അമ്മയെയും അകത്തു കയറ്റാൻ പറ്റുമോന്നു നോക്ക്..”

അവൾ പോയി നഴ്സിനോട് ചോദിച്ചു… എന്നാൽ ഉടനെ റൂം കിട്ടും എന്നിട്ടേ കാണാൻ കഴിയു എന്ന് പറഞ്ഞു.. ഞാൻ അങ്ങനെ അവിടെ ആ ബെഡിൽ കിടന്നു….

ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ റൂമിലോട്ട് മാറ്റി… അപ്പോഴേക്കും എല്ലാരും എന്നെ കാണാൻ വന്നു.. അമ്മമാരും അച്ചനും മാമനും എല്ലാം ഉണ്ട്.. അവർ എല്ലാം എന്നോട് സുഗവിവരം ചോദിച്ചു.. അനൂപ് അപ്പോൾ പോയിരുന്നു.. വൈകിട്ടു വരാമെന്നു പറഞ്ഞു… അങ്ങനെ ഉച്ച ആയപ്പോൾ അമ്മ ഫുഡ്‌ എല്ലാം കഴിക്കാൻ തന്നു.. തലയ്ക്കു അപ്പോഴും നല്ല വേദന ഉണ്ട്…. ഞാൻ കുറച്ചു നേരം അവിടെ കിടന്നു ഉറങ്ങി.. ഹോസ്പിറ്റലിൽ ഉള്ളവർ കേസ് കൊടുത്തത് കൊണ്ട് SI കാണാൻ വന്നിരുന്നു.. ഇവിടത്തെ SI അനിരുധ് എന്റെ ഒരു ഫ്രണ്ട് ആണ്.. ഞാൻ ഉറങ്ങിയപ്പോൾ ആണ് അവർ വന്നത്.. അത് കൊണ്ട് പിന്നെ വരാം എന്ന് പറഞ്ഞു അവർ പോയി…

വൈകിട്ടു ഒരു 4 മണി ആയപ്പോൾ ഞാൻ ഉണർന്നു.. മണിക്കുട്ടിക്ക് നാളെമുതൽ 3ദിവസം ഓ ഒരു ഇമ്പോര്ടന്റ്റ്‌ ക്യാമ്പ് ഉണ്ടെന്നു അമ്മ പറഞ്ഞു.. എന്നാൽ അവൾ എന്നെ വിട്ടു പോകാതെ വാശിപിടിച്ചു… എന്നാൽ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു പറഞ്ഞു വീട്ടിൽ വിട്ടു.. അവൾ പോകാൻ മനസ്സില്ലാതെ ആണ് പോയത്.ഇപ്പോൾ കൂടെ ലക്ഷ്മി അമ്മ ആണ് ഉള്ളത്..

ഒരു 6 മണി ഒക്കെ ആയപ്പോൾ അനൂപ് വന്നു കൂടെ ഗോപികയും… അവൻ വന്നു എന്നെ നോക്കി ചിരിച്ചു.. ഗോപിക എന്നോട് എല്ലാം ചോദിച്ചു… ഞാൻ അവനോടു

“ഡാ ഇന്നലെ നീ വന്നപ്പോൾ എന്തായിരുന്നു കണ്ടിഷൻ ”

“ഡാ ഒന്നും പറയണ്ട.. നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഒരുപാട് പേടിച്ചു.. ഞാൻ പിന്നെ വേഗം കാറും എടുത്തു….ഞാൻ വന്നു നോക്കുമ്പോൾ നീ ബൈക്കിൽ ചാരി ബോധം ഇല്ലാതെ ഇരിക്കുന്നു… നോക്കുമ്പോൾ റോഡിൽ പലയിടത്തും ചോരയും ആയി 5 പേർ കിടക്കുന്നു.. കുറച്ചു ആളുകൾ ഒക്കെ അപ്പോൾ കൂടിയിരുന്നു.. ഞാൻ ഉടൻ നിന്നെ എടുത്തു വണ്ടിയിൽ കയറ്റി ഇങ്ങു കൊണ്ട് പോന്നു.. അവന്മാരെ നാട്ടുകാർ എല്ലാം കൂടി എടുത്തോണ്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വന്നു.. പിന്നെ ഞാൻ നിന്റെ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു…”
ഞാൻ ഒന്നു ചിരിച്ചിട്ട്..

“ഡാ അവന്മാരുടെ കണ്ടിഷൻ എങ്ങനെ ഉണ്ട്..”

“എന്റെ പൊന്നളിയ ഒന്നും പറയണ്ട.. അവന്മാർ ഇനി എണിറ്റു നടക്കാൻ മിനിമം ഒരു 8/9 മാസ്സം എടുക്കും.. അതിൽ ആ ശരണിന്റെ കാര്യം ഇതിൽ കഷ്ടം ആണ്.. കഴുത്തിൽ നല്ല പണി കിട്ടി.. പിന്നെ കയ്യിലും കാലിലും സ്റ്റീൽ ഇടണം എന്നാ അറിഞ്ഞത്.. പിന്നെ രണ്ടു കേസ് പെടലിക്കു കിട്ടി ”

“രണ്ടു കേസ് ഓ ”

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. ഒരു കേസ് ഹോസ്പിറ്റലിൽ നിന്നു കിട്ടാൻ ചാൻസ് ഉണ്ട്.. വേറെ ഏതു കേസ്…

“ഡാ ഒന്നു ഹോസ്പിറ്റലിൽ നിന്നും കേസ് ഉണ്ട്.. അത് വധ ശ്രമം…. പിന്നെ ഒന്നു അശ്വതി കൊടുത്ത കേസ് ”

ഞാൻ ഒന്നു ഞെട്ടി… അച്ചു വോ.. അവൾ എന്ത് കേസ് കൊടുക്കാൻ..

“ഡാ അച്ചുവേ… അവൾ എന്ത് കേസ് കൊടുക്കാൻ ”

ഞാൻ ചോദിച്ചത് അനൂപിനോട് ആണേലും ഉത്തരം തന്നത് ഗോപിക ആയിരുന്നു..

“അത് ചേട്ടാ ഇന്ന് ഞാൻ കോളേജിൽ പോയപ്പോൾ ഞാൻ അവളോട്‌ ഈ കാര്യം പറഞ്ഞു…. കേട്ടപ്പോൾ മുതൽ അവൾ ചേട്ടായിന്നും വിളിച്ചു കരയാൻ തുടങ്ങിയതാ… അവൾ ക്ലാസ്സിൽ കിടന്നു അലമുറയിട്ട് കരഞ്ഞു….. ശരൺ ആണ് ചേട്ടനെ ഉപദ്രവിക്കാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ അവൾ നേരെ പ്രിൻസിപലിന്റെ അടുത്ത് പോയി അവനെതിരെ കംപ്ലയിന്റ് കൊടുത്തു.. അവളോട്‌ മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്തത് കൊണ്ടാണ് ചേട്ടനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞു… പ്രിൻസിപ്പൽ നേരെ അത് പോലീസിന് കൊടുത്തു.. അങ്ങനെ ആ കേസും അവന്റെ തലക്കായി…. ”

അത് കേട്ടു എനിക്കു ചിരി ആണ് വന്നത്.. പാവം ശരണിനു നല്ല പൊളപ്പൻ പണി ഞാൻ കൊടുത്തു… പോരാത്തേന് ഇനി പോലീസ് കേസ്. അടിപൊളി… ഞാൻ മനസ്സിൽ ഓർത്തു.

“അച്ചു പിന്നെ എന്താ ഇങ്ങോട്ട് വരാത്തത്..”

“അവൾ പിന്നെയും കരഞ്ഞു വല്ലാതായതാ.. അവസാനം അവളെ ആര്യ മിസ്സ്‌ വീട്ടിൽ കൊണ്ടാക്കി പാവം… ചേട്ടനെ ആ പെണ്ണിന് ജീവൻ ആണ്… “
ഞാൻ ആലോചിച്ചു… എന്റെ മണിക്കുട്ടിയെ പോലെ തന്നെ പാവം ആണ് അവൾ.. ഒരുപാട് വിഷമിച്ചു കാണും… പിന്നെ കുറെ നേരം അനൂപും ഗോപികയും എന്റെ കൂടെ ഉണ്ടായിരുന്നു.. അവർ രാത്രി വരെ കൂടെ നിന്നു.. ലക്ഷ്മി അമ്മ ആണ് എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത്… എന്നാൽ അനൂപ് നിന്നോളം എന്ന് പറഞ്ഞു അമ്മയെ നിർബന്ധിച്ചു.. മാമൻ വന്നു കുറച്ചു കഴിഞ്ഞു അമ്മയെ കൊണ്ട് പോയി….. അനൂപ് അപ്പോഴേക്കും ഗോപികയെ കൊണ്ടാക്കി ഫുഡും ആയി അവിടെ വന്നു…..

പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. ഫുഡും കഴിച്ചു ഉറങ്ങി.. അവൻ മുറിയിൽ തന്നെ ഉള്ള മറ്റൊരു ബെഡിൽ കിടന്നു ഉറങ്ങി….

രാവിലെ അമ്മമാർ വന്നപ്പോൾ അവൻ യാത്ര പറഞ്ഞു പോയി.. ഇപ്പോൾ തലയ്ക്കു വലിയ വേദന ഒന്നും ഇല്ല…. എന്നാലും രാവിലെ ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ റസ്റ്റ്‌ ചെയ്യുക ആയിരുന്നു… അമ്മമാർ അടുത്ത് എവിടേയോ ആരായോ കാണാൻ ഉണ്ടായിരുന്നു.. അവർ എന്നോട് പറഞ്ഞു.. ഞാൻ കുഴപ്പം ഇല്ല പൊക്കോളാൻ പറഞ്ഞു.. ഇപ്പോൾ വലിയ കുഴപ്പം ഇല്ല..പോരാത്തതിന് നേഴ്സ് ഒക്കെ ഉണ്ടല്ലോ.. അവർ പോയിട്ട് വരട്ടെ എന്ന് ഞാൻ കരുതി….

അപ്പോഴാണ് ഞാൻ എന്റെ ഫോൺ തിരക്കുന്നത്. അമ്മ എനിക്കു ഫോൺ തന്നിട്ട് അവർ പോയി.. ഞാൻ ഫോണിൽ നോക്കിയപ്പോൾ അച്ചുവിന്റെ 37 മിസ്സ്‌ കാൾ… ഞാൻ ഒരു നിമിഷം വല്ലാതെ ആയി.. അവൾ രാത്രി 3 മണിക്കൊക്കെ ഉറങ്ങാതെ എന്നെ വിളിച്ചിട്ടുണ്ട്.. പാവം എന്റെ കൊച്ചു ഞാൻ മനസ്സിൽ പറഞ്ഞു.. സമയം നോക്കിയപ്പോൾ 10.30 അപ്പോൾ അവൾ ക്ലാസ്സിൽ ആയിരിക്കും.. ഉച്ചക്ക് അവളെ വിളിക്കാം എന്ന് വിചാരിച്ചു…. ഞാൻ ഫോണിൽ നോക്കി ഇരുന്നു..

നോക്കുമ്പോൾ ആരോ കഥവ് തുറക്കുന്ന ഒച്ച കേട്ടു… വാതിൽ തുറന്ന ഒരാൾ ഓടി വന്നു എന്റെ ഞെഞ്ചിൽ വീണു.. നോക്കുമ്പോൾ അച്ചുവാണ്.. അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാനും അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.. അവളുടെ കണ്ണുനീർ എന്റെ ഷർട്ട്‌ നനച്ചപ്പോൾ ഞാൻ അവളെ വിടുവിച്ചു.. അപ്പോൾ ഒരാൾ ഞങ്ങളെ തന്നെ നോക്കി വാതിലിൽ നിനൽക്കുക ആയിരുന്നു.. ആളെ കണ്ടു ഞാൻ ഞെട്ടി..
ആര്യ മിസ്സ്‌…

അപ്പോ ഇവർ ഒരുമിച്ചാണ് വന്നത്… ഞാൻ മിസ്സിനെ നോക്കി ചിരിച്ചു… അവർ എന്നെയും അപ്പോഴും അച്ചു കരയുക ആയിരുന്നു..

“എന്റെ പോന്നു അച്ചു നീ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നെ.. കണ്ടോ എനിക്കു കുഴപ്പം ഒന്നും ഇല്ല.. അയ്യേ ഇങ്ങനെ കരയല്ലേ….. നീ കരഞ്ഞാൽ എനിക്കും വിഷമം ആകില്ലേ.. ”

“ചേട്ടായി എന്നാലും അവൻ ചേട്ടായിയെ ഉപദ്രവിക്കാൻ നോക്കിലെ…”

“അയ്യേ അതിനെന്താ…… അവൻ ഇപ്പോൾ മുകളിലത്തെ ഫ്ലറിൽ ICU യിൽ കിടക്കുന്നു.. അവനു ഞാൻ വേണ്ടത് കൊടുത്തു… പോരാത്തതിന് നീയും പരാതി കൊടുത്തില്ലേ….. ഇനി എന്റെ പോന്നു കരയില്ലേ ”

ഞാൻ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളെ ഞാൻ ചിരിപ്പിച്ചു… അവൾ ഇപ്പോൾ കരച്ചിൽ എല്ലാം നിർത്തി.. ഞാൻ നോക്കുമ്പോൾ ആര്യ ഞങ്ങളുടെ കുറുമ്പൊക്കെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു…

“മിസ്സ്‌ ഇന്ന് ലീവ് എടുത്തോ… വരേണ്ടി ഇരുന്നില്ല വെറുതെ എന്തിനാ.. ”

ഞാൻ അത് പറഞ്ഞപ്പോ അവരുടെ മുഖം മാറി.. എന്നാൽ അവർ പെട്ടന്ന് തന്നെ അത് മറച്ചു..

“ലീവ് അല്ല… കുറച്ചു കഴിഞ്ഞു പോണം.. പിന്നെ ഇവൾ ഇന്നലെ കരഞ്ഞു വിളിച്ചു കോളേജിൽ കിടന്നു.. ഇന്ന് കൊണ്ടുവന്നു കാണിക്കാം എന്ന് പറഞ്ഞപ്പോഴാ ഒന്നു അടങ്ങിയത്.. അത് കൊണ്ട് വന്നതാ.. ഇയാൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ ”

അവർ അവളെ കൊണ്ടുവരാൻ മാത്രമാണ് വന്നത് എന്ന് കേട്ടപ്പോൾ എനിക്കു ചെറിയ വിഷമം ഉണ്ടായി…. അവർക്കു ഞാൻ കരുതുന്ന രീതിയിൽ ഒന്നും എന്നോട് കാണില്ല എന്ന് ഞാൻ കരുതി..

പിന്നെയും എന്തൊക്കയോ ഞാനും അവരും സംസാരിച്ചു.. കൂടെ അച്ചുവും ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഇറങ്ങുക ആണെന്ന് പറഞ്ഞു.. അച്ചു ഇന്ന് വരുന്നില്ല എന്റെ കൂടെ നിൽക്കും എന്ന് പറഞ്ഞു.. അവസാനം അവർ പോകാൻ ഇറങ്ങി.. പോകാൻ നേരം അവർ എന്നെ ഒന്നു നോക്കി.. ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു.. ആ നോട്ടം എന്തിനായിരുന്നു… അതിൽ ഒരു കാന്തിക ശക്തി ഉണ്ടായിരുന്നു.. ഞാൻ അവർ പോകുന്നതും നോക്കി നിന്നു…
അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മമാർ വന്നു.. അമ്മയെ കണ്ട അച്ചു ചെന്ന് കെട്ടിപിടിച്ചു.. അമ്മാർക്ക് അവളെ ഭയങ്കര ഇഷ്ടം ആണ്.. ലക്ഷ്മി അമ്മക്ക് അവളെ ജീവൻ ആണ്.. അവളുടെ സ്വഭാവം ആണ് അതിനു കാരണം… നല്ല കുട്ടി എന്ന് ഇടയ്ക്കു ഇടയ്ക്കു പറയാറുണ്ട്…

അങ്ങനെ വൈകിട്ട് വരെ അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു… വൈകിട്ട് എന്നെ ഡിസ്ചാർജ് ചെയ്തു.. അവളെ പറഞ്ഞു വീട്ടിൽ വിട്ടു… എന്നിട്ട് ഞങ്ങൾ വീട്ടിൽ പോയി.. ഒരു വീക്ക്‌ റസ്റ്റ്‌ വേണംമെന്നു ഡോക്ടർ പറഞ്ഞു അതുകൊണ് ഞാൻ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു…..

മണിക്കുട്ടി നാളെ കഴിഞ്ഞു വീട്ടിൽ വരും.. അപ്പോളേക്കും അവളുടെ ക്യാമ്പ് കഴിയും.. എന്നാലും അവൾ എന്നെ പറ്റുമ്പോൾ ഒക്കെ ഫോണിൽ വിളിച്ചു കാര്യം തിരക്കും… അങ്ങനെ ഞാൻ എല്ലാം മറന്നു വിശ്രമം തന്നെ.. അമ്മ എന്നെ നല്ലപോലെ നോക്കി….

അങ്ങനെ ഇരിക്കുമ്പോൾ രാത്രി മണിക്കുട്ടി കാൾ ഒക്കെ വിളിച്ചു കഴിഞ്ഞു ചുമ്മാ ഒന്നു വാട്സ്ആപ്പ് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നു ഒരു മെസ്സേജ് കിടക്കുന്നു… Dp ഒന്നും കാണാൻ ഇല്ല.. നമ്പർ സേവ് അല്ലാത്തതു കൊണ്ടാകും… ഞാൻ നോക്കുമ്പോൾ ആൾ ഓൺലൈൻ ഉണ്ട്.. ഞാൻ ആരാന്നു ചോദിച്ചു…

“ആരാ? മനസ്സിലായില്ല…”

ഉടൻ റിപ്ലൈ വന്നു..

“പക്ഷെ എനിക്കറിയാം…. കോളേജിലെ ഹീറോ ആണല്ലോ.. ഇപ്പോൾ.. എല്ലാവർക്കും ഇപ്പോൾ തന്നെ പറ്റി പറയാൻ ആണ് സമയം ”

അപ്പോൾ കോളേജിൽ ഉള്ള ആരോ ആണെന്ന് മനസ്സിലായി.. എന്നാൽ ആരു..

“നിങ്ങൾ ആരാണെന്നു പറഞ്ഞില്ലല്ലോ ”

“ഓ ആരാണെന്നു പറഞ്ഞാലേ ഇയാൾ സംസാരിക്കുക ഒള്ളു…”

“ആ അതെ.. ഞാൻ അറിയാത്ത ആരുമായും സംസാരിക്കില്ല”

“ഓ അറിയാത്ത ആരുമായും സംസാരിക്കില്ല… പക്ഷെ അറിയാത്ത ആൾക്ക് വേണ്ടി അടി ഒക്കെ ഉണ്ടാക്കാൻ അറിയാം 😁”

അതും പറഞ്ഞു.. ഒരു ചിരിക്കുന്ന സ്മൈലി ഇട്ടു.. അത് കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു…

“ഞാൻ എനിക്കു ഇഷ്ടം ഉള്ളവർക്ക് വേണ്ടി അടിയുണ്ടാക്കും.. അത് താൻ എന്തിനാ അറിയുന്നേ….. നിർത്തിയിട്ടു പോ… എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല 😡😡”
എനിക്കു നന്നായി ദേഷ്യം വന്നു

“ചൂടാവല്ലേ മാഷേ… ഞാൻ ചുമ്മാ പറഞ്ഞതാ… എന്നെ ഇതുവരെ മനസ്സിലായില്ലേ….. എന്റെ dp കണ്ടില്ലേ ”

“Dp ഒന്നും കാണാൻ പറ്റുന്നില്ല…. പിന്നെ എങ്ങനെ ആളെ മനസ്സിലാക്കാൻ ആണ്..”

“എന്നാലേ എന്റെ നമ്പർ സേവ് ചെയ് അപ്പോൾ കാണാൻ പറ്റും 😊😊😊”

ഞാൻ ആ നമ്പർ danger എന്ന് സേവ് ചെയ്തു….. എന്നിട്ട് വാട്സ്ആപ്പ് കയറി dp നോക്കിയപ്പോൾ ഞാൻ ഞെട്ടി…. ഒരു കറുത്ത മോഡേൺ സാരി ഉടുത്തു നിൽക്കുന്ന അവൾ.. ആര്യ. ഒരു നിമിഷം ആ ഫോട്ടോയിൽ നിന്നു കണ്ണെടുക്കാൻ പറ്റിയില്ല….. അത്ര ലുക്ക്‌… ഞാൻ പെട്ടന്ന്.. തിരിച്ചു മെസ്സേജ് അയച്ചു..

“ഓ മിസ്സ്‌ ആയിരുന്നോ.. സോറി. മിസ്സ്‌… ഞാൻ ഇപ്പോഴാ ഫോട്ടോ കണ്ടത് സോറി…. Miss”

“ഓ അത് കുഴപ്പം ഒന്നും ഇല്ല… ഇപ്പോൾ എങ്ങനെ ഉണ്ട് വേദന ഒക്കെ പോയോ ”

“ഇപ്പോൾ വേദന ഒന്നും ഇല്ല മിസ്സ്‌… പിന്നെ റസ്റ്റ്‌ എടുക്കാൻ പറഞ്ഞത് കൊണ്ട് ആണ്…. പിന്നെ എന്റെ നമ്പർ എങ്ങനെ കിട്ടി ”

“ഓ തന്റെ നമ്പർ കിട്ടാൻ ആണോ പ്രയാസം… താൻ കോളേജ് മുഴുവൻ ഫേമസ് അല്ലേ….. പെൺകുട്ടികളുടെ കണ്ണിലുണ്ണി…. അശ്വതി യുടെ ചേട്ടായി.. അവൾ തന്നത നമ്പർ..”

“ഓ അച്ചു ആണോ.. പാവം എന്നെ ഭയങ്കര ഇഷ്ടം ആണ്.. അവൾക്കു.. എനിക്കും.”

“അച്ചുവോ….. അങ്ങനെ ഒക്കെ ആയോ വിളി ”

“അതെന്നെന്താ മിസ്സ്‌.. അവൾ എനിക്കു എന്റെ മണിക്കുട്ടിയെ പോലെ ആണ്…. പാവം കൊച്ചല്ലേ…..”

” മണിക്കുട്ടി ആരാ? ”

“മണിക്കുട്ടി എന്റെ അനിയത്തി ആണ് മിസ്സ്‌ ”

“മ്മ് ”

“മിസ്സ്‌ എന്നെ ഹോസ്പിറ്റലിൽ കാണാൻ വരുമെന്നു ഞാൻ വിചാരിച്ചില്ല….”

“അതെന്താ ഞാൻ വന്നാൽ.. എന്താ ഞാൻ വന്നത് ഇഷ്ടം ആയില്ലേ ”

“അങ്ങനെ ഒന്നും ഇല്ല മിസ്സ്‌…. ഞാൻ വെറുതെ പറഞ്ഞതാ ”
“ഓ…. പിന്നെ എന്നെ ഇനി മിസ്സ്‌ എന്ന് വിളിക്കണ്ട.. ആര്യ ന്നു വിളിച്ചാൽ മതി.. അല്ലേൽ അമ്മുന്നു വിളിച്ചോ “
അവർ പറയുന്ന കേട്ടു ഞാൻ ഒന്നു ഞെട്ടി.. എന്നാൽ സന്തോഷവും തോന്നി…. അവർക്കും എന്നോട് എന്തോ ഒരു ഇഷ്ടം ഒക്കെ ഉണ്ട്..

“അയ്യോ.. അതെങ്ങനെയാ…. മിസ്സ്‌ എന്റെ ടീച്ചർ അല്ലേ.. കൂടാതെ പ്രായത്തിൽ എന്നെക്കാൾ മുതിർന്ന ആളാണ്.. അപ്പോൾ എങ്ങനെ ആണ് ഞാൻ പേര് വിളിക്കുന്നെ….”

“അത്… എനിക്കു ഇയാളെക്കാൾ പ്രായം കുറവാണു… എനിക്കു 24 വയസ്സേ ഒള്ളു…… ഞാൻ ഗസ്റ്റ്‌ ലക്ചർ ആണ് അവിടെ ”

അത് കേട്ടപ്പോൾ ഞാൻ പിന്നെയും ഞെട്ടി…. അവൾക്കു എന്നെക്കാൾ പ്രയാകുറവോ…. അപ്പോൾ എനിക്കു അവളെ ഇഷ്ടം തോന്നിയത്തിൽ തെറ്റില്ല… അവളെ പ്രണയിക്കുന്നത് തെറ്റല്ല… എനിക്കു നല്ല സന്തോഷം വന്നു….. എന്നാലും ഞാൻ പിന്നെയും അവളുടെ മനസ്സറിയൻ പറഞ്ഞു..

“അതൊന്നും ശെരിയാകുല മിസ്സ്‌…. എന്തായാലും എന്റെ ടീച്ചർ അല്ലേ ”

“അത് കുഴപ്പം ഇല്ല.. ക്ലാസ്സിൽ വച്ചു എന്നെ മിസ്സ്‌ എന്ന് വിളിച്ചോ.. അല്ലാത്തപ്പോൾ എന്നെ പേര് വിളിച്ചോ… എനിക്കു അതാ ഇഷ്ടം…”

“അങ്ങനെ എങ്കിൽ ഓക്കേ ആര്യ… 😁😊😊”

“😊”

അവൾ തിരിച്ചു ഒരു ചിരിക്കുന്ന സ്മൈലി അയച്ചു…. പിന്നെയും ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു.. അവൾ വളരെ പോസ്സസ്സീവ് ആണെന്ന് എനിക്ക് മനസ്സിലായി….

പിന്നീട് ഇത് ഒരു പതിവായി.. അവൾ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നാൽ എനിക്കു മെസ്സേജ് അയക്കും.. അവളുടെ മെസ്സേജ് കാണുമ്പോൾ എനിക്കു നല്ല സന്തോഷം വരും……എന്നാൽ ഇഷ്ടം മാത്രം തുറന്നു പറഞ്ഞില്ല.. ചിലപ്പോൾ അവൾ എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെ എങ്കിലോ…..

മണിക്കുട്ടി ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.. ഇപ്പോൾ എന്റെ കൂടെ ആയി.. എന്നാൽ അവളോട് ആര്യയുടെ കാര്യം ഞാൻ പറഞ്ഞില്ല… അത് അവളിൽ നിന്നു മനഃപൂർവം ഒളിച്ചു.. അവളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മണിക്കുട്ടിയോട് പറയാം എന്ന് ഞാൻ ഉറപ്പിച്ചു…….. രാത്രി മണിക്കുട്ടി മിക്യ സമയവും കൂടെ കാണും…. അപ്പോൾ ആര്യ അയക്കുന്ന മെസ്സേജ് നു റിപ്ലൈ കൊടുക്കാൻ പറ്റില്ല… അതും പറഞ്ഞു പെണ്ണ് കുറച്ചു നേരം ഒക്കെ പിണങ്ങി ഇരിക്കും.. എന്നാൽ അതൊക്കെ ഞാൻ നന്നായി എൻജോയ് ചെയ്തു….
//////////////////////////////////\\\\\\\\\\\\\\\

നെക്സ്റ്റ് വീക്ക്‌ മുതൽ ഞാൻ ക്ലാസിനു പോകാൻ തുടങ്ങി…. പോയ അന്ന് ഞാൻ വരന്തയിൽ നിന്നപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം വന്നു എന്നോട് സംസാരിക്കാൻ തുടങ്ങി…. എല്ലരും എന്നോട് സുഖം വിവരം കേൾക്കാൻ തുടങ്ങി.. അച്ചു അന്ന് ലീവ് ആയിരുന്നു… അവൾക്കു നല്ല സുഖം ഇല്ലന്ന് പറഞ്ഞു…

അങ്ങനെ ചക്കപ്പഴത്തിൽ ഇച്ച പൊതിയുന്ന പോലെ പെൺകുട്ടികൾ എന്നെ വന്നു പൊതിഞ്ഞു… എല്ലാരും എന്നോട് വളരെ അടുത്ത് നിന്നു കയ്യിൽ പിടിച്ചു ഒകെ ആണ് സംസാരം… അച്ചു ഉണ്ടേൽ ഇവളുമാരെ ഒന്നും അടുപ്പിക്കില്ല.. അവൾ ഇല്ലാത്തതു ഇവളിമാർ നന്നായി ഉപയോഗിക്കുന്നു.. എന്നാൽ ഇതെല്ലാം കണ്ടു മറ്റൊരാൾ ഹാലിളകി നടക്കുക ആയിരുന്നു.. വേറെ ആരും അല്ല ആര്യ തന്നെ… അവൾ ഇടയ്ക്കു അത് വഴി പാസ്സ് ചെയ്തപ്പോൾ അത് കണ്ടു…. മുഖം ഒരു പത്തു കിലോ കനം വച്ച പോലെ ഉണ്ട്….. അവളുടെ കാട്ടികൂട്ടൽ കാണുമ്പോൾ എനിക്കു ചിരി ഒക്കെ വരും.. എന്നാലും കടിച്ചു പിടിക്കും…

എന്നോട് മറ്റു പെൺകുട്ടികൾ സംസാരിക്കുന്നത് ഒന്നും അവൾക്കു ഇഷ്ടം അല്ല… അത് കാണുമ്പോൾ അവൾക്കും എന്നെ ഇഷ്ടം ആണെന്ന് 100% ഉറപ്പിച്ചു….. പിന്നെ അവൾ ക്ലാസ്സിൽ വന്നു ഓരോന്ന് കാട്ടിക്കൂട്ടും… എന്നോട് സംസാരിച്ച എല്ലാം പെണ്ണുങ്ങളുടെയും അവൾ പോക്കും.. ഓരോ ചോദ്യം ചോദിച്ചു ചുറ്റിക്കും.. ഉത്തരം പറഞ്ഞില്ലേൽ കുറെ ചീത്തയും പറഞ്ഞു ക്ലാസ്സിൽനിന്ന് ഇറക്കി വിടും… ഇതൊക്കെ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കും…..

തീർന്നില്ല പിന്നെ വീട്ടിൽ വന്നു എന്നെ കുറെ പറയും.. എപ്പോഴും പെണ്ണുങ്ങളുമായി സംസാരം എന്ന് പറഞ്ഞു കിടന്നു തുള്ളും.. ഞാൻ അവളെ ചോടിപ്പിച്ചു ഓരോന്ന് പറയും.. അവൾ പിന്നെ ദേഷ്യം വന്നു ഫോൺ ഒക്കെ വാക്കും.. ഞാൻ ഇതൊക്കെ എൻജോയ് ചെയ്തു പോന്നു…. രണ്ടു പേരുടെ മനസ്സിലും സ്നേഹം ഉണ്ട് എന്നാൽ അത് തുറന്നു പറയുന്നില്ല….. ഞാനും എന്റെ ഈഗോ കാരണം ആദ്യം അവൾ പറയട്ടെ എന്ന് കരുതി വെയിറ്റ് ചെയ്തു…. അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരിക്കുന്നു.. അവൾ ഓരോ കുറുമ്പ് കാട്ടി കൊണ്ടിരുന്നു…
അങ്ങനെ ഒരു ദിവസ്സം രാത്രി മെസ്സേജ് ചെയ്തോണ്ടിരുന്നപ്പോൾ അവൾ

“എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താ അമ്മു കാര്യം… പറഞ്ഞോ”

“ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……”

“ഓ അത്ര വലിയ കാര്യം ആണോ….?”

“അതെ… നാളെ നേരിട്ട് പറയാം ”

“ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ”

“മ്മ് ”

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി… അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം… എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു…. നാളത്തെ ദിവസ്സത്തിനായി….. . . . . . .. .. .

.

🔥⚡️🔥 തുടരും 🔥⚡️🔥

.

അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം…. 🥰 കുടുംബത്തിൽ ഒരു കല്യാണം വന്നു സത്യം അത് കൊണ്ട് എന്റെ ഗൾഫ് യാത്ര കുറച്ചു കൂടി നീട്ടി.. എന്നാൽ അധികം ഇല്ല 15 ഡേയ്‌സ്…. ഈ കഥ അതിനുള്ളിൽ കംപ്ലീറ്റ് ചെയ്യണം എന്നാണ് ആഗ്രഹം

1cookie-checkവിവാഹം മാറ്റുക 2

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12