ജീവിതമാകുന്ന ബോട്ട് – Part 4

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ
രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് ഇറങ്ങിയതും സ്റ്റീഫൻ വണ്ടിക്കു മുൻപിൽ കയറി നിന്ന് കൈ കാണിച്ചു. ഒരു നിമിഷത്തേക്ക് രാഹുൽ അവനെ ഇടിച്ചിടും എന്ന് എനിക്ക് തോന്നി. സ്റ്റീഫൻ്റെ തൊട്ടടുത്ത് കൊണ്ട് പോയി അവൻ ബുള്ളറ്റ് ചവിട്ടി നിർത്തി എന്നിട്ട് വണ്ടി ഒന്നിരപ്പിച്ചു. ശബ്‌ദം കേട്ട് കോളേജിലേക്ക് പോകുന്നവരടക്കം എല്ലാവരും എന്താണ് പ്രശനം എന്നറിയാൻ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ബൈക്കിൽ നിന്നിറങ്ങിയതും സ്റ്റീഫൻ വന്ന് എൻ്റെ കാലിൽ പിടിച്ചു അപേക്ഷിച്ചു.

“പ്ലീസ്, എൻ്റെ ചേച്ചിയെ ഒന്നും ചെയ്യരുത്. “

അവൻ എണീറ്റപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു ബുള്ളെറ്റിൽ കയറിയതും രാഹുൽ കോളേജിലേക്ക് പാഞ്ഞു. രാഹുൽ ഓടിക്കുന്നതിൽ നിന്ന് തന്നെ അവൻ ദേഷ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി.

കോളേജിൽ എത്തി നേരേ ക്ലാസ്സിലേക്ക്. പോകുന്ന വഴി അരുൺ സർ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു.

“വികാരങ്ങളെ നിയന്ത്രിക്കു അർജ്ജു…Arju , Please control your emotions”

ഞാൻ ഒന്ന് തലയാട്ടി ക്ലാസ്സിലേക്ക് കയറി. അന്നയും അവളുടെ വാലുകളും എത്തിയിട്ടില്ല. ക്ലാസ്സിൽ ഇരുന്നതും ഒരു അറ്റൻഡർ വന്ന് ഡയറക്ടർ മാം ഓഫീസിലേക്ക് വിളിപ്പിക്കുന്നു ഉടനെ വരണം എന്നാവശ്യപ്പെട്ടു. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. രാഹുലും എൻ്റെ ഒപ്പം വരാൻ പോയെങ്കിലും ഞാൻ വേണ്ട എന്ന് ആംഗ്യം കാണിച്ചു.

മാമിൻ്റെ റൂമിൽ കയറിയതും ഞാൻ ഗുഡ്മോർണിംഗ് ഒന്നും വിഷ് ചെയ്യാൻ നിന്നില്ല. കാരണം അവര് എന്താണ് പറയാൻ പോകുക എന്നതിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു. അവളെ രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള വക്കാലത്തു.

“Good morning Arjun, please be seated”
മുൻപിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് മാഡം പറഞ്ഞു. ഞാൻ ഒന്നും പറയാതെ കസേരയിലേക്കിരുന്നു

“അർജുൻ ഓണാഘോഷത്തിൻ്റെ ഇടയിൽ നടന്ന സംഭവത്തിൽ എനിക്ക് വിഷമം ഉണ്ട്. നമ്മൾ ഒക്കെ matured adults അല്ലേ. അത് കൊണ്ട് താൻ ഒന്ന് ക്ഷമിക്കണം. അന്ന മാപ്പ് പറയാൻ റെഡി ആണ്.”
..
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.

അവര് ബെൽ അടിച്ചതും അന്ന റൂമിനകത്തേക്ക് വന്നു. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി

“Anna say sorry to arjun അന്ന അർജുൻ്റെ അടുത്തു സോറി പറയു“ കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.

എന്നിട്ട് മനസ്സില്ല മനസ്സോടെ “I am sorry“ ആർക്കോ വേണ്ടി എന്ന പോലെ അന്ന പതുക്കെ പറഞ്ഞു.

“അർജുൻ ഇനി അന്നയുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട്.” എന്നിട്ട് അവർ അന്നയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു.

അവള് പോയതും പുള്ളിക്കാരിയുടെ ടോൺ മാറി. അർജുൻ അന്ന് എൻ്റെ ഓഫീസ് സ്റ്റാഫിനെ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത വിളിച്ചു എന്നെനിക്കറിയാം. ഇനി തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ തന്നെ ഡിസ്മിസ്സ് ചെയ്യും. അറിയാമെല്ലോ ഇത് ഒരു പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട ആണെന്ന്. വല്ലതും പഠിച്ച രക്ഷപെടാൻ നോക്കെടോ.”

ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി. ഞാൻ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ബീന മിസ്സ് എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു. അന്നയുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ട്. എങ്കിലും അത് മൈൻഡാക്കാതെ ഞാൻ എൻ്റെ സീറ്റിൽ പോയിരുന്നു

ക്ലാസ്സ് കഴിഞ്ഞു മിസ്സ് ഇറങ്ങിയതും അന്ന അമൃതയുടെ ഷാൾ എടുത്തു കൊണ്ട് മുൻപിലേക്ക് ഇറങ്ങി. എന്നിട്ട് എന്നെ നോക്കി കൊണ്ട് മുണ്ടു പോലെ ഉടുത്തിട്ട് താഴേക്കിട്ട് അത് തപ്പുന്നതായി അഭിനയിച്ചു കാണിച്ചു. അവളുടെ കൂട്ടുകാരികൾ കിണിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊക്കെ എന്നെയാണ് നോക്കുന്നത്.

ഞാൻ ചാടി എണീറ്റ് പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി. രാഹുൽ എന്നെ പിടിച്ചു നിർത്താൻ എഴുന്നേറ്റെങ്കിലും എൻ്റെ മുഖത്തെ ചിരി കണ്ടതും അവൻ മാറി നിന്നു,
മാത്യവും പിന്നാലെ എണീറ്റെങ്കിലും അവൻ മാത്യുവിനെ തടഞ്ഞു. അർജുൻ ഇറങ്ങി വരുന്നത് കണ്ട് ചിരിച്ചു കൊണ്ടിരുന്ന അന്നയുടെ കൂട്ടുകാരികൾ പേടിച്ചു വാ അടച്ചു. എല്ലാവരുടയും ശ്രദ്ധ അടുത്തതായി എന്താണ് സംഭവിക്കും എന്നാണ്.

അർജുൻ്റെ വരവ് കണ്ട് അന്ന ഒരു നിമിഷം ഞെട്ടിയെങ്കിലും അവൻ അടുത്തു എത്തിയപ്പോളേക്കും അവൾ ഒരു ബേസിക്ക് ഡിഫെൻസിവ് സ്റ്റാൻഡിൽ നിന്നു. അവൻ അതി വേഗം അവളുടെ മുഖത്തിനു നേരെ കൈ വീശി അന്നയുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തെ ലക്ഷ്യമാക്കി വരുന്ന കൈലോട്ടു മാറിയതും അവൻ അവളുടെ മുൻപിൽ ഉറപ്പിച്ച കാലിൽ ശക്തമായി കാലുകൊണ്ട് തട്ടി. ബാലൻസ് നഷ്ടപ്പെട്ടു അന്ന വീഴാൻ പോയതും അവളുടെ ഇടതു വശത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് അവളുടെ രണ്ടു തോളിലും പിടിച്ചു ശരീരം പിന്നോട്ട് വളച്ചു. നേരെ നിന്നാൽ അവൾ മുട്ട് മടക്കി അടിവയറ്റിൽ ചവിട്ടാൻ ചാൻസുണ്ട്. കാരണം martial ആർട്സിൽ പെണ്ണുങ്ങൾക്ക്‌ സെൽഫ് ഡിഫെൻസിനായി പഠിപ്പിക്കുന്ന ഒരു ബേസിക് സ്റ്റെപ് ആണ്. കയറി പിടിക്കുന്നവൻ്റെ അടിവയറു നോക്കി മുട്ടുകാൽ കയറ്റൽ. അത് ഒഴുവാക്കാൻ ആണ് അർജ്ജുൻ അവളുടെ ശരീരം പിന്നിലോട്ട് വളച്ചത്.

പിന്നെലേക്ക് വീഴും എന്ന് തോന്നിയതും അന്ന അർജ്ജുവിനെ കൈ കൊണ്ട് കെട്ടിപിടിച്ചു ആ നിമിഷം തന്നെ അർജ്ജുൻ വലത്തെ കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപിടിച്ചു എന്നിട്ട് ഇടത്തെ കൈ കൊണ്ട് തലയുടെ പിൻഭാഗത്തു മുടിയിൽ മുറുക്കെ പിടിച്ചു പിന്നെലേക്ക് അവളെ കൂടുതൽ വളച്ചു. ഇപ്പോൾ അന്നക്ക് എന്ധെങ്കിലും ചെയ്യണമെങ്കിൽ ആദ്യം നേരെ നിൽക്കണം അങ്ങനെ നിൽക്കാനുള്ള ബാലൻസ് അവൾക്കില്ല. അന്നയുടെ അരയിൽ ചുറ്റി പിടിച്ചിട്ടുള്ള അവൻ്റെ കൈകളുടെ ബലത്തിൽ മാത്രമാണ് അവൾ താഴെ വീഴാതെ നിൽക്കുന്നത്. മാത്രമല്ല തലയുടെ ബാക്കിൽ മുടി ചേർത്ത് പിടിച്ചേക്കുന്നതിനാൽ മുന്നോട്ട് നിവരാനും സാധിക്കില്ല. അന്ന ഞെട്ടിത്തരിച്ചു നിൽക്കുമ്പോളും അർജ്ജുൻ്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല. അവൻ മുന്നോട്ട് വളഞ്ഞു കൊണ്ട് അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടിപ്പിച്ചു. അന്ന മുഖം സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും തലക്ക് പിന്നിൽ മുടി കുത്ത് പിടിച്ചിരിക്കുന്നതിനാൽ അതും നടക്കുന്നില്ല.
അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൻ്റെ തൊട്ടടുത്തു എത്തി അവൻ്റെ ചൂട് ശ്വാസവും മുഖത്തേക്കടിച്ചു ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം അവളുടെ മുക്കിലേക്കടിച്ചു കയറി.

ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു കുതറി നോക്കി. അവളെ ചുറ്റി പിടിച്ച ബലിഷ്ഠമായ കൈകൾ ഒന്നുകൂടി മുറുകുക മാത്രമാണ് ചെയ്‌തത്. അതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ മുഖം കാണാതിരിക്കാനോ അതോ അവളുടെ കണ്ണീർ അവൻ കാണാതിരിക്കാനോ എന്നറിയില്ല അന്ന അവളുടെ കണ്ണുകൾ ഇറുകി അടച്ചു അവളുടെ വിധിക്കായി കാത്തു നിന്ന്.

ഏതാനും നിമിഷങ്ങൾ കടന്നു പോയി പക്ഷേ അർജ്ജുൻ അപ്പോളും അവളെ ചുംബിച്ചില്ല. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കി. അവൻ മുഖം കുറച്ചു കൂടി പിന്നിലോട്ട് മാറ്റിയിട്ടുണ്ട്. അവൻ്റെ മുഖത്തു ഇപ്പോളും ആ ചിരി ഉണ്ട്

” എടീ ഒരാളുടെ മാനം കളയാൻ നിന്നെ പോലെ ഉള്ള ചെറ്റ അല്ല ഞാൻ. അന്ന് നീ കാണിച്ചതിൻ്റെ പകരം ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഇന്ന് ഇവിടെ നിന്നെ ചുംബിച്ചാൽ നീ എത്ര കൊമ്പത്തെ പെണ്ണാണ് എന്ന് പറഞ്ഞാലും നിൻ്റെ മാനം കപ്പല് കയറും. പക്ഷേ ഞാൻ അത് ചെയ്യില്ല. കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ട്. പിന്നെ ഇന്ന് രാവിലെയും നിൻ്റെ അനിയൻ വന്ന് എൻ്റെ കാല് പിടിച്ചു നിനക്ക് വേണ്ടി അപേക്ഷിച്ചു. ഇനിയെങ്കിലും എന്നോട് യുദ്ധത്തിന് വരരുത് ”

ഇത്രയും പറഞ്ഞിട്ട് അർജ്ജുൻ അവളെ പിടി വിട്ടതും അന്ന താഴേക്ക് വീണു. അർജ്ജുൻ തിരിച്ചു അവൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങി. എണീക്കാൻ പോലും ശക്തിയില്ലാതെ അന്ന കുറച്ചു നേരം താഴെ തന്നെ കിടന്നു. ക്ലാസ്സിൽ എല്ലാവരും അടക്കം പറച്ചിൽ ആണ്. അമൃതയും അനുപമയും ഓടി ചെന്ന് അന്നയെ പിടിച്ചെഴുന്നേല്പിച്ചു മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ട് വന്നു ഇരുത്തി. അമൃത നടന്ന കാര്യങ്ങൾ പറയാൻ ഡയറക്ടറുടെ റൂമിലേക്ക് ഓടി. മീര മാമിൻ്റെ അടുത്തു അന്നയെ അർജുൻ കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി.
ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവർ എന്നെ എന്തോക്കയോ ചീത്ത വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് റൂമിനു മുൻപിലേക്ക് കോളേജ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ വിളിച്ചു വരുത്തി ഞാൻ പുറത്തേക്കിറങ്ങാതെ ഇരിക്കാനുള്ള കാവൽ ആണ്. ബെല്ല് അടിച്ചെങ്കിലും പഠിപ്പിക്കാനായി ക്ലാസ്സിലേക്ക് ആരും വന്നില്ല

“അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ”

സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു. ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.

അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി.

ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ.

അതേ സമയം അരുൺ സർ സ്റ്റാഫ് റൂമിൽ നിന്ന് സംഭവിച്ചത് ഒക്കെ അറിഞ്ഞു. പുള്ളി ഉടനെ തന്നെ ഋഷിയെയും ഹരിയെയും വിളിച്ചു ഒരു ഹോട്ട ഇക്സ്റ്റ്റാക്ഷൻ വേണ്ടി വരും എന്ന് പറഞ്ഞു. വേണ്ട നിർദേശങ്ങളും കൊടുത്തു. എന്നിട്ട് വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്‌തു.

ഡയറക്ടർ മാം പെട്ടന്ന് തന്നെ കോളേജ് ഡിസ്‌സിപ്ലിനറി കമ്മിറ്റി മീറ്റിങ്ങ് വിളിച്ചു കൂട്ടി അർജുനനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോളേക്കും കാക്കനാട് പോലീസ് സ്റ്റേഷനിൽ നിന്ന് SI യും 3 പോലീസ് കാരും എംബിഎ ക്യാപ്‌സിൽ എത്തി ചേർന്നു. ഡയറക്ടർ മാഡം തന്നെ അവരെ എംബിഎ ക്ലാസ്സ് റൂമിലേക്ക് ആനയിച്ചു കൊണ്ട് പോയി. വാതിൽക്കൽ പോലീസിനെ കണ്ടതും അർജ്ജുൻ സ്വയം ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
പോകുന്ന വഴി രാഹുലിനോട് പറഞ്ഞു

“ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “

“അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല, ഇനിയും ട്രൈ ചെയ്യാം”

അർജ്ജുൻ ക്ലാസ്സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും SI യുടെ വക കമൻ്റെ.

“അപ്പോൾ ഇവൻ ആണ് അല്ലേ ആൾ.”

പോലീസ്കാർ എത്തിയതോടെ ഡയറക്ടർ തള്ള വീണ്ടും ഷോ ഇറക്കി തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ ചീത്ത. ഇവളൊക്കെയാണോ കുല സ്ത്രീ ഞാൻ മനസ്സിൽ കരുതി

ഇവൻ്റെ കാര്യം ഞങ്ങൾ ഏറ്റു. പിന്നെ മാഡം ഒരു സ്റ്റേറ്റ്മെൻ്റെ തരേണ്ടി വരും. അതിനായി SHO യെ ഇങ്ങോട്ട് അയക്കാം”

പിന്നെ കമ്മിഷണർ മാഡം ഉടനെ തന്നെ ഇങ്ങോട്ട് എത്തും.

പോലീസ് ജീപ്പിൽ കയറുന്നതിൻ്റെ മുൻപ് അവർ അർജ്ജുനെ വിലങ്ങു വെച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു എന്ന് സിറ്റി കമ്മീഷണറുടെ ഓഫീസിലേക്ക് വൈറൽസ് മെസ്സേജും അയച്ചു.

“കയറട വണ്ടിയിൽ അങ്ങോട്ട് ചെല്ലട്ടെ നിന്നെ ഞങ്ങൾ ശരിയാക്കുന്നുണ്ട് “

പോലീസ് ജീപ്പ് MBA ക്യാമ്പസിൻ്റെ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു പോയതും ഒരു ഇന്നോവ കാർ വന്ന് വട്ടം നിർത്തി. അതിൽ നിന്ന് രണ്ടു പേർ ചാടി ഇറങ്ങി. പ്രതിയെ മോചിപ്പിക്കാനുള്ള ആക്രമണം ആണെന്ന് കരുതി പോലീസ് കാരും ചാടി ഇറങ്ങി,

അതിൽ ഒരാൾ NIA ഐഡൻറ്റിറ്റി കാർഡ് എടുത്തു SI യെ കാണിച്ചു “നിങ്ങൾ കസ്റ്റഡിയിൽ എടുത്ത ആളെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ്?”

ഒരു നിമിഷം പതറിയെങ്കിലും SI ചോദിച്ചു “ഏതു കേസിലാണ് സർ?”

“അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ല”

“സർ ഇത് സിറ്റി പോലീസ് കമ്മീഷണർക്ക് താത്പര്യം ഉള്ള കേസ് ആണ് അത് കൊണ്ട് മാഡത്തിനോട് ഒന്ന് ചോദിച്ചോട്ടെ. “

“അവരെ അറിയിച്ചോളു പക്ഷേ പെട്ടന്ന് തന്നെ വേണം ഞങ്ങൾ എന്തായാലും ആളെ കസ്റ്റഡിയിൽ എടുക്കും”

SI വേഗം തന്നെ അർജൻറ്റ് വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്തു. പക്ഷേ ആ മെസ്സേജ് സിറ്റി പോലീസ് കമ്മിഷണറുടെ അടുത്തു എത്തിയില്ല. വയർലെസ്സ് റൂമിലേക്ക് ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി.
തങ്ങൾ കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല.

NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു.

സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന് കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി വിളിക്കാൻ നിന്നില്ല.

“മീര എന്താണ് ശരിക്കും സംഭവിച്ചത്.”

ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ cctv വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ ദേഷ്യം കൂടി

“എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.”

“മാഡം അർജ്ജുൻ ദേവ് എന്നാണ് പേര് parents ഒക്കെ US ൽ ആണ് പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.”

“അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം”

“അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.”

“അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത് കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ് “

“അത് ഞാൻ നോക്കിക്കോളാം മാഡം.”

അവർ ഉടനെ തന്നെ അർജുനനെ നല്ല പോലെ കൈകാര്യം ചെയ്യാനായി SI യെ ഫോണിൽ വിളിച്ചു
പീതാംബരാ, നിങ്ങൾ കോളേജിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നല്ല പോലെ ഒന്ന് പെരുമാറിയേരേ.

“അയ്യോ അപ്പോൾ മാഡം അറിഞ്ഞില്ലേ അവിടന്ന് ഇറങ്ങിയതും NIA ക്കാർ അവനെ കസ്റ്റഡിയിൽ എടുത്തു. മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ഞങ്ങൾ പെർമിഷൻ വാങ്ങിയതാണെല്ലോ “

ഒരു നിമിഷം ലെന IPS ഒന്ന് അമ്പരുന്നു പോയി. തനിക്ക് NIA കസ്റ്റഡിയെ കുറിച് സന്ദേശം ഒന്നും ലഭിച്ചില്ലല്ലോ.

“ഞാൻ ഇവിടെ കോളേജിൽ എത്തിയിരുന്നു അന്നേരമാകും മെസ്സേജ് വന്നത്”

വേഗം തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. സംഭവം ശരി ആണ്. ഇൻറ്റെലജൻസ് ADGP ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം ആണ് അവനെ NIA കാർക്ക് അവനെ കൈമാറിയിരിക്കുന്നത്.

ഇനി അവൻ വല്ല തീവ്രവാദി ആയിരുന്നോ? ഒരു പക്ഷേ NIA നിരീക്ഷണത്തിൽ ആയിരുന്നിരിക്കാം. അതായിരിക്കും ഇൻറ്റർസെപ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.

“എന്താ മാഡം എന്ധെങ്കിലും പ്രശനം?” ഡയറക്ടർ മീര അവരോട് ചോദിച്ചു.

“ഏയ് ഒന്നുമില്ല ഞാൻ അവനെതിരെ എന്തു കേസ് ചാർജ്ജ് ചെയ്യണം എന്നാലോചിക്കുകയായിരുന്നു.”

യഥാർത്ഥ സംഭവം മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു.

പിന്നെ സമയം പാഴാക്കാതെ അന്നയെ വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പോലീസ് ഡ്രൈവർ ഉള്ളതു കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല. അന്ന എന്ധോ പറയാൻ വന്നതും ഇപ്പോൾ വേണ്ട പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു.

വീട്ടിൽ എത്തിയതും അന്നയോട് റസ്റ്റ് എടുത്തുകൊള്ളാൻ പറഞ്ഞിട്ട് അർജ്ജുനെ എന്തിനാണ് NIA കസ്റ്റഡിയിൽ അറിയാനുള്ള ആകാംഷയിൽ ലെന IPS ഓഫീസിലേക്ക് കുതിച്ചു.

അവിടെ എത്തിയതും കാര്യങ്ങൾ തിരക്കി. ഓഫീസിൽ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇൻ്റെലിജൻസ് ADGP വയർലെസ്സ് കണ്ട്രോൾ റൂമിൽ നേരിട്ട് വിളിച്ചാണ് കൈമാറ്റം അപ്പ്രൂവ് ചെയ്യ്തിരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ADGP യെ വിളിക്കണം. പിന്നെ സ്പെഷ്യൽ ബ്രാഞ്ച് SP യെ വിളിച്ചു എതെങ്കിലും ആക്റ്റീവ് NIA ഓപ്പറേഷൻ ഉണ്ടോ എന്ന് ആരാഞ്ഞു. കുറെ നാളായി അന്വേഷിക്കുന്ന ബോംബ് സ്ഫോടന കേസ് അല്ലാതെ വേറെ അന്വേഷണം ഒന്നും തന്നെ ഇല്ല എന്നായിരുന്നു മറുപടി.
എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിലേക്ക് വിളിച്ചു. കാൾ കണക്ട് ആയി ADGP ഫോൺ എടുത്തതും അവരുടെ അടുത്ത് ചൂടായി.

“താൻ എന്തു പണിയാണ് അവിടെ കാണിക്കുന്നത്. പേർസണൽ കാര്യത്തിന് ആണോ ഫോഴ്‌സിനെ മിസ്യൂസ് ചെയുന്നത്. നാളെ രാവിലെ 9 മണിക്ക് തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്‌ത്‌ ഡീറ്റൈൽഡ് എസ്പ്ലനേഷൻ തരണം. പിന്നെ ഈ സംഭവത്തെ കുറിച്ച് താനടക്കം ഒരാളും അവിടെ ചികയാൻ നിൽക്കേണ്ട.”

ഇത്രയും പറഞ്ഞിട്ട് ADGP ഫോൺ കട്ട് ചെയ്‌തു.

സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ IPS തരിച്ചു നിൽക്കുകയാണ്, എന്താണ് സംഭവിച്ചത് എന്നവർക്ക് മനസ്സിലായില്ല. എന്തായാലും നാളെ അങ്ങേരെ കാണുമ്പോൾ വ്യക്തത വരും. അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ADGP യുടെ ഫാക്സ് ശ്രദ്ധയിൽ പെട്ടത്. അവര് പുറത്തു പോയപ്പോൾ വന്നതാണ്. അവൻ്റെ അറസ്റ്റ് അറിയിച്ച വയർലെസ്സ് മെസ്സേജ് കിട്ടിയതിനു പിന്നാലെ തന്നെ തനിക്കു ഫാക്സ് എത്തിയിരിക്കുന്ന. രണ്ടും തമ്മിൽ ഉള്ള ആ ഇടവേളയിൽ നിന്ന് തന്നെ ഏതോ ആക്റ്റീവ് ഓപ്പറേഷനിൽ ആണ് അറിയാതെ ആണെങ്കിലും താൻ ഇടപെട്ടിട്ടുള്ളത്.

അവര് വേഗം തന്നെ ഡ്രൈവറിനെ കൂട്ടി വീണ്ടും അന്നയുടെ കോളേജിലേക്ക് പോയി എന്നിട്ട് ഡയറക്ടർ മീരയെ കണ്ട് സംഭവത്തിൻ്റെ CCTV ഫുറ്റേജ് ഒരു പെൻഡ്രൈവിൽ വാങ്ങി. നാളെ ഇൻ്റെലിജൻസ് ADGP യെ കാണുമ്പോൾ ആവിശ്യം വന്നാൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ.

വൈകിട്ട് വീട്ടിൽ എത്തി അന്നയോട് കാര്യങ്ങൾ തിരക്കിയെങ്കിലും അവൾ ഒന്നും തന്നെ വിട്ടു പറഞ്ഞില്ല. പപ്പയും ജോസച്ചായനും അറിയരുത് എന്നവൾ വാശി പിടിച്ചു.

“അപ്പച്ചി തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. അന്ന് ഓണത്തിൻ്റെ അന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ അവനെ അപമാനിച്ച കാരണം ആണ് ഇതൊക്കെ നടന്നത്. പപ്പയും കൊച്ചാപ്പയും അറിയരുത് അപ്പച്ചി. അറിഞ്ഞാൽ അവര് അവനെ കൊല്ലും എൻ്റെ പഠിപ്പും നിർത്തും അത് കൊണ്ട് അവരെ അറിയിക്കില്ല എന്ന് അപ്പച്ചി വാക്ക് തരണം”

“ശരി ഞാനായിട്ട് ഒന്നു പറയുന്നില്ല പക്ഷേ കോളേജിൽ ഇത്രയും പേര് അറിഞ്ഞ സ്ഥിതിക്ക് നിൻ്റെ കുര്യാച്ചയൻ അറിയാൻ ആണ് സാദ്യത.
പിന്നെ തെറ്റ് നിൻ്റെ ഭാഗത്തൊന്നുമല്ല ഞാൻ cctv ഫുറ്റേജ് കണ്ടതാണ്. പിന്നെ മീര മാം എൻ്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞതുമാണ് അത് കൊണ്ട് മോള് വിഷമിക്കരുത് ”

രാവിലെ ADGP യെ കാണാനുള്ളത് കൊണ്ട് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അന്നക്ക് കൂട്ടിനായി സ്റ്റീഫനെ വിളിച്ചു വരുത്തി

കോളേജിൽ നടന്ന കാര്യങ്ങൾ സ്റ്റീഫൻ നേരത്തെ അറിഞ്ഞിരുന്നു. അവൻ്റെ ക്ലാസ്സിൽ അടക്കം പലരും അറിഞ്ഞിരിക്കുന്നു അവൻ അകെ വിഷമത്തിലാണ്. അന്ന ചേച്ചി അർജ്ജുവിനെ തേച്ചതിൻ്റെ പകരം വീട്ടിയതാണ് എന്ന് വരെ ചിലരൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. ചേച്ചിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അപ്പച്ചിയുടെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും അവൻ പോകാതിരിക്കുകയായിരുന്നു. പിന്നെ അപ്പച്ചി നിർബന്ധിച്ചപ്പോൾ അന്നചേച്ചിക്ക് കൂട്ടിരിക്കാൻ ആയി വേഗം തന്നെ എത്തി.

സ്റ്റീഫൻ വന്നതും അന്ന അവനെ കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു.

“അർജ്ജുന് സസ്പെന്ഷൻ ഉണ്ടെന്നാണ് അറിഞ്ഞത് പിന്നാലെ ഡിസ്മിസ്സ്ലും” അവളെ ആശ്വസിപ്പിക്കാനായി സ്റ്റീഫൻ പറഞ്ഞു

“ആര് പറഞ്ഞു നിന്നോട്?”

“അപ്പച്ചി തന്നെയാണ് എന്നോട് പറഞ്ഞത്. നിങ്ങളുടെ മാഡം ഉറപ്പ് കൊടുത്തിട്ടുണ്ട് പോലും”

അത് കേട്ടതോടെ അന്ന ആകെ വിഷമത്തിലായി. തൻ്റെ അഹങ്കാരവും വാശിയും കാരണം അർജ്ജുവിൻ്റെ ഭാവി നശിച്ചു. താൻ നശിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി. അവൾ എന്ധോക്കെയോ ആലോചിച്ചിരുന്നു. സ്റ്റീഫൻ അന്നയെ കുറ്റപ്പെടുത്താനൊന്നും പോയില്ല.

പിറ്റേ ദിവസം രാവിലെ തന്നെ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിൽ എത്തി. റൂമിനകത്തു കയറി സല്യൂട്ട് അടിച്ചു. പക്ഷേ അദ്ദേഹം അവരോട് ഇരിക്കാൻ പോലും പറഞ്ഞില്ല. അതോടെ അന്തരീക്ഷം അത്ര സുഖകരം അല്ല എന്ന് ലെനയ്ക്ക് മനസ്സിലായി.

“എന്തിനാണ് ആ പയ്യനെ കസ്റ്റഡിയിൽ എടുത്തത് ?”

“അത്‌ സർ അവൻ എൻ്റെ നീസിനെ ഉപദ്രവിച്ചു. “

“നീസ് പരാതി എഴുതി നൽകിയിട്ടുണ്ടോ”

അതിന് അവർക്ക് ഒരു ഉത്തരം ഉണ്ടായിരുന്നില്ല.

“അപ്പൊ പരാതിയില്ലാതെ ആണ് അവനെ കസ്റ്റഡിയിൽ എടുക്കാനും സ്പെഷ്യൽ ഇൻറ്റെറഗേഷൻ കൊണ്ട് പോകാനും നിങ്ങൾ നിർദേശിച്ചത്. തനിക്ക് എന്താണ് ബോധം ഒന്നുമില്ലേ.”
“സർ അത് പിന്നെ…. സോറി സർ “

“എന്തിനാണ് സർ NIA അവനെ കസ്റ്റഡിയിൽ എടുത്തത്?”

വിഷയം മാറ്റാനായി ലെന പതുക്കെ ആരാഞ്ഞു

“തൻ്റെ അടുത്ത് പറയേണ്ട കാര്യമാണെങ്കിൽ അത് പറയും. തന്നെ ബൈപാസ് ചെയ്തു അവനെ അവർക്കു വിട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ തന്നെ തനിക്ക് മനസ്സിലായില്ലേ. താൻ അറിയേണ്ട കാര്യമല്ല എന്ന്

ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ സസ്പെൻഷൻ അടിച്ചു കൈയിൽ തരും. പിന്നെ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. കൂടുതൽ അന്വേഷണത്തിന് ഒന്നും മുതിരേണ്ട.

ഇപ്പോൾ പൊക്കോ.”

ADGP യുടെ ഓഫീസിൽ നിന്ന് ഇറങ്ങിയതും ലെന വേഗം തന്നെ കൊച്ചിയിലേക്ക് തിരിച്ചു. കാറിലിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടി. ആ അർജുൻ എന്ന് പറഞ്ഞവൻ ആരാണ്? എന്താണ് സിറ്റി പോലീസ് കമ്മിഷണറായ് താൻ പോലും അറിയാൻ പാടില്ലാത്ത രഹസ്യം? കുര്യൻ അച്ചായനെകൊണ്ട് ഡിജിപിയെ വിളിപ്പിച്ചാലോ എന്നാലോചിച്ചു. പക്ഷേ പരാതി ഇല്ലാതെ കാര്യങ്ങൾ നീങ്ങില്ല. പോരാത്തതിന് അവരെ അറിയിക്കില്ല എന്ന് അന്ന കൊച്ചിന് വാക്കും കൊടുത്തു പോയി.

രാവിലെ തന്നെ അർജ്ജുൻ ഫ്ലാറ്റിൽ ഉണ്ടന്നറിഞ്ഞതും രാഹുൽ കോളേജിൽ കയറാതെ നേരെ ഫ്ലാറ്റിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ജേക്കബ് അച്ചായനും ഉണ്ട്. അർജുൻ നടന്നതെല്ലാം രാഹുലിനോട് പറഞ്ഞു.

ഏതാണ്ട് ഇതേ സമയം മീര മാമിൻ്റെ നിർദേശം അനുസരിച്ച കോളേജിലെ എല്ലാ നോട്ടീസ് ബോർഡിലും അർജ്ജുനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നോട്ടീസ് പതിച്ചിരിക്കുകയാണ്.

സസ്പെന്ഷൻ നോട്ടീസ് ബോഡിൽ കയറിയതും R.K മേനോൻ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂട്ട് ചെയർമാനെ സെൻട്രൽ വിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി വിളിച്ചു സസ്പെൻഷൻ വേഗം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ ഫേസ് ചെയ്യേണ്ടി വരും എന്ന് മനസ്സിലായി. പുള്ളിക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല. ഏതു കോളേജിലാണ് സംഭവം എന്നന്വേഷിച്ചു വന്നപ്പോളേക്കും അവരുടെ തന്നെ ഫർമസി ഡിസ്ട്രിബൂഷൻ കമ്പനിയിൽ ഇൻകമ്റ്റാക്സ് റൈഡ് തുടങ്ങി എന്ന ഫോൺ കാൾ എത്തി. കോടികളുടെ കള്ള പണം ഇൻകമ്റ്റാക്സ് ഓഫീസർസ് പിടിച്ചെടുത്തു. ബിസിനെസ്സിൽ കൂർമ്മ ബുദ്ധിയുള്ള അങ്ങേർക്കു മനസ്സിലായി രണ്ടും സംഭവവും റിലേറ്റഡ് ആണെന്ന്. കാര്യങ്ങൾ അറിഞ്ഞതും വേഗം തന്നെ സസ്പെൻഷൻ പിൻവലിക്കാൻ മരുമകൾ മീരയെ വിളിച്ചു പറഞ്ഞു. കാര്യങ്ങൾ വിശദമായി അറിയാൻ വേണ്ടി വൈകിട്ട് ബോർഡ് മീറ്റിങ്ങും വെച്ചു
നോട്ടീസ് ബോർഡിൽ കയറിയ സസ്പെന്ഷൻ ഓർഡർ വന്നതിനേക്കാൾ വേഗത്തിൽ ഇല്ലാതെയായി. പോരാത്തതിന് ഡയറക്ടർ മാം ലോക്കൽ ഗാർഡിയൻ ജേക്കബ് അച്ചായനെ വിളിച്ചു സസ്പെൻഷൻ പിൻവലിച്ചുവെന്നും ഇനി ഉപദ്രവിക്കരുത് എന്നും അപേക്ഷിച്ചു.

അത് കേട്ട് ജേക്കബ് അച്ചായൻ പൊട്ടിച്ചിരിച്ചു. ഫോൺ ഹോൾഡിലിട്ട് എന്നോട്

“ഡാ മോനെ നിൻ്റെ സസ്പെന്ഷൻ പിൻവലിച്ചു ട്ടൊ “

“ഞാൻ കുറച്ചു ദിവസത്തേക്ക് പോകുന്നില്ല.”

“ഞാനും ഇല്ല” രാഹുലും ചാടി കയറി പറഞ്ഞു

അതേ അവര് കുറച്ചു ദിവസം അങ്ങോട്ടേക്ക് വരുന്നില്ല. രണ്ടു പേർക്കും മൂഡില്ല പോലും

“അത് കുഴപ്പമില്ല സർ. എന്നാലും ക്ലാസ്സ്‌ അതികം കട്ട് ചെയ്യേണ്ട.

പഠനത്തെ ബാധിച്ചാലോ അർജ്ജുന് യൂണിവേഴ്സിറ്റി റാങ്ക് വരെ കിട്ടാൻ കാലിബർ ഉള്ള student ആണ്”

അന്ന് ചെവി പൊട്ടുന്ന രീതിയിൽ ചീത്ത വിളിച്ച കുല സ്ത്രീ പതപ്പിച്ചു പറഞ്ഞു. അവരു വിചാരിച്ചു കാണും ജേക്കബ് ചേട്ടനാണു ഉന്നതിയിൽ പിടി ഉള്ളത് എന്ന്

“ഇനി അവർക്കു രണ്ടു പേർക്കും യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകരുത്”

“ഇല്ല സർ മാനേജ്മെൻ്റെ സൈഡിൽ നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല ”

ആ ഉറപ്പു കിട്ടിയതും ജേക്കബ് അച്ചായൻ ഫോൺ വെച്ചിട്ടു പറഞ്ഞു.

“അവർക്കിട്ട് അന്നേ ഞാൻ ഓങ്ങി വെച്ചതാണ്.” ഞങ്ങൾ മണി ചേട്ടനെയും കൂട്ടി എസ്‌റ്റേറ്റിലേക്ക് പോകാൻ തീരുമാനിച്ചു.

മീര മാം ഫോൺ വെച്ചിട്ട് വേഗം തന്നെ ലെനയെ വിളിച്ച, ലെന ADGP യെ കണ്ടിട്ട് തിരിച്ചുള്ള യാത്രയിലായിരുന്നു. സസ്പെൻഷൻ പിൻവലിക്കേണ്ടി വന്നതിനെ കുറിച്ചും incometax raid ഇനെ കുറിച്ചുമെല്ലാം മീര ലെന IPS നോട് വിശദമായി തന്നെ പറഞ്ഞു അറസ്റ്റ് രേഖപ്പെടുത്താതെ താക്കീതിൽ ഒതുക്കി വിട്ടയക്കേണ്ടി വന്നു എന്ന് ലെനയും തട്ടി വിട്ടു. കൂടുതൽ ഒന്നും പറയാതെ ഫോൺ വിളി അവസാനിപ്പിച്ച്

അപ്പോൾ അതാണ് കാര്യം അവൻ തീവ്രവാദി ഒന്നുമല്ല. വിഭിന്നമായ രണ്ട് കേന്ദ്ര ഏജൻസികൾ അവൻ്റെ കാര്യത്തിനായി ഇടപെട്ടിരുന്നു. പോരാത്തതിന് കേന്ദ്ര മന്ത്രിയുടെ ഓഫീസിൽ നിന്ന് കോളേജ് മാനേജ്മെൻ്റെനെ വിളിച്ചിരിക്കുന്ന. അപ്പോൾ അവൻ്റെ ആർക്കോ സെൻട്രൽ മിനിസ്ട്രിയിൽ ഉന്നത ബന്ധം ഉണ്ട്. എന്നാലും ലോക്കൽ ഗാർഡിയൻ ആയ ഒരു റിട്ടയേർഡ് പട്ടാളക്കാരന് ഇത്രയും പിടി പാട് കാണുമോ?
അന്നയെ കുറിച്ചാലോചിച്ചപ്പോൾ അവർക്ക് സ്വല്പം പേടി തോന്നി. കാര്യങ്ങൾ അറിഞ്ഞത് വെച് ഇനി പ്രശ്നങ്ങൾ തുടർന്നാൽ അത് അവൾക്കു ആപത്താണ്. വീട്ടിൽ എത്തിയാൽ ഉടനെ അവളെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കണം എന്ന് ഉറപ്പിച്ചു.

വൈകിട്ട് ആറു മണിക്കാണ് TSM ഗ്രൂപ്പ് ബോർഡ് മീറ്റിങ്ങ്. വേറെ ആരുമില്ല 7 പേര് മാത്രം R.K മേനോനും രണ്ടാണ് മക്കളും അവരുടെ ഭാര്യമാരും പിന്നെ മേനോനൻ്റെ അനിയൻ അച്ചുത മേനോൻ.

മീര നടന്ന സംഭവങ്ങളെ കുറിച്ചു ഒരു സംഗ്രഹഃ റിപ്പോർട്ട് ബാക്കി ബോർഡ് മെമ്പേഴ്സിന് ആയി ഉണ്ടാക്കി. പിന്നെ ഓണ ദിവസം ക്യാന്റീനിൽ നടന്ന സംഭവത്തിൻ്റെയും തലേ ദിവസം എംബിഎ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെയും സി.സി.ടി.വി ഫുറ്റേജ് എടുക്കാൻ നോക്കിയപ്പോൾ ഡാറ്റാബേസിൽ നിന്ന് ആ രണ്ടു ദിവസത്തെയും മുഴുവൻ ഫുറ്റേജും ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു. തലേ ദിവസം രാത്രി തന്നെ അരുണിൻ്റെ നിർദേശം അനുസരിച്ചു തൃസൂൽ ടെക്ക്നിക്കൽ ടീം സംഭവം നടന്ന ദിവസങ്ങളിലെ സി സി ടി വി ഫുറ്റേജ് മുഴുവനായി നീക്കിയിരുന്നു. വിശ്വാസം വരാതെ അവർ ബാക്കപ്പ് ഡാറ്റ ബേസിലും തപ്പി. എന്നാൽ അവിടെയും ഇല്ല. ഒരു കോപ്പി ലെന മാഡത്തിൻ്റെ അടുത്ത് ഉണ്ട് പക്ഷേ മീറ്റിംഗിന് മുൻപ് അത് ലഭിക്കില്ല.

TSM ഗ്രൂപ്പ് മീറ്റിങ്ങ് തുടങ്ങിയതും മീര എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ചു സംഭവ ദിവസത്തെ ദൃശ്യങ്ങൾ മുഴുവനായി ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് കേട്ടപ്പോൾ എല്ലാവരിലും ഒരു പരിഭ്രാന്തി ഉണ്ടായി. അർജ്ജു ചില്ലറക്കാരൻ അല്ലാ. അവൻ്റെ പിന്നിൽ ഏതോ വലിയ ശക്തി ഉണ്ടെന്ന് അവർ വിലയിരുത്തി.

“ഒരു കാരണവശാലും പിണക്കരുത് എന്നും നല്ല ബന്ധം സ്ഥാപിച്ചാൽ നമുക്ക് ഭാവിയിൽ ഉപകാരപ്പെടും എന്നും R .K മേനോൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ ഇൻകം റ്റേസ് റൈഡും കാരണം ആറു ഏഴു കോടിയുടെ നഷ്‌ടം ഉണ്ട്, മെഡിക്കൽ കോളേജിലോട്ട് എങ്ങാനുമാണ് വന്ന് കയറിയത് എങ്കിൽ അടിവേര് കോരിയത് പോലെ ആയേനെ അതവർക്ക് അറിയാൻ പാടില്ലാതെ അല്ല. ഇത് ഒരു വാണിംഗ് മാത്രമാണ്.”
R.K മേനോൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ മീര ഒന്ന് ഞെട്ടി. ഇനി എന്ധെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാം തൻ്റെ തലയിൽ ഇരിക്കും

കമ്പ്യൂട്ടർ സിസ്റ്റത്തിൻ്റെ എല്ലാം സെക്യൂരിറ്റി വർധിപ്പിക്കാനും അഡ്‌മിഷൻ നടത്തുമ്പോൾ വാങ്ങുന്ന തലവരി പണത്തിൻ്റെ കണക്കുകൾ ലാപ്‌ടോപിലോ കംപ്യൂട്ടറുകളിലോ സൂക്ഷിക്കരുത് എന്ന് കൂടി R.K മേനോൻ നിർദേശിച്ചു . എന്നാൽ ഇവരുടെ ഈ സംഭാഷണം പോലും തൃശൂൽ ടീം ലൈവ് ആയി കേൾക്കുന്നുണ്ട് എന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല

അന്ന രാവിലെ ഫോൺ ഓണാക്കിയതും അമൃതയുടെ കാൾ വന്നു “അപ്പച്ചിയുടെ പോലീസുകാർ അവനെ ശരിക്കും പെരുമാറിയോ?

നീ എന്താണ് ഈ പറയുന്നത് അതിന് ഞാൻ പോലീസിൽ പരാതിയൊന്നും കൊടുത്തിട്ടില്ലല്ലോ.

അവൾക്ക് കാര്യങ്ങൾ അറിയില്ല എന്ന് അമൃതക്ക് മനസിലായി

“ഡി ഇന്നലെ നീ ഇന്നലെ സിക്ക് റൂമിൽ പോയതിനു പിന്നാലെ അർജുനെ ക്ലാസ്സിൽ നിന്ന് അറസ്റ്റ് ചെയ്തതു. പിന്നെ ഇന്ന് രാവിലെ കോളേജ് ഡിസോർഡർലി കണ്ടക്ന്ടന് ന് അവനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപ്പച്ചി നിന്നോട് പറയാത്തതായിരിക്കും. നീ അപ്പച്ചിയുടെ അടുത്ത് ചോദിക്ക് അവനിട്ട് നല്ലത് കൊടുത്തോ എന്ന്”

ഇത് കേട്ടതും അന്ന ഫോൺ കട്ടാക്കി.

അന്ന അവളുടെ whatsapp തുറന്നു നോക്കിയപ്പോൾ സസ്പെന്ഷൻ നോട്ടീസിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.

“Arjun Dev is hereby suspended for next 10 days pending enquiry on charges of disorderly conduct and abusive behaviour. Suspension maybe reviewed after enquiry by Management”

സസ്പെന്ഷൻ ഓർഡർ കണ്ടതോടെ അവളുടെ വിഷമം അണ പൊട്ടി. റൂമിൽ ഇരുന്നു കുറേ നേരം കരഞ്ഞു.

രാത്രി തന്നെ പോലീസുകാർ അവനെ ഇടിച്ചു ചതച്ചിട്ടുണ്ടാകും അതിനായിരിക്കും അപ്പച്ചി തിരുവന്തപുരത്തേക്ക് മീറ്റിംഗിന് എന്ന് പറഞ്ഞു പോയത്.

അമ്മയുടെ സ്ഥാനത്ത് കണ്ട അപ്പച്ചിയോട് വരെ അവൾക്ക് ആദ്യമായി ദേഷ്യം തോന്നി. അവൾ സ്വയം ശപിച്ചു. കോഴ്‌സ് തന്നെ നിർത്തിയാലോ എന്ന് പോലും ആലോചിച്ചു. കോഴ്സ് നിർത്തിയാൽ അപ്പോൾ തന്നെ കല്യാണം നടക്കും എന്നതു കൊണ്ടതും നടക്കില്ല
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ അപ്പച്ചി റൂമിലേക്ക് കടന്നു വന്നു. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പ്രകടിപ്പിച്ചില്ല

“മോളെ അന്നേ, അപ്പച്ചി ഒരു കാര്യം പറയട്ടെ നാളെ മുതൽ നീ ക്ലാസ്സിൽ പോകണം. അവനെ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട. മിടുക്കിയായി പഠിച്ചു കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ നോക്ക്.”

“അപ്പോൾ അവൻ്റെ സസ്പെന്ഷൻ ?”

“അത് മോളെ ഞാൻ അവനെ അറസ്റ്റ് ഒക്കെ ചെയ്തതാണ് പക്ഷേ അവനു മുകളിൽ നല്ല പിടി പാടുണ്ട്, കേസ് പോലും രജിസ്റ്റർ ചെയുന്നതിന് മുൻപ് അവൻ എങ്ങനെയോ ഊരി പൊന്നു അത് പോലെ തന്നെ മീര മാം അവനെ കോളേജിൽ നിന്ന് സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ വരെ ഇട്ടതാണ്. പക്ഷേ ഏതോ സെൻട്രൽ മിനിസ്റ്ററുടെ പ്രഷർ വന്നതോടെ അതും പിൻവലിക്കേണ്ടി വന്നു.”

അത് കേട്ടതും അന്നയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു, എങ്കിലും സ്റ്റീഫനും അപ്പച്ചിയും കാണാതെ അവൾ അത് ഉള്ളിലൊതുക്കി നിരാശയും സങ്കടവും മുഖത്തു വരുത്തി. അന്നയുടെ കണ്ണുകളിൽ പെട്ടന്നുണ്ടായ തിളക്കം അവളുടെ അപ്പച്ചി ഒരു മിന്നായം പോലെ കണ്ടു വെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല.

പിറ്റേ ദിവസം അതി രാവിലെ തന്നെ അവൾ ഹോസ്റ്റലിലേക്ക് പോയി. സസ്പെന്ഷൻ പിൻവലിച്ചു എന്നും പിൻവലിച്ചില്ല എന്നും രണ്ടു വാർത്തയുണ്ട്. അർജ്ജുനെ പോലീസുകാർ തല്ലിയോ എന്നൊക്കെ അവളോട് പലരും ചോദിച്ചു വന്നു. അവൾ ഒന്നിനുംഉത്തരം നൽകയില്ല

അന്ന ക്ലാസ്സിൽ എത്തിയപ്പോൾ അർജ്ജുൻ ഇരുന്ന് സീറ്റിലേക്ക് അവൻ വന്നിട്ടുണ്ടോ എന്ന് നോക്കി. അവൻ വന്നിട്ടില്ല. രാഹുലും എത്തിയിട്ടില്ല.

ആദ്യ ബ്രേക്കിന് തന്നെ മീര മാം ഓഫീസിലേക്ക് വിളിപ്പിച്ചു.

“മോളെ സുഖമാണോ ?”

“കുഴപ്പമില്ല മാം. പിന്നെ മോളെ അർജുൻൻ്റെ സസ്പെന്ഷൻ പിൻവലിക്കേണ്ടി വന്നു. മുകളിൽ നിന്ന് അത് പോലെ സമ്മർദ്ദമായിരുന്നു. “

“അപ്പച്ചി പറഞ്ഞായിരുന്നു”

“അർജ്ജുൻ വരുമ്പോൾ ഇനി പ്രശ്നത്തിനും പ്രോവാക്കേഷനും ഒന്നും പോകരുത് “.

“ഇല്ല മാം”

“പിന്നെ ഒരു കാര്യം കൂടി ഉണ്ട് മോളെ.” അവർ മടിച്ചു മടിച്ചു പറഞ്ഞു.

“ലെന മാഡം അന്നിവിടെ നടന്ന സംഭവത്തിൻ്റെ സിസിടിവി ഫുറ്റേജ് കൊണ്ടുപോയിരുന്നു. അതും ഉപയോഗിച്ചു ഒരു കാരണവശാലും കേസിനൊന്നും പോകരുത്. ഇപ്പോൾ തന്നെ അവനെ സസ്‌പെൻഡ് ചെയ്തത് വലിയ പ്രശ്നമായി അത് കൊണ്ട് മാത്രം പറഞ്ഞതാണ്. മോൾ മാഡത്തിനോട് ഒന്ന് പറയണം”
“ഇല്ല മാം അങ്ങനെ ഒന്നും ഉണ്ടാകില്ല. എനിക്ക് പരാതിയൊന്നുമില്ല”

പിന്നെ കൂടുതൽ സംസാരം ഉണ്ടായില്ല. അന്ന ക്ലാസ്സിലേക്ക് പോയി

ഹോസ്റ്റലിലെ ആണുങ്ങൾ എല്ലാവരും ഒറ്റകെട്ടായി അവളെ ബോയ്‌കോട്ട് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അവൾ വന്നതും എല്ലാവരും അവളെ അവജ്ഞയോടെ ആണ് നോക്കുന്നത്. കൂടെ ഉള്ള ഒരുത്തനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചവൾ, സസ്പെന്ഷൻ വാങ്ങി കൊടുത്തവൾ അങ്ങനെ നീളുന്നു അവൾക്കെതിരെ ഉള്ള കുറ്റപത്രം. ആണുങ്ങളുടെ ഇടയിൽ അവളുമായി ഏറ്റവും അധികം കമ്പനി ഉള്ള സുമേഷ് അടക്കം അവളെ മൈൻഡ് ചെയ്തില്ല. ഫിലിപ്പ് മാത്രം ഒന്ന് പുഞ്ചിരിച്ചു കാണിച്ചു, ലൈൻ വീണ്ടും വലിക്കാൻ ആണ് അവൻ്റെ ശ്രമം. പെണ്ണുങ്ങളിൽ തന്നെ അമൃതയും അനുപമയും മാത്രമേ അവളുടെ കൂടെ സംസാരിക്കുന്നുള്ള.

അഹങ്കാരത്തിൻ്റെ കുമളക്കുള്ളിൽ ആയിരുന്നു താൻ എന്ന് അന്നക്ക് മനസ്സിലായി എല്ലാം മാറ്റി എടുക്കണം അവനിൽ നിന്ന് തന്നെ തുടങ്ങണം അവൾ തീരുമാനിച്ചു ഉറപ്പിച്ചു.

രണ്ടാമത്തെ ദിവസവും അവരെ കാണാതായപ്പോൾ പോലീസിൻ്റെ തല്ലു നല്ല പോലെ കിട്ടിയത് കൊണ്ട് അർജജൂനെയും കൊണ്ട് രാഹുൽ തിരുമ്മിക്കാൻ പോയിരിക്കുകയാണ് എന്നൊരു കിംവദന്തി ആരോ പറഞ്ഞു പരത്തി. അതിൽ സത്യമില്ല എന്ന് അന്നക്ക് വിളിച്ചു പറയണം എന്നുണ്ട് പക്ഷേ അവൾ ആരോടും ഒന്നും മിണ്ടിയില്ല.

അർജ്ജുനും രാഹുലും ക്ലാസ്സിൽ വന്നിട്ട് ഇപ്പോൾ ഒരാഴ്ച്ച കഴിഞ്ഞു. ക്ലാസ്സിൽ ആർക്കും തന്നെ അവരെ കുറിച്ചു വിവരവുമില്ല. രണ്ടു പേരെയും ഫോണിൽ വരെ കിട്ടുന്നില്ല. ക്‌ളാസ്സിലെ ബോയ്സ് അവളോടുള്ള അവഗണന തുടർന്ന്. താൻ ചെയ്‌തതിൻ്റെ ശിക്ഷയായി മറ്റുള്ളവരുടെ അവഗണന അനുഭവിക്കണം എന്ന് നിശ്ചയിച്ച അന്ന അവളിലേക്ക്‌ മാത്രമായി ഒതുങ്ങി. അവളുടെ സ്മാർട്നെസ്സ് ഒക്കെ എവിടെയോ പോയി മറഞ്ഞു, പണ്ട് ഡ്രസ്സിങ്ങിൽ ഒക്കെ ശ്രദ്ധ കൊടുത്തിരുന്ന അന്നയെ ഇപ്പോൾ ക്ലാസ്സിൽ ഉണ്ടോ എന്ന് പോലും തപ്പി നോക്കേണ്ട അവസ്ഥയായി. അവസാന നിരയുടെ മുലയിലെ ഒരു സീറ്റിലേക്ക് അവൾ ഒറ്റയ്ക്ക് മാറി ഇരുന്നു. ഭക്ഷണം ഒന്നും ശരിക്കു കഴിക്കാത്തതിനാൽ ശാരീരികമായും അവൾ ക്ഷീണിച്ചു തുടങ്ങി അമൃതക്കും അനുപമയ്ക്കും വരെ അന്നക്ക് എന്തു പറ്റി എന്ന് മനസിലാക്കാൻ പറ്റാതെ ആയി.
ക്ലാസ്സിൽ ഒരു പുതിയ സ്റ്റുഡൻ്റെ കൂടി ജോയിൻ ചെയ്തു കീർത്തന നായർ, ഡയറക്ടർ മീര നായരുടെ ചേച്ചിയുടെ മോൾ. അന്നയുടെ അത്ര സുന്ദരി അല്ലെങ്കിലും കാണാൻ നല്ല ഐശ്വര്യം ഒക്കെ ഉള്ള മുഖം. ഒരു ശാലീന സുന്ദരി. അന്ന സ്വയം പിൻവലിഞ്ഞതോടെ അവളായി ക്ലാസിലെ സ്റ്റാർ. ക്ലാസ്സിൽ അന്നയുടെ പഴയ സീറ്റിലാണ് ഇരിക്കുന്നത്. സുമേഷും ടോണിയും അടക്കം ആണുങ്ങളിൽ പലരും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ശ്രമത്തിലാണ്. ദീപുവിനെ കീർത്തനയെയോട് വളരെ ഇഷ്ടം തോന്നി. എങ്കിലും അവൻ അത് രമേഷിനെ മാത്രമേ അറിയിച്ചുള്ളു. പെണ്ണുപിടിയൻ എന്ന ചീത്ത പേര് അന്ന് അന്ന ചാർത്തി തന്നിട്ടുണ്ടല്ലോ. ഒരു പ്രശ്‍നം മാത്രമേ ഉള്ളു മീര മാമിൻ്റെ മരുമകൾ എന്ന റിസ്ക്. മാത്രമല്ല കീർത്തന മീര മാമിൻ്റെ കൂടെ തന്നെയാണ് താമസം.

അതേ സമയം അർജ്ജുൻ എന്താണ് തിരിച്ചു വരാത്തത് എന്നായിരുന്നു അന്നയുടെ ചിന്ത. ഇനി കോഴ്‌സ് നിർത്തി പോയിക്കാണുമോ? പക്ഷേ മീര മാമിൻ്റെ വാക്കുകൾ സൂചിപ്പിച്ചത് അവൻ വരും എന്നാണല്ലോ, അർജ്ജുൻ തിരിച്ചു വരണം എന്ന് മാത്രമായി അവളുടെ പ്രാർഥന.

അർജ്ജുവും രാഹുലും ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ അടിച്ചു പൊളിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു പോകാനായിരുന്നു ആദ്യ പ്ലാൻ. പക്ഷേ ജേക്കബ് അച്ചായൻ വിടാൻ റെഡി അല്ലാ. അതിനു വേറെ കാരണം കൂടി ഉണ്ട്. ആരെങ്കിലും വഴി നടന്ന കാര്യങ്ങൾ അന്നയുടെ അപ്പൻ MLA കുര്യൻ്റെ ചെവിയിൽ എങ്ങാനും എത്തി സംഭവം കൈ വിട്ടു പോകുമോ എന്ന റിസ്ക് കാരണമാണ് ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് ഇരുവരെയും മാറ്റിയത്.

ക്ലാസ്സ് മിസ്സാകുന്നു എന്ന് പറഞ്ഞപ്പോൾ അതിന് വേണ്ട സംവിധാനം ഉണ്ടാക്കാം എന്നായി അച്ചായൻ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻ്റെ ഇ-മെയിൽലേക്ക് ജീവ രണ്ടു ലിങ്ക് അയച്ചു തന്നു ഒപ്പം ഒരു ലോഗിൻ ഐഡിയും പാസ്സ്‌വേർഡും. ആദ്യത്തെ ലിങ്ക് ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഏറ്റവും പിൻഭാഗത്തെ ഒരു CCTV വീഡിയോയുടെ ലൈവ് സ്ട്രീം ലിങ്ക് ആണ് ഒപ്പം ഓഡിയോയും ഉണ്ട്. സാദാരണ CCTV വീഡിയോക്കാൾ നല്ല ക്ലാരിറ്റി ഉള്ള HD ക്വാളിറ്റി വീഡിയോ. ക്ലാസ് റൂമിൽ ഉള്ള സ്റ്റാൻഡേർഡ് CCTV മാറ്റി ക്വാളിറ്റി ഉള്ള വേറെ ഒന്ന് വെച്ച് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ശബ്ദത്തിനിനായി മുൻഭാഗത്തു എവിടെയോ ലിസ്‌റ്റനിങ് ഡിവൈസ് അല്ലെങ്കിൽ ബഗ്ഗിങ് ഡിവൈസ് വെച്ചിട്ടുണ്ട്. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒക്കെ നല്ല വ്യക്തമായി കേൾക്കാം
രണ്ടാമത്തെ ലിങ്ക് കോളേജിലെ ഓരോ പീരിഡിലും സ്റ്റൂഡൻറ്റ്സ് ലോഗിൻ ചെയുന്ന സ്മാർട്ട് ക്ലാസ്സിൻ്റെ പോർട്ടലും അതിൻ്റെ അഡ്മിൻ ലോഗിനും പാസ്സ്‌വേർഡും ആണ്. അതു വെച്ച് ഏതു ക്ലാസ്സിൻ്റെ നോട്ടസും ടീച്ചർ മാരുടെ പവർ പോയിൻ്റെ സ്ലൈഡ്സ് അടക്കം എല്ലാം എപ്പോൾ വേണെമെങ്കിലും ആക്സെസ് ചെയ്യാം. ചുരിക്കി പറഞ്ഞാൽ ഇൻറർനെറ്റ് ഉള്ള എവിടന്ന് വേണേലും ക്ലാസ്സ് അറ്റൻഡ് ചെയ്യാം.

“എങ്ങനെയുണ്ട് പിള്ളേരേ സംഭവം ഞാൻ ജീവയോട് പറഞ്ഞു സെറ്റ് ആക്കിയതാണ്. “

“അച്ചായോ സൂപ്പർ” രാഹുൽ പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തതത്. കാരണം എനിക്ക് കോളേജിൽ പോകണം എന്നായിരുന്നു

അത് ജേക്കബ് അച്ചായന് മനസ്സിലായി.

ഞങ്ങൾ രണ്ടു പേരും ഓൺലൈൻ ആയി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങി. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത് അന്നയെ അവളുടെ സീറ്റിൽ കാണാൻ ഇല്ല. പുതിയ ഒരു കുട്ടിയാണ് അവിടെ ഇപ്പോൾ ഇരിക്കുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവൾ ഏറ്റവും പിൻ നിരയിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് എനിക്ക് മനസ്സിലായി. ബാക്കിൽ നിന്നുള്ള സി.സി.ടി.വി ആയതിനാൽ പോകുന്നതും വരുന്നതും മാത്രമാണ് കാണാൻ പറ്റുക. ക്ഏറ്റവും ബാക്ക് നിരയിൽ ഇരിക്കുന്നവരെ കാണാൻ സാധിക്കില്ല

ദിവസവും അകെ രണ്ടു പ്രാവിശ്യം മാത്രമാണ് ഇപ്പോൾ അവളെ കാണുന്നുള്ളൂ ഒന്ന് രാവിലെ ക്ലാസ്സിലേക്ക് വരുമ്പോളും ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു വരുമ്പോളും. സാദാരണ ക്ലാസ്സിൽ തുള്ളി തുള്ളി നടക്കുന്ന അന്നയുടെ സ്വാഭാവം വെച് ക്ലാസ്സിൽ മുഴുവൻ അവൾ നിറഞ്ഞു നിൽക്കേണ്ടതാണ്. പക്ഷേ അവൾക്ക് എന്ധോ പറ്റിയിരിക്കുന്നു. ഒരു പ്രാവിശ്യം പോലും അവൾ ആരോടും സംസാരിക്കുന്നത് കണ്ടില്ല. തലയും കുനിച്ചാണ് വരുന്നതും പോകുന്നതും. സ്മാർട്ടായി നടന്നിരുന്ന അവൾ ഇപ്പോൾ അകെ കോലം കെട്ടിരിക്കുന്നു.

ഇനി ഞാൻ കാരണമാണോ അവൾ ഇങ്ങനെ മാറിയത്? അന്ന് അവളുടെ സമ്മതം ഇല്ലാതെ അവളെ ചേർത്ത് പിടിച്ചു ചുംബിക്കാൻ പോകുന്ന പോലെ പേടിപ്പിച്ചു അവൾക്കിട്ട് ഒരു പണി കൊടുത്തത് അന്ന് അന്ന തളർന്നു താഴെ വീണു കടന്നത് അർജുൻ ഓർത്തു. വേണ്ടായിരുന്നു എൻ്റെ ഭാഗത്തിൽ നിന്ന് അരുതാത്തത് ഉണ്ടായി. ഒരു പെണ്ണിനെ പരസ്യമായി അങ്ങനെ കെട്ടി പിടിക്കാൻ പാടില്ലായിരുന്നു. ആ സംഭവം എല്ലാവരും അറിഞ്ഞതിലൂടെ അവൾ എന്തായാലും അപമാനിത ആയിട്ടുണ്ടാകും. ഇനി ഉറപ്പിച്ച കല്യാണം ഈ കാരണത്താൽ തെറ്റി പോയി കാണുമോ. ഇനി അതായിരിക്കുമോ അവളിൽ ഇങ്ങനെ ഒരു മാറ്റത്തിനു കാരണം. അന്ന് അവളെ കെട്ടി പിടിച്ചതിൽ അവന് പശ്ചാത്താപം തോന്നി
കുറച്ചു നാളത്തേക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെക്കണം എന്നാണ് ജീവയുടെ സ്ട്രിക്ട ഓർഡർ. രണ്ട് പേരുടയും ഫോണുകൾ ജേക്കബ് അച്ചായൻ്റെ കസ്റ്റഡിയിൽ ആണ്. അത് കൊണ്ട് ഹോസ്റ്റലിൽ ഫ്രണ്ട്സിനെ വിളിച്ചു വിവരങ്ങൾ അറിയാനും വഴിയില്ല.

ലൈവ് സ്ട്രീം വഴി ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു തുടങ്ങിയതിനു ശേഷം രാഹുലിനും അങ്ങോട്ട് തിരിച്ചു പോയാൽ മതി എന്നായി വേറെ ഒന്നും കൊണ്ടല്ല മാറി നിന്നപ്പോൾ അവന് ജെന്നിയെ മിസ്സ് ചെയുന്നു എന്ന് മനസ്സിലായി.

അന്ന ചേച്ചിയുടെ മാറ്റങ്ങൾ സ്റ്റീഫൻ ശ്രദ്ധിച്ചു തുടങ്ങി. ചേച്ചി അകെ കോലം കെട്ടിരിക്കുന്നു. ക്ലാസ്സിൽ ആണുങ്ങളും കുറെ പെണ്ണുങ്ങളും അന്നത്തെ സംഭവത്തിനു ശേഷം ചേച്ചിയെ ബോയ്‌കോട്ട് ചെയുന്നുണ്ട് എന്നവൻ അറിഞ്ഞു, ക്ലാസ്സിലെ പ്രശ്നങ്ങൾ ഒന്നും അവനോട് ഒരു പ്രശനം ആയി അവൾ പറയുന്നില്ല പക്ഷേ അർജ്ജുനെ എങ്ങനെ എങ്കിലും കണ്ടു പിടിക്കാൻ സഹായിക്കണം എന്നാണ് ഇടയ്ക്കിടെ ആവിശ്യപെടുന്നത്. അത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ല. എങ്കിലും ചേച്ചിയെ സഹായിക്കാം എന്നവൻ ഏറ്റു.

മിക്ക ആഴ്ച്ചകളിലും അർജ്ജുനും രാഹുലും ഹോസ്റ്റലിൽ നിന്ന് ബൈക്ക് എടുത്തു വീട്ടിൽ പോകുമെങ്കിലും എവിടെക്കാണ് പോകുന്നത് കൂട്ടുകാർക്ക് പോലും അറിയില്ല.

സോഷ്യൽ മീഡിയയിൽ ആണെങ്കിൽ രണ്ടു പേരുടെയും FB പ്രൊഫൈൽ ലോക്കഡ് ആണ്. ഗൂഗിൾ ഫോട്ടോ സെർച്ച് നോക്കാൻ ഇരുവരുടെയും ഒറ്റ ഫോട്ടോസ് പോലും ഇല്ല. മെൻസ് ഹോസ്റ്റലിലെ ബർത്തഡേ പാർട്ടികളുടെ ഫോട്ടോസുകളിൽ അത് അവരുടെ റൂം മേറ്റ്സിൻ്റെതിൽ പോലും അർജുൻ്റെയോ രാഹുലിൻ്റെയോ ഒറ്റ ഒരു ഫോട്ടോസ് പോലും ഇല്ല. ക്ലാസ്സിലെ ഓണാഘോഷത്തിൻ്റെ ഫോട്ടോകളിൽ അങ്ങനെ തന്നെ.

വേറെ എന്തു ചെയ്യണം എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടെന്ന് ജിമ്മി അവരെകുറിച്ച് അന്ന് വാർൺ ചെയ്തത് അന്നയുടെ മനസ്സിലേക്ക് ഓടി വന്നത്. ഉച്ചക്ക് തന്നെ എഞ്ചിനീയറിംഗ് ക്യാമ്പ്‌സിൽ ചെന്ന് സ്റ്റീഫനെയും കൂട്ടി ജിമ്മിയുടെ ക്ലാസ്സിലേക്ക് പോയി. അന്നയെ കണ്ടതും ജിമ്മി ഞെട്ടി പോയി. അത് പോലെ കോലം കെട്ടിരിക്കുന്നു

“അന്ന ചേച്ചിക്ക് ഇത് എന്തു പറ്റി അകെ വല്ലതിരിക്കുന്നെല്ലോ… ഈ കോലത്തിൽ ജോണി ചേട്ടൻ കണ്ടാൽ പിന്നെ കെട്ടില്ലാട്ടോ””
“എനിക്കൊരു കുഴപ്പവും ഇല്ലെടാ നീ അന്ന് അർജ്ജുവിനെ കുറിച്ച് എന്ധോ നേരിട്ട് കാണുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ അതിനെ പറ്റി ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്”

അർജു എന്ന പേര് കേട്ടതും ജിമ്മി പേടിച്ചു ചുറ്റും കണ്ണോടിച്ചു.

“ഒന്നുമില്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ” അവൻ ഒന്ന് ഉരുണ്ടു കളിച്ചു .

“നീ കാര്യം പറയാതെ ഞങ്ങൾ ഇവിടെന്നു പോകില്ല, അന്ന തറപ്പിച്ചു പറഞ്ഞു”

ഒടുവിൽ വേറെ വഴി ഇല്ലാതെ ജിമ്മി അന്നയോടും സ്റ്റീഫനോടും ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൂട്ടി കൊണ്ട് പോയി അവൻ അവർക്കെതിരെ ക്വോറ്റേഷൻ കൊടുത്തതും ആ ക്വോറ്റേഷൻ എടുത്തവരുടെ കൈയും കാലും ഒക്കെ ആരോ തല്ലി ഓടിച്ചതിനെ പറ്റി പറഞ്ഞു.

“നിങ്ങൾ ഇത് ആരോടും പറയരുത് പുറത്തറിഞ്ഞാൽ കൊന്ന് കളയും എന്നാണ് അവന്മാരുടെ അടുത്തു പറഞ്ഞിട്ടുള്ളത്. അതാണ് അന്ന് ഞാൻ ചേച്ചിയെ വിളിച്ചു വാർൺ ചെയ്യാൻ ശ്രമിച്ചത്. ഫോൺ വരെ ടാപ്പ് ചെയ്‌തേക്കാം എന്ന പേടി ഉള്ളത് കൊണ്ടാണ് ഞാൻ വ്യക്തമായി പറയാതിരുന്നത്.”

“നീ പേടിക്കാതെ ജിമ്മി, ഞാനും സ്റ്റീഫനും ഇതാരോടും പറയാൻ പോകുന്നില്ല”

“ചേച്ചിക്ക്‌ അവൻ്റെ കൈയിൽ നിന്ന് പണി കിട്ടിയതൊക്കെ ഞാൻ അറിഞ്ഞു. ലെന ആന്റി പോലീസിനെ വിട്ട് അറസ്റ്റ് ചെയ്തിട്ടും അവൻ പുഷ്പം പോലെ ഇറങ്ങി പോയി എന്നാണ് ഞാൻ അറിഞ്ഞത്. ഇനിയെങ്കിലും ചേച്ചി അവനുമായി മുട്ടാൻ നിൽക്കേണ്ട.”

അവൻ പേടിയോടെയാണ് അത് പറഞ്ഞത്. അതിന് മറുപടി കൊടുക്കാതെ അവൾ തിരിച്ചു MBA ക്യാമ്പസ്സിലേക്ക് പോയി.

“അവർ രണ്ടു പേരെ ചുറ്റി എന്ധോക്കെയോ രഹസ്യങ്ങൾ ഉണ്ട് അല്ലെങ്കിൽ അവർക്ക് ഇത്ര ഹോൾഡ് കാണില്ല. മോനെ അർജ്ജു നീയാണ് എൻ്റെ എംബിഎ സ്പെഷ്യലിസേഷൻ നിൻ്റെ രഹസ്യങ്ങളുടെ ചുരുള് ഞാൻ അഴിക്കും”

കുറെ നാളുകൾക്കു ശേഷം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

വൈകിട്ട് സ്റ്റീഫനെ കൊണ്ട് ലോക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു ഡയറി വാങ്ങിപ്പിച്ചു. അർജുവിനെ കുറിച്ചോ അന്വേഷണത്തെ കുറിച്ചോ ഒന്നും തന്നെ ഫോണിൽ സംസാരിക്കേണ്ട എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിച്ചു.
ഹോസ്റ്റലിൽ ചെന്നതും അർജുവിനെ കുറിച്ചും രാഹുലിനെ കുറിച്ച് ഇത് വരെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതി. പിന്നെ കണ്ടു പിടിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരുടെ അടുത്തുന്നു എന്ധോക്കെ വിവരങ്ങൾ ചോദിച്ചറിയണം എന്നതിനെ കുറിച്ചും ഒരു ലിസ്റ്റ് എഴുതി. എന്നിട്ട് ഡയറി പൂട്ടി ഭദ്രമായി എടുത്തു വെച്ചു

അന്നയുടെ നിർദേശപ്രകാരം സ്റ്റീഫൻ കാക്കനാട് സ്റ്റേഷനിലെ SI പീതാംബരനെ കാണാൻ പോയി. സ്റ്റേഷനിൽ നിന്ന് ആരുടെ നിർദ്ദേശപ്രകാരമാണ് അർജുവിനെ വിട്ടയച്ചത് എന്നറിയാൻ ആണ് ചെന്നത്.

“ SI സർ നെ ഒന്ന് കാണണം”

“എന്താണ് കാര്യം വണ്ടിയുടെ ബുക്കും പേപ്പറും കാണിക്കാൻ ആണെങ്കിൽ അവിടെ കാണിച്ചാൽ മതി. “

“അതിനല്ല സർ വേറെ ഒരു കാര്യത്തിനാണ് “

“SI സർ എത്തിയിട്ടില്ല വെയിറ്റ് ചെയ്യേണ്ടി വരും”

സ്റ്റീഫൻ പുറത്തു വെയിറ്റ് ചെയ്‌തു നിന്നു. കുറച്ചു കഴിഞ്ഞ SI വന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പുള്ളിയുടെ റൂമിലേക്ക് വിളിപ്പിച്ചു.

ആരാണ്? എന്തു വേണം?

“ഞാൻ സ്റ്റീഫൻ കുരിയൻ സിറ്റി പോലീസ് കമ്മീഷണറുടെ മരുമകൻ ആണ് “

“ഇരിക്ക് മോനെ” പുള്ളി വേഗം തന്നെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

”ഒരു ചായ പറയട്ടെ”

“വേണ്ട സർ ഞാൻ ഇപ്പോൾ കുടിച്ചതേയുള്ളു”

“അച്ഛന് സുഖമാണോ. എട്ട് വർഷം മുൻപ് ഞാൻ പാലാ സ്റ്റേഷനിൽ ജോലി നോക്കിയുട്ടുണ്ട്,

ആട്ടെ എന്തു സഹായം ആണ് വേണ്ടത് “

“സർ അന്ന് ഒരുത്തനെ കമ്മിഷണർ പറഞ്ഞിട്ട് TSM കോളേജിൽ നിന്ന് അറസ്റ്റ് ചെയ്തില്ലേ. ആര് വിളിച്ചു പറഞ്ഞിട്ടാണ് സർ റിലീസ് ആക്കിയത് എന്ന് അറിയാൻ ആണ് ഞാൻ വന്നത്. “

“അയ്യോ മോനെ അന്ന് അവനെ അറസ്റ്റ് ചെയ്‌തൊന്നുമില്ല. കസ്റ്റഡിയിൽ എടുത്തു കോളേജിൻ്റെ പുറത്തേക്കിറങ്ങിയതും രണ്ട് NIA ഉദ്യോഗസ്ഥർ വന്ന് അവനെ കൂട്ടികൊണ്ട് പോയി. മുകളിൽ നിന്ന് ഓർഡറും ഉണ്ടായിരുന്നു. അല്ല മോനേ എന്താണ് കാര്യം.”

NIA എന്നു കേട്ടപ്പോൾ സ്റ്റീഫൻ ഒന്ന് ഞെട്ടി.

“അത് സർ പുള്ളി മിസ്സിംഗ് ആണ്. അതിനു ശേഷം കോളേജിൽ വന്നിട്ടില്ല.”
അല്പസമയം ആലോചിച്ച ശേഷം SI തുടർന്നു

“അവൻ അവരുടെ കസ്റ്റഡിയിൽ തന്നെ ആയിരിക്കും. എങ്ങനെയുള്ളവരെയാണ് അവർ കസ്റ്റഡിയിൽ എടുക്കുക എന്നത് മോനറിയാമെല്ലോ. പിന്നെ പിറ്റേ ദിവസം തന്നെ സ്പെഷ്യൽ ബ്രാഞ്ചൽ നിന്ന് ആള് വന്നിരുന്നു ഇനി ആ സംഭവത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടാ എന്നാണ് നിർദേശിച്ചിരിക്കുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് ഇനി അന്വേഷിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.”

“അത്‌ കുഴപ്പമില്ല സർ ഞാൻ ചുമ്മാ ഒന്നറിയാൻ വേണ്ടി മാത്രം വന്നതാണ്. സർ അപ്പച്ചിയുടെ അടുത്ത് ഞാൻ വന്നു കാര്യം പറയേണ്ട.”

“മോൻ്റെ ചേച്ചിയുമായി അല്ലേ അവൻ പ്രശ്‍നം ഉണ്ടാക്കിയത് ? “

“അതെ. എന്നാൽ ഞാൻ ഇറങ്ങട്ടെ. ഇപ്പോൾ തന്നെ ക്ലാസ്സ് മിസ്സായി കാണും.”

കൂടുതൽ സംസാരിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അവിടെന്ന് ഇറങ്ങി. ഉച്ചക്ക് അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിക്കണം. കാര്യങ്ങൾ അറിഞ്ഞപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അപ്പച്ചി അന്ന് നടന്നത് മുഴുവനായി തന്നോട് പറഞ്ഞിട്ടില്ല. അപ്പച്ചിയും എന്ധോക്കെയോ തന്നിൽ നിന്നൊളിപ്പിക്കുന്നുണ്ട്

അർജ്ജുനും രാഹുലും കോളേജിൽ പോയിട്ട് ഇപ്പോൾ മൂന്ന് ആഴ്ച്ചയായി. എങ്ങനെ അച്ചായനെ ഒഴുവാക്കി റെഗുലർ ക്ലാസ്സിന് പോകും എന്നാലോച്ചിരിന്നപ്പോൾ ആണ് സെക്കൻഡ് ഇൻ്റെർണൽ എക്സാം തുടങ്ങുന്ന കാര്യം അറിഞ്ഞത്. എന്തായാലും പോയെ പറ്റു. പോരാത്തതിന് കുറെ അസൈൻമൻറ്റ്സ് സബ്മിറ്റ് ചെയ്യാൻ ഉണ്ട്. ഗ്രൂപ്പ് പ്രെസൻറ്റേഷൻസ് മാർക്ക് ഒക്കെ ഗോവിന്ദയാണ്. ജേക്കബ് അച്ചായൻ്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി

തിരിച്ചു ചെല്ലുമ്പോൾ തന്നെ ഡയറക്ടർ മീര കുല സ്ത്രീയെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അമിതാധിക്കാരം പ്രയോഗത്തിനും ജാഡക്കും അതേ നാണയത്തിൽ ഒരു തിരിച്ചടി. അതിന് വേണ്ടി കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആദ്യം താമസം ഹോസ്റ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറുക. കുറെ ദിവസമായിട്ട് ഷേവ് ചെയ്യാത്തത് കൊണ്ട് താടി അത്യാവശ്യം നന്നായി വളർന്നിട്ടുണ്ട്, ഒരു വില്ലൻ ലുക്ക് ഒക്കെ വന്നിട്ടുണ്ട്. താടിയും വെച് കോളേജിൽ പോകാനാണ് എൻ്റെ രണ്ടാമത്തെ തീരുമാനം. ഒരുപക്ഷേ TSM എം.ബി.എ കോളേജിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാരണം ഒരു ദിവസത്തെ ഒരു ദിവസത്തെ വളർച്ചയുള്ള കുറ്റി രോമം ഉണ്ടെങ്കിൽ പോലും ക്ലാസ്സിൽ കയറ്റാതെ തിരിച്ചു പറഞ്ഞു വിടാൻ സെക്യൂരിറ്റിയെ വരെ വെച്ചിട്ടുണ്ട് പക്ഷെ ആ പരിപാടിക്ക് രാഹുൽ ഇല്ല. ജെന്നിയെ വളക്കാനുള്ള ത് കൊണ്ട് മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് റിസ്ക്‌ എടുക്കാൻ അവൻ റെഡി അല്ല. നിരാശ കാമുകൻ ആയാൽ അന്നേരം താടി വെക്കാം എന്നാണ് അവൻ്റെ തീരുമാനം. മൂന്നാമത്തെ തീരുമാനം ഡ്രെസ്സ് ആണ്. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് ഞാൻ ക്ലാസ്സിൽ ചെല്ലും. അതായത് എപ്പോഴും ഫോർമൽ ഡ്രസ്സ് ഇടാൻ ഉദ്ദേശിക്കുന്നില്ല.
രാഹുൽ ജേക്കബ് അച്ചായനെ സോപ്പിട്ടു പുള്ളിയുടെ റാങ്ഗലർ റുബികോൺ കുറച്ചു നാളേക്ക് ഉപയോഗിക്കാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ജെന്നിയുടെ മുൻപിൽ കുറച്ചു സ്റ്റൈൽ ഒക്കെ കാണിക്കണമെല്ലോ.

തിങ്കളാഴ്ച്ച മുതൽ 2nd ഇൻ്റെർനൽ എക്സാം തുടങ്ങുകയാണ്. എന്തായാലും അന്ന് അർജ്ജുൻ വരുമെന്ന് അന്നയുടെ മനസ്സു പറഞ്ഞു. അവൾക്ക് വളരെയധികം സന്തോഷം തോന്നി. അവൾ ചെറു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി നിന്നു. ഒരു നിമിഷം അവളുടെ കോലം കണ്ട് അവൾ തന്നെ ഞെട്ടി. എല്ലാവരും പരീക്ഷക്ക് തല കുത്തിയിരുന്ന് പഠിക്കുന്ന സമയത്തു അവൾ സുന്ദരി അകാനായി ബ്യൂട്ടി പാർലറിലേക്ക് ഓടി. തിരിച്ചു വന്നിട്ട് അവൾക്കു പഠിക്കാനൊന്നും പറ്റുന്നില്ല. മനസ്സ് എവിടെയൊക്കയോ പറന്നു നടക്കുകയാണ്.

പിറ്റേ ദിവസം കുളിച്ചു പഴയതിലും സ്മാർട്ട് ആയി ഡ്രസ്സ് ഒക്കെ ഇട്ട് ക്ലാസ്സിലേക്ക്. അമൃതയും അനുപമയും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിയെങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്, വീണ്ടും സ്മാർട്ട് ആയി വന്ന അവളെ എല്ലാവരും നോക്കി നിന്നു. ഇനി ഇവളുടെ പിറന്നാൾ വല്ലതും ആണോ എന്നായി ചിലരുടെ സംശയം. അന്ന പതിവ് പോലെ ഏറ്ററ്വും ബാക്ക് നിരയിൽ മൂലയിൽ പോയിരുന്നു. ക്ലാസ്സിൽ എല്ലാവരും പരീക്ഷക്കുള്ള അവസാന മിനിറ്റു പഠിത്തത്തിൽ ആണ്. എന്നാൽ അന്നയുടെ കണ്ണുകൾ അവനെ പ്രതീക്ഷിച്ചു ക്ലാസ്സ് റൂമിന്ൻ്റെ വാതിലിൽ തന്നെയാണ്. സമയം പോകും തോറും അവളുടെ മുഖം വാടി തുടങ്ങി. ബെൽ അടിച്ചതോടെ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു. ഇന്നും അവൻ വന്നിട്ടില്ല.

അതേ സമയം അർജ്ജുനും രാഹുലും കോളേജിൽ എത്തി. ജേക്കബ് അച്ചായൻ്റെ ജീപ്പ് റാങ്ഗലറിൽ സ്റ്റൈൽ ആയിട്ടാണ് എൻട്രി. പക്ഷേ ബെൽ അടിച്ചതിനാൽ ആ മാസ്സ് എൻട്രി കാണാൻ ഏതാനും സെക്യൂരിറ്റിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു രാഹുൽ ഫോർമൽ വേഷത്തിൽ ആണ് എന്നാൽ അർജ്ജുൻ ജീൻസും സ്പോർസ് ഷൂ ഒക്കെ ഇട്ട് കാഷവൽ വെയറിൽ ആണ്. എത്താൻ 5 മിനിറ്റ് ലേറ്റ് ആയിരിക്കുന്നു. എന്നാലും കുഴപ്പമില്ല.

താടി കണ്ടതും സെക്യൂരിറ്റി തടഞ്ഞു തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.

“ഞാൻ മീര മാമിനെ കാണാൻ വന്നതാണ്.”
അർജ്ജുൻ ആധികാരിതയോടെ പറഞ്ഞു.

രാഹുൽ നേരെ ക്ലാസ്സിലേക്ക് പോയി. അർജ്ജുൻ ഡയറക്ടരുടെ ഓഫീസിലേക്കും.

അവരെ കാണാൻ അർജ്ജുൻ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് ഓഫീസ് അറ്റൻഡർ മീര മാമിനെ അറിയിച്ചു . അവന് VIP സ്വീകരണം നൽകാൻ റൂമിൽ നിന്നിറങ്ങിയ മീര അവൻ്റെ മാറ്റം കണ്ട് ഞെട്ടി. അവൻ്റെ രൂപവും ഭാവവും കണ്ടപ്പോൾ അവരുടെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നി, എങ്കിലും പുറത്തു കാണിച്ചില്ല.

” വാ അകത്തേക്കിരിക്കാം. മാം അവനോട് പറഞ്ഞു”

“ഞാൻ ഇരിക്കുന്നില്ല, പരീക്ഷ എഴുതാൻ വന്നതാണ്.”

“അതിനെന്താ അർജ്ജുൻ വേഗം പോയി എഴുതിക്കോ”

“അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഇനി അങ്ങോട്ട് ഡ്രസ്സ് കോഡ് പാലിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്ധെങ്കിലും എതിർപ്പുണ്ടോ ?”

അവരുടെ കണ്ണുകളിൽ നോക്കിയാണ് അർജ്ജുൻ ഇത് പറഞ്ഞത്.

ഒന്നാലോചിച്ച ശേഷം കുഴപ്പമില്ല എന്ന രീതിയിൽ തലയാട്ടി.

പിന്നെ എനിക്കും രാഹുലിനും ഇത്രയും ദിവസത്തെ അറ്റെൻഡൻസ് പ്രശ്‍നമാക്കരുത്.

“ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം “

ഇത്രയും പറഞ്ഞിട്ട് അവൻ ക്ലാസ്സിലേക്ക് പോയി.

മീര ഞെട്ടി അവരുടെ സീറ്റിൽ തളർന്നിരുന്നു ഇരുന്ന് വെള്ളം കുടിച്ചു. ആദ്യമായിട്ടാണ് അവർ ഒരു വിദ്യാർഥിയുടെ മുൻപിൽ പേടിയോടെ നിന്നത്. വേഗം അവരുടെ ഭർത്താവിനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു.

“നീ ഒന്നും പറയാൻ നിൽക്കേണ്ട, കണ്ടതായും ഭാവിക്കേണ്ട അന്നത്തെ സസ്പെന്ഷൻ കാരണം incometax കാർ നമ്മുടെ 4 കോടി രൂപയാണ് റെയ്‌ഡ്‌ ചെയ്‌തു കൊണ്ട് പോയത്. ഫൈൻ വേറെയും. അച്ഛനും ചേട്ടനും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല” മീര മാമിനെ അവരുടെ ഭർത്താവ് ഉപദേശിച്ചു.

പരീക്ഷ എഴുതാതെ ഉത്തര കടലാസ്സിൽ എന്ധോക്കയോ കുത്തി വരച്ചിരുന്ന അന്ന എല്ലാവരുടെയും മുറുമുറുപ്പ് കേട്ട് തല ഉയർത്തി നോക്കി. ക്ലാസ്സിലേക്ക് കടന്നു വരുന്ന രാഹുലിനെയാണ് കണ്ടത്. പക്ഷേ കൂടെ അർജ്ജുൻ ഇല്ല. അവൾക്ക് വീണ്ടും നിരാശയായി. ബീനാ മിസ്സ് ചോദ്യ പേപ്പറും ഉത്തര കടലാസ്സും കൊടുത്തിട്ട് അവനോട് പരീക്ഷ എഴുതിക്കൊള്ളാൻ പറഞ്ഞു. അവൻ കൂട്ടുകാരെ നോക്കി പുഞ്ചിരിച്ചിട്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ പോയിരുന്നു .
അന്ന വീണ്ടും വാതിലിലേക്ക് തന്നെ നോക്കിയിരുന്നു. അർജ്ജുൻ എന്താണ് വരാത്തത് എന്നാലോചിച്ചു ഇരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കൊണ്ട് അൽപ്പ സമയം കഴിഞ്ഞു ക്ലാസ്സിലേക്ക് കടന്നു വന്ന അർജ്ജുവിനെ അന്ന ആദ്യം കണ്ടില്ല. അർജ്ജുൻ്റെ രൂപം വേഷവും ഭാവവും കണ്ട് ബീന മിസ്സടക്കം അന്ധാളിച്ചി നിൽക്കുകയാണ്.

ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ എല്ലാവരും എന്നെ അന്ധാളിച്ചു നോക്കി നിൽക്കുകയാണ, എൻ്റെ വരവും രൂപമാറ്റവും എല്ലാവരെയും ഞെട്ടിച്ചു എന്ന് മനസ്സിലായി. ഏറ്റവും ബാക്കിൽ ഒരു മൂലയിൽ ആയി വാതിലും നോക്കി എന്ധോ ചിന്തിച്ചിരിക്കുന്നത് അന്നയെയും ഒരു നിമിഷം ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എല്ലാവരും എന്നെയും ഞാൻ വന്നതിലുള്ള അന്നയുടെ റിയാക്ഷൻ അറിയാനായി അവളെയും മാറി മാറി നോൽക്കുന്നുണ്ട്. ക്ലാസ്സിൽ അന്ധാളിച്ചു നിൽക്കുന്ന ബീന മാമിൻ്റെ അടുത്ത് പരീക്ഷ എഴുതാനുള്ള ചോദ്യ പേപ്പർ ചോദിച്ചു.

“മാം ചോദ്യപേപ്പറും ആൻസർ ഷീറ്റും തന്നാൽ എക്സാം എഴുതാമായിരുന്നു. മീര മാം സമ്മതിച്ചിട്ടുണ്ട്”

പെട്ടന്ന് അന്ന് ഞെട്ടി എഴുന്നേറ്റ് നിന്ന് എന്നെ നോക്കി കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്യുന്നത് പോലെ ഒഴുകുന്നുണ്ട്. ഞാൻ തിരിച്ചു വന്നതിൻ്റെ സങ്കടത്തിലോ ദേഷ്യത്തിലോ ആണോ അവൾ കരയുന്നത്? അന്നത്തെ സംഭവത്തിൽ വീണ്ടും കുറ്റബോധം തോന്നി.

ഏതോ യുദ്ധം വിജയിച്ചു വന്ന യോദ്ധാവിൻ്റെ കൂടെ പോരാടിയവരുടെ മുഖ ഭാവമാണ് ക്ലാസ്സിലെ ആണുങ്ങൾക്ക്. അവർ പലരും പുച്ഛത്തോടെയാണ് കണ്ണീർ പൊഴിക്കുന്ന അന്നയെ നോക്കുന്നത്. ക്ലാസ്സിലെ വൻ മരം അന്ന വീണിരിക്കുന്നു.

ബീന മാം എനിക്ക് ചോദ്യപേപ്പർ തന്നിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എന്ധോക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ അന്ന ഇരിക്കുന്നതിൻ്റെ എതിർ വശത്തെ ഏറ്റവും പിൻ നിരയിലെ ഒരു സീറ്റിൽ പോയിരുന്നു. ആരെയും നോൽക്കാതെ പരീക്ഷ എഴുതി തുടങ്ങി. എപ്പോഴോ അന്ന ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ പരീക്ഷ എഴുതാതെ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും അവൾ മുഖം മാറ്റി കളഞ്ഞു. വേഗം എഴുതി അവസാനിപ്പിച്ചിട്ടു ഞാൻ ക്യാൻറ്റീനിലേക്ക് പോയി ഇരുന്നു.
(അന്നയുടെ കണ്ണിലൂടെ)

കുറെ ദിവസം കഴിഞ്ഞു വന്ന രാഹുലിൻ്റെ കൂടെ അർജ്ജുവിനെ കാണാതിരുന്നപ്പോൾ ഹൃദയം പൊട്ടിയത് പോലെ എനിക്ക് തോന്നി. കണ്ണു നിറഞ്ഞിരുന്നതിനാൽ ക്ലാസ്സിലേക്ക് കയറി വന്ന അർജ്ജുവിനെ ആദ്യം കണ്ടില്ല. അവൻ സംസാരിക്കുന്ന ശബ്‌ദം കേട്ട് നോക്കിയപ്പോൾ മിസ്സ ആശ്ചര്യത്തോടെ അവനെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. അവൻ ശുന്യതയിൽ നിന്ന് പ്രത്യക്ഷപെട്ടതായി എനിക്ക് തോന്നി. അവനെ കണ്ടതും ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് പോയി. മനസ്സിൽ കുളിർ മഴ പെയ്ത പോലെ, പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴികി. നിർവികാരതയോടെ എന്നെ നോക്കുന്ന അർജ്ജുവിനെ ആണ് ഞാൻ കണ്ടത്. പണ്ട് എന്നെ കാണുമ്പോൾ മുഖത്തു പ്രതിഫലിക്കുന്ന ആ ദേഷ്യം ഞാൻ കണ്ടില്ല.

മിസ്സിൻ്റെ കൈയിൽ നിന്ന് ചോദ്യപേപ്പറും വാങ്ങി പിൻ നിരയിലുള്ള ഒരു സീറ്റിൽ പോയി ആരെയും മൈൻഡ് ചെയ്യാതെ പരീക്ഷ എഴുതാൻ തുടങ്ങി. എൻ്റെ കണ്ണുനീർ പ്രവാഹം കണ്ട് ബീന മാം ഓടി വന്ന് എന്ധോക്കെയോ പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മനസ്സ് വേറെ എവിടെയോ ആയിരുന്നു. ഇടക്ക് എപ്പോളോ മിസ്സ് എൻ്റെ കൈയ്യിൽ കുലുക്കി വിളിച്ചു സിക്ക് റൂമിൽ പോകുന്നോ എന്ന് ചോദിച്ചു, വേണ്ട എന്ന് പറഞ്ഞിട്ട് ഞാൻ കുറച്ചു നേരം ഡെസ്കിൽ തല ചായ്ച് കിടന്നു. കുറച്ചു കഴിഞ്ഞു തല പൊക്കി നോക്കിയപ്പോൾ ആദ്യ അമ്പരപ്പ് മാറിയ എല്ലാവരും പരീക്ഷ എഴുതുന്ന തിരക്കിലാണ്. എൻ്റെ കണ്ണുകൾ വീണ്ടും അവനെ തേടി. പരീക്ഷ എഴുതാതെ ഞാൻ അവനെ തന്നെ നോക്കി ഇരുന്നു. താടി ഒക്കെ വെച്ച് ആൾ അകെ മാറിയിരിക്കുന്നു. മുഖത്തു കുറച്ചു കൂടി ക്രൗര്യം വന്നിട്ടുണ്ട്. കോളേജ് ഡ്രസ്സ് കോഡിന് വിപരീതമായി ജീൻസും ഹാഫ് സ്ലീവ് ഷർട്ട് ധരിച്ചതോടെ കൂൾ ലൂക്കയിട്ടുണ്ട്. മൊത്തത്തിൽ എന്ധോക്കൊയോ മാറ്റങ്ങൾ.

അവൻ പരീക്ഷ എഴുതി കഴിഞ്ഞപ്പൊളാണെന്നു തോന്നുന്നു പെട്ടന്ന് എന്നെ ഒന്ന് നോക്കി. ഞാൻ അറിയാതെ എൻ്റെ നോട്ടം മാറ്റി കുനിഞ്ഞിരുന്നു. എനിക്ക് എന്ധോ അവൻ്റെ നോട്ടത്തെ നേരിടാൻ കഴിഞ്ഞില്ല. അവൻ ഉത്തരകടലാസ്സ് മിസ്സിന് കൊടുത്തിട്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി പോയി. എനിക്ക് പിന്നാലെ പോയി എന്ധോക്കെയോ സംസാരിക്കണം എന്നുണ്ട്. അവൻ്റെ മുഖത്തു പോലും നോക്കാൻ പറ്റാതിരുന്ന ഞാൻ എന്തു സംസാരിക്കാൻ. എന്ധോക്കയോ ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു. ബെല്ല് അടിച്ചപ്പോൾ ബീന മിസ്സ് വന്ന് കുത്തി വരച്ച ആൻസർ ഷീറ്റ് എടുത്തോണ്ട് പോയി.
പരീക്ഷ കഴിഞ്ഞു വരുന്നവർ വരുന്നവരായി എൻ്റെ അടുത്ത് കുശലാന്വേക്ഷണം നടത്തി. ഞാനും രാഹുലും ദുബായിൽ പോയിരിക്കുകയായിരുന്നു എന്ന് നേരത്തെ നിശ്ചയിച്ചത് പോലെ ഒരു കള്ളം പറഞ്ഞു. എല്ലാവർക്കും പോലീസ്‌ കേസിൽ നിന്ന് എങ്ങനെ ഒഴുവായി എന്നായിരുന്നു അറിയേണ്ടത്. രാഹുലിൻ്റെ അച്ഛന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയെ അറിയാം എന്നുയിരുന്ന അതിനുള്ള റെഡിമേഡ് മറുപടി. സസ്പെന്ഷൻ എങ്ങനെ പിൻവലിച്ചു എന്നതിനും അത് തന്നെ മറുപടി. ദീപുവും രമേഷും ഹോസ്റ്റലുകാരുടെ നേതൃത്വത്തിൽ അന്നയെ ബോയ്‌കോട്ട് ചെയ്‌തെന്നും അവൾ ഒതുങ്ങി പോയി എന്നൊക്കെ സുമേഷ് വലിയ ആവേശത്തിൽ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടങ്കിലും ഞാൻ മറുപടിയൊന്നും കൊടുത്തില്ല. പിന്നെ എല്ലാവരുടയും അടുത്ത് ഞാനും രാഹുലും കുറച്ചു നാളേക്ക് എൻ്റെ ഒരു അങ്കിളിൻ്റെ മറൈൻ ഡ്രൈവിൽ ഉള്ള ഫ്ലാറ്റിലേക്ക് മാറുകയാണ് എന്ന് പറഞ്ഞു. ജെന്നിയുടെ അടുത്ത സംസാരം കഴിഞ്ഞു രാഹുൽ വന്നതും ഞാൻ സംസാരം അവസാനിപ്പിച്ചു ഹോസ്റ്റലിൽ പോയി ബുക്കുകളും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്ത ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു.

രാഹുൽ ജെന്നിയുമായി ഫോൺ വിളി തുടങ്ങിയിട്ട് കുറെ നേരമായി. ജെന്നിക്ക് കുറെ നാളത്തെ വിഷയങ്ങൾ പറയാൻ ഉണ്ടാകും. രാഹുലിന് പോകാത്ത ദുബായ് കഥയെ കുറിച്ചും. നുണ കഥകൾ എല്ലാം അവൻ്റെ ഐഡീയ ആയിരുന്നു. മൊത്തത്തിൽ കുറച്ചു ലോജിക്ക് കുറവുണ്ട് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാകും. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെകൊണ്ട് സാധിക്കാത്തത് കൊണ്ടാണല്ലോ അവന് കഥ ഉണ്ടാക്കേണ്ടി വന്നത്. നുണ പറയാൻ പണ്ടേ ഞാൻ വീക്കാണ്. നേരത്തെ തന്നെ ജേക്കബ് അച്ചായനോട് ചോദിച്ചാൽ മതിയായിരുന്നു. കുറച്ചു കൂടി വിശ്വാസയോഗ്യമായ എന്ധെങ്കിലും കഥ പറഞ്ഞു തന്നേനെ. ഇതേ അവസ്ഥ തന്നയാണ് ജീവക്കും. കാര്യങ്ങൾ അരുൺ വിളിച്ചു പറഞ്ഞപ്പോൾ ജീവ ഞെട്ടി പോയി അവന്മാർ രണ്ടു പേരും കൂടി പറഞ്ഞ കഥയിൽ ഒത്തിരി കുഴികൾ ഉണ്ട്. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല. കാത്തിരുന്ന് കാണുക തന്നെ.

എൻ്റെ ചിന്ത വീണ്ടും അന്നയെ കുറിച്ചായി. അവൾ എന്തിനായിരിക്കും കരഞ്ഞത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളുടെ ഇന്നത്തെ പരീക്ഷ എന്തായാലും കുളമായി കാണും.
പിറ്റേ ദിവസം പരീക്ഷ ആയിട്ടു കൂടി രണ്ടു ഹോസ്റ്റലിലും അർജ്ജുൻ്റെയും രാഹുലിൻ്റെയും തിരിച്ചുവരവായിരുന്നു ചർച്ച.

ചുമ്മാ ദുബായിക്ക് ഒക്കെ പോകാൻ ക്യാഷ് ടീം ആണെന്ന് ഒരു കൂട്ടർ അതല്ല അറസ്റ്റ് ഭയന്നിട്ടാണ് ആണെന്ന് വേറെ കൂട്ടർ. രാഹുലിൻ്റെ പിടിപാടിൽ ആണുങ്ങൾ ഒക്കെ ഇമ്പ്രെസ്സ്ഡ് ആണ്. വെള്ളമടി കേസിൽ പോലീസ് പൊക്കിയാലും ഇനി രാഹുലിനെ വിളിച്ചാൽ മതിയെല്ലോ. സുമേഷ് ആണെങ്കിൽ ആരാധന മൂത്തു എന്ധോക്കെയോ തള്ളി മറയക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ അർജ്ജുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല രാഹുലിൻ്റെ ഫോൺ ആണെങ്കിൽ ഫുൾ ബിസി

പക്ഷേ മെസൻസ് ഹോസ്റ്റലിൽ രണ്ടു പേർ മാത്രം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും കഥ വിശ്വസിച്ചിട്ടില്ല. മാത്യുവിനും ദീപുവിനും ചില സംശയങ്ങൾ ഒക്കെ ഉണ്ട് എങ്കിലും അത് അവരുടെ മനസ്സിൽ തന്നെ സൂക്ഷിച്ചു. ദീപു രമേഷിനോട് പോലും തൻ്റെ സംശയങ്ങളെ കുറിച്ച് സൂചിപ്പിച്ചില്ല

അന്നയുടെ റൂമിൽ അനുപമയും അമൃതയും അന്നയെ ചോദ്യം ചെയ്യുകയാണ്

അർജ്ജുൻ ജയിലിൽ നിന്ന് അന്ന് തന്നെ ഇറങ്ങിയ കാര്യം അന്ന ഇത്രയും ദിവസം മറച്ചു വെച്ചതിൽ അവൾക്ക് അമർഷം ഉണ്ട്. അടി കിട്ടി തിരുമാൻ പോയി എന്ന് ആരോ അടിച്ചിറക്കിയ കഥ അവൾ സ്വയം വിശ്വസിച്ചു പലരുടെയും അടുത്ത് തള്ളിയിരുന്നു. അതെല്ലാം പൊളിഞ്ഞു പോയതിൽ അമൃതക്ക് നിരാശ ഉണ്ട്.

അമൃത: “ഡി അന്നേ നീ എന്തിനാണ് കരഞ്ഞത്. അതും എഴുന്നേറ്റ് നിന്ന്. കരയണം എന്നുണ്ടെങ്കിൽ ഇരുന്നു കരഞ്ഞാൽ പോരെ. നിന്നെ കുറിച്ചു ഞങ്ങൾ ഇങ്ങനെയൊന്നും അല്ല കരുതിയത് നല്ല ധൈര്യം ഉള്ളവൾ ആയിരുന്നെല്ലോ”

അന്ന ഒരു മറുപടിയും പറഞ്ഞില്ല

അനുപമ: “അത് അവൾക്ക് അന്നത്തെ സംഭവം ഓർത്തു വിഷമം വന്നു കാണും. വിചാരിച്ചത് പോലെ നടക്കാതിരുന്നാൽ നിനക്കും വിഷമം കാണില്ലേ.”

അമൃത : “ആണുങ്ങളെ അപമാനിച്ചാൽ അവര് ചുമ്മാ ഇരിക്കുമോ. ഇനി ഇത് പോലെ ഒന്നും അവൻ ചെയ്യാൻ വരാതിരുന്നാൽ മതിയായിരുന്നു.”

അന്ന് വീറു കയറ്റിയ അമൃത തന്നെ അവളെ കുറ്റപ്പെടുത്തി പറഞ്ഞു.
അനുപമ: “നീ ഒന്ന് ചുമ്മാ ഇരുന്നേ അമൃതേ അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല”
അമൃത: “നീ അറിഞ്ഞോ രാഹുലിൻ്റെ ഏതോ കൂട്ടുകാരൻ്റെ അച്ഛന് ആഭ്യന്തര മന്ത്രിയെ അറിയാം. അവൻ വഴി ആണ് അർജുൻ പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി ഒക്കെ പറഞ്ഞാൽ ഇവളുടെ അപ്പച്ചി ഒക്കെ എന്തു ചെയ്യാൻ പിന്നെ രണ്ടും കൂടി ഇത്രയും ദിവസം ദുബായിൽ പോയിരിക്കുകയായിരുന്നു പോലും. ആ രാഹുലിൻ്റെ അടുത്തു പൂത്ത കാശുണ്ടെന്നു തോന്നുന്നു.. ഓണത്തിൻ്റെ അന്ന് പോളോ കാറിൽ ആണ് വന്നത് ഇന്ന് റാങ്ഗലർ ജീപ്പിലും. രണ്ടു പേരും മെൻസ് ഹോസ്റ്റലിൽ നിന്ന് ഏതോ ഫ്ലാറ്റിലേക്ക് മാറി. മിക്കവാറും രാഹുലിൻ്റെ ഫ്ലാറ്റായിരിക്കും “

അനുപമ: “എന്തായാലും അവൻ ആ ജെന്നിയുമായി സെറ്റ് ആകും എന്നാണ് തോന്നുന്നത്. രണ്ടു പേരും ഇന്ന് കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. “

അമൃത: “ഇവളുടെ കൂടെ കൂടിയില്ലായിരുന്നെങ്കിൽ അവനെ ഞാൻ വളച്ചെനെ,”

അനുപമ: “നീയങ്ങു ചെല്ല് അവൻ വളഞ്ഞു വരും. “

അന്നക്ക് അമൃതയുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നു. പക്ഷേ അവൾ അർജ്ജുവിനെ കുറിച്ചും രാഹുലിനെ കുറിച്ചും പറഞ്ഞത് മുഴുവൻ കേട്ടിരുന്നു. അർജ്ജുവും രാഹുലും ഇറക്കിയത് നല്ല കല്ല് വെച്ച നുണയാണ് എന്നവൾക്ക് മനസ്സിലായി.

അവളുമാർ സംസാരം കഴിഞ്ഞു പരീക്ഷക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഡയറി എടുത്ത് രാഹുലും അർജ്ജുവും പറഞ്ഞ നുണ കഥ ഒരു പേജിൽ എഴുതി. എന്നിട്ട് കണ്ടു പിടിക്കാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ രണ്ടു കാര്യങ്ങൾ കൂടി എഴുതി ചേർത്തു എന്നിട്ട് ആ ലിസ്റ്റ് ഒന്ന് കൂടി വായിച്ചു നോക്കി

അർജ്ജുവും രാഹുലും തമ്മിലുള്ള പരിചയം ? അർജുവിൻ്റെ മാതാപിതാക്കളുടെ പേര്? അഡ്രസ്സ്‌ ? അർജുവിൻ്റെ പെങ്ങൾ ? വണ്ടി നമ്പറുകൾ 4 ? റജിസ്ട്രേഷൻ? ഫ്ലാറ്റ് അഡ്രസ്സ്?

ആ ജെന്നിയുമായി എങ്ങനെയെങ്കിലും കൂട്ട് കൂടണം. ഇന്നല്ലെങ്കിൽ നാളെ അവൾ രാഹുലിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയും.

സ്റ്റീഫനോട് നാളെ രാവിലെ മീറ്റ് ചെയ്യണം എന്ന് മെസ്സേജ് അയച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു.

മീരാ മാമിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ

കീർത്തന: ചെറിയമ്മേ അന്ന് പറഞ്ഞ അർജ്ജുൻ വന്നതും അന്ന എന്ന കുട്ടി കരച്ചിലായി. പരീക്ഷ ഒന്നും എഴുതിയിട്ടില്ല
മീര മാം: ഞാൻ CCTV യിൽ കണ്ടായിരുന്നു പിന്നെ മിസ്സും പറഞ്ഞായിരുന്നു.

കീർത്തന: അവർ തമ്മിൽ എന്താണ് പ്രശനം? ആണുങ്ങൾ എല്ലാവരും കൂടി അവളെ ബോയ്‌കോട്ട് ചെയുന്നുണ്ട്

മീര എന്ധോ പറയാൻ പോയപ്പോളേക്കും അവരുടെ ഭർത്താവ് വേണ്ട എന്ന രീതിയിൽ കണ്ണിറുക്കി കാണിച്ചു. കീർത്തന അത് കണ്ടെങ്കിലും കാണാത്ത പോലെ ഇരുന്നു.

മീര മാം: അതൊക്കെ വലിയ കഥയാണ് മോളെ. ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ മോൾ എന്തായാലും അർജുവിൻ്റെ രാഹുലിൻ്റെ അടുത്ത് യാതൊരു സംസംസാരത്തിനും പോകേണ്ട.

കീർത്തന: ആ അർജ്ജു എന്താ ഡ്രസ്സ് കോഡ് പാലിക്കാത്തത് ?

മീര അവരുടെ ഭർത്താവിനെ സഹായത്തിനായി നോക്കി. എന്നാൽ പുള്ളി കേട്ട ഭാവം കാണിക്കാതെ കഴിക്കൽ തുടർന്നു

മീര: നാളെ എക്സാം ഉള്ളതല്ലേ മോൾ വേഗം കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്

കീർത്തന പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല

ഇതൊക്കെ കേട്ടിരുന്ന മീര മാമിൻ്റെ മകൻ സുധീപ് ചോദിച്ചു.

ആരാ അമ്മേ ഈ അർജ്ജുൻ? പുള്ളി ആണോ കോളേജിലെ വില്ലൻ?

തുടരും….

0cookie-checkജീവിതമാകുന്ന ബോട്ട് – Part 4

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12