ശവക്കല്ലറയിലെ കൊലയാളി 9

ശവക്കല്ലറയിലെ കൊലയാളി 9
Story : Shavakkallarayile Kolayaali 9 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

തുടരെയുള്ള മുട്ട്കേട്ടാണ് ഷേർളി ഡോർ തുറന്നത്. മുന്നില്‍ നിൽക്കുന്ന ആളെ കണ്ടപ്പോള്‍ പകച്ചുപോയി.

“അഞ്ജലി നീയായിരുന്നോ ? നാളെ കാലത്ത് എത്താമെന്നല്ലെ പറഞ്ഞത് , പിന്നെ എന്തു പറ്റി…? ”

ഡോർ അടച്ചു തിരിയുന്നതിനിടെ ഡോക്ടര്‍ ഷേർളി ചോദിച്ചു.
അഞ്ജലിയിൽ നിന്നും കൃത്യമായി ഒരുത്തരവും കിട്ടിയില്ല .

“ശരി,നീ ഇവിടെ ഇരി…
വേണെങ്കി ആ കുപ്പിയില്‍ നിന്ന് ഒരണ്ണം അടിച്ചോളൂ, വിഷമം മറക്കാന്‍ നല്ലതാ…”

അഞ്ജലി ആ മദ്യക്കുപ്പിയിലേക്ക് പകപോലെ നോക്കി .

ഷേർളി കുളിക്കാനായി ബാത്ത്റൂമില്‍ കയറി ഷവറിനു താഴെ നിന്ന് ശരീരം നനച്ചു . സോപ്പ് എടുത്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിച്ചു . പത കണ്ണിലേക്കിറങ്ങിയപ്പോൾ കണ്ണുകള്‍ ഇറുക്കിയടച്ച് വീണ്ടും ഷവറിനു താഴെ ചെന്നു നിന്ന് ഷവറിന്റെ ടാപ്പ് തുറന്നു .

ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിന് ഒരു വഴുവഴുപ്പ് തോന്നിയപ്പോൾ കുറച്ച് വെള്ളം കൈകളില്‍ ശേഖരിച്ച് മുഖംകഴുകാൻ ശ്രമിച്ചു .

കണ്ണുകള്‍ വലിച്ചു തുറന്ന് കൈകളിലേക്ക് നോക്കിയ ഷേർളി ഞെട്ടി നിലവിളിച്ചു .
ഷവറിൽ നിന്നും പച്ചരക്തം ചീറ്റുന്നു. ബാത്ത് ടവൽ വാരിച്ചുറ്റി അർദ്ധനഗ്നയായി ബാത്ത് റൂമിന്റെ വാതില്‍ വലിച്ചുതുറന്നു പുറത്തേക്ക് ഇറങ്ങിയോടി. അപ്പോഴും അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.

“അഞ്ജലീ “… അവള്‍ പേടിയോടെ വിളിച്ചു. എന്നാല്‍ അഞ്ജലി ഈ സമയം അവിടെ ഉണ്ടായിരുന്നില്ല . പേടിയോടെ അവള്‍ അവിടമാകെ അഞ്ജലിയെ തിരഞ്ഞു. പെട്ടെന്ന് വീശയടിച്ച കാറ്റില്‍ റൂമില്‍ നിന്നും കോറിഡോറിലേക്ക് തുറക്കുന്ന വാതിൽ ഞരക്കത്തോടെ അകത്തേക്ക് തുറന്നു . അവിടെ ബാൽക്കണിയിൽ സ്വർണ്ണവർണ്ണമായ നഗരത്തെ നോക്കി നിൽക്കുന്ന അഞ്ജലി!!!!

ഡോക്ടര്‍ ഷേർളി അർദ്ധനഗ്ന ശരീരത്തോടെ അഞ്ജലീ എന്ന് വിളിച്ചു അങ്ങോട്ട് ചെന്നു . അഞ്ജലിയുടെ ചുമലിൽ തോണ്ടിക്കൊണ്ട് പറഞ്ഞു

“അഞ്ജലി ദേ അവിടെ …” ബാത്ത്റൂമിലേക്ക് വിരല്‍ ചൂണ്ടിക്കാട്ടി ഭയപ്പാടോടെ ഷേർളി പറഞ്ഞതൊന്നും അഞ്ജലി കേട്ടില്ല .
പുറത്തേക്ക് നോക്കിക്കൊ ണ്ട് അഞ്ജലി ഷേർളിയോട് ചോദിച്ചു….

“നിന്നെ ഈ ആറാം നിലയില്‍നിന്നും താഴേക്ക് തള്ളിയിട്ടാലോ”
ശേഷം ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു .

“അഞ്ജലീ ……….”

ഷേർളി കരയുകയായിരുന്നു …

“ഹഹ….ഹഹ.
അഞ്ജലിയോ ?
നോക്ക് എന്റെ മുഖത്തേക്ക് നോക്ക് അഞ്ജലിയാണോ ഞാന്‍ ”

ഷേർളിക്ക് നേരെ മുഖം തിരിച്ച് മുരൾച്ചയോടെ പറഞ്ഞു .

ഡോക്ടര്‍ ഷേർളി അവളുടെ മുഖത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി…
മുഖത്തിന്റെ ഇടതുവശം ചതഞ്ഞരഞ്ഞിരുന്നു. ഡോക്ടര്‍ നാൻസി വട്ടേക്കാടന്റെ കാറില്‍ കണ്ട അതേ രൂപം .

പുറത്തപ്പോൾ ശക്തമായ കാറ്റും ഇടിയും മഴയും സംഹാര താണ്ഡവമാടുകയായിരുന്നു.

“പോകണ്ടെ നിനക്കും കൂട്ടുകാരിയുടെ കൂടെ മരണത്തിന്റെ താഴ്വാരത്തിലേക്ക്… ”

“എന്നെ ഒന്നും ചെയ്യരുത്.
.. കൊല്ലരുത് ”
ഡോക്ടര്‍ ഷേർളി കൈകള്‍ കൂപ്പി യാചിച്ചു.

“ഹഹ ഹഹ …..” അവള്‍ അലർച്ചയോടെ പൊട്ടിച്ചിരിച്ചു .

പേടിപ്പെടുത്തുന്ന രീതിയില്‍ മൂളിക്കൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു

അവളുടെ ദംഷ്ട്രകൾ പുറത്തേക്ക് നീണ്ടു വന്നു. കൈവിരലുകളിൽ കൂർത്ത നഖങ്ങൾ വളർന്നു . മുടിയിഴകൾ കാറ്റില്‍ പാറിപ്പറന്നു .
കൊടുങ്കാറ്റിന്റെ വേഗതയിൽ ഷേർളിയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു അവളുടെ കഴുത്തില്‍ പിടുത്തമിട്ട ആ രൂപംകൊരവള്ളിയിലേക്ക് നീണ്ട്കൂർത്ത ഉളിപ്പല്ലുകൾ കുത്തിയിറക്കി .

ശേഷം ചുണ്ടുകള്‍ പിളർത്തി ഷേർളിയേ ചേര്‍ത്ത് പിടിച്ചു രക്തം വലിച്ചു കുടിച്ചു കൊണ്ടിരുന്നു ഡോക്ടര്‍ ഷേർളി ഫിലിപ്പ് കൈകാ ലുകളിട്ടടിച്ചു വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, അവസാന പിടച്ചിലും തീരുന്നതു വരെ. ആ സത്വത്തിന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തില്‍ തന്നെയായിരുന്നു .

അവസാന പിടച്ചിലും പിടഞ്ഞു തീർന്നപ്പോൾ അവളെ ആ സത്വം കിടക്കയിലേക്ക് വലിച്ചെറിഞ്ഞു . തലയും കഴുത്തും ചുമരിൽ ചാരി ഇരിക്കുന്ന രൂപത്തില്‍ ഡോക്ടര്‍ ഷേർളി ഫിലിപ്പ് നാക്ക് കടിച്ചു മുറിച്ച് കണ്ണുകള്‍ തുറിച്ച് അർദ്ധനഗ്നയായ് മരിച്ചു കിടന്നു.

മൃതശരീരത്തിൽ നിന്നും ഞെരമ്പിലൂടെ രക്തം പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു . പച്ച രക്തത്തിന്റെ മണം കിട്ടിയ ശവംതീനി ഉറുമ്പുകൾ പുറത്ത്നിന്നും വരിയിട്ട് വരാന്‍ തുടങ്ങി …

മരിച്ചു കിടക്കുന്ന ഷേർളിയെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ആ സത്വം അവിടെ നിന്നും അപ്രത്യക്ഷമായി.

നഗരം ഒന്നും അറിയാത്തവളെപ്പോലെ വീണ്ടും ശാന്തത കൈവരിച്ചു . യാമങ്ങൾ കൊഴിഞ്ഞു വീണു . കിഴക്കന്‍ ചക്രവാളം പുലരിയെ പുൽകാനെന്നോണം നാണിച്ചു ചുവന്നു .

“ശ്ശോ ഇവളിതെവിടെപ്പോയി കിടക്കുവാണ്… ഫോണ്‍ അടിച്ചിട്ടും എടുക്കുന്നില്ലല്ലോ?…”

നാൻസി വട്ടേകാടന്റെ അടക്കിൽ പങ്കെടുക്കാന്‍ വന്നു കൊണ്ടിരുന്ന അഞ്ജലി ഡോക്ടര്‍ ഷേർളിയുടെ ഫോണിലേക്ക് വീണ്ടും വീണ്ടും ഡയൽ ചെയ്തു കൊണ്ട് ആത്മഗതം പോലെ പറഞ്ഞു .

ഏകദേശം രണ്ട് മണിക്കൂറിനടുത്ത് ഡോക്ടര്‍ അഞ്ജലിയുടെ ബെൻസ് കാർ ഡോക്ടര്‍ നാൻസി വട്ടേകാടന്റെ ബംഗ്ലാവിൽ എത്തി .

ഈ സമയത്ത് തന്നെ ഒരു വെളുത്ത ഇന്നോവ കാർ വട്ടേകാടൻ ബംഗ്ലാവിന്റെ മുറ്റത്ത് വന്നുനിന്നു. ഇന്നോവ കാറിന്റെ പുറകിലെ ഡോർ തുറന്നിറങ്ങിയ ആളെ കണ്ടപ്പോള്‍ ശവമടക്കിന് എത്തിയവർ പകപ്പോടെയും അത്ഭുതത്തോടെയും നോക്കി നിന്നു….!!!!!!

(തുടരും……)