പേരില്ലാത്തവൾ – Part 6

വേടനാണെ..

ഓണത്തിന് തരണമെന്ന് കരുതിയതാ.. പറ്റില്ല സമയത്ത് തരാൻ., എല്ലാർക്കും നല്ലൊരു ഓണം കിട്ടിയിന്ന് കരുതുന്നു,, ഞാൻ നാട്ടിൽ ഇല്ലായിരുന്നു ഓണത്തിന് ഒരു ട്രിപ്പ്‌ വിട്ട് അങ്ങനെയാ ഇതെഴുതി തീർത്തത്.. പിന്നേ ന്താ സുഖമല്ലേ എല്ലാർക്കും.

എടേയ് എടേയ് ഒരു കാര്യം വിട്ട്.. ഇതിന്റെ ഇടക്ക് ഒരു മാപ്പ് ചോദിക്കാൻ ഉണ്ട് ആത്മാവ് ബ്രോ.. സോറി പ്രണയിനി ന്ന ആ കഥ ഒരു UNHAPPY ആക്കാൻ കഴിയില്ല.. ആ കഥ ഒന്നുങ്കിൽ മാറ്റി എഴുതുവോ, അല്ലെങ്കിൽ അവിടം കൊണ്ട് നിർത്തുവോ ചെയ്യും.. കാണിക്കുന്നത് ചെറ്റതരമാണെന്ന് അറിയാം.. സോറി ബ്രോ.. കഥ ഞാൻ തുടരാം വേറെ ഒരു രീതിയിൽ കഴിഞു പോയ കാലമായി.. അങ്ങനെ വേണമെങ്കിൽ പറയ്… ഒരു കഥ എഴുതുമ്പോൾ എല്ലാരും വയ്ക്കണമെന്നാണ് ന്റെ ഒരു നിലപാട്.. എനിക്ക് നിങ്ങൾ എല്ലാരും ഒരുപോലെ ആണ്.. സൊ… ഇതൊന്ന് പറയണമെന്നുണ്ടായിരുന്നു പ്പോ കഥയിലേക്ക് കടക്കാം.. 5 th പാർട്ട്‌ ഒന്ന് ഓടിച്ചു നോക്കിയേക്കണേ.. ❤️

“” മോളെ എടി.. “”

ഉറങ്ങാൻ കിടന്ന കൊച്ചിനെ തട്ടി വിളിച്ചെണ്ണിപ്പിക്കുന്ന അവളെ ഞാൻ ആശ്ചര്യത്തോടെ നോക്കി, ഇവളുകിതെന്തു വട്ടാ..

“” ന്താ ന്റെ ഡോക്ടറെ… “”

മീനു കാല് ആമിയുടെ മെത്തേക്ക് പൂർണ്ണമായി കെറ്റിവെച്ചു മുറുക്കെ കെട്ടിപിടിച്ചു, അവളതുടനെ തട്ടി മാറ്റി..

“” ഒന്നാതെ ചൂടെടുക്കുന്നു,, അന്നേരമാ പെണ്ണ് കൊഞ്ചാൻ വന്നേക്കുന്നത് മറങ്ട്.. “”

“” നീ മാറേണ്ടടി… അങ്ങനെ കിടന്നോ ഇവള് ഇവിടെ കിടന്ന് ചൂടെടുത്തു പഴുക്കട്ടെ.. “”

ഞാനും ഒട്ടും വിട്ടുകൊടുത്തില്ല അഹ് ഹാ..

“” ഓ നിങ്ങള് കൂടുതല് സംസാരിക്കേണ്ട.. എടി മീനു… “”

എന്നെ കിടന്നേടത് നിന്ന് തലപൊക്കിനോക്കി മീനുനെ തട്ടി വിളിച്ചു

അവൾ മ്മ് എന്നും പറഞ്ഞു കൈമുട്ടിൽ കുത്തി ഞങ്ങളെ നോക്കി

“” എടി നിന്റെ അപ്പ നിന്നോട് പറഞ്ഞ കഥയില്ലെ .. അത് ഞങ്ങളുടെ കഥ തന്നെയാ.. പിന്നെ… കുറച്ചൊക്കെ ഇയാള് കൈയിന്ന് ഇട്ടതാ.. “”

പൊളിഞ്ഞു.. എല്ലാം പൊളിഞ്ഞു,, ഇക്കണ്ട കള്ളമെല്ലാം പറഞ്ഞൊപ്പിച്ചിട്ട് എല്ലാം ഇല്ലാണ്ടായി.. അവളുടെ അപ്പ ഒരു കോഴിയായിരുന്നു എന്നറിയിക്കാതെ ഇരിക്കാനാ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്

സൊ.. സത്യം അവൾ മനസിലാക്കിയിരിക്കുന്നു.. ഐ ആം ട്രാപ്പ്ഡ്…

“” ഇയാളോ…?? “”

ഞാൻ കണ്ണുമിഴിച്ചു.. ഇതെന്താ ഇപ്പൊ കഥ

“” അത്… അതാ ഫ്ലോയിക്ക് വന്നോയതാ.. “”

അവളത്തിന് നല്ല വെളുക്കണേ ഒന്ന് ചിരിച്ചു..

“” മതി രണ്ടും.. എനിക്ക് അത് നേരത്തെ മനസിലായതാ… ഇതെവിടെ വരെ പോകൂന്ന് നോക്കിയല്ലേ.. എന്റെ അപ്പ ഒരു കോഴിയാണെന്ന് അമ്മ പറഞ്ഞു തന്നു വേണോ ഞാൻ അറിയാൻ.. അതൊക്കെ അച്ഛമ്മ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്… “”

അഹ്.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. പരട്ട തള്ള … ഒരു കോച്ചായിട്ട് പോലും എന്നെ വെറുതെ വിടില്ലലോ.. ആരുടെ എങ്കിലും മുന്നിൽ നാണം കെടുത്തിയാലേ അവർക്ക് സമാധാനം ആകുന്നു തോന്നുന്നു.. ഞാൻ ചമ്മി അയ്യേ.. ഇനി കൊച്ചിന്റെ മുഖത്ത് എങ്ങനെ നോക്കും.. ആമി ചിരിയോടെ ചിരി..

“” അഹ്, അത് പോട്ടെ ബാക്കി പറ.. എന്തിന് അപ്പ ജോലി ഉപേക്ഷിച്ചു..,, അല്ല അതെല്ലാം അറിയുന്നതിന് മുൻപ് എനിക്ക് മാഗിയാന്റിയെ കുറിച്ചറിയണം … ഞാൻ കണ്ടിട്ടില്ലാലോ ആന്റിയെ…. “”

“” ഒന്നുല്ല കിടന്നുറങ്ങാൻ നോക്ക് … ബാക്കിയൊക്കെ നാളെ.. “”

അതങ്ങനെ നൽകുന്നതാണ് നല്ലത്, ഒരു പക്ഷെ അന്ന് അവൾ കാരണമാണോ ഇന്ന് ഇവിടെ എല്ലാരേം ഉപേക്ഷിച്ചു കഴിഞ്ഞ നാലു കൊല്ലമായി ജീവിക്കണ്ട വന്നത്.., അവളോടുള്ള ഇഷ്ടമല്ലേ ഞങ്ങളെ ഇവിടെ പിടിച്ച് നിർത്തിയത് അതെ ഈ ഫ്ലാറ്റ്.. ഈ അന്തരീക്ഷം, അതിനെല്ലാം പുറമെ അവൾ പറഞ്ഞ വാക്കുകൾ…

എന്തിനാണ് പഴയത് എല്ലാം ഇനിയും ഓർക്കുന്നത് മറന്ന് കള.. ന്ന് ആരോ ഉള്ളിൽ നിന്നും പറയുന്ന പോലെ..

അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കണക്കുകൂട്ടി എപ്പോളോ ഉറങ്ങിപ്പോയി,

രാവിലെ മുഖത്തിന് മേലെ വീണ വെള്ളത്തുള്ളികൾ ആണ് എന്നെ നിദ്രയിൽ നിന്നും വിളിച്ചുണർത്തിയത് കണ്ണുകൾ തുറക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതുന്ന ആമിയെയാണ്..

“” നീ ഇതെങ്ങോട്ടാ ഇത്രേം രാവിലെ.. “”

മൂരിനിവർന്നെണ്ണിറ്റ് പുതപ്പു പോലും മാറ്റാതെ ആ കട്ടിലിൽ ഇരുന്നു..

“” ഇത്രേം രാവിലെയോ സമയം 9 ആയി.. നിങ്ങൾക് ബോധം ഇല്ലെന്ന് വെച്ച്.. “”

“” അല്ല അതിനിപ്പോ എന്താ.. ഇന്ന് നീ ലീവ് അല്ലെ.. “”

“” ആണ് അതുകൊണ്ട്… നേരത്തെ എണ്ണിക്കാൻ പാടില്ലെന്ന് ഉണ്ടോ..?? “”

മൈര്…… രാവിലെ വെറുതെ ചോദിച്ചു വാങ്ങി,,

ബെഡിൽ ഞാൻ മാത്രമേ ഉള്ളൂ.. കൊച്ചേവിടെ പോയി…

“” അവളവളുടെ റൂമിൽ പോയി…, ഫ്രഷ് ആവാൻ.. “”

“” എടി ഇന്നലെ എന്തൊപോലെയായിരുന്നു എനിക്ക്… നേരെചൊവ്വേ ഉറങ്ങാൻ കുടി കഴിഞ്ഞില്ല… “”

“” മ്മ്….

എന്തോപ്പറ്റി നിങ്ങടെ മുട്ടിൽ മൂട്ട കടിച്ചോ.. ഉറങ്ങാതിരിക്കാൻ.. “”

അസ്ഥാനത്തുള്ള ആ കോമഡി എനിക്ക് അങ്ങോട്ട് സുഖിച്ചില്ല, ഒരാള് ഒരു കാര്യം പറയുമ്പോൾ ഇട്ടേളക്കാൻ നിൽക്കരുത്.,

“” അല്ല നിന്റെ തന്തേടെ രണ്ടാം കെട്ടിന് പെണ്ണിനെ എവിടുന്ന് കണ്ടെത്തുവെന്നോർത്ത് കിടക്കുവാരുന്നു.. “”

“” ദേ മനുഷ്യാ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ… “”

“” ആഹാ ഹാ കൈ ചൂണ്ടുന്നോടി ,,

ഊപ്പ ഡോക്ടറെ.. “”

അവളെ പിടിക്കാൻ കൈ അടുക്കലേക്ക് കൊണ്ട് വന്നതേ പെണ്ണ് എന്റെ കൈയിൽ പിടിച്ചൊറ്റക്കടി

“”” എടി. വിട്.. ഹാ… കടിക്കല്ലേ..,, നൊന്താ…നൊന്തൽ. അറിയാല്ലോ. എന്റെ സ്വഭാവം.. “”

“” പിന്നെ ഇയ്യാള് ആര്… കൊച്ചിരാജാവിലെ സൂര്യ നാരായണ വർമ്മയോ.!,

ദേഹം നൊന്താൽ സ്വഭാവം മാറാൻ പോടോ. ഹേ…!! .. “”

വീണ്ടും പുച്ഛം.. പുച്ഛങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതമിനിയും ബാക്കി..

പിന്നെ മീനു വന്നാണ് എന്നെ രക്ഷിച്ചത്.. ഇല്ലേൽ കാണായിരുന്നു ഞാൻ ടെറർ ആകുന്നത്,, അല്ലപിന്നെ,

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി എല്ലാടത്തുംമോന്ന് കറങ്ങി പിന്നെ ബീച്ചിലേക്ക്.. കാരണം ഈ കണ്ട സമയമെല്ലാം അവൾ കഥ..കഥ.. ന്ന് പറഞ്ഞുള്ള നടപ്പായിരുന്നു, പച്ചക്കുതിര സിനിമയിലെ ദിലീപ് നടക്കില്ലേ.. ഫുഡ്‌… ഫുഡ്‌… അത് തന്നെ..

===============================

“” അതെന്താ അനാമികക്ക് ഒറ്റക്ക് പേര് പറയാൻ അറിയില്ലേ.. “”

കൈയിലിരുന്ന പേന അനുസരണയില്ലാതെ കറക്കിയാണ് ഗായത്രി അവളുടെ മറുപടിക്ക് കാത്തിരുന്നത്, അതിന് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയവൾ

“” അറിയാം.. “”

“” പിന്നെന്താ പേടിയാണോ ഞങ്ങളെ ല്ലാം.. “”

അതിനവൾ ഒന്ന് ചിരിച്ചു.. അവളുടെ ആ ചിരികണ്ടിട്ടോ ന്തോ ഗായത്രി പിന്നൊന്നും ചോദിച്ചില്ല..,

“” അല്ല അതവിടെ നിൽക്കട്ടെ…

നിങ്ങളുടെ കുട്ടത്തിലെ നാലാമൻ എന്തിയെ, ഒരുവിവരോം ഇല്ലാലോ… “”

കഥയിലേക്ക് ഒരാളെ കൂടെ ഉൾപെടുത്തുന്നുണ്ട്..,,

ന്ന് ഗായത്രി ചോദിച്ചപ്പോളാണ് എനിക്ക് എന്റെ നന്പനെ കുറിച്ചോർമ്മ വന്നത്., ഇടക്ക് ഞാൻ പറഞ്ഞില്ലായിരുന്നോ എന്റെ കല്യാണം അറിഞ്ഞ ഒരാളുണ്ടെന്ന് ആ ആളാണ് ഈ ആള്..!!

“” അവൻ നാട്ടിലല്ലേ മാഡം.. വൺ മന്ത് കഴിഞ്ഞാൽ വരുമല്ലോ… അല്ല അതവൻ ഇവിടെ പറഞ്ഞതുമാണല്ലോ.. അവൻ വരാറും ആയി..’” ( മാഗി )

“” അഹ്.. ചോദിച്ചന്നെ ഉള്ളു… ന്നാ നിങ്ങള് ചെല്ല്… ഒരുപാട് ജോലിയുള്ളതല്ലേ.. “”

ഞങ്ങൾ ക്യാമ്പിൻ വിട്ട് പുറത്തേക്കിറങ്ങി, ചുറ്റുമുള്ള കണ്ണുകൾ ഞങ്ങൾക് നേരെ വീണു.. അവൾ എന്റെ കൈയിൽ പേടിച്ചിട്ടെന്ന പോലെ കോർത്തുപിടിച്ചിട്ടുണ്ട്..

മാഗി തന്നെയാണ് അവളെ എല്ലാർക്കും പരിചയപെടുത്തിയത്.. എനിക്ക് കുറച്ചതികം പണിയുണ്ടായിരുന്നു.. അവൾ എന്റെ ക്യാമ്പിനിൽ തന്നെ വേറെ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.. പിന്നെ അവൾക്കൊരു നൂറുക്കൂട്ടം സംശയങ്ങൾ ആയി..

“” ഇതെന്തുവാ ഏട്ടാ..?? “”

കൈയിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നിരീക്ഷിക്കുന്നതിനിടക്ക് ഒരു ചോദ്യം.

“” അത് കളർ കോഡ് ബുക്ക്‌ ആണ് മോളെ… “”

അതിലേക്ക് ഒന്നുനോക്കി വീണ്ടും ലാപ്പിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു..

“” അപ്പൊ ഇതോ..?? “”

അതും എന്താണെന്ന് പറഞ്ഞു കൊടുത്ത് വീണ്ടും ലാപ്പിൽ നോക്കി.. ഇടക്കിവൾ വിളിക്കുന്നതുകൊണ്ട് പലതും മിസ്റ്റെക്ക് വീഴുന്നുണ്ട്

“” എങ്കിൽ പിന്നെ ഇതെന്താണെന്ന് പറ നോക്കട്ടെ… “”

കൈയിൽ ഇരുന്നതവിടെ വെച്ചു വേറെ എന്തോ സുനാപ്പി എടുത്ത് എന്റെ നേരെ കാണിച്ചു.. ഇനി ഞാൻ അതിന്റെ റിവ്യൂ പറയണം അയിനാണ്

“” അത് നിന്റെ അപ്പന്റെ തല.. അതവിടെ വൈകുന്നുണ്ടോ.. “”

പിന്നെ ഒന്നും മിണ്ടില്ല എന്നെ നോക്കുന്നുകൂടെയില്ല, അതോടെ അവളിരുന്ന ചെയർ കൈകൊണ്ട് കറക്കി എനിക്കഫിമുകമായി ഇരുത്തി,

“” സോറി പെണ്ണെ ഏട്ടൻ തിരക്കയോണ്ടല്ലേ… “”

“”മ്മ് ‘”

“” മോൾക്ക്‌ ബോർ അടിക്കുണ്ടാവും അല്ലെ.. ആ ജിൻസിടെ കൈയിൽ മാഗസിൻ കാണും.. പോയി വാങ്ങിച്ചോ.. “”

ഏത് ജിൻസി , എന്ത് മഗസിൻ ല്ലേ.. ഞാൻ തന്നെ അവളുടെ കൈയിൽ നിന്നും ഒരു വനിത വാങ്ങി കൊടുത്തു ,, കുറെ നേരം അതിൽ നോക്കിയപ്പോ ഞാൻ എന്റെ ഫോണിൽ യൂട്യൂബ് എടുത്തു അവൾക് കൊടുത്തു..

“” ഇത് കൊള്ളാമല്ലേ…!!!

ഓ… ഞാൻ എന്നോട് തന്നെ ചോദിച്ചതാണെ.. “”

അതിൽ ഏതോ ഒരു ഫാമിലി വ്ലോഗ്ഗർ റുടെ പ്രോഗ്രാം കാണിച്ചു പെണ്ണ് എന്നെ നോക്കി പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു..

“” അയ്യോടി നീ ന്നെ അങ്ങനെ ഒരു അൺറൊമാന്റിക് ആക്കാതെ…

നോക്കട്ടെ..

ന്നും പറഞ്ഞു അവളുടെ കവിളൊരത്തു കവിളിൽ ചേരുമ്പോൾ അവൾ എന്നെ പാളി നോകുനുണ്ടായിരുന്നു ശ്വാസഗതി വർധിച്ചു, ഞാൻ മൊബൈലിയിൽ നോക്കി അവൾക് നേരെ തിരിയുമ്പോ ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ തമ്മിൽ ചേർന്ന്.. പെട്ടെന്ന് ബോധം വീണത് കൊണ്ട് നാറിയില്ല.. ശോ ആരേലും കണ്ടായിരുനെലോ.. പെണ്ണ് നാണംകൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു..

“” ആരും കണ്ടില്ല… “”

ഞാൻ സ്വയം ഒന്ന് വീക്ഷിച്ചു ആരോടെന്നില്ലാതെ പറഞ്ഞു.. എനിക്ക് എന്നെ എങ്കിലും ഒന്ന് സമദനിപ്പിക്കണ്ടേ..

“” ശെരിയാ ആരും കണ്ടില്ല… അല്ലേടാ.. “”

കൂടെ വർക്ക്‌ ചെയുന്ന കുറച്ച് പേര് വന്നു എന്നെ തളിച്ചപ്പോ എനിക്ക് ഏതാണ്ട് തൃപ്തിയായി.. ആമിയാണെകിൽ ഇരുന്നിടത് നിന്ന് മുഖമേ ഉയർത്തുന്നില്ല..

“” അതെ ഇത് നിങ്ങളുടെ റൂമല്ല… അതോർമ്മ വേണോട്ടോ.. “”

എന്നും പറഞ്ഞ് ഞാൻ ഇരിക്കുന്ന ടേബിളിന്റെ അടുത്തായി അവരെല്ലാം ഒത്തുകൂടി..

“” അല്ല മോളെങ്ങനെ ഞങ്ങടെ ചെക്കനെ വളച്ചെടുത്തു..

ഇവിടെ എല്ലാരുടേം റൊമാന്റിക് ഹീറോ അർജുൻ വിശ്വനാഥനെ ങ്ങനെ കറക്കിയെടുത്തുന്നു നങ്ങൾക്കറിയണം.. “”

കുടി നിന്നവരിൽ ഒന്നുരണ്ടുപേർക്ക് ചെറിയ ഒരു നീരസം ഉള്ളതായി തോന്നി..

അതിന്റെ കരണം അറിയാവുന്നത് കൊണ്ട് ഞാൻ അതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചില്ല,, ഞാൻ അവരെ നോക്കി അവളിലേക്ക് നോക്കുമ്പോൾ ആമി എന്നെ കണ്ണുകൾ കൂർപ്പിച്ചു നോക്കുന്ന്നുണ്ടായിരുന്നു

“” അങ്ങനെ ഒന്നുല്ല ഗായിസ്,,

അർറേൻജ് മാരേജ് ആയിരുന്നു ഞങ്ങളുടെ.. “”

എന്നെ നോക്കി കണ്ണ് കോർപ്പിക്കുന്ന അവളെ ചേർത്ത് പിടിച്ച് ഞാൻ അത് പറയുമ്പോൾ പെണ്ണോന്ന് ചിരിച്ചു.. അതിന് ഞാൻ അവളുടെ നെറ്റിയിൽ നെറ്റിച്ചേർത്തു ഒരിടിയും കൊടുത്തു

“” ഹാ ന്താ പോസ്സ് പൊളി..””

കുട്ടത്തിലെ ക്യാമറ മാൻ ആയ രാഹുൽ ആ മനോഹരമായ ഫോട്ടോ അവന്റെ ക്യാമെറയിൽ പകർത്തി.. നമ്മുടെ 3 മൂവിയിലെ ധനുഷ് ആൻഡ് ശ്രുതി ഹസ്സൻ ന്റെ ഒരു ഫോട്ടോ ഉണ്ടല്ലോ ഏതാണ്ട് അത് പോലെ.. സംഭവം പൊളിയായിട്ടുണ്ട്.

××××××××××

ങ്ങനെ ഫുടൊക്കെ കഴിച്ചു കഴിഞ്ഞപ്പോളും അവൾ എന്നെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു,, അല്പനേരം കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നവളുടെ ഭാവം കണ്ടാലറിയാം നല്ല കലിപ്പിലാ,,

എന്റെ ചെയറിൽ പിടിച്ചു അവൾക്ഭിമുഖമായി നിർത്തി, എളിക്ക് കൈയും കൊടുത്ത് ന്നെ വീക്ഷിക്കുന്ന അവളോട് ഞാൻ എന്തെന്ന് അർത്ഥത്തിൽ പുരികമുയർത്തിയതും

“” ദേ.. ഞാനൊരു കാര്യം പറഞ്ഞേകാം ഈ പെൺപിള്ളേര്ക്ക് നിങ്ങളെ കാണുമ്പോളുള്ള ഈ ഇളക്കമുണ്ടല്ലോ അതെനിക് തീരെ പിടിക്കുന്നില്ല..

അഹ് പിന്നെ ഈ ദേഹത്ത് തൊട്ടുള്ള പരിപാടി.. അത് വേണ്ട…!!! “”

എന്റെ കണ്ണുമിഴിഞുപ്പോയി,, ദൈവമേ ഇനിയിവൾ ഷമ്മിയളിയന്റെ ബന്തു വല്ലതും ആണോ..

. “” ന്താടി പെണ്ണെ നിനക്ക്… അവര് സ്നേഹകൊണ്ടല്ലേ… “”

“”ന്ന അങ്ങനെയുള്ള സ്നേഹമൊന്നും ഇനി വേണ്ടാ ..ട്ടോ..!! “”

“” അതെന്താടി അങ്ങനെയൊരു ടെല്ലിങ്…,

മാഗി ന്റെ ദേഹത്തൊക്കെ പിടിക്കണോണ്ടല്ലോ അതിന് നിനക്ക് കുഴപ്പമൊന്നുല്ലേ.. “”

“” എയ്യ് .. അതെന്റെ മാജിയേച്ചിയല്ലേ.. “”

ഓ….ന്ന്.. അപ്പൊ വേറെ ആരും പാടില്ല.. നിന്നെ ഞാൻ കാണിച്ചു തരടി ഉണ്ടാക്കണി..

“” നീ ഒന്ന് ചുമ്മാതെ ഇരുന്നേ ആമി.. അടുത്താഴ്ച ഷൂടുള്ളതാ… “”

“” അതിന് കുഴപ്പൊന്നുല്ല,, അതമ്മടെ ജോലിയല്ലെ..!””

ഓ സമാധാനമായി, അതിന് കുഴപ്പൊന്നുല്ലലോ അത് മതി.. എന്നാ അവളുടെ ഡിമാന്റ് കേട്ടപ്പോ ഞാൻ അറിയാതെ ആയാലും ഒന്ന് വിരണ്ടു..

“” ദേഹത്തു തൊടുന്നുണ്ടേലും കാര്യമായിയൊന്നും തൊടണ്ട.., പിന്നെ ഈ തുണി അഴിച്ചുള്ള ശൂട്ടൊന്നും നമ്മക്ക് വേണ്ടെട്ടാ.. “”

ഇവൾക്ക് ചെറുതൊന്നുമല്ല വലിയ ന്തോ വട്ടാ.. ആല്ലേൽ സ്നേഹം മുത്തു ഭ്രാന്തായതാ.. ന്നാലും പാവാ.. ഒരു പൊട്ടത്തി..

“” തുണിയഴിച്ചു ഷൂട്ട്‌ നടത്താൻ ഞാൻ ന്താ ഷകീല യോ.., ഒന്ന് പോയെടി.., “”

“” ഹാ അങ്ങനെയാണെങ്കിൽ ഞാൻ അച്ഛനോട് പറഞ്ഞോടുക്കും.. “”

” ന്ത്‌…?? ”

“” പലതും…! “”

അവൾ കൈകൾ മാറോടു കുട്ടിയിണച്ചു എന്നെ നോക്കി പുച്ഛച്ചിരി ചിരിച്ചു..

“” നീ..നിന്റെ അച്ഛനോട് പറഞ്ഞോ അതിനിപ്പോ എനിക്കെന്താ.. “‘

ഞാൻ തീർത്തും പുച്ഛിച്ചു.. അതുകണ്ടവളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ അറിഞ്ഞു

“” എന്റെ അച്ഛനോടല്ല.. നമ്മടെ അച്ഛനോട് പറയൂന്നാ ഞ്ഞാൻ പറഞ്ഞെ മനസ്സിലായോടാ മണ്ടാ.. “”

പുള്ളി പണ്ടേ ന്നെ തഴഞ്ഞതാ,, അല്ലേലും നമ്മക്കെന്ത് പാട്.. ഇല്ലച്ചാ പൊട്ട് പുല്ല്.. അത്രേ ഉള്ളു..

“” നീ പോയി പറയ് നിക്ക് രണ്ട് ഉണ്ടായാ… “”

അങ്ങനെ പറഞ്ഞപ്പോ ആളുടെ മുഖമൊന്ന് താണു.. ഞാൻ ആ സമയം കൊണ്ടവളുടെ ചെവിക്കു പിടുത്തമിട്ടു

“” ന്തായി പെണ്ണെ നീ വിളിച്ചേ.. ടാ..ന്നോ…!!

നിനക്കെവിടുന്ന് കിട്ടി കുട്ടി ഇത്രേം ധൈര്യം..? ”

“” താമ…യോ.. തമാശക്ക് വിളിച്ചാണെ..

മാഗിയേച്ചി ഓടിവായോ ഈ കാലമാടന്നേന്നെ കൊല്ലുന്നേ… “”

“” കാലമാടൻ നിന്റെ മറ്റവൻ… “”

“”ആഹ്ഹ് അതിനോടാ ഞാൻ പറഞ്ഞെ ഹൂ…. “”

അവളലച്ചു കൂവി.. എവിടുന്നോ പാഞ്ഞാടുത്തേക്ക് വരുന്ന മാഗിയെ ഞാൻ കണ്ട്..

“” ന്തോന്നാ രണ്ടും..,,!!

എടാ ന്റെ കൊച്ചിനെ വിടാൻ… എടാ വിടെടാ അവൾക് വേദനിക്കുന്ന്.. “”

അവൾ എന്റെ കൈയിൽ പിടിച്ചു മാറ്റി.. അപ്പോൾ തന്നെ ഒന്നുമറിയാത്ത പൂച്ചയെ പോലെ അവൾ മാഗിയുടെ പുറകെ ഒളിച്ചു..

‘”” കണ്ടോച്ചി.. ന്റെ ചെവി പൊന്നാക്കി.. “”

മാഗിയുടെ പുറകെ നിന്ന് അവളോട് എന്റെ കുറ്റം പറഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി ഇപ്പോ കിട്ടും. ഇപ്പൊ കിട്ടും ന്നൊരു മുഖഭാവവും..

“” നിയ്യ് കൂടുതല് സംസാരിക്കാതെ..നിനക്കാ പെണ്ണെ രണ്ട് തരണ്ടേ.. പാവമാണെന്ന് വെച്ചിരിക്കുന്ന നമ്മള് മസ്ണ്ടന്മാര്, നീയാ അവനെ ദേഷ്യം പിടിപ്പിച്ചെന്ന് എനിക്കറിയരുതോ..””

എനിക്കെട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച അവളുടെ ചെവിയിലെ നല്ലൊരു ശതമാനം മാംസം അവൾ നുള്ളിയെടുത്തു.. അതുകണ്ടു അനന്തം കൊള്ളുന്ന എന്നെ മാഗിക്ക് തീരെ പിടിച്ചില്ല

“” പിന്നെ നിന്നെ… “”

എന്നെ മോത്തത്തിൽ പുച്ഛഭാവത്തിൽ ഒന്ന് നോക്കി ശേഷം അവൾ തുടർന്നു,

“” നിനക്ക് പണ്ടേ ബോധമില്ലലോ..കുറെ എണ്ണത്തിനെ പടച്ചു വിട്ടോളും, വല്ല വാഴയിലയിലും അങ്ങേര് അന്ന് തൂത്തു കളഞ്ഞിരുന്നേൽ ഇന്നിതൊന്നും കാണണ്ടവരില്ലായിരുന്നു..ഹൊ …,,

. അതും പോരാഞ്ഞിട്ട് അവൻ പോയി പെണ്ണും കെട്ടിയേകുന്നു, അതും വിവരമില്ലാത്ത ഒന്നിനെ.. ഇതൊക്കെ നാളെ ഡോക്ടർ ആയാലുള്ള കാര്യം ഓർക്കാൻ കുടി വയ്യേന്റെ കർത്താവെ.. “”

അവളുടെ വായിൽ നിന്നും ഇടക്ക് പച്ചക്ക് കേൾക്കുന്നത് കൊണ്ട് എനിക്ക് വിഷയമായില്ല.. ന്നാൽ ഇപ്പോളും പറഞ്ഞതിനർത്ഥം അറിയാതെ മാഗിക്ക് പുറകിൽ നഖം കടിച്ചുകൊണ്ടിരിക്കുന്ന അവൾ മുന്നോട്ട് വന്നു

“” ന്ത്‌ വാഴയിലയിൽ തുക്കുന്ന കാര്യാ യേച്ചി പറയുന്നേ.. നിക്കൊന്നും പിടികിട്ടില്ല.. “”

അവൾ തലയൊന്ന് ചൊറിഞ്ഞു.. അഹ് ഇനി ഇപ്പൊ പറഞ്ഞ് കൊടുത്താൽ മനസിലാകുന്ന ഒരണ്ണം. മാഗി തലയ്ക്ക് കൈകൊടുത്തു ന്നേ ഒന്ന് നോക്കി.. ഞാൻ അപ്പൊ തന്നെ കൈ മലർത്തി

“” തൊ…അത്.മയോണയിസ്..! അല്ല പിന്നെ…,,

വിളിച്ചോണ്ട് പോടാ ഈ പൊട്ടിയെ… ആല്ലേൽ നിനക്ക് നിന്റെ കെട്ടിയോൻ പറഞ്ഞ് തരും.. അതിനുള്ള അർഹത അവനേയുള്ളു.. “”

“” എന്താ… എന്താ ഇവിടെ,,… “”

ബഹളം കേട്ട് അങ്ങോട്ടേക് കയറി വന്ന ഒരുക്കൂട്ടം ആളുകളുടെ ഇടയിൽ നിന്നും ഗായത്രിയുടെ സ്വരം നങ്ങൾക്കാടുത്തേക് പാഞ്ഞടുത്തു, അതോടെ മാഗി ഒന്നോതുങ്ങി..

“” എയ്യ് ഒന്നുല്ല മാഡം., “”

“” ഒന്നുമില്ലാഞ്ഞിട്ടാണോ ഇവിടുന്ന് ബഹളം കേള്ക്കുന്നെ…. “”

അതിന്ഞങ്ങൾ ബഹളം വച്ചില്ലലോ., ഒച്ച ഉണ്ടാക്കിയതല്ലെ ഉള്ളൂ.. ഞാൻ ഒന്ന് ചിരിച്ചു..

“” ഹാ മാഡം ഇങ്ങനെ ദെഷ്യപ്പെടാതെ,, ഇപ്പൊ തന്നെ മുഖമാകെ ചുവന്നു. ഇതാണ് സൗന്ദര്യമുള്ളവർ ദേഷ്യപെട്ടാൽ ഉള്ള കുഴപ്പം..അല്ലെ മാഗി.. “”

ഞാൻ ചുമ്മാ ഒന്നറിഞ്ഞു നോക്കി, മാഗിക്ക് കാര്യം പെട്ടെന്ന് മനസിലായത് കൊണ്ട് അവൾ കട്ടക്ക് നിന്ന്

“” ഏഹ്..ആഹ്ഹ്.. അതേടാ അജു… “”

ന്നൊന്നു കിളത്തിയതും ഗായത്രി അവിടെ നിന്ന് പൂക്കുമോ ന്നുപോലും ഞാൻ ചിന്തിച്ചു പോയി അതുപോലെ അവര് ചുവന്നു.. അടിയിൽ ഇട്ടിരിക്കുന്ന സാധനം ഒരു വകയായിക്കാണും..!

അയാൽ നിനക്കെന്ത് നീ വാങ്ങിച്ച് കൊടുത്ത പാന്റി ഒന്നുല്ലലോ അത്…. അഹ് അതും ശെരിയാ ഏതായാലും ഇട്ടിട്ടുണ്ട് ഇല്ലേൽ ഒലിച്ചിറങ്ങിയേനെ..

അജു.. നിങ്ങൾ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു..!!

എവിടെവരെ,??

മാഗിയുടെ തെറി കേട്ടുകൊണ്ടിരുന്ന നിങ്ങൾ ഇപ്പോൾ ഗായത്രിയുടെ പാന്റി യുടെ എണ്ണത്തിൽ വരെ എത്തിനില്കുന്നു

മനസാക്ഷി അളിയൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇതെന്തൊക്കെയാ ചിന്ദിക്കുന്നെ.. എനിക്ക് ഇപ്പോ സ്വന്തമായി ഒരു പ്രോപ്പർട്ടി ഉണ്ടല്ലോ…

അവിടെ നാണം കൊണ്ട് പൂത്തെങ്കിൽ ഇവിടൊരാള് ദേഷ്യകൊണ്ട് കത്തി നിൽക്കുവ.

സന്തോഷകരമായ കുടുംബജീവിതത്തിന് നാവോരു പ്രശ്നം ആണെന്ന് ഏതാണ്ട് ഇപ്പോ എനിക്ക് മനസിലായി.. ഇന്ന് മിക്കവാറും അടുക്കളയിൽ കിടക്കേണ്ട വരുമെന്ന തോന്നണേ..

“” നോക്ക് അജു.. ഒരുപാട് ഒച്ച ഒന്നും വേണ്ട.. മറ്റുള്ളോർക്ക് അതൊരു ബുധിമുട്ടയാലോ.. അതുകൊണ്ട് ഒന്ന് കുറക്കൂട്ടോ.. “”

ഓ എന്താ സ്നേഹം.. പോ അവിടുന്ന്.. ,

ഞാൻ ആമിയെ നോക്കി ഒന്ന് ചിരിച്ചു.. നിങ്ങളല്ലേ സൂക്ഷിക്കേണ്ടത്,, അല്ല ചട്ടിക്കൊക്കെ എന്താ ഇപ്പോ വില അത് പോട്ടെ,, ഇന്നത്തോടെ വീട്ടിലുള്ള സാധനങ്ങൾക്കെല്ലാം തീരുമാനം ആകും.. ആല്ലേൽ ഇവളക്കും..

“” ഒക്കെ മാഡം.. ഞാൻ നോക്കിക്കോളാം പൊക്കോ.. ഓസോം പാളിയിൽ വിളല് വീണതിനെ കുറിച്ചുടെ ഒന്ന് ചർച്ച ചെയ്യാനുണ്ടെ..””

അതിനവർ ചിരിച്ചോണ്ട് തലയാട്ടി തിരിഞ്ഞു നടന്നു കുട്ടത്തിൽ വേറെയും കലുകളും..

കുറച്ച് കഴിഞ്ഞു അവരെന്നെ കേബിനിലേക്ക് വിളിച്ചു അവര് പറഞ്ഞ ഫയൽയും ആയി ഞാൻ അങ്ങോട്ടേക് ചെന്നു സബ്‌മിറ്റ് ചെയ്ത് വേറെ ഒന്നുമല്ല ന്യൂ മോഡൽസ് ലിസ്റ്റും കാര്യങ്ങളും ആയിരുന്നു.. അതവർ വെരിഫിയ് ചെയ്ത് ടേബിലിന്റെസൈഡിൽ വച്ച് രണ്ടു കൈകളിലെയും വിരലുകൾ കുട്ടിയിണച്ചെന്നെ നോക്കി.. ഞാൻ പുറകിലേക്കും ഇനി വേറെ ആരേലും ഉണ്ടോ ഇവിടെ..

“” അധികം നോക്കണ്ട.. തന്നെ തന്നെയാണ് നോക്കണേ.. “”

എന്റെ ആ സംശയത്തിന്റെ ഉത്തരം നൽകി അവർ ഒന്നുടെ ചെയറിൽ നിവർന്നിരുന്നു,, ഞാൻ ചുണ്ടുവിരൽ എനിക്ക് നേരെ തന്നെ ഒന്ന് ചുണ്ടി..

“” ന്നെയോ…?? “””

“” മ്മ്,, എനിക്കൊരു ഇഷ്ടമുണ്ടായിരുന്നു അർജുൻ, ഒരു കൊല്ലത്തോളമായി ആ ഇഷ്ടം മനസ്സിൽ കയറി കുടിയിട്ട്,, തുറന്നുപറയാൻ മടിയായിരുന്നു എന്തു കരുതും.. അല്ലങ്കിൽ മറ്റുള്ളവർ അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേടുകൾ,, വീട്ടുകാർ..അറിയില്ല എന്തൊക്കെയോ കാരണങ്ങൾ,!!

ഇപ്പോ ആ ഇഷ്ടം പൂർണമായും നഷ്ടമായിനൊരു തോന്നൽ.. അല്ല നഷ്ടമായി…. ഇനി അത് പറഞ്ഞിട്ട് കാര്യവുമില്ല.. അല്ലെ.. “”

ആ ഇഷ്ടം ഞാൻ ആയിരുന്നു എന്നുഹിക്കാൻ എനിയ്ക്കു ഒരു കാണിപ്പയ്ണൂരിന്റെയും ആവശ്യമില്ലായിരുന്നു.. എന്നാലും ഞാൻ ഇവിടെ ഉള്ള ടൈം മിൽ അവർ അതെന്നോട് പറയാതെ ഇരൂന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, അങ്ങനെ അതവർ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആമി എനിക്ക് കിട്ടില്ലായിരുന്നു..

“” മാഡം..! “”

“” അർജുൻ എന്നെ ഒന്ന് ഹ്ഗ് ചെയ്യുമോ… പ്ലീസ്.. പലപ്പോഴും ഞാൻ ആഗ്രഹിച്ചതാണ് ഇനി ഒരിക്കലും നടന്നില്ലെങ്കിലോ .. അതുകൊണ്ട് പ്ലീസ്.. “”

ഞാൻ മറുപടി ഒന്നും പറയാതെ രണ്ടുകകളും അവർക്ക് നേരെ നീട്ടി,, ഒന്ന് ഹ്ഗ് ചെയ്ത് വിട്ടകലുകയും ആമി ആ ഡോർ തുറക്കുകയും ഒന്നിച്ചായിരുന്നു വിട്ടകലുന്ന ഞങ്ങളെ അവൾ നിശ്ചലമായി നോക്കി നിന്ന്,, അവൾക് പുറകെ വന്ന മാഗി ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി എന്നാൽ ഞാനും ഗായത്രി യും ആ ഷോക്കിലായിരുന്നു..

*************************

അതുകഴിഞ്ഞു ആമി എന്നോടൊന്നും മിണ്ടില്ല, കാറിലും നിശബ്ദത ഒന്നും തന്നെ മിണ്ടുന്നില്ല മാഗി ചോദിക്കുമ്പോളും അവൾ ഒഴിഞ്ഞു മാറി, എന്നെ ഒന്ന് നോക്കുന്നുകൂടി യില്ല. ഫ്ലാറ്റിൽ വന്നിട്ടും ഞാൻ സംസാരിക്കാൻ കുട്ടാക്കിയപ്പോ അവളൊന്ന് വക പോലും വച്ചില്ല..

വൈകിട്ട് ഫ്ലാറ്റിൽ

“”നിനക്കെന്നോട് ന്തേലും ദേഷ്യം ഉണ്ടേൽ അത് വെറുതെ ആഹാരത്തോട് കാട്ടണ്ട.. മ്മകഴിക്..””

അതിനവൾ എന്നെയൊന്നു നോക്കിയതല്ലാതെ ഒന്നുംതന്നെ മിണ്ടില്ല., ഞാൻ കഴിപ്പ് നിർത്തി അവൾക്ക് അഭിമുഖം ഇരുന്നു

“” ശരി.. ഞാൻ അങ്ങനയൊന്നും പറയാനും പ്രവർത്തിക്കാനുമൊന്നും പാടില്ലായിരുന്നു.. നീ ഒന്ന് ക്ഷമിക്ക്,

ആല്ലേൽ ഞാൻ പറയണതൊന്ന് കേൾക്..എനിക്ക് നിന്നോടല്ലാതെ വേറെ

ആരോടാ ഇതൊക്കെ പറയാൻ ഉള്ളെ.. “”

“” അതിനിപ്പോ നിങ്ങൾക് നിങ്ങടെ മറ്റേ ഗായത്രി മാഡം ഒക്കെ ഇല്ലേ പോ.. പോയി കെട്ടിപിടിക്കുവോ ഉമ്മവയ്ക്കുവോ..എന്താച്ചാ ചെയ്യ്..എന്നോടെന്തിനാ ചോദിക്കുന്നെ.. ന്തിനാ പറയണേ..””

കരയുന്ന ശബ്ദത്തിൽ അവൾ നിന്ന് തിളച്ചപ്പോ എനിക്ക് മാറ്റമൊന്നുംടായില കാരണം ഞാൻ ഇത് നേരത്തെ കണ്ടതായിരുന്നു, ഒന്ന് നിർത്തി ശ്വാസമെടുത്ത ശേഷം

“” നിങ്ങൾക് എന്തേലും കാണാനാണോ ചെയ്യണമോ ഉണ്ടേൽ പുറത്ത് പോണ്ട ന്നോട് പറഞ്ഞോ…, ന്നെ എന്തുവേണേലും ചെയ്തോ.. കാട്ടിക്കോ ഞ… ഞാൻ ഒന്നും പറയില്ല.. “”

നീ ഇതെന്തോന്നൊക്കെയാ ആമി ഈ പറയണേ.. നിയ്യ് ആവശ്യമില്ലാണ്ട് ഓരോന്ന് വിളിച്ച് പറയരുത് , ന്നും പിന്നെ തിരിച്ചെടുക്കാൻ പറ്റിന്ന് വരില്ല . “”

ഇവളിതെന്താ ഇങ്ങനെ പെരുമാറുന്നെ.. സംസാരിച്ചാൽ തീരുന്ന പ്രശ്നതെയാണ് ഈ ഊതി വലുതാകുന്നെ,, ആല്ലേൽ ഞാൻ പറയണത് കേൾക്കാൻ കൂട്ടാകണം അതില്ല.. അതിനാൽ ആകണം അതുപറയുമ്പോൾ എന്റെ സ്വരം ഉയർന്നു കണ്ണ് ചുവന്നു,,

“” പറയുന്നതയോ കുറ്റം.. പ്പോ ഞാൻ കണ്ടതോ..

നിങ്ങൾക്കെന്നെ മടുത്തോണ്ടല്ലേ വേറെ നോക്കാനും കാണാനും ക്കെ ഇറങ്ങി തിരിക്കണേ. ഇനിപ്പോ വേറെ പോകില്ലന്നാര് കണ്ടു.. “”

അവളത് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടതും ആ മുറി മുഴുവൻ ഒച്ച മുഴങ്ങി, കണ്ണുകൾ പരതി നോക്കുമ്പോൾ കവിളിൽ കൈയും കൂട്ടിപിടിച്ചു ന്നെ നോക്കുന്ന അവളെയാണ്, ന്നാൽ അവളൊന്ന് കരയണോ ബഹളം വയ്ക്കാനോ തുനിഞ്ഞില്ല, അതുകണ്ടെനിക് വേദനിച്ചെങ്കിലും ഉള്ളിലെ ദേഷ്യത്തിന് അതിനെ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശെരി.. ന്നാൽ അവളുടെ അപ്പോളത്തെ പ്രവർത്തിയാണെന്നേ അതിശയിപ്പിച്ചത് ആ മിഴികളിൽ കണ്ണുനീരിന്റെ ഒരു നീർ കണങ്ങൾ ഇണ്ടായിരുന്നില്ല ന്നെ നോക്കി ഇരിക്കുന്ന അവളെ ഞാൻ ബലമായി വലിച്ചെന്നിപ്പിച്ചു.

“” ഒന്നെങ്കിൽ എല്ലാം മനസിലാക്കുക അല്ലാതെ ചുമ്മാ ഓരോന്ന് പറയരുത്.. നിനക്കെന്നോടുള്ള വിശ്വാസം ഇപ്പോ മുതൽ നഷ്ടപ്പെട്ടോ അപ്പോ മുതൽ എനിക്ക് നിന്നോടുള്ള..

നിന്റെ എല്ലാ കുറുമ്പുകളും എല്ലാ പ്രവർത്തികളും ആസ്വാധിച്ചിട്ടേ ഉള്ളൂ ഞാൻ.. ന്നാ നീ പറഞ്ഞ വാക്കുകൾ അതാതിരു കടന്നുപോയി അനാമികെ.. ഇനി.. ഇനിനി എന്റെ മുന്നിൽ വരരുത്.. എടുക്കാൻ ഉള്ളതെല്ലാം നിനക്കെടുകാം.. “”

അവൾ എല്ലാം ഒരു സ്വപ്നം പോലെ കണ്ടുനിൽക്കുന്നതയെനിക് തോന്നി.. മറുതൊന്നും പറയാതെ എന്നെ നോക്കുന്നവളെ വലിച്ചു ഞാൻ പുറത്തേക്ക് ഇട്ട് ഡോർ ചാരി

“” നിന്നെ എനിക്ക് ഇനി കാണണമെന്നില്ല എങ്ങോട്ടെങ്കിലും പൊക്കോ.. എവിടേലും പോ..

പിന്നെ… ഈ താലി..’”

ഞാൻ ഉടനെ താലിയിൽ പിടുത്തമിട്ടു, അതുവരെ നിഛലമായി നിന്നവൾ പെട്ടെന്ന് എന്റെ കൈക്കു മുകളിൽ പിടിച്ച്..

“” അജുവേട്ട നിങ്ങള് പറഞ്ഞാൽ ഈ നിമിഷം ഞാൻ എന്റെ ജീവനവസാനിപ്പികം..

ന്നാ ആ കുട്ടത്തിൽ ന്റെ ജീവനില്ലാതെയാകുന്ന വരെയും ഈ താലിയുടെ അവകാശമേനിക്കു വേണം.. “”

“” വേണ്ട അതിനുള്ള യോഗ്യത നിനക്കില്ല… നീ ആ താലി ഇങ്ങ് ഊരി താ.. “”.

“” ഇല്ലേട്ടാ ന്നെ ഇവിടേയിട്ട് തല്ലി കൊന്നാലും നിങ്ങൾക് ഇത് ഞാൻ തരില്ല..

ഞാൻ… ഞാൻ പൊക്കോളാം ഏട്ടൻ പറഞ്ഞപോലെ ഇനിഞാൻ വരില്ല.. “”

“” നാശം..!!

എന്തേലും കാണിക്ക്.. “”

ഞാൻ ഡോർ ശക്തിയിൽ തന്നെ വലിച്ചടച്ചു ഡോറിനപ്പുറത്തുനിന്ന് അവളുടെ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു കുറച്ച് കഴിഞ്ഞേഞെനിക്കതു കേൾക്കാതെയായി, ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും അല്പം വെള്ളമെടുത് കുടിച്ച്… മനസൊന്നു അലിഞ്ഞത് പോലെ.. തിരിച്ചു സോഫയിൽ തലവച്ചു കിടന്നു..

അവളിനി പോയിട്ടുണ്ടാവോ.. ഇനി പോയാലും മാഗിയുടെ മുറിവരെ അല്ലാതെ ഇവിടെ പോകാനാ പെണ്ണ്..ഉള്ളിലെ ദേഷ്യയമൊന്നടങ്ങിയപ്പോ ഞാൻ മാഗിയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു

ഡോറിന് മുകളിൽ ഞാൻ പ്രയോഗിച്ച താളത്തിന് അവൾ കതകു തുറന്ന് , ഇടയിൽ വച്ച് മുറിഞ്ഞു പോയ ഉറക്കചെടപ്പ് അതിനന്നാക്കിത്തന്നെ അവളുടെ മുഖത്തുണ്ടായിരുന്നു..

“” എന്നതാടാ.. ഈ രാത്രിയിൽ..ഏഹ്..! ”

കണ്ണും തിരുമ്മി എണ്ണിറ്റ് വന്നവളെ വകവയ്ക്കാതെ ഞാൻ അകത്തേക്ക് തലയിട്ട് ഒന്ന് നോക്കി.. പുറകിലുണ്ടോ..

.

“” എടി നീ അവളെ വിളി.. നിക്കവളെ കാണണം… ഞാൻ അന്നേരത്തെ ദെഷ്യത്തിലെന്തോ.. നീ വിളി അവളെ വിളിക്കാൻ.. “”

“” ദേ നട്ടപാതിരാതി വീട്ടിൽ കേറി വന്നു ഷോ ഇറക്കിയാൽ ഇടിച്ചു മുക്കാംപെട്ട ഞാൻ പൊട്ടിക്കും.. “”

“” മാഗി നീ തമാശ കളിക്കാതെ അവളെ വിളി.. “”

വരാൻ വൈകുംതോറും എന്റെ ഉള്ളിലെ പേടി കൂടി വന്നു..

“” എടാ ഏത് പെണ്ണ് .നിയിത് ആരുടെ കാര്യമാ.. നീ ഈ നട്ടപാതിരാത്രീ കേറിവന്ന് പിച്ചും പെയ്യും പറയാതെ പൊയി കിടക്കാൻ നോക്ക് ചെക്കാ.. ആ പെണ്ണവിടെ ഒറ്റക്കല്ലേ.. ഒന്നാതെ അവൾക്കിരുട്ട് പേടിയാ.. അപ്പൊ അവളവിടെ ഒറ്റക്കാന്നുടെ അറിഞ്ഞാൽ സബാഷ്.. “”

“” അപ്പൊ…. അപ്പോഅവളിവിടെയില്ലേ..??? “”

“”അവളെങ്ങനാടാ നാറി ഇവിടെ വരുന്നേ.. നിന്റെ കൂടെയല്ലേ അവള് വന്നേ..””

അവളിവിടെ ഇല്ലെന്നോ… ഈശ്വര എന്റെ കുഞ്ഞ് , അവൾക്കൊന്നും വരുത്തരുതേ…,, ഞാൻ ഭിത്തിയിൽ ചാരി മാഗിയെ ദയനീയമായിയൊന്ന് നോക്കി..

“” എന്നാടാ… അവളെന്തിയെ..??? “”

പിന്നൊന്നും മറച്ചുവെക്കാതെ നടന്നതും സംഭവിച്ചതുമായ കാര്യങ്ങളെല്ലാം ഞാൻ അവളോട് പറഞ്ഞു..

“” നീ അതിനെയങ്ങ് കൊന്നുകളയെടാ…!!

ന്തിനാ ആ പാവത്തിനെയിങ്ങനെ… അല്ലേൽ തന്നെ നീ കുറച്ചൂടെ പ്രാക്ടിക്കൽ ആയി നിൽക്കണമായിരുന്നു.. പോയിരിക്കുന്നു കെട്ടിപിടിച്ചഅശ്വസിപ്പിക്കാൻ,,, നീയാര് മദർ തെരെസ്സയോ..

അല്ലേലെ അവൾക് നീ വേറെ പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഇഷ്ടമല്ല.. അപ്പോ പിന്നെ ഇതിന്റെ കാര്യം പ്രതേകിച്ചു പറയണോ.. അതൊരു പൊട്ടിപെണ്ണാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തന്നു വേണോ അറിയാൻ.. “”

“” മാഗി പറ്റിപോയെടി.. വാക്കുകൾ പൂർത്തീകരിയുന്നതിനു മുന്നേ കണ്ണുകൾ നിറഞ്ഞിരുന്നു..

“” അഹ് പോട്ടെ.. വാ നോക്കാം..

എവിടെയാണോ ന്തോ… “”

എന്റെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുന്നവൾ എന്തൊക്കെയോ പിന്നേം പറഞ്ഞു, അരമുക്കാൽ മണികൂറോളം ഞങ്ങൾ പലയിടങ്ങളിൽ അന്വഷിച്ചു നിരാശയായിരുന്നു ഫലം.. ഭരിച്ച മനസ്സുമായി മാഗിക്കൊപ്പം തിരിച്ചു ഫ്ലാറ്റിലേക്ക് പോകുമ്പോൾ വണ്ടിയിൽ നിന്ന് ചാടി ചത്താലോ ന്നുപോലും ചിന്തിച്ചുപോയി അതറിഞ്ഞവണം എന്റെ വലതുകൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു, ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറ്റുബോൾ എന്റെ തല ഡാഷ് ബോഡിന് മുകളിൽ ചാരി ഞാൻ ഒന്ന് മയങ്ങിയിരുന്നു ഒരു ചെറു മയക്കം.. ന്നാൽ ആ മയക്കത്തിനു അധിക ദൈർഘ്യം കൊടുക്കാതെ മാഗിയെന്നെ തട്ടിവിളിച്ചു..

“” എടാ.. അത് അതവളല്ലേ… ആമി,.. “”

“” എവിടെ..??? “” എന്റെ കണ്ണുകൾ ചുറ്റിനും പരാതി നടന്നു..

“” ദേ.. ആഹ്ഹ് മൂലക്ക്.. “”

എന്റെ കാലുകളെ പിന്നെനിക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല കാറിൽ നിന്നും എങ്ങനെ ഞാൻ അവൾക്കരികിലെത്തി ന്നൊന്നും എനിക്കറിയില്ല, ന്നാൽ ഞാൻ കണ്ട കാഴ്ച്ച കാലുകൾ കുട്ടിയിണച്ചു കൈകൾ കൊണ്ട് ബാധിപ്പിച്ചു തല മുട്ടിൽ ചാരി ഉറങ്ങുന്ന അവളെ കണ്ടപ്പോ ഉള്ളിൽ നിന്നാരോ കൊളുത്തി വലിക്കണ പോലെ..

“” ആമി…!! “”

എന്റെ സ്വരം ഒന്നിടറിയോ.. കാലുകൾക്കു ബലക്ഷയം തോന്നി തുടങ്ങി .

ഒരു ഞരുക്കത്തോടെ ഞെരുങ്ങിയവൾ കണ്ണുതുറന്നു. മുന്നിൽ നിൽക്കുന്ന ന്നെ അവൾ ഉറ്റുനോക്കി.. കൊല്ലാൻ വന്നതായിരിക്കുമെനോർത്തു കാണും

“” യിനിയെന്നെ തല്ലല്ലെയേട്ടാ.. നേരമൊന്ന് വെളുത്തലുടൻ.. ഞാൻ.. ഞൻപൊക്കോളാം

ഇനി ഞാൻ ഒന്നിനും വരില്ല.. “”

എന്റെ മുന്നിൽ കൈകുപ്പി നിന്നാ അഭേഷിക്കുന്നവാളേ കണ്ടപ്പോ എനിക്കെന്നോട് തന്നെ ദെഷ്യം തോന്നി,, മാഗിയുടെ കണ്ണിൽ നിന്നും കണ്ണുനീർ അല്ലാതെ വേറെയൊന്നുംതന്നെയില്ല അവളും നിഛലമായി നിന്നിരുന്നു.

“” മോളെ… ഏട്ടനോട് ഒന്ന് ക്ഷമിക്കെടാ അങ്ങനെയൊന്നു പറ്റിപ്പോയി.. “”

അവൾക്ക് നേരെ കൈകൾ നീട്ടി ചെന്നതും അവൾ ബാഗിൽ പിടിച്ചിരുന്ന കൈകൾ അയച്ചു എന്നെ തടഞ്ഞു.

“”” വേണ്ടെട്ടാ… ഞാൻ നിങ്ങൾക്ക് ചേരില്ല… ഏട്ടൻ പറഞ്ഞപോലെ ഞാൻ പോകുന്നത് തന്നെയാ നല്ലത് “””

“” മോളെ ആമി നീ യിതു ന്തൊക്കെയാ പറയണേ,, അവനൊരു ആപത്തം പറ്റിപോയതല്ലേ,, നീ വാ.. “”

അത്രേനേരം കഥ കണ്ടോണ്ടിരുന്ന മാഗി അവളെ സമാധാനിപ്പിക്കുന്നവണ്ണം അവളുടെ അടുത്തേക്ക് ചുവടുകൾ വച്ച്, മരിച്ചെന്തെങ്കിലും ആമി പറയുന്നതിന് മുന്നേ അവൾ ആമിയെ മാറോടണച്ചു, കുറച്ച് മുൻപ് അവളാനുഭവിച്ച വേദന അതിലുണ്ടായിരുന്നു.,,

“” ഇല്ലേച്ചി ഞാൻ ഇല്ല… “””

മാഗിയിൽ നിന്നും വിട്ടകന്നവൾ വീണ്ടും കണ്ണീർപൊഴിക്കുന്നകണ്ടതും ഞനൊരു നമ്പറിട്ടു അതിലാവളല്ല അവളുടെ തന്ത വരെ വീഴുമീനെനിക് അറിയാമായിരുന്നു… വിശ്വനാഥന്റെ മോനോടാ അവളുടെ കളി..

“” ചീ എണ്ണിക്കെടി..!!””

ന്നൊറ്റ ചിറ്റലും ആദ്യമൊന്നമ്പരണവൾ ചാടിയെണിറ്റു, തൊട്ടടുത്തു നിന്നും മറ്റൊരു ഞെട്ടലും എനിക്ക് കേൾക്കാൻ കഴിഞ്ഞു..

“” നി എനിക്ക് ചേരില്ല ന്നൊക്കെ പറയാൻ നോക്കി വാങ്ങിയതോന്നുമല്ല നിന്നെ അതുകൊണ്ട് അത് വിട്.. ന്നിട്ട് അകത്തെറി പ്പോ… “”

എന്റെ സ്വരം കേട്ടതും ആദ്യമവൾ നോക്കിയത് മാഗിയുടെ മുഖത്തെക്കാണ് ഇനി എന്ത് ചെയ്യും മലയ്യാ., ന്നൊരു എക്സ്പ്രഷൻ ഇടുമ്പോൾ കേറി പൊക്കോ.. പൊക്കോ ന്നും കണ്ണുകൊണ്ട് കാട്ടി, അതിനവൾ ഇല്ല ഞാൻ കേറില്ല ന്നും തിരിച്ചു കണ്ണുകൊണ്ട് കാട്ടുന്ന കണ്ടപ്പോ.

“” കേറിപ്പൊടി അകത്ത്….!!! “”.

ന്തിയെ പെണ്ണെന്തിയെ… ചുറ്റും നോക്കുമ്പോൾ അവളെ കാണുന്നത് കൈയിൽ ഉള്ള ബാഗുമായി സ്റ്റേർ ഓടി കേറുന്നവളെയാണ്, അതുകണ്ടെനിക് ചിരി വന്നുപോയി

കഷ്ട്ടോണ്ടടാ.. ദുഷ്ട… ന്നും പറഞ്ഞു അവൾക്കു പിന്നലെ മാഗിയും നടന്നു.. ഞാൻ തിരിച്ചു ചെന്ന് കാറും പാർക്ക്‌ ചെയ്ത് ലിഫ്റ്റിൽ കേറി, ഫ്ലോർ ആയപ്പോൾ മാഗിയുടെ ഒരു മെസ്സ്..

‘ ടാ അളിവിടെ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ഇങ്ങ് പോരെന്നു.. ‘ അതും വായിച്ചു ഫോൺ ലോക്ക് ആക്കി പോക്കറ്റിൽ ഇടുമ്പോൾ ഞാൻ ഡോറിന് മുന്നിൽ എത്തിയിരുന്നു, ഉള്ളിലേക്ക് കേറുന്നതിന് മുന്നേ കാര്യങ്ങൾ അവളോട് പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

‘”” ന്നെ പേടിപ്പിച്ചു കൊണ്ടൊരാൻ നോക്കിയേകുന്നു,, അങ്ങനെയൊന്നും പേടിക്കുന്നോളല്ല ഈ അനാമിക.. അങ്ങനെയാരും കരുതേം വേണ്ട ഹും. “”

“” ന്നിട്ടെന്താടി നീ ഇതൊന്നും അവനോട് പ്പോയി പറയാഞ്ഞേ… “”

“” അതുപ്പിന്നെ…അതേട്ടൻ തിരിച്ചു വല്ലതും പറയുമോന്നോർത്ത “”

“” അഹ് ഹാ ന്നാലും നിനക്ക് അവനെ പേടിയാണെന്ന് പറയരുത് കേട്ടോ.. എന്നാ എടവാടാണൊ ന്തോ.. “”

“” അതുപ്പിന്നെ ഏട്ടൻ അങ്ങനെ.. ഞാൻ ഞാൻ നേരിട്ട് ജോലി കണ്ടതല്ലേ… “”

“” നീ എന്ത് കണ്ടെന്ന്…?? “”

എന്റെ സ്വരം വീണപ്പോ പെണ്ണൊന്ന് ഞെട്ടി..,, ഡോറിന് വെളിയിൽ നിന്നയെന്റെ മുഖത്തേക്കൊന്ന് നോക്കി പെട്ടെന്ന് മുഖം മാറ്റിക്കളഞ്ഞു പെണ്ണ്.

“” ഏട്ടനും അവരും.. കെട്ടി.. കെട്ടിപിടിക്കണത്.. “”

“” തേങ്ങാക്കുല… നീ കാര്യം അറിയാതെയാണ് ആമി നിന്ന് ചാടുന്നെ.. “”

“” ന്ത്‌.. ഞാൻ കണ്ണുകൊണ്ട് കണ്ടെത് സത്യമല്ല ന്ന് ഞാൻ വിശ്വസിക്കണമെന്നാണോ നിങ്ങള് രണ്ടാളും പറയണേ.. “”

“” വിശ്വസിക്കേണ്ട നീ അതും ഏറ്റ് പിടിച്ചിരുന്നോ.. കണ്ടാ നീ..,

അവളുടെ അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല.യിവൾക്ക് രണ്ടെണ്ണത്തിന്റെ കൂടെ കുറവുണ്ടെന്ന നിക്കിപ്പോ തോന്നണേ.. “”

അവളുടെ വർത്തമാനം കേട്ട് കലി കേറിയ ന്റെ മുന്നിൽ വട്ടം നിന്ന മാഗി ന്നെ തടഞ്ഞു..

“”ഹാ.. നീയൊന്ന് ചുമ്മായിരിയെന്റെ അജു..

ആമി… നിനക്ക് നിന്റെ ഭർത്താവിനെ ഇത്രേ വിശ്വാസം ഉള്ളോ… “”

അതിനവൾ എന്തെങ്കിലും പറയും മുന്നെ ക്ഷേമ നഷ്ടപ്പെട്ട ഞാൻ ഒന്നുടെ അവളുടെ അടുത്തേക്ക് ആഞ്ഞു.

“” ആഹ്ഹ് ചോദിക്ക് അങ്ങനെ ചോദിക്ക്.. ഇവള് കാര്യമറിയാതെ ഓരോന്ന് സങ്കല്പിച്ചു കൂട്ടും, ന്നിട്ട് ഓരോന്ന് വരുത്തിയും വൈകും , ഇനി നീ മിണ്ടിയാൽ അടിച്ചുഞ്ഞൻ.. “”

ഞാൻ കൈമുട്ട് മടക്കി അവൾക് മുന്നിൽ ഭീഷണി മുഴക്കി..

“” ആഹ് യിനി ഇങ്ങോട്ട് വാ തല്ലാൻ..,!

ഞാൻ ഗാർഹിക പീഡനത്തിന് കേസോടുക്കും.. കണ്ടോ.. “”!

“” ന്നാ നീ കൊണ്ട് കൊടുക്ക്… കണ്ടാ പെണ്ണിന്റെ തിളപ്പ് കണ്ടാ നീ.. യിവള് പഴയ ആളൊന്നുമല്ല.. കണ്ട പെണ്ണിന്റെ തനി കൊണം.. “”

“” ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ.. എന്നെ കൊണ്ട് പറയിപ്പിക്കല് കൂടുതല്..

അങ്ങനെ കണ്ടാ ഏതൊരു ഭാര്യയും ഇതല്ല ഇതിൽ കുടുതലും കാണിച്ചൂന്നു വരും.. “”

അതിനെന്റെ നവടഞ്ഞു.. ശെരിയാ ഞാൻ ആയാലും ഇങ്ങനെ.. അല്ല കൊന്നേനെ രണ്ടിനേം കാര്യം അറിയുന്നതിനും മുന്നെ..

“” രണ്ടും നിർത്താണുണ്ടോ.. എടി ഇത് കേൾക്ക് നീ., കാര്യം ഞാൻ പറയാം.. “”

മാഗി അവളുടെ അടുത്തേക്ക് നടന്നു അവളുടെ കുടെയാ സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നടന്ന കാര്യങ്ങൾ അവൾക് വ്യക്തമാക്കി കൊടുത്തതും പെണ്ണെന്നെയൊരു നോട്ടം, അത് കണ്ടെനിക് ചിരി വന്നെങ്കിലും പുറമെ ഞാൻ അത് കാണിച്ചില്ല മുഖത്ത് ഗൗരവം നടിച്ചു , അഭിനയിക്കാൻ എന്നെ കഴിഞ്ഞേ ഉള്ളൂ.. അതുകൊണ്ട് തന്നെ പെണ്ണ് വീണ്ടും വീമുകയായി., ഞാൻ കുറച്ച് ഡിമാന്റ് ഇട്ട് തന്നെ നിന്ന്..

അഹ് വരണുണ്ട്.. വരട്ടെ.. മാപ്പ് പറഞ്ഞെന്റെ കാലുപിടിക്കട്ടെ.., ശമിക്കാൻ പറ്റൊന്ന് അപ്പൊ നോകന്നെ..

“” അതെ പോട്ടെ.. എനിക്കൊരു അബദ്ധം പറ്റിപ്പോയി.. സോറി..!!

പിന്നെ കെട്ടിപ്പിച്ചത്… “”

അവളൊന്ന് നിർത്തി എന്റെ നെഞ്ചിൽ കൈകൾ ചേർത്ത് അങ്ങനെ നിന്നു, പാവം ഒരുപാട് നൊന്തു ന്ന് തോന്നുന്നു., ഞാൻ അങ്ങനെ യൊന്നും പെരുമാറാൻ പാടില്ലായിരുന്നു.. ന്റെ ഭാഗത്തും തെറ്റുണ്ട്..

അധികനേരം വേണ്ടിവന്നില്ല ആ പ്രസ്താവന എന്നിൽ നിന്നും മാറാൻ, നെഞ്ചിൽ ഒരു നോവ് ഹൂ…. എരിവ് വലിച്ചു പോയി ഞാൻ

“” അതൊരിക്കലും ഞാൻ ക്ഷേമികില്ലെടാ പട്ടി…!!

യിനി അങ്ങനെ വല്ലോം ഞാൻ കണ്ടാൽ കൊല്ലും ഞാൻ പറഞ്ഞേക്കാം.. “”

ആരാ.. ആരാപറഞ്ഞെ കള്ളിയാം കാട്ടുനീലിയെ തളച്ചെന്ന്,, ദേ നിക്കാണ് ന്റെ മുന്നിൽ കത്തുന്ന ചുവന്ന കണ്ണുകൾ നീട്ടി കർകുന്തൽ പറപ്പിച്ചു.. ന്നാൽ അവളുടെ ആ ദേഷ്യത്തിനും ആ നോവിനും വല്ലാത്തൊരു സുഖം., ഞാൻ അവളെ ഇരുകൈകളാൽ കവർന്നെടുക്കുമ്പോൾ ഒരു മടിയും കൂടാതെ അവൾ എന്റെ കൈയിൽ അങ്ങനെ ഒതുങ്ങി കിടന്നേൻറെ കണ്ണുകൾ സ്വന്തമാക്കി..

“” മാഗി… ഞങ്ങള് അങ്ങോട്ട് പോയേക്കുവാ., എനിക്കെന്റെ പെണ്ണിന്റെ പിണക്കമൊന്നു മാറ്റണം.. “”

“” ഹാ ന്നാ വിട്ടോ.. രണ്ടും സ്ഥലം കാലിയാക്കിക്കോ…ഹാ പോട്ടെ വണ്ടി.. എനിക്കൊന്ന് ഉറങ്ങണേ..””

ഞാനവളുമായി മുന്നോട്ടേക്ക് നടന്നു, ഞങ്ങളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നകത്തേക്ക് കേറി.. അവൾ എന്റെ കഴുത്തിലൂടെ കൈയിട്ട് മുഖത്തേക്ക് കൂർപ്പിച്ച് നോക്കുണ്ട്, അതുകണ്ടെന്റെ ചുണ്ടിൽ ഒരു ചിരി വീഴാതിരുന്നില്ല.

“” ചിരിക്കണ കണ്ടില്ലേ കാമദേവൻ ,,

കണ്ട പെണ്ണുങ്ങളെ കെട്ടിപിടിച്ചശ്വസിപ്പിക്കാൻ പോയിരിക്കുന്നു.., ന്നാൽ സ്വന്തം ഭാര്യ യിവിടെ ഒരിറ്റ് സ്നേഹത്തിനായി കാത്തിരിക്കുന്നു.

ങേ ഹേ.. ആരറിയാൻ..?? . ആരോട് പറയാൻ..?? “”

“” നിന്നെ മൊത്തത്തിൽ ഒന്ന് കാണാൻ തന്നെയാ പോണേ..! നീയിന്ന് ന്നെ തീതിറ്റിച്ചെന് കൈയും കണക്കും ഇല്ല.. “”

“” അയ്യോ..ന്റെ വാവക്ക് സങ്കടായോ.. അമ്മ ചുമ്മാ പറഞ്ഞതല്ലേ.. പിണക്കം മാറാൻ ന്താ ഞാൻ എന്റെ കൊച്ചിന് തരാ… “”

അവൾ ചൂണ്ടുവിരൽ താടിക്ക് കൊടുത്ത് ഒന്നാലോചിച്ചു ഒരു കണ്ണിറുക്കി എന്നെ നോക്കി..

“” പാപ്പം മതിയോ എന്റെ കുഞ്ഞിന്.. ബാ.. “”

അവളെന്നെ ആ വിരിഞ്ഞ മാറോട് ചേർത്ത് പിടിച്ച് ഞാൻ അവയെ താലോലിച്ചു തുടങ്ങി..

“” പാപ്പവും കുടിച്ചെന്റെ കള്ളൻ കിടന്നോറങ്ങിക്കോണം ട്ടോ..ന്നെ ഷിണിപ്പിക്കാൻ നിൽക്കല്..ന്നിക്ക് നാളെ ക്ലാസ്വടങ്ങുവാ..””

ഞാൻ അവയിലൊന്നിനെ നുണഞ്ഞു കൊണ്ടുതന്നെ തലയാട്ടി സമ്മതം മൂളി, അങ്ങനെ കിടന്ന് ഇപ്പോ കണ്ണടഞ്ഞെന്ന് അറിയില്ല. അവൾ എന്നെ വലിഞ്ഞു മുറിക്കിയിരുന്നു ആ പിടി ഇടക്ക് അയാഞ്ഞതും ഞാൻ അറിഞ്ഞു..

“” നീ യിതു എങ്ങോട്ടാ… “”

ന്നെ വിട്ടേണ്റ്റ് പോകുന്ന അവളോട് ഞാൻ ചോദിച്ചു..

“” ഉറങ്ങില്ലേ.. ഞാൻ ഇപ്പോ വരാം മോനെ..””

ന്നവൾ പറഞ്ഞ് ബാത്‌റൂമിൽ കേറി.. ഞാൻ നിവർന്നു കിടന്ന് കുറച്ച് കഴിഞ്ഞു ന്റെ നെഞ്ചിൽ ഭാരം തോന്നി..ആ ഭാരം ഒന്നുടെ കെറ്റികിടത്തി,

“” പൊന്നെ.. “”

ഞാൻ അവളെ കാതോരം വിളിച്ചതിനവൾ ഒന്നിളക്കി കിടന്നു കളിപ്പിക്കുന്ന ചിരിയോടെ ന്നെ നോക്കി

“” പൊന്നോ..?? ഏത് പൊന്ന് ഈ വെളുപ്പങ്കാലത്തു നിങ്ങളാരെയോർത്ത ഈ കിടക്കുന്നേ ഏഹ് .. ഹൊ… നിങ്ങളുടെ മറ്റേ ഗായത്രിയെ ആണോ..””

അതെനിക് തീരെ പിടിച്ചില്ല, അല്ലേലും ന്നെ റൊമാന്റിക് ആകാൻ ഈ നായിന്റെ മോള് സമ്മതിക്കില്ലെന്നു..

“” അല്ല നിന്റെ അമ്മേടെ നായരേ ഓർത്തിരിക്കുവായിരുന്നു.. “”

“” അയ്യേ… നാണമുണ്ടോ മനുഷ്യാ അമ്മായിയാപ്പനെ ആരേലും ഈ വെളുപ്പാൻ കാലത്തോർക്കുവോ.. ആഹ്ഹ് പോട്ടെ ന്റെ കള്ളകെട്ടിയോൻ എന്തുവാ പറയാൻ വന്നേ “”

അവൾ ന്നോട് കുറച്ച് ചേർന്ന് കിടന്ന്,ആ കൈകൾ എന്റെ കൈകളിൽ കോർത്തു.

“” എടി നീ നന്നായിട്ട് പഠിച്ചോണം കേട്ടോ.. നിന്റെ അച്ഛനും അമ്മയ്ക്കും ഞാൻ കൊടുത്ത വാക്കിലൊന്നാ നിങ്ങളെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കുന്നു.. അല്ലാതെ അവടെ ചെന്ന് കണ്ട ആൺപിള്ളാരേം നോക്കി നടനെനിക് ചീത്തപ്പേരു കേൾപ്പിക്കരുത്. “”

അതുവരെ ന്റെ വെട്ടിനിർത്തിയ താടിയിൽ ഒഴിഞ്ഞിരുന്ന അവൾ എന്റെ വയറിൽ ഒറ്റ കുത്ത്

“” അനാവശ്യം പറഞ്ഞാൽ താലികെട്ടിയവനാ., ഭർത്താവാ ന്നൊന്നും നോക്കില്ല ഞാൻ തലയടിച്ചു പൊട്ടിക്കും പറഞ്ഞേകാം.,, പിന്നേ ന്റെ കെട്ടിയോൻ ന്നെ വായിനോക്കാനല്ല വിടുന്നെ പഠിക്കാനാ.. കേട്ടലോ “”

യിവൾ പഴയ ഞാൻ അന്ന് കണ്ട എന്റെ കാന്താരിയായി.. എന്താ പെണ്ണിന്റെ നെഗളിപ്പ് ആ കണ്ണുരുട്ടൽ കാണുമ്പോളെ പിടിച്ചൊരു ഉമ്മവയ്ക്കാൻ തോന്നും..

“” ആ പഠിച്ചാ മതി.. പിന്നെ വേറെ പിള്ളേരെ കാണുമ്പോൾ ഈ പാവം കെട്ടിയോനെ മറക്കാതെ യിരിക്കാനും.. “”

“” നിങ്ങള് ഏട്ടത്തിയുടെ കൂടെ കുടി സീരിയൽ കണ്ട് വഷളായി.. ഏതായാലും നിങ്ങളല്ല ഞാൻ,, ഞാൻ ന്റെ ചെക്കനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം.. “”

അതിന് ഞാൻ എന്റെ സ്നേഹ കാണിച്ചത് അവളെ മുറുക്കെ കെട്ടിപിടിച്ചാണ്.. ശ്വാസം മുട്ടികാണും ന്നാലും അവളനങ്ങിയില്ല, തിരിച്ചും ന്നെ കൈകളാൽ വലിഞ്ഞു മുറുക്കി.

അങ്ങനെ ഒരാഴ്ചയിക്ക് ശേഷമൊരു വൈകുന്നേരം.. അവളിപ്പോ ക്ലാസ്സിൽ പോയി തുടങ്ങിട്ട് ഏഴു ദിനങ്ങൾ കഴിയുന്നു.. നിക്ക് ഫ്രൈഡേ യും സാറ്റർഡേ യും ലീവ് ആയതിനാൽ അവളും ലീവ് എടുത്തു അവൾക്ക് അമ്മയേയും ഏട്ടത്തിയെയും എല്ലാരേം മിസ്സ്‌ ആകുന്നെന്ന് പിന്നൊന്നും നോക്കില്ല എന്റെ പെണ്ണ് ഒരു ആവശ്യം പറഞ്ഞാൽ ഞാൻ കേൾക്കാതെയിരിക്കുമോ..

“” എടി.. നീ വരാനുണ്ടോന്ന്..?? “”

“” ദാ..വരണു… ഒരഞ്ചു മിനിറ്റ്… “”

“” അത് നീ സമയമുള്ളപോലെ ഇറങ്.. ഞാൻ പോണ്.. “”

ഞാൻ അതും പറഞ്ഞ് ബാക്കി ബാഗും കാര്യങ്ങളുമായി വെളിയിലേക്ക് നടന്ന് വെളിയിൽ മാഗിയും വിഷ്ണുവും ഉണ്ടായിരുന്നു.. ( അവനാണ് ഞാൻ പറഞ്ഞ ലീവ് എടുത്തു ട്രിപ്പ്‌ പോകുന്ന എന്റെ നൻപൻ )അവൻ ഞാൻ കെട്ടി ന്നുള്ള കാര്യം അറിഞ്ഞപ്പോൾ തന്നെ അവൻ അവിടെ തന്നെ വാടകയ്ക്ക് വേറെ ഫ്ലാറ്റ് എടുത്ത് അവനവന്റെ മര്യാദ കാണിച്ചു..

വെളിയിലേക്കിറങ്ങിയ ഞാൻ അവർക്ക് നേരെ നിന്നു

“” എടി ന്നാ താക്കോല്… ഞാൻ തിരിച്ചു വരുമ്പോളും ഇതെല്ലാം ഇതുപോലെ തന്നെ കാണണം കേട്ടോ.. രണ്ടിനോടും കൂടാ.. ഇല്ലേൽ അവളുടെ സ്വഭാവം അറിയാല്ലോ.. “”

“” നീ ധൈര്യമായിട്ട് പോയിട്ട് വാടാ.. ഞങ്ങളില്ലേ പിന്നെ അവള്.. അവളെ ഞങ്ങൾക്കറിയില്ലേ… നീ ചെല്ല്.. “”

“” പോയിട്ട് വാടാ.. “”

ന്ന് മാഗിയും പറഞ്ഞ് കഴിഞ്ഞതും എല്ലാരോടും യാത്രയും ചോദിച്ച് പോകാം ന്ന് പറഞ്ഞെന്റെ കൈകളിൽ ആമി തൂങ്ങി.. പാർക്കിങ്ങിലേക്ക് നടക്കുന്നതിടയിൽ അവൾ മണിയെ വിളിച്ചു അവന് ഓരഞ്ഞുറു രൂപ കൊടുത്തു.. അവൾ കോളേജിൽ നിന്നും വന്നാൽ അവനായിപ്പോ ന്തേലും വാങ്ങും.. അതൊരു പതിവായി അവനെ അവൾക്ക് വലിയ ഇഷ്ടമാ.. ഞാൻ കാരണമാ ഇല്ലേൽ ഈ പോക്കിന് അവനും കണ്ടേനെ ഞങ്ങളുടെ കൂടെ..

××××××××××××××××××××××××

ഇന്നിപ്പോ ഇങ്ങനെയൊരു യാത്ര ഉണ്ടാകാൻ കാരണം എല്ലാരേം കാണാൻ വേണ്ടി മാത്രമല്ല ഞങ്ങൾ ഒന്നിച്ചിട്ടുള്ള ആദ്യത്തെ ഓണമല്ലേ അത് തറവാട്ടിൽ വചഘോഷികം ന്ന് കരുതി അതിന് ആദ്യം അവളുടെ വീട്ടിൽ പോണം എല്ലാരേം കുട്ടണം,

യാത്രയിൽ ഉടനീളം ഞങ്ങൾ ഒന്നും തന്നെ മിണ്ടില്ല, അതിന് കാരണം വേറൊന്നുമല്ല കേറിയത്‌ മുതൽ എന്റെ കെട്ടിയോള് ഭയങ്കര ഉറക്കമാ ഇങ്ങനേം ഉണ്ടോ ഒരുറക്കം,, വെട്ടിയിട്ട ചക്ക കണക്കെ കിടന്നുറങ്ങുന്ന പെണ്ണിനെ നോക്കിയിരിക്കാൻ തോന്നിപോവും.. എല്ലാം മറന്നുള്ള ഉറക്കം വെളിയിൽ നിന്നും വീശി അകലുന്ന കാറ്റുപൊലും അവളുടെ ആ നിദ്രയെ തടസ്സപ്പെടുത്തിയിരുന്നില്ല,

കാറിന്റെ ചലനം നഷ്ടമായതുകൊണ്ടാകാം ആ മിഴികൾ മെല്ലെത്തുറന്നെന്നെ നോക്കിയത്… എന്താണെന്ന് ആ മിഴികൾ എന്നിൽ ചലനമറിയിച്ചപ്പോളും പൂർണ്ണമായി ഉറക്കത്തിന്റെ അലസത്തിൽ നിന്നും അവൾ മോചിത ആയിരുന്നില്ല.. ഞാൻ വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞപ്പോ കണ്ണുകൾ കൂട്ടി ഇരുമ്മി ആലസമായി പറന്നു കിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിൽ മാടിയൊതുക്കുമ്പോൾ ഞാൻ വെളിയിൽ ഇറങ്ങാൻ ഡോർ തുറന്നിരുന്നു. ന്നാൽ അടുത്ത നിമിഷം അവളെന്റെ കൈൽ പിടിച്ചവിടെ തന്നെ ഇരുത്തി.

“” എടി ഓണമല്ലേ അവർക്കെന്തേലും വാങ്ങാതെ എങ്ങനാ കേറിചെല്ലുന്നേ… പോരാഞ്ഞിട്ട് നമ്മടെ ആദ്യത്തെ ഓണവും.. “”

“” അയ്യോ അത് ശെരിയല്ലേ.. ഞാനത് പാടെ മറന്നോയ്.. “”

അതുപറഞ്ഞവൾ കൈയും വീടിവിച്ചു കാറിനു വെളിയിൽ ഇറങ്ങി,

“” മറന്നെന്നല്ല ഉറക്കം നിന്നെക്കൊണ്ട് മറക്കാൻ പ്രേരിപ്പിച്ചു ന്ന് വേണം പറയാൻ.. “”

ഞാനും വണ്ടി ലോക്ക് ആക്കി മുന്നോട്ടേക്ക് നടന്ന്, പിന്നാലെ എന്തൊക്കെയോ പിറുപിറുത് ഓടിയെന്റെ കൈകളിൽ തുങ്ങിയവൾ.. കുറച്ച് മുന്നോട്ട് നടന്ന് അവൾ ബാത്‌റൂമിൽ കേറി ഒന്ന് മുഖം കഴുകി വന്നു.തിരിച്ചു വന്നു ഒന്നിച്ചാണ് അകത്തേക്ക് കയറിയത്,, അവളെ വിടുവിച്ചു ഞാൻ ഒന്ന് അകത്തേക്ക് നോക്കി പോയി ഇതെന്തോന്ന് ബീനലെയോ..

“” നീ തന്നെ എല്ലാർക്കുമുള്ളത് എടുത്തോ.! ഞാൻ എടുത്താൽ അച്ഛൻ നൈറ്റിയും അമ്മ കൈലിയും ഉടുക്കണ്ട വരും. അതുകൊണ്ടെന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ.. ല്ലെ.. ” ”

അതിനവൾ ചിരിച്ചുകൊണ്ട് തലയാട്ടി ന്റെ വയറിൽ ഒരു കുത്തും തന്നവൾ മുന്നോട്ട് നടന്ന് അവൾക്കു പിറകിൽ ഞാൻ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.

ഇടയ്ക്കവൾ ഓരോന്ന് സെലക്ട്‌ ചെയ്തേന്നെ കാണിക്കും, എനിക്ക് പിന്നെ എല്ലാം നല്ലതായതുകൊണ്ട് ഞാൻ ഒക്കെ പറയും,എനിക്ക് ഷൂട്ട്‌ ന് ഉള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയുന്നത് അവരായത് കൊണ്ട് ഞാൻ അതിലൊന്നും കൂടുതൽ ശ്രദ്ധ കേന്ദ്രികഴിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ എനിക്ക് പ്രതേകിച്ചു പണിയൊന്നും ഉണ്ടായിരുന്നില്ല ന്നാൽ ന്നെ കുഴപ്പിക്കാൻ പെണ്ണ് കച്ചക്കെട്ടി ഇറങ്ങിയേക്കുവായിരുന്നു.., ഇടയ്ക്കിടെ തിരിഞ്ഞിരുന്നു എനിക്ക് ഉമ്മ തരുന്ന പോലെ കാണിക്കും, അതുപിന്നെ എനിക്ക് ഇഷ്ടമായി കൊള്ളാലോ കളി.

അങ്ങനെ ഈ കളി തുടർന്നുപോകുന്നതിടയിൽ അവൾ ഏയ്യ്ത ഉമ്മ അമ്പിനു തിരിച്ചും ബാഹുബലിയിൽ പ്രഭാസ് എയ്ത പോലെ യൊന്ന് തിരിച്ചു കൊടുക്കവേ അത് ചെന്ന് തറഞ്ഞത് അതുവഴി കടന്നുപോയ വേറെ ഏതോ ഒരു പെണ്ണിൽ ആയിരുന്നു.. ഈശ്വര കണ്ട് കാണുവോ എന്തോ… രസമതല്ല ആ ടൈം ൽ തന്നെ ആമി തിരിഞ്ഞിരുന്നു, ഉമ്മ വച്ചത് ആ പെണ്ണ് കാണുകയും ചെയ്ത് തൃപ്തി ആയി.

അത് കണ്ട് തറഞ്ഞവിടെ നിന്നവളെ പിന്നാലെ വന്ന ഒരു സ്ത്രീ ( അവളുടെ അമ്മ ആണെന്ന് തോന്നുന്നു) വരാൻ പറഞ്ഞ് അവളുടെ കൈപ്പിച്ചു മുന്നോട്ടാഞ്ഞ അവരോട് അവൾ എന്തോ പറഞ്ഞ് ന്നെ ചൂണ്ടി.. ഖത്തം….ടാറ്റ ഗുഡ് ബൈ..

ന്തിനാ കൂട്ടി ആവശ്യമില്ലാത്തതൊരോന്ന് പറഞ്ഞുകൊടുക്കാൻ പോണേ.. തീർന്ന് ഇന്നെന്റെ കട്ടേo പടവും മടങ്ങും, കത്തുന്ന കണ്ണുകളുമായി എന്റെ അരികിലേക്ക് ചുവടുകൾ വൈകുന്ന ആ മാംസം ബിണ്ടത്തെ കണ്ടെന്റെ സർവ്വ നാടികളും തളർന്നുപോയി, അതെ ഏതാനും നിമിഷങ്ങൾക്കകം ഞാൻ നാറി നാണം കെടാൻ പോവാണ്,അവരുടെ ആ വരവും ഭാവവും എല്ലാം കണ്ടെന്നിൽ ഭീതി നിറഞ്ഞു. “ALBERT FISH LETTER “” ൽ പറയുന്ന പോലെ ഇവരെന്നെ തിന്നുവോ.. ന്ന് പോലും തോന്നിപ്പോയി അവരുടെ ആ പാതങ്ങളുടെ ശബ്ദം അവിടെ ഉള്ള തിരക്കിനിടയിലും എനിക്ക് നന്നായി തന്നെ കേൾക്കാൻ കഴിഞ്ഞു.ആ സ്പന്ദനങ്ങൾ ക്രമദീതമായി എന്റെ ഹൃദയത്തിന്റെ വേഗത വർധിപ്പിച്ചു.. ഒരു വേള ഞാൻ എന്റെ ആമിയെ നോക്കി എന്റെ ഈ ഭംഗിയുള്ള മുഖം അവസാനമായി അവളെലും കണ്ടോട്ടെ ന്ന് നിക്ക് തോന്നിപോയി. അതറിഞ്ഞിട്ടാണോ അതോ ആ കാഴ്ച കാണിച്ചു കൊടുക്കാനാണോ അവളും അടുത്ത ഉമ്മായിക്കായുള്ള തയാറെടുപ്പിപിൽ ചുണ്ടുകൾ കൂർപ്പിച്ചുന്നാൽ എന്റെ ഭാവം കണ്ടും എന്റെ അടുത്തേക്ക് വരുന്നവരെ കണ്ടും പെണ്ണിന്റെ ചുണ്ടിലെ ചിരി മാഞ്ഞു അവൾ എന്നിലേക്ക് ഓടി എത്താൻ നോക്കുന്നുണ്ടായിരുന്നു ന്നാൽ അതിന് മുന്നെ എന്റെ മുന്നിൽ അവർ രണ്ടാളും എത്തിയിരുന്നു, അതിന് പുറമെ അവർ അവരുടെ മര്യാദ കാണിച്ചു കഴിഞ്ഞിരുന്നു..

“” നീ എന്താടാ ന്റെ കൊച്ചിനോട് കാണിച്ചേ… “”‘

വന്നതേ ഇതായിരുന്നു അവരുടെ ചോദ്യം.. ഞാനൊന്ന് ഞെട്ടി,അത്യാവശ്യം നന്നായി തന്നെയാണ് അവരത് പറഞ്ഞത് എല്ലാരും കേട്ട് കാണും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

“” ആന്റി.. ആന്റി കരുതുന്ന പോലെയല്ല.. നിക്കൊരു അബത്തം പറ്റിപോയതാ..!!””

നിറഞ്ഞ പേടിയിലും ആളുകൾ നോക്കുന്നതിലുള്ള ചമ്മലിലും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“” ന്താ… ന്താ ഏട്ടാ പ്രശ്നം.. ആരാ ഇവരൊക്കെ…!! “”

എന്റെ മുന്നിൽ കേറി നിന്നവൾ ചോദിച്ച ചോദ്യത്തിന് അവരാണ് ഉത്തരം നൽകിയത്.

“” ചുമ്മാ കടന്നുപോയ ന്റെ കൊച്ചിന് ഇവൻ ഉമ്മ കൊടുത്തിരിക്കുന്നു.. ന്നിട്ടവൻ പറയണത് കേട്ടില്ലെ ഒരബദ്ധം പറ്റിയതാണെന്ന് പോലും.. “”

“”ഉമ്മയോ… ആദ്യമൊന്ന് ഞെട്ടിയ ആമിയുടെ കിളി എന്റെ ചമ്മിയ മുഖഭാവത്തിൽ നിന്നും ഇല്ലാതായി, കാര്യമാവൾക് മനസിലായതും എന്നെ നോക്കി ഒന്നാക്കി ചിരിച്ചു.

” ” അഹ് അത്പോട്ടേച്ചി ഇത്തവണത്തേക്ക് ക്ഷമിക്ക് ഇനി ആവർത്തിച്ചാൽ നമ്മക് നല്ലിടി കൊടുക്കന്നെ.. “”

14-)o വാർഡ് മെമ്പറുടെ ലകവത്തിൽ പറഞ്ഞുതുടങ്ങിയ ആമിയുടെ പ്രസ്താവനയെ അവർ പാടെ ഇല്ലാതാക്കി, ന്നത് മാത്രമല്ല തീർത്തും പുച്ഛിച്ചു

“” അതൊക്കെ പറയാൻ നീ ആരാ ഇവന്റെ.. അല്ലെ… ഇതുകൊള്ളാം.. “”

അതിനവൾ ഒന്നും മിണ്ടില്ല കൊല്ലാനുള്ള നോട്ടം മാത്രം.. കുടി നിന്നവരും അവരോട് എന്തൊക്കെയോ പറഞ്ഞ് തുടങ്ങിയിരുന്നു.. അല്ലേലും ഇതൊക്കെ വലിയ സീൻ ആക്കണ്ട കാര്യങ്ങൾ ആണോ.. ല്ലെ..

എന്തൊക്കെയോ പ്രസ്താവനകൊടുവിൽ അവർ എന്റെ അടുത്തേക്ക് എത്തി

“” ശരി നിങ്ങൾ എല്ലാം പറഞ്ഞത് കൊണ്ട് ഇവൻ എന്റെ മോളോട് മാപ്പ് പറഞ്ഞിട്ട് പോകോട്ടെ.. “”

മാപ്പല്ല വേണേൽ ഞാൻ തന്നെ നിങ്ങളെ വീട്ടിൽ കൊണ്ടാക്കാം നൊരാവസ്ഥായിലായിരുന്നു ഞാൻ.ന്നാൽ ന്റെ പ്ലാനുകളും അവരുടെ ആഗ്രഹവും തച്ചുടച്ചുകൊണ്ട് ആമിയെന്ന പടയാളി അവടെ ഉടലെടുക്കുക ആയിരുന്നു സുഹൃത്തുക്കളെ.. അവൾ അവളുടെ ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ മുന്നിൽ അറിഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ അനുവദിക്കൻ തയ്യാർ അല്ലായിരുന്നു..

“”” ദേ ചേച്ചി കാര്യമറിയാതെയാണ് ഓരോന്ന് പറയണത്,, ശെരിയാ ഉമ്മ വൈകുന്നപോലെ കാണിച്ചു.., ന്നും കരുതി അത് ഈ കൊച്ചിനാകണം എന്നുണ്ടോ… ഉണ്ടോ ചേട്ടാ..??””

അടുത്തുനിന്നൊരു ചേട്ടനോട് അവൾ ശബ്ദം ഉയർത്തിയപ്പോ ഇല്ലെന്ന് ആ പാവം തലയാട്ടിന്നാലും അവര് വിട്ട് കൊടുക്കാൻ തയാർ ആയിരുന്നില്ല..

“” അല്ല നീ കുറെയായല്ലോ ഓരോന്ന് പറഞ്ഞ് വരാൻ തുടങ്ങിട്ട്., അല്ലെന്ന്ഇത്ര ഉറപ്പിച്ചു പറയാൻ ആ ഉമ്മ നിനക്ക് ആണോ അവൻ തന്നെ.. “”

“” അതെ നിക്ക് തന്നാ തന്നേ,, ചേച്ചിക്കെന്തേലും കുഴപ്പമുണ്ടോ ഹേ..!! .. പിന്നെ എന്റെ ഭർത്താവ് എനിക്ക് അല്ലാതെ വേറെ ആർക്കാ ഉമ്മ കൊടുക്കണ്ടേ.. “”

“” ഓ അപ്പൊ ഭർത്താവും ഭാര്യയും കൂടെ ബാക്കിയുള്ളവരെ ഉമ്മവയ്ക്കാൻ ഇറങ്ങിയതാണോ അത് കൊള്ളാം… “”

ആ ഒന്ന് എനിക്ക് തീരെ പിടിച്ചില്ല പെണ്ണായിപ്പോയി ഇല്ലേൽ ഒന്ന് കൊടുത്തേനെ, ആളുകൾ ചിരിക്കുന്നതുടെ കണ്ടതുകൊണ്ട് അവളുടെം ടെമ്പർ പൊട്ടി. ന്നാ ലത്തിനു നല്ലസാല് മറുപടി ആമിതന്നെ കൊടുത്തുകഴിഞ്ഞിരുന്നു

“” ആണേൽ തന്നെ നിനക്കെന്താ..,,!! ഓന്തിന്റെ മോന്തയുള്ള നിന്നെ ഇത്രേം ഗ്ലാമർ ഉള്ള എന്റെ കെട്ടിയോൻ നോക്കിയെന്.., ഇങ്ങേർക്കെട്ടാ രണ്ടെണ്ണം കൊടുക്കണ്ടേ,.. നിങ്ങൾക്ക് കണ്ണ് കണ്ടൂടെ മനുഷ്യാ.. “”

അവളത് പറഞ്ഞതും ചുറ്റിനും ചിരി അലയടിച്ചു ഞാൻ പോലും ചിരിച്ചുപോയി.. ഇപ്പോ പെണ്ണിന്റെ മുഖത്ത് വിജയിച്ച ഭവമാണ്,, അവർക്ക് രണ്ടാൾക്കും നാക്കില്ലപ്പോ വല്ല കാര്യവും ഉണ്ടായിരുന്നോ.. ഞാനൊരു ആയിരം വട്ടം പറഞ്ഞില്ലേ വായിൽ തോന്നിയതൊരോന്ന് വിളിച്ചു പറയല്ലേ പറയല്ലെ ന്ന് ന്നിട്ടിപ്പോ ന്തായി.. എത്തിയിരുന്നോരു ഉമ്പ് കൊട് അല്ല പിന്നെ..

പല്ലുകൾ കൂട്ടി ഇരുമ്മുന്ന ശബ്ദം അവിടെ നന്നായി തന്നെ കേട്ട്.. ഏതായാലും ഡെന്റൽ ഡോക്ടർ ക്ക് പണിയായി.., ആമിക്ക് നേരെ അവൾ ചൂണ്ടിയാ കൈകൾ ഞാൻ പിടിച്ച് താഴ്ത്തി,,

‘” രണ്ടിനേം ഞാൻ കാണിച്ചു തരാം.. നിയൊക്കെ നോക്കിക്കോ… “”

ഇവളാര് ഹണി ബീ യിലെ ലാലോ..മാസ്സ് ഡയലോഗ് അടിക്കാൻ.., നിയൊക്കെ കളിച്ചത് ചെകുത്താനോടടാ ന്നൊരു ടോൺ.. ഭീഷണി നമ്മക്ക് പണ്ടേ മാറ്റാതാണല്ലോ.. ഇനിയവൾ ഗുണ്ടകളെ കൊണ്ടങ്ങാനും ഏഹ്.. വരോ…!!

അങ്ങനെ അവിടുന്ന് ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ പെണ്ണിന് ഐസ്ക്രീം വേണമെന്ന്, അങ്ങനെ പാർലർ ലിൽ കേറി ഐസ്ക്രീം കേറ്റി തിരിച്ചിറങ്ങുമ്പോൾ മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു.. പാർക്കിംഗ് ലേക്ക് കയറി സാധനം ബാക്ക് ഡോറിൽ വച്ച് തിരിയുമ്പോൾ എനിക്കഭിമുകമായി നുമ്പേ കണ്ട പെണ്ണ് തള്ള യില്ല ഇനിയവൾ പകരം വിട്ടാൻ വന്നതാണോ.. ഏയ്‌ ഒറ്റക്കൊക്കെ വരോ.

“” ഡ്രസ്സ്‌ ഒന്നും വാങ്ങിയില്ലേ.. അമ്മ എന്തിയെ പോയോ.. “”

അവരുടെ രണ്ട് സൈഡിലും ഒന്ന് നോക്കി ഞാൻ കാര്യമാന്വസിക്കുമ്പോൾ അവർക്കൊരു പുച്ഛചിരി ഉണ്ടായിരുന്നു മുഖത്ത്,

“” കണ്ടതിനോടൊക്കെ സംസാരിച്ചു നില്കാതെ

അജുവേട്ട നിങ്ങള് വണ്ടി എടുക്കുണ്ടോ… നിക്ക് പോണം.. “”

അവളെ കണ്ട കലിപ്പിൽ ആമി കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത് .

“” മനസിലൊന്നും വയ്ക്കണ്ട അറിയാതെ പറ്റിപോയത വിട്ട് കള.. അപ്പൊ ശെരി പോവാ കുറച്ച് ദൃതി ഉണ്ടേ.. “”

അല്ല അതല്ലേ അതിന്റെ മര്യാദ ഒന്നുല്ലേലും ഒരു പെണ്ണല്ലേ അറിയാതെ ആണേലും നമ്മള് കാണിച്ചതും മോശമല്ലേ.. അതും പറഞ്ഞു ഡോർ തുറക്കാൻ അഞ്ജന എന്റെ കൈയിൽ അവൾ കേറി പിടിച്ച് അത് തടഞ്ഞു. അത് ഉള്ളിൽ ഇരുന്ന മാഗി കണ്ട് ഡോർ വെളിയിലേക്ക് ഇറങ്ങി..

“” അങ്ങനെ രണ്ടാളും പോയാൽ ദാ.. അവർക്കതു വിഷമാകമാകില്ലേ.. “”

പാർക്കിങ്ന്റെ ഒരു മൂലയിലേക്ക് ചൂണ്ടി അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് നോക്കി ആരൊക്കെയോ വരുന്നുണ്ടല്ലോ, ജാഥ ക്കാരനോ എല്ലാരും വെള്ളയാണല്ലോ അഹ് വന്നാൽ 50 ന്റെ ഒരു കൂപ്പൺ എടുത്തേക്കാം പാവങ്ങൾ..

“” നീ ന്താ ആളെ ഭീഷണി പെടുത്തുവാ… മര്യാദക്കെന്റെ ഭർത്താവിന്റ കൈന്ന് കൈയെടുകേടി.. “””

പിടിവിട്ട് പോയ ആമി കറങ്ങി എന്റെ കൈയിൽ പിടിച്ച അവളുടെ കൈ എടുത്തു മാറ്റി.. അപ്പോളും ഞാൻ അവരെ നോക്കുവായിരുന്നു ഇവരിതുവരെ വരാറായില്ലേ Big B യിലെ ബിലാൽ ലിനു ഇല്ല ഇത്രേം സ്ലോമോഷൻ എന്റെ പള്ളി.. അവരൊന്നും വന്നിട്ട് വേണം ബാക്കിയുള്ളവന് വീട്ടിൽ പോകാൻ..

“” കൈയിൽ മാത്രമല്ലെടി വേണേൽ നിന്റെ മുന്നിലിട്ട് നിന്റെ കെട്ടിയോന് ഉമ്മയും കൊടുക്കും കാണണോ നിനക്ക്… “”

ഞാൻ പെട്ടെന്ന് തല ചെരിച്ചു അവളെ നോക്കി.. തള്ളേ ബലാത്സംഗമോ.. അതും ന്നേ..

ദൈവമേ നൂറ്റൊന്ന് തേങ്ങ ഞാൻ ഉടച്ചോളാമേ ഇവൾക്കങ്ങനെയൊരു ബുദ്ധി തോന്നിക്കണേ..

ശേ… ന്ന് ആമി മുഖം കൊട്ടിയപ്പോ, ഞാൻ ആ ചിന്തയിൽ ആയിരുന്നു.. ഹൊ ബലാത്സംഗം ഓ.. ഇന്ന് ഞാൻ പൂന്ത് വിളയാടും,, അങ്ങനെ ഒക്കെ ഷക്കീല ചേച്ചിടെ സിനിമയിലെ കണ്ടിട്ടുള്ളു ഇന്നത് എന്നിൽ സഭലമാകാൻ പോകുന്നു.. ഞാൻ കൃതക്തൻ നായി..

“” നിന്നെ കണ്ടാൽ അറിയാടി നി അങ്ങനത്തെ ടൈപ്പ് ആണെന്ന്.. പക്ഷെ എന്റെ ഭർത്താവിനെ അതിന് കിട്ടില്ല.. “”

ശേ.. ഇവളിതെന്തിനാ ഇങ്ങനെ ഒക്കെ പറയണേ.. സ്വന്തം കാര്യമാങ് പറഞ്ഞാൽ പോരെ ന്തിനാ ന്നേ ഇതിലൊട്ട് വലിച്ചിടുന്നെ.. എനിക്ക് നല്ല താല്പര്യം ഉണ്ടെന്ന്.. സത്യം..

“” അനാവശ്യം പറയുന്നോടി. ചൂലേ.. “”

ന്ന് അമറി ആമിക്ക് നേരെ പാഞ്ഞ കൈയിൽ ഞാൻ മുറുകെ പിടിച്ച് ഒന്ന് ഞെരിച്ചു അവളവിടെ കിടന്ന് ഞെരിപിരി കൊണ്ട്..

“” ഹാ ചുമ്മാ നിന്ന് തിളക്കാതെ പെണ്ണെ.. ആളെയൊക്കെ കൂട്ടി വരാൻ നിയര് ഏജന്റ് ടീന യോ.. ഇവന്മാരുതുവരെ വന്നില്ലേ ദൈവമേ..!!

ചേട്ടന്മാരെ ഒന്നോടിവാ പോയിട്ട് വേറെ പണിയുണ്ടെ.. “”

“” വിട്… വിടെടാ പട്ടി… ന്റെ കൈയിന്ന് വിടാൻ “”

അവർ കുറച്ചധികം ദൂരം ആയതിനാൽ ആണെന്ന് തോന്നുന്നു ലാഗ് ആകുന്നത് ഏതായാലും എത്താറായി.. ഞാൻ ന്റെ കൈ വിട്ട് അവൾ കൈയും കുടഞ്ഞു കുറച്ച് മാറി നിന്ന്.. ഞാൻ അവളെയൊന്ന് നോക്കി ചിരിച്ചു..കൈക്ക് നന്നായി തന്നെ പണി കിട്ടിയിട്ടുണ്ട് എനിക്ക് അത് മതി..

“” അവരാരൊക്കെയാ.. ഏട്ടാ വാ പോവാം നമ്മക്.. എനിക്ക് പേടി യാ.. “”

ഇത്രം നേരം കിടന്ന് ഷോ ഇറക്കിയവളാ ദേ കിടന്ന് കയറ് പൊട്ടിക്കുന്നെ..

“” അതെങ്ങനാ മോളെ ഈ ചേച്ചി നമ്മക്കായി കൊണ്ട് വന്ന ചേട്ടമ്മാരല്ലേ യത്.. ഒന്ന് കണ്ടിട്ട് പോകാന്നെ..

പിന്നെ കുറെ ആയില്ലേ അവര് നടക്കാൻ തുടങ്ങിട്ട് അപ്പോ അവരിവിടേ വരെ വരുമ്പോൾ നമ്മളെ കണ്ടില്ലേൽ മോശമല്ലേ.. ‘””

ല്ലാം ന്റെ ഷർട്ടിന്റെ തുണിയിൽ പിടിച്ച് വലിക്കുന്ന പെണ്ണെന്നെ ന്തോ അനിയഗ്രഹ ജീവിയെ പോലെ നോക്കി നിന്ന് ഞാൻ കണ്ണടച്ച് മാറി നിന്നോളൻ കണ്ണ്കാണിച്ചു, അവൾ പോകില്ല ന്നും പറഞ്ഞ് എന്റെ കൂടെ നിന്നവളെ ഞാൻ മാറ്റി നിർത്തി ഇവിടെ നിന്നോണമെന്നും പറഞ്ഞ്.. ആ ഭാഗത്തു ആരും തന്നെയില്ല വണ്ടികളും ഇല്ല..

അവർ നടന്നടുത്തെത്തിയപ്പോ ദണ്ടേ നമ്മടെ ചെക്കൻ അവരുടെ കുട്ടത്തിൽ..

“” അമ്മായിടെ മോനെ സതീശാ..!! ആമി ദേ ടി നിന്റെ ബന്തു…””

ഞാൻ ആ നാറിയെ (സതീശൻ) ആമിയെ കാണിച്ചപ്പോ അവൾ പേടിച്ചു ന്നേ നോക്കി,, ഞാൻ കണ്ണിറുക്കി ഒന്നുല ന്ന് കാണിച്ചതും പെണ്ണിന് കുറച്ച് സമാധാനം ആയത് പോലെ.. ഞാൻ വീണ്ടും നേരെ തിരിഞ്ഞു..

അളിയാ.. എവിടായിരുന്നു.. സുഖമല്ലേ എന്റെ അളിയന്..””

“” സുഖമൊക്കെ ഞാൻ മാറ്റി താരാടാ.. നിന്റെ ന്നേ ആൾക്കാരുടെ മുന്നിലിട്ട് തല്ലും അല്ലേടാ നായെ.. “”

അവൻ അവിടെ നിന്ന് കുരച്ചു.. അപ്പോ പ്രതികാർ ആണ് ഉദ്ദേശം, കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല..

“” അപ്പൊ ന്റെ അളിയൻ ന്നേ തട്ടാൻ തന്നെ വന്നതാ അല്ലെ.. നി കേട്ടില്ലേ ആമി.. “”

തിരിഞ്ഞു നോക്കിയതേ ആ പൊട്ടി ഇരുന്ന് കരയുന്നു.. സാരീ യുടെ തുമ്പ് കൊണ്ട് വാ പൊത്തിയാണ് കരയുന്നെ.. പാവം ഇവമ്മാര് ന്നേ തല്ലും ന്ന് പേടിച്ചയിരിക്കും .

“” ന്റെ പെണ്ണെ നീ എന്തിനാ കരയുന്നെ..നിന്റെ ഏട്ടനെ കൊല്ലാനുള്ള മുഴുപ്പൊന്നും ഈ കുടി നില്കുന്നവമാർക്കൊന്നിനും ഇല്ല.. അതോർത്തെന്റെ പൊട്ടത്തി പേടിക്കണ്ടാട്ടൊ.. കണ്ണ് തുടച്ചു ബാക്കി കാണ് .. “”

“” അളിയ സതീശാ….. നീ എങ്ങനെ ഇവിടെ വന്നു.. ദേ നിൽക്കുന്ന ഇവളെ എങ്ങനെ അറിയാം ന്നൊന്നും എനിക്കറിയണ്ട., അതൊന്നും അറിയാനും കേൾക്കാനുമുള്ള സമയമെനിക്കില്ല.. അതുകൊണ്ട് സതീശന്റെ മോനല്ലേ., നിന്നെ ഞാൻ കോളേജില് കണ്ടതല്ലേ..

മരയോന്തിൻ നിറമില്ലെടാ നിന്നെ ഞാൻ പഞ്ഞിക്കിട്ടതല്ലെടാ… വാടാ… “”

പറഞ്ഞ് തീരലും ഡാ…. ന്നും അലറി അവൻ എന്റെ നേരെ ചാടി കൈ മുട്ട് മടക്കി ഒറ്റ ഇടി അവന്റെ താടിക്ക് ക്രക് ന്നൊരു ശബ്ദം കേട്ട് എല്ല് പൊട്ടിയതാകനെ വഴിയുള്ളു.. അവൻ വീണിടത്തേക്ക് നോക്കി നിന്ന ബാക്കി രണ്ടെണ്ണത്തിനെ ഞാൻ ഒന്ന് നോക്കി.

“” ഇയ്യോ ചേട്ടന്മാരെ നോക്കി നില്കാൻ നേരമില്ല ..ഇരുട്ടും മുന്നേ വീട്ടിൽ കേറണ്ടതാ.. അതോണ്ട് ബാ..””

ന്ന് പറഞ്ഞിട്ടും വീണു കിടക്കുന്നവനെ നോക്കുന്ന അവന്മാരെ നോക്കി ചിരിച്ചോണ്ട് ഞാൻ

“” ഇത് നിങ്ങള് കാര്യമാക്കണ്ട.. ഇവനിത് സ്റ്റിരമാ. നിങ്ങള് വാ..””

അടുത്തവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തതും അവൻ അലറി കരഞ്ഞു കൊണ്ട് പിന്നോക്കം വലിഞ്ഞു ആ ഒരു ടൈം മിൽ തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടും കൊടുത്തതും ദാണ്ടേ കിടക്കണ് രണ്ടും.പിന്നൊരു മേളമായിരുന്നു, എടുത്തിട്ട് കൊടുത്തു എല്ലാത്തിനേം,ചറ പറാന്ന് പറഞ്ഞെല്ലാത്തിനേം പൊട്ടിച്ചു,

ഇതെല്ലാം കണ്ണിമ്മ വെട്ടാതെ അന്തം വിട്ട് നോക്കി നിൽക്കുന്ന ആമിയെ കണ്ടത് കൊണ്ട് അധികം ചോര ഞാൻ പോടിച്ചില്ല,, ഇത്രയും നേരത്തെ റസ്റ്റ്‌ ന് ശേഷം വീണ്ടും അരങ്ങിലേക്ക് എത്തിയാ മിസ്റ്റർ സതീശൻ അവറുകൾക്ക് ഞാൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഇത്രയും ആയിട്ടും എന്നെ തല്ലാൻ കൈയൊങ്ങി വന്ന അവന്റെ ഇടത്തെ കൈയിൽ ഞാൻ പിടുത്തമിട്ട്

“” മറ്റേത് ഞാൻ ഒന്നോടിച്ചതാ..ന്നിട്ടും നിനക്ക് കഴപ്പ് മാറില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്റെ സതീശാ.. “”

“” അയ്യോ സാറേ.. ന്നേ വിട്ടേക്ക് ഞാൻ ഇനി ഒന്നിനും വരില്ല..ആമി ഒന്ന് പറയ്..””

“” ഏട്ടാ വിട്ടേക്ക്… മതി പോകാം.. വാ ഏട്ടാ എനിക്ക് വയ്യേ ന്റിഈശ്വര.. “”

“” ആഹ്ഹ് വിടുവാ.. വിടുവാ.. നീയാ കണ്ണോന്നടച്ചേ…

ഇനി എന്തിനാ ന്ന് കരഞ്ഞു കൊണ്ട് ചോദിച്ചവളോട്

അടക്കാൻ നിന്നോടല്ലേ പറഞ്ഞെ.. … ന്ന് പറഞ്ഞതും ഒറ്റ അട.. “”

“” വേറെ ഒന്നുടെ ഉണ്ടായിരുന്നല്ലോ.. അഹ് ചേച്ചി … “”

കിളി പോയി മൂലക്ക് കൈയും തിരുമ്മി ന്നേ നോക്കിയ അവളുടെ ആ ഗുണ്ട ചേച്ചിയുടെ കണ്ണിൽ ഭീതി നിറഞ്ഞിരുന്നു,

“” ചേച്ചി ആ കണ്ണൊനടച്ചേക്ക്,, ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന ഐറ്റം ആരും വീട്ടിൽ പോയി അനുകരിക്കരുതേ ന്നൊരു അഭിർത്ഥന മാത്രേ ഉള്ളൂ പ്രതേകിച്ചു കൊച്ച് കുട്ടികൾ..””

ട്രെൻഡിങ് ൽ നിൽക്കുന്ന ആ ഡയലോഗ് ഇപ്പോൾ എന്തിന് ഞാൻ ഇവിടെ പറഞ്ഞെന്ന് എനിക്ക് അറിയില്ല, ഏതായാലും അതാ സന്ദർഫത്തിനു കറക്റ്റ് ആണെന്ന് എനിക്ക് തോന്നി.. കേൾക്കണ്ട താമസം അവളും കണ്ണുപൊത്തി

“” വേണ്ട സാറേ.. ഞാൻ പൊക്കോളാം..””

“” സോറി ഡാ തമ്പി ഉനക്ക് തന്ത ടൈ മുടിഞ്ചിറിച്ചു.ടാ… “”

പറഞ്ഞ് തീരലും ആ കൈ ഞാൻ രണ്ടായിട്ട് ഓടിച്ചു എല്ല് പൊട്ടുന്ന ശബ്ദംവും അവന്റെ അലർച്ചെയും ആയപ്പോ രണ്ടു പെണ്ണുങ്ങൾ അതിലും ശബ്ദത്തിലലറി..

“” ഇതിന്റെ പുറകെ ഇനി നീ വന്നാൽ… ഇതുപോലെ നീ തിരിച്ചു പോകില്ല കൊല്ലും ഞാൻ.സതീശാ ഞാൻ കൊല്ലും.., മനസിലായോടാ പന്ന.. “”

അവനോട് അതും പറഞ്ഞ് ആമിക്ക് അഭിമുകമായി ചെന്നിരുന്ന്, ഇപ്പോളും എങ്ങലടി കേൾകാം എനിക്ക്,, അവളെ ഞാൻ വിളിച്ചെണ്ണീപ്പിച്ചു, അവളൊരു

ഞെട്ടലോടെ കണ്ണുകൾ തുറന്ന് മുന്നിൽ ന്നേ കണ്ടതും അർതലച്ചു ന്റെ ഞെഞ്ചിലേക്ക് ഒറ്റ വീഴ്ച.. അവിടെ ഇനി നിന്നാൽ ശെരിയാകില്ല ന്ന് തോന്നിയതിനാൽ,, മാറ്റവൾക്കൊരു സലാമും കൊടുത്ത് ഞാൻ അവളേം കൊണ്ട് കാറിൽ കേറി.. പെണ്ണിപ്പോളും കരച്ചില് നിർത്തിട്ടില്ല.. ഞാൻ വണ്ടി സൈഡ് ആക്കി

“” എടി നീ ചുമ്മാ കിടന്ന് കരയാതെ.. “”

ന്ത്‌ പറഞ്ഞിട്ടും അവൾക് യാതൊരു മാറ്റവും ഉണ്ടായില്ല അതെന്നിൽ കുടുതൽ ദേഷ്യം കൊണ്ട് വരികയാണ് ചെയ്തത്, അവസാനം എന്റെ കൈവിട്ട് പോയി

“” ഇങ്ങനെ കിടന്ന് തൊള്ളതുറക്കാൻ മാത്രം ഞാൻ ചത്തിട്ടൊന്നുമില്ലലോ.. കോപ്പ്.. “”

ഞാൻ സ്റ്ററിംഗ് ൽ അഞ്ചിടിച്ചു ആ നിമിഷം എന്റെ ഇടത്തെ കവിളിൽ ഒരു പുകച്ചില് ഞാനൊന്ന് കണ്ണ് മുറുക്കെ തുറന്ന്.. എന്റെ ഇടത്തെ ഭാഗത്തേക്ക്‌ നോക്കുമ്പോൾ ചുവന്നു നിറഞ്ഞ കണ്ണുകൾ എന്നെ നോക്കി കൊല്ലുണ്ടായിരുന്നു..

“” വേണ്ടത്തീനം പറയുന്നോ പട്ടി… “”

ന്നും പറഞ്ഞ് ന്റെ നെഞ്ചിൽ രണ്ടിടിയും തന്നവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞു. അവളുടെ പുറത്തൂടെ എന്റെ കൈ ഒരാശ്വാസമെന്നപോലെ തഴുകുന്നുണ്ടായിരുന്നു, അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു എന്നതാണ് സത്യം.. ആ അടിക്ക് നല്ല സുഖം.. കുറച്ച് നേരം കിടന്നവൾ നെഞ്ചിൽ നിന്നും എണ്ണിറ്റ് എന്റെ കവിളിൽ തലോടി

“” നൊന്തോ..””

ആ നിറഞ്ഞ കരിംകൂവള മിഴികളിൽ പരിഭവവും എന്നോടുള്ള സ്നേഹവും അണെനിക്ക് കാണാൻ കഴിഞ്ഞത്. ഞാൻ ഇല്ലെന്ന് കണ്ണിറുക്കി കാട്ടി, അതിനവൾ മുഖമുയർത്തി ന്റെ കവിളിൽ ഒരുമ്മ തന്നു. ഒരു നനവാർന്ന ചുംബനം .

“” അങ്ങനെ പറഞോണ്ടല്ലേ ഞാൻ തല്ലിയെ.. ഏട്ടനെന്തേലും പറ്റിയാൽ എനിക്ക് ആരാ ഉള്ളെ.. ഇനി അങ്ങനെയൊന്നും പറയല്ലേ.. നിക്കതു സഹിക്കാനാവില്ല,, പോണേൽ ന്നേ കൂടെ കൊണ്ടോണം.. “”

ഞാൻ ഒന്നും മിണ്ടില്ല ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തവളോട് ഒരു മാപ്പ് പറഞ്ഞ്.. തിരിച്ചാ ഇരു കണ്ണിലും മുത്തമിടുമ്പോൾ അവളുടെ മിഴികൾ നിറയുണ്ടായിരുന്നു..

“” പേടിച്ചു പോയോ.. ന്റെ പൊന്ന്.. “”

“” പിന്നില്ലാതെ എല്ലൊക്കെ ഓടിയണ സ്വരം കേട്ടെനിക് ന്തൊപോലായി.. എത്രയൊക്കെ അയാലും എങ്ങനെയാ ഏട്ടാ ഒരാളോട് ഇങ്ങനെയൊക്കെ ചെയ്യാൻ ഒക്കാ.. “”

അതിന് ഞാൻ ഒന്ന് ചിരിച്ചു ചുമ്മാ ന്ന് കണ്ണിറുക്കി

“” ചിരിച്ചോ.. ന്ത്‌ പറഞ്ഞാലും ഈ ചിരിയുണ്ടല്ലോ ആളെ കൊല്ലണ ഈ ചിരി.. ഇയ്യോ എന്റെ ദൈവമെ.. ഇതിനെ ഞാൻ കടിച്ചങ് കൊല്ലട്ടെ.. “”

കൈകൊണ്ട് എന്നെ കൊല്ലാൻ വരണ പെണ്ണെന്റെ കവിളിൽ പിടുത്തമിട്ട് കവിളിൽ ഒരൊറ്റ കടി.. വേദനിപ്പിച്ചോനുല്ല ട്ടോ ന്റെ പെണ്ണ്, ഞാൻ പതിയെ വണ്ടി എടുത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ഇനി ഒരു കാൽ കിലോമീറ്റർ അത്രേ ഉള്ളൂ ഇവളുടെ വീട്ടിലെക്ക്

“” പണ്ടും ഇങ്ങനെ ആയിരിക്കും ഇല്ലേ.. “”

മുന്നോട്ട് വണ്ടി നീങ്ങി തുടങ്ങിയതും പെണ്ണ് വീണ്ടും ഫോം ആയി..

“” എങ്ങനെ.. “”

“” ആളെ തല്ലണ കാര്യത്തിൽ.. “”

അവളൊരു പിരികം പൊക്കി ന്നേ സംശയത്തോടെ നോക്കി.. ഇവളിതെന്തോന്ന് ചില സമയം പെണ്ണ് കൊച്ച് കുട്ടികളെക്കൾ കഷ്ട.. അതിന് ഏയ്‌ ന്ന് പറഞ്ഞ് ഞാൻ ഒഴിവായി..

“” നിക്കറിയാം എല്ലാം.. ന്നേ അങ്ങനെ പൊട്ടിയാക്കാൻ നോക്കുവൊന്നും വേണ്ട… “”

“” പിന്നേ.. എനിക്കറിയില്ലേ ന്റെ കൊച്ചിനെ.. ഒരു പൊട്ടിയെ പിന്നേം എങ്ങനെയാ പൊട്ടിയാക്കുന്നെ.. അല്ലെ.. “”

ആഹ്ഹ് ന്ന് പറഞ്ഞത് മറുപടി തന്നവൾ പെട്ടെന്ന് റിലെ തിരിച്ചു കൊണ്ട് വന്ന്.. പിന്നേ നുള്ളും പിച്ചുമായി വീടെത്തിയതറിഞ്ഞില്ല. ഞങ്ങൾ വരുമെന്ന് വിളിച്ചു പറഞ്ഞില്ല രണ്ടിടത്തും എനിക്ക് ലീവ് ഇല്ല ഇവൾക്ക് ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് ഇപ്പോ ലീവ് എടുക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോ കുറെ വഴക്ക് കേട്ട്.. ന്നാൽ ഒരു സർപ്രൈസ് കൊടുക്കണമെന്നേ ഉണ്ടായിരുന്നു..

കാർ ഇരുട്ട് വീണ് തുടങ്ങിയ മണ്ണിട്ട വഴിയിലൂടെ അകത്തേക്ക് നടക്കുമ്പോൾ ഉമ്മറത് അമ്മയും അഞ്ജുവും നാമം ജപിക്കുന്നുണ്ടായിരുന്നു.. പതിവില്ലാതെ കാർ കണ്ടതുകൊണ്ട് ഒരു സംശയം അവരിൽ ഉണ്ടായിരുന്നു. അഞ്ചു നാമം ജപിക്കുന്നതിനിടയിലും എത്തി വലിഞ്ഞു നോക്കുണ്ടായിരുന്നു. ഓണത്തിന് ഒരു ലോഡ് സാധനങ്ങളുടെ ലിസ്റ്റ് ആണ് പെണ്ണെനിക് വാട്സ്ആപ്പ് ൽ ഇട്ടിരിക്കുന്നെ. വരുന്നില്ലെന്ന് പറഞ്ഞപ്പോ അവളുടെ സ്വരം മാറിയത് കേൾക്കണമായിരുന്നു.. ഏതായാലും അച്ഛൻ ഇവിടെ ഇല്ലെന്ന് നിക്ക് മനസിലായി.

ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ ആമിയെ കണ്ടപ്പോ രണ്ടാൾക്കും സങ്കടവും സന്തോഷവും. അമ്മെന്ന് വിളിച്ചോടിയ ആമി അമ്മയെ കെട്ടിപ്പുണർന്നു

അഞ്ചും അമ്മയും അവളും തമ്മിൽ വരുന്നില്ല ന്ന് പറഞ്ഞതിന്റെ പരിഭവമാ ഉണ്ടായതെങ്കിൽ അഞ്ജുനോട് കള്ളം പറഞ്ഞതിന്റെ പ്രതിഫലം കിട്ടിയത് എനിക്കായിരുന്നു.. വന്നപാടെ എന്റെ വയറു നോക്കി ഒറ്റ ഇടി..ഈ ചേച്ചിയും അനിയത്തിയും എന്നെ കൊല്ലുന്ന തോന്നണേ.. അതിനൊരു നൂറ് സോറിയും പറഞ്ഞാണ് ഞങ്ങൾ അകത്തേക്ക് കയറുന്നത്..

“” മോനിരിക്ക് ഞാൻ കാപ്പി എടുകാം..””

“” വേണ്ട ഏട്ടന് ഞാൻ കാപ്പി എടുകാം.. “”

അമ്മ പറഞ്ഞതിന് നിഷേദമെന്നേ അഞ്ചു അതുംപറഞ്ഞകാതെക്കൊടി.. ആമിയും അമ്മയും അകത്തേക്ക് കയറിയപ്പോ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ന്നും പറഞ്ഞു അയയിൽ കിടന്ന തോർത്തും ഒരു കാവി കൈലിയും എടുത്ത് വെളിയിലത്തെ കുളുമുറിയിൽ കയറി. കുളികഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ അഞ്ജുവും ആമിയും ഉണ്ടായിരുന്നു വെളിയിൽ രണ്ടാളും എന്തോ കുശലം പറച്ചിലാണ്..

“” ധാ ഏട്ടാ കാപ്പി.. “”

അഞ്ചുന്റെ കൈയിൽ നിന്നും കാപ്പിയും വാങ്ങി ഞാൻ ഉമ്മറത്തെ ചാരുപടിയിൽ കയറിയിരുന്നു.,

“” അച്ഛൻ വരാറായില്ലേ അമ്മാ .. “”

കാപ്പിയിൽ ഒരിറ്റ് ഇറക്കി വെളിയിലേക്ക് നടക്കുന്ന അമ്മയോട് ഞാൻ അത് ചോദിച്ചപ്പോ, അയയിലെ ബാക്കി തുണികൾ ഓരോന്നായി എടുത്ത് തോളത്തിട്ട് അതിനുള്ള മറുപടി ഉം എനിക്ക് നൽകി അമ്മ ഉമ്മറതെക്ക് കയറി

“” ഇല്ല മോനെ.. അച്ഛൻ ആ തെക്കേലെ സുകുണൻ വിളിച്ചെന്, കവലകോട്ട് ഇറങ്ങിയത.. “”

“” അഹ്.. നിന്റെ പടുത്തം എങ്ങനെ പൊന്നേടി.. “”

അമ്മയുടെ മറുപടി കിട്ടിയിട്ട് ഞാൻ തലച്ചേരിച്ചു അഞ്ചുനേ നോക്കി.. അമിയും കുളി കഴിഞ്ഞിട്ടുണ്ട് വീട്ടിൽ ഇടണ നൈറ്റി യാണ് വേഷം, തലയിൽ തോർത്തും കെട്ടിവെച്ചിട്ടുണ്ട്..

“” നന്നായിട്ട് പോണുണ്ടേട്ടാ.. “”

“” ന്റെ മോനെ.. നീ വാങ്ങി കൊടുത്ത ആ കമ്പുട്ടറും നോക്കിയിരിപ്പാ സാധാ സമയവും.

അത് കിട്ടിയാ പെണ്ണിന് ഊണും വേണ്ട ഉറക്കോം വേണ്ട.. “”

ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.. അതിനവൾ ഒന്നിളിച്ചു കാണിച്ചു.. “” അതൊക്കെ എന്റെ കൊച്ച് പഠിച്ചോളും അല്ലെടാ.. “”

ന്ന് ഞാൻ പറഞ്ഞപ്പോ, അമ്മ ചിരിച്ചോണ്ട് എണ്ണിറ്റ് പൊയി, പിന്നല്ല എന്റെ പുന്നാര ഏട്ടന്നും പറഞ്ഞെന്റെ കവിളിൽ ഒരു ഉമ്മ കൂടെ തന്നവൾ..

“” അപ്പോ ഏട്ടന് മാത്ര ഉള്ളോ ഉമ്മ ഈ പാവം ചേച്ചിക്കില്ലേ… “”

ന്നും പറഞ്ഞു ആമി കുശുമ്പ് കുത്തിപ്പം ഇന്നാ പിടിച്ചോ ന്നും പറഞ്ഞൊരുമ്മ അവൾക്കും കൊടുത്തു ഞങ്ങടെ കൊച്ചു..

“” യാത്ര യൊക്കെ എങ്ങനെ ഉണ്ടായിരുന്നു ചേച്ചി.. “”

എന്റെ ഫോണിൽ തോണ്ടുവാണ് രണ്ടും. അത് കേട്ടപ്പോ ആമി ന്നെയൊരു നോട്ടം.. ഞാൻ വേണ്ട പറയല്ലെന്നു കണ്ണ് കാണിച്ചു.. എവിടെ..

“” എന്റടി.. ഇങ്ങോട്ട് വരണ വരവിനു ഡ്രെസ്സെടുക്കാൻ ഞങ്ങളൊരു കടേൽ കേറി.. അവിടെ വച്ചൊരു പെണ്ണുമായി ചെറിയ പ്രശ്നമായി.. അവൾക്കുള്ളത് കൊടുത്ത് വിട്ടപ്പോൾ.. “”

“” വിട്ടപ്പോ.. എന്നിട്ട്.. “”

അഞ്ചു കൈയിൽ ഇരുന്ന ഫോൺ മാറ്റി ആമിയെ നോക്കി ഇരിപ്പായി.. അവൾ നടന്നതെല്ലാം പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോ അഞ്ചു ന്നെ ഒരു നോട്ടം..

“” കൈ ഓടിച്ചോ.. “”

“” അഹ് ഡി മോളെ.. ആ ഒച്ചയുണ്ടല്ലോ ഇയ്യോ.. പറയുമ്പോ തന്നെ, എന്റെ മേല് പെരുക്കുന്നു.. “”

“” ശേ അവനിട്ടു രണ്ട് കൊടുക്കണത് കാണാൻ പറ്റില്ലാലോ എന്റെ കൃഷ്ണ.. “”

“” അഞ്ചു നീ ചുമ്മായിരി. നീ കൃഷ്ണനെ വിളിച്ചപ്പോളാ നാളെ രാവിലെ നമ്മക് മൂന്നാൾക്കും ഒന്നമ്പലത്തിൽ പോണേ.. “”

“” അതെന്നാ അവിടെ അമ്പലമൊന്നും ഇല്ലേ.. “”

എന്നായിരുന്നു ന്റെ മറുപടി..,

“” ഓ ഉണ്ടേൽ കൂടെ വരണ ഒരാള്.. ഇങ്ങേര് അമ്പലത്തിൽ വരത്തില്ലെടി.. “”

“” അതെന്ന ഏട്ടാ..അമ്പലത്തിൽ പോകാത്തെ .. “”

ശെടാ ഈ പിളർക്കെന്തെല്ലാം അറിയണം..,

“” പോകൂടി വല്ലപ്പോളെ ഉള്ളുന്നു മാത്രം.. ഞാൻ പോയില്ലേൽ എന്താ ആ പാവം മാഗിയെ കുത്തി എണ്ണിപ്പിച്ചു ഇവള് പോണുണ്ടല്ലോ.. “”

അതിനൊരു പിച്ചേനിക് കിട്ടി.. സ്വഭാവികം..

“” അത് പറഞ്ഞപ്പോളാ ഇനി വരുമ്പോ മാജിയേച്ചിയെ കൊണ്ട് വരണേ.. “”

“” അതിനെന്തിനാ അടുത്ത തവണയാക്കണേ .. ഞങ്ങള് തിരിച്ചു പോകുമ്പോൾ നീയും കൂടെ കാണുല്ലോ അപ്പൊ കാണാല്ലോ മാഗിയേച്ചിയെ.. അല്ലെയേട്ടാ.. “”

അതാമി പറഞ്ഞപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം ഒരു സെക്കന്റ് കൊണ്ട് ആ മുഖത്ത് സങ്കടം സന്തോഷം നിങ്ങനെ എല്ലാം മിന്നിമറന്നു..

“” സത്യായിട്ടും കൊടുപോകുവോ.. “”

ന്നെ നോക്കിയായിരുന്നു അതവൾ ചോദിച്ചത്..

“” പിന്നെ നിന്റെ ഏട്ടനാണെന്ന് പറഞ്ഞു നടക്കുന്നേൽ എന്ത് അർത്ഥമാ ഉള്ളെ.. “”

“” അയ്യടാ.. അതൊന്നുമല്ലെടി ഞാൻ പറഞ്ഞിട്ടാ അഞ്ജുവേട്ടൻ സമ്മതിക്കുന്നെ.. ഇന്നിട്ടിപ്പോ ക്രെഡിറ്റ്‌ മൊത്തം ഏട്ടന്.. ഹോ.. “”

“” ഓ ഷെമി എന്റെ ചേച്ചി.. നിറഞ്ഞ കണ്ണുകളിൽ അവളൊന്ന് ചിരിച്ചു..

അല്ല അമ്മയും അച്ഛയും സമ്മതിക്കുവോ.. “”

“” അതൊക്കെ നമ്മക്,, ശെരിയാക്കടി പെണ്ണെ.ഏതായാലും നിനക്ക് ലീവ് അല്ലെ, അത്രേം നാൾ നമ്മകവിടെ കൂടാം ന്തേ.. “”

അതും പറഞ്ഞു അവര് രണ്ടാളും പരസ്പരം കെട്ടിപിടിച്ചു. അപ്പോളേക്കും അച്ഛൻ വരുന്നത് കണ്ട് ഞാൻ എണ്ണിറ്റ് കൂടെ അവരും..

“” നിങ്ങള് വരില്ലെന്ന് പറഞ്ഞിട്ട് .. ഇരിക്ക് മോനെ.. ന്തിനാ നിക്കണേ.. മോളെ സുഖമല്ലേടാ.. “”

പിന്നോരോരോ കാര്യങ്ങൾ പറഞ്ഞങ്ങനെ ഇരിപ്പായി.. എനിക്കും പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചർച്ചക്കായി വന്നു.. കൃഷി, ആഗോള വ്യവസ്ഥിതി,, മഴ

നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങൾക്കിടയിൽ എത്തിയിരുന്നു..

“” ആമി നീ ഒക്കെ ആണെങ്കിൽ നമ്മള് വാങ്ങിയ കവർ ഇങ്ങനെടുകാവോ.. “”

“” അയ്യോ ഞനത് മറന്നു.. ഇപ്പോ എടുക്കാവേ.. ന്നും പറഞ്ഞു അവളോടി കാറിൽ നിന്നും ഇവർക്ക് മൂന്നാൾക്കും വാങ്ങിയ കവർ എടുത്ത് ഡോർ അടക്കാൻ നോക്കുമ്പോൾ ഞാൻ അവളെ തടഞ്ഞു..

“” ആമി അതില് ഒരു ചുവന്ന കവറ് കൂടെ ഉണ്ട് അതുമെടുത്തോ.. “”

ഒന്നും മിണ്ടാതെ അവളാ കവറും ആയി തിരികെ വന്ന് എല്ലാർക്കും ഓരോന്ന് വീതം കൊടുത്ത് കഴിഞ്ഞപ്പോ ഒരു കവർ ബാക്കി വന്നു ആ കവറും പിടിച്ചു ന്നെ നോക്കി നിൽക്കുന്ന ആമിയെ നോക്കാതെ അഞ്ചുനേ ഞാൻ ഒന്നും നോക്കി കവറിലേക്ക് കണ്ണ് കാണിച്ചു.. ആണോന്ന് ചോദിച്ചവള് ആമിയുടെ കൈയിൽ നിന്ന് കാവറും തട്ടിപിടിച്ചു ഒറ്റ ഓട്ടം.

“” അതെന്താ അതില്… ഞാൻ കണ്ടില്ലല്ലോ അത്.. “”

“” അതൊക്കെ ഉണ്ട് അവളൊന്ന് വന്നോട്ടെ നീ ഒന്ന് ക്ഷമിക് … എങ്ങനെ ഉണ്ടമേ കൊള്ളാവോ എല്ലാം.. ക്കെ ഇവളെടുത്തതാ.. “”

“” മ്മ് കൊള്ളാം മോനെ.. നന്നായിട്ടുണ്ട്.. “”

നിറഞ്ഞ മിഴികൾ തുടകുനകണ്ടപ്പോളെ ഞാൻ വഴക്ക് പറഞ്ഞത് കൊണ്ട് ചിരിച്ചുകൊണ്ട് എന്റെ മുഖം ആ കൈകൊണ്ട് ന്ന് ഒഴിഞ്ഞു,

“” അമ്മേ നമ്മള് നാളെ എല്ലാരും കൂടെ തറവാട്ടിലാ ഓണം ആഘോഷിക്കുന്നെ.. “”

“” അയ്യോ അത്.. അതുവേണ്ട മോനെ., നിങ്ങള് മൂന്നാലും പോയാൽ മതി.. “”

അച്ഛനായിരുന്നു അത്.. തറവാട്ടിന്റെ നിലയ്ക്ക് തങ്ങൾ ചേർന്നില്ലെങ്കിലോ ന്നോർത്തു കാണും

“” അഹ് ന്നാ നന്നായിരിക്കും,, ഞാൻ കൊണ്ട് പോയില്ലെങ്കിൽ നാളെ രാവിലെ അച്ഛൻ ആയിരിക്കും നേരിട്ട് വരാ.. അച്ഛനാ പറഞ്ഞെ ഇത്തവണത്തെ ഓണം ഒന്നിച്ചാകം ന്ന് “”

പിന്നൊന്നും മിണ്ടാൻ ഞാൻ അനുവദിച്ചില്ല.. എന്റെ തീരുമാനം അവിടെ എല്ലാരും ഉൾകൊള്ളുന്നുണ്ടായിരുന്നു..അപ്പോളേക്കും അകത്തേക്ക് പോയ അഞ്ചു തിരിച്ചെത്തിയിരുന്നു.

പണ്ടൊക്കെ എന്തേലും അഭിപ്രായം പറഞ്ഞാൽ പുല്ല് വില തരുന്ന എനിക്ക് ഒരു കല്യാണം കഴിഞത്തൊടുകുടി വില തരാൻ തുടങ്ങിയിരിക്കുന്നു.. ഇതറിഞ്ഞായിരുനെനിക്കിൽ പത്തിൽ പഠിക്കുമ്പോളെ ഏതേലും കാന്താരിയെ കേട്ടായിരുന്നു.. ശേ ലേറ്റ് ആയി പോയല്ലോ.,

“” ടങ് ടാ ഡാ… “”

അവളയച്ച മോഡൽ, Gown with Ruffle Layer party occasion മോഡൽ ഒരു ഗൗൺ ഇട്ട് മുഖത്ത് വാങ്ങിക്കൊണ്ട് വന്ന മേക്കപ്പ് ബോക്സ്‌ ഇൽ നിന്ന് മേക്കപ്പ്ഉം ഇട്ട് , മാലയും ഇട്ട് നിൽക്കുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഒരു സന്തോഷം.. ആ കണ്ണിലെ തിളക്കം കാണുമ്പോൾ എന്തൊക്കെയോ പോലെ,, പണ്ട് കുട്ടുകാർ അനിയത്തിക്ക് ഓരോന്ന് വാങ്ങി കൊടുക്കുമ്പോൾ അവരുടെ സന്തോഷം കണ്ടെന്നിൽ നിറഞ്ഞ വിഷമത്തിന് ഇന്നെനിക് മാറ്റമുണ്ടാക്കി.. അതെ ഇന്നെനിക്കും ഒരനിയത്തി ഉണ്ട്..

“” ഇത് ഇതെപ്പോ.. “”

അവളെ കണ്ട് എന്റെ നേരെ നോക്കിയ ആമിയുടെ കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു..

“” അതൊക്കെ നമ്മള് സെറ്റ് ആക്കിയല്ലേടാ… “”

അവളുടെ ചോദ്യത്തിന് ഒരു കണ്ണിറുക്കി അഞ്ചുനേ നോക്കി ചിരിക്കുമ്പോൾ അവളോടി വന്നെന്റെ കവിളിൽ പിടിച്ച് കൊച്ച് കുട്ടികളെ പോലെട്ടുമ്പോൾ ഒരടി കൊടുത്ത് ഞാൻ അവളെ വേർപിടിപ്പിച്ചു.., ചേച്ചിയും അനിയത്തിയും കണക്കാ..

“” എന്തിനാ അജു വെറുതെ പൈസ കളയുന്നെ ഇവളെന്തേലും പറഞ്ഞുന്നു വെച്ച്… ഇപ്പോ തന്നെ നങ്ങൾക്കെല്ലാർക്കും എടുത്ത് കൊറേ പൈസ അതിനായില്ലേ.. “”

“” ദേ അമ്മേ.. ഞാൻ പറഞ്ഞിട്ടുണ്ട്.., ഞാൻ ന്റെ കൊച്ചിനല്ലേ വാങ്ങിയേ അതിന് നിങ്ങൾക്കെല്ലാം ന്താ.. “‘

അത് ചോദിക്കുമ്പോൾ അവർ രണ്ടാളും ഒന്ന് ചിരിച്ചതെ ഉള്ളൂ..

“” ന്നാലും അജുവേട്ട.. “”

എന്തോ പറയാൻ വന്നവളെ ഞാൻ കൈ ഉയർത്തി ആദ്യമേ തടഞ്ഞു.

“” പൈസ ഉള്ളപ്പോ ഉള്ളപോളെ ജീവിക്കണം.. അത്രേം ഉള്ളുന്ന്..

പിന്നെ മോളെ ഇതൊക്കെ ഏട്ടൻ വാങ്ങി തരുന്നത് മോള് നന്നായി പഠിക്കാനാ അതോർമ്മ വേണം.. “”

അതിനവൾ നന്നായി ചിരിച്ചു എന്റെ അരികിൽ വന്നിരുന്നു തലയാട്ടി..

“” അല്ല ഇത് കൊള്ളാലോ.. നന്നായിട്ട് തിളങ്ങുന്നുമുണ്ട്.. ഇതിനെത്രയായി എനിക്കുടെ ഒന്ന് വാങ്ങിക്കാനാ . “”

അഞ്ചുന്റെ കഴുത്തിൽ കിടക്കണ മാല പിടിച്ച് മാറ്റ് നോക്കി അവൾ ചോദിച്ച ചോദ്യത്തിന് അഞ്ജുവും ചോദിച്ച് സെയിം ചോദ്യം..

“” അതിന് രണ്ട് രണ്ടര ലക്ഷം ആയി.. “”

ങേ… നിന്നിടത് നിന്ന് എല്ലാമോന്ന് നിവർന്നിരുന്നു.. അഞ്ചു മാലയുടെ ഫോട്ടോ ഇട്ടെങ്കിലും പത്തോ എണ്ണുറോ ഉള്ളതെ വാങ്ങുള്ളുന്നു തോന്നിക്കാണും..

ഇപ്പോ നിങ്ങളോർക്കും ഇവനെവിടുന്നു ഇത്രേം പൈസ ന്ന്, ന്റെ സാലറി പീരിയഡ് കൂട്ടി ഒന്നാമത്തെ കാര്യം പോരാഞ്ഞു അച്ഛൻ ഓണത്തിന് കുറച്ച് ക്യാഷ് ന്ന് വച്ചാൽ അഞ്ചു ലക്ഷം രൂപ ഓളം ഇട്ട് തന്നിരുന്നു.. അത് എല്ലാകൊല്ലവും 2 ആണെകിൽ ഇക്കൊല്ലം 5 ആക്കി ന്നേ ഉള്ളൂ.. അപ്പോ അത് ക്ലാരിഫിയ് ആയില്ലേ..

“” രണ്ടര ലക്ഷമോ.. നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യാ.. പെണ്ണെ ന്തേലും പറഞ്ഞെന്ന് കരുതി..””

“” ഇല്ലേച്ചി ഞാൻ ഇത്രേം പൈസയുടെ ഒന്നും വേണമെന്ന് പറഞ്ഞില്ല.. “”

ആമി യുടെ ആ ചോദ്യത്തിന് താൻ കാരണമാണോ ഇത്രയും പൈസ പോയതെന്ന് ഉള്ള വിഷമം അവൾ കണ്ണീർ ആയി പൊഴിക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുണ്ടായിരുന്നു. അമ്മയും അച്ഛനും ഇനി പറയാത്തതയി ഒന്നുല്ല, ഒക്കെ ശെരി….!! പൈസ ആയി ന്നും പറഞ്ഞ് അനാവശ്യമായി ഒന്നുമല്ലാലോ ചിലവാക്കിയേ..

“” ശെടാ ഇതെന്തോന്ന് കൂത്താ.. ഒന്നുകലെലും ഞാൻ അവൾക്കല്ലേ വാങ്ങി കൊടുത്തത്.. അവൾക്കല്ലാതെ വേറെ ആർക്കാ.. “”

“” ന്നാലും ഇത് വേണ്ടായിരുന്നു ഏട്ടാ..

വിലകുറഞ്ഞ മാല വാങ്ങാനല്ലേ ഞാൻ പറഞ്ഞെ.. ”

“” എന്റെ കൊച്ചങ്ങനെ വില കുറഞ്ഞതൊന്നും ഇട്ടോണ്ട് ങ്ങും പോകുന്നില്ല… നീ അതെടുത്ത് അകത്തു കൊണ്ടോയി വയ്ക്ക് ചെല്ല്.. “”

അവൾ നിറഞ്ഞ കണ്ണുകൾ കൈത്തണ്ട കൊണ്ട് ഒപ്പി അകത്തേക്ക് ചുവടുകൾ വച്ച്.. അച്ഛനും അമ്മയും എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു, ന്നാൽ പറഞ്ഞാൽ കാര്യമില്ലെന്ന് കണ്ടാകും അവരും അകത്തേക്ക് കയറി പോയി. ഞാൻ ആമിക്ക് അടുത്തായി ഇരുന്ന് കൈ അവളുടെ തോളിലൂടെ ഇട്ടങ്ങനെ ഇരുന്ന്

“” ന്താടി നിന്റെ മോന്ത വീർത്ത് കെട്ടിയിരിക്കുന്നേ.. ഏഹ്.””

“” ഒന്നുല്ല.. “”

“” ഹാ പറയെടി.. പൊന്നെ.. “”

“” ന്നോട് ഒരു വാക്ക് ചോദിച്ചിട്ട് വാങ്ങാൻ തോന്നില്ലല്ലോ.. ഹും പോ.. “”

“” ആഹ്.. ന്നാൽ ഇത് ഉറപ്പായും വാങ്ങിയേനെ…, എടി അവൾക്കും കാണില്ലേ ഇതൊക്കെ ഇടണമെന്ന്.. അന്നാ പിള്ളാര്‌.. അവളുടെ കൂട്ടുകാരികൾ വന്നപ്പോ കണ്ടതല്ലേ എല്ലാത്തിനേം.. ന്താ ഭംഗി ല്ലെ എല്ലാത്തിനും.. “”

ഞാൻ എല്ലാമോന്ന് ഓർക്കണ പോലെ അങ്ങിരുന്നു.. ആ കൊച്ചൊക്കെ എവിടാണോ എന്തോ..

“” ഹോ പ്പൊ അതാണിപ്പോളും ഇല്ലേ..

വെറുതെ യല്ല അതുപോലത്തെ തന്നെ മാല വാങ്ങികൊടുത്ത്.. ന്നിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കണ കണ്ടില്ലേ.. വിട്… “”

ഏയ്‌ ഇതെന്താ ഇപ്പോ കഥ.. ഞാൻ അത് ഒരു ചിരിയോടെ നോക്കികണ്ടു അവൾ ഉള്ളിലേക്ക് കയറിയതും, ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്ന് ,കുറച്ച് കഴിഞ്ഞ് അച്ഛനിറങ്ങി വന്ന്..

“” അവള് തല്ലി പൊള്ളിച്ചു അകത്തേക്ക് കയറി പോണ കണ്ടല്ലോ.. ന്താ പറ്റെയെ.. “”

“” അത് ഒന്നുല്ലച്ച ഇടക്ക് ഉള്ളത് തന്നെ.. കുറച്ച് കഴിഞ്ഞ് ഞാൻ മിണ്ടുമ്പോൾ അതങ്ങ് മാറും.. “”

“” കൊള്ളാം രണ്ടും.. മോനെ നമ്മക്കൊന്ന് നടന്നാലോ… “”

അതിനെന്താ അച്ഛാ ന്ന് പറഞ്ഞ് ആമിയെ വിളിച്ചെന്റ ഒരു ടി ഷർട്ടും എടുത്ത്,അപ്പോളേക്കും എങ്ങോട്ടാ ന്നുള്ള അവളുടെ ചോദ്യം ഇപ്പോ വരാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും വെളിയിലേക്ക് നടന്ന്..

“” ന്ന പതിവുണ്ടെൽ ഒന്നാകാം.. “”

കീശയിൽ കിടന്ന ഒരു ഗോൾഡ് ന്റെ പാക്ക് എന്റെ നേരെ നീട്ടിയ ആ മനുഷ്യനിൽ ഞാൻ ഒരു സുഹൃത്തിനെയാണ് കണ്ടത്,

“” ഇടക്ക് ഉണ്ടായിരുന്നു ഇപ്പൊ അവള് നിർത്തിച്ചു.. “”

ഒരു ചമ്മലോടെയാണ് ഞാൻ അത് പറഞ്ഞത് .. ഉടനെ പുള്ളി ഒന്ന് ചിരിച്ചു

“” നിനക്ക് ഒരു കാര്യമറിയോ ന്റെ അജു.. ഞാൻ സിഗരറ് വലി ന്റെ മുപ്പതാം വയസ്സിൽ നിർത്തിയതാ ന്നാ ആമിടെ അമ്മേടെ കരുതല്..

നല്ലതാണെന്ന് പറയില്ല.. ഇടക്കൊക്കെ വേണോടോ ഇല്ലേൽ അതിനൊരു രസം കാണില്ല..’””

പിന്നേം സംസാരിപ്പിക്കാൻ നില്കാതെ ഞാൻ ഒന്നെടുത്ത് കത്തിച്ചു, അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് നടന്ന്..ഞാൻ ആ വീട്ടിൽ ഉണ്ടാക്കുന്ന സന്തോഷവുമെല്ലാം ആ മനുഷ്യനെ വല്ലാതെ വിഷമിപ്പിക്കുണ്ടായിരുന്നു മ്. ന്നാൽ അതോർത്തു വിഷമിക്കണ്ട അതെന്നും അങ്ങനെ കാണുമെന്ന് ആ കൈയിൽ വാക്ക് കൊടുക്കുമ്പോൾ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട കാര്യമില്ലായിരുന്നു..കഷ്ടപ്പാടും ദുരിതവും എല്ലാം.. ഒടുവിൽ ന്റെ അച്ഛന്റെ സുഹൃത് ആയിരുന്നു ന്ന് പോലും.. ഒരുപാട് സഹായിച്ചിയുണ്ട് ത്രെ, വേണ്ടന്ന് പറഞ്ഞാലും സഹായിക്കും..കൂടെ പഠിച്ച ഒരു കൂട്ടുകാരനെ കാണുമ്പോൾ കാണിക്കുന്ന കുസൃതി കൾ ഇവരും കാണിക്കുന്ന്.. ന്റെ കാര്യം ഇവരോട് അച്ഛൻ തന്നെയാണ് വന്ന് പറഞ്ഞത്.. ന്റെ കുട്ടിക്ക് നിന്റെ മോളെ കൊടുക്കുമോന്ന്.. അങ്ങനെയാണ് ന്റെ ആമിയെ നിക്ക് എന്റെ അച്ഛൻ കണ്ട് പിടിച്ച് തരുന്നത്..

പാൽവാൽ ദേവനോടുള്ള എന്റെ കാഴ്ചപ്പാടുകൾ ഈ കണ്ട കാലയളവിൽ ഇല്ലാതാകുകയാണല്ലോ ഈശ്വര.. തിരിച്ചു നടന്ന് ഞങ്ങൾ വീട്ടിൽ കയറുമ്പോൾ അകത്തു സീരിയൽ ലിന്റെ മേളയായിരുന്നു. ഞാൻ കുരച്ചു നേരം അഞ്ചുന്റെ കൂടെ ലാപ്പിൽ ചിലവഴിച്ചു, പിന്നെ റൂമിൽ പോയി..

“” എന്തോന്നടി നിന്റെ പിണക്കം ഇതുവരെ മാറില്ലേ.. “”

റൂമിലേക്ക് കയറി കൈയിൽ ഉള്ള ജഗ് മേശയിൽ വച് എന്നെ ഒന്ന് നോക്കി കതക് പൂട്ടുന്ന ആമിയോട്‌ ഞാനത് ചോദിക്കുമ്പോൾ പെണ്ണോന്ന് ചിറികോട്ടി,.

“” നീയിങ് വന്നെടി.. “”

അവൾ ചെറുപിണക്കത്തോടെ ന്റെ അരികിൽ വന്നിരുന്നു.. ഞാൻ ബെഡിന് അടിയിൽ നിന്നും ഒരു കവർ എടുത്ത് അവൾക് കൊടുത്ത്.

“” ഓണമായിട്ട് നിനക്ക് നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലെന്ന് വേണ്ട.””

“” ന്താ യിത്.. ” ന്നും തുറന്ന് നോക്കിയ കവറിൽ അഞ്ചുന് വാങ്ങിയ കുട്ടത്തിൽ അവൾക്കും ഒരു നെക്ലൈസ് ഉണ്ടായിരുന്നു കൂടാതെ ഒരു വൺ പ്ലസ് നോർഡ് 2T യുടെ ഒരു ഫോൺ കൂടെ ഉണ്ടായിരുന്നു..

‘” ഇതെന്തിനാ എനിക്ക്.. ഞാൻ ഇത്രെയിലെ ഫോൺ ഒന്നും ഉപയോഗിക്കാറില്ലെന്ന് അറിയില്ലേ ഏട്ടന്.. പിന്നേ മാല.. ഇതിനും അത്രേം ആയി കാണില്ലേ.. വേണ്ടിയിരുന്നില്ല ഏട്ടാ “”

ഞാൻ അതെടുത്ത് അവളുടെ കഴുത്തിലൂടെ അണിയിച്ചു.. എന്തെല്ലാം പറഞ്ഞാലും പെണ്ണിന് സ്വർണ്ണമെന്നത് ഒരു വികാരമാ..

“” ഹാ ന്താ ന്റെ പെണ്ണിന…, കാണാൻ പ്പോ ചേല്.. “”

“” പിന്നേ. പിന്നേ.. സോപ്പിടല്ലേ… “”

“” സോപ്പല്ലെടി സത്യായിട്ടും അടിപൊളിയായിട്ടുണ്ട്.. ഇപ്പോ ന്റെ പെണ്ണിനെ കണ്ടിട്ട് എനിക്കൊരു അങ്കത്തിന് തോന്നണുണ്ടേ.. “”

“” ന്താണ് സാറ് നല്ല ഫോമിലാണല്ലോ.. മ്മ് ന്തേ.. “”

“” എയ്യ് ഒന്നുല്ല.. നീയാ ഫോണിങ് കൊണ്ടാ.. നമ്മക്കത് റെഡിയാക്കാം.. “”

ഞാൻ ഫോൺ കവർ പൊട്ടിച്ച്, അവളുടെ പഴയ നോക്കിയ ഫോണിൽ നിന്ന് സിമും ഊരി ഇതിലേക്ക് ഇട്ട് കണക്ട് ആക്കി.. വൈട്സപ്പ് ഉം വേണ്ട സാമഗ്രഹികൾ എല്ലാം ശെരിയാക്കി..

“” ഇതിന് എത്രയായി.. “”

അവളിലെ ആക്കിക്കോണ്ഡന്റ് ഉണർന്നു.. അതറിഞ്ഞിട്ട് ഇനി വേറെ വിഷയതിനാ..

“” അതൊന്നും ന്റെ മോളിപ്പോ അറിയണ്ടാട്ടോ.. ന്റെ ഭാര്യ ഇനി പഴയ ആ ഫോൺ ഉപയോഗിക്കുന്നത് എനിക്ക് കുറച്ചിലാ.. അത്രേ മനസിലാക്കിയാൽ മതി.. “”

“” ഓ അങ്ങനെയെങ്കിൽ അങ്ങനെ… അഹ് പിന്നേ.. “”

അവളൊന്ന് കയറി കിടന്ന്. എന്റെ നെഞ്ചിൽ പതിയെ ചിത്ര പണികൾ ചെയ്യാൻ തുടങ്ങി.. ഞാൻ അതെ കിടപ്പിൽ കാര്യം അന്വഷിച്ചു..

“” അമ്മ ചോദിച്ച് ഉടനെയങ്ങാനും വിശേഷം അറിയിക്കുവോന്ന്… “”

അത് പറഞ്ഞ് കഴിഞ്ഞതേ പെണ്ണെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..

“” അയ്യോടാ.. നാണം കണ്ടില്ലേ ന്റെ കൊച്ചിന്റെ.. അല്ല അമ്മക്ക് മാത്രേ ഉള്ളോ ആഗ്രഹം അതോ ഈ കുറുമ്പിക്കും ഉണ്ടോ.. “”

“” പറയട്ടെ… ന്നേ കളിയാക്കല്… “”

“” അഹ് ഇല്ലെടോ.. പറ കേൾക്കട്ടെ.. “”

ഞാൻ അവളുടെ തലയിൽ പതിയെ തലോടി.. അവളുടെ ചുടുനിശ്വാസം എന്റെ നെഞ്ചിൽ പതിക്കുമ്പോൾ അവളെ ചേർത്ത് മുറുക്കെ കെട്ടിപിടിച്ചങ്ങനെ കിടക്കാൻ തോന്നി,, ഈ രാവും പുലരാതെ ഇരുന്നെങ്കിൽ..,

അവളുടെ വാക്കുകൾ പുറത്തേക്ക് വരുന്നതിനു മുന്നെ ഡോറിൽ തട്ട് ശക്തിയായി മുട്ട് കേട്ട്,

“” ആഹ്ഹ് അമ്മേ വരണ്.. “”

അവൾ ന്റെ നെഞ്ചിൽ നിന്ന് എണ്ണിറ്റ്, അഴിഞ്ഞു വീണ കർകൂന്തൽ വാരിക്കെട്ടി എണ്ണിറ്റ്..

“” അങ്ങനെയാണേൽ മിക്കവാറും എല്ലാരും കുഞ്ഞിക്കാല് കാണും.. “”

ന്നും പറഞ്ഞ് ഞാൻ കമന്നു കിടക്കാൻ ചെരിഞ്ഞതും ആമിയുടെ പതുങ്ങിയുള്ള ചിരിയും കണ്ടാണ് ഞാൻ കിടന്നത്..

തുടരും…

വേടൻ.. ❤️❤️

0cookie-checkപേരില്ലാത്തവൾ – Part 6

  • ജീവിതമാകുന്ന ബോട്ട് – Part 11

  • ജീവിതമാകുന്ന ബോട്ട് – Part 10

  • ജീവിതമാകുന്ന ബോട്ട് – Part 9