പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 20

കൈ നീട്ടി വിരലുകൊണ്ട് കഷ്ടപ്പെട്ട് വലിച്ചു അത് കൈക്കുള്ളിലാക്കി. ആശാന്‍റിയ്യാണ്. അറ്റന്‍റ് ചെയ്തു ചെവിയിൽ വെച്ചു.

“മോനെ രേവതിയാണ് ലക്ഷ്മിയുണ്ടോ അവിടെ?…”. ആശാന്‍റി അപ്പൊ ചെറിയമ്മയുടെ അടുത്തുണ്ട്.

“അഭീ……” ഒന്നുകൂടെ ആ ശബ്‌ദം ഫോണിലൂടെ വന്നു . ചെറുതായെങ്കിലും കേട്ടു കാണും അമ്മ ഒന്നിളക്കി.

“രേവതി ആന്‍റിയാ….” ഞാൻ അമ്മയുടെ ചെവിയിലേക്ക് വെച്ച് കൊടുത്തു.

“ഹാ..”

“ഹം…”

“ഓക്കേ…” അമ്മ ഫോണിലൂടെ മൂളുന്നത് കേട്ടു.

പിന്നെ ഇത്തിരി മടിയോടെ എഴുന്നേറ്റ് കൊണ്ട് നല്ല ചിരി കാട്ടി തോളിൽ പിടിച്ചു നിന്നു..

“എടാ അഭീ…..”ആ മധുരമുള്ള വാക്കുകളിൽ ഞാൻ ശെരിക്കും വീണു.

“എന്തോ…..?” ഈണത്തോടെ ഞാനും ചോദിച്ചു..

“പോവാൻ തോന്നുന്നില്ലടാ.. ഇങ്ങനെ നിന്‍റെ കൂടെ കിടക്കാൻ എന്ത് സുഖമാണന്നറിയോ…? ” കൊഞ്ചിക്കളിക്കാണ്.ചിലപ്പോ എന്നെ കളിപ്പിക്കാൻ ഉള്ള അടവ് കൂടെയാവും.ഞാൻ വല്ല സീരിയസ്സായിട്ട് പറയണേൽ. അപ്പൊ തൊടങ്ങും വാ വിട്ടുള്ള ചിരി എന്നിട്ട് കളിയാക്കലും.

“അയ്യടീ മോളെ… അങ്ങനെയിപ്പോ സുഖിക്കേണ്ട ട്ടോ.. എന്‍റെ പാവം ചെറിയമ്മയപ്പുറത് കിടക്ക. എന്തൊക്കെയാ അതിനെ വിളിച്ചേന്ന് ഓർമ്മയുണ്ടോ?. പാവമത് വയ്യാതെ കിടക്കാന്നുള്ള വിചാരം എങ്കിലും ഉണ്ടായിരുന്നോ? ” കളിമട്ടിലാണെകിലും. ഞാൻ ഒരു വിഷമം പോലെയാണത് പറഞ്ഞത്.അവളുടെ കാര്യം പറഞ്ഞപ്പോഴേ അതിന്‍റെ മുഖം വീണു..

“ന്നാ പോ… അതിന്‍റെയെടുത്ത് നിന്നോ.ചെല്ല് പോ….അവളെന്നെ വിളിച്ചതിനൊന്നും കണക്കില്ലല്ലേ? ഒന്നുല്ലേലും എത്ര വയസ്സ് മുത്തതാ ഞാൻ ” അപ്പോഴേക്കും പിണങ്ങി.കയ്യിൽ മുറുക്കെ പിടിച്ചിരുന്ന കൈ സൈഡിലെ മേശയുടെ മുകളിലേക്ക് എറിഞ്ഞു കൊണ്ടത് ദേഷ്യം കാട്ടി. വെറുതെ ആവും പിണങ്ങലൊന്നും അതിന്‍റെ എടുത്ത് നിന്ന് പ്രതീക്ഷിക്കേണ്ട. അവൾ അമ്മയുടെ വിളിച്ചതിനൊന്നും ഒരു പ്രശ്നവും തള്ളക്കില്ലന്നറിയാം, എന്നിട്ടും വെറുതെ ഓരോന്ന് എന്നോട് പറയാണ്.ആ മുഖത്തേക്ക് നോക്കുമ്പോ, നോക്കുമ്പോ മുഖം കനപ്പിച്ചുള്ള നോട്ടം തുടങ്ങി .

“ഞാൻ പോവ്വാ, അല്ലേലും അവള്‍ക്കെ എന്നോട് സ്നേഹമുള്ളൂ…” വിടാൻ ഉദ്ദേശം എനിക്കുമുണ്ടായില്ല. മുന്നിലേക്ക് തല നീട്ടിയിരുന്ന അതിനെ ഉന്തി ഞാൻ ചെയറിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേ.ബാക്കിൽ നിന്ന് എന്‍റെ കൈ പിടിച്ചു അമ്മ നിർത്തിച്ചു.

“ഡാ.. നിക്ക്..” പൊട്ടി മുളച്ച ചിരി ഞാൻ കടിച്ചു പിടിച്ചു നിർത്തി. തിരിഞ്ഞു കലിപ്പിൽ ആ മുഖത്തേക്ക് നോക്കി.

“ന്താ….”

“വേണ്ട വേണ്ട. എനിക്കൊന്നും മനസിലാവില്ല ന്ന് ഒന്നും കരുതണ്ട കേട്ടോടാ…അവന്‍റെയൊരു കളി..”കണ്ണുകൊണ്ട് ഒന്ന് ഉഴിഞ്ഞു നോക്കി മുഖം കനപ്പിച്ചത് മുന്നോട്ട് നടന്നു.

“പോടീ…” മൈൻഡ് ചെയ്യാതെ പോവുന്നത് കണ്ടോ? അതോണ്ട് കേൾക്കാൻ തന്നെയാ വിളിച്ചേ. പതിയെ എന്നെ ഉള്ളു.

“ന്ത്‌….”കൂർപ്പിച്ച കണ്ണും, നീട്ടിയ പിരികവും. അമ്മ തിരിഞ്ഞു നോക്കി.

“പോടീ ന്ന്..”ഇത്തവണ ഞാൻ ഉറക്കെത്തന്നെ പറഞ്ഞു. പെട്ടന്നമ്മ ചുറ്റിനും നോക്കി. മിഴി മാറ്റാതെ ഞങ്ങളെ നോക്കുന്ന ഒരു ചേച്ചിയെ കണ്ടതും മുഖത്തേക്ക് ഇത്തിരി ക്കൂടെ കനപ്പിച്ചു നോക്കിയമ്മ കൈ വീശി എന്നെ അടിക്കാൻ ശ്രമിച്ചു. ഞാൻ മാറിയില്ല. അടിക്കുവോ ഇല്ലയോ എന്ന് അറിയണമല്ലോ.. എന്നാ കൈ വീശിയത് അല്ലാതെ അടിച്ചില്ല.

“ന്താ അടിക്കാതെ അടിക്ക്..” ഭാവം വിടാത്ത മുഖത്ത് നോക്കി ഞാൻ പറഞ്ഞു.ഇത്തിരി കടുപ്പിച്ചു പറഞ്ഞത് കൊണ്ടാവും അമ്മ മുഖം ചുളിച്ചു അടുത്തേക്ക് വന്നു പിന്നെ കൈകോർത്തു പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു..

“ഇന്ന് വയ്യടാ നാളെ തല്ലിയാൽ പോരെ?.. “ഇതിന്‍റെയൊരു വട്ട്.”നീ വാ നമ്മുടെ താടകയെ നോക്കേണ്ടേ നമുക്ക്. അവരൊക്ക ഇറങ്ങി കാണും..” എത്ര പെട്ടന്ന അമ്മ മാറിയത്.എന്ത് ആശ്വാസമാണ് അമ്മയുടെ എടുത്ത് നിക്കുമ്പോ കിട്ടുന്നത്. ഉള്ള വേദനയും വിഷമവും മറക്കുന്നപോലെ.നടന്നു നീങ്ങുമ്പോ ഞാൻ അതിന്‍റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു. എന്നെ കൂട്ടി പിടിച്ചു കൊണ്ടുപോവ മാത്രല്ല.നോക്കി ചിരിച്ചും, കുറമ്പ് കാട്ടിയും അമ്മയിങ്ങനെ സ്നേഹിക്കുന്നുണ്ട്.മുന്നേയും ഉണ്ടാവും എന്നാലും ഇപ്പോഴാ ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്.

രേവതിയാന്‍റിയുടെ എടുത്ത് ചെന്നുനോക്കി. ആശാന്‍റിയുടെ കൂടെ ചെറിയമ്മ പോയെന്ന് പറഞ്ഞപ്പോ. ഞാനും അമ്മയും താഴെക്കിറങ്ങി. മെയിൻ എൻട്രൻസിൽ ചില്ലിന്‍റെ വാതിലിനു പുറത്ത് വീൽ ചെയറിൽ തലക്ക് കൈയും കൊടുത്ത് ചെറിയമ്മയിരിക്കുന്നുണ്ട്..കൂടെ സഹായത്തിനു ഒരു പെണ്ണും,അടുത്തായി ആന്‍റിമാരും. ഗൗരിയേച്ചിയും, ഷാജി അങ്കിളിന്‍റെ കൂടെ കിച്ചുവുമുണ്ട്.

മുന്നിൽ വാതിൽ തുറന്നു വന്നിട്ടും അമ്മയെന്‍റെ തോളിൽ തൂങ്ങൽ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാൻ നോക്കിയെങ്കിലും എവിടെ!!പിടി വിടാൻ തള്ള സമ്മതിച്ചില്ല.

“എവിടെ ആയിരുന്നു മക്കളേ..?” അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്‍റിയാണ് വായ തുറന്നു. ഇത്ര നേരമുണ്ടായിരുന്ന ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്.

ഉഷാന്‍റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാൻ കഴിയാതെ ഞാൻ തല മാറ്റി കളഞ്ഞു.

മുന്നിൽ ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിൾ വന്നു. കൂടെ അതിൽ നിന്ന് ഇറങ്ങി അച്ചനും. ആന്‍റിമാരും അങ്കിളും, ഗായത്രിയും ഗൗരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്‍റെ കയ്യിൽ അങ്കിളിന്‍റെ കാറുണ്ടല്ലോ.ഞങ്ങൾക്കതിൽ പോവാം.

ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന് തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ നിന്നഭിനയിച്ചു തകർക്കാനൊന്നും അറിയില്ല. കള്ളത്തരമെന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും. പോവാൻ വണ്ടിയെ കുറിച്ച് അച്ഛൻ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്‍റെ മുഖമെന്‍റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്.

കയ്യിൽ മുറുകി നിൽക്കുന്ന അമ്മയുടെ വിരലുകള്‍ അനുസരണയില്ലാതെ ഇടക്ക് വിടുകയും,ചലിപ്പിച്ചു മുറുക്കെ പിടിക്കുന്നുമുണ്ട്. ചെറിയമ്മ നോക്കുന്നതൊന്നും തള്ളയറിയുന്നില്ലേ.?. അച്ഛൻ വന്നു കീ ചോദിച്ചപ്പോ വീണ്ടും ഞാൻ പോക്കറ്റിൽ തപ്പി. അത് കാണില്ലേ? ഭാഗ്യം അതുണ്ട്. കയ്യിൽ കൊടുത്തപ്പോ. പുള്ളിക്ക് എന്തെന്നില്ലാത്ത നോട്ടമുണ്ട്. നനഞ്ഞിരിക്കുന്നത് കൊണ്ടാണോ? ഒന്ന് ചിന്തിച്ചപ്പോ ചെറിയമ്മ വന്നപ്പോഴുള്ള ഡ്രെസ്സല്ല ഇട്ടിരിക്കുന്നതെന്ന് തോന്നി.ആണോ? അല്ലെ? വീണ്ടും സംശയം. മെല്ലെയൊന്ന് തല തിരിച്ചവളെ നോക്കി.മാറ്റിയിട്ടുണ്ട്. ഇതിനിടക്ക് ഡ്രെസ്സൊക്കെ എവിടുന്ന് കിട്ടി?

വേഗം തല മാറ്റി കളഞ്ഞു. നോക്കുന്നുണ്ടവൾ .അല്ലേൽ ആ തല ഞങ്ങളുടെ നേരെയാണ്. തിരിഞ്ഞു കളിക്കുന്നയമ്മ അതിലൂടെ പോവുന്ന ഏതോ പെണ്ണുപിള്ളയോടും കുറച്ചു നേഴ്സ് കുട്ടികളോടും ചിരിച്ചു കളിച്ചു നിൽക്കാണ്.എന്നാലെന്‍റെ കൈയ്യൊന്ന് വിട്ട് തന്നൂടെ. അതില്ല.!! കൈ വഴുതി പോവുമ്പോത്തോന്നും ഇപ്പോ വിടുമെന്ന്. കയ്യിൽ കിട്ടിയ നിധി പോലെ വീണ്ടുമത് മുറുക്കെ പിടിച്ചിടക്ക് എന്നെ നോക്കി ചിരിച്ചു അവരോട് എന്തൊക്കെയോ പറയും. എല്ലാവർക്കും നല്ല ബഹുമാനമുണ്ട് അമ്മയോട്. ആ നിൽപ്പ് കണ്ടാലറിയാം ഇത്തിരി പേടിച്ചു കൂടെയാണ് ആ ചിരി ചിരിക്കുന്നതെന്ന്.ചെറിയമ്മയെ നോക്കി ഇടക്കതിൽ പലതും എന്തോ ആംഗ്യം കാണിച്ചു കൊടുത്തോന്ന് തോന്നി.പനി അന്വേഷിച്ചതാവും.

എന്നാലും അതിന്‍റെ മുഖമിപ്പോ എങ്ങനെയുണ്ടാവുന്നു ആലോചിച്ചും, പിന്നെ അതിങ്ങനെ നോക്കുമ്പോ ,നോക്കാതെ നിൽക്കാൻ വയ്യാതെയയും ഞാൻ കണ്ണുകൾ കൊണ്ട് അവളെ തിരഞ്ഞു നോക്കി. നോട്ടം അതേപോലെ തന്നെ പക്ഷെ എന്‍റെ നേരെയല്ലേ അവളു നോക്കുന്നത്.ഹാവു ആശ്വാസം!! അമ്മയെയാണ്.

എന്തായിപ്പോ ഇങ്ങനെ നോക്കാൻ? അവൾ കാണാതെ ഞാന്‍ അമ്മയെ പതുങ്ങി നോക്കി.വലതു കയ്യിൽ പിടിച്ചു ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ നീല സാരിയിൽ ചെറുതായി നനവുണ്ട്. ആകാശനീല കളർ ചെറുതായി ഒന്ന് ഇരുണ്ടിട്ടുണ്ട്.ഇതിനിപ്പോഴെന്താ? ഇത്തിരി തിരിഞ്ഞു ചെറിയമ്മയെ ഒന്നുകൂടെ നോക്കിയതും അവളുടെ നോട്ടമിത്തിരി താഴെക്കാണ്. ഇനിയുമെന്താന്ന് നോക്കിയപ്പോ ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ വെളുത്ത വയറിത്തിരി കാണുന്നുണ്ട്. അതിപ്പോ എന്താ നോക്കാൻ!!? ആ കണ്ണെന്തിനാ അതിങ്ങനെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നെന്ന് രണ്ടു വട്ടം ആലോചിച്ചു.

കണ്ണിത്തിരി മുകളിലേക്ക് നീണ്ടപ്പോ തരുത്തു. അത് തന്നെയാണോന്ന് ഉറപ്പു വരുത്താൻ ചെറിയമയുടെ കണ്ണിന്‍റെ ദിശയെയൊക്കെ നോക്കി ഊഹം വെച്ചപ്പോ അത് തന്നെ.അമ്മിഞ്ഞയെ മറച്ച ആകാശ നീല കളറുള്ള ബ്ലൗസിന്‍റെ നിറമിപ്പോ ഇരുണ്ട കടും നീല കളറാണ്. ദൈവമേ നനഞ്ഞ എന്‍റെ മേത്തുനിന്ന് ആയതാന്ന് മനസ്സിലാക്കാതിരിക്കാൻ അവളത്ര മണ്ടത്തിയൊന്നുമല്ല!! ആകെയൊന്ന് നോക്കുമ്പോ എനിക്ക് തന്നെ എന്തോ ആവുന്നുണ്ട്.അവിടെ മാത്രം കൂടുതല്‍ നനഞ്ഞപോലെ. ആകെ മൊത്തം അമ്മയെ കണ്ടാൽ മഴയതിറങ്ങി വന്നപോലെ തോന്നാം.എന്‍റെ മേത്തൊട്ടി നിക്കാതെ ആ നനവ് വരില്ലെന്ന് അവൾക്കും മനസ്സിലായി കാണുമോ?.ചെറിയമ്മയുടെ കണ്ണുകൾക്ക് ദഹിപ്പിക്കുന്ന ശക്തിയുണ്ട്.

ഇന്നമ്മ പറഞ്ഞതനുസരിച്ച് എന്നോടുള്ള അമ്മയുടെ ഇഷ്ടം ചെറിയമ്മക്ക് അറിയുന്നതല്ലേ?. എന്നോട് കിന്നരിക്കനോ. ഒന്ന് കെട്ടി പിടിച്ചാലോ അവളെന്തേലും കരുതുവോ?.മനസ്സിൽ അങ്ങനെയൊക്കെ തോന്നി.ഇനി ഞാനിങ്ങനെ പതറി നിൽക്കുന്നത് കണ്ടാലോന്ന് കരുതി നോക്കാതെ നിന്നു. കുശലം പറഞ്ഞു തീർന്ന അമ്മയോന്ന് ശ്വാസം വിട്ടു. മുന്നിൽ നിൽക്കുന്ന ചെറിമ്മയെ ഇല്ലാത്ത അഭിനയ കണ്ണുമായി അമ്മ നോക്കിയതും അതിനേക്കാൾ ശക്തിയിൽ ദഹിപ്പിക്കുന്ന കണ്ണുകൾ കാട്ടിയവൾ അമ്മയുടെ മുഖത്തേക്കും നോക്കി.പിന്നെ അവൾക്കെന്തോ മനസ്സിലായി എന്ന രീതിയിൽ നനഞ്ഞ ബ്ലൗസിലേക്കും നോക്കി .

ഇനിയും അത് കണ്ട് കണ്ട് അവളെന്തോ വേണ്ടാത്തത് ചിന്തിച്ച് കൂട്ടിയാലോന്ന് കരുതി അമ്മയുടെ കൈ പിടിച്ചു മെല്ലെ വലിച്ചുകൊണ്ട് ചെരിച്ചു നിർത്താൻ നോക്കി.എവിടെ അതിന് ബലം പിടുത്തം.

“ന്താടീ നോക്കണേ…?..” ചെറിയമ്മയുടെ നോട്ടം നിർത്താതെ വന്നപ്പോ അമ്മയോന്ന് കുരച്ചു. അതൊന്നും കണ്ട് പേടിക്കില്ലെന്നും, മുഖത്തു വാരി തേച്ച പുച്ഛത്തിളിലുള്ള ചിരി കാട്ടി ചെറിയമ്മ അമ്മയെ കാണിക്കാൻ വീണ്ടും അങ്ങട്ട് തന്നെ നോക്കി.

ബാക്കിൽ ചെറിയമ്മയുടെ വീൽ ചെയറുരുട്ടാൻ നിൽക്കുന്ന ചേച്ചി, അമ്മ ചെറിയമ്മയോട് ഒച്ചയിടുന്നത് കേട്ട്, നോക്കി നിന്നിരുന്ന ഫോൺ ഓവർ കോട്ടിന്‍റെ പോക്കറ്റിൽ തിരുകി പേടിയോടെ നിന്നു.പാവം അതിനോടാ ഒച്ചയിട്ടെന്ന് കരുതി കാണും.

എന്നാലും എന്താന്ന് സംഭവമെന്നത് പൊട്ടത്തിയമ്മക്ക് കത്തിട്ടില്ലെന്ന് തോന്നുന്നു. അനു നോക്കുന്നത്തിനു പകരം അത് കിടന്നു കണ്ണുരുട്ടുന്നുണ്ട്.ഇതിനെ കൊണ്ട് തോറ്റല്ലോ!!ആ ചെവിയിലേക്ക് അടുത്ത് കൊണ്ട് ഞാൻ കാര്യം മെല്ലെ പറഞ്ഞു..

“അമ്മേ ഡ്രെസ്സെല്ലാം നനഞ്ഞിരിക്ക…. അവളതാ നോക്കുന്നത്…” ഉണ്ടക്കണ്ണിലേക്കുള്ള നോട്ടം വിട്ടമ്മ സ്വന്തം ശരീരം ഒന്ന് പറ്റുന്ന പോലെ നോക്കി തെളിഞ്ഞു കാണുന്ന ബ്ലൗസ്സിലെ നനവും. ചെറുതായി കൊഴുപ്പുള്ള ആ വെളുത്ത വയറും സാരി തല നീക്കിയമ്മ മെല്ലെ മറച്ചപ്പോ ആശ്വാസമായി.ചെറിയമ്മയുടെ മുഖം ഒരു ഭീഷണി പോലെ ആയെന്ന് തോന്നി.അതിന് മൈൻഡ് കൊടുക്കാതെ തള്ള എന്‍റെ നേരെ തിരിഞ്ഞു

“അഭീ…..” അമ്മയോന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചു. അതിനിടയിൽ അനുവിനൊന്ന് ഒളിഞ്ഞും നോക്കി.നേരെ മുന്നിൽ നിന്ന് രണ്ടു കയ്യും എന്‍റെ കഴുത്തിൽ ചുറ്റി മുകളിലേക്ക് കണ്ണിലേക്കു നോക്കി അമ്മ നിന്നു.എൻട്രൻസിലാണ്. ആളുകൾ അങ്ങട്ടും ഇങ്ങട്ടും പോവുന്നുമുണ്ട്. വട്ട് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ?. ചോദിച്ച അവരെ ഓക്കെ ബോധിപ്പിക്കാണോ എന്‍റെ മോനെ തൊടാനെന്നാവും ചോദ്യം. ഇതെല്ലാം എന്നാലും ഒരാളുകൂടെ കാണില്ലേ? അനു.കണ്ടു!! അവളിത് കണ്ട് തല വെട്ടിച്ചു മാറ്റി. പാവം!! അതിനെ ഇങ്ങനെ വേദനയാക്കാൻ അമ്മയോരോന്ന് കളിക്കാണ്.

“പാവം ണ്ട് ട്ടോ….വയ്യാത്തതല്ലേ അമ്മേയതിന്?..” ചെറിയമ്മ കേൾക്കാതെ അമ്മയോട് ഞാനത് പറഞ്ഞു. അവളെ കാണിക്കാൻ വെച്ച കുറുമ്പ് മാറ്റി അമ്മ നോർമലായി

“അവൾക്ക് വിഷമായോടാ …?..” എന്തൊക്കെ കളിച്ചാലെന്താ ഈ ചോദ്യത്തിൽ തന്നെയുണ്ട് അമ്മക്കവളോടുള്ള സ്‌നേഹം. ആ മുഖത്തിപ്പോ ചെറിയ വേദനയുണ്ട്.എന്താണ് അവൾക്ക് എന്നറിയാനുള്ള ആദിയുണ്ട്.ഞാൻ ചെറിയമ്മയെ നോക്കി. ഇങ്ങട്ട് നോക്കുന്നേയില്ല.പുറത്തെ ആളുകൾ വണ്ടിയിൽ കേറി പോവുന്നത് നോക്കുന്നുണ്ട്. ഇരുണ്ട പുറത്തു വന്നു തിരിക്കുന്ന ആംബുലൻസിന്‍റെ വെളിച്ചം മിന്നുന്നത് നോക്കുന്നുണ്ടാവും.ചാറുന്ന മഴയുണ്ട് പുറത്തു. മെല്ലെയാ കൈകൾ ഉയർത്തി ചെറിയമ്മ ആ കണ്ണൊന്നു തുടച്ചോ?.ഉള്ളിലൂടെ എന്തോ വേദന കടന്നു പോയി.

“എന്താടാ…” നീട്ടിയ കണ്ണിൽ അമ്മക്കുമുണ്ട് വിഷമം.

“അനു കരയാണമ്മേ…?”ആ കാഴച്ച ഒന്നുകൂടെ നോക്കി ഞാൻ പറഞ്ഞു. എന്താണവളുടെ മനസ്സിൽ. മനസ്സിലാവുന്നില്ലല്ലോ.അമ്മ വേഗം തിരിഞ്ഞു.പിടിച്ചിരുന്ന ആ വിരലുകളെന്‍റെ വിരലിൽ കോർത്തു മുറുകി.

അച്ഛൻ മുന്നിൽ കാർ കൊണ്ട് നിർത്തി.വീൽ ചെയർ ഉന്താൻ റെഡിയായി ചേച്ചി നിന്നപ്പോ. അമ്മ ചാടി കേറി അങ്ങട്ട് ചെല്ലുന്നത് കണ്ടു.

“താ മോളെ ഞാൻ നോക്കിക്കോളാം …” ആ മുന്നിൽ നിന്നമ്മ സഹായത്തിനു നിന്ന ചേച്ചിയോട് പറഞ്ഞു..

“ന്തിന്..എനിക്ക് നിങ്ങളെ സഹായം ഒന്നും….” ചെറിയമ്മ ഒന്ന് പറഞ്ഞു തുടങ്ങിയതേയുള്ളൂ മുഴുവപ്പിക്കുന്നതിന് മുന്നേ കൈ വീശിക്കൊണ്ട് അമ്മയവളെ അടിക്കാൻ നോക്കി.

“ഒന്ന് ഞാനങ്ങു തരുമനൂ… മിണ്ടാതവിടെ ഇരുന്നോ…” ഒറ്റ ചീത്ത. അയ്യോ!! ചെറിയമ്മ ശെരിക്കും പേടിച്ചു. കാറിൽ നിന്നിറങ്ങി വന്ന അച്ഛൻ അത് കണ്ടു മെല്ലെ ചിരിക്കുന്നുണ്ട്..കാറിന്‍റെ അടുത്തുവരെ അതുന്തിയമ്മ വന്നപ്പോഴും ചെറിയമ്മ ഒരക്ഷരം മിണ്ടിയില്ല. മുഖം അങ്ങനെ കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചു. ബാക്ക് സീറ്റിലേക്ക് കേറുമ്പോ വല്ല്യ പ്രശ്നം ഒന്നും ചെറിയമ്മക്ക് ണ്ടായില്ല.കേറ്റിയതും ഇരിക്കാൻ സഹായിച്ചതും ഒക്കെ അമ്മ തന്നെ.

അനുവിന്‍റെ കൂടെ അമ്മ കേറി ഇരുന്നപ്പോ ഞാൻ മുന്നിൽ കേറി. സീറ്റിൽ ഇരുന്നതും എന്തൊരു പ്രശ്നം. ചന്തിവിടവിൽ വരെ വെള്ളം കേറിയെന്ന് തോന്നുന്നു. ഫുൾ നനഞ്ഞിരിക്ക.

“നീ ഇവിടെ ഇരുന്നാണോ അഭിയിന്ന് കുളിച്ചെ ?.” ലൈറ്റിന്‍റെ മഞ്ഞ വെളിച്ചത്തിൽ അച്ഛനകം മൊത്തമൊന്ന് നോക്കി പരിഹസിക്കാൻ നോക്കി .കിണ്ടി!! അങ്കിൾ ഞങ്ങളെ കാർ എടുത്ത് പോയത് നന്നായി ഇല്ലേൽ ഇതെങ്ങാനും കണ്ട് പുള്ളിയുടെ ഹാർട്ടിന് വല്ല പ്രശ്നവും വന്നേനെ.ഇതൊന്നും പ്രശ്നമല്ലാതെ അമ്മയെങ്ങനെ ഇരുന്നു?.. ഓഹ് അതും നനഞ്ഞിരിക്ക ആണല്ലോ!!.

ബാക്കിലേക്ക് ഒന്ന് തല ചെരിച്ചപ്പോ. മുഖം വീർപ്പിച്ച ചെറിയമ്മ അതേപോലെ ഇരിക്കുന്നുണ്ട് എന്നാലാ അടുത്തിരിക്കുന്ന അമ്മ ചെയ്യുന്നത് കണ്ടപ്പോ എന്തോ സന്തോഷം തോന്നി.അഴിഞ്ഞു വീണ അനുവിന്‍റെ മുടി അമ്മ കൈ കൊണ്ട് വാരി ഭംഗിയായി ആ തലയിൽ കെട്ടി വെച്ച് കൊടുത്തു. കൈയും കെട്ടി അത് നോക്കാതെ ഇരിക്കാണവൾ. ചെവിയുടെ മുന്നിലേക്ക് എന്നാലുമിത്തിരി തൂങ്ങി നിന്ന മുടി അമ്മ ചെവിക്കു ബാക്കിലേക്ക് ആക്കി കൊടുത്തു.അവളുടെ മുഖത്തേക്ക് പാളി നോക്കി മെല്ലെ ചിരിക്കുന്നുണ്ടമ്മ .പിന്നെ ചെറിയ എന്തോരു കുറുമ്പ് ആ മുഖത്തു വന്നു തെളിഞ്ഞു. പെട്ടന്ന് മുന്നോട്ടേക്കാഞ്ഞു ചെറിയമ്മയുടെ കവിളിൽ അമ്മ ഒരുമ്മ കൂടെ കൊടുത്തു. വട്ട് തന്നെ തള്ളക്ക്.!! അത് കിട്ടിയതും ഇഷ്ടപ്പെടാതെ അവൾ വേഗം അമ്മയെ മെല്ലെയൊന്ന് തള്ളി. ചീത്ത ഒന്നും പറഞ്ഞില്ല. കണ്ണുരുട്ടിയതുമില്ല. പുറത്തേക്ക് നോക്കി അങ്ങനെയിരുന്നു.

വീട് എത്തുന്ന വരെ ആരും മിണ്ടിയില്ല. ഇടക്ക് ഞാൻ മെല്ലെ പുറകിലേക്ക് നോക്കുമ്പോ രണ്ടാളും പുറത്തെ കാഴ്ച കാണുന്നപോലെ നിൽക്കുന്നുണ്ട്.കണ്ണൊന്നടച്ചു.സീറ്റിൽ ഒന്ന് ഇളകി ഇരുന്നു. ശ്വാസം വലിച്ചെടുത്തു. കയ്യിൽ ആരോ പിടിച്ചു. ഒരുതരം മുറുക്കം അതിനുണ്ട്.വണ്ടി ഓടിക്കുന്ന അച്ഛനാണ്. പുറത്തെ വണ്ടിയുടെ വെളിച്ചം ആ മുഖത്തിലൂടെ ഒന്നോടിയപ്പോ.ആശ്വസിപ്പിക്കുന്ന ഒരു ചിരിയുണ്ട് ആ മുഖത്തു.

വീട്ടിൽ വണ്ടി നിന്നപ്പോ. ആന്‍റിമാർ വന്നു ചെറിയമ്മയെ ഇറക്കാൻ സഹായിച്ചു .ഇത്രനേരമുണ്ടായിരുന്ന അമ്മയുടെ പ്രസരിപ്പ് അതോടെ മങ്ങി. വണ്ടിയിൽ നിന്ന് ഇറങ്ങി ഒരവശതയോടെയാണ് എല്ലാരും വീട്ടിലേക്ക് കേറിയത്. വീണ്ടും എനിക്ക് വിഷമം വന്നത് അനു പിന്നെ ഒരു നോട്ടം പോലും എന്നെ നോക്കിയില്ല എന്നതാണ്.

വീട്ടിലേക്ക് കേറുമ്പോ സഹായത്തിനായി ഞാനാ മുന്നിലുണ്ട്.താഴ്ത്തിയ ആ മുഖമല്ലാതെ ഒരു നോക്ക് കിട്ടാൻ ഞാൻ വല്ലാതെ കൊതിച്ചു. എല്ലാരും ഉള്ളിലേക്ക് കേറിയപ്പോഴും ഞാനാ വരാന്തയിൽ കുറച്ചു നേരമൊറ്റക്കിരുന്നു.

തണുത്ത അന്തരീക്ഷത്തിൽ മഴയെ ആനയിച്ചു കൊണ്ടുവരുന്ന ചെറിയ കാറ്റും ,തിണ്ണയിലും നിലത്തും ശരീരത്തിലേക്ക് തുളച്ചു കേറുന്ന തണുപ്പും അറിഞ്ഞു .കുതിർന്ന മണ്ണിന്‍റെ മണം ശ്വസിച്ചിത്തിരി നേരം അങ്ങനെയിരുന്നു.

മനസ്സ് വീണ്ടും ആശ്വസതമാവുന്നു. വേഗം ഞാനെന്‍റെ റൂമിലേക്ക് കേറി.ഉള്ളിലൊന്ന് തിരഞ്ഞു.ചുളുങ്ങി വൃത്തികേടായ ബെഡ് കണ്ടപ്പോ ഉള്ളൊന്ന് പൊള്ളി. അവളെ കെട്ടിയിട്ട ഷോൾ മെല്ലെയെടുത്തു സൈഡിൽ വെച്ചു.എല്ലാം കൂടെ കണ്ടു തല പെരുത്തപ്പോ ബാത്‌റൂമിൽ കേറി തണുത്ത ഐസ് പോലെയുള്ള വെള്ളം തലയില്‍ക്കൂടെയൊഴിച്ചു. ഡ്രസ്സ്‌ മാറ്റി ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു. ചെയറിട്ടു അവിടെയിരുന്നു.

ശാന്തമായ അന്തരീക്ഷം.തവളയുടെയും ചീവീടിന്‍റെയും ചെറിയ കരച്ചിൽ. താഴെ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്‌ദം. ദൂരെ നിന്നെവിടെ നിന്നോ മൂളുന്ന മഴയുടെ മുഴക്കം. പതിഞ്ഞ ഇടി. ചെറുതായൊന്ന് മയങ്ങി.

തണുപ്പ് കൂടി. ചെവിയിൽ തുളഞ്ഞു കേറുന്ന ശബ്‌ദം കൂടി.കണ്ണ് തുറന്നപ്പോ കാറ്റിൽ ആടിയൂലയുന്ന മാവാണ് മുന്നിൽ. മിന്നലിന്‍റെ വെളിച്ചം ആകാശത്തുകൂടെ തെളിഞ്ഞു മിന്നി. ഇത്തിരി അകലെ നിന്ന് മുരളുന്നയിടി .ഇടക്കെപ്പോഴോ സ്വപ്നത്തിൽ ബെഡിൽ കെട്ടിയിട്ട ചെറിയമ്മയെ വീണ്ടും കണ്ടു. ഇടി വെട്ടുമ്പോ അവളെന്നെ വിളിച്ചു ഉറക്കെ കരയുന്നുമുണ്ട്. മിന്നലൊന്ന് വീണ്ടും അതിന്‍റെ തിളക്കം കാണിച്ചപ്പോ പെട്ടന്ന് ചെറിയമ്മയെ ഓർമ വന്നു.കൂടെ ആശാന്‍റിയുണ്ടായിരുന്നു. ഇപ്പോഴും കൂടെ ണ്ടാവോ? അല്ലേൽ അവൾ ഒറ്റക്കാവുമോ.

രണ്ടാമത് ഒരിടികൂടെ വെളിച്ചം കാണിച്ചപ്പോ.ബാൽക്കാണിയിൽ നിന്ന് റൂമിലേക്ക് കേറി. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കത്തുന്നുണ്ട്. പെട്ടന്ന് അത് ഓഫായി മുന്നിൽ ആ ഡോർ തുറന്നു..ആശാന്‍റിയാണെന്ന് തോന്നി. വാതിൽ ചാരി ഫോണിന്‍റെ വെളിച്ചത്തിൽ പുറത്തിറങ്ങിയത് കണ്ടു. നടന്നടുത് സ്റ്റെപ്പിറങ്ങി താഴേക്ക് പോയി. ചെറിയമ്മ ഉറങ്ങി കാണും!! സമയം ഇപ്പൊ പതിനൊന്നോ മറ്റോ ആയെന്ന് തോന്നി. എത്രയായാലും അവൾക്ക് അവളെ റൂമിൽ കിടക്കണം.ഇത്ര വയ്യാഞ്ഞാലും.ന്ത്‌ വാശിയാണ്.

അവളെ റൂമിലേക്ക് പോവേണ്ടെന്ന് കരുതി. ചിലപ്പോ ചെറിയമ്മക്ക് അത് ഇഷ്ടപ്പെട്ടില്ലെല്ലോ.റൂമിൽ ബെഡിൽ ഇരുന്ന് ഒന്നുകൂടെ ആലോചിച്ചു. ഒറ്റക്ക് അവളെ വിടാൻ തോന്നുന്നുമില്ല.ദൂരെ നിന്നും ആർത്തലച്ചു വരുന്ന മഴയുടെ മുഴക്കം കേൾക്കുന്നുണ്ട്. അവളൊറ്റക്കാണ് ഉണർന്നു പോയാൽ പേടിക്കും.ഇങ്ങനെ ഇരിക്കാൻ കഴിയില്ല.

റൂമിൽ നിന്നിറങ്ങി. നീണ്ട വരാന്തയിലൂടെ നടന്നു. ചാരിയിട്ട ചെറിയമ്മയുടെ വാതിൽ പതിയെ തുറന്നു നോക്കി.നീളുന്ന ചെറു ഇരുട്ടിന്‍റെ വെളിച്ചത്തിൽ അവളാ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.മനസ്സിലെന്തോരുനോവ് ഉയർന്നു പൊന്തി. ഈ പാവത്തിനെ ഞാൻ കുറേ വിഷമിപ്പിച്ചല്ലോന്നുള്ള തോന്നൽ.

തുറന്ന വാതിലൂടെ ഒഴുകിയെത്തിയ കാറ്റ് ഉള്ളിലേക്ക് അടിച്ചു കേറി. നിന്ന എനിക്ക് തന്നെ ആകെ വിറച്ചു കോരി. പാവം അവൾക്ക് തണുക്കില്ലേ?.

വാതിൽ ചാരി ആ അടുത്ത് ചെന്നുനിന്നു.അടുത്ത് കിടക്കണോ അതോ താഴെയെവിടേലും കിടക്കണോന്ന് അടുത്ത ചിന്ത വന്നു.കൂടെ കിടക്കാനാ തോന്നിയത്. ബെഡിലേക്ക് പതിയെ കേറി അടുത്ത് ചെന്നപ്പോ തന്നെ ആ ശരീരത്തിൽ നിന്നടിക്കുന്ന ചൂടിന്‍റെ ശക്തി!! വിങ്ങുന്ന ഒരു ചൂട് വിഴുങ്ങുന്ന പോലെയുണ്ട്.എനിക്ക് എതിരെ തിരിഞ്ഞു കിടക്കുന്ന അവളെ പുതപ്പ് കൊണ്ട് ഞാൻ മൂടി കൊടുത്തു. മനസ്സിൽ വല്ലാതെ ഇരുട്ട് കേറിയപ്പോ കണ്ണ് നിറഞ്ഞു.

“സോറി ചെറിയമ്മേ……” മൂടി വെച്ചിരുന്ന ആ കാലിൽ പതിയെ പിടിച്ചു പറഞ്ഞു. മനസ്സിൽ കുറേ സോറി പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഉറങ്ങി കിടക്കുമ്പോ സോറി പറയാൻ എല്ലാവർക്കും പറ്റും. നേരിട്ട് പറയണ്ടേ? പറയണം!!മനസ്സിൽ അത് കിടന്നു വീണ്ടും വിങ്ങി.

അരികിൽ അധികം തൊടാതെ ഞാൻ മെല്ലെ കിടന്നു. തുടച്ച കണ്ണുകൾ പൂട്ടിയാടിക്കാൻ നോക്കി.ആർത്തു വന്നോണ്ടിരുന്ന മഴ ഞങ്ങളെ വീടിനെ വിഴുങ്ങികൊണ്ട് പെയ്തു. പുരപ്പുറത്തു ചരൽ വാരി എറിഞ്ഞ പോലെ ഒച്ചയുണ്ടക്കിയത് തിമിർത്തു. പെട്ടന്ന് ചെറിയമ്മ ഒന്നനങ്ങി.വിട്ടു കിടന്നിരുന്നെന്‍റെ അരികിലേക്കവൾ നിരങ്ങി ചേർന്നുവന്നു.അരികിലേക്ക് എത്തിയപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞാനും ഇങ്ങനെ വിഷമിച്ചു കിടക്കുമ്പോ എന്‍റെയരികിൽ അവൾ വന്നു കിടന്നില്ലാതിരുന്നോ?ചെരിഞ്ഞു കിടന്ന അവൾ തിരിഞ്ഞു തിരിഞ്ഞു എന്‍റെ നേർക്ക് കൂടുതൽ അടുത്തപ്പോ ഞാനവളെ നെഞ്ചിലേക്ക് ആനയിച്ചു.ഒന്നും അവൾ അറിയുന്നുണ്ടാവില്ല നോക്കിയപ്പോ ഉറക്കത്തിലാണ്.നെഞ്ചിൽ ഒട്ടിച്ചേർന്നു ചുരുണ്ട ചെറിയമ്മ നന്നായി ഉറങ്ങി. ആ ചൂടുള്ള ശരീരം പതിയെ കവർന്നെന്‍റെ കയ്യിലാക്കി.നെറുകളിൽ പതിയെ ഉമ്മ കൊടുത്തു.ഉറങ്ങാൻ കുറേ നോക്കി. കഴിഞ്ഞില്ല. ആ ഇടിക്കുന്ന നെഞ്ചിന്‍റെ താളവും, ആ ശ്വാസമെടുക്കുന്ന ശബ്ദവും കേട്ട് കൊണ്ടിരിക്കാന് തോന്നുന്നത് .പുറത്തെ മഴയുടെ ബഹളം കൂടിയപ്പോ താനേ ഞാനുറങ്ങിപ്പോയി.

മുഖത്തു പൂവിഴയുന്നുണ്ടോ? പുളിച്ച കണ്ണുകൾ തുറക്കാനിത്തിരി പ്രയാസം തോന്നി.പാതി തുറന്നപ്പോ മുന്നിൽ നോക്കുന്ന ആരോയുണ്ട്. നെഞ്ചിടിപ്പ് കൂടി. ചെറിയമ്മയുടെ കൂടെയല്ലേന്ന ബോധം ഉള്ളിൽ വന്നു നിറഞ്ഞു . അയ്യോ!!… അവളെന്തു കരുതി കാണും.വല്ലാത്ത മടിയാണാ മുഖത്തു നോക്കാൻ. ചിലപ്പോ വന്നു കിടന്നതിന് ദേഷ്യം ണ്ടേലോ? കണ്ണ് വീണ്ടും തുറക്കാണോ വേണ്ടയോ എന്ന് നൂറുവട്ടം ചിന്തിച്ചുകാണും.വട്ടാവുന്നു!! ഒളിക്കണ്ണിട്ട് തുറക്കാൻ പലവട്ടം നോക്കി. മുഖത്തേക്ക് തന്നെ നോക്കി നിൽക്കണേൽ അവളെന്തായാലും കണ്ടുപിടിക്കും. പിന്നെങ്ങനെ തുറക്കും!!. ഇത്ര തണുപ്പുള്ള രാവിലെയും ഞാൻ കിടന്നു വിയർക്കുമെന്നാ തോന്നുന്നേ.ഈശ്വാരാ ന്താപ്പോ ചെയ്യാ!!

നെഞ്ചിൽ പതിയെ അടിക്കുന്ന ചൂടുള്ള ശ്വാസമുണ്ട്.ഇതിപ്പോ എങ്ങനെ വന്നു. മുഖത്തേക്ക് നോക്കുമ്പോ ഇതെവിടെനിന്നാണ് വരുന്നത്?? കൈ എവിടെ ആണെന്ന ബോധം ഇപ്പഴാണൊന്ന് കിട്ടുന്നത്. ഒന്ന് കൂടെയൊന്ന് മനസ്സിലാക്കിയെടുത്തപ്പോ നെഞ്ചിൽ പറ്റിച്ചേർന്നാരോ കൂടെയുണ്ട്.കൈ ആ ആളെ ചുറ്റിയാനുള്ളത്.

മുഖത്തു വീണ്ടും പൂവിഴഞ്ഞു. ഇത്തവണ എന്തോ ധൈര്യത്തിൽ മുറുക്കെ അടച്ചുവെച്ച കന്നൂ തുറന്നു. ഫോക്കസ് തെറ്റിയ ക്യാമറ പോലെ കണ്ണൊന്നു മങ്ങി .വേണ്ടുമൊന്നടച്ച് തുറന്നപ്പോ ആ മുഖം തെളിഞ്ഞു. കുളിച്ചു മുടി ടവ്വൽ കൊണ്ട് കെട്ടി.ഐശ്വര്യമുള്ള മുഖത്തെ നെറ്റിയിൽ ചന്ദനവും കവിളിൽ നുണക്കുഴി പോലെയുള്ള ചെറിയ ചാലും കാട്ടി.കണ്ടാൽ തന്നെയൊരുമ്മ കൊടുക്കാൻ തോന്നുന്ന പുഞ്ചിരിയുമായി അമ്മയാണ്.ആ വിരലുകളാണ് എന്‍റെ കവിളിൽ ഇഴയുന്നത്. അടുത്ത് എന്നെ പറ്റിച്ചേർന്നു കിടക്കുന്ന ചെറിയമ്മയെ ഞാൻ ഒരു നോക്ക് നോക്കി. പാവം നല്ലയുറക്കമാണ്. ആ നിഷ്കളങ്കമായ മുഖം കണ്ടാൽ കൊഞ്ചിക്കാൻ തോന്നും.അവളുടെ അപ്പുറത് ചെറിയമ്മയെ ഒരു കൈ കൊണ്ട് ചുറ്റി മറ്റേ കൈ തലക്ക് കൊടുത്ത് ഞങ്ങളെ രണ്ടും നോക്കി നിൽക്കാണ് തള്ള.ഒരു കള്ള ചിരിയും ആ മുഖത്തുണ്ട് അല്ലേള്‍ അസൂയ ആണോ? എന്‍റെ നെഞ്ചിലേക്ക് ചേർന്ന് സുഖമായി ഉറങ്ങല്ലേ ഒരു പെണ്ണ് ഇതിനെ ഒഴിവാക്കാനല്ലേ അമ്മ പലതും ചെയ്തത്. അപ്പോ ന്തോ തോന്നാണല്ലോ!.എന്തേലുമാവട്ടെ.

“ന്താ…..” ചുണ്ടനക്കി കൊണ്ട് ചോദിച്ചു.മറുപടിയില്ല കണ്ണുകൊണ്ട് മനസിലാവാത്ത ഒരു നോട്ടം.

“ന്താന്ന്..” ഞാൻ ഒന്നുകൂടെ ചുണ്ടനക്കി.

“ഒന്നുല്ലഡാ…” വളരെ പതിയെ മുഖം നല്ലപോലെ വിടർത്തി അമ്മ ചിരിച്ചു .മനസ്സിന് ആ ഭാവം വല്ലാത്ത കുളിരാണ് തന്നത്. എന്താകർഷണമാണാ മുഖത്തു.ഞാൻ കൈ നീട്ടി അമ്മയുടെ കവിൾ പിടിച്ചു വലിച്ചു വിട്ടു..

“എന്താടാ…..” വീണ്ടും കുണുങ്ങി കൊണ്ടുള്ള ചിരി.. ഫ്ലാറ്റ് ആയി. മനസ്സിൽ മഞ്ഞു വീണ പോലെ തോന്നി .കണ്ണ് വിടർത്തി ഞാനാ ചിരി നല്ലപോലെ നോക്കി നിന്നു. കിളി പോയത് കണ്ട് അമ്മക്ക് എന്തിന്നില്ലാത്ത അത്ഭുതമുണ്ട്. പിന്നെ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നുന്നതുകൊണ്ട് ചെറിയ നാണവും വന്നോ?? ആയിരിക്കില്ല. വെറുതെ എന്നെ പറ്റിക്കാനാവും.

ചെറിയമ്മയൊന്നിളകി.പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞെട്ടി.എന്‍റെ സ്ഥിതി പോലെ അത് കണ്ട് നാവു കടിച്ചു അമ്മയും ഇളകുന്ന അവളെ നോക്കി.ആശ്വാസം!! കണ്ണ് തുറന്നിട്ടില്ല.. ഒന്നിളകി കിടന്നതാന്ന്. ഇനിയും ഇവിടെ നിന്ന് കളിച്ചു ചെറിയമ്മ കണ്ടു എനിക്ക് കേൾക്കുന്നയേക്കാൾ കൂടുതൽ ചീത്ത ആ തള്ളക്ക് ആവും കേൾക്ക. അതിന് ഇടവരണ്ടാന്ന് കരുതി ഞാൻ അവളെ ഉണർത്താതെ മെല്ലെ എഴുന്നേൽക്കാൻ നോക്കി.കണ്ടാലവൾ കടിച്ചു കീറുമെന്ന് അമ്മക്കും പേടിയുണ്ട്.എന്‍റെ കൂടെ പതിയെ പമ്മി പമ്മി അതും എഴുന്നേറ്റു. പെട്ടന്ന് പോരാൻ തോന്നിയില്ല. അമ്മ കാണുമെന്ന പ്രശ്നവും എനിക്കിപ്പോഴില്ല. ഉറങ്ങുയാ സുന്ദരിയുടെ കവിൾ ഞാൻ ഒരുമ്മ കൊടുത്തു എഴുനേറ്റു. അമ്മക്ക് ചെറിയ കുശുമ്പ് മുഖത്തു തെളിഞ്ഞു എന്നെ കാണിക്കാൻ തന്നെ.. ‘ഓഹ് എന്താ സ്നേഹമെന്ന ആക്കിയ ഭാവമതിന്. ‘വേണ്ടാട്ടോ.’.. ഞാനും ഭാവമിട്ടു. ചെറിയമ്മയുടെ തലയിൽ ഒന്ന് തഴുകി ആ നെറ്റിയിൽ മെല്ലെ മുത്തി അമ്മയും എഴുന്നേറ്റു.

“പാവം ല്ലേടാ…” ആ റൂമിന് പുറത്തേക്ക് ഞങ്ങളൊരുമിച്ച ഇറങ്ങിയത്.. എന്‍റെ താടിയുടെ അത്രയും പൊക്കമുള്ള അമ്മയെയും കൂട്ടി അതിന്‍റെ തോളിൽ ഞാൻ കൈ ചുറ്റി പിടിച്ചപ്പോ.വയറിൽ കൈ ചുറ്റി കൊണ്ട് അത് ചോദിച്ചു .

“ആഹാ അമ്മക്ക് അങ്ങനെയൊക്കെ തോന്നുവോ…?”

” പോടാ… നീ മാത്രല്ല അവളുന്‍റെ കുട്ടി തന്നെയാ.ആ കണ്ണ് നിറയുമ്പോ പിടയും ഞാനും കുറേ അതിനെ വേദനിപ്പിച്ചില്ലേടാ?”

“അച്ചോടാ എന്താ സ്നേഹം…” ഞാൻ വെറുതെ കളിയാക്കി.

“അഭീ കൂടുന്നുണ്ട് ട്ടോ.. ” വയറിൽ ചുറ്റിയ കൈ കൊണ്ട് ചന്തിക്ക് ഒരു നുള്ള്.ഞാൻ കയ്യിൽ നിന്ന് ചാടി രക്ഷപ്പെട്ടു.എന്‍റെ റൂമിന്‍റെ വാതിൽക്കൽ വരെ അമ്മയും വന്നു. എന്തൊക്കെയോ അതിന് പറഞ്ഞുകൊണ്ടിരിക്കണം.ചെയ്യണം ചിരിക്കണം.ഹോസ്പിറ്റലിൽ പോവേം വേണം.

“ആന്‍റിയും അങ്കിൾമാരുമൊക്കെയിന്ന് പോവുന്ന് പറഞ്ഞു.. ഗൗരിക് തിരിച്ചു ചെല്ലാനും സമയായി. നീ അവരോട് ഒക്കയൊന്നും സംസാരിക്കണം ട്ടോ?” ഇത്തിരി സീരിയസ് ആണെന്ന് തോന്നി.സംസാരിക്കൻ എന്തിണിപ്പോ?. ചെറിയമ്മയുടെയും എന്‍റെയും കാര്യമാവും. ഞങ്ങളാണോല്ലോ ഇനി തീരുമാനിക്കേണ്ടത്.ഞങ്ങളുടെ ഇഷ്ടാണല്ലോ എല്ലാം. ഉത്തരം കേൾക്കാൻ നിന്നയമ്മക്ക് ഞാൻ ചെയ്യാമെന്ന് തലയാട്ടി കൊടുത്തു.

“ഞാൻ… താഴേക്ക് ചെല്ലട്ടെ..” പറയാനെന്തോ മടിച്ചുകൊണ്ടാണമ്മ തിരിഞ്ഞത് .ആ ഉറക്കാത്ത നോട്ടം കണ്ടാൽ അറിയാം എന്തോ പറയാനോ അല്ലേലെന്തോ ആവശ്യമ തിനുണ്ടെന്ന്.നേരത്തെ ചെറിയമ്മക്ക് ഉമ്മ കൊടുത്തപ്പോ ആ മുഖം കണ്ടതും ഞാൻ കരുതി പുറത്തിറങ്ങിയിൽ ആദ്യം ചോദിക്കുന്നത് അവൾക്ക് കൊടുത്തതുപോലെ ഒരുമ്മയാവുമെന്ന് . എന്നാലൊന്നും ചോദിച്ചില്ലല്ലോ?

“അമ്മേ….” തിരിഞ്ഞു നടന്ന അമ്മയുടെ കൈകൾ ഞാൻ വേഗം പിടിച്ചു..

“മ്.” തിരഞ്ഞു നോക്കിയ അമ്മയുടെ പുഞ്ചിരി..

ആ രണ്ടു ഷോൾഡറിൽ ഞാൻ മെല്ലെ പിടിച്ചു. ചെറിയ സംശയം വെച്ച മുഖം കാട്ടിയതെന്നെയൊരു നോട്ടം. ആ ഭാവം വിടുന്ന മുന്നേ ഞാൻ ആ മുഖം കയ്യിൽ കോരി ഇടത്തെ കവിളിൽ അമർത്തിയോരുമ്മ കൊടുത്തു. പഞ്ഞി പോലുള്ള ആ തുടുത്ത കവിളിൽ തേച്ച സോപ്പിന്‍റെ മണം തിങ്ങി നിൽക്കുന്നുണ്ട്

“എടാ… എടാ… തിന്നുവോ നീയെന്നെ…” കള്ളപ്പരിഭവം. ഇത്തിരി നേരം ആ കുറുമ്പുള്ള മുഖം നോക്കി ഞാനും അതേപോലെ എന്‍റെ ആ നോട്ടം സ്വീകരിച്ചു കൊണ്ട് അമ്മയും മിണ്ടാതങ്ങനെ നിന്നു. പുലരിയുടെ എല്ലാ സൗന്ദര്യവുമാ മുഖത്തു തങ്ങി നിൽക്കുന്ന പോലെയുണ്ട് .കുളിരുന്ന നിമിഷങ്ങൾ ഒന്ന് തടസ്സ പെടുത്തി കൊണ്ടമ്മ മെല്ലെ താഴെക്കിറങ്ങി.

റൂമിൽ കേറി എല്ലാം പരിവാടിയും കഴിച്ചു താഴെക്കിറങ്ങുമ്പോ. ചെറിയമ്മയുടെ റൂമിലേക്ക് നോക്കാതിരിക്കാനായില്ല. ചാരിയ ആ വാതിൽ കടന്നു അകത്തു ചെന്നപ്പോ. റൂമിലും ബെഡ്‌ഡിലും അവളില്ല. ബാത്‌റൂമിന്‍റെ ഡോർ അടഞ്ഞു കിടക്കുന്നുണ്ട്. ചെറുതായി വെള്ളമുഴുകുന്ന ശബ്ദമുണ്ട്. എഴുന്നേറ്റല്ലോ? പനിയൊക്കെ മാറിയാൽ മതിയായിരുന്നു!!റൂമിൽ നിന്ന് ഇറങ്ങുമ്പോ മനസ്സിൽ അതായിരുന്നു.

താഴെച്ചെന്ന് അങ്കിൾ മാരെ കണ്ടപ്പോ.അമ്മ പറഞ്ഞപോലെ എന്താ ഇനി കാര്യങ്ങളെന്ന് അവിടെയും ഇവിടെയും തൊട്ടും തൊടാതെയും ചോദിച്ചു ഇത്തിരി അവരെന്നെ കഷ്ടപ്പെടുത്തി.എനിക്കവൾ മതിയെന്ന തീരുമാനത്തിൽ തന്നെ ഞാൻ നിന്നു.എന്നാ അവളുടെ തീരുമാനം ആണ് പ്രധാനമെന്നും ഞാൻ ഇടയിൽ സൂചിപ്പിച്ചു. അവർക്ക് അത് മതി. സംഭവം ഇനി ഈ കാര്യത്തിൽ എനിക്ക് ഒരു മാറ്റം ഉണ്ടാവില്ലെന്ന് അവർക്കേകദേശം മനസ്സിലായ സ്ഥിതിക്ക് എന്നെ പിന്നെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല. അടുത്ത ഊഴത്തിന് നിന്നപ്പോ നേരെ ചന്നു പെട്ടത് ഉഷാന്‍റിയുടെ മുന്നിൽ. കളിയാക്കി മതിയാവാത്ത ആ സാധനത്തിന് ഇനിയും എന്നെ കളിയാക്കാൻ അവസരം കിട്ടിയല്ലോ ന്നുള്ള സങ്കടത്തിൽ നിന്ന് ഞാൻ രണ്ടു വട്ടം അതിനെ പേടിയോടെ പാളി നോക്കി.

ഞെട്ടിച്ചുകൊണ്ട് അത് ആദ്യമായി എന്നെ കളിയാക്കാതെ നിന്നു.

“അവൾ പാവം കുട്ടിയാ ട്ടോ.. നീ അതിനെ വിഷമിപ്പിക്കാതെ നിന്നാൽ മതി”എന്നുള്ള നല്ലവാക്കുകൾ കേട്ട് എനിക്ക് അതിനോട് ആശാന്‍റിയോട് പോലുള്ള ഇഷ്ടം തോന്നി പോയി.

തിരക്ക് പിടിച്ചു പണി തീർക്കുന്ന അമ്മയെ പാളി നോക്കി. ഗായത്രിയുടെയും ഗൗരിയേച്ചിയുടെയും അടുത്തേക്ക് ചെന്നു.അവർക്കെന്തേലും പറയാനുണ്ടോന്ന് നോക്കാണല്ലോ. ഗായത്രി പഴയ പോലെ വായിട്ടലക്കൽ തന്നെ. ഗൗരിയേച്ചി ആ പാവം പിടിച്ച വാക്കുകളും ചിരികൊണ്ടും ഓരോന്നൊക്കെ ചോദിച്ചു നിന്നു. ഹീറിനെ നോക്കാൻ ചേച്ചിക്ക് ഞാൻ ഒരു പണിയും കൊടുത്തു. അതിന് അത് സന്തോഷമേയുള്ളൂ..

പോവാൻ റെഡി ആയി നിന്ന അവരെല്ലാം ഒരുമിച്ചു ഹാളിൽ എത്തിയപ്പോ. തമാശയും ചില അടക്കിയ സ്വകാര്യവും,അടുത്ത വരവിനെ പറ്റിയെല്ലാം പറയുന്നടിയിൽ. അടുത്തില്ലാതെ റൂമിലുള്ള ചെറിയമ്മയെ ആലോചിച്ചു നിന്നപ്പോഴാണ് ആശാന്‍റി അങ്ങട്ട് വന്നത്.

“ന്‍റെ കുട്ടിയെ മറന്നോ എല്ലാരും….” സ്റ്റെപ്പിറങ്ങി വരുന്ന ആശാന്‍റി പറയുന്നത് കേട്ട് ആകാംഷ എനിക്ക് നല്ലപോലെയുണ്ടായിരുന്നു. ചെറിയ പുഞ്ചിരിയും പനി പിടിച്ചു ഉറക്കാത്ത കണ്ണ് ആയാസപെട്ട് നോക്കി കൊണ്ട് ആന്‍റിയുടെ കൂടെ പതിയെയിറങ്ങി വരുന്ന അവളെ നോക്കി ഞങ്ങൾ എല്ലാരും നിന്നുപോയി.

പാറിയ മുടി കഴിയുന്ന പോലെ മാടി കെട്ടി വെച്ചിട്ടുണ്ട്. കൈ കൂട്ടി പിണച്ചാ മാറിന്‍റെ താഴെ കെട്ടിവെച്ചത് കണ്ടപ്പോ അവൾക്ക് നല്ലപോലെ തണുക്കുന്നുണ്ടെന്ന് തോന്നി.

.കുശാലാന്വേഷണങ്ങൾക്ക് അവൾ ചിരിച്ചും ഇടറിയ വാക്കുകൾ കൊണ്ട് പതിയെ പറഞ്ഞും നിന്നപ്പോ. അറിയാതെ പോലും ഒരു നോട്ടം എന്നിലേക്ക് വന്നില്ലല്ലോന്ന് തോന്നി പോയി. തോന്നൽ ആവും!! അങ്ങനെ സമാധാനിച്ചു.

എന്തോ സ്വകാര്യം ചെറിയമ്മയോട് പറഞ്ഞു ഗായത്രി ചിരിക്കുന്നുണ്ട്. അതിന്‍റെ കൂടെ ചെറുതായി ചെറിയമ്മയും ചിരിച്ചു. ഗായത്രി രണ്ടു മൂന്നു വട്ടം എന്നെ നോക്കി. ഒരു വട്ടം പതുങ്ങിയും. ഊഹം കൊണ്ട് എന്നെപ്പറ്റി പറയാണെന്നുറപ്പ്. എന്നാലും അനു എന്തോ എന്നിൽ നിന്ന് വിട്ട് നിൽക്കുന്നപോലെയുണ്ട്. ദേഷ്യം കാണും.!!! ഞാൻ അത്രയൊക്കെ ചെയ്തു പോയില്ലേ!!

“അഭീ… ഇങ്ങു വാ…” ഇടയിൽ ആശാന്‍റി കൈ കൊണ്ട് വരാനാഗ്യം കാട്ടി.അടുത്ത് നിൽക്കുന്ന ചെറിയമ്മയുടെ തോളിൽ പിടിച്ചാണ് ആ വിളി. അച്ഛനും അമ്മയും ബാക്കിയുള്ളവരെല്ലാം എന്‍റെ വരവിനു നോക്കി നിൽക്കുന്ന പോലെയുണ്ട്. എന്നിലേക്ക് നോക്കാതെ എപ്പോഴും നോട്ടം മാറ്റി നിൽക്കുന്ന ചെറിയമ്മയുടെ അടുത്തേക്ക്,അവളുടെ കൂടെ എന്നെ നിർത്തിച്ചുകൊണ്ട് ആന്‍റിയും ബാക്കിട്ടുള്ളവരും ഞങ്ങളെ നോക്കി നിന്ന് ചിരിച്ചു.എന്താണെന്ന് മനസിലാവാതെ നിന്ന എനിക്ക് അമ്മയെ നോക്കിയ മതിയായിരുന്നു. സൈഡിൽ നിൽക്കുന്ന അതിമുണ്ട് ആക്കിയൊരു ചിരി .എന്‍റെയും ചെറിയമ്മയുടെയും കൈകൾ പിടിച്ചു നിൽക്കുന്ന ആശാന്‍റി. ഞങ്ങൾക്ക് രണ്ടു പേർക്കും കവിളിൽ ഓരോ ഉമ്മ തന്നു.പെട്ടന്ന് അമ്മയുടെ മുഖമാണ് ഓർമ വന്നത്. സ്വിച്ച് ഇട്ടപോലെ ഓഫ്‌ ആയി നിൽക്കുന്നുണ്ടാവും.. മുന്നിൽനിന്ന് ആന്‍റി മാറിയ തക്കത്തിന് ചിരി വന്ന ചുണ്ടുകൾ മടക്കി ഞാൻ അമ്മയുടെ ഒന്ന് പതുങ്ങി നോക്കി. കണ്ണ് കൂർപ്പിച്ചു നിനക്ക് ഞാൻ താരാടാ എന്നുള്ള നോട്ടമതിന്.

“രണ്ടാളും അടങ്ങി കച്ചറ ഒന്നും ണ്ടാക്കാതെ നിക്കണം മനസ്സിലായോ?….” ആശാന്‍റിയുടെ ചെറിയ ഉപദേശം.അതിലെന്തോ പറയാതെ പറയുന്നപോലെയുണ്ടോ? അർത്ഥം വെച്ച് ആക്കുന്ന പോലെ. ചെറിയമ്മ തല കുലുക്കിയത് എന്തിനാണെന്ന് മനസിലായില്ല.

“കേട്ടല്ലോ അഭി…” ആന്‍റി ഉറപ്പിനെന്നോണം എന്നോട് ഒന്നൂടെ ചോദിച്ചു. അറിയാതെ തല ആ മുഖത്തെ തേടി പോയി. എന്‍റെ ഇത്തിരിയുള്ള ചിരി അപ്പൊ തന്നെ മാഞ്ഞില്ലാതെയായി. അനു മനപ്പൂർവം എന്നെ നോക്കാതെ നിൽക്കണോ? ആ നോട്ടം ഒരു ദിശയിലേക്ക് തന്നെ പിടിച്ചു വെക്കുകയാണ്. എന്നെ ഒഴിവാക്കുന്നുണ്ട്. വിഷമവും, ദേഷ്യവും. വല്ലായ്മയും പെട്ടന്ന് വന്നു. വാടി തളർന്ന എന്‍റെ മുഖം നോക്കി നിന്നിരുന്ന അമ്മക്ക് മനസ്സിലായി കാണും. പതിറിയ,അഭിയയിച്ചുണ്ടാക്കുന്ന ചിരി അമ്മയൊരു അസ്വസ്ഥതയോടെ നോക്കി.

വാതിലും കടന്ന് വരാന്തയും താണ്ടി എല്ലാരും സ്റ്റെപ്പുകൾ എണ്ണി മുറ്റത്തേക്ക് നടന്നു. ഇറങ്ങാനായ അമ്മ ചെറിയമ്മയോട് എന്തോ പറയാൻ രണ്ടു മൂന്നു വട്ടം അടുത്തേക്ക് ചെന്നെങ്കിലും അവൾ അടുപ്പിച്ചില്ല. ആ വിഷമവും മുഖത്തു കെട്ടി വെച്ചാണ് എന്‍റെയടുത്ത് വന്നത്.

“അവൾക്കുള്ള കഞ്ഞി അവിടെ വെച്ചിട്ടുണ്ട് നീയൊന്ന് കൊടുത്ത് നോക്ക് ട്ടോ… ഞാൻ പറഞ്ഞ അത് കേൾക്കില്ലഡാ. വേണ്ടന്ന് പറയണേൽ ദോശ ണ്ട്.. പിന്നെ ഉച്ചക്ക് ഉള്ള ചോറും ണ്ട്. ഞാൻ അപ്പോഴേക്കും വരാൻ നോക്കാട്ടോ…” എല്ലാം പെട്ടന്ന് പറഞ്ഞമ്മ. സൈഡിൽ വെച്ച ബാഗ് എടുത്ത് തോളിൽ തൂക്കി.

“നിനക്ക് വിഷമം ന്തേലുംണ്ടോ…”സൈഡിൽ അരമതിലിൽ ഇരുന്ന് മുറ്റത്തുള്ളവരെ നോക്കി നിൽക്കുന്ന അനുവിനെ കാണിച്ചു അമ്മ ചോദിച്ചു..

“സാരല്ല… ശെരിയാവും…..” ഞാൻ പൊളിഞ്ഞ മനസ്സ് കാണിക്കാതെ ചിരിച്ചു.

ഇത്ര ദിവസം ദിവസം ഉണ്ടായിരുന്ന ആ ബഹളം പെട്ടന്ന് നിന്നു. മുറ്റത്തുനിന്ന് രണ്ടു കാറുകൾ മെല്ലെ വിട്ടകന്നു. വരാന്തയിൽ ഞാനും ചെറിയമ്മയും മാത്രം. വല്ലാത്ത നിശബ്ദത നിറഞ്ഞു നിൽക്കുന്നുണ്ട്. ഇത്രേം അടുത്ത രണ്ടു പേര് ഇങ്ങനെ വിട്ടകന്ന പോലെ നിൽക്കുന്നതുകൊണ്ടാവും.വെയിൽ വീണു കിടക്കുന്ന വരാന്തയും,മുറ്റവും മെല്ലെ തിളങ്ങി. പതിയെ ക്ലോക്കിന്‍റെ സൂചി ചാടുന്നത് കേൾക്കാം. ദൂരെ നിന്ന് മീൻ കൊണ്ട് പോവുന്ന ചേട്ടൻ ഉറക്കെ കൂവുന്നത് അറിയുന്നുണ്ട്. മുന്നിൽ റോഡിന്‍റെ അപ്പുറമെവിടെയോ കാട് വെട്ടുന്ന മെഷീനിന്‍റെ നിർത്താത്ത കരച്ചിലുണ്ട്.

അനു ആ അരമതിലിൽ തന്നെ മിണ്ടാതിരുന്നു. ഇനിയും വയ്യ! എനിക്ക് ഇനിയും ഇങ്ങനെ പിടിച്ചിരിക്കാൻ കഴിയില്ല! തെറ്റ് എന്‍റെ ഭാഗത്തുണ്ട് ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാം തുറന്നു പറയണം. അവളിരിക്കുന്ന തിണ്ണയിലേക്ക് ഞാൻ മെല്ലെ നടന്നു

“അ നു………” വാക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അവളെഴുന്നേറ്റ് ഞാൻ ഒരാളവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഉള്ളിലേക്ക് നടന്നു കളഞ്ഞു. തലക്കടി കിട്ടിയ പോലെയായി. പൂട്ടിപോയ കൺപീലിക്ക് ഇടയിലൂടെ കണ്ണുനീരിറങ്ങി.സ്റ്റെപ്പ് ഓരോന്നായി കേറുന്നത് കേൾക്കാം. അവൾ റൂമിലേക്ക് പോവാണ്. ഞാൻ അവിടെ കുറേ നേരം ഇരുന്നു. പിന്നെ താഴെ റൂമിൽ കൂടെ വെറുതെ നടന്നു.ഒഴിവാക്കാൻ നോക്കിയാലും കുഴപ്പല്ല. എനിക്ക് പറയാനുള്ളത് പറയാലോ.

ന്നാലും ഇന്നലെയൊക്കെ ന്തൊരു ചിരിയായിരുന്നു. വയ്യാതെ കിടക്കാന്ന് കരുതി നാട് മൊത്തം ഓടിച്ചു. പറ്റിച്ചില്ലേ? ന്നട്ടും ഞാനൊന്നും പറഞ്ഞില്ലല്ലോ. ശേ അങ്ങനെ ഒന്നും ചിന്തിക്കരുത് അത്രേം നേരം കെട്ടിയിട്ട് റൂം അടച്ചു പോയ ഞാൻ അത്രേം ക്രൂരത ചെയ്തിട്ട് അവൾ എന്നെ ഒന്ന് പേടിപ്പിച്ചതിന് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല. കാറിൽ നിന്ന് വീട്ടിലേക്ക് അവൾ പോയത് പേടി കൊണ്ടാവും. ന്തേലും ആവട്ടെ ഇങ്ങനെ ശോകം അടിച്ചിരുന്നാൽ ഇങ്ങനെ ഇരിക്ക തന്നെയുള്ളൂ.തലയിൽ ഇരിക്കുന്ന നെഗറ്റീവ് ചിന്തകളെ!! വല്ല പണിക്കും പൊയ്ക്കൂടേ എന്നൊക്കെ ഇത്തിരി ഉഷാറാവൻ പറഞ്ഞു നോക്കി.ഹാ ഇത്തിരി മോട്ടിവേഷൻ കിട്ടി.

ഡൈനിങ് ടേബിളിൽ വെച്ച കഞ്ഞിയും, ഒരു പത്രത്തിൽ രണ്ടു മൂന്നു ദോശയും, കൂടെ ചമ്മന്തിയും അതൊക്കെ കൊണ്ട് ചെറിയമ്മയുടെ റൂമിലേക്ക് നടന്നു. വിശന്നു കരിഞ്ഞു കൊണ്ടിരിക്കുന്ന കുടൽ വയറ്റിൽ നിന്ന് മണം പിടിക്കുന്നപോലെ തോന്നിയപ്പോ. ഞാൻ ആലോചിച്ചു പോയി എന്‍റെ ത്യാഗം. ന്താല്ലേ!! കോപ്പ് അവളുടെ അടുത്തേക്ക് പോവുന്നതിനുള്ള പേടിക്ക് ഞാൻ ഇങ്ങനെ ഓക്ക് ചിന്തിക്കേണ്ട കാര്യമുണ്ടോ. അതും പൊട്ടത്തരം.

റൂമിന്‍റെ അടുത്ത് ആ അടഞ്ഞു കിടക്കുന്ന വാതിൽ കാലുകൊണ്ട് തള്ളി അവളെ നോക്കാൻ ഒന്നും നിൽക്കാതെ ഞാൻ അങ്ങ് കേറി. എന്നോട് മുഖം കാണിക്കാതെ നിൽക്കാൻ പറ്റുമെങ്കിൽ എനിക്കാണോ ഇനി പ്രശ്നം. ന്നാലും ഞാനിങ്ങനെയൊക്കെ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ന്ന് അവൾക്ക് തോന്നണം. ആ ഒരു പ്രേതീക്ഷ മനസ്സിൽ ഉള്ളത് കൊണ്ട് ചുറ്റുപാടൊന്നും നോക്കീല്ല. ഒരു അനക്കമോ, ശ്വാസമെടുക്കുന്ന ശബ്‌ദമെങ്കിലും കേൾക്കണ്ടേ? ടേബിളിൽ പാത്രമൊക്കെ വെച്ചപ്പോ, ഇവിടെ തന്നെയുണ്ടോ കക്ഷിയെന്ന് ചിന്തിക്കാതിരുന്നില്ല. പതിഞ്ഞ വെള്ളം ഒഴുകുന്ന ശബ്‌ദം.ഏഹ്!! ചുറ്റുപാടു മുഴുവനും ഒറ്റ കറങ്ങലിനു നോക്കി.അവളില്ല. എങ്ങനെയിരിക്കണ്?..

കക്കൂസിൽ പെറ്റു കിടക്കാൻ ഇവൾക്കെന്താ തൂറ്റലോ?. നല്ലൊരു എൻട്രി പന്നി നശിപ്പിച്ചു. ഞാനിങ്ങനെ ഇതൊക്കെ കൊണ്ട് കേറി വരുന്നത് കണ്ടാ എന്നോട് ഇത്തിരി എങ്കിലും സ്നേഹം തോന്നും. ഇത്തിരി കനിവ് തോന്നി നീ കഴിച്ചോടാ ചെക്കാ എന്നെങ്കിലും ചോദിക്കുമെന്ന് കരുതി. എവിടെ എല്ലാം പോയെ!! ചടച്ചു ചെറിയ കുട്ടികൾ ചെയ്യുന്നപോലെ കീഴ്ച്ചുണ്ട് മടക്കി ഞാനങ്ങനെ നിന്നു.

ബാത്റൂമിന്‍റെ ഉള്ളിൽ നിന്നവൾ പുറത്തേക്കിറങ്ങാൻ ഉള്ള ഒരു നീക്കം മുൻകൂട്ടി ഞാനൊന്ന് കണ്ടു.അനക്കമൊന്നും കേൾക്കുന്നില്ല. ഇറങ്ങി വരുമ്പോ എന്നെക്കണ്ട് ആകെയലമ്പാവുമെന്ന് മനസ്സ് പറയുന്നു. വേഗം ചാടി റൂമിന് പുറത്തേക്ക് വന്നു. ഡോർ അടച്ചില്ല നേരെ നടന്നെന്‍റെ റൂമിന്‍റെ മുന്നിൽ ചെന്ന് നിന്നു. തിരിഞ്ഞു ഒന്നുകൂടെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോ ഞാൻ സാധനങ്ങൾ എല്ലാം വെച്ച ടേബിളിന്‍റെ മുന്നിലവളുണ്ട്.എല്ലോമോന്ന് തുറന്നു നോക്കിയിട്ടുണ്ട്. പിന്നെ തിരിഞ്ഞു തുറന്നുവാതിലിലൂടെ പുറത്തേക്ക് നോക്കി. ഞാൻ ചാടിയെന്‍റെ റൂമിൽ കേറി.അല്ലല്ലെന്നെ കറക്ട് ആയിട്ടവൾ കാണും

അടുത്ത അഞ്ചു മിനിറ്റ് കഴിഞ്ഞു പതുങ്ങി പതുങ്ങി ഞാൻ അവളെ റൂമിലേക്ക് നോക്കികൊണ്ടിരുന്നു.അടച്ചു വെച്ച പത്രം ആ തെണ്ടി തുറന്നുപോലും നോക്കിയിട്ടില്ല.ന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്. അവളൊന്നും കഴിച്ചു കഴിഞ്ഞാൽ എനിക്ക് പോയി സമാധാനത്തോടെ കഴിക്കാമെന്ന് കരുതിയ ഞാനാരായി.അതും നടക്കില്ല. അവളിങ്ങനെ മസിലു പിടിച്ചു ഇരുന്നാലെങ്ങനെയാ. പോയി രണ്ടു ചീത്ത പറഞ്ഞാലോ.ചന്തിക്ക് രണ്ടു അടിയും കൊടുക്കാം.’ഡാ മോനെ ആടെപ്പോയി വായും പൊളിച്ചു നിന്ന് അവൾ ന്തേലും പറഞ്ഞ ഒന്ന് മുനങ്ങാൻ പോലും പറ്റാതെ മേലോട്ട് നോക്കി നിക്കാനാണോ ‘ നശിപ്പിച്ചു എന്തേലും ഒന്ന് ചെയ്യാൻ പോവുമ്പോ തലയിലുള്ള നെഗറ്റീവ് നാറിയുടെ ചിന്തകൾ. കോൺഫിഡൻസിന്‍റെ ഫ്ലോ അങ്ങ് പോയി.

കുടല് കരിഞ്ഞു. ഇന്നലെ അമ്മ കൊണ്ട് വെച്ച വെള്ളം റൂമിലുണ്ടായത് കൊണ്ട് അതെടുത്തു വിഴുങ്ങി, ഇല്ലാത്തേമ്പക്കവും വിട്ടു ഞാൻ ചാര പണി വീണ്ടും തുടങ്ങി. പത്രം തൊട്ടിട്ടില്ലയാപ്പന്നി . ഇവളെയിന്നു ഞാൻ.. അത്രക്ക് ദേഷ്യം തോന്നി. വിശന്നുകരയുന്ന എന്‍റെ വയറു തോന്നിപ്പിച്ചതാ.നീട്ടിയ കാലുവെച്ചു അവളുടെ വാതിലിന്‍റെ അടുത്ത് വരെ നടന്നപ്പോ ഇത്തിരി കലിയെന്‍റെ മൂക്കിന്‍റെ തുമ്പത്തുണ്ട്.

തുറന്ന ഡോറിലൂടെ കാണുന്നയാ ടേബിളും, അതിന് മുകളിൽ വെച്ച പത്രങ്ങളും പിന്നെ ഒരു വലിയ കണ്ണാടിയും. അതിൽ നടന്നടുക്കുന്ന എന്‍റെ രൂപമുണ്ട്.ഇത്തിരി ചെരിഞ്ഞപ്പോ ആ സൈഡിൽ കണ്ണാടിയുടെ ഒരറ്റത്തു എന്‍റെ വരവ് നോക്കി കണ്ണ് നട്ടിരിക്കുന്ന അവളുണ്ട്. പുല്ല്! സ്റ്റക്ക് ആയി അവിടെ നിന്നു. അറിയാത്ത പോലെ തിരിഞ്ഞു കളിച്ചു.ഞാൻ പതിയെ തിരിച്ചു പോന്നു. എന്തോ അങ്ങട്ട് പോയി മിണ്ടനോ. ഒന്ന് ചിരിക്കനോ, ആ മുന്നിൽ നിൽക്കാനോ വലിയ ബുദ്ധിമുട്ട്. എന്നെയാണെകിൽ അവൾ നേരിട്ട് നോക്കുന്നു പോലുമില്ല.

പണ്ടാരമടങ്ങാനാണേൽ ഇന്നൊരുതുള്ളി മഴകാണാനില്ല. പറത്തൊക്കെ നോക്കിയാൽ കണ്ണ് അടിച്ചു പോവുന്ന തോതിൽ വെയിലാണ്. ഇടിയൊക്കെയോന്ന് വെട്ടിയാൽ. ആ അടുത്ത് ചെന്നിരിക്കാമായിരുന്നു.അല്ലേൽ പേടി കൊണ്ട് എന്‍റടുത്തേക്കു വന്നേനെ.പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അല്ലേലും ഇങ്ങനെ തന്നെയാണ്.

നിന്ന് തിരിഞ്ഞു കളിച്ചു കളിച്ചു ഉപ്പാടിളകീന്ന് പറഞ്ഞാൽ മതി. സമയം പതിനൊന്നര, ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്. അല്ലേലും ഫുഡ്‌ വിട്ടുള്ളൊരു സ്നേഹമൊക്കെ മതി! തോന്നി തുടങ്ങിയത് വിശപ്പ് കൊണ്ട. ചെന്ന് രണ്ടു ചീത്ത പോയിപ്പറയാൻ കഴിയുമെന്ന് ഇപ്പോഴുമെനിക്ക് തോന്നുന്നില്ല. ആ ഉണ്ടക്കണ്ണു കാണുമ്പോഴേ തളർന്നു പോവും. ഇത്തിരി നേരം കൂടെ പിടിച്ചു നിക്കാമെന്ന് കരുതി. ഇനിയും നിന്ന ചിലപ്പോ തല കറങ്ങുമെന്ന് ഉറപ്പായപ്പോ ചെറിയമ്മയുടെ റൂമിലേക്കുള്ള നോട്ടം നിർത്തി താഴേക്ക് ചാടി.

രണ്ട് ദോശയും, ചമ്മന്തിയും,ഇത്തിരി സാമ്പാറും വേണ്ടിയിട്ടല്ലാതെ ഒരു ഭംഗിക്ക് ഇത്തിരി കോഴി വെട്ടിനുറുക്കിയ അച്ചാറും എടുത്തൊരു ഒരു പ്ലേറ്റിൽ ആക്കി.നോട്ടം കൊണ്ട് തന്നെ വിശപ്പിനെ ശമിപ്പിക്കാൻ നോക്കി

.അച്ഛാറെടുത്ത സ്പൂൺ ഞാൻ വായിലിട്ട് നക്കി വൃത്തിയാക്കിയപ്പോ. നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും.

ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു.

അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി.

ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!.

കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്.

“മ്യാവു….” താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!! അവിടെ ഇരിക്കട്ടെ. എനിക്ക് മിണ്ടാലോ. അടുത്തിരിക്കാലോ. അവളെ നോക്കാല്ലോ?.

നിലത്തു വീണ പത്രമെല്ലാം പെറുക്കിയെടുത്തു താഴെ കൊണ്ട് ചെന്ന് വെച്ചു. നിലത്തു വീണു കിടക്കുന്ന കഞ്ഞിയെല്ലാം വാരി കളഞ്ഞു.തുടച്ചു. വൃത്തിയാക്കി. റൂമിൽ പോയി കയ്യും മുഖവും കഴുകി. ബാക്കിയുള്ള റൂമിലെ വെള്ളമെടുത്ത് കുടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് വീണ്ടും കേറി.

നേരത്തെ തുടച്ച നിലത്തിന് മാത്രം നല്ല തണുപ്പുണ്ട്.അത് കാലിൽ നല്ലപോലെ അറിയുന്നുണ്ട്.ബെഡിൽ അവളിരിക്കുന്നുണ്ട്.എന്നാലും ഒരു നോട്ടം!!അതിപ്പോഴുമില്ല.തുറന്ന ജനൽക്കൂടെ ഒഴുകിവന്ന കാറ്റവളുടെ മുടിയിഴകളെ തഴുകിയൊഴുകി പോയി. എന്താണെന്‍റെ മനസ്സിലെന്ന് എനിക്ക് തന്നയറിയുന്നില്ല. എങ്ങനെയാ തുടങ്ങേണ്ടന്നും. ഒരുപാട് വിഷമിപ്പിച്ചു. ആ സങ്കടമുള്ളിലുണ്ട് മാറുന്നില്ല.

ബെഡിന്‍റെ സൈഡിൽ അവളിരിക്കുന്നതിന്‍റെ മറ്റേയറ്റത്തു കാല് നീട്ടി ചുമരിൽ ചാരി ഞാനിരുന്നു. പണ്ടവളെന്‍റെയടുത്ത് വന്നിരുന്നു ചുറ്റിച്ച പോലെയൊരു ശ്രമം. പക്ഷെ അന്ന് നല്ല മഴയുണ്ടായിരുന്നു ആ തണുപ്പിലങ്ങനെ വന്നൊക്കെയിരുന്ന ആർക്കാ സ്നേഹം തോന്നത്തിരിക്ക. ഇപ്പോഴോ ഒടുക്കത്തെ വെയില്. ഞാനെങ്ങാനും ചെന്ന് അതേപോലെ ചെയ്താലവളു ചിലപ്പോ ചൂടെടുത്തിട്ട് വയ്യ മാറി ഇരിക്കട പട്ടിന്നെങ്ങാനും പറഞ്ഞാൽ തീർന്നു.എന്നാലും ആ കാടൻ ശബ്ദവും ദേഷ്യവും കേൾക്കലോ.

അവൾ എന്നെയൊന്നു നോക്കിയെന്ന് തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ ഞാനെന്തേലും ചെയ്താലോന്ന് വീണ്ടും പേടി കാണുമോ?.ആ പതിഞ്ഞ ശ്വാസത്തിന്‍റെ ശബ്‌ദം ഇത്തിരി കൂടിയിട്ടുണ്ട്.ഞാനിത്തിരി കൂടെ നീങ്ങി ആ അടുത്തിരുന്നു. നിരങ്ങി നീങ്ങുമ്പോ ബെഡ്ഷീറ്റാണേല്‍ ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്? തെണ്ടി.

ഞാനെന്തിനാങ്ങനെ നീങ്ങി നീങ്ങി കളിക്കുന്നത്? ന്താന്നു വെച്ചാലങ്ങ് ചെയ്താൽ പോരെ. സ്ലോ മോഷൻ കളിച് കളിച് അവസാനമവൾ ഇവിടുന്ന് ഇറങ്ങി പോവുന്നത് കാണേണ്ടി വരും. ഇതൊക്കെ ഞാന്‍ തന്നെയാണോലോചിക്കുന്നത് ചെയ്യാൻ മടിയുമാണ്.

എന്തായാലും വേണ്ടീല നീങ്ങി ചെന്ന് അനുവിനോട് ചേർന്നിരുന്നു. ആ കെട്ടി വെച്ച കൈയ്യുടെ മുട്ടെന്‍റെ വാരിയെല്ലുകളിൽ ചെന്ന് തട്ടി.ഞങ്ങളുടെ തുടകള്‍ തമ്മില്‍ ചേര്‍ന്നൊട്ടി. നീട്ടി വെച്ച അവളുടെ കാൽ പാതത്തിന്‍റെ ചെറിയ ചലനം കണ്ട് ഞാനുമതേ പോലെ കാലിട്ടാട്ടി.കണ്ണ് നിറച്ചുകൊണ്ട് അവളുടെയാ മണം, എന്നെ വന്നു ചുറ്റി വരിയുന്ന പോലെ. വിങ്ങലുള്ളിൽ നിറഞ്ഞു.ഞാനാ തോളിലേക്കെന്‍റെ തല ചേര്‍ത്ത് മുകളിലേക്ക്, ആ കണ്ണിലേക്ക് നോക്കി.ചെറിയ പേടിയുണ്ട് എന്നെ മനസ്സിലാക്കുവോ ഇല്ലയൊന്ന് അറിയില്ലല്ലോ.അന്നവളെന്‍റെ തോളിലും ഇതേപോലെ കിടന്നപ്പോ പേടിച്ചു കാണില്ലേ? എന്‍റെ തല അമർന്നതും ചെറിയമ്മയൊന്ന് വിറച്ചു. ആ ശ്വാസം പെട്ടന്ന് നിർത്തിയപോലെ തോന്നി. നോക്കുന്ന നോട്ടത്തിൽ അവളുടെ ചുണ്ടിന് ചെറിയ വിറയലു കണ്ടു.

“സോറി അനൂ….”

പിടിച്ചു വെക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്ന് വന്നതായിരുന്നത്.വിങ്ങിയ നെഞ്ച് കരഞ്ഞു.അത് പുറത്തേക്കും വന്നു.ഉള്ളൊഴിയുന്ന ആശ്വാസം.ആ തോളിൽ കിടന്നു ചെറിയ കുട്ടിയാവുന്നപോലെയും.മുന്നിൽ ചെറിയമ്മയുടെ മുഖം എന്‍റെ കണ്ണുനീരിൽ മുങ്ങി മറഞ്ഞു. കുറച്ചു നേരമങ്ങനെരുന്നു.

അനുവൊന്നും പറഞ്ഞില്ല. അനങ്ങിയില്ല. ഉള്ള സ്നേഹമെല്ലാം തല്ലി കെടുത്താൻ നോക്കിയതുകൊണ്ടാവും. എന്നാലുമാ മുഖം എങ്കിലും കാണണം എന്ന് തോന്നി.നിറഞ്ഞ കണ്ണ് തുടച്ചു ആ മുഖത്തേക്ക് നോക്കി.

നിമിഷങ്ങളിൽ ശ്വാസം നിന്നു. കരച്ചിലിനു ഒരു ഫുൾ സ്റ്റോപ്പിട്ടു നിർത്തി ഞാനത് കണ്ടു. നിറഞ്ഞയാ കണ്ണുകൾ, വേദനിക്കുന്ന മുഖം. നെഞ്ചിന്‍റെ ആഴങ്ങളിൽ രക്ത കുഴലുകളിലൂടെ തണുത്ത വെള്ളം പാഞ്ഞു. തണുത്തുറഞ്ഞു പോയെല്ലാം.

സഹിക്കാവയ്യാതെ, ആ നോട്ടം താങ്ങാൻ വയ്യാതെ, മങ്ങുന്ന കണ്ണു മാറ്റി ഞാനവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. മുഖത്തിൽ അരിച്ചെത്തി അവളുടെ കൈ വന്നു.

“സോറി ചെറിയ….മ്മേ എല്ലാം എനിക്ക… ക്ക റിയില്ലായിരുന്നു. പറ്റി പോയി. ഒന്നും ചെയ്യാൻ ഞാൻ വിചാരിച്ചതല്ല. അറിയാതെ പറ്റി….”

മുറിയുന്ന വാക്കുകളിൽ ഞാൻ വല്ലാതെ തളർന്നു. അവളോട് ചേർന്നിരിക്കുമ്പോ കിട്ടുന്ന ആശ്വാസവും ഇത്ര ദിവസം ഇല്ലാതെ ആയ ഉള്ളിന്‍റെ ആഴവും ഒറ്റ നിമിഷം കൊണ്ട്, ഒരു നോട്ടത്തിലൂടെ കിട്ടിയ സുഖമായിരുന്നെനിക്ക്.എത്ര പിടിച്ചു വെച്ചാലും വിഷമം പുറത്തേക്ക് ഒഴുകാതെ ഇരിക്കില്ല!!

“സാരല്ലടാ….” പതിയെയുള്ള ആ ഒറ്റ വാക്ക് മാത്രം. ദേഷ്യം വന്നു പോയി, അതേപോലെ കരച്ചിലും. എങ്ങനെ ഇതവൾക്ക് പറയാൻ കഴിയുന്നു . ഇങ്ങനെ സ്നേഹിക്കുന്നതെന്തിനാ? അവളെ മുന്നിൽ വീണ്ടും തോറ്റു!. വിരലുകൾ എന്‍റെ കയ്യിൽ മുറുകി.കവിളിലുള്ള ആ കൈയ്യെന്‍റെ തലയുടെ പുറകിലമർത്തി എന്നെയാ ശരീരത്തിലേക്ക് കൂടുതല്‍ ചേർത്തു.അവളുടെ പതിഞ്ഞ അടക്കിയ കരച്ചിലിന്‍റെ നാളങ്ങൾ ആ റൂമില മെല്ലെ മുഴുകി.കുറച്ചുകൂടെ അടുത്തു കൊണ്ടവൾ എന്നെ വാരി പുണർന്നു. കഴുത്തിലും,മുടിയിലും,പുറത്തുമാ കൈകൾ അനുസരണയില്ലാതെ തഴുകികൊണ്ടവൾ കരഞ്ഞു. സഹിക്കാൻ കഴിഞ്ഞില്ല മെല്ലെ തുടങ്ങിയ കരച്ചിൽ പതിയെ പതിയെ ഉറക്കെയാവൻ തുടങ്ങി.

” എനിക്ക്…. എനി… ക്ക് നീ ല്ലാതെ പറ്റില്ലഭീ…..” കരച്ചിലും കൂടെയാ വാക്കുകളും മുറിഞ്ഞു. എങ്ങലടിക്കുന്നത് കൂടി.മുറുകുന്ന കൈയുടെ ശക്തി കൂടി. അവൾക്കുമില്ലേ വിഷമങ്ങൾ? ഇത്ര കാലം അത് മറച്ചു വെച്ചു നടന്നതല്ലേ.

തലയെടുത്ത് ചെറിയമ്മയുടെ കവിളിൽ ചേർത്ത് ഞാൻ അമർത്തിയുമ്മ കൊടുത്തു.. ആ നെറ്റിയിലും കരയുന്ന കണ്ണിലും ചുണ്ടുകൾ ചേർത്ത് വീണ്ടും പെണ്ണിനെ ഞാനെന്‍റെ നെഞ്ചിൽ ചേർത്ത് കരഞ്ഞു

കാലങ്ങൾ പെട്ടന്ന് മനസ്സിലൂടെ പോയി. എന്‍റെ കൈ പിടിച്ചു നടക്കുന്ന പത്തു വയസ്സ് കാരി മുതൽ ഒന്നിച്ചു കാമുകി കാമുകൻ മാരെപോലെ നടന്ന വരെയുള്ള ദിവസങ്ങൾ.

എന്‍റെ കൂടെയാദ്യം വന്നു കിടന്ന ദിവസം എനിക്കനുഭവപ്പെട്ട ആ സുഗന്ധമിപ്പോഴും എന്‍റെ കൂടെയുണ്ട് .മുക്കിന്‍റെ തുമ്പിലുണ്ട്. ഞാൻ അതൊന്ന് ഉള്ളിലേക്ക് എടുത്തു നോക്കി. ഞാനതവളുടെ അടുത്ത് നിന്നാസ്വദിച്ച നിമിഷങ്ങളൊരൊന്നും മുന്നിൽ കണ്ടു.

അമ്പലത്തിൽ പോയതും, മാളിൽ വെച്ച എന്നെ ചേർത്ത് പിടിച്ചതും, അവസാനം കാറിൽ വെച്ച് മഴയത്തെന്‍റെ ചുണ്ടിലേക്ക് ആദ്യമായി ചെറിയമ്മ ചുണ്ട് ചേർത്തത് വരെ. എന്തൊരു സുഖമുള്ളയോർമ്മയാണ്.

മഴ നനഞ്ഞു അവളെ കാണാൻ പോയതും, അഴികൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് കെട്ടി പിടിച്ചതും ഇഷ്ടാണെന്ന് പറഞ്ഞതും. പനി പിടിച്ച രാത്രി എന്‍റെ അടുത്ത് വന്നു കിടന്ന് ഉറക്കിയതുമെല്ലാം കഴിഞ്ഞ ദിവസം കടന്നു പോയത് പോലെയുണ്ട്.

മഴയത്തു ഇറങ്ങി നടന്നു ഞങ്ങൾ സ്നേഹം പങ്കുവെച്ചില്ലേ? ഒന്നിച്ചു ചളിയിൽ കളിചില്ലേ. അമ്മ കാണാതെ,ആരും കാണാതെ ഒളിഞ്ഞിരുന്നു എത്ര തവണ ഞങ്ങൾ പരസ്പരം ചുണ്ടുകൾ നുണഞ്ഞു.പിന്നെയുള്ളതെല്ലാം ഞാൻ മറക്കാൻ നോക്കി മാളും അപ്പുവും ബാഗ്ലൂരും, കള്ളും,കഞ്ചാവും, എല്ലാം മറന്നു ഇന്നിലേക്ക് വന്നു. എന്‍റെ കൂടെയുള്ള ഇവൾ മാത്രം. അനു.

ഒന്നിച്ചിരുന്നു കെട്ടി പിടിച്ചു ഞങ്ങൾ പരസപരം എത്ര നേരം കരഞ്ഞെന്ന് അറിയില്ല. ചത്തു കിടന്നിരുന്ന പുറത്തെ കാഴ്ചകൾ ചൂട് കാറ്റിൽ ആടിയുലയുന്നുണ്ടെന്ന് അറിയുന്നുണ്ട്. അത് ഉള്ളിലേക്കും അടിച്ചു വന്നു. കരച്ചിൽ പതിഞ്ഞ താളത്തിലേക്കും അതിൽ നിന്ന് കാറ്റിന്‍റെ കൂടെ ഇല്ലാതാവേം ചെയ്തു.

അവിളിപ്പോഴെന്‍റെ ഇടനെഞ്ചിൽ തലച്ചേർത്തു കിടക്കുന്നുണ്ട്.ആ മുഖത്തിപ്പോ ചെറിയ നിഷ്കളങ്കമായ കുട്ടിയുടെ ഭാവമാണ് കണ്ണുകൾ പതിയെ അടച്ചു തുറക്കുന്നത് കാണാം മുന്നിലേക്ക് വീണ മുടി കണ്ണീരിൽ കുതിർന്നു ആ കവിളിലൂടെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ട്. എന്താലോചിക്കാണാവോ? ഞാൻ ആ തലയിൽ മെല്ലെ തഴുകികൊടുത്തു. ചെറിയയോരോ തഴുകലിനും കണ്ണടച്ചതവള്‍ ആസ്വദിക്കുന്നുണ്ട്.

ഇത്തിരി നേരം കൂടെ പോയി.ചെറിയമ്മയുടെ കൈ എന്‍റെ കയ്യിൽ കോർത്തു പിടിച്ചു നിൽക്കുന്ന സമയം. താഴെനിന്നും കാറിന്‍റെ ഡോറടയുന്ന ശബ്‌ദം കേട്ടു. അമ്മയായിരിക്കും വന്നത്. നേരത്തെ വരുമെന്ന് പറഞ്ഞതാണല്ലോ?… നെഞ്ചിൽ നിന്ന് ചെറിയമ്മ വഴുതിനീങ്ങി കയ്യിൽ നിന്നും അകന്നു.ബെഡിൽ നിന്ന് എഴുന്നേറ്റ് എന്‍റെ നേർക്ക് കൈ നീട്ടിയവൾ നോക്കി.

“വാ…..” പരിചയമില്ലാത്ത വിളി ആയിരുന്നു. എന്‍റെ തലയെന്താണെന്ന് ചോദിക്കാനിത്തിരി നീണ്ടു.

“അഭീ വാ…..” നേരത്തെ കരച്ചിൽ പൂർണമായി അങ്ങ് തീർന്നിട്ടില്ലന്ന് വാക്കുകളിൽ തോന്നി.വിഷമിപ്പിക്കാൻ നിന്നില്ല ഞാനാ കൈയ്യിൽ പിടിച്ചു ചെറിയമ്മയുടെ പുറകെ നടന്നു.

പെട്ടന്ന പേടി തോന്നി.അമ്മയുടെ മുന്നിലേക്കെങ്ങാനും ആണോ എന്നെയും പിടിച്ചു കൊണ്ടുപോകുന്നത്. തല്ലെങ്ങാനും ഉണ്ടാക്കിയ എങ്ങനെ ഇതിറ്റിങ്ങളെ പിടിച്ചു മാറ്റും. സ്റ്റെപ്പൊക്കെ ചട പടാന്ന് ഇറങ്ങി എന്നെയും കൊണ്ട് പോവുന്നത് കാണുമ്പോ അത് തന്നെയാണ് തോന്നുന്നത്.

ഹാളിലൂടെ മുന്നിലേക്ക് നടന്നു വരാന്തയെത്തിയപ്പോ മുന്നിലമ്മയെ കണ്ടു. ബാഗും തൂക്കി കയ്യിൽ വേറെ എന്തോരു കവറും കൊണ്ട് സ്റ്റേപ്പ് കേറി വന്ന അമ്മ പറന്നടുത്തു വരുന്ന ഞങ്ങളെ കണ്ടവിടെ നിന്നു. എന്നെയും കൂട്ടി വരുന്നത് കണ്ടിട്ട് തന്നെയാണങ്ങനെ നിക്കുന്നത്. അല്ലേലിങ്ങനെ നോക്കോ? വല്ല കുശുമ്പും തോന്നി എന്‍റെടുത്തേക്ക് ആവുവല്ലോ അതിനി വരാ. ഈശ്വരാ അനുവെന്തായിപ്പൊ ചെയ്യാൻ പോവുന്നത്?. ഇത്തിരി അടുത്തേക്ക് അങ്ങ് എത്തിയപ്പോ വേണ്ടാത്ത നോട്ടം നിർത്തി ഞങ്ങളെ നോക്കിയമ്മ നല്ലരു ചിരി തന്നു.

“എങ്ങട്ടാ രണ്ടും…?” ചെറിയമ്മയോടായിരുന്നു ചോദ്യം. അടുത്ത് എത്തിയതും ആ കയ്യിലുണ്ടായിരുന്ന വണ്ടിയുടെ കീ പിടിച്ചു വാങ്ങി ചെറിയമ്മ അമ്മയുടെ നോക്കാതെ എന്നെയും പിടിച്ച് മുന്നോട്ട് നടന്നു.

ഉഫ് അപ്പൊ അമ്മയോട് തലക്കുണ്ടാക്കാനല്ല!! ഞാനെന്തിനാവോ ഇതൊക്കെ ഞാനാലോചിച്ചേ!! എന്നാലും ഇനിയിപ്പോ എങ്ങട്ടാ. വല്ല കൊക്കയിലും പോയി തള്ളിയിടാനാണോ.. ഏയ്യ് അപ്പൊ അവളും മരിക്കില്ലേ..!!

“ഡീ…..എങ്ങട്ടാന്ന്…?” അമ്മയുടെ ശബ്‌ദം കട്ടിയിലായി. മിണ്ടാതെ പോവുന്നതിലുള്ള ദേഷ്യമാണ്.

“ഒന്ന് പോ തള്ളേ….” ചെറിയമ്മയുടെ ദേഷ്യം.പാവം എന്തിനാ ഇവളതിനെ വിളിക്കണേ?.ഞാൻ അതിനെ തിരിഞ്ഞു നോക്കി. എവിടെ? അതിന് ആ വിളി കേട്ടൊരു കുലുക്കവുമില്ല അമ്മക്ക്. എങ്ങാട്ടാഡാ ന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചപ്പോ,എന്താ സംഭവിക്കുന്നേന്ന് പോലും അറിയാതെ, നടക്കുന്ന ചെറിയമ്മയെ ഒന്നുകൂടെ നോക്കി അറിയില്ലെന്ന് ചുമല് കുലുക്കി.പിന്നെ ഇപ്പോ വരാം എന്നുകൂടെ പറഞ്ഞപ്പോ. അത് മെല്ലെ തലയാട്ടി ഞങ്ങളെ നോക്കി നിന്നു.

പറയാതെ തന്നെ ചെറിയമ്മ വണ്ടി എടുത്തു.എങ്ങട്ടാന്ന് ചോദിക്കണമെന്നുണ്ട്.ഇപ്പൊ ചോദിക്കുന്നത് ശെരിയല്ലെന്ന് തോന്നി. വണ്ടി ഓടിക്കുന്നതൊക്കെ മെല്ലെയാണ്. വളരെ ശ്രെദ്ധിച്ചാണ്. ദേഷ്യം ഒന്നും അത്രയും ണ്ടാവില്ല. എന്നാലും മിണ്ടിയില്ല.

കുറച്ചു സമയം കഴിഞ്ഞ് വണ്ടിയൊരു വീണ്ടിന്‍റെ മുന്നിലേക്കടുത്തു. കാറിൽ നിന്ന് ഇറങ്ങിയവൾ ഫോണിൽ ആരെയോ വിളിച്ചു. ഇങ്ങനെയൊക്കെ പോരാൻ വേണ്ടി ഇതിപ്പോ ആരെ വീടാണാവോ?.. നേരത്തെ വീട്ടിൽ ഇട്ട പാവാടയും ഒരു ടി ഷർട്ടുമാണ് തെണ്ടി ഇട്ടു നിൽക്കുന്നതുന്നുള്ള ബോധമുണ്ടോയതിന്?. മോശമൊന്നുമല്ല ന്നാലും ആ ബോധത്തിടെ തന്നെ ആണോ അത് വന്നത്?.

കാറിന്‍റെ ഡോർ തുറന്നിറങ്ങിയപ്പോയോ എന്‍റെ രൂപത്തെ പറ്റിയൊന്ന് ആലോചിക്കേണ്ടേന്ന് മനസ്സിൽ തോന്നി. ഈശ്വരാ ഷോർട്സിട്ടല്ലേ വന്നത്..ആരാണാവോ വീട്ടിലുള്ളത് ഇതൊക്കെ കണ്ട് ഞെട്ടാതിരുന്നാൽ മതി.

പുറത്തെക്കിറങ്ങിയ എന്നെക്കണ്ട് ചെറിയമ്മ തൊട്ട് അടുത്ത് വന്നു.ആ കൈ നീട്ടിയപ്പോ യാന്ത്രികമായി കൈ കൊടുത്തു.എന്നെയും കൊണ്ട് അവള്‍ വീടിന്‍റെ വരാന്തയിൽ കേറി ബെല്ല് രണ്ടു വട്ടം അമർത്തി.

ഞാനിത്തിരി കൂടെ പിടിഞ്ഞു കളിക്കാൻ തുടങ്ങി ആരാണാവോ ഇത്. ചോദിക്കാനാണേൽ തോന്നുന്നുമില്ല.പെട്ടന്ന് ഡോറിനടുത്തേക്ക് ആരോ നടന്നടുക്കുന്ന ശബ്‌ദം. വാതിലിന്‍റെ ലോക്ക് അഴിഞ്ഞു. നടു പിളർന്നു വന്ന ഡോറിന്‍റെയിടയില്‍ ചിരിയുള്ള മുഖം. കണ്ടെവിടെയോ പരിചയമുള്ളപോലെ. മുടിയുടെ അറ്റത്ത് നീല കളർ ചെയ്തത് അത്ഭുതം പോലെ തോന്നി. നല്ല ഭംഗി കാണാൻ.എന്നാലും എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാനിതിരി കൂടെ ആലോചിച്ചു നിന്നു.

“അനു….” അവളുടെ പതിഞ്ഞ വിളി. വിളിക്ക് മറുപടി കിട്ടാതെയായപ്പോ അവളുടെ മുഖം ചിരിയിൽ നിന്ന് മെല്ലെ മങ്ങി.മിണ്ടാതെയവളെ കുത്തി കുത്തി നോക്കുന്ന ചെറിയമ്മയെ കണ്ടപ്പോ ഇതെന്താ സംഭവന്ന് ആലോചിക്കാതെ നിന്നില്ല.

ഞാൻ ചെറിയ തട്ടതിന് കൊടുത്തു. ബോധം വന്നപോലെന്നെ നോക്കിയ ചെറിയമ്മ മുന്നിൽ നിൽക്കുന്നയവളെ വീണ്ടും നോക്കി.

തലയിലൂടെ മെല്ലെ എന്തോ മിന്നി. ഞാനവളെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരാ. കാലമാടത്തി അപർണ.എന്നാലുമിത്തിരി സംശയം. ചോദിക്കണല്ലോ!!

“അപർർർ…” നീട്ടമിത്തിരി കൂടി പോയി വിളിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ!!. പിന്നെന്താ നടന്നത്. എന്നെ ആരാ വന്നു പിടിച്ചത്.ചുണ്ട് ചൂടുള്ള നേർത്ത പഞ്ഞിപോലെയുള്ള ഒന്നിലൂടെ തഴുകി നടക്കുന്നുണ്ട്. മുഖത്തേക്ക് ചൂട് ശ്വാസം വന്നടിച്ചു.

ബോധം വന്നു ബോധം വന്നു. എന്‍റെ മുഖം ചെറിയമ്മയുടെ കയ്യിലാണ് എത്ര പെട്ടന്നാണ് ചെറിയമ്മ എന്നെ കേറി ഉമ്മ വെച്ചത്.ഇതിനി വല്ല പ്രതികാരവുമാണോ!! മുന്നിലാ യക്ഷി നിന്ന് നോക്കുന്നില്ലേ..?? ശേ മോശം!! വരിഞ്ഞു മുറുകി വിടാതെ ചെറിയമ്മയെന്‍റെ ചുണ്ടുകൾ നുണയാണ്.

ഉമിനീരുറ്റി വലിച്ചെടുത്ത ചുണ്ടുകൾ ക്കിടയിൽ നിന്ന് ശബ്‌ദം പൊന്തി. ചെരിഞ്ഞു സൈഡിലുള്ള തെണ്ടി അപ്പുവിനെ നോക്കി.ഇടി കൊണ്ടവനെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. ആ കണ്ണിപ്പോ പുറത്തേക്ക് ചാടി വീഴോ?? ചെറിയമ്മ വീണ്ടും ആവേശം കാണിച്ചു.മുഖത്തേക്കാ ചുണ്ടുകൊണ്ട് അമർത്താണ്.ശ്വാസം മുട്ടുന്നുണ്ട്.ഇയ്യോ!!.കിതക്കുന്നുണ്ട്.ചെറിയമ്മയുടെ മുഖത്തു തഴുകിക്കൊണ്ട് പതിയെ വിടുവിക്കാൻ നോക്കി. ബലം പിടുത്തം.

“അനു……..” കഴിയില്ലെന്ന് വന്നപ്പോ ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു പാവം എന്താണെന്ന് അറിയില്ല. കണ്ണ് നിറച്ചു നിൽക്കാണ്.

“അയ്യേ ന്തിനാ അനൂ ഇങ്ങനെ…..” ചേര്‍ത്തു പിടിച്ചവളുടെ കണ്ണൊപ്പി ആശ്വസിപ്പിച്ചു.എന്നെ തിരിച്ചു വേണ്ടുമാ ശവത്തിന് നേരെ നിർത്തി,കത്തുന്ന കണ്ണോടെ അനു അവളെ നോക്കി.ചെറിയ ചിരിയും പിന്നെ കണ്ണ് ചെറുതായി കലങ്ങി ഞങ്ങളെ നോക്കി നിൽക്കുന്ന അപർണ ചെറിയമ്മയുടെ ആ നോട്ടം സഹിക്കാൻ വയ്യാതെ നോട്ടം മാറ്റുന്നുണ്ട്.എന്നെ കയ്യിൽ മുറുക്കി ചെറിയമ്മ ഇത്തിരി മുന്നോട്ട് നിന്നു.

“കണ്ടോടീ….” ആ വാക്ക് മുറിഞ്ഞു.പൊട്ടി കരയാണ് ചെറിയമ്മ..

“കണ്ടോടീ ന്‍റെ അഭിയെ കണ്ടോ?…” വീണ്ടുമവള്‍ അപർണയോട് ചോദിച്ചു. ചെറിയ കരച്ചിലിൽ എത്തിയ ആ തെണ്ടി തലയാട്ടി സമ്മതിച്ചു .

“നീയെന്താ പറഞ്ഞെ ഇവനെ എനി… എനിക്ക് കിട്ടൂല്ലാന്നോ….?.” കരച്ചിലില്‍ വാക്കുകൾ വീണ്ടും മുറിഞ്ഞു. “നോക്ക് നോക്കെടീ നോക്ക്…”

“അനൂ….” പതിയെ വിളിച്ചു ചെറിയമ്മയെ തൊടാനവളൊന്നും ശ്രമിച്ചു. നിമിഷം ചെറിയമ്മ ആ കൈവീശി അവളുടെ മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!!ഞെട്ടിപ്പോയി.

“മിണ്ടരുത്!!!വിളിക്കരുതെന്നെ അനൂന്ന് …” ഉറച്ച ശബ്‌ദം.അവൾ മുഖം പൊത്തി അത് കേട്ടു നിന്നപ്പോ ചെറിയമ്മയെ ഞാനൊന്ന് നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്. ഇനി ന്തേലും ചെയ്യൂന്ന് കരുതി

“ഇല്ല… ഒന്നുമില്ല.. എല്ലാം ഞാൻ കേട്ടോളം… എന്‍റെ കൂടെയകത്തേക്ക് വന്നൂടെ…” അവളുടെ ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത് കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക..

“എവിടേക്കുമില്ല…എനിക്ക് നിന്‍റെ മുന്നിലിങ്ങനെ വന്നു നിൽക്കണമെന്നുണ്ടായിരുന്നു ഇവന്‍റെ കൂടെ..നിനക്കു കാണിച്ചു തരണം എന്‍റെ ചെക്കനെ… അത്രേ വേണ്ടു..” പല്ല് കടിച്ചു പറഞ്ഞ ചെറിയമ്മ എന്‍റെ നേർക്ക് തിരിഞ്ഞു കൈ പിടിച്ചു..

“വാ അഭി മതി നമുക്ക് പോവാം….” കരഞ്ഞു കലങ്ങി ചുവന്ന മുഖവുമായി നോക്കിയവൾ പറഞ്ഞു. ദുഃഖത്തിന്‍റെയൊരു ചിരി മാത്രമുണ്ട് അപര്‍ണയുടെ ചുണ്ടിൽ. അവളെ കാണിക്കാൻ ചെറിയമ്മയുടെ നെറ്റിയിൽ അമർത്തിയിരുമ്മ കൊടുത്തു. കണ്ടോടീ എന്നുള്ള രീതിയിൽ അനു ഒന്നുകൂടെ അവളെ നോക്കി പിന്നെ എന്നെയും കൂട്ടി തിരിഞ്ഞു നടന്നു.

എന്തെന്നില്ലാത്ത സന്തോഷം തോന്നി. തകർത്തവളെ മുന്നിൽ ഇങ്ങനെ എന്നെയും പിടിച്ചു നിൽക്കുമ്പോ എത്ര സന്തോഷം തോന്നിക്കാണുമവൾക്ക്. ചേർത്ത് പിടിച്ചു എന്‍റെ അഭിയെ കണ്ടോന്ന് പറഞ്ഞപ്പോ ഞാനേത് ലോകത്തായിരുന്നു.. അയ്യോ ആലോചിക്കുമ്പോ കുളിരുകേറുന്ന പോലെയുണ്ട്.

സൈഡ് സീറ്റിൽ കേറി ഇരുന്നപ്പോ മുഖമവള്‍ നല്ലപോലെ തുടക്കുന്നത് കണ്ടു.വണ്ടിയോടിക്കാന്‍ ന്നാലു മെന്നെ സമ്മതിക്കില്ല!

“ഒന്ന് നിർത്തോ..” മൂക്കള ഒലിപ്പിച്ചു ചെറിയ കുട്ടികളെ പോലെ കളിക്കാണ്. വിളിച്ചതിന് കൂമനെ പോലെ അവളൊറ്റ നോട്ടം.സംഭവം ഇങ്ങനെ മിണ്ടാതിരുന്നിട്ടൊന്നും കാര്യമില്ലെന്ന് എനിക്കറിയാം. ഇങ്ങനെ അവളെ ദേഷ്യം പിടിപ്പിച്ചു തൊടങ്ങിയാലേ പഴയെ പോലെ ആവുള്ളൂന്ന് കരുതി വിളിച്ചതാ.ഈ നോട്ടം കണ്ടിട്ട് അതുപോലെ ആവുന്ന് തോന്നുന്നില്ല.

“മിണ്ടണ്ട.. നീ മിണ്ടി പോവരുത്. നീയെന്നോട് മിണ്ടാത്തവനല്ലെ.. ശ്……” ചുണ്ടിൽ വിരൽ ചേർത്ത അവൾ ശബ്‌ദമുണ്ടാക്കി “ഇനി മിണ്ടണ്ട… കേട്ടല്ലോ?…” കളിപ്പിക്കാണ്.. ഓഹ് ന്നാ അങ്ങനെ തന്നെ.

“മിണ്ടണില്ല…!!”

“ഹാ മിണ്ടരുത്…”

“ഇല്ല…” ശ്രദ്ധകൊടുക്കാതെ തെറ്റിയ പോലെ നേരെ മുന്നോട്ട് നോക്കിയിരുന്നു.രണ്ടു മിനുട്ട്!! കഴിഞ്ഞിട്ടും വണ്ടിയവൾ എടുത്തിട്ടില്ല.ഇത്ര ഭാവമിട്ടിരുന്നിട്ട് നോക്കുന്നത് മോശമല്ലെ?. ഊഹം വെച്ചാൽ അവളെന്‍റെ അടുത്ത സീറ്റിൽ തന്നെയുണ്ടല്ലോ!!ന്ന്ട്ട് ന്താ വണ്ടിയെടുക്കാത്തത്

“ഡാ…”” ആഹാ വിളി വന്നു.. ഓഹ് മിണ്ടാൻ പോണ്ട!! മിണ്ടരുത് ന്ന് പറഞ്ഞതല്ലെ?

“ഡാ അഭി…..” വീണ്ടും വന്നു. അതിലൊരീണവുമുണ്ട്.നല്ലതുപോലെ ഇഷ്ടപെട്ടെങ്കിലും അങ്ങ് നോക്കീല്ല.

“അഭീ……..” നീട്ടിയ വിളി.എന്‍റെ കൈ പിടിച്ചു കുടഞ്ഞവൾ കൂവി.. താടക!!.

.”ന്താ…. “ഞാൻ തിരിഞ്ഞവളെ നോക്കി. എന്ത് ഭംഗിയാണ് ആ ചിരിക്ക്,ആ നോട്ടത്തിന്.ആ വശ്യമുള്ള കണ്ണിന്

“പിണക്കാണോ…?” ഞാൻ വെയിറ്റ് ഇട്ടിരുന്നു.

“ആണെങ്കിൽ?…”

“ഒന്ന് ചിരിക്കെടാ….” ചുണ്ടില്‍ തൊട്ടുകൊണ്ടുള്ള അവളുടെ സുഖിപ്പിക്കൽ.ഒറ്റ തട്ടിന് ഞാനതു മാറ്റി.

“ഇല്ലേൽ…..” മസിലു പിടിച്ചു നിൽക്കുന്നതിന്‍റെ അവസാനത്തേക്ക് എത്തിയിരുന്നു.

“ഇല്ലേൽ പോടാ…. നിന്നെ വേണ്ടയെനിക്ക്.. ജന്തു!!!….” ഓഹ്! മുഖം കനപ്പിച്ചൊറ്റത്തിരിയൽ വണ്ടി സ്റ്റാർട്ട്‌ ചെയ്ത്, റിവേഴ്‌സിലിട്ട് ഒന്നുകൂടെന്നെ കൂർപ്പിച്ചു നോക്കിയപ്പോ പിടി വിട്ടു ചിരിച്ചു പോയി.ആ മുഖത്തു പതിയെ ചിരി വന്നു മായുന്നുണ്ട്.ന്നാലും ദേഷ്യം കാട്ടി അങ്ങനെ നിന്നു നോക്കാണ്.

മെല്ലെയവൾ വണ്ടി വീണ്ടും ഓഫ് ചെയ്തു. ചുണ്ട് കോട്ടി വെച്ചിട്ട് ഒറ്റ ആയലിന് അവളെന്നെ കെട്ടി പിടിച്ചു.മുറുക്കി.ഇതാണ് ഇവരെ കുടുംബപരമായുള്ള കുഴപ്പം.അഭിനയം തന്നെ. ഇത്തിരി നേരംകൂടെയിരുന്നു. ഇനി ഇങ്ങനെയിരുന്നു കരയണോ?.

“ഡീ അനൂ….” ഞാൻ മെല്ലെ വിളിച്ചു നോക്കി

“ന്താടാ….” ഉഫ് പഴയപോലെ തന്നെ. ചെറിയമ്മയുടെ റോൾ. ന്നാലും കരയാണോന്ന് സംശയം

“കരയണോ….?”

“കരയണത് നിന്‍റമ്മൂമ്മ…” ചുട്ട മറുപടി. ഈശ്വര!! ഇതേപോലെയായാൽ,ഞാനുമെന്തേലും പറഞ്ഞു ഇപ്പോത്തന്നെ തെറ്റുവല്ലോ ആലോചിച്ചു ഇത്തിരി നേരം ഇരുന്നപ്പോ കെട്ടിപ്പിടിക്കൽ മതിയാക്കി അവളെന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു.പുറത്ത് വെയിലിന്‍റെ തീഷ്ണത. ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് വരുന്നുണ്ട്.!!ആ മുഖത്തു ഇപ്പൊ നല്ല ചിരിയാണ്..പിന്നെ അത് മെല്ലെ ചെറിയ കുറുമ്പിലേക്ക് കൂപ്പു കുത്തി.

“നീയെന്തിന ന്നെ കെട്ടിയിട്ടെ…?”. പാവത്തിനെ പോലെയുള്ള പറച്ചിൽ. കേട്ടപ്പോ ചങ്ക് പിടച്ചു.

“ന്ത്‌ ദുഷ്ടനാടാ അഭി.നീയിപ്പൊ വരൂന്നു കരുതി ഞാനെത്ര നേരമവിടെ കിടന്നു. പിന്നെ എണീക്കാൻ നോക്കീട്ട് കഴിയണ്ടേ!! തല കറങ്ങി. മഴ വന്നു റൂം മൊത്തം ഇരുട്ടായപ്പോ ഞാൻ കുറേ നിന്നെ വിളിച്ചു പേടിച്ചിട്ട്.. എങ്ങനെയാ കെട്ടഴിച്ചെന്ന് എനിക്ക് തന്നെയറീല്ല. വയ്യായിരുന്നു അതാ ഞാൻ നിലത്തു ഇരുന്ന് പോയത്…” എന്ത് പറയണമെന്നറിയില്ല. ഞാനെങ്ങനെയാ ഇതിന് മാപ്പ് ചോദിക്ക. കണ്ണ് കലങ്ങി കാണും ചെറിയമ്മ നോക്കുന്നതു കണ്ടു. എന്നാലും ഒരു ചിരിയോടെ അവൾക്കിതെങ്ങനെ പറയാൻ കഴിയുന്നു എന്നായിരുന്നു മനസ്സിൽ.

“പിന്നെ നീ വന്നു വാതിൽ തുറന്നപ്പോ കുഴപ്പമധികമൊന്നും ഇല്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു അതാ ഞാൻ മിണ്ടാതെ കിടന്നത്.പിന്നെ നീയെന്നെ എടുത്തോണ്ടൊക്കെ പോയില്ലേ അപ്പോ പാവം തോന്നി.കാറിന്‍റെ കീ ഞാനൊന്നും അല്ലാട്ടോ എടുത്തേ!! ഇനി എന്നെ പറയണ്ട!!!. കാറിൽ കേറ്റി നീ ഓടിയില്ലേ.കളിപ്പിക്കാൻ വിചാരിച്ചെങ്കിലും ആ ഇരുട്ടത് ഞാൻ എങ്ങനെ ഒറ്റക്ക് കിടക്കാനാ പേടിച് ഞാൻ വീട്ടിലേക്ക് തന്നെ കേറിയതാ..” പല്ല് മുഴുവൻ പുറത്തു കാട്ടി അവളിളിച്ചു ചെറിയ കുട്ടികൾ പരിഭവം പറയുന്ന പോലെ.അലിഞ്ഞു നിന്നും പോയി.കൈ നീട്ടിയവള്‍ എന്‍റെ കണ്ണ് തുടച്ചു.അറിയാതെ അതൊരു അണപൊട്ടലിലേക്ക് തന്നെ പോയി. അവളുടെ എടുത്ത് നിന്ന് മുഖം തിരിക്കാൻ നോക്കിയെങ്കിലും തെണ്ടി സമ്മതിച്ചില്ല.

“അയ്യയ്യേ കരയുന്നത് കണ്ടില്ലേ… ന്താടാ ഒന്നുല്ലേലും ഇത്രേം വലുതായില്ലേ…” കളിയാക്കൽ.. കരായണേലും സഹിച്ചില്ല..

“പോടീ പട്ടി നേരത്തെ നീ ഇവിടെ കിടന്ന് ചിരിച്ചതാണല്ലോ…മനുഷ്യനയാൽ കരയും .” കണ്ണു തുടച്ചു കഷ്ടപ്പെട്ട് പറയുമ്പോ താടിക് കൈ കൊടുത്ത് കാഴ്ച കാണ അവൾ.

“നീ കരയാണത് കാണുമ്പോ ന്തോ പോലെയാ അഭി….”

“എന്നിട്ടാണോ നീ കിടന്ന് ചിരിക്കുന്നത്….?” പറച്ചിലിന്‍റെ കൂടെ അവൾ പതിയെ ചിരിക്ക.ന്നട്ട് ദുഃഖണ്ട് പോലും.ഒറ്റ സെക്കന്‍റെ കൊണ്ട് അവിടെ ആ ഭംഗിയുള്ള ചിരി നിർത്തി ദേഷ്യത്തിലേക്കാക്കി..

“നീയെന്നോട് മിണ്ടണ്ട .അതെന്നെയാ നല്ലത്…” കനപ്പിച്ചു കൊണ്ടവൾ വണ്ടി വീണ്ടു മെടുത്തു. പൊട്ടിയൊഴുകാൻ നിക്കുന്ന ചിരി കഷ്ടപ്പെട്ട് നിർത്തുന്നത് അത് കണ്ടിട്ടൊക്കെയുണ്ട്. വണ്ടി റോട്ടിലേക്ക് എടുത്ത്.ഡ്രൈവിങ്ങിൽ ഇടയ്ക്കിടെ എന്നെനോക്കി,കാണാതെ അവളും ചിരിക്കുന്നുണ്ട്.

“.ചെറിയമ്മേ….” ഇടക്ക് ഞാനൊന്ന് വിളിച്ചു നോക്കി.എവിടെ മൈൻഡ് ചെയ്യണില്ല..ഞാൻ ആ കൈ പിടിച്ചു കുലുക്കി വിളിച്ചു..

“ചെറിയമ്മേ…..” ഹേ ഹേ…

മുഖം നീട്ടി അവളുടെ കവിളിലേക്ക് ചെന്നെത്തിച്ചു. നീയിപ്പോ തിരിയുന്നത് കാണാമെടീ എന്നായിരുന്നു മനസ്സിൽ.. മുഖം കവിളിലേക്കെത്തും തോറും അവളെന്നിൽ നിന്ന് വിട്ട് വിട്ട് സൈഡില്ക്ക് തല വെട്ടിക്കുന്നുണ്ട്. പിന്നെ അറിയാതെ ചുണ്ടിൽ നല്ല ചിരി വിരിയിച്ചു പിടിച്ചു നിൽക്കുന്നുമുണ്ട്. താഴെ ഇട്ടിരിക്കുന്ന ടി ഷർട്ടിൽ മുഴച്ചു നിൽക്കുന്ന ആ മുലകളുടെ താഴെ വയറില്‍, സീറ്റിൽ ചെരിഞ്ഞിരുന്നു ഞാൻ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു നിർത്തി.. ഇനിയിപ്പോ അവൾക്ക് വല്ല്യ പിടയലിനൊന്നും കഴിയില്ലല്ലോ.

“മിണ്ടില്ല ല്ലേ നീ…..” ചോദിച്ചു കൊണ്ട് ഞാൻ ആ കവിളിൽ മെല്ലെ കടിച്ചു വലിച്ചു. പൊട്ടി. ചിരി പൊട്ടി.എന്നാലും ചുണ്ട് കടിച്ചവൾ പിടിച്ചു നിൽക്കുന്നുണ്ട്.ചുറ്റിയ കൈയ്യൊന്ന് കൂടെ മുറുക്കിയപ്പോ ചെറിയമ്മയുടെ വയറിന്‍റെ ഇരുശത്തെയും ചെറിയ കൊഴുപ്പ് കയ്യിൽ അമർന്നു.ന്നാലും വിട്ട് തരുന്നില്ല

“അനൂ…….” അടവെടുത്തു വിളിച്ചു. കൂടെയാ കവിളിൽ, ചെവിയും കൂട്ടി ഒരുമ്മ കൊടുത്തപ്പോ. അവളുടെ ശരീരത്തിൽ നിന്ന് തരിപ്പ് തന്നെ വന്നതറിഞ്ഞു . പിന്നെ ക്ക ക്ക ക്ക ന്ന് ചിരിയായിരുന്നു പിടി വിട്ടത് ചിരിച്ചു കാറി.കൂടെ ഞാനും ചിരിച്ചു.ഇടതു കൈ കൊണ്ട്എന്നെ ചുറ്റി അവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് കവിളിൽ അവൾ അമർത്തിയിരുമ്മ തന്നു..

“ന്‍റെ കൊരങ്ങാ എത്ര കലായെടാ?? ” എന്തായിപ്പോ സന്തോഷം. ആലോചിക്കാൻ ഒന്നും എനിക്ക് കഴിയില്ല.ഞാനവളെ ചുറ്റി പിടിച്ചെങ്ങനെ നിന്നു..

“അഭീ…പറയണ്ടാന്നു കരുതിയതാ കേൾക്കണത് നിനക്ക് ഇഷ്ടല്ലന്നും അറിയ ന്നാലും പറയണ്ട് പറ്റില്ലെടാ….” മെല്ലെയൊന്ന് നിർത്തി അവളെന്നെ നോക്കി കാണും. ആ സ്നേഹ വലയത്തിനുള്ളിൽ ഞാനങ്ങനെ സുഖിച്ചു നിന്നു. “ഞാൻ കുറേ വിഷമിപ്പിച്ചെന്ന് അറിയാം.എനിക്കറിയായിരുന്നഭീ നിന്നെങ്ങനെയാ ഇങ്ങട്ട് കൊണ്ട്വരാന്ന്. നിന്നോട് ദേഷ്യത്തിൽ സംസാരിച്ചപ്പോ നിന്നെ ദേഷ്യം പിടിപ്പിച്ചപ്പോ നിശ്ചയം മുടക്കാനെകിലും നീ വന്നില്ലേ.എന്നോടുള്ള ദേഷ്യം കൊണ്ടെങ്കിലും നീ ഇവിടെ നിക്കൂന്ന് തോന്നി അതോണ്ടാ നിന്നോട് അങ്ങനെ തന്നെ ഞാൻ നിന്നത്. ചീത്ത പറഞ്ഞതും കെട്ടി പോവൂന്നൊക്കെ പറഞ്ഞതും അതോണ്ടാ. എന്നോടാരും പറഞ്ഞില്ല നീ എവിടെയാന്ന്. ബാംഗ്ലൂർ ണ്ടെന്നു ഗായത്രി പറഞ്ഞപ്പോ വരാൻ നിന്നതാ..ചേച്ചി സമ്മതിച്ചില്ലടാ..”. എല്ലാം അറിയുന്നതല്ലേ ദേഷ്യമൊന്നും ഉള്ളിലേയില്ല. ഞാനുമെത്ര തെറ്റ് ചെയ്തു.

“പിന്നെ ലക്ഷ്മി ദേഷ്യം പിടിപ്പിച്ചപ്പോ…” മുഴവൻ പറയാതെ ചെറിയമ്മ നിർത്തി. അമ്മയുടെ കാര്യമാണ് പാവം എന്നെ അറിയിക്കാതെ നിൽക്കാണ്. ഞാൻ എങ്ങനെയാ അതെടുക്കുകന്ന് അവൾക്കറിയലുണ്ടാവില്ല അല്ലേൽ അമ്മയെ കുറിച്ച് വേണ്ടാതെ മോശം കാര്യം പറയാണെന്ന് ഞാൻ കരുതുമോന്ന പേടി കാണും. ഞാനിപ്പോ അറിഞ്ഞൂന്ന് പറഞ്ഞാൽ,ഇനി അവൾ എന്താവും ചോദിക്ക!! അമ്മയുടെ കാര്യങ്ങളെ കുറിച് ചോദിച്ചാൽ ഞാനെന്ത്‌ പറയും.

“ചെറിയമ്മേ..?.” അന്തരീക്ഷമിത്തിരി അയഞ്ഞപ്പോ ഞാൻ ഈണത്തോടെ വിളിച്ചു..

“ഹാ…. പറ…” ട്രാഫികിൽ വണ്ടി നിർത്തി അവളെന്‍റെ നേരെ തിരിഞ്ഞു. മുന്നോട്ട് തൂങ്ങി നിൽക്കുന്നയാ മുടി ഞാൻ വകഞ്ഞു ചെവിയുടെ പിറകിലാക്കി.നാണത്തോടെ അവൾക്കൊരു നോട്ടമുണ്ട് കാര്യമാക്കിയില്ല.

“ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ…. ” ദുഃഖം പോലെ പറഞ്ഞു.. ചുണ്ട് മടക്കി എന്നെ നോക്കി കളിപ്പിക്കാണ് പെണ്ണ്.ഒരു സീരിയസ് എന്ന് പറയുന്നത് അതിനില്ല.ഞാനൊരു പ്രധാനപെട്ട കാര്യമല്ലേ പറയുന്നത്.ദേഷ്യത്തോടെ നോക്കി.അടങ്ങി നിക്കടീ അനൂന്ന് പറയുന്നപോലെ പല്ല് കാട്ടി അവളൊന്നും ഇളിച്ചു.തെണ്ടി ഞാൻ പറയുന്നില്ലൊന്നും.

“അഭി അഭി അഭി….” അക്ഷമയയോടെ പറയുന്നത് നിർത്തി തിരിയാൻ നോക്കിയപ്പോഴേക്കും എന്നെ പിടിച്ചു നിർത്തി അവൾ കൊഞ്ചി.

“പറഞ്ഞോ… പറഞ്ഞോ ഞാൻ കളിയാക്കൂല്ല…” എന്നാലും ആ മുഖത്തു ഒരു ചിരിയുണ്ട്.

“ദേ അനു വെറുതെ ഒരുമാതിരി ചിരി ചിരിക്കല്ലേ….” ന്തൊരു കൊഞ്ചലാണ്. അത് കണ്ടിട്ട് ആണേൽ അവളോടൊന്നും പറയാൻ പറ്റുന്നില്ല.

“ഇല്ല നീ പറ….” ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണ്ടുമൊരുമ്മ കിട്ടി. എന്നാലോ പറയാൻ നാക്ക് അനക്കിയതും ബാക്കിൽ നിന്നുള്ള വണ്ടികളെല്ലാം ഒരുമിച്ച് ഹോർണടിച്ചു.പെട്ടന്ന് കണ്ടത് മുന്നിലുള്ള ഗ്രീൻ സിഗ്നൽ!! ഞെട്ടിയ ചെറിയമ്മ വണ്ടി വലിച്ചെടുത്തു.വെപ്രാളവും ആ വണ്ടി ഓടിക്കുന്നതിന്‍റെ ശൈലിയും കണ്ടു ഞാനവളെ ഇത്തിരി നേരം നോക്കി നിന്നപ്പോതന്നെ സൈഡിലേക്ക് ചേർത്തവൾ വണ്ടി നിർത്തി ഓഫ്‌ ചെയ്തു. വീണ്ടും എന്‍റെ നേരെ തിരിഞ്ഞിരുന്നു.

“ഹാ ഇനി പറ… എന്താ എന്‍റെ കുട്ടന് പറയാനുള്ളെ…?” അഭിയെന്ന് മാറ്റി കുട്ടനായോ? ഇതെപ്പോ? അഹ് എന്തേലുമാവട്ടെ.

“അതനൂ… ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ. എനിക്ക് ഓർമ തന്നെയില്ലായിരുന്നു ഞാൻ അത് പൂട്ടിയെന്ന്. കയ്യിലെ കെട്ടൊക്കെ ഒന്ന് വലിച്ചാൽ പോരുവല്ലോ അതാ ഞാനൊന്നുമാലോചിക്കാതെ ഗൗരിയേച്ചിയുടെ കൂടെ പോയത്.” ഓടി ഇറങ്ങുമ്പോ, ഹോസ്പിറ്റലിലേക്ക് പോവുമ്പോഴൊക്കെ എന്‍റെ മനസ്സിൽ ഡോർ അടച്ചില്ലന്നതായിരുന്നു പിന്നെയാ ഞാനെല്ലാം വിട്ട് പോയി അത്ര വലിയ കാര്യമാക്കിയില്ല. ഇങ്ങനെ സംഭവിക്കും എന്നൊന്നും കരുതീല്ല!!

“നീയെന്നെ മറക്കും ന്ന് അറിയ അല്ലേലും മുന്നേയുള്ള സ്നേഹമൊന്നും നിനക്കിപ്പോ ഇല്ലല്ലോ…” വെറുതെ കളിപ്പിക്കുന്നതാന്ന്. എന്നാലും മനസ്സിൽ എവിടെയോ എന്തോ കൊള്ളുന്ന പോലെ.മുഖം പെട്ടന്ന് വാടിയെന്ന് എനിക്കും തോന്നി. കണ്ണാടിയിൽ നോക്കേണ്ട ആവശ്യമില്ല.

“എന്‍റെ ദേവീ….ഇവനോടൊന്നും പറയാൻ വയ്യല്ലോ… “മുഖം വാടിയത് ഒറ്റയടിക്കവൾ കണ്ടു. അല്ലേലും മനസ്സിൽ എന്തേലും ണ്ടേൽകണ്ടുപിടിക്കുന്നവളാണ്.നെറ്റിയിൽ കൈ വെച്ചു അവൾ സങ്കടം പറഞ്ഞിട്ട് കൈക്കിട്ട് രണ്ടു തല്ല്. വാങ്ങി.രണ്ടും വാങ്ങി ചെറിയമ്മയെ തല്ലരുത് എന്നൊക്കെയല്ലേ. സഹിക്ക അല്ലാതെന്താ.

ജീവിതത്തിൽ നിറം കലർന്നപോലെ പോലെ തോന്നി. പഴയ ചെറിയമ്മയെയും മറന്നു പോയ എന്നെയും തിരിച്ചു കിട്ടിയത് പോലെയുണ്ട്. നീങ്ങുന്ന കാറിൽ തുറന്ന ഗ്ലാസിലൂടെ ഒഴുകുന്ന ചൂടുള്ള കാറ്റിന് മാത്രം തരാൻ പറ്റുന്ന പ്രത്യേക ഒരു സുഖമുണ്ട്.അതും ഉച്ചക്ക്. കൊതിപ്പിക്കുന്ന ബിരിയാണിയുടെയും, എണ്ണയിൽ പൊരിയുന്ന മീനിന്‍റെയും, വശ്യമായ ഗന്ധമുള്ള കാറ്റാണ്. വയറ്റിലുള്ള വിശപ്പിന്‍റെ കനൽ ചാരത്തിൽ നിന്ന് തലപൊക്കി തുടങ്ങി.തൊട്ടപ്പുറത്ത്ചുണ്ട് പിളർത്തിക്കാട്ടി എന്നെനോക്കിയിട്ട് കാറ്റിൽ കൂടെ വരുന്ന മണം പിടിക്കുന്ന അനുവുണ്ട്

“അഭീ…. വിശക്കണ് ഡാ … ബിരിയാണി വാങ്ങിത്തരോ?…? ” എന്താ ആ ചോദ്യം. അഞ്ചു വയസ്സുള്ള കിച്ചു പോലും ഇങ്ങനെ ചോദിക്കില്ല അവനൊക്കെ സീരിയസ് ആയിപ്പോയി.. ഇവളിപ്പോഴും ഇങ്ങനെ.എന്നാലും ഇതാണ് രസം. എന്‍റെ മുന്നിലല്ലേ ഇതൊക്കെയവൾക്ക് പറയാൻ പറ്റൂ. വിശപ്പ് സഹിച് മുന്നിൽ കൊണ്ട് വെച്ചിട്ട് കഴിക്കാത്തവളാണ്.

“മിണ്ടരുത്.. നീ. കൊണ്ട വെച്ചതെല്ലാം പൂച്ചക്ക് കൊടുത്തതല്ലേ?..ന്നട്ട് ബിരിയാണി വേണം ല്ലേ?.”

“ഏഹ്…” അവൾക്ക് അതൊന്നും ചെയ്തില്ലെന്നുള്ള ഭാവം..

“ഞാങ്കോടുത്തിട്ടൊന്നുല്ല അത് തിന്നതല്ലേ. തള്ളിയിട്ടതും അതാ..”

“ആരാ അത് നോക്കി നിന്നത്….?”

“ഞാൻ ” കുറ്റം സമ്മതിച്ചു.

“ആരാ ന്നട്ട് വൃത്തിയാക്കിയത്..”

“നീ….”

“ഹാ അറിയാം ല്ലേ.?..”

“അറിയ.. ” അവളൊന്നും പുച്ഛിച്ചു ഇത്രേം ഉള്ളു നിറഞ്ഞതുകൊണ്ടാണോന്ന് അറിയില്ല. വിശപ്പാണോന്നുമറീല്ല .അനുവിന്‍റെ ഇരുണ്ട് ചുവന്ന ചുണ്ടുകൾ ഇളകുന്നതായിരുന്നു മുന്നിൽ. കീഴ്ചുണ്ടൊന്ന് പിളർത്തി നേരെയാക്കിയപ്പോ അതിന് തിളക്കം കൂടി വല്ലാത്തൊരു വശ്യതയുണ്ടത്തിന്. നേർത്ത ചൂടുള്ള ഉമിനീരിന്‍റെ കൂടെ അതങ്ങനെ നുണയാൻ തോന്നി.പെട്ടന്നവള്‍ ഒരു കാര്യം കൂടെ പറഞ്ഞു ,ഒരു സ്ഥലത്തു കൂടെ പോവണമെന്ന്,ഞാനതിനു തലയാട്ടി സമ്മദിക്കേം ചെയ്തു.

വണ്ടി നീങ്ങും തോറും. മനസ്സ് കിടന്ന് ആടുന്നുണ്ട്. എങ്ങട്ടാ പോവുന്നത് എന്നുള്ളതിന് ചെറിയ സൂചനയും. മറന്നിട്ടില്ലാത്ത വഴികൾ തന്നെ.കാണരുതന്ന് വിചാരിച്ച മുഖം വീണ്ടും കാണാൻ പോവാണ് എനിക്കത് മനസ്സിലാവുകയും ചെയ്തു.

വണ്ടി അവസാനമെത്തി.ആരുടെയുമല്ല ഷെറിന്‍റെ വീടിന്‍റെ മുന്നിൽ. ചെറിയമ്മക്ക് എന്തോ പ്രയാസം പോലെയുണ്ട്. ഇത്തവണ എന്‍റെയവസരമാണ്.പാഴാക്കരുത്. കാറിൽ നിന്നിറങ്ങി അവളെക്കൂട്ടി വീടിന്‍റെ മുന്നിലേക്ക് ഞാന്‍ നടന്നു. ഒരുപാട് ഓർമ്മകൾ മുന്നിലൂടെ വന്നു നിറയുന്നുണ്ടെങ്കിലും ചേർന്നു നിൽക്കുന്ന പെണ്ണിലായിരുന്നു മനസ്സ്. കൂടെണ്ടന്നുള്ള ആശ്വാസം തന്നെ. ഒറ്റപ്പെടുത്തില്ലന്നുള്ള വിശ്വാസം

സിറ്റ് ഔട്ടിലേക്ക് കേറുമ്പോ ചെറിയമ്മ ഒന്നെന്നെ ഒരു ഉറപ്പിന് നോക്കാതിരുന്നില്ല.ഉള്ള തുറന്നു ചിരിച്ചു കൊടുത്തപ്പോ അതിനാവേശം.എന്തോ സഹസികമായി ചെയ്യാൻ പോവുന്നപോലെ!!

ബെല്ലടിച്ചു,

“പേടിയുണ്ടോ…?.” തെണ്ടി അതിനിടക്ക് കളിയാക്കുന്നത് കണ്ടില്ലേ?

“നിന്‍റയമ്മൂമ്മക്ക്…” തിരിച്ചു കൊടുത്തു. വാ പൊത്തിയതിന് ചിരി. ആരും വരുന്നതൊന്നും കാണുന്നില്ല.ആളില്ലേ?ഒന്നുകൂടെ ബെല്ലടിച്ചു.

“അഭീ ഇവിടെ ബിരിയാണി ണ്ടാക്കുന്നുണ്ടോ..?” ചുറ്റും നോക്കി മണം പിടിച്ചുകൊണ്ടുള്ള ചോദ്യം. നല്ല സംശയമാണ് ഞാനുമൊന്ന് ആഞ്ഞു വലിച്ചു നോക്കി.

“ണ്ടൊ…”

“ണ്ടെന്നു തോന്നുന്നു.. അവളോട് ചോദിച്ചാ തരുവോ ഡാ…?” എനിക്കങ്ങു ചിരി പൊട്ടി. പഴയ കാമുകിയെ കാണാൻ കൂട്ടി കൊണ്ട് വന്നിട്ട് അവളുടെ എടുത്തുന്നു തന്നെ ബിരിയാണി തിന്നണോ? എന്താണെന്ന് അറിയില്ല ചെറിയമ്മ കൂടെയുള്ളപ്പോ അവളുടെ സംസാരം കേൾക്കുമ്പോ. എന്‍റെ ദേവീ…എന്താണിത് കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു.

“തരുവോ..” അവൾക്ക് സംശയം തീർന്നിട്ടില്ല.

“തന്നില്ലേൽ നമുക്കങ്ങ് എടുത്ത് തിന്നാം വിശക്കണില്ലേ നിനക്ക്?…” നയതന്ത്ര ചർച്ച പോലെ ഞങ്ങൾ തന്ത്രങ്ങൾ മെനയുകയാണ്.

“ണ്ട്….”

“എത്രണ്ട്…”

“ഇത്ര…”അവൾ ചൂണ്ടു വിരലിൽ അളവ് കാണിച്ചു തന്നു.. “അല്ല.. ഇത്ര “വിരൽ മാറ്റി രണ്ടു കയ്യും വിടർത്തി കാട്ടി.. “ഒരുപാടുണ്ടടാ….” സങ്കടം പോലെയുള്ള മുഖം.പെട്ടന്നാ വാതില്‍ തുറന്നു വന്നു.തിരിഞ്ഞപ്പോ.പേടിച് നെഞ്ചിൽ കൈ വെച്ചു കണ്ണ് തുറുത്തി നോക്കുന്ന ഉമ്മയെയാണ് കണ്ടത്. .

ഒറ്റയടിക്ക് ഞങ്ങൾ നേരെ നിന്നു. ഇത്തിരി മടിയോടെ ചെറിയമ്മ അടുത്തേക്ക് ഞെരങ്ങി വന്നു വന്നു കയ്യിൽ പിടിച്ചത് ഞാനറിഞ്ഞു. പക്ഷെ കണ്ണ് ഉമ്മയിലായിരുന്നു വാതിൽ ചാരി കണ്ണ് ചിമ്മാതെ,എന്നാ ഊർന്നു വരുന്ന കണ്ണുനീർ വാർത്തുകൊണ്ട് എന്നെ നോക്കുന്ന ആ അമ്മയെ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഒരു വിളി ആ ചുണ്ട് അകന്നു പുറത്തു വരാൻ നിൽക്കുന്നുണ്ട് അഭീന്നായിരിക്കും.പൊട്ടി പൊട്ടി വരുന്ന ആ കരച്ചിൽ ആ മുഖത്തുനിന്ന് കാണാം. എന്‍റെ കയ്യിൽ ചെറിയമ്മയുടെ കൈ മുറുകി.ഞാൻ വേഗം ചെന്ന് ഉമ്മയെ മുറുക്കി..

“മോനേ…….” ഉമ്മയുടെ ആ വിളി. ഒരു ഗുഹക്കുള്ളിലേക്ക് എടുത്തെറിഞ്ഞ പോലെയുണ്ട്. എത്രയോ കാലത്തെ ഓർമ്മകൾ തട്ടികുടഞ്ഞിട്ട പോലെ.

“സുഖാണോ… ഉ… മാ…” പിടിച്ചു വെച്ച സങ്കടം.ചുണ്ട് ഞാൻ അമർത്തി വെച്ചു.. കൈ വിറച്ചു. കണ്ണുനീരൊഴുകി. എന്നെ മുറുക്കിയ കൈ അല്ലാതെ പുറത്തുകൂടെ, തോളിലൂടെ താലോലിക്കുന്ന ആശ്വസിപ്പിക്കുന്ന ഒരു കൈ കൂടെയുണ്ട് ചെറിയമ്മയുടെ.

തലയുയർത്തിയപ്പോ ഞാൻ അവളുടെ മുഖമാണ് കണ്ടത് മിണ്ടാതെ ഞങ്ങളെ നോക്കി പതിഞ്ഞ ചിരി തരുന്ന അവളെ കയ്യില്‍ ഉമ്മ പിടിച്ചു. ഒന്ന് ചിരിക്കാൻ നോക്കി. പാവം അതിന് ഒന്നിനും കഴിയുന്നില്ല. ചുണ്ട് പോലും വിറക്കുന്നുണ്ട്. മുന്നോട്ട് ചെന്ന് ചെറിയമ്മ ചെറിയ കുട്ടികളെ പോലെ ഉമ്മയെ വാരി കെട്ടി പിടിച്ചപ്പോ ഉമ്മക്ക് അത്ഭുതം. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ ഉമ്മക്ക് വാക്കുകളൊന്നും ണ്ടായില്ല ഞെട്ടൽ മാറിയപ്പോ അവളെ ചുറ്റി പിടിച്ചു ഇത്തിരി നേരം നിന്നന്നെ ചിരിയോടെ നോക്കി .ചെറിയമ്മക്ക് എന്തോ പ്രത്യേക സ്നേഹം അതിനോട് തോന്നി കാണും.

“സുഖാണോ അനു….” സ്നേഹത്തോടെ ഉമ്മ തിരക്കി.

തലപൊക്കിയ അവൾക്ക് എന്നെ തിരിഞ്ഞു നോട്ടം ആ കണ്ണും നിറഞ്ഞിട്ടുണ്ടോ.ചെറുതായിട്ടുണ്ട്. കാണിക്കാതെ ഒളിപ്പിക്കാൻ അവൾ നോക്കുന്നുണ്ട്. ഭാഗ്യം ഷെറിനെ പുറത്തേക്കൊന്നും കണ്ടില്ല. കണ്ടാലും ഇപ്പോഴെന്താ. ഉമ്മക്കെന്നോടിപ്പോഴുമുള്ള സ്നേഹം അവളൊന്നു കണ്ടിരുന്നേൽ എനിക്കെന്തെങ്കിലും വേദനിപ്പിക്കുന്ന സന്തോഷം കിട്ടിയേനെ.

പോട്ടെ!! തുറന്നിറങ്ങി വന്നിരുന്നേൽ അവളെ കാണിക്കാൻ ചെറിയമ്മയെ തൊട്ടുരുമ്മി നിന്നു ഞങ്ങളുടെ കല്യാണമാണ് വരണം എന്നെകിലും വെറുതെ പറയാമെന്ന് കരുതി.അപ്പോഴുള്ള അവളുടെ മുഖമെങ്ങനെയാവും? ചോര വറ്റി തലക്ക് അടികിട്ടിയവളെ പോലെ അങ്ങനെ എങ്ങനെലും..

“അഭീ…” മുന്നിൽ ഉമ്മയുടെ മുഖം. ശേ ആലോചിച്ചു കാടു കേറിയോ രണ്ടും എന്നെ നോക്കി ചിരിക്കുന്നുണ്ട്.

ഉള്ളിലേക്ക് കേറി. ഉമ്മ ഉണ്ടായത് കൊണ്ട് മാത്രം അല്ലേൽ ഇതൊന്നും നടക്കില്ല.എനിക്കതിനു താൽപ്പര്യവുമില്ല. എന്നെയും ചെറിയമ്മയെയും ഒരുമിച്ചു ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ഉമ്മയെന്തൊക്കെയോ പറയുന്നുണ്ട്. ചെറിയമ്മ അതിന് മറുപടിയും കൊടുക്കുന്നുണ്ട്. എനിക്കതൊന്നും കേൾക്കാൻ കഴിയുന്നില്ല.. ചുറ്റിനും തിരിഞ്ഞു നോക്കുന്നുണ്ട് ഞാൻ. ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ് പോലെ ഓർമ്മകൾ എന്‍റെ കണ്ണിലേക്ക് കേറി കേറി പഴയ കാഴ്ചകൾ കൊണ്ടുവരുന്നതാവും.താഴെയുള്ള രണ്ടു റൂമില്‍ നിന്നും, മുകളിലെ സ്റ്റൈർ ഇറങ്ങി,അല്ലേൽ ഒച്ച കേട്ട് ആ കിച്ച്നിൽ നിന്ന് അവളിറങ്ങി വരുവൊന്ന് തോന്ന. പേടിയാണോ അല്ല! എന്തോന്ന്.

“ഷെറിനില്ലേ ഉമ്മ….?” തരിപ്പ് പോലെ കേട്ടു. ചെറിയമ്മയാണ് ചോദിച്ചത്. സോഫയിലേക്ക് ചെന്നിരുന്നു .ചെറുതായി വിളറിയ മുഖം കാണിക്കാതെ നിന്നു. ഉമ്മയെന്നെ നോക്കിയെങ്കിലും ഞാൻ ചിരിച്ചു കൊടുത്തതേയുള്ളു.

“പുറത്തേക്ക് പോയീണ്ട്. ഇപ്പോ വരാൻ മതി..ഇപ്പൊ അങ്ങനെ പോക്കൊന്നുല്ല കുറേ ദിവസം കഴിഞ്ഞ ഇന്നൊന്നു പോയത്..” വിഷമം കാണിക്കാത്തൊരു ചിരി മാത്രം.നീറുന്ന ആ മനസ്സെനിക്കറിയുന്നുണ്ട്.

“അഭി. നീക്കൊറേ മാറിട്ടോ…” ഇയ്യോ അങ്ങ് വയ്യാതായി ഉമ്മയെ നോക്കാൻ വയ്യ വിഷമം കേൾക്കാൻ വയ്യ . എന്‍റെ ചെറിയമ്മേ ഒന്ന് രക്ഷിക്കെടീ.ഞാൻ കണ്ണ് നീട്ടിയൊന്നു കേണു. അവള്‍ക്കതൊന്നും മനസിലാവുന്നില്ല.പെട്ടന്ന് മൂന്നാളും മിണ്ടാതെയായി വാക്കുകളൊന്നും കിട്ടാതെയായി. അങ്ങട്ടും ഇങ്ങട്ടും നോക്കുന്നതല്ലാതെ, കൈ വിരലുകൾ പിണച്ചു കളിക്കുന്നതല്ലാതെ ഒന്നുമില്ല.

കാതിൽ വണ്ടിയുടൊരു ഇരമ്പലെത്തി. പിന്നെയത് മെല്ലെ മെല്ലെ അടുത്തേക്കുമെത്തി.മുറ്റത്തേതോ വണ്ടി വന്നിട്ടുണ്ട്. ഉമ്മ പുറത്തേക്കിറങ്ങാതെ പെട്ടന്നുള്ളിലേക്കാണ് കേറിപ്പോയത്. ചെറിയമ്മയെന്നോട് സംശയത്തോടാരാണെന്ന് ചോദിക്കേം ചെയ്തു. ഷെറി‌നായിരിക്കും!!!അതോണ്ടാവും ഉമ്മയുള്ളിലേക്ക് പോയത്.

നേരെ പുറത്തുനിന്നു വരുമ്പോ, വരുന്നയാളെ ഞാൻ കാണില്ല. തിരിഞ്ഞാണ് ഞാൻ സോഫയിലിരിക്കുന്നത്.ചെറിയമ്മയെന്‍റെ മുന്നിൽ നിൽക്കുന്നുണ്ട്. വരുന്നയാളെ അവൾക്ക് കാണാം.മോന്തയുടെ ഭാവം മാറിയത് കണ്ട് അവൾക്ക് കളിയാക്കുന്ന ഒരു ചിരിയുണ്ട്. മോശം മോശം എന്ന് പറയുന്ന പോലെ…

“ഉമ്മാ……” മേല്ലെയുള്ളയാ ആദ്യ വിളി.പുറത്തുനിന്നു തന്നെയാണ്. കാലടികളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാനറിയാതെ കണ്ണടച്ചിരുന്നു. അല്ലേൽ ചെറിയമ്മ നോക്കി കളിയാക്കും.അതുറപ്പാ. ചുറ്റുമുള്ള ശബ്‌ദമൊന്നും കേൾക്കല്ലേന്ന് കരുതിയിരുന്നെങ്കിലും എവിടെ!! അവൾ നടന്നു അടുത്തു വരുന്ന ശബ്‌ദം വ്യക്തമായുണ്ട്. പിന്നെയത് നിന്നു. ദൈവമേ ബാക്കിൽ വന്നു ഞെട്ടി നിൽക്കുന്നുണ്ടാവും. എന്നെക്കാണില്ലല്ലോ മുന്നിൽ നിന്നിളിക്കുന്ന ചെറിയമ്മയെ കണ്ടു കാണും. മനസ്സിലാവുവോ ആവോ? അന്ന് മാളിൽ വെച്ച കണ്ടതല്ലെയുള്ളൂ..

“അഭീ….” വിളിച്ചു. ചെറിയമ്മ വിളിച്ചു!! എന്താണതു വരാത്തതെന്ന് കരുതി നിക്കായിരുന്നു.എന്തേലുമാവട്ടെ കണ്ണങ്ങു തുറന്നു. നല്ലയൊരു ചിരിയുണ്ട് ചെറിയമ്മയുടെ മുഖത്തു.”എഴുനേൽക്കടാ” ന്ന് പിരികം കൂർപ്പിച്ചു കാട്ടി ബാക്കിലുള്ള ഷെറിനെ ചിരിയോടെ നോക്കുന്നുണ്ട്. ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. സൈഡിലും മുന്നിലുമൊക്കെയൊന്ന് നോക്കിയെങ്കിലും ഉമ്മയുടെ പൊടി പോലുങ്കണ്ടില്ല.

വല്ല്യ തലപ്പര്യമില്ലാതെ എഴുന്നേറ്റു. ചെറിയമ്മയോട് ഒന്ന് ചിരിച്ചു. അനുവിനെന്നെയറിയാം. അവൾ സഹായത്തിനായി കൈ നീട്ടി തന്നു. കൈ പിടിച്ചു നിക്കെന്ന് എന്നോട് പറയാതെ പറഞ്ഞു. ഞങ്ങൾ കൈ കോർത്തു. ഞാൻ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു .കണ്ണ് നീട്ടിയാ രൂപം നോക്കി. ചെറുതായി ഞെട്ടി!! അവളൊരുപാട് മാറി. പണ്ടത്തെപ്പോലെയല്ല ആ മുഖത്തിന്‍റെ തിളക്കമെല്ലാം പോയീട്ടുണ്ട്. അവൾക്ക് ഞെട്ടലുണ്ട് അതോണ്ടാണല്ലോ അനങ്ങാതെ കിളി പോയ പോലെ നിൽക്കുന്നത്. നെഞ്ചിൽ കല്ലു വെച്ച പോലെ ഒരു വേദനയുണ്ടായി. എന്നാലും ഉള്ളിലെന്തോ നുരഞ്ഞു പൊന്തി.അവളുടെ മുന്നില്‍ വെച്ച് എന്തേലുമൊന്ന് ചെയ്യണമെന്ന് തോന്നി

2cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 20

  • ഒരുമിച്ച് ജീവിക്കുന്നു

  • യൗവനം മുറ്റിയ തേൻ 1

  • കാമ കളി 2