അനുഭവിക്കേണ്ടി Part 2

എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി
“ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??”
” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം ”

ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ ഇരുന്നു.

ടീച്ചർ കലാപരിപാടികൾ തുടർന്നു .. ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്‌സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.

“ലേറ്റായി വന്നയാൾ വന്നേ ”
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.

ആദ്യ പിരീഡ് കഴിഞ്ഞു സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു

” അപ്പോൾ ഗയ്‌സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം ”

ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്‌ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
“ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ ” ജെറി എന്നോട് പറഞ്ഞു

” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു
“എന്താടാ നിനക്ക് ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ ?? നീ വരില്ലേ”

ഹേയ് ഞാൻ ഇല്ലട
ങേ അതെന്താ ചുമ്മ വാടാ എല്ലാർക്കും ഒന്ന് കമ്പനി ഒക്കെ ആവല്ലോ

ഇല്ലട നീ പോയിട്ട് വാ ഞാൻ ഇവിടെ കാണും

അങ്ങനെ നീ പോണില്ലേൽ ഞാനും പോണില്ല

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു

അങ്ങനെ അടുത്ത പിരീഡ് തുടങ്ങി മഹേഷ് സർ ന്റെ ക്ലാസ് ആയിരുന്നു അടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുള്ളിക്കാരൻ എല്ലാരും ആയി നല്ല സിങ്ക് ആയി .. ക്ലാസിൽ നിന്ന് ഒരു പരിസ്ഥിതി ക്ലബ് ഒക്കെ തുടങ്ങണം എന്നൊക്കെ ആയിരുന്നു പുള്ളി മെയിൻ ആയിട്ട് പറഞ്ഞത് എല്ലാവർക്കും അതിന് ഭയങ്കര താല്പര്യവും ആയിരുന്നു ..
അങ്ങനെ പതിവ് ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഉച്ചകത്തെ ഇന്റർവൽ ആയി
ബെൽ അടിച്ചപ്പോൾ തന്നെ അക്ഷര വീണ്ടും പഴേ സ്ഥാനത് എത്തി എല്ലാവരേം ക്യാന്റീനിലേക്ക് ക്ഷണിച്ചു , ഞാനും ജെറിയും അനങ്ങിയില്ല ബാക്കി എല്ലാവരും നേരെ അവളുടെ കൂടെ പോയി പലരും ഞങ്ങളോട് വരുന്നില്ലേ ന്ന് ചോദിച്ചെങ്കിലും വരുന്നില്ല വേറെ കുറച്ചു പരിപാടി ഉണ്ടെന്ന് ഓക്കെ ജെറി കളവ് പറഞ്ഞു .
“ടാ നീ പോണേൽ പൊക്കോ ഞാൻ വരുന്നില്ല ന്നെ ഉള്ളൂ ” എല്ലാവരും അങ്ങു മാറി കഴിഞ്ഞപ്പോൾ ഞാൻ ജെറിയെ നോക്കി പറഞ്ഞു

“ടാ അത് നീ വിട് ഞാൻ പോണില്ല നീയും പോണില്ല… ബൈദുബൈ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം പറ്റുമോ??? ”

ഞാൻ ചോദ്യ ഭാവേണ ജെറിയെ നോക്കി
എന്താടാ??

നിനക്ക് ആ അക്ഷര യെ മുന്നേ അറിയാമോ??

ഞാൻ ഒന്ന് ഞെട്ടി .. എന്റെ ഞെട്ടൽ അവൻ ശ്രദിച്ചതും എനിക്ക് മനസിലായി

ഹേയ് ആർ ഏയ്… ഇല്ല ല്ല ഇല്ലട

ഞാൻ തപ്പി തടഞ്ഞു… അത് മനസിലാക്കിയ അവൻ പിന്നേം എന്റെ മുന്നിൽ ഡസ്കിൽ കേറി ഇരുന്നു

ടാ നിന്നെ പരിചയപെട്ട് കുറച്ചു മണിക്കൂറുകൾ ആയിട്ടെ ഉള്ളൂ എങ്കിൽ കൂടെ ഞാൻ നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് നെ പോലാ കാണുന്നത് , ഈ കോളേജിൽ ഞാൻ ആദ്യം പരിചയപ്പെട്ടതും നിന്നെയാണ് അത് കൊണ്ട് നമ്മൾ ഇനി ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് അല്ലെ???
അവൻ എന്റെ നേരെ ഷേക്ക് ഹാൻഡ് നു കയ്യും നീട്ടി ഇരുന്നു..

ഞാൻ ഒന്ന് മടിച്ചു എങ്കിലും അവസാനം എന്റെ കൈ കൊടുത്തു

അപ്പോ ഇനി പറ ആരാ അവൾ

ആര്?? ഞാൻ ചോദിച്ചു

പിന്നെ നിനക്ക് അറിയാത്ത പോലെ മര്യാദക് പറഞ്ഞോ ആരാ ആ അക്ഷര

അവൾ ആർ എനിക്ക് അറിയില്ല നീ കേട്ടത് അല്ലെ അവൾ പറഞ്ഞത് അതേ എനിക്കും അറിയൂ

ഡെയ് നീ കളി വിട് , അവൾ ഈ ക്ലാസിലേക്ക് കേറിയപ്പോ തന്നെ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു നേരെ പോലും നോക്കാതെ ബുക്കിൽ കുത്തി കുറിച്ച് ഇരിക്കുന്നതും ഒക്കെ. മര്യാദക്ക് പറഞ്ഞോ നിനക്കു അവളെ നേരത്തെ അറിയാം

ഞാൻ ഒന്നും മിണ്ടിയില്ല

ടാ നീ പറയുന്നുണ്ടോ ഇല്ലേൽ ഇപോ നമ്മുടെ കൂട്ടുകെട്ട് അവസാനിപ്പിക്കാം അങ്ങനെ ഒന്നും മറച്ചു വച്ചുള്ള കൂട്ടുകെട്ട് ഒന്നും വേണ്ട

ഞാൻ പിന്നെയും മൗനം ആയിരുന്നു

ദേഷ്യം വന്ന ജെറി ക്ലസ്സിൽ നിന്ന് ഇറങ്ങി പോയി..

ഞാൻ മാത്രം ഒറ്റക്ക് ആ ക്ലാസിൽ ..

അവനോട് പറയണമായിരുന്നോ….?? പറഞ്ഞ പിന്നെ എല്ലാം പറയേണ്ടി വരും അത് പിന്നെ സഹതാപമാവും സെന്റി ആവും വേണ്ട .. ഞാൻ മനസ്സിൽ കരുതി..ആയിരുപ്പ് ഇരുന്ന ഞാൻ ഡിസ്കിൽ തല വച്ചു ഉറങ്ങി പോയിരുന്നു
പെട്ടന്ന് ഡിസ്കിൽ ആരോ ശക്തിയായി അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്

ഒരു മിസ് ആയിരുന്നു.. ഇവർ എപ്പോ കേറി വന്നു ആവോ ഞാൻ മനസ്സിൽ കരുതി നേരെ ഇരുന്നു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ജെറി എന്റെ കൂടെ ഇല്ല .. ഞാൻ ചുറ്റും നോക്കിയപ്പോൾ അവൻ ലാസ്റ്റ് ബെഞ്ചിൽ അവിടെ ഉള്ളവന്മാരുടെ കൂടി ഇരിക്കുന്നു.. അവൻ എന്നെ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എങ്കിലും അവൻ മുഖം വെട്ടിച്ചു കളഞ്ഞു…വീണ്ടും രാവിലത്തെ റിപ്പീറ്റ് ആയിരിന്നു ജ്വാല മിസ് എല്ലാരേയും പരിചയപ്പെടലും കത്തിയും ഒക്കെ ആയി കഴിഞ്ഞു പിന്നെ ചന്ദ്രഹാസൻ സർ ന്റെ കലാപരിപാടികൾ ഒരു പിരീഡ് കൂടെ കഴിഞ്ഞപ്പോൾ ആ ദിവസം അവസാന ബെൽ അടിച്ചു .. ക്‌ളാസ് കഴിഞ്ഞു എല്ലാരും ഇറങ്ങി നടന്നു തുടങ്ങി ഞാൻ പിന്നെയും ജെറിയെ നോക്കി അവർ എന്നെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങി .. ഞാൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ രാവിലെ കണ്ട ഓഡി കർ പുറത്ത്
വന്നു അക്ഷരയെ കാത്ത് നില്പുണ്ട് അവൾ അതിനടുത്തേക്ക് നടന്നു പോകുന്നത് കണ്ടു ഞാൻ പതിയെ ക്ലാസിൽ നിന്ന് ഇറങ്ങി . ഇനി പെട്ടെന്ന് വീട്ടിൽ എത്തി എന്തെങ്കിലും കഴിക്കണം ഉച്ചക്ക് ഒന്നും കഴിക്കാഞ്ഞത് കൊണ്ട് വയർ ശരണം വിളി തുടങ്ങി… അതും കരുതി ഗേറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു , അക്ഷരയുടെ കാർ അപ്പോഴും അവിടെ തന്നെ കിടപ്പുണ്ട് അവൾ ക്ലാസിലെ കുറെ കുട്ടികളുമായി സംസാരിച്ചു നിൽക്കുകയാണ് ‘ഇത്ര പെട്ടെന്ന് കൂട്ടുകാർ ഒക്കെ ആയോ ഞാൻ കരുതി’ അതും നോക്കി ഗേറ്റ് കടന്നതും എന്റെ കയ്യിൽ ഒരു പിടുത്തം വീണു ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് നിൽകുന്ന ജെറിയെ ആണ്

” നീ ഇപ്പോഴും അവളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടും നിനക്കു അവളെ അറിയില്ല ന്ന് കരുതാൻ ഞാൻ അത്ര പൊട്ടൻ ഒന്നും അല്ല”

“എന്തൊക്കെയാ ജെറി നീ പറയുന്നേ നീ കയ്യ് വിട് എനിക്ക് പോണം വിശന്നിട്ടു വയ്യ വീട്ടിൽ ചെന്ന് വേണം കഴിക്കാൻ ” ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു

“ഓഹോ നിനക്ക് മാത്രേ വിശപ്പ് ഉള്ളല്ലേ ? നല്ല കിടിലൻ ട്രീറ്റ് കിട്ടിയിട്ട് നിന്റെ കൂടെ ഇന്ന് ഒന്നും കഴിക്കാതെ ഇരുന്ന എന്റെ കാര്യമോ അപ്പോൾ??”

“ഞാൻ നിന്നോട് പറഞ്ഞതല്ലേ പോയ്‌ കഴിക്കാൻ എന്റെ കൂടെ ഇരിക്കണ്ടന്ന്”

“എടാ മൈരേ … നീ എന്നെ കൊണ്ട് തെറി വിളിപ്പിക്കല് ഇങ് വന്നേ” അവൻ എന്നെയും വലിച്ചു കൊണ്ട് ബൈക്ക് പാർക്കിങിന് അടുത്തേക്ക് പോയി

ഞങ്ൾ നടന്നു പോയപ്പോൾ ഞങ്ങളെ മറികടന്ന് ഓഡി പോയിരുന്നു അതിന്റെ ബാക് സീറ്റിൽ നിന്ന് 2 ഉണ്ട കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിചിരുന്നു

” ഉം കേറു” ജെറി അവന്റെ പൾസർ സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് പറഞ്ഞു

“ഏയ് ഞാൻ ഇല്ല നീ വിട്ടോ എന്റെ സൈക്കിൾ അവിടെ ഇരുപ്പുണ്ട് ” ഞാൻ ഗേറ്റിന് പുറത്തേക്ക്‌ കൈ കാണിച്ചു കൊണ്ട് പറഞ്ഞു

“സൈകിള കോപ്പ് മര്യാദക്ക് കേറടാ നിന്റെ സൈക്കിൾ ഒക്കെ നമുക്ക് പിന്നെ എടുക്കാം ”

അവസാനം മടിച്ചു മടിച്ചു കിരൺ ബൈക്കിൽ കേറി , ജെറി ബൈക് പറപ്പിച്ചു
കുറെ പോയ ശേഷം ആ ബൈക്ക് ഒരു വലിയ 2 നില വീട്ടു മുറ്റത്തേക്ക് കേറി

” ഇറങ്ങട”
അന്തം വിട്ടു ഇരിക്കുന്ന കിരൺ നെ നോക്കി ജെറി പറഞ്ഞു

“വാടാ….. “ബൈക്കും പാർക്ക് ചെയ്ത് ജെറി വീട്ടിനുള്ളിലേക്ക് കിരൺ നെ ക്ഷണിച്ചു

“ഇതാണ് എന്റെ വീട് ഇരിക്ക് … അമ്മാ …”

ജെറി കിരണിനെ സോഫയിൽ ഇരുത്തി ഉള്ളിലേക്ക് നോക്കി വിളിച്ചു

“എന്താടാ ചെറുക്കാ കിടന്നു കൂവുന്നെ”
അടുക്കള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു അവന്റെ അമ്മയാണ്
പെട്ടെന്ന് എന്നെ കണ്ട അവർ ഒന്നു പരുങ്ങി

“അമ്മേ എന്തെങ്കിലും കനത്തിൽ കഴിക്കാൻ എടുത്തോ ഉള്ളത് എല്ലാം രണ്ട് പ്ളേറ്റ് പോരട്ടെ ” ജെറി അമ്മയെ നോക്കി പറഞ്ഞു

“ഇത് പുതിയ കൂട്ടുകാരൻ ആവും അല്ലെ എന്താ മോനെ പേര്?”

“കിരൺ എന്ന അമ്മേ” അവൻ പറഞ്ഞു
ഇപോ വരാം ന്ന് പറഞ്ഞു അവന്റെ അമ്മ ഉള്ളിലേക്ക് പോയി പിന്നെ ഫുഡും ആയി വന്നു ഞങ്ങളെ വിളിച്ചു അപ്പവും ചിക്കനും ആയിരുന്നു ഞാൻ കുറച്ചു മതി എന്നു പറഞ്ഞിട്ടും എന്നെ കൊണ്ട് കുറെ ‘അമ്മ കഴിപ്പിച്ചു .അതിനിടക്ക് ന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എവിടാ വീട് ന്നും ഒക്കെ ചോദിച്ചറിയാൻ ‘അമ്മ മറന്നില്ല ..പക്ഷെ ഞാൻ മുഴുവനായി ഒന്നും പറഞ്ഞതും ഇല്ല അത് ജെറി ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു

ഫുഡ് കഴിച്ചു എണീറ്റപ്പോൾ തന്നെ ജെറി എന്നെയും വിളിച്ച് അവന്റെ മുറിയിലേക്ക് പോയി മുറിയിൽ കേറിയതും അവൻ ഡോർ ലോക്ക് ചെയ്തു

“ഡാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് ആക്കാമോ വീട്ടിൽ ‘അമ്മ ഒറ്റക്ക് ഉള്ളൂ എന്നെ കണ്ടില്ലേൽ വിഷമം ആവും ” അത് പറഞ്ഞതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു..

“‘അമ്മ ഞാൻ ഇപോ എത്തും ഒന്ന് രാജൻ ചേട്ടനെ കാണാൻ വന്നതാ വർക്ക് ന്റെ ഒരു കാര്യം ഉണ്ടായി… ആ അതേ…. ശെരി അമ്മാ..”

അപ്പോഴാണ് ജെറി അവന്റെ ഫോൺ വരെ ശ്രദ്ധിക്കുന്നത്

“ടാ നീ എന്തിനാ കള്ളം പറഞ്ഞത് … ഈ ഫോണ് ഇത്…. ഇതൊകെ ഇപ്പോഴും ഉപയോഗിച്ച് നടക്കുന്ന ഒരാളെ ആദ്യം കാണുവാ ആ കമ്പനി യിൽ പോലും ഇത് ഇപോ കാണില്ല”
ജെറിയുടെ ചോദ്യം കേട്ട് കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

“എന്തിനാ കള്ളം പറഞ്ഞേ ന്ന് …”

ജെറി വീണ്ടും ചോദിച്ചു

“എടാ അത് … അത് പിന്നെ അമ്മ വിശ്വസിക്കില്ല ടാ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി ന്ന് പറഞ്ഞാ ”

“ങേ അതെന്താ”

“അത് എനിക്ക് അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലട ഞാൻ ഇങ്ങനെ ഒന്നും പോവാറും ഇല്ല അതൊകെ അമ്മക്ക് അറിയാം ”

” കൂട്ടുകാർ ഇല്ലെന്നോ എന്ത് മനുഷ്യൻ ആണ് ടാ നീ … സത്യം തന്നെ ആണോ “
“അതേ ടാ അതൊക്കെ അങ്ങനെ ആണ് ”

“ആ മൈർ എന്തെങ്കിലും ആവട്ടെ ഇനി ഇപോ എന്തായാലും ഞാൻ ഒരു കൂട്ടുകാരൻ ആയല്ലോ ബാക്കി ഒക്കെ ഞാൻ റെഡി ആക്കികോള , പിന്നെ നീ ഇനി എങ്കിലും പറ ആരാ അവൾ ”

ആ ചോദ്യം വന്നതും അത്ര നേരം ചിരിച്ചു നിന്ന എന്റ മുഖം മാറി

“നിന്നോട് പറഞ്ഞില്ലേ എനിക്ക് ആരേം അറിയില്ല ന്ന്”

“മൈരേ നിന്നക്ക് അവളെ അറിയാം കട്ടായം ആണ്..
പറയാതെ നിന്നെ ഞാൻ ഇവിടുന്ന് വിടില്ല ”

ജെറി ഡോർ തുറന്ന് ഇറങ്ങാൻ പോയ് കിരൺ നു മുന്നിൽ കേറി നിന്നു

“മാറിക്കെ ജെറി ..എനിക്ക് പോണം ”

“നീ പറഞ്ഞിട്ട് പോയാൽ മതി ഇല്ലേൽ നീ ഇന്ന് പോകില്ല ഇവിടെ കിടന്നോ ”

കുറെ പറഞ്ഞിട്ടും ജെറി മാറത്തത് കണ്ടു അവസാനം എനിക് ഒരു തീരുമാനം എടുക്കേണ്ടി വന്നു

” ടാ ഞാൻ പറയാം ”

അവസാനം ഞാൻ അന്ന് നടന്ന കഥയെല്ലാം ജെറിയോട് പറഞ്ഞു

” എടാ ആ മൈരത്തി അവളേ….. മൈർ നിനക്ക് ഇത് കോളേജിൽ വച് പറഞ്ഞിരുന്നേൽ അപ്പോ തന്നെ ഇതിനൊരു മറുപടി പണി നമ്മൾ കൊടുത്തേനെ ”
ജെറി നിന്ന് കത്തുവാണ്

“വേണ്ട വേണ്ട നീ ഒന്നും ചെയ്യണ്ട ഞാൻ അതൊക്കെ മറന്നു അതുമല്ല അവൾക്ക് എന്നെ മനസിലായില്ല ന്നും തോന്നുന്നു ”

“ആ കൂവ കോപ്പാണ് അവൾ കേറി വന്നപ്പോൾ തന്നെ നിന്നെ കണ്ടു ഞെട്ടുന്നെ കണ്ടിട്ട് ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങിയ എന്നോട് ഒന്ന് പോടാപ്പാ”
ജെറി കതക് തുറന്നു കൊണ്ട് പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി
“എടാ അവൾകിട്ടൂ നല്ല പണി നമുക്ക് കൊടുക്കണം ”

“വേണ്ട ടാ അന്ന് സംഭവിച്ചത് ഒക്കെ എന്റെ ജോലി ടെ ഭാഗമായി മാത്രേ ഞാൻ
കണ്ടുള്ളൂ പിന്നെ സങ്കടം വന്നു അത് പോട്ടെ അതിലും വലുത് ഒക്കെ ഈ പ്രായത്തിനുള്ളിൽ ഞാൻ കണ്ടതാ എന്തായാലും പോട്ടെ ടാ ‘അമ്മ വിഷമിക്കും ഇനിയും കണ്ടില്ലേൽ ”

“നിക്ക് ഞാൻ കൊണ്ട് ആക്കാം നിന്നെ വീട്ടിൽ”

“നീ എന്നെ കോളേജിന് മുന്നിൽ ഇറക്കിയാൽ മതി അവിടെ എന്റെ സൈക്കിൾ ഉണ്ട് ഞാൻ പൊകോളാം”

അങ്ങനെ ആയിരുന്നു തുടക്കം ജെറി ഇപോ എനിക്ക് നല്ലൊരു കൂട്ടുകാരൻ ആണ് മിക്കപ്പോഴും അവൻ എന്നെ വീട്ടിൽ കൊണ്ടു പോകും അവന്റെ അമ്മക്കും ഞാൻ ചെല്ലുന്നത് നല്ല ഇഷ്ടമാണ്
കോളേജിൽ മാസങ്ങൾ കഴിഞ്ഞു കൂട്ടുകാരെ വേണ്ട എന്ന നിലപാടിൽ നടന്ന എനിക്ക് പക്ഷെ ജെറി ടെ കൂടെ ചേർന്ന ശേഷം കോളേജിൽ ഒരുപാട് കൂട്ടുകാരെ കിട്ടി ..പക്ഷെ ഒരേ ക്ലാസ്സിൽ ആണേൽ കൂടെ അക്ഷരയോട് ഒരക്ഷരം മിണ്ടാൻ പോയിട്ട് അവളെ ഒന്ന് നോക്കാൻ പോലും എനിക്ക് താല്പര്യം ഇല്ലായിരുന്നു അവളും ഞാൻ ആ ക്ലാസിൽ ഉള്ളതായി പോലും ഭാവിക്കുന്നില്ല എന്നാൽ ബാക്കി എല്ലാരും അവളൂടെ ലാവിഷ് ചിലവും ഒക്കെ കൊണ്ട് ഭയങ്കര കമ്പനിയും ആയിരുന്നു.. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങളുടെ ഇൻ ചാർജ് ആയിട്ടുള്ള സൗമ്യ മിസ് അവളുമായി ഒടുകത്തെ കമ്പനിയും ആയി അവളെ പിടിച്ചു ക്ലാസ് ലീഡറും ആക്കി. ഇതിനൊക്കെ ഇടയിൽ രാജൻ ചേട്ടന്റെ കൂടെയുള്ള കാറ്ററിങ്നു പോക്ക് നിർത്തിയതും ഇല്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ ഒരു എക്സിബിഷൻ വന്നത്. കേരളത്തിലെ എല്ലാ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുന്ന എക്സിബിഷൻ ആയിരുന്നു അത്, രാവിലെ തന്നെ സൗമ്യ മിസ് ക്ലാസ്സിൽ വന്നു എക്സിബിഷൻ ന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി ടീച്ചർക്ക് ആണ് അത്രേ കോർഡിനേഷൻ ചുമതല ഒക്കെ കൊടുത്തിരിക്കുന്നത് അതിനാൽ ഞങ്ങൾ എല്ലാരും ടീച്ചറെ സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണമെന്ന് .. അത് പിന്നെ എല്ലാരും ഉണ്ടാവും ടീച്ചർ ഒന്ന് പറയേണ്ട കാര്യമേ ഉള്ളൂ ടീച്ചറെ എല്ലാർക്കും ഭയങ്കര മതിപ്പ് ആണ് , എനിക്കും അങ്ങനെ തന്നെ പക്ഷെ അവളോട് ടീച്ചർ അമിത സുഹൃദം കാണിക്കുന്നത് മാത്രമാണ് എനിക്ക് കുറച്ചു നീരസം ഉള്ളത് പക്ഷെ ഞാൻ അത് വലുതായി മൈൻഡ് ചെയ്യാറില്ല അതൊകെ അവരുടെ പേഴ്‌സ്നൽ കാര്യമല്ലേ..

“കിരൺ എന്താ ആലോചിച്ചു ഇരിക്കണേ തനിക്ക് എന്ത് സെക്ഷനിൽ ആണ് നിൽക്കാൻ താല്പര്യം”
ആലോചനകളിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റപ്പോൾ എല്ലാരും എന്നെ നോക്കുന്നതാണ് കണ്ടത്

“അത് മിസ്… പിന്നെ … ”
പെട്ടെന്നുള്ള ചോദ്യത്തിൽ മറുപടി ഒന്നുമില്ലാതെ ഞാൻ തപ്പി .. ജെറി അടുത്ത് ഇരുന്ന് ശബ്ദം താഴ്ത്തി എന്തോ പറയുന്നത് കേട്ട് ഞാൻ ഒന്ന് കുനിഞ്ഞു
“അവൻ കാന്റീൻ സെക്ഷനിൽ നിന്നോളും മിസ് ഫുഡ് വിളമ്പാൻ ഒക്കെ നിന്നോളും അതിലൊക്കെ നല്ല എക്‌സ്പീരിയൻസ് ഉള്ളതാണ് മിസ്”

ഞാനും ജെറിയും ഒരുപോലെ ഞെട്ടി കൊണ്ട് നോക്കുമ്പോൾ അക്ഷര മിസ്സിനോട് എന്തോ തമാശ പറയുന്ന പോലെ പറഞ്ഞിട്ട് കിടന്നു ചിരിക്കുകയാണ്.. കൂടെ ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും ഉണ്ട്

ജെറി യുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു … ഞാൻ അവന്റെ തോളിൽ പിടിക്കാൻ പോയപ്പോൾ വൈകി പോയിരുന്നു എന്റെ കൈ തട്ടി മാറ്റി ജെറി ചാടി എണീറ്റു

“അതിന് എന്താടി നാറികളെ നീയൊക്കെ ചിരിക്കുന്നെ…. വിശക്കുന്നവന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് എന്താ അത്ര അധഃപതിച്ച പണി വല്ലതും ആണോ??? ഒ അവളൊക്കെ വലിയ കൊമ്പത്തെ മുതലുകൾ 4 നേരം വീട്ടുകാർ ഉണ്ടാക്കി വച്ചത് വെട്ടി വിഴുങ്ങി നാട് ചുറ്റി നടക്കുന്ന നിനക്കൊക്കെ ഇവന്റെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത ഉണ്ടോടി .. അവൻ കാറ്ററിങ് നു പോയി കാശ് ഉണ്ടാക്കുന്നത് അന്തസ്സായി പണി എടുത്തിട്ട് തന്നെ ആണ് … തന്നിട്ട് എല്ലിന്റെ ഇടയിൽ കേറി ഇരിക്കുന്ന നിനക്കൊന്നും ഇതിനെ പറ്റി പറഞ്ഞാൽ മനസിലാവില്ല .. അതെങ്ങാനാ മനുഷ്യനു ജനിക്കണം ആദ്യം എന്നാലെ മനുഷ്യത്വം എന്നൊന്ന് ഉണ്ടാവൂ…. കേട്ടോടി പുല്ലേ…… ”
മിസ് ഉൾപ്പടെ എല്ലാവരും അവന്റെ പ്രവർത്തി കണ്ടു സ്തബ്ധരായി നില്കുവാണ്

“ടാ എന്തുവാടാ ഇത് നീ ഇരുന്നെ” ഞാൻ ജെറിയെ പിടിച്ചു ഇരുത്താൻ നോക്കി

“ഹ വിടടാ നീ ഞാൻ ഇവളെ പണ്ടേ ഓങ്ങി വച്ചത് ആണ് അവിളുടേ മറ്റെടത്തെ ഒരു വർത്തമാനം ” ജെറി പിന്നേം കിടന്നു തിളക്കുവാ

“മിസ്സ്‌ എഴുത് എന്റേം കിരൺ ന്റെയും പേര് കാന്റീനിൽ ഞങ്ൾ നോക്കികോള എല്ലാം ”
അന്തം വിട്ട് നിന്നിരുന്ന മിസ് അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്

“ഹേയ് ജെറി താൻ എന്തൊക്കെയാ ഈ പറഞ്ഞത് .. ക്ലാസിൽ മര്യാദക്ക് പെരുമാറണം കേട്ടോ… ഞാൻ നിങ്ങളോട് ഇത്ര അടുത്ത് പെരുമാറുന്ന കൊണ്ടാണോ എന്നെ ഒരു വിലയും വെക്കാത്ത ഈ പെരുമാറ്റം??

“അയ്യോ മിസ് സോറി ഇവനെ പെട്ടെന്നു കേറി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഒന്നും നോക്കിയില്ല ഈ…ഇവൾ ഈ.. ഇവളുണ്ടല്ലോ ….”
ജെറി അക്ഷരയെ ചൂണ്ടി പറയുവാണ്

അവളാണേൽ വിളറി നിൽകുവാണ്

“അക്ഷര യോ അതിന് ആ കുട്ടി എന്താ പറഞ്ഞേ മോശം ഒന്നും പറഞ്ഞില്ലലോ നിങ്ങൾ കാന്റീനിൽ നിന്നോളും അതിന് എക്സ്പീരിയൻസ് ഉണ്ട് എന്നല്ലേ പറഞ്ഞത് അത് ഉള്ളത് ആണെന് ഇപോ ജെറി തന്നെ പറഞ്ഞില്ലേ പിന്നെ എന്താ പ്രശ്നം ” മിസ് ചോദിച്ചു

“അത് പിന്നെ മിസ്..” ജെറി പിന്നേം ആഞ്ഞു

“ടാ മതി നീ ഇരുന്നെ “
ഞാൻ ജെറിയെ പിടിച്ച് ഇരുത്തി

“ഒന്നുമില്ല മിസെ ഇവൻ പറഞ്ഞത് കാര്യമാക്കണ്ട മിസ് ഞങ്ങളുടെ പേര് എഴുതിക്കോ ഞങ്ൾ നോക്കിക്കോളം ക്യാന്റീൻ ലെ കാര്യം ” ഞാൻ പറഞ്ഞു

” ഉം…..”

മിസ് ഇരുത്തി ഒന്ന് മൂളികൊണ്ട് പേര് എഴുതി എടുത്ത് അടുത്ത പരിപാടിയിലേക്ക് കടന്നു…

“ടാ നീ ഇത് എന്ത് ഭാവിച്ചാണ് ” മിസ് വേറെ കാര്യത്തിലേക്ക് പോയപ്പോൾ ഞാൻ ജെറിയോട് ചോദിച്ചു

“ടാ നീ കേട്ടില്ലേ ആ മൈരത്തി പറഞ്ഞത് അവൾ നിന്നെ കൊള്ളിച്ചല്ലേ അത് പറഞ്ഞത് .. ക്‌ളാസ് തുടങ്ങി ഇത്ര മാസമായിട്ടും നിന്നോട് ഒന്ന് ഒരു സോറി പോലും പറയാൻ പോയിട്ട് നിന്നെ ഈ ക്ളാസിൽ ഉള്ള ഒരു ക്ലാസ്മേറ്റ് എന്ന രീതിക്ക് പോലും ഒന്ന് മൈൻഡ് ചെയ്യാത്ത അവൾ ഇപോ നിന്നെ ഒന്ന് കളിയാക്കാൻ അവസരം കിട്ടിയപ്പോ കണ്ടില്ലേ നീ പറഞ്ഞത് …കൂടെ മറ്റേ മൈരുകളുടെ ചിരിയും എനിക്ക് അത് സഹിക്കില്ല എന്റെ സകല ടെബറും തെറ്റി അതാ ഞാൻ എണീറ്റത്.. മിസ് ഇല്ലായിരുന്നു എങ്കിൽ അവളെ ഒന്ന് പൊട്ടിച്ചേനെ ഞാൻ”

ഇതൊകെ കേട്ട് ഞാൻ ചിരിച്ചു

“ടാ അതിന് അവൾ എന്നെ കളിയാക്കിയയ് അല്ലെങ്കിലോ .. അവൾക്ക് അറിയാലോ ഞാൻ കാറ്ററിങ് നു പോകുന്നത് ആണെന്ന് അതുകൊണ്ട് പറഞ്ഞതും ആവല്ലോ ”

“മൈരാണ് ഇങ്ങനെ ഒരു മലരൻ ….ചുമ്മാതല്ല നിന്നെ പോണവരും വരുന്നവരും ഒക്കെ എയറിൽ കേറ്റുന്നത് … പോടാ പോ ” ജെറി തലക്ക് കൈ കൊടുത്ത് ഇരുന്നു

“ടാ പോട്ടെ ടാ നമുക്ക് നമ്മുട പണി നോക്കാം അവർ കളിയാക്കാകുക ആണേൽ കളിയാക്കട്ടെ അതൊകെ ധൈര്യമായി നേരിടണം ”

” ഊവ എന്നിട്ടാണ് കിടന്നു അന്ന് മോങ്ങിയത് ഒന്ന് പോടാ മൈരേ ” ജെറി പിന്നേം മുഖം തിരിച്ചു പറഞ്ഞു
ഞാൻ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് ഇരുന്നു അപ്പോഴാണ് പെട്ടെന്ന് ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് ഇരുന്നത് ഞാൻ ശ്രദ്ധിച്ചത് .. ഞാൻ നോക്കിയത് കണ്ടു അവൾ പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു..

അടുത്താഴ്ചയാണ് എക്സിബിഷൻ 3 ദിവസമുണ്ട് പരിപാടി ഫുൾ ഓട്ടം ആയിരിക്കും ഞങ്ങളുടെ കോളേജിൽ എല്ലാവരും നല്ല ഉത്സാഹത്തിൽ ആണ് .. ക്യാന്റീൻ ന്റെ
ചുമതല ഉള്ള കൊണ്ട് ഞങ്ങൾ അവിടേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിനും ഒക്കെ ആയിട്ട് മാർക്കറ്റിലും മറ്റുമൊക്കെ ആയി എപ്പോഴും ബിസിയാണ്.. അതിനിടക്ക് അമ്മക്ക് പഴേ ശ്വാസം മുട്ടൽ വീണ്ടും തടുങ്ങി എക്സിബിഷൻ ന്റെ തലേ ദിവസം ആയപ്പോൾ ഒട്ടും വയ്യാത്ത സ്ഥിതി ആയി ഞാൻ ആവുന്ന പറഞ്ഞു ലീവ് പറഞ്ഞു വീട്ടിൽ നിൽക്കാമെന്ന് പക്ഷെ ‘അമ്മ സമ്മതിചില്ല എക്സിബിഷൻ നന്നായി നടക്കണം നിങ്ങളോട് ഏൽപിച്ച ജോലി നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു ‘അമ്മ എന്നെ കോളേജിൽ പറഞ്ഞു വിട്ടു ഞാൻ എന്ത് ആവശ്യം ഉണ്ടേലും ഫോണ് ചെയ്യാനും പറഞ്ഞിരുന്നു അമ്മയോട്..

അങ്ങനെ കോളേജിൽ എത്തി അവിടെ ആണേൽ എല്ലാരും ഫുൾ ബിസി എല്ലാ കോളേജിൽ നിന്ന് എക്സിബിഷനിൽ പങ്കെടുക്കാനും അത് കാണാനുംഒക്കെ ആയിട്ട് കുട്ടികളും സാറുമാരും ഒക്കെ വന്നു ഫുൾ തിരക്ക് ആണ്.. ക്യാന്റീനിൽ ഞങ്ൾക്ക് നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല ഞാനും ജെറിയും പിന്നെ സീനിയർസ് ൽ അതേ ചുമതല കിട്ടിയ കുറെ ചേട്ടന്മാരും ഒക്കെ കൂടെ പിടിപ്പത് പണിയിൽ ആണ് … ഉച്ചക്കത്തെ ചോറൂണ് കഴിഞ്ഞപ്പോ തന്നെ ഞങ്ങൾ വിളമ്പി ചത്തത് പോലെ ആയിരുന്നു തിരക്ക് ഒന്ന് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ ലെ ബഞ്ച് എടുത്ത് ഇട്ട് ഒന്ന് നടുനിവർത്താൻ കിടന്നപ്പോൾ ആണ് എനിക്ക് നല്ല പരിചയമുള്ള ആരോ ക്യാന്റീനിലേക്ക് വരുന്നത് ഞാൻ കണ്ടത്…

“രാജൻ ചേട്ടൻ” എന്റെ നാക്കുകൾ മന്ത്രിച്ചു

രാജൻ ചേട്ടൻ പരിഭ്രമപ്പെട്ട വരുന്നത് ന്ന് കണ്ടപ്പോൾ തന്ന എനിക്ക് മനസിലായി

“ടാ കിരണേ നീ ഇത് എവിടാ ടാ എത്ര വട്ടം വിളിച്ചു ഞാൻ നിന്നെ നിനക്ക് ആ ഫോണ് ഒന്ന് എടുത്തൂടെ??” പുള്ളി നല്ല ദേഷ്യത്തിൽ ആണ് പറയുന്നത്

“അയ്യോ ഞാൻ ഫോണ് ബാഗിൽ വച്ചിരിക്കുവാ ചേട്ടാ പക്ഷെ സൈലന്റ് അല്ലാലോ വിളിച്ച അറിഞ്ഞേനെ … വിളിച്ചിരുന്നോ??” ഞാൻ ബാഗ് എടുത്ത് സംശയത്തോടെ തിരക്കി

“വിളിച്ചോ ന്നോ കോപ്പ് … നീ വന്നേ നമുക്ക് ഒരു സ്‌ഥലം വരെ പോകാം ” പുള്ളി സ്വല്പം സീരിയസ് ആയി പറഞ്ഞു .. പുള്ളിയുടെ ഭാവം കണ്ടതും എന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു

“രാജൻ ചേട്ടാ ‘അമ്മ…..” പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ എന്റെ വാക്കുകൾ ഇടറി പോയിരുന്നു …

“എത്ര വട്ടം വിളിച്ചടാ ആ പാവം നിന്നെ … അവസാനം എന്നെ വിളിക്കുമ്പോൾ ജീവിശ്വാസം ഇല്ലാതെ വലിക്കുക ആയിരുന്നു എങ്ങനെയോ ഞാൻ ഓടി വന്നു ഇപോ ഹോസ്പിറ്റലിൽ ഉണ്ട് മോൻ പേടിക്കണ്ട” രാജൻ ചേട്ടൻ പറഞ്ഞു

“അയ്യോ ന്റെ ‘അമ്മ…… ഞാൻ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി ..
ജെറി യും രാജൻ ചേട്ടനും പുറകെയും ഓടി

ജെറിയുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഞാനിറങ്ങി ഓടുകയായിരുന്നു അവസാനം അമ്മയെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്

“എന്തിനാടാ കരയുന്നെ എനിക്ക് ഒന്നും പറ്റിയില്ലലോ … ഞാൻ എപ്പോഴും പറയല്ലേ എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ടെ ഞാൻ പോവൂ ന്ന് ”
അമ്മയുടെ അടുത്ത് ബെഡിൽ തലവച്ചു കരയുന്ന എന്റെ തലയിൽ തലോടികൊണ്ടു ‘അമ്മ പറഞ്ഞു

“ഞാൻ അറിഞ്ഞില്ല അമ്മേ അമ്മ വിളിച്ചത്”

“അറിയാം ടാ പൊട്ട നീ അവിടെ തിരക്ക് അല്ലെ .. പോട്ടെ സാരമില്ല നിങ്ങൾ കോളേജിലേക്ക് പൊക്കോ എനിക്ക് ഒന്നും ഇല്ല ഇവിടെ രാജൻ ഉണ്ടല്ലോ കുറച്ചു കഴിഞ്ഞു പോകാം ന്ന ഡോക്ടർമാർ പറഞ്ഞത് ”

അപ്പോഴാണ് അടുത്ത് നിന്നിരുന്ന കിരണ് ന്റെ ഫോണ് ശബ്ദിച്ചത്
അവൻ എടുത്ത് നോക്കിയപ്പോൾ അതിൽ എന്റെ നമ്പർ ആണ് തെളിഞ്ഞു വന്നത് … ജെറി അത്ഭുതതോടെ എന്നെ നോക്കി
“ടാ നിന്റെ ഫോണിൽ നിന്ന് കോൾ വരുന്നല്ലോ ”

“ങേ ഫോണ് എന്റെ ബാഗിൽ അല്ലെ പിന്നെ എങ്ങനെ” ഞാൻ അതും പറഞ്ഞു ബാഗ് എടുത്ത് നോക്കി പക്ഷെ ഫോണ് അതിൽ ഇല്ലായിരുന്നു

“ടാ ജെറി കോൾ എടുക്ക് ഇതിൽ ഫോണ് കാണുന്നില്ല”

ജെറി ഫോണ് അറ്റൻഡ് ചെയ്തു

“ഹലോ ”

“ഹലോ ജെറി .. കിരണ് അടുത്ത് ഉണ്ടോ ”
ഒരു പെണ്ണിന്റെ ശബ്ദമാണ് .. അവൻ ഇതാരടാ ന്ന രീതിക് എന്നെ നോക്കി
ഞാൻ ആണേൽ ഒന്നും മനസിലാവാതെ നില്കുവാണ്
ജെറി ഫോണ് എന്റെ കയ്യിലേക്ക് തന്നു

“ഹലോ ”
“ഹലോ കിരണേ ഫോണ് തപ്പുവാ ല്ലേ ഇപോ … ഫോണ് എന്റെ കയ്യിൽ ഉണ്ട് മെയിൻ ഹാളിലേക് വ ഫോണ് തരാം ”
എനിക്ക് ആളെ മനസിലായില്ല
“ആരാ ഇത് എന്റെ ഫോണ് എങ്ങനെ തന്റെ കയ്യിൽ ”

“അതൊകെ പറയാം നിങ്ങൾക്ക് മെയിൻ ഹാളിന്റെ അങ്ങോട്ട് വാ ക്യാന്റീൻ ൽ ഇപോ തിരക്ക് കുറഞ്ഞല്ലോ ല്ലേ ഇനി ആർക്കും വിളമ്പാൻ ഒന്നും ഇല്ലാലോ ” പിന്നെ കേട്ടത് ഒരു പൊട്ടി ചിരിയാണ്
അ..ക്ഷ..ര എന്റെ തലയിലേക്ക് ആ പേര് കടന്നു വന്നു

എന്റെ സകല ദേഷ്യവും പൊങ്ങി വന്നു .. രാജൻ ചേട്ടനോട് അമ്മയെ നോക്കാൻപറഞ്ഞിട്ട് ഞാൻ ജെറിയെ യും വിളിച്ചു കോളേജിലേക്ക് പോയി
എന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവം കണ്ടു ജെറി അത്ഭുതപെട്ട് നിൽക്കുകയാണ്
എന്താ കാര്യം ന്ന് അവൻ പലവട്ടം ചോദിച്ചു എങ്കിലും പറയാം ന്ന് മാത്രം ഞാൻ പറഞ്ഞു..

കോളേജിലേക്ക് കേറിയ വണ്ടി പാർക്ക് ചെയ്തപ്പോൾ തന്നെ ഇറങ്ങി ഞാൻ മെയിൻ ഹാൾ നോക്കി വേഗത്തിൽ നടന്നു .. ജെറി എന്റെ ഒപ്പം എത്താൻ ഓടി വന്നു

മെയിൻ ഹാളിൽ കേറിയപ്പോൾ തന്നെ അവിടെ ഫുൾ തിരക്ക് ആണ് ലോക പൈതൃകനഗരങ്ങളെ പറ്റിയുള്ള ഇൻസ്റ്റിലേഷൻസ് ആയിരിന്നു ഹാളിൽ മുഴുവൻ കുട്ടികളും മറ്റും അത് കാണാൻ വേണ്ടി ഫുൾ അവിടെ ആളാണ് …

ഞാൻചുറ്റും നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ഒരു ഇൻസ്റ്റലേഷൻ ന്റെ സൈഡിൽ അക്ഷര നില്കുന്നത് ഞാൻ കണ്ടത്
എന്റെ സകല ടെബറും തെറ്റി ഞാൻ അവളുടെ നേരെ നടന്നു
ഞാൻ നടന്നു വരുന്നത് കണ്ടു അവൾ ചിരിയോടെ എന്റെ ഫോണ് എനിക്ക് നേരെ കാണിച്ചു
“ഇത് തപ്പി നടക്കുവാണ് അല്ലെ” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
അന്നത്തെ സംഭവത്തിന് ശേഷം അവൾ എന്നോട് ആദ്യമായ് സംസാരിക്കുവാണ്
“ഇത് എങ്ങനാ നിന്റെ കയ്യിൽ??”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു
“അത് നിന്റെ ബാഗിൽ നിന്ന് അടിച്ചു മാറ്റി

“എന്തിന്”

” അത് നീ എന്നെ ഒന്ന് തിരക്കി വരാൻ വേണ്ടി ..
കുറെ തപ്പി നടന്നു കാണുമല്ലേ ഈ തുക്കട ഫോണിന് വേണ്ടി ”
“നായിന്റെ മോളേ…… ” പ്ഠേ…..
എന്റെ വായിൽ നിന്ന് ഈ വാക്കും കൂടെ സകല ശക്തിയും കൊണ്ട് ഞാൻ കൈ വീശി അവളെ അടിച്ചതും ഒരുമിച്ചായിരുന്നു ഒരു വശത്തേക്ക് വേച്ചു പോയ അവൾ നില തെറ്റി അടുത്ത് വച്ചിരുന്ന ഇൻസ്റ്റിലേഷനു മുകളിലേക്ക് വീണു

ആ ഹാളിൽ ഉണ്ടായിരുന്നു സകല ജനങ്ങളും ഇത് കണ്ടു സ്തബ്ധരായി എന്നെ നോക്കി നില്കുവാണ് .. ഹാളിലേക്ക് കേറി വന്നപ്പോൾ തന്നെ ഈ സീൻ കണ്ട ജെറിയും ഞെട്ടി തരിച്ചു നിന്നു
(തുടരും…)

1cookie-checkഅനുഭവിക്കേണ്ടി Part 2

  • അതെന്താടി നിനക്ക്?

  • ഡിസൈർ

  • ഗ്രാമത്തിലെ ലൈംഗികത 2