ചില്ലു പോലൊരു പ്രണയം

ചില്ലു പോലൊരു പ്രണയം
Chillupoloru Pranayam എഴുതിയത് : സന റാസ്‌

“മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്”
“എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.”
“അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?”

അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് അവളുടെ കല്യാണം നടന്ന് കാണാൻ ഉമ്മാക്കും ഉപ്പാകും ഭയങ്ങര പൂതിയാ, കല്യാണo കഴിഞ്ഞാലും പടിക്കാലോ അതാണ് അവർ പറയുന്നത്, പക്ഷെ അവൾക്ക് അതിനോട് താല്പര്യമില്ല

“മോളെ അമ്മു ഉപ്പ കടയിൽ പോയി വരാം നീ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റിയിരിക്ക്”
വരുന്നിടത് വെച്ച് കാണാം എന്ന് കരുതി അവൾ റെഡി ആയി നിന്നു

ടിം ടിം

“അമ്മൂ ആരാ പുറത്ത് വന്നെന്ന് നോക്കിയേ”
അവൾ വാതിൽ തുറന്നു
“ഉപ്പ പുറത്ത് പോയി ഇരിക്കുകയാ, ഇപ്പൊ വരും, നിങ്ങൾ ഒറ്റക്കെ ഉള്ളു, ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, നമ്മൾ തമ്മിൽ മാച്ച് ആവുമോ ഇല്ലാലോ, നിങ്ങൾക്ക് എന്നേക്കാൾ നല്ല പെണ്ണിനെ വേറെ കിട്ടും”
പുറത്ത് വന്ന അയാളെ അവൾ ഒന്നും സംസാരിക്കാൻ വിടാതെ ചറ പറ പറയുകയാണ്, അല്ലേലും അവൾ അങ്ങനെ ആണ് നന്നായി സംസാരിക്കും
അവളുടെ സംസാരം കേട്ട് അയാൾ കണ്ണ് മിഴിച് ഇരിക്കുകയാണ്

“എന്നാ ശരി നിങ്ങൾ പൊയ്ക്കോ , ഉപ്പ വന്നാൽ ഞാൻ പറഞ്ഞോളാം”
അവന് സംഭവം മനസ്സിലായി, നൈസ് ആയിട്ട് കല്യാണം ഒഴിവാക്കുക ,അതും കെട്ടാൻ പോകുന്ന പെണ്ണ്,

“ ഞാൻ കുട്ടിനെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല, ഈ വഴി പോയപ്പോൾ ഉമ്മർക്കാനെ കാണാൻ വന്നതാ, ഇയാൾക്ക് ഇഷ്ടമല്ലേൽ ഞാൻ മുടക്കി തരാം കല്യാണം”

അവൾ ആദ്യമൊന്ന് ചമ്മിയെങ്കിലും പ്രതീക്ഷയുടെ നേർത്ത കിരണം അവളുടെ മുഖത്ത് ഉദിച്ചു വന്നു

“അല്ല ഇയാൾക്ക് വേറെ വല്ല ലൈനും ഉണ്ടോ, ഉണ്ടേൽ അത് തുറന്ന് പറഞ്ഞാൽ പോരെ”

“എനിക്ക് ലൈൻ ഒന്നും ഇല്ല ചെക്കാ
ഇപ്പോഴേ കല്യാണം വേണ്ട അത്ര തന്നെ”
അവൾ അകത്തേക്ക് പോയി, ആഗതന് കുടിക്കാൻ വെള്ളം കൊണ്ട് കൊടുത്തു

“അല്ല ആരിത് റാസിയോ എന്താ ഈ വഴിക്കൊക്കെ”

കടയിൽ നിന്ന് വന്ന ഉമ്മർക്ക പരിചയം പുതുക്കി

ഒരുപാട് സംസാരിച്ചു അവർ, പിന്നീട് ഫോൺ എടുത്തു ആരെയോ വിളിച്ചിട്ട് പറഞ്ഞു
“നിങ്ങൾ പുറപ്പെട്ടൊ, ആഹ്…. എന്നാ ശരി , നമ്മുക്ക് പിന്നീട് ഒരിക്കൽ കാണാം, നേരിട്ട് കാണുമ്പോൾ വിശദമായി പ്രായം, തത്കാലം ഇന്ന് ഇങ്ങോട്ട് വരണ്ട”
വളളിക്കുടിലിലെ രാജകുമാരി
അവരുടെ സംസാരം എല്ലാം കേട്ട് നിന്ന അമാന സന്തോഷം കൊണ്ട് തുള്ളിച്ചാടി

FacebookTwitterWhatsAppFacebook MessengerShareഅഡ്മിഷനും കാര്യങ്ങളൊക്കെ കഴിഞ്ഞ് അമാന ഇന്ന് കോളേജിൽ പോവുകയാണ്, നല്ല മാർക് ഉള്ളത് കൊണ്ട് അവളുടെ ഇഷ്ട വിഷയം തന്നെ കിട്ടി Bsc physics, ആദ്യമായി കോളേജിലേക് പോകുന്നതിന്റെ ടെൻഷൻ മുഴുവൻ അവളുടെ മുഖത്ത് ഉണ്ട്, അവളെ ഏറ്റവും ഭയപ്പെടുത്തുന്നത് റാഗിങ് ആണ്, പത്രങ്ങളിലൊക്കെ വരുന്ന വാർത്ത അവലുടെ മനസ്സിലൂടെ മിന്നി മറഞ്ഞു….

1st ഇയർ ആയതിനാൽ അദ്യാപകരും സ്റ്റാഫും നല്ല കെയർ കൊടുക്കുന്നുണ്ട് കുട്ടികൾക്ക്, ആദ്യത്തെ കുറച്ച ദിവസം ഉച്ചക്ക് കോളേജ് വിടുകയും, കോളേജ് ബസിൽ ഫ്രീ ആയി ടൗൺ വരെ കൊണ്ട് വിടുകയും ചെയ്യും,
ഒരാഴ്ച കഴിഞ്ഞു
അമ്മുന്റെ പേടിയൊക്കെ പോയി,ഫ്രീ പിരീഡിൽ അവൾ ലൈബ്രറിയിലേക്ക് പോവുകയാണ്,
അവൾ ഇപ്പോഴും ഒറ്റക്കാണ് ,23 പെൺകുട്ടികളും 11 ആൺകുട്ടികളും ഉള്ള ക്ലാസ്സിൽ അവളോട് കൂട് കൂടാൻ ആരും തന്നെയില്ല, അവരൊക്കെ ഓരോ ഗാങ്ങ് ആയി, പ്ലസ് 2 വിന് ഒരുമിച് പഠിച്ചവർ ഒരു ടീം, ഒരേ നാട്ടിൽ നിന്ന് വരുന്നവർ ഒരു ടീം, അങ്ങനെ അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയി

ലൈബ്രറി എത്താനായപ്പോഴാണ് അവൾ അത് ശ്രദിച്ചത്,

“അല്ല ചെക്കാ നിയെന്താ ഇവിടെ, ഏത് പെണ്ണിനെ വായി നോക്കാൻ വന്നതാ??”
“ആഹാ ഇതാര് കല്യാണം മൊടക്കിയോ”
“ദേ വേണ്ടാട്ടോ എന്നോട് കളിക്കേണ്ട, ”
“നമ്മൾ ഒന്നും പറഞ്ഞിലേ..”
“നിയെന്താ ഇവിടെ ആരേലും കാണാൻ വന്നതാണോ“
“ആ ഞാൻ കൊമേഴ്‌സ് ബ്ലോക്കിലേക്ക് വന്നതാ”
അപ്പോഴാണ് അവൾ അത് ശ്രദിച്ചത്, bsc, BA, Bcom എല്ലാം വേറെ വേറെ ബ്ലോക് ആണ്.
“എന്ന ശരി ഞാൻ ലൈബ്രറിയിലേക്കാണ്” അതും പറഞ്ഞു അവൾ നടന്നു,
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ഒരു മോഹം, ഇനിയും ബെല്ല് അടിക്കാൻ ടൈം ഉണ്ട്, കോളേജ് മൊത്തത്തിൽ ചുറ്റി കറങ്ങിയാലോ.പിന്നെ ഒന്നും ആലോചിച്ചില്ല, ഒരോ ഭാഗങ്ങൾ ആയി നടന്നു കണ്ടു, അവസാനം കോമേഴ്‌സ് ബ്ലോക്കിൽ എത്തി,അവിടെത്തെ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി
അവൾ ആ കാഴ്ച കണ്ട ഭാഗത്തേക്ക് ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി, അതെ റാസി തന്നെ.അവന് ഇവിടെ എന്താ കാര്യം. 11 മണിക്കെ വന്നതാണല്ലോ?? അവളുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നു. അവൾ അതൊന്നും മൈൻഡ് ആകാതെ നടന്നു, ആ ബ്ലോക്കിലെ മുക്കും മൂലയും നടന്നു നോക്കി, തിരിച്ചു നടക്കുമ്പോൾ റാസിനേ കണ്ട ക്ലാസ്സിലേക്ക് നോക്കി

ഇല്ല അവൻ അവിടെ ഇല്ല പിന്നെ എവിടെ പോയതാവും?? ചിലപ്പോൾ സറാൻമാരാട്ടം പിടിച്ച് കാണുമോ?

വാച്ചിലേക്ക് നോക്കി, 1.20 ബെല്ല് അടിക്കാൻ 10 മിനിറ്റ് ബാക്കിയുള്ളൂ, അവൾ ക്ലാസ്സിലേക്ക് നടന്നു, അപ്പോയുണ്ട് മുത്തശ്ശി മരത്തണലിൽ ഇരുന്ന് റാസി ബഡായി പൊട്ടിക്കുന്നു, അത് കേൾക്കാൻ കൊറേ കുട്ടികളും,
അമ്മു വേഗത്തിൽ നടന്നു…..
ഇവിടെ വാടീ…
അവൾ ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കി,
റാസിയുടെ കൂടെയുള്ള ഒരു ഫ്രീക്കൻ ആണ്,
“ഡാ വിട്ടേക്ക് അവളെ , നമ്മളെ പരിച്ചയാക്കാരിയാ”
റാസിയുടെ വാക് കേട്ട് അമ്മുന് സമാധാനമായി☺

അവൾ വേഗത്തിൽ നടന്നു..

“ഡീ കോപ്പേ.. നിന്നോട് എത്ര പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഇറങ്ങി നടക്കല്ലെന്ന്”
“അത് ചോദിക്കാൻ താൻ ആരാ, ഇത് എന്റെ കോളേജ് ആണ്, ഞാൻ ഇഷ്ടം പോലെ നടക്കും, വായിനോക്കാൻ വന്നവൻ നോക്കീട് പോണം, അല്ലാണ്ട് നമ്മളെ ഭരിക്കാൻ വന്നാലുണ്ടല്ലോ”
“വന്ന നീയെന്ത് ചെയ്യും ”
“അപ്പൊ കാണിച്ച് തരാം“
“അത് പറഞ്ഞിട്ട് പോ കാന്താരി“
“കാന്താരി അല്ല പച്ചമുളക ആണ് പോടാ ഒന്ന്”
…………
“ഡാ റാസി നിനക്ക് ക്ലാസ് ഇല്ലേ?”
“ഉണ്ട് സർ ഞാൻ ക്ലാസ്സിലേക്ക് പോവുകയാ”
അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി
അവളുടെ കണ്ണുകൾ വിടർന്നു, ശബ്ദം ഇടറി
“അപ്പൊ നീ…. നീ…നീയീ കോളേജിലാണോ”
“അതെ”
“എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലലോ”
“നീ ചോദിച്ചില്ലല്ലോ”
“എന്നാലും പറഞ്ഞൂടെ
“ഇതൊക്കെ ഇങ്ങനെ പറഞ്ഞു നടക്കാൻ കയ്യോ. ഞാൻ PG ഫൈനൽ ഇയർ ന് പഠിക്കുന്നു, M.Com , പിന്നെ M S F ന്റെ കോളേജ് സെക്രട്ടറി യും ആണ്”
“ഓഹോ അതാണ് അല്ലെ നിന്നെ എല്ലാര്ക്കും എത്ര കാര്യം”
“അല്ലാണ്ട് പിന്നെ”
“അഞ്ച് പൈആക്കില്ലാത്ത മൊതൽ ഒന്ന് പോടാപ്പാ”
അവൾ ആക്കി ചിരിച്ചു കൊണ്ട് നടന്നു നീങ്ങി

“ഓഹ് ബല്ലാത്ത ജാതി”
അവൻ മനസ്സിൽ കരുതി
…………………..
ഫ്രഷസ് ഡേയും മറ്റു പ്രോഗ്രാമുകളുമായി കോളേജിലെ ഓരോ ദിവസവും കടന്നു പോയി.
അങ്ങനെ ആ ദിവസവും കടന്നു വന്നു, കോളേജ് ലൈഫ് ലെ ഏറ്റവും സുന്ദരമായ ദിവസങ്ങൾ…

കോളേജ് മുഴുവൻ ഇലക്ഷൻ ചൂടിലാണ്, ഒരോ രാഷ്ട്രീയ പാർട്ടിയും അവരവരുടെ സ്ഥാനാർത്ഥികളെ നിർണയിച്ചു കഴിഞ്ഞു, ബാനറുകളും ഫ്ളക്സുകളും ഉയർന്നു, ഇനി വോട്ട് പിടുത്തം ആണ്, ഓരോരുത്തരെ നേരിട്ട് കണ്ടും ക്ലാസ്സിൽ പോയി മൊത്തമായും വോട്ട് ചോദിക്കുന്നുണ്ട്, മിക്ക ബോയ്സും വെള്ള തുണിയും ഷർട്ടുമാണ് ഇട്ടിട്ടുള്ളത്
ആകെ മൊത്തം ടോട്ടൽ അടിപൊളിയന്നെ

അമാനക്ക് ഭയങ്കര സന്തോഷം തന്നെ ആദ്യമായിടാ വോട്ട് ചെയ്യുന്നത്, അതും 18 വയസ്സ് ആവുന്നതിന് മുമ്പ്.

ഒന്നും രണ്ടും അല്ല ഒരു വിദ്യാർത്ഥിക്ക് തന്നെ പത്തോളം വോട്ട് ഉണ്ട്, ചെയർമാൻ, fine arts Secretary, UUC ക്ക് രണ്ട് വോട്ട്, department പ്രതിനിധി,അങ്ങനെ പോകുന്നു ലിസ്റ്റ്
(ഇനിയും കൊറേ ഉണ്ട് തത്കാലം ഇത്ര മതി)

അമാനയോട് ഒരുവിധം സ്ഥാനർത്ഥികളൊക്കെ വോട്ട് ചോദിച്ചു, അപ്പോഴും അവളുടെ മനസ്സിൽ ഒരു സംശയം റാസി മത്സരിക്കുന്നിലെ??
അവൾ നോട്ടീസ് ബോർഡ് നോക്കാൻ ഓടി, പ്രതീക്ഷിച്ച പോലെ തന്നെയുണ്ട് ഫൈൻ ആർട്സ് സെക്രട്ടറി റാസിഖ് മുഹമ്മദ്
?പക്ഷെ അവൻ എന്നോട് വോട്ട് ചോദിച്ചില്ലലോ , എങ്ങനെ ചോദിക്കാൻ ആണ്, ഇപ്പൊ കണ്ടിട്ട് 2 ആഴ്ച കഴിഞ്ഞിരിക്കുന്നു, അവന് എന്ത് പറ്റി തിരക്കായിരിക്കും……..

ഈ പോത്ത് എവിടെ പോയി എത്ര ദിവസയി കണ്ടിട്ട്, റാസി മനസ്സിൽ പിറുപിറുത്തു കൊണ്ട് അമ്മുനേം തപ്പി നടക്കുകയാണ്. കാണട്ട് അവളെ വെച്ചിട്ടുണ്ട്, ഇനി വല്ല പനിയും പിടിച്ചു കാണുമോ, റബ്ബേ കത്തോളനെ
അവന് മനസ്സിൽ ചെറിയൊരു ചമ്മൽ തോന്നി, അല്ല അവളുടെ കാര്യത്തിൽ ഞാൻ എന്തിനാ ഇങ്ങനെ ബേജാറാവുന്നത്, അവൾ എന്റെ ആരാ???
ഒരു പരിജയക്കാരി, മതി അത്ര മതി കൂടുതൽ ഡെക്കറേഷൻ കൊടുത്താൽ ചിലപ്പോൾ ഫൈനൽ examin തോറ്റ് പോകും….
അവൻ മനസ്സ് ശാന്തമാക്കി നടന്നു, കാണുന്നവരോടൊക്കെ തനിക്കും തന്റെ പാർട്ടിയിലെ മറ്റുള്ളവർക്കും വോട്ട് ആവശ്യപ്പെടാൻ മറന്നില്ല,
ഓരോ ക്ലാസ്സിലും വോട്ട് പിടിക്കാൻ പോകുമ്പോ പ്രതേകിച്ചു ഫസ്റ്റ് ഇയർ ന്റെ ക്ലാസ്സിൽ പോകുമ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ പെൺകുട്ടികളുടെ ഭാഗത്താണ്…
ഓരോ മുഖം നോക്കുമ്പോഴും ഇതെന്റെ അമ്മു ആയിരിക്കണേ എന്ന അവന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ തോന്നി,
ശ്ശേ ?അവളോട് ഏതാ ക്ലാസ് എന്ന് ചോദിക്കാതിരുന്നത് മണ്ടത്തരമായി പോയി,Bsc chemistry യും കഴിഞ്ഞു, ഇനി ഫസ്റ്റ് ഇയർ ൽ ഒരു ക്ലാസ് മാത്രം ബാക്കി, അവനും സുഹൃത്തുക്കളും1st Bsc physics ലേക്ക് നടന്നു.????
അമ്മു നിന്നെ ഓഫീസിൽ നിന്നും വിളിക്കുന്നുണ്ട്, അമാന തിരിഞ്ഞു നോക്കിയപ്പോൾ നാജിയ ആണ്, അവർ രണ്ട് പേരുമാണ് ഇപ്പൊ കൂട്ടുകാർ, നാജി മാത്‌സ് ൽ നിന്നും വന്നതാണ്, ഫിസിക്സിലെ ഒരു കുട്ടി M B BS കിട്ടിയപ്പോൾ വന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെട്ടതാണ് അവളെ

ദേ ഞാൻ വരുന്നു നാജി….
അമ്മു നാജിയോടൊപ്പം ഓഫീസിലേക്ക്
റാസി സഹപാടികളോടൊപ്പം അമ്മുന്റെ ക്ലാസ്സിലേക്കും??

ഡീ വേഗം നടക്ക് അതാ ഏതോ പാർട്ടിക്കാർ വോട്ട് ചോദിക്കാൻ വരുന്നു, അവർ വന്നാൽ പിന്നെ നമ്മളെ വിടൂല

നാജി അമ്മുന്റെ കയ്യും പിടിച്ച് ഓടി,
May i coming sir
Yes coming
ആഹ് അമാനയുടെ വീട്ടിൽ നിന്നും ഒരു call വന്നിട്ടുണ്ട് ഇയാൾ ഇപ്പോൾ തന്നെ ബാഗും എടുത് കോളേജ് ഗേറ്റിന് മുന്നിൽ പോയി നിന്നോ, വീട്ടിൽ നിന്ന് ആൾ കൂട്ടാൻ വരുന്നുണ്ട്,

എന്തിനാവും അവർ ഇപ്പോ വരുന്നേ? രാവിലെ ഒന്നും പറഞ്ഞില്ലലോ? ഇനി വല്ല പ്രോബ്ലെവും

ഡീ വേഗം നടക്ക്, നാജിയുടെ വാക് കേട്ടാണ് അമ്മുന് പരിസരബോധം വന്നത്, ക്ലാസ്സിൽ എത്തിയപ്പോൾ പാർട്ടിക്കാർ വോട്ടും ചോദിച്ച ഇറങ്ങുകയാണ്,

അപ്പോൾ നിങ്ങളുടെ ഓരോ വോട്ടും തന്ന് നമ്മുടെ പാർട്ടിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്, ജയ് ഹിന്ദ്

അവർ ക്ലാസ്സിൽ നിന്നും ഇറങ്ങി, റാസിയുണ്ടോന്ന് നോക്കുന്ന തിരക്കിലാണ് അമാന. നാജിയ അമാനയുടെ ബാഗ് എടുത്തു അവൾക്ക് കൊണ്ട് കൊടുത്തു,അവൾ തിരിഞ്ഞു നോക്കിയപ്പോൾ റാസി ആരെയോ അന്വേഷിക്കുന്നു, അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി..
അവളുടെ അടുത്തേക്ക് വരൻ ശ്രമിച്ചപ്പോൾ കൂടെ ഉള്ളവർ അവനെ എതിർ ദിശയിലേക്ക് വലിച്ചു കൊണ്ട് പോയി

അമാന ഗേറ്റിന്റെ അടുത്തേക്ക് പോയി അവിടെ ഉപ്പ കത്തിരിക്കുന്നുണ്ടായിരുന്നു
ഉമ്മാമ്മാക്ക് സുഖമില്ല, അഡ്മിറ്റ് ആണ് അത്ര മാത്രം പറഞ്ഞു അവർ യാത്രയായി

2 ദിവസമായി അമാന കോളേജിൽ വന്നിട്ട്, അവളെ ശരികൊന്ന് കണ്ടിട്ട് എത്ര ദിവസമായി,

റാസിയുടെ ഹൃദയം മിടിക്കാൻ തുടങ്ങി, വീട്ടിൽ പോയി നോക്കി അവിടെ ഇല്ല, അയൽവാസികൾ പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിൽ പോയി അവിടേം നിരാശ രാവിലെ ഡിസ്ചാർജ് ആയിരുന്നു, അഡ്രസ് നോക്കിയപ്പോൾ അത് അമ്മുന്റെ വീടിന്റെയും

ഇലക്ഷൻ പ്രചാരം പൊടി പൊടിക്കുന്നു, റാസിക്ക് മാത്രം മ്ലാനത, 4 ദിവസമായി അമ്മു കോളേജിൽ വന്നിട്ട്..
കാലാശകൊട്ടും കഴിഞ്ഞു , ഇനി പരസ്യ പ്രചാരണം പാടില്ല, നാളെയാണ് ഇലക്ഷൻ

നാളെയെങ്കിലും അമ്മു വരുമോ??
റാസിയുടെ ചിന്ത ഇത് മാത്രമാണ്
വോട്ട് ചെയ്യേണ്ട എല്ലാ ഒരുക്കവും പൂർത്തിയായി. കുട്ടികൾ ഓരോരുത്തരായി കോളേജ് id കാർഡുമായി വന്ന് വോട്ട് ചെയ്യുകയാണ്, ഗേറ്റ് കടന്നു വരുന്ന കുട്ടികളോട് സ്ഥാനാർത്ഥികൾ നമുക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഓര്മപെടുത്തുകയാണ്,
ഒരു ചെറിയ ആൾക്കൂട്ടം കണ്ട ഭാഗത്തേക്ക് റാസി നോക്കി, ഒരു പെണ്ണും അഞ്ചാറ് ആൺ കുട്ടികളും,
“ഓക്കേ മച്ചാ done”
ഇതും പറഞ്ഞു കൂൾ ആയി വരുന്ന അമ്മുനെ കണ്ട റാസിഖ് ദേഷ്യം മുഴുവൻ കടിച്ചമർത്തി കൊണ്ട് ചോദിച്ചു
“എത്ര ദിവസായെടീ നീ കോളേജിൽ വന്നിട്ട് ??ഇവിടെ ഒരുത്തൻ കാതിരിക്കുന്നുണ്ടെന്ന വിചാരം നിനക്കുണ്ടോടീ, എന്നിട്ട് കണ്ട അലവലാതികളോട് സംസാരിച്ചിരിക്കുന്നു, നിന്നെ പറ്റിയുള്ള വിവരങ്ങൾ അറിയാഞ്ഞിട്ട് 2 ദിവസമായി ഞാൻ ശരിക്ക് ഓറങ്ങീട്, അന്വേഷിക്കാൻ ഇനി ഒരു സ്ഥലം ബാക്കിയില്ല”
റാസി താൻ മനസ്സിൽ കൊണ്ട് നടന്ന എല്ല ദേഷ്യവും സങ്കടവും പുറത്തെടുത്തു

“അതിന് ഞാൻ തന്റെ ആരാ”
അമ്മുന്റെ ശബ്ദം കേട്ടപ്പോഴാണ് റാസിക്കിന് പരിസര ബോധം വന്നത്
‘അല്ലാഹ് ഞാൻ എന്തൊക്കെയാ വിളിച്ച് പറഞ്ഞെ, ഇതിന് മാത്രം നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലാലോ, ‘
അവൻ മനസ്സിൽ കരുതി
റാസിന്റെ സംസാരത്തിന്റെ
അവർക്കിടയിൽ മൗനം തളം കെട്ടി നിൽക്കുകയാണ്.
മൗനത്തെ കീറിമുറിച്ചു കൊണ്ട് റാസി തുടർന്നു
“അതൊക്കെ പോട്ട് ഇവിടെ ഒരാൾ ഇലക്ഷന് നിൽക്കുന്നുണ്ട് ,ഫൈൻ ആർട്സ് സെക്രട്ടറി അപ്പോ ന്തായാലും വോട്ട് ചെയ്തോണം”
“അതാരപ്പാ ഈ ഒരാൾ”
“അത് ഈ ഞാൻ തന്നെ?”
“Sorry mister u r tooo late”
അമ്മു കളിയാക്കി കൊണ്ട് പറഞ്ഞു
“ലേറ്റ് ആയെന്നോ , ഞാൻ നോമിനേഷൻ കൊടുത്തതിന് ശേഷം നിന്നെ കണ്ടിനോ”
“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ, എന്നോട് നിന്റെ എതിർ സ്ഥാനാർഥി ആദ്യമേ വോട്ട് ചോദിച്ചു, ഞാൻ അവൻ മാത്രമേ കൊടക്കുന്നുള്ളു”
“ഡീ കോപ്പേ കളിക്കല്ലേ, ഏറ്റവും കൊയപ്പം പിടിച്ച സീറ്റ് ആണ് എനിക്ക് കിട്ടിയേ, എന്റെ എതിർ സ്ഥാനാർഥി വളരെ ശക്തമാണ്, 50:50 ആണ് വിജയ സാധ്യത, അതോണ്ട് ഓരോ വോട്ടും വിലപ്പെട്ടതാ”
“എന്റെ ഒരു വോട്ട് കൊണ്ട് എന്ത് കാര്യം, നീ ഭയങ്ങയ പബ്ലിസിറ്റി ഉള്ള ആളല്ലേ”

“അതൊക്കെ ശരിയാ പക്ഷെ നിന്നെ കാണാത്ത വെപ്രാളത്തിൽ ഞാൻ കാര്യമായി ആരോടും വോട്ട് ഒന്നും പോയി ചോയിച്ചില്ലാടീ, പോരാത്തതിന് anti_ragging cell പ്രസിഡന്റ് ആയോണ്ട് പിള്ളേർക്കുന്നും ഇപ്പൊ എന്നെ കണ്ടൂടാ”

ഞാൻ പോകുന്നു ഇപ്പൊ തന്നെ ലേറ്റ് ആയി അതും പറഞ്ഞു അവൾ നടന്നു കുറച്ച് നടന്നതിന് ശേഷം അവൾ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു
“വോട്ടൊക്കെ ചെയ്യാം ജയിച്ചാൽ ട്രീറ്റ് വേണം”
“ഏറ്റു മുത്തേ ഇയ്യ് എന്ത് പറഞ്ഞാലും ഞാൻ വാങ്ങിത്തരാം, പിന്നെ നിന്റെ ഫ്രണ്ട്സിനോടും നമ്മളെ കാര്യം ഓര്മപ്പെടുത്തനെ”
അവൾ ചെറിയൊരു ചിരി പാസ്സാക്കിയിട്ട് നടന്നു.
സമയം 1 മണി , ഇലക്ഷൻ കഴിഞ്ഞു,കുട്ടികൾ കോളേജ് ഗ്രൗണ്ടിൽ തടിച്ചു കൂടിയിരിക്കുകയാണ് 2 മണിയോടെ റിസൾട്ട് വരും, ഉച്ച ഭക്ഷണ ശേഷം അദ്ധ്യാപകർ വോട്ട് എണ്ണാൻ റെഡി ആയിരിക്കുകയാണ്,

ഏറെക്കുറെ വോട്ടുകളൊക്കെ എണ്ണിത്തീരാറായി, അമാന അക്ഷമയായി ഇരിക്കുകയാണ് ,റാസി ജയിക്കണേ എന്ന് മനസ്സിൽ ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ്??

ആദ്യ റിസൾട്ടുമായി കോളേജിലെ വായാടി എത്തി
എല്ലാവരും ആകാംഷയോട് കൂടിയിരിക്കുകയാണ്

റിസൾട്ട് കേട്ട അമ്മുന്റെ ഹൃദയം കിടുങ്ങി,
റാസിയുടെ പാർട്ടി ജയിച്ചിരിക്കുന്നു, പക്ഷെ അവൻ തോറ്റിരുന്നു,
കരായതിരിക്കാൻ അവൾ പാട് പെടുകയാണ്, റാസിക്‌ടെ മുഖതേക്ക് നോക്കാൻ അവൾക് പേടിയാവുന്നു
പോട്ട് അളിയാ ന്ന് പറഞ്ഞു എല്ലാരും ഓന സമാധാനിപ്പിക്കുന്നുണ്ട്
മൈക്ക് മുട്ടി
പ്രിയപ്പെട്ട വിദ്യാർത്ഥികളെ
നിങ്ങൾ എല്ലാവരും കാത്തിരിക്കുന്ന കോളേജ് ഇലക്ഷന് 2011_12
അതിന്റെ അവസാന റിസൾട്ട് വന്നിട്ടുണ്ട്,
ആദ്യവസാനം വരെ വിധികർത്താക്കളെ മുൾമുനയിൽ നിർത്തിയ ഒരു ഫലമാണിത്,

ഓരോ റിസൾട്ട് ആയി പ്രഖ്യാപിക്കാൻ തുടങ്ങി, വിജയിച്ച ആളുടെയും അവരുടെ പാർട്ടിയുടെയും പേര്, അമ്മു ഒന്ന് ഞെട്ടി അത് റാസിന്റെ പേര് അല്ലെ കേൾക്കുന്നത്, അതെ അവൻ വിജയിച്ചിരിക്കുന്നു, അവന്റെ ഫ്രണ്ട്സ് എല്ലാവരും അവനെ എടുത്തുയർത്തുകയാണ്,അപ്പൊ നേരത്തെ വായാടി ഫൗസിയ വന്ന് പറഞ്ഞതോ, ചിലപ്പോൾ അപ്പോൾ ഫുൾ റിസൾട്ട് വരുന്നതിന് മുമ്പ് പറഞ്ഞത് ആവും… അമാനയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു?
ആഘോഷപരിപാടികളെല്ലാം കഴിഞ്ഞു, ലഡു വിതരണവും നാരങ്ങാ വെള്ളമൊക്കെ ഉണ്ടായിരുന്നു

കുട്ടികളെയൊന്നും കണ്ടാൽ മനസ്സിലാവുന്നില്ല എല്ലാരുടെയും മുഖത്തും കൈകളിലുമൊക്കെ വർണ്ണ പൊടികൾ ആണ്

“ഡീ പതുക്കെ തട്ടെടീ എനിക്ക് വേദനിക്കുന്നു”
“ആൺകുട്ടികളുടെ കൂടെ കളിക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു”
നാജിയുടെ സംസാരം അമ്മുന് അത്രക്ക് പിടിച്ചില്ലാന് തോന്നുന്നു
“ നീ പോടി അവരൊക്കെ എന്റെ ബ്രോ അല്ലെ”
“അപ്പൊ നീ ഈ ബ്രോ നെയാണോഡീ കെട്ടുന്നെ”
“കെട്ടലോ ഞാനോ നിയെന്താ ഉദ്ദേശിക്കുനേ”

“ഞാൻ റാസിഖ് നെ കുറിച്ചാണ് പറഞ്ഞെ”

“അവന് എന്ത് പറ്റി”
“ഒന്നും അറിയാത്ത പോലെ, എന്നാലും ബാക്കിയുള്ളവർ പറഞ്ഞിട്ട് വേണം ലെ ഞാൻ അറിയാൻ”
“ഓഹ് അതാണ് ലെ കാര്യം
ഞാൻ പോലും അറിഞ്ഞില്ല , അതാ നിന്നോട് പറയാൻ മറന്ന് പോയെ”
“അപ്പോ ഒന്നുലെ”
“മഹ്”
“എന്നച്ച ”
“ഇല്ലാന്നേ, നമ്മൾ കാണൽ തന്നെ വല്ലപ്പോഴും അല്ലെ നീ എപ്പോഴും എന്റെ കൂടെ ഉള്ളതലെ, ……
ഡീയേ…..”
“ന്നാടീ….’
“ഒന്നുല്ലാ…”
“പറയന്നേ അമ്മു”
“നാളെ പറയാം”
“Mm ന്ന വേഗം വാ ബസ് കിട്ടൂല”

ഇലക്ഷൻ കഴിഞ്ഞു department inaguration എല്ലാം കഴിഞ്ഞു എന്നിട്ടും അമ്മുനെ ഒന്ന് കാണാൻ കിട്ടുന്നില്ലലോ…
ഇതിന് മാത്രം അവൾക്ക് ന്താ ഇത്ര തിരക്ക്, റാസിയുടെ മനസ്സ് വ്യാകുലതപ്പെട്ടു
കോളേജിലെ കുട്ടികൾക്കിടയിൽ ഗോസിപ്പ് ഉള്ളതിനാൽ അമ്മു സ്വയം ഒഴിഞ്ഞു മാറുകയാണ്, ചിലപ്പോ ഈ ന്യൂസ് അവൻ അറിഞ്ഞുകാണില്ലെന്നു അമ്മുന്റെ മനസ്സ് പറയുന്നു
എങ്കിലും അവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ അവൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്

റാസിക്ക് കിടന്നിട്ട് ഉറക്ക് വരുന്നില്ല, അമ്മുന്റെ ഓർമകൾ അവനെ വേട്ടയാടുന്നു, ഇതെന്താ www.kadhakal.com തന്റെ മനസ്സ് ഇങ്ങനെ, ഇനി വല്ല പ്രേമവും ആണോ ? ഏയ് അതിനൊന്നും ഈ റാസിഖ് നെ കിട്ടുല

തിരിഞ്ഞും മറിഞ്ഞും കിടന്നിട് ഉറക്ക് വരുന്നില്ല , അവസാനം അവൻ ഫോൺ എടുത്ത് whatsp ഓൺ ആക്കി, സ്റ്റാറ്റസ് മാറ്റി

“അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ…….???

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, അമാനയെ മാത്രം കാണാൻ സാധിച്ചില്ല, അവളുടെ ക്ലാസ്സിൽ എല്ലാ ദിവസവും പോകും പക്ഷെ കാണാൻ സാധിക്കുന്നില്ല,
റാസിയുടെ മുന്നിൽ പെടാതെ ഒളിച്ചു നടന്നു അമാനക്ക് മടുത്തു, എത്ര നാൾ തുടരും ഇങ്ങനെ
1st sem exam കഴിഞ്ഞു, ഇപ്പോൾ സെക്കന്റ് തുടങ്ങി,
അപ്പോഴാണ് കൂട്ടുകാരികൾ ഒക്കെ പറയ്യുന്നത് കേട്ടത് അടുത്ത ആഴ്ച college fine arts and college Union inguration ആണെന്ന്, പൊതുവെ 1st ഇയർ പരിപാടി അവതരിപ്പിക്കൽ ഇല്ല , അതൊക്കെ സീനിയർ ന്റെ കൊട്ടകയാണ്,
അതുടെ കേട്ടപ്പോൾ ന്തായാലും ഒരു പാട്ട് പാടണം എന്നായി അമാനയുടെ മോഹം, എന്ത് ചെയ്‌യും വരുന്നിടത്ത് വെച്ച കാണാം എന്ന കരുതി പേര് കൊടുത്തു

…………..

റാസിയോട് മാത്രമേ അമാന അകൽച്ച കാണിക്കുന്നുള്ളൂ, ബാക്കി കോളേജിലെ എല്ലാവരോടും നല്ല കമ്പനി ആണ്,
പാട്ട് പാടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അവരൊക്കെ നല്ല സപ്പോർട്ട് കൊടുത്തു
പ്രത്യേകിച്ചു സീനിയർ ബോയ്സ്
അവരുടെ കാന്താരി പെങ്ങളൂട്ടി ആണ് അമ്മൂസ്….

……………..
“ഡാ റാസി നീ ഇവിടെ എന്തെടുക്കുകയാ, അവിടെ നിന്റെ പെണ്ണ് തകർക്കുകയാ”
“ന്റെ പെണ്ണോ”
“അതേടാ പൊട്ട അമ്മൂസ്, നുമ്മള ചുങ്ക്”
“ഓഹോ ഒളിപ്പോ നിങ്ങളുടെ ചുങ്ക് ആണലെ വെറുതെ അല്ല മഷിയിട്ട നോക്കിയിട്ടും കാണാതെ“
“നീ അത് വിടടാ ഞാൻ ചുമ്മാ പറഞ്ഞതാ”

റാസി ഓഡിറ്റോറിയം ലക്ഷ്യമാക്കി പാഞ്ഞു,
അമ്മു അതി മനോഹരമായി പാടുകയാണ്, ശ്രേയ ഗോശാലിന്റെ sweet melody….. സദസ്സ് ഒന്നടങ്കം അതിൽ ലയിച്ചിരിക്കുകയ….

നിറഞ്ഞ കയ്യടിയോട് കൂടി അവൾ പാടി അവസാനിപ്പിച്ചു

സ്റ്റേജിൽ നിന്ന് ഇറങ്ങി വരുന്ന അവളെ സ്വീകരിക്കാൻ എല്ലാരും ഓടി
റാസിഖ് അവളുടെ അടുത്തെത്താൻ കയ്യാതെ വിഷമിച്ചു
സസി?

എല്ലാരിൽ നിന്നും ഫ്രീ ആയി അമ്മു ലൈബ്രറിയിലേക്ക് നടക്കുകയാണ്

“ഡീ ജാഡ തെണ്ടി”
അമ്മു തിരിഞ്ഞു നോക്കി റാസി,?? അവൾ മൈൻഡ് ആകാതെ നടന്നു,
“ഡീ പോത്തെ നിന്നെ തന്നെയാടീ വിളിച്ചെ, ആയിപ്പാ….. നമ്മളൊന്നും ഇപ്പൊ വേണ്ടല്ലോ , നുമ്മക് വേറെ ഫ്രണ്ട്സന കിട്ടിയല്ലോ ഓക്കേ എല്ലാത്തിനും താങ്ക്സ് ഇനി വരൂല നിന്റെ മുന്നിൽ ഒരിക്കലും ”
അവൻ തിരിഞ്ഞു നടന്നു
“അങ്ങനെ പോവല്ലേ മാഷെ ഞാൻ ഒന്ന് പറഞ്ഞോട്ടെ”
“മാണ്ട ഇയ്യ് ഒന്നും പറയണ്ട”
“ഞാൻ നിന്നെ മനഃപൂർവം ആവോയ്ഡ് ആക്കിയത് തന്നെയാണ്”
“അതിന് മാത്രം ന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തേ”
“നീയൊന്നും ചെയ്തില്ല, ഇനിം നമ്മൾ കമ്പനി ആയാൽ അത് ബാക്കിയുള്ളോർക്ക് പറഞ്ഞു നടക്കാനോ ആവുള്ളൂ”
“എന്നച്ച”
“ഒലക്ക”
“പറയടീ”
“നമ്മൾ തമ്മിൽ ലവ് ആണെന്ന് ഗോസിപ്പ്, അതാ ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറിയത്”
“ഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹഹഹ്ഹ”
“ന്താടാ ഇങ്ങനെ ചിരിക്കാൻ”
“ലവൊ നമ്മൾ തമ്മിലോ, lov ആകണ്ട മൊതലും”
“ന്താടാ എനിക്ക് കൊറവ് ”
“ഏയ്യ് ഒരു കൊറവും ഇല്ല എല്ലാം കൂടുതലല്ലേ, പാടത്ത് കോലം വെക്കാം”
“പോടാ ഒന്ന് നിനക്ക് അസൂയ ആണ്, എല്ലാരിം പറയൽ ഇണ്ടല്ലോ ഞാൻ മൊഞ്ചത്തിയാണെന്ന്”
അതെ അവൾ സുന്ദരി തന്നെയാണ്
ഞാൻ എന്തെയ് ഇത് വരെ ഇത് ശ്രദിച്ചിലാലോ
നല്ല കുഞ്ഞു കണ്ണുകൾ തുടുത്തു വെളുത്ത കവിളുകൾ, പരന്ന മൂക്ക്, തത്തമ്മ ചുണ്ട്
ഓഹ് ഇവൾക്ക് ഇത്രയും മൊഞ്ചു ഉണ്ടോ,
“ന്താടാ ഇങ്ങനെ മിഴിച് നോക്കുന്നെ”
അപ്പോഴാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്
“നീ അതോർത്തൊന്നും പേടിക്കണ്ടടി, ഫ്രീ ആയിട്ട് തന്നാലും എനിക്ക് നിന്നെ വേണ്ട”
അത് കേട്ടപ്പോൾ അവൾക് അത്ര പിടിച്ചില്ല, ഞാൻ പോകുന്നു എന്നും പറഞ്ഞു അവൾ നടന്നു
അവൾ പോയ വഴിയും നോക്കി അവൻ നിന്നു, കണ്മുന്നിൽ നിന്നും അവൾ മറയുന്നത് പോലെ അവന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ

ആയിരം മൊഞ്ചത്തി വന്നാലും ഈ റാസിക്ക് നിന്നെ മതിയെടീ,???

ഇന്ന് എന്തായാലും അമ്മുനോട് 2 വർത്താനം പറഞ്ഞിട്ടനെ കാര്യം, ഉറക്കമുണർന്നത് മുതൽ റാസി അതിനുള്ള തയ്യാറെടുപ്പിലാണ്, രാഷ്രീയം തലക്ക് പിടിച്ചതിനാൽ അവൻ എപ്പോഴും തുണി ഉടുത്താണ് പോകൽ, അമ്മുനെ ഇമ്പ്രെസ് ചെയ്യിക്കാനായി അവൻ പുതിയ ജീൻസൊക്കെ ഒപ്പിച്ചു വച്ചിട്ടുണ്ട്…..

………..
വീട്ടിൽ നിന്നും ലേറ്റ് ആയതിനാൽ സാദാരണ പോകാറുള്ള ബസ് അമാനക്ക് കിട്ടിയിരുന്നില്ല, ബസ് സ്റ്റോപ്പിൽ നിന്നും കോളേജിലേക്ക് 10 മിനുട്ട് നടക്കാൻ ഉണ്ട്, അവൾ വളരെ വേഗത്തിൽ നടന്നു, 9.24 ആയിരിക്കുന്നു, 1st പീരീഡ് തുടങ്ങികാണും, വഴിയിൽ ആണെങ്കിൽ ഒറ്റ മനുഷ്യ കുഞ്ഞില്ല, അവൾ സ്പീഡിൽ നടക്കാൻ തുടങ്ങി,
“ഹലോ, ഒന്ന് നിന്നെ ,ഒറ്റക്കണോ”
അവൾ തിരിഞ്ഞു നോക്കി
“ആ ബസ് കിട്ടിയില്ല”
“എനിക്ക് ഇയാളോട് ഒരു കാര്യം പറയാൻ ഉണ്ട്”
“Mm പറഞ്ഞോളൂ”
“തന്നെ കണ്ടത് മുതൽ …..എനിക്ക് എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു പോയി”
“എന്തോ…… താൻ ഇനി കൂടുതൽ പറയണ്ട”
“Plz, എനിക്ക് തന്നെ മറക്കാൻ കഴിയൂല

“പോടാ ഒന്ന് , പോയി പഠിച്ച പാസ്സാവൻ നോക്ക് അവന്റെ ഓരോ പ്രേമം”
“ഡീ നിക്കടി അവിടെ , നിന്റെ തൊലിവെളുപ്പൊന്നും കണ്ടിട്ടല്ല, എന്റെ സ്വഭാവം തനിക്കറിയില്ല,”
“നിയെന്താടാ മൂക്കിൽ കെറ്റോ”
“ഡീ….”
അവൻ ദേഷ്യത്തോടെ അവളെ ചുംബിക്കാൻ തുനിഞ്ഞു

ഠപ്പ്
അവന്റെ കരണകുറ്റി നോക്കി അവൾ ഒന്ന് പൊട്ടിച്ചു

“ഡീ നിനക്കീ മനാഫിനെ ശരിക്കും അറിയില്ല, ഞാൻ ആരാണെന്ന് നിനക്ക് കാണിച്ച് തരാടി”
അതും പറഞ്ഞു അവൻ ബൈക്കും എടുത്തു പോയി
അമാനക്ക് കോളേജിലേക്ക് പോകാൻ പേടിയാവുന്നു, എന്തെങ്കിലും ഇഷ്യൂ വന്നാൽ ബോയ്സ് ഒറ്റക്കെട്ടാ, എത് ചെയ്‌യും
പേടിയോടെ അവൾ കോളേജ് ഗേറ്റ് കടന്നു,
ഹോ സമാധാനമായി, കയറുമ്പോൾ തന്നെ റാസിഖ് നെയാണ് കണ്ടത്,
“Good mornig razi”
“നീ മനാഫിന്റെ കവിളത് അടിച്ചിനാടി”
“ഞാൻ ഗുഡ് മോർണിംഗ് പറഞ്ഞത് കേട്ടില്ലേ നീ”
“അവളെ ഒരു ഗുഡ് മോർണിംഗ്
അടിച്ചിനോ ഇല്ലയോ”
“Mm” അവൾ കനപ്പിച്ചു പറഞ്ഞു
ഠപ്പ്????
അമാനയുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി , അവൾക്ക് വേദനയും നാണക്കേടും സാഹിക്കവയ്യാതായി, പക്ഷെ എന്നിട്ടും അവൾ കരഞ്ഞില്ല,
പ്രതീക്ഷ അർപ്പിച്ച ബെസ്റ്റ് ഫ്രണ്ട് തന്നെ സത്യാവസ്ഥ അറിയാതെ തന്നെ അടിച്ചതോർത്തപ്പോൾ അവളുടെ മനസ്സ് പൊട്ടി കരഞ്ഞു
“ഇമ്മാതിരി ചെറ്റത്തരം കാണിച്ചാൽ ഇനിയും തല്ലും , വേണേൽ നിനക്കും തരും, എനിക്ക് ആരേം പേടിയൊന്നും ഇല്ല, ”
അവൾ ധൈര്യം സംഭരിച്ചു പറഞ്ഞു
“ഇവൻ എന്ത് ചെയ്‌തെന്ന നീ പറയുന്നേ”
“അത് നിന്റെ ഫ്രണ്ടിനോട് തന്നെ ചോദിക്ക്”
………
ഇതെല്ലം ഓഫീസിൽ നിന്നിം മൊയ്തു സർ കാണുന്നുണ്ടായിരുന്നു
സാർ അടുത്തെത്തുമ്പോഴേക്കും സീൻ ആകെ മാറിയിരുന്നു, ഈ വിഷയം കോളേജ് മൊത്തത്തിൽ ഏറ്റെടുത്താൽ പൊലീസിന് വരെ നിയന്ത്രിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളതിനാൽ സാർ ഇടപെട്ടു

റാസിയും അമാനയും മനാഫും പിന്നെ അവരുടെ കൂടെ ഉണ്ടായ ചില കൂട്ടുകാരും അങ്ങനെ ആകെ മൊത്തം ടോട്ടൽ ഓഫിസ് നിറയെ ആളുണ്ടായിരുന്നു
“അമാന നീ ഒന്നു കൊണ്ടും പേടിക്കണ്ട സത്യം സത്യം പോലെ പറയണം അത് കൊണ്ട് തനിക്ക് ഒരു ഉപദ്രവും ഉണ്ടാവില്ല…”
പ്രിൻസിപ്പൽ ഓരോരുത്തരെ ആയി അമാനക്ക് കാണിച്ച് കൊടുത്തു ഇവനാണോ നിൻബെ തല്ലിയതെന്ന് ചോദിക്കുന്നു
അവൾ അല്ല എന്നർത്ഥത്തിൽ തലയാട്ടുന്നു
അവസാനം റാസി മാത്രം അവശേഷിച്ചു,
അവന്റെ മുഖം കുറ്റബോധത്താൽ തായ്‌ന്നിരിക്കുകയാണ്, കിട്ടുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ അവൻ മനസ്സാലെ തീരുമാനമെടുത്തു
പക്ഷേ അമ്മുനോട് ചെയ്ത കുറ്റത്തിന് ന്ത് ശിക്ഷയാണ് സ്വീകരിക്കേണ്ടത്, അവന്റെ ഹൃദയം വിങ്ങി, അപ്പോഴത്തെ എടുത്തു ചാട്ടത്തിന് ഒന്നും വേണ്ടായിരുന്നു

ഇവനാണോ നിന്നെ തല്ലിയത്
പ്രിൻസിപ്പലിന്റെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി
അവൾ റാസിയേയും മനാഫിനെയും മെയ്തു സാറിനെയും പ്രിൻസിപ്പാലിനെയു. മാറി മാറി നോക്കി
ഓരോ മുഖത്തും ഓരോ ഭാവം
“സത്യം വിജയിക്കണം , ഇതിന്റെ പേരിൽ തനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല, പറയു അമാന ഇവനാണോ നിന്നെ തല്ലിയത്”

അമാനയുടെ മറുപടിക്കായി എല്ലാവരും കാതോർത്തു
“ ………

“എന്നെ ആരുംതല്ലിയിട്ടില്ല,” അമാനയുടെ വാക്ക് കേട്ട് കൂടി നിന്നവർ അമ്പരന്നു,
“ഇതിൽ ഉള്ളവർ ആരും നിന്നെ തല്ലിയില്ലേ “പ്രിൻസിപ്പൽ ചോദിച്ചു

“ഇല്ല, ”

FacebookTwitterWhatsAppFacebook MessengerShare
“ഹും പൊയ്ക്കോ,
എല്ലാവരും ഓഫീസ് റൂമിൽ നിന്നും പുറത്തേക്ക് വന്നു
…………….
മൊയ്തു സർ ഒരു മിനിട്ട്
“Mm പറ”
“സോറി സർ”
“എന്തിന്”
“സാർ കണ്ടത് തന്നെയാ സത്യം”
“അത് ഇവടയാണോ പറയേണ്ടത്, പറയാൻ ഒരു ചാൻസ് തന്നില്ലേ”
“?തന്നിന് സർ, പക്ഷെ ഞാൻ ഒന്ന് പറഞ്ഞോട്ടെ, അപ്പൊ അവിടെ സത്യം പറഞ്ഞാൽ ചിലപ്പോ അവർക്ക് പ്രിൻസി സസ്പെന്ഷനോ ഡിസ്മിൻഷനോ കൊടുക്കും, അവർക്ക് അതൊന്നും പുത്തരിയല്ല,
പക്ഷെ ഞാൻ ഈ കോളേജിൽ വന്നിട്ടെ ഉള്ളു, എനിക്ക് മനസ്സമാധാനത്തോടെ ഇതൊന്ന് കംപ്ലീറ്റ് ആക്കണം എന്നുണ്ട്, അത് കൊണ്ടാണ് സർ, please understand me”
“you are right തന്റെ തീരുമാനം തനയാ ശരി, ഹും കറങ്ങി നടക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്”
?????????

“അമ്മു…….
ഡീ ഒന്ന് നിന്നെ…..
നിന്നെയാണ് വിളിക്കുന്നെ…..
നിനക്ക് ചെവി കേൾക്കില്ല….”

റാസിയുടെ വിളി കേൾക്കാതെ അമാന girls റൂമിലേക്ക് പോയി
ഈ കോളേജിൽ പെൺകുട്ടികൾക്ക് ഏറ്റവും സുരക്ഷിതം അവിടെയാണ്, ബോയ്സിന്. നോ എൻട്രി
പക്ഷെ ന്ത് പറയാനാ. എല്ലാ കൊള്ളാറുതായ്മയും നടക്കുന്നത് അവിടെയാണ്, സീനിയേർസിന്റ കൊട്ടക, ജൂനിയർ അവിടെ പോവാറില്ല
പക്ഷെ ഭാഗ്യം അമാനക്കൊപ്പമായിരുന്നു , 1st പീരീഡ് കഴിയുന്ന വരെ അവൾ അവിടെ ഇരുന്നു, ശേഷം ക്ലാസ്സിലേക്ക് പോകാനായി ഗേൾസ് റൂമിൽ നിന്നും പുറത്തു വന്ന അവൾ ആദ്യം കണ്ടത് റാസിഖ് നെ ആണ്
ന്റെ റബ്ബേ ഇവൻ ഇത്ര നേരം ഇവിടെ എനിക്ക് വേണ്ടി കാതിരുന്നോ???
അവൾ മനസ്സാലെ പറഞ്ഞു,
പക്ഷേ അവളുടെ മനസ്സ് തണുത്തിലായിരുന്നു, റാസിക്കിനെ കണ്ടതായി ഭാവിക്കാതെ അവൾ ക്ലസ്സിലേക്ക് നടന്നു, റാസി എത്ര പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല, ക്ലാസ്സിൽ എത്തുമ്പോയേക്കും മിസ്സ് വന്നിരുന്നു, അത് കൊണ്ട് അവൾ രക്ഷപ്പെട്ടു, പക്ഷെ റാസിഖ് അങ്ങനെ വിട്ട് കൊടുക്കാൻ ഉദ്ദേശിച്ചില്ല,
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോയൊക്കെ അവന് ഒരു പുഞ്ചിരിയുമായി അവിടെ ഉണ്ടായിരുന്നു, ക്ലാസ് കഴിഞ്ഞു മിസ്സ് പോകുമ്പോൾ ഡൌട്ട് ചോദിക്കാൻ എന്ന പോലെ അവൾ മിസ്സിന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് പോയി.
ഉച്ചയൂണിന്റെ സമയമായി എന്നിട്ടും അമാന രക്ഷപെട്ടു നടക്കുകയാണ്, അവൾക്ക് അവരെ ആരേം ഫേസ് ചെയ്യാനുള്ള ധൈര്യമില്ല, ഉച്ചക്ക് ബെല്ലടിച്ചു ക്ലാസ്സിലേക്ക് വരുമ്പോൾ എല്ലാവരും അവളെ ഒരു മാതിരി ആക്കി ചിരിക്കുന്നു, കാര്യമെന്തെന്നു അവൾക് ആണേൽ മനസ്സിലാവുന്നുമില്ല,
“ഡീ അങ്ങോട്ട് നോക്കിയേ”
നാജിയുടെ ശബ്ദം കേട്ട് അവൾ
നോക്കി
സങ്കടവും ദേഷ്യവും സന്തോഷവും കൊണ്ട് അവൾ തല താഴ്ത്തി ..

സങ്കടവും ദേഷ്യവും സന്തോഷവും കൊണ്ട് അവൾ തല താഴ്ത്തി ..
ബോർഡിൽ വെണ്ടക്ക അക്ഷരത്തിൽ
*iam sorry…. AMANA ഒരു കൈയബദ്ധം പറ്റിയതാ
Razi*
………………….
ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, കണ്ടാൽ ചിരിക്കുമെന്നല്ലാതെ പയെ പോലെ അവൾ അവനോട് കമ്പനി ആവലില്ല,
ആ സമയത്താണ് യൂണിവേഴ്സിറ്റി കലോത്സവം വരുന്നത്, അമാനക്ക് 2 പാട്ട് ഉണ്ട്, ഹിന്ദിയും ഉറുദുവും
അവൾ നല്ലോണം തന്നെ പ്രാക്ടീസ് ചെയ്തിരുന്നു..
പക്ഷെ ഉറുദു കവിത ശനിയായിച്ച രാത്രിയും ഹിന്ദി ഞായറാഴ്ച 10 മണിക്കും ആണ്, അത് കൊണ്ട് തന്നെ വീട്ടിൽ പോയി വരാനുള്ള സമയം ഇല്ലായിരുന്നു, ഇക്കാരണത്താൽ വീട്ടുകാർ പരിപാടിക്ക് പങ്കെടുക്കാൻ എതിർത്തെങ്കിലും റാസിഖ് ഇടപെട്ട് അത് സോൾവ് ചെയ്തിരുന്നു.
……………
അമാന വളരെ സന്തോഷത്തിലാണ്, ആദ്യമായാണ് അവൾ മറ്റൊരു കോളേജിലേക് പോകുന്നത്, ഈ അവസരത്തിൽ നാജി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു, സാരില്ല 2 ദിവസത്തെ കാര്യല്ലേ, എന്നാലും ഒറ്റക് ബോറവും, ???

അവർ രാവിലെ തന്നെ എത്തി ചേർന്നു, വൈകിട്ട് പരിപാടി ആയതിനാൽ അവൾ കോളേജ് മൊത്തം കറങ്ങി നാടക്കാണ്,

“ഡീ പോത്തെ പോയി കോഡ് വാങ്ങൂ, ഞാൻ പേര് കോടത്തിട്ടുണ്ട്”
അവൾ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി റാസിഖ് ആണ്, അവന് പ്രോഗ്രാം ഒന്നും ഇല്ലെങ്കിലും ഫൈൻ ആർട്സ് സെക്രട്ടറി ആയത് കൊണ്ട് സജീവമാണ്.
എട്ടാമതായാണ് അമാനക്ക് അവസരം ലഭിച്ചത് കഷ്ടപ്പെട്ടതോന്നും വെറുതെ ആയില്ല, നിറഞ്ഞ കയ്യടിയോടെയാണ് അവൾ വേദി വിട്ടിറങ്ങിയത്.
“അമാന പാട്ട് അടിപൊളി ആയിരുന്നു”

“താങ്ക്സ് ”
“പൊളിച്ചല്ലോ മുത്തേ”
“tnqu bro”

എല്ലാവരും അവളെ പ്രശംസിക്കുകയായിരുന്നു, പക്ഷെ അവളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു, പെട്ടെന്ന് അവരുടെ കണ്ണുകൾ പരസ്പരo ഉടക്കി, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു,
“അമ്മു അടിപൊളി ആയിരുന്നു iam sure നിനക്ക് തന്നെ ഫസ്റ്റ്”
“ആണോ ഒത്തിരി താങ്ക്സ് ഡാ, നിയീലായിരുന്നെങ്കിൽ എനിക്ക് എവിടെ വരാനെ കഴിയില്ലായിരുന്നു”
അവർ കോളേജ് വരാന്തയിലൂടെ ഒരോന്ന് സംസാരിച്ചു കൊണ്ട് നടന്നു നീങ്ങി
??????????????

രാവിലെയും പരിപാടികൾ ഉള്ളത് കൊണ്ട് പല കോളേജിലെയും കുട്ടികൾ അവിടെ താമസിക്കാൻ റെഡി ആയാണ് വന്നത്, അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് പ്രോഗ്രാം കമ്മിറ്റി , അമാനയുടെ കോളേജിന് ബോട്ടണി ലാബ് ആണ് വിശ്രമിക്കാനും റെഡി ആവനുമൊക്കെ വേണ്ടി കിട്ടിയത്, അങ്ങനെ പല കോളേജുകൾക്കും ഓരോ ലാബുകളും ക്ലാസ് മുറികളും കിട്ടി, ബോട്ടണി ലാബിൽ വലിയ ഡെസ്‌ക് ആയിരുന്നു, പലരും അതിൽ സ്ഥാനം പിടിച്ചു, ബാക്കിയുള്ളവർ തറയിൽ തുണി വിരിച്ചു കിടന്നു, ബോയ്സിന്കഥകള്‍.കോം ഒരു ഭാഗം ഗേൾസിന് മറുഭാഗം.എല്ലാവരും നല്ല ക്ഷീണം ഉണ്ടായതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങി, മാനത്തു പതിനാലാം രാവിലെ ചിന്ദ്രികയുടെ പ്രകാശത്തിൽ രണ്ടു ഭാഗങ്ങളിയായി കിടക്കുന്ന റാസിയും അമ്മുവും കണ്ണോട് കണ്ണ് നോക്കിക്കിടക്കുകയാണ്???
എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല , അമാന വിളിക്കുന്നത് കേട്ടാണ് റാസിഖ് ഉണർന്നത്
ന്താടീ ഈ നേട്ടപ്പാതിരാക് വിളിക്കുന്നെ
നട്ടപ്പാതിരയോ, സുബഹ് ബാങ്ക് കൊടുത്തു നീ എണീച് പോയി നിസ്കരിക്കു
ഉഫ് ന്ത് നല്ല ദീനുള്ള പെണ്ണ്….. എന്ന് മനസ്സിൽ കരുതി അവൻ ഉണർന്നു
………………….
ഞായറാഴ്ച ആയതിനാൽ ഇന്ന് പരിപാടി കാണാൻ ഒരുപാട് ആളുകൾ ഉണ്ട്,
??ഹിന്ദി കവിതാലാപനത്തിന് പേര് കൊടുത്തിട്ടുള്ളവർ എത്രയും പെട്ടെന്ന് കോഡ് സ്വീകരിക്കേണ്ടതാണ്
റൂം നമ്പർ 8 ൽ ആണ് പരിവാടി നടക്കുന്നത്, അമാനയെയും കൂട്ടി റാസിഖ് കോഡ് നമ്പർ കൈപ്പറ്റി, ഏറെക്കുറെ ലാസ്റ് ആയിട്ടാണ് അവസരം വരിക, അത് കൊണ്ട് തന്നെ അവളെ വിശ്രമ മുറിയിലേക്ക് പറഞ്ഞയച്ചു, കുറച്ചു സമയത്തിന് ശേഷം ആ കാഴ്ച കണ്ട് റാസി ഞെട്ടിത്തരിച്ചു, ഓപ്പോസിറ് സൈഡിൽ ഉള്ള ബിൽഡിങിന്റെ 3rd ഫ്ലോറിൽ നിന്നും അമാന കിതച്ചു കൊണ്ട് ഓടുന്നു , പിറകിൽ മനാഫും മറ്റു ചില ആളുകളും

സമയo കളയാതെ റാസി അവിടേക്ക് കുതിച്ചു, അപ്പോയേക്കും അമാന ഓടി ഓടി താഴത്തെ നിലയിൽ എത്തിയിരുന്നു, ##sudden ബ്രേക്ക് ……. റാസിയെ കണ്ട അമാന പെട്ടെന്ന് നിന്ന് , എന്നിട്ട് തിരിഞ്ഞു നോക്കി മനാഫിനോട് പറഞ്ഞു
“ഡാ ഊളെ ഇനി നിനക്ക് ജീവിക്കാൻ കൊതിയുണ്ടെൽ എന്താന്ന് വെച്ച ചെയ്യ്”
മനാഫ് ഒന്ന് ചൂളി പോയി, എന്നാലും അവൻ ഒരു പരിഹാസ ചിരി ചിരിച്ചു

?????????
പിന്നെ അവിടെ എന്താണ് നടന്നതെന്ന് അമാനക്ക് ഓർമയില്ല
പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി , മനാഫിനെ കൂടെ ഉള്ള ബാക്കിയുള്ളവർ ആ കോളേജിലെ സ്റ്റുഡന്റ് ആയിരുന്നു, അത് കൊണ്ട് തന്നെ ഓരോ സെക്കന്റിലും ഓരോ ആളായി കൂടി കൊണ്ടിരുന്നു, അത്രയും പേരെ ഒറ്റക്ക് ചെറുത്തു നിൽക്കാൻ ആവാതെ റാസിഖ് അമാനയുടെ കയ്യും പിടിച്ചു കൊണ്ട് ഓടി, ഏകദേശം 10 മിനിറ്റോളം അവർ ഓടി , പിറകെ മനാഫും കൂട്ടുകാരും, അവസാനം ഓഡിറ്റോറിയത്തിന്റെ പിറക് വശത്തുള്ള പഴയ സാധനങ്ങൾ വെക്കുന്ന ഒരു ചെറിയ മുറിയുണ്ടായിരുന്നു അവിടെ അവർ അഭയം തേടി, അപ്പോയുണ്ട് ആ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം, റാസി അമാനയെ പഴയ ഒരു പ്രസംഗ പീഠം ഉണ്ടായിരുന്നു അതിന് പിറകിൽ ഒളിപ്പിച്ചു,

അവനും അവിടെ തന്നെ ഒളിച്ചു, രണ്ട് പേരും ഒരുമിച്ച് ചേർന്ന് ഇരിക്കുകയാണ്, റാസിക്ക് വല്ലാത്തൊരു ഫീൽ , അമാന ഭയത്താൽ അവന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്,
“എന്റെ റബ്ബേ ഇത് വല്ല സിനിമേലും ആണേൽ ഇപ്പൊ ഒരു പാട്ടിനുള്ള സ്കോപ് ഉണ്ടല്ലോ”.
എന്ന് അവൻ മനസ്സിൽ ഓർത്തു അപ്പോയുണ്ട് ഓഡിറ്റോറിയത്തിൽ നിന്നും മധുരമായ ഒരു ഹിന്ദി മെലഡി song അന്തരീക്ഷത്തിൽ അലയടിക്കുന്നു,
???????????

നെക്സ്റ്റ് കോഡ് നമ്പർ 23, അന്നൗൻസ്‌മെന്റ് കേട്ടപ്പോഴാണ് അമാന റാസിയുടെ കയ്യിൽ നിന്നും പിടി വിട്ടത്
“ഡാ രണ്ടാളെ ഇനിയുള്ളൂ, നമുക്ക് അവിടേക്ക് പോവണ്ടേ”
“ആടീ വാ എഴുന്നേൽക്കു”
ആദ്യം എഴുന്നേൽറ്റ അവൻ അവളുടെ കയ്യിൽ പിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചു,
ക്രീൻ……
എന്ന ഒരു ശബ്ദം കേട്ടു , പിന്നെ അമാന ഒറ്റ നിൽപ്പാണ് , റാസി എന്തൊക്കെ പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല, പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു,
“എന്ത് പറ്റിടോ”
“ഡാ ന്റെ കുപ്പായം കീറി”
“കീറിന്നോ എവിടെ”
“ബാക്കിന്ന്, അത് എവിടേയോ കൊളതീന്ന് നീ കൈയിൽ പിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചപ്പോ കീറിയതാവും”
“ഇനി എന്താ ചെയ്യാ”
“അമ്മോ എനിക്ക് അറിയില്ല, പാട്ട് പാടിലേലും കോയപുല ഞാൻ ഇതിട്ടോണ്ട് എവിടേക്കും ഇല്ല”

next കോഡ് നമ്പർ 24

“ഡീ അടുത്തത് നീയാ…. ”
“ഞാൻ പാടുന്നില്ല”
“അങ്ങനെ പറഞ്ഞ എങ്ങനെ ശരിയാവും, ഒരു കാര്യം ചെയ്യ് നീ ന്റെ ഷർട്ട് ഇട്ടിട്ട് പൊയ്ക്കോ ”
“അയ്യേ ഇതോ”
“ഇത് ഇപ്പോഴത്തെ ഫാഷൻ അല്ലെ”
“അതൊക്കെ അതെ പക്ഷെ നിനക്കോ”
“എന്റെ കാര്യം നീ നോക്കണ്ട, വീട്ടിൽ പോകാൻ ആവുമ്പോയേക്ക നിനക്ക് വേറെ ഡ്രസ്സ് വാങ്ങി കൊണ്ട് തര”
അവൻ ഷർട്ട് ഊരി കൊടുത്തിട്ട് പുറത്ത് ഇറങ്ങി നിന്നു,
പിന്നെ അവളെയും കൂട്ടി ഓഡിറ്റോറിയത്തിൽ ചെന്നു

അവിടെ നിന്നും അവൻ അടുത്തുള്ള കടയിലേക്ക് പുറപ്പെട്ടു , കോളേജിന്റെ ഓപ്പോസിറ് ഭാഗത്ത് തന്നെ ഒരു ഷോപ്പ് ഉണ്ട്, ഒരു ബനിയൻ മാത്രമാണ് വേഷം , ഷർട്ട് അമാനക്ക് കൊടുത്തത് കൊണ്ട് അവന് ഒരു ഷർട്ടും അമാനക്ക് ഒരു ചുരിദാറും വാങ്ങണം, അമാന പാടാൻ തുടങ്ങുമ്പോയേക്കും തിരിച്ചു വരണം, അവൻ ദൃതിയിൽ ഓടി,

നെക്സ്റ്റ് കോഡ് നമ്പർ 25

അമാന നല്ല കോൺഫിഡറ്റോട് കൂടി തന്നെയാണ് പാടാൻ തുടങ്ങിയത്
പക്ഷെ എന്തോ ഒരു കുറവ് പോലെ, അതെ അത് റാസിഖിന്റെ കുറവ് തന്നെ, അവളുടെ കണ്ണുകൾ ആ സദസ്സിന്റെ മുക്കും മൂലയു പാഞ്ഞു പക്ഷെ അവൾ അന്വേഷിച്ച മുഖം മാത്രം അവരിൽ കണ്ടില്ല
കോളേജിൽ നിന്ന് വന്നവർ നിൽക്കുന്ന സ്റ്റലത്തേക്ക് അവൾ നോക്കി, എല്ലാവരും ഉണ്ട് അവിടെ ഒരാൾ ഒഴിച്ചു
ഇവൻ ഇത് എവിടെ പോയതാ, അവൾക്ക് വല്ലാതെ വിഷമം വന്നു, എന്നാലും നന്നായി തന്നെ പാടാൻ ശ്രമിക്കുന്നുണ്ട്,
അപ്പോയുണ്ട് അവളുടെ കോളേജിൽ നിന്നും വന്നവർ പലരും സദസ്സിൽ നിന്നും ഇറങ്ങുന്നു, എല്ലാരും പരസ്പരം എന്തെക്കെയോ പറയുന്നു, അവരൊക്കെ ഓഡിറ്റോറിയത്തിന്റ പുറത്ത് കൂട്ടം കൂട്ടമായി നിൽക്കുകയാണ്, ചിലർ ബൈക്കിൽ വന്ന് ചിലരെ പിറകിൽ കയറ്റി പോവുന്നുണ്ട്

അവൾ ഒരു വിധം പാടി അവസാനിപ്പിച്ചു, പെട്ടെന്ന് തന്നെ സ്റ്റേജിൽ നിന്നും പുറത്ത് ഇറങ്ങി , പുറത്ത് എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല, എന്ത് ചെയ്യും എപ്പോൾ , രസിഖിനെ വിളിച്ചിട് കിട്ടുന്നില്ല, മറ്റു പലരെയും ട്രൈ ചെയ്തു ആരും കാൾ എടുക്കുന്നില്ല

അവൾക് വല്ലാതെ ഭയം വന്നു, കോളേജ് ഗേറ്റിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ട്, എന്താണ് കാര്യം, എല്ലാരും എന്തിനാ ഇങ്ങനെ അപ്സെറ്റ് ആവുന്നത്, അവൾ എല്ലാരോടും മാറി മാറി ചോദിച്ചു , പക്ഷെ മറുപടി ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല
അപ്പോയുണ്ട് റാസിയുടെ ഫ്രണ്ട് മുനീർ ഓടിക്കിതച്ചു കൊണ്ട് വരുന്നു
“ ആർജന്റായിട്ടു 0-ve ബ്ലഡ് വേണം”
“ആർക്കാണ് ബ്ലഡ് വേണ്ടത് എന്റേത് മാച്ച് ആവും ” അമാനയുടെ വാക്കുകൾ കേട്ടപ്പോൾ മുനിക്ക് സമാതാനം ആയി
“റാസിക്ക് ആണ് അപ്പോ ഇയ്യ് ഒന്നും അറിഞ്ഞിട്ടില്ലേ, ആട്ടെ ഇയ്യ് നന്നായി പാടിനോ”
മുനീർ പറയുന്നതൊന്നും അവൾ കേൾക്കുന്നില്ല , കണ്ണിൽ മുഴുവൻ ഇരുട്ട് കയറിയ പോലെ

?????????????
“അമാന ഈ ജ്യൂസ് കുട്ടിക്ക്”
“എനിക്കൊന്നും വേണ്ട മുനീ”
“കുട്ടിക്ക് ,ഒന്നില്ലേലും ഒരു കുപ്പി ചോര പോയതല്ലേ”
“hm”
“ഇയ്യ് ഇങ്ങനെ ബേജാറവല്ലേ, റാസിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല”
“എങ്ങനെയായിരുന്നു ആക്സിഡന്റ്”
“അവൻ കോളേജിന് ഓപ്പോസിറ്റുള്ള ടെക്സ്റ്റൽസിൽ പോയതാ, ദൃതിയിൽ റോഡ് ക്രോസ്സ് ചെയ്തപ്പോൾ വളരെ വേഗത്തിൽ വന്ന ആംബുലൻസ് തട്ടിയതാ, അതിൽ തന്നെ ഇവിടേക്ക് കൊണ്ടു വന്നു”
മുനിയുടെ മറുപടി കേട്ട് അമാനക്ക് സഹിക്കാൻ കഴിഞ്ഞില്ല, എനിക്ക് ഡ്രസ്സ് വാങ്ങാൻ വേണ്ടിയാണോ ഓന് പോയെ, യാ അല്ലാഹ് അരുതാത്തതൊന്നും സംഭവിക്കല്ലേ അവൾ ഉള്ളു നീറി പ്രാർത്ഥിച്ചു

“റാസികിന്റെ കൂടെ ആരാണ് ഉള്ളത് , റൂമിലേക്ക് മാറ്റുന്നുണ്ട്, പേടിക്കാനൊന്നും ഇല്ല കയ്യിലും തലക്കും ചെറിയൊരു മുറിവ് , “

നേഴ്‌സ് വന്ന് പറഞ്ഞത് കേട്ടപ്പോ ആണ് അമാനക്ക് ശ്വാസം നേരെ വന്നത്
അല്പസമയതിനകം റാസിഖിനെ റൂമിലേക്ക് മാറ്റി
റൂം ഫുൾ നിറഞ്ഞു, അവന്റെ മിക്ക ഫ്രണ്ട്സും എത്തിയിട്ടുണ്ട്, പോരാത്തതിന് കുടുംബക്കാരും
പക്ഷേ അമാനക്ക് മാത്രം കാണാൻ സാധിച്ചില്ല തിരക്കിൽ പോയി കാണണ്ടാന്ന് അവളും കരുതി,
തിരക്കൊക്കെ തീർന്നപ്പോൾ അവൾ റൂമിൽ ചെന്നു
റെസ്റ് ആയതിനാൽ അവൾ ഒന്നും ചോദിച്ചിട്ടില്ല, അവൻ അവൾക് നേരെ ഒരു കവർ നൽകി, അത് തുറന്നു നോക്കിയ അവൾ കരയാതിരിക്കാൻ പാട് പെട്ടു
“ഞാൻ കാരണാനല്ലോ നിക്ക് ഈ ഗതി വന്നേ”
“ഡീ പോത്തെ അതിന് നീയെന്തിനാ ഇങ്ങനെ നിലോളിക്കുന്നെ, മിണ്ടാണ്ട് നിക്ക് പൊർത് ഉപ്പയും ഉമ്മയും ഒക്കെ ഉള്ളതാ”
“mmm എന്നാ പിന്നെ ഞാൻ പോയേച്ചും വര”
………….
കലോത്സവത്തിന് പോയ കോളേജിൽ അടിയാക്കിയതിനാൽ റാസിക്കും മനാഫിനും 10 ഡേ സസ്പെന്ഷന് ആണ്, അത് എന്തായാലും റാസിക്ക് ഉപകാരമായി, കുറച്ചു ഡേ റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു,
റസ്റ്റ് ഒക്കെ കഴിഞ്ഞു റാസിഖ് പഴയത് പോലെ കോളേജിലേക്ക് വരാൻ തുടങ്ങി, ഇത് ഈ വർഷത്തെ ലാസ്റ് സെമസ്റ്റർ ആണ്, അവന് പഠിത്തത്തിൽ ശ്രദിക്കാനെ കഴിയുന്നില്ല, പോരാത്തതിന് ഒരുപാട് നോട്ടും കംപ്ലീറ് ആകാൻ ഉണ്ട്, എന്നിട്ടും അവൻ അതൊന്നും മൈൻഡ് ആകുന്നില്ല, അവന്റെ മനസ്സ് നിറയെ അമാനയുടെ മുഖം മാത്രമാണ് , എങ്ങനെയെങ്കിലൂം ഇതിന് ഒരു പരിഹാരം കണ്ടെത്തണം, ഒരു പാട് ആലോചിച്ചു, ഒടുവിൽ അവൻ തീരുമാനിച്ചു അവളെ കണ്ടത് മുതലുള്ള അവന്റെ സ്നേഹം നാളെ തുറന്നു പറയണമെന്ന്

പിറ്റേന്ന് അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു ഫ്രണ്ട്സുമായി ഒന്ന് ആലോചിക്കാൻ.
“ഡീ അമ്മു നീ ഇന്റർവെല്ലിന് ഒന്ന് എന്റെ കൂടെ ലൈബ്രറിയിൽ വരുമോ”
“ഇല്ലാണേ 3rd പീരീഡ് ഫ്രീ അല്ലെ അപ്പൊ പോകാം എനക് വേറെ ഒരിടം വരെ പോകാൻ ഉണ്ട്”
“ഓഹ്… ഷർട്ട്…. mmmm നടകട്ട് ”
“പോടീ ഒരുമാതിരി ആക്കല്ലേ”
റാസിഖ് കോളേജിലേക്ക് വീണ്ടും വന്നിട്ട് ഒരാഴ്ച പിന്നിട്ടു, എല്ല ദിവസവും ഇന്റർവെല്ലിനും ലഞ്ച് ബ്രേക്കിനും അമാന അവന്റെ ക്ലാസ്സിൽ പോകും , അവന്റെ നോട്ട്സ് മുഴുവൻ അവളാണ് എഴുതി കൊടുക്കൽ, പോരാത്തതിന് ഉച്ചഭക്ഷണവും അവളുടെ കയ്യ് കൊണ്ടാണ്
“ആഹാ വന്നല്ലോ ഇന്നെന്താ ലേറ്റ് ആയെന്ന് ആലോചിക്കുകയാ ” മുനീറിന്റെ സംസാരം കേട്ട അമാന ഒന്ന് ചിരിച്ചെന്നു വരുത്തി
“അത് പിന്നെ നാജിന്റെ കൂടെ ലൈബ്രറിയിൽ വരെയൊന്ന് പോയി, പിന്നെ …….ആ എഴുതാനുള്ള നോട്ട് ഇങ്ങു തന്നെക്ക് അടുത്ത പീരീഡ് ഫ്രീ ആണ്”
നോട്ട്സ് കൊടുത്തു കൊണ്ട് റാസി പറഞ്ഞു
“അമ്മു ഇന്ന് ഉച്ചക്ക് നീ ക്ലാസ്സിലേക്ക് വരണ്ട , ഗ്രൗണ്ടിൽ ഉള്ള സ്പോർട്സ് റൂമിന്റെ പിറകിലേക്ക് വന്നാൽ മതി എനിക്ക് ചിലത് സംസാരിക്കാൻ ഉണ്ട്”

ഓക്കേ എന്നും പറഞ്ഞു അവൾ അവിടുന്ന് പോയി

“ഡാ കാര്യങ്ങൾ കയ്യ് വിട്ട് പോകുമോ”
“ഇയ്യ് പേടിപ്പിക്കാതെ മുനി, ഫുൾ സപ്പോർട്ട് ആണെന്ന് പറഞ്ഞിട്ട ഇപ്പൊ”
“എന്നാലും അവൾക് ഇഷ്ടായില്ലേൽ നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പും കൂടി പോകുലേടാ”
“ഇനി എന്തായാലും എനിക്ക് ഇത് മനസ്സിൽ വെച്ച് നടക്കാൻ കയ്യൂല”
…………

“ആ നീ വന്നാ ഞാൻ നിരീച്ചു വരില്ലാന്ന്”
“അതെന്തേ”
“അല്ല ഇത് ഒരുമാതിരി സ്ഥലം അല്ലെ”
“അതിനെന്താ നീ വിളിച്ചിട്ട് അല്ലേ,ഒരു പേടിയും ഇല്ല,”
“ഓഹ് അതിയാ”
“mmm നിന്നെ പോലൊരു ബ്രോ ഉണ്ടാകാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും”
“ബ്രോയോ??”
“അതെ ഇന്ന് തൊട്ട്, അല്ല അന്ന് കലോത്സവത്തിന്റെ അന്ന് മനാഫിൽ നിന്നും എന്നെ രക്ഷിച്ചില്ലേ അന്ന് തൊട്ട് നീയെന്റെ ആങ്ങളയാ”
“mmm”
“എന്താടാ ഒരു മൂളൽ നിനക്ക് എന്നെ പെങ്ങളായി സ്വീകരിക്കാൻ വല്ല മടിയും ഉണ്ടാ”

‘ഓഹ് ഭാഗ്യം ഞാൻ ഒന്നും പറയാതെ അല്ലേൽ ചമ്മി ഐസ് ആയേനെ ‘ റാസി മനസ്സിൽ ഓർത്തു മനസ്സിൽ

“മടിയോ ഞാൻ അത് പറയാൻ തന്നെയാണ് വിളിച്ചെ but ഞാൻ best frnd ആയാലൊന്ന് ചോദിക്കാനാ വിളിച്ചെ അപ്പോയേക്കും നീയെന്നെ ആങ്ങള ആകിയല്ലോ”
മുഖത്തു വന്ന ചമ്മൽ പുറത്തു കാണിക്കാതെ റാസി പറഞ്ഞൊപ്പിച്ചു

സ്‌പോർട് റൂമിന്റെ പിറകിൽ കളർ കൊണ്ട് അവർ രണ്ട് ആളുടെയും പേരെഴുതി കൂട്ടത്തിൽ
BEST FRIENDS FOR EVER
എന്നും കൂട്ടിച്ചേർത്തു, ഒരുപാട് സംസാരിച്ചിട്ടാണ് അന്ന് അവർ പിരിഞ്ഞത് കൂട്ടത്തിൽ എന്നും നല്ല ഫ്രണ്ട്സ് ആയിരിക്കും എന്ന് കൂടി സത്യം ചെയ്തു, പക്ഷെ രണ്ട് പേർക്കുമിടയിൽ പറയാൻ ബാക്കി വെച്ചത് പലതും ഉണ്ടായിരുന്നു
ലഞ്ച് ബ്രേക്ക് അവസാനിപ്പിച്ചു കൊണ്ട് ലോങ്ങ് ബെല്ലടിച്ചു,
നാളെ മുതൽ ഇവിടെ കൂടിച്ചേരാമെന്നു പറഞ്ഞു രണ്ടാളും പിരിഞ്ഞു

“ഡാ പോയ കാര്യം എന്തായി”
“അതൊന്നും നടകൂല മുനിയെ”
“അതെന്താ നടക്കാതെ നീയൊന്നും പറഞ്ഞു കാണില്ല”
“ഞാൻ പറയാൻ തുടങ്ങിയതാടാ”
“നിനക്ക് പറ്റുലേൽ എന്നോട് പറഞ്ഞ പോരെ ഞാൻ ചോദിക്കില്ലയിരുന്നോ”
“പക്ഷെ കഥകള്‍.കോംഅങ്ങനെ അല്ലടാ ഒരു കണക്കിന് ഞാൻ ചോദിക്കാത്തത് നന്നായി , അവൾ എന്നെ ഒരു ആങ്ങള ആയാണ് കാണുന്നെ ‘
“ആങ്ങളയോ അയ്യോ ദാരിദ്രം എന്റെ റാസി ഈ പ്രേമവും മണ്ണാങ്കട്ടയുമൊന്നും നിനക്ക് പറഞ്ഞിട്ടുള്ളതല്ല”

“ഡീ എന്നിട്ട് അവൻ ഒന്നും തിരിച്ചു പറഞ്ഞില്ലേ”
“ഇല്ലാണേ, mmm ന്ന് നീട്ടി മൂളി”
അവന് എന്നോട് വല്ലതും ഉണ്ടേൽ അത് അങ് തുറന്ന് പറഞ്ഞോട്ടെന്ന് കരുതിയ ഞാൻ ആങ്ങള ആകിയെ , അപ്പോയേക്കും ഓന് അത് സമ്മതിച്ചു തന്നു”
“എന്ന പിന്നെ നിനക്ക് പറഞ്ഞൂടെ,“
“ഞാനോ പോടീ എനക്ക് അതിനുള്ള ധൈര്യം ഒന്നും ഇല അവന് എന്ന അങ്ങനെ ഒന്നും കണ്ടിട്ടേ ഇല്ലാന്നു തോന്നുന്നു”
“ഹും എനിപ്പം രണ്ടാളും ചങ്ങായും പുങ്ങായും ആയി നടന്നോ ട്ടാ”

ദിവസം കഴിയും തോറും അവർ നല്ല കമ്പനി ആവാൻ തുടങ്ങി, മിക്ക ദിവസവും സ്പോർട്സ് റൂമിന്റെ പിറകിൽ വന്നിരിക്കും

exam ന്റെ തീയതി fix ചെയ്തു, കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ്, അത് കൊണ്ട് തന്നെ കോളേജ് ഡേ പെട്ടന്നു തന്നെ നടത്തി, വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ, മറ്റന്നാൾ ആണ് exam സ്റ്റാർട്ട് ചെയ്യുക, അമാന 1st ഇയർ ആയത് കൊണ്ട് ഏപ്രിൽ മാസത്തിൽ ആണ് exam, അത് കൊണ്ട് തന്നെ നാളെ കഴിഞ്ഞാൽ പിന്നെ കോളേജിലേക്ക് വരാൻ കഴിയൂല

ഇന്ന് കോളേജിലെ ലാസ്റ് ഡേ ആണ്
ശരിക്കും ഒരു ഹോളി പോലെയാണ്, വിദ്യാർത്ഥികൾ പരസ്പരം വർണ്ണ പൊടികൾ വിതരും ആരെയും കണ്ടാൽ മനസ്സിലാവില്ല, എല്ലാവരും വെള്ള ഡ്രസ്സ് ആണ് ഇട്ടിട്ട് വരിക, അതിൽ ഫ്രണ്ട്സുകൾ കളർ കൊണ്ട് ഓരോ വാക്കുകൾ കുത്തി വരയ്ക്കും, ഓട്ടോഗ്രാഫിന് പകരം,

“ഡാ ഇന്നെങ്കിലും എന്റെ ഇഷ്ടം അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും പറയാൻ കഴിഞ്ഞെന്ന് വരില്ല”
“ഡാ നീയിപ്പോഴും അതൊന്നും വിട്ടില്ലേ”
“ഇല്ലടാ”
“ഇനി എന്തിനാ നിന്റെ പഠിത്തം കഴിഞ്ഞില്ലേ”
“അപ്പൊ നിയെന്താ എന്റെ പ്രണയത്തെ കുറിച്ച് വിചാരിച്ചത്”
“അത് പിന്നെ…..”

“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കോളേജ് ലൈഫ് എന്ജോയ് ആകാൻ വെറുമൊരു ടൈം പാസ്സ് ആയിട്ടല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത് ,മരിക്കുവോളം പോന്നു പോലെ നോക്കാനാ , ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇന്ന് പറഞ്ഞിരിക്കും, cu”
റാസിയോട് വാക്കുകൾ കേട്ട് മുനീർ അന്തളിച്ചു, അവൻ ഇത് വരെ ഇങ്ങനെയൊന്നും പറഞ്ഞിട്ട് കേട്ടിട്ടേ ഇല്ല

“അമ്മൂ….”
“ooi”
“അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ട് ഗ്രൗണ്ടിൽ വരാമോ”
“ഓക്കേ നീ നടന്നോ ഞാൻ വന്നോളം”

അമ്മു കൂട്ടുകാരുടെ കൂടെ തിമിർത്താടുകയാണ്, അവളെ കണ്ടാൽ ഇപ്പോൾ മനസ്സിലാവില്ല, തിരക്കിനിടയിൽ അവൾ റാസിയുടെ കാര്യം മറന്നു പോയി
അവസാനം പരിപാടിയൊക്കെ അവസാനിപ്പിക്കാൻ പ്രിന്സിപ്പലുടെ അന്നൗൻസ്‌മെന്റ് വന്നപോയന്ന് അവൾ ഓർത്തത്
സമയം ഇപ്പോൾ 5 മണി, 3 മണി യോട് അടുത്ത സമയത്താണ് അവൻ വന്ന് വിളിച്ചെ 2 മണിക്കൂർ കഴിഞ്ഞു, ഞാൻ എന്ത് ചതിയാ ചെയ്തേ അവൻ കാതിരിക്കുന്നുണ്ടാവുമോ…..
അവൾ ഗ്രൗണ്ടിലേക്ക് കുതിച്ചു

അവിടെ മൊത്തം നോക്കിയിട്ടും അവനെ കാണാൻ സാധിച്ചില്ല, ഒടുവിൽ സ്പോർട്സ് റൂമിന്റെ പിറകിലേക്ക് ചെന്ന്
അവിടെ ഉള്ള കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു

ഒടുവിൽ സ്പോർട്സ് റൂമിന്റെ പിറകിലേക്ക് ചെന്ന്
അവിടെ ഉള്ള കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു
“കുറച്ചുനാൾ ഞാൻ നിന്നിൽ ഓർമ്മയാകും… പിന്നെ എന്നെ മറക്കും…”
എന്ന് ചുമരിൽ എഴുതി വച്ചിട്ടുണ്ട്, പക്ഷെ അവിടെയൊന്നും റാസിയെ കാണാൻ സാധിച്ചില്ല

അതിന് ശേഷം അമാന റാസിഖിനെയോ നാജിയെയോ നേരിൽ കണ്ടില്ലായിരുന്നു, 2 മാസത്തെ സ്റ്റഡി ലീവ് കഴിഞ്ഞു സെക്കന്റ് സെമസ്റ്റർ എക്സാമിനു പോയപ്പോൾ ആണ് അവൾ നാജിയെ കണ്ടത്,

ഡീ നല്ലോണം എഴുതിയോ
പിന്നേയ് critical thinking അല്ലെ, ജയിച്ച മതിയായിരുന്നു
അത് വിട് എങ്ങന ഉണ്ടായിരുന്നു 2 മാസം
ഫുൾ ബോറടി
ബോറടിയോ ആർക്ക് നിനക്കോ
അല്ലാണ്ട് പിന്നെ
mmmmm ഞാൻ കരുതി നീ റാസിനെ ഏത് നേരവും കാൾ ആക്കലായിരിക്കും പണിയെന്ന്
ഞാൻ എന്തിനാഡീ ഓന കാൾ ആകുന്നേ പോരാത്തതിന് ഇപ്പോ കണ്ടിട്ട് എത്ര നാളായിരിക്കുന്നു
നീയെന്താടീ ഈ പറയുന്നേ, അന്ന് കോളേജ് പൂട്ടുന്ന ദിവസം അവൻ ഗ്രൗണ്ടിൽ ഇരിക്കുന്നത് കണ്ടപ്പോ ഞാൻ എന്തിനാണെന്ന് ചോദിച്ചപ്പോൾ നിന്നെ കാത്തിരിക്കുകയാണെന്ന് പറഞ്ഞല്ലോ

ഹ അതിനന്നെ പക്ഷെ ഞാൻ മറന്നോയി , വരുമ്പലേക്ക് ഓന് പോയിന്
യ അല്ലാഹ് , ഇതെന്താ സംഭവം, നിനക്ക് മാത്രമല്ലടി അവനിക്കും നിന്നോട് മുടിഞ്ഞ പ്രേമമാണ്, അത് പറയാനാ അവൻ അവിടെ കാതിരുന്നെ,
നാജിയുടെ വാക്കുകൾ കേട്ട അമാനക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അവൾ നാജിന്റെ കയ്യും പിടിച്ചു സ്പോർട്സ് റൂമിന്റെ ബാക്കിലോട്ട് ഓടി, അവിടെ റാസിഖ് അവസാനമായി എഴുതിയത് അവൾക്ക് കാണിച്ചു കൊടുത്തു,
നാജി അവിടെയുള്ളത് മുഴുവൻ വായിച്ചു
ഡീ പോത്തെ ഓന് എഴുതിയത് ഒന്നും കണ്ടിട്ട് നിനക്ക് തിരിഞ്ഞിട്ടില്ലെണെ ഓന് നിന്നോ ലവ് ആണെന്ന്
അമാന അതൊക്കെ ഒന്ന് കൂടി വായിച്ചു
yes he love me
അവളുടെ കണ്ണുകൾ വിടർന്നു മുഖം നാണത്താൽ തുടുത്തു

എല്ലാ exam ഉം കഴിഞ്ഞതിന് ശേഷം നാജിയും അമാനയും ഒരു പ്രൊജക്റ്റ് ഉണ്ടെന്ന് പറഞ്ഞു റാസികിനെയും അന്വേഷിച്ചു വീട്ടിൽ നിന്നും ഇറങ്ങി

പക്ഷെ നിരാശയായിരുന്നു ഫലം, അവൻ 3 ആഴ്ച മുമ്പ് ഒമാനിലേക്ക് പുറപ്പെട്ടിരുന്നു
ഡിഗ്രീ കംപ്ലീറ്റ് ആയതിന് ശേഷം എല്ലാരേയും പോലെ അവൾ വീട്ടുകാർ കൊണ്ടുവന്ന ഒരുതന്നെ കല്യാണം കഴിച്ചു, , ഇപ്പോൾ 1 വര്ഷം പിന്നിട്ടിരിക്കുന്നു, പഴയത് ഒന്നും അവൾ ആരോടും പറഞ്ഞിട്ടില്ല കാരണം പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല,
ഇപ്പോൾ അവൾ സന്തോഷവതിയാണ്, ഒപ്പം ക്ഷീണിതയും 3 മാസം പ്രെഗ്‌നന്റ് ആണവൾ, ഇക്കാൻറെ പ്രിയപ്പെട്ട ബീവിയായി അവൾ സന്തോഷത്തോടെ കഴിയുന്നു

അവസാനിച്ചു