പരോൾ

പ്രഭാത ഭക്ഷണ വേളയിൽ ജയിൽ വാർഡൻ രാമചന്ദ്രൻ സാർ ഉച്ചത്തിൽ വിളിച്ചു

നമ്പർ നാൽപ്പത്തി മൂന്ന്

ആരും കേട്ടില്ല കാരണം എല്ലാവരും ആഹാരം കഴിക്കുവാനുള്ള തിരക്കിൽ ആയിരുന്നു

വീണ്ടുമൊരിക്കൽ കൂടി ചോദിച്ചു ആരാണ് ഈ നമ്പർ നാൽപ്പത്തി മൂന്ന്

മറുപടിയൊന്നും ലഭിക്കാത്തതിനാൽ വാർഡൻ ആക്രോശിച്ചു ആരാടാ ഈ നാല്പത്തിമൂന്ന്

ഞാനാണ് സാർ ,എന്താണ് കാര്യം

ഒരു വിസിറ്റർ ഉണ്ട് അദ്ദേഹം മറുപടി നൽകി
അനാഥനായ എനിക്ക് ആരാണ് സാർ വിസിറ്റർ വിക്ടർ ചോദിച്ചു
അവിടെ ചെല്ലുമ്പോൾ മനസിലാകും
വിളി കേൾക്കാത്ത നീരസം രാമചന്ദ്രൻ സാർ അങ്ങനെ തീർത്തു

വിസിറ്റർ റൂമിലെത്തിയ വിക്ടറിന് കാണുവാൻ കഴിഞ്ഞത് ഫാദർ ഡെന്നിയെ ആയിരുന്നു

ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ അച്ചോ

ഇപ്പോഴും ,എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചൻ മറുപടിയും നൽകി
മോനെ
വിക്ടോ ശരിക്കും ഞാൻ നിന്നെക്കാണാൻ വന്നതല്ല ഇവിടെ സുവിശേഷ പ്രവർത്തനത്തിന് എത്തിയതാണ് അപ്പോൾ രാമചന്ദ്രൻ സാർ പറഞ്ഞു വിയ്യൂർ ജയിലിൽ നിന്നും പുതിയ ഒരാൾ കൂടി ഇവിടെ എത്തിയിട്ടുണ്ട് എന്ന്

പേര് കേട്ടപ്പോൾ തന്നെ നമ്മുടെ സ്നേഹഭവനിലെ നന്മനിറഞ്ഞ നിന്റെ ആ പഴയ മുഖം തന്നെയായിരുന്നു ആദ്യമെത്തിയത് എങ്കിലും
നിന്നെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി

നിനക്കെന്താണ് സംഭവിച്ചത് ,നീ ഇവിടെ എങ്ങനെ എത്തപ്പെട്ടു ,ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്റെ വിക്ടോ തന്നെയാണോ ഇത്

അച്ചോ അവൾ അവളായിരുന്നു എനിക്കെല്ലാം
എന്റെയും ,നിമ്മിയുടെയും വിവാഹശേഷം എനിക്ക് സ്ഥലം മാറ്റം കിട്ടി അങ്ങനെ ഞങ്ങൾ കണ്ണൂർക്ക് പോയി
മലയോരം ആയിരുന്നതിനാൽ തന്നെ നമ്മുടെ നാടുപോലെ അടുത്തടുത്ത് വീടുകൾ ഇല്ലായിരുന്നു

അതിനാൽ തന്നെ ജോലിത്തിരക്കിനിടയിലും നിമ്മിയുമായി സംസാരിക്കുന്നതിനായി ഞാനൊരു ഫോൺ വാങ്ങി അവൾക്കു നൽകി

താമസിയാതെ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ അവൾ സജീവമായി ,

വീട്ടിൽ തനിച്ചായിപ്പോയ അവൾ
മുഖപുസ്തകത്തിലെ സജീവ പങ്കാളിത്തം ആയിരുന്നു
ദിനംപ്രതി പുതിയ സ്റ്റാറ്റസുകൾ ,ഫോട്ടോസ് അപ്‌ലോഡ് ചെയ്യൽ തുടങ്ങി ഒഴിവുവേളകൾ കൂടുതൽ ഇതിനായി ചിലവഴിച്ചു
ഞാൻ ജോലിക്കു പോയിക്കഴിഞ്ഞാൽ പിന്നെ വൈകിട്ടെ വരൂ ഇടയ്ക്കൊന്നു വിളിക്കും
അതെ എനിക്കാവുമായിരുന്നുള്ളു ,

എന്നാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ,അവളുടെ സാനിധ്യം മറ്റെല്ലാ നൊമ്പരങ്ങളിൽ നിന്നും എന്നെ സാന്ത്വനിപ്പിച്ചിരുന്നു

വീട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ജോലിയെന്നതിനാൽ ഇടയ്ക്ക് താമസിച്ചേ വീട്ടിൽ വരാനും കഴിയു എന്ന അവസ്ഥയാണ്
മറ്റുചിലപ്പോൾ അതും കഴിയില്ല
ആയതിനാൽ തന്നെ കണ്ടു സംസാരിക്കാൻ കഴിയുന്ന ഫോൺ ആയിരുന്നു അവൾക്കു വാങ്ങി നൽകിയത്

എനിക്കറിയാം അവൾ തനിച്ചാണ് എന്ന് അതിന് തന്നെയാണ് അവൾക്ക് ഞാൻ ഫോൺ വാങ്ങി നൽകിയതും

ഞാനും അവളും തമ്മിൽ സുഹൃത്തുക്കളെപ്പോലെയാണ്
എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുമായിരുന്നു

അവളുടെ ഫേസ്ബുക് ന്റെ പാസ്സ്‌വേർഡ്‌ പോലും എന്റെ കയ്യിൽ ഉണ്ടായിരുന്നു
പക്ഷെ ഞാനതില് ആനന്ദം കണ്ടെത്തിയിരുന്നില്ല എന്നതിനാൽ ഉപയോഗിക്കുവാൻ സമയം കണ്ടെത്തിയിരുന്നില്ല

അങ്ങനെ ഒരു ദിവസം അവളുടെ ഒരു ഫോട്ടോയ്ക്ക് വന്ന മറുപടിയിലൂടെയായിരുന്നു നിമ്മി വിഷ്ണുവിനെ പരിചയപ്പെടുന്നത്

അവൾ അവന്റെ പ്രൊഫൈൽ പരിശോധിച്ചു

പേര്
വിഷ്ണു നമ്പ്യാർ
ആള് നന്നായി പാടും ,ഗിത്താർ വായിക്കും
കലാകാരനാണ്
അവൾ അന്ന് രാത്രിയിൽ എന്നോട് പറഞ്ഞു

നിനക്ക് വേറെ പണിയൊന്നുമില്ല മറുപടിയായി ഞാൻ പറഞ്ഞു

ജോലി കഴിഞ്ഞു ഒരുപാട് വൈകി വന്ന ഞാൻ വേഗം ഉറങ്ങി
പതിവുപോലെ തന്നെ ആ ദിനവും കടന്നുപോയി

അങ്ങനെ ദിവസങ്ങൾ മാറി മറഞ്ഞു നിമ്മി വീണ്ടും ഫോട്ടോ ഇട്ടു
നിമിഷങ്ങൾക്കകം വിഷ്ണു കമന്റ് ഇട്ടു

പിന്നെ അവളുടെ മെസ്സഞ്ചറിലേക്ക് ഒരു മെസ്സേജും
ഫോട്ടോ നന്നായിരിക്കുന്നു
നല്ല ഭംഗിയുണ്ട്

വീണ്ടും അവൾ എന്നോട് ഇക്കാര്യവും പറഞ്ഞു
അങ്ങനെ അന്ന് ഞാൻ അവളുടെ ഫോൺ വാങ്ങി നോക്കി
ആഹാ ഇവൻ ആള് കൊള്ളാമല്ലോ
ഇവനെ കണ്ടാൽ അറിയാം ആള് പഞ്ചാരയായാണ്

ഫ്രീക്കൻ ചെക്കനാണ് ഇവന്മാരൊക്കെയാണ് പല ജീവിതങ്ങളും തകർക്കുന്നത്

നമുക്കിവന് ഒരു പണി കൊടുക്കാം
അവന് തിരിച്ചു മറുപടിയും നൽകി

“”താങ്ക്സ് നീ എന്നേക്കാൾ സുന്ദരനാണ് നിന്റെ പാട്ടും ,ഗിത്താറുമെല്ലാം സൂപ്പർ ആണ് “”
എന്ന്

അവളുടെ അനുവാദം കൂടാതെ അന്ന് അങ്ങനെ മെസ്സേജ് അയച്ചതിനു അന്ന് ഞങ്ങൾ തമ്മിൽ പിണങ്ങി

എത്ര വലിയ പിണക്കമാണെങ്കിൽ കൂടി നേരം വെളുക്കുന്നതിനു മുൻപ് തന്നെ പിണക്കം മാറുന്ന പതിവായിരുന്നു ഞങ്ങളുടേത്

പിറ്റേന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു കമ്പനി എനിക്ക് തന്നിരുന്നത്

അമ്മയില്ലാതെ അച്ഛന്റെയും , ആങ്ങളയുടെയും സാനിധ്യത്തിൽ മാത്രം വളർന്ന കുട്ടിയായതു കൊണ്ടാകും
പിണക്കം കഴിഞ്ഞാൽ പിന്നെ അവൾക്കു ഭയങ്കര സ്നേഹമാണ് ,

മനസിലുള്ള സ്നേഹം മുഴുവൻ അവൾ എനിക്ക് തന്നു

നേരം വൈകി ഞാൻ ജോലിക്കും പോയി അവൾ പഴയപോലെ എല്ലാം തുടർന്നുംകൊണ്ടേയിരുന്നു

അങ്ങനെ ദിനങ്ങൾ കടന്നുപോയി
ഒരു ദിവസം
അവളുടെ മെസ്സഞ്ചറിൽ അവിചാരിതമായി കണ്ട മെസ്സേജ് കണ്ട് ഞാനതിനെ ചോദ്യം ചെയ്തു
ആരുടെ മെസ്സേജ് ആണത്

വിഷ്ണുവിന്റെ ആണ് അവൾ മറുപടിയും നൽകി
ചേട്ടന് വേറെ ഒരു ജോലിയും ഇല്ലേ അവൾ ശാഠ്യം കാണിച്ചു
എന്റെ പൊന്നോ ഞാനൊന്നും ചോദിച്ചില്ലേ തിരിച്ചു തമാശ രീതിയിൽ ഞാനും പ്രതികരിച്ചു

രാത്രി വൈകിയും ഫോണിൽ കുത്തിക്കളിച്ച അവളുടെ പതിവില്ലാത്ത ഒരു രീതി കണ്ട്
ഞങ്ങൾ തമ്മിൽ വഴക്കിട്ടു

എന്നാൽ അന്നേ ദിവസം കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു
പിറ്റേന്ന് പിണക്കം മാറിയ ഞാൻ അവളുടെ അടുത്ത് ചെന്നിട്ടും അവളുടെ പിണക്കം മാറിയില്ല

മുഖവും വീർപ്പിച്ചു മിണ്ടാതെ നടന്നു
അങ്ങനെ അന്നേ ദിവസം ഞാൻ അവളുടെ
പാസ്‌വേഡ് ഉപയോഗിച്ച്
മെസ്സഞ്ചറിൽ കയറി

നോക്കി അതെ വിഷ്ണുവുമായി അവൾ വളരെ അടുപ്പത്തിൽ ആണ് എന്ന് മനസിലായി
അവളുടെ നഗ്ന ചിത്രങ്ങൾ പോലും അവന് കൈമാറിയിരുന്നതായി എനിക്ക് മനസിലായി

ഇന്ന് വൈകിട്ട് ഏട്ടൻ ഇല്ല
വൈകിട്ടൊരു കല്യാണ വീട്ടിൽ പോകേണ്ടതിനാൽ ഏട്ടൻ നേരത്തെ പോകും ഇന്ന് വൈകിട്ട് നേരത്തെ വരണം
അന്നത്തെപ്പോലെ താമസിക്കരുത്

അവസാനം അയച്ച മെസ്സേജ് കണ്ട് ഞാൻ ഞെട്ടി
ഞാൻ തന്നെയാണ് ഇതിന് കാരണം കാരണം ഇതിനു വിത്തുപാകിയത് ഞാനാണ് എന്നാലും എനിക്കൊപ്പം കിടന്നിട്ട് അവൾ എന്നെ

വഞ്ചിക്കുന്നു ഞാൻ മനസ്സിലോർത്തു

പിണക്കം ഒന്നും കാണിക്കാതെ ഞാൻ യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി

അടുത്ത രണ്ടുമൂന്നു കൂട്ടുകാരോട് കാര്യം അവതരിപ്പിച്ചു രണ്ടാളെയും കൊല്ലണം ഒരാൾ പറഞ്ഞു

രണ്ടാളെയും കയ്യോടെ പിടിക്കു എന്നിട്ട് നല്ല രണ്ട് അടി കൊടുക്ക്‌
മറ്റൊരാൾ പറഞ്ഞു
കെട്ടിയിട്ടു നാട്ടുകാരെ കൂട്ടാം മൂന്നാമനും പറഞ്ഞു

എന്തായാലും രാത്രി വൈകി ഞങ്ങൾ വീട്ടിൽ ചെന്നു രണ്ടാളെയും വീടിനു പുറകു വശത്തേക്ക് പറഞ്ഞയച്ചു
ഞാൻ കതകിൽ മുട്ടി
അവൾ കതക്‌ തുറന്നു എന്നെ കണ്ടതും അവൾ ഒന്ന് പരുങ്ങി

ആകെ പരിഭ്രാന്തിയിലാണ് അല്ലെ ,ഇപ്പോൾ നീ എന്നെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ
തേ …ച്ചി

ദേഷ്യം മൂലം കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഞാനവളെ കുത്തിക്കീറി ഒപ്പം അവനെയും ,
അവരെ രക്ഷിക്കാൻ എന്റെ കൂട്ടുകാർ ശ്രമിച്ചു എങ്കിലും അവരെ ഞാൻ കത്തികാട്ടി വിരട്ടി തൊടാൻ അനുവദിച്ചില്ല ചോര വാർന്നു രണ്ടാളും മരണപ്പെട്ടു

പിന്നീട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടക്കി

കേസ്,കോടതി ,വാദം

വിഷ്ണുവിനെയും ,നിമ്മിയെയും ,ഒപ്പം അവളുടെ വയറ്റിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനേയും കൊന്ന കേസിൽ
ജീവപര്യന്തം തടവിന് ശിക്ഷിച്ചു

അപ്പോളാണ് ഞാൻ മനസിലാക്കിയത് എന്നിലെ പ്രശ്നം എന്തായിരുന്നു എന്നത്
അവൾക്കു വേണ്ടിയിരുന്നത് എന്റെ സാമിപ്യമായിരുന്നു ,എന്റെ പണമായിരുന്നില്ല

അതെ മകനെ നീ പറഞ്ഞത് ശരിയാണ് ഒപ്പം

“”””പുതപ്പിനടിയിലെ പല വെളിച്ചങ്ങളും
ജീവിതപങ്കാളികളിൽ ഒരാളുടെ ജീവിതം തകർക്കും
അതുറപ്പ് “”””‘

അപ്പോഴേക്കും
സമയം അവസാനിച്ചു എന്ന സൂചനയായി മണി മുഴങ്ങിയിരുന്നു

സാർ ഒരു മിനിറ്റ് ഒന്ന് പറഞ്ഞവസാനിപ്പിച്ചുകൊള്ളട്ടെ പ്ലീസ്

ശരി അച്ചനായത്കൊണ്ട് ഒരു മിനിറ്റ് തരാം രാമചന്ദ്രൻ സാർ പറഞ്ഞു

വിക്ടോ ഞാൻ മടങ്ങുന്നു വലിയൊരു പരോൾ കാലത്തിനായി കാത്തിരുന്നുകൊള്ളു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

ഇത്രയും പറഞ്ഞു ജയിലിന്റെ പടിവാതിലുകൾ തിരികെചവിട്ടുമ്പോൾ അച്ചന്റെ ഉള്ളിലെ നന്മയുള്ള ഒരു മനുഷ്യൻ ഉണർന്നു കഴിഞ്ഞിരുന്നു