പേരില്ലാത്തവൾ – Part 5

വേടനാണെ,,

ന്തൊക്കെ ണ്ട്,,, സുഖവാണോന്നെ. ആയിരിക്കും എന്ന് കരുതുന്നു,,

പിന്നെ നിങ്ങള് കുറച്ച് പേരുള്ളത് കൊണ്ടാ ഞാൻ അറിയാഞ്ഞിട്ടുപോലും ഈ കഥയൊക്കെ ഇവിടെ ഇടുന്നെ ,, അപ്പൊ നിങ്ങള്

ഇനി കമന്റ്‌ ഇടില്ല എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെയാ കഥ മുന്നോട്ട് കൊണ്ട് പോണേ.. എല്ലാരും കമന്റ്‌ ഇടണം അഭിപ്രായം പറയണം പോരായിന്മ ചൂണ്ടികാണിക്കണം ന്നാലല്ലേ എനിക്കും ബെറ്റർ ആകാൻ കഴിയു.. പിന്നെ എല്ലാ കമന്റ്‌ ഞാൻ നോക്കാറുണ്ട് ചിലത് നെറ്റ് ഇഷ്യൂ കരണം കമെന്റ് ഫീഡ് ആകാത്തതാണ് .. ഏതായാലും അങ്ങനെയൊക്കെ സംഭവിച്ചതിൽ സോറി അറിയിക്കുന്നു. നിങ്ങളെ ഉള്ളൂ അപ്പൊ തരുന്ന സപ്പോർട്ട് കുറക്കരുത്.

പിന്നെ കഴിഞ്ഞ പാർട്ട്‌ തീരെ താല്പര്യം ഇല്ലതെ എഴുതിയതാണ് അതിന്റെ എല്ലാ പോരായിമ്മ അതിലുണ്ട്തനും,, അതാണ് അങ്ങനെ ഒന്നിൽ കൊണ്ട് നിർത്തണ്ട വന്നത്.. പിന്നെ അതിൽ സെക്സ് കോൺടെന്റ് വന്നു, ബട്ട് തങ്ങളുടെ മക്കളോട് കഥ പറയുന്ന അവർ അത് പറയില്ല അതവിടെ മുട്ട് ആണ്.. അത് കഥക്ക് അല്ല പേജ് കുട്ടനായി ഞാൻ കണ്ട വഴിയാണ്, അപ്പൊ ആ ഒരു ക്ലാരിഫിക്കേഷൻ ഇനി വേണ്ട..

ഇനി ഇടക്ക് എപ്പോളെലും വരാം,, സമയം ഉള്ളപ്പോ എഴുതാം കേട്ടോടെ…ആപ്പോ see you soon..

കഥ ഒന്നോടിച്ചു നൊക്കിയൊര് കേട്ടോ..

©©©©©©©

ബലമായി അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറക്കുമ്പോൾ ദൂരെ എന്തോ ഒന്ന്.. കണ്ണ് നേർരേഖയിൽ നില്കുന്നില്ല.. ഒരു നിമിഷം എന്റെ തലയിൽ ഒരു മരവിപ്പ് ദൈവമേ… എന്റെ ആമി… അവൾ

ഞാൻ ശരീരം വീട്ടിവിറച്ചു… അതെന്റെ ആമി ആകരുതേ എന്നോർത്തു പോയി ഞാൻ ചോര ഒലിക്കുന്ന മുഖത്തോടെ ഞാൻ അങ്ങോട്ടേക്ക് ഓടുമ്പോൾ എന്റെ വേഗത കുടിയിരുന്നു.. അവളെ വാരി എന്റെ മടിയിൽ കിടത്തുമ്പോളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..
പിന്നെ പെട്ടെന്ന് ഒരു ഞെട്ടൽ എന്റെ ഉള്ളിലേക്ക് ഊർന്നു വീണു…

ആമി……….. എന്നോറക്കെ കരഞ്ഞു പോയി ഞാൻ….

©©©©©

ബോധമറ്റുകിടക്കുന്ന അവളെ ഏതോ ഒരു പ്രരണയിൽ ഞാൻ വാരിയെടുത്തു കാലുകൾ നിലത്തുറക്കുന്നില്ല തോളിന് നന്നായിത്തന്നെ വേദന,അതൊന്നും വക വൈകാതെ റോഡിലൂടെ വരുന്ന ഓരോ വണ്ടിക്കും കൈ കാണിക്കുമ്പോൾ എന്റെ കണ്ണുകൾ അനിയാദൃതമായി ഒഴുകിയിറങ്ങുണ്ടായിരുന്നു ആ മുഖത്തേക്കൊന്ന് നോക്കാനോ കൂടെ എനിക്ക് കഴിഞ്ഞിരുന്നില്ല,, ഒടുവിൽ ഏതോ വണ്ടിക്ക് വട്ടം വച്ച് നിർത്തുമ്പോൾ പോലും ഞാൻ മറ്റൊരു ഒരവസ്ഥായിൽ ആയിരുന്നു..

“” എന്റിശ്വര ഒന്നും… ഒന്നും…… വരുത്തരുതേ ,,,, എന്റെ പൊന്നിനെ……നിക്ക്…എനിക്ക്. …….സ്നേഹിച്ചു കൊതിതീർന്നില്ല…. “”

ഞാൻ ആ ഓട്ടോയിൽ അലമുറയിട്ട് കരയുകയായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു ആ വണ്ടിയുടെ സ്പീഡ് കൂടുന്നതായി തോന്നി.. മുഖത്തുടെ ഒലിച്ചിറങ്ങുന്ന ചോര അവളുടെ മുഖത്തർക്ക് വീഴുമ്പോൾ എന്റെ ചങ്കു പൊട്ടുകയായിരുന്നു.

©©©©

വെച്ചുകെട്ടിയ നെറ്റിയിലെ മുറിവിന് പുറമെ തോളിനും ചെറിയ രീതിയിൽ പെയിന്റ് പോയിട്ടുണ്ട് എനിക്ക്..അവളെ ഡോക്ടർ ചെക്ക് ചെയ്യുമ്പോളും എനിക്ക് എന്നെത്തന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല, ജീവിതത്തിൽ ആ നിമിഷം ഒറ്റപ്പെടൽ എന്താണെന്ന് ഞാൻ അറിഞ്ഞു ആരും ഇല്ലാത്ത അവസ്ഥ അത് ഓർക്കുമ്പോൾ തമാശയായിരിക്കാം എന്നാൽ ഒരനുഭവം വന്നാൽ താങ്ങാൻ പറ്റില്ല, ഒന്ന് സമദനിപ്പിക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോകും. അപ്പോളും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..മാഗിയെ ഞാൻ വിളിച്ചുപറഞ്ഞിരുന്നു എങ്ങനെയോ അതിനുള്ള ബോധം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അറിയില്ല. ,, ഈ അന്തരീക്ഷം എന്നെ ഭ്രാന്തൻ ആക്കുന്നതായി തോന്നി അല്ല തോന്നൽ അല്ല..

“” അനാമിക അർജുന്റെ ആരേങ്കിലും…. “””

ഡോർ തുറന്ന് തല മാത്രം പുറത്തേക്കിട്ട് ഒരു നേഴ്സ് ചോദിച്ചതിന് ഞാൻ എണ്ണിറ്റ്,, എന്നെ തന്നെ പിന്താങ്ങി സംസാരിക്കാൻ ആ സമയത്ത് നാവു പൊങണില്ല

“” കുറച്ച് ബ്ലഡ്‌ പോയിട്ടുണ്ട് അതിന്റെ ഒരു ഷോക്കിൽ ബോധം പോയതാ.., പിന്നെ വീണതും അല്ലെ കാലിനു ചെറിയരീതിയിൽ തൊലിയും പോയിട്ടുണ്ട്… അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ,, പെട്ടെന്ന് B+ ബ്ലഡ്‌ കൊണ്ട് വരണം… “”
ഈ രാത്രി ഞാൻ ആരെ വിളിക്കും … എങ്ങനെ പോകും .?? ദൈവമേ നീ എന്നെ പിന്നേം പരീക്ഷിക്കുവാണോ ,, എന്തൊക്കെയായാലും അവൾക്കൊന്നും പറ്റില്ലല്ലോ അതുമതി നിക്ക്,, ഇനി എന്റെ ജീവൻ കൊടുത്തിട്ടാണെകിലും അവളെ ഞാൻ രക്ഷിക്കും..

“” എന്റെ B+ ആണ് സിസ്റ്റർ… ഞാൻ തരാം .. “”

ഞാൻ തിരിഞ്ഞു നോക്കിയതെ നഴ്സനോട് പറഞ്ഞിട്ട് എന്നെ കൊല്ലുന്ന നോട്ടം നോക്കുന്ന മാഗിയെയാണ്.. അവളുടെ ആ നേട്ടത്തിന് എന്റെ തല ഞാൻ പോലും അറിയാതെ കുനിഞ്ഞുപോയി,, അവൾ അകത്തേക്ക് ചുവടുകൾ വൈയിക്കുമ്പോളും അവൾ എന്നെ നോക്കിദേഹിപ്പിക്കുകയായിരുന്നു

അതോടെ ഞാൻ അവിടെ തല കുമ്പിട്ടിരുന്നു… പോക്കറ്റിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ ആണ് എന്നെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറ്റിയത് ഫോൺ എടുത്ത് സ്‌ക്രീനിൽ തെളിയുന്ന പേര് കണ്ടപ്പോ എനിക്ക് എന്തു പറയുമെന്നായി

‘ ഏട്ടത്തി… Calling ‘

എവിടുന്നോ കിട്ടിയ മാസ്സുറപ്പ് കൊണ്ട് ഞാൻ ഫോൺ എടുത്തു.

“” എടാ അവളെവിടെ… അവൾക്ക് കുഴപ്പമൊന്നും ഇല്ലാലോ. നീ എവിടായ

എന്താ നീ ഒന്നും മിണ്ടാത്തെ…. ഡാ… “”

വെപ്രാളപ്പെട്ടുള്ള ഏട്ടത്തിയുടെ ചോദ്യത്തിന് മുന്നിൽ ഞാനും ഒന്ന് ഞെട്ടി..കാരണം ഇവര് ഇതെങ്ങനെ അറിഞ്ഞു എന്നായിരുന്നു സംശയം.. ഇനി മാഗി വല്ലതും..

“” എടാ… എന്തടാ എന്താ.. എന്താ നീയൊന്നും മിണ്ടാത്തെ. എടാ അവൾക്… എടാ ഞാൻ ഒരു സ്വപ്നം കണ്ടെടാ ആമിക്ക് ആക്‌സിഡന്റ് ആയെന്ന് … “”

“” ഏട്ടത്തി…… “”

അതുവരെ പിടിച്ചുവച്ച മനോധൈര്യം എങ്ങോട്ടോ പോയി ഏട്ടത്തി എങ്ങനെ അത് സ്വപ്നത്തിൽ കണ്ടെന്നോ ഒന്നും ഞാൻ തിരക്കില്ല കരഞ്ഞു ഒരുപാട്… അടുത്തുടായി പോകുന്ന പല കണ്ണുകളും എന്നെ നോക്കി സഹതാപം കാട്ടുമ്പോളും എന്റെ കരച്ചിൽ ഒച്ചതിൽ ആയി……
“” അജു……, മോനെ… എന്താടാ എന്റെ കുഞ്ഞിന്….. എന്തിനാ… എന്റെ പൊന്ന് കരായണേ… “”

എന്റെ അമ്മയോളം അതിനെ ഞാൻ സ്നേഹിക്കുണ്ട് അത് തിരിച്ചും ആ എനിക്ക് ഏതെങ്കിലും വന്നാൽ ആ പാവം സഹിക്കില്ല.. അതുകുടെ കേട്ടപ്പോ എന്റെ ശരീരം തളർന്നു പോകുന്ന പോലെയായി.. ഏട്ടൻ എന്താടി എന്താ അവന് പറ്റെയെ എന്നൊക്കെ ചോദിക്കുണ്ട്

“” ഏട്ടത്തി അവൾക് ആക്‌സിഡന്റ്… ആശുപത്രിയിൽ… നിക്ക് വയ്യേട്ടത്തി.. അവള് ഉള്ളിലാ…

അയ്യോ.. എന്റെ ആമി.. ഞാനാ ഞാൻ… “”

ഞാൻ എന്തൊക്കെയോ പറഞ്ഞു എനിക്ക് അറിയില്ല ഞാൻ അപ്പൊ ഏതവസ്ഥായിൽ ആയിരുനെന്ന്. കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞിട്ടും ഏട്ടത്തിയുടെ വാക്കുകൾ കേട്ട് ഞാൻ എങ്ങനെ അതിനെ അശ്വസിപ്പിക്കും.. കൈവിട്ട് പോയി,, ഇനി ഏതായാലും ഇവിടെ വരുമ്പോൾ കുഴപ്പമില്ല എന്നറിയും അപ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ… എന്തെ നിങ്ങൾക്കു ഫീൽ ആയോ..

“” ഏട്ടാ എന്റെ കുഞ്ഞ്…. “”

എന്ന് മാത്രം ഞാൻ കേട്ടു പിന്നെ ഫോൺ കട്ടായി..ഞാൻ അതെയിരിപ്പീരുന്നു ..കുറച്ച് കഴിഞ്ഞതും എന്റെ അരികിൽ ഒരു കൽപെരുമാറ്റം മുഖമുയർത്തിയില്ല വയ്യാ.. എനിക്ക് വയ്യാ ആരേം നോക്കാൻ

എന്നാൽ രണ്ട് കൈകൾ എന്റെ കോളറിനു പിടിച്ചേണ്ണിപ്പിച്ചു ഞാൻ ഒരെയന്ത്രത്തെപോലെ അവിടെനിന്നും എണ്ണിറ്റ്,

ഒരടി ആയിരുന്നു നിന്നിടത് നിന്ന് ഞാൻ പുറകോട്ട് വെച്ചു പോയി കണ്ണുകൾ നിറഞ്ഞു,, മുഖമുയർത്തിയില്ല

“” ആർടെ അമ്മേകെട്ടിക്കാൻ ആടാ കഴുവർടെ മോനെ നീ അവളേം കൊണ്ട് ഈ രാത്രിയിൽ ഊര് തെണ്ടാനിറങ്ങിയത്…””

ന്നായിരുന്നു ചോദ്യം,, മാഗി ദെഷ്യം കൊണ്ട് വിറക്കുകയാണ്, ചുറ്റും ഉള്ള കണ്ണുകൾ ഞങ്ങളെ നോക്കുന്നതൊന്നും ഞങ്ങൾ കാര്യക്കില്ലയെന്നല്ല അവളത് മൈൻഡ് ചെയ്തില്ല

“” എന്താ ഇവിടെ….

ഇതൊരു ഹോസ്പിറ്റലിൽ ആണെന്ന് അറിയില്ലേ…””
ഇല്ല ഞാൻ കരുതി പാളയം മാർക്കറ്റ് ആണെന്ന്.. ഈ പെണ്ണുമ്പുള്ള കുറെയായല്ലോ.. ഇനി വന്നാൽ പിടിച്ച് പീഡിപ്പിച്ചു വിടും.. അല്ല പിന്നെ… ഈ വെള്ളേമേ വെള്ളായിട്ട് വന്നു നിൽക്കുന്ന എപ്പരച്ചിയാ,, എന്റെ കുണ്ടീമേൽ സൂചി കൊണ്ട് താജ് മഹൽ തീർത്തത്. നിങ്ങള് കേൾക്കണം ബോധം പോയ പെണ്ണിനെക്കൊണ്ട് വന്നാൽ അവളെയല്ലേ ആദ്യം നോക്കണ്ടേ, ഈ പെണ്ണുമ്പുള്ള എന്നെ പിടിച്ചോണ്ട് പോയി ആരുടെയോക്കെ ഉള്ള ദേഷ്യം എന്റെ ബാക്കിൽ തീർത്തു.. ഈ പിന്നോക്ക സമ്പ്രദായം ഞാൻ ഒരിക്കലും മറാകില്ലെടി വെള്ളാട്ട പൊക്കി..

“” സോറി.. “”

.. അവൾ സോറി പറഞ്ഞപ്പോ നഴ്സ് ഞങ്ങളെ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി അതോടെ അവിടെ ഉള്ള ചെറിൽ ഇരിപ്പുറപിച്ചു

വാക്കുകൾ ഒന്നും സ്പഷ്ട്ടം അല്ല. നാക്ക്‌ ചലിക്കുന്നത് എന്റെ അറിവൊടെയല്ല എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്തോ പ്രവർത്തിക്കുന്നത് പോലെ.. തലക്ക് ഒരു മരവിപ്പ്,, തല നന്നായി തണുക്കുന്നു,, കണ്ണുകൾ അനുസരണയില്ലാതെ ചലിക്കുന്നതിനൊപ്പം എന്തിനോ വേണ്ടി കണ്ണുനീർ കവിളിലൂടെ ഒഴുകിറങ്ങുന്നു, എന്റെ മാനസികനില തെറ്റുന്നത് ഞാൻ അറിഞ്ഞു…

“” ടാ…. “”

അവൾ എന്റെ തോളിൽ തട്ടിവിളിച്ചിലായിരുന്നു എങ്കിൽ ചിലപ്പോ ഞാൻ ആ ഒരു അവസ്ഥായിലേക്ക് ചെക്കറുമായിരുന്നു… ഞാൻ ഒന്നും മിണ്ടിയില്ല പതിയെ അവളുടെ മടിയിൽ കിടന്നു കാലുകൾ നീട്ടി ആ സ്റ്റീൽ ബെഞ്ചിൽ കിടക്കുമ്പോൾ ആശ്വാസത്തിനെന്ന്നോണം അവളുടെ കൈകൾ എന്റെ തലയിലൂടെ തലോടുണ്ടായിരുന്നു… അപ്പോളാണ് എന്റെ ഫോൺ പിനേം അടിച്ചത് മാഗിയാണ് അറ്റൻഡ് ചെയ്തത് എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല ഒരു മൂളക്കം മാത്രം

©©©

അങ്ങനെ സമയം ആർക്കും വേണ്ടി കാത്തിരിക്കില്ല എന്ന് പറയുന്നപോലെ ആർക്കോവേണ്ടി ക്ലോക്കിന്റെ സൂചികൾ മത്സരിച്ചു ഓടി.., നങ്ങൾക്കരികിലൂടെ കടന്നുപോകുന്നവർ ഞങ്ങളെ നോക്കുന്നത് ഞാൻ കാണുണ്ടായിരുന്നു, കാരണം കണ്ണുകൾ അടക്കാൻ വയ്യാ അടച്ചാൽ കാണുന്നത് ചോരയിൽ കിടക്കുന്ന എന്റെ ആമിയെയാണ്..

“” പോട്ടെടാ അന്നേരത്തെ ആ ഒരു വിഷമത്തിൽ പറ്റിപോയതാ.കുറച്ച് മുന്നെ വരെ എന്റെ കൂടെ ഉണ്ടായിരുന്ന നിനക്കും അവൾക്കും ആക്‌സിഡന്റ് ആയെന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റില്ല … നീ വിളിച്ചു പറഞ്ഞപ്പോ എന്റെ ജീവൻ പോണ പൊലയായിരുന്നു, അതാ ഞാൻ അങ്ങനെ.. സോറിഡാ..””
എന്റെ നെറ്റിയിൽ തലോടി എന്നെ അശ്വസിപ്പിക്കുന്ന അവളുടെ കൈ ചേർത്ത് പിടിച്ചു കിടന്നു. അടിച്ചു കരണം പൊട്ടിച്ചിട്ട് പരനാറി പറയുന്നത് കേട്ടില്ലേ… ഏതായാലും സമയം ശെരിയല്ല മിണ്ടാതെ കിടക്കാം

ഇടക്ക് അവൾക്ക് ഫോൺ വരുന്നുണ്ടായിരുന്നത് ഞാൻ അറിഞ്ഞു, എങ്ങോട്ടോ ഉള്ള വഴിഒക്കെ. അറിയില്ല ഒന്നും കേൾക്കാൻ ഉള്ള അവസ്ഥയല്ല എനിക്ക്,, ഇനി ഇവൾ എന്നെ പോലീസിൽ പിടിച്ച് കൊടുക്കാൻ ഉള്ള പ്ലാൻ വല്ലതും… ഏഹ്ഹ്..

, കണ്ണുകൾ ഒന്നടഞ്ഞു ഇരുട്ടിൽ ആമിയുടെ മുഖം മാത്രമായി അവൾ എന്നോട് എന്തോ പറയാൻ അടുത്തേക്ക് വരുന്നുണ്ട് എന്നാൽ ആ നിമിഷം എന്നെ ആരോ വിളിച്ചു കണ്ണുകൾ തുറന്നപ്പോ മാഗിയാണ്, ഞാൻ ഒന്നുടെ അവളെ നോക്കി.

“” എടാ ആമിക്ക് ബോധം വീണ്… നിന്നെ തിരക്കുന്നെന്ന്.. ദേ അവള് അകത്ത് കിടന്ന് ബഹളം വൈകുന്നെന്ന്… “”

“” അതെ നീ അവളുടെ മുന്നിൽ നിന്ന് കരയാൻ ഒന്നും നിൽക്കണ്ട അത് ചിലപ്പോ പെണ്ണിന് സഹിച്ചെന്ന് വരില്ല.. “”

കേറുന്നതിനു മുന്നായി അതുടെ പറഞ്ഞെല്പിച്ചവൾ പുറത്ത് നിന്ന് . അവളുടെ മുഖത്തും സന്തോഷത്തിന്റെ നീഴ്ഉറവകൾ കണ്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു കാരണം എന്റെ ജീവന് ഒന്നും പറ്റില്ലോ കണ്ണുതുറന്നല്ലോ. ഞാൻ അകത്തേക്ക് നടന്നു നീല ബെഡ്ഷീറ്റു കൊണ്ട് പുതച്ചു കിടക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി പെണ്ണ് കരഞ്ഞു ബഹളം വെച്ചെന്ന് പറഞ്ഞത് ഉള്ളതാ മുഖത്തെല്ലാം ഉണങ്ങിയ കണ്ണീറിന്റെ പാടുകൾ കാണാം ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു

സൂചി കൊണ്ട് മുറിവേൽപ്പിച്ച കൈകളിൽ ഞാൻ മൃദുലമായി തലോടി, ചെറിയ ഒരു ഞരുക്കത്തോടെ അവൾ കണ്ണുകൾ തുറന്നു എന്നെ കണ്ടതും പെണ്ണ് ആകെ അലമ്പാക്കി കരഞ്ഞു കരഞ്ഞു ഒരു പരുവമാക്കി..

“” ഏട്ടന് ഒന്നും പറ്റില്ലലോ… “”

അവൾ വലതുകയ്യൽ എന്റെ നെറ്റിയിലെ മുറിവിൽ കൈ വച്ച്,, അപ്പോളും ആ കണ്ണുകൾ ഈറനണിയുണ്ട്

“” നിനക്കും ഒന്നും പറ്റില്ല ല്ലേ… “”
എന്ന് തിരിച്ചു ചോദിച്ചപ്പോ പെണ്ണ് ചിരിച്ചുകൊണ്ട്

“” ദേ… നോക്കിയേ നിക്കൊരു കുഴപ്പോം ഇല്ലന്നെ.. എനിക്ക് ഏട്ടന് വല്ലോ പറ്റിയൊന്നായിരുന്നു പേടി. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യ്തു എന്നെ എടുത്തിട്ട് ഏട്ടന് ഒന്നും വരുത്തരുതെന്ന്… “””

അത് കേട്ട് മനസ്സൊന്നു പിടഞ്ഞെങ്കിലും, ഉറപ്പൊട്ടിവന്ന കണ്ണീരിനെ പിടിച്ച് നിർത്തുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത സന്തോഷവും നിറഞ്ഞിരുന്നു.. എന്നെ ഇത്രെയേറെ സ്നേഹിക്കുന്നവൾ ആണല്ലോ എന്റെ പെണ്ണ് , ഞാൻ അത് കാര്യമാക്കാതെ തന്നെ അവളെ ഒന്ന് ഓൺ ആക്കാൻ തന്നെ തീരുമാനിച്ചു.. കുറച്ച് തറ ആകാൻ തന്നെ.. എനിക്ക് അതിനു വലിയ പാടില്ല.

“” ശേ.. ഞാൻ കരുതി നിനക്ക് വല്ലതും പറ്റി ക്കാണുന്ന്.. എല്ലാം കൊളവാക്കി “””

ഇതിയിപ്പോ എന്താ ഇങ്ങനെ പറയണേയെന്ന് ചോദിച്ച പെണ്ണിനോട് ഞാൻ തുടർന്ന്

“” നിനക്ക് വെല്ലോം പറ്റിയിരുന്നേൽ വേറെ കൊച്ചിനേം കെട്ടി സുഖമായിട്ട് ജീവിക്കാന്നു കരുതിയതാ എല്ലാം നശിപ്പിച്ചില്ലേ.. സമാധാനമായില്ലേ.. “””

എന്ന് പറഞ്ഞു മുഖം തിരിച്ചതും പെണ്ണ് എടാ ദുഷ്ടന്നും പറഞ്ഞു വലത്തേ കൈയാൽ എന്നെ എന്തെലാം ചെയ്യാമോ അതെല്ലാം ചെയ്യാൻ തുടങ്ങി,, കൂടെ അവളുടെ ആരെയും കൊതിപ്പിക്കുന്ന കുണുങ്ങി ചിരിയും,

“” ഹാ.. എന്തോന്നാ ഈ കാണിക്കുന്നേ ശരിരീം അനക്കാൻ പാടില്ലെന്ന് അറിയാവുന്നതല്ലേ. “”

ഞങ്ങളുടെ അടിപിടി കണ്ടങ്ങോട്ടേക്ക് വന്ന നേഴ്സ് കൊച്ച് പറഞ്ഞതും.

“” വല്ല ബോധം കെടുത്താനുള്ള മരുന്നും കുത്തിവെച്ചു കൊട് സിസ്റ്ററെ… മനുഷ്യന്റെ ഒന്നര കിലോ ഇറച്ചിയാ അവള് പറിച്ചെടുത്തെ… “”

പിച്ചു കിട്ടിയ കൈയും തടവി അവളെ നോക്കി കോക്കിരി കാണിച്ചു ഞാൻ അത് പറയുമ്പോൾ പെണ്ണ് വാ പൊത്തി ചിരിക്കുണ്ടായിരുന്നു.. എന്നാൽ അതിലും നന്നായി ചിരിക്കാൻ ആ സിസ്റ്റർ അവള്ക്കു വക ഒപ്പിച്ചിട്ടുണ്ടായിരുന്നു
“” തന്നെയാ ആദ്യം കുത്തിവെച്ചു കിടത്തണ്ടത്… തൻ ഇവിടെ എന്തെല്ലാം പുകിലാ ഉണ്ടാക്കിയെ എന്ന് വല്ല ബോധവും ഉണ്ടോ

… പാവം ആ ഡോക്ടറെയും കുറെ ചീത്ത വിളിച്ചു…

എനിക്ക് അറിയാത്തോണ്ട് ചോദിക്കുവാ തനിക്ക് മഞ്ഞക്കാർഡ് വല്ലോം ഉണ്ടോ… “”

മഞ്ഞകാർഡോ അതെന്തോന്നാ,, വീട്ടിൽ റേഷൻ കടേയിലെ നീലകാർഡ് ഉണ്ട് അല്ലാതെ…

‘ഓ ആ മഞ്ഞ…’

ഉണ്ടെടി പട്ടി കുണ്ണേ നിന്റെ തന്തക്ക് വയ്ക്കരി ഇടാനുള്ള അരി വാങ്ങിക്കാൻ കൊടുത്ത് വിട്ട് എന്ന് മനസ്സിൽ ഒരായിരം തെറി പറഞ്ഞു അവരെ നോക്കി നന്നായി പുഞ്ചിരിക്കുമ്പോൾ, കാര്യങ്ങൾ ഒന്നും അറിയാതെ അവരും ചിരിച്ചു കുറച്ചൂടെ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റമെന്നും പറഞ്ഞു, അപ്പോളും ചിരിച്ചോണ്ടിരിക്കുന്ന ആമിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചെവിയോടടുപ്പിച്ചു

“” എന്നെ തീ തീറ്റിച്ചിട്ട്… മോള് കൂടുതല് ചിരിച്ചാൽ, വീട്ടിൽ വരുമ്പോൾ നിന്റെ മൂത്രമൊഴിക്കുന്ന സാമാനം ഞാൻ കോലിട്ടടക്കും കേട്ടല്ലോ… “”

” ച്ചീ…… പോ… “”

എന്നും പറഞ്ഞു ഒറ്റ തള്ളൂ..ആ ഒരു തള്ളിൽ ഞാൻ അവിടെ നിന്നും എണ്ണിറ്റു

“” അപ്പൊ ഒക്കെ… ഞാൻ വെളിയിൽ പോയി കുറച്ച് നേഴ്സ് പിള്ളാരേം സെറ്റ് ആക്കാൻ പറ്റുവൊന്ന് നോക്കട്ടെ., ഭാവിയിൽ ആവശ്യം വന്നാലോ..””

. “” ശു.ശു… എവിടെ പോണ്,!

ആരേം നോക്കുന്നില്ല.. അയ്യടാ കെട്ടിയോള് വയ്യാതെ കിടക്കുമ്പോൾ വായിനോക്കാൻ പോകാൻ നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്.. ‘”

അതിന് ഞാൻ ഇല്ലെന്ന് ചുമൽകുച്ചി, അതോടെ പെണ്ണ് വീണ്ടും കലിപ്പായി എന്നെ വേറെ ആരും നോക്കുന്നതോ ഞാൻ നോക്കുന്നതോ അവൾക്കിഷ്ടമാല്ലാ..

“” അതെനിക്കറിയല്ലോ കാണില്ലെന്ന്… ഇപ്പോ മോൻ എങ്ങും പോണില്ല എന്റെ കൂടെ ഇരുന്നാ മതി… ഇത് കഴിഞ്ഞു നമ്മക്ക് ഒന്നിച്ചു പോകാം.. ഇപ്പോ എന്റെ മോൻ മാഗി ചേച്ചിയെ അകത്തേക്ക് വിളി… പാവം ഒരുപാട് ടെൻഷൻ അടിച്ചു… “”
നിന്റെ കൂടെ പോയി വായിനോക്കുന്നതിലും ഭേദം കടലിൽ ചാടി ആത്മഹത്യാ ചെയുന്നതാ… അതും പൊറു പൊറുത്തു മാഗിയെ ഉള്ളിലേക്ക് വിളിച്ചു..അവള് കേൾക്കേണ്ട താമസം എന്നേം തള്ളിമാറ്റി അകത്തേക്ക് ഒറ്റ ഓട്ടം. ഇവടെ ഓട്ടം കണ്ടാൽ തോന്നും ” കല്യാൺ സിൽക്ക്സിൽ ആടി സെയിൽ തുടങ്ങിയെന്നു… “” ഇനി ഇരട്ടി വാങ്ങാനാകുമോ…

അതോടെ ഞാൻ കാന്റീനിലേക്ക് പോയി..മനസ്സിന് എന്തോ വല്ലാത്തൊരു ആശ്വാസം.. സ്വന്തം ജീവൻ തിരിച്ചുകിട്ടിയപോലെയൊരു തോന്നൽ, അങ്ങനെ കാറ്റീനിനു ഫ്ലാസ്കും അതിൽ ചായയും,കഴിക്കാൻ അപ്പവും ഒക്കെയായി തിരിച്ചു റൂമിലേക്ക് വന്നു ഒപ്പം പല്ല് തേക്കാനുള്ള പേസ്റ്റും ബ്രഷും കൂടെ വാങ്ങിയതും കൊണ്ട് ഉള്ളിലേക്ക് കേറി

“” മ്മ് വാ തുറക്ക്.. “”

ബ്രഷിൽ തേച്ച പേസ്റ്റും ആയി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന്, ഞാൻ പല്ലുതേപ്പികുമ്പോളും അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു,മാഗിയാണെകിൽ എന്റെ പ്രവർത്തി ഒക്കെ കണ്ടിട്ട് കിളി പോയ രീതിയിലും.. കൈക്ക് കുഴപ്പമോന്മുമില്ലെങ്കിലും ഞാൻ അങ്ങ് ചെയ്തു കൊടുത്ത്.അങ്ങനെ അത് കഴിഞ്ഞു കൊണ്ട് വന്ന മൂന്ന് പൊതിയിൽ രണ്ട് പൊതി എടുത്ത് ഒന്ന് മാഗിക്ക് കൊടുക്കുമ്പോൾ അവൾ അത് തുറന്ന് കഴിക്കാൻ ആരംഭിച്ചു,അതിന് പിന്നെ ഫുഡ്‌ കണ്ടാൽ വേറെ ഒന്നും വേണ്ട.. അങ്ങനെ ആമിക്ക് വാരി കൊടുക്കുന്ന ടൈംമിൽ അവളുടെ കണ്ണുകൾ ഈറനണിയുണ്ട്,,

എന്തിനാ എന്ന് ചോദിച്ചപ്പോ ഒന്നുല്ല എന്ന് ആ കണ്ണീരിലും അവൾ ചിരിച്ചറിയിച്ചു,,

അങ്ങനെ മാഗിയെ ഓഫീസിൽ പറഞ്ഞു വിട്ട് ഒരു വീക്ക്‌ കൂടെ ഉള്ള ലീവ് അപേക്ഷിക്കാൻ പറഞ്ഞു, കല്യാണത്തിന്റെ കാര്യം ആരോടും പറയണ്ടാ ഞാൻ പറഞ്ഞളമെന്ന് മാഗിയോട് പറഞ്ഞിട്ട് ഞാൻ അവൾക്കൊപ്പം ഇരുന്ന്

“” ന്തിനാ ന്നെ ഇങ്ങനെ സ്നേഹിക്കുന്നെ… “”

അവള്ക്ക് കൊണ്ട് വച്ച ഓറഞ്ച് അവൾക്കും ഒപ്പം എനിക്കും കൊടുത്കൊണ്ടിരിക്കുവായിരുന്നു ഞാൻ അപ്പോളാണ് ആ ചോദ്യം
“” എന്തെ അങ്ങനെ ഒരു ടോക്ക്… ഓറഞ്ച് തന്നോണ്ടാണോ… അത് പിന്നെ നിനക്ക് കൊണ്ട് വച്ചത് എങ്ങനയാ ഒറ്റക്ക് തിന്നുന്നെ എന്നോർത്തല്ലേ നിനക്കൂടെ തരുന്നേ ആ ഒരു ഫ്ലോയിൽ എനിക്കും തിന്നാലോ..അല്ലാതെ വേറെ ഒന്നും കരുതിയില്ല…””

ചിരിച്ചോണ്ട് അത് പറഞ്ഞതും അടുത്തിരുന്നു ഓറഞ്ച് എടുത്ത് ഒറ്റ ഏറു ഒഴിഞ്ഞു മാറാൻ പറ്റില്ല നേരെ എന്റെ മുക്കിൽ.. അത് കണ്ടവൾ ചിരിച്ചോണ്ട് നിൽകുമ്പോളാണ് ഡോർ വെട്ടിത്തുറക്കുന്നത്

“” ചേച്ചി…… “”

“” മോളെ….””

ന്നും പറഞ്ഞു അവൾക്കരികിലേക്ക് ഓടിചെല്ലുന്ന ഏട്ടത്തി നന്നായി ഭയപ്പെട്ടിരുന്നു അത് ആ മുഖത്ത് നന്നായി തന്നെ കാണാമായിരുന്നു, അങ്ങനെ ഏട്ടത്തിയും അവളും ആയി സംസാരിക്കുന്ന നേരത്താണ് ഞാൻ ഏട്ടനോട് നടന്ന കാര്യങ്ങൾ എല്ലാ പറഞ്ഞത്.. അവര് നന്നായി ഭയന്നെന്നാണ് അവര് പറഞ്ഞത് എന്റെ അപ്പോളത്തെ ഫോൺ വിളിയും എല്ലാം ആയപ്പോ അവര് ടെൻഷൻ അടിച്ചു പോയിന്ന്, അതുമല്ല വരുന്ന വഴിക്ക് ഞങ്ങളുടെ ബൈക്ക് കൂടെ കണ്ടതും രണ്ടാൾക്കും പേടി ഇരട്ടിച്ചു,,

“” എന്റെ പതിനഞ്ചു ലക്ഷം വെള്ളത്തിലായാലോ…. “”

ഞാൻ നെഞ്ചത്ത് കൈ വെച്ചുപോയി ഇപ്പോളാണ് ബൈക്കിന്റെ കാര്യം മനസ്സിലേക്ക് വന്നത്, ഓടിച്ചിട്ട് പോട്ടെ..,, കണ്ട് കൊതിതീർന്നില്ല,

“” അവന്റെ ബൈക്ക്…

എന്തേലും പറ്റിരിരുന്നെലോ.. ഓ അറിഞ്ഞപ്പോ തൊട്ട് പ്രണൻ പോണപോലെയായിരുന്നു.., വീട്ടിൽ എന്തൊക്കെയോ പറഞ്ഞാ നങ്ങള് ഇങ്ങോട്ട് വന്നേ.. “”

“” അത് നന്നായി ഇല്ലേൽ അങ്ങേരുടെ വായിൽ ഇരിക്കുനത് കൂടെ കേൾക്കാൻ വയ്യാ.. ആല്ലേൽ ഇപ്പോ തുടങ്ങും നിനക്ക് അങ്ങനെയാണ് ഇങ്ങനെയാണ്.. നോക്കി ഓടിക്കണം ഹോ.. “”

“” അജ്ജു….. “”

ഏട്ടത്തിയുടെ ആ വിളിയിൽ എല്ലാമുണ്ട് പിന്നെ ഞാൻ ഒന്നും മിണ്ടില്ല… ഏട്ടനോട് കുറച്ച് സംസാരിച്ചു പിന്നെ ഷോറൂമിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, അവര് വന്ന് വണ്ടി എടുത്തോളമെന്ന്.. അഹ് ഹാ എന്താ സ്നേഹം. ബില്ല് വരുമ്പോളും ഈ സ്നേഹം കണ്ടാൽ മതിയായിരുന്നു..,,
പിന്നെ ഡോക്ടർ വന്ന് നോക്കി കാര്യമായ കുഴപ്പങ്ങൾ ഇല്ല കാലിനു ചെറിയ ഒരു ഫ്രക്റ്റർ.അത് ഓര്ഴച്ച പിടിക്കും.. പിന്നെ നെറ്റിയിലെ മുറിവ് കാര്യമായി ഇല്ല. അത് കൊണ്ട് ഒരാഴ്ച ഇവിടെ തന്നെ കിടക്കം എന്ന് വെച്ചു.. ഫ്ലാറ്റിൽ ഉള്ളതിനേക്കാളും നല്ലത് ഇവിടെയാണന്നെന്ന് ഞാൻ പറഞ്ഞു.. അങ്ങനെ മാഗിയെ വിളിച്ചു കാര്യം പറഞ്ഞു അവൾ ലീവ് ഒരാഴ്ച കൂടെ വേണം എന്ന് പറയാമെന്നു പറഞ്ഞു,, ഡാഡിയെ പേടിച്ചു വീട്ടിലെക്ക് വരാതെ ഇരുന്നത് കൊണ്ട് ഇങ്ങനെ കുറെ ഗുണങ്ങൾ, അവൾക്കു കാര്യമായ കുഴപ്പങ്ങൾ ഇല്ലെന്ന് പറഞ്ഞപ്പോ ഏട്ടത്തി പോകാൻ കുട്ടാക്കാതെ നിന്നാപ്പോ ഞാൻ തന്നെയാ പറഞ്ഞെ ലീവ് എടുക്കണ്ട പൊക്കോളാൻ ഏട്ടനും അവളും അത് തന്നെ പറഞ്ഞതും മനസ്സില്ല മനസ്സോടെ അവർ വൈകിട്ട് ഇറങ്ങി.. പോകുമ്പോൾ അവൾക്കും എനിക്കും ഓരോ മുത്തം താരനും മറന്നില്ല, അങ്ങനെ വൈകിട്ട് റൂമിൽ ( നമ്മൾ ഒരു പ്രൈവറ്റ് റൂം ആണ് എടുത്തത് ) ഇരിക്കുമ്പോളാണ് ഡ്രിപ്പ് ചെക്ക് ചെയ്യാൻ ഒരു കിളി സുന്ദരി കിളി വന്നത്..

“” ബൈ ദ ബൈ എന്താ പേര്… “”

അതിനവൾ ഗ്ലോകോസ് കുപ്പിയിൽ ഡ്രിപ്പ് അഡ്ജസ്റ്റ് ചെയ്തിരിക്കുമ്പോൾ തന്നെ എന്നെ ഒന്ന് നോക്കി ചിരിച്ചു.. സെറ്റ് സെറ്റ്… എല്ലാം സെറ്റ്..

“” സ്നേഹാ..സ്നേഹ മാർട്ടിൻ. ഞാൻ തന്നെ എവിടെയോ കണ്ടിട്ടുള്ളപോലെ…,””

ഗ്ലുക്ലോസിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ എന്നൊരു ഡയലോഗ് നമ്മളെ കുറിച്ച് ഒരു സംശയം വരുമ്പോൾ നമ്മൾ അത് ക്ലാരിഫിയ് ചെയ്തുകൊടുക്കണ്ട ഉത്തരവാദിത്തം നമ്മക്കിലെ അല്ലാതെ ഇവിടെ ഓരോരുത്തരേം പോലെ മുഖവും കെട്ടിപിടിച്ചോണ്ട്.., പിന്നെ ഞാൻ ഒട്ടും വൈകിപ്പിച്ചില്ല എന്റെ പ്രഫഷൻ ഉം എന്നെ ടീവിയിൽ ആയിരിക്കും കണ്ടത് എന്ന് പറഞ്ഞപ്പോ.. അല്ല മകസ്സിനിൽ കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു ഞങ്ങള് കമ്പനിയായി

“” സ്നേഹ മാരീഡ് ആണോ…. “””
നി എപ്പോളാടാ ബ്രോക്കറു പണി തുടങ്ങിയെ എന്ന് ഉള്ളിൽ ഇരുന്നു മോന്റെ മോൻ പറയുന്നുണ്ട്.. എന്റെ ഉള്ളിലെ കോഴിയാണ് ആ ചോദ്യം ചോദിച്ചത്.. അല്ലാതെ ഞാനല്ല, ഒരുനിമിഷം ഞാൻ കെട്ടിയതാണല്ലോ എന്നകാര്യം ഞാൻ മറന്നോയ്…

“” മാരീഡ് അല്ല മാട്രിമോണി… നിങ്ങള് കൊറേ ആയല്ലോ സെൻസസ്സ് എടുക്കാൻ തുടങ്ങിട്ട്,,

നിങ്ങൾക്ക് വേറെ രോഗികളെ ഒന്നും നോക്കാൻ ഇല്ലേ..””

എല്ലാം സഹിച്ചു നിന്നവളുടെ ക്ഷേമ നശിച്ചു അവൾ പൊട്ടിത്തെറിച്ചു എന്നെ നോക്കിയാണ് പറയുന്നതെങ്കിലും ഇടക്ക് കണ്ണ് അവളിലേക്ക് നീളുന്നുണ്ടായിരുന്നു..

“” അഹ് ഹാ ഭയങ്കര ചൂടത്തി ആണല്ലോ..ആരാ ഇത് ഇയ്യാളുടെ പെങ്ങൾ ആണോ. . “”

“” ഞാൻ ചുടത്തി ആകുവോ അല്ലാതെയോ ഇരിക്കും അതിപ്പോ അറിഞ്ഞിട്ട് എന്തോ വേണം.. പറ ഞാൻ നിങ്ങടെ ആരാണെന്ന് പറ… “”

ഇത്രേം നേരം എന്നോട് എന്നോട് മിണ്ടിയതും പോരാഞ്ഞിട്ട് അവളെ എന്റെ സഹോദരി ആക്കിയതിനുള്ള അമർഷമാണ് ഇപ്പോ കണ്ടത്, ഇവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ‘ മാഡംപള്ളിയിലെ ചിത്രരോഗി ” ഇവളിൽ കുടികൊല്ലുവായിരുന്നോ…

“” ആമി ബീഹെവ് യുവർ സെൽഫ്… ബുദ്ധി ഇല്ലാത്ത കുട്ട്യാ കാര്യമാക്കണ്ട സ്നേഹ പൊക്കോ…””

“” ആർക്ക്. ആർക്കാ ബുദ്ധി ഇല്ലാത്തെ നിക്കോ… ഈ നിക്കോ…അങ്ങനെനാണല്ലേ..

ന്നാ..

അങ്ങനെ ആരും ഇവിടുന്നിപ്പോ പോകണ്ട… “”

സ്നേഹ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.. സൈക്കോസിന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ഇത് ആദ്യ…

“” ഞാൻ ഇങ്ങേരുടെ ഭാര്യാ… അല്ലതെ പെങ്ങളൊന്നുമല്ല.. “”

“” ആയ്യോാ ഇയ്യാള് മാരീഡ് ആണോ… സോറി ഞാൻ അറിഞ്ഞില്ല.., “”
എന്തുചെയ്യാൻ… ബ്രൂറ്റിഷൻ ഞാൻ ചെയ്യാറില്ല..കാർന്നോമ്മാര് കാരണം വൃത്തിയുള്ള ഒരു കൊലമുണ്ട് മുഖമുണ്ട് അതുകൊണ്ട് ഇത് വരെ ബ്രൂറ്റിഷൻ ചെയ്യണ്ട വന്നിട്ടില്ല.. അവൾ എന്നെ നോക്കി ഒരു ക്ഷമാപണം നടത്തി ഞാൻ കൈയും കെട്ടി ചെറു ചിരിയോടെ നോക്കി നിന്നു

“” എന്തു ചെയ്യാം സ്നേഹ അങ്ങനെ ഒന്ന് പറ്റിപ്പോയി .. “”

സ്നേഹയെ കണ്ണിറുക്കി ഞാൻ അത് പറഞ്ഞപ്പോ ആമി ചുണ്ട് കൂർപ്പിച്ചു തിരിഞ്ഞിരുന്നു, അത് കണ്ടതും ചിരിച്ചോണ്ട് സ്നേഹയും അവിടെ നിന്നും യാത്രയായി..

“” പിണങ്ങിയോ എന്റെ പൊന്ന്… “”

സ്നേഹ പോയതും ഞാൻ അവളുടെ പിണക്കം മാറ്റാനാണെന്നോണം അവളുടെ കൈയിൽ പിടിച്ചതും അവളാ കൈ തട്ടി മാറ്റി,, ഇത്തവണ ഞാനവളെ ചേർത്തുപിടിച്ചപ്പോ ആദ്യം പെണ്ണ് എതിർതെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ല..

“” ഞാൻ ആരുടേം പൊന്നൊന്നും അല്ല.. “”

“” ഓ അപ്പൊ ഭയങ്കര കലിപ്പാണല്ലോ.. എന്നാ അതിനുള്ള മരുന്നൊക്കെ എന്റൽ ഉണ്ടേ..””

ചുണ്ട് ഉമ്മവയ്ക്കാൻ പാകത്തിന് കൂർപ്പിച്ചുപിടിച്ചു അവളുടെ കവിളൊരം ചെന്നതും

“” ന്നെ ഉമ്മവല്ലോം വെച്ചാ.. അഹ്.. “”

ഏയ്യ് ഭീഷണി.. അതും ഉമ്മക്ക്.. എന്നാൽ ഇന്ന് വച്ചിട്ടെ ഉള്ളൂ ബാക്കി കാര്യം..

.

“” നി എന്നെ ഭീഷണിപെടുത്താറായോ… നിന്നെ ഇന്ന് ഉമ്മവച്ചു കൊല്ലുടി ഉണ്ടക്കണ്ണി.. പിശാചേ..””

“” അതിനു വേണ്ടിയല്ലേടാ ന്റെ കള്ള കുട്ടുസാ ഞാൻ പിണക്കം കാണിച്ചേ.. “”

ഏയ്യ്… ഞെട്ടി ഞാൻ അവളെ നോക്കുമ്പോൾ നാണം കൊണ്ട് പൂത്തു നിൽക്കുന്ന അവളെ ആർദ്രമായി ചുംബനങ്ങൾ കൊണ്ട് ഞാൻ മൂടി.

എന്റെ മുക്കിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്ന കുട്ടത്തിൽ അവളുടെ പാൽപുഞ്ചിരി ആ മുറിയാകെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു
©©©©©©©©©

“” ഏട്ടാ… “”

ഉറക്കം പിടിച്ച കണ്ണുകൾക്ക് അവളുടെ ആ തേൻകിനിയും മധുര ശബ്ദം മതിയായിരുന്നു അതിൽ നിന്നും മുക്തനാകാൻ..

“” എന്താടി ആമിക്കുട്ടി.. “”

അതിനു അവൾ ഒന്ന് ചിരിച്ചു ഒന്നിളകി കിടന്നു

“” എനിക്ക് ഏട്ടനെ കിട്ടാനും മാത്രം ഞാൻ എന്തു പുണ്യമാണ് ചെയ്‌തെന്ന് അറിയില്ല ഇപ്പോളും… “”

എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരൽ ചേർക്കുമ്പോളും അവൾ എന്നെ ഇറുക്കി പുണർന്നു..

“”” ഞാൻ നിന്നെ ആദ്യമായി കണ്ട അന്ന് നിന്നെ എനിക്ക് തന്നുടെ എന്ന് ഞാൻ ഈശ്വരനോട് ചോദിച്ചിട്ടുണ്ട്… കാരണം

നമ്മൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ടവരാണെന്ന് എനിക്ക് വെറുതെ തോന്നാ..!!

ഏതോ ജന്മത്തിൽ,, അല്ലങ്കിൽ ഈ കണ്ട നാളുകളിൽ ആർക്കും സാധിക്കാൻ പറ്റാത്തത് നിനക്ക് എങ്ങനെയാ സാധിക്ക്യ..

ഒരു പുതപ്പിനടിയിൽ ഇതുപോലെ നെഞ്ചിലെ മുടിച്ചുരുൾ തീർക്കുന്നതിനു ഇടയിൽ തന്നിലെ കന്യകത്വം നഷ്ടമാക്കി ഒരു സ്ത്രീയിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ ചുണ്ടുകൾ നിന്റെ സീമന്തരേഖയിൽ പതിയുമ്പോൾ നിനക്ക് എന്താണോ തോന്നിയത് അതാണ്,, നിന്നെ എനിക്ക് കിട്ടാനുള്ള കാരണങ്ങളിൽ ഒന്ന്..

ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല

പക്ഷെ മറക്കാതെയിരിക്കാൻ എന്തോ ഒന്നുണ്ട്..””

ഒന്നും മിണ്ടില്ല കുറച്ച് നേരം കഴിഞ്ഞു വീണ്ടും എന്നെ വലിഞ്ഞു മുറുക്കുന്ന കൈകളിൽ പതിയെ തലോടി.. ന്റെ നെഞ്ചിൽ ചെറു നനവ്, അതെ ഇതായിരുന്നു അനുയോജിയമായ മറുപടി..

ഇപ്പൊ കുട്ടത്തിൽ ജോൺസൺ മാഷിന്റെ തൂവാന തുമ്പികളിലെ ആ തീം മ്യൂസിക് കൂടെ ഉണ്ടേൽ ആഹ്ഹ്… അന്തസ്സ്..

എന്റെ പത്മരാജൻ മാഷേ നിങ്ങൾക്ക് നന്ദി..

©©©©©©©©©©

ഉച്ചക്കത്തെ കഞ്ഞികുടിയും കഴിഞ്ഞു അവളേം ഫ്രഷ് ആകാൻ സഹായിച്ചു ഞാനും ഫ്രഷ് ആയി ഓരോന്ന് പറഞ്ഞിരുന്നു.. കുടുതലും അവളുടെ വീട്ടുകാരെ പറ്റിയാണ് ,, അങ്ങനെ വൈകുന്നേരം നടക്കാൻ ഇറങ്ങി കാലിനു ചെറിയയൊരു ഒത്തൽ ഉണ്ടെന്ന് ഒഴിച്ചാൽ പുള്ളി ഒക്കെയാണ്.. അങ്ങനെ എന്റെ തോളിലൂടെ കൈയിട്ട് ചെറുചിരിയോടെ നടക്കുന്ന എന്റെ പെണ്ണിനെ അരക്കെട്ടിൽ ചുറ്റിപിടിച്ചു അങ്ങനെ നടന്ന്…
അങ്ങനെ നടന്നുനീങ്ങുമ്പോളാണ് ആ ഒരു മുഖം ഞാൻ കാണുന്നത് വയ്യാതെ മുടന്തി നടന്ന അവളെ എടുത്ത് പൊക്കി കറങ്ങി ദിശ മാറ്റുമ്പോൾ പെണ്ണ് ചെറുതായി ഒന്നോച്ച വെച്ചു

ആളുകൾ അവളുടെ ആ ഒച്ച കേട്ട് നോക്കുണ്ടേലും ഞാൻ അത് മൈൻഡ് അകതെ അവളേം കൊണ്ട് നടന്നു

“” എന്താ പറ്റിയെ.. പൈയ്യെ പോ കാല് വേദനിക്കാണ്.. “”

എന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് പ്രാന്ത് പിടിച്ച പെണ്ണ് എന്നെ നോക്കി, അതിനവളോട്

“” പറയാം… എന്തൊക്കെ വന്നാലും തിരിഞ്ഞു നോക്കരുത്…””

അതെന്താ നോക്കിയാല് എന്നും പറഞ്ഞു തിരിഞ്ഞു നോക്കാൻ പോയ അവളുടെ തടിക്ക് പിടിച്ച് നിർത്തി

പുറകിൽ ഒരു പ്രാന്തി ണ്ട് അവള് കണ്ടാൽ നമ്മടെ കാര്യം പോക്കാ.. അതുകൊണ്ട് നീ തിരിഞ്ഞു നോക്കല്ലേ എന്ന്നുംഅവളേം കൊണ്ട് വേഗം മുന്നോട്ട് പോകുമ്പോൾ പെണ്ണിന്റ കഴുത്ത് അവൾപോലുമറിയാതെ തീരിയാണോ…? വേണ്ടായോ….? എന്ന സംശയത്തിൽ ചലിച്ചുകൊണ്ടിരുന്നു.. എത്രെയൊക്കെ വേണ്ടന്ന് പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കി..

അവളേം കുറ്റം പറയാൻ ഒക്കുകേല അത് നമ്മള് ” മലയാളി ” കളുടെ ഒരു രീതി ആണല്ലോ എടാ അങ്ങോട്ട് പോകണ്ട അവിടെ പോയാൽ നീ മരിക്കും എന്ന് പറഞ്ഞാൽ.. എന്നാൽ ആ മൈരൊന്ന് കാണണമല്ലോ എന്നും പറഞ്ഞു പോകുന്ന ടീം ആണ് നമ്മൾ.. അഹകാരത്തിന്റെ കാര്യത്തിൽ മലയാളികളെ തോല്പിക്കാൻ ആകില്ല മക്കളെ..

തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് എന്തോ കണ്ട് മനസിലായിട്ട് ഓടി ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഒരു പെണ്ണിനെയാണ് അതോടെ പെണ്ണ് എന്റെ കൈയിൽ ബലമായി പിടിച്ച്

“” ഓടിക്കോ അജുവേട്ടാ.. ആ പ്രാന്തി മ്മടെ അടുത്തേക് വരുന്ന്.. ബാ എന്റെ കൂടെ വാ വേഗം രക്ഷപെടാം “”

അഹ് പാസ്ററ് അവൾക്ക് നടക്കണമെങ്കിൽ ആരുടേലും സഹായം വേണം ആ അവൾ എന്നെ രക്ഷിക്കാമെന്ന് നല്ല തമാശ.. അപ്പോളേക്കും അവൾ ഞങ്ങളുടെ അതുത്തേക്ക് എത്തിയിരുന്നു
വേറെ നിവർത്തിയില്ലാതെ ഞാൻ തിരിഞ്ഞു നോക്കി അപ്പോളും ആമി എന്റെ കൈ പിടിച്ച് വലിക്കുണ്ട്.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു മങ്ങിയ ചിരി കൊടുത്തു.

“” അഹ്… ആതിര… എന്തുണ്ട്.. “”

ആ മുഖം എന്റെ ഓർമ്മയിൽ നിന്ന് വിട്ടകന്നിട്ട് വർഷം രണ്ടാകുന്നു, എന്നോ ഉള്ളിൽ കയറി കൂടിയ പെണ്ണ്.മനസ്സറിഞ്ഞു സ്നേഹിച്ച പെണ്ണ്..ഒരു ദിവസം ഒന്നും പറയാതെ ഒരു കല്യാണ കുറി മാത്രം തന്നകന്നവൾ..

“” അപ്പൊ മറന്നിട്ടില്ല ല്ലെ.ഞാൻ കരുതി ന്നെയൊക്കെ മറന്നെന്നു. അല്ല നീ എന്താ ഇവിടെ.. “”

അവൾ നന്നായി തന്നെ മാറിയിരിക്കുന്നു,, അവസാനം കണ്ടതിൽ നിന്നും കുറച്ച് തടി വച്ചിട്ടുണ്ട് സംസാരത്തിലും എല്ലാം ഒരു സ്ത്രീ ആയി മാറിയത് പോലെ..ഇടക്ക് അവൾ ഒളിക്കണ്ണിട്ട് ആമിയെ നോക്കുന്നുണ്ട് അവൾ ആണെകിൽ ഏതെടാ ഇവൾ എന്നൊരു ഭാവവും

“” ഇവിടെയോ.. ഇവിടെ ഒന്ന് തൊഴാൻ വന്നതാ പറ്റുമെങ്കിൽ രണ്ട് ഷൈന പ്രതീക്ഷണം കൂടെ നടത്തണം…””

പിന്നല്ലാതെ ഹോസ്പിറ്റലിൽ മനുഷ്യൻ വരുന്നത് എന്തിനാ വയ്യാതെ , അല്ലാതെ ഐസ് ക്രീം കഴിക്കാൻ ആരേലും ഇവിടെ വരുവോ ഏതാടാ ഇവള്.. ഇവൾക്കൊരു മാറ്റോം ഇല്ല, ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുത്തു…

അതിനവളെന്നെ ചൂഴ്ന്നു നോക്കി, എന്റെ സൈഡിൽ ഒരാക്കി ചിരിക്കൂടെ കേൾകാം എന്റെ പൊന്നിന്റെ.

” ഏയ്യ് ചെറിയൊരു ആക്‌സിഡന്റ്.. അങ്ങനെ വന്നതാ. നിനക്ക് പിന്നെ എന്തൊക്കെ ഉണ്ട്..,””

“” ആക്‌സിഡന്റ് ഓ .. എന്നിട്ട് നിനക്ക് എന്തേലും.., എന്താ ഉണ്ടായേ.. “”

അവൾ എന്റെ മുറിവ് വീണ നെറ്റിയിൽ വിരൽ ഓടിച്ചു ചോദിച്ച്. ഹൊ എന്താ സ്നേഹം ഇത് പണ്ട് കാണിച്ചേൽ അന്ന് ചിലവാക്കിയ കാശിന്റലും പലിശ ഇടക്കവായിരുന്നു,,,
പിന്നെ എന്നെ മൊത്തത്തിൽ ഒന്ന് നോക്കാൻ എന്നോണം വന്നതും വേറെ രണ്ടു കൈകൾ അവളുടെ കൈകളെ തടഞ്ഞു.. ഒരു വളിച്ച ചിരിയോടെ അതുകണ്ടെനിക് കുറച്ച് സന്തോഷം തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല..

“” വലിയ കുഴപ്പമൊന്നും ഇല്ല.. “”

എന്റെ ദേഹത്ത് നിന്നും അവളുടെ കൈകൾ ഈർച്ചയോടെ എടുത്ത് മാറ്റുന്നതിനൊപ്പം അവൾക്കുള്ള മറുപടിയും കൊടുത്ത് ആമി കൈയും കെട്ടി നോക്കി നിന്ന് കത്തുന്ന കണ്ണുകളോടെ.. ഇത് ആരാ എന്ന് കണ്ണുകൊണ്ട് കാണിച്ച ആതിരക്ക് ഞാൻ അവളെ പരിചയപ്പെടുത്തി

“” ആഹ് ആതിര ഇതാണ് എന്റെ ഭാര്യ… ആമി.. അനാമിക അർജുൻ.. “”

അതിനവൾ ഒരു കേറുവോടെ ആമിയെ നോക്കിയെങ്കിലും ആമി എന്റെ കൈകൾക്കിടയിലൂടെ കൈകൾ കോർത്തു പിടിച്ച്.. ഇതെന്റേത് മാത്രമാണ് എന്നൊരു തീർച്ചയിൽ.

എന്നിട്ടും ഇവളെന്തിനാ ഇങ്ങനെ നോക്കണേ.. ഈ കുണ്ണക്ക് ഇതെവിടുന്നു പെണ്ണ് കിട്ടിയെന്നാകുവോ..അയാൽ എനിക്ക് മൈരാ,,തെങ്ങ് ഉള്ളടത്തോളം കാലം കുമാരൻ ചെത്താൻ ഇറങ്ങുക തന്നെ ചെയ്യും

അതെന്തിനാ പന്നി നീ ഇത് ഇവിടെ പറഞ്ഞെ… എന്നൊരു ആഷിരീരി..ഏത് മാറ്റവനാ മനസ്സ് അവശമുള്ളപ്പോ ഒന്നും വരൂല ഇല്ലാത്തപ്പോ ഓടിക്കോണച്ചു വന്നോളും. ഉണ്ട ചോറിനു നന്ദില്ലാത്ത നാറി..

അങ്ങനെ ഒന്നും പറയല്ലേ മൊതലാളി… എന്ന് മനസ്സിൽ നിന്നും മറുപടിയും വന്നു.. .

. “” അല്ലെടി നീ എങ്ങനെ ഇവിടെ.. ഹസ്ബൻഡ് എവിടെ.. കണ്ടില്ലല്ലോ.. “”

“” ഓ അങ്ങേര് ദുബായിൽ ആടാ.. അങ്ങേർക്ക് കാശ് മാത്രം മതി…എന്നേം കൊച്ചിനേം ഒന്നും വേണ്ട “”

ആമി ചേർത്തുപിടിച്ചിരിക്കുന്ന കൈകളിൽ നോക്കിയാണ് അവൾ അത് പറഞ്ഞവസാനിപ്പിച്ചത്,, അത് അവൾക്കത്രക്ക് അങ്ങോട്ട് സുഖിച്ചില്ല ( ആമിക്ക് )

പണ്ട് കല്യാണത്തിന്റെ ലെറ്ററും തന്ന് ഇവള് പോയപ്പോ ഞാൻ ഒരുപാട് വിഷമിച്ചു..അന്ന് ഇവള് പോയത് വെറും കൊതുമ്പ് വള്ളത്തിലേക്ക് ആണല്ലോ ദൈവമേ..

അന്നെന്താടി നീ പറഞ്ഞെ..കാശിനു കാശ് വേണം ഞാൻ നിന്നെപോലെയല്ല പ്രാക്ടിക്കൽ ആണെന്നല്ലേ..എന്നിട്ട് ഇപ്പോളും പ്രാക്ടിക്കൽ നടക്കുന്നുണ്ടോടി… എന്ന് മനസ്സിൽ ആക്രോഷിച്ചു പുറമെ നിരസം മുഖത്തുവരുത്തി നിന്നു.. അഹ് ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് മിസ്സായല്ലോ ദൈവമേ
“” ഓ .. എല്ലാം മാറുടി..ഇപ്പൊ എന്താ ഇവിടെ… “”

ഇവളുടെ ഈ തേഞ്ഞ മുഖം കാണുന്നത്തെ ഇപ്പോ എനിക്കൊരു ആശ്വാസം..അല്ലേലും മറ്റുള്ളവരുടെ സങ്കടത്തിൽ പങ്കുചേരാൻ എനിക്ക് പ്രതേക കഴിവാ..ഞാൻ ഒരു സോഷ്യലിസ്റ്റ് ആണ്. അപ്പോളെല്ലാം പെണ്ണ് കൈയിൽ പിടിച്ച് ചെറുതായി വലിക്കുണ്ട് അവൾക് ഇതൊന്നും തീരെ പിടിക്കുന്നില്ല.. ഇവളെക്കൊണ്ട് കഷ്ടയല്ലോ.

“” അഹ് ഹാ…. ഇവിടെ അമ്മായിയപ്പനെ കാണിക്കാൻ വന്നതാ.. നിന്റെ പരസ്യവും മാഗസിനും ഒക്കെ ഇടക്ക് കാണാറുണ്ട് ഞാൻ..ഇപ്പൊ നേരിട്ട് കണ്ടപ്പോ അന്ന് അങ്ങനെ ഒന്നും ചെയ്യണ്ടിരുന്നില്ല എന്ന് തോന്നുന്നു.. “”

അതെന്നിൽ കുറച്ചധികം സന്തോഷം തോന്നിപ്പിച്ചു നമ്മളെ വേണ്ടെന്ന് പറഞ്ഞു പോകുന്നവർ തന്നെ തിരിച്ചു വന്ന് നമ്മളെ നഷ്ടമായതിൽ വിഷമം അറിയിക്കുമ്പോൾ അതൊരു വല്ലാത്ത ഫീൽ ആണ്… അത് ഏതോ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടല്ലോ..

പക്ഷെ ആ ഫീൽ എനിക്ക് രണ്ടു ഭാഗത്തുനിന്നും അടി വാങ്ങി തരാനുള്ള ഫീൽ ആണ്.. ഒന്ന് കള്ളവെടി വയ്ക്കാൻ പോകുന്നെന് നാട്ടുകാരുടെ വക പിന്നെ എന്റെ ഈ കൈയിൽ പിടിച്ച് വലിക്കുന്നവളുടെ വക..

പിന്നെ എന്തോ പറയാൻ തുടങ്ങിയ അവളുടെ വാക്കുകൾ കേട്ട് നില്കാതെ ആമി എന്നേം കൊണ്ട് അതെ നടപ്പ് തുടങ്ങി

“” പോയിട്ട് കുറച്ച് പണിയുണ്ട് ചേച്ചി.. പിന്നെ എപ്പോളെങ്കിലും കാണാം.. “”

അവളാ പറഞ്ഞതിൽ ഈ അടുത്തൊന്നും കാണണ്ട എന്നല്ലേ..അങ്ങനെയല്ലേ അതിന്റെ അർത്ഥം.. ഈ പെണ്ണ്…

അപ്പോളും ആതിര പറഞ്ഞതിൽ ആയിരുന്നു എന്റെ ശ്രദ്ധ, ഒരടിക്ക് കൊളുണ്ട് വേലയുധേട്ട എന്നല്ലേ അവളുടെ അഷിരീരി

അമ്പടി തയോളി….

അപ്പൊ നീ എന്നെ വീണ്ടും ടുൺ ചെയ്തതാണല്ലേ.. നല്ലോന്നാതരം കിണർ വീട്ടിൽ ഉള്ളപ്പോ ഞാൻ എന്തിന് തോട്ടിൽ പോയി കുളിക്കണം.. പോടീ പുല്ലേ..!!

©©©©©©

റൂമിൽ എത്തിയപ്പോ ഞാൻ അവളോട് എന്തിനാ അങ്ങനെയൊക്കെ പറഞ്ഞതെന്ന് പറഞ്ഞതെ ഉള്ളൂ, പിന്നെ ആ മുലയിൽ ഇരുന്ന ആപ്പിൾ എന്റെ കൈകളിൽ പെട്ടെന്ന് എത്തി,
“” ദേ പെണ്ണെ നിനക്ക് കുറച്ച് കൂടുന്നുണ്ടേ… “”

അവൾ ഒന്നും മിണ്ടില്ല.. കൈയും കെട്ടി മുഖം വലത്തേക്ക് ചെരിച്ചു എന്തൊക്കെയോ പിറുപിറുത്തി

“” എനിക്കൊന്നും മനസിലാവില്ലെന്നാണ് ഇവിടെ ഉള്ളോരുടെ വിചാരം.. ഹാ ഞാൻ പൊട്ടിയാണല്ലോ,കാശില്ലാത്ത വീട്ടിലെ ആണല്ലോല്ലേ ഞാൻ ചത്താലെന്ത്.. ജീവിച്ചാൽ എന്ത്.. “”

“” ദേ ആമി ഇനി നീ ഇമ്മാതിരി വല്ലോം പറഞ്ഞാൽ ചെള്ള അടിച്ചുഞാൻ പൊട്ടിക്കും .പറഞ്ഞില്ലെന്നു വേണ്ട..””

“” ഹമ്… ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട, ഇനി അങ്ങനെയൊന്നും ഞാൻ പറയില്ല..””

ചാടി കേറി എന്റെ കവിളിൽ ഒരുമ്മ. വയ്യാത്ത കാലുമായി ഇവൾ ഇങ്ങനെ ഓടുന്നത് കാണുമ്പോൾ ഒരു പേടി..

“” ഈ പാവത്തിന് അകത്തേക്ക് വരാമോ.. പ്രണയജോഡികൾ പ്രണയിച്ചു കഴിഞ്ഞോ!അതോ ഞാൻ പോയിട്ട് പിന്നെവരാണോ..?? ”

ഡോറിന് അടുത്തു നിന്ന് ഞങ്ങളെ നോക്കുന്ന മാഗിയെ കണ്ടപ്പോ അവൾ എന്നിൽ നിന്നും വിട്ടകന്നു.. പെട്ടെന്ന് പെണ്ണിന്റ മുഖത്ത് രക്തം ഇരച്ചു കേറി ആകെ ചുവന്നു തുടുത്ത്

“” കേറി പോര് വലിയ രീതിയിൽ ഉള്ള റൊമാൻസിലേക്ക് കടന്നിട്ടില്ല ഞങ്ങൾ.. വാ.. “”

ചമ്മി നിൽക്കുന്ന ആമിയെ നോക്കി യാണ് ഞാൻ അത് പറഞ്ഞത് , അതിനുടനെ അവളുടെ കണ്ണുരുട്ടലും കൈയിൽ ഒരടിയും കൂടെയായപ്പോ പൂർത്തിയായി. ഒരു ചിരിയും സമ്മാനിച്ചു മാഗി അകത്തേക്ക് കേറി പിന്നെ ഓഫീസിലെ കാര്യങ്ങളിൽ ആയി ഞങ്ങളുടെ ചർച്ച.. ഞാൻ ഇല്ലാത്തത് കൊണ്ട് രണ്ടു പ്രൊജക്റ്റ്‌ നഷ്ടപെട്ടെന്നും ഓഫീസിൽ നിന്നും ഹൈലി പ്രഷർ ആണെന്നും പറഞ്ഞു.. ഞാൻ ഓഫീസിലേക്ക് വിളിച്ചു മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് പറഞ്ഞു ,, ആമിക് ഇപ്പോ വലിയ കുഴപ്പം ഇല്ല.. കാലിലെ പ്ലാസ്റ്റർ അഴിച്ചാൽ അവൾ ഒക്കെയാണ്..
©©©©

അവളെ ഇന്നലെ ഡിസ്റ്റർജ് ചെയ്തു.. രണ്ടുദിവസം കഴിഞ്ഞാൽ .അവൾക്കു ക്ലാസ്സിലും പോയി തുടങ്ങാം.. അതിന് മുൻപ് അവൾക്ക് കുറച്ച് ഷോപ്പിംഗ് ചെയ്യണം, വലിയ വലിയ ടീംസ്സ് വരുന്ന കോളേജ് അല്ലെ അപ്പൊ നമ്മളായിട്ട് കുറക്കണ്ട.. ഞാൻ ഇന്ന് മുതൽ ഓഫീസിൽ പോകും.. അങ്ങനെ പോകാൻ ഒരുങ്ങി നിൽകുമ്പോളാണ് അവളും വരുന്നു എന്നും പറഞ്ഞു ഒറ്റകലിൽ നിൽക്കാൻ തുടങ്ങിയത്.. പിന്നെ മാഗിയും പറഞ്ഞു ഇവൾ ഇവിടെ ഒറ്റക്കല്ലേടാ പോന്നോട്ടെന്ന് പോരാത്തതിന് കല്യാണം കഴിഞ്ഞ കാര്യം ഓഫീസിൽ ആർക്കും ഇതുവരെയായി അറിയില്ല. അതങ്ങ് പോളികുവേം ചെയ്യാം.. ഞാനും നോക്കിയപ്പോ അതാ നല്ലതെന്ന് തോന്നി.

“” ഏതായാലും ഇവളും കൂടെ വന്നത് നന്നായി..;; “”

കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ ഒന്ന് പാളി നോക്കിയാണ് മാഗി സംസാരിച്ചു തുടങ്ങുന്നത് അതിന് എന്തെ… എന്ന് ചോദിച്ചപ്പോ

‘” അല്ല ഓഫീസിലെ ഹാൻഡ്സോം ഗായ് അർജുൻ വിശ്വനാഥൻ വിവാഹിതൻ ആയി എന്നറിയുമ്പോൾ അവിടെ പലർക്കും ഇന്ന് പലതും സംഭവിക്കാം.. “”

ഇത്രേം പറഞ്ഞവസാനിപ്പിച്ച് അവൾ ഒരു കണ്ണിറുക്കി എന്നെയൊന്നു പാളി നോക്കി.. ഞാൻ തിരിഞ്ഞു ബാക്കിലെ സീറ്റിലേക്കും..

കാര്യം അവിടെ ചിലർക്കൊക്കെ എന്നെയൊരു നോട്ടം ഇല്ലാത്തിലാ, എന്നാൽ എന്റെ ഉള്ളിൽ എന്നും ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു ഉള്ളത്.. പിന്നെ അവള് പറഞ്ഞത് മുഴുവൻ സത്യവൊന്നും അല്ല എന്നെക്കാളും നല്ല ബോയ്സ് അവിടെ ഉണ്ട്., പിന്നെ എന്റെ ക്യാരക്ടർ ന്റെ ആയിരികാം ആളുകൾക്ക് ഇഷ്ടം.

ഹൊ ഭാഗ്യം ദൈവം എന്റെ കുടെയാ അവള് വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുന്നു ഒന്നും കെട്ടില്ലെന്ന് തോന്നുന്നു, എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു

അതിനു മാഗിയെ നോക്കി ‘കേട്ടില്ല പൊടി കോപ്പേ എന്ന് ചുണ്ടനക്കിയതും

“‘ പറഞ്ഞതെല്ലാം ഞാൻ കേട്ടു… എനിക്ക് ചെവിക്കൊരു കുഴപ്പോം ഇല്ലന്നെ…””പുറകിൽ നിന്നും അവളുടെ ശബ്ദം വീണപ്പോ ഞാൻ ഒന്നിനും പോയില്ല ,, അപ്പോളും വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുകയാണ് പെണ്ണ്, ഓഫീസിലെ പാർക്കിംഗ് ൽ വണ്ടി നിർത്തുന്ന വരെ വണ്ടിയിൽ എ ർ റഹ്‌മാന്റെ പാട്ടുകൾ അല്ലാതെ വേറെ ഒന്നും തന്നെ മിണ്ടില്ല..

“” എടി ഒന്ന് നിന്നെ… “”

മാഗിക്ക് ഒപ്പം നടക്കുന്ന അവളെ പുറകിൽ നിന്നും കൈയിൽ പിടിച്ച് നിർത്തി

“”” ദേവസേനെ പെൺകൾ മീത് കൈവച്ചാൽ വെട്ടി എറിയറുതു വിരലുകൾ അല്ലെയ്‌.. തലയാണ് ധിഷും…. “”

ന്നും പറഞ്ഞു എന്റെ പെടലിക്കെട്ട് ഒറ്റ വെട്ട്. അമ്മോ.. ന്നും വിളിച്ചു ഞാൻ നിന്നിടത്തു നിന്നും ചാടി.. ആമി വെപ്രാളപെട്ട് എന്നെ അശ്വിസിപ്പിക്കുമ്പോൾ.. മതിയെടാ പന്നി നിന്റെ ഓവർ ആക്ടിങ് എന്നും പറഞ്ഞു ന്നെ അടിച്ച കൈ ജയന്റെ മാതിരി ഒഴിയുന്നു..

അതിന് തിരിച്ചു ആമിയുടെ മുഖത്തേക്ക് നോക്കി

“” ദേവസേനെ വിരലുകൾ നാല് തിരിച്ചുപിടിച്ചു ഒറ്റ ഇടി ദാ.. ഇതുപോലെ… ‘എയ്യ്…’ “”

എനിക്ക് കിട്ടിയ അതെ ഫോഴ്‌സിൽ തിരിച്ചു അവളുടെ പെടലിക്കെട്ട് ഒന്ന് പൊട്ടിക്കുമ്പോൾ അവളും പെടലിയും തടവി നിൽപ്പായി അതോടെ ആമി ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുനെ പോലെയായി..

“” നിന്നെ ഇന്ന് ഞാൻ കൊല്ലുട കുരുത്തം കെട്ടവനെ. “”

ക്രോണിക് ബാച്ചിലർ മൂവിയിലെ കള്ളുകുടിയന്റെ ഡയലോഗ് കൊണ്ട് അവൾ എന്റെ കഴുത്തിൽ പിടിക്കാൻ വന്നപ്പോ അതിന്റെ ബാക്കി ഡയലോഗ് കൊണ്ട് ഞാൻ അവളുടെ കഴുത്തിലും പിടുത്തമിട്ടു

“” നിന്നെ ജീവനോടെ പുരുഷ കമ്മീഷനിൽ ഹാജരാക്കൂടി അലവലാതി… “”

“”ഹോ ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.. “”

ഞങ്ങൾ പരസ്പരം ഒന്ന് നോക്കി കൈകൾ പിൻവലിച്ചു.
“” ഇങ്ങനെ ഉണ്ടോ രണ്ടെണ്ണം ഇപ്പോ നോക്കിയാലും അടി.. ഇത് കൊച്ച് കുട്ട്യേളെക്കാളും കഷ്ടാ,””

കുറച്ച് നേരം പരസ്പരം നോക്കി നിന്നു..ഇത് ഇവിടെ ഇടക്ക് നടക്കുന്നതായതിനാൽ അവിടെ ഉള്ളുവർ ഇവനൊക്കെ ഇത് നിർത്താറായില്ലേ എന്നൊരു ലൂക്കും ഇട്ട് പോകുന്നു

©©©©©©

“” നീ നേരെ മാഗിക്ക് ഒപ്പം അവളുടെ കേബിനിലേക്ക് പോയാൽ മതി.. ഞാൻ അങ്ങോട്ടേക്ക് വന്നോളാം.. ഒക്കെ.. ഒക്കെയാല്ലെടി.. “”

എന്ന് പറഞ്ഞു മാഗിയുടെ അനുവാദം കിട്ടിയപ്പോ ഞാൻ തിരിഞ്ഞു നടന്നു.. പുറത്തുള്ള കടയിൽ കേറി കുറച്ച് സ്വീറ്റ്സ് വാങ്ങി തിരികെ ഓഫീസിൽ കേറുമ്പോളാണ് മാഗിയുടെ കൂടെ അകത്തേക്ക് കേറാതെ നിൽക്കുന്ന ആമിയെ കാണുന്നത്..

“” എന്താടി നിങ്ങള് ഇതുവരെ അകത്തേക്ക് കേറില്ലേ..””

അവരുടെ അടുക്കലേക്ക് ചുവടുകൾ വൈകുന്നതിന്റെ കൂടെ ഞാൻ അത് ചോദിച്ചതും

“” നിന്റെ പെമ്പ്രന്നോത്തിക്ക് പേടിയാണെന്ന്.. അതോണ്ട് അകത്തേക്ക് വരണില്ലന്ന്… “”

ആമിയെ നോക്കി കണ്ണുരുട്ടുന്ന മാഗി അവളെ പിടിച്ച് വലിച്ചു

“” നിന്റെ പേടി ഞാൻ ഇന്ന് തീർത്തു തരാം.. ഇങ്ങോട്ട് വാടി ഒണക്ക കമ്പേ… “”

അഗനവാടിയിൽ പിള്ളേരെ കൊണ്ട് പോകുന്ന പോലത്തെ പോക്കും നോക്കി ഒരു ചിരിയോടെ അവർക്ക് പിന്നാലെ ചുവടുകൾ വെച്ചു..

അവളെ മാഗി അവളുടെ സീറ്റ്‌ ലേക്ക് കൊണ്ട് പോയി അതോടെ ഞാൻ MD യെ കാണാനും

” മാഡം മെ ഐ… “”

“” അല്ലിതാര്.. എന്തുപറ്റി ഇങ്ങോട്ടൊക്കെ വരാൻ .. പുറത്തേക്ക് വല്ലോം ഇറങ്ങിയ കുട്ടത്തിൽ വഴി മാറി കേറിയതാണോ… “””

ലീവ്നു പുറമെ ലീവ് എടുത്തതിനുള്ള അമർഷമാണ്. അതിനു നന്നായി തന്നെ ഞാൻ ഇളിച്ചു അകത്തേക്ക് പൂർണമായി കേറി.
“” അതുപ്പിന്നെ മാഡം… എന്റെ കല്യാണം ഒക്കെയായായിരുന്നു അതെല്ലാം വന്നപ്പോ പറ്റിപോയത . “”

ഞാൻ എന്റെ സത്യാവസ്ഥ മനസ്സിലാക്കി കൊടുകുവെന്നോണം പറഞ്ഞു മുഴുവപ്പിക്കലും അവിടെ ഒരു ഞെട്ടൽ.. കണ്ണുകൾ അനുസരണയില്ലാതെ ആ ക്യാബിൻ മുഴുവൻ പരത്തി നടന്നു, കണ്ണുകൾ എന്തിനുവേണ്ടി പെടക്കുന്ന പോലെ,ആ ഭാവങ്ങൾ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു

.

“” ഓ കല്യാണമൊക്കെ കഴിഞ്ഞോ…. എങ്കിൽ പിന്നെ കൊച്ചിന്റെ നൂലുകെട്ടൂടെ കഴിഞ്ഞിട്ട് ഇങ്ങോട്ട് എഴുന്നള്ളിയാൽ പോരായിരുന്നോ..””

പൂർവ്വധികം ശക്തിയോടെ അവർ എന്റെ MD ഗായത്രി മേനോൻ നിന്ന് വിറച്ചപ്പോ

എല്ലാം സംയമനമായി കേട്ടുനിന്നു ഉള്ളിൽ ഒരായിരം തെറി വിളിച്ചുകൊണ്ടു ..

“” മാഡം ഞാൻ പറഞ്ഞല്ലോ..പെട്ടെന്ന് ഉണ്ടായ ഒരു മാരേജ് ആണ്… ഞാൻ പോലും ഏറെ വൈകിയാണ് അറിഞ്ഞത്,. സൊ പ്ലീസ് മാഡം..””

ഞാൻ കാര്യങ്ങൾ ഏകദേശം വിശദീകരിച്ചു, ഇപ്പൊ ചെറിയ ഒരയവുവന്നപോലെ എന്നാലും മുഖത്തെ ഇരുളിച്ച അങ്ങോട്ട് മാറീട്ടില്ല

“” സീ അർജുൻ, എനിക്ക് മനസിലാകും അവസ്ഥ എന്നാൽ എനിക്ക് മുകളിൽ നിന്നുള്ള പ്രഷർ കൂടുതലാണ് പിന്നെ താൻഇല്ലാത്ത കാരണം ഒരുപാട് ആഡ് നമ്മുക്ക് മിസ്സ്‌ ആയി.,,

ഏതായാലും താൻ വന്നല്ലോ.. ഇനി ഉടനെയൊന്നും ലീവ് പ്രതീക്ഷിക്കണ്ട… “”

ഒരുപാട് നേരത്തെ കലപിലക്കു ശേഷം അവരൊന്നു തണുത്തു, പിന്നീട് കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസിലാക്കി തന്നു.

“” വേണ്ട മാഡം ഉടനെയൊന്നും വേണ്ട നാളെ മാത്രം മതി ലീവ്.. “”

എന്ന് എന്നെകൊണ്ട് പറ്റാവുന്ന അത്രേം ദയനീയത മുഖത്ത് കുത്തിനിറച്ചു അതുകുടെ കേട്ടത്തോടെ ഗായത്രി മാഡത്തിന്റെ മുഖം ആകെ വലിഞ്ഞു മുറുകി..
“” മനസിലായി മാഡം… എല്ലാം മനസിലായി, എങ്കിൽ നാളെ രാവിലെ പത്തര ആകുമ്പോൾ വന്നാൽ കുഴപൊണ്ടോ.. “”

“” മ്മ് ആരെകാണാനാ…?? “”

കൈയിൽ ഇട്ട് കറക്കികൊണ്ടിരിക്കുന്ന പേന താടിയിൽ ക്രമദീതമായി തട്ടികളിച്ചായിരുന്നു മറുച്ചോദിയം

“” കാണാനല്ല!! വൈഫിനെ ഇവിടെ ××××××× കോളേജിൽ ചേർക്കനാ..

ലോ….അതാ വൈഫ്‌.. “”

ഇരുന്നടത്തുനിന്നും എണ്ണിറ്റ് എത്തി മാഗിക്കൊപ്പം നിന്ന് മാഗിയുടെ കൈയിൽ ഇരിക്കുന്ന ഫോണിൽ നോക്കി നിൽക്കുന്ന പെണ്ണിന്റെ നേരെ ഞാൻ കൈ ചൂണ്ടി. എന്റെ കൈകളെ പിന്തുടർന്ന് ഗായത്രിയുടെ കണ്ണുകളും,, ഓഫീസിലെ ഉടനീളം ആളുകൾ അവളെ നോക്കുന്നുണ്ട്, എന്താ ഇവൾ…

ഇവൾ ആരുടെ കൂടെ വന്നു.. എന്നൊക്കെയുള്ള സംശയത്തിന്റെ കണ്ണുകളും സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടതിലുള്ള ആകാംഷ അവിടുത്തെ ആളുകളിലും ഉണ്ട്.. എന്നാൽ പെണ്ണ് മാഗിയുടെ ഫോണിലേക്ക് കുമ്പിട്ടിരിപ്പാണ്,, അപ്പോളാണ് അവൾ തിരിയുന്നത് അപ്പോളേക്കും പല കണ്ണുകളും അവളിൽ നിന്നും വിട്ടകന്നു അതിനു കരണം അവളുടെ സീമന്ത രേഖയിൽ ചുവപ്പിനാൽ ആവരണം ചെയ്ത കുങ്കുമയിരുന്നു,

എന്നാലും ഈ പെണ്ണെതാ.. എന്നൊരു സംസാരം അവിടെ ഇല്ലേ ഉണ്ടാവും.. ഉണ്ടാവണമല്ലോ..

ഉടനെ തന്റെ മേശപ്പുറത്തിരുന്ന ഗായത്രിയുടെ ലാൻഡ് ഫോൺ # ൽ കുത്തി കണക്ട് ചെയ്തു. എന്തോ പറഞ്ഞു തിരികെ വെച്ചു എന്നെ നോക്കി,, എന്തോ ആ മുഖം ഇപ്പോളും തെളിഞ്ഞിട്ടില്ല, ഞാൻ അത് കാര്യമാക്കാൻ പോയില്ല.

“” എന്തൊക്കെയുണ്ട് മാഡം വിശേഷം.. സുഖയിരിക്കുന്നോ… “”

“” ഓ നമ്മക്കൊക്കെ എന്തോന്ന് സുഖം.., നിങ്ങൾക്കല്ലേ സുഖം.,

അല്ലേലും നമ്മളാഗ്രഹിക്കുന്നത് കിട്ടണമെന്നിലല്ലല്ലോ!!. “””

“” എന്താ മാഡം പറഞ്ഞെ…? ”

അവർ എന്നെ ഒന്നാക്കി, മുഖത്തു ഒരു പുച്ഛച്ചിരിയും ചിരിച്ചു ഞാൻ ചോദിച്ചപ്പോ

“” ഒന്നുല്ലടോ,, ഞാൻ എന്റെ ഒരു കാര്യാവോർത്ഥത,, അഹ് വരു മാഗി.. “”
എന്തോ ഓർത്തെടുക്കുവാന്നോണം പറഞ്ഞുതുടങ്ങിയ വാചകങ്ങൾ ഡോറിലെ മുരടനക്കത്തിൽ അവർക്ക് നഷ്ടമായി,, പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി സെറ്റ് ചെയ്തു,, ആർക്കോ വേണ്ടി.. ഞാൻ ഹാപ്പിയാണ് എന്നറിക്കാൻ എന്നോണം. ഇതിനൊക്കെ ഇപ്പോ എന്താ സംഭവിച്ചേ.. എന്നുള്ള ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ

“” വാടോ!! അവിടെതന്നെ നില്കാതെ…””

മാഗി അകത്തേക്ക് കയറിയപ്പോ തന്നേക്കൂടെ ചേർത്തണോ ഇവര് അകത്തേക്ക് വിളിച്ചതെന്നറിയാതെ ഡോറിന്റെ അടുത്തുനിന്നു എന്നെതന്നെ നോക്കുന്ന അവളോട് ഗായത്രി മാഡം സംസാരിച്ചപ്പോ.. കണ്ണുകൾ എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു എന്നോട് ചേർന്നുവന്നു നിന്നു..

“” എന്റെ മാഗി ഇവനോ വിവരം ഇല്ല എന്നാൽ നിനക്കെങ്കിലും കാണുന്നു കരുതി… “”

എന്നെ ഒന്നു പാളി നോക്കുന്ന കുട്ടത്തിൽ മാഗിക്ക് നേരെ ചോദ്യം, അതിപ്പോ ന്താ ഇണ്ടായേ.. എന്നൊരു മുഖഭാവത്തോടെ എന്നെയും ഗായത്രിയെയും മാറി മാറി നോക്കിയവൾ.

“” നീ എന്തായാലും ഇവന്റെ മാരേജ് കഴിഞ്ഞകാര്യം അറിയാതെയിരിക്കാൻ സാധ്യതയില്ല,, “”

“” എന്റെ പൊന്ന് ഗായത്രി മാഡം ഇവൻ… ഈ നിക്കണ ഇവൻ, നിഴലുപോലെ കുടെയുണ്ടായിരുന്ന ഈ പരനാറി… “”

പെട്ടെന്ന് ഗായത്രി അമ്പരന്ന് നോക്കുന്നത് കണ്ട് യഥാർത്ഥ സ്വഭാവം പുറത്തുവന്നതിലുള്ള ചമ്മല് ഉള്ളിലൊതുക്കി വാക്കുകൾ നിർത്തുമ്പോൾ സൈഡിൽ നിന്നും ആമിയുടെ കുണുങ്ങിചിരി കേൾക്കാമായിരുന്നു,, അത് കണ്ട് അവളോട് ചിരിക്കരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോ പെണ്ണ് കൈ കൊണ്ട് വാ പൊത്തി എന്റെ കൈയുടെ ഭാഗം വരുന്ന ഷർട്ടിൽ മുഖമോളുപ്പിച്ചു. എന്നൽ അതിനൊന്നും വിലകൊടുക്കാതെ മാഗി

“” സോറി മാഡം പെട്ടെന്നുണ്ടായ ഫിറ്റസ്റ്ക്ഷനിൽ പറഞ്ഞുപോയതാ.. “”

ഗായത്രിയെ നോക്കി ഒരു ഇളിലും എന്നെ പല്ലുകടിച്ചും കാണിച്ചു അവൾ ന്യായികരണങ്ങൾ നിരത്തുന്നത് നിർത്തി

“” ഓക്കേ ഓക്കേ… അല്ല എന്താ തന്റെ പേര്?.. “
മാഗിയിൽ നിന്നും കണ്ണുകൾ വേർപെടുത്തി ആമിക്ക് നേരെ കൊണ്ടുവന്നതും അവള് ചെറുതായി വിറക്കാൻ തുടങ്ങി, അവളെ സമദനിപ്പിക്കണമെന്നോണം അവളുടെ കൈകളിൽ പതിയെ തട്ടി പേരുപറഞ്ഞു കൊടുക്കാൻ പാഞ്ഞതും അവൾ ചെറു ചിരിയോടെ പേര് പറഞ്ഞു..

ഒന്നിൽ പഠിക്കുന്ന കൊച്ചുകുട്ട്യേ അച്ഛൻ സമദനിപ്പിക്കുന്നപോലത്തെ എന്റേം അവളുടെം പ്രവർത്തിയിൽ ഗായത്രി കൗതുകത്തോടെ നോക്കി നിന്നിട്ട് ഒരു ചിരി അവരിലും വിരിഞ്ഞു മാഗി അവളുടെ നിഷ്കളങ്കത കണ്ടിട്ട് കൈയും കെട്ടി നോക്കി ചിരിച്ചോണ്ട് നില്കുന്നു. എനിക്ക് പിന്നെ പണ്ടേ ക്യൂട്ട്നെസ് ഓവർ ലോഡ് ആണല്ലോ… ഏത്.

‘ ഉങ്ക സ്മൈൽ ക്യൂട്ടയിരിക്കു ‘

©©©©©©©

“” നിർത്ത് നിർത്ത്… മതി .കുറെയായല്ലോ… രണ്ടും കൂടെ സ്വന്തം കഥ അങ്ങനെ പറഞ്ഞൊപ്പിക്കുവാ അല്ലെ… “”

എന്റെ നെഞ്ചിലായി കിടക്കുന്ന എന്റെ ജീവനെയും ഞങ്ങളുടെ ജീവന്റെ ജീവനെയും ചേർത്ത് പിടിച്ച് മുടിയിൽ തലോടി കഥ പറഞ്ഞ ഞനും എന്റെ നെഞ്ചിൽ കൈവെച്ചു തലയിണ പോലെ കിടക്കണ ആമിയും മുഖമുയർത്തി എന്നെ നോക്കി

“” അതെന്താ മോളെ നി അങ്ങനെ ചോദിച്ചേ…!!

അങ്ങനെ തോന്നിയോ.. “”

“” തോന്നി ശെരിക്കും തോന്നി..!!

ഏതായാലും നിങ്ങളുടെ പ്രണയകഥ കൊള്ളാം… അമ്മക്ക് നേരത്തെ ഈ കുശുമ്പൊക്കെ ഉണ്ടല്ലേ അപ്പേ… “”

“” പിന്നെ… അതെല്ലെടി അപ്പക്ക് അവളെ ഇത്രേം ഇഷ്ടം വരാനുള്ള കരണവും.. “”

“” അയ്യടാ അപ്പയും മോളും എനിക്കെട്ട് നല്ലരീതിയിൽ പണിയുന്നുണ്ടല്ലോ… “”

അതിന് പോട്ടെ ട്ടോ.. എന്ന് മോള് അവളോട് പറഞ്ഞപ്പോ നി പോടീ ന്നും പറഞ്ഞു ഒരടിയും അവൾക്കിട്ട് കൊടുത്തു.

“” മോളെ അപ്പേടേം അമ്മേടേം കഥ അല്ലാട്ടോ ഇത്.. നി പെട്ടെന്ന് പറഞ്ഞപ്പോ കഥക്ക് ഒരു ഫ്ലോ കിട്ടാൻ ഞങ്ങളുടെ പേര് ചേർത്തെന്നെ ഉള്ളൂ..
ഞങ്ങളുടെ കഥയും ആയി സാമാന്യം ബന്ധം മുള്ളതൊഴിച്ചാൽ വേറെ ഒന്നും തന്നെയില്ല,, പിന്നെ മോൾക്ക് ഡൌട്ട് വന്നത് കഥയിലെ ആമിയുടെ ജോലി അമ്മേടെ ജോലി ഒക്കെയല്ലേ.. അപ്പൊ അപ്പേടെ ജോലിയോ അപ്പ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിനോക്കുവല്ലേ.. അല്ലാതെ മോഡൽ ഒന്നുല്ലല്ലോ. പിന്നെ അമ്മേടേം അപ്പേടേം അച്ഛനും അമ്മയ്ക്കും അതിലെ സ്വഭാവമാണോ ഒന്നുമല്ലാലോ.

വലിയച്ഛനും ചിറ്റക്കും ഏകദേശം ആ സ്വഭാവമാ അല്ലേടി ആമി…. “””

അതിനവൾ പതിഞ്ഞ സ്വരത്തിൽ ഒന്നുമൂളി,,

“” അതാ അപ്പ പറഞ്ഞെ… മനസ്സിലായോ എന്റെ മണ്ടചാർക്ക്.. “”

“”മനസിലായെ…..”” എന്നെയും ആമിയെയും ആ കുഞ്ഞി കൈകൾ കെട്ടിവരിഞ്ഞു

“” ഇനി കഥയൊക്കെ പിന്നെ!! മോള് ഉറങ്ങിക്കോ… “”

അവളേം പുതപ്പിച്ചു അങ്ങനെ കിടന്നു.,ഉള്ളിൽ ഒരായിരം വേദനയോടെ..

ആമി എന്റെ മുഖത്തേക്ക് ഒന്നുനോക്കി,, ആ കണ്ണുകളിൽ പ്രതിഭലിക്കുന്ന തിരയിളക്കം നിക്ക് അറിയാൻ കഴിയും.. ആ കണ്ണിലെ നനവെനിക്ക് ഒപ്പിയെടുക്കാൻ കഴിയില്ല ,,, അതിനുള്ള അവകാശമേനിക്കു ഈ സന്ദർഭത്തിനാകില്ല, എന്റെ നെഞ്ചിൽ കൊടുമ്പ്ര മുഴക്കുന്ന തീ അവളാറിഞ്ഞിട്ടാകാം എന്റെ നെഞ്ചിൽ അവളുടെ കൈകൾ തഴുകിയിറങ്ങിയത്

എന്തിനായിരുന്നു എല്ലാം.. എന്തിനായിരുന്നു എല്ലാരിലും നിന്നുള്ള ഈ ഒളിച്ചോട്ടം.. പ്രിയപെട്ടവരായിരുന്നില്ലേ എല്ലാരും.. തങ്ങളെ സ്നേഹിച്ചവർ ആയിരുന്നില്ലെ. എന്തിനായിരുന്നു.. അതെ അങ്ങനെ വേണ്ടി വന്നു ഞങ്ങൾക്ക്. അല്ലായിരുന്നു എങ്കിൽ ചിലപ്പോ…, ജീവിതത്തിൽ നമ്മളാഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് പറഞ്ഞു വാശിപിടിക്കാൻ നമ്മക്കാവില്ലലോ.. ല്ലെ.. എന്തിനായിരുന്നു അവളോടാ കള്ളം പറയണ്ട വന്നത്….!!!”

തുടരും…

𝘴ꫀꫀ ꪗꪮꪊ 𝘴ꪮꪮꪀ…

വേടൻ ❤️❤️

0cookie-checkപേരില്ലാത്തവൾ – Part 5

  • ജീവിതമാകുന്ന ബോട്ട് – Part 12

  • ജീവിതമാകുന്ന ബോട്ട് – Part 11

  • ജീവിതമാകുന്ന ബോട്ട് – Part 10