എന്‍റെ ആതിര 1

എന്റെ ആതിര
Ente Athira Part 1 bY Siddeeq Pulatheth

ഈ വിവാഹമെന്ന ഒരു മോഹവും എന്റെ മനസ്സിലേക്ക് കടന്നു കൂടാത്ത ഒരു കാലമുണ്ടായിരുന്നെനിക്ക് എന്തിന് ഈ ആതിരയെ ഞാൻ കണ്ടു മുട്ടുന്ന അന്നുവരേയും എനിക്കങ്ങിനെയുള്ള ഒരു മോഹവും ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നില്ല,,
എന്റെ കൂട്ടുകാരിൽ ചിലർ പറയുന്നപോലെ
എങ്ങിനെയുള്ള പെണ്ണാവണം എനിക്ക് ഭാര്യയായി വരേണ്ടതെന്നുള്ള ഒരു കുന്തവുമീ സ്വപ്നങ്ങളിൽ പോലും വന്നെന്റെ മനസ്സിനെ ചാഞ്ചാടിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശെരി
ചില സമയങ്ങളിൽ എന്റെ കൂട്ടുകാരുമൊത്ത്. വഴികിട്ടൊരു ഒത്തു ചേരലുണ്ട് അവിടെന്ന് കേൾക്കുന്നതാ ഇതൊക്കെ ചിലരാണെങ്കിൽ കട്ട വെടി പൊട്ടിക്കുകയും ചെയ്യും. ഒടുക്കത്തെ തള്ളുമാകും തള്ളുക
ഈ തള്ളുന്ന സമയങ്ങളിലാ ഇതുപോലുള്ള വിഷയങ്ങൾ കടന്നുവരുന്നത്
ഒരുത്തൻ കെട്ടാൻ പോകുന്ന പെണ്ണിന് തലമുടി നല്ല നീളമുള്ളവളായിരിക്കണം. വേറൊരുത്തന് നല്ല വെളുത്ത സുന്ദരിയായ. പെണ്ണ് വേണം ഭാര്യയായി കിട്ടാനെന്നൊക്കെയുള്ള. തള്ളാകും എന്റമ്മോ,,
ഇവന്മാരെ. കണ്ടാൽ അവർക്കും കൂടി തോന്നേണ്ടേ ഇവന്മാർക്ക്. കഴുത്ത് നീട്ടി വെറുതെ ജീവിതം നായ നാക്കിയപോലെയാക്കി. തീർക്കണോ എന്ന്
ഈ വിവാഹത്തെ കുറിച്ചുള്ള ഓരോ സംസാരത്തിനിടക്ക് പലപ്പോഴും കൂട്ടുകാർക്കിടയിൽ വരുന്ന ഓരോ സങ്കല്പങ്ങളാണിത് പക്ഷെ അവരെല്ലാം ആഗ്രഹിച്ചിരുന്നത് പോലുള്ള ഭാര്യമാരെയാണോ എന്നിട്ടവർക്ക് കിട്ടിയത്
അല്ലായിരുന്നു ഒരിക്കലുമല്ലായിരിന്നു എന്നതാണ് സത്യം ,,
അവരെല്ലാം കണ്ട സ്വപ്നങ്ങൾ വെറും പാഴ് സ്വപ്നങ്ങളായി മാറി
എന്നാൽ യാതൊരുവിധ ദിവ്യ സ്വപ്നങ്ങളോ അഴകേറും മോഹ വലയമോ നെയ്യാതിരുന്ന
എന്റെ ഹൃദയ ചെപ്പിനകത്തേക്ക് ആരോ കൊണ്ടുവന്നു കുടിയിരുത്തിയ ദേവതയല്ലേ എനിക്കെന്റെ ആതിര
എന്റെ ആതിരയെ ദൈവമായിട്ടെനിക്കെത്തിച്ചു തന്ന ദേവത തന്നെയായിരുന്നു
അതല്ലേ അവളെന്റെ അമ്മയുടെ കൈകളിൽ പിടുത്തമിടാനുള്ള കാരണവും
അവളെ എനിക്ക് കിട്ടിയത് കോഴിക്കോട് നിന്നും എറണാങ്കുളത്തെക്കുള്ള സൂപ്പർ ഫാസ്റ്റിൽ നിന്നാ.
ഞാനും അമ്മയുമിരിക്കുന്ന സീറ്റിന്റെ ഒരു വശത്തായി ഞങ്ങൾ വന്നു കയറുന്നതിന്ന് മുൻപേ വന്നു ഇരിപ്പുറപ്പിച്ചിരിന്നു ആ സീറ്റിലവൾ
പിന്നീടാണ് ഞാനും അമ്മയും ഈ ബസ്സിൽ വന്നു കയറിയതും അവളുടെ തൊട്ടടുത്തായി അമ്മയും പിന്നെഞാനും ഇരിപ്പുറപ്പിച്ചതും
അതും രാത്രി പത്തുമണിക്ക് കോഴിക്കോട് നിന്നും എറണക്കുളത്തേക്കുള്ള. ബസ്സിലാ
ആ യാത്രയ്ക്കിടയിൽ അമ്മ അവളോട് എന്തൊക്കയോ ചോദിച്ചറിയാനായി ശ്രമം
നടത്തിയിരുന്നു ആരാ കൂടെയുള്ളെതെന്നും
എവിടെ പോകുന്നെന്നുമെല്ലാം

പക്ഷേ അവളൊന്നിനും തന്നെ റീപ്ലെ നൽകാതെ പുറത്തേക്ക് നോക്കി ഒരേ ഇരിപ്പായിരുന്നു ,,
അമ്മയുടെ ഈ സംസാരം കേട്ടത് കൊണ്ടാ
ഞാൻ അവളെ ശ്രദ്ധിച്ചത് തന്നെ
ഈ രാത്രിയിൽ പുറത്തേക്ക് നോക്കിയാൽ
എന്ത് കാണാനാ.
പട്ടണത്തിലാണെങ്കിൽ പിന്നെ കുറച്ചു കടകളെങ്കിലും കാണാമെന്ന് കണക്കാക്കാം കടകളുടെ നിറമുള്ള കാഴ്ചഭംഗിയും അതുപോലെ കുറച്ചാളുകളെയും കാണാമെന്നാല്ലാതെ
ഇവിടെ അത്തരം കാഴ്ചക്ക്പോലും വഴിയില്ല കാരണം
ഞങ്ങൾ യാത്ര ചെയ്യുന്ന ഈ ബസ്സിപ്പോൾ രാമനാട്ടുകരയും പിന്നിട്ട് വിജനമായ വഴിയിലൂടെയാണിപ്പോൾ ബസ്സ്‌ നീങ്ങി കൊണ്ടിരിക്കുന്നത് ഈ കുട്ടിയുടെ പുറത്തേക്കുള്ള നോട്ടമെന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ഈ കുട്ടി എന്താ നോക്കുന്നതെന്നറിയാനായി
ഞാനും വെറുതെ പുറത്തേക്ക്. ഒന്നു നോക്കി. എനിക്കവിടെ ഒരു കാഴ്ചയും കാണാൻ കഴിഞ്ഞില്ല വെറും ഞാനീ പോകുന്ന വഴികളെയും ഞാൻ കോഴിക്കോട്ടേക്ക് പോകുന്ന നേരം കണ്ട വഴിയോര കാഴ്ചകളെയുമെല്ലാം കൂരിരുൾ പുതപ്പിനാൽ പുതച്ചു മൂടിക്കിടക്കുന്ന രാത്രിയേയല്ലാതെ ,,
അന്നേരം ഒന്നെനിക്ക് തീർച്ചയായി
ഈ കുട്ടിക്കെന്തോ മെന്റൽ പ്രോബ്ലം ഉണ്ടെന്നത്
ഞാൻ പിന്നീടങ്ങോട്ട് ശ്രദ്ധിചതുമില്ല
ഞാനെന്റെ മൊബൈലിലെ പാട്ടും കേട്ടൊണ്ട് ഞാനിരിക്കുന്ന ഈ സീറ്റിലേക്ക് പതുക്കെ ചാഞ്ഞു
പിന്നീടെന്ന. അമ്മയുടെ ചുമലിൽ നിന്നും എന്റെ തല പിടിച്ചു പൊക്കി കൊണ്ട് അമ്മ വിളിച്ചെഴുന്നേല്പിച്ച സമയത്താ
ഞാൻ ഉണർന്നൊള്ളു അമ്മയെന്നോട് പറയുകയും ചെയ്തു മോനെ ശ്രീകുട്ടാ നമ്മുക്ക് ഇറങ്ങുവാനുള്ള സ്ഥലമായി വരുന്നു
ഇനിയുറങ്ങികളയല്ലേ മോനെ എന്ന്
ഞാൻ ഇരു കൈ കൊണ്ടും കണ്ണൊന്ന് തിരുമ്മി കോട്ടുവാ. ഇട്ടോണ്ട്. പരിസര ബോധം വീണ്ടെടുത്തു
ഈ അമ്മ പറഞ്ഞത് വളരെ ശെരിയാ. ബസ്സപ്പോൾ ചങ്കു വെട്ടിയിൽ. ആളുകളെ ഇറക്കി കൊണ്ടിരിക്കുകയാ ഇനി രണ്ടു. സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ ഞങ്ങൾക്കും ഇറങ്ങാനുള്ള സ്ഥലമായി
ഈ ബസ്സും. പകുതിയോളം കാലിയായതുപോലെ തോന്നിയെനിക്ക്ക്ക്
ബസ്സിലുണ്ടായിരുന്ന മുഴുവൻ സ്ത്രീകളും അവിടെ ഇറങ്ങിയിരിക്കുന്നു എന്റെ അമ്മയും ഈ കുട്ടിയും ഒഴികെ ,,
മലപ്പുറവും അതുപോലെ ഈ കോട്ടക്കൽ പരിസരങ്ങളിൽ. ഉള്ളവരുമാണ് അവിടെ ഇറങ്ങുക കോട്ടക്കൽ സ്റ്റാന്റിലേക്ക് ദൂര യാത്ര ബസ്സുകൾ കയാറാത്തതിനാൽ. അവിടെ. ഇറങ്ങി നടന്നു പോകണം സ്റ്റാന്റിലേക്ക്
അവിടുന്ന് കുറച്ചു പുരുഷ ഹാരങ്ങൾ കയാറുകയുണ്ടായി ഈ ബസ്സിൽ
ആ കയറിയവയിൽ പകുതിയിലധികവും
ബംഗാളികളെന്നാണ് തോന്നുന്നത് ആ സംസാരവും കണ്ണി കണ്ട ലഹരി കളുടെ. വാസനയും കൊണ്ട്. അങ്ങിനെയാ തോന്നുന്നത് ,,
അവിടെന്നങ്ങോട്ട് ഞങ്ങൾ ബസ്സിറങ്ങുവോളം എന്റെ അമ്മ അമ്മയുടെ തോൾമുണ്ടു കൊണ്ട് വായും മൂക്കും അടച്ചു പിടിച്ചായിരുന്നു ഇരുന്നിരുന്നത്

ഞാൻ അമ്മയുടെ ഈ മാസ്‌ക്കണിയൽ ശ്രദ്ധിച്ച. നേരമാണ്
അവളുടെ ഒരു തരം പരിഭ്രാന്തിയും അവളുടെ മുഖത്തൂടെ ഒഴുകിവരുന്ന കണ്ണുനീർ തുള്ളികളും എന്റെ കണ്ണിലുടക്കിയത്
ഞാൻ അമ്മയെ പതുക്കെ എന്റെ കൈ കൊണ്ട് തോണ്ടിവിളിച്ചു കണ്ണുകൊണ്ട് മുദ്രകൾ എയ്തു ശ്രദ്ധപ്പിച്ചു
അമ്മ. ആ കുട്ടിയെ പതുക്കെ ചുമലിൽ തട്ടി വിളിച്ചതും ആ കുട്ടി വിങ്ങിപൊട്ടികൊണ്ടു. അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു
ഞാൻ ബസ്സിനുള്ളിലൊന്ന് വീക്ഷണം നടത്തി ഈ സീൻ കണ്ട് കുട്ടിയുടെ കൂടെയുള്ള ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോന്നറിയാനായി ആരുമില്ല
ഈ ബംഗാളികൾ പോലും ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായി
ഞങ്ങൾക്ക് ഇറങ്ങുവാനുള്ള സ്ഥലമെത്തി പുത്തനത്താണി ഇറങ്ങുവാനുള്ളവർ ഇറങ്ങുക എന്ന് പറഞ്ഞുകൊണ്ട് ബസ്സവിടെ നിന്നതും
ആദ്യം ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ കൈ പിടിച്ചു എഴുന്നേല്പിക്കുവാനായി അമ്മ എഴുന്നേറ്റതും
അമ്മയുടെ കയ്യിൽ ആ കുട്ടി അതായത് എന്റെ ആതിര മുറുകെ പിടുത്തമിട്ടു കൊണ്ട് അമ്മയുടെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടവും നോക്കി നിൽക്കുന്നു അമ്മയാണെങ്കിൽ ആ കൈ വിടുവിക്കാൻ ശ്രമിച്ചിട്ടൊട്ടും ആ കുട്ടിയാണെങ്കിൽ പിടി വിടുന്നുമില്ല
അവസാനം. അമ്മയുടെ മുഖഭാവവും മാറി ഇപ്പൊ കരയുമെന്ന ഭാവത്തിലായി
എന്നിട്ടെന്നെ നോക്കി കൊണ്ട് എന്തോ സംസാരിക്കുവാനായി തുനിഞ്ഞതും ഞാനതിനെ തടയിട്ടുകൊണ്ട് അവളെയും
കൂടെ ഇറക്കുവാനായി വീണ്ടും കണ്ണുകളാൽ
മുദ്രകൾ കാട്ടിക്കൊടുത്തു
ഇല്ലായിരുന്നെങ്കിൽ. ഈ ബസ്സിലിപ്പോൾ നല്ലൊരു സീനുണ്ടാകുമെന്ന് എനിക്ക് തോന്നി
കാരണം ,,
എന്താ നിങ്ങളമ്മയും മകളും
ബസ്സിൽ വെച്ചാണോ സ്നേഹപ്രകടനം കാണിക്കുന്നെ അതൊക്കെ വീട്ടിലെത്തിയിട്ടു പോരേയെന്ന് ഏതോ ഒരു തെണ്ടി വിളിച്ചു ചോദിച്ചു
തുടരും